121

Powered By Blogger

Wednesday, 1 April 2015

കാറും കെ.എസ്‌.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക്‌ പരുക്ക്‌











Story Dated: Thursday, April 2, 2015 01:10


പന്തളം: മാന്തുകയില്‍ കാറും കെ.എസ്‌.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക്‌ പരുക്കേറ്റു. മാന്തുക റീത്ത്‌ പള്ളിക്ക്‌ സമീപം 11 മണിക്കാണ്‌ അപകടം. ചെങ്ങന്നൂര്‍ നിന്നും വന്ന കാര്‍ കോട്ടയം ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. മലയാലപ്പുഴ കിഴക്കുപുറം സ്വദേശി വിജേഷിനും കുടുംബത്തിനും ആണ്‌ പരുക്കേറ്റത്‌.










from kerala news edited

via IFTTT

ആളൊഴിഞ്ഞ്‌ പേവാര്‍ഡ്‌











Story Dated: Thursday, April 2, 2015 01:14


ഗാന്ധിനഗര്‍: ആവശ്യക്കാരേയുണ്ടായിട്ടും മെഡിക്കല്‍ കോളജ്‌ആശുപത്രിയിലെ പേവാര്‍ഡ്‌ ആളൊഴിഞ്ഞ നിലയില്‍. കേരള ഹെല്‍ത്ത്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള പേവാര്‍ഡിലെ മുറികളാണ്‌ ആവശ്യക്കാരുണ്ടായിട്ടും ഒഴിഞ്ഞുകിടക്കുന്നത്‌.


പേവാര്‍ഡ്‌ ആവശ്യപ്പെടുന്ന രോഗികള്‍ക്ക്‌ ഇത്‌ അനുവദിക്കുന്നതിനുവേണ്ട അനുമതി ചികിത്സിക്കുന്ന ഡോക്‌ടറാണ്‌ നല്‍കേണ്ടത്‌. എന്നാല്‍, വാര്‍ഡിലെ പരിശോധനകള്‍ക്കുശേഷം പേവാര്‍ഡിലെത്തി അവിടത്തെ രോഗികളെകൂടി പരിശോധന നടത്താന്‍ ഡോക്‌ടര്‍മാര്‍ക്ക്‌ താല്‌പര്യമില്ല. ഇതാണ്‌ പേവാര്‍ഡ്‌ അനുവദിക്കുന്നതിന്‌ തടസമാകുന്നത്‌. പേവാര്‍ഡുകള്‍ക്കായി രോഗികള്‍ നല്‍കിയ അപേക്ഷകള്‍ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്‌.

ആശുപത്രി കെട്ടിടത്തോട്‌ ചേര്‍ന്ന്‌ നൂറ്‌ മുറികളാണ്‌ പേവാര്‍ഡിനുള്ളത്‌. ഡീലക്‌സ്, സൂപ്പര്‍ഡീലക്‌സ്, എ ഗ്രേഡ്‌, ബി ഗ്രേഡ്‌ എന്നിങ്ങനെ തരംതിരിച്ച്‌ 200 മുതല്‍ 400 രുപവരെ നിരക്കിലാണ്‌ ദിവസവാടകയ്‌ക്ക് മുറികള്‍ നല്‍കുന്നത്‌.


ആവശ്യമുള്ള രോഗികള്‍ക്ക്‌ പേവാര്‍ഡ്‌ അനുവദിച്ചാല്‍ വാര്‍ഡുകളിലെ തിരക്കിന്‌ അല്‌പം ആശ്വാസമാകും. 60 ബഡുകളുള്ള വാര്‍ഡില്‍ നിലവില്‍ 150 ന്‌ മുകളില്‍ രോഗികളും അവരേക്കാള്‍ കുടുതല്‍ കൂട്ടിരിപ്പുകാരുമുണ്ട്‌.

നിരവധി രോഗികളാണ്‌ തിരക്കിനിടയില്‍ തറയില്‍ കിടക്കുന്നത്‌. ജനറല്‍ മെഡിസിന്‍ വാര്‍ഡിലും ഓര്‍ത്തോവാര്‍ഡിലും രോഗികളുടെ തിരക്ക്‌ വളരെ കുടുതലാണ്‌. ഈ അവസ്‌ഥ നിലനില്‍ക്കുമ്പോഴാണ്‌ അസൗകര്യങ്ങള്‍ പറഞ്ഞ്‌ ഡോക്‌ടര്‍മാര്‍ പേവാര്‍ഡ്‌ അനുവദിക്കുന്നതിന്‌ അനുമതി നല്‍കാന്‍ തയാറാകാത്തത്‌.










from kerala news edited

via IFTTT

തേക്കുമരം ഇടിമിന്നലില്‍ ഛിന്നഭിന്നമായി











Story Dated: Thursday, April 2, 2015 01:14


ഏറ്റുമാനൂര്‍: വീടിനു മുന്‍വശത്തുനിന്ന തേക്കുമരം ഇടിമിന്നലില്‍ ഛിന്നഭിന്നമായി. കാണക്കാരി പിയാത്ത ജംഗ്‌ഷനു സമീപമുള്ള കക്കാട്ടുപറമ്പില്‍ ജയപ്രകാശിന്റെ വീടിനു മുന്‍വശത്തുനിന്ന തേക്കുമരമാണ്‌ ഇന്നലെ വൈകിട്ട്‌ മഴയില്ലാതെയുണ്ടായ ഇടിമിന്നലില്‍ തകര്‍ന്നത്‌.

തേക്കുമരത്തിന്റെ ചുറ്റും തീപടര്‍ന്നതു വീട്ടുകാരെയും സമീപത്തുള്ളവരേയും ഭയചികതരാക്കി.


ഇടിമിന്നലേറ്റ്‌ തകര്‍ന്ന തേക്കുമരത്തിന്റെ അവശിഷ്‌ടങ്ങള്‍ അമ്പത്‌ മീറ്റര്‍ ചുറ്റളവില്‍ തെറിച്ചുവീണു. ഇതോടൊപ്പം മിന്നലേറ്റ്‌ ജയപ്രകാശിന്റെ വീട്ടിലെ വൈദ്യുതി ബന്ധങ്ങളും ഇലക്‌ട്രിക്ക്‌ ഉപകരണങ്ങളും തകര്‍ന്നു.

അമ്പതു മീറ്റര്‍ ഉയരമുള്ള തേക്കിന്‌ ഒരു ലക്ഷം രൂപയോളം വിലവരുന്നതാണ്‌. അപകടസമയത്ത്‌ വീടിന്റെ രണ്ടാം നിലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. പണിക്കാരും വീട്ടുകാരും ഇടിമിന്നലേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.










from kerala news edited

via IFTTT

ശേഖരന്റെ ഇരയായി ഉടമ ഒഴാക്കല്‍ ബാബുവും











Story Dated: Thursday, April 2, 2015 01:14


ഈരാറ്റുപേട്ട: നിരവധി പേരെ കൊലപ്പെടുത്തിയ കൊമ്പന്‍ കീച്ചന്‍ എന്നുവിളിക്കുന്ന ശേഖരന്റെ ഇരയായി ഉടമ ഒഴാക്കല്‍ ബാബുവും. 15 വര്‍ഷമായി ബാബുവിനൊപ്പമുള്ള ശേഖരന്‍ തടി പിടിക്കുന്നതില്‍ കേമനായിരുന്നു. എന്നാല്‍ സ്വഭാവം മാറാനും ക്ഷണനേരം മതി. എത്ര ഇടഞ്ഞുനിന്നാലും ഉടമ ബാബുവിനെ അനുസരിക്കുമായിരുന്നു. പ്രശ്‌നം സൃഷ്‌ടിക്കുമ്പോള്‍ ബാബു എത്തി പഴം നല്‍കി ശാന്തനാക്കിയിരുന്നു. എന്നാല്‍ ഇന്നലെ പതിവ്‌ തെറ്റിയത്‌ ബാബുവിന്റെ അന്ത്യത്തില്‍ കലാശിച്ചു.


ഒറ്റയിട്ടി സ്വദേശി ജോയിയെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ 2006-ല്‍ പയ്യാനിത്തോട്ടം സ്വദേശി വിജയനെന്ന വഴിയാത്രക്കാരനെയും കൊലപ്പെടുത്തിയിരുന്നു. രോഷാകുലരായ നാട്ടുകാര്‍ വിജയന്റെ മൃതദേഹവുമായി ഉടമ ബാബുവിന്റെ വീട്ടിലെത്തിയത്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു. തുടര്‍ന്ന്‌ ആക്രമണകാരിയായ ശേഖരന്‍ എന്ന ആനയെ മീനച്ചില്‍ താലൂക്കില്‍ പ്രവേശിക്കുന്നതില്‍നിന്ന്‌ വിലക്കി ആര്‍.ഡി.ഒ. ഉത്തരവിട്ടിരുന്നു.


ഇന്നലെ ദുരന്തമുണ്ടായ തീക്കോയി മുപ്പതേക്കര്‍ പ്രദേശത്തേക്ക്‌ സമീപ പ്രദേശങ്ങളില്‍നിന്നായി വന്‍ ജനക്കൂട്ടം വാഹനങ്ങളിലും മറ്റുമെത്തിയത്‌ പോലീസിനും ഫയര്‍ഫോഴ്‌സിനും എലിഫന്റ്‌ സ്‌ക്വാഡിനും തലവേദന സൃഷ്‌ടിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ്‌ ആനയെ കാണാന്‍ തടിച്ചുകൂടിയത്‌. പാലാ ഡിവൈ.എസ്‌.പി: ഡി.എസ്‌. സുനീഷ്‌ബാബു, ഈരാറ്റുപേട്ട എസ്‌.ഐ: സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചു.










from kerala news edited

via IFTTT

ഷൊര്‍ണൂര്‍-കോഴിക്കോട്‌ പാതയില്‍ ഇലക്‌ട്രിക്‌ എന്‍ജിന്‌ അനുമതിയായി











Story Dated: Thursday, April 2, 2015 01:10


പാലക്കാട്‌: വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍-കോഴിക്കോട്‌ പാതയില്‍ ഇലക്‌ട്രിക്‌ എന്‍ജിന്‍ ഓടിക്കാന്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. കോഴിക്കോട്‌ വരെ വൈദ്യൂതീകരണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കോഴിക്കോട്‌ സ്‌റ്റേഷനിലേക്ക്‌ ഇലക്‌ട്രിക്‌ എന്‍ജിന്‍ പോകുന്നത്‌ വിലക്കിയിട്ടുണ്ട്‌.


കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്റെ വടക്കേ അറ്റത്തെ മേല്‍പാലത്തിന്റെ ഉയരക്കുറവ്‌ സുരക്ഷാ കമ്മിഷണറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കു വിധേയമായേ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍ വരെ ഇലക്‌ട്രിക്ക്‌ എന്‍ജിന്‍ ഉപയോഗിക്കാനാകൂ. നിലവില്‍ ഇതിനുള്ള അനുമതി തേടി റെയില്‍വേ ബോര്‍ഡിനെ സമീപിച്ചതായി ഡിവിഷണല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.


റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ 25,000 വോള്‍ട്ടാണ്‌ പ്രവഹിപ്പിക്കുക. അപകടസാധ്യത കണക്കിലെടുത്ത്‌ മേഖലയിലെ പൊതുജനങ്ങളും ട്രെയിന്‍ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന്‌ റെയില്‍വേ അറിയിച്ചു. നിര്‍ത്തിയിട്ടതോ ഓടുന്നതോ ആയ ട്രെയിനിനു മുകളില്‍ കയറരുത്‌. മേല്‍പാലങ്ങളില്‍ നിന്ന്‌ ഇലക്‌ട്രിക്‌ കേബിളുകളിലേക്ക്‌ യാതൊന്നും വലിച്ചെറിയരുത്‌. ലെവല്‍ക്രോസിംഗുകളില്‍ റെയില്‍വേ നിശ്‌ചയിച്ചിട്ടുള്ള ഉയരത്തിലും കൂടുതല്‍ ചരക്കുമായി വാഹനങ്ങള്‍ കടന്നുപോകരുത്‌.


ആന, പശു എന്നിവയുമായി പോകുന്ന വാഹനങ്ങളും ജെസിബി പോലുള്ളവയും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും റെയില്‍വേ അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മേഖലയിലെ മുഴുവന്‍ റെയില്‍വേ സ്‌റ്റേഷനുകളിലും മുന്നറിയിപ്പ്‌ നല്‍കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും റെയില്‍വേ പി.ആര്‍.ഒ പറഞ്ഞു.










from kerala news edited

via IFTTT

വാളയാര്‍: ലോറി സമരം തുടങ്ങി











Story Dated: Thursday, April 2, 2015 01:10


പാലക്കാട്‌: വാളയാറിലെ ഗതാഗതകുരുക്ക്‌ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ആവശ്യപ്പെട്ട്‌ ലോറി ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസിന്റെ (എ.ഐ.എം.ടി.സി) നേതൃത്വത്തില്‍ അനിശ്‌ചിതകാല സമരം തുടങ്ങി. പാലക്കാട്‌ ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്‌റ്റുകള്‍ വഴിയുള്ള ചരക്കുനീക്കമാണ്‌ നിര്‍ത്തിവെച്ചിട്ടുള്ളത്‌. അതേസമയം ലോറി സമരം തീര്‍ക്കാന്‍ ലോറി ഉടമകളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്‌ 11 മണിക്ക്‌ തിരുവനന്തപുരത്ത്‌ നടക്കുമെന്ന്‌ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട്‌ ഒഴിവാക്കി. ധനമന്ത്രി ഇല്ലാത്തതാണ്‌ ചര്‍ച്ച മാറ്റാന്‍ ഇടയായതെന്ന്‌ പറയുന്നു.


വാളയാര്‍ ചെക്‌പോസ്‌റ്റില്‍ ബുധനാഴ്‌ച വൈകീട്ട്‌ ഏഴുമണിവരെ 600 ഓളം വാഹനങ്ങള്‍ കടന്നുപോയതായി ചെക്‌പോസ്‌റ്റ്‌ അധികൃതര്‍ അറിയിച്ചു. സാധാരണ ഇതിലും എത്രയോ ഇരട്ടി വാഹനങ്ങള്‍ ഈ സമയത്തിനുള്ളില്‍ ചെക്‌പോസ്‌റ്റിലൂടെ കടന്നുപോകാറുണ്ട്‌. ബുധനാഴ്‌ച ചരക്കു വാഹനങ്ങളുടെ വരവ്‌ പകുതിയിലധികം കുറഞ്ഞതായി കേരള-തമിഴ്‌നാട്‌ ലോറി ഓണേഴ്‌സ്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം. നന്ദകുമാര്‍ പറഞ്ഞു.


48 ചരക്ക്‌ വാഹനങ്ങള്‍ മാത്രമാണ്‌ ബുധനാഴ്‌ച അതിര്‍ത്തികടന്ന്‌ എത്തിയതെന്നും നന്ദകുമാര്‍ പറഞ്ഞു. ചെക്‌പോസ്‌റ്റുകളില്‍ ചരക്കു ലോറികള്‍ തടയില്ലെന്ന്‌ ലോറി ഉടമകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. സമരം നീണ്ടുപോയാല്‍ ചരക്കു നീക്കം പൂര്‍ണമായും നിലയ്‌ക്കും. ഇത്‌ കേരളത്തില്‍ പച്ചക്കറിയുള്‍പ്പെടെയുള്ളവയുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും.










from kerala news edited

via IFTTT

മുളയന്‍കാവ്‌ ചെറിയകാളവേല ഇടപ്പൂരാഘോഷത്തിന്‌ നാളെ തുടക്കം











Story Dated: Thursday, April 2, 2015 01:10


കുലുക്കല്ലൂര്‍: മുളയന്‍കാവ്‌ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചെറിയകാളവേല, ഇടപ്പൂരാഘോഷത്തിന്‌ നാളെ തുടക്കമാവും. മുളയന്‍കാവ്‌ തട്ടകത്തിലെ പത്തുതറ ദേശങ്ങള്‍ ഊഴമിട്ട്‌ നടത്തുന്നതാണ്‌ ചെറിയകാളവേലയും, ഇടപ്പൂരവും. 3,4,5 ദിവസങ്ങളില്‍ വൈവിധ്യപൂര്‍ണവും, വര്‍ണശബളവുമായ പരിപാടികളോടെ വണ്ടുംതറ ദേശക്കാരുടെ നേതൃത്വത്തിലാണ്‌ ഇത്തവണ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്‌.


3ന്‌ വൈകുന്നേരം 6.30ന്‌ വൈക്കം വിജയലക്ഷ്‌മി നയിക്കുന്ന മെഗാമ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. രാത്രി 9ന്‌ കൊട്ടിപ്പുറപ്പാട്‌. 4ന്‌ ചെറിയകാളവേല ദിവസം രാത്രി 8ന്‌ അത്താളൂര്‍ ശിവന്‍, കല്ലൂര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരുടെ ഇരട്ടതായമ്പക. 10ന്‌ കൊമ്പ്‌പറ്റ്‌, കുഴല്‍പ്പറ്റ്‌. 11ന്‌ കാളപ്രദക്ഷിണം. തുടര്‍ന്ന്‌ കിള്ളിമംഗലം മുരളിയുടെ പ്രമാണത്തില്‍ പാണ്ടിമേളത്തോടെ കാളയിറക്കം.


5ന്‌ ഇടപ്പൂരം ദിവസം ഉച്ചക്ക്‌ 1ന്‌ തായമ്പക, കേളി, കൊമ്പ്‌പറ്റ്‌, കുഴല്‍പ്പറ്റ്‌, 3.30ന്‌ തിരുവല്ല രാധാകൃഷ്‌ണന്‍, കിള്ളിമംഗലം മുരളി, ഗുരുവായൂര്‍ ഗോപന്‍, കലാമണ്ഡലം ദേവരാജന്‍, മുളയന്‍കാവ്‌ അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടെ താലംകൊളുത്തി തേര്‍എഴുന്നള്ളിപ്പ്‌. വൈകുന്നേരം 6ന്‌ വെളിച്ചപ്പാടുമാരുടെ നൃത്തവും, അരിയേറും നടക്കുന്നതോടെ വണ്ടുംതറ ദേശപ്പൂരത്തിന്‌ സമാപനമാകും.










from kerala news edited

via IFTTT

നഗരസഭ 150-ാം വാര്‍ഷികാഘോഷത്തില്‍ കല്ലുകടി











Story Dated: Thursday, April 2, 2015 01:10


പാലക്കാട്‌: പാലക്കാട്‌ നഗരസഭയുടെ നൂറ്റിഅമ്പതാം വാര്‍ഷികാഘോഷത്തിന്‌ തിരിതെളിയും മുമ്പേ കല്ലുകടി തുടങ്ങി. 149 ാം വര്‍ഷം തികയും മുമ്പേ ആഘോഷത്തിന്‌ തുടക്കമിട്ടതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യവും മറ്റ്‌ താല്‍പര്യങ്ങളുമാണെന്ന ആക്ഷേപം ശക്‌തമാണ്‌. തിടുക്കപ്പെട്ടുള്ള ആഘോഷംമൂലം നഗരസഭയുടെ ഒന്നരനൂറ്റാണ്ടിന്റെ പ്രൗഢിക്ക്‌ ചേര്‍ന്ന വിധമുള്ള പരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിലും പാളിച്ച സംഭവിച്ചതായി പരാതിയുണ്ട്‌. ചരിത്ര പശ്‌ചാത്തലം ഉള്‍ക്കൊള്ളുന്നതും വികസനോന്മുഖവുമായ പരിപാടികള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.


1866 ഓഗസ്‌റ്റ് ഒന്നിനാണ്‌ പാലക്കാട്‌ നഗരസഭ നിലവില്‍ വന്നത്‌. 1991 അവസാനമാണ്‌ 125 ാം വാര്‍ഷികം ആഘോഷിച്ചത്‌. ഇതുപ്രകാരം 2016 ഓഗസ്‌റ്റിലാണ്‌ നഗരസഭയ്‌ക്ക് 150 തികയുക. ഒന്നുകില്‍ 2016 ഓഗസ്‌റ്റ് ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്കോ അല്ലെങ്കില്‍ 2015 ഓഗസ്‌റ്റ് ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കോ ആണ്‌ ആഘോഷപരിപാടികള്‍ നടത്തേണ്ടതെന്നാണ്‌ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നത്‌. എന്നാല്‍ ഇതുരണ്ടും പരിഗണിക്കാതെ 149 വര്‍ഷം തികയുന്നതിനും നാലുമാസം മുമ്പ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കമിടുന്നതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണെന്ന്‌ ആക്ഷേപമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ മുമ്പേ തന്നെ ആഘോഷം നടത്താനുള്ള തിടുക്കം വ്യക്‌തമാണ്‌.


ഈമാസം നാലുമുതല്‍ പത്തുവരെയാണ്‌ ഉദ്‌ഘാടന പരിപാടി നിശ്‌ചയിച്ചിരിക്കുന്നത്‌. പരിപാടിയുടെ ലോഗോ ഡിസൈനിംഗില്‍ തുടങ്ങി സര്‍വ്വത്ര താളപിഴകളാണ്‌ പ്രകടമായിട്ടുള്ളത്‌. ഒരു പരിപാടിക്ക്‌ മൂന്ന്‌ ലോഗോയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നാലിന്‌ വൈകീട്ട്‌ ചേരുന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടകനായ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ചിത്രത്തോടെയാണ്‌ നോട്ടീസിന്റെ ഉള്ളടക്കം തുടങ്ങുന്നത്‌. തുടര്‍ന്നുള്ള പേജുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ എന്നിവരുടെയും പിന്നണിഗായകരുടെയും സിനിമാതാരങ്ങളുടെയും വരെ ചിത്രങ്ങള്‍ അച്ചടിച്ചിട്ടുണ്ട്‌. എന്നാല്‍ ചരിത്രസെമിനാറിലും ഭാഷാസെമിനാറിലും പങ്കെടുക്കുന്ന പ്രമുഖരുടെ പേരുകള്‍ പോലും അച്ചടിച്ചിട്ടില്ല.


ഇതിനിടെ മൂന്നാംദിവസത്തെ സമ്മേളന ഉദ്‌ഘാടനത്തില്‍ നിന്നും ഒ. രാജഗോപാല്‍ പിന്മാറിയതായി സൂചനയുണ്ട്‌. പകരം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരനെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നെഹ്‌റു യുവകേന്ദ്ര മുന്‍ വൈസ്‌ ചെയര്‍മാന്റെ പേരിലാണ്‌ മുരളീധരന്‌ ഇടംനല്‍കിയിരിക്കുന്നത്‌. എം.ബി. രാജേഷ്‌ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ എന്നിവര്‍ക്കൊന്നും അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന പരാതി ശക്‌തമാണ്‌. പാലക്കാട്ടെ പ്രമുഖ നേതാക്കളിലൊരാളായ മഹാരാഷ്‌ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനു പോലും ആഘോഷപരിപാടിയില്‍ റോളില്ല.


പരിപാടി പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്താനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ഒന്നേമുക്കാല്‍ കോടി രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിട്ടുള്ളതെന്നാണ്‌ വിവരം. നടത്തിപ്പ്‌ ചുമതല ആലുവയിലെ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിനാണ്‌. പരാതികള്‍ ശക്‌തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേതുള്‍പ്പെടെ മുതിര്‍ന്ന കൗണ്‍സിലര്‍മാരില്‍ വലിയൊരു വിഭാഗം നിസ്സഹകരണത്തിലാണ്‌.










from kerala news edited

via IFTTT

വനിതാ കൗണ്‍സിലര്‍മാര്‍ക്ക്‌ രണ്ടു പട്ടുസാരി!











Story Dated: Thursday, April 2, 2015 01:10


പാലക്കാട്‌: നഗരസഭയുടെ നൂറ്റിഅമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ വനിതാ കൗണ്‍സിലര്‍മാര്‍ക്ക്‌ പട്ടുസാരി വിതരണം ചെയ്‌തു. നഗരസഭ ബജറ്റിനോടനുബന്ധിച്ച്‌ നല്‍കിയ സാരിക്ക്‌ പുറമെ വീണ്ടും ഒരു പട്ടുസാരി കൂടി വിതരണം ചെയ്‌തതായാണ്‌ പറയുന്നത്‌. എന്നാല്‍ സി.പി.എമ്മിന്റെ കൗണ്‍സിലര്‍മാര്‍ ഈ സാരി വാങ്ങിയിട്ടില്ലെന്നാണ്‌ വിവരം. ഇന്നലെ നടന്ന വിളംബര ജാഥയ്‌ക്ക് ഈ സാരി ഉടുത്തുവരണമെന്ന്‌ നിര്‍ദേശിച്ചതായും പറയുന്നു.










from kerala news edited

via IFTTT

ഈസ്റ്റര്‍-വിഷു അവധിക്ക് നാടെത്താന്‍ മൈസൂരു മലയാളിയും പാച്ചിലില്‍








ഈസ്റ്റര്‍-വിഷു അവധിക്ക് നാടെത്താന്‍ മൈസൂരു മലയാളിയും പാച്ചിലില്‍


Posted on: 02 Apr 2015



ബസ്സുകളില്‍ ടിക്കറ്റില്ല



മൈസൂരു:


ഈസ്റ്റര്‍-വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നാട്ടിലെത്താന്‍ മൈസൂരുവിലെ മലയാളികളും നെട്ടോട്ടത്തില്‍. ഈസ്റ്ററിനോടനുബന്ധിച്ച് കേരള, കര്‍ണാടക ബസ്സുകളില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യപ്പെട്ടതിനാല്‍ പലരും നാട്ടിലെത്താന്‍ മറ്റുവഴികള്‍ തേടിത്തുടങ്ങി. ഇത് മുതലാക്കി മൈസൂരുവില്‍നിന്നും മലബാര്‍ ഭാഗത്തേക്കുപോകുന്ന സ്വകാര്യ ബസ്സുകള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടുമുണ്ട്. മറ്റ് വഴികളില്ലാത്തതിനാല്‍ ഈ ബസ്സുകളില്‍ ഉയര്‍ന്ന നിരക്കുനല്‍കി പോകേണ്ട ഗതികേടിലാണ് മലയാളികള്‍. തിരക്കുമൂലം പലരും ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്ര സ്വന്തം വാഹനങ്ങളിലുമാക്കിയിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സി. രണ്ട് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും കേരള ആര്‍.ടി.സി. പ്രത്യേക സര്‍വീസുകളൊന്നും നടത്തുന്നില്ല. വിഷു അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും ടിക്കറ്റുകളില്‍ മുക്കാല്‍ ഭാഗവും ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞു.

വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം ഒരു ലക്ഷത്തിലേറെ മലയാളികളാണ് മൈസൂരുവിലുള്ളത്. ഈസ്റ്റര്‍-വിഷു അവധിക്ക് ഭൂരിഭാഗം പേരും നാട്ടിലെത്താനുള്ള ശ്രമത്തിലാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇതില്‍ ഏറെയും. വിശുദ്ധ വാരത്തോടനുബന്ധിച്ച ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൈസൂരുവില്‍നിന്നുള്ള എല്ലാ ബസ്സുകളുടെയും ടിക്കറ്റുകള്‍ ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞു. ബുധനാഴ്ച ബസ്സുകളില്‍ സൂചികുത്താന്‍ കഴിയാത്തത്ര തിരക്കായിരുന്നു. പലരും മണിക്കൂറുകളോളം ബസ്സില്‍ നിന്നാണ് നാട്ടിലെത്തിയത്. ഇതുകൂടാതെ തൊട്ടടുത്ത ജില്ലകളായ മണ്ഡ്യ, ഹാസന്‍, ചാമരാജനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കൂടി തിരക്കായതോടെ മൈസൂരു ബസ് സ്റ്റാന്‍ഡ് മലയാളികളെക്കൊണ്ടു നിറഞ്ഞ അവസ്ഥയിലാണ് . ബെംഗളൂരുവില്‍ നിന്നുള്ള ബസ്സുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും ആ ബസ്സുകളിലെയും ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കുചെയ്യപ്പെട്ടത് മലയാളികളെ നിരാശരാക്കിയിട്ടുണ്ട്.

ഈസ്റ്റര്‍ അവധിക്കുശേഷം തിരികെ മൈസൂരുവിലേക്കുവരാന്‍ കാത്തിരിക്കുന്നവരും ഇപ്പോള്‍ ആശങ്കയിലാണ്. രാത്രി ബസ്സുകളിലെ ടിക്കറ്റുകളില്‍ ഭൂരിഭാഗവും ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞതാണ് ഇതിനുകാരണം. കര്‍ണാടകം എറണാകുളത്തു നിന്നും, കോഴിക്കോട് നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇരട്ടിത്തുക നല്‍കേണ്ട സാഹചര്യമാണുള്ളത്. അതിനാല്‍ തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിലെങ്കിലും കേരളം പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.











from kerala news edited

via IFTTT

ഇവര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്രപ്രതിഭകള്‍








ഇവര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്രപ്രതിഭകള്‍


Posted on: 02 Apr 2015


മസ്‌കറ്റ്: ഒമാനിലെ 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒമാന്‍ സയന്‍സ് ഇന്ത്യ ഫോറം നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രപ്രതിഭകളെ പ്രഖ്യാപിച്ചു. 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 5,000-ത്തിലേറെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ ശാസ്ത്രപ്രതിഭ പരീക്ഷയില്‍ പങ്കെടുത്തതായി ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അല്‍ ഗൂബ്ര ഇന്ത്യന്‍ സ്‌കൂളിലെ ആരോണ്‍ ഡെറിക്, ആരോഗ്യ നാഥന്‍, സലാല ഇന്ത്യന്‍ സ്‌കൂളിലെ നെമാന്‍ വര്‍മ, വാദികബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ ജേയൂസ് ജെയ്‌സന്‍, ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂളിലെ വൈശാഖ് ശ്രീ കുമാര്‍, ഇബ്ര ഇന്ത്യന്‍ സ്‌കൂളിലെ അമല്‍ മാത്യു, മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ കൃഷ്ണദേവ് ആര്‍. മേനോന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ശാസ്ത്രപ്രതിഭകള്‍.

47 പേര്‍ എ പ്ലസും 1,067 പേര്‍ എ ഗ്രേഡും നേടി. 150 റിയാല്‍ കാഷ് അവാഡ് ഉള്‍പ്പെടെയുള്ള ശാസ്ത്രപ്രതിഭാ പുരസ്‌കാരദാനം മെയ് 25-ന് മണിപ്പാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. വല്യത്താന്‍ നിര്‍വഹിക്കും. ഈ വര്‍ഷത്തെ ജെയ്ക്കര്‍ സ്മാരക പുരസ്‌കാരം ഡോ. വല്യത്താന് സമ്മാനിക്കും. എ പ്ലസ് നേടിയവര്‍ക്കും ശാസ്ത്ര പ്രതിഭകള്‍ക്ക് ഒപ്പം സമ്മാനം നല്കും. മറ്റുള്ളവരുടെ സമ്മാനം സ്‌കൂളില്‍ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഏപ്രില്‍ 24-ന് വാദികബീര്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആരോഗ്യകരമായ ജീവിതത്തിലൂടെ മരുന്നുകളെ അകറ്റാം എന്ന വിഷയത്തില്‍ ശാസ്ത്രപ്രദര്‍ശനവും മത്സരങ്ങളും നടക്കും. ബി.ആര്‍. പ്രസന്നന്‍, ശിവശങ്കരപണിക്കര്‍, ടി. ഭാസ്‌കരന്‍, അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.











from kerala news edited

via IFTTT