121

Powered By Blogger

Friday, 4 December 2020

പുതുവര്‍ഷ കളക്ഷനുകളും വിസ്മയിപ്പിക്കുന്ന ഓഫറുകളുമായ് കല്യാണ്‍ സില്‍ക്സിന്റെ കോംബോ ഓഫര്‍

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സ് പുതുവർഷത്തെ വരവേൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവവുമായാണ്. നവംബർ 30-ന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലും ഒപ്പം ബാംഗ്ലൂർ ഷോറൂമിലും സവിശേഷതകളാൽ സമൃദ്ധമായ ത്രീ- ഇൻ-വൺ കോംബോ ഓഫറിന് തുടക്കമാകും. മുൻവർഷങ്ങളിലെപ്പോലെ ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് ഈകോംബോ ഓഫറിലൂടെ കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. സാരി, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സാരി ശ്രേണികളിൽ ഈ ഓഫറിലൂടെ അണിനിരത്തിയിരിക്കുന്നത് 2021-ലെ ഏറ്റവും പുതിയ എഡിഷനുകളാണ്. ബ്ലെൻഡഡ് സിൽക്ക്, ഹാൻഡ്ലൂം സിൽക്ക്, കോട്ടൺ, ലിനൻ സാരി, ചന്ദേരി കോട്ടൺ, സ്പെഷ്യൽ ബ്രോക്കേഡ് സാരി എന്നിവ പുതിയ കളക്ഷനുകളിൽ എടുത്തു പറയേണ്ടവയാണ്. ലേഡീസ് വെയർ മുൻപെങ്ങും കാണാത്തത്ര സമഗ്രമായ കോമ്പിനേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ് കുർത്തി, ലേഡീസ് ഫാൻസി ടോപ്സ്, കോട്ടൺ ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ലഗിൻസ്, ജീൻസ്, പാർട്ടി വെയർ എന്നിവയാണ് ലേഡീസ് വെയറിലെ ഹൈലൈറ്റ് സീരീസുകൾ. മെൻസ് വെയറിലെ വൈവിധ്യമാണ് ഈ കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മെൻസ് ഫോർമൽ ഷർട്ട്സ്, മെൻസ് ക്യാഷ്വൽ ഷർട്ട്സ്, ലിനൻ ഷർട്ട്സ്, ജീൻസ്, എത്തനിക് വെയർ എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനുകൾ മെൻസ് വെയർ വീഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ഒട്ടേറെ കളക്ഷനുകളും കളറുകളും കോമ്പിനേഷനുകളുമാൽ സമൃദ്ധമാണ് കിഡ്സ് വെയറും.ബോയ്സ് ടീ ഷർട്ട്സ്, ഗേൾസ് ടോപ്സ്, ബോയ്സ് ജീൻസ്, ഫാൻസി ടീ ഷർട്ട്സ്, ഗേൾസ് ഫ്രോക്ക്സ്,ലഗിൻസ് എന്നിവയുടെ വലിയ ശ്രേണികളാണ് കുട്ടിക്കുരുന്നുകളെ കാത്തിരിക്കുന്നത്. നൂറിലധികം കോംബോ ഓഫറുകളാണ് ഈ കോംബോ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് മുൻപിലെത്തിക്കുന്നത്. ഇത്തരമൊരു കോംബോ ഓഫർ ഒരുക്കുന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. പക്ഷേ കല്യാൺ സിൽക്സിന്റെ കരുത്താർന്ന അടിസ്ഥാന സാകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഇങ്ങനെയുള്ള വേറിട്ട ആശയങ്ങൾ അവതരിപ്പിക്കുവാൻ എന്നും സഹായകമായിട്ടുണ്ട്. ആയിരത്തിലേറെ വരുന്ന നെയ്ത്ത്ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷൻ ഹാസുകളും എണ്ണമറ്റ ഡിസൈൻ സലൂണുകളും കല്യാൺ സിൽക്സിന് സ്വന്തമായുണ്ട്. ഈ സൌകര്യങ്ങളുടെ പിൻബലത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഉപഭോക്താക്കൾക്ക് എത്തിക്കുവാൻ ഞങ്ങൾക്ക് കഴിയുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാണിജ്യ കരാറുകൾ, മികച്ച ഗുണമേന്മ ഉറപ്പുവരുത്തി മറ്റാർക്കും നൽകാനാകാത്ത കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഒരുക്കുവാൻ കൂടുതൽ സഹായകമാകുന്നു, കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിംഗ്ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിട്ട് വീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും സവിശേഷമായത് കല്യാൺ സിൽക്സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് സൗജന്യമായ് ഡൗൺലോഡ് ചെയ്യാം. മുൻകൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോൾ നിഷ്കർഷിക്കുന്ന തരത്തിൽ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ തിരക്ക് പൂർണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികൾ തിരഞ്ഞെടുക്കുവാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തിൽ ടെംപറേച്ചർ ചെക്ക്, സാനിറ്റൈസർ സംവിധാനങ്ങൾ, ജീവനക്കാർക്ക് ഫേസ് ഷീൽഡ്, ഷോറും തുടർച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങൾ, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാൺ സിൽക്സ് ഒരുക്കിയിട്ടുണ്ട്. കോംബോ ഓഫർ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികൾ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

from money rss https://bit.ly/3lBjdWA
via IFTTT

സെന്‍സെക്‌സ് വീണ്ടും 45,000 കടന്നു: നിഫ്റ്റി 13,258ല്‍ ക്ലോസ് ചെയ്തു

മുംബൈ: സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് ആർബിഐ വായ്പാനയം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് കരുത്തായി. വ്യാപാര ആഴ്ചയുടെ അവസാനദിനം സൂചികകൾ മികച്ചനേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 446.90 പോയന്റ് ഉയർന്ന് 45,079.55ലും നിഫ്റ്റി 124.60 പോയന്റ് നേട്ടത്തിൽ 13,258.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1178 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യ ഓഹരികളാണ് കുതിപ്പിൽ മുന്നിൽ. അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, അൾട്രടെക് സിമെന്റ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4ശതമാനംവീതവും ഉയർന്നു.

from money rss https://bit.ly/3qCOFHQ
via IFTTT

നടപ്പ് സാമ്പത്തികവര്‍ഷം ലാഭവിഹിതം നല്‍കുന്നതിന് ബാങ്കുകള്‍ക്ക് വിലക്ക്

2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകരുതെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക്. കോവിഡ് വ്യാപനംമൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയിൽ വർധനവരുത്താൻ വാണിജ്യ, സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയോട് ആർബിഐനിർദേശിച്ചു. സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയശേഷമാണ് ആർബിഐ തീരുമാനം അറിയിച്ചത്. വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുൻതൂക്കം നൽകുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതകൈവരിക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൂലധനം വർധിപ്പിച്ച് പുതിയ വായ്പകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണം. ഡിവഡന്റ് നൽകാതെ ലാഭംവർധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് അദ്ദേഹം നിർദേശിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടനെ ആർബിഐ പുറത്തിറക്കും. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ 2020 സാമ്പത്തികവർഷം ലാഭവിഹിതം നൽകരുതെന്ന് കഴിഞ്ഞ ഏപ്രിലിൽ ആർബിഐ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾക്കൂടി വിലയിരുത്തിയാണ് ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് അന്തിമതീരുമാനമെടുത്തത്. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരി ഉടമകൾക്ക് ലാഭവഹിതം തടസ്സമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. RBI asks banks to retain profit, not make any dividend payment for FY20

from money rss https://bit.ly/2JDtXXr
via IFTTT

Thursday, 3 December 2020

ഡിജിറ്റലായി 24മണിക്കൂറും വന്‍തുക കൈമാറാം: കോണ്ടാക്ട്‌ലെസ് കാര്‍ഡ് ഇടപാട് തുക ഉയര്‍ത്തി

കോണ്ടാക്ട്ലെസ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജനുവരി ഒന്നു മുതലാണ് ഇടപാട് തുക ഉയർത്തുക. ആർബിഐയുടെ പണവായ്പനയ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്)വഴി 365 ദിവസവും 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യവും ദിവസങ്ങൾക്കുള്ളിൽ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. തത്സമയം വൻകിട പണമിടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നിലവിൽ 24 മണിക്കൂറും വൻതുക ഡിജിറ്റലായി കൈമാറാനുള്ള സൗകര്യമില്ല. ബാങ്ക് അവധി ദിവസങ്ങളിലും ഇതിന് സൗകര്യമുണ്ടായിരുന്നില്ല. ഇതിനാണ് മാറ്റംവരുന്നത്. ആർടിജിഎസ് വഴി കൈമാറ്റം ചെയ്യാവുന്ന മിനിമം തുക രണ്ടു ലക്ഷമാണ്. പരമാവധി എത്രതുകവേണമെങ്കിലും കൈമാറാം. അതിന് പരിധി നിശ്ചയിച്ചിട്ടില്ല. നിലവിൽ എൻഇഎഫ്ടി വഴി 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യമുണ്ട്. 2019 ഡിസംബർ മുതലാണ് ഇത് നിലവിൽവന്നത്. എന്നാൽ ഈ സംവിധാനംവഴി പരമാവധി രണ്ടു ലക്ഷം രൂപവരെമാത്രമെ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. Large fund transfers to be 24/7, contactless card payment hiked to ₹5,000

from money rss https://bit.ly/33FZ37y
via IFTTT

റിപ്പോ നാലുശതമാനത്തില്‍ തുടരും: ഇത്തവണയും നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ

മുംബൈ: വായ്പവലോകന യോഗത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ തുടരും. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, മാസങ്ങളായി തുടരുന്ന ഉയർന്ന വിലക്കയറ്റ നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കിൽ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്ന് നേരത്തെതന്നെ വിദഗ്ധർ വിലയിരുത്തിയിരുന്നു. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും ആർബിഐ മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും വൈകാതെ സമ്പദ്ഘടനയ്ക്ക് കരുത്താകുമെന്നാണ് ആർബിഐ വിലയിരുത്തുന്നത്. RBI keeps repo rate unchanged

from money rss https://bit.ly/39TxqMz
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

സംസ്ഥാനത്ത് സ്വർണവലിയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയിൽ 1,120 രുപയുടെ വർധനവാണുണ്ടായത്. നവംബർ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു. ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. സ്പോട്ട് ഗോൾഡ് വില 0.1ശതമാനം ഉയർന്ന് 1,841.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം ഉയർന്ന് 49,380 രൂപയായി.

from money rss https://bit.ly/2Ie5GGW
via IFTTT

സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 13,200ന് മുകളില്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ് വിപണി. സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 44,836ലും നിഫ്റ്റി 66 പോയന്റ് ഉയർന്ന് 13,200ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1504 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 544 ഓഹരികൾ നഷ്ടത്തിലുമാണ്. 101 ഓഹരികൾക്ക് മാറ്റമില്ല. റസർവ് ബാങ്കിന്റെ പുതിയ വായ്പാനയ പ്രഖ്യാപനം വരാനിരിക്കെയാണ് വിപണിയിൽ മുന്നേറ്റം. അൾട്രടെക് സിമെന്റ്, എൽആൻഡ്ടി, അദാനി പോർട്സ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എസ്ബിഐ, സിപ്ല, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 304 points

from money rss https://bit.ly/39CVymp
via IFTTT

രാജ്യത്തെ ശക്തരായ 100 സമ്പന്ന വനിതകളിൽ മലയാളിയായ വിദ്യ വിനോദും

കൊച്ചി: കൊട്ടക് വെൽത്ത്-ഹുറൂൺ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് വിദ്യ. കൊട്ടക് വെൽത്ത് മാനേജ്മെന്റും ഹുറൂൺ ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ സെൽഫ്-മെയ്ഡ് വനിതാ സമ്പന്നരുടെ പട്ടികയിലാണ് കണ്ണൂർ സ്വദേശിയായ വിദ്യ ഉൾപ്പെട്ടിട്ടുള്ളത്. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി. സ്വയം വളർന്നുവന്ന വനിതാ സംരംഭകരിൽ എട്ടാം സ്ഥാനത്താണ് വിദ്യ ഇടം നേടിയത്. 100 സമ്പന്ന വനിതകളിൽ 31 പേരും സ്വയം വളർന്നുവന്ന സമ്പന്നരാണ്. പട്ടികയിൽ രാജ്യത്തെ ഏറ്റവും സമ്പന്നയായിട്ടുള്ള വനിതാ സംരംഭക എച്ച്.സി.എൽ. ടെക്നോളജീസിന്റെ റോഷ്ണി നഡാർ മൽഹോത്രയാണ്. 54,850 കോടി രൂപയാണ് റോഷ്ണിയുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി കിരൺ മസൂംദർ ഷാ (ബയോകോൺ) രണ്ടാം സ്ഥാനത്തും ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. 21,340 കോടി രൂപയാണ് ലീനയുടെ ആസ്തി.

from money rss https://bit.ly/33KevQl
via IFTTT

റെക്കോഡ് നേട്ടംകുറിച്ച സൂചികള്‍ ഒടുവില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിൽ മികച്ച ഉയരംകുറിച്ച് ഓഹരി സൂചികകൾക്ക് ചരിത്രനേട്ടം നിലനിർത്താനായില്ല. സൂചികകൾ നേരിയനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 14.16 പോയന്റ് ഉയർന്ന് 44,632.65ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തിൽ 13,133.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1950 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ സൂചികയാണ് നേട്ടത്തിൽമുന്നിൽ. അഞ്ചുശതമാനമാണ് നേട്ടമുണ്ടാക്കിയത്. ലോഹ സൂചിക രണ്ടുശതമാനവും വാഹനം, ഊർജം എന്നീ സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.60-0.80ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3g7iYBp
via IFTTT

പുതിയ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് ആര്‍ബിഐയുടെ വിലക്ക്

ഡിജിറ്റൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതും പുതിയ ക്രഡിറ്റ് കാർഡ് നൽകുന്നതും തൽക്കാലം നിർത്തിവെയ്ക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് നിർദേശം നൽകി. ഡിജിറ്റൽ 2.0 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതികൾ നിർത്തിവെയ്ക്കാൻ ആർബിഐ നിർദേശിച്ചതായി എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 21നും അതിനുമുമ്പും നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഡിജിറ്റൽ പണമിടപാട് എന്നിവ ഇടയ്ക്കിടെ തടസ്സപ്പെട്ടതിനെതുടർന്നാണ് ആർബിഐയുടെ നടപടി. പ്രൈമറി ഡാറ്റ സെന്ററിലെ വൈദ്യുതി തകരാറിനെതുടർന്നാണ് നവംബർ 21ന് ഡിജിറ്റൽ പണമിടപാടുകൾക്ക് തടസ്സമുണ്ടായത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിച്ച് ഉടനെ പരിഹാരം കാണാനും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഐടി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രണ്ടുവർഷമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബാക്കിയുള്ള പ്രവർത്തനങ്ങൾ ഉടനെ പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. Halt digital launches, stop selling new credit cards: RBI tells HDFC Bank

from money rss https://bit.ly/2VyhaIa
via IFTTT

ഒരാഴ്ചക്കകം നിക്ഷേപകരുടെ അനുമതി തേടണമെന്ന് ഫ്രാങ്ക്‌ളിന്‍ കേസില്‍ സുപ്രീം കോടതി

ഒരാഴ്ചയ്ക്കകം നിക്ഷേപകരുടെ യോഗംവളിച്ച് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതിന് അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിയോട് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിക്ഷേപം പിൻവലിക്കാൻ അനമതി നൽകില്ലെന്നും കോടതി വ്യക്തമാക്കി. നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് തടഞ്ഞ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർദേശം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണംതിരിച്ചുലഭിക്കാത്തത് വലിയ പ്രശ്നമാണെന്നും ജസ്റ്റിസ് എസ് അബ്ദുൾ നാസർ, സഞ്ജീവ് ഖന്ന എന്നവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദംകേൾക്കാൻ ഹർജി അടുത്തയാഴ്ചയിലേയ്ക്ക് മാറ്റി. കഴിഞ്ഞ ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നതായി പ്രഖ്യാപിച്ചത്. നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ടുകൾ പ്രവർത്തനംനിർത്തിയതിനെതിരെ കർണാടക ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം നിക്ഷേപകർ 25,000 കോടി രൂപയിലധികമാണ് ഈ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള്. നവംബർ അവസാനംവരെയുള്ള കണക്കുപ്രകാരം 11,576 കോടിരൂപയുടെ നിക്ഷേപം ഫണ്ടുകമ്പനിക്ക് തിരിച്ചടുക്കാനായിട്ടുണ്ട്. SC to Franklin Templeton: Get investors consent for winding up schemes

from money rss https://bit.ly/3lA3tmD
via IFTTT

എംസിഎക്‌സിന് പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് അനുമതി

കൊച്ച: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എം സി എക്സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. എത്രയും പെട്ടെന്ന് തന്നെ എം സി എക്സിൽ റബ്ബറിന്റെ അവധി വ്യാപാരം ആരംഭിക്കുമെന്ന് എം സി എക്സ് അധികൃതർ അറിയിച്ചു. ഉത്പാദനത്തിലും ഇറക്കുമതിയിലുമെല്ലാം പ്രകൃതിദത്ത റബ്ബറിന് ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. റബ്ബർ അവധി വ്യാപാരം ആരംഭിക്കുന്നത് റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ. ഇറക്കുമതിക്കാർ, ടയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക്ഗുണകരമാകുമെന്ന് എം സി എക്സ് അധികൃതർ പറഞ്ഞു. അവധി വ്യാപാരം ആരംഭിക്കുമ്പോൾ 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കായിരിക്കും വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.

from money rss https://bit.ly/33AtcoL
via IFTTT

Wednesday, 2 December 2020

നാരായണ മൂര്‍ത്തിയുടെ മകള്‍ ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നയോ?

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ ബ്രിട്ടീഷ് രാജ്ഞിയേക്കാൽ സമ്പന്നയോ? ഭാര്യയായ അക്ഷതാ മൂർത്തിയുടെ ആസ്തി വെളിപ്പെടുത്താത്തതിൽ ബ്രിട്ടീഷ് ചാൻസലറായ ഋഷി സുനക് കടുത്ത വിമർശനം നേരിടുന്നതിനിടയിലാണ് ഇക്കാര്യം പുറത്തുവന്നത്. എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയാണ് അക്ഷതാ മൂർത്തിയെന്നാണ് ഗാർഡിയന്റെ റിപ്പോർട്ട്. 480 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന് ഉടമയാണ് അക്ഷതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ ഇന്ത്യൻ കറൻസിയിലെ മൂല്യം ഏകദേശം 4,200 കോടി രൂപയാണ്. 350 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് എലിസബത്ത് രാജ്ഞിയുടെ ആസ്തി. അതായത് 3,400 കോടി രൂപ. ബ്രട്ടീഷ് നിയമമനുസരിച്ച് മന്ത്രിയായി ചുമതലയേറ്റാൽ കുടംബത്തിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുക പതിവാണ്. ഭാര്യയുടെ സ്വത്ത് വെളിപ്പെടുത്താത്തിനാലാണ് ഇപ്പോൾ സുനക് കടുത്ത വിമർശനം നേരിടുന്നത്. യുകെ ആസ്ഥാനമായുള്ള കറ്റമരൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഭാര്യയെന്ന് പരാമർശിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ ആറ് സ്ഥാപനങ്ങളിലെങ്കിലും അക്ഷതയ്ക്ക് ഓഹരികളുണ്ടെന്നും ഇക്കാര്യം വെളിപ്പെുടത്തിയിട്ടില്ലെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അക്ഷതയുടെ ആസ്തി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് സുനകിന്റെ വെളിപ്പെടുത്തലുകളിൽ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്ത്രിയുടെ പെരുമാറ്റച്ചട്ടം അദ്ദേഹം പാലിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്

from money rss https://bit.ly/37yHuaI
via IFTTT

സമ്പദ്ഘടനയുടെ കുതിപ്പിന് അടിസ്ഥാനമിട്ട്‌ ബാങ്കുകളും സാമ്പത്തിക സേവനസ്ഥാപനങ്ങളും

ബാങ്കിങ് മേഖലയ്ക്ക് രാജ്യത്തിന്റെ വികസനത്തിൽ അതുല്യമായ സ്ഥാനമുണ്ട്. മൂന്നു ദശാബ്ദങ്ങളായി കാര്യമായ മാറ്റങ്ങൾക്കാണ് ബാങ്കിങ് രംഗം സാക്ഷ്യംവഹിച്ചത്. എൻബിഎഫ്സി, ഇൻഷൂറൻസ്, അസറ്റ് മാനേജുമെന്റ് കമ്പനികൾ, ഓഹരി വിപണിയിലെ പങ്കാളികൾ തുടങ്ങിയ അനുബന്ധ ബിസിനസുകളിലേക്കും ബാങ്കുകൾ പ്രവർത്തനം വ്യാപിപ്പിച്ചു. ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളിൽ ബാങ്ക് ഇതര മേഖലയുടെ ഓഹരി ഇപ്പോൾ 45 ശതമാനമാണ്. ജിഡിപി വളർച്ചാ നിരക്കിനേക്കാൾ സൗകര്യപ്രദമായ രീതിയിൽ ബാങ്കിങ്, സാമ്പത്തിക സേവനമേഖല വളരുന്നതായാണ് കാണുന്നത്.സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ മുതൽ വിവിധ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ സേവനങ്ങൾ, ജനറൽ-ലൈഫ് ഇൻഷൂറൻസുകൾ, മ്യൂചൽ ഫണ്ടുകൾ പോലുള്ള വിവിധ നിക്ഷേപ പദ്ധതികൾ വരെ ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി ബാങ്കുകളുടെ സാന്ദ്രത വളരെയേറെ കൂടിയിട്ടുണ്ട്. എന്നാൽ വിവിധ സാമ്പത്തിക സേവനങ്ങളുടെ കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. ജൻധൻ യോജന, കൃഷി ഇൻഷൂറൻസ്, വിവിധ സബ്സിഡികൾക്കായുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയെല്ലാം സാമ്പത്തിക സേവനങ്ങൾ കൂടുതൽ വ്യാപകമാകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ബ്രസീൽ, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ബാങ്ക് സേവനം കുറവാണ്. വീടുകളിലുള്ള സമ്പാദ്യം ബാങ്കിലെത്തുകയും ഡിജിറ്റൽവൽക്കരണവും സമ്പദ്ഘടനയും കുതിക്കുകയെുംചെയ്യുന്നതോടെ സ്ഥിതി ഇനിയും മെച്ചപ്പെടും. ബിഎഫ്എസ്ഐ പദ്ധതികൾ എന്തിന്? ഇന്ത്യൻ സമ്പദ്ഘടന ഭാവിയിൽ അഞ്ചുലക്ഷം കോടി ഡോളറായി വളരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ വളർച്ചയിൽ സമ്പദ്ഘടനയുടെ മുഖ്യശക്തി ബാങ്കിങ്, സാമ്പത്തിക സേവന മേഖലയായിരിക്കും. ബാങ്കിങ് മേഖലയിൽ സ്വകാര്യ ബാങ്കുകൾ വായ്പയുടെ കാര്യത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും മുന്നേറ്റമുണ്ടാക്കുകയാണ്. ലൈഫ്, ലൈഫ് ഇതര മേഖലകളിൽ സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ മികച്ച നേട്ടമുണ്ടാക്കുയും ബാങ്കുകൾ വിതരണ ശൃംഖലകളാവുകയും ചെയ്യുന്നു. മൂലധനത്തിന്റെ കാര്യത്തിലും വിപുലമായ വിൽപനക്ഷമതയുടെ കാര്യത്തിലും പൊതുമേഖല ദുർബലമാകുമ്പോൾ ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുണമേൻമയുള്ള ആസ്തികൾ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ 2016 സാമ്പത്തിക വർഷത്തിനുശേഷമുള്ള ആസ്തി ഗുണമേന്മാ വിലയിരുത്തലാണ് കോർപറേറ്റ് ആസ്തികളുടെ ഗുണനിലവാരം സംബന്ധിച്ച വിശകലനങ്ങൾക്കു തുടക്കമിട്ടത്. എൻസിഎൽടിക്കു മുന്നിലുള്ള വൻകിട അക്കൗണ്ടുകളിൽ പലതും വൻതോതിലോ പൂർണമായോ ബാങ്കുകൾ വകയിരുത്തുകയോ ബുക്കുകളിൽനിന്ന് എഴുതിതള്ളുകയോ ചെയ്തിട്ടുള്ളവയാണ്. ഈ വായ്പകളിൽ 90 ശതമാനത്തിലേറെയുള്ള വകയിരുത്തലുകളാണ് ബാങ്കുകൾ മൊത്തത്തിൽ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വർധിച്ചുവരുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പുതിയ എൻപിഎ സൃഷ്ടിക്കലുകളുടെ കാര്യത്തിൽ (സ്ലിപ്പേജ്) കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരാശരി നിലയാണുള്ളത്. ഇതുതുടരുമെന്നാണ് പ്രതീക്ഷയും. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ നിലയെആണ് കോർപറേറ്റുകൾ ആശ്രയിക്കുന്നത്. അതുപോലെതന്നെ എ-യിൽതാഴെ റേറ്റിങ് ഉള്ള കോർപറേറ്റുകൾക്ക് വൻ തോതിലുള്ള വായ്പകൾ നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചരക്കു സേവന നികുതി ഏർപ്പെടുത്തിയതിനുശേഷം ചെറുകിട സംരംഭ മേഖലയിൽ ഉണ്ടായിട്ടുള്ള പുതുക്കലുകൾ ബുദ്ധിമുട്ടുള്ള വായ്പാ ഉപഭോക്താക്കൾക്ക് സാധാരണ നിലയിലേക്കു തിരിച്ചുവരാൻ സമയം ലഭ്യമാക്കുകയും ചെയ്തു. ചെറുകിട വായ്പകളുടെരംഗത്ത് സിബിൽ പരിശോധന സ്ഥിതിഗതികളെ മെച്ചപ്പെടുത്തുന്നുണ്ട്. മൊത്തത്തിലുള്ള ആസ്തി ഗുണനിലവാരം കോവിഡിനു മുന്നേയുള്ള സ്ഥിതിയിലേക്ക് ഉയരാനും ആരംഭിച്ചിട്ടുണ്ട്. ബാങ്കിങ് സാമ്പത്തിക സേവനരംഗത്ത് നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യത്രൈമാസത്തിനുശേഷം ഭയന്നിരുന്ന അതേ തലത്തിൽ ആസ്തികളുടെ ഗുണമേൻമ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കോവിഡിനു ശേഷമുള്ള സാഹചര്യത്തെ കുറിച്ചു വിലയിരുത്തുമ്പോൾ എത്തിച്ചേരുന്ന നിഗമനം. 20 ട്രില്യൺ ഉത്തേജന പദ്ധതി, റിസർവ് ബാങ്കിന്റെ ആറു മാസം മോറട്ടോറിയം, ചെറുകിട മേഖലയ്ക്കായുള്ള മൂന്നു ട്രില്യൺ സർക്കാർ ഗ്യാരണ്ടിയുള്ള വായ്പകൾ തുടങ്ങിയ സർക്കാർ തല നടപടികൾ മഹാമാരിക്കാലത്ത് വായ്പ എടുത്തവരെ പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോൾ വിറ്റുവരവ് 90-95 ശതമാനത്തിലേക്ക് എത്തുമ്പോൾ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമേ പുനക്രമീകരണ നടപടികൾ ആവശ്യമായി വരുന്നുള്ളു. ഈവർഷം ജൂണിനുശേഷം മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള അവസ്ഥ. ക്രമമായുള്ള തുറന്നു കൊടുക്കലും ദീർഘിപ്പിച്ച മോറട്ടോറിയവും ബുദ്ധിമുട്ടേറിയ അവസ്ഥയിൽ പണലഭ്യതാപ്രശ്നങ്ങൾ മറികടന്നു മുന്നേറാൻ വായ്പ എടുത്തവരെ സഹായിക്കുകയുണ്ടായി. ഇപ്പോഴുള്ള പ്രസക്തി ദീർഘകാല ശരാശരിയേക്കാൾ സ്റ്റാൻഡേർഡ് ഡീവിയേഷൻ താഴെ എന്നനിലയിലാണ് അടുത്തകാലത്തെ സ്ഥിതിക്കു പുറമേയുള്ള ഈ മേഖലയുടെ മുന്നോട്ടു പോക്ക്. ഈ മൂല്യ നിർണയത്തിൽ നഷ്ടസാധ്യതകൾ വഹിക്കുന്നതിലൂടെയുള്ള നേട്ടം മികച്ചതാണ്. ദീർഘകാലത്തിൽ മെച്ചപ്പെട്ട ലാഭക്ഷമതയും ദൃശ്യമാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവും മറ്റും കണക്കിലെടുക്കുമ്പോൾ ഭയന്നിരുന്നതിലും വളരെ താഴെയാണ് ഈ മേഖലയിലുള്ള ആഘാതം എന്നും കാണാനാവും. ശക്തമായ ബാലൻസ് ഷീറ്റുകളും പര്യാപ്തമായ അധിക വകയിരുത്തലുകളും 2022-23 വർഷത്തേക്കുള്ള കണക്കു കൂട്ടലുകളിൽ 5-15 ശതമാനം മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നതും ഇതിനു പിന്തുണയേകുന്നു. പല കമ്പനികളിലും 22 സാമ്പത്തിക വർഷത്തിനു ശേഷം നേട്ടങ്ങൾ സാധാരണ നിലയിലാകുമെന്നാണ് ഇതിലൂടെ വിലയിരുത്താൻ കഴിയുന്നത്. വരുമാനനിരക്കും സാധാരണ നിലയിലേക്ക് എത്തും. നിലവിലെമൂല്യം മികച്ചതാണെന്ന സ്ഥിതിയാണ് ചൂണ്ടിക്കാട്ടുന്നത്. ശക്തമായ (ദീർഘകാല) കാഴ്ചപ്പാട് കാലികമായ കാഴ്ചപ്പാടല്ല, ദീർഘകാല കാഴ്ചപ്പാടോടെ വേണം ബാങ്കിങ്, സാമ്പത്തിക സേവന മേഖലയെ വീക്ഷിക്കുവാൻ. സാമ്പത്തിക സേവനങ്ങൾ കൂടുതൽ വിപുലമാകുന്നതും വായ്പാ ലഭ്യത വർധിക്കുന്നതും സർക്കാരിന്റെ ദീർഘകാല ലക്ഷ്യങ്ങളും സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. സമ്പദ്ഘടനയുടെ കുതിച്ചുചാട്ടത്തിൽ മുഖ്യപങ്കുവഹിക്കുക ബാങ്കുകളും സാമ്പത്തിക-സേവന സ്ഥാപനങ്ങളുമായിരിക്കും. ദീർഘകാലത്തിലാവും ഈ മേഖലയിലെ നിക്ഷേപങ്ങളുടെ നേട്ടം പ്രകടമാകുക. രണ്ടു ദശാബ്ദങ്ങളിലെ സാമ്പത്തിക സേവന സൂചിക വിപണിയെ (നിഫ്റ്റി) സ്ഥിരമായിമറികടക്കുന്നത് ശ്രദ്ധേയമാണ്. (മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ ഓഹരി ഗവേഷണ മേധാവിയും ഫണ്ട് മാനേജരുമാണ് ഹർഷദ് ബോറാവാക്. മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയിലെ ഫണ്ട് മാനേജരാണ് ഗൗരവ് കൊച്ചാർ.)

from money rss https://bit.ly/3oowJyN
via IFTTT

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളർ തളർച്ചനേരിട്ടതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,830 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയർന്നു. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയെതുടർന്ന് കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വർണത്തിന് ഡോളറിന്റെ തളർച്ചയാണ് ആശ്വാസമായത്.

from money rss https://bit.ly/3qmCdeV
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 149 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പുതിയ ഉയരം കുറിച്ച് വ്യാഴാഴ്ച വ്യാപാരത്തിന് തുടക്കമിട്ട് ഓഹരി വിപണി. സെൻസെക്സ് 148 പോയന്റ് നേട്ടത്തിൽ 44,766ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 13,161ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 969 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 44 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എൽആൻഡ്ടി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എൻടിപിസി, എച്ച്സിഎൽ ടെക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ടിസിഎസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty open at fresh record highs

from money rss https://bit.ly/3ohwyVJ
via IFTTT

എംഡിഎച്ച് മസാല ഉടമ ധാരാംപാല്‍ ഗുലാത്തി അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ മസാലക്കൂട്ട് നിർമാതാക്കളായ എംഡിഎച്ചിന്റെ ഉടമ ധാരാംപാൽ ഗുലാത്തി അന്തരിച്ചു. 98 വയസ്സുള്ള അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. സ്കൂൾ വിദ്യാഭ്യാസത്തെടെ പഠനം നിർത്തിയ ധാരാംപാൽ അച്ചനോടൊപ്പം ബിസിനസിൽ സഹായിക്കാനായാണ് അദ്യംചേർന്നത്. പിന്നീട് സ്ഥാപനത്തിന്റെ ചുമതല അദ്ദേഹത്തിനായി. എംഡിഎച്ചിന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്. ദുബായിയിലും ലണ്ടനിലും ഓഫീസുകളുമുണ്ട്. 60ലധികം ഉത്പന്നങ്ങൾ കമ്പനി നിലവിൽ പുറത്തിറക്കുന്നുണ്ട്. നിരവധി സ്കൂളുകളും ഡൽഹിയിൽ 300 ബെഡ്ഡുകളുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും കമ്പനിക്കുണ്ട്. Dharampal Gulati of MDH Spices passes away

from money rss https://bit.ly/3qn4VMV
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,100 നിലനിര്‍ത്തി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി നേരിയ മുന്നേറ്റത്തോടെ 13,100 പോയന്റ് നിലനിർത്തി. ലോഹം, വാഹനം തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് അല്പമെങ്കിലും ആശ്വാസമായത്. സെൻസെക്സ് 37.40 പോയന്റ് നഷ്ടത്തിൽ 44,618.04ലിലും നിഫ്റ്റി 4 പോയന്റ് നേട്ടത്തിൽ 13,113.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1573 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1124 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികൾക്ക് മാറ്റമില്ല. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ശ്രി സിമെന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗെയിൽ, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹ സൂചിക രണ്ടുശതമാനവും വാഹന സൂചിക ഒരുശതമാനവും ഉയർന്നു. അതേസമയം, ബാങ്ക് ഓഹരികൾ വില്പന സമ്മർദം നേരിട്ടു. Sensex, Nifty close flat amid high volatility

from money rss https://bit.ly/2VqZIFv
via IFTTT

വിവാഹ സീസണില്‍ റിവാ ആശീര്‍വാദ് പ്ലാനുമായി തനിഷ്‌ക്

കൊച്ചി: വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ആഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്കായി ടൈറ്റാന്റെ ആഭരണവിഭാഗമായ തനിഷ്ക് റിവാ ആശീർവാദ് എന്നപേരിൽ പർച്ചേസ് പ്ലാൻ അവതരിപ്പിച്ചു. റിവാ ആശീർവാദ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിമാസ പദ്ധതിയായി സുരക്ഷിതമായി ആഭരണങ്ങൾ വാങ്ങുന്നതിനും സ്പോട്ട് പർച്ചേസിനേക്കാൾ മികച്ചമൂല്യം സ്വന്തമാക്കുന്നതിനും സാധിക്കും. അളവ്, സമയം, സുതാര്യമായ ആനുകൂല്യങ്ങൾ എന്നിവ കണക്കിലെടുത്ത് വാങ്ങൽ ആസൂത്രണം ചെയ്യാനുള്ള സൗകര്യം റിവാ ആശീർവാദ് ഉപയോക്താക്കൾക്ക് നൽകുന്നു. വിവിധ പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും വൈവിധ്യമാർന്ന വിവാഹാഭരണങ്ങൾക്കായി തനിഷ്കിന്റെ പ്രത്യേക സബ്-ബ്രാൻഡായി റിവാ ആദ്യമായി അവതരിപ്പിച്ചത് 2017-ലാണ്. വിവിധ സംസ്കാരങ്ങളിലെ സമൃദ്ധിയും പാരമ്പര്യവും വിളിച്ചറിയിക്കുന്നതാണ് ഇന്ത്യൻ വിവാഹാഭരണങ്ങൾ. പ്രത്യേകാവസരത്തിലെ വൈകാരികത മനസിലാക്കി ആഭരണങ്ങൾ വാങ്ങുന്നതിനായി ആർക്കും ഇണങ്ങുന്ന രീതിയിലുള്ള പർച്ചേസ് പ്ലാനാണ് പ്രത്യേകമായി റിവാ ആശീർവാദ് അവതരിപ്പിക്കുന്നത്. റിവാ ആശീർവാദിലൂടെ വിവാഹാവസരത്തിൽ തനിഷ്കിന്റെ മികച്ച രൂപകൽപ്പനയും ശുദ്ധതയുടെ ഉറപ്പുംനല്കി വധുവിനും കുടുംബാംഗങ്ങൾക്കും ഏറ്റവും മികച്ച അവസരമൊരുക്കുകയാണ്. കോവിഡ് കാലത്ത് എല്ലാ സുരക്ഷാ, മുൻകരുതൽ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോറുകളിലും പർച്ചേസിന് അവസരം. വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനുമായി തനിഷ്ക് ഈയിടെ ഒരു നിര ഫിജിറ്റൽ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു.

from money rss https://bit.ly/3mIfqYI
via IFTTT

ബിപിസിഎലിനെ ഏറ്റെടുക്കാന്‍ മൂന്നു കമ്പനികള്‍ രംഗത്തുവന്നതായി പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎലിനെ ഏറ്റെടുക്കാൻ മൂന്നുകമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി മന്ത്രി. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കമ്പനികളേതൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് താൽപര്യംപത്രം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പിന്നാലെ, വേദാന്ത, രണ്ട് യുഎസ് നിക്ഷേപ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് താൽപര്യപത്രം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നു. പ്രഥമിക റൗണ്ടിൽ താൽപര്യപത്രം ലഭിച്ചാൽ അടുത്തഘട്ടമായി ഫിനാൻഷ്യൽ ബിഡ് സമർപ്പിക്കാനാണ് ആവശ്യപ്പെടുക. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള തിയതി സർക്കാർ നാലുതവണ നീട്ടിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനിയായ ബിപിസിഎലിന്റെ 53ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നടപ്പുസാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഇതുവരെ 6138.48 കോടി രൂപമാത്രമാണ് സമാഹരിക്കാനായത്. Three parties submitted EoIs for BPCL bid process

from money rss https://bit.ly/33COKkL
via IFTTT

Tuesday, 1 December 2020

ബിഗ് ബാസ്‌ക്കറ്റിനെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ്: ഇടപാട് 9,600 കോടിയുടെ

രാജ്യത്തെ ഓൺലൈൻ ഷോപ്പിങ് മേഖലയിൽ മറ്റൊരു വൻകിട ഏറ്റെടുക്കൽകൂടി ഉടനെ യാഥാർത്ഥ്യമായേക്കും. 9,600 കോടി രൂപ മുടക്കി ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്കറ്റിനെയാണ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റെടുക്കൽ യാഥാർഥ്യമായാൽ ബിഗ്ബാസ്ക്കറ്റിന്റെ 80ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും. അഞ്ചുമാസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കരാർ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ടുകൾ. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുൾപ്പടെ വൻനിരതന്നെ ബിഗ്ബാസ്കറ്റിൽ നിക്ഷേപകരായുണ്ട്. ആലിബാബയുടേ(29ശതമാനം)തുൾപ്പെടുയുള്ള ഓഹരികൾ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. അബരാജ് ഗ്രൂപ്പ്(16ശതമാനം), ആക്സന്റ് കാപിറ്റൽ(9ശതമാനം), മിറ അസെറ്റ് നെവർ ഏഷ്യ(5ശതമാനം)എന്നിങ്ങനെയാണ് മറ്റ് നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം. പ്രാദേശിക ഓൺലൈൻ പലചരക്ക് വിപണന സ്ഥാപനമായ ബിഗ്ബാസ്കറ്റിന് 1.6 ബില്യൺ ഡോളറാണ്(ഏകദേശം 11,800 കോടി രൂപ)മൂല്യം കണക്കാക്കിയിട്ടുള്ളത്. 14,750 കോടി രൂപയുടെ രാജ്യത്തെ ഒൺലൈൻ ഗ്രോസറി വില്പനയിൽ 50ശതമാനം വിഹിതവും ബിഗ് ബാസ്കറ്റിനാണ്. Tata nears deal to buy BigBasket for $1.3 bn

from money rss https://bit.ly/3muDq1B
via IFTTT

പോസ്റ്റ് ഓഫീസ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് വര്‍ധിപ്പിച്ചു: ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കും

ബാങ്കുകൾ മിനിമം ബാലൻസ് വേണ്ടെന്നുവെയ്ക്കുമ്പോൾ അത് ഏർപ്പെടുത്തി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്. സേവിങ്ക് അക്കൗണ്ടിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിർത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിർത്തിയില്ലെങ്കിൽ മെയിന്റനൻസ് ചാർജ് ഈടാക്കുമെന്നാണ് അറിയിപ്പ്.ഡിസംബർ 11 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്. മിനിമം 500 രൂപയെങ്കിലും നിലനിർത്തിയില്ലെങ്കിൽ സാമ്പത്തിക വർഷം അവസാനം മെയിന്റനൻസ് ചാർജിനത്തിൽ 100 രൂപ ഈടാക്കും. അക്കൗണ്ടിൽ ബാലൻസ് ഒന്നുമില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യും. ഗ്രാമീണമേഖലയിൽ ഉൾപ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്. പുതിയ തീരുമാനം സാധാരണ നിക്ഷേപകർക്ക് തരിച്ചടിയാകും. Post Office Savings Account: Minimum balance limit increased

from money rss https://bit.ly/2HXYKgP
via IFTTT

വരുമാനത്തില്‍ വര്‍ധന: ഫ്‌ളിപ്കാര്‍ട്ടിന്റെ അറ്റനഷ്ടം 3,150 കോടിയായി കുറഞ്ഞു

ആഗോള ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ടിന്റെ 2019-2020 സാമ്പത്തിക വർഷത്തെ വരുമാനം 12 ശതമാനം വർധിച്ച് 34,610 കോടിയായി. മുൻവർഷം 30,934.9 കോടിയായിരുന്നു വരുമാനം. കമ്പനിയുടെ നഷ്ടത്തിലും കുറവുണ്ടായിട്ടുണ്ട്. 2018-19 സാമ്പത്തികവർഷത്തെ നഷ്ടം 3,836.8 കോടി രൂപയായരുന്നു. 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ഇത് 3,150 കോടി രൂപയായി കുറഞ്ഞു. അറ്റനഷ്ടത്തിലുണ്ടായ കുറവ് 18ശതമാനമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ദീർഘകാലം അടച്ചിട്ടതിനുശേഷം നടത്തിയ ഉത്സവ ഓഫറിൽ വൻതോതിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഫ്ളിപ്കാർട്ടിനായിട്ടുണ്ട്. ഉത്സവ ഓഫറിനെതുടർന്ന് ക്രിസ്മസ്-പുതവത്സര ഓഫർ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിലൂടെ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനി. മേഖലയിൽ ആമസോണുമായി കടുത്തമത്സരമാണുള്ളത്. Flipkart narrows loss to Rs 3,150.6 crore in FY20

from money rss https://bit.ly/2HZB0cd
via IFTTT

സ്വര്‍ണവില വീണ്ടും 36,000 കടന്നു: കൂടിയത് പവന് 200 രൂപ

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാമത്തെ ദിവസവും സ്വർണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവർധിച്ചശേഷം ഇന്ന് വിലകുറയുകയാണുണ്ടായത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,813.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,499 രൂപയായി താഴുകയും ചെയ്തിട്ടുണ്ട്. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ ശുഭാപ്തി വിശ്വാസമാണ് ആഗോള വിപണിയിലെ സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/36rgoTK
via IFTTT

സെന്‍സെക്‌സില്‍ 76 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 44,579ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 13,090ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 881 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 55 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ഒഎൻജിസി, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രകടനമാണ്. നിഫ്റ്റി ഫാർമ, ഓട്ടോ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളും 0.5ശതമാനം ഉയർന്നു.

from money rss https://bit.ly/2JxOUTw
via IFTTT

160 കടന്ന്‌ റബ്ബർ വില; മൂന്നുവർഷത്തിനിടെ ആദ്യം

കോട്ടയം: ആഭ്യന്തരവിപണിയിൽ റബ്ബർ വില 160 കടന്നു. മൂന്നുവർഷത്തിനിടെ ആദ്യമായാണ് വില 160 കടക്കുന്നത്. ആർ.എസ്.എസ്.-നാല് റബ്ബറിന് 163 രൂപയാണ് ചൊവ്വാഴ്ചത്തെ വില. തായ്ലൻഡിൽ ഇലവീഴ്ച ഉത്പാദനത്തെ ബാധിച്ചതും അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുന്നതുമാണ് പ്രധാന കാരണം. തായ്ലൻഡിൽ അസാധാരണമായ ഇലവീഴ്ച രോഗമാണ്. ഇതോടെ ഉത്പാദനം കുറഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ റബ്ബറിന്റെ ലഭ്യത കുറഞ്ഞു. വരും മാസങ്ങളിലും ലഭ്യത കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബാങ്കോക്ക് വില 183.43 രൂപയാണ്. 2017 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് റബ്ബർ വില 160 രൂപയിലെത്തിയത്. രാജ്യത്ത് വാഹനവിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് കേന്ദ്രസർക്കാർ ചൈനയിൽനിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തരമാർക്കറ്റിൽനിന്ന് കൂടുതലായി റബ്ബർ വാങ്ങിത്തുടങ്ങി. കഴിഞ്ഞ മാസം റബ്ബറിന്റെ ഇറക്കുമതിയിൽ 25,000 ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റബ്ബറിന് സർക്കാർ നൽകുന്ന വിലസ്ഥിരതാപദ്ധതിയുടെ പരിധി 150-ൽനിന്ന് 200 രൂപയാക്കണമെന്ന് റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലി, ജനറൽ സെക്രട്ടറി ബിജു പി.തോമസ് എന്നിവർ ആവശ്യപ്പെട്ടു.

from money rss https://bit.ly/3ohkKmC
via IFTTT

നിഫ്റ്റി 13,100ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 505 പോയന്റ്

മുംബൈ: പുതിയമാസത്തിന്റെ തുടക്കത്തിൽതന്നെ ഓഹരി വിപണിയിൽ മുന്നേറ്റം. പ്രതീക്ഷിച്ചതിലും മികച്ച ജിഡപി കണക്കുകൾ പുറത്തുവന്നതാണ് വിപണിക്ക് കരുത്തുപകർന്നത്. സെൻസെക്സ് 500 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 13,100ന് മുകളിലെത്തുകയുംചെയ്തു. സെൻസെക്സ് 5.5.72 പോയന്റ് നേട്ടത്തിൽ 44,655.44ലിലും നിഫ്റ്റി 140 പോയന്റ് ഉയർന്ന് 13,109ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1869 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 974 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, സൺഫാർമ, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ കമ്പനി, എൻടിപിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13,100, Sensex jumps 505 pts

from money rss https://bit.ly/37nfXJt
via IFTTT

സമ്പദ്ഘടന ചലിച്ചുതുടങ്ങി: രണ്ടാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽനിന്ന് രാജ്യം കരയറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നവംബറിൽ ജിഎസ്ടിയിനത്തിൽ 1,04,963 കോടി രൂപ സമാഹരിച്ചു. നടപ്പ് സാമ്പത്തികവർഷത്തിൽ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷൻ ഒരുലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷത്തിലെ ഉയർന്ന വരുമാനം. നവംബറിൽ കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 25,540 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 51,992 കോടി രൂപയും സെസായി 8,242 കോടി രൂപയുമാണ് സമാഹരിച്ചത്. കഴിഞ്ഞവർഷം നവംബർ മാസത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ വരുമാനം 1.4ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയിൽനിന്നുള്ള വരുമാനം 4.9ശതമാനവും ആഭ്യന്തര ഇടപാടുകളിൽനിന്നുള്ളവരുമാനം 0.5ശതമാനവും വർധിച്ചു. ചൊവാഴ്ചയാണ് ധനമന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. GST collections cross Rs 1 lakh crore in November for second time in 9 months

from money rss https://bit.ly/36qejaH
via IFTTT

ചന്ദ കൊച്ചാറിന് തിരിച്ചടി: സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി

ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാജിവെച്ചതിനുശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുൻകൂർ അനുമതിയില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയില്ലെന്ന് കൊച്ചാറിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കൊച്ചാറിന്റെ അപേക്ഷ ഈവർഷം ആദ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പിന്റെ വേണുഗോപാൽ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരുന്നു ക്രിമിനൽ കേസെടുത്തത്. ഇതുസംബന്ധിച്ച കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയിൽ ഇഡി നവംബർ അഞ്ചിനാണ് സമർപ്പിച്ചത്. Chanda Kochhar Loses Supreme Court Case Against Being Fired As ICICI CEO

from money rss https://bit.ly/2VlIyJp
via IFTTT

Monday, 30 November 2020

126 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബാറ്റക്ക് ഇന്ത്യക്കാരനായ ഗ്ലോബല്‍ സിഇഒ

ബാറ്റയുടെ 126 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നൽകി സിഇഒ ആക്കിയത്. അഞ്ചുവർഷത്തിനുശേഷം ചുമതല ഒഴിയുന്ന അലെക്സിസ് നാസർദിനുപകരമാണ് നിയമനം. യുണിലിവറിലെയും വോഡാഫോൺ ഇന്ത്യ ആൻഡ് യൂറോപ്പിലെയും 24 വർഷത്തെ സേവനത്തിനുശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡൽഹി, എക്സ്എൽആർഐ ജംഷഡ്പുർ എന്നിവിടങ്ങളിൽനിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്സ്എൽആർഐയിൽ പിജിഡിഎം 1993 ബാച്ചിലെ ഗോൾഡ് മെഡലിസ്റ്റാണ്. ചെരുപ്പ് നിർമാണമേഖലയിലെ അതികായന്മാരായ ബാറ്റ 1894ലാണ് പ്രവർത്തനംതുടങ്ങിയത്. രൂപകല്പനയിലും നിർമാണത്തിലും മികവുപുലർത്തിയ കമ്പനി ആഗോളതലത്തിൽ വൈകാതെതന്നെ പ്രശസ്തമായി. 180 മില്യൺ ജോഡി ഷൂവാണ് പ്രതിവർഷം കമ്പനി വിൽക്കുന്നത്. 5,800ലേറെ റീട്ടെയിൽ ഷോപ്പുകൾ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിർമാണ യൂണിറ്റുകളും കമ്പനിക്കുണ്ട്. In a first, Bata appoints an Indian as global CEO in its 126-year history

from money rss https://bit.ly/39uBPoF
via IFTTT

പാഠം 101: ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാതെ 15ശതമാനവരെ നേട്ടമുണ്ടാക്കാനുള്ള വഴിയിതാ

വിലക്കയറ്റത്തെ അതിജീവിക്കാൻ ശേഷിയുള്ള പദ്ധതികൾ നിക്ഷേപലോകത്ത് വിരളമാണ്. ബാങ്ക് എഫ്ഡികൾ ഉൾപ്പടെയുള്ള സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തവുമാണ്. ഈ സാഹചര്യത്തിലാണ് ഓഹരിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. നഷ്ടസാധ്യയുള്ളതിനാലാണ് ഓഹരി വിപണിയിൽനിന്ന് മിക്കവാറും നിക്ഷേപകർ മാറിനിൽക്കുന്നത്. മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങാനുള്ള അറിവില്ലായ്മയും നിക്ഷേപകരെ നഷ്ടത്തിലേയ്ക്കുനയിക്കുന്നു. മ്യൂച്വൽ ഫണ്ടിന്റെ സാധ്യത പ്രയോജനപ്പെടുത്തി മികച്ച ആദായംനേടാനുള്ളവഴി ഇത്തരക്കാർക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപകർക്കുവേണ്ടി വിഗദ്ധരായ ഫണ്ട് മാനജർമാർ ഓഹരികൾ തിരഞ്ഞെടുത്തുകൊളളും. വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിച്ച് എസ്ഐപിയായി നിക്ഷേപിച്ചാൽമതി. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകുകമാത്രമാണ് ചെയ്യേണ്ടത്. 30ലധികം മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. വ്യത്യസ്ത കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകളാണിവ. ഒന്ന്, മൂന്ന്, അഞ്ച് വർഷക്കാലയളവിൽ ഫണ്ടുകൾ നൽകിയ ആദായവും പട്ടികയിൽ നൽകിയിട്ടുണ്ട്. നിലവിൽ നിക്ഷേപത്തിന് അനുയോജ്യമായ ഫണ്ടുകളാണിവ. നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Axis Bluechip Fund 12.20 13.83 14.70 Canara Robeco Bluechip Eqt 16.27 12.66 14.17 HDFC Index Fund - Sensex Plan 7.80 10.00 12.24 ICICI Prudential Bluechip Fund 6.12 5.83 11.24 Mirae Asset Large Cap 7.11 7.52 13.53 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 18.53 7.30 13.85 Invesco India Growth Opportunities Fund 5.11 7.10 12.62 Kotak Equity Opportunities Fund 12.49 7.28 13.09 Mirae Asset Emerging Bluechip 16.17 9.54 16.97 Principal Emerging Bluechip Fund 14.88 4.73 13.60 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 12.90 11.53 16.25 DSP Equity Fund 11.77 8.16 12.55 Canara Robeco Equity Diversified Fund 16.42 10.80 12.73 Kotak Standard Multicap Fund 6.53 6.83 12.70 SBI Focused Equity Fund 8.11 9.26 13.45 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 20.06 13.55 14.68 DSP Midcap Fund 19.74 7.09 13.72 Invesco India Midcap 19.63 7.74 13.05 Kotak Emerging Equity Fund 16.79 5.51 13.21 L&T Midcap Fund 13.67 11.65 20.97 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 18.78 10.88 14.56 Kotak Small Cap 27.08 5.40 12.62 Nippon India Small Cap 19.21 2.06 11.92 SBI Small Cap Fund 22.41 5.27 16.28 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 6.78 4.46 11.11 Axis Long Term Equity Fund 12.79 11.52 13.74 DSP Tax Saver Fund 7.20 5.94 12.44 Invesco India Tax Plan 11.18 7.99 12.54 Canara Robeco Eqt Tax Saver 18.04 11.70 12.86 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 15.41 10.52 12.07 Mirae Asset Hybrid Equity 9.66 8.77 13.31 Principal Hybrid Equity Fund 10.01 4.75 11.87 SBI Equity Hybrid Fund 6.94 7.76 11.05 *ഫണ്ടുകളുടെ റിട്ടേൺ കണക്കാക്കിയ തിയതി: നവംബർ 26, 2020. എങ്ങനെ നിക്ഷേപിക്കും? മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഓൺലൈനായും ഓഫ്ലൈനായും നിരവധിവഴികളുണ്ട്. ഫണ്ടുകൾ തിരഞ്ഞെടുക്കയാണ് പ്രധാനം. അതുകഴിഞ്ഞാൽ തിരഞ്ഞെടുത്ത ഫണ്ടിന്റെ എഎംസി(ഫണ്ട് കമ്പനി)യുടെ വെബ്സൈറ്റുവഴി നിക്ഷേപംനടത്താം. അതിനുമുമ്പ് കൈവൈസി നടപടിക്രമങ്ങൾ പാലിക്കണം. അതിനായി ഇ-കൈവൈസി സംവിധാനവുമുണ്ട്. ഇതിനെല്ലാംപുറമെ, ഫണ്ട് കമ്പനികളുടെ രജിസ്ട്രാർമാർ(കാംസ്, ഫിൻടെക്), എഎംസികളുടെ വിവിധ നഗരങ്ങളിലുള്ള ശാഖകൾ എന്നിവവഴിയും നിക്ഷേപം നടത്താം. ഇതേക്കുറിച്ച് തുടർന്നുവരുന്ന പാഠത്തിൽ വിശദമായി പ്രതിപാദിക്കുന്നതാണ്. ഡയറക്ട് പ്ലാനുകൾ തിരഞ്ഞെടുക്കാം മ്യൂച്വൽ ഫണ്ടിൽ റഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളും ഉണ്ടാകും. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുകളുള്ളത്. രണ്ടുശതമാനംവരെ അധിക ആദായംനേടാൻ ഡയറക്ട് പ്ലാനുകളിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ:ഏഴുവർഷമെങ്കിലും എസ്ഐപിയായി നിക്ഷേപിച്ചാൽമാത്രമെ പരമാവധി ആദായം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽനിന്ന് ലഭിക്കൂ. മുടങ്ങാതെ നിക്ഷേപിക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം എസ്ഐപി തുകയിൽ വർഷംതൊറും പത്തുശതമാനം വർധനവരുത്തുകയും ചെയ്താൽ പ്രതീക്ഷിക്കുന്നതിലപ്പുറം ആദായം സ്വന്തമാക്കാൻ നിക്ഷേപകന് കഴിയും.

from money rss https://bit.ly/36qH9aE
via IFTTT

സ്വര്‍ണവില പവന് 160 രൂപകൂടി 35,920 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. അതേസമയം, മറ്റ് പ്രധാന കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ ഡോളറിന്റെ മൂല്യത്തിൽ നേരിയതോതിൽ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകും. കോവിഡ് വാക്സിൻ പ്രതീക്ഷകളാണ് കഴിഞ്ഞ ദിവസം സ്വർണ വിലയെ സ്വാധീനിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

from money rss https://bit.ly/3g58lPP
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി വീണ്ടും 13,000ന് മുകളില്‍

മുംബൈ: പുതിയ മാസത്തിന്റെ തുടക്കത്തിൽതന്നെ നേട്ടംനിലനിർത്തി സൂചികകൾ. നിഫ്റ്റി വീണ്ടും 13,000ന് മുകളിലെത്തി. 155 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,304ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 13,009ലുമെത്തി. സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ അടയാളമായി രണ്ടാം പാദത്തിൽ ഡിജിപി നിരക്ക് ഉയർന്നത് വിപണിക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഗെയിൽ, ശ്രീ സിമെന്റ്സ്, ഇൻഫോസിസ്, ഗ്രാസിം, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ടിസിഎസ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.50ശതമാനത്തിലേറെ നേട്ടത്തിലാണ്. Indices trade higher Nifty above 13000

from money rss https://bit.ly/39rgTz3
via IFTTT

ഈ വര്‍ഷം ഓൺലൈൻ വിൽപ്പന മൂന്നിരട്ടി ഉയരുമെന്നു പഠനം

മുംബൈ: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ പത്തു മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകുമെന്നും ഇവർ സൂചിപ്പിക്കുന്നു. നിലവിലിത് രണ്ടു മുതൽ നാലു വരെ ശതമാനമാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കൂടുതൽ പ്രാധാന്യം വന്നതും ആളുകൾ വേഗത്തിൽ ഓൺലൈൻ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഈ പരിധിയിലേക്കെത്താൻ അഞ്ചുവർഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ഗ്രൂപ്പ് പറയുന്നു. സ്വന്തം വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കുകയാണ്. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനിനായി പ്രത്യേക ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/33swmuQ
via IFTTT

തട്ടിപ്പുകള്‍ വ്യാപകം: ബിറ്റ്‌കോയിൻ വില 19,000 ഡോളറിനു മുകളിൽ

കൊച്ചി: ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ 'ബിറ്റ്കോയിൻ' വീണ്ടും കുതിപ്പിന്റെ പാതയിൽ. 2020 മാർച്ചിൽ വൻതോതിൽ ഇടിവ് നേരിട്ട ബിറ്റ്കോയിൻ വില തിങ്കളാഴ്ച 19,000 ഡോളറിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ അഞ്ചു ശതമാനത്തോളം വില ഉയർന്ന് 19,109 ഡോളറിലെത്തി. അതായത്, 14.35 ലക്ഷം രൂപ! മാർച്ചിലെ വിലയിൽനിന്ന് 150 ശതമാനത്തിലേറെ വളർച്ചയാണ് ഇതുവരെയുണ്ടായത്. 2008-09 കാലയളവിൽ നിലവിൽ വന്ന ബിറ്റ്കോയിൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയമായി മാറുകയായിരുന്നു. ഒട്ടേറെ ചെറുപ്പക്കാർ ഇപ്പോൾ ബിറ്റ്കോയിനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു പോലെ ഇതിൽ വ്യാപാരം നടത്തുന്നവരും ഏറെയാണ്. വിലയിൽ വൻതോതിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങളാണ് ഇവയുടെ പ്രചാരം വർധിപ്പിക്കുന്നത്. അതേസമയം, ഒരു സാങ്കല്പിക കറൻസി മാത്രമായ ബിറ്റ്കോയിനിന്റെ മേൽ നടത്തുന്ന ഇത്തരം ഇടപാടുകൾ നഷ്ടത്തിന് വഴിവയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരിൽ ഒരുകൂട്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസിയാണ് ഇത്. ഗൂഢാക്ഷര ലേഖന വിദ്യയായ 'ക്രിപ്റ്റോ' ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നതിനാലാണ് ഇതിനെ പൊതുവിൽ 'ക്രിപ്റ്റോ കറൻസി' എന്നു വിളിക്കുന്നത്. 'സ്റ്റോഷി നകാമോട്ടോ' എന്ന് സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ് 2008-ൽ ബിറ്റ്കോയിൻ എന്ന വെർച്വൽ കറൻസി വികസിപ്പിച്ചത്. ഇവ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം ഡിജിറ്റൽ കറൻസിയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ കേരളത്തിൽ പോലും അരങ്ങേറുന്നുണ്ട്. Bitcoin rallies above $19,000 after biggest rout since pandemic

from money rss https://bit.ly/2JthOnM
via IFTTT

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ 11,576 കോടി രൂപ തിരിച്ചെത്തി

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിൽ 11,576 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായി. കാലാവധി പൂർത്തിയായതും നേരത്തെ പണംപിൻവലിച്ചതും കൂപ്പൺ പെയ്മെന്റും ഉൾപ്പടെയുള്ള തുകയാണിത്. ഇത്തരത്തിൽ നവംബറിൽമാത്രം 2,836 കോടി രൂപയാണ് ലഭിച്ചത്. രണ്ടാഴ്ചക്കുള്ളിൽ 1895 കോടി രൂപയും എഎംസിക്ക് സമാഹരിക്കാനായി. ഇതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ലൊ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് വിതരണംചെയ്യാൻ ലഭ്യമായിട്ടുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഡൈനാമിക് ആക്യുറൽ ഫണ്ട്, ക്രഡിറ്റ് റിസ്ക് ഫണ്ട് എന്നിവയിൽ യഥാക്രമം 46ശതമാനം, 33ശതമാനം, 14ശതമാനം എന്നിങ്ങനെയാണ് വിതരണത്തിന് തുകയുള്ളത്. കോടതി വ്യവഹാരങ്ങൾ തീർപ്പാകുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംതിരിച്ചുനൽകുമെന്ന് എഎംസി അറിയിച്ചു. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുലക്ഷത്തിലധികം നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനുള്ളത്. Six shut schemes get Rs 11,576 crore so far: Franklin Templeton

from money rss https://bit.ly/3qg3yiT
via IFTTT

പലിശ നിരക്കില്‍ മാറ്റമില്ല, ജീവനക്കാര്‍ തുടരും: നയം വ്യക്തമാക്കി ഡിബിഎസ് ബാങ്ക്

ലക്ഷ്മി വിലാസ് ബാങ്കിൽനിന്ന് ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും അതുപോലെ നൽകാൻ ഡിബിഎസ് ബാങ്ക് ഇന്ത്യ. ലയനം നിലവിൽവന്നതോടെ പലിശ നിരക്ക് ഉൾപ്പടെയുള്ളവയിൽ വ്യത്യാസംവന്നേക്കാമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ വിശദീകരണം. നിലവിലുണ്ടായിരുന്ന ബാങ്കിങ് സേവനങ്ങൾ തുടർന്നും ലഭിക്കും. സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ പലിശ നിരക്കിൽ മാറ്റമുണ്ടാവില്ല. ലക്ഷ്മി വിലാസ് ബാങ്കിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും തുടർന്നും സർവീസിലുണ്ടാകുമെന്നും ഡിബിഎസ് അറയിച്ചു. സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിഎസ് ഗ്രൂപ്പ് ഹോൾഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ ഡിബിഎസ് ബാങ്ക് ഇന്ത്യയിലാണ് ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചത്. സർക്കാരിന്റെയുംറിസർവ്ബാങ്കിന്റെയും പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ലയനനടപടികൾ പൂർത്തിയാക്കിയത്. ഇതോടെ നവംബർ 27 മുതൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ് ബാങ്കായി പ്രവർത്തിച്ചുതുടങ്ങി. മൊറട്ടോറിയവും നീക്കിയിട്ടുണ്ട്. ലയനം പൂർണമായതോടെ ശാഖകളും ഡിജിറ്റൽ സംവിധാനങ്ങളും എടിഎമ്മുകളും പൂർമായി പ്രവർത്തനസജ്ജമായിട്ടുണ്ട്. അക്കൗണ്ട് ഉടമകൾക്ക് പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി തടസ്സമുണ്ടാവില്ല. Lakshmi Vilas Bank customers can access all services: DBS Bank

from money rss https://bit.ly/3llnBZQ
via IFTTT

കോവിഡിന്റെ ആഘാതത്തെ അവഗണിച്ച് എണ്ണവിലയിലും കുതിപ്പ്‌

ഈവർഷം മാർച്ചിനുശേഷം അസംസ്കൃത എണ്ണവില ഏറ്റവും ഉയർന്നത് ഇപ്പോഴാണ്. കോവിഡ് വാക്സിന്റെ വരവോടെ ആഗോളതലത്തിൽ സാമ്പത്തികമുന്നേറ്റമുണ്ടാകുമെന്നും എണ്ണയുടെ ഡിമാന്റ് വർധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണിത്. ചൈനയിലെ ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഡിമാന്റും ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കുമെന്നധാരണയും വില വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എൻവൈമെക്സ് അസംസ്കൃത എണ്ണയുടെ ആഗോള അളവുകോലായ ന്യൂയോർക്ക് മർക്കന്റൈൽ എക്സ്ചേഞ്ചിൽ(എൻവൈമെക്സ്) ക്രൂഡ് ബാരലിന് 46 ഡോളറിനു മുകളിൽ പോയപ്പോൾ ഏഷ്യയുടെ ബ്രെന്റ് ബാരലിന് 50 ഡോളറോളമായി. ഇന്ത്യയുടെ വിവിധോൽപന്ന എക്സ്ചേഞ്ചിൽ എണ്ണൃ ഓഹരി വിലകളിൽ നവംബർ ആദ്യവാരത്തിലെ താഴ്ചയ്ക്കു ശേഷം 32 ശതമാനത്തിലേറെ ഉയർന്നു. ഏപ്രിൽ മാസം എണ്ണവില എറെതാഴെപ്പോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തത്തടർന്ന് ഡിമാന്റിൽ കുത്തനെയുണ്ടായ കുറവും എണ്ണ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയും ഉൾപ്പടെയുള്ള അടിസ്ഥാന ഘടകങ്ങളാണ് വിലകുറയാൻ ഇടയാക്കിയത്. ആഗോള സാമ്പത്തികസ്ഥിതി പ്രതീക്ഷാ നിർഭരമായതോട വില ക്രമേണഉയരുകയായിരുന്നു. വിജയകരമായ വാക്സിൻ പരീക്ഷണങ്ങൾ ആഗോള എണ്ണ വിപണിയിൽ സാധാരണനില കൈവരിക്കാൻ സഹായിച്ചു. ആസ്ട്രാ സെനകാ, ഫൈസർ ഇൻകോർപറേറ്റഡ്, മോഡേണ എന്നീ പ്രധാന മരുന്നു കമ്പനികൾ വാക്സിന്റെ കാര്യത്തിൽ പുരോഗതി പ്രഖ്യാപിച്ചതോടെ വർഷാവസാനത്തോടെ വാക്സിൻ വിപണിയിലെത്തുമെന്നുറപ്പായി. അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡന് അനുകൂലമായ ജനവിധി വരികയും വിജയകരമായ നേതൃമാറ്റത്തിനു സാധ്യതതെളിയുകയും ചെയ്തത് വിപണിയെ ഉത്തേജിപ്പിച്ചു. ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം വരും മാസങ്ങളിലും തുടരുമെന്നഅഭ്യൂഹം എണ്ണയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇപ്പോളുള്ള എണ്ണ ഉൽപാദന നിയന്ത്രണം മൂന്നുമാസത്തേക്കുകൂടി തുടരാൻ ഈയിടെ ചേർന്ന ഒപേക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചത് വ്യാപകമായ പിന്തുണയോടെയാണ്. അടുത്ത വർഷത്തെ എണ്ണ ഉൽപാദനം സംബന്ധിച്ച നയങ്ങൾ തീരുമാനിക്കുന്നതിന് ഒപെക് രാജ്യങ്ങളും ഇതര ഉൽപാദക രാജ്യങ്ങളും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും റഷ്യയും നവംബർ 30 നും ഡിസമ്പർ ഒന്നിനുമായി യോഗംചേരുന്നുണ്ട്. ഈമാസം ഒടുവിൽ നടക്കാനിരിക്കുന്ന യോഗങ്ങൾക്കു മുന്നോടിയായി ഒപെക് രാജ്യങ്ങളും മറ്റുസംഘടനകളും ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം പൂർണമായും പാലിക്കുകയുണ്ടായി. ചൈനയിൽ എണ്ണ സംസ്കരണ പ്രക്രിയ വർധിച്ചത് വിപണിയെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. ഒക്ടോബറിൽ ചൈനയിലെ സംസ്കരണശാലകളിൽനിന്നുള്ള ഉൽപാദനം റെക്കാർഡുയരത്തിലെത്തി. അവധി യാത്രകൾ കൂടിയതോടെ എണ്ണയുടെ ഡിമാന്റ് മുൻവർഷത്തെ യപേക്ഷിച്ച് 2.6 ശതമാനം വർധിച്ചു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച് ഒക്ടോബറിൽമാത്രം ചൈന പ്രതിദിനം 14.09 മില്യൺ ബാരൽ എന്ന ക്രമത്തിൽ 59.82 മില്യൺ ടൺ അസംസ്കൃതഎണ്ണ സംസ്കരിച്ചെടുക്കുകയുണ്ടായി. എണ്ണയുടെ കാര്യത്തിൽ യുഎസിൽനിന്നുള്ള ചരക്കുപട്ടിക ജൂൺ മുതൽ താഴോട്ടാണ്. പണമിറക്കുന്നവർ യുഎസ് എണ്ണ ഓഹരികളിലെ ഹൃസ്വ-ദീർഘ പരിധികൾ വർധിപ്പിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മഹാമാരിയുടെ രണ്ടാംവരവു ഭീഷണി നിലനിൽക്കുന്നതിനാൽ എണ്ണയുടെ ആഗോള ഡിമാന്റ് ദുർബ്ബലമാണ്. ഇക്കാരണത്താൽ ഉൽപാദനം കുറയ്ക്കുന്നനടപടി ഇനിയും നീട്ടാൻ ഒപെക് രാജ്യങ്ങളും മറ്റുളളവരും തീരുമാനിച്ചേക്കാം. ഇതുമൂലം വിതരണ ഞെരുക്കം ഉണ്ടാകാനും താങ്ങുവിലയ്ക്കും സാധ്യതയുണ്ട്. ഈവർഷം റിക്കാർഡ് അളവിൽ നടപ്പാക്കിയ ഉൽപാദനം വെട്ടിച്ചുരുക്കൽ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി, ജനുവരിയിൽ ഉൽപാദകർ പ്രതിദിനം 20 ലക്ഷം ബാരൽ കണ്ട് ഉൽപാദനം കൂട്ടിയേക്കും എന്നൊരഭ്യൂഹം നേരത്തേ പ്രചരിച്ചിരുന്നു. ആഗോള എണ്ണ ഉപഭോഗത്തിന്റെ 2 ശതമാനത്തോളം വരുമിത്. വാക്സിൻ പ്രതീക്ഷകളും ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും എണ്ണവിലയെ ചെറിയ തോതിൽ താങ്ങിനിർത്തുമെന്നാണ് കരുതുന്നത്. എന്നാൽ, അമേരിക്കയിൽ കൂടുതൽ റിഗ്ഗുകൾ ഖനനം നടത്തുകയും, ലിബിയയിൽ നിന്നുള്ള ഉൽപാദനം വർധിക്കുകയും മഹാമാരിയെക്കുറിച്ചുള്ള ആകുലതകൾ പെരുകുകയും ചെയ്താൽ എണ്ണ വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാവുകയില്ലെന്നുവേണം കണക്കാക്കാൻ. വിലയുടെ കാര്യത്തിലാകട്ടെ എൻവൈമെക്സ് നിരക്കുകൾ ബാരലിന് 34 ഡോളറിനും 48 ഡോളറിനും ഇടയിൽ ചാഞ്ചാടാനാണിട. സമീപകാലത്ത് അനുകൂലമായ അവസ്ഥയായിരിക്കും ഇതു സൃഷ്ടിക്കുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഉത്പന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33r59IQ
via IFTTT

Sunday, 29 November 2020

നേട്ടത്തില്‍ യുഎസ് വിപണിയെ പിന്നിലാക്കി ഇന്ത്യ: ആഗോളതലത്തില്‍ രണ്ടാമത്

ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളിൽ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽനിന്ന് 76ശതമാനമാണ് ഓഹരി സൂചികകൾ ഉയർന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യംചെയ്താൽ നേട്ടത്തിന്റെ കാര്യത്തിൽ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്. കനേഡിയൻ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നിൽ. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം. വായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടർന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകൾക്ക് കരുത്തുപകർന്നു. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയിൽ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം. വിപണിയിലെ നേട്ടത്തിനുപിന്നിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എൻഎസ്ഇയിലെ പ്രതിദിന കാഷ് മാർക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി. നവംബറിൽ 8.32 ബില്യൺ ഡോളരാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ൽ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യൺ ഡോളറാണ്. മാർച്ചിലെ തകർച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്. ടെലികോം, എഫ്എംസിജി ഓഹരികൾ നഷ്ടത്തിൽമുമ്പന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങൽ താൽപര്യം കുറച്ചുകാലംകൂടി നിലനിൽക്കുമെന്നുതന്നെയാണ് വിലയിരുത്തൽ. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ അറ്റാദായത്തിലെ വർധനയും ഇതിന് അടിവരയിടുന്നു.

from money rss https://bit.ly/3mp8Zd5
via IFTTT

ഇത്തവണയും നിരക്കുകളില്‍ ആര്‍ബിഐ മാറ്റംവരുത്തിയേക്കില്ല

റിസർവ് ബാങ്കിന്റെ വായ്പവലോകന യോഗത്തിൽ ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, ഉയർന്ന വിലക്കയറ്റം തുടങ്ങിയവയാകും നിരക്കുകുറയ്ക്കലിൽനിന്ന് ആർബിഐയെ പിന്തിരിപ്പിക്കുക. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഡിസംബർ നാലിനാണ് സമിതി യോഗം ചേരുന്നത്. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും ആർബിഐ വിലയിരുത്തുന്നു. Reserve Bank may keep policy rates unchanged

from money rss https://bit.ly/2HQLIln
via IFTTT

സ്വര്‍ണവലിയില്‍ ഇടിവ് തുടരുന്നു; പവന് 35,760 രൂപയായി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു. ഓഗസ്റ്റിൽ റെക്കോഡ് വിലയായ 42,000 രൂപയിൽ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്. നാല് മാസത്തിനുള്ളിൽ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഏകദേശം മാറുകയും കോവിഡ് വാക്സിൻ വിവരങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് ആഗോളതലത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3ശതമാം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അനിശ്ചിതത്വമാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്. കോവിഡ് വാക്സിനിലുടെ രോഗത്തെ അതിജീവിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം സ്വർണത്തിന്റെ തിളക്കത്തെയും ബാധിച്ചു. 2021 ആദ്യപാദംവരെ വിലയിൽ സ്ഥിരത കൈവരിക്കാൻ പ്രയാസമാണെന്നും ചാഞ്ചാട്ടം തുടരുമെന്നുമാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3leKtKo
via IFTTT

ഗുരുനാനാക് ജയന്തി: ഓഹരി, കമ്മോഡിറ്റി വിപണികള്‍ക്ക് അവധി

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ദേശീയ സൂചികയായ എൻഎസ്ഇയ്ക്കും മുംബൈ സൂചികയായ ബിഎസ്ഇക്കും അവധിയാണ്. ലോഹം, ബുള്ളിയൻ വിപണികൾ ഉൾപ്പടെയുള്ള കമ്മോഡിറ്റ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. നവംബർ 27ന് ഓഹരി സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 110 പോയന്റും നിഫ്റ്റി 18 പോയന്റുമണ് താഴ്ന്നത്. NSE, BSE shut today on account of Gurunanak Jayanti

from money rss https://bit.ly/39smN2I
via IFTTT

പാളയുണ്ടോ? പൊന്നിന്റെ വിലകിട്ടും!

തൃശ്ശൂർ:വിദേശവിപണികളിൽ വൻ ഡിമാൻഡാണ് പാളപ്പാത്രങ്ങൾക്ക്. കവുങ്ങിൻപാളകൾ കേരളത്തിൽ സമൃദ്ധമാണെങ്കിലും ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും കൊണ്ടുവരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ഈ സംസ്ഥാനങ്ങളിൽ പൊഴിയുന്ന പാളകൾ പ്രദേശവാസികൾ ശേഖരിച്ച് നിർമാണയൂണിറ്റുകളിലെത്തിച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാളകളിൽ 90 ശതമാനവും നശിപ്പിക്കുന്നു. പാളകളുടെ വിപണിമൂല്യത്തെക്കുറിച്ച് അറിവില്ലാത്തതാണ് ഒരു കാരണം. ചെറുതും വലുതുമായി അമ്പതിലധികം പാളപ്ലേറ്റ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂർ ജില്ലയിൽനിന്ന് യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പ്ലേറ്റുകൾ കയറ്റി അയയ്ക്കുന്ന യൂണിറ്റുകളുണ്ട്. തൃശ്ശൂരിലെ ദീപം പാം ഡിഷ് യൂണിറ്റിൽനിന്ന് വർഷത്തിൽ 24 ലക്ഷം പാളപ്ലേറ്റുകളാണ് കയറ്റുമതി ചെയ്യുന്നത്. വെള്ളനിറത്തിലുള്ള, പൊട്ടാത്തതും വളയാത്തതുമായ പാളകൾകൊണ്ട് നിർമിക്കുന്ന പ്ലേറ്റുകളാണ് കയറ്റുമതിക്ക് യോഗ്യമായത്. യൂറോപ്പിലാണെങ്കിൽ പ്ലേറ്റൊന്നിന് 16-ഉം ദുബായിൽ 13-ഉം രൂപ വരും. കവുങ്ങിൻപാളയുടെ വലുപ്പമനുസരിച്ച് മൂന്ന് മുതൽ 12 ഇഞ്ചുവരെ പല വലുപ്പത്തിലുള്ള പ്ലേറ്റുകൾ നിർമിക്കാനാവും. പ്രാദേശികതലത്തിൽ ലഭ്യമാക്കണം ജപ്പാനിലെയും ഇസ്രയേലിലെയും കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് പ്ലേറ്റുകൾ നൽകാനാവാത്ത സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി നിർമിക്കുന്നതിനാൽ പാളപ്ലേറ്റിന്റെ വില താരതമ്യേന കൂടുതലാണ്. അതൊഴിവാക്കാൻ പ്രാദേശികമായി കവുങ്ങിൻപാളകൾ ലഭ്യമാവണം. സാധാരണക്കാർക്ക് അധികവരുമാനം ലഭിക്കും. അതോടെ വിലകുറച്ച് വിൽക്കാനാവും. പ്ലേറ്റ് നിർമാണം കഴിഞ്ഞുള്ള പാളയവശിഷ്ടങ്ങൾ കന്നുകാലിത്തീറ്റയായി മാറ്റുകയും ചെയ്യാം. പാള ഉപയോഗിച്ച് അമ്പതിലധികം പാത്രങ്ങൾ നിർമിക്കുന്നുണ്ട്. -ടി.കെ. രാജേഷ് കുമാർ, ഒളരി ദീപം പാം ഡിഷ് യൂണിറ്റ് ഉടമ തൊഴിലവസരങ്ങൾ വർധിക്കും 20 കൊല്ലമായി പാളപ്ലേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. എളമരം കരീം വ്യവസായമന്ത്രി ആയിരിക്കുമ്പോൾ പാളപ്ലേറ്റ് നിർമാണയൂണിറ്റുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ആ പദ്ധതി നടന്നില്ല. 2002-ൽ ആർ.ബി.ഐ.യും കനറാ ബാങ്കും സർവേ നടത്തി വ്യവസായം വിജയകരമാവുമെന്ന് റിപ്പോർട്ടും നൽകിയിരുന്നു. പദ്ധതിയെക്കുറിച്ച് രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമുമായി സംസാരിക്കാൻ രാഷ്ട്രപതിഭവനിൽ പോയിരുന്നു. പാളകൾ ശേഖരിക്കുന്ന ചുമതല കുടുംബശ്രീയെ ഏൽപ്പിക്കുകയും ചെയ്യാം. -ലോനപ്പൻ പന്തല്ലൂക്കാരൻ, തൃശ്ശൂരിലെ ആദ്യകാല പാളപ്ലേറ്റ് ഇന്നൊവേറ്റർ

from money rss https://bit.ly/2Jsvore
via IFTTT

രാജ്യത്തെ വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തിൽ

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നവംബർ 20-ന് അവസാനിച്ച ആഴ്ചയിൽ 251.8 കോടി ഡോളർ ഉയർന്ന് 57,529 കോടി ഡോളറിലെത്തി റെക്കോഡിട്ടു. തൊട്ടു മുൻ ആഴ്ച 427.7 കോടി ഡോളറിന്റെ വർധന കൈവരിച്ചിരുന്നു. ശേഖരത്തിൽ വിദേശനാണ്യ കറൻസി ആസ്തികൾ വൻതോതിൽ ഉയർന്നിട്ടുണ്ട്. ഡോളറിനെതിരേ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ വിലയിൽ ഉണ്ടായ ഏറ്റക്കുറച്ചിൽ ശേഖരത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം, സ്വർണ ശേഖരത്തിന്റെ മൂല്യത്തിൽ 33.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം 3601.5 കോടി ഡോളറായി താഴ്ന്നു.

from money rss https://bit.ly/33t0Eh6
via IFTTT

Friday, 27 November 2020

മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറെ അസറ്റ് ഇൻവെസ്റ്റമെന്റ് മാനേജേഴ്സ് ഇന്ത്യ ബാങ്കിങ്-സാമ്പത്തിക സേവനമേഖലകളിൽ നിക്ഷേപിക്കുന്ന മിറെ അസറ്റ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് ഫണ്ട് അവതരിപ്പിച്ചു. 2020 നവംബർ 25-ന് ആരംഭിച്ച പദ്ധതി ഓഫർ ഡിസംബർ നാലിന് അവസാനിക്കും. ഹർഷദ് ബോറവാകും ഗൗരവ് കൊച്ചാറുമാണ് പദ്ധതി കൈകാര്യം ചെയ്യുക. 5000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടർന്ന് ഒരുരൂപയുടെ ഗുണിതങ്ങളായും നി്കഷേപിക്കാൻ അവസരമുണ്ട്. സവിശേഷതകൾ: ഇന്ത്യയിൽ ലിസ്റ്റുചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, മേഖലാ ഗ്രാമീണ ബാങ്കുകൾ എന്നിവിടങ്ങളിൽ പദ്ധതി നിക്ഷേപംനടത്തും. അസറ്റ് മാനേജുമെന്റ് കമ്പനികൾ, ലൈഫ്-നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികൾ, ബ്രോക്കിങ് കമ്പനികൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് കമ്പനികൾ, ഫിൻടെക്കുകൾ തുടങ്ങിയവയിലും പദ്ധതിക്കു നിക്ഷേപിക്കാനാവും. ഉയർന്ന വളർച്ചയും ഉയർന്ന വരുമാനനിരക്കും ഉള്ളതും സ്ഥായിയായ മൽസരാധിഷ്ഠിത ശേഷിയും ഉള്ള കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ 250 കമ്പനികളിൽ ഏകദേശം 30 ശതമാനം വിപണി മൂലധനം സാമ്പത്തിക മേഖലയിലെ കമ്പനികൾക്കാണുള്ളത്. ഇന്ത്യൻ ബാങ്കുകളുടെ മൂലധന സ്ഥിതി കഴിഞ്ഞ വർഷങ്ങളിൽ വളരെയേറെ ശക്തമായിട്ടുണ്ട്. നിയന്ത്രണ മാനദണ്ഡമായ 9.25 ശതമാനത്തെ അപേക്ഷിച്ച് ഉയർന്ന നിലയിൽ 13 ശതമാനത്തിലാണ് രണ്ടാം തല മൂലധനമെന്ന് ബ്ലൂംബെർഗിന്റെ 2020 ഒക്ടോബറിലെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു.

from money rss https://bit.ly/3o38RAl
via IFTTT

70 രൂപയില്‍നിന്ന് 316 രൂപയിലേയ്ക്ക്: ഈ ഓഹരി നല്‍കിയത് 347 ശതമാനംനേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും കാര്യമായ ഇടിവുണ്ടാകാതെ പിടിച്ചുനിന്നത് ഫാർമ ഓഹരികളാണ്. വിപണി എക്കാലത്തെയും ഉയരംകുറിച്ചപ്പോഴും ഈ വിഭാഗങ്ങളിലെ ഓഹരികൾ മികച്ചനേട്ടം കൊയ്തു. ഫാർമ സെക്ടറിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ ലോറസ് ലാബ് മുന്നിലുണ്ട്. ഒരുവർഷംമുമ്പ് 70 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 316 രൂപയിലേയ്ക്ക് ഉയർന്നിരിക്കുന്നു. നേട്ടമാകട്ടെ 347ശതമാനവും. ഒരുവർഷം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 4.51 ലക്ഷമായിട്ടുണ്ടാകുമായിരുന്നു. ഈ കലായളവിൽ സെൻസെക്സ് ഉയർന്നത് 7.43ശതമാനമാണെന്നും ഓർക്കണം. ഫാർമ ഓഹരികളിൽ നേട്ടത്തിന്റെകാര്യത്തിൽ ഡിവിസ് ലാബാണ് രണ്ടാമത്. 99 ശതമാനമാണ് ഈ ഓഹരി നിക്ഷേകർക്ക് നൽകിയ ആദായം. ഡോ.റെഡ്ഡീസ് ലാബാകട്ടെ 62.47ശതമാനവും ഉയർന്നു. സിപ്ല 59ശതമാനവും നേട്ടമുണ്ടാക്കി. സൺഫാർമയുടെ വിഹിതമാകട്ടെ 11.41ശതമാനവുമാണ്. ഓഹരി വില ഉയർന്നതോടെ ലോറസ് ലാബിന്റെ വിപണിമൂല്യവും കുതിച്ചു. ബിഎസ്ഇയിൽ ഒരാഴ്ചക്കിടെ 11.85ശതമാനമാണ് മൂല്യംകൂടിയത്. ഇതോടെ 16,999 കോടി രൂപയായി ഈ മിഡ്ക്യാപ് ഓഹരിയുടെ വിപണിമൂല്യം. അറ്റാദായത്തിന്റെകാര്യത്തിലും ഫാർമ ഓഹരികൾ മുന്നിലായിരുന്നു. രണ്ടാം പാദത്തിൽ ലോറസിന്റെ ലാഭത്തിൽ 328ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഇതേകാലയളവിൽ 56.55 കോടിയായിരുന്ന അറ്റാദായം 242.7 കോടിയായാണ് ഉയർന്നത്. From Rs 70 to Rs 316: The stock gained 347 per cent

from money rss https://bit.ly/39lyFnl
via IFTTT

വീണ്ടും വിലതകര്‍ച്ച: സ്വര്‍ണവില നാലുമാസത്തിനിടെ ഇടിഞ്ഞത് പവന് 6,000 രൂപ

സംസ്ഥാനത്ത് സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ശനിയാഴ്ചയും ഇടിവുണ്ടായത്. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ പവന് 6,000രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില. ജൂലായ് ആറിനാണ് പവൻ വില 35,800ലെത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1,789.03 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3lblfwx
via IFTTT

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് മാതൃകയില്‍ സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു

ആഗോള ഇ-കൊമേഴ്സ് ഭീമന്മാർ രാജ്യത്തെ ഓൺലൈൻ വ്യാപാരം കയ്യടക്കിയതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നു. ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും മാതൃകയിൽ ഓൺലൈൻ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു. 11 അംഗങ്ങളാകും സമിതിയിൽ ഉണ്ടാകുക. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനൽകിയിട്ടുള്ളത്. ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൾ കൊമേഴ്സ്(ഒഎൻഡിസി)യുടെ മേൽനോട്ടത്തിലാകും പ്രവർത്തനം. അടിസ്ഥാനസൗകര്യവികസനം ഉൾപ്പടെയുള്ളവയ്ക്ക് ഒഎൻഡിസി നേതൃത്വംനൽകും. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സർക്കാർ മുൻകയ്യെടുത്ത് പുതിയ പ്ലാറ്റ്ഫോമുണ്ടാക്കുന്നത്. Government sets up committee to launch E-Com

from money rss https://bit.ly/2HIxDpU
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 110.02 പോയന്റ് താഴ്ന്ന് 44,149.72ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 12,969ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1717 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1039 ഓഹരികൾനഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഹിൻഡാൽകോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, വിപ്രോ, ഇൻഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി, ഊർജം തുടങ്ങിയ ഓഹരികൾ വില്പന സമ്മർദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. Sensex, Nifty end lower amid volatility

from money rss https://bit.ly/33onjLp
via IFTTT

ബാങ്ക് ലയനം: ഓഹരിക്കുപിന്നാലെ ബോണ്ടുകളിലെ നിക്ഷേപവും എഴുതിത്തള്ളി

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികളും കടപ്പത്രംവഴി സമാഹരിച്ച നിക്ഷേപവും എഴുതിത്തള്ളുന്നതിലൂടെ ബങ്കുകളുടെ നിലനിൽപ്പും ഓഹരി, കടപ്പത്ര നിക്ഷേപവും സംബന്ധിച്ച് പുതിയ ആശങ്കകളുമായി നിക്ഷേപലോകം. ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് കൊണ്ടുവന്ന പദ്ധതിപ്രകാരം ഓഹരി നിക്ഷേപം പൂർണമായും എഴുതിത്തള്ളാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതിനുപിന്നാലെയാണ് കപ്പത്രത്തിലെ നിക്ഷേപമായ 320 കോടി രൂപയും സമാനമായ രീതിയിൽ ഒഴിവാക്കാനുള്ള തീരുമാനംവന്നത്. ബാങ്കിന്റെ ടിയർ 2 ബോണ്ടുകളിലെ നിക്ഷേപമാണ് പൂർണമായി എഴുതിതള്ളിയത്. എസ്ക്സചേഞ്ചിൽ നൽകിയ വിവരങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. റിസർവ് ബാങ്കിന്റെ നീക്കം ചെറുകിട സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തെ ഭാവിയിൽ ബാധിച്ചേക്കാം. താരതമ്യേന റേറ്റിങ് കുറഞ്ഞ ചെറുകിട ബാങ്കുകളുടെ നിലനിൽപ്പ് ഭീഷണിയിലായാൽ ഓഹരി, കടപ്പത്രം എന്നിവവഴി സമാഹരിച്ച തുക തിരിച്ചുലഭിക്കാൻ സാധ്യതയില്ലെന്ന കീഴ് വഴക്കമാണ് ഇതിലൂടെ വ്യാഖ്യാനിക്കപ്പെടുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി സ്ഥിര നിക്ഷേപത്തിനുപുറമെ ബോണ്ടുകളിറക്കിയാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കാര്യമായി പണം സമാഹരിക്കാറുള്ളത്. LVB-DBS deal: Post equity capital, RBI directs LVB to write off tier-2 bonds as well

from money rss https://bit.ly/39jSlYx
via IFTTT