121

Powered By Blogger

Tuesday, 30 December 2014

മഹീന്ദ രാജപക്‌സെയ്‌ക്കായി തെരഞ്ഞെടുപ്പ്‌ പ്രചരണം: സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം









Story Dated: Tuesday, December 30, 2014 07:20



mangalam malayalam online newspaper

ചെന്നൈ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്‌സെയ്‌ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്തിയ സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. സല്‍മാന്‍ വഞ്ചകനാണെന്ന്‌ എം.ഡി.എം.കെ നേതാവ്‌ വൈകോ പറഞ്ഞു. യുദ്ധകുറ്റവാളിയായ രജപക്‌സയെ്‌ക്ക് വേണ്ടി സല്‍മാന്‍ പ്രചരണം നടത്തുന്നത്‌ തെറ്റാണെന്നും വൈകോ പറഞ്ഞു. സല്‍മാന്റെ പ്രവര്‍ത്തി അംഗീകരിക്കാനാകില്ലെന്ന്‌ ഡി.എം.കെ നേതാവ്‌ ടി.കെ.എസ്‌ ഇളങ്കോവന്‍ പറഞ്ഞു.


അടുത്ത മാസം നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായാണ്‌ രാജപക്‌സെയ്‌ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്താന്‍ സല്‍മാന്‍ ഖാന്‍ ശ്രീലങ്കയില്‍ എത്തിയത്‌. ബോളിവുഡ്‌ നടിയും ശ്രീലങ്കന്‍ വംശജയുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ഇത്‌ ആദ്യമായാണ്‌ ശ്രീലങ്കയിലെ തെരഞ്ഞെടുപ്പില്‍ ബോളിവുഡ്‌ താരങ്ങള്‍ പ്രചരണത്തിന്‌ എത്തുന്നത്‌.


ജാക്വിലിന്റെ സുഹൃത്തും രാജപക്‌സെയുടെ മകനുമായ നമലിന്റെ ക്ഷണപ്രകാരമാണ്‌ സല്‍മാന്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ എത്തിയത്‌.










from kerala news edited

via IFTTT

രാജ്യാന്തര വിമാന ഹബ്ബുകളില്‍ നിന്നും കൊച്ചി പുറത്ത്‌









Story Dated: Tuesday, December 30, 2014 06:41



കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തെ രാജ്യാന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട പുതിയ പട്ടികയില്‍ നിന്നാണ്‌ കേരളത്തെ ഒഴിവാക്കിയത്‌. വ്യോമയാന മന്ത്രാലയം വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ ഇത്‌ സംബന്ധിച്ച പ്രതിഷേധം കേരളം രേഖപ്പെടുത്തി.










from kerala news edited

via IFTTT

മത പരിവര്‍ത്തനം സമ്മര്‍ദത്തിലൂടെ ആകരുതെന്ന്‌ എന്‍.എസ്‌.എസ്‌









Story Dated: Tuesday, December 30, 2014 06:29



mangalam malayalam online newspaper

കോട്ടയം: ഘര്‍ വാപസിയിലൂടെ ഉള്ള മത പരിവര്‍ത്തനം സമ്മര്‍ദത്തിലൂടെ ആകരുതെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു മനുഷ്യന്‌ അയാള്‍ക്ക്‌ ഇഷ്‌ടമുള്ള മതം സ്വീകരിക്കാം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാത്തത്‌ ഇതിന്‌ പിന്നില്‍ രാഷ്‌ട്രിയം ഉള്ളതുകൊണ്ടാണ്‌. വിശാല ഹിന്ദു ഐക്യം എന്‍.എസ്‌.എസിന്റെ അജണ്ടയിലില്ല. എന്‍.എസ്‌.എസ്‌ ലക്ഷ്യമിടുന്നത്‌ ഭൂരിപക്ഷ സമുദായ ഐക്യമാണെന്നും സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT

കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത കേസില്‍ വി.എസിന്‌ പങ്കുള്ളതായി സൂചനയില്ലെന്ന്‌ ചെന്നിത്തല









Story Dated: Tuesday, December 30, 2014 06:20



mangalam malayalam online newspaper

തിരുവനന്തപുരം: പി. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ പങ്കില്‍ സൂചനയില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. അന്വേഷണം ശരിയായ ദിശയിലാണ്‌ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പി. കൃഷ്‌ണപിള്ളയുടെ സ്‌മാരകം തകര്‍ത്ത കേസില്‍ വി.എസിനും പങ്കുണ്ടെന്ന്‌ മാരാരികുളം മുന്‍ ഏരിയ സെക്രട്ടറി ടി.കെ പളനി ഇന്നലെ ആരോപിച്ചിരുന്നു. വി.എസിന്‌ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നു. വി.എസിന്റെ ആരാധകരാണ്‌ സ്‌മാരകം തകര്‍ത്തത്‌ എന്നുമായിരുന്നു പളനിയുടെ ആരോപണം. സ്‌മാരകം തകര്‍ത്തത്‌ ഒറ്റുകരാണെന്ന്‌ വി.എസ്‌ മുന്‍പ്‌ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ഒറ്റുകാര്‍ ആരെന്ന്‌ വി.എസ്‌ വ്യക്‌തമാക്കണമെന്നും ആലപ്പുഴയിലെ പാര്‍ട്ടി വിഭാഗീയതയ്‌ക് പിന്നില്‍ വി.എസ്‌ ആണെന്നും പളനി വ്യക്‌തമാക്കി.










from kerala news edited

via IFTTT

ബൈക്ക്‌ യാത്രികനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി











Story Dated: Tuesday, December 30, 2014 07:35


കോട്ടയം: ബൈക്ക്‌ യാത്രികനെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി. ഇന്നലെ രാത്രി 10.15ന്‌ പുളിമുട്‌ ജംഗ്‌ഷനിലാണു സംഭവം. മാന്നാര്‍ സ്വദേശി രാജേഷ്‌(38)സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നില്‍നിന്നെത്തിയ കാര്‍ ഇടച്ചതിനുശേഷം നിര്‍ത്താതെ പോകുകയായിരുന്നു.


അപകടത്തെ തുടര്‍ന്നു റോഡിലേയ്‌ക്കു തെറിച്ചുവീണ രാജേഷിന്റെ കാല്‍ ഒടിഞ്ഞു. രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടം നടന്നയുടന്‍ പിന്നാലെയെത്തിയ പോലിസ്‌ കാറിന്‌ പിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല.










from kerala news edited

via IFTTT

പുളിങ്ങോം പോലിസ്‌ ഔട്ട്‌ പോസ്‌റ്റ് പുന:സ്‌ഥാപിക്കുമെന്ന്‌ ഡി.ഐ.ജി











Story Dated: Tuesday, December 30, 2014 02:58


ചെറുപുഴ: മാവോവാദി ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ കര്‍ണാടക വനാതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ പെരിങ്ങോം പോലിസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലുണ്ടായിരുന്ന പുളിങ്ങോം പോലീസ്‌ ഔട്ട്‌ പോസ്‌റ്റ് പുന:സ്‌ഥാപിക്കുമെന്ന്‌ കണ്ണൂര്‍ റേഞ്ച്‌ ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ്‌. മലബാര്‍ കുടിയേറ്റ കാലത്ത്‌ സ്‌ഥാപിച്ചതും പെരിങ്ങോം പോലിസ്‌ സ്‌റ്റേഷനില്‍ ജീവനക്കാരുടെ എണ്ണം പരിമിതമായ സാഹചര്യത്തില്‍ ഒരു വ്യാഴവട്ടം മുമ്പ്‌ ഉപേക്ഷിച്ചതാണ്‌ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പുളിങ്ങോം ഔട്ട്‌പോസ്‌റ്റ്. കേരളത്തിന്റെ വനാതിര്‍ത്തികളില്‍ മാവോവാദി സാന്നിധ്യം ശക്‌തമാവുകയും കര്‍ണാടക പോലിസും വനം വകുപ്പും മുണ്ടറോട്ട്‌ റേഞ്ച്‌ ഉള്‍പ്പെടെയുള്ള പരിധികളില്‍ സുരക്ഷ ശക്‌തമാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പെരിങ്ങോം പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയുള്ള പുളിങ്ങോത്ത്‌ പോലീസ്‌ ഔട്ട്‌ പോസ്‌റ്റ് പുന:സ്‌ഥാപിക്കാന്‍ നടപടിയെടുക്കുന്നത്‌.










from kerala news edited

via IFTTT

വീടിന്‌ നേരെ ബോംബേറ്‌: 12 പേര്‍ക്കെതിരെ കേസെടുത്തു











Story Dated: Tuesday, December 30, 2014 02:58


കൂത്തുപറമ്പ്‌:സി.പി.എം -ബി.ജെ.പി സംഘര്‍ഷം നടക്കുന്ന കാഞ്ഞിലേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന്‌ നേരെ ബോംബേറ്‌. മാടമ്പള്ളി കുന്നേല്‍ കുഞ്ഞിരാമന്റെ വീടിനു നേരെയാണ്‌ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ബോംബേറു നടന്നത്‌. ബോംബേറില്‍ വീടിന്റെ ചുമരിന്‌ വിള്ളല്‍ സംഭവിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ രാഹുലിനെ ഒരു സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ ബോംബേറ്‌. മര്‍ദ്ദനത്തില്‍ പരുക്കേറ്റ രാഹുല്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇരു സംഭവങ്ങളിലുമായി ഇരുവിഭാഗത്തിലെയും 12 പേര്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി ഡിവൈ.എസ്‌.പി സുകുമാരന്‍, മട്ടന്നൂര്‍ സി.ഐ. ഉത്തംദാസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ്‌ സ്‌ക്വാഡ്‌ തിരച്ചില്‍ നടത്തിയെങ്കിലും ആയുധങ്ങള്‍ കണ്ടെത്താനായില്ല.










from kerala news edited

via IFTTT

ഏ ആര്‍ റഹ്മാന്‍ ബ്രാന്‍ഡ് അംബാസിഡറായി തെന്നിന്ത്യന്‍ ജ്വല്ലറി പരസ്യം











സംഗീതസംവിധായകന്‍ ഏ ആര്‍ റഹ്മാന്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ തെന്നിന്ത്യന്‍ പരസ്യം. അതും മലയാളത്തില്‍. മലയാളിയായ ഗോപിനാഥ മേനോന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന സുല്‍ത്താന്‍ഗോള്‍ഡിന്റെ പരസ്യചിത്രത്തിലാണ് റഹ്മാന്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് റഹ്മാന്‍ ഒരു കേരളീയ സ്ഥാപനത്തിന്റെ ഒരു ബ്രാന്‍ഡ് അംബാസിഡറാവുന്നത്. ഓസ്‌കറിനും ഡോക്ടറേറ്റിനു ശേഷം റഹ്മാന്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പരസ്യചിത്രവുമാണിത്.

സ്വര്‍ണക്കടയുടെ പരസ്യമാണെങ്കിലും സ്ത്രീധനവിരുദ്ധ സന്ദേശം അടങ്ങിയ പരസ്യത്തിന്റെ ആശയമാണ് റഹ്മാനെ ആകര്‍ഷിച്ചത്്. അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുംബൈയില്‍ പൂര്‍ത്തിയായി. ജീവിതത്തില്‍ കിട്ടിയ ഒരസുലഭ നിമിഷങ്ങളായിരുന്നു അത്. അദ്ദേഹം നല്ലൊരു സംഗീതഞ്ജന്‍ മാത്രമല്ല മികച്ച നടന്‍ കൂടിയാണെന്ന് ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മനസിലായി-ബെഞ്ചമാര്‍ക്ക് ഇന്റര്‍നാഷണലിന്റെ സി ഇ ഒ കൂടിയായ ഗോപിനാഥ മേനോന്‍ പറഞ്ഞു.


ഭാരതി എയര്‍ടെല്ലിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട റഹ്മാന്‍ ടയോട്ട, വോഗ്,ജെ ബി എല്‍, കാസിയോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മാത്രമേ പിന്നീട് പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.


കര്‍ണാടകയിലും കേരളത്തിലുമായി ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ഗോള്‍ഡ് ഏ ആര്‍ റഹ്മാനെ പോലുള്ള ഒരു സെലിബ്രിറ്റിയെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. കേരളത്തില്‍ ഇതിന്റെ ഉദ്ഘാടനം ഫിബ്രവരിയിലായിരിക്കും. ഉദ്ഘാടനത്തിനും റഹ്മാന്‍ കേരളത്തില്‍ എത്തും. ജനവരി 15 ഓടെ പരസ്യചിത്രം റിലീസ് ചെയ്യും.











from kerala news edited

via IFTTT

നാല് ചിത്രങ്ങളുമായി 2015 ആഘോഷിക്കാന്‍ എല്‍.ജെ ഫിലിംസ്‌











ലാല്‍ജോസിന്റെ പ്രൊഡക്ഷന്‍ ബാനറായ എല്‍.ജെ ഫിലിംസ് 2015 ല്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശനത്തിക്കുന്നു. ജയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്ക്, ജി. പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി, ലാല്‍ജോസിന്റെ നീന, മൊഹ്‌സിന്‍ പരാരിയുടെ കെ എല്‍ 10 - പത്ത് എന്നിവയാണ് എല്‍.ജെ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുക. ഇതില്‍ ജനുവരി 23ന് മറിയംമുക്ക് തിയേറ്ററുകളിലെത്തും.

ക്ലാസ്‌മേറ്റ്‌സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നിന്റെ രചയിതാവായ ജെയിംസ് ആല്‍ര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന മറിയംമുക്ക് എ. കെ. കബീറിന്റെ പ്രഥമ നിര്‍മാണസംരംഭം കൂടിയാണ്. കൊല്ലം തീരദേശം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. നായിക പുതുമുഖം സന അല്‍ത്താഫ്. ജോയ് മാത്യു, മനോജ് കെ ജയന്‍, പ്രതാപചന്ദ്രന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയ താരനിര മറിയം മുക്ക ില്‍ അണിനിരക്കുന്നു. വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരന്‍.





നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു വടക്കന്‍ സെല്‍ഫി എല്‍.ജെ. ഫിലിംസ് മാര്‍ച്ച് അവസാനവാരം തിയറ്ററിലെത്തിക്കുന്നു. വടക്കേ മലബാറിന്റെ ഹൃദയത്തില്‍ നിന്നും ഇന്നത്തെ തലമുറയുടെ രസകരമായ ഒരു ഛായാ ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള വിനോദ് ഷൊര്‍ണൂര്‍ നിര്‍മിച്ച്, കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നു.

തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാലതാരമായി വന്നു പ്രേക്ഷകമനം കവര്‍ന്ന മഞ്ജിമ മോഹനാണ് നായിക. ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍.എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം. കലാസംവിധാനം അജയ് മാങ്ങാട്.





വിക്രമാദിത്യന്റെ വന്‍വിജയത്തിനു ശേഷം എല്‍ ജെ ഫിലിംസ് നിര്‍മിക്കുന്ന ലാല്‍ ജോസ് ചിത്രമാണ് നീന. പരസ്യചിത്രരംഗത്തു നിന്നും വന്ന്, ഗാനരചനയിലൂടെ സിനിമാരംഗത്ത് ശ്രദ്ധേയനായി തീര്‍ന്ന ആര്‍. വേണുഗോപാല്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്. വിജയ് ബാബു ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ നീന, നളിനി എന്നീ രണ്ടു നായികമാരാണുള്ളത്. ആന്‍ അഗസ്റ്റിനാണ് നളിനിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നീനയെ അവതരിപ്പിക്കാന്‍ അനുയോജ്യയായ നടിക്കായുള്ള അന്വേഷണത്തിലാണ്. ജോമോന്‍ ടി ജോണ്‍ നീനയുടെ ഛായാഗ്രഹണം നിര്‍വഹിക്ക

ുന്നു.



ആഷിക് അബുവിന്റെ അസിസ്റ്റന്റായിരുന്ന മൊഹ്‌സിന്‍ പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന കെ എല്‍ 10 എല്‍ ജെ ഫിലിംസ് തീയറ്ററില്‍ എത്തിക്കുന്നു. മലപ്പുറത്തിന്റെ സാംസ്‌കാരികത്തനിമ രസകരമായി ആവിഷ്‌കരിക്കുന്ന റൊമാന്റിക് കോമഡിയാണ് കെ എല്‍ 10. ഉണ്ണി മുകുന്ദനാണ് നായകന്‍. ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാമുക്കോയ, അഹമ്മദ് സിദ്ധിക്ക്, അനീഷ് മേനോന്‍, സൗബിന്‍ ശഹീര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗീരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍.









from kerala news edited

via IFTTT

മലയാളസിനിമയുടെ കുലപതി







മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള പ്രമുഖരായ അപൂര്‍വം നിര്‍മാതാക്കളില്‍ ഒരാളാണ് ടി.ഇ. വാസുദേവന്‍. മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയോടൊപ്പം കടന്നുവന്ന വ്യക്തി. അപൂര്‍വമായി സിനിമാരംഗത്ത് കാണപ്പെടുന്ന വ്യക്തിത്വം. സ്വഭാവമഹിമയിലും സത്യസന്ധതയിലും ഉന്നതനുമാണ് ഇദ്ദേഹം. ഇപ്പോള്‍ സജീവമായി ചലച്ചിത്രരംഗത്തില്ലെങ്കിലും മറ്റുള്ള പ്രവര്‍ത്തകര്‍ക്ക് ഉപദേശകനും മാര്‍ഗദര്‍ശിയുമായി വിശ്രമജീവിതം നയിക്കുന്നു.

എറണാകുളത്തിനടുത്ത് തൃപ്പുണിത്തുറയിലാണ് ടി.ഇ. വാസുദേവന്‍ ജനിച്ചത്. പിതാവ് ശങ്കരമേനോനും അമ്മ യശോദയും. സാമാന്യ വിദ്യാഭ്യാസം നേടുന്നതിനേ ടി.ഇ.യ്ക്ക് കഴിഞ്ഞുള്ളൂ. എസ്.എസ്.എല്‍.സി. പാസ്സായതിന് ശേഷം ഒരു ജോലി കണ്ടെത്തുന്നതിനുള്ള ശ്രമമായിരുന്നു. ആദ്യം ഒരു ക്ലാര്‍ക്കിന്റെ ജോലി ലഭിച്ചെങ്കിലും സിനിമയായിരുന്നു ടി.ഇ.യുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വരും കാലങ്ങളില്‍ ഇതൊരു നല്ല വ്യവസായവും കൂടിയാണെന്ന് മനസ്സിലാക്കിയപ്പോള്‍, ആ വഴിക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വിതരണക്കമ്പനി സ്വന്തമായി തുടങ്ങാന്‍ തീരുമാനിച്ചു.


ടി.ഇ. ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന കാലത്ത് വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രമേ നിര്‍മിച്ചിരുന്നുള്ളൂ. അന്ന് കൂടുതലും തമിഴ്-ഹിന്ദി ചിത്രങ്ങളായിരുന്നു മലയാളക്കരയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ വളരെയധികം ത്യാഗങ്ങള്‍ സഹിച്ചാണ് ടി.ഇ. മുന്നോട്ട് വന്നത്.

സ്വന്തമായി പണം മുടക്കാനുള്ള സാമ്പത്തികശേഷി ടി.ഇ.യ്ക്ക് ഇല്ലായിരുന്നു. ഹിന്ദിയിലും തമിഴിലുമുള്ള ചിത്രങ്ങള്‍ വിലയ്‌ക്കെടുത്ത് കേരളത്തിന്റെ പല ഭാഗങ്ങളിലുമുള്ള തിയേറ്ററുകളില്‍ ഒറ്റയ്ക്ക് പോകേണ്ടിവന്നിട്ടുണ്ട്.


1941-ലാണ് 'അസോസിയേറ്റഡ് പിക്‌ചേഴ്‌സ്' എന്ന പേരില്‍ ഒരു വിതരണക്കമ്പനിക്ക് രൂപം നല്‍കിയത്. ആദ്യം തമിഴ്, ഹിന്ദി ചിത്രങ്ങള്‍ വിതരണത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. പല തിയേറ്ററുകളിലും കൊണ്ടുനടന്ന് പ്രദര്‍ശിപ്പിച്ചു.


1951-ലെ 'അമ്മ' എന്ന ചിത്രമായിരുന്നു ടി.ഇ. നിര്‍മിച്ച ആദ്യചിത്രം. 'അമ്മ'യുടെ കഥയും സംഭാഷണവുമെഴുതിയത് പ്രശസ്ത സാഹിത്യകാരനായ നാഗവള്ളി ആര്‍.എസ്. കുറുപ്പായിരുന്നു. നാഗവള്ളി സിനിമാരംഗത്ത് പുതുമുഖമായിരുന്നില്ല. ഇതിനുമുന്‍പ് 'ചന്ദ്രിക' എന്ന ചിത്രത്തിനുവേണ്ടി സംഭാഷണം എഴുതുകയും ഒരു റോള്‍ അഭിനയിക്കുകയും ചെയ്തിരുന്നു.


'ആശാദീപം' എന്ന പേരില്‍ ടി.ഇ. നിര്‍മിച്ച രണ്ടാമത്തെ ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചത് പൊന്‍കുന്നം വര്‍ക്കിയായിരുന്നു. തൊട്ടടുത്ത വര്‍ഷംതന്നെ 'സ്‌നേഹസീമ'യും പുറത്തുവന്നു. ഇതില്‍ സത്യന്‍, പത്മിനി, കൊട്ടാരക്കര, എസ്.പി. പിള്ള, മുതുകുളം എന്നിവരെ കൂടാതെ ഇപ്പോഴും രംഗത്തുള്ള ജി.കെ. പിള്ള എന്ന നടന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു.

ടി.ഇ. നിര്‍മിച്ച മറ്റൊരു ചിത്രമായിരുന്നു 'ജ്ഞാനസുന്ദരി'. മലയാളത്തിലെ അതിപ്രശസ്തനായി മാറിയ കെ.എസ്. സേതുമാധവനെ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തിച്ചു.


നിര്‍മാണരംഗത്ത് മേല്‍വിലാസം നേടിയ ടി.ഇ. 'ജയമാരുതി' എന്ന പേരില്‍ സ്വന്തമായി ചിത്രനിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചു. ഈ സ്ഥാപനത്തിന്റെ ആദ്യചിത്രം 'വിയര്‍പ്പിന്റെ വില'യായിരുന്നു. കഥ ടി.ഇ. തന്നെ രചിച്ചു; സംഭാഷണം പൊന്‍കുന്നം വര്‍ക്കിയും. വിനോദചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കിക്കൊണ്ട് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് ബോധ്യം വന്നപ്പോള്‍, വി. ദേവന്‍ എന്ന പേരിലാണ് കഥകള്‍ക്ക് രൂപം നല്‍കിയത്. ഇതിനകം പല ചിത്രങ്ങളും മലയാളത്തില്‍ പുറത്തുവന്നുകഴിഞ്ഞു. പല സംവിധായകരും നിര്‍മാതാക്കളും രംഗത്തേക്ക് പ്രവേശിച്ചു. മെരിലാന്റില്‍നിന്ന് പരിശീലനം ലഭിച്ച് പുറത്തുവന്ന എം. കൃഷ്ണന്‍നായര്‍ എന്ന സംവിധായകനെ ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കാന്‍ ക്ഷണിച്ചു. ടി.ഇ.യുടെ കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളത് എം. കൃഷ്ണന്‍നായരാണ്. തുടര്‍ന്ന് തോപ്പില്‍ ഭാസിയുടെ 'പുതിയ ആകാശം പുതിയ ഭൂമി', 'സത്യഭാമ' എന്നീ ചിത്രങ്ങള്‍ ഒരുക്കി.


'വിയര്‍പ്പിന്റെ വില' എന്നൊരു കഥ എഴുതി എം. കൃഷ്ണന്‍നായരെ സംവിധാനചുമതല ഏല്പിച്ചു. അടുത്തുതന്നെ രണ്ടു ചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ ഉറച്ചു. 'ഭര്‍ത്താവ്' എന്ന പേരിലുള്ള കഥ വി. ദേവന്‍തന്നെ എഴുതി. മറ്റൊന്ന് മൊയ്തു പടിയത്ത് എന്ന സാഹിത്യകാരന്റെ പ്രത്യേകതയുള്ള ഒരു പ്രമേയമായിരുന്നു ചിത്രമാക്കാന്‍ തുനിഞ്ഞത്. രണ്ടിന്റേയും സംവിധായകന്‍ എം. കൃഷ്ണന്‍നായരായിരുന്നു. 'കുട്ടിക്കുപ്പായം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള കഥയില്‍ പ്രേംനസീര്‍, മധു, അടൂര്‍ ഭാസി, അംബിക, ഷീല തുടങ്ങിയ വലിയ താരനിര തന്നെയുണ്ടായിരുന്നു. 'കുട്ടിക്കുപ്പായം' വളരെ സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു. ആദ്യം 'കുട്ടിക്കുപ്പായ'മാണ് തിയേറ്ററിലെത്തിച്ചത്. എങ്കിലും ഈ ചിത്രത്തിന്റെ വിജയത്തോടെ ശക്തനാകാന്‍ കഴിഞ്ഞു എന്ന സംതൃപ്തി നിര്‍മാതാവിനുണ്ടായി. 'ഭര്‍ത്താവ്' ശ്രദ്ധ നേടിയതുമില്ല.


പ്രേക്ഷകരെ ഏറെ വശീകരിച്ചിട്ടുള്ള ടി.ഇ.യുടെ മറ്റൊരു ചിത്രമായിരുന്നു 'കാവ്യമേള'. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ജയമാരുതിയുടെ ബാനറില്‍ ടി.ഇ. നിര്‍മിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ 'സ്ഥാനാര്‍ഥി സാറാമ്മ' എടുത്തുകാട്ടാവുന്ന ഒരു ചിത്രമാണ്. അടൂര്‍ ഭാസി എന്ന അതുല്യ ഹാസ്യനടന്റെ അഭിനയചാതുരികൊണ്ടും ഗാനാലാപനംകൊണ്ടും ചിത്രം ആസ്വാദ്യപ്രദമായിരുന്നു. പ്രശസ്തരായ താരങ്ങളായിരുന്നു ഇതിലും അഭിനയിച്ചത്.


നിര്‍മാതാക്കളുടെ സംഘടനയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ടി.ഇ. മലയാള ചലച്ചിത്ര പരിഷത്തിന് തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു. നീണ്ട പതിമ്മൂന്ന് വര്‍ഷക്കാലം ഈ സംഘടനയുടെ പ്രസിഡന്റായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.


സംവിധായകരെക്കൂടാതെ തിരക്കഥാകൃത്തുക്കളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. എസ്.എല്‍. പുരം സദാനന്ദനാണ് ടി.ഇ.യ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളത്. മൊയ്തു പടിയത്ത്, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തു വര്‍ക്കി, നാഗവള്ളി, ഉറൂബ്, തോപ്പില്‍ ഭാസി, ചെമ്പില്‍ ജോണ്‍, ജി. വിവേകാനന്ദന്‍, കെ. സുരേന്ദ്രന്‍, ഡോക്ടര്‍ ബാലകൃഷ്ണന്‍, കാനം ഇ.ജെ., സി.എന്‍. ശ്രീകണ്ഠന്‍നായര്‍, പി.ആര്‍. ചന്ദ്രന്‍, മുഹമ്മദ് മാനി, ജഗതി എന്‍.കെ. ആചാരി തുടങ്ങിയവരെല്ലാം അദ്ദേഹത്തിനുവേണ്ടി കഥകളും തിരക്കഥകളുമെഴുതിയിട്ടുണ്ട്.


ഭാര്യ വള്ളംകുളത്ത് കൊച്ചുകുഞ്ഞ് പണിക്കരുടെ പുത്രി എം.കെ. രാധമ്മ. ഏക മകള്‍ വത്സല.











from kerala news edited

via IFTTT