121

Powered By Blogger

Thursday, 15 January 2015

ജീവിതാനന്ദത്തിന്റെ ജലയാത്ര







പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ





മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (still the water) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്തില്‍ അവര്‍ മുറുകെപ്പിടിക്കുന്നു. അതില്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ലളിതബിംബങ്ങളിലൂടെ , നമ്മുടെ മനസ്സിനെ ഒപ്പംകൂട്ടി , നേരെ കഥ പറഞ്ഞുപോകുകയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' . ഭൂതകാലത്തിന്റെ ശേഷിപ്പിലും ആ ശേഷിപ്പ് നല്‍കുന്ന പ്രതീക്ഷയിലും ജീവിക്കുന്ന കുറെ മനുഷ്യരുടെ ചിത്രമാണ് നമ്മുടെ ഹൃദയത്തില്‍ പതിയുന്നത്.

കുടുംബവും മനുഷ്യബന്ധങ്ങളും തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് നാല്പ്പത്തിയഞ്ചുകാരിയായ കവാസെ പറയുന്നു. ഈ ബന്ധങ്ങള്‍ ഭൂത, ഭാവികാലങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കുന്നു. ഈ കണ്ണിയെ പ്രകൃതിയുമായി ഇഴചേര്‍ക്കുകയാണ് സംവിധായിക. കവാസെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കവാസെയെ വളര്‍ത്തിയത് മുത്തശ്ശിയാണ്. അവരോടുള്ള സ്‌നേഹവും മമതയും ആദരവും സദാ നിറഞ്ഞുനില്‍ക്കുകയാണ് കവാസെയുടെ മനസ്സില്‍. കവാസെയുടെ ജീവിതത്തിന് ഊടും പാവും നല്‍കിയത് ഈ മുത്തശ്ശിയാണ്. മുത്തശ്ശിയുടെ ജീവിതം കേന്ദ്രീകരിച്ച് മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ ' മുത്തശ്ശിത്രയം ' അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്നെ ഉപേക്ഷിച്ച അച്ഛനെത്തേടുന്ന ഒരു ഡോക്യുമെന്ററിയും ( Embracing ) അവര്‍ ഒരുക്കിയിട്ടുണ്ട്.


പാരമ്പര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല അവരുടെ മനസ്സ്. ആശയതലത്തില്‍ തന്റെ മുന്‍ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന് നയോമി കവാസെ പറയുന്നു. ജീവിതവും അതിജീവനവും മരണവും പ്രണയവും തലമുറകള്‍ മാറിമാറിവരുന്ന ജീവിതചക്രവുമെല്ലാം ഈ സിനിമയിലുമുണ്ട്. ജീവിതയാഥാര്‍ഥ്യങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ, സ്വതന്ത്രവഴിയിലൂടെ ചിത്രീകരിച്ച ഗൊദാര്‍ദിന്റെയും തര്‍ക്കോവ്‌സ്‌കിയുടെയും ശൈലി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കവാസെ തുറന്നു സമ്മതിക്കുന്നു.


ഒസാക്കയിലെ ഫോട്ടോഗ്രഫി സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ നയോമി കവാസെ ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് കടന്നത്. ഹ്രസ്വചിത്രങ്ങളില്‍ മിക്കതിന്റെയും ഇതിവൃത്തം കലങ്ങിമറിഞ്ഞ അവരുടെ കുടുംബാന്തരീക്ഷമാണ്. സംവിധാനത്തിനു പുറമേ തന്റെ ചിത്രങ്ങളുടെ തിരക്കഥയും കവാസെ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിലപ്പോള്‍ എഡിറ്റിങ്ങും. സ്റ്റില്‍ ദ വാട്ടര്‍ ഉള്‍പ്പെടെ അഞ്ചു ഫീച്ചര്‍ സിനിമകളാണ് നയോമി കവാസെ സംവിധാനം ചെയ്തത്.


1997 ല്‍ കാനിലെ ചലച്ചിത്രോത്സവത്തില്‍ Suzaku എന്ന സിനിമക്ക് ക്യാമറ ഡി ഓര്‍ പുരസ്‌കാരം കിട്ടി. ഈ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്രപ്രതിഭ എന്ന ബഹുമതിയും ഇതോടൊപ്പം കവാസെ സ്വന്തമാക്കി. 2007 ലും കാന്‍ കവാസെയുടെ കഴിവിനെ വാഴ്ത്തി. The mourning forest എന്ന ചിത്രത്തിന് അന്ന് ഗ്രാന്റ് പ്രീ പുരസ്‌കാരമാണ് ലഭിച്ചത്. Hotaru (fire fly), Shara എന്നിവയാണ് കവാസെയുടെ മറ്റു സിനിമകള്‍. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ' സ്റ്റില്‍ ദ വാട്ടര്‍ '.






അധികമാരും കടന്നുചെല്ലാത്ത അമാമി-ഒഷിമ ദ്വീപിലാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' ചിത്രീകരിച്ചത്. അതിനൊരു കാരണമുണ്ട്. കവാസെയുടെ പിതാമഹന്മാര്‍ ജീവിച്ചിരുന്നത് ഈ ദ്വീപിലാണ്. 2008 ലാണ് ഇക്കാര്യം കവാസെയുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് മനസ്സില്‍ രൂപം കൊണ്ടതാണ് ഈ സിനിമയുടെ പ്രമേയം. തന്റെ കാരണവന്മാര്‍ക്കുള്ള ആദരവ് കൂടിയായാണ് ഈ ചിത്രത്തെ കവാസെ കാണുന്നത്.

രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയത്തെയും അവരുടെ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് മൂന്നു തലമുറകളെ സ്പര്‍ശിച്ചുകൊണ്ടാണ് സിനിമയുടെ ഇതിവൃത്തം സഞ്ചരിക്കുന്നത്. കാലത്തിന്റെ സാക്ഷിയെപ്പോലെ ഒരു വൃദ്ധന്‍. കെയ്‌തോ, ക്യോക്കോ എന്നീ വിദ്യാര്‍ഥികള്‍. ഇവരെയാണ് ആദ്യം സംവിധായിക പരിചയപ്പെടുത്തുന്നത്. ഭൂതകാലത്തിന്റെയും ഭാവിയുടെയും പ്രതിനിധികളാണവര്‍. കടലിനോടും കെയ്‌തോയോടും പ്രണയത്തിലാണ് ക്യോക്കോ. കെയ്‌തോ അന്തര്‍മുഖനാണ്. ജീവിതത്തെ സംശയത്തോടെയാണവന്‍ വീക്ഷിക്കുന്നത്. വിഷാദമാണ് ആ മുഖത്തെപ്പോഴും. ആഹ്ലാദിക്കാന്‍ തനിക്കൊന്നുമില്ലെന്ന് അവന്‍ കരുതുന്നു. ഏതോ റെസ്റ്റോറന്റില്‍ ജീവനക്കാരിയാണ് അമ്മ. ചെറുപ്പമാണവര്‍. പച്ചകുത്തു വിദഗ്ദനാണ് അവന്റെ അച്ഛന്‍. പ്രണയിച്ച് വിവാഹിതരായവരാണവര്‍. പിന്നീട് വേര്‍പിരിഞ്ഞു. ടോക്കിയോവിലാണ് അച്ഛന്‍. നഗരത്തില്‍ നിന്ന് തനിക്ക് വല്ലാത്ത ഊര്‍ജം കിട്ടുന്നുണ്ടെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ടുതന്നെ വിദൂരദ്വീപില്‍ കഴിയുന്ന മകനെയോ മുന്‍ഭാര്യയെയോ കാണാന്‍ അയാള്‍ ഒരിക്കല്‍പ്പോലും വരുന്നില്ല.


തന്റെ അമ്മ വഴിതെറ്റുന്നുണ്ടെന്ന് കെയ്‌തോവിന് മനസ്സിലാവുന്നു. പല രാത്രികളിലും അധികജോലിയുണ്ടെന്ന നാട്യത്തില്‍ അവര്‍ വീട്ടിലേക്ക് വരുന്നില്ല. അന്നൊക്കെ വീട്ടില്‍ കെയ്‌തോ ഒറ്റക്കാണ്. കടലിനെ കെയ്‌തോവിന് ഭയമാണ്. ക്യോക്കോയെപ്പോലെ അവന് കടലിനെ സ്‌നേഹിക്കാനാവുന്നില്ല. അവളുടെ പ്രണയംപോലും അവന്‍ തിരിച്ചറിയുന്നത് പിന്നീടാണ്. ലൈംഗികതയെപ്പറ്റി അവളാണാദ്യം അവനോട് സംസാരിക്കുന്നത്. അവളാണാദ്യം അവനെ ആര്‍ത്തിയോടെ ചുംബിക്കുന്നത്. ആഹ്ലാദനൃത്തം നടന്ന ഒരു രാത്രി കടല്‍ത്തീരത്ത് ഒരു പുരുഷന്റെ നഗ്നമൃതദേഹം അടിയുന്നു. മരണത്തിനു മുമ്പ് അയാളെ കെയ്‌തോ കണ്ടിട്ടുണ്ട്. ഈ വിവരം അവന്‍ പോലീസിനോടോ ക്യോക്കോയോടോ പങ്കു വെക്കുന്നില്ല. തന്റെ അമ്മയുമായി ബന്ധപ്പെട്ട ആ രഹസ്യം കെയ്‌തോയെ ഒന്നുകൂടി മൂകനാക്കുന്നു. ക്യോക്കോയുടെ അമ്മ രോഗിയാണ്. ഏതു നിമിഷവും മരണം എത്തിയേക്കാം.


ക്യോക്കോയ്ക്കും അച്ഛനും അതറിയാം. എങ്കിലും, അവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ട്. ക്യോക്കോയുടെ അമ്മയെ ദൈവത്തിന്റെ പ്രതിനിധിയായാണ് ( ഷമാന്‍ എന്നാണ് ഇവരെ വിളിക്കുന്നത് ) എല്ലാവരും കാണുന്നത്. അത്തരക്കാര്‍ക്ക് മരണമില്ലെന്നാണ് കെയ്‌തോ വിശ്വസിക്കുന്നത്. പക്ഷേ, ക്യോക്കോയുടെ അമ്മക്കറിയാം തന്റെ ജീവിതദൗത്യം അവസാനിക്കാന്‍ പോവുകയാണെന്ന്. തന്റെ പ്രിയപ്പെട്ട ആല്‍മരത്തിന്റെ ഇലകളുടെ ഇളക്കം നോക്കി, മുറ്റത്തെ ചെമ്പരത്തിച്ചെടിയെ നോക്കി അവരങ്ങനെ മരണം കാത്തുകിടക്കുന്നു. ഇതിനിടെ കെയ്‌തോ അച്ഛനെക്കാണാന്‍ ടോക്കിയോവിലെത്തുന്നു.











from kerala news edited

via IFTTT

സി.പി.എം: കോഴിക്കോട് പി.മോഹനന്‍, എറണാകുളത്ത് രാജീവ്









Story Dated: Thursday, January 15, 2015 02:16



mangalam malayalam online newspaper

കോഴിക്കോട്/ കൊച്ചി: കോഴിക്കോട്, എറണാകുളം സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന് മുന്‍തൂക്കം. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.മോഹനനെയും എറണാകുളത്ത് പി. രാജീവ് എം.പിയെയും തെരഞ്ഞെടുത്തു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരോപണം നേരിട്ട മോഹനന് പാര്‍ട്ടി നല്‍കിയ പിന്തുണ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനം.

ടി.പി രാമകൃഷ്ണന്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. നാല്പതംഗ ജില്ലാ കമ്മിറ്റിയില്‍ ഒരാളെ ഒഴിവാക്കി. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എം.ഗിരീഷ്, ചന്തു മാസ്റ്റര്‍, പി.കെ പ്രേംനാഥ്, വിശ്വനാഥന്‍, പുഷ്പജ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പ്രായാധിക്യം മൂലം എം. കേളപ്പനെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.


കൊച്ചി: എറണാകുളം ജില്ലാ സമ്മേളനത്തില്‍ വി.എസ് പക്ഷത്തിന്റെ മേല്‍ക്കോയ്മ നഷ്ടമായി. വി.എസ് പക്ഷത്തെ പ്രമുഖരെ ഒതുക്കി ജില്ലാ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷം ഭൂരിപക്ഷം പിടിച്ചെടുത്തു. പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ പി. രാജീവ് ആണ് പുതിയ സെക്രട്ടറി. നിലവില്‍ രാജ്യസഭാംഗമായ രാജീവ് പാര്‍ലമെന്ററി നടപടികളിലും പൊതുരംഗത്തും സജീവമാണ്. തൃശൂര്‍ സ്വദേശിയായ രാജീവ് വിദ്യാഭ്യാസ കാലം മുതല്‍ എറണാകുളത്താണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനങ്ങളിലൂടെയാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നത്.


ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ മുതിര്‍ന്ന അംഗം സരോജിനി ബാലാനന്ദനെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് അവര്‍ സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് തിരിച്ചുപോയി.


ഒളികാമറ വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട കെ.എസ് ചാക്കോച്ചനെയും ഗോപി കോട്ടമുറിയ്ക്കലും ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി.










from kerala news edited

via IFTTT

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഏഴ്‌ ശതമാനം വര്‍ധിപ്പിച്ചു









Story Dated: Thursday, January 15, 2015 02:03



തിരുവനന്തപുരം : സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ഏഴ്‌ ശതമാനം വര്‍ധിപ്പിച്ചു. 73 ശതമാനം ആയിരുന്ന ക്ഷാമബത്ത 80 ശതമാനമാക്കിയാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. ധനമന്ത്രി കെ.എം മാണിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.










from kerala news edited

via IFTTT

പ്രസവവേദനയാല്‍ പുളഞ്ഞ യുവതിയെ ബോക്കോ ഹറം തീവ്രവാദികള്‍ വെടിവെച്ചു കൊന്നു









Story Dated: Thursday, January 15, 2015 01:54



  1. Boko Haram



mangalam malayalam online newspaper

ലാഗോസ്‌ : പ്രസവവേദനയാല്‍ പുളഞ്ഞ യുവതിയെ ബോക്കോ ഹറം തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. വടക്ക്‌ കിഴക്കന്‍ നൈജീരിയയിലെ ബാഗയില്‍ ഛദ്‌ നദിയുടെ തീരത്താണ്‌ സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന യുവതി ആക്രമണത്തിന്‌ ഇരയാകുകയും പ്രവസവേദനയാല്‍ പുളഞ്ഞ ഇവരെ തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുകയുമായിരുന്നു. കുഞ്ഞ്‌ പകുതിയോളം പുറത്തു വന്ന നിലയിലാണ്‌ യുവതി മരണപ്പെട്ടതെന്നാണ്‌ ദൃക്‌സാക്ഷി വിവരണം.


ദിവങ്ങളായി ബാഗയുടെ വിവിധയിടങ്ങളില്‍ കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുന്ന ബോക്കോ ഹറം തീവ്രവാദികള്‍ നൂറിലേറെപ്പേരെയാണ്‌ ഇതിനോടകം കൊലപ്പെടുത്തിയിരിക്കുന്നത്‌. ആക്രമണത്തിനിടെ പ്രദേശത്തു നിന്നും ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നവരെയും തീവ്രവാദികള്‍ വെടിവെച്ചു വീഴ്‌ത്തുകയാണെന്ന്‌ രക്ഷപെട്ടവര്‍ പറയുന്നു. തെരുവുകളെല്ലാം മൃതദേഹങ്ങള്‍ക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ഇവ അഴുകി തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്‌.


ഇതിനോടകം 20,000 ത്തോളം ആളുകള്‍ ഇവിടെ നിന്നും പലായനം ചെയ്‌തിട്ടുണ്ട്‌. തീവ്രവാദി ആക്രമണത്തില്‍ 3000 ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നിരവധി കെട്ടിടങ്ങള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT

ഗുജറാത്തില്‍ സംഘര്‍ഷം: മൂന്നു മരണം









Story Dated: Thursday, January 15, 2015 01:26



ബറൂച: ഗുജറാത്തിലെ ഹാന്‍സോട്ടിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച ഇരു സമുദായങ്ങളില്‍ പെട്ടവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. ന്യുനപക്ഷ സമൂദായത്തില്‍പെട്ട ഒരു ആണ്‍കുട്ടിയെ പട്ടം പറത്തുന്നതിനിടെ മറ്റൊരു സമുദായത്തില്‍പെട്ടയാള്‍ അടിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീര്‍ വാതകവും പ്രയോഗിച്ചു.


ജനക്കൂട്ടം പോലീസിനു നേര്‍ക്ക് കല്ലേറു നടത്തി. ഏതാനും കടകളും കത്തിച്ചിട്ടുണ്ട്. സ്ഥിതി നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.










from kerala news edited

via IFTTT

പത്താം ക്ലാസുകാരിയെ പ്രേമം നടിച്ച്‌ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍









Story Dated: Thursday, January 15, 2015 01:19



mangalam malayalam online newspaper

തിരുവനന്തപുരം : പത്താം ക്ലാസുകാരിയായ പ്രേമം നടിച്ച്‌ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍. കുളത്തൂര്‍ ആറ്റിന്‍കുഴി ചിറയില്‍ വീട്ടില്‍ അജീഷിനെ(27) യാണ്‌ ശ്രീകാര്യം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.


ചെമ്പഴന്തി സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌ക്കൂളില്‍ പോയശേഷം മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ അജീഷിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്ലംബര്‍ തൊഴിലാളിയാണ്‌ ഇയാള്‍. പ്രാഥമിക വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായതായി തെളിഞ്ഞിട്ടുണ്ട്‌. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അജീഷിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.










from kerala news edited

via IFTTT

ബിഹാറില്‍ ഭക്ഷ്യവിഷബാധ: നാലു മരണം









Story Dated: Thursday, January 15, 2015 01:05



നവാഡ: ബിഹാറിലെ നവാഡ ജില്ലയില്‍ ഒരു കുടുംബത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. മകരസംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി ഇവര്‍ പരമ്പരാഗത ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു.


കൃഷ്ണ യാദവ് (58), ഭാര്യ ദാനോ ദേവി (53), കൊച്ചുമക്കളായ സുമിത് കുമാര്‍ (3), പ്രിയ (2) എന്നിവരാണ് മരിച്ചത്. കൃഷ്ണയാദവിന്റെ മകന്‍ അമൃത് യാദവ്, ഭാര്യ അനിത എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. ഭക്ഷണത്തില്‍ മനഃപൂര്‍വ്വം വിഷം കലര്‍ത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ സാംപിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.










from kerala news edited

via IFTTT

യു.പിയില്‍ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് യുവതി അറസ്റ്റില്‍









Story Dated: Thursday, January 15, 2015 12:56



മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മദീന കോളനിയില്‍ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് യുവതി അറസ്റ്റില്‍. റബിയ (40) എന്ന യുവതിയാണ് പിടിയിലായത്. വീസയില്ലാതെയാണ് ഇവര്‍ ഇവിടെ താമസിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വിദേശചട്ടം അനുസരിച്ച് ഇവര്‍ക്കെതിരെ കേസ് എടുത്തതായും കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.










from kerala news edited

via IFTTT

Wednesday, 14 January 2015

ചക്കിട്ടപാറയില്‍ ഖനനത്തിന് സ്വകാര്യ കമ്പനിക്ക് വീണ്ടും എന്‍.ഒ.സി









Story Dated: Thursday, January 15, 2015 12:47



mangalam malayalam online newspaper

ന്യുഡല്‍ഹി: പാരിസ്ഥിതി ലോല മേഖലയില്‍പെടുന്ന ചക്കിട്ടപാറയില്‍ വീണ്ടും ഖനനത്തിന് നീക്കം. ചക്കിട്ടപാറയിലെ 406.45 ഹെക്ടര്‍ ഭൂമിയില്‍ ഇരുമ്പയിര് ഖനനത്തിന് സ്വകാര്യ കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി ലഭിച്ചു. കര്‍ണാടക ആസ്ഥാനമായുള്ള എം.എസ്.പി.എല്‍ ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് എന്‍.ഒ.സി ലഭിച്ചത്. ഇതേതുടര്‍ന്ന് പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ പരിഗണിക്കുന്നതിന് കമ്പനി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു. കമ്പനിയുടെ അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡിസംബര്‍ 22ന് പരിഗണിച്ചു. വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ റദ്ദാക്കിയ പദ്ധതിയാണിത്.


ചക്കിട്ടപാറയിലെ മുതുകാട്ടില്‍ ഇരുമ്പയിര് ഖനനത്തിന് എം.എസ്.പി.എല്‍ കമ്പനി നാളുകളായി ശ്രമം തുടരുകയാണ്. 2009ലാണ് മേഖലയില്‍ ഇരുമ്പയിര് ഖനനത്തിനുള്ള സാധ്യതാപഠനത്തിന് എന്‍.ഒ.സി നേടിയത്. 1986ലെ വനം സംരക്ഷണ നിയമം അനുസവിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കമ്പനിക്ക് അനുമതി നല്‍കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്ന് അനുമതി നല്‍കിയിരുന്നത്. 2012ല്‍ സംസ്ഥാന വനവേകുപ്പ് സാധ്യതാ പഠനത്തിന് അനുമതി നല്കി. മുതുകാട്ടില്‍ എം.എസ്.പി.എല്‍ കമ്പനി സര്‍വേ നടപടികള്‍ ആരംഭിച്ചുവെങ്കിലം നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പതിര്‍പ്പുമായി രംഗശത്തത്തിയതോടെയാണ് നടപടികള്‍ നിര്‍ത്തിവച്ചത്.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചക്കിട്ടപാറ വില്ലേജ് പരിസ്ഥിതിലോല മേഖലയായി കണക്കാക്കിയതോടെ ഖനനത്തിന് ഇനി സാധ്യതയില്ലെന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായതോടെ അനുകൂല സാഹചര്യമൊരുക്കി വീണ്ടും കമ്പനി രംഗത്തെത്തുകയായിരുന്നു.










from kerala news edited

via IFTTT

പി. മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി









Story Dated: Thursday, January 15, 2015 12:28



mangalam malayalam online newspaper

വടകര: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. പി.പി രാമകൃഷ്ണന്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. നാല്പതംഗ ജില്ലാ കമ്മിറ്റിയില്‍ ഒരാളെ ഒഴിവാക്കി. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എം.ഗിരീഷ്, ചന്തു മാസ്റ്റര്‍, പി.കെ പ്രേംനാഥ്, വിശ്വനാഥന്‍, പുഷ്പജ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പ്രായാധിക്യം മൂലം എം. കേളപ്പനെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.










from kerala news edited

via IFTTT

മോഷണക്കേസിലെ പ്രതി ആറു വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍











Story Dated: Thursday, January 15, 2015 01:24


തിരുവനന്തപുരം: കോടതിയില്‍ നിന്ന്‌ ജാമ്യമെടുത്തശേഷം മുങ്ങി നടന്ന മോഷണക്കേസിലെ പ്രതിയെ ആറു വര്‍ഷങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളജ്‌ പോലീസ്‌ പിടികൂടി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ ഗുണ്ടുകാട്‌ ടി.സി. 1027 ല്‍ താമസം അനി എന്നുവിളിക്കുന്ന അനില്‍കുമാറാണ്‌ പിടിയിലായത്‌.


2009 ല്‍ ഗൗരീശപട്ടത്തെ മോഹനന്‍നായരുടെ വീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ കോടതിയെ കബളിപ്പിച്ച്‌ മുങ്ങി നടന്നത്‌. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിയ കേസന്വേഷണത്തിലാണ്‌ ഇയാളെ പിടികൂടാനായത്‌. മെഡിക്കല്‍കോളജ്‌ സി.ഐ. ഷീന്‍തറയിലിന്റെ നേതൃത്വത്തില്‍ എസ്‌.ഐ. കെ. വിക്രമന്‍, എസ്‌.പി.ഒ. വിജയബാബു, സി.പി.ഒ. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അനില്‍കുമാറിനെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി.










from kerala news edited

via IFTTT