121

Powered By Blogger

Thursday, 6 January 2022

നേട്ടത്തിന് താല്‍ക്കാലിക വിരാമം: സെന്‍സെക്‌സില്‍ 621 പോയന്റ് നഷ്ടം, നിഫ്റ്റി 17,800ന് താഴെ|Closing

മുംബൈ: നാലുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് സൂചികകൾ. നിഫ്റ്റി 17,800ന് താഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. സെൻസെക്സ് 621.31 പോയന്റ് നഷ്ടത്തിൽ 59,601.84ലിലും നിഫ്റ്റി 179.40 പോയന്റ് താഴ്ന്ന് 17,754.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റിയുടെ യോഗതീരുമാനം പുറത്തുവന്നതിനെതുടർന്ന് യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക ഉയർന്നത് ആഗോള വിപണിയിൽ കനത്ത വില്പന സമ്മർദമുണ്ടാക്കി. ഒമിക്രോൺ വ്യാപനം നാലാം പാദഫലങ്ങളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലുകളും കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും സൂചികകളിൽ പ്രതിഫലിച്ചു. ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രടെക് സിമെന്റ്സ്, ടെക് മഹീന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രാധാനമായും നഷ്ടത്തിലായത്. യുപിഎൽ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളൊഴികെയുള്ളവ നഷ്ടംനേരിട്ടു. ഐടി, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/32UMoRd
via IFTTT

ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് ഉടനെ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: എളുപ്പത്തിൽ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിൽ രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനൽകിയായിരിക്കും പാസ്പോർട്ട് അനുവദിക്കുക. ആഗോളതലത്തിൽ എമിഗ്രേഷൻ സുഗമമാക്കുന്നതിനും എളുപ്പത്തിൽ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അച്ചടിച്ച പുസ്തകമായാണ് നിലവിൽ രാജ്യത്ത് പാസ്പോർട്ട് നൽകുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക-നയതന്ത്ര പാസ്പോർട്ടുകൾ 20,000 പേർക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചിരുന്നു. 36 പാസ്പോർട്ട് ഓഫീസുകളും 93 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുമാണ് നിലവിൽ രാജ്യത്തുള്ളത്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടർന്നും നിലവിലേതുപോലെ തുടരും. India 🇮🇳 to soon introduce next-gen #ePassport for citizens - secure #biometric data - smooth passage through #immigration posts globally - @icao compliant - produced at India Security Press, Nashik - #eGovernance @passportsevamea @MEAIndia #AzadiKaAmritMahotsav pic.twitter.com/tmMjhvvb9W — Sanjay Bhattacharyya (@SecySanjay) January 5, 2022

from money rss https://bit.ly/3JWXSV4
via IFTTT

കോവിഡ് മരണംമൂലം ക്ലെയിമില്‍ വര്‍ധന: ടേം ഇന്‍ഷുറന്‍സ് പ്രീമിയം കൂടുന്നു

കോവിഡ് വ്യാപനത്തെതുടർന്ന് ക്ലെയിം വർധിച്ചതിനാൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം കമ്പനികൾ കൂട്ടുന്നു. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിൽ ടേം ഇൻഷുറൻസ് പ്രീമിയത്തിൽ 4.18ശതമാനമാണ് വർധനവുണ്ടായത്. ഒരുകോടി രൂപയുടെ പരിരക്ഷയ്ക്ക് ഈടാക്കിയിരുന്ന ശരാശരി വാർഷിക പ്രീമിയം 29,443 രൂപയിൽനിന്ന് 30,720 രൂപയായി വർധിച്ചു. അഞ്ചിൽ മൂന്ന് ഇൻഷുറൻസ് കമ്പനികളും പ്രീമിയം നിരക്കിൽ വർധനവരുത്തിയിട്ടുണ്ട്. വരുംമാസങ്ങളിൽ മറ്റുകമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് മരണനിരക്കിലുണ്ടായ വർധനയാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, ഹെൽത്ത് ഇൻഷുറൻസ് പ്രീമയത്തിൽ കമ്പനികൾ വർധനവരുത്തിയിട്ടില്ല. 2021 ഏപ്രിൽ മുതലുള്ള നിരക്കുതന്നെയാണ് ഇപ്പോഴുമുള്ളത്. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിലെ കണക്കുപ്രകാരം 26 വയസ്സുളള ഒരാൾ അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 8,274 രൂപയമാണ് പ്രീമിയമിനത്തിൽ ചെലവഴിച്ചത്. മുതിർന്ന വിഭാഗത്തിൽ പത്ത് ലക്ഷം രൂപയുടെ പരരക്ഷയ്ക്ക് 10,403 രൂപയുമായിരുന്നു നിരക്ക്. അതേസമയം, കുടുംബമായി ജീവിക്കുന്നവർക്ക് അനുയോജ്യം ഫ്ളോട്ടർ പ്ലാനുകളാണ്. ഈ നിരക്കിലും വർധനവുണ്ടായിട്ടില്ല. 36 വയസ്സുള്ള രണ്ടുപേർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 13,921 രൂപയും ഒരുകുട്ടിയുമുൾപ്പടെയാണെങ്കിൽ 16,530 രൂപയുമാണ് നിലവിലെ ശരാശരി പ്രീമിയം നിരക്ക്. വ്യത്യസ്ത സവിശേഷതകളുള്ളതിനാൽ കമ്പനികൾക്കനുസരിച്ച് ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയത്തിൽ കാര്യമായ വ്യത്യാസമുണ്ട്.

from money rss https://bit.ly/3FcpH8l
via IFTTT

Wednesday, 5 January 2022

സെന്‍സെക്‌സില്‍ 800 പോയന്റിലേറെ നഷ്ടം: നിഫ്റ്റി 17,700ന് താഴെ |Market Opening

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,700ന് താഴെയെത്തി. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 487 പോയന്റ് താഴ്ന്ന് 59,735ലും നിഫ്റ്റി 144 പോയന്റ് നഷ്ടത്തിൽ 17,780ലുമാണ് വ്യാപാരം ആരംഭിച്ചത്. 9.40 ആയപ്പോഴേയ്ക്കും സെൻസെക്സിലെ നഷ്ടം 800 പോയന്റിലേറെയായി. നിഫ്റ്റി 237 പോയന്റും താഴ്ന്നു. എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ജെഎസ്ഡ്ബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. സൺ ഫാർമ, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Nifty around 17,700, Sensex plunges 800 pts.

from money rss https://bit.ly/3F0E3Zl
via IFTTT

ഓഹരിയിന്മേല്‍ വായ്പ നല്‍കാന്‍ ജിയോജിതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം

കൊച്ചി: ജിയോജിത് ക്രെഡിറ്റ്സ് ഓഹരിയിന്മേൽ വായ്പ നൽകാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. രാജ്യത്തെ മുൻനിര നിക്ഷേപ സേവനദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഉപസ്ഥാപനമാണ് ജിയോജിത് ക്രെഡിറ്റ്സ്. ഇതോടെ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയുടെ (NSDL) അക്കൗണ്ടുടമകൾക്ക് ഓഹരികളുടെ ജാമ്യത്തിൽ പൂർണമായും ഡിജിറ്റലായി വായ്പ നൽകുന്ന (LAS) രാജ്യത്തെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ ് ജിയോജിത് ക്രെഡിറ്റ്സ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ എൻഎസ്ഡിഎൽ മാനേജിംഗ് ഡയറക്ടർ പത്മജാ ചുന്ദുരു പ്ളാറ്റ്ഫോമിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ജിയോജിത് മാനേജിംഗ് ഡയറക്ടർ സി ജെ ജോർജ്ജ്, ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ എ ബാലകൃഷ്ണൻ, എൻഎസ്ഡിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രശാന്ത് വാഗൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടുതൽ നിക്ഷേപത്തിനോ അടിയന്തര വ്യക്തിപരമായ ആവശ്യങ്ങൾക്കോ നിക്ഷേപകർക്ക് ഉടൻ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരികളുടെ പണയത്തിൽ വായ്പ നൽകുന്ന ഡിജിറ്റൽ എൽഎഎസ് പദ്ധതി രൂപ കൽപന ചെയ്തത്. ഡിമാറ്റ് അക്കൗണ്ടുടമയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ ഓഹരി പണയ അപേക്ഷ സമർപ്പിക്കാൻ ഡിജിറ്റൽ എൽഎഎസ് സംവിധാനത്തിലൂടെ കഴിയും. https://bit.ly/3JMbthJ എന്ന പേരിലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഓഹരികൾ പണയം വെച്ച് ഇഷ്ടമുള്ള പദ്ധതിയിൽ അപേക്ഷിക്കാനും നടപടിക്രമങ്ങൾ ഓൺലൈനിൽ പൂർത്തിയാക്കാനും കഴിയും. ഡിജിറ്റൽ ഒപ്പുസഹിതം അപേക്ഷ അംഗീകരിക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. ഉപയോഗിക്കുന്ന പണത്തിനു മാത്രമേ പലിശ ഈടാക്കൂ. എൽഎഎസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരമാവധി പണം ലഭ്യമാവും. സൗകര്യപ്രദമായ രീതിയിൽ തിരിച്ചടയ്ക്കാം. ചില പ്രത്യേക പദ്ധതികൾക്ക് ആകർഷകമായ പലിശ നിരക്കും ജിയോജിത് ക്രെഡിറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ഓഹരികൾ പണയം വെച്ച് വായ്പ വാങ്ങാൻ ആഗ്രഹിക്കുന്ന ഇടപാടുകാരുടെ ഡിമാറ്റ് അക്കൗണ്ടിൽ ആവശ്യമായത്ര ഓഹരികളുണ്ടായിരിക്കണം. അവരുടെ സിബിൽ സ്കോറും തൃപ്തികരമാവണം. എൻഎസ്ഡിഎല്ലിൽ ഡിമാറ്റ് അക്കൗണ്ടുള്ള ജിയോജിത് ഇടപാടുകാരല്ലാത്തവർക്കും അവരുടെ ഓഹരി ബ്രോക്കർമാരുടെ സേവനം നിലനിർത്തിക്കൊണ്ടു തന്നെ ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെ എൽഎഎസ് വായ്പ വാങ്ങാൻ കഴിയും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ടെക്നോളജി വിഭാഗമായ ജിയോജിത് ടെക്നോളജീസും എൻഎസ്ഡിഎല്ലും ചേർന്നാണ് എൽഎഎസ് ഡിജിറ്റൽ പ്ളാറ്റ്ഫോം രൂപകൽപന ചെയ്ത് നിർമ്മിച്ചത്. ഫോട്ടോ കാപ്ഷൻ: ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ലോൺ എഗെയ്ൻസ്റ്റ് ഷെയേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം എൻ.എസ്.ഡി.എൽ. മാനേജിംഗ് ഡയറക്ടർ പത്മജ ചുന്ദുരു കൊച്ചിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നു.

from money rss https://bit.ly/3pWhwZi
via IFTTT

സെന്‍സെക്‌സ് 60,000വും നിഫ്റ്റി 17,900വും കടന്നു: മുന്നില്‍ ധനകാര്യ ഓഹരികള്‍|Market Closing

മുംബൈ: തുടക്കത്തിലെ ചാഞ്ചാട്ടത്തെ അതിജീവിച്ച് നാലാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ പ്രതീക്ഷിച്ചതിലുംനേരത്തെ പിൻവലിക്കുമെന്ന പ്രതീക്ഷയും ഒമിക്രോൺ അത്രതന്നെ അപകടകാരിയല്ലെന്ന വിശ്വാസവുമാണ് നിക്ഷേപകരെ സാധ്വീനിച്ചത്. ആഗോളതലത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ ഉത്തജേന നടപടികളിൽനിന്ന് കേന്ദ്ര ബാങ്കുകൾ പിന്മാറുന്നത് വൈകിപ്പിച്ചേക്കുമെന്ന സൂചനകളോടൊപ്പം പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ തുടരാനുള്ള സാധ്യതയും വിപണിയെ മുന്നോട്ടുനയിച്ചു. സെൻസെക്സ് 367.22 പോയന്റ് ഉയർന്ന് 60,223.15ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 17,925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഐടി, ഫാർമ, പവർ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്ക്, മെറ്റൽ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.36ശതമാനവും നേട്ടമുണ്ടാക്കി. Sensex ends above 60K; Nifty holds 17,900; financials gain.

from money rss https://bit.ly/3eSI3An
via IFTTT

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കൂടുന്നു: സാമ്പത്തിക ഉത്തേജന നടപടികളെ ബാധിച്ചേക്കും

മുംബൈ: സർക്കാർ കടപ്പത്രങ്ങളുടെ ആദായം 24 മാസത്തെ ഉയർന്ന നിലവാരമായ 6.52ശതമാനത്തിലെത്തി. പത്തുവർഷത്തെ കാലാവധിയുള്ള സർക്കാർ ബോണ്ടിന്റെ ആദായത്തിൽ ചൊവാഴ്ചമാത്രം ആറ് ബേസിസ് പോയന്റിന്റെ വർധനവാണുണ്ടായത്. രാജ്യത്തെ വർധിച്ചുവരുന്ന ധനക്കമ്മിയും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് ബോണ്ട് നിക്ഷേപകർ ഉയർന്ന ആദായത്തിൽ ഉറച്ചുനിന്നതാണ് വർധനവണ്ടാകാനിടയാക്കിയത്. ബോണ്ട് ആദായത്തിൽ നാലുമാസത്തിനിടെയുണ്ടായ ഏറ്റവുംവലിയ ഏകദിന വർധനവാണിത്. 6.46 ശതമാനം ആദായത്തിലായിരുന്നു തിങ്കളാഴാച് വിപണി ക്ലോസ് ചെയ്തത്. ബാങ്ക് ക്രഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം, പണപ്പെരുപ്പം, യുഎസ് ബോണ്ട് ആദായം എന്നിവയിലെ വർധനമൂലം കുറച്ചുമാസങ്ങളായി രാജ്യത്തെ സർക്കാർ സെക്യൂരിറ്റി വിപണി സമ്മർദത്തിലാണ്. പത്ത് വർഷത്തെ യുഎസ് ട്രഷറി ആദായത്തിൽ 2021 ജനുവരി മൂന്നിന് ഒറ്റദിവസംകൊണ്ടാണ് 12.5 ബേസിസ് പോയന്റിന്റെ വർധനവുണ്ടായത്. ആദായം ഒരുമാസത്തെ ഉയർന്ന നിരക്കായ 1.64ശതമാനത്തിലെത്തുകയുംചെയ്തു. 2020 ജൂലായിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.52ശതമാനത്തിൽനിന്ന് മൂന്നിരട്ടിയിലധികമാണ് വർധനവുണ്ടായത്. എപ്രകാരം ബാധിക്കും? ബോണ്ട് ആദായത്തിലെ വർധന രാജ്യത്തെ റീട്ടെയിൽ, കോർപറേറ്റ് വായ്പാ പലിശയിൽ വർധനവുണ്ടാക്കും. കുറഞ്ഞ പലിശ നിരക്കിലൂടെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള റിസർവ് ബാങ്കിന്റെ ശ്രമത്തിന് അത് തിരിച്ചടിയാകുകയുംചെയ്യും. റിസർവ് ബാങ്ക് നൽകാൻ തയ്യാറായതിനേക്കാൾ ഉയർന്നനിലവാരത്തിൽ നിക്ഷേപകരിൽനിന്ന് പ്രതികരണമുണ്ടായതിനെതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച 17,000 കോടിയുടെ ബോണ്ടുകളുടെ ലേലം സർക്കാർ റദ്ദാക്കിയിരുന്നു. കടപ്പത്രങ്ങളുടെ വില അടിസ്ഥാനമാക്കിയാണ് ദ്വീതിയ വിപണിയിൽ ആദായത്തിൽ വ്യതിയാനമുണ്ടാകുക. ബോണ്ട് വില ഉയരുമ്പോൾആദായംകുറയുന്നു.മറിച്ചും സംഭവിക്കുന്നു. മറ്റൊരുതരത്തിൽ വിശദമാക്കിയാൽ, നിക്ഷേപകർ നിലവിലുള്ള വരുമാനത്തിൽ തൃപ്തരല്ലാതെവന്നാൽ കൈവശമുള്ള ബോണ്ടുകൾ വിൽക്കുകയും കുറഞ്ഞ ആദായത്തിലെത്തുമ്പോൾ വാങ്ങുകയുംചെയ്യുന്നു. 2020 ജൂലായിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 5.76ശതമാനത്തിൽനിന്ന് ഒരുവർഷത്തിനിടെ ബോണ്ട് ആദായത്തിൽ 76 ബേസിസ് പോയന്റിന്റെ വർധനവാണുണ്ടായത്.

from money rss https://bit.ly/3pRORV7
via IFTTT

Tuesday, 4 January 2022

പാഠം 157| സമ്പന്നന്‍ അതിസമ്പന്നനാകുന്നു, സാധാരണക്കാരന്‍ സാധാരണക്കാരനും: എന്തുകൊണ്ട്?

ഓഹരി വിപണിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ ഇടപെട്ട വർഷമായിരുന്നു 2021. ഡിസംബർ മാസത്തിന്റെ അവസാനം തിരുത്തൽനേരിട്ടെങ്കിലും 2021ൽ നിഫ്റ്റി 23ശതമാനം നേട്ടമുണ്ടാക്കി. 10-20 വർഷത്തെ ചരിത്രത്തിനിടയിൽ വിപണിയിൽ വിപ്ലവകരമായമാറ്റം സംഭവിച്ചെങ്കിലുംനിക്ഷേപകരുടെമനോഭാവത്തിൽ മാത്രംഅത് പ്രതിഫലിച്ചില്ല. ദീർഘകാലയളവിൽ വിലക്കയറ്റത്തെ അതിജീവിക്കുന്ന നേട്ടമുണ്ടാക്കാൻ യോജിച്ച നിക്ഷേപമാർഗമാണ് ഓഹരിയെന്നിരിക്കെ, ഹ്രസ്വകാല ഇടപാടുകളിലൂടെ കൂടുതൽ നേട്ടമുണ്ടാക്കണമെന്ന കാഴ്ചപ്പാടോടെ വിപണിയെ സമീപിക്കുന്നവരാണ് ഏറെപ്പേരും. ഓഹരിയിൽ നിക്ഷേപിക്കാൻ 99ശതമാനംപേർക്കും താൽപര്യമില്ല. വിവിധ സാഹചര്യങ്ങളാൽ റിസ്കെടുക്കാൻ കഴിവില്ലാത്തവരും ട്രേഡിങിലൂടെ പണമുണ്ടാക്കാനിറങ്ങി പണംനടഷ്ടപ്പെടുത്താൻ പരിശ്രമിക്കുന്നവരാണ്. വ്യക്തിപരമായി ലഭിച്ച ഫീഡ്ബാക്കുകളും സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പ് ചർച്ചകളും പരിശോധിച്ചാൽ വിപണിയിൽ പണംനഷ്ടപ്പെടുത്തുന്നവരെയാകും അധികംകാണാൻ കഴിയുക. പെന്നി സ്റ്റോക്കുകളും ദിനവ്യാപാരവും ഓപ്ഷൻസുംവിട്ടൊരുകളിക്ക്അവർ തയ്യാറല്ല. സ്വന്തമായി വിവേചനശേഷിയില്ലാത്ത ഒരുകൂട്ടം നിക്ഷേപകരെ എപ്പോഴും വിപണിയിൽ കാണാൻകഴിയും. വർഷാവസാനം കണക്കെടുത്താൽ നേട്ടമാണോ നഷ്ടമാണോ ഉണ്ടായതെന്ന് മനസിലാക്കാമെങ്കിലും മിക്കവാറുംപേർ അതിന് മുതിരാറില്ല. ഓഹരി വിപണിയിൽ സജീവമായി ട്രേഡ് ചെയ്ത് ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുന്നവർ ഒരുശതമാനത്തിൽ താഴെപേർമാത്രമാണെന്നതാണ് വാസ്തവം. 20 വർഷത്തെ വിപണിയിലെ പരിചയത്തിന്റെ പുറത്താണ് ഈ വിലയിരുത്തൽ. പരിഹാരം ദിനവ്യാപാരം, ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് തുടങ്ങിയ ഇടപാടുകളിൽനിന്ന് വിട്ടുനിന്ന് ദീർഘകാലയളവിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള വഴിതേടുകയെന്നതാണ് പ്രധാനം. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് യോജിച്ചതല്ല ഓഹരിയെന്ന് ആദ്യമെ തിരിച്ചറിയണം. അതേസമയം, ദീർഘകാലയളവിൽ മികച്ച ആദായംനേടാൻ ഉപകരിക്കുകയുംചെയ്യും. അത്യാഗ്രഹം വെടിഞ്ഞ് ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാകുകയെന്നതാണ് പ്രധാനം. നേരിട്ടുള്ള നിക്ഷേപം എപ്പോഴും പറയാറുള്ളതുപോലെ നിക്ഷേപത്തിനായി ഓഹരി തിരഞ്ഞെടുക്കുന്നത് കമ്പനിയെക്കുറിച്ച് വ്യക്തമായി പിഠിച്ചശേഷമായിരിക്കണം. കഴിഞ്ഞ കാലത്തെ പ്രകടനവും ഭാവി സാധ്യതയും അതിനായി പരിഗണിക്കാം. ഇത്തരത്തിൽ അഞ്ചോ പത്തോ ഓഹരികളുടെ പോർട്ട്ഫോളിയോ തയ്യാറാക്കി ചിട്ടയായി നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ഓഹരിവിലയിൽ 10ശതമാനം തിരുത്തലുണ്ടായാൽ കൂടുതൽ നിക്ഷേപംനടത്തുകയുമാകാം. ഇത്തരത്തിൽ മുന്നേറാൻ കഴിയുന്നില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെവഴി സ്വീകരിക്കുന്നതാകും ഉചിതം. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപം ക്രമീകരിക്കാൻ മ്യൂച്വൽ ഫണ്ട് എസ്ഐപിയിലൂടെ എളുപ്പത്തിൽകഴിയും. അതിസമ്പന്നർ വിപണിയിൽനിന്ന് എക്കാലത്തുംനേട്ടംകൊയ്യുന്നവരിൽ വലിയൊരു വിഭാഗവും അതിസമ്പന്നരാണ്. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും സാധാരണക്കാരൻ കൂടുതൽ സാധാരണക്കാരനാകുകയും ചെയ്യുന്നത് അതുകൊണ്ടാണെന്ന് പറയേണ്ടിവരും. ഈ പശ്ചാത്തലത്തിൽ നിക്ഷേപ പദ്ധതികളിൽനിന്ന് അതസമ്പന്നർ നേട്ടമുണ്ടാക്കുന്നതെങ്ങനെയെന്ന് വിശകലനംചെയ്യാം. അതിനായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ ഡാറ്റ പരിശോധിക്കാം. വ്യത്യസ്ത വിഭാഗങ്ങളിലുള്ള നിക്ഷേപകർ കൈവശംവെച്ചിട്ടുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വിശദവിവരങ്ങൾ ഒരോ പാദത്തിലും ആംഫി(അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ) പുറത്തുവിടാറുണ്ട്. ഉയർന്ന ആസ്തിയുള്ള(എച്ച്എൻഐ)വരും ചെറുകിട നിക്ഷേപകരും ഏത് തരത്തിലുള്ളനിക്ഷേപ പദ്ധതികളാണ് തിരഞ്ഞെടുക്കുന്നത് എന്നറിയാൻ ഈ വിവരങ്ങൾ സഹായിക്കും. അതിസമ്പന്നരെനിർവചിക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും പൊതുനിക്ഷേപം സംബന്ധിച്ച് ഏകദേശധാരണ ലഭിക്കാൻ ഈ വിവരങ്ങൾ മതിയാകും. ഒറ്റത്തവണയായി രണ്ടുലക്ഷം രൂപയോ അതിൽകൂടുതലോ നിക്ഷേപിക്കുന്നവരെയാണ് എച്ച്എൻഐ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മാസംതോറും ഒരുലക്ഷം രൂപ വീതം അഞ്ച് മ്യൂച്വൽ ഫണ്ടുകളിലായി നിക്ഷേപിക്കുന്നവരെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടുമില്ല. 36,73,893.17 കോടി രൂപയാണ് മൊത്തം മ്യൂച്വൽ ഫണ്ടുകൾ കൈകാര്യചെയ്യുന്ന ആസ്തി. റീട്ടെയിൽ, അതിസമ്പന്നർ എന്നീ വിഭാഗങ്ങളിൽ 66ശതമാനവും കോർപറേറ്റ് വിഭാഗത്തിൽ 42ശതമാനവുമാണ് മൊത്തം ആസ്തിയിലെ വിഹിതം. Retail and HNI AUM FIIs 0.1% Corporate 41.9% Banks/FIs 1.8% Retail 23.8% HNIs 32.4% ചെറുകിടക്കാർ ഇക്വിറ്റിയിൽ റീട്ടെയിൽ നിക്ഷേപത്തിൽ ഭൂരിഭാഗവും, അതായത് ഇക്വിറ്റി(80ശതമാനം), ഹൈബ്രിഡ് ഫണ്ടുകളിലായി 91ശതമാനമാണ് വിഹിതം. അതേസമയം, അതിസമ്പന്ന വിഭാഗം ലിക്വിഡ്, മണി മാർക്കറ്റ് ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, ഗിൽറ്റ് ഫണ്ടുകൾ, ഗോൾഡ് ഇതര ഇടിഎഫുകൾ എന്നിവയ്ക്ക് പ്രധാന്യം നൽകിയതായി കാണുന്നു(മികച്ചരീതിയിൽ വൈവിധ്യവത്കരണം നടത്തേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അതിസമ്പന്നർ ബോധാവന്മാരാണെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്). ഇക്വിറ്റി ഫണ്ടുകളിലെ മൊത്തംനിക്ഷേപത്തിൽ 54ശതമാനവും റീട്ടെയിൽ നിക്ഷേപകരുടേതാണ്. 36ശതമാനം അതിസമ്പന്നവിഭാഗത്തിന്റേതും ഒമ്പത് ശതമാനം കോർപറേറ്റുകളുടേതുമാണ്. ഹൈബ്രിഡ് വിഭാഗത്തിലാകട്ടെ മൊത്തം നിക്ഷേപത്തിന്റെ 64ശതമാനവും അതിസമ്പന്നരുടെ വിഹിതമാണ്. 20ശതമാനം റീട്ടെയിൽ നിക്ഷേപകരും 16ശതമാനം കോർപറേറ്റുകളും കൈവശംവെച്ചിരിക്കുന്നു. ഇൻഡക്സ് ഫണ്ടുകളിലാകട്ടെ അതിസമ്പന്നരുടെ വിഹിതം താരതമ്യേന ഉയർന്നതാണ്. 42ശതമാനം. റീട്ടെയിൽ വിഹിതം 24.5ശതമാനവും കോർപറേറ്റ് വിഹിതം 16ശതമാനവുമാണ്. Share of Retail and HNI AUM Schemes Retail HNIs Liquid/Money Market/ Floater Funds 1.4% 7.5% Income/ Debt Oriented Schemes 3.3% 23.5% Equity Schemes 80.3% 39.7% Hybrid Schemes 10.3% 23.8% ഇതിൽനിന്ന് മനസിലാക്കേണ്ടത് ഉയർന്ന ആസ്തി വിഭാഗക്കാർ, കുറഞ്ഞ ചാഞ്ചാട്ടത്തിനും ആദായനികുതിയിളവ് പ്രയോജനപ്പെടുത്താനും വൈവിധ്യവത്കരണത്തിനും പ്രധാന്യം നൽകുന്നു. റീട്ടെയിൽ നിക്ഷേപകരാകട്ടെ ഉയർന്നനേട്ടമാണ് മുന്നിൽകാണുന്നത്. അതിസമ്പന്നരുടെ നിക്ഷേപവിഹിതത്തിൽ ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിൽ 40ശതമാനംമാത്രം വിഹിതമാണുള്ളത്. അതേസമയം, റീട്ടെയിൽ നിക്ഷേപകരുടേതാകട്ടെ 80ശതമാനവുമാണ്. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: സ്വന്തമായി മികച്ച കമ്പനികൾ കണ്ടെത്താൻ കഴിയുന്നതുവരെ ചെറിയ തുകമാത്രം ഓഹരിയിൽ നിക്ഷേപിക്കുക. കൂടുതൽ പഠിച്ചും കാര്യങ്ങൾ വിലയിരുത്തിയുമാണ് അതിസമ്പന്നർ വിപണിയിൽനിന്ന് നേട്ടമുണ്ടാക്കുന്നത്. വൈവിധ്യവത്കരണത്തിന് പ്രാധാന്യം നൽകുന്നതിലൂടെ റിസ്ക് ക്രമപ്പെടുത്തി പരമാവധിനേട്ടമുണ്ടാക്കാനും അവർക്ക് കഴിയുന്നു. നിശ്ചിതശതമാനംതുക സ്ഥിര നിക്ഷേപ(ഡെറ്റ്)പദ്ധതികളിൽ നിലനിർത്തുകയെന്നത് പ്രധാനമാണ്. ഇക്വിറ്റി പോർട്ട്ഫോളിയോയിൽ 5-10 ഓഹരികളും മികച്ച പ്രകടന ചരിത്രമുള്ള 5 ഫണ്ടുകളുംമതി. ഓഹരി വിപണിയിൽ ട്രേഡർമാരാകാതെ മികച്ച നിക്ഷേപകരാകുക. വിപണിയിൽനിന്ന് ഇടയ്ക്കൊക്കെ ലാഭമെടുത്ത് ഡെറ്റ്-ഇക്വിറ്റി വിഭാഗങ്ങളിലെ നിശ്ചിത നികഷേപ അനുപാതം ക്രമീകരിക്കുക.

from money rss https://bit.ly/3qMJMN3

from money rss https://bit.ly/3HS7q1R
via IFTTT

വിപണിയില്‍ ചാഞ്ചാട്ടം: റിയാല്‍റ്റി, ബാങ്ക് ഓഹരികള്‍ നേട്ടത്തില്‍ | Market Opening

മുംബൈ: രണ്ടുദിവസത്തെ മുന്നേറ്റത്തിനുശേഷം വിപണിയിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 76 പോയന്റ് നഷ്ടത്തിൽ 59,779ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 17,782ലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് നിക്ഷേപകർ ലാഭമെടുത്തതാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വൻവർധനവാണുള്ളതെങ്കിലും യുഎസ് സൂചികകളിൽ അത് പ്രതിഫലിച്ചില്ല. വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിലേയ്ക്ക് തിരിച്ചുവരുന്നതും സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിപണിക്ക് അനുകൂലമാണ്. ഭാരതി എയർടെൽ, ഐടിസി, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, സൺ ഫാർമ, റിലയൻസ്, എൻടിപിസി, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, നെസ് ലെ, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3zptuxI
via IFTTT

തീവണ്ടിയോട്ടം 2030-ൽ കാർബൺരഹിതമാക്കും

തൃശ്ശൂർ: രാജ്യത്തെ തീവണ്ടിയോട്ടം 2030-ഓടെ കാർബൺ രഹിതമാക്കാനുള്ള ഊർജിത നടപടികളിലേക്ക് റെയിൽവേ. ഡീസൽ എൻജിനുകൾ തീർത്തും ഇല്ലാതാക്കലാണ് ഇതിൽ പ്രധാനം. ദിവസേന രാജ്യത്ത് ഓടുന്ന 13,555 തീവണ്ടികളിൽ 37 ശതമാനം ഇപ്പോൾ ഡീസൽ എൻജിനാണ്. ബാക്കി വൈദ്യുതിയിലാണ്. വർഷംതോറും ശരാശരി 500 ഡീസൽ എൻജിനുകളാണിപ്പോൾ ഒഴിവാക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെ രാജ്യത്ത് 570 ഡീസൽ എൻജിനുകൾ മാറ്റി പകരം വൈദ്യുതി എൻജിനുകളാക്കിയിട്ടുണ്ട്. വരുന്ന മാർച്ചോടെ 981-ലേക്ക് എത്തിക്കാനാണ് ലക്ഷ്യം. രാജ്യത്തെ കാർബൺ പുറംതള്ളലിൽ 12 ശതമാനം ഗതാഗത സംവിധാനങ്ങളിലൂടെയാണ്. ഇതിൽ നാലു ശതമാനം റെയിൽവേയിലൂടെയും. രാജ്യത്തെ എല്ലാ റൂട്ടുകളും 2024-ൽ വൈദ്യുതീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടെ 100 ശതമാനം റൂട്ടുകളും വൈദ്യുതീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറും. രാജ്യത്തെ 45,881 കിലോമീറ്റർ റൂട്ടാണ് ഇതുവരെ വൈദ്യുതീകരിച്ചിരിക്കുന്നത്. മൊത്തം റൂട്ടിന്റെ 71 ശതമാനം വരും ഇത്. ഡെൽഹിയും പശ്ചിമ ബംഗാളുമാണ് 100 ശതമാനം റൂട്ടുകളും വൈദ്യുതീകരിച്ച സംസ്ഥാനങ്ങൾ. കേരളത്തിലെ 81.82 ശതമാനം റൂട്ടുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. പാലക്കാട്-പൊള്ളാച്ചി, ഷൊർണൂർ-നിലമ്പൂർ, കൊല്ലം-ചെങ്കോട്ട റൂട്ടുകളിലാണ് ബാക്കിയുള്ളത്. കൊല്ലം- ചെങ്കോട്ട റൂട്ടിൽ പണികൾ തുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് വൈദ്യുതീകരണക്കാര്യത്തിൽ ഏറ്റവും പിന്നിൽ. കേരളത്തിൽ ഇലക്ട്രിക് എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കായി എറണാകുളത്ത് ഒരു ലോക്കോഷെഡ് ഉടൻ സ്ഥാപിക്കുന്നുണ്ട്. റെയിൽവേയിൽ ഉപയോഗിക്കുന്ന വൈദ്യുതിയും പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതിയാണ് 2030-ഓടെ കാർബൺ രഹിതമാക്കാനുള്ള നടപടികളിലെ മറ്റൊന്ന്. 20 ഗിഗാ ഹേർട്സിന്റെ സോളാർ വൈദ്യുതി റെയിൽവേക്ക് പദ്ധതിയുണ്ട്. 1.7 മെഗാ ഹേർട്സിന്റെ സോളാർ പ്ലാന്റ് മധ്യപ്രദേശിലെ ബിനയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഹരിയാനയിലെ ദീവാനയിലും ഛത്തീസഗഢിലെ ഭിലായിയലും സോളാർ പ്ലാന്റുകൾ നിർമാണഘട്ടത്തിലാണ്. എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേയുടെ സബ്സ്റ്റേഷനുകളോടു ചേർന്ന് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്.

from money rss https://bit.ly/3sZqQxu
via IFTTT

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ മാസം 22 ഷോറൂമുകൾ തുറക്കും

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജനുവരിയിൽ 22 പുതിയ ഷോറൂമുകൾ തുറക്കുമെന്ന് ചെയർമാൻ എം.പി. അഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു. 10 എണ്ണം ഇന്ത്യയിലും 12 എണ്ണം വിദേശത്തുമാണ്. 800 കോടിയുടെ നിക്ഷേപമാണ് ഇതിനായി നടത്തിയിട്ടുളളത്. ഇതിലൂടെ അയ്യായിരത്തിലേറെ പുതിയ തൊഴിലവസരങ്ങളുണ്ടാവും. ലോകത്തിലെ ഏറ്റവുംവലിയ ജൂവലറി ഗ്രൂപ്പ് ആവാനാണ് മലബാർ ലക്ഷ്യമിടുന്നത്. ജനുവരി എട്ടിന് ബെംഗളൂരുവിലും ഒൻപതിന് മഹാരാഷ്ട്രയിലെ സോളാപ്പുരിലും 13-ന് തെലങ്കാനയിലെ സിദ്ദിപ്പേട്ടും മലേഷ്യയിലെ സെറിബാനിലും 14-ന് തിരുപ്പൂരിലും 20-ന് മലേഷ്യയിലെ പെനാങ്ങിലും, 21-ന് ബെംഗളൂരു എച്ച്.എസ്.ആറിലും 22-ന് ഉത്തർപ്രദേശ് വാരാണസിയിലും ഖത്തറിലും ഒമാനിലും 27-ന് ഛത്തീസ്ഗഢിലും 28-ന് പുണെയിലും 29-ന് ഷാർജയിലും ദുബായിലും 30-ന് ഹരിയാണയിലും ഡൽഹിയിലും ഷോറൂമുകൾ തുറക്കും. ദുബായ് ഗോൾഡ് സൂക്കിൽ മൂന്നു ഷോറൂമുകളുണ്ടാവും. ബെംഗളൂരുവിലേത് ആർട്ടിസ്ട്രി ഷോറൂമാണ്. ഇന്ത്യയിൽ നിർമിക്കുക, ലോകത്ത് വിപണനംചെയ്യുക എന്നതാണ് കമ്പനിയുടെ നയമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. 10 രാജ്യങ്ങളിൽ ശക്തമായ സാന്നിദ്ധ്യമുള്ള സ്ഥാപനത്തിന് 287 ഷോറൂമുകളുണ്ട്. പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി. അബ്ദുൾസലാം, ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർമാരായ ഒ. അഷർ, ഷംലാൽ അഹമ്മദ് എന്നിവരും സംസാരിച്ചു.

from money rss https://bit.ly/3zv1icD
via IFTTT

സെന്‍സെക്‌സില്‍ 673 പോയന്റ് നേട്ടം: നിഫ്റ്റി 17,800കടന്നു |Market Closing

മുംബൈ: പുതുവർഷത്തിലെ രണ്ടാംദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 672.71 പോയന്റ് ഉയർന്ന് 59,855.93ലും നിഫ്റ്റി 179.60 പോയന്റ് നേട്ടത്തിൽ 17,805.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടത്തോടൊപ്പം മുന്നോട്ടുപോകാൻ വിപണിക്ക് കഴിഞ്ഞു. കോവിഡ്വർധിക്കുകയാണെങ്കിലും സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതിനാൽ വിപണിയെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലുകൾ വിപണിയെ സ്വാധീനിച്ചു. എൻടിപിസി, ഒഎൻജിസി, എസ്ബിഐ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ, ഫാർമ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ നേട്ടമില്ല. സ്മോൾ ക്യാപ് സൂചികയാകട്ടെ 0.39ശതമാനം ഉയർന്നു.

from money rss https://bit.ly/3zm9KLr
via IFTTT

ഈ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ 7.3ശതമാനംവരെ പലിശ ലഭിക്കും

പലിശ പരിമിതമാണെങ്കിലും സുരക്ഷ മുൻനിർത്തിയാണ് മിക്കവാറുംപേർ ബാങ്ക് എഫ്ഡിയിൽ നിക്ഷേപംനടത്തുന്നത്. വിലക്കയറ്റവരുമായി താരതമ്യംചെയ്യുമ്പോൾ നേട്ടമില്ലെന്നതാണ് ബാങ്ക് നിക്ഷേപത്തിന്റെ പരിമിതി. നിക്ഷേപിച്ചതുക നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ പരമാവധി പലിശനേടാമെന്നാകും പിന്നെ ചിന്ത. കോവിഡിനുശേഷമാണ് പലിശ നിരക്കിൽ എക്കാലത്തെയും ഇടിവുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കായി താരതമ്യേന കൂടുതൽ പലിശ നൽകുന്ന നിക്ഷേപ പദ്ധതികൾ ബാങ്കുകൾ അവതരിപ്പിച്ചു. ഏത് ബാങ്കിൽ നിക്ഷേപിച്ചാലാണ് കൂടുതൽ പലിശ ലഭിക്കുന്നതെന്ന് നോക്കാം. 1. മൂന്നുവർഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത് 7.30ശതമാനം പലിശയാണ്. നിലവിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പടെയുള്ളവയിൽ ഏറ്റവും കൂടുതൽ പലിശയാണ് സൂര്യോദയ് നൽകുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നുവർഷം കഴിയുമ്പോൾ 1.24 ലക്ഷം രൂപ ലഭിക്കും. 2. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മൂന്നുവർഷത്തെ നിക്ഷേപത്തിന് നൽകുന്ന പലിശ 7.25ശതമാനമാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.24 ലക്ഷം രൂപയാണ് ലഭിക്കുക. 3. മുതിർന്ന പൗരന്മാർക്ക് മൂന്നുവർഷത്തെ നിക്ഷേപത്തിന് യെസ് ബാങ്ക് നൽകുന്നത് ഏഴുശതമാനം പലിശയാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.23ലക്ഷം രൂപ ലഭിക്കും. 4. സമാന കാലാവധിയുള്ള നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് നൽകുന്നത് 6.80ശതമാനം പലിശയാണ്. ഒരു ലക്ഷം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.22 ലക്ഷം ലഭിക്കും. 5. എയു സ്മോൾ ഫിനാൻസ് ബാങ്കിലാകട്ടെ 6.75ശതമാനം പലിശയാണ് ലഭിക്കുക. കൂടുതൽ നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട ബാങ്കുകൾ താരതമ്യേന ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ(ഡിഐസിജിസി)അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഓരോ ബാങ്കിലെയും പരമാവധി അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് പരിരക്ഷ ലഭിക്കും.

from money rss https://bit.ly/31mmwga
via IFTTT

Monday, 3 January 2022

5ജി: വിശ്വസനീയമായ വിദേശ കമ്പനികളില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ ജിയോയ്ക്ക് അനുമതി

എറിക്സൺ, നോക്കിയ, സിസ്കോ, ഡെൽ തുടങ്ങിയ കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ റിലയൻസ് ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് അനുമതി നൽകി. ഇതോടെ മറ്റ് ടെലികോം കമ്പനികൾക്കും എറിക്സൺ ഉൾപ്പടെയുള്ള കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ കഴിയും. ദേശീയ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നാണ് ഉപകരണങ്ങൾ വാങ്ങുക. വിശ്വസ്തതയുള്ള കമ്പനികളിൽനിന്ന് വാങ്ങാമെന്നാണ് നിർദേശം. ഇതിന്റെ ആദ്യഘട്ടമായി ഉത്പന്ന നിർമാതാക്കളെ വിശ്വസനീയമായ കമ്പനികളായി അംഗീകരിക്കണം. അവരുടെ ഉത്പന്നവും ഇതേ വിഭാഗത്തിലെ സർട്ടിഫിക്കേഷൻ സ്വന്തമാക്കിയിരിക്കണമെന്നുമുണ്ട്. അതേസമയം, റിലയൻസ് ജിയോ സാംസങുമായുള്ള ഇടപാടിനാണ് ശ്രമിക്കുന്നത്. സാംസങിന്റെ ഉപകരണങ്ങൾക്ക് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള ശ്രമംതുടരുകയാണ്. 4ജിക്കായി സാംസങിന്റെ ഉപകരണങ്ങളാണ് ജിയോ ഉപയോഗിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി പരീക്ഷണം നടത്തുന്നതിനും ഇതേ കമ്പനിയുടെ ഉപകരണങ്ങളാണ് ജിയോ താൽക്കാലികമായി പ്രയോജനപ്പെടുത്തിയത്. അതോടൊപ്പംതന്നെ 5ജിക്കായി സ്വന്തം സാങ്കേതിക വിദ്യ ജിയോ വികസിപ്പിക്കുകയുംചെയ്തിട്ടുണ്ട്. അതിനിടെ, ഉപകരണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവൈ ടെക്നോളജീസിനോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ കമ്പനികളുടെ ഉപകരണങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിൽ കമ്പനികൾ ഒരുചുവടുകൂടി മുന്നോട്ടുവെച്ചുവെന്നുപറയാം. Jio gets approval to buy 5G gear from trusted vendors.

from money rss https://bit.ly/32Wmg88
via IFTTT

രണ്ടാംദിവസവും നേട്ടം: നിഫ്റ്റി 17,700നരികെ|Market Opening

മുംബൈ: പുതുവർഷത്തിൽ രണ്ടാംദിവസവും സൂചികകളിൽ നേട്ടം. നിഫ്റ്റി 17,600ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെനേട്ടം നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സെൻസെക്സ് 167 പോയന്റ് നേട്ടത്തിൽ 59,350ലും നിഫ്റ്റി 48 പോയന്റ് ഉയർന്ന് 17,673ലുമാണ് വ്യാപാരം ആരംഭിച്ചത്. എൻടിപിസി, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4ശതമാനവും 0.6ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3qLXsrJ
via IFTTT

വിപണിയില്‍ ന്യൂ ഈയര്‍: സെന്‍സെക്‌സ് 929 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 17,600ന് മുകളില്‍| Closing

മുംബൈ: പുതുവർഷത്തിലെ വ്യാപാര ദിനത്തിൽമികച്ച മുന്നേറ്റത്തോടെ വിപണി. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ച് സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 59,000വും നിഫ്റ്റി 17,600ഉം കടന്നു. 929 പോയന്റാണ് സെൻസെക്സിലെ നേട്ടം. 59,266ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 283 പോയന്റ് ഉയർന്ന് 17,647.44ലുമെത്തി. ജിഎസ്ടി വരുമാനം, നിർമാണമേഖലയിലെ പിഎംഐ എന്നിവയാണ് വിപണിക്ക് കരുത്തായത്. തുടർച്ചയായ ആറാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കുമുകളി(1.29 ലക്ഷം കോടി രൂപയാണ് ഡിസംബറിലെ വരുമാനം)ലെത്തി. നിർമാണ മേഖലയിലെ പിഎംഐ 50നുമുകളിലുമാണ്. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽവർധനവുണ്ടെങ്കിലും അടച്ചിടൽ ഉൾപ്പടെയുള്ള നടപടികളുണ്ടാകില്ലെന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ചിപ്പ് ക്ഷാമത്തിന് അറുതിവരുന്നതോടെ നാലാം പാദത്തിൽ വില്പന കൂടുമെന്ന പ്രതീക്ഷയിൽ ഓട്ടോ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. നിഫ്റ്റി ഓട്ടോ സൂചിക 1.5ശതമാനം ഉയർന്നു. ഐഷർ മോട്ടോഴ്സാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില അഞ്ചുശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ 1-3ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 2.3ശതമാനം ഉയർന്നു. ഐടി, മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. Sensex above 59K, up 929 pts; Nifty atop 17,600.

from money rss https://bit.ly/3FSXlkp
via IFTTT

കുട്ടികളിൽ എങ്ങനെ സമ്പാദ്യശീലം വളർത്താം?

പബ്ജി കളിക്കാൻ അമ്മയറിയാതെ അക്കൗണ്ടിൽനിന്ന് മകൻ ഒരുലക്ഷത്തിലേറെ രൂപ പിൻവലിച്ചത് ഈയിടെ വാർത്തയായിരുന്നു. അക്കൗണ്ടിൽനിന്ന് തുടർച്ചയായി പണംനഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സൈബർ പോലീസിൽ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യംവെളിച്ചത്തുവന്നത്. രാജ്യത്ത് ഏറ്റവുംകൂടുതൽ കടബാധ്യതയുള്ളത് മലയാളികൾക്കാണെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ സർവെ റിപ്പോർട്ടും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. വളർന്നുവരുന്ന പ്രായത്തിൽതന്നെ പണത്തിന്റെമൂല്യത്തെക്കുറിച്ചും ചെലവുചെയ്യലിനെക്കുറിച്ചും അവബോധം നൽകേണ്ടതിന്റെ ആവശ്യകതയാണ് ഇക്കാര്യങ്ങൾ മുന്നോട്ടുവെക്കുന്നത്. പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള അറിവുകൾ കൈമാറേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. എപ്പോൾ തുടങ്ങാം സാമ്പത്തികകാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ നിശ്ചിതപ്രായമൊന്നും നിർദേശിക്കാൻ കഴിയില്ല. വീട്ടിലെ സാമ്പത്തികകാര്യങ്ങളിൽ അല്പാൽപമായി ഇടപെടുത്തി അതിന് തുടക്കമിടാം. ഷോപ്പിങിന് പോകുമ്പോൾ ഇടക്കൊക്കെ അവരെയുംകൂട്ടാം. സമ്പാദ്യവുമായി ബന്ധപ്പെട്ട സ്റ്റോറി ബുക്കുകൾ വായിക്കാൻ കൊടുക്കാം. അധ്വാനത്തിന്റെഫലം വീട്ടിലെ ചെറിയ ജോലികൾ ഏൽപ്പിക്കുകയും അതിന് പ്രതിഫലമായി പണംനൽകുകയുംചെയ്യാം. പൂന്തോട്ട പരിപാലനം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ ഒതുക്കിവെക്കൽ, കാറ് കഴുകൽ തുടങ്ങിയവ അവരെ ഏൽപിക്കാം. പണത്തിന്റെ മൂല്യം മനസിലാക്കാൻ അധ്വാനം ഉപകരിക്കും. ലഭിക്കുന്ന പണം കാശുകുടുക്കയിൽ സൂക്ഷിക്കാൻ ശീലിപ്പിക്കണം. രണ്ടോ മൂന്നോ മാസംകഴിയുമ്പോൾ കുടുക്കയിൽനിന്ന് പണമെടുത്ത്, പലപ്പോഴായി അതിൽ നിക്ഷേപിച്ച തുകയിലെ വളർച്ച അവരെ ബോധ്യപ്പെടുത്താം. പോക്കറ്റ് മണിയായ നൽകുന്ന പണത്തിലെ ഒരുഭാഗവും ഇത്തരത്തിൽ നിക്ഷേപിക്കാൻ പരിശീലിപ്പിക്കാം. കുറച്ചുകൂടി വലുതാകുമ്പോൾ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. അവരുടെ ആവശ്യങ്ങൾക്കായി ചെറിയതോതിൽ ചെലവഴിക്കുകയുംചെയ്യാം. 18 വയസ്സ് പിന്നിടുംമുമ്പ് സമ്പത്തിന്റെ വിനിയോഗത്തെക്കുറിച്ച് അത്യാവശ്യധാരണ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ടാകണം. പ്ലസ് ടു കഴിഞ്ഞ് ബിരുദത്തിന് ചേരുമ്പോഴേക്കും നിക്ഷേപലോകത്തേക്ക് അവരെ നയിക്കാനാകാണം. മിതത്വം പാലിച്ച് ഭാവിയിലെ ആവശ്യങ്ങൾക്കായി സമ്പത്ത് സമാഹരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക. സാമ്പത്തിക ലക്ഷ്യങ്ങൾ ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിക്കാൻ അവരെ സഹായിക്കാം. ചെലവാക്കാൻ മാത്രമുള്ളതല്ല സമ്പാദിക്കാനുമുള്ളതാണ് പണമെന്നും ബാധ്യപ്പെടുത്താം. കടംവാങ്ങിയോ ബാങ്ക് വായ്പയെടുത്തോ അല്ല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റേണ്ടതെന്ന് പറഞ്ഞുകൊടുക്കാം. കളിപ്പാട്ടം, കോമിക് പുസ്തകം എന്നിവ വാങ്ങുന്നതായിരിക്കണം തുടക്കത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ. കുറച്ചുകൂടി വലുതായാൽ രക്ഷിതാവിന്റെ നിയന്ത്രണത്തോടെ ഡെബിറ്റ് കാർഡ് നൽകാം. എല്ലാറ്റിനുമുപരി കുട്ടികൾ സമ്പാദ്യശീലമുള്ളവരും ചെലവുചെയ്യലിൽ മിതത്വം സൂക്ഷിക്കുന്നവരുമാകണമൈന്ന് ആഗ്രഹിക്കന്നുണ്ടെങ്കിൽ അതിന് ഏറ്റവും മികച്ചമാർഗം അവർക്ക് മാതൃകയാകുകയെന്നതാണ്. ബുദ്ധിപൂർവം ചെലവഴിക്കുന്നതും വരുമാനത്തിൽനിന്ന് ഒരുഭാഗം നിക്ഷേപിക്കുന്നതും അവർ കാണട്ടെ. പഠിപ്പിക്കുന്നതിനേക്കാൾ ചെയ്ത് കാണിക്കുന്നതാണ് എളുപ്പത്തിൽ കുട്ടികളുടെ മനസിൽ പതിയുക. കുട്ടികൾ ബുദ്ധിമുട്ടില്ലാതെതന്നെ ആ പാത പിന്തുരുകയുംചെയ്യും. ആവശ്യഘട്ടങ്ങളിൽ വിദഗ്ധോപദേശം നൽകിയാൽ മതിയാകും. 2021 ഒക്ടോബർ ഒന്നാംലക്കംഗൃഹലക്ഷ്മിയിൽ മണി ടൂ കോളത്തിൽ പ്രസിദ്ധീകരിച്ചത് antonycdavis@gmail.com

from money rss https://bit.ly/3eMjZPq
via IFTTT

നികുതിവെട്ടിപ്പ്: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍എക്‌സില്‍നിന്ന് 49.2 കോടി ഈടാക്കി

മുംബൈ: വൻതോതിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് ജിഎസ്ടി വകുപ്പ് ക്രിപ്റ്റോകറൻസി സേവനദാതാക്കളായ വാസിർഎക്സിൽനിന്ന് പിഴയും പലിശയും ഉൾപ്പടെ 49.20 കോടി ഈടാക്കി. രാജ്യത്തെ ഏറ്റവുംവലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വാസിർഎക്സ് 40.5കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. രൂപയിലും സ്വന്തം ക്രിപ്റ്റോകറൻസിയായ വിആർഎക്സിലുമാണ് വാസിർഎക്സ് സേവനത്തിന് നിരക്ക് ഈടാക്കിയിരുന്നത്. വാങ്ങുന്നവരിൽനിന്നും വിൽക്കുന്നവരിൽനിന്നുംരൂപയിലാണെങ്കിൽ 0.2ശതമാനവും വിആർഎക്സിലാണെങ്കിൽ 0.1ശതമാനവുമായിരുന്നുകമ്മീഷൻ. ട്രേഡിങ് കമ്മീഷൻ, ഡെപ്പോസിറ്റ് ഫീസ്, പിൻവലിക്കൽ ഫീസ് എന്നിവയ്ക്ക് സേവനനിരക്ക് ഈടാക്കിയിരുന്നുവെങ്കിലും രൂപയിൽ ഈടാക്കിയിരുന്ന ഇടപാടിനുള്ള കമ്മീഷനുമാത്രമാണ് ജിഎസ്ടി അടച്ചിരുന്നത്. വിആർഎക്സിൽ നടത്തിയ ഇടപാടുകൾക്ക് ജിഎസ്ടി നൽകിയിരുന്നില്ല. ഇടപാട് ഫീസിന് 18ശതമാനം ജിഎസ്ടി പ്രകാരം 40.5കോടി രൂപയാണ് നൽകേണ്ടയിരുന്നത്. ഡിസംബർ 30വരെയുള്ള പലിശയും പിഴയുമൾപ്പടെ 49.2 കോടി രൂപയാണ് ഈടാക്കിയതെന്ന് നികുതി വകുപ്പ് അറിയിച്ചു. നികുതിവെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം, നികുതിവെട്ടിപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യവസ്ഥകളിലെ വ്യാഖ്യാനത്തിലുള്ള അവക്തതമൂലമാണ് നികുതി കണക്കാക്കുന്നതിൽ വ്യത്യാസംവന്നതെന്നും വാസിർഎക്സ് പ്രതിനിധി അറിയിച്ചു. ഇ-കൊമേഴ്സ്, ഓൺലൈൻ ഗെയിം, എൻഎഫ്ടി തുടങ്ങിയ മേഖലകളിലെ നികുതി വെട്ടിപ്പും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈയിലെ ജിഎസ്ടി അന്വേഷണസംഘം.

from money rss https://bit.ly/3znSgOO
via IFTTT

Sunday, 2 January 2022

2022ലെ ആദ്യവ്യാപാര ദിനത്തില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,500 നിലവാരത്തില്‍

മുംബൈ: പുതിയ വർഷത്തിലെ ആദ്യവ്യാപാരദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,450 നിലവാരത്തിലെത്തി. സെൻസെക്സ് 300 പോയന്റ് ഉയർന്ന് 58,554ലിലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 17,449ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സൺ ഫാർമ, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/34kQvXf
via IFTTT