121

Powered By Blogger

Wednesday, 3 December 2014

താന്‍ സദാചാരപോലീസിങ്ങിന് ഇരയെന്ന് ബോളിവുഡ് നടി ഗൗഹാര്‍ ഖാന്‍









മുംബൈ:
'അടിയേറ്റതില്‍ എനിക്ക് വേദനയില്ല. പക്ഷെ, രാജ്യത്തിന്റെ പലഭാഗത്തും സദാചാരപോലീസിങ്ങിന് ഇരയാകുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് വേദനയുണ്ട്'- പറയുന്നത് ബോളിവുഡ് താരം ഗൗഹാര്‍ഖാന്‍.

ഞായറാഴ്ച 'ഇന്ത്യാസ് റോ സ്റ്റാര്‍' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ ഗൗഹാര്‍ഖാനെ കാണികളിലൊരാള്‍ അടിച്ചിരുന്നു. നീളംകുറഞ്ഞ കുപ്പായം ധരിച്ചെത്തിയതില്‍ പ്രകോപിതനായാണ് നടിയും മോഡലുമായ അവരെ അഖില്‍ മാലിക് എന്നയാള്‍ അടിച്ചത്. 2500-ഓളം കാണികളുടെ ഇടയില്‍വെച്ച് ഷോയുടെ അവസാനഭാഗത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അടി. സുരക്ഷാജീവനക്കാര്‍ ഇയാളെ പിടിച്ച് പോലീസിലേല്പിച്ചു


സംഗതി ഒച്ചപ്പാടായതിനെത്തുടര്‍ന്നാണ് ഗൗഹാര്‍ഖാന്‍ ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടത്. 'പ്രശ്‌നം എന്റെ വസ്ത്രത്തിന്റേതല്ല, അയാളുടെ മനോഭാവത്തിന്റെതാണ്. സഹിഷ്ണുതയുടേയും സമാധാനത്തിന്റേയും സന്ദേശമാണ് എന്റെ മതത്തിന്റേത്. എന്നെ ആക്രമിച്ചയാളെ ആ മനോഹരമായ മതത്തിന്റെ പ്രതിനിധിയായി ഞാന്‍ കരുതുന്നില്ല. ഇത്തരം അതിക്രമങ്ങള്‍ നേരിട്ടാലും തലയുയര്‍ത്തി നടക്കണമെന്ന സന്ദേശം രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കാനാണ് എന്റെ ശ്രമം. നടിയായ എന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും'


'ഏതെങ്കിലും തരത്തിലുള്ള വസ്ത്രരീതി പ്രചരിപ്പിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നാല്‍, വസ്ത്രത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കാനോ വേദനിപ്പിക്കാനോ ആര്‍ക്കും അവകാശമില്ല''-ഗൗഹാര്‍ഖാന്‍ പറഞ്ഞു.











from kerala news edited

via IFTTT

രാജ്യാന്തര ചലച്ചിത്രമേള; ലോകസിനിമാ വിഭാഗത്തില്‍ 60 ചിത്രങ്ങള്‍









തിരുവനന്തപുരം:
രാജ്യാന്തര ചലച്ചിത്രമേളയിലെ ലോക സിനിമാ വിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 37 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതില്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം നേടിയിട്ടുണ്ട്.

മൊഹ്‌സന്‍ മഖ്മല്‍ബഫ് സംവിധാനം ചെയ്ത 'ദി പ്രസിഡന്റ്' ജനങ്ങളുടെ ദാരിദ്ര്യത്തിനുമേല്‍ ചവിട്ടിനിന്ന് ആഡംബര ജീവിതം നയിച്ചിരുന്ന ഭരണാധികാരിയുടെ കഥ പറയുന്നു.


വെനീസ് ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയ 'പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്‌സ്' പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുന്ന ഒരു റഷ്യന്‍ ഗ്രാമത്തിന്റെ കഥ പറയുന്നു. സംവിധാനം ആന്‍ഡ്രെ കൊഞ്ചാലോവ്‌സ്‌ക്ക്.


ജോര്‍ജ് സിനോണിന്റെ നോവലിനെ ആസ്പദമാക്കി മാത്യു അമല്‍റിക് സംവിധാനം ചെയ്ത 'ബ്ലൂ റൂം' സങ്കീര്‍ണ അനുഭവങ്ങളിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്ന ത്രില്ലറാണ്.


ഇം ക്വോണ്‍ ടീക്ക് സംവിധാനം ചെയ്ത 'റിവയര്‍' കാന്‍സറിനോട് പടവെട്ടുന്ന യുവതിയുടെയും താങ്ങും തണലുമായി നില്‍ക്കുന്ന ഭര്‍ത്താവിന്റെയും കഥ പറയുന്നു.


ക്ലാസിക് കുറ്റാന്വേഷണ കഥകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് 'ബാക്ക് കോള്‍, തിന്‍ ഐസ്'ലൂടെ സംവിധായകന്‍ ഡയോ യിനാന്‍. കൂട്ടക്കൊലപാതകവും സസ്‌പെന്‍സും പ്രണയവും നിറഞ്ഞ ചിത്രം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ബീജിങ് സ്റ്റുഡന്റ് ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ജൂറി അവാര്‍ഡും ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബര്‍ലിന്‍ ബെയറും സില്‍വര്‍ ബെര്‍ലിന്‍ ബെയറും നേടിയിട്ടുണ്ട്.


ചൈതന്യ താംഹെന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രം 'കോര്‍ട്ട്' ഈ വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രമാണ്. വെനീസ് ചലച്ചിത്രോത്സവത്തില്‍ ലയണ്‍ ഓഫ് ദി ഫ്യൂച്ചര്‍ പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്.


യുവാന്‍ അഡ്‌ലറിന്റെ 'ബത്‌ലഹേം', ആദിത്യ വിക്രം സെന്‍ഗുപ്തയുടെ 'ലേബര്‍ ഓഫ് ലൗ', സെലന്റെ വിന്റര്‍ സ്ലീപ്പ്, ഒളിവിയര്‍ അസായസിന്റെ 'ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയ', തകാഷി മൈക്കിന്റെ 'ഓവര്‍ യുവര്‍ ഡെഡ് ബോഡി', തറ്റ്ജന ബോസിക്കിന്റെ 'ഹാപ്പിലി എവര്‍ ആഫ്റ്റര്‍', ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ പീകോക്ക് പുരസ്‌കാരം നേടിയ ആന്‍ഡ്രെ സ്യാഗിനറ്റ്‌സെയുടെ 'ലെവിയാതന്‍' തുടങ്ങിയവയും ലോകസിനിമാ വിഭാഗത്തില്‍ ഉണ്ടാകും.











from kerala news edited

via IFTTT

'കിം ജോംഗ്‌ ഉന്‍' എന്ന പേര്‌ ഇനി വേണ്ടെന്ന്‌ കിംഗ്‌ ജോംഗ്‌ ഉന്‍









Story Dated: Wednesday, December 3, 2014 08:42



mangalam malayalam online newspaper

ഏകാധിപധി കിം ജോംഗ്‌ ഉന്നിന്റെ പേരുള്ള വടക്കന്‍ കൊറിയക്കാര്‍ക്ക്‌ സ്വന്തം പേര്‌ തന്നെ ഇനി നഷ്‌ടമാകും. തന്റെ പേര്‌ നാട്ടുകാര്‍ ഉപയോഗിക്കുന്നതിന്‌ ഉത്തര കൊറിയന്‍ ഏകാധിപധി കിം ജോംഗ്‌ ഉന്‍ നിരോധനം ഏര്‍പ്പെടുത്തി. ഈ പേരുള്ളവര്‍ ഉടന്‍ തന്നെ പേര്‌ മാറ്റിക്കൊള്ളാന്‍ കിം നിര്‍ദേശിച്ചിട്ടുണ്ട്‌.


മുകളില്‍ നിന്നുള്ള ഈ നിര്‍ദേശം സൈന്യം, പോലീസ്‌, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്നാണ്‌ ഉത്തര കൊറിയന്‍ ടെലിവിഷന്‍ ചാനലിനെ ഉദ്ധരിച്ച്‌ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉടന്‍ തന്നെ ഉത്തര കൊറിയയിലെ കിം ജോംഗ്‌ ഉന്‍ മാരെ കണ്ടെത്താന നടപടി ആരംഭിക്കും. സ്‌കൂള്‍ ഡിപ്‌ളോമകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഔദ്യോഗിക രേഖകള്‍ എന്നിവിടങ്ങളില്‍ ഇനി കിം ജോംഗ്‌ ഉന്‍ എന്ന പേരുകാര്‍ മുഴുവന്‍ പിടിക്കപ്പെടും.


ഈ പേര്‌ ഉള്‍പ്പെട്ട ജനന സര്‍ട്ടിഫിക്കറ്റുകള്‍ പോലും തള്ളും. വടക്കന്‍ കൊറിയന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെങ്കിലും മുന്‍ പ്രസിഡന്റുമാരായ കിം ഇല്‍ സുംഗ്‌, കിംഗ്‌ ജോംഗ്‌ ഇല്‍ എന്നിവര്‍ സമാനഗതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതായി ദക്ഷിണകൊറിയ പ്രതികരിച്ചിട്ടുണ്ട്‌. നേരത്തേ രാജ്യ സ്‌നേഹത്തിന്‌ വിരുദ്ധത എന്നാരോപിച്ച്‌ വിദേശ സിഗററ്റുകള്‍ വലിക്കുന്നതിന്‌ തന്റെ ഏറ്റവും അടുത്ത മേഖലകളില്‍ കിം ജോംഗ്‌ ഉന്‍ നിരോധനം കൊണ്ടുവന്നിരുന്നതായി വാര്‍ത്തകള്‍ പുറത്ത്‌ വന്നിരുന്നു.










from kerala news edited

via IFTTT

വീണ്ടും പീഡനം; ഇരയായത്‌ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്‌









Story Dated: Wednesday, December 3, 2014 08:19



mangalam malayalam online newspaper

അഹമ്മദാബാദ്‌: ഗുജറാത്തിലെ പതാന്‍ ജില്ലയിലുള്ള ഇറ്റോഡ ഗ്രാമത്തിലാണ്‌ രാജ്യത്തെ നടുക്കിയ പീഡനം. ഇരയായതാകട്ടെ ആറ്‌ മാസം പ്രായമുള്ള പിഞ്ചുകുട്ടിയും. സംഭവം വന്‍ പ്രതിഷേധത്തിന്‌ കാരണമായതോടെ പ്രതിയായ ഭാവഞ്‌ജി ടാക്കൂര്‍(32) ഒളിവിലാണ്‌. പീഡനത്തെ തുടര്‍ന്ന്‌ ചനസ്‌മയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.


കുട്ടിയുടെ മാതാപിതാക്കള്‍ ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു പീഡനം. മൂത്ത രണ്ട്‌ കുട്ടികളെ കൂടെക്കൂട്ടിയ ഇവര്‍ ഇളയ കുട്ടിയെ ഭാവാഞ്‌ജിയെ ഏല്‍പ്പിക്കുകയായിരുന്നു. തിരികെയെത്തിയപ്പോള്‍ കുട്ടി ഉച്ചതില്‍ കരയുന്നത്‌ കേട്ടുവെന്നും പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായതായും മാതാപിതാക്കള്‍ വെളിപ്പെടുത്തി.


തുടര്‍ന്ന്‌ സംഭവത്തെക്കുറിച്ച്‌ ഭാവഞ്‌ജിയോട്‌ തിരക്കിയപ്പോള്‍ പുറത്തറിയിച്ചാല്‍ ഭവിഷ്യത്ത്‌ വലുതായിരിക്കും എന്നായിരുന്നു മറുപടി. മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ കേസെടുത്തതായി പോലീസ്‌ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായും ഏഴുവര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കേസാണിതെന്നും അന്വേഷണ ഉദ്യോഗസ്‌ഥനായ ഇന്‍സ്‌പെക്‌ടര്‍ ഡിഡി ചൗധരി പറഞ്ഞു.










from kerala news edited

via IFTTT

കശ്‌മീരിലെ വിധവകളുടെ ഗ്രാമം വോട്ട്‌ ചെയ്‌തത്‌ സ്വന്തം വിധി മാറ്റിമറിക്കാന്‍









Story Dated: Wednesday, December 3, 2014 08:06



mangalam malayalam online newspaper

ശ്രീനഗര്‍: മലകള്‍ക്കിടയിലെ ചെറിയ മുറിവുകള്‍ പോലെ ചെരിഞ്ഞ മലമ്പാതകളും വശങ്ങളില്‍ സമൃദ്ധമായ പൈന്‍ മരങ്ങളോട്‌ കൂടിയ ഇടുങ്ങിയ വഴികളും. കടുത്ത തണുപ്പിനെ പോലും അവഗണിച്ച തലമുറകള്‍ക്ക്‌ വേണ്ടി അവര്‍ കൂട്ടത്തോടെ പോളിംഗ്‌ ബൂത്തിലെത്തി. ശ്രീനഗറില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള എന്ന ദര്‍ദ്‌പുര എന്ന ഗ്രാമത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സ്‌ത്രീ വോട്ടര്‍മാരാണ്‌. 'വിധവകളുടെ ഗ്രാമം' എന്നാണ്‌ ഗ്രാമത്തെ പുറത്തുള്ളവര്‍ പരിഹസിക്കുന്നത്‌.


ഭര്‍ത്താവ്‌ കൊല്ലപ്പെടാനുള്ള ദുര്‍വിധി ദര്‍ദ്‌പോരാ ഗ്രാമത്തിന്റെ ശാപമാണ്‌. മൊത്തം 217 വിധവകളുള്ള ഈ ഗ്രാമത്തില്‍ നിന്നും സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തില്‍ മാത്രം വിധവകളായവരുടെ എണ്ണം 172 ആണ്‌. ഇരുപത്‌ വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ വിധവയായ 65 കാരി ഫാത്തിമാ ബീവി മുതല്‍ അഞ്ചംഗ കുടുംബത്തെ പോറ്റാന്‍ ഭിക്ഷയെടുക്കുന്ന റസിയാ ബീഗം വരെയുണ്ട്‌.


കന്നുകാലികളെ മേയ്‌ക്കാന്‍ പോയ ഫാത്തിമയുടെ ഭര്‍ത്താവ്‌ വിലായത്ത്‌ ഷായെ ഒരാള്‍ വെടിവെച്ചു കൊന്നത്‌ 1993 ലായിരുന്നു. മൃതശരീരം പോലും കിട്ടിയില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്‌ വെച്ച വിധി തന്നെ ഏക മകനും ജീവിതം കാത്തുവെച്ചു. മകന്‍ മാറൂഫ്‌ ഷാ സൈനികരാല്‍ കൊല്ലപ്പെട്ടു. ഇയാളുടെ വിധവ വീണ്ടും വിവാഹിതരായെങ്കിലും വികലാംഗരായ രണ്ടു മക്കള്‍ ഫാത്തിമയ്‌ക്ക് ഒപ്പമായിരുന്നു പിന്നീട്‌ അസുഖ ബാധിതരായി ഇവരും മരണമടഞ്ഞു.


സൈനിക തീവ്രവാദ പോരാട്ടങ്ങള്‍ ഒട്ടേറെ കണ്ടിട്ടുള്ള ഈ ഗ്രാമം ഒരിക്കല്‍ അറിയപ്പെട്ടിരുന്നത്‌ 'ഛോട്ടാ പാകിസ്‌ഥാന്‍ ' എന്നായിരുന്നു. അല്‍ ബര്‍ഖ്‌, ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ പ്രസ്‌ഥാനങ്ങള്‍ ശക്‌തമായിരുന്ന ഇവിടെ പിന്നീട്‌ സൈന്യം തേരോട്ടം നടത്തുകയും മോചിപ്പിച്ചു. കൂട്ടാളികള്‍ ഇന്ത്യന്‍ സൈന്യത്തിന്‌ മുന്നില്‍ വെടിയേറ്റ്‌ വീണതോടെ പലരും കീഴടങ്ങി. സാധാരണക്കാര്‍ പോലും അക്രമത്തിന്‌ ഇരകളാക്കപ്പെട്ടു.


ഭര്‍ത്താക്കന്മാര്‍ മരണമടഞ്ഞതോടെ നല്ല നിലയിലായിരുന്ന പലരും ദുസ്‌ഥിതിയിലായി. അന്നന്നത്തെ അന്നം കണ്ടെത്താന്‍ ഭിക്ഷയെടുക്കേണ്ടി വരെ വരുന്ന അവസ്‌ഥ. നല്ല ഭാവിക്ക്‌ വേണ്ടിയാണ്‌ ഇവരില്‍ പലരും വോട്ട്‌ ചെയ്‌തത്‌. സര്‍ക്കാരിന്റെ അവഗണനയ്‌ക്കും പീഡനത്തിനും ഇരയായിരിക്കുന്ന ഇവിടെ മറ്റ്‌ കശ്‌മീര്‍ ഗ്രാമങ്ങളെ പോലെ തന്നെ വെള്ളമോ വെളിച്ചമോ ഇല്ല. 21 ാം നൂറ്റാണ്ടിലും കനാലിലെ വെള്ളത്തെ ആശ്രയിക്കുന്ന ഇവര്‍ക്ക്‌ വേനല്‍ എത്തുമ്പോള്‍ കുടി വെള്ളത്തിനായി രണ്ടു കിലോമീറ്റര്‍ ദൂരം വരെ നടന്നു പോകേണ്ടി വരും.










from kerala news edited

via IFTTT

4 വര്‍ഷം കൊണ്ട്‌ സിറിയയില്‍ പൊലിഞ്ഞത്‌ 200,000 ജീവനുകള്‍









Story Dated: Wednesday, December 3, 2014 07:20



mangalam malayalam online newspaper

സിറിയന്‍ ആഭ്യന്തര കലാപത്തില്‍ നാലു വര്‍ഷം കൊണ്ട്‌ രണ്ടു ലക്ഷം ജീവനുകള്‍ പൊലിഞ്ഞതായി മനുഷ്യാവകാശ കമ്മീഷന്‍. 2011 മാര്‍ച്ച്‌ മുതല്‍ 202,354 പേര്‍ കൊല്ലപ്പെട്ടതായും 130,000 പേര്‍ പുതിയതായി പോരാട്ടത്തിന്റെ ഭാഗമായതായും മനുഷ്യാവകാശ കമ്മീഷന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സിറിയയിലെ സംഘടനാ തലവന്‍ റാമി അബ്‌ദുല്‍ റഹ്‌മാന്‍ പറഞ്ഞു.


കൊല്ലപ്പെട്ടവരില്‍ 10,377 കുട്ടികള്‍ ഉള്‍പ്പെടെ 63,074 പേര്‍ സാധാരണ പൗരന്മാരാണ്‌. 37,324 പേര്‍ വിമതരും സിറിയക്കാരല്ലാത്ത ഇസ്‌ളാമിക പോരാളികളായ 22,624 പേരും കൊല്ലപ്പെട്ടതായി കണക്കുകളില്‍ പറയുന്നു. 44,237 സൈനികരില്‍ 28,974 പേര്‍ പ്രതിരോധസേനയില്‍ നിന്നുള്ളവരും 624 പേര്‍ ഹിസ്‌ബുള്ള, 2,388 പേര്‍ സിറിയയ്‌ക്കും ലബനനും പുറത്തുള്ള ഷിയാ പോരാളികളുമാണ്‌.


ജോര്‍ദ്ദാന്‍, ലബനന്‍, തുര്‍ക്കി, ഇറാഖ്‌, ഈജിപ്‌ത് എന്നീ രാജ്യങ്ങളിലായി 1.7 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളാണ്‌ ഭക്ഷണവും കിടക്കാന്‍ ഇടവുമില്ലാതെ ദാരിദ്ര്യത്തില്‍ കഴിയുന്നത്‌. ഇവര്‍ക്കെല്ലാം ഭക്ഷണം നല്‍കാനുള്ള പദ്ധതി ഫണ്ടിന്റെ അഭാവം മൂലം യു എന്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്‌. വേള്‍ഡ്‌ ഫുഡ്‌ പ്രോഗ്രാമിന്‌ കീഴില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ ഭക്ഷണം വാങ്ങാനായി വൗച്ചര്‍ നല്‍കുന്നതായിരുന്നു പദ്ധതി.










from kerala news edited

via IFTTT

റവന്യൂ ജനസമ്പര്‍ക്ക പരിപാടി ജനുവരിയില്‍: അപേക്ഷകള്‍ ഡിസംബര്‍ 20 വരെ നല്‍കാം











Story Dated: Wednesday, December 3, 2014 03:49


മലപ്പുറം: റവന്യൂ-കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ്‌ ജനുവരിയില്‍ ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ജനസമ്പര്‍ക്ക പരിപാടിക്കു മുന്നോടിയായുള്ള ഒരുക്കങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്‌ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ റവന്യൂ ഉദ്യോഗസ്‌ഥരുടെ യോഗം ചേര്‍ന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ പൊതുജനങ്ങള്‍ക്ക്‌ ഡിസംബര്‍ 20 വരെ നല്‍കാം. പോക്കു വരവ്‌, ഭൂപരിഷ്‌കരണവും പരിപാലനവും, ഭൂ പതിവ്‌, പട്ടയം, അതിര്‍ത്തി നിര്‍ണയം, മറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ്‌ പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബക്ഷേമ നിധി എന്നിവയില്‍ നിന്നും സഹായത്തിനുള്ള അപേക്ഷകളും പരിഗണിക്കും. അപേക്ഷകള്‍ കലക്‌ടറേറ്റ്‌, ആര്‍.ഡി.ഒ, താലൂക്ക്‌, വില്ലേജ്‌ ഓഫീസുകളില്‍ സ്വീകരിക്കും. സ്വീകരിക്കുന്ന അപേക്ഷകള്‍ക്ക്‌ രശീത്‌ നല്‍കുമെന്നും കലക്‌ടര്‍ അറിയിച്ചു. പോക്കുവരവ്‌ കേസുകളില്‍ തീര്‍പ്പാക്കാനുള്ള 12000 അപേക്ഷകളിലും ഡിസംബര്‍ 31 നകം അന്തിമ തീരുമാനമെടുക്കും. താലൂക്ക്‌ തലത്തില്‍ ഈ ആഴ്‌ച തന്നെ യോഗം ചേര്‍ന്ന്‌ വില്ലേജ്‌തല അദാലത്ത്‌ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബ സഹായ നിധി, പ്രകൃതി ദുരന്ത ദുരിതാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട്‌ ലഭിക്കുന്ന അപേക്ഷകളില്‍ ഫണ്ട്‌ ലഭ്യമാകുന്ന മുറയ്‌ക്ക് മാത്രമേ അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യൂ. എന്നാല്‍ മറ്റ്‌ അപേക്ഷകളില്‍ ജനസമ്പര്‍ക്ക പരിപാടി ദിവസം തന്നെ അപേക്ഷകന്‌ പട്ടയം/സര്‍ട്ടിഫിക്കറ്റ്‌ മറ്റ്‌ രേഖകള്‍ എന്നിവ കൈമാറുന്ന രീതിയിലാണ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ പരിഗണിക്കില്ല. പൊതുജനങ്ങള്‍ നല്‍കിയ അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നതു കൂടാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനുള്ള ഒരവസരമായി കൂടി ഉദ്യോഗസ്‌ഥര്‍ കണക്കാക്കണമെന്ന്‌ കലക്‌ടര്‍ അറിയിച്ചു. ഡിസംബര്‍ 16 ന്‌ കലക്‌ടറേറ്റില്‍ മോക്ക്‌ അദാലത്ത്‌ നടത്തും. അതിന്‌ മുന്‍പ്‌ തീര്‍പ്പാക്കാവുന്ന ഫയലുകള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കണം. അദാലത്തുമായി ബന്ധപ്പെട്ട്‌ താലൂക്ക്‌- വില്ലേജ്‌ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്‌ എല്ലാ ദിവസവും നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എംന്‌ ഇ-മെയില്‍ ചെയ്യണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.

എ.ഡി.എം: എം.ടി ജോസഫ്‌, തിരൂര്‍ ആര്‍.ഡി.ഒ കെ. ഗോപാലന്‍, ഡെപ്യൂട്ടി കലക്‌ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

മോഡിയുടെ കാലത്തോളം ഇന്ത്യാ പാക്‌ ചര്‍ച്ചയില്ല: പാകിസ്‌ഥാന്‍









Story Dated: Wednesday, December 3, 2014 06:23



mangalam malayalam online newspaper

ഇസ്ലാമാബാദ്‌: ഇന്ത്യാ പാക്‌ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക്‌ വില്ലന്‍ നരേന്ദ്ര മോദിയെന്ന്‌ പാക്കിസ്‌ഥാന്‍. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്തോളം ഇത്തരമൊരു ചര്‍ച്ചയ്‌ക്ക് സാധ്യതയില്ലെന്ന്‌ പാക്ക്‌ പ്രധാനമന്ത്രിയുടെ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവ്‌ സര്‍താജ്‌ അസീസാണ്‌ പറഞ്ഞിരിക്കുന്നത്‌.


ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ഇത്‌ ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പാക്‌ അംബാസഡര്‍ കാശ്‌മീരിലെ വിഘടന വാദികളുമായി ചര്‍ച്ച നടത്തിയെന്ന്‌ ആരോപിച്ച്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ ഇന്ത്യ നേരത്തേ വേണ്ടെന്നുവെച്ച പശ്‌ചാത്തലത്തിലാണ്‌ പ്രസ്‌താവന.


പാക്കിസ്‌ഥാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്പുമെന്റ്‌ ഇക്കണോമിക്‌സിന്റെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു അസീസിന്റെ പ്രസ്‌താവന. പാക്കിസ്‌ഥാന്‍ സ്‌ഥാനപതി അബ്‌ദുല്‍ ബാസിത്‌ ഹുറിയത്‌ നേതാവ്‌ ഷാബിര്‍ ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.










from kerala news edited

via IFTTT

പനമരത്ത്‌ ചത്ത കൊക്കിന്‌ പക്ഷിപ്പനിയില്ലെന്ന്‌ പരിശോധനാ ഫലം











Story Dated: Wednesday, December 3, 2014 03:54


കല്‍പ്പറ്റ: പനമരം കൊറ്റില്ലത്തില്‍ ചത്ത ദേശാടന കൊക്കിന്‌ പക്ഷിപ്പനിയില്ലെന്ന്‌ പരിശോധനയില്‍ തെളിഞ്ഞു. പാലക്കാട്ടെ റീജ്യണല്‍ ലബോറട്ടറിയില്‍ കൊക്കിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവായിരുന്നുവെന്ന്‌ ജില്ലാ എപ്പിഡമിയോളജിസ്‌റ്റ് ഡോ. ഇ.എം മുഹമ്മദ്‌ 'മംഗള'ത്തോടു പറഞ്ഞു. അതേ സമയം കൊക്ക്‌ ചാകാനുള്ള കാരണമെന്താണെന്ന്‌ വ്യക്‌തമായിട്ടില്ല. പക്ഷിപ്പനിയുണ്ടായിരുന്നുവോയെന്ന്‌ അറിയാന്‍ മാത്രമാണ്‌ സാമ്പിള്‍ പരിശോധിച്ചതെന്ന്‌ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുനെല്ലി വനമേഖലയില്‍ പുഴയോരത്ത്‌ ചത്ത നിലയില്‍ കണ്ടെത്തിയ കൊക്കിന്റെ സാമ്പിളും വിദഗ്‌ധ പരിശോധനക്കായി അയച്ചിട്ടുണ്ട്‌. ഇന്നലെ കണിയാമ്പറ്റ, മുട്ടില്‍ പഞ്ചായത്തുകളില്‍ കാക്കകളും കൊക്കുകളും ചത്തതായി മൃഗസംരക്ഷണ വകുപ്പിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഈ സ്‌ഥലങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌. വയനാടിനോടു ചേര്‍ന്ന തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ട്‌. തമിഴ്‌നാട്‌ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പ്‌ അധികൃതര്‍ കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്റെ ഫലം വന്നശേഷം വയനാട്‌ അതിര്‍ത്തിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ്‌ അധികൃതരുടെ തീരുമാനം. പക്ഷിപ്പനി ഭീതിയില്‍ കേരളത്തില്‍ ഇറച്ചിക്കോഴി ഉപയോഗം ഗണ്യമായി കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിക്കള്ളക്കടത്തിന്‌ വലിയ ശമനമായിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്ന്‌ നികുതി വെട്ടിച്ച്‌ ഇറച്ചിക്കോഴികളെ വന്‍തോതില്‍ കേരളത്തിലേക്ക്‌ കടത്തിയിരുന്നു.

തമിഴ്‌നാടിനെ അപേക്ഷിച്ച്‌ കേരളത്തിലാണ്‌ ഇറച്ചിക്കോഴിക്ക്‌ വില കൂടുതല്‍. അതിനാല്‍ വയനാട്ടില്‍ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ ഇറച്ചിക്കോഴി കള്ളക്കടത്ത്‌ കുറവാണ്‌. നിയമപരമായ മാര്‍ഗങ്ങളിലൂടെ തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകുന്ന ഇറച്ചിക്കോഴികളെ തമിഴ്‌നാട്‌ ഉദ്യോഗസ്‌ഥര്‍ ചെക്ക്‌പോസ്‌റ്റുകളില്‍ തടയുന്നുണ്ട്‌. ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ രോഗം സ്‌ഥിരീകരിച്ചാല്‍ അവിടെ നിന്നുള്ള ഇറച്ചിക്കോഴി കടത്ത്‌ തടയേണ്ടി വരുമെന്ന്‌ ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സൂചിപ്പിച്ചു. നിലവില്‍ കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുളള സ്‌ഥലങ്ങളിലൊഴികെ മറ്റ്‌ ജില്ലകളിലൊന്നും ഇറച്ചിക്കോഴി കടത്ത്‌ അധികൃതര്‍ നിരോധിച്ചിട്ടില്ല.

അതിനിടെ പക്ഷിപ്പനി ഭീതിയില്‍ ജില്ലയിലെ കോഴി ഫാമുടമകളും കോഴിയിറച്ചി സ്‌റ്റാളുകാരും ദുരിതത്തിലായി. കോഴിയിറച്ചി വില്‍പനക്കാര്‍, പ്രാദേശികമായ ഫാമുകളില്‍ നിന്ന്‌ എത്തിക്കുന്ന, പരിശോധന നടത്തിയ കോഴികളെയാണ്‌ വില്‍ക്കുന്നതെന്നും ഇറക്കുമതി ചെയ്ുയന്ന കോഴികളെ വില്‍ക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്‌ഥാപനങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും വില്‍പന ഗണ്യമായി കുറഞ്ഞുവെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.










from kerala news edited

via IFTTT

ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി









Story Dated: Wednesday, December 3, 2014 06:06



mangalam malayalam online newspaper

സാഗര്‍: ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ബന്ദാ ജില്ലയിലെ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ മല്‍ഖാന്‍ ലോധിയെന്ന 30 കാരനാണ്‌ കീഴടങ്ങിയത്‌. ഇയാളുടെ അയല്‍വാസിയായ രാഘവേന്ദ്ര ലോധിയെന്ന 29 കാരനാണ്‌ കൊല്ലപ്പെട്ടത്‌.


ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ബര്‍ഖേഡാ ഗ്രാമത്തില്‍ താമസിക്കുന്ന പ്രതി ഇതേ ഗ്രാമത്തിലുള്ള രാഘവേന്ദ്രാ ലോധിയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത്‌ അതുമായി പോലീസ്‌ സ്‌റ്റേഷനില്‍ ചെല്ലുകയായിരുന്നു. അതിന്‌ ശേഷം കയ്യിലിരിക്കുന്ന രാഘവേന്ദ്രയുടെ തല നീട്ടി താന്‍ ഇവനെ തട്ടിയെന്ന്‌ പോലീസിനോട്‌ പറയുകയുമായിരുന്നു. ഇതിന്‌ പിന്നാലെ തന്നെ സ്‌റ്റേഷനിലെത്തി രാഘവേന്ദ്രയുടെ പിതാവ്‌ രാജാറാം ലോധിയും വിവരം പോലീസിനോട്‌ പറഞ്ഞു.


മല്‍ഖാന്‍ തന്റെ മകനെ വധിച്ചെന്നും ഇയാളുടെ ഭാര്യയുമായി തന്റെ മകന്‌ രഹസ്യബന്ധമുണ്ടെന്ന്‌ സംശയിച്ചിരുന്നതായും രാജാറാം പോലീസിനോട്‌ പറഞ്ഞു. മല്‍ഖാന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന്‌ കാണിച്ച്‌ നേരത്തേ രാഘവേന്ദ്രയ്‌ക്കെതിരേ ഇതേ സ്‌റ്റേഷനില്‍ കേസുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT