121

Powered By Blogger

Thursday, 1 January 2015

ടിറ്റ്വറിലും ചുവടുറപ്പിച്ച്‌ മമത ബാനര്‍ജി









Story Dated: Thursday, January 1, 2015 08:38



mangalam malayalam online newspaper

ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങി. ടിറ്റ്വറിലൂടെ ഏവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടാണ്‌ താന്‍ സോഷ്യല്‍ മീഡിയയില്‍ സജ്‌ജീവമാകുന്നതായി മമത അറിയിച്ചത്‌. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്‌ഥാപക ദിനം ഇതിനായി തിരഞ്ഞെടുത്തതും ശ്രദ്ധേയമായി. നിലവില്‍ മമത ഫെയ്‌സ്ബുക്കില്‍ സജീവമാണ്‌.


അക്കൗണ്ട്‌ തുടങ്ങി മണിക്കൂറുകള്‍ക്ക്‌ ഉള്ളില്‍ നാലായിരത്തിലധികം ഫോളോവേഴ്‌സിനെയാണ്‌ മമതയ്‌ക്ക് ലഭിച്ചത്‌. എം.പി അഭിഷേക്‌ ബാനര്‍ജി, പാര്‍ട്ടി ദേശിയ വക്‌താവ്‌ ഡെറക്‌ ഒബ്രിയാന്‍ തുടങ്ങിയവരാണ്‌ ടിറ്റ്വറിലുള്ള മറ്റ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍. ഡെറക്‌ ഒബ്രിയാന്‌ 3,46,000 ഫോളോവേഴ്‌സാണ്‌ ടിറ്റ്വറിലുള്ളത്‌.










from kerala news edited

via IFTTT

കറന്‍സി വിലയിടിഞ്ഞു; ലൈംഗിക തൊഴിലാളികള്‍ നിരക്ക്‌ കൂട്ടി









Story Dated: Thursday, January 1, 2015 08:32



mangalam malayalam online newspaper

മോസ്‌കോ: റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ വിലയിടിവിനെ തുടര്‍ന്ന്‌ രാജ്യത്ത്‌ രൂക്ഷമായ വിലക്കയറ്റം. എന്നാല്‍ അവശ്യ സാധനങ്ങള്‍ക്ക്‌ മാത്രമാണ്‌ വിലക്കയറ്റമുണ്ടായതെന്ന്‌ തെറ്റിദ്ധരിക്കരുത്‌. രാജ്യത്തെ ലൈംഗിക തൊഴിലാളികളും നിരക്ക്‌ ഉയര്‍ത്തിയിരിക്കുകയാണ്‌. 30 മുതല്‍ 40 ശതമാനം വരെയാണ്‌ ലൈംഗിക തൊഴിലാളികള്‍ നിരക്ക്‌ ഉയര്‍ത്തിയത്‌. രാജ്യത്തിന്റെ ചില മേഖലകളില്‍ ലൈംഗിക തൊഴിലാളികള്‍ 50 മുതല്‍ 100 ശതമാനം വരെ നിരക്ക്‌ ഉയര്‍ത്തിയിട്ടുണ്ട്‌.


ഫ്‌ളാഷ്‌നോര്‍ഡ്‌ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ച്‌ മോസ്‌കോ ടൈംസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. റൂബിളിന്റെ മൂല്യം കൂപ്പുകുത്തുന്നതിന്‌ മുമ്പ്‌ മണിക്കൂറിന്‌ 3000 റൂബിളാണ്‌ റഷ്യന്‍ ലൈംഗിക തൊഴിലാളികള്‍ നിരക്ക്‌ ഈടാക്കിയിരുന്നത്‌. എന്നാല്‍ റൂബിള്‍ വില ഇടിഞ്ഞതോടെ മണിക്കൂര്‍ നിരക്ക്‌ 7000 റൂബിളായി ഉയര്‍ത്തി. ജീവിത ചെലവ്‌ കൂടിയ സാഹചര്യത്തില്‍ നിരക്ക്‌ ഉയര്‍ത്താതെ മുന്നോട്ട്‌ പോകാനാകില്ലെന്ന്‌ ഈ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.


റഷ്യയില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും രാജ്യത്ത്‌ വേശ്യാവൃത്തി സജീവമാണ്‌. റൂബിളിന്റെ വിലയിടിവിന്‌ പുറമെ യുദ്ധം രൂക്ഷമായ ഉക്രൈനില്‍ നിന്ന്‌ കുടിയേറിയ യുവതികള്‍ കൂടി ലൈംഗിക തൊഴിലിലേക്ക്‌ കടന്ന്‌ വന്നതും നാട്ടുകാരായ ലൈംഗിക തൊഴിലാളികള്‍ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ കാരണമായി. 124 മില്യന്‍ ജനസംഖ്യയുള്ള റഷ്യയില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം 1 മില്യനോളം വരുമെന്നാണ്‌ റിപ്പോര്‍ട്ട്‌.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 40 ശതമാനം ഇടിഞ്ഞു.










from kerala news edited

via IFTTT

പെട്രോള്‍, ഡീസല്‍ എക്‌സൈസ്‌ തീരുവ വര്‍ധിപ്പിച്ചു









Story Dated: Thursday, January 1, 2015 08:10



ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന്‌ രണ്ട്‌ രൂപ നിരക്കിലാണ്‌ വര്‍ധനവ്‌. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമോ എന്നത്‌ എണ്ണക്കമ്പനികള്‍ വ്യക്‌തമാക്കിയിട്ടില്ല. ഇന്ന്‌ രാത്രി മുതല്‍ പുതിയ നിരക്ക്‌ നിലവില്‍ വരും.










from kerala news edited

via IFTTT

എയര്‍ ഏഷ്യ: ബ്ലാക്ക്‌ ബോക്‌സ് കണ്ടെത്താന്‍ ഒരാഴ്‌ച വൈകിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌









Story Dated: Thursday, January 1, 2015 08:08



mangalam malayalam online newspaper

സുരബായ: കാണാതായ എയര്‍ ഏഷ്യാ വിമാനത്തിന്റെ ബ്ലാക്‌ ബോക്‌സ് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കാലാവസ്‌ഥ പ്രതികൂലമായ സാഹചര്യത്തില്‍ ബ്ലാക്‌ ബോക്‌സ് കണ്ടെത്താന്‍ ഒരാഴ്‌ച എങ്കിലും വേണ്ടിവരുമെന്നാണ്‌ അധികൃതര്‍ വെളിപ്പെടുത്തിയത്‌.ബ്ലാക്‌ ബോക്‌സ് കണ്ടെത്തിയാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്‌തമാകൂ.


കടലില്‍ 100 മുതല്‍ 165 അടി താഴ്‌ചയില്‍ വിമാനം കിടക്കുന്നതായാണ്‌ അന്വേഷണ സംഘത്തിന്റെ നിഗമനം. ഞായറാഴ്‌ച സുരബായയില്‍ നിന്നും 162 യാത്രക്കാരുമായി സിങ്കപ്പൂരിലേക്ക്‌ പറന്ന എയര്‍ ഏഷ്യാ വിമാനമാണ്‌ കടലില്‍ തകര്‍ന്നുവീണത്‌. പ്രതികൂല കാലാവസ്‌ഥയാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.










from kerala news edited

via IFTTT

പരിയാരം മെഡിക്കല്‍ കോളേജിന്‌ എതിരെ ജപ്‌തി നടപടി









Story Dated: Thursday, January 1, 2015 07:57



mangalam malayalam online newspaper

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിന്‌ എതിരെ സര്‍ക്കാര്‍ ജപ്‌തി നടപടി ഊര്‍ജിതമാക്കി. 1997ല്‍ കടമെടുത്ത 50 കോടി രൂപയില്‍ പലിശ സഹിതം 178 കോടി രൂപ സര്‍ക്കാരിലേക്ക്‌ തിരിച്ചടയ്‌ക്കാത്തതിനാണ്‌ നടപടി. നടപടിയുടെ ഭാഗമായി രണ്ടാഴ്‌ച മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയ്‌ക്ക് ജപ്‌തി നോട്ടീസ്‌ നല്‍കിയിരുന്നു.


ഇ.കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ ആശുപത്രിയ്‌ക്ക് തുക അനുവദിച്ചത്‌. ജപ്‌തി നടപടിയുടെ ഭാഗമായി ആശുപത്രിയുടെ ജില്ലാ സഹകരണ ബാങ്കിലുള്ള അക്കൗണ്ട്‌ സര്‍ക്കാര്‍ മരവിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ നടപടി. ഇതോടെ ആശുപത്രി ജീവനക്കാരുടെ ശമ്പളം മുടങ്ങി.










from kerala news edited

via IFTTT

ഗുജറാത്ത്‌ പോലീസിന്റെ വിവാദ മോക്ക്‌ ഡ്രില്‍: മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാപ്പ്‌ പറഞ്ഞു









Story Dated: Thursday, January 1, 2015 07:48



mangalam malayalam online newspaper

അഹമ്മദാബാദ്‌: ഗുജറാത്ത്‌ പോലീസിന്റെ മോക്ക്‌ ഡ്രില്ലില്‍ തീവ്രവാദികളായി വേഷമിട്ട പോലീസുകാര്‍ട്ട്‌ മുസ്ലീം തൊപ്പി നല്‍കിയ സംഭവത്തില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാപ്പ്‌ പറഞ്ഞു. സംഭവം വിവാദമായ പശ്‌ചാത്തലത്തിലാണ്‌ മുഖ്യമന്ത്രി മാപ്പ്‌ പറഞ്ഞത്‌. സൂറത്ത്‌ പോലീസാണ്‌ മുസ്ലീങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച്‌ മോക്ക്‌ ഡ്രില്‍ നടത്തിയത്‌. രണ്ട്‌ മണിക്കൂര്‍ നീണ്ട എറ്റുമുട്ടലിന്‌ ശേഷം തീവ്രവാദികളെ കീഴടക്കുന്നതായായിരുന്നു മോക്ക്‌ ഡ്രില്‍.


മോക്ക്‌ ഡ്രില്ലിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെയാണ്‌ സംഭവം വിവാദമായത്‌. തീവ്രവാദി ആക്രമണമുണ്ടായാല്‍ നേരിടേണ്ടത്‌ എങ്ങനെയെന്ന്‌ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ്‌ മോക്ക്‌ ഡ്രില്‍ നടത്തിയത്‌. മോക്ക്‌ ഡ്രില്ലിനെതിരെ ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗവും രംഗത്ത്‌ എത്തിയിരുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടരുതെന്ന്‌ ബി.ജെ.പിയുടെ ഗുജറാത്ത്‌ ഘടകം ന്യൂനപക്ഷ സെല്‍ പ്രസിഡന്റ്‌ മെഹ്‌ബൂബ്‌ അലി ചിസ്‌തി പറഞ്ഞു.


തീവ്രവാദികളായി അഭിനയിച്ച പോലീസുകാര്‍ക്ക്‌ മുസ്ലീം തൊപ്പി നല്‍കിയത്‌ ഏതെങ്കിലും മതത്തെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ച്‌ ചെയ്‌തതല്ലെന്നും അത്‌ ഒഴിവാക്കേണ്ടിയിരുന്നെന്നും എസ്‌.പി പ്രദീപ്‌ സെജൂള്‍ പറഞ്ഞു.










from kerala news edited

via IFTTT

മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു











Story Dated: Thursday, January 1, 2015 04:32


മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്‌ പാത്രംമാങ്ങ കോളനിയിലെ ആദിവാസി വിഭാഗത്തില്‍പെട്ട ചന്ദ്രന്റെ മകന്‍ ജോബിഷി (21)നെ കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി. പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികള്‍ രാഷ്ര്‌ടീയ സ്വാധീനമുപയോഗിച്ച്‌ പോലീസിനെ നിഷ്‌ക്രിയമാക്കുകയും, കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ്‌ നടുവത്ത്‌ ശ്രീനിവാസന്‍, ജനറല്‍ സെക്രട്ടറി ഷാജിമോന്‍, വൈസ്‌ പ്രസിഡന്റുമാരായ കെ. വിശ്വനാഥന്‍, ജി.കെ. ബിനീഷ്‌ കുമാര്‍, ജോയിന്റ്‌ സെക്രട്ടറിമാരായ ടി.പി. ടിവാനന്ദന്‍, രാധാകൃഷ്‌ണന്‍, പഞ്ചായത്ത്‌ ഭാരവാഹികളായ അനന്തഗിരി, കെ. കേളു, ശ്രീധരന്‍, നരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

മാവോയിസ്‌റ്റ് ഭീഷണി; സര്‍ക്കാര്‍ തോക്കിന്റെ മാര്‍ഗം സ്വീകരിക്കില്ലെന്ന്‌ മന്ത്രി രമേശ്‌ ചെന്നിത്തല











Story Dated: Thursday, January 1, 2015 04:32


കല്‍പ്പറ്റ: മാവോയിസ്‌റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ തോക്കിന്റെ പാത സ്വീകരിക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. മാവോയിസ്‌റ്റ് ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ വയനാട്‌ കലകട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്‌ഥരുടെയും ആദിവാസി സംഘടനാ പ്രതിനിധികളുടെയും സംയുക്‌ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദേഹം. തോക്കിന്റെ മാര്‍ഗം എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമല്ല.


ആദിവാസികള്‍ക്കിടയിലെ അസംതൃപ്‌തി മുതലെടുത്താണ്‌ മാവോയിസ്‌റ്റുകള്‍ ഈ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ആദിവാസി മേഖലകളിലെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചും പോലീസ്‌ സേനയെ സുസജ്‌ജമാക്കിയുമുള്ള പദ്ധതിയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്‌റ്റുകളെ സായുധമായി നേരിട്ടാന്‍ അത്‌ ആദിവാസികളില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുമെന്ന റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌. മാവോയിസ്‌റ്റുകള്‍ ഇങ്ങോട്ട്‌ ആക്രമിച്ചപ്പോള്‍ മാത്രമാണ്‌ പോലീസ്‌ തിരിച്ചുവെടി വച്ചത്‌- ചെന്നിത്തല പറഞ്ഞു. ജനപിന്തുണയോടെ മാവോയിസ്‌റ്റുകളെ നേരിടും. ഇതിന്‌ എല്ലാ പാര്‍ട്ടികളുടെയും സംഘടനകളുടെയും സഹകരണം തേടിയിട്ടുണ്ട്‌.


ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പകരം നഗരപ്രദേശങ്ങളിലെ ചെറുപ്പക്കാരിലാണ്‌ അവരുടെ സ്വാധീനമുള്ളത്‌. അത്തരത്തില്‍പെട്ട രണ്ടുപേരെ കഴിഞ്ഞ ദിവസം പാലക്കാട്ടു വച്ച്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തിരുന്നു. അവര്‍ മാവോയിസ്‌റ്റ് അനുഭാവികളാണ്‌. കൂടാതെ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും മാവോയിസ്‌റ്റുകള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. കേരളത്തിലെ ചില ജില്ലകളില്‍ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ആശങ്കാജനകമായ സ്‌ഥിതിയില്ല. ഇവരെ നേരിടാന്‍ കേരളാ പോലീസ്‌ സജ്‌ജമാണ്‌. കേന്ദ്ര സേനകളുടെ ആവശ്യമില്ല. തമിഴ്‌നാട്‌, കര്‍ണ്ണാടക സംസ്‌ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്നതിനാല്‍ മൂന്ന്‌ സംസ്‌ഥാനങ്ങളിലെയും പോലീസ്‌ സേനകള്‍ സംയോജിതമായി മാവോയിസ്‌റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും.


കേരള, കര്‍ണ്ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളിലെ പോലീസ്‌ മേധാവികള്‍ ഇതിനകം യോഗം ചേര്‍ന്ന്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഇനി മൂന്ന്‌ സംസ്‌ഥാനങ്ങളിലെയും ആഭ്യന്തര വകുപ്പ്‌ മന്ത്രിമാരുടെ യോഗം ഉടന്‍തന്നെ ചേരും. ആദിവാസി കോളനികളിലെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ജില്ലാ കലക്‌ടര്‍, പോലീസ്‌ സൂപ്രണ്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ മാസവും നിശ്‌ചിത ദിവസങ്ങളില്‍ കോളനി സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

വയനാട്‌ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമി, പാര്‍പ്പിടം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ വിവിധ സംഘടനാ പ്രതിനിധികള്‍ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്‌. പട്ടികജാതി വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാര്‍, എം.ഐ ഷാനവാസ്‌ എം.പി, ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനം: കര്‍ശന സുരക്ഷയുമായി പോലീസ്‌











Story Dated: Thursday, January 1, 2015 04:32


കല്‍പ്പറ്റ: ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനത്തിന്‌ കര്‍ശന സുരക്ഷയുമായി പോലീസ്‌, രഹസ്യാന്വേഷണ വിഭാഗങ്ങള്‍. ഇന്നലെ ആദ്യം സന്ദര്‍ശിച്ച ചേകാടിയില്‍ പോലീസിനു പുറമെ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകളെയും വിന്യസിച്ചിരുന്നു. പാക്കത്തു നിന്ന്‌ കുറുവ ദ്വീപിലേക്കു പോകുന്ന വനത്തിനുള്ളിലുള്ള റോഡിലൂടെയാണ്‌ മന്ത്രി രമേശ്‌ ചെന്നിത്തല ചേകാടിയില്‍ എത്തിയത്‌. വനമേഖലയില്‍ റോഡരുകിലായി 250 മീറ്റര്‍ ദൂര വ്യത്യാസത്തില്‍ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍ തോക്കുമായി കാവല്‍ നിന്നു. കോളനിവാസികളുമായി മന്ത്രി സംവദിച്ച ചേകാടി എല്‍.പി സ്‌കൂളിനു സമീപമുള്ള കാപ്പിത്തോട്ടത്തിലും കമാന്‍ഡോകളെ വിന്യസിച്ചിരുന്നു.


മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെയെല്ലാം പോലീസ്‌ വീഡിയോ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌. പുറമെ നിന്നുള്ളവര്‍ നുഴഞ്ഞു കയറാതിരിക്കാന്‍ മഫ്‌തിയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തിരുന്നു. മന്ത്രിയുടെ വേദിക്കു ചുറ്റും കൂടുതല്‍ പോലീസുകാരെ നിയോഗിക്കുകയും ചെയ്‌തു. എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡി, ഡി.ഐ.ജി ദിനേന്ദ്രകശ്യപ്‌, എസ്‌.പി പുട്ട വിമലാദിത്യ എന്നിവര്‍ ആഭ്യന്തരമന്ത്രിയെ അനുഗമിച്ചു.










from kerala news edited

via IFTTT

സ്‌കൂള്‍ ബസില്‍ ബൈക്കിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു











Story Dated: Thursday, January 1, 2015 07:52


mangalam malayalam online newspaper

പെരിന്തല്‍മണ്ണ: സ്‌കൂള്‍ ബസില്‍ ബൈക്കിടിച്ച്‌ ബൈക്ക്‌ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. അപകടത്തില്‍ബസ്‌ മറിഞ്ഞു നാലുപേര്‍ക്ക്‌ പരുക്കേറ്റു. കടുങ്ങപുരം ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയും കടുങ്ങപുരം പുലാക്കല്‍ അസീസിന്റെ മകനുമായ അജ്‌മല്‍ സാലിഹ്‌ (14) ആണ്‌ മരിച്ചത്‌.നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്‌ പാടത്തേക്ക്‌ മറിഞ്ഞു. പുഴക്കാട്ടിരി അകായില്‍പടിയില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ്‌ അപകടം. പെരിന്തല്‍മണ്ണ ഐഎസ്‌എസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബസ്‌ പടപ്പറമ്പ്‌ ഭാഗത്ത്‌ വിദ്യാര്‍ഥികളെ ഇറക്കി വരികയായിരുന്നു. പരിക്കേറ്റ ഇതേ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥി കടുങ്ങപുരം പാലാര്‍തൊടി ഉമ്മറിന്റെ മതന്‍ അസ്‌ലമിനെ (15)നെ പെരിന്തല്‍മണ്ണ എംഇഎസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മറ്റൊരു വിദ്യാര്‍ഥി ജിഷ്‌ണുവിനെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ബസ്‌ ഡ്രൈവര്‍ പെരിന്തല്‍മണ്ണ പൊന്ന്യാകുറുശി ചേരിയില്‍ സുരേഷ്‌ (43), ബസ്‌ ജീവനക്കാരനായ പുത്തനങ്ങാടി പനക്കല്‍ രവി (48) എന്നിവരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുഴക്കാട്ടിരി ഭാഗത്തുനിന്നു കടുങ്ങപുരത്തേക്ക്‌ പോവുകയായിരുന്ന ബൈക്കാണ്‌ ഓട്ടോറിക്ഷയെ മറികടക്കവേ സ്‌കൂള്‍ ബസില്‍ ഇടിച്ചത്‌. ബൈക്ക്‌ വരുന്നതു കണ്ട്‌ വശത്തേക്ക്‌ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്‌ പാടത്തേക്ക്‌ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. പെരിന്തല്‍മണ്ണ, കൊളത്തൂര്‍ പോലീസ്‌, പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് എന്നിവര്‍ സ്‌ഥലത്തെത്തിയിരുന്നു.










from kerala news edited

via IFTTT