121

Powered By Blogger

Monday, 26 January 2015

നാലു കുട്ടികള്‍ ഉള്‍പ്പെടെ കഴുത്തു മുറിച്ച നിലയില്‍ ആറു മൃതദേഹങ്ങള്‍









Story Dated: Tuesday, January 27, 2015 10:30



mangalam malayalam online newspaper

മീററ്റ്‌: നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ ശരീരം കഴുത്തു കണ്ടിച്ച നിലയില്‍ കണ്ടെത്തി. മീററ്റിന്‌ സമീപപ്രദേശത്ത്‌ ഒരു വീട്ടില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ കണ്ടെത്തിയത്‌. ആറിനും 17നും ഇടയില്‍ പ്രായത്തിലുള്ള കുട്ടികളാണ്‌ മരിച്ചത്‌. സമര്‍ഗാര്‍ഡന്‍ കോളനി നിവാസികള്‍ വിളിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സംഭവ സ്‌ഥലത്തെത്തി. എല്ലാ കുട്ടികളുടേയും കഴുത്തു മുറിച്ച നിലയിലാണ്‌.


ഇവരുടെ ശരീരം കിടന്ന വീട്ടു പരിസരത്തു നിന്നും മൂന്ന്‌ കിലോമീറ്റര്‍ അകലെ ഒരു പുരുഷന്റെയും സ്‌ത്രീയുടേയും ശരീരവും കണ്ടെത്തി. 40 കാരിയായ സ്‌ത്രീയുടേയും 25 കാരനായ യുവാവിന്റെയും ശരീരങ്ങള്‍ രക്‌തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റുക്‌സാന എന്ന സ്‌ത്രീയാണ്‌ കൊല്ലപ്പെട്ടതെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കുട്ടികളുടെ മാതാവാണ്‌ കൊല്ലപ്പെട്ട സ്‌ത്രീയെന്ന്‌ പോലീസ്‌ പറഞ്ഞു. മുസാഫര്‍നഗറിലെ ഖാട്ടൗളി സ്വദേശിയാണ്‌ ഇവര്‍. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരന്റെ ശരീരം തിരിച്ചറിഞ്ഞിട്ടില്ല.


ഇവരുടെ ശരീരം കണ്ടെത്തിയത്‌ പണി നടക്കുന്ന ഒരു കെട്ടിടത്തിനുള്ളില്‍ നിന്നാണ്‌ കണ്ടെത്തിയത്‌. മൂര്‍ച്ചയേറിയ ഉപകരണം കൊണ്ടായിരിക്കാം ആക്രമണം നടന്നതെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചനകള്‍. ഇരുവരും പ്രണയികള്‍ ആയിരുന്നിരിക്കാമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. കഴിഞ്ഞ ഒന്നര വര്‍ഷമായി റുക്‌സാനയുടെ ഭര്‍ത്താവ്‌ നവേദ്‌ ജയിലിലാണ്‌. ഇയാളും സഹോദരങ്ങളുമായി ചില സ്വത്തു തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സഹോദരങ്ങളില്‍ ഒരാള്‍ നല്‍കിയ വധശ്രമക്കേസിനെ തുടര്‍ന്നാണ്‌ നവേദ്‌ ജയിലിലായത്‌.










from kerala news edited

via IFTTT

മോഡി ഉപയോഗിച്ചത്‌ പേരെഴുതിയ സ്യൂട്ട്‌; കോപ്പിയടിയെന്ന്‌ വിമര്‍ശകര്‍









Story Dated: Tuesday, January 27, 2015 10:11



mangalam malayalam online newspaper

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര രംഗത്ത്‌ ഏറെ ചര്‍ച്ചാവിഷയമായി മാറിയ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ധരിച്ച സ്യൂട്ടും ചര്‍ച്ചാവിഷയമാകുന്നു.

വരപോലെ തോന്നിക്കുന്ന വിധത്തില്‍ നരേന്ദ്രദാസ്‌ ദാമോദര്‍ മോഡി എന്ന്‌ ഉടനീളം എഴുതിയ സ്യൂട്ടായിരുന്നു മോഡി ധരിച്ചിരുന്നത്‌.


പൊതുവേ വേഷഭൂഷാദികളില്‍ നന്നായി ശ്രദ്ധിക്കാറുള്ള മോഡി ധരിച്ച കൂര്‍ത്ത ഒബാമയ്‌ക്ക് പോലും പിടിക്കുകയും ചെയ്‌തു. എന്നാല്‍ ഇത്‌ കോപ്പിയടിയാണെന്ന്‌ ആരോപണം. ഈജിപ്‌തിന്റെ പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ ഹോസ്‌നി മുബാറക്കിനെ കോപ്പിയടിച്ചാണ്‌ മോഡി ഇക്കാര്യം ചെയ്‌തതെന്നാണ്‌ ആരോപണം. വിവരം ഫേസ്‌ബുക്ക്‌ വഴി വിമര്‍ശകര്‍ പ്രചരിപ്പിക്കാനും തുടങ്ങി.


നീല സ്യൂട്ടില്‍ സ്വന്തം പേരെഴുതി നേരത്തേ മുബാറക്‌ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രീതിയില്‍ ഡിസൈന്‍ ചെയ്‌തിട്ടുള്ള സ്യൂട്ടുമായി ആദ്യം പ്രത്യക്ഷപ്പെട്ടതും മുബാറക്‌ തന്നെയായിരുന്നു. ഹൈദരാബാദ്‌ ഹൗസിലെ കൂടിക്കാഴ്‌ചയില്‍ വലിയ ശ്രദ്ധനേടുകയും ചെയ്‌തു. വിരുന്നിനിടയില്‍ മോഡി കൂര്‍ത്ത തനിക്കും ധരിച്ചാല്‍ കൊള്ളാമെന്നുണ്ടെന്നും മിഷേല്‍ ഒബാമയേക്കാള്‍ ഫാഷന്‍ ശ്രദ്ധാകേന്ദ്രമായി മോഡി മാറിയിരിക്കുകയാണെന്നും ഒബാമ പറഞ്ഞിരുന്നു.


നീല നിറത്തിനുള്ളില്‍ 'നരേന്ദ്ര ദാമോദര്‍ ദാസ്‌ മോഡി' എന്ന്‌ അക്ഷരങ്ങള്‍ വരിവരിയായി അടുക്കിയ 'മോഡി കൂര്‍ത്ത' ഡിസൈന്‍ ചെയ്‌തത്‌ അഹമ്മദാബാദ്‌ അടിസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്രാന്‍ഡായിരുന്നു. മൂന്ന്‌ ദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ വിമാനമിറങ്ങുമ്പോള്‍ ഒബാമ യുടെ ഭാര്യ മിഷേല ധരിച്ചിരുന്നത്‌ അമേരിക്കന്‍ ഇന്ത്യാക്കാരനായ ബിഭു മഹോപാത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രം ധരിച്ചായിരുന്നു. ഒഡീഷയിലെ റൂര്‍ക്കലക്കാരനായ ബിഭു ഇക്കാര്യം പിന്നീട്‌ ട്വിറ്ററിലൂടെ കുറിക്കുകയും ചെയ്‌തിരുന്നു.











from kerala news edited

via IFTTT

നിലപാട്‌ പരിശോധിച്ചിട്ട്‌ നോക്കാം; പിള്ളയെയും ജോര്‍ജ്‌ജിനെയും തള്ളാതെ വിഎസ്‌









Story Dated: Tuesday, January 27, 2015 09:48



mangalam malayalam online newspaper

തിരുവനന്തപുരം: കേരളം ഉടന്‍ തന്നെ വലിയ രാഷ്‌ട്രീയ ചുവടുമാറ്റത്തിന്‌ സാക്ഷിയാകുമെന്ന സൂചന നല്‍കിക്കൊണ്ട്‌ ബാലകൃഷ്‌ണപിള്ള കാര്യത്തില്‍ വിഎസിന്റെ പ്രസ്‌താവന. കേരളത്തിലെ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ അഴിമതിക്കെതിരായ നിലപാടുകള്‍ പരിശോധിച്ച ശേഷം ബാലകൃഷ്‌ണപിള്ളയുടേയും പിസി ജോര്‍ജ്‌ജിന്റെയും കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന്‌ വി എസ്‌ പറഞ്ഞു. യുഡിഎഫ്‌ തള്ളുന്ന സാഹചര്യത്തില്‍ ഇരുവരുടേയും കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാകുന്ന പ്രസ്‌താവനയാണ്‌ വിഎസ്‌ പുറത്തുവിട്ടിട്ടുള്ളത്‌.


എല്‍ഡിഎഫ്‌ എന്നും അഴിമതിക്കെതിരേ പോരാട്ടം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ്‌. അഴിമതിക്കെതിരേ ആര്‌ സംസാരിച്ചാലും എല്‍ഡിഎഫ്‌ പിന്തുണയ്‌ക്കുമെന്നും അഴിമതി കാര്യത്തില്‍ ബാലകൃഷ്‌ണപിള്ളയോ പി സി ജോര്‍ജേ്‌ജാ കൃത്യമായ നിലപാട്‌ എടുത്താല്‍ അത്‌ പരിശോധിച്ച ശേഷം നിലപാട്‌ എടുക്കുമെന്ന്‌ വി എസ്‌ പറഞ്ഞു. ബാലകൃഷ്‌ണ പിള്ളയ്‌ക്കും പി സി ജോര്‍ജ്‌ജിനും എല്‍ഡിഎഫില്‍ എത്താന്‍ ഏറ്റവും തടസ്സമായി ഗണിക്കപ്പെട്ടിരുന്നത്‌ വിഎസിന്റെ നിലപാടുകളാണ്‌. ഇക്കാര്യം അയയുന്നതോടെ ഇരുവര്‍ക്കും എല്‍ഡിഎഫ്‌ ഇടം നല്‍കിയേക്കും.


നേരത്തേ പിള്ളയോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും സമാന രീതിയിലുള്ള നയം വ്യക്‌തമാക്കിയിരുന്നു. യുഡിഎഫ്‌ നിലപാട്‌ വ്യക്‌തമായിട്ട്‌ തീരുമാനം പറയാമെന്നുള്ള അഭിപ്രായമായിരുന്നു പിണറായി വിജയനും പറഞ്ഞത്‌. പിള്ള അഴിമതി ആരോപണം ഉന്നയിക്കുന്നത്‌ എങ്ങിനെ തെറ്റെന്നു പറയുമെന്നായിരുന്നു പിണറായി പ്രതികരിച്ചത്‌. പിള്ള തെറ്റു ചെയ്‌തെന്നു യുഡിഎഫ്‌ പറഞ്ഞാല്‍ അതെങ്ങനെ ശരിയാകുമെന്നും പിണറായി ചോദിച്ചിരുന്നു.


നാളെ നടക്കാനിരിക്കുന്ന യുഡിഎഫ്‌ യോഗത്തില്‍ പിള്ളയെ ക്ഷണിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ തീരുമാനം എടുത്തിരിക്കുകയാണ്‌. മുന്നണിക്കുള്ളിലായാലും പുറത്തായാലും പിള്ള വിവാദ പ്രസ്‌താവനകള്‍ നടത്തിക്കൊണ്ടിരിക്കുമെന്നും അതു കൊണ്ട്‌ തന്നെ പിള്ള പുറത്തു പോയാലും നഷ്‌ടമില്ലെന്നാണ്‌ യുഡിഎഫ്‌ നിലപാട്‌ വ്യക്‌തമാക്കി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞത്‌. പിള്ളയുടെ കാര്യം 28 ന്‌ ചേരുന്ന യുഡിഎഫ്‌ യോഗത്തിന്‌ ശേഷമെന്ന്‌ ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിരുന്നു. ജോസ്‌ കെ മാണിക്കെതിരേ പരാമര്‍ശനം നടത്തി പി സി ജോര്‍ജ്‌ജും കേരളാകോണ്‍ഗ്രസ്‌ എമ്മില്‍ കല്ലുകടിയായി മാറിയിരിക്കുകയാണ്‌.










from kerala news edited

via IFTTT

ബിജെപി ഹര്‍ത്താല്‍ പൂര്‍ണ്ണം; ജനജീവിതം സ്തംഭിച്ചു









Story Dated: Tuesday, January 27, 2015 09:17



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട്‌ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണം. മൂന്ന് മണിക്കൂര്‍ പിന്നിടു​മ്പോള്‍ ജനജീവിതം പൂര്‍ണ്ണമായി സ്തംഭിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്വകാര്യ, ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണ്ണമായും സര്‍വീസ് നിര്‍ത്തിവെച്ചതോടെ ജനങ്ങള്‍ വലഞ്ഞു.


റെയില്‍ മാര്‍ഗ്ഗം എത്തിയവരാണ് ഏറ്റവും കുടുങ്ങിയത്. ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയവര്‍ എത്തേണ്ടിടത്ത് എത്താതെ സ്റ്റേഷനില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്. കട കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. കര്‍ശനമായ പോലീസ് പരിശോധനകളും നടക്കുന്നുണ്ട്. നഗരത്തിലെ ഇരുചക്രവാഹനക്കാരെ പോലീസ് പരിശോധന നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ രാവിലെ പോലീസ് ജനസേവനത്തിനായി വാഹനം എത്തിച്ചിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തിയിരിക്കുകയാണ്. നഗരങ്ങളിലെല്ലാം പൊതുവേ തിരക്ക് കുറവാണ്. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു മണി വരെയാണ്‌ ഹര്‍ത്താല്‍. ഇതേ തുടര്‍ന്ന്‌ ദേശീയ ഗെയിംസിലെ ദീപശിഖ പ്രയാണം ഉള്‍പ്പെടെ സര്‍ക്കാര്‍ ഇന്ന്‌ നടത്താനിരുന്ന പൊതു പരിപാടികള്‍ പലതും നീക്കിവെച്ചിട്ടുണ്ട്‌. സര്‍വകലാശാല പരീക്ഷകളും റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട ഫോട്ടോയെടുപ്പും നീക്കി വെച്ചിട്ടുണ്ട്‌. ഈ ഹര്‍ത്താല്‍ കൂടിയായതോടെ കെ എം മാണിയുടെ സ്വന്തം പ്രദേശമായ പാലായില്‍ മൂന്നാം ദിവസമാണ്‌ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത്‌.


കഴിഞ്ഞയാഴ്‌ച എല്‍ഡിഎഫും യുഡിഎഫും രണ്ടു ദിവസങ്ങള്‍ പാലായില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. അനാവശ്യ വിവാദങ്ങളിലേക്ക്‌ മാണിയെ വലിച്ചിഴയ്‌ക്കുന്നു എന്നാരോപിച്ചായിരുന്നു യുഡിഎഫ്‌ ഹര്‍ത്താല്‍ നടത്തിയതിന്‌ തൊട്ടുപിന്നാലെ മാണി രാജി വെയ്‌ക്കണമെന്ന്‌ എല്‍ഡിഎഫും സമരം നടത്തി. ഇതിന്‌ ശേഷമാണ്‌ ഇപ്പോള്‍ മൂന്നാമത്തെ ഹര്‍ത്താലും ഉണ്ടായിട്ടുള്ളത്‌.










from kerala news edited

via IFTTT

വിമുക്‌ത ഭടന്‍ ഭാര്യയെ വെടിവെച്ചു കൊന്നു









Story Dated: Tuesday, January 27, 2015 08:55



mangalam malayalam online newspaper

കോഴിക്കോട്‌: കോഴിക്കോട്‌ കുന്ദമംഗലത്ത്‌ വിമുക്‌തഭടന്‍ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. പൊയ്യ സുരേഷ(48)ാണ്‌ ഭാര്യ ശ്രീജ (40)യെ വെടിവെച്ചു കൊന്നത്‌. ഇയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മുന്‍ ബിഎസ്‌എഫ്‌ ജവാനാണ്‌ സുരേഷ്‌.


രാവിലെ ആറു മണിയോടെയാണ്‌ സംഭവം. പുലര്‍ച്ചെ വെടിശബ്‌ദം കേട്ട്‌ അയല്‍ക്കാര്‍ ഇവിടേയ്‌ക്ക് ഓടിയെത്തുമ്പോള്‍ രക്‌തത്തില്‍ കുളിച്ച നിലയില്‍ ശ്രീജയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ സുരേഷിനെ പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


ഏതാനും നാളായി ഇയാളും ഭാര്യയും സ്വരചേര്‍ച്ചയിലായിരുന്നില്ല എന്ന്‌ വിവരമുണ്ട്‌. അതേസമയം ആക്രമണ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. വെടിവെയ്‌പ്പ് നടക്കുമ്പോള്‍ വീട്ടില്‍ കുട്ടികള്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ സുരേഷ്‌ ബിഎസ്‌എഫില്‍ നിന്നും വിരമിച്ച്‌ നാട്ടിലെത്തി കുടുംബത്തിനൊപ്പം താമസമായത്‌.










from kerala news edited

via IFTTT

യാത്രഅയപ്പ്‌ നല്‍കി; ഒബാമ ഉച്ചയോടെ മടങ്ങും









Story Dated: Tuesday, January 27, 2015 08:27



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച മൂന്ന്‌ ദിന സന്ദര്‍ശനത്തിന്‌ ശേഷം അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഇന്നുച്ചയോടെ മടങ്ങും. ഡല്‍ഹിയിലെ സിരിഫോര്‍ട്ട്‌ ഓഡിറ്റോറിയത്തില്‍ രാവിലെ അമേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രത്യേക സദസ്സിനെ അഭിസംബോധന ചെയ്യുന്നതാണ്‌ ഒബാമയുടെ അവസാന പരിപാടി. ഉച്ചയ്‌ക്ക് 1.30 യോടെ ഇരുവരും ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും മടങ്ങും.


ഇന്നലെ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ഒബാമയ്‌ക്ക് യാത്രയയപ്പ്‌ നല്‍കിയിരുന്നു. റിപ്പബ്ലിക്‌ ദിനത്തിലെ വിശിഷ്‌ടാതിഥിയ്‌ക്ക് രാഷ്‌ട്രപതി ഔദ്യോഗികമായി യാത്രയയപ്പ്‌ നല്‍കുന്ന അറ്റ്‌ ഹോം ചടങ്ങ്‌ രാഷ്‌ട്രപതി ഭവനില്‍ നടന്നു. ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കാണ്‌ ഒബാമ പോകുന്നത്‌. നേരത്തേ സൗദി സന്ദര്‍ശനത്തിനായി ആഗ്രാ സന്ദര്‍ശനം ഒഴിവാക്കിയിരുന്നു.


റിപ്പബ്‌ളിക്‌ ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ്‌ ഒബാമ. ഇരുവരും തമ്മിലുള്ള സംഭാഷണം മന്‍ കി ബാത്ത്‌ എന്ന പേരില്‍ വൈകിട്ട്‌ റേഡിയോയില്‍ സംപ്രേഷണം ചെയ്യും. സിരിഫോര്‍ട്ടില്‍ രാവിലെ 10.30 യ്‌ക്ക് നടക്കുന്ന ചോദ്യോത്തര പരിപാടിയില്‍ ഒബാമയ്‌ക്കൊപ്പം നോബല്‍ സമ്മാന്‍ ജേതാവ്‌ കൈലാഷ്‌ സത്യര്‍ത്തിയും പങ്കെടുക്കുമെന്നാണ്‌ കരുതുന്നത്‌. രാഷ്‌ട്രപതിയുടെ അത്താഴ വിരുന്നില്‍ സത്യാര്‍ത്ഥിയും ഒബാമയും കൂടിക്കാഴ്‌ച നടത്തിയിരുന്നു.


പ്രധാന മന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, മറ്റു നേതാക്കള്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരും അറ്റ്‌ ഹോം ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം പേരെഴുതിയ കോട്ടായിരുന്നു യു.എസ്‌. പ്രസിഡന്റ്‌ ബറാക്‌ ഒബാമയുമായി ഇന്നലെ കൂടിക്കാഴ്‌ച നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരുന്നത്‌. ഇംഗ്ലീഷില്‍ നരേന്ദ്ര ദാമോദര്‍ ദാസ്‌ മോദി എന്നെഴുതിയിരിക്കുന്നതാണ്‌ കോട്ടിന്റെ വരകളായി രൂപപ്പെടുത്തിയിരിക്കുന്നത്‌.










from kerala news edited

via IFTTT

അമേരിക്കയില്‍ കനത്തമഞ്ഞുവീഴ്‌ച; 7000 വിമാന സര്‍വീസുകള്‍ റദ്ദാക്കി









Story Dated: Tuesday, January 27, 2015 07:45



mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: മഞ്ഞുവീഴ്‌ച കനത്ത രീതിയിലായതിനെ തുടര്‍ന്ന്‌ അമേരിക്കയിലെ വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ജനജീവിതം ദു:സ്സഹമായി. ദശലക്ഷക്കണക്കിന്‌ ആള്‍ക്കാരാണ്‌ വീടുകളിലും വിമാനത്താവളങ്ങളിലുമായി കുടുങ്ങിയത്‌. ന്യൂയോര്‍ക്ക്‌ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ നഗരങ്ങളില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്‌.


വരും ദിനങ്ങളില്‍ കാലാവസ്‌ഥ തീരെ മോശമാകുമെന്നും മഞ്ഞുവീഴ്‌ച ഇനിയും കനക്കുമെന്നും കാലാവസ്‌ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ക്ക്‌ കര്‍ശനമായ നിയന്ത്രണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. ജനങ്ങളോട്‌ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നും റോഡ്‌ ഗതാഗതം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അടുത്ത 12 മണിക്കൂര്‍ ഈ സ്‌ഥിതിയില്‍ തുടരാനാണ്‌ നല്‍കിയിട്ടുള്ള നിര്‍ദേശം.


റെയില്‍ ഗതാഗതവും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്‌. 7000 ലധികം വിമാനങ്ങളാണ്‌ ക്യാന്‍സല്‍ ചെയ്‌തിട്ടുള്ളത്‌. വ്യോമ, റോഡ്‌, റെയില്‍ ഗതാഗതങ്ങളെ മഞ്ഞുവീഴ്‌ച കനത്ത നിലയില്‍ ബാധിച്ചു. മൂന്ന്‌ അടിയോളമാണ്‌ മഞ്ഞുവീണിരിക്കുന്നത്‌. പുറത്തു നിന്നും മഞ്ഞു നീക്കം ചെയ്യുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്‌. ന്യൂ ഇംഗ്‌ളണ്ട്‌, കണക്‌ടികട്ട്‌, മസ്സാച്യുവറ്റ്‌സ് പ്രദേശങ്ങളെയാണ്‌ മഞ്ഞുവീഴ്‌ച ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്‌. ന്യൂയോര്‍ക്ക്‌, ന്യൂജഴ്‌സി എന്നിവിടങ്ങളിലും യാത്ര ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.










from kerala news edited

via IFTTT

കുര്‍ദ്ദിഷ്‌ സേന പിടിച്ചു; കൊബാനിയില്‍ നിന്നും ഐഎസിനെ തുരത്തി









Story Dated: Tuesday, January 27, 2015 06:57



mangalam malayalam online newspaper

ബെയ്‌റൂട്ട്‌: അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തിന്റെ പശ്‌ചാത്തലത്തില്‍ ഐഎസ്‌ തീവ്രവാദികളെ സിറിയയിലെ കൊബാനി മേഖലയില്‍ നിന്നും കുര്‍ദിഷ്‌ പോരാളികള്‍ തുരത്തി. തിങ്കളാഴ്‌ച കനത്ത വ്യോമാക്രമണമാണ്‌ കുര്‍ദീഷ്‌ പോരാളികള്‍ നടത്തിയത്‌. അമേരിക്കന്‍ സേനയുടെ സഹായത്തോടെ ഒരു മാസം നീണ്ടു നിന്ന പോരാട്ടത്തിലാണ്‌ കൊബാനി കുര്‍ദിഷ്‌ പേരാളികള്‍ മോചിപ്പിച്ചത്‌.


തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ കുന്നിന്റെ മുകളില്‍ ഐഎസ്‌ പോരാളികളുടെ കറുത്ത പതാക മാറ്റി കുര്‍ദ്ദിഷ്‌ സേന പതാക സ്‌ഥാപിച്ചു. സിറിയന്‍ കുര്‍ദ്‌ പോരാളികള്‍ നടത്തുന്ന ആക്രമണത്തിനും അമേരിക്കന്‍ വ്യോമസേനയുടെ ആക്രമണം കൂടി ഉണ്ടായതോടെയാണ്‌ കുര്‍ദുകള്‍ക്ക്‌ എതിരാളികളില്‍ നിന്നും കൊബാനി പിടിച്ചത്‌. ഇവിടെ കുട്ടികളെയും കൗമാരക്കാരെയും ഉപയോഗിച്ചായിരുന്നു ഐഎസ്‌ പോരാട്ടം നടത്തിയിരുന്നത്‌. താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും കൂടുതല്‍ കരുത്തോടെ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുകയാണ്‌ ഐഎസ്‌ തീവ്രവാദികളെന്ന്‌ സംശയമുണ്ട്‌.


കബാനിയില്‍ നിന്നും ഐഎസ്‌ സാന്നിദ്ധ്യം പൂര്‍ണ്ണമായും ഒഴിപ്പിച്ചെന്ന്‌ മനുഷ്യാവകാശങ്ങള്‍ക്ക്‌ വേണ്ടി സിറിയ നിരീക്ഷിക്കുന്ന യുഎന്നിന്റെ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. സെപ്‌തംബറില്‍ ഇസ്‌ളാമിക സ്‌റ്റേറ്റ്‌ ഭീകരര്‍ കൊബാനിക്ക്‌ സമീപത്തെ 300 ഗ്രാമങ്ങള്‍ ഐഎസ്‌ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന്‌ അതിര്‍ത്തിയിലൂടെ തുര്‍ക്കിയിലേക്ക്‌ പാലായനം ചെയ്‌തത്‌ അനേകരാണ്‌. ഒക്‌ടോബറോടെ കൊബാനി ഏതാണ്ട്‌ പൂര്‍ണ്ണമായി ഐഎസ്‌ തീവ്രവാദികളുടെ നിയന്ത്രണത്തിലാകുകയും ചെയ്‌തിരുന്നു. തിങ്കളാഴ്‌ച ഐഎസിന്റെ നിര്‍ണ്ണായക കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം 17 തവണയാണ്‌ വ്യോമാക്രമണം നടത്തിയത്‌.










from kerala news edited

via IFTTT

ബിജെപി ഹര്‍ത്താല്‍ തുടങ്ങി; വൈകിട്ട്‌ ആറു മണിവരെ ജനജീവിതം സ്‌തംഭിക്കും









Story Dated: Tuesday, January 27, 2015 06:26



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട്‌ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു മണി വരെയാണ്‌ ഹര്‍ത്താല്‍. ഇതേ തുടര്‍ന്ന്‌ ദേശീയ ഗെയിംസ്‌ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇന്ന്‌ നടത്താനിരുന്ന പൊതു പരിപാടികള്‍ പലതും നീക്കിവെച്ചിട്ടുണ്ട്‌. സര്‍വകലാശാല പരീക്ഷകളും റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട ഫോട്ടോയെടുപ്പും നീക്കി വെച്ചിട്ടുണ്ട്‌.


ദേശീയ ഗെയിംസിന്റെ ഭാഗമായി ഇന്ന്‌ നടക്കേണ്ട ദീപശിഖാ പ്രയാണം മാറ്റിയിട്ടുണ്ട്‌. ഈ ഹര്‍ത്താല്‍ കൂടിയായതോടെ ധനമന്ത്രി കെ എം മാണിയുടെ മണ്ഡലമായ പാലായില്‍ മൂന്നാം ദിവസമാണ്‌ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത്‌. കഴിഞ്ഞയാഴ്‌ച എല്‍ഡിഎഫും യുഡിഎഫും രണ്ടു ദിവസങ്ങള്‍ പാലായില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. പ്രതിപക്ഷ കക്ഷികള്‍ അനാവശ്യ വിവാദങ്ങളിലേക്ക്‌ മാണിയെ വലിച്ചിഴയ്‌ക്കുന്നു എന്നാരോപിച്ചായിരുന്നു യുഡിഎഫ്‌ ഹര്‍ത്താല്‍ നടത്തിയതിന്‌ തൊട്ടുപിന്നാലെ മാണി രാജി വെയ്‌ക്കണമെന്ന്‌ എല്‍ഡിഎഫും സമരം നടത്തി. ഇതിന്‌ ശേഷമാണ്‌ ഇപ്പോള്‍ മൂന്നാമത്തെ ഹര്‍ത്താലും ഉണ്ടായിട്ടുള്ളത്‌.


അതിനിടയില്‍ നാളെ വൈകിട്ട്‌ നിര്‍ണ്ണായക യുഡിഎഫ്‌ യോഗം നടക്കും. യോഗത്തില്‍ നിന്നും ബാലകൃഷ്‌ണപിളളയെ ഒഴിവാക്കിയിട്ടുണ്ട്‌. മാധ്യമങ്ങള്‍ വഴി കടുത്ത ആരോപണം നടത്തിക്കൊണ്ടിരിക്കുന്ന ബാലകൃഷ്‌ണപിള്ളയെ ഇനി ചുമക്കാന്‍ വയ്യ എന്ന നിലയിലാണ്‌ യുഡിഎഫ്‌ കക്ഷികളുടെ നിലപാട്‌. യുഡിഎഫില്‍ നിന്നും പുറത്താക്കിയാലും പിള്ള ആക്ഷേപം തുടരുമെന്നാണ്‌ വിലയിരുത്തല്‍.










from kerala news edited

via IFTTT

ഉമ്മയുടെ കൂടെ, സ്‌നേഹസദസ്സ്‌ സംഘടിപ്പിച്ചു











Story Dated: Monday, January 26, 2015 02:36


mangalam malayalam online newspaper

പൊന്നാനി: വെളിയങ്കോട്‌ വെസ്‌റ്റ്്‌ മഹല്ലിലെ മസ്‌ജിദുറഹ്‌മാന്‍ അങ്കണത്തില്‍ അറുപത്‌ പിന്നിട്ട മഹല്ലിലെ ഇരുന്നൂറോളം ഉമ്മമാരെ പങ്കെടുപ്പിച്ച ഉമ്മയുടെ കൂടെ സ്‌നേഹ സദസ്സ്‌ വേറിട്ട അനുഭവമായി മാറി. മസ്‌ജിദുറഹ്‌മാന്‍ ലൈബ്രറി അന്‍സാറുല്‍ ഇസ്‌്ലാം വെസ്‌റ്റ് മഹല്ല്‌ യു എ ഇ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മാതാപിതാക്കളോടുള്ള കടമകളുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്നതും സ്‌നേഹത്തിന്റെ നൂല്‍ബന്ധത്തിലൂടെ കുടുംബ ജീവിതം ആഹ്ലാദമാക്കുന്നതിനുമുള്ള പരിശീലനം കൂടിയായി. എല്ലാ ഉമ്മമാര്‍ക്കും നിസ്‌കാര കുപ്പായം, നിസ്‌കാര പടം, ഖുര്‍ആന്‍ പ്രതി എന്നിവ നല്‍കിയാണ്‌ സ്വീകരിച്ചാനയിച്ചത്‌. മഹല്ല്‌ ഖത്തീബ്‌ അഹ്‌്മദ്‌കുട്ടി ബാഖവി പാലത്തിങ്ങല്‍ ഉദ്‌ഘാടനം ചെയ്‌തു. വി എച്ച്‌ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഇമാം അബ്‌ദുറസാഖ്‌ പുതുപൊന്നാനി, കെ എം മുഹമ്മദ്‌, ടി എ ശാഹുല്‍ഹമീദ്‌, കെ വി അബ്‌ദുല്ല ഹാജി, സി പി ഹസീബ്‌ ഹുദവി, സിദ്ദീഖ്‌ ഫൈസി, കമ്മാലി, എച്ച്‌ എ ആലു, വി എച്ച്‌ അഹ്‌്മദ്‌, കെ ജലീല്‍ പ്രസംഗിച്ചു. ബുര്‍ദ, ഖവ്വാലി സദസ്സുകളും പ്രാര്‍ത്ഥനാസദസ്സും സംഘടിപ്പിച്ചു.










from kerala news edited

via IFTTT