121

Powered By Blogger

Sunday, 8 March 2015

സ്‌പൈസ്‌ ജറ്റ്‌ വിമാനം റണ്‍വേയില്‍ നിന്നും തെന്നി നീങ്ങി









Story Dated: Monday, March 9, 2015 09:28



mangalam malayalam online newspaper

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ ഇറങ്ങവെ സ്‌പൈസ്‌ ജെറ്റ്‌ വിമാനം റണ്‍വേയില്‍ നിന്നും തെന്നി നീങ്ങി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലിറങ്ങവെയാണ്‌ വിമാനം തെന്നി നീങ്ങിയത്‌. 74 യാത്രക്കാരും നാലു ജീവനക്കാരുമായി ബംഗ്‌ളൂരുവില്‍ നിന്നും ഹൂബ്ലിയിലേക്കുള്ള സ്‌പൈസ്‌ജറ്റ്‌ എസ്‌.ജി 1085 വിമാനമാണ്‌ അപകടത്തില്‍ പെട്ടത്‌. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. വിമാനം ഇറങ്ങുന്ന സമയത്തുണ്ടായിരുന്ന കനത്ത മഴയെ തുടര്‍ന്ന്‌ റണ്‍വേയില്‍ നിന്നും വിമാനം തെന്നി നീങ്ങുകയായിരുന്നു. അതേ സമയം അപകട വിവരം ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ അധികൃതരെ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ്‌ സൂചന.










from kerala news edited

via IFTTT

പോലീസിലേക്ക്‌ വനിതകളുടെ ഒഴുക്ക്‌; ഐപിഎസുകാര്‍ 22 ല്‍ നിന്നും 31 ആയി









Story Dated: Monday, March 9, 2015 09:18



mangalam malayalam online newspaper

ഹൈദരാബാദ്‌: സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അക്രമം ഒരു ട്രന്റായി മാറുന്ന സാഹചര്യത്തില്‍ പോലീസ്‌ ഫോഴ്‌സിലേക്ക്‌ വനിതകളുടെ ഒഴുക്ക്‌ കൂടുന്നു. ഹൈദരാബാദ്‌ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ്‌ അക്കാദമിയില്‍ (എസ്‌വിപിഎന്‍പിഎ) ഇത്തവണ പരിശീലനം നേടുന്നത്‌ 31 വനിതകളാണ്‌. ഒമ്പതു പേര്‍ കൂടി. 2013 ല്‍ ഐപിഎസ്‌് തേടിയെത്തിയത്‌ 22 വനിതാ ഓഫീസര്‍മാരായിരുന്നു.


കടുത്ത ശാരീരിക മാനസീക പരിശീലനങ്ങള്‍ വേണ്ടിവരുന്ന ഐപിഎസ്‌ തേടി ഈ വര്‍ഷം എസ്‌വിപിഎന്‍പിഎ യില്‍ പരിശീലനം നേടിയത്‌ 168 പേരായിരുന്നു. 16 കിലോമീറ്റര്‍ ഓട്ടം ഉള്‍പ്പെടെ കടുത്ത ശാരീരിക പീഡകള്‍ വരുന്ന പരിശീലനം പുരുഷ സ്‌ത്രീ കേഡറ്റുകള്‍ ഒരുമിച്ചാണ്‌ നിര്‍വ്വഹിക്കുന്നത്‌. വീട്ടിലും ഓഫീസിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും തുടങ്ങി സമൂഹത്തില്‍ എല്ലായിടത്തും സ്‌ത്രീകള്‍ക്ക്‌ നേരെ അതിക്രമം വര്‍ദ്ധിച്ചതാണ്‌ പോലീസ്‌ ഫോഴ്‌സില്‍ ചേരാന്‍ പ്രേരണയായതെന്ന്‌ ഇവര്‍ വ്യക്‌തമാക്കി.


പോലീസിലേക്ക്‌ കൂടുതല്‍ സ്‌ത്രീകള്‍ വരാന്‍ ധൈര്യം കാണിക്കുന്നതിന്‌ കാരണം മാറ്റത്തിന്റെ സൂചനയാണെന്ന്‌ വനിതാ കേഡറ്റുകള്‍ പറയുന്നു. ഫോഴ്‌സില്‍ സ്‌ത്രീകള്‍ തന്നെ വരുന്നത്‌ ഇന്ത്യയിലെ സ്‌ത്രീ സമൂഹത്തിന്‌ കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതാണ്‌. ഇതിലൂടെ പുരുഷന്മാരുടെ മാനസീകാവസ്‌ഥയ്‌ക്കും വ്യത്യാസം വരുത്താന്‍ കഴിയുമെന്നാണ്‌ ഇവരുടെ കണ്ടെത്തല്‍.










from kerala news edited

via IFTTT

സ്‌ത്രീ സംരക്ഷണം ഉറപ്പുവരുത്താന്‍ ഡല്‍ഹിയില്‍ റോഡ്‌ റാലി









Story Dated: Monday, March 9, 2015 09:04



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ സ്‌ത്രീകള്‍ക്ക്‌ എതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാവുന്നതിനെതിരെ ഇന്നലെ ഡല്‍ഹിയില്‍ റോഡ്‌ റാലി അരങ്ങേറി. വനിതാദിനമായ ഇന്നലെയാണ്‌ റോഡ്‌ റാലി നടന്നത്‌.


ഡല്‍ഹി പോലീസ്‌ കമ്മീഷ്‌ണര്‍ ബി.എസ്‌ ബാസിയാണ്‌ റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. ഡല്‍ഹി ട്രാഫിക്‌ പോലീസും ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോഴ്‌സും ചേര്‍ന്നാണ്‌ റാലി സംഘടിപ്പിച്ചത്‌.


ആരോഗ്യമുള്ളതും അപമാനിക്കപ്പെടാത്തതുമായ സ്‌ത്രീകളാണ്‌ ഇന്ത്യയുടെ ശക്‌തി. സ്‌ത്രീ സുരക്ഷയ്‌ക്ക് പുറമെ മോട്ടോര്‍ സൈക്കിള്‍ യാത്രയില്‍ ഹെല്‍മെറ്റിന്റെ പ്രാധാന്യവും നാം ഓര്‍മക്കണ്ടതാണെന്ന്‌ ഹോണ്ടാ സെയില്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ യദ്‌വീന്ദര്‍ പറഞ്ഞു. സ്‌ത്രീകളില്‍ പലരും ഹെല്‍മെറ്റ്‌ ഉപയോഗിക്കാതെയാണ്‌ മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുന്നത്‌. ഈ റോഡ്‌ റാലിയിലുടെ ഹെല്‍മെറ്റിന്റെ പ്രാധാന്യം എല്ലാവര്‍ക്കും മനസിലായിക്കാണുമെന്നും ദയ്‌വീന്ദര്‍ പറഞ്ഞു.










from kerala news edited

via IFTTT

അധ്യാപിക കുളിക്കുന്നത് ഫോട്ടോ എടുത്ത യുവാവ് അറസ്റ്റില്‍











Story Dated: Monday, March 9, 2015 07:37


mangalam malayalam online newspaper

മംഗളൂരുഃ അധ്യാപിക കുളിക്കുത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഗോളി ഷാഫി എ. മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കൂട്ടു പ്രതികളായ നൗഷാദ്, യുനുസ് എന്നിവരെ പോലീസ് അന്വേഷിച്ച് വരികയാണ്.


മംഗളൂരു ബണ്ട്വാള്‍ ബോലന്തൂരുവിലാണ് സംഭവം. കുളിക്കുന്നതിനിടെ ശബ്ദം കേട്ട അധ്യാപിക വേലക്കാരിയോട് ചെന്ന് നോക്കാന്‍ പറഞ്ഞപ്പോഴാണ് മൂന്നു പേര്‍ കുളി ദൃശ്യം പകര്‍ത്തുന്നുണ്ടായത്. തടയാന്‍ ശ്രമിച്ച വേലക്കാരിയെ അക്രമിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. അധ്യാപികയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.










from kerala news edited

via IFTTT

ഗണിതം മധുരമാക്കി മെട്രിക്‌മേള











Story Dated: Monday, March 9, 2015 01:53


കാസര്‍ഗോഡ്‌: മൂന്ന്‌, നാല്‌ ക്ലാസ്സുകളിലെ ഗണിതപഠനം ആസ്വാദ്യമാക്കാന്‍ കുമ്പള ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌തല മെട്രിക്‌ മേള കുമ്പഡാജെ ഗവണ്‍മെന്റ്‌ ജൂനിയര്‍ ബേസിക്‌ സ്‌കൂളില്‍ സംഘടിപ്പിച്ചു. മെട്രിക്‌ അളവുമായി ബന്ധപ്പെട്ട്‌ മൂന്നും നാലും ക്ലാസ്സുകളിലെ കുട്ടികള്‍ നേടിയ പഠനനേട്ടങ്ങള്‍, ആശയങ്ങള്‍ എന്നിവ പങ്കുവെയ്‌ക്കുന്നതിനും മെട്രിക്‌ ഉപകരണങ്ങളുടെ നിര്‍മ്മാണരീതി പരിശീലിക്കുന്നതിനും വേണ്ടിയാണ്‌ മേള സംഘടിപ്പിച്ചത്‌.


പഴയകാല അളവു ഉപകരണങ്ങളായ ചെറുനാഴി, ഇടനാഴി, ഇടങ്ങഴി, പറ, ത്രാസ്സ്‌ തുടങ്ങി ആധുനിക അളവ്‌ ഉപകരണമായ സ്‌കെയില്‍ വരെ മേളയില്‍ പ്രദര്‍ശിപ്പിച്ചു. അന്യം നിന്ന ്‌പോകുന്ന പഴയ അളവു പകരണങ്ങളുടെ പ്രദര്‍ശനം കുട്ടികള്‍ക്ക്‌ കൗതുകമായി.


ക്ലോക്കുകളുടെ പഴയ മാതൃക മുതല്‍ പുത്തന്‍മാതൃക വരെ മേളയില്‍ പ്രദര്‍ശിപ്പിച്ചതും ശ്രദ്ധേയമായി. ഉള്ളളവ്‌ അളക്കുന്ന കൊണ്ട, മൊന്ത, ദൂരമളക്കുന്ന ടേപ്പ്‌, ആശാരിയുടെ മുഴകോല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന അളവുപകരണങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ച മെട്രിക്‌മേളയില്‍ ഉണ്ടാക്കിയ ഉത്‌പന്നങ്ങളാണ്‌ ഇതിലധികവും. കുമ്പഡാജെ പഞ്ചായത്തിലെ അഞ്ച്‌ സ്‌കൂളുകളിലെ 40ഓളം വിദ്യാര്‍ത്ഥികളാണ്‌ മേളയില്‍ പങ്കെടുത്തത്‌. വിവിധ അളവുതൂക്ക ഉപകരണങ്ങളെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്‌ മേളയില്‍ എത്തിയവര്‍ക്ക്‌ പറഞ്ഞുകൊടുത്തത്‌.


വിവിധതരം സ്‌കെയിലുകളുടെ നിര്‍മ്മാണം, ഡൈസ്‌ നിര്‍മ്മാണം, പാള പ്ലേറ്റുകള്‍കൊണ്ടുളള ക്ലോക്ക്‌ നിര്‍മ്മാണം എന്നിവയിലും മേളയില്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കി. മെട്രിക്‌ മേള കുമ്പഡാജെ ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആനന്ദ കെ. മൗവ്വാര്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്തംഗം ഖദീജ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ സുവര്‍ണ്ണ, സിആര്‍സി കോഡിനേറ്റര്‍ അംബിക ടീച്ചര്‍, പി.ടി.എ. പ്രസിഡണ്ട്‌ എം.എ ലത്തീഫ്‌, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്‌ദുള്‍ റഹ്‌മാന്‍, കെ. പ്രിയേഷ്‌, മഹാലിംഗ പ്രകാശ്‌, എ. അബ്‌ദുളള തുടങ്ങിയവര്‍ സംബന്ധിച്ചു.










from kerala news edited

via IFTTT

ഇരുട്ടിനെ മറികടന്ന്‌ അമൃത











Story Dated: Monday, March 9, 2015 01:54


തൃശൂര്‍: ഇരുട്ടിനെ മറികടന്ന്‌ അമൃത ഇന്ന്‌ പ്ലസ്‌ വണ്‍ പരീക്ഷ എഴുതും. അകക്കണ്ണിന്റെ വെളിച്ചത്തില്‍ മനസിന്‌ ശക്‌തി നല്‍കി പൂര്‍ണ ആത്മവിശ്വാസത്തോടെയാണ്‌ അമൃത പരീക്ഷയ്‌ക്ക് തയാറായിട്ടുള്ളത്‌. വില്ലടം ജി.എച്ച്‌.എസ്‌. സ്‌കൂളിലെ ഹ്യുമാനിറ്റീസ്‌ വിദ്യാര്‍ഥിനിയാണ്‌. നൂറുശതമാനം കാഴ്‌ചവൈകല്യമുള്ള അമൃത ബ്രെയിലിയുടെ സഹായത്തോടെയാണ്‌ പഠിക്കുന്നത്‌. അധ്യാപകരും കൂട്ടുകാരും പഠനത്തിന്‌ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്‌. ക്ലാസ്‌മുറിയിലെ പഠനത്തിന്‌ പുറമെ ഐ.ടി.എസ്‌.എസ്‌. റിസോഴ്‌സ് കേന്ദ്രത്തിലെ അധ്യാപിക രേണുകയും ഒപ്പമുണ്ട്‌.


പരീക്ഷ എഴുതാന്‍ അമൃതയെ സഹായിക്കുന്നത്‌ ഹോളി ഫാമിലിയിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ആര്യയാണ്‌. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ കരസ്‌ഥമാക്കിയിരുന്നു ഈ മിടുക്കി. സംസ്‌ഥാനസ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കവിതാ രചനയ്‌ക്ക് രണ്ടാംസ്‌ഥാനവും മോണോ ആക്‌ടില്‍ എ ഗ്രേഡും നേടി. അമൃത എഴുതിയ സ്‌നേഹാമൃതം എന്ന പേരിലുള്ള കവിതാസമാഹാരം അധ്യാപകരും കൂട്ടുകാരും ചേര്‍ന്നാണ്‌ പുറത്തിറക്കിയത്‌. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപികയാവണമെന്നാണ്‌ അമൃതയുടെ ആഗ്രഹം. പട്ടാമ്പി പോങ്ങല്ലൂര്‍ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയായ ചന്ദ്രികയാണ്‌ അമ്മ, അച്‌ഛന്‍ ബാലകൃഷ്‌ണന്‍, സഹോദരന്‍ ശ്രീരാഗ്‌.










from kerala news edited

via IFTTT

ആന ഇടഞ്ഞത്‌ പരിഭ്രാന്തി പരത്തി : ബൈക്ക്‌ എടുത്ത്‌ എറിഞ്ഞു











Story Dated: Monday, March 9, 2015 01:54


ഷോര്‍ണൂര്‍: കുളപ്പള്ളി തൃപ്പറ്റപൂരത്തിന്‌ എത്തിയ ആന ഇടഞ്ഞത്‌ പ്രദേശത്ത്‌ പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട്‌ നാലിനായിരുന്നു സംഭവം. ഇടഞ്ഞ ആന ബൈക്ക്‌ എടുത്ത്‌ എറിഞ്ഞു. എലിഫന്റ്‌ സ്‌ക്വാഡ്‌ എത്തി ഒരു മണിക്കൂറിനു ശേഷമാണ്‌ ആനയെ തളച്ചത്‌. അതെസമയം പൂരത്തിന്‌ എത്തിച്ച മൂന്നോളം ആനകള്‍ക്ക്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ്‌ അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്‌. ആനപരിപാലന നിയമങ്ങള്‍ മറികടന്ന്‌ ആനകളെ എഴുന്നള്ളിപ്പിന്‌ എത്തിച്ചതിനെ തുടര്‍ന്നാണ്‌ നടപടി.










from kerala news edited

via IFTTT

നാല്‍വര്‍ സംഘം ഇന്ന്‌ പരീക്ഷാഹാളിലേക്ക്‌











Story Dated: Monday, March 9, 2015 01:54


കുന്നംകുളം: ഒരേ പ്രസവത്തില്‍ ജനിച്ച അപൂര്‍വ സഹോദരങ്ങള്‍ ഇന്ന്‌ പരീക്ഷാ ഹാളിലേക്ക്‌. ചിറമനങ്ങാട്‌ കോണ്‍കോഡ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ താനിയ, ഫാരിസ്‌, ഫെബിന്‍, ഫയാസ്‌ എന്നിവരാണ്‌ ഇന്ന്‌ നടക്കുന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതുന്നത്‌.


ചിറമനങ്ങാട്‌ ചെമ്പ്രയൂര്‍ വീട്ടില്‍ ശരീഫ്‌-സൈനബ ദമ്പതികളുടെ മക്കളാണ്‌ ഈ നാല്‍വര്‍ സംഘം. മൂന്നു ആങ്ങളമാരുടെ സംരക്ഷണയിലാണ്‌ സഹോദരി താനിയ. എല്‍.കെ.ജി. മുതല്‍ പത്താം ക്ലാസ്‌ വരെയുള്ള പഠനം ഒരേ സ്‌കൂളില്‍ ഒരേ ക്ലാസിലാണെന്നുള്ള പ്രത്യേകതയും ഈ നാല്‍വര്‍ സംഘത്തിനുണ്ട്‌. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസിലിരുന്നു പഠിച്ചു കളിച്ചു വളര്‍ന്നു വന്നവര്‍ സ്‌കൂള്‍ അധികൃതര്‍ക്ക്‌ എന്നും കൗതുകം നിറഞ്ഞവരാണ്‌. ഇവരുടെ മൂത്ത സഹോദരി തസ്‌നി ഈ സ്‌കൂളില്‍നിന്നാണ്‌ ഉയര്‍ന്ന മാര്‍ക്കോടെ പഠിച്ച്‌ പാസായത്‌. പിതാവ്‌ ശരീഫ്‌ ഗള്‍ഫിലാണ്‌. നാല്‍വര്‍ സംഘത്തിന്റെ എസ്‌.എസ്‌.എല്‍.സി. പരീക്ഷ ആഘോഷമാക്കുവാന്‍ കഴിഞ്ഞ ദിവസം ശരീഫ്‌ ഗള്‍ഫില്‍നിന്ന്‌ നാട്ടിലെത്തിയിട്ടുണ്ട്‌.


സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന ഉണ്ണി, മാനേജര്‍ ബഷീര്‍ എന്നിവരുടെ പ്രത്യേക ലാളനയും ശ്രദ്ധയും ഈ നാല്‍വര്‍ സംഘത്തിനുണ്ട്‌. പഠിക്കാന്‍ നാലുപേരും മിടുക്കന്മാരാണെന്ന്‌ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ സ്‌കൂളിലെ കരിയന്നൂര്‍ പാമ്പ്രാ വീട്ടിലെ കുഞ്ഞിമുഹമദ്‌-സുഹ്‌റ ദമ്പതികളുടെ ഇരട്ടകളായ ഹസ്‌നയും അല്‍താഫും ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതുന്നുണ്ട്‌. സ്‌കൂള്‍ അധ്യാപകരുടെ അനുഗ്രഹാശിസുകളോടെ ഇവര്‍ ഇന്ന്‌ പരീക്ഷ ഹാളിലേക്ക്‌ പ്രവേശിക്കും.










from kerala news edited

via IFTTT

കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ നാലു കുട്ടികള്‍ മരിച്ചു









Story Dated: Monday, March 9, 2015 08:49



mangalam malayalam online newspaper

ഗസിയാബാദ്‌: കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ നാലുകുട്ടികള്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഗസിയാബാദിലെ ഫറൂക്ക്‌ നഗറിലാണ്‌ സംഭവം. അക്ഷാ(6), ഫര്‍ഹാന്‍(8), ശാരിക(3), ഫര്‍ഹാന്‍(8) എന്നിവരാണ്‌ മരിച്ചത്‌. പടക്കം വില്‍പ്പനക്കാരനായ മുഹമ്മദ്‌ റിസ്വാന്‍ എന്നയാളുടേതാണ്‌ കാര്‍. മരിച്ച നാലു കുട്ടികളും പരിക്കേറ്റ കുട്ടിയും ഇയാളുടെ കുടുംബത്തിലെ അംഗങ്ങളാണ്‌.


റിസ്വാനും കുടുംബത്തിലെ അഞ്ചു കുട്ടികളും ഒരു അയല്‍വാസിയുമാണ്‌ കാറിനുള്ളില്‍ ഉണ്ടായിരുന്നത്‌. റിസ്വനും അയല്‍വാസിയും കാര്‍ നിര്‍ത്തി പുറത്ത്‌ പോയപ്പോഴാണ്‌ അപകടം. കാറിനുള്ളിലുണ്ടായിരുന്ന ഒരു കുട്ടി മ്യൂസിക്‌ സിസ്‌റ്റത്തിന്റെ സ്വിച്ച്‌ ഓണാക്കിയപ്പോഴാണ്‌ സ്‌ഫോടനം ഉണ്ടായത്‌. നാലു കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. ഒരു കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വിവാഹാഘോഷത്തിന്‌ പൊട്ടിക്കാന്‍ കൊണ്ടുപോയ വെടിക്കോപ്പുകളാണ്‌ പൊട്ടിത്തെറിച്ചത്‌. മ്യൂസിക്‌ സിസ്‌റ്റത്തില്‍ ഉണ്ടായ ഷോര്‍ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. വെടിക്കോപ്പ്‌ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കാന്‍ പോലീസ്‌ റിസ്വന്‌ നിര്‍ദ്ദേശം നല്‍കി.










from kerala news edited

via IFTTT

മധുരിക്കും നെല്ലിക്ക









'ആദ്യം കയ്ക്കും പിന്നെ മധുരിക്കും' എന്നാണ് നെല്ലിക്കയെക്കുറിച്ചുള്ള പഴമൊഴി . എന്നാല്‍ സൗഹൃദത്തിന്റെ , ജീവിതത്തിന്റെ ,സംഗീതത്തിന്റെ മധുരവുമായി എത്തിയ ഈ നെല്ലിക്ക എപ്പോഴും മധുരിക്കും.യൗവനത്തിന്റെ കഥ പറയുന്ന മ്യൂസിക്കല്‍ ത്രില്ലറിനപ്പുറവും നെല്ലിക്ക ഒരു പാട് സഞ്ചരിക്കുന്നു. കുടുംബബന്ധത്തിലെ സ്‌നേഹോഷ്മളതയും പ്രണയവും എല്ലാം നിറയുമ്പോഴും കോഴിക്കോടിന്റെ സ്വന്തം ബാബുക്കയുടെ സംഗീതയുഗത്തെയും ചിത്രം ഓര്‍മപ്പെടുത്തുന്നു.

എഡിറ്ററില്‍ നിന്ന് സംവിധായകനിലേക്ക് ഉയര്‍ന്ന ബിജിത്ത്ബാലയ്ക്ക് തന്റെ ആദ്യചിത്രം കൈക്കുറ്റപ്പാടുകളില്ലാതെ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതുമുഖ താരം ദീപക്ക് നായകനാകുന്ന ചിത്രത്തില്‍ ശശികുമാര്‍, പര്‍വീണ്‍ , മാമുക്കോയ, അതുല്‍ കുല്‍ക്കര്‍ണി, ജിജോയ്, ഗീഥാസലാം, സുനില്‍സുഗത, ഭഗത്, അഞ്ജലി ഉപാസന, സിജാറോസ്, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പി.വി.ജയരാജ്, സുരേഷ് കൃഷ്ണ, മറീന,ആര്‍.ജെ.ഷാന്‍, നിവിന്‍ മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.


ബാബുരാജിന്റെ ഈണം ഹൃദയത്തിലേറ്റി നടക്കുന്ന റിട്ടയേര്‍ഡ് അധ്യാപകന്‍ ഹരിമാസ്റ്റര്‍. അദ്ദേഹത്തിന്റെ രണ്ടു മക്കളില്‍ ഒരാള്‍ വെസ്‌റ്റേണ്‍ സംഗീതത്തിന്റെ വഴിയേ നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്-ബാലു. ബോബ് മാര്‍ലിയുടെ ആരാധകനാണ് ഈ ചെറുപ്പക്കാരന്‍ . ഹരിമാസ്റ്ററും സുഹൃത്തുക്കളും ചേര്‍ന്ന് ബാബുരാജ് സംഗീതം കലാകേന്ദ്രം തുടങ്ങുന്നു. ഹരിമാസ്റ്ററുടെ കുടുംബത്തിലേക്ക് മരുമകന്‍ സതീഷ് കയറി വരുന്നതോടെയാണ് കഥയുടെ പ്രധാന വഴിത്തിരിവ്. ആദ്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തി കഥ പറയാന്‍ ബിജിത്തിന് കഴിഞ്ഞു. പി.ആര്‍.അരുണ്‍കുമാറിന്റേതാണ് കഥ. ബിജിത്ത് ബാലയും അരുണ്‍കുമാറുമാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്.



ബാലുവായി ദീപക്കും സതീഷായി അതുല്‍ കുല്‍ക്കര്‍ണിയുമാണ് വേഷമിട്ടത്. ശശികുമാര്‍ ഹരിമാസ്റ്റര്‍ക്ക് ജീവന്‍ നല്കി. ഇവരുള്‍പ്പെടെയുള്ള എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകള്‍ ഭദ്രമാക്കിയിട്ടുണ്ട്. ചെറുപ്പത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതവും മെലഡിയുടെ ഇമ്പമാര്‍ന്ന ഈണവുമായി ആറ് ഗാനങ്ങളും നെല്ലിക്കയെ സമ്പന്നമാക്കുന്നു. ബിജിബാലാണ് സംഗീതം. മലബാര്‍ ഭാഷയും നന്നായി ഉപയോഗപ്പെടുത്തിയ ചിത്രം മനോഹരമായ ക്യാമറാഫ്രെയ്മുകളോടെയാണ് പൂര്‍ണമാകുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ്.കുമാറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്.


സമകാലിക സമൂഹത്തില്‍ കാണുന്ന പല കാഴ്ചകള്‍ക്കപ്പുറം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു പാട് ഘടകങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട് നെല്ലിക്കയില്‍ .ചെറിയ ഇടവേളയ്ക്കു ശേഷം കല്പക ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ച ചിത്രം കൂടിയാണിത്. എ.ആര്‍ .പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ റൗഫാണ് ചിത്രത്തിന്റെ നിര്‍മാണം.











from kerala news edited

via IFTTT