121

Powered By Blogger

Tuesday, 24 March 2015

രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എഡിബി







രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എഡിബി


ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് ഘടന 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. അതേസമയം, ചൈനയുടെ വളര്‍ച്ച ഇതേകാലഘട്ടത്തില്‍ 7.2ശതമാനമായി ചുരുങ്ങുമെന്നും ബാങ്ക് വിലയിരുത്തുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 8.2ശതമാനമാകും. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ രാജ്യത്ത് പ്രകടമാകുക 2016-17 വര്‍ഷത്തിലാകുമെന്നും എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


2015-16 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ഐഎംഎഫിന്റെ വിലയിരുത്തല്‍.











from kerala news edited

via IFTTT

സ്വര്‍ണത്തേക്കാള്‍ വിലകുറവ്: പ്ലാറ്റിനം ആഭരണവില്‍പന കൂടുന്നു







സ്വര്‍ണത്തേക്കള്‍ വിലകുറവ്: പ്ലാറ്റിനം ആഭരണവില്‍പന കൂടുന്നു






കൊല്‍ക്കത്ത: സ്വര്‍ണത്തേക്കാള്‍ വിലകുറഞ്ഞതോടെ രാജ്യത്ത് പ്ലാറ്റിനത്തിന് ആവശ്യക്കാരേറുന്നു. ഫ്രിബ്രവരി-മാര്‍ച്ച് മാസങ്ങളില്‍മാത്രം 40 മുതല്‍ 50 ശതമാനംവരെ വല്പന വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു.

10 ഗ്രാം പ്ലാറ്റിനത്തിന് നിലവില്‍ 26,300 രൂപയാണ് വില. അതേസമയം സ്വര്‍ണത്തിനാകട്ടെ 26,600 രൂപയുമാണ്. ആഗോള വിപണിയില്‍ ഔണ്‍സിന് 1,150 ഡോളറാണ് പ്ലാറ്റിനത്തിന്റെ വില. സ്വര്‍ണത്തിന് ഔണ്‍സിന് 1,183 ഡോളറും.


വില കുറഞ്ഞതും ബ്രാന്‍ഡ് ചെയ്ത വിവാഹ ആഭരണങ്ങളോടുള്ള താല്‍പര്യംകൂടിയതുമാണ് പ്ലാറ്റിനത്തിന്റെ വില്പന വര്‍ധിക്കാനിടയായതെന്ന് അഹമ്മദാബാദിലെ വ്യാപാരികള്‍ പറയുന്നു. നഗരവാസികളായ 35-40 പ്രായക്കാര്‍ക്കിടയിലാണ് പ്ലാറ്റിനത്തോട് താല്‍പര്യംകൂടുതലെന്നും ഇവര്‍ പറയുന്നു.


മോതിരം പോലെയുള്ള ചെറിയ പ്ലാറ്റിനം ആഭരണങ്ങള്‍ക്കായിരുന്നു നേരത്തെ ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന് വ്യത്യാസം വന്നതായി മുംബൈയിലെ മനുഭായി ജ്വല്ലേഴ്‌സ് ഡയറക്ടര്‍ സമീര്‍ സാഗര്‍ വ്യക്തമാക്കുന്നു.











from kerala news edited

via IFTTT

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം







ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം


മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് സൂചിക 56 പോയന്റ് ഉയര്‍ന്ന് 28248ലും നിഫ്റ്റി സൂചിക 13 പോയന്റ് ഉയര്‍ന്ന് 8563ലുമെത്തി.

345 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.


സണ്‍ ഫാര്‍മ, ടിസിഎസ്, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, മാരുതി തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.











from kerala news edited

via IFTTT

ഉപഭോക്താക്കള്‍ക്കായി എസി.ബി.ഐ. ടെക് ലേണിങ് സെന്ററുകള്‍







ഉപഭോക്താക്കള്‍ക്കായി എസി.ബി.ഐ. ടെക് ലേണിങ് സെന്ററുകള്‍


തിരുവനന്തപുരം: സെല്‍ഫ് സര്‍വീസ് ചാനലുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് അവബോധമുണ്ടാക്കാന്‍ എസ്.ബി.ഐ. ടെക്-ലേണിങ് സെന്ററുകള്‍ വ്യാപിപ്പിക്കുന്നു.

കാഷ് ഡെപ്പോസിറ്റ് യന്ത്രം, മൊബൈല്‍ ബാങ്കിങ് ആപ്‌സ്, നെറ്റ് ബാങ്കിങ്, ഗ്രീന്‍ റെമിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയാണ് ഈ സെല്‍ഫ് സര്‍വീസ് ചാനലുകള്‍.


രാജ്യത്തെ 385 ടെക് ലേണിങ് സെന്ററുകള്‍ വഴിയാണ് ഇവ ഉപയോഗിക്കാനുള്ള പരിശീലനവും ബോധവത്കരണവും നടത്തുന്നത്. ഈ കേന്ദ്രങ്ങളുടെ വിലാസം http://bit.ly/1CUESBs ലഭിക്കും. എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും വൈകുന്നേരം നാലിനാണ് 90 മിനിട്ട് നീളുന്ന ശില്പശാല സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ഇതുവരെ നാല് ശില്പശാലകള്‍ സംഘടിപ്പിച്ചതായും ബാങ്ക് അറിയിച്ചു.











from kerala news edited

via IFTTT

ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണു; 148 പേര്‍ മരിച്ചു









Story Dated: Tuesday, March 24, 2015 05:32



mangalam malayalam online newspaper

പാരീസ്‌: വീണ്ടും ആകാശ ദുരന്തം. ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണ്‌ 148 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 142 യാത്രക്കാരും ആറ്‌ ജീവനക്കാരുമായി ബാഴ്‌സലോണയില്‍ നിന്ന്‌ ഡസില്‍ഡോര്‍ഫിലേക്ക്‌ പോകുകയായിരുന്ന എയര്‍ബസ്‌ എ 320 വമാനമാണ്‌ തകര്‍ന്നു വീണത്‌. 24 വര്‍ഷം പഴക്കമുള്ള വിമാനമാണ്‌ തകര്‍ന്നുവീണത്‌. ലുഫ്‌തന്‍സ എയര്‍ലൈന്‍സിന്റെ ഉപസ്‌ഥാപനമായ ജര്‍മ്മന്‍ വിംഗ്‌സിന്റെ ഉടമസ്‌ഥതയിലുള്ള വിമാനമാണിത്‌. യാത്രക്കാരില്‍ ആരും രക്ഷപെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാങ്കോയിസ്‌ ഒലാണ്ടെ പ്രതികരിച്ചു.


ആല്‍പ്‌സ് പര്‍വതനിരയിലാണ്‌ വിമാനം തകര്‍ന്നുവീണത്‌. വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായി ഫ്രഞ്ച്‌ ആഭ്യന്തര മന്ത്രാലയം സ്‌ഥിരീകരിച്ചു. ബാഴ്‌സിലോണയില്‍ നിന്ന്‌ നൂറ്‌ കിലോമീറ്റര്‍ അകലെ ഫ്രഞ്ച്‌ റിവെര നഗരത്തിന്റെ വടക്ക്‌ മാറിയാണ്‌ വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. ആഭ്യന്തര മന്ത്രി ബെര്‍ണാഡ്‌ കാസ്‌നെവുവിനെ ദുരന്ത സ്‌ഥലത്തേക്ക്‌ അയച്ചതായി ഫ്രാന്‍സ്‌ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്‌ അറിയിച്ചു.


പ്രാദേശിക സമയം 8.55ന്‌ പുറപ്പെട്ട വിമാനത്തില്‍ നിന്ന്‌ പ്രാദേശിക സമയം രാവിലെ 10.47ന്‌ പൈലറ്റ്‌ അടിയന്തര സന്ദേശം അയച്ചിരുന്നു. തകര്‍ന്നു വീഴുന്നതിന്‌ തൊട്ടുമുന്‍പ്‌ 38,000 അടി ഉയരത്തില്‍ പറന്നു കൊണ്ടിരുന്ന വിമാനം 5000 അടി താഴ്‌ചയിലേക്ക്‌ താഴ്‌ന്ന് പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. അപകടകാരണം വ്യക്‌തമല്ല. മൃതദേഹങ്ങള്‍ അപകടസ്‌ഥലത്ത്‌ നിന്ന്‌ മാറ്റിക്കൊണ്ടിരിക്കുന്നതായി ഫ്രാന്‍സ്‌ ഏവിയേഷന്‍ അധികൃതരെ ഉദ്ധരിച്ച്‌ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.










from kerala news edited

via IFTTT

സജീവമല്ലാത്ത കേരളത്തിലെ ഇരുപതോളം പാര്‍ട്ടികള്‍ക്ക്‌ രജിസ്‌ട്രേഷന്‍ നഷ്‌ടമായേക്കും









Story Dated: Tuesday, March 24, 2015 05:30



mangalam malayalam online newspaper

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സജീവമല്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ദേശീയ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നീക്കത്തില്‍ കേരളത്തിലെ ഇരുപതോളം പാര്‍ട്ടികള്‍ക്ക്‌ റജിസ്‌ട്രേഷന്‍ നഷ്‌ടമായേക്കും. ദേശീയ, സംസ്‌ഥാന അംഗീകാരമുള്ള പാര്‍ട്ടികള്‍ക്ക്‌ നിയമം ബാധകമല്ല.


നിശബ്‌ദ ഭൂരിപക്ഷം, ദേശിയ പ്രജാ സോഷ്യലിസ്‌റ്റ് പാര്‍ട്ടി, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷനെ കമ്മീഷന്റെ പുതിയ നടപടി ബാധിക്കുമെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍ ദേശീയ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ സമ്പൂര്‍ണയോഗത്തിലാവും ഇതു സംബന്ധിച്ച്‌ അന്ധിമ തീരുമാനമുണ്ടാകുക. എന്നാല്‍, തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്നും വിശദമായ പരിശോധന ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ദേശീയ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അധികൃതര്‍ വ്യക്‌തമാക്കി. എന്നാല്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.


തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച്‌ രാജ്യത്ത്‌ 1,600ല്‍ അധികം രാഷ്‌ട്രീയ പാര്‍ട്ടികള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ 200ല്‍ താഴെ പാര്‍ട്ടികള്‍ മാത്രമാണ്‌ രാജ്യത്തു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. ഇത്തരത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുകയും പ്രവര്‍ത്തനം നടത്താതിരിക്കുകയും ചെയ്യുന്ന ആയിരത്തില്‍പരം പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ മരവിപ്പിക്കാനാണ്‌ കമ്മീഷന്‍ ആലോചിക്കുന്നത്‌.


ഇവയില്‍ പ്രധാനമായും കഴിഞ്ഞ അഞ്ചോ ഏഴോ വര്‍ഷത്തിലധികമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാകും രജിസ്‌ട്രേഷന്‍ നഷ്‌ടമാകുക. രണ്ടോ മൂന്നോ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കുറഞ്ഞത്‌ ഒരു പാര്‍ലമെന്റു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത പാര്‍ട്ടികള്‍ക്കും രജിസ്‌ട്രേഷന്‍ നഷ്‌ടമാകും.


രാഷ്‌ട്രീയ പാര്‍ട്ടിയായി രജിസ്‌റ്റര്‍ ചെയ്‌താല്‍ സംസ്‌ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന നികുതി ഇളവുകള്‍ തുടങ്ങുന്ന ആനുകൂല്യങ്ങള്‍ ഇത്തരം സംഘടനകള്‍ക്ക്‌ ലഭിക്കും. ഇതു തടയുകയാണ്‌ കമ്മീഷന്റെ പ്രധാന ലക്ഷ്യം.










from kerala news edited

via IFTTT

താന്‍ തെറ്റുചെയ്‌തിട്ടില്ല; ചീഫ്‌ വിപ്പ്‌ സ്‌ഥാനം ആര്‍ക്കും ഏറ്റെടുക്കാം: പി.സി. ജോര്‍ജ്‌









Story Dated: Tuesday, March 24, 2015 05:28



mangalam malayalam online newspaper

കോട്ടയം: തന്നെ കുറ്റപ്പെടുത്തുന്നവര്‍ കള്ളനും ദുഷ്‌ടനും രാഷ്‌ട്രീയത്തില്‍ കച്ചവടം നടത്തുന്നവരുമാണെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. താന്‍ തെറ്റുചെയ്‌തിട്ടില്ല. അതുകൊണ്ടാണ്‌ പാര്‍ട്ടി നടപടി സ്വീകരിക്കാത്തതെന്നും ചീഫ്‌ വിപ്പ്‌ സ്‌ഥാനം ആര്‍ക്കും വേണ്ടത്തതാണെന്നും ജോര്‍ജ്‌ കോട്ടയത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കേരള കോണ്‍ഗ്രസ്‌ ഭൂമിയില്‍ തന്നെയെന്ന്‌ പറയുന്നത്‌ മാണിയുടെ നിലപാട്‌. പാര്‍ട്ടി ഇപ്പോഴും നടുക്കടലില്‍ തന്നെയാണെന്നും അദ്ദേഹം വ്യക്‌താക്കി. തന്റെ ചീഫ്‌ വിപ്പ്‌ സ്‌ഥാനം ആര്‍ക്കും ഏറ്റെടുക്കാം. ആര്‍ക്കും വേണ്ടാത്ത സ്‌ഥാനമാണ്‌ ചിഫ്‌ വിപ്പ്‌ സ്‌ഥാനം. കരുണാകരനെ രാഷ്‌ട്രീയം പഠിപ്പിച്ചയാളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ കണ്ടതില്‍വെച്ച്‌ അതീവ കുശാഗ്രബുദ്ധിക്കാരനാണ്‌ ഉമ്മന്‍ ചാണ്ടിയെന്നും ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT

പന്നിയിറച്ചി കടത്തുന്നതിനിടയില്‍ പോലീസ്‌ പിടിയിലായി











Story Dated: Tuesday, March 24, 2015 05:14


കല്ലറ: കാട്ടുപന്നിയിറച്ചി ഓട്ടോയില്‍ കടത്തുന്നതിനിടയില്‍ ഒരാള്‍ പോലീസ്‌ പിടിയില്‍. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിമറഞ്ഞു. പിടിയിലായ പ്രതിയേയും വാഹനത്തെയും പോലീസ്‌ ഫോറസ്‌റ്റ് അധികൃതര്‍ക്ക്‌ കൈമാറി. ഇന്നലെ പുലര്‍ച്ചെ മിതൃമ്മല നീറമണ്‍കടവ്‌ ഭാഗത്ത്‌ നൈറ്റ്‌ പട്രോളിംഗ്‌ നടത്തുന്ന പോലീസിനെക്കണ്ട്‌ വാഹനം നിര്‍ത്തി പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു.


തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും കാട്ടുപന്നിയുടെ ഇറച്ചിയും സമീപത്തുനിന്നും കുറിഞ്ചിലക്കാട്‌ സ്വദേശി ശശിയേയും പിടികൂടി. ഇയാളെയും വാഹനത്തെയും പാലോട്‌ വനംവകുപ്പ്‌ അധികൃതര്‍ക്ക്‌ കൈമാറിയതായി പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ഐശ്വര്യയുടെ മരണം: അന്വേഷണം ഇഴയുന്നു











Story Dated: Tuesday, March 24, 2015 05:14


വെള്ളറട: വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ പന്ത്രണ്ടു വയസുകാരി ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ അന്വേഷണം ഇഴയുന്നതായി ആക്ഷേപം. പഞ്ചാംകുഴി, ചിറത്തലയ്‌ക്കല്‍, വീട്ടില്‍ സുമ- രാജേഷ്‌ ദമ്പതികളുടെ മകള്‍ ഐശ്വര്യയാണ്‌ കഴിഞ്ഞ നവംബര്‍ 26ന്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിനിന്ന മൃതദേഹം കണ്ടമാത്രയില്‍ തന്നെ നാട്ടുകാരില്‍ കൊലപാതകമാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ സംശയം ജനിച്ചിരുന്നു. പത്തടിക്ക്‌ താഴെ മാത്രം പൊക്കമുള്ള ഏഴാം ക്ലാസുകാരി പതിനഞ്ചടി പൊക്കത്തില്‍ സാരിയില്‍ തൂങ്ങി നിന്നതും ശരീര ഭാഗങ്ങളില്‍ വെളുത്തമുടികള്‍ കാണാനിടയായതും മൃതദേഹത്തിലെ അടി വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ സമീപത്തെ പായയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതും ദുരൂഹത ഉണര്‍ത്തിയിരുന്നു.


മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും പോലീസ്‌ വ്യക്‌തമായ മറുപടി നല്‍കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്‌. പ്രക്ഷോഭങ്ങളുടെ ഫലമായി ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടുവെങ്കിലും ഫലത്തില്‍ അന്വേഷണം ചുവപ്പു നാടയില്‍ തന്നെ കുടുങ്ങിയിരിക്കുകയാണെന്നാണ്‌ പ്രധാന ആക്ഷേപം. തൊഴിലുറപ്പു തൊഴിലാളിയായ ഐശ്വര്യയുടെ അമ്മ സുമ ഉച്ചഭക്ഷണം ഭര്‍ത്താവ്‌ രാജേഷിനും മകള്‍ക്കും വിളമ്പി തൊഴിലുറപ്പിനു പോയി മടങ്ങി എത്തിയപ്പോഴാണ്‌ മകള്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്‌.


സംഭവത്തില്‍ അന്വേഷണ വിധേയമായി രാജേഷിനെയും സമീപവാസിയായ ഒരു മധ്യവയസ്‌ക്കനെയും പോലീസ്‌ പിടികൂടി തല്‍ക്കാലം മുഖം രക്ഷിച്ചുവെങ്കിലും മകളുടെ മൃതദേഹം പോലും കാണിക്കാതെ സ്‌റ്റേഷനിലിട്ട്‌ മര്‍ദ്ദിച്ച രാജേഷിനോട്‌ യഥാര്‍ഥ വസ്‌തുത തെളിയിച്ചു നല്‍കാന്‍ കഴിയാത്തത്‌ കടുത്ത നീതികേടായി തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഐശ്വര്യയുടെ മരണത്തിന്റെ ദുരൂഹതകളുടെ ചുരുളുകള്‍ അഴിച്ച്‌ യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസ്‌ അധികൃതര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്‌ഥര്‍ക്കെതിരെ നിയമനടപടിക്ക്‌പോകാന്‍ തയാറെടുക്കുകയാണ്‌ പഞ്ചാംകുഴി നിവാസികളും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും.










from kerala news edited

via IFTTT

പോത്തന്‍കോട്‌ വീടു കയറി ആക്രമണം 2 സ്‌ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക്‌ പരുക്ക്‌











Story Dated: Tuesday, March 24, 2015 05:14


പോത്തന്‍കോട്‌: പോത്തന്‍കോട്‌ വീടുകയറി ആക്രമണം രണ്ടു സ്‌ത്രീകള്‍ക്കും ഗൃഹനാഥനും പരുക്കേറ്റു. ബി.ജെ.പി. - സി.പി.എം. അക്രമം നടന്ന പോത്തന്‍കോട്‌ പ്ലാമൂട്ടില്‍ ഒരിടവേളയ്‌ക്കു ശേഷമാണ്‌ വീണ്ടും ആക്രമം. തിങ്കളാഴ്‌ച ഉച്ചയോടെ പ്ലാമൂട്‌ പെട്രോള്‍ പമ്പിനു എതിര്‍വശം ഉത്രം വീട്ടില്‍ സി.പി.എം. പ്രവര്‍ത്തകനായ ഹരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഹരികുമാറിനെ മര്‍ദ്ദിക്കുന്നതു കണ്ട്‌ തടയാന്‍ ശ്രമിച്ച ഹരിയുടെ അമ്മ വസന്ത (58), ഭാര്യ ആര്യ (28) ക്കുമാണ്‌ പരുക്കേറ്റത്‌.


ഇവരെ ആദ്യം കാന്യകുളങ്ങര ആശുപത്രിയിലും പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. മുന്‍പ്‌ നടന്ന അക്രമസംഭവങ്ങളില്‍ ഹരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകരായ ലാലു (24), രജ്‌ഞിത്ത്‌ (23), രവീന്ദ്രന്‍ (50) എന്നിവര്‍ക്കെതിരെ വീട്ടുകാര്‍ പോത്തന്‍കോട്‌ പോലീസില്‍ പരാതി നല്‍കി. അന്വേഷണം ഊര്‍ജിതമാക്കിയതായി പോത്തന്‍കോട്‌ എസ്‌.ഐ. വിജയരാഘവന്‍ പറഞ്ഞു.










from kerala news edited

via IFTTT

റോഡ്‌ റോളര്‍ നിയന്ത്രണം തെറ്റി: ദുരന്തം ഒഴിവായി











Story Dated: Tuesday, March 24, 2015 05:14


കല്ലമ്പലം: റോഡ്‌ റോളര്‍ കുത്തനെയുളള കയറ്റത്ത്‌ നിയന്ത്രണംതെറ്റി പിറകോട്ടുരുണ്ട്‌ മതിലിലിടിച്ചുനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. തലനാരിഴക്കാണ്‌ ദുരന്തം ഒഴിവായത്‌. നാവായിക്കുളം ഡീസന്റ്‌മുക്ക്‌ പാറച്ചേരിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. നാവായിക്കുളത്തുനിന്ന്‌ തുമ്പോട്ടേക്കു പോകുമ്പോള്‍ കുത്തനെയുളള കയറ്റം കയറി തീരാറായപ്പോഴേക്കും വണ്ടിയുടെ ഗിയര്‍ബോക്‌സ് തകര്‍ന്ന്‌ എന്‍ജിനുമായുള്ള ബന്ധംനഷ്‌ടപ്പെടുകയും വേഗത്തില്‍ പുറകോട്ടുരുളുകയുമായിരുന്നു. റോഡ്‌ റോളര്‍ നിര്‍ത്താനാകാതെ ഡ്രൈവര്‍ ഉച്ചത്തില്‍ നിലവിളിച്ച്‌ അപായസൂചന നല്‍കിയതിനെതുടര്‍ന്ന്‌ വഴിയാത്രക്കാര്‍ ഓടിമാറി.


വാഹനങ്ങള്‍ നിര്‍ത്തി ഡ്രൈവര്‍മാരും ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ കല്ലും കട്ടയും മറ്റും റോഡിലിട്ട്‌ റോളര്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തമിഴ്‌നാട്‌ സ്വദേശിയായ ഡ്രൈവര്‍ മുരുകന്‍ മനോധൈര്യം കൈവിടാതെ വാഹനത്തിന്റെ ഗതി ഒരു വിധം നിയന്ത്രിച്ച്‌ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലും വാഹനങ്ങളിലും ഇടിക്കാതെ നോക്കിയെങ്കിലും സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ മതിലും തകര്‍ത്ത്‌ റോഡിനു കുറുകെ നില്‍ക്കുകയായിരുന്നു. ഇതുവഴിയുളള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടെങ്കിലും പിന്നീട്‌ ജെ.സി.ബി എത്തിച്ച്‌ റോഡ്‌ റോളറിനെ റോഡില്‍നിന്നും മാറ്റുകയായിരുന്നു.










from kerala news edited

via IFTTT