121

Powered By Blogger

Sunday, 6 February 2022

കമ്പനികളിലെ ചെറുകിട നിക്ഷേപകരുടെ വിഹിതത്തില്‍ റെക്കോഡ് കുതിപ്പ്

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ(എൻഎസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളിൽ ചെറുകിട നിക്ഷേപകരുടെ ഓഹരി വിഹിതത്തിൽ റെക്കോഡ് കുതിപ്പ്. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ റീട്ടെയിൽ നിക്ഷേപ വിഹിതം 7.32ശതമാനമായാണ് ഉയർന്നത്. മുൻപാദത്തിൽ ഇത് 7.13ശതമാനമായിരുന്നു. ഒരുവർഷം മുമ്പാണെങ്കിൽ 6.9ശതമാനവും. അതിസമ്പന്ന(എച്ച്എൻഐ)രുടെ വിഹിതത്തിലും റെക്കോഡ് വർധനവുണ്ടായിട്ടുണ്ട്. ഡിസംബർ പാദത്തിൽ 2.26ശതമാനമാണ് ഈ വിഭാഗക്കാരുടെ വിഹിതം. ഇതോടെ റീട്ടെയിൽ, അതിസമ്പന്ന വിഭാഗങ്ങളുടെ മൊത്തം ഓഹരി വിഹിതം 9.58ശതമാനമായി. ഉയർന്ന പണലഭ്യതയും അടച്ചിടലിനെതുടർന്ന് ലഭിച്ച സമയവുമൊക്കെയാണ് റീട്ടെയിൽ നിക്ഷേപത്തിൽ വൻവർധനവുണ്ടാക്കിയത്. പലിശ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലവാരത്തിലെത്തിയതും റീട്ടെയിൽ നിക്ഷേപകരെ വിപണിയിലേയ്ക്കാകർഷിച്ചു. എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ചെറുകിടക്കാരുടെ മൊത്തം നിക്ഷേപമൂല്യം ഇതോടെ 19 ലക്ഷം കോടി രൂപയായി ഉയരുകയുംചെയ്തു. ഒരുവർഷം മുമ്പത്തെ 12.7 ലക്ഷം കോടി രൂപയിൽനിന്ന് 50ശതമാനമാണ് വർധന. 2019ലെ കണക്കുകളുമായി താരതമ്യംചെയ്യുമ്പോൾ ഇരട്ടിയോളമാണ് വർധന. Share of retail investors in NSE companies at record high.

from money rss https://bit.ly/34h4w8H
via IFTTT

ബജറ്റ് വളര്‍ച്ചയ്ക്ക് അനുകൂലം: നിക്ഷേപകരെടുക്കേണ്ട മുന്‍കരുതലുകള്‍ അറിയാം

തിരഞ്ഞെടുപ്പുകാലത്ത് ജനപ്രിയ ബജറ്റ് പ്രതീക്ഷിച്ചിരിക്കുമ്പോൾ, ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ജനപ്രിയതയ്ക്കു പ്രാധാന്യമില്ലാത്ത, സാമ്പത്തിക വളർച്ചാ ലക്ഷ്യം മുന്നിൽകണ്ടുള്ള ഗൗരവതരമായ ബജറ്റാണ്. സമ്പദ് വ്യവസ്ഥയിലെ വളർച്ചാവേഗം നിലനിർത്തുക എന്നതാണ് സാമ്പത്തികമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2021-22 വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 9.2 ശതമാനമാണ്. 2022-23 വർഷത്തിൽ പ്രതീക്ഷിക്കുന്നത് 8 മുതൽ 8.5 ശതമാനം വളർച്ചയാണ്. ഈ ലക്ഷ്യം നേരിടുന്നതിന് സർക്കാർ മൂലധന ചിലവ് 35.4 ശതമാനം വർധിപ്പിച്ച് 7.5 ലക്ഷം കോടി രൂപയാക്കി. ഇത് വലിയൊരു കുതിപ്പാണ്. 2023 സാമ്പത്തിക വർഷത്തേക്കുള്ള യഥാർത്ഥ മൂലധന ചിലവ് 10.5 ലക്ഷം കോടി ആയിരിക്കും. മൂലധനച്ചിലവിൽ ഉണ്ടാകാനിരിക്കുന്ന ഈ കുതിപ്പ് സാമ്പത്തിക വളർച്ചയെ ഉയർത്തും. എംഎസ്എംഇകളെ സഹായിക്കുന്നതിനായി ഇസിജിഎൽഎസ് വായ്പാ പദ്ധതിയിൽ രണ്ടുലക്ഷം കോടി രൂപയുടെ വർധനവു വരുത്തുകയും ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കുകയും ചെയ്തത് സ്വാഗതാർഹമായ നടപടിയാണ്. മൂലധന ചിലവുകൾക്കായി ആവശ്യത്തിന് പണംകണ്ടെത്താൻ കഴിയുമെന്ന് സാമ്പത്തിക സർവേ നേരത്തേ അവകാശപ്പെട്ടിരുന്നു. സർവേ പറഞ്ഞത് ധനമന്ത്രി പ്രാവർത്തികമാക്കി. ധനക്കമ്മി കുറയ്ക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്കിനുള്ള ധൈര്യം ധനമന്ത്രി പ്രകടിപ്പിച്ചു. 2022 സാമ്പത്തിക വർഷത്തെ ധനകമ്മിയായ 6.9 ശതമാനം എന്നത് 2023 സാമ്പത്തിക വർഷം 6.4 ശതമാനമാക്കി മാത്രമേ കുറയ്ക്കേണ്ടതുള്ളു. ഈ നടപടിക്ക് വിലക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 90 ഡോളറിന് അടുത്തു നിൽക്കുമ്പോൾ, ഇറക്കുമതി വിലക്കയറ്റ ത്തിനുള്ള സാധ്യതയുണ്ട്. നികുതി നിരക്കുകളിൽ ഇടപെടാൻ ധനമന്ത്രി തയാറായില്ല എന്നത് സ്വാഗതാർഹമാണ്. നേരിട്ടുള്ള പ്രത്യക്ഷ നികുതികളായ വ്യക്തിഗത ആദായ നികുതി, കോർപറേറ്റ് നികുതി, മൂലധന ലാഭത്തിന്മേലുള്ള നികുതി എന്നിവ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുന്നു. എല്ലാ ആസ്തികളിലും ദീർഘകാല മൂലധന നേട്ടത്തിന് പരമാവധി 15 ശതമാനം സർചാർജ്ജ് എന്ന നിലയിൽ ഏകീകരിച്ചതാണ് ചെറിയ ഒരു മാറ്റം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്നതിനായുള്ള പദ്ധതികൾക്കും വൻതോതിൽ പണം വകയിരുത്തിയിട്ടുണ്ട്. പാവപ്പെട്ടവരുടെ ഭവന പദ്ധതിയായ പിഎം ആവാസ് യോജനയ്ക്ക് 48000 കോടി രൂപയും 3. 8 കോടി ജനങ്ങൾക്കു പ്രയോജനം ലഭിക്കുന്ന കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷന് 60000 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സ്വരൂപിക്കാമെന്നു ലക്ഷ്യമിട്ടിരുന്നുവെങ്കിലും 78000 കോടി രൂപ മാത്രമേ സംഭരിക്കാനായുള്ളു. സ്വകാര്യവൽക്കരണ നീക്കം മന്ദഗതിയിലാണ്. ആസ്തികൾ വിറ്റുള്ള വിഭവ സമാഹരണ പദ്ധതി (അസെറ്റ് മോണിട്ടൈസേഷൻ) യിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആഗോള വിപണി വീണ്ടും ശക്തിയാർജ്ജിച്ചതിന്റെ പശ്ചാത്തലത്തിൽ ബജറ്റിനു മുമ്പ് ഓഹരി വിപണിയിൽ ചെറിയ കുതിപ്പു ദൃശ്യമായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട നികുതികളിൽ ഒന്നുംതന്നെ വർധനവുണ്ടാതകാതിരുന്നത് ഈ കുതിപ്പിന് ആക്കം കൂട്ടി. വിദേശ നിക്ഷേപകർ വിറ്റഴിക്കലിന് ചെറിയ ഇടവേള നൽകിയതും കുതിപ്പു നിലനിർത്താൻ സഹായിച്ചു. ബജറ്റ് ദിനത്തിൽ അവർ 22 കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ മാത്രമാണു നടത്തിയത്. സർക്കാരിന്റെ അറ്റ കടമെടുപ്പ് 32.3 ശതമാനം വർധിച്ച് 11.39 ട്രില്യൺ രൂപ ആയിത്തീർന്നത് പണ വിപണിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 10 വർഷ ബോണ്ടിന്റെ യീൽഡ് 0.2 ശതമാനം ഉയരുകയും ചെയ്തു. സർക്കാരിന്റെ പലിശച്ചെലവിനെ ഇത് പ്രതികൂലമായി ബാധിക്കും. പലിശ ചിലവ് മൊത്തം ചിലവിന്റെ 23.8 ശതമാനം എന്നത് ഉൽക്കണ്ഠയുണർത്തുന്നു. ഡിജിറ്റൽ ഇടപാടുകളിൽനിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ക്രിപ്റ്റോകളിലേക്കുള്ള പണത്തിന്റെ പ്രവാഹം കുറയ്ക്കുകയും മൂലധന വിപണിയിലേക്ക് കൂടുതൽ പണം ആകർഷിക്കപ്പെടാനിടയാക്കുകയും ചെയ്യും. കേന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ കറൻസി കൊണ്ടുവരാനുള്ള നീക്കം സ്വാഗതാർഹമാണ്. എന്നാൽ ബാങ്കുകളിലെ നിക്ഷേപത്തെ ബാധിക്കാത്തവിധം ക്രമേണയായിരിക്കണം അതുചെയ്യേണ്ടത്. മുന്നോട്ടു പോകുമ്പോൾ വിപണിയിലെ വലിയ വ്യതിയാനം തുടരുക തന്നെ ചെയ്യും. യുഎസ് കേന്ദ്ര ബാങ്കിന്റെ പണ നയം സംബന്ധിച്ച അനിശ്ചിതത്വം, വിദേശ നിക്ഷേപകരിൽ നിന്ന് ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്കിലെ വ്യതിയാനം, ഉയർന്നഓഹരി വില നിലവാരം, എണ്ണവില, സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട പ്രവണതകളും കോർപറേറ്റ് ലാഭവുമെല്ലാം വ്യതിയാനത്തിനു കാരണമാവുന്നുണ്ട്.നിക്ഷേപകർ ജാഗ്രതയോടെയുള്ള ശുഭപ്രതീക്ഷ പുലർത്തണം. കൂടിയ വില നിലവാരമുള്ള ഇപ്പോഴത്തെ വിപണിയിൽ മതിയായ മുൻകരുതൽ എന്ന നിലയ്ക്ക് അൽപം ലാഭമെടുക്കുന്നതും ആ പണം സ്ഥിര നിക്ഷേപത്തിലേക്കു മാറ്റുന്നതും നല്ലതാണ്. ധനകാര്യ സ്ഥാപനങ്ങൾ, ഐടി, നിർമ്മാണവുമായി ബ്ന്ധപ്പെട്ട മേഖലകൾ, ഫാർമ, സ്പെഷ്യാലിറ്റി കെമിക്കൽ എന്നീ മേഖലകളിലെ ഉയർന്ന ഗുണനിലവാരമുള്ള ഓഹരികളിൽ നിക്ഷേപം തുടരുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3sp2OKe
via IFTTT

Friday, 4 February 2022

'വര്‍ക്ക് ഫ്രം ഹോമാ'ണോ; ഓഫീസ് പ്രൊഡക്റ്റുകള്‍ വാങ്ങാം, മികച്ച ഓഫറില്‍

ഇപ്പോൾ മിക്കവരും വർക്ക് ഫ്രം ഹോമാണ്. ഓഫീസ് വർക്കുകളടക്കം മിക്ക ജോലികളും വീട്ടിൽ നിന്ന് തന്നെയാണ് ചെയ്യുന്നത്. ജോലികൾക്കും സ്ക്കൂൾ വർക്കുകൾക്കും ധാരാളം സാധനങ്ങൾ ആവശ്യമാണ്.ആമസോൺ ബേസിക്സ് ടോപ്പ് ക്വാളിറ്റി ഓഫീസ് പ്രൊഡക്റ്റുകൾക്കിപ്പോൾ വമ്പിച്ച വിലക്കുറവാണ്. AmazonBasics Felt Tip Marker Pens - Assorted Color, 12-Pack| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിവിധ നിറങ്ങളിലുളള ആമസോൺ ബേസിക്സ് മാർക്കർ പേനകൾ വിപണികളിലുണ്ട്. ആർട്ട് വർക്കുകൾക്കും പ്രൊജക്റ്റുകൾക്കും ഉപയോഗിക്കാം. റീഫില്ലബിൾ ഫൗണ്ടെയ്ൻ പേനകളും വാങ്ങാം. മികച്ച കംഫർട്ടോടുകൂടി എഴുതാനാകുന്ന ടോപ്പ് ക്വാളിറ്റി പേനകളാണ് ആമസോൺ ബേസിക്സ് ഫൗണ്ടെയ്ൻ പേനകൾ. റിട്രാക്റ്റബിൾ ബോൾ പോയിന്റ് പേനകളും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. AmazonBasics Refillable Fountain Pen - Fine Point, Black Ink| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ചെറുതും വലുതുമായ റൈറ്റിങ് പാഡുകളുണ്ട്. വീട്ടിലും സ്കൂളിലും മറ്റ് ജോലി സ്ഥലങ്ങളിലെല്ലാം ഉപയോഗിക്കാം. ക്വാളിറ്റി പേപ്പറുകളുളള ആമസോൺ ബേസിക്സ് റൈറ്റിങ് പാഡുകൾ ഇപ്പോൾ തന്നെ വാങ്ങാം .ആമസോൺ ബേസിക്സ് സ്റ്റാപ്ലറുകളും വാങ്ങാം. ഡി-ടൈപ്പ്, യു-ടൈപ്പ്, ടി-ടൈപ്പ് സ്റ്റേപ്പിൾസ് ഉപയോഗിക്കാൻ സാധിക്കും. AmazonBasics 3 in 1 Heavy Duty Staple Gun with staples - (4-14mm) 600 Pieces| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക പേപ്പറുകൾ സൂക്ഷിച്ചു വയ്ക്കാൻ ഫയൽ ഫോൾഡറുകളുണ്ട്. ആകർഷകമായ പ്രൊഫഷണൽ ലുക്ക് നൽകുന്ന ഫയൽ ഫോൾഡറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഫയലുകൾ സോർട്ട് ചെയ്യാൻ ഓഫീസ് ലെറ്റർ ട്രേകളും വാങ്ങാം. ഓരോ ദിവസത്തേയും കാര്യങ്ങൾ കുറിച്ച് വയ്ക്കാൻ അനുയോജ്യമായ ഡയറികളും വിപണികളിലുണ്ട്. ആമസോൺ ബേസിക്സ് നോൺ ടോക്സിക് ഗ്ലൂകളും ഓഫീസ് ബുക്കെൻഡുകളും നല്ല ഓഫറിൽ ലഭ്യമാണ്. AmazonBasics Hanging 6 Pocket File Folders - Multicolor| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക സെക്യൂരിറ്റി സേഫ് ഡ്രോയറുകൾക്കും മികച്ച ഓഫറാണ്. വിവിധ ലോക്കിംഗ് സംവിധാനങ്ങളുളള ഡ്രോയറുകൾ വിപണികളിലുണ്ട്. കീപാഡ്, ഫിംഗർ പ്രിന്റ് ലോക്കിംഗ് സംവിധാനങ്ങളുളള ആമസോൺ സെക്യൂരിറ്റി സേഫ് ഡ്രോയറുകൾ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാം.

from money rss https://bit.ly/3rryGP8
via IFTTT

Thursday, 3 February 2022

വീട്ടിൽ ജിമ്മൊരുക്കാം; ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എവിടെ നിന്ന് വാങ്ങാം?

നമ്മുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. അതിനായി വർക്ക്ഔട്ടുകൾ ചെയ്യാം. വീട്ടിൽ നിന്ന് തന്നെ വർക്ക്ഔട്ടുകൾ ചെയ്യാൻ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാം. വിപണികളിൽ ഫിറ്റ്നസ്ഉപകരണങ്ങളുടെ വൻ ശേഖരമാണുളളത്. വെയിറ്റ് പ്ലേറ്റുകളും ഡംബെല്ലുകളും സ്കിപ്പിംഗ് റോപ്പുകളുമായി ജിം ഫിറ്റ്നസ് കിറ്റുകളുണ്ട്. വിവിധ യോഗ മാറ്റ്സ്, സ്ട്രാപ്പ്, മാറ്റ് ബാഗുകളും, സ്മാർട്ട് വാച്ചുകളും വാങ്ങാം. Protoner PR8IN1 Blend Decline Multi Bench for Home Gym 8-in-1 250 Kg Support| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വർക്ക്ഔട്ട് ചെയ്യാൻ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്നസ് ബെഞ്ചുകൾ വിവിധ തരത്തിലാണുളളത്. 3 ഇൻ 1 വെയിറ്റ് ബെഞ്ച്, 8 ഇൻ 1 മൾട്ടി പർപ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്ളാറ്റ് ബെഞ്ച്, അഡ്ജസ്റ്റബിൾ പ്രീച്ചർ കേൾ ബെഞ്ച് തുടങ്ങിയവ. വ്യായാമങ്ങൾ ചെയ്യുന്നതിനായി ഇവ എളുപ്പത്തിൽ ക്രമീകരിക്കാനാകും. Protoner 20kg Adjustable Dumbbell Set for Adult, PVC| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഉപഭോക്താക്കൾക്ക് നേരിയതു മുതൽ ഭാരം കൂടിയ ഡംബെല്ലുകൾ വിപണികളിലുണ്ട്. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെൽ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. ആംസും ചെസ്റ്റും എളുപ്പത്തിൽ ട്രെയിൻ ചെയ്യാൻ സാധിക്കും. വിവിധ റെസിസ്റ്റൻസ് ബാൻഡുകളും ഹാൻഡ്ഗ്രിപ്പുകളും വിപണികളിൽ നിന്ന് വാങ്ങാം. അപ്പർ ബോഡി വർക്ക്ഔട്ടിനായി ജിം ബാറുകൾ ഉപയോഗിക്കാം. പുൾ അപ് ബാറുകളും പുഷ് അപ് ബാറുകളും വിപണികളിലുണ്ട്. പുൾ അപ്, ചിൻ അപ്, റിവേഴ്സ് ഡിപ്, സിറ്റ് അപ് എന്നിവ ചെയ്യാനാകും. Protoner 3 in 1 Dumbbell Rack, Plate Stand and bar Holder (Black and Yellow)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക കാർഡിയോ വർക്ക്ഔട്ടുകൾക്കായി ട്രെഡ്മില്ലുകളുംഎക്സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. സ്പീഡ്, കലോറി, സമയം, ദൂരം എന്നിവ കാണിക്കാൻ ഡിജിറ്റൽ ഡിസ്പ്ലേയുണ്ട്. ഓടാനും നടക്കാനും കഴിയുന്ന ട്രെഡ്മില്ലുകളിൽ ഹൃദയമിടിപ്പും അറിയാനാകും. ആംസും ഷോൾഡറും തുടയും വർക്ക്ഔട്ട് ചെയ്യാൻ എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ ഫിറ്റ്നസ് ബൈക്കുകൾ ഉപയോഗിക്കാം. വർക്ക്ഔട്ടുകൾക്ക് സഹായിക്കുന്ന സ്റ്റെപ്പ് മെഷീനുകളും വാങ്ങാം. ബോഡി ഫ്ളക്സിബിളിറ്റി വർദ്ധിപ്പിക്കാനായി കെറ്റിൽബെൽ ഉപയോഗിക്കാം. സ്ക്വാറ്റ്, ത്രോ എന്നിങ്ങനെ വിവിധ തരത്തിലുളള എക്സസൈസുകൾ ഇതുപയോഗിച്ച് ചെയ്യാനാകും. Sparnod Fitness STH-3000 (4 HP Peak) 2 in 1 Foldable Treadmill for Home Cum Under Desk Walking Pad- Slim Enough to be stored Under Bed (Grey) ഗ്ലൗസ്, സ്വെറ്റ് ബാൻഡുകൾ, വെയിറ്റ് ലിഫ്റ്റിങ് ബെൽട്ടുകൾ എന്നിങ്ങനെ നിരവധി ജിം ആക്സസറീസുകളും ലഭ്യമാണ്. ജിം ബാഗുകളും വാങ്ങാം. യോഗ ചെയ്യുന്നവർക്കായി പല തരം ഉത്പന്നങ്ങളുണ്ട്. യോഗ മാറ്റ്സ്, സ്ട്രാപ്പ്, ടൗവ്വൽ, മാറ്റ് ബാഗുകൾ എന്നിവ. അനുയോജ്യമായ വസ്ത്രങ്ങളും തിരഞ്ഞെടുക്കാം. Ozoy 13mm Extra Thick Yoga and Exercise Mat Anti Skid with Carrying Strap for Gym Workout and Flooring Exercise With bag (13MM-BLUE)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക സ്ലീപ്പ് മോണിറ്റർ, ബ്ലഡ് പ്രഷർ മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ ആക്റ്റിവിറ്റി ട്രാക്കർ എന്നീ ഫീച്ചറുകളുളള സ്മാർട്ട് വാച്ചുകളുണ്ട്. ഫിറ്റ്നസ് ട്രാക്കർ, ഫൈൻഡ് മൈ ഫോൺ, പെഡോമീറ്റർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകും. ടോപ്പ് ബ്രാൻഡുകളിലുളള സ്മാർട്ട് വാച്ചുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

from money rss https://bit.ly/3rqSYZe
via IFTTT

സെന്‍സെക്‌സ് 770 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 17,600ന് താഴെയെത്തി

മുംബൈ: തുടർച്ചയായി മൂന്നുദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെൻസെക്സ് 770.31 പോയന്റ് നഷ്ടത്തിൽ 58,788.02ലും നിഫ്റ്റി 219.80 പോയന്റ് താഴ്ന്ന് 17,560.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഡിവീസ് ലാബ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എച്ച്ഡിഎഫ്സി, എൻടിപിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഗ്രാസിം, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഓയിൽ ആൻഡ് ഗ്യാസ്, ഐടി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-2ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്മോൾ ക്യാപ് 0.4ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex snaps 3-day winning run, ends 770 pts down.

from money rss https://bit.ly/34tqu80
via IFTTT

സമ്മാനങ്ങൾ നൽകാൻ വാലന്റൈൻസ് ഡേ വരെ കാത്തിരിക്കേണ്ട; അടിപൊളി സമ്മാനങ്ങൾ ഇവിടെയുണ്ട്

നാം ഇഷ്ടപ്പെടുന്നവരെസന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. അത് പ്രണയിനി ആയാലും സുഹൃത്ത് ആയാലും.അവരെ എന്നും ചേർത്ത് നിർത്താൻസമ്മാനങ്ങൾക്കു കഴിയും. ഓരോ സമ്മാനങ്ങളും അവർ ഇന്നും നമുക്ക് പ്രിയപ്പെട്ടവരാണെന്ന് അവരെ ഓർമ്മപ്പെടുത്തും.മറവിയും ഓർമ്മയും തമ്മിലുള്ള സംഘട്ടനത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഓരോ സമ്മാനങ്ങളും. അവ നല്ല നിമിഷങ്ങളെ നാളേക്കായി കരുതുന്നു. പ്രിയപ്പെട്ടവർ നൽകുന്ന ഒരു സമ്മാനവും ഹൃദയം തൊടാതെ കടന്നുപോവില്ല. പ്രിയപ്പെട്ടവർക്ക് കൊടുക്കുന്ന സമ്മാനങ്ങളും അത്തരത്തിൽ പൂർണ്ണതയുള്ളവയാവണം. അവരുടെ മനസ്സ് കീഴ്പ്പെടുത്തുന്നവയാവണം. അവരുടെ അഭിരുചിക്കനുയോജ്യമാവണം. ഇത്തരത്തിലുള്ള ചില സമ്മാനങ്ങളെ പരിചയപ്പെടാം. 1. പൂക്കൾ Floralbay Red Roses Bouquet Fresh Flowers In Cellophane Wrapping (Bunch Of 8)| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക പ്രണത്തിന്റെ അഭിഭാജ്യ ഘടകമാണ് പൂക്കൾ. ശരിയായ രീതിയിൽ അലങ്കരിച്ച സുഗന്ധദായകമായ പൂച്ചെണ്ടുകൾ തന്നെയാണ് നിങ്ങളുടെ പങ്കാളിക്കു നൽകാനാവുന്ന മനോഹരമായ സമ്മാനവും. അതുപോലെ തന്ന പ്രണയാഭ്യർത്ഥന നടത്താനും ഇതിനെ വെല്ലുന്ന സമ്മാനങ്ങൾ ഇല്ല. ഫ്രഷ് റെഡ് റോസ്, ഗെർബറാസ്, ഡെയ്സി, ലില്ലി എന്നി പൂക്കളുടെ ചെണ്ടുകളാണ് ഉചിതം. ഈ സുഗന്ധപൂരിതമായ പൂക്കൾ പ്രണയം, വികാരം, നിഷ്കളങ്കത, അനന്തമായ സ്നേഹത്തിന്റെയും പ്രതീകമാണ്. 2. കാർഡുകൾ Oye Happy - Valentine Week Letters - 8 Greeting Cards for Girlfriend/Boyfriend/Husband/Wife| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക ആശംസാ കാർഡുകൾ പഴയതാണെങ്കിലും അതിന് പ്രണയത്തിലുള്ള പ്രാധാന്യം വളരെയേറെയുണ്ട്. മനസ്സിലുള്ളത് എഴുതി പങ്കാളിക്ക് മനോഹരമായ കാർഡിൽ നൽകുന്നത് പ്രണയത്തിന്റെ ദൃഡതയുറപ്പിക്കുന്നു. അയ്യോ ഇത് പഴഞ്ചൻ രീതിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അതിനും ഉത്തരമുണ്ട്. അതിനായി വിപണിയിലെ എക്സ്പ്ലോഷൻ കാർഡുകൾ ഉപയോഗിക്കു. ഇത്തരം കാർഡുകളിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള കുറേയേ നല്ല നിമിഷങ്ങളുടെ ചിത്രങ്ങൾ ഇതിലുൾപ്പെടുത്തി കൊണ്ടുള്ള ഈ സമ്മാനം അവർക്ക് പ്രിയപ്പെട്ടതാവും. 3. ചോക്ക്ലേറ്റ് Cadbury Celebrations Chocolate Gift Pack - Assorted, Premium, 281 g| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക ഏറ്റവും മികച്ച റൊമാന്റിക്ക് ഗിഫ്റ്റ് ചോക്ളേറ്റ് എന്ന കാര്യത്തിൽ തർക്കമില്ല. ആൺ പെൺ ഭേദമില്ലാതെ എല്ലവാർക്കും ഇവ ഇഷ്ടമാണ്. ഡാർക്ക്, വൈറ്റ്, മിൽക്ക് ചോക്ലേറ്റുകളിൽ നിന്ന് നിങ്ങളുടെ പങ്കാളിക്ക്/സഹൃത്തിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കു. 4. ജുവലറിസ് ആന്റ് ആസ്സസറീസ് Verent Gold Plated Wedding Jewellery Pearl Choker Necklace Set For Women.| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക ഏതൊരു വിശേഷ ദിവസങ്ങളിലും സമ്മാനപ്പട്ടികയിൽ ആദ്യം കാണുന്നത് ആഭരണങ്ങൾ തന്നെയാണ്. എന്തുകൊണ്ട് പ്രണയദിനത്തിലും അതിന്റെ സാന്നിധ്യമുൾപ്പെടുത്തി കൂടാ ? നിങ്ങളുടെ പ്രിയതമയ്ക്ക് വരാൻ പോകുന്നപ്രണയദിനത്തിൽ ചെയിൻ, ഇയറിങ്, ബ്രേസ്ലെറ്റ്, റിങ് എന്നിവ സമ്മാനമായി നൽകൂ. ഇത് ഫാൻസി , ഗോൾഡ് , ഡയമണ്ട് ഏതു തന്നെയാവട്ടെ അവരുടെ ഇഷ്ടാനുസൃതം നൽകു. 5. വസ്ത്രങ്ങൾ Janasya Womens Pink Pure Cotton Straight Kurta(Pink_X-Large)| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ഫാഷൻസെൻസ് പങ്കാളി എത്രമാത്രം വീക്ഷിക്കുന്നുവെന്നു വിലയിരുത്താൻ സാധിക്കും വസ്ത്രങ്ങൾ സമ്മാനമായി നൽകുന്നതിലൂടെ. നമ്മുടെ പ്രിയപ്പെട്ടവരുടെ വസ്ത്രധാരണയിൽ നമുക്കുള്ള ആരാധന വെളിപ്പെടുത്തു.ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത് തന്നെയുള്ള വസ്ത്രങ്ങൾ തന്നെ അവർക്ക് സമ്മാനമായി നൽകൂ. കളറിലും പ്രിന്റിങ്ങിലുമൊക്കെ തൻമേയത്വമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.മാത്രമല്ല പ്രണയദിനത്തിൽ ഒരു പോലെ തിളങ്ങാൻ കപ്പിൾ ഡ്രെസ്സുകളും പർച്ചേസ് ചെയ്യാൻ മറക്കരുത്. 6. കളക്റ്റിബിൾസ് TIED RIBBONS Valentine Gift for Husband Wife Girlfriend Boyfriend Girls Boys - Light Couple Gift - Romantic Gift Pack (Couple Showpiece Figurine and Scented Rose Flowers with Gift Box) പെയിന്റിങ്ങ്, ഷോപീസ്, ഹോം ഫ്രേഗ്റൻസ്, സോഫ്റ്റ് ടോയ്സ്, മെമന്റോ എന്നിവയൊക്ക എന്നും സൂക്ഷിക്കാനായുള്ള ഗിഫ്റ്റുകളായി നൽകാം.ഇവയിൽ മാത്രം ഒതുങ്ങതല്ല സമ്മാനങ്ങൾ. അതിരുകളില്ലാത്ത പ്രണയത്തിന്റെ സമ്മാനങ്ങളും അതിരുകളില്ലാത്തതാണ്. സ്മാർട്ട് ഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, മ്യസിക്ക് ഇൻസ്ട്രമെന്റ്, ഗ്രൂമിങ്ങ് അപ്ലൈൻസ്, സ്പ്പോർട്ട്സ് ആന്റ് ഫിറ്റ്നസ് എക്യുപ്പ്മെന്റസ്, ബുക്ക്, ബ്യൂട്ടി എസൻഷ്യൽസ്,ഗ്ളാസ് സെറ്റ്, സിൽവർ ആന്റ് ഗോൾ കോയിൻ എന്നിങ്ങനെ ഗിഫ്റ്റുകളുടെ നിര നീണ്ടു തന്നെ പോവും.

from money rss https://bit.ly/32ZIlmM
via IFTTT

അമിതാഭ് ബച്ചന്റെ ഡല്‍ഹിയിലെ വസതി 'സോപാന്‍' വിറ്റത് 23 കോടി രൂപയ്ക്ക്

ന്യൂഡൽഹി: അമിതാഭ് ബച്ചന്റെ ഡൽഹിയിലെ ഗുൽമോഹർ പാർക്കിലുള്ള സോപാൻ എന്നപേരുള്ള വീട് 23 കോടി രൂപയ്ക്ക് വിറ്റു. 35 വർഷത്തിലേറെയായി ബച്ചൻ കുടുംബത്തോടടുപ്പമുള്ള നെസോൺ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒ അവ്നി ബാദറാണ് ഗുൽമോഹറിലെ വസ്തു വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ബച്ചന് മുംബൈയിൽതന്നെ നിരവധി വീടുകളും സ്വത്തുക്കളുമുണ്ട്. അമിതാഭിനോപ്പം ഭാര്യ ജയാബച്ചനും മകൻ അഭിഷേകും മരുമകൾ ഐശ്വര്യയും താമസിക്കുന്നത് മുംബൈയിലെ ജൽസ എന്ന വീട്ടിലാണ്. ഡൽഹിയിലെ വസതിയിൽ അമിതാഭ് ബച്ചന്റെ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമാണ് താമസിച്ചിരുന്നത്. വർഷങ്ങളായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

from money rss https://bit.ly/3sgpRGX
via IFTTT

Wednesday, 2 February 2022

സര്‍ക്കാരിന്റെ കടമെടുക്കല്‍: പലിശ നിരക്ക് വര്‍ധനവിന് സാധ്യതയേറി

അടുത്തയാഴ്ച നടക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പാ നയ അവലോകന യോഗത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തിയേക്കും. 15 മുതൽ 40വരെ ബേസിസ് പോയന്റിന്റെ വർധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. വിപണിയിൽനിന്ന് വൻതോതിൽ വായ്പയെടുക്കാനുള്ള സർക്കാർ പദ്ധതിയാണ് നിരക്ക് ഉയർത്തലിന് കാരണമാകുക. മൊത്തം 14.1 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഉത്തേജന പദ്ധതികളിൽനിന്നുളള പിന്മാറ്റം കോവിഡിനെതുടർന്ന് പ്രഖ്യാപിച്ച ഇളവുകളിൽനിന്ന് റിസർവ് ബാങ്ക് പുറകോട്ടുപോകുന്നതിന്റെ സൂചനയായി ഇതിനെ കാണാം. വായ്പാനയം സാധാരണ രീതിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാകും ഇനി കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുക. വിപണിയിൽ പണലഭ്യതകൂട്ടാൻ സർക്കാർ സെക്യൂരിറ്റികൾ വൻതോതിൽ തിരികെ വാങ്ങുന്ന പദ്ധതിയിൽനിന്ന് ആർബിഐ പിന്മാറുകയാണ്. റിവേഴ്സ് റിപ്പോ നിരക്ക് വർധനയാണ് അടുത്ത നടപടി. 2020 മെയ്മാസം മുതൽ റിവേഴ്സ് റിപ്പോ നിരക്ക് കുറഞ്ഞ നിരക്കായ 3.35ശതമാനത്തിൽ തുടരുകയാണ്. ഇനിയും ഈ നില തുടരനാവില്ലെന്നാണ് ആർബിഐ നൽകുന്ന സൂചന. നിരക്കുകളിലെ വ്യത്യാസം സാധാരണ രീതിയിൽ റിവേഴ്സ് റിപ്പോ, റിപ്പോ നിരക്കുകളിൽ 25 ബേസിസ് പോയന്റിന്റെ(കാൽശതമാനം)വ്യത്യാസമാണ് നിലനിർത്താറുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ സമ്പദ്ഘടനയ്ക്ക് താങ്ങാകാനാണ് ഇരുനിരക്കുകൾതമ്മിൽ ഒരുശതമാനംവരെ വ്യത്യാസം വരുത്തേണ്ടിവന്നത്. വായ്പായനയം സാധാരണ രീതിയിലേയ്ക്കുകൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്തഘട്ടത്തിൽ റിപ്പോ നിരക്കുകളും വർധിപ്പിച്ചേക്കും. ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ മുക്കാൽശതമാനം(0.75ശതമാനം) വർധന വരുത്തിയേക്കാം. അതായത് ഈ കലണ്ടർ വർഷത്തിൽതന്നെ റിപ്പോ നിരക്ക് 4.75ശതമാനമായി വർധിക്കാനുള്ള സാധ്യതയാണുള്ളത്. പലിശ വർധിക്കും നിരക്കുകൾ ഉയർത്തുന്നതോടെ നിക്ഷേപ-വായ്പ പലിശയിൽ വർധനവുണ്ടാകും. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളും വർധിക്കും. സർക്കാർ സെക്യൂരികളുടെ ആദായവുമായി ബന്ധിപ്പിച്ചാണ് നിലവിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മൂന്നുമാസംകൂടുമ്പോൾ പരിഷ്കരിക്കുന്നത്. പൊതുവിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചതോടെ സർക്കാർ ബോണ്ടുകളുടെ ആദായം രണ്ടുവ്യാപാര ദിനങ്ങളിലായി 24 ബേസിസ് പോയന്റ് വർധിച്ച് 6.92ശതമാനമായി. റിപ്പോ നിരക്കായ നാലുശതമാനവുമായി താരതമ്യംചെയ്യുമ്പോൾ കടപ്പത്ര ആദായത്തിലെ വ്യത്യാസം 2.92ശതമാനമാണ്. അഞ്ചുവർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വ്യത്യാസമുണ്ടാകുന്നത്. റിവേഴ്സ് റിപ്പോ നിരക്ക്: ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. വായ്പ നൽകാൻ അവസരമില്ലാതെ ബാങ്കുകളുടെ കൈവശം അധികംപണമുണ്ടാകുമ്പോൾ ആർബിഐ നിക്ഷേപമായി സ്വീകരിച്ച് പലിശ നൽകുകയാണ് ചെയ്യുക.

from money rss https://bit.ly/3L2hYxA
via IFTTT

നേട്ടമില്ലാതെ സൂചികകള്‍: സെന്‍സെക്‌സില്‍ 77 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വിപണിയിൽ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 77 പോയന്റ് താഴ്ന്ന് 59,480ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 17,761ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടൈറ്റാൻ കമ്പനി, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എൻടിപിസി, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.2ശതമാനം നഷ്ടത്തിലും സ്മോൾ ക്യാപ് സൂചിക 0.18ശതമാനം നേട്ടത്തിലുമാണ്. ഐടിസി, ടൈറ്റാൻ, ലുപിൻ, ആദിത്യ ബിർള ക്യാപിറ്റൽ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, കല്യാൺ ജുവലേഴ്സ്, പി.ഐ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് മൂന്നാം പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ATvxL2
via IFTTT

സെന്‍സെക്‌സില്‍ 695 പോയന്റ് നേട്ടം: നിഫ്റ്റി 17,750ന് മുകളില്‍|Market Closing

മുംബൈ: ബജറ്റിനുമുമ്പും പിമ്പുമായി മൂന്നാംദിവസവും ഒഹരി സൂചികകൾ കുതിച്ചു. നിഫ്റ്റി 17,750ന് മുകളിലെത്തി. ആഗോള കാരണങ്ങളും അടിസ്ഥാന സൗകര്യമേഖലയിൽ കൂടുതൽ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചതുമാണ് സൂചികകൾ നേട്ടമാക്കിയത്. സെൻസെക്സ് 695 പോയന്റ് നേട്ടത്തിൽ 59,558.33ലും നിഫ്റ്റി 203.20 പോയന്റ് ഉയർന്ന് 17,780ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, അൾട്രടെക് സിമെന്റ്, ഹീറോ മോട്ടോർകോർപ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാൽറ്റി, ഫാർമ, എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ 1.3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-1.5ശതമാനം നേട്ടമുണ്ടാക്കി. Nifty ends above 17,700, Sensex rises 695 pts.

from money rss https://bit.ly/35CioKN
via IFTTT

എന്താണ് റെയില്‍വെയില്‍ നടപ്പാക്കുന്ന 'കവച്': വിശദമായി അറിയാം

പുതിയ സാങ്കേതികവിദ്യയിലാകും ഇനി രാജ്യത്തെ തീവണ്ടികൾ കുതിക്കുക. തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ സംവിധാനമായ കവച് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി അടുത്ത സാമ്പത്തിക വർഷം 2000 കിലോമീറ്റർ പാത ഈ പദ്ധതിപ്രകാരം നവീകരിക്കും. എന്താണ് കവച്? ഒരേപാതയിൽ രണ്ടു തീവണ്ടികൾ വന്നാൽ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നൽ സംവിധാനമാണ് കവച്. തീവണ്ടികൾ കൂട്ടിയിടിക്കുന്നത് തടയാനുള്ള യന്ത്രവത്കൃത സുരക്ഷാ സംവിധാനമെന്ന് പറയാം. നിശ്ചിത ദൂരപരിധിയിൽ ഒരേപാതയിൽ രണ്ടു ട്രയിനുകൾ വന്നാൽ തീവണ്ടികൾ താനെ നിന്നുപോകും. എസ്ഐഎൽ 4 സർട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചിൽ ഉപയോഗിക്കുക. അതായത് 10,000 വർഷത്തിൽ ഒരു തെറ്റുമാത്രം സംഭവിക്കാനുള്ള സാധ്യതയേ ഉണ്ടാകൂ എന്നുചുരുക്കം. ട്രെയിൻ കൂട്ടയിടി ഒഴിവാക്കൽ(ടിസിഎഎസ്) അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക് ഷൻ സിസ്റ്റം(എ.ടി.പി)എന്നും കവച് അറിയപ്പെടുന്നു. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിൽ വലിയൊരുമാറ്റത്തിനാണ് പദ്ധതിയിലൂടെ തുടക്കമിടുന്നത്. ട്രയിനുകളുടെ എണ്ണംകൂട്ടാനും വേഗംവർധിപ്പിക്കാനും പുതിയ സംവിധാനം വഴി കഴിയും. മൂന്നുവർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രയിനുകൾ പാളത്തിലിറങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഭാരംകുറഞ്ഞ അലുമിനിയം കൊണ്ടുനിർമിച്ചതാകും ബോഗികകൾ. ബോഗികൾക്ക് 50 ടണ്ണോളം ഭാരംകുറയുമെന്നാണ് വിലയിരുത്തൽ. നിലവിൽ രണ്ട് വന്ദേഭാരത് തീവണ്ടികൾ ഓടുന്നുണ്ട്. അതിവേഗം കുതിക്കാൻ ശേഷിയുള്ള ഈ തീവണ്ടികളോടൊപ്പം കവച് സംവിധാനം കൂടി വരുമ്പോൾ സുരക്ഷ ഉറപ്പുവരുത്താൻ റെയിൽവേയ്ക്കാകും.

from money rss https://bit.ly/3HoBnqa
via IFTTT

കുഞ്ഞുങ്ങളുടെ പരിചരണം: വാങ്ങേണ്ടതെന്തെല്ലാം?, എവിടെ കിട്ടും?

അച്ഛനും അമ്മയും ജോലിക്ക് പോകുന്ന ഇക്കാലത്ത് കുഞ്ഞുങ്ങളുടെ പരിചരണത്തിന്പരമ്പരാഗത രീതികൾ പിന്തുടരാൻ സാധിക്കാറില്ല. പക്ഷേ എത്ര തന്നെ തിരക്കുണ്ടെങ്കിലുംകുട്ടികളുടെ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് ആരും മുതിരില്ല. ആധുനിക കാലത്ത് ആധുനിക രീതികളാണ് അഭികാമ്യം.കുഞ്ഞിനെ പരിചരിക്കാനായി എന്ത് മാത്രം കാര്യങ്ങളാണ് ശ്രദ്ധിക്കണ്ടതെന്ന് ലിസ്റ്റിട്ടാൽ അത് നീണ്ടുപോകുകയേയുള്ളു. എന്നിരുന്നാലും കുട്ടികളുടെ പരിചരണത്തിനായി പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇവയൊക്കെയാണ്. 1. ശരിയായ ഡയപ്പറുകൾ Pampers All round Protection Pants, Extra Large size baby diapers (XL) 56 Count, Lotion with Aloe Vera| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക കുട്ടികളുടെ ഡയപ്പറുകൾ ആദ്യമായി മാറ്റുമ്പോൾ ഒരു പേടി തന്നെയാണ് നമുക്ക് വരുന്നത്. ഇത് ഇങ്ങനെയാണോ ? കുട്ടിയെ കരയിക്കാതെ എങ്ങനെ ഡയപ്പറിടീപ്പിക്കാം ? എന്നിങ്ങനെ പല ചോദ്യങ്ങളും ഉയർന്നുവരും. പക്ഷേ ഈ ഒരു കാര്യം തന്നെയാണ് കുട്ടികളുടെ പരിചണത്തിലെ ഏറ്റവും പ്രാധാന്യമുള്ളതും ആവർത്തിച്ചുചെയ്യേണ്ടതുമായ ഘടകം. അതു കൊണ്ടുതന്നെ ഇതിലും പല കാര്യങ്ങളും ശ്രദ്ധിക്കണം. വസ്ത്രങ്ങൾ പോലെ തന്നെ കുട്ടികൾക്കായുള്ള ഡയപ്പറുകൾക്കും അളവുകളുണ്ട്. എല്ലാ കുട്ടികളുടെയും സൈസ് ഒരുപോലെയല്ല. അവക്ക് അനുയോജ്യമായ അളവ് ശരീരഭാരമാണ് തീരുമാനിക്കുന്നത്. ചെറിയ ഡയപ്പറുകൾ ലീക്കജിന് വഴിയൊരുക്കും. ശരിയായ സോഫ്റ്റ് ഡയപ്പർ കുഞ്ഞിനെ ഇറിറ്റേഷൻ, ഇച്ചിങ്, റാഷസ് എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ചില കുട്ടികൾക്ക് ഈ ഡയപ്പറുകൾ ഉപയോഗിക്കുന്നത് അനുയോജ്യമല്ലെങ്കിൽ തുണികൊണ്ടുള്ള ഡയപ്പറുകൾ വിപണിയിൽ ലഭ്യമാണ്. ഇവ റിയൂസബിൾ ആണ്. Softest comfort at unbelievable prices| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇപ്പോൾ വിപണിയില വെറ്റ്നസ് ഇൻഡിക്കേറ്റർ ഡയപ്പറുകൾ ലഭ്യമാണ്. ഇത് ഇവ ഡയപ്പർ മാറ്റനുള്ള ശരിയായ സമയം അറിയിക്കുന്നു. മാത്രമല്ല കുട്ടികളുമായി പുറത്തുപോകുമ്പാൾ ഡയപ്പർ ബാഗുകളും കരുതേണ്ടതാണ്. കൂടാതെ കുഞ്ഞിനെ തുടച്ചെടുക്കാൻ ശരിയായ ലോലമായ ബേബി വൈപ്പുകളുമുപയോഗിക്കേണ്ടതും അത്യവശ്യമാണ്. Amazon Brand - Mama Bear Wet Wipes (Pack of 3, 72 Sheets per Pack)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 2. ഫീഡിങ്ങ് SYGA Manual Breast Pump with Feeding Nipple & SYGA 7 Pcs Baby Milk Bottle Nipple Straw Brush Sponge BPA Free PP Cleaning Brush Cleaner Bottle Tong Set… കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമാണ്മുലപ്പാൽ. ഇത് കുട്ടിയുടെ വളർച്ചെയെയും, പ്രതിരോധശേഷിയെയുമെല്ലാം ഒരുപോലെ നിർണ്ണയിക്കുന്നു. ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം നൽകണമെന്നും മൂലയൂട്ടൽ ഭാഗികമായി രണ്ട് വയസ്സുവരെ തുടരണമെന്നുമാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.കുഞ്ഞിന് വിശക്കുമ്പോൾ തന്നെ ഫീഡ് ചെയ്യണം. Philips Avent NATURAL 2.0 BOTTLE 125ml Single INDIA SCF030/10| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക അതുകൊണ്ട് തന്നെ 24 മണിക്കൂറിൽ എട്ട് മുതൽ പന്ത്രണ്ട് തവണ വരെ മുലയൂട്ടേണ്ടതായും വരും. പലപ്പോഴും ജോലിക്കു പോകുന്ന അമ്മമാർക്ക് ഇത് സാധിക്കാതെ വരും. ഇത്തരം അമ്മമാർക്കായിബ്രെസ്റ്റ് പമ്പ് വിപണിയിൽ ലഭ്യമാണ്. ഇലക്ട്രിക്ക്, മാനുവൽ എന്നിങ്ങനെ രണ്ടു തരത്തിൽ ഇവ ലഭ്യമാണ്. ലൈഫ്സ്റ്റൈൽ, ബഡ്ജറ്റ് ഫ്രണ്ട്ലി ബ്രസ്റ്റ് പമ്പുകളും ലഭിക്കും. ഇവ വൃത്തിയായി സുക്ഷിക്കണ്ടതും ആവശ്യമാണ്. ചൂടുവെള്ളത്തിൽ അണുവിമുക്തമാക്കുകയും, വൃത്തിയുള്ള തുണികൊണ്ട് തുടക്കുകയും വേണം. 3. ബാത്ത് ആന്റ് സ്കിൻകെയർ കാലിലിരുത്തി കുഞ്ഞുങ്ങളെ കുളിപ്പിച്ചിരുന്നകാലത്ത് നിന്ന്നാം ഒരുപാട് മുന്നോട്ടു വന്നു. ഇതേ രീതിയിലുള്ള സുരക്ഷിതമായ ഒരു കുളി തന്നെ ആധുനിക രീതിയിൽ കുട്ടികൾക്ക് നൽകാൻ കഴിയും. കുട്ടികളെ സുരക്ഷിതമായി കുളിപ്പിക്കാനുള്ള ബേബി ബാത്ത് ടബ്ബുകൾ ഇപ്പോൾ വിപണിയിൽലഭ്യമാണ്. കുഞ്ഞുങ്ങളുടെ ചർമ്മം മൃദുലവും ലോലവുമാണ്. അതുകൊണ്ട് തന്നെ അവരുടെ ചർമ്മസംരക്ഷണത്തിൽ അധികം ശ്രദ്ധ വേണം. *ബേബി സോപ്പ് - ഇവ ഹാർഷ് കെമിക്കലുകളിൽ നിന്ന് മുക്തമായതും, മൃദുവായതും, എല്ലാ സ്കിൻ ടൈപ്പിനും അനുയോജ്യവുമാണ്. കുഞ്ഞിന്റെചർമ്മത്തിലെ ഈർപ്പം നിലനിർത്താനും അത് മൃദവാക്കാനും സഹായിക്കുന്നു. Mamaearth Natural Nourishing Bathing Soap – 5x75g| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക *ബേബി ഷാംപൂ - ബേബി ഷാംപൂവിൽ ആംഫോട്ടെറിക്ക് സൾഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ട്രഡീഷണൽ സൾഫേറ്റിൽ നിന്നും വ്യത്യസ്തമായതിനാൽ തന്നെ ലെസ്സ് ഹാർഷാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ മുടി വരണ്ടതാക്കാതെ വൃത്തിയായി സൂക്ഷിക്കും. Baby Shampoos| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക *ബേബി ലോഷൻ - ചർമ്മത്തിന്റെ വരൾച്ച മൂലമുണ്ടാകുന്ന റാഷസ്, ഇറിറ്റഷൻ എന്നിവയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ബേബി ലോഷൻ അനിവാര്യമാണ്. *ബേബി പൗഡർ - ലോലമായ കുഞ്ഞുങ്ങളുടെ ചർമ്മത്തിന് അതിലും ലോലമായ പൗഡർ തന്നെ ഉപയോഗിക്കണം. *ബേബി ഓയിൽ - കുഞ്ഞങ്ങളെഎണ്ണ തേച്ചു കുളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പലതരത്തിലുള്ളബേബി ഓയിലുകൾ ലഭ്യമാണ്. 4. ഡെക്കറേഷൻ കുഞ്ഞിനായുള്ള മുറിയൊരുക്കുന്നത് വളരെ ആവേശകരമായ ഒന്നാണ് . അതിനോടൊപ്പം തന്നെ സുരക്ഷിതമാണെന്നും കുരുന്നിന് വേണ്ടതെല്ലാമുണ്ടെന്നുമുറപ്പാക്കണം. ഇതിനുവേണ്ട ക്രിബ്, കോട്ട് , ബെഡിങ്ങ് സെറ്റ്, പ്ലേ മാറ്റ് എന്നിവ വിപണിയിൽ ലഭ്യമാണ്. Gadgets Wrap Cartoon Rainbow Stars Wall Sticker for Kids Rooms Living Room Bedroom Decorations Wallpaper Colour Mural Child Nursery Sticker 5. ട്രാവൽ കുഞ്ഞുങ്ങളെ പുറത്തോട്ടു കൊണ്ടുപോകുമ്പോൾ ആവശ്യമായ പ്രാം ആന്റ് സ്ട്രോളർ, ഡയപ്പർ ബാഗ്, കാരിയർ ബാഗ്, കാരി കോട്ട് എന്നിവയെല്ലാം ഉറപ്പാക്കണം. 6. ക്ലോതിങ്ങ് കുട്ടികൾക്കായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ രസകരമായ ഒന്നാണ്. പല വർണ്ണങ്ങളിലും പ്രിന്റിലുമുള്ള വസ്ത്രങ്ങൾ അണിയിച്ച് കുഞ്ഞിനെ കൊണ്ടു നടക്കാൻ എല്ലാവർക്കുമിഷ്ടമാണ്. അവരുടെ വസ്ത്ര ശേഖരത്തില ഉറപ്പുവരുത്തേണ്ട ചിലതുണ്ട്. സ്വാഡ്ലേസ്, സോക്ക്സ് ആന്റ് മിറ്റൺ, ക്യാപ്പ്, സ്വെറ്റർ, ഒനേസിസ് എന്നിവയൊക്കെ അതിൽ ഒഴിച്ചുകൂടാനാവാത്തതാണ്.

from money rss https://bit.ly/3s8beFP
via IFTTT

Tuesday, 1 February 2022

സര്‍ക്കാര്‍ കൂടുതല്‍ തുക കടമെടുക്കുന്നു: കുതിച്ച് ബോണ്ട് ആദായം

ധനകമ്മി പ്രതീക്ഷിച്ചതിലും കൂടുമെന്ന് വ്യക്തമായതും പൊതുവിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കേണ്ടിവരുമെന്ന ബജറ്റ് പ്രഖ്യാപനവും കടപ്പത്ര വിപണിയെ സമ്മർദത്തിലാക്കി. ഇതോടെ സർക്കാർ കടപ്പത്രങ്ങളുടെ ആദായം കുതിച്ചുയർന്നു. 10വർഷക്കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം 6.68ശതമാനത്തിൽനിന്ന് 6.92ശതമാനമായാണ് ഉയർന്നത്. കടപ്പത്ര വിപണി സമ്മർദംനേരിട്ടതോടെ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ ആദായത്തിൽ ഇടിവുണ്ടായി. അടുത്ത സാമ്പത്തിക വർഷം വിപണിയിൽനിന്ന് 14.95 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ബജറ്റിൽ പറയുന്നത്. വിപണി വിലയിരുത്തിയതിനേക്കാൾ ഉയർന്ന തുക കടമെടുക്കേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് ബോണ്ട് ആദായത്തിൽ വർധനവുണ്ടാക്കിയത്. കോവിഡിന്റെ ആഘാതത്തിനിടയിൽ സമ്പദ്ഘടനയെ താങ്ങാൻ വിപണിയിൽ വൻതോതിൽ പണ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് സ്വീകരിച്ചിരുന്നു. പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ബോണ്ട് വാങ്ങൽ പദ്ധതിയിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറാൻ ആർബിഐ നീക്കംതുടങ്ങിയപ്പോൾതന്നെ കടപ്പത്ര വിപണിയെ ബാധിച്ചിരുന്നു. കടമെടുക്കുന്ന തുകയിൽ വർധനവുണ്ടായതിനാൽ നിക്ഷേപകരെ കണ്ടെത്താൻ ആർബിഐക്ക് മറ്റുനടപടികളും സ്വീകരിക്കേണ്ടിവരും. ആദായത്തിൽ ഇനിയും വർധനവുണ്ടാകാൻ അതിടയാക്കുകയുംചെയ്യുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഫെബ്രുവരി ഒമ്പതിന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പാ നയം നിർണായകമാണ്. കടപ്പത്ര ആദായം വർധിച്ചാൽ ഭാവിയിൽ നിരക്കുയർത്തൽ നടപടികളുമായി റിസർവ് ബാങ്കിന് മുന്നോട്ടുപോകേണ്ടിവരും. വായ്പ-നിക്ഷേപ പലിശയിലും അത് പ്രതിഫലിക്കും. Bond yields shoot up as govt resorts to record borrowings.

from money rss https://bit.ly/3IUpQzk
via IFTTT

എന്തും ചെയ്യും സുകുമാരൻ; അറിയാം അലക്‌സയുടെ കഴിവുകൾ, വാങ്ങാം ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍

രാവിലെ ഫാൻ ഓഫാക്കാൻ താഴത്തെ നിലയിലുളള അമ്മയെ വിളിച്ച ഹോം സിനിമയിലെ ചാൾസിനെ ഓർമയില്ലേ. ഫാനും ലൈറ്റുമൊക്കെ ഓഫാക്കാൻ ഇനി അലക്സയുണ്ട്. നിങ്ങളുടെ നിർദേശത്തിനനുസരിച്ച് കാര്യങ്ങളെല്ലാം ഇനി അലക്സ ചെയ്യും. ആമസോണിന്റെ വെർച്വൽ അസിസ്റ്റന്റ് ആണ് അലക്സ. സ്മാർട്ട് സ്പീക്കറുകളിലെ താരമായ ആമസോൺ എക്കോയിലാണ് പ്രധാനമായും അലക്സയുടെ വാസം. സ്പീക്കറുകൾ ഉപയോഗിച്ച് തുടങ്ങാൻ അലക്സ എന്ന് പറഞ്ഞാൽ മതി. ശേഷം ആവശ്യമുളള നിർദേശങ്ങൾ നൽകുക. അലക്സയുടെ കഴിവുകൾ അമ്പരപ്പിക്കുന്നതാണ്. അറിയാം അലക്സയുടെ സ്കില്ലുകൾ... Echo Dot (3rd Gen) - 1 smart speaker brand in India with Alexa (Black)|ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക നിങ്ങൾ ഒരു യാത്ര പോകാൻ തയ്യാറായി നിൽക്കുകയാണെങ്കിൽ ടാക്സികൾ ബുക്ക് ചെയ്യാൻ അലക്സയോട് പറയാം. വോയിസ് കമാൻഡ് നൽകിയാൽ ഒല, യൂബർ ടാക്സികൾ അലക്സബുക്ക് ചെയ്യും. ഏത് തരം വാഹനമാണെന്നും ചെലവാകുന്ന പണവുംചോദിച്ചറിയാം. യാത്ര ആരംഭിക്കേണ്ട സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും കൃത്യമായി കൊടുത്താൽ മാത്രം മതി. Echo Dot (4th Gen, 2020 release)| Smart speaker with Alexa (Black)|ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ഇഷ്ടമുളള ഭക്ഷണം ഓർഡർ ചെയ്യാനും അലക്സയോട് പറയാം. സൊമാറ്റോ, ഫ്രഷ്മെനു, യൂബർഈറ്റ്സ്, ഫാസോസ് തുടങ്ങിയ ആപ്പുകളിൽ നിന്ന് ബുക്ക് ചെയ്യാം. അടുത്തുളള റെസ്റ്റോറന്റുകളെ കണ്ടെത്താനും ഭക്ഷണങ്ങളുടെ ചേരുവകളറിയാനും അലക്സയെ വിളിക്കാം. Echo Flex– Plug-in Echo for smart home control|ഓഫറിൽ വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക വൈവിധ്യങ്ങളായ ശബ്ദങ്ങൾ അലക്സയുടെ പക്കലുണ്ട്. വെളളച്ചാട്ടങ്ങളുടേയും തിരമാലകളുടേയും മൃഗങ്ങളുടേയുമൊക്കെ ശബ്ദങ്ങൾ കേൾക്കാം. കുട്ടികൾക്ക് വിവിധ ശബ്ദങ്ങളെ പരിചയപ്പെടുത്താനും സഹായകരമാണ്. പാട്ട് കേൾക്കാനും അലക്സയെ വിളിക്കാം. ഗെയിമുകൾ കളിക്കാനും അലക്സയുണ്ട്. റോക്ക് പേപ്പർ സിസ്സർ, ദ മാജിക്ക് ഡോർ, ദ മില്ല്യനെയർ ക്വിസ് ഗെയിം തുടങ്ങിയവ കളിക്കാൻ അലക്സയെ വിളിക്കാം. അലക്സ സ്റ്റാർട്ട് റോക്ക് പേപ്പർ സിസ്സർ , അലക്സ ഓപ്പൺ മില്ല്യനെയർ ക്വിസ് എന്നിങ്ങനെയുളള വോയിസ് കമാൻഡുകൾ നൽകിയാൽ മതി. Echo Studio - Smart speaker with high-fidelity audio, Dolby Atmos and Alexa (Black)|ഓഫറിൽ വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക അലക്സയുടെ സ്മാർട്ട് ഹോം സ്കില്ലുകൾ അമ്പരപ്പിക്കുന്നതാണ്. വീട്ടിലുളള ഉപകരണങ്ങൾ നിയന്ത്രിക്കാൻ നിങ്ങളൊരു നിർദേശം നൽകിയാൽ മതി. ടോപ്പ് ബ്രാൻഡുകളിലുളള സ്വിച്ചുകൾ, ബൾബുകൾ, എസി, ഫാൻ എന്നിവയൊക്കെ പ്രവർത്തിപ്പിക്കാൻ അലക്സയോട് പറയാം.വാർത്തകളറിയാനും അലക്സയെ സമീപിക്കാം. എഎൻഐ ന്യൂസ്, എൻഡിടിവി ന്യൂസ്, ഡിഡി ന്യൂസ്, ആജ് തക് ന്യൂസ് എന്നിവയറിയാം. ട്രെൻഡിങായ പുത്തൻ ടെക്നോളജികളും അലക്സയോട് ചോദിച്ചറിയാം. All new Echo Show 5 (2nd Gen, 2021 release) - Smart speaker with 5.5" screen, crisp sound and Alexa (Black)|ഓഫറിൽ വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക ഇന്റർനെറ്റിൽ സെർച്ച് ചെയ്യാനും ബില്ലുകളടക്കാനും കാലാവസ്ഥയറിയാനും ക്രിക്കറ്റ് സ്കോർ അറിയാനും സ്മാർട്ട് സ്പീക്കറുകൾക്കുളളിൽ അലക്സയുണ്ട്. അലക്സ സ്മാർട്ട് അസിസ്റ്റന്റ് സാങ്കേതികവിദ്യയുളള ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾ വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ് . മികച്ച ശബ്ദവും ക്ലോക്കും എച്ച്ഡി സ്ക്രീനുമൊക്കെയായി നിരവധി ഫീച്ചറുകളുമായാണ് ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളിൽ പലവിധ സ്മാർട്ട് സ്പീക്കറുകളുണ്ട്. Echo Dot (3rd Gen, Black) and Echo Dot (4th Gen, Blue) combo with Wipro 9W LED smart Bulb|ഓഫറിൽ വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക എക്കോ ഫ്ളക്സ് പ്ലഗ് ഇൻ ടൈപ്പ് സ്മാർട്ട് സ്പീക്കർ വീട്ടിലുളള ഉപകരണങ്ങൾ നിയന്ത്രിക്കാൻ അനുയോജ്യമായവയാണ്. വോയിസ് കമാൻഡുകൾ നൽകികൊണ്ട് ലൈറ്റുകളും, എസി, ടിവി, മോട്ടോർ എന്നിവ നിയന്ത്രിക്കാം. ഇൻ-ബിൽട്ട് യുഎസ്ബി എ പോർട്ടിൽ ഫോൺ ചാർജ് ചെയ്യാം. ബില്ലുകളടക്കാനും കാലാവസ്ഥയറിയാനും സാധിക്കുന്ന സ്മാർട്ട് സ്പീക്കറിൽ പ്രൈവസി കണ്ട്രോൾ സംവിധാനങ്ങളുണ്ട്. എക്കോ സീരീസുകളിൽ മികച്ചു നിൽക്കുന്നവയാണ് എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കറുകൾ. വിവിധ ഫീച്ചറുകളുളള പല തരം എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കറുകളുണ്ട്. ആമസോൺ പ്രൈം മ്യൂസിക്, സ്പോട്ടിഫൈ, ഗാന, ആപ്പിൾ മ്യൂസിക് എന്നിവയിൽ നിന്ന് ലക്ഷക്കണക്കിന് പാട്ടുകൾ കേൾക്കാം. ഹെഡ്ഫോണുകളിലേക്കും സ്മാർട്ട്ഫോണിലേക്കും കണക്റ്റ് ചെയ്യാനാകും. സ്ഫെറിക്കൽ ഡസൈനുകളും എൽഇഡി ഡിസ്പ്ലേയുമുളള എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കറുകൾ വിപണികളിലുണ്ട്. Meet Alexa, the brain behind Echo എക്കോ സീരീസുകളിൽ മികച്ച ശ്രവ്യാനുഭവം നൽകുന്നവയാണ് എക്കോ സ്റ്റുഡിയോ സ്മാർട്ട് സ്പീക്കർ. ആമസോൺ പ്രൈം മ്യൂസിക്, സ്പോട്ടിഫൈ, ഗാന, ആപ്പിൾ മ്യൂസിക് എന്നിവയിൽ നിന്ന് ലക്ഷക്കണക്കിന് പാട്ടുകൾ ഉപഭോക്താക്കൾക്ക് കേൾക്കാം. ഡോൾബി അറ്റ്മോസ് ടെക്നോളജിയും സ്പീക്കറിൽ ഉപയോഗിച്ചിട്ടുണ്ട്. സ്കൈപ്പ് കോളുകൾക്കും സ്മാർട്ട് ഡിവൈസുകൾ കണ്ട്രോൾ ചെയ്യാനും സാധിക്കും. ബില്ലുകളടക്കാനും കാലാവസ്ഥയറിയാനും സാധിക്കുന്ന സ്മാർട്ട് സ്പീക്കറിൽ പ്രൈവസി കണ്ട്രോൾ സംവിധാനങ്ങളുണ്ട്. 5.5 ഇഞ്ച് സ്ക്രീനുളള എക്കോ ഷോ 5 മികച്ച സ്മാർട്ട് സ്പീക്കറാണ്. എക്കോ ഷോ 8 സ്പീക്കറുകൾക്ക് 8 ഇഞ്ച് സ്ക്രീനാണുളളത്. ഹൈ ക്വാളിറ്റി സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്. പുത്തൻ എക്കോ ഷോ 8 സ്മാർട്ട് സ്പീക്കറുകളിൽ 13 എംപി ക്യാമറയും ഓട്ടോ ഫ്രെയിമിംഗ് ഫീച്ചറുകളുമുണ്ട്. എക്കോ സീരീസുകളിലെ ഏറ്റവും മികച്ച സ്പീക്കറുകളിലൊന്നാണ് എക്കോ ഷോ 10 സ്മാർട്ട് സ്പീക്കർ. 10.1 ഇഞ്ച് എച്ച്ഡി സ്ക്രീനുകളിൽ ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ് എന്നിവയിലുളള ടിവി സീരീസുകൾ ആസ്വദിക്കാം.

from money rss https://bit.ly/3L64T6g
via IFTTT

സെന്‍സെക്‌സില്‍ 493 പോയന്റ് നേട്ടം: നിഫ്റ്റി 17,700 കടന്നു|Market Opening

മുംബൈ: കേന്ദ്ര ബജറ്റിന് മുന്നോടിയായി വിപണിയിലുണ്ടായ മുന്നേറ്റം മൂന്നാം ദിവസത്തേയ്ക്കുകടന്നു. നിഫ്റ്റി 17,700 പിന്നിട്ടു. ആഗോള വിപണികളിലെ നേട്ടമാണ് ബുധനാഴ്ച സൂചികകളെ സ്വാധീനിച്ചത്. സെൻസെക്സ് 493 പോയന്റ് നേട്ടത്തിൽ 59,355ലും നിഫ്റ്റി 144 പോയന്റ് ഉയർന്ന് 17,721ലുമാണ് വ്യാപാരം ആരംഭിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടെക് മഹീന്ദ്ര, അദാനി പോർട്സ്, അൾട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ധനകാര്യ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex rises 493 points, Nifty tops 17,700.

from money rss https://bit.ly/35IaShE
via IFTTT

മഞ്ഞുകാലത്ത് ചർമത്തിന് വേണം കൂടുതൽ കരുതൽ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചർമ്മസംരക്ഷണത്തിന്റെ ദിനചര്യകളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് തണുപ്പ്കാലത്ത് ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകണം. പതിവ് ചർമ്മസംരക്ഷണ ദിനചര്യകളും ഉൽപ്പന്നങ്ങളുംഈ കാലത്ത് മാറ്റേണ്ടതുണ്ട്. മഞ്ഞുകാലത്ത് ഉപയോ​ഗിക്കുന്നസ്കിൻകെയർ ഉൽപ്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തെ മനോഹരവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. മഞ്ഞുകാല ചർമ സംരക്ഷണത്തിൽ ഉൾപ്പെടുത്താനായി ചില ഉൽപ്പന്നങ്ങൾ പരിചയപ്പെടാം. വിന്റർ സ്കിൻകെയർ എസൻഷ്യൽസ് 1. ബോഡിലോഷൻ ചർമ്മത്തിനു വേണ്ട പോഷണവും ജലാംശവും നിലനിർത്താൻ മോയിച്ചുറൈസിങ്ങ് പോലുള്ളവയുടെ അനിവാര്യത കാലാകാലങ്ങളായി പറഞ്ഞുവരുന്ന ഒന്നാണ്. ദിവസം മുഴുവനും കോമള ചർമ്മത്തിൽ തിളങ്ങാൻ ആലോവേര, ആൽമണ്ട് ഓയിൽ, ഷിയ ബട്ടർ, വാസ്ലിൻ ജെല്ലി എന്നിവയടങ്ങിയിട്ടുള്ള ബോഡിലോഷനുകൾ സഹായിക്കും. WOW Skin Science Aloe Vera Body Lotion - Ultra Light Hydration - No Mineral Oil, Parabens, Silicones, Color & PG - 400mL| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 2. ബോഡി വാഷ് വിന്ററിൽ സോപ്പിന് വിശ്രമം കൊടുക്കുന്നതാവും ഉചിതം. ശരീരത്തിലെ ഈർപ്പം നിലനിർത്താനായി ഷവർജെൽ, ക്രീമി ബോഡി വാഷ് എന്നിവയിലേക്ക് മാറൂ. ഈ ബോഡി വാഷുകൾ ഉൻമേഷപ്പെടുത്താൻ മാത്രമുള്ളതല്ല മറിച്ച് ഇത് ചർമ്മത്തിന് മേൻമയും മിനുസതയും മൃദുത്വവും നൽകുന്നു. തിളങ്ങുന്ന ചർമ്മത്തിന് തേങ്ങാപാൽ, ഷിയ ബട്ടർ, തേൻ, ആൽമണ്ട് ഓയിൽ, പാൽ എന്നിവയടങ്ങിയ ബോഡിവാഷുകൾ തിരഞ്ഞെടുക്കു. The Body Shop Almond Milk and Honey Calming and Caring Bath Milk, 250ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 3. ബോഡി ഓയിൽ നിങ്ങളുടെ ചർമ്മം വരണ്ടതും ക്ഷീണിച്ചതുമായി അനുഭവപ്പെടുന്നോ ? എങ്കിൽ അതിനുള്ള മരുന്ന് ബോഡി ഓയിൽ തന്നെയാണ്.കുളികഴിഞ്ഞയുടനെയോ കുളിച്ചുകൊണ്ടിരിക്കുമ്പോഴോ ഇത്ഉപയോഗിക്കുന്നത് വളരെയേറേ ഗുണങ്ങൾ നൽകും. അവക്കാഡോ ഓയിൽ, ആൽമണ്ട് ഓയിൽ വെളിച്ചെണ്ണഎന്നിവദിവസം മുഴുവൻ ഫ്രഷായിരിക്കുവാനും മൃദുവായ ചർമ്മം നിലനിർത്താനും സഹായിക്കുന്നു. Biotique Bio Carrot Seed Anti Aging After Bath Body Oil, 120ml (Pack of 2)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 4. ഫെയ്സ് വാഷ് മുഖചർമം എപ്പോഴും പൊടിപടലങ്ങൾ, അഴുക്ക്, ഡെഡ് സെൽസ് എന്നിവയുടെ കൂട്ടുകാരിയാണ്. ഒരു നല്ല ഫെയ്സ് വാഷ് മുഖകുരു, കണ്ണിനു ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റുന്നതും തിളങ്ങുന്ന ചർമ്മത്തിനു മുതൽകൂട്ടുമാവണം. ആന്റി ഓക്സിഡന്റ് ആന്റി മൈക്രോബയൽ ഗുണങ്ങൾ നിങ്ങളുടെ ചർമ്മത്തെ ആരോഗ്യമുള്ളതും പുതുമയുള്ളതുമാക്കി നിലനിർത്താൻ സഹായിക്കും. Cetaphil Moisturising Lotion for Face & Body, Normal to dry skin,250 ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 5. ലിപ്കെയർ ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചർമ്മത്തക്കാൾ വളരെ മൃദുവാണ് ചുണ്ടുകളിലേത്. ലിപ്പാക്ക്സ്, ലിപ്ബാം, ലിപ്എക്സ്ഫോളിയേറ്റർ എന്നിവ നിങ്ങളുടെ ചുണ്ടുകളുടെ സംരക്ഷണത്തിന് തീർച്ചയായും ഉൾപ്പെടുത്തണ്ടവയാണ്. ശൈത്യകാലം തുടങ്ങുമ്പോൾ തന്നെ വരൾച്ച വിണ്ടുകീറൽ എന്നിവ നമ്മുടെ ചുണ്ടുകൾക്ക് കൂട്ടായിയെത്തും. വീടുകളിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാമെങ്കിലും ലഭ്യതയുടെയും ഫലത്തിന്റെയും കാര്യത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ വേറിട്ടു നിൽക്കുന്നു. Biotique Bio Fruit Whitening Lip Balm, 12g| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 6. സൺസ്ക്രീൻ മുഖം സംരക്ഷിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ തന്നെ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് സൺസ്ക്രീനുകൾ. അതിൽതന്നെ മികച്ച UVA, UVB ബ്ലോക്കിങ്ങ് സൺസ്ക്രീനുകൾ തന്നെ തിരഞ്ഞെടുത്താലെ ഇത് ഫലവത്താകു. കാലാവസ്ഥ ഏതുമാകട്ടെ നിങ്ങളുടെ ദൈനംദിന ചർമ്മസംരക്ഷണത്തിന്റെ അഭിഭാജ്യഘടകമായിരിക്കണം സൺസ്ക്രീൻ. സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് രക്ഷിക്കുക മാത്രമല്ല മുഖത്തെ കറുത്തപ്പാടുകൾ, വാർദ്ധക്യ ലക്ഷണങ്ങൾ, അകാല വാർദ്ധക്യം, ചുളിവുകൾ എന്നിവയൊക്കയിൽ നിന്നും രക്ഷ നൽകുന്നു. Neutrogena Ultra sheer Sunscreen, SPF 50+, Ultra light, for oily and dry skin, 30ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 7. ഫെയ്സ് സെറം മുൻഗണനയിൽപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഉൽപ്പന്നം ഫെയ്സ്സെറം ആണ്. ഇത് ഉപയോഗിച്ച് തുടങ്ങാൻ മുപ്പതുകൾ കഴിയണമെന്നില്ല. ഇരുപതുകളിൽ തന്നെ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായത് ഫെയ്സ് സെറം തന്നെ. ആന്റിഏജിങ്ങ്, പ്ലംബിങ്ങ്, ഗ്ലോയിംഗ്, റെജുവനേഷൻ എന്നിവ മാത്രമല്ലാതെ പല ഗുണങ്ങളും ഇത്തരം സെറം നൽകുന്നുണ്ട്. LOreal Paris Revitalift Crystal Micro-Essence with Salicylic Acid Cream for Clear Ski (65ml)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 8. ഹാൻഡ് ആൻഡ് നെയിൽ ക്രീംസ് വിന്റർ സീസൺ തുടങ്ങുമ്പോൾ തന്നെ കൈകളും നഖങ്ങളും വരൾച്ചയാൽ പൊറുതിമുട്ടുമ്പോൾ മൊയിസ്ചുറൈസ്ഡ് ആവാൻ ഹാൻഡ് ക്രീം പ്രതീക്ഷിച്ചിരിക്കും. പല തരത്തിലുള്ള സുഗന്ധത്തിലും നിങ്ങളുടെ കൈകളെ മനോഹരമാക്കാൻ ഇവയ്ക്ക് സാധിക്കും. വരൾച്ചയുടെ മടുപ്പ് ഒഴിവാക്കാൻ കൈകൾ മൊയിസ്ചുറൈസ് ചെയ്യേണ്ടത് അനിവാര്യമാണ്. ഹാൻഡ് ആൻഡ് നെയിൽ ക്രീംസ് നിങ്ങളുടെ കൈകളെ മൃദുലവും മിനുസമുള്ളതുമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാൽ പരിപോഷിതമാണ്. Neutrogena Norwegian Formula Lip Moisturizer, SPF 15, 4g And Neutrogena Norwegian Formula Hand Cream For Women and Men, 56g| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 9. ഫൂട്ട്ക്രീംസ് വിന്ററിനായി ഒരുങ്ങുന്ന ഹൈഡ്രേറ്റിങ്ങ് ആന്റ് സൂതിങ്ങ് ഫൂട്ട് ക്രീമുകൾക്കൊപ്പം. ഈ ഫീറ്റ് ബാമുകൾ നിങ്ങളുടെ പാദങ്ങളെ വിണ്ടുകീറലുകളിൽ നിന്നുംസംരക്ഷിച്ച് മൃദുലവും ആകർഷകവുമാക്കുന്നു. പാദങ്ങളിലെ ചർമ്മം ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചർമ്മത്തക്കാൾ വളരെ കട്ടിയുള്ളതായതാൽ തന്നെ ഇവയ്ക്ക് അധികം ശ്രദ്ധയുമാവശ്യമാണ്. MYFITNESS Chocolate Peanut Butter Smooth 1250g and Original Smooth Peanut Butter 1250g Combo Offer| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിന്റർ സ്കിൻ കെയർ ടിപ്പ്സ് ശരിയായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾക്കു പുറമേ വിന്റർ സീസണിൽ പാലിക്കേണ്ട ചില അടിസ്ഥാന ചർമ്മസംരക്ഷണ നിയമങ്ങളുണ്ട്. 1. വെള്ളം കുടിക്കുക ശൈത്യകാലത്ത് ദാഹം കുറവായതിനാൽ കുറച്ചുമാത്രമെ നമ്മൾ വെള്ളം കുടിക്കാറുളളു. ഇത് ചർമ്മത്തിനുവേണ്ട ജലാംശം കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ശരീരത്തിലെ വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഫ്ളേവർഡ് വാട്ടർ അല്ലെങ്കിൽ ടീ ഉപയോഗിക്കുക. 2. ലളിതമായ കുളി ചൂടുവെള്ളത്തിലെ നീണ്ട കുളി പലരുടെയും ശൈത്യകാല ശീലങ്ങളില ഒന്നാണ്. പക്ഷേ ഇത് ചർമ്മത്തിന് ദോഷകരമാണ്. അതു കൊണ്ട് തന്നെ ഇളം ചൂചുള്ള വെള്ളത്തിൽ ലളിതമായ കുളി ഉറപ്പാക്കുക. 3. നല്ല ഉറക്കം ദിവസേനയുളള എട്ട് മണിക്കൂർ രാത്രിയുറക്കവും പകലിലെ ലഘു നിദ്രയും നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകും. 4. ഡീപ്പ് മോയിസ്ചറൈസേഷൻ രാത്രിയിൽ ഡീപ്പ് മോയിസ്ചറൈസർ അല്ലെങ്കിൽ ഒരു സ്കിൻ ഓയിൽ പുരട്ടുന്നത് നിങ്ങളുടെ ചർമ്മസംരക്ഷണത്തിന് ഇരട്ടി ഫലം നൽകുന്നു.

from money rss https://bit.ly/3ALRnjI
via IFTTT

Monday, 31 January 2022

ഈ പാസ്പോര്‍ട്ട് വരുന്നു, 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം

ന്യൂഡൽഹി: പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022 കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറെ വളർച്ച നേടി. അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. എൽഐസി ഐപിഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഗതാഗത രംഗത്ത് അതിവേഗ വികസനം കൊണ്ടുവരും. 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും. റെയിൽവേ ചരക്കുനീക്കത്തിൽ പദ്ധതി നടപ്പാക്കും. മലയോരഗതാഗതത്തിന് പർവത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും. ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നൽകും. കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റൽ അധ്യയനത്തിന് പിഎം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉടൻ രൂപീകരിക്കും. പ്രാദേശിക ഭാഷകളിൽ വിദ്യാർഥികളുടെ പഠനത്തിനായി ചാനൽ തുടങ്ങും. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ കൂടി കോർബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വർഷം മുതൽ ഇ-പാസ്പോർട്ട് സംവിധാനം നടപ്പാക്കും. രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

from money rss https://bit.ly/3GfBzqr
via IFTTT

ബജറ്റിന് മുന്നോടിയായി വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 17,500കടന്നു|Market Opening

മുംബൈ: ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് വിപണി. വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ. നിഫ്റ്റി 17,500ന് മുകളിലെത്തി. സെൻസെക്സ് 544 പോയന്റ് ഉയർന്ന് 58,559ലും നിഫ്റ്റി 145 പോയന്റ് നേട്ടത്തിൽ 17,485ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ സാമ്പത്തിക വളർച്ചാ പ്രതീക്ഷയും ബജറ്റിൽ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാനുള്ള സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3GfmyVB
via IFTTT

സുസ്ഥിരവികസനം: കേരളം മുന്നിലെന്ന് സാമ്പത്തികസർവേ

ന്യൂഡൽഹി:നിതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. സൂചികയിൽ 75 സ്കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നിൽ. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢാണ് മുന്നിൽ. മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകൾ, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും സംസ്ഥാനം മുന്നിലാണ്. കേരളത്തിൽ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്. ഇക്കാര്യത്തിൽ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നിലുള്ള ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇവ യഥാക്രമം 26, 25 ശതമാനം വീതമാണ്. ഉത്തർപ്രദേശിൽ 2015-16ൽ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോൾ 36.4 ശതമാനമായി കുറഞ്ഞെന്ന് സർവേയിൽ പറയുന്നു. 2014 ഒക്ടോബർ രണ്ടിന് ശുചിത്വഭാരത പദ്ധതി ആരംഭിച്ചതുമുതൽ കഴിഞ്ഞ ഡിസംബർ വരെ 10.86 കോടി ശൗചാലയങ്ങൾ രാജ്യത്തുണ്ടാക്കി. ശുദ്ധ ഇന്ധനം (പാചകവാതകവും മറ്റും) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞെന്നാണ് സർവേയിൽ പറയുന്നത്. 2015-16ൽ സംസ്ഥാനത്തെ 72.1 ശതമാനം വീടുകളിൽ ശുദ്ധ ഇന്ധനം ഉപയോഗിച്ചിരുന്നത് 57.4 ശതമാനമായി കുറഞ്ഞു. ആയുർദൈർഘ്യം ഏറ്റവും കൂടുതൽ (75.3 വയസ്സ്) കേരളത്തിലും ഡൽഹിയിലുമാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ് (ആയിരത്തിൽ 4.4).

from money rss https://bit.ly/3rfZyBs
via IFTTT

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിനിടെ പൊതുബജറ്റ് അവതരണം ഇന്ന്. ചൊവ്വാഴ്ച രാവിലെ 11-ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത്തെ പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കാർഷിക മേഖല, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ക്ഷേമ പദ്ധതികൾ, സുസ്ഥിര വളർച്ചാ പദ്ധതികൾ എന്നിവയുടെ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. ആദായ നികുതി സ്ലാബുകളിൽ ഇളവുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കർഷകർക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

from money rss https://bit.ly/3KVV3UC
via IFTTT