121

Powered By Blogger

Tuesday, 16 December 2014

വ്യാജ സിഡി കടത്ത്‌ രണ്ടുപേര്‍ അറസ്‌റ്റില്‍











Story Dated: Wednesday, December 17, 2014 02:07


തിരുവനന്തപുരം: പുതുതായി റിലീസ്‌ ചെയ്‌ത തമിഴ്‌ ചിത്രം ലിംഗയുടെയും പുതിയ മലയാള സിനിമകളുടെയും വ്യാജ സിഡികള്‍ ബീമാപള്ളി പ്രദേശത്തു നിന്നും രഹസ്യമായി വില്‍പ്പനക്ക്‌ കടത്തുന്നതിനിടെ രണ്ടു പേരെ ആന്റിപൈറസി സെല്‍ അറസ്‌റ്റ് ചെയ്‌തു. വള്ളക്കടവ്‌ ജംഗ്‌ഷനു സമീപം കരുനാഗപള്ളി സ്വദേശി നാസറിനെയും ഈഞ്ചക്കല്‍ ജംഗ്‌ഷനില്‍ കൊട്ടാരക്കര സ്വദേശി നവാസിനെയുമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക്‌ അനധികൃത വില്‍പ്പനക്കാണ്‌ സിഡികള്‍ കടത്തി കൊണ്ടുവന്നത്‌. ലിംഗയുടെ വ്യാജ സിഡികള്‍ക്ക്‌ പുറമെ ഭയ്യാ ഭയ്യാ, രാജാധിരാജ, സപ്‌തമ തസ്‌കര, വില്ലാളി വീരന്‍ തുടങ്ങിയ മലയാള സിനിമകളുടെയും അശ്ലീല സിനിമകളുടെയും സിഡികളുടെയും ശേഖരം ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തിട്ടുണ്ട്‌.


ആന്റിപൈറസി സെല്‍ എസ്‌.പി ബി. വര്‍ഗീസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഡിവൈ.എസ്‌.പി. എസ്‌. സനല്‍കുമാര്‍, സി.ഐ. ഡി.കെ. പൃഥ്വിരാജ്‌, എ.എസ്‌.ഐമാരായ വിഷ്‌ണു പ്രസാദ്‌, അസീം, സി.പി.ഒമാരായ രാജേഷ്‌, ബെന്നി, ഷാര്‍ബീ, ഷാന്‍, ഹാത്തിം തുടങ്ങിയവരും വഞ്ചിയൂര്‍, ഫോര്‍ട്ട്‌ സ്‌റ്റേഷനുകളിലെ പോലീസുദ്യോഗസ്‌ഥരും റെയ്‌ഡില്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യാജ സിഡി വില്‍പ്പനക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന്‌ ആന്റിപൈറസി സെല്‍ എസ്‌.പി അറിയിച്ചു.










from kerala news edited

via IFTTT

സിനിമ മൊബൈലില്‍ പകര്‍ത്തിയ യുവാവ്‌ പിടിയില്‍











Story Dated: Wednesday, December 17, 2014 02:07


തിരുവനന്തപുരം: തിയേറ്ററിനുള്ളില്‍ രജനീകാന്തിന്റെ സിനിമ മൊബൈലില്‍ പകര്‍ത്തിയ തമിഴ്‌നാട്ടുകാരനായ യുവാവ്‌ പിടിയില്‍. തമിഴ്‌നാട്‌ തൂത്തുക്കുടി സ്വദേശിയും ഇപ്പോള്‍ വട്ടിയൂര്‍ക്കാവ്‌ യു.പി.എസിന്‌ സമീപം വാടകയ്‌ക്കു താമസിക്കുന്ന ലിംഗ ദൂരൈ (32)യാണ്‌ ഫോര്‍ട്ട്‌ പോലീസിന്റെ പിടിയിലായത്‌. കിഴക്കേകോട്ടയിലെ ശ്രീപത്മനാഭ തിയേറ്ററില്‍ പ്രദര്‍ശനം നടക്കുന്ന ലിംഗ എന്ന രജനീകാന്തിന്റെ ഏറ്റവും പുതിയ തമിഴ്‌ സിനിമയെ ലിംഗദൂരൈ കഴിഞ്ഞ ദിവസം തന്റെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന്‌ യുവാവിനെ പോലീസിലേല്‍പ്പിക്കുകയുമായിരുന്നു. തിയേറ്റര്‍ ജീവനക്കാരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ യുവാവിനെതിരെ ഫോര്‍ട്ട്‌ പോലീസ്‌ കേസെടുത്ത്‌ കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ലിംഗദുരൈക്ക്‌ ജാമ്യം നല്‍കി വിട്ടയച്ചു.










from kerala news edited

via IFTTT

വ്യാപാരിക്കു നേരേ ഗുണ്ടാ ആക്രമണം











Story Dated: Wednesday, December 17, 2014 02:02


ചെറിയനാട്‌: സ്വന്തം പുരയിടത്തില്‍ ഗേറ്റ്‌ സ്‌ഥാപിച്ചതിന്‌ വ്യാപാരിക്കു നേരേ ക്വട്ടേഷന്‍ ഗുണ്ടകളുടെ ആക്രമണം. ചെറിയനാട്‌ നീരാഞ്‌ജനത്തില്‍ ശ്രീകുമാറി(39)നാണ്‌ ആക്രമണത്തില്‍ പരുക്കേറ്റത്‌. ശ്രീകുമാര്‍ വീടുവച്ചത്‌ ബാങ്ക്‌ വായ്‌പയെടുത്തയിരുന്നു.


ഇതിന്റെ കടം വീട്ടാന്‍ ആകെയുള്ള 17 സെന്റ്‌ സ്‌ഥലത്തിലെ 7 സെന്റ്‌ വില്‍ക്കുവാന്‍ തീരുമാനിച്ചിരുന്നു. അതിനായി ആ ഭാഗത്തു കെട്ടിയിരുന്ന മതില്‍ പൊളിച്ച്‌ ഗേറ്റ്‌ സ്‌ഥാപിച്ചപ്പോഴാണ്‌ അയല്‍വാസികള്‍ പ്രശ്‌നമുണ്ടാക്കിയത്‌.

ഇതേത്തുടര്‍ന്ന്‌ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുന്ന ശ്രീകുമാറിനെതിരേ ഭീഷണിയുമുണ്ടായി. തിങ്കളാഴ്‌ച വൈകിട്ട്‌ ശ്രീകുമാര്‍ കടയടച്ച്‌ വീട്ടിലേക്കു മടങ്ങവെ ബൈക്കിലെത്തിയ നാലംഗ സംഘം കല്ലും കമ്പിയും വടിയും ഉപയോഗിച്ച്‌ ഇയാളെ അക്രമിക്കുകയായിരുന്നു. തലയ്‌ക്കും ശരീരമാസകലവും പരുക്കേറ്റ ശ്രീകുമാര്‍ പ്രാണരക്ഷാര്‍ഥം ഓടി അടുത്തുള്ള പച്ചക്കറികടയില്‍ കയറി രക്ഷപെടുകയായിരുന്നു. ഓട്ടോറിക്ഷാക്കാരാണ്‌ ഇയാളെ ആശുപത്രിയിലെത്തിച്ചത്‌.










from kerala news edited

via IFTTT

ടിപ്പര്‍ കുളത്തിലേക്കു മറിഞ്ഞു; ഡ്രൈവര്‍ രക്ഷപെട്ടു











Story Dated: Wednesday, December 17, 2014 02:02


ചെറിയനാട്‌: ഗ്രാവലുമായി വന്ന ടിപ്പര്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ചെറിയനാട്‌ അയോദ്ധ്യാപടി-ആലപ്പാട്ടുപടി റോഡിലുള്ള ചെറുകര കുളത്തിലേക്കാണ്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 ഓടെ 20 അടി താഴ്‌ചയിലുള്ള കുളത്തിലേക്ക്‌ ടിപ്പര്‍ ലോറി മറിഞ്ഞത്‌. ഇരുചക്രവാഹനത്തിന്‌ സൈഡ്‌ കൊടുക്കുമ്പോള്‍ കുളത്തിന്റെ കരിങ്കല്‍ കെട്ടിടിഞ്ഞ്‌ ടിപ്പര്‍ കുളത്തിലേക്ക്‌ മറിയുകയായിരുന്നു. ടിപ്പറിന്റെ ഡ്രൈവര്‍ പള്ളിപ്പാട്‌ ദ്വാരകയില്‍ രഘു(42) ടിപ്പറിന്റെ വാതില്‍ തുറന്ന്‌ നീന്തി രക്ഷപെട്ട്‌ കരയ്‌ക്കു കയറുകയായിരുന്നു.










from kerala news edited

via IFTTT

മോചനംകാത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌











Story Dated: Wednesday, December 17, 2014 02:02


മാന്നാര്‍: മാന്നാര്‍ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ തകര്‍ന്നിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാട്ടുകാരുടെ പരാതിക്ക്‌ പരിഹാരം ആയിട്ടില്ല. റോഡ്‌ തകര്‍ന്നതോടെ ഇത്‌ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്‌. പോലീസ്‌ സ്‌റ്റേഷനു മുന്‍വശത്ത്‌ കൂടിയുള്ള ഈ റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുവാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. പോലീസ്‌ സ്‌റ്റേഷന്റെ മുന്‍വശത്തായി 200 മീറ്റര്‍ നീളത്തിലാണ്‌ റോഡ്‌ തകര്‍ന്ന്‌ കിടക്കുന്നത്‌.


മഴ പെയ്‌താല്‍ തകര്‍ന്ന്‌ കിടക്കുന്ന റോഡില്‍ വെള്ളം നിറയുന്നതോടെ കാല്‍നടക്കാര്‍ക്ക്‌ പോലും യാത്ര ദുഷ്‌കരമാണ്‌. നാട്ടുകാര്‍ വാര്‍ഡ്‌ മെമ്പര്‍ മുതല്‍ വകുപ്പ്‌ മന്ത്രിക്കുവരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

റോഡിന്റെ ശോച്യാവസ്‌ഥ മാറ്റി സഞ്ചാരയോഗ്യമാക്കാത്ത പക്ഷം സംസ്‌ഥാന പാത ഉപരോധിക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ക്ക്‌ നാട്ടുകാര്‍ തയാറെടുക്കുകയാണ്‌.










from kerala news edited

via IFTTT

വഴിവിളക്കുകള്‍ കത്തുന്നില്ല; പന്തളം ഇരുട്ടില്‍











Story Dated: Wednesday, December 17, 2014 02:06


പന്തളം: ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഇന്നലെ പഞ്ചായത്ത്‌ യോഗത്തില്‍ പ്രതിഷേധവുമായി എത്തി. നടുത്തളത്തില്‍ ഇറങ്ങി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ പഞ്ചായത്ത്‌ കമ്മിറ്റി പ്രക്ഷുബ്‌ധമായി. പ്രതിവര്‍ഷം എട്ട്‌ ലക്ഷത്തില്‍ അധികം രൂപയാണ്‌ കേടായ വഴിവിളക്കുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ പഞ്ചായത്ത്‌ വൈദ്യുതി ബോര്‍ഡിന്‌ നല്‍കുന്നത്‌. എന്നാല്‍ പണം നല്‍കുന്നതല്ലാതെ കേടാകുന്ന ബള്‍ബുകള്‍ യഥാസമയം മാറ്റി ഇടുന്നതിന്‌ വേണ്ട നടപടികള്‍ ഗ്രാമപഞ്ചായത്ത്‌ സ്വീകരിക്കാറില്ല. അതൊക്കെ കെ.എസ്‌.ഇ.ബിയുടെ ജോലിയാണെന്ന്‌ പറഞ്ഞ്‌ പഞ്ചായത്ത്‌ കൈകഴുകുകയാണ്‌ ചെയ്യുന്നതെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.


ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കല്ലുംമൂടന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നപ്പോള്‍ തന്നെ വഴിവിളക്ക്‌ പ്രശ്‌നം എടുത്തുകാട്ടി കോണ്‍ഗ്രസ്‌ അംഗങ്ങള്‍ രംഗത്തെത്തി.ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ രത്‌നമണി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ കെ. പ്രതാപന്‍, വിവിധ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ഡി. പ്രകാശ്‌, പന്തളം മഹേഷ്‌, രമാ ആര്‍.കുറുപ്പ്‌, അംഗങ്ങളായ ശോഭനയമ്മ, തുളസീഭായി അമ്മ, ഡി.എന്‍. തൃദീപ്‌ എന്നിവര്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി. തുടര്‍ന്ന്‌ ഇവര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.


രണ്ട്‌ മാസം മുമ്പാണ്‌ യു.ഡി.എഫില്‍ പടലപിണക്കം സൃഷ്‌ടിച്ചുകൊണ്ട്‌ രാജുകല്ലുംമൂടന്‍ ഇടത്‌ പിന്തുണയോടെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായത്‌. ഇപ്പോഴത്തെ വഴിവിളക്കു പ്രശ്‌നം കല്ലുംമൂടനെതിരായുള്ള സമരമാണെന്നാണ്‌ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമരം ശക്‌തമാക്കാനാണ്‌ കോണ്‍ഗ്രസിന്റെ നീക്കം. ഇതിനിടെ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലുമുള്ള വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ പ്രസിഡന്റ്‌ രാജുകല്ലുംമൂടന്‍ അറിയിച്ചു.


ഇതിനായി ലൈന്‍ ഓഫ്‌ ചെയ്‌തുതരാന്‍ കെ.എസ്‌.ഇ.ബിയോട്‌ ആവശ്യപ്പെടും. ഫീസായ ബള്‍ബുകള്‍ മാറിയിടുന്നതിന്‌ അടിയന്തരമായി പത്തുജോലിക്കാരെ നിയമിക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ ഇന്നലെ പഞ്ചായത്ത്‌ യോഗത്തില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ നടത്തിയ ബഹളം കാപട്യമാണ്‌. അടുത്തിടെ പുറത്തായ കോണ്‍ഗ്രസ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പ്രതാപന്‍ വഴിവിളക്കുവാങ്ങാന്‍ ബജറ്റില്‍ തുക വകകൊള്ളിച്ചിച്ചിരുന്നില്ലെന്നും രാജു കല്ലുംമൂടന്‍ പറഞ്ഞു.










from kerala news edited

via IFTTT

കുളത്തൂര്‍പുഴയും ആര്യങ്കാവും അച്ചന്‍കോവിലും കടന്ന്‌ ശംഭുശര്‍മ്മ നിലയ്‌ക്കലില്‍











Story Dated: Wednesday, December 17, 2014 02:06


പന്തളം: അയ്യപ്പസേവയുടെ പുണ്യം നുകര്‍ന്ന്‌ ശംഭുശര്‍മ്മ നിലയ്‌ക്കല്‍ മേല്‍ശാന്തിയായി. ചെറുപ്പം മുതല്‍ അയ്യപ്പഭക്‌തനായിരുന്നു ശംഭു ശര്‍മ.

ആഗ്രഹിച്ചപോലെ അദ്ദേഹത്തിന്‌ പൂജചെയ്യാന്‍ നിയോഗം ലഭിച്ചത്‌ അയ്യപ്പക്ഷേത്രങ്ങളിലാണ്‌.


1987-ല്‍ അയ്യപ്പന്‍ ബാലഭാവത്തില്‍ കുടികൊള്ളുന്ന കുളത്തൂപ്പുഴയിലായിരുന്നു ആദ്യ പൂജ. 91-ല്‍ യൗവനാവസ്‌ഥയില്‍ ദേവന്‍ വസിക്കുന്ന ആര്യങ്കാവില്‍ പൂജ ചെയ്യാന്‍ ഭാഗ്യം കിട്ടി. പിന്നീട്‌ ഗൃഹസ്‌ഥാ ശ്രമിയായി അയ്യപ്പന്‍ കുടികൊള്ളുന്ന അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്ക്‌ സ്‌ഥലം മാറി. കഴിഞ്ഞ വര്‍ഷം മുതല്‍ കലിയുഗ വരദന്റെ പിതൃസ്‌ഥാനിയായ നിലയ്‌ക്കല്‍ മഹാദേവനെ പൂജിക്കാനും അവസരം ലഭിച്ചുവെന്നത്‌ ഒരു നിയോഗമായി കാണുകയാണ്‌ ശംഭുശര്‍മ.


ഇടയ്‌ക്ക്‌ ശബരിമല ധര്‍മശാസ്‌താവിന്റെ സാമിപ്യവും ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്‌. 2010-ല്‍ കീഴ്‌ശാന്തിയായി എത്താന്‍ സാധിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ്‌ ശംഭുശര്‍മ ഇതിനെ കാണുന്നത്‌. ഒരുനാള്‍ അയ്യപ്പന്‍ തന്നെ മുഖ്യ സേവകനായി ശബരിമലയിലേക്ക്‌വിളിക്കും എന്നാണ്‌ ശര്‍മയുടെ പ്രതീക്ഷ. ലോകത്തുള്ള എല്ലാ ചരാചരങ്ങള്‍ക്കുംവേണ്ടിയാണ്‌ ശംഭുശര്‍മയുടെ പ്രാര്‍ഥന. കൊടുമണ്‍ ചിലന്തിയമ്പലത്തിലെ ശാന്തിക്കാരനായിരുന്ന കൊടുമണ്‍ പള്ളിയറമഠത്തില്‍ പരേതനായ എന്‍.എസ്‌. നാരായണ ശര്‍മയുടെ മകനാണ്‌ ശംഭുശര്‍മ. ഗിരിജാദേവി അന്തര്‍ജനമാണ്‌ ഭാര്യ. മക്കള്‍. സാവിത്രി, ഗായത്രി.










from kerala news edited

via IFTTT

പക്ഷിപ്പനി : താറാവും കോഴിയും കള്ള്‌ ഷാപ്പുകള്‍ക്ക്‌ ഇന്നും അന്യം











Story Dated: Wednesday, December 17, 2014 02:04


വൈക്കം : പക്ഷിപ്പനിയെ തുടര്‍ന്ന്‌ കള്ള്‌ ഷാപ്പുകളില്‍ നിന്നും ഒഴിവാക്കിയ കോഴി, താറാവ്‌ വിഭവങ്ങള്‍ ഇന്നും പുറത്തുതന്നെ. കള്ള്‌ ഷാപ്പുകളിലെ രാജകീയ വിഭവങ്ങളായിരുന്നു താറാവ്‌, കോഴി മപ്പാസുകള്‍. ഒരു താറാവ്‌ മപ്പാസിന്‌ 100 രൂപ മുതല്‍ 120 രൂപ വരെ ഈടാക്കിയിരുന്നു. ഇത്‌ വന്‍ലാഭമാണ്‌ കള്ള്‌ ഷാപ്പുകള്‍ക്ക്‌ നല്‍കിയിരുന്നത്‌.


180നും 200നും ഇടയില്‍ ലഭിക്കുന്ന ഒരു താറാവ്‌ കൊണ്ട്‌ കറിക്കച്ചവടക്കാര്‍ പതിന്‍മടങ്ങ്‌ നേട്ടം കൊയ്‌തിരുന്നു. ഇതുതന്നെയും കോഴി വിഭവങ്ങള്‍ക്കും ലഭിച്ചിരുന്നത്‌. താറാവ്‌, കോഴി വിഭവങ്ങള്‍ ഷാപ്പില്‍ വിപണനം ആരംഭിച്ചെങ്കിലും പലരും വാങ്ങാന്‍ ബുദ്ധിമുട്ട്‌ കാണിക്കുന്നു. പക്ഷിപ്പനി കക്കയിറച്ചി, മീന്‍ മേഖലകളെ സജീവമാക്കി. ഇപ്പോള്‍ കള്ള്‌ ഷാപ്പുകളില്‍ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ ഈ വിഭവങ്ങള്‍ തന്നെയാണ്‌. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും താറാവ്‌, കോഴി വിഭവങ്ങള്‍ പുറത്താണ്‌. ഇവിടെ വിലസുന്നത്‌ പോത്ത്‌, ആട്‌, പന്നി, മീന്‍ വിഭവങ്ങളാണ്‌.


പക്ഷിപ്പനിയുടെ ഗൗരവം മനസിലാക്കി അധികാരികള്‍ പുറത്തിറക്കിയ സര്‍ക്കുലറുകളാണ്‌ കോഴി, താറാവ്‌ കര്‍ഷകരെ വലക്കുന്നത്‌. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളില്‍ വന്‍തോതില്‍ താറാംമുട്ടകള്‍ കെട്ടിക്കിടക്കുകയാണ്‌.

പലരും വിലകുറച്ച്‌ മുട്ടകള്‍ വിപണനം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഏല്‍ക്കുന്നില്ല.ഈ രീതി തുടര്‍ന്നാല്‍ ക്രിസ്‌തുമസ്‌ വിപണിയിലും കോഴി, താറാവ്‌ കര്‍ഷകര്‍ക്ക്‌ കണ്ണീരായിരിക്കും ലഭിക്കാന്‍ പോകുന്നത്‌.


വെച്ചൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താറാവുകളെ രഹസ്യകേന്ദ്രങ്ങളില്‍ ഒളിപ്പിച്ച്‌ കര്‍ഷകര്‍ പരിചരണം നടത്തുന്നുണ്ട്‌.പനി ബാധിക്കാത്ത താറാവുകളെയും കൊന്നൊടുക്കുമെന്ന വ്യാജപ്രചരണമാണ്‌ ഇവരെ ഇതിന്‌ പ്രേരിപ്പിക്കുന്നത്‌.










from kerala news edited

via IFTTT

നികത്തുന്നതിനെതിരേ കേസ്‌ നടക്കുന്ന പാടത്ത്‌ മണ്ണടിക്കുന്നതിനിടെ ടിപ്പര്‍ ചെരിഞ്ഞു











Story Dated: Wednesday, December 17, 2014 02:04


പെരുവ: പാടം നികത്തുന്നതിനെതിരെ കേസ്‌ നടന്നുകൊണ്ടിക്കുന്ന പാടത്ത്‌ മണ്ണടിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി പാടത്തേക്ക്‌ ചരിഞ്ഞു. പെരുവ കുറുവേലിപ്പാലത്തിന്‌ സമീപം ഇടയാറ്റ്‌ പാടശേഖരത്തിലേക്കാണ്‌ മണ്ണടിച്ചത്‌.


ഇന്നലെ പുലര്‍ച്ചെ 4 നാണ്‌ സംഭവം. മുളക്കുളം ഇടയാറ്റ്‌ പാടശേഖത്ത്‌ നെല്‍കൃഷി ചെയ്‌ത പാടത്താണ്‌ മണ്ണടിച്ചു നികത്തുന്നത്‌. നെല്‍ക്കൃഷി ചെയ്യുന്ന പാടം നികത്തുന്നതിനെതിരെ വൈക്കം മുനിസിഫ്‌ കോടതിലെ വിധിക്കെതിരെ സ്‌ഥല ഉടമ കോട്ടയം സെഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി കേസ്‌ നടന്നു കൊണ്ടിരിക്കയാണ്‌ മണ്ണടിക്കാന്‍ ശ്രമിച്ചത്‌.

മറ്റം കോട്ടില്‍ തോമസിന്റെ മകന്റെ പേരിലുള്ള സ്‌ഥലത്തേക്കാണ്‌ മണ്ണടിച്ചത്‌. എന്‍.കെ.സന്തോഷ്‌. സിവി കുമാരന്‍ എന്നിവര്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ്‌ കേസ്‌ നടക്കുന്നത്‌. വൈക്കം ഡപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍ സ്‌ഥലത്തെത്തി ടിപ്പര്‍ ലോറി കസ്‌റ്റഡിയിലെടുത്ത്‌ വെള്ളൂര്‍ പോലീസിന്‌ കൈമാറി.


റിപ്പോര്‍ട്ട്‌ പാലാ ആര്‍ഡിഒ ക്ക്‌ കൊടുത്തതായി വില്ലേജ്‌ ഓഫീസര്‍ പറഞ്ഞു. മുളക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മണ്ണെടുപ്പും പാടം നികത്തലും വ്യപകമായി നടന്നിട്ടും അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.










from kerala news edited

via IFTTT

മൂന്ന്‌ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ലോറിഡ്രൈവര്‍ക്ക്‌ സാരമായ പരുക്ക്‌











Story Dated: Wednesday, December 17, 2014 02:04


തലയോലപ്പറമ്പ്‌: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും നാഷണല്‍ പെര്‍മിറ്റ്‌ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച്‌ ലോറി ഡ്രൈവര്‍ക്ക്‌ സാരമായ പരുക്ക്‌. ഇന്നലെ വൈകിട്ട്‌ വെട്ടിക്കാട്ട്‌മുക്ക്‌ ജംഗ്‌ഷനിലാണ്‌ അപകടം. അപകടത്തില്‍ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.


ലോറിഡ്രൈവര്‍ പാലക്കാട്‌ ചിറ്റുര്‍ സ്വദേശി സുനിക്കാണ്‌ പരുക്കേറ്റത്‌. തീര്‍ഥാടകര്‍ക്കാര്‍ക്കും പരുക്കില്ല. സംഭവത്തെത്തുടര്‍ന്ന്‌ അരമണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ്‌ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.










from kerala news edited

via IFTTT