121

Powered By Blogger

Wednesday, 31 December 2014

കെട്ടിനികുതി കുത്തനെ കൂട്ടി; ആയവനയില്‍ ഗ്രാമസഭ അലങ്കോലപ്പെട്ടു











Story Dated: Wednesday, December 31, 2014 08:11


മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ഒന്‍പതാം വാര്‍ഡ്‌ ഗ്രാമസഭ അലങ്കോലമായി. പഞ്ചായത്ത്‌ ഹാളില്‍ ഇന്നലെ വൈകിട്ട്‌ നാലിനായിരുന്നു യോഗം ചേര്‍ന്നത്‌. പഞ്ചായത്തില്‍ കെട്ടിടനികുതി വന്‍തോതില്‍ കൂട്ടിയതാണ്‌ ഗ്രാമസഭയില്‍ ബഹളത്തിന്‌ കാരണമായത്‌. ഗ്രാമസഭക്ക്‌ എത്തിയവര്‍ നികുതി വര്‍ധനയെ ചോദ്യം ചെയ്‌തു. മറ്റിടങ്ങളില്ലാത്തവിധം തീര്‍ത്തും നീതി രഹിതമായിട്ടാണ്‌ ആയവനയില്‍ കെട്ടിടനികുതി വര്‍ധിപ്പിച്ചതെന്ന്‌ ആരോപണമുണ്ട്‌.


നിലവില്‍ കെട്ടിടനികുതി പിരിക്കുന്നതിനായി പഞ്ചായത്ത്‌ വിവിധ കേന്ദ്രങ്ങളില്‍ നികുതി പിരിവ്‌ ക്യാമ്പും നടത്തി വരികയാണ്‌. നിലവില്‍ പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും ഗ്രാമസഭകള്‍ നടക്കുകയാണ്‌. ഇതില്‍ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ുയന്നതിനേക്കാള്‍ ഉപരിയായി കെട്ടിടനികുതി വര്‍ധിപ്പിച്ചതാണ്‌ പ്രധാന വിഷയം.


ജനങ്ങള്‍ ഇക്കാര്യത്തില്‍ അങ്ങേയറ്റം ആശങ്കയിലുമാണ്‌. ഈ സാഹചര്യത്തിലാണ്‌ ഇന്നലെ ചേര്‍ന്ന ഒന്‍പതാം വാര്‍ഡ്‌ ഗ്രാമസഭ ബഹളമയമായത്‌. നികുതി കുറയ്‌ക്കില്ലെന്ന്‌ ഗ്രാമസഭയില്‍ പങ്കെടുത്ത പഞ്ചായത്ത്‌ അധികാരികളും അറിയിച്ചു. ഇതേ തുടര്‍ന്നാണ്‌ ഗ്രാമസഭ ബഹളത്തില്‍ കലാശിച്ചത്‌.










from kerala news edited

via IFTTT

കീച്ചേരിപ്പടിയില്‍ വീണ്ടും പൈപ്പ്‌ പൊട്ടി











Story Dated: Wednesday, December 31, 2014 08:11


മൂവാറ്റുപുഴ: കീച്ചേരിപ്പടിയില്‍ വീണ്ടും പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇവിടെ നിരന്തരമായി പൈപ്പ്‌ പൊട്ടുന്നതിനെ തുടര്‍ന്നാണ്‌ പൈപ്പുകള്‍ നന്നാക്കി കട്ടകള്‍ നിരത്തിയത്‌. ഇതിനിടയില്‍ വീണ്ടും പൈപ്പ്‌ പൊട്ടിയത്‌ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ഇനി പൈപ്പ്‌ നന്നാക്കണമെങ്കില്‍ കട്ടകള്‍ ഇളക്കി മാറ്റണം. താല്‍ക്കാലിക പരിഹാരം മാത്രമായി പൈപ്പ്‌ നന്നാക്കി റോഡ്‌ നിര്‍മാണം നടത്തിയതാണ്‌ പ്രശ്‌നത്തിന്‌ കാരണം.


പഴകിയ പൈപ്പുകള്‍ മാറ്റാന്‍ വാട്ടര്‍ അഥോറിറ്റി എസ്‌റ്റിമേറ്റുകള്‍ തയാറാക്കിയെങ്കിലും സര്‍ക്കാരിന്‌ ഫണ്ടില്ലാത്തതാണ്‌ തടസമാകുന്നത്‌. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ നൂറുകണക്കിന്‌ ലിറ്റര്‍ ജലമാണ്‌ ദിവസവും ഇവിടെ പാഴാകുന്നത്‌. അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന്‌ മേഖല പൗരസമിതി ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

മണീട്‌ ക്ഷീരസംഘത്തിന്‌ പുരസ്‌കാരം











Story Dated: Wednesday, December 31, 2014 08:11


mangalam malayalam online newspaper

പിറവം: എറണാകുളം ജില്ലയിലെ മികച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം മണീട്‌ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‌ ലഭിച്ചു. 2013-14 വര്‍ഷത്തില്‍ സംഘം ക്ഷീര കര്‍ഷകര്‍ക്ക്‌ നടപ്പിലാക്കിയ വിവിധ പദ്ധതികളുടേയും പ്രവര്‍ത്തനത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ അവാര്‍ഡിന്‌ അര്‍ഹമായത്‌. ജില്ലാ ക്ഷീരോത്സവത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ ക്ഷീര വികസന മന്ത്രി കെ.സി. ജോസഫില്‍ നിന്നും സംഘം പ്രസിഡന്റ്‌ കെ.കെ. പോള്‍, സെക്രട്ടറി ജെയിംസ്‌ കെ. വര്‍ഗീസും മറ്റ്‌ ഭാരവാഹികളും ചേര്‍ന്ന്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി.


പ്രതിദിനം 2000 ലിറ്റര്‍ പാല്‍ സംഭരിക്കുകയും മില്‍ക്ക്‌ ബള്‍ക്ക്‌ കൂളറില്‍ പാല്‍ സംഭരിച്ച്‌ മില്‍മയ്‌ക്ക് നല്‍കി വരികയും ചെയ്യുന്നു. പഞ്ചായത്തില്‍ നിന്ന്‌ കാലിത്തീറ്റ സബ്‌സിഡി, തീറ്റപ്പുല്‍കൃഷി, കാലിത്തൊഴുത്ത്‌ നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.










from kerala news edited

via IFTTT

ചരമം - സെബാസ്റ്റ്യന്‍ ആളുക്കാരന്‍ (ബര്‍ലിന്‍)








ചരമം - സെബാസ്റ്റ്യന്‍ ആളുക്കാരന്‍ (ബര്‍ലിന്‍)


Posted on: 31 Dec 2014





ബര്‍ലിന്‍: സാമൂഹ്യപ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ ആളൂക്കാരന്‍ (72) അന്തരിച്ചു. കേരളത്തില്‍ ചാലക്കുടി ആളൂക്കാരന്‍ കുടുംബാംഗമാണ്. ബര്‍ലിന്‍ നഗരത്തിലെ ചാരിറ്റി വിഷ്‌റോ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ സൂസി, മക്കള്‍ ജൂണിയര്‍, ജൂലി, ജൂബിലി, മരുമകള്‍ മിനി (കൊളോണ്‍). സംസ്‌കാരം ചാലക്കുടിയില്‍ വെച്ച് നടക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് - 00914802708252

ജൂണിയര്‍ - 01631725969




വാര്‍ത്ത അയച്ചത് : ഡേവിസ് തെക്കുംതല













from kerala news edited

via IFTTT

30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ചുവിടുന്നു








30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ചുവിടുന്നു


Posted on: 31 Dec 2014



കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ച് വിടുന്നതിന് തൊഴില്‍ സാമൂഹിക മന്ത്രി ഹിന്‍ അല്‍ സബീഹ് ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 30 വര്‍ഷത്തെ സര്‍വ്വീസുള്ളവരുടെ പട്ടിക തയ്യാറാക്കി ബന്ധപ്പെട്ട മന്ത്രാലയം അണ്ടര്‍ സെക്രട്ടറിക്ക് അയച്ചു. പട്ടികയിലുള്ള എല്ലാവരെയും ഉടന്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനാണ് മന്ത്രിയുടെ ഉത്തരവ്. അതേ സമയം സര്‍ക്കാര്‍ സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വദേശികളെയും സര്‍വീസില്‍ നിന്നും പിരിച്ചുവിടാനാണ് മന്ത്രിയുടെ നീക്കം. ഇതനുസരിച്ച് സ്വദേശികളുടെ പട്ടിക ഉടന്‍ തയ്യാറാക്കി നടപടി സ്വീകരിക്കുന്നതിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. സ്വദേശികളായ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയാണ് തൊഴില്‍ മന്ത്രിയുടെ ലക്ഷ്യം.




പി.സി.ഹരീഷ്












from kerala news edited

via IFTTT

പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നിര്‍ദേശം: സര്‍ക്കാര്‍ അപ്പീല്‍ സാധ്യത പരിശോധിക്കും









Story Dated: Wednesday, December 31, 2014 02:51



mangalam malayalam online newspaper

തിരുവനന്തപുരം: പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി നിര്‍ദേശം ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നില്ല. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നാണ് സൂചന. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകുന്നതോടെ രണ്ട് ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ട അവസ്ഥയിലുമാണ്.


പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് ഉടനെ നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നികുതി വകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം അഞ്ചിന് നികുതി സെക്രട്ടറിയും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


എന്നാല്‍ മദ്യനയത്തില്‍നിന്ന് ഇളവു വേണ്ടതിനാല്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്നതിനാല്‍ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നു പറഞ്ഞ സെക്രട്ടറി ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടുകയും ചെയക്കതിരുന്നു.










from kerala news edited

via IFTTT

ശാരദ തട്ടിപ്പ്: മമതയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ കത്തുമെന്ന് തൃണമൂല്‍ എം.പിയുടെ ഭീഷണി









Story Dated: Wednesday, December 31, 2014 02:37



mangalam malayalam online newspaper

ന്യുഡല്‍ഹി: ശാരദ തട്ടിപ്പ് കേസിം കേന്ദ്രത്തിനെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഇന്ദ്രീസ് അലി. കേസില്‍ പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ കത്തുമെന്നാണ് ഇന്ദ്രീസ് അലിയുടെ ഭീഷണി. കേസില്‍ പാര്‍ട്ടി എം.പി ശതാബ്ദി റോയിയെ സി.ബി.ഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സി.ബി.ഐ അന്വേഷണം നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന സൂചനയാണ് നേതാക്കളെ വിറളിപിടിപ്പിക്കുന്നത്.










from kerala news edited

via IFTTT

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്: ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു









Story Dated: Wednesday, December 31, 2014 02:28



സാംബ: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സാംബയില്‍ വെടിവയ്പ് നടന്നത്.










from kerala news edited

via IFTTT

ടോപ്പ് 20 ഹിറ്റ് മലയാള സിനിമാ ഗാനങ്ങളുമായി മ്യൂസിക് 247









Story Dated: Wednesday, December 31, 2014 02:27



mangalam malayalam online newspaper

കൊച്ചി : 2014 ലെ ടോപ്പ് ഹിറ്റ് മലയാള സിനിമാ ഗാനങ്ങളുടെ ശേഖരം മ്യൂസിക് 247 പുറത്തിറക്കി. ഓര്‍മ്മയുണ്ടോ ഈ മുഖം, ബാംഗ്ലൂര്‍ ഡേയ്‌സ്, മിസ്റ്റര്‍ ഫ്രോഡ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, ആഗ്രി ബേബീസ്, ഇയ്യേബിന്റെ പുസ്തകം, ഹൗ ഓള്‍ഡ് ആര്‍ യു, വിക്രമാദിത്യന്‍, സപ്തമ ശ്രീ തസ്‌കരാ എന്നീ സിനിമകളിലെ ഹിറ്റ് ഗാനങ്ങളാണ് ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


ഗാനങ്ങള്‍ സൗജന്യമായി കേള്‍ക്കാന്‍ : http://bit.ly/13RUFkb










from kerala news edited

via IFTTT

സര്‍ക്കാരുണ്ടാക്കാന്‍ തിടുക്കമില്ല: മെഹ്ബൂബ മുഫ്തി









Story Dated: Wednesday, December 31, 2014 02:21



mangalam malayalam online newspaper

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ ഒരു തിടുക്കവുമില്ലെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ജനവിധി സവിശേഷമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. അധികാരത്തിനു വേണ്ടി മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കില്ല. ജമ്മു കശ്മീരിന്റെ വികസനത്തിനു വേണ്ടിയുള്ള സര്‍ക്കാരായിരിക്കും രൂപീകരിക്കുക. തങ്ങള്‍ക്ക് 55 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും മുഫ്തി പറഞ്ഞു. ഗവര്‍ണര്‍ എന്‍.എന്‍ വോറയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഫ്തി.


മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ നിലപാടുകള്‍ ശരിവച്ച മുഫ്തി കശ്മീരിന്റെ കാര്യത്തില്‍ നരേന്ദ്രമോഡി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സുമടക്കമുള്ള കക്ഷികള്‍ പിന്തുണ അറിയിച്ചിട്ടും ബി.ജെ.പി നിലപാട് വ്യക്തമാകുന്നതിനാണ് മുഫ്തി സാവകാശം തേടുന്നതെന്ന് സൂചനയുണ്ട്.










from kerala news edited

via IFTTT

എയര്‍ ഏഷ്യ അപകടം: മോശം കാലാവസ്ഥ തിരച്ചിലിന് തടസ്സം









Story Dated: Wednesday, December 31, 2014 02:02



mangalam malayalam online newspaper

ജക്കാര്‍ത്ത: അപകടത്തില്‍പ്പെട്ട എയര്‍ ഏഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തിരച്ചിലിന് മോശം കാലാവസ്ഥ തിരിച്ചടിയാവുന്നു. ശക്തമായ മഴയും കാറ്റും മൂലം തിരച്ചില്‍ ഇടയ്ക്കിടെ നിര്‍ത്തേണ്ട അവസ്ഥയാണ്. കാലാവ്‌സഥ അനുകൂലമായാല്‍ തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ മൂലം ഇന്നലെ നിര്‍ത്തിവെച്ച തിരച്ചില്‍ നടപടികള്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. 30 കപ്പലുകളും 15 എയര്‍ക്രാഫ്റ്റുകളാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ ഊര്‍ജപ്പെടുത്താന്‍ ചൈനയുടെ ഒരു പടക്കപ്പലും രണ്ട് എയര്‍ ക്രാഫ്റ്റുകളും പുറപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെ മറ്റുരാജ്യങ്ങള്‍ തിരച്ചിലിന് സഹായം വാഗ്ദാനം ചെയ്തു. കടലില്‍ പതിച്ചതിന് ശേഷമാണ് വിമാനം തകര്‍ന്നതെന്നാണ് അവസാന നിഗമനം.


ഇന്തോനേഷ്യന്‍ പ്രവിശ്യയിലെ പാങ്കലന്‍ ബന്‍ പട്ടണത്തിന്റെ ബാര്‍ണിയോ ദ്വീപിനടുത്ത് നിരവധി മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന കണ്ടിട്ടും ആറ് മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ സാധിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെടാന്‍ സാധ്യത ഇല്ലെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരും ജീവനക്കാരുമായി 165 പേരാണ് വിമാനതത്തില്‍ ഉണ്ടായിരുന്നത്.


ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെയുള്ള വിമാനത്തിന്റെ ഒരു പ്രധാന ഭാഗവും ഇതുവരെ കണ്ടെത്തിയില്ല. വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശമനുസരിച്ച് 32,000 അടി ഉയരത്തില്‍ നിന്നും 38,000 അടി ഉയരത്തില്‍ പറക്കാന്‍ പൈലറ്റ് അനുമതി തേടിയിരുന്നു. തുടര്‍ന്ന് വിമാനവുമായുള്ള ബന്ധം നഷ്ടമായി. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിലാണ് വിമാനത്തിന്റെ വാതില്‍ എന്ന് സംശയിക്കുന്ന വെള്ളയും ചുവപ്പും നിറത്തിലുള്ള തകിട് ഭാഗം, ഓക്‌സിജന്‍ ടാങ്ക്, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയവ കണ്ടെത്തിയത്.


മോശം കാലാവസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് നിഗമനം. ബ്ലാക് ബോക്‌സ് കിട്ടിയാലേ ദുരന്തത്തിന്റെ കാരണം വ്യക്തമാകൂ. അതിനിടെ എയര്‍ ഏഷ്യയുടെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് കലിബോ നഗരത്തിലേക്ക് 53 യാത്രക്കാരുമായി പോയ എയര്‍ ഏഷ്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് പരിഭ്രാന്തി പരത്തി. വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെയാണ് യാത്രക്കാരെയും ഉദ്യോഗസ്ഥരെയു പുറത്തിറക്കിയത്. ബാങ്കോക്കില്‍ എയര്‍ ഏഷ്യയുടെ എഫ് ഡി 3254 വിമാനം സാങ്കേതിക തകരാറുമൂലം തിരിച്ചിറക്കിയതും പരിഭ്രാന്തിക്കിടയാക്കി.










from kerala news edited

via IFTTT