121

Powered By Blogger

Thursday, 12 March 2015

തൊണ്ണൂറുകാരിയെ മാനഭംഗപ്പെടുത്തിയ 52കാരന്‌ ജീവപര്യന്തം തടവ്‌









Story Dated: Thursday, March 12, 2015 05:15



mangalam malayalam online newspaper

ജബല്‍പൂര്‌: തൊണ്ണൂറു വയസുകാരിയെ ക്രൂര പീഡനത്തിന്‌ ഇരയാക്കിയ 52കാരന്‌ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. പ്രായാധിക്യം കീഴ്‌പെടുത്തിയ വിധവയായ വൃദ്ധയെ മാനഭംഗപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക്‌ അഞ്ചുവര്‍ഷത്തെ അധിക തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.


മദ്യപിച്ച്‌ ലക്കുകെട്ടാണ്‌ പ്രതി കൃത്യം നിര്‍വഹിച്ചതെന്ന്‌ പോലീസ്‌ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 രാത്രിയാണ്‌ സംഭവം. വൃദ്ധയെ മാനഭംഗത്തിന്‌ ഇരയാക്കിയ പ്രതി അവരുടെ കാലില്‍ പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. അയല്‍വാസികളാണ്‌ വൃദ്ധയെ പിന്നീട്‌ ആശുപത്രിയില്‍ എത്തിച്ചത്‌.










from kerala news edited

via IFTTT

മുസ്‌ളീം ഗ്രാമത്തില്‍ ഇസ്‌ളാമികള്‍ ഹിന്ദുക്ഷേത്രം പണിതു കൊടുത്തു









Story Dated: Thursday, March 12, 2015 05:06



mangalam malayalam online newspaper

മതുറ: അയോദ്ധ്യാ പ്രശ്‌നം ഉള്‍പ്പെടെ വര്‍ഗ്ഗീയ കലാപത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ മുസ്‌ളീം ഗ്രാമത്തില്‍ ക്ഷേത്രം പണിതവര്‍ക്ക്‌ സര്‍ക്കാരിന്റെ ആദരം. മതുറ ജില്ലയിലെ സഹാര്‍ ഗ്രാമത്തിലാണ്‌ സാമുദായിക ഐക്യം മുന്‍ നിര്‍ത്തി മുസ്‌ളീങ്ങളുടെ നേതൃത്വത്തില്‍ അമ്പലം പണിതത്‌. ഇതിന്‌ മുന്‍കയ്യെടുത്തവരെ ആദരിക്കാന്‍ ഒരുങ്ങുകയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍.


ഇത്‌ പ്രശംസനീയമായ ഒരു കാര്യമാണെന്നും അവരെ അനുമോദിക്കുമെന്നും മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാഗ്‌ളാ ഗജായി പ്രദേശത്ത്‌ അജ്‌മല്‍ അലി ഷെയ്‌ഖിന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം പണിതത്‌. സാമൂദായിക ഐക്യം അരിക്കിട്ടുറപ്പിക്കാനും സ്വന്തം ഗ്രാമത്തില്‍ തന്നെ സ്‌ത്രീകള്‍ക്ക്‌ പ്രാര്‍ത്ഥന നടത്താനുമാണ്‌ ക്ഷേത്രം പണിതതെന്ന്‌ ഇയാള്‍ വ്യക്‌തമാക്കി.


ക്ഷേത്രത്തില്‍ ആദ്യമായി ദീപം തെളിഞ്ഞപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചെന്നും ഇത്‌ ഈ പ്രദേശത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണെന്നും ഷെയ്‌ഖ് പറഞ്ഞു. ഹോളി ആഘോഷത്തിനിടയില്‍ ആഴിയിലൂടെ നടന്ന സുനില്‍ പാണ്ഡ, ഹീരാലാല്‍ എന്നീ പുരോഹിതന്മാരെയും ആദരിക്കുമെന്ന്‌ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. ഇവരെ യാഷ്‌ ഭാരതി പുരസ്‌ക്കാരത്തിന്‌ പരിഗണിക്കുകയും പ്രത്യേകം പ്രത്യേകമായി നടക്കുന്ന ചടങ്ങുകളില്‍ ആദരിക്കുകയും ചെയ്യുമെന്ന്‌ അഖിലേഷ്‌ പറഞ്ഞു.










from kerala news edited

via IFTTT

ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയ്‌ക്കെതിരായ ലുക്കൗട്ട് നോട്ടീസ് കോടതി റദ്ദാക്കി









Story Dated: Thursday, March 12, 2015 11:41



mangalam malayalam online newspaper

ന്യുഡല്‍ഹി: പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അംഗം പ്രിയ പിള്ളയ്‌ക്കെതിരായ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനവും കോടതിയില്‍ നിന്നുണ്ടായി. പ്രിയ പിള്ളയുടെ പാസ്‌പോര്‍ട്ടിലെ 'ഓഫ് ലോഡ്' മുദ്ര എടുത്തുനീക്കാനും കോടതി നിര്‍ദേശം നല്‍കി. വിദേശ യാത്ര വിലക്കിയ പൗരന്മാരുടെ പട്ടികയില്‍ നിന്നും പ്രിയപിള്ളയുടെ പേരു നീക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വികസന നയങ്ങളില്‍ പൗരന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ ജനാധിപത്യത്തില്‍ അവരുടെ വായ്മൂടിക്കെട്ടാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു.


ലണ്ടനില്‍ നടന്ന പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പ്രിയ പിള്ളയെ ഈ വര്‍ഷം ജനുവരി 11നാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. മധ്യപ്രദേശിലെ മഹാനില്‍ കല്‍ക്കരി ഖനി പദ്ധതിയുടെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കു മുമ്പാകെയായിരുന്നു അവര്‍ പ്രഭാഷണം നടത്തേണ്ടിയിരുന്നത്.










from kerala news edited

via IFTTT

ഇന്‍ഷുറന്‍സ് ബില്‍ ഇന്ന് രാജ്യസഭയില്‍









Story Dated: Thursday, March 12, 2015 11:26



ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ആഭ്യന്തര കമ്പനികളില്‍ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49% വരെ ഉയര്‍ത്താന്‍ അനുമതി നല്‍കുന്നതാണ് ബില്‍. ഇന്‍ഷുറന്‍സ് ഓര്‍ഡിനന്‍സിനു പകരമായാണ് ബില്‍ കൊണ്ടുവരുന്നത്. ഇന്‍ഷുറന്‍സ് ആക്ട് 1938, ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (നാഷണലൈസേഷന്‍) ആക്ട് 1972, ഇന്റുഷന്‍സ് ശറഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ട് 199 എന്നിവയുടെ ഭേദഗതിയും വിഭാവനം ചെയ്യുന്നതാണ് പുതിയ ബില്‍.










from kerala news edited

via IFTTT

മോഡിയുടെ സന്ദര്‍ശനം: 86 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്ന് ശ്രീലങ്ക









Story Dated: Thursday, March 12, 2015 11:03



mangalam malayalam online newspaper

കൊളംബോ: ശ്രീലങ്കന്‍ നാവികസേന പിടികൂടിയ 86 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നു. പ്രധാനമന്ത്രി നരേരന്ദ മോഡിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഈ നീക്കം. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതുസംബന്ധിച്ച അറിയിച്ച് നല്‍കിയത്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. 1987ല്‍ രാജീവ് ഗാന്ധിയാണ് മുന്‍പ് ശ്രീലങ്ക സന്ദര്‍ശിച്ചത്.


കഴിഞ്ഞ വര്‍ഷം മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അന്നത്തെ ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെയെ ക്ഷണിച്ചിരുന്നു. ഇതിനുള്ള നന്ദിസൂചകമായി ലങ്ക നിരവധി മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു.


വെള്ളിയാഴ്ച ശ്രീലങ്കയില്‍ എത്തു മോഡി കൊളംബോയിലെ മഹാബോധി സൊസൈറ്റി, അനുരാധപുര, തലൈമന്നാര്‍, ജാഫ്‌ന എന്നിവിവങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു ശേഷം ജാഫ്‌ന സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ലോക നേതാവാണ് മോഡി. ജാഫ്‌നയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതിയും മോഡിക്കായിരിക്കും. ജാഫ്‌ന കള്‍ച്ചറല്‍ സെന്ററിനു മോഡിയാണ് തറക്കല്ലിടുക.










from kerala news edited

via IFTTT

എന്‍.ശക്തന്‍ തന്നെ സ്പീക്കര്‍









Story Dated: Thursday, March 12, 2015 10:48



mangalam malayalam online newspaper

തിരുവനന്തപുരം: ട്രഷറി ബെഞ്ചില്‍ അട്ടിമറികളോ അപ്രതീക്ഷിത നീക്കങ്ങളോ ഒന്നും നടന്നില്ല. പ്രതീക്ഷിച്ച പോലെതന്നെ എന്‍.ശക്തന്‍ പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം സഭയിലെ 140 അംഗങ്ങളും പങ്കെടുത്ത വോട്ടെടുപ്പില്‍ എന്‍.ശക്തന് 74 വോട്ടും എതിരാളി ഐഷാപോറ്റിക്ക് 66 വോട്ടും ലഭിച്ചു. യു.ഡി.എഫ് കോട്ടയില്‍ നിന്ന് പുറത്തേക്ക് ചാടിയ കേരള കോണ്‍ഗ്രസ് (ബി) അംഗം കെ.ബി ഗണേഷ്‌കുമാറിന്റെ വോട്ട് ഇടതുമുന്നണിക്കായിരുന്നു. ഇക്കാര്യം പാര്‍ട്ടി ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. രാവിലെ 9.30ന് ആരംഭിച്ച വോട്ടെടുപ്പ് 10.30 ഓടെയാണ് അവസാനിച്ചത്. പ്രോ ടേം സ്പീക്കര്‍ ഡൊമനിക് പ്രസന്റേഷനാണ് ഫലം പ്രഖ്യാപിച്ചത്.


സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശക്തനെ ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ അഭിനന്ദിച്ചു. എം.എല്‍.എയും മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായി പ്രവര്‍ത്തിച്ച പരിചയം സഭയെ നയിക്കുന്ന നാഥന് കരുത്തുനല്‍കട്ടേയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശംസിച്ചു. ഭരണ- പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ ശക്തന് കഴിയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുന്‍ഗാമി ജി.കാര്‍ത്തികേയന്റെ മഹത്തായ മാതൃക അങ്ങ് മറന്നുപോകില്ല എന്ന് കരുതുന്നു. നല്ല പാരമ്പര്യം സ്പീക്കര്‍ സ്ഥാനത്തിന് നല്‍കി കടന്നുപോയ കാര്‍ത്തികേന്റെ പാരമ്പര്യം തുടരാന്‍ നിര്‍ബന്ധിതനാണ് എന്നകാര്യം അനുസ്മരിപ്പിക്കുന്നു. സ്പീക്കര്‍ സ്ഥാനത്തിന് എല്ലാ ആശംസയും നേരുന്നതായും വി.എസ് അറിയിച്ചു.


കട്ടാക്കട നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ശക്തന്‍. ഒരു സഭാകാലത്തു തന്നെ് പ്രോ ടേം സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമായി ചുമതല വഹിക്കാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിക്കുന്ന വ്യക്തി കൂടിയാണ് ശക്തന്‍. 1982ല്‍ സ്വതന്ത്രനായി കോവളത്തുനിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ എത്തിയ ശക്തന്‍ ഡി.സി.സി ട്രഷറര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലയികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ലും 2006ലും നേമത്തുനിന്നും നിയമസഭയില്‍ എത്തി. 2004 മുതല്‍ 2006 വരെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയുമായിരുന്നു.


1951 മെയ് അഞ്ചിന് കാഞ്ഞിരംകുളത്ത് ജനിച്ച ശക്തന്‍ ബിരുദാനന്ത ബിരുദവും എല്‍.എല്‍.ബിയും നേടിയിട്ടുണ്ട്. ഭാര്യ സ്‌റ്റെല്ല. രണ്ട് പെണ്‍മക്കുമുണ്ട്.










from kerala news edited

via IFTTT

ഉദ്യോഗാര്‍ത്ഥികള്‍ക്കും എയര്‍ ഇന്ത്യയെ സംശയം? അഭിമുഖത്തിന്‌ ആരുമില്ല!









Story Dated: Thursday, March 12, 2015 10:36



mangalam malayalam online newspaper

ന്യൂഡല്‍ഹി: സമയക്രമം പാലിക്കാത്തതും അസൗകര്യങ്ങളും തുടര്‍ക്കഥയായതു കാരണം യാത്രക്കാര്‍ക്ക്‌ എയര്‍ ഇന്ത്യയെ അത്ര വിശ്വാസം പോര എന്നത്‌ പരസ്യമായ രഹസ്യമാണ്‌. എന്നാല്‍, ഉദ്യോഗാര്‍ത്ഥികളും എയര്‍ ഇന്ത്യയെ തഴഞ്ഞോ? അടുത്തിടെ കമ്പനി പ്രസിദ്ധീകരിച്ച ഒരു തൊഴില്‍ പരസ്യത്തിന്‌ ലഭിച്ച പ്രതികരണം സൂചിപ്പിക്കുന്നത്‌ അങ്ങനെയാണ്‌.


കമാന്‍ഡര്‍മാരെ ക്ഷണിച്ചുകൊണ്ട്‌ എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ച വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂവിന്‌ തണുത്ത പ്രതികരണമാണ്‌ ലഭിച്ചത്‌. കമാന്‍ഡര്‍മാരുടെയും ഫസ്‌റ്റ് ഓഫീസര്‍മാരുടെയും 197 ഒഴിവ്‌ നികത്താനായിരുന്നു തീരുമാനം. ഇതിനായുളള അഭിമുഖം ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും ഹൈദരാബാദില്‍ നടത്തുമെന്നായിരുന്നു പരസ്യം. എന്നാല്‍, കമാന്‍ഡര്‍ ഒഴിവിലേക്ക്‌ ഒറ്റ ഉദ്യോഗാര്‍ത്ഥി പോലും അഭിമുഖത്തിന്‌ എത്തിയില്ല!


അഭിമുഖത്തിനായി ബോര്‍ഡ്‌ അംഗങ്ങളെയും ഉന്നത ഉദ്യോഗസ്‌ഥരെയും വിളിച്ചുവരുത്തി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസപ്പിച്ചുവെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ആരും എത്താത്തത്‌ എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്‌ തിരിച്ചടിയായിരിക്കുകയാണ്‌. നേരിട്ടുളള അഭിമുഖത്തിലൂടെയുളള തെരഞ്ഞെടുപ്പിനെതിരെ എയര്‍ ഇന്ത്യ പൈലറ്റ്‌ യൂണിയന്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.










from kerala news edited

via IFTTT

Wednesday, 11 March 2015

ചെറുകോട് പോരൂര്‍ പഞ്ചായത്ത് പ്രവാസി സംഗമം ഏപ്രില്‍ 10 ന്







ജിദ്ദ: ചെറുകോട് പോരൂര്‍ പഞ്ചായത്ത് പ്രവാസി കുട്ടായ്മയുടെ വാര്‍ഷിക സംഗമം 2015 ഏപ്രില്‍ 10 വെള്ളിയാഴ്ച വിപുലമായ കലാ കായിക പരിപാടികളോടെ ജിദ്ദയിലെ മക്ക മദീന ഹറമയിന്‍ എക്‌സ്പ്രസ്സ്‌വെയിലുള്ള അല്‍ വഫ (അല്‍ ഹംദാനിയ ) ഓഡിറ്റൊറിയത്തില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചു.

പ്രസിഡന്റ് അഷ്‌റഫ് കന്നങ്ങാടെന്റെ നേതൃത്വത്തില്‍ 25 അംഗ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു അഷ്‌റഫ് കന്നങ്ങാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹുസൈന്‍ കെ, ബാബു മാമ്പ്ര, കണ്ണിയന്‍ അബ്ദുല്‍ അസീസ്, സുബൈര്‍ പി, മൂസ ടി., ആസാദ്.കെ, ഉമ്മര്‍ ഫാറൂക്ക്, റഹീം, മജീദ് ഇകെ. ഷാനവാസ് ഇ, ഷൈജു, സലാം ഉല്‍പ്പില എന്നിവര്‍ പ്രസംഗിച്ചു.


കലാ കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുസാദിക്ക് ബാബു എം: (050 2442400), ഷാനവാസ് ഇളയോടന്‍ (0503 678920), ഷൈജു കെ.പി. (05 43 55 6152) നജ്മുല്‍ ബാബു പത്തു തറ (055 2360849) ആസാദ് കന്നങ്ങാടന്‍ (050 730 4158) സലാം ഉല്‍പ്പില ( 056154 1794) എന്നിവരെ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.


കൂട്ടായ്മയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കിയതിന്റെ ഭാഗമായി നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള സഹായധന പരിപാടികളുടെ വിശദ വിവരങ്ങള്‍ പ്രസിഡന്റ് യോഗത്തില്‍ അവതരിപ്പിച്ചു.











from kerala news edited

via IFTTT

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് ഉദ്ഘാടനം ചെയ്തു








ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് ഉദ്ഘാടനം ചെയ്തു


Posted on: 11 Mar 2015







ലിവര്‍പൂള്‍: ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിമ ആദ്യമായി ലിവര്‍പൂള്‍ മലയാളികള്‍ക്കായി ഫാമിലി ക്ലബ് ഉദ്്ഘാടനം ചെയ്തു. ലിവര്‍പൂള്‍ ഷീല്‍ റോഡിലുള്ള ആള്‍ സെയിന്റ്‌സ് ഹാളില്‍ വച്ചായിരുന്നു ഉദ്ഘാടന യോഗം നടത്തപ്പെട്ടത്.






ലിമയുടെ വൈസ് പ്രസിഡന്റ് ലിദീഷ് രാജ് തോമസിന്റ് അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇപ്പോള്‍ യുകെ സന്ദര്‍ശിക്കുന്ന ലിമയുടെ സ്ഥാപക പ്രസിഡന്റ് സാബു ജോസഫ് ഭദ്ര ദീപം കൊളുത്തി ഫാമിലി ക്ലബിന്റ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.






പ്രസ്തുത ചടങ്ങില്‍ ലിമയുടെ സെക്രട്ടറി ജോയ് അഗസ്തി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജിനോയ് മദാന്‍, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി ഹരികുമാര്‍ ഗോപാലന്‍, പി.ആര്‍.ഒ. ജോസ് മാത്യു തുടങ്ങിയവരും സംബന്ധിച്ചു. ലിമയുടെ കമ്മിറ്റിയംഗങ്ങളും, ലിമയുടെ അംഗങ്ങളും ലിമയെ സ്‌നേഹിക്കുന്ന അനവധി ആളുകളും സാക്ഷ്യം വഹിച്ച ചടങ്ങ് വന്‍വിജയമായിരുന്നു.



വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍













from kerala news edited

via IFTTT

വി.യൗസ്സേപ്പിതാവിന്റെ തിരുന്നാള്‍ വര്‍ണ്ണാഭമായി








വി.യൗസ്സേപ്പിതാവിന്റെ തിരുന്നാള്‍ വര്‍ണ്ണാഭമായി


Posted on: 11 Mar 2015






ന്യൂയോര്‍ക്ക്: തൊഴിലാളികളുടെ മധ്യസ്ഥനും തിരുകുടുംബത്തിന്റെ നാഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ടാമത് തിരുന്നാള്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ മിഷന്‍ ദേവാലയത്തില്‍ ആഘോഷിച്ചു.




ലദീഞ്ഞോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ തിരുന്നാള്‍ സന്ദേശവും സംഗീത സാന്ദ്രമായ തിരുന്നാള്‍ കുര്‍ബ്ബാനയും തിരുന്നാളിനെ ഭക്തിനിര്‍ഭരമാക്കി.




ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എബ്രഹാം പുളിയനക്കുന്നേല്‍ റെജി ഓഴങ്ങാലിന്‍, മാഗി പാട്ടക്കണ്ടത്തില്‍, തോമസ് പാലിച്ചേരില്‍ എന്നിവരോടും പതിമൂന്ന് പ്രസുദേന്തിമാരോടും കുടുംബാംഗങ്ങളോടും മിഷന്‍ ഡയറക്ടര്‍ ഫാ.റെനി കട്ടേന്‍ നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.










from kerala news edited

via IFTTT