121

Powered By Blogger

Sunday, 29 March 2015

ജനസഭ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു











Story Dated: Sunday, March 29, 2015 01:57


കോഴിക്കോട്‌: കോഴിക്കോട്‌ സൗത്ത്‌ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനവും ജനക്ഷേമവും ലക്ഷ്യമിട്ട്‌ ഏപ്രിലില്‍ 20,25, 27 തിയതികളിലായി നടക്കുന്ന രണ്ടാംഘട്ട ജനസഭയുടെ ഒരുക്കങ്ങള്‍ മന്ത്രി എം.കെ. മുനീറിന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട്‌ സ്വീകരിച്ച്‌ തല്‍സമയം തീര്‍പ്പ്‌കല്‍പ്പിക്കുന്ന ജനസഭ ഏപ്രില്‍ 20ന്‌ പന്നിയങ്കര, പയ്യാനക്കല്‍, 23ന്‌ പുതിയറ, കോവൂര്‍, 25ന്‌ കുറ്റിച്ചിറ, കിണാശ്ശേരി എന്നീ മേഖലകളില്‍ നടക്കും.


ജനസഭകളുടെ വിജയത്തിനായി 6 മേഖലകളിലും ബഹുമുഖ പരിപാടികളാണ്‌ നടന്നു വരുന്നത്‌. പരിഹാരമാവാതെ നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ജനസഭയില്‍ തീര്‍പ്പ്‌ കല്‍പ്പിക്കും. ഓരോ മേഖലയിലും വനിതാകമ്മീഷന്‍ അദാലത്ത്‌, വികലാംഗ കമ്മീഷന്‍ അദാലത്ത്‌, ബാലാവകാശ കമ്മീഷന്‍ അദാലത്ത്‌ എന്നിവയും എക്‌സൈസ്‌ വകുപ്പിന്റെയും ശുചിത്വമിഷന്റെയും ബോധവത്‌കപരിപാടികളും എക്‌സിബിഷനും സംഘടിപ്പിക്കും.


അവശതയനുഭവിക്കുന്നവര്‍ക്കുളള പ്രത്യേക ധനസഹായം,. മണ്ഡലത്തെ ലഹരി-മാലിന്യ മുക്‌തമാക്കുന്നതിന്‌ ശുചിത്വമിഷന്‍, കുടുംബശ്രീ, മണ്ഡലം ശുചിത്വസേന, എന്‍.എസ്‌.എസ്‌, എക്‌സൈസ്‌, പോലീസ്‌ വിഭാഗങ്ങള്‍ എന്നിവയുമായി ചേര്‍ന്ന്‌ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. നിയമ ക്ലാസ്സുകള്‍, നിയമ അദാലത്തുകള്‍, തീരദേശത്തെ വനിതകളുടെ ക്ഷേമത്തിനായുളള പ്രത്യേക ആക്‌ടിവിറ്റി ഗ്രൂപ്പുകളുടെ രൂപീകരണം , പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌, കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ എന്നിങ്ങനെ വ്യത്യസ്‌ത പരിപാടികള്‍ഉണ്ടാവും.


വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ക്ഷേമപദ്ധതികള്‍ക്ക്‌ അനുയോജ്യരായ ഗുണഭോക്‌താക്കളെ കണ്ടെത്തുക ജനസഭയുടെ ലക്ഷ്യമാണ്‌.ഇതോടൊപ്പം മണ്ഡലത്തെ വ്യവഹാരമുക്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ നിയമ അദാലത്തും സംഘടിപ്പിക്കുന്നുണ്ട്‌. . 2013ല്‍ നടന്ന ജനസഭയുടെ രണ്ടാംഘട്ടമാണ്‌ ഏപ്രിലില്‍ നടക്കുന്നത്‌. യോഗത്തില്‍ കൗണ്‍സിലര്‍മാരായ സുധാമണി , പി.വി അവറാന്‍ , കെ. ശ്രീകുമാര്‍, മീരാ ദര്‍ശക്‌ , കെ.പി അബ്‌ദുല്ലക്കോയ , കെ.ടി ബീരാന്‍ കോയ വിവിധ വകുപ്പ്‌തല ഉദ്യോഗസ്‌ഥര്‍, കുടുംബശ്രീ അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

സമ്പൂര്‍ണ ഗോവധ നിരോധന നിയമത്തിന്‌ പൊതുസമ്മതം ആവശ്യമെന്ന്‌ രാജ്‌നാഥ്‌ സിങ്‌









Story Dated: Sunday, March 29, 2015 06:27



mangalam malayalam online newspaper

ഇന്‍ഡോര്‍: സമ്പൂര്‍ണ ഗോവധ നിരോധന നിയമത്തിന്‌ രാജ്യത്തിന്റെ പൊതുസമ്മതം ആവശ്യമാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌. ജയിന്റ്‌ സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ്‌ രാജ്‌നാഥ്‌ സിങ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.


സമ്പൂര്‍ണ ഗോവധ നിരോധന നിയമം കൊണ്ടുവരണമെന്നാണ്‌ തനിക്കും ആഗ്രഹമെന്ന്‌ ചടങ്ങില്‍ രാജ്‌നാഥ്‌ സിങ്‌ വ്യക്‌തമാക്കി. എന്നാല്‍ പുതിയൊരു നിയമം കൊണ്ടുവരുക എന്നത്‌ അത്ര എളുപ്പമല്ല. സമ്പൂര്‍ണ ഗോവധ നിരോധന നിയമത്തിന്‌ രാജ്യത്തെ പൊതു സമൂഹത്തിന്റെ അനുവാദം ആവശ്യമാണ്‌. പല സുപ്രധാന ബില്ലുകളും രാജ്യസഭയില്‍ പാസാകാതെ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.


കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത്‌ സമ്പൂര്‍ണ ഗോവധ നിരോധനത്തിനുള്ള ബില്ല്‌ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌ സഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബില്ല്‌ പാസാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്‌ ചെയ്‌തത്‌.










from kerala news edited

via IFTTT

തമിഴ്‌നാട്ടില്‍ കെട്ടിടം തകര്‍ന്നുവീണ്‌ അഞ്ച്‌ പേര്‍ മരിച്ചു









Story Dated: Sunday, March 29, 2015 06:25



mangalam malayalam online newspaper

തിരുവരൂര്‍: തമിഴ്‌നാട്ടില്‍ കെട്ടിടം തകര്‍ന്നുവീണ്‌ അഞ്ച്‌ പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക്‌ പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്‌. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ഗസ്‌റ്റ് ഹൗസിന്റെ നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടമാണ്‌ തകര്‍ന്നത്‌. പരുക്കേറ്റവരെ തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ പോര്‍ട്ടിക്കോയുടെ ഭാഗമാണ്‌ തകര്‍ന്നതെന്ന്‌ പോലീസ്‌ സൂപ്രണ്ട്‌ ജയചന്ദ്രന്‍ അറിയിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.










from kerala news edited

via IFTTT

ചൈനയില്‍ താടി വളര്‍ത്തിയതിന്‌ യുവാവിന്‌ ആറ്‌ വര്‍ഷം തടവ്‌









Story Dated: Sunday, March 29, 2015 06:04



mangalam malayalam online newspaper

ബെയ്‌ജിങ്‌: ചൈനയിലെ സിങ്‌ജിയാങ്‌ പ്രവിശ്യയില്‍ താടി വളര്‍ത്തിയതിന്‌ യുവാവിനെ ആറുവര്‍ഷത്തെ തടവിന്‌ കോടതി വിധിച്ചു. താടി വളര്‍ത്തുന്നതുവഴി യുവാവ്‌ സംഘര്‍ഷ സാധ്യത സൃഷ്‌ടിച്ചുവെന്നും കോടതി നീരീക്ഷിച്ചു.


രാജ്യത്തെ മുസ്ലിം ജനത കൂടുതലുള്ള പ്രദേശത്താണ്‌ യുവാവ്‌ കോടതി നടപടി നേരിട്ടത്‌. യുവാവ്‌ 2010 മുതല്‍ താടി വളര്‍ത്തിയിരുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തുടര്‍ന്ന്‌ ഒരു വര്‍ഷത്തിന്‌ മുമ്പ്‌ പ്രവിശ്യയില്‍ താടി വളര്‍ത്തുന്നതിന്‌ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. താടി വളര്‍ത്തുന്ന നടപടിയില്‍ നിന്ന്‌ പിന്മാറണമെന്ന്‌ യുവാവിനോട്‌ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


യുവാവിന്റെ ഭാര്യയും കോടതി നടപടി നേരിട്ടതായി പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. 'പ്ര?ജക്‌റ്റ് ബ്യൂട്ടി' എന്ന കാമ്പയിന്റെ ഭാഗമായി മുഖം മറയ്‌ക്കുന്ന രീതിയില്‍ വസ്‌ത്രം ധരിക്കരുതെന്ന്‌ പ്രദേശത്ത്‌ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മുസ്ലിം സംസ്‌കാരത്തിന്റെ ഭാഗമായി മുഖം മറയ്‌ക്കുന്നതിനുള്ള ബുര്‍ഖ യുവതി ധരിച്ചതിനെ തുടര്‍ന്നാണ്‌ രണ്ടു വര്‍ഷത്തേയ്‌ക്ക് കോടതി തടവിന്‌ ശിക്ഷിച്ചത്‌.


കഴിഞ്ഞ വര്‍ഷം നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന്‌ താടി വളര്‍ത്തിയതിനും മുഖം മറയ്‌ക്കുന്ന രീതിയില്‍ വസ്‌ത്രം ധരിച്ചതിനും നിരവധിപ്പേരെ കോടതി തടവിന്‌ വിധിച്ചിരുന്നു. തുടര്‍ന്ന്‌ പ്രദേശത്തെ മുസ്ലിം വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും തുടര്‍ന്ന്‌ നടന്ന അക്രമ സംഭവങ്ങളിലും 200 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ താടി വളര്‍ത്തുന്നവരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ പാരിതോഷികം ഏര്‍പ്പെടുത്തിയ അധികൃതര്‍ സര്‍ക്കാര്‍ ബസുകളില്‍ മുസ്ലീം വസ്‌ത്രങ്ങള്‍ ധരിച്ച്‌ യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.










from kerala news edited

via IFTTT

അഞ്ചാം ലോകകിരീടം ഫിലിപ്പ്‌ ഹ്യൂസിന്‌ സമര്‍പ്പിച്ച്‌ മൈക്കല്‍ ക്ലാര്‍ക്ക്‌









Story Dated: Sunday, March 29, 2015 05:59



mangalam malayalam online newspaper

മെല്‍ബണ്‍: കീവീസിനെ തകര്‍ത്ത്‌ നേടിയ അഞ്ചാം ലോകകിരീടം കളിക്കിടെ തലയില്‍ പന്ത്‌ കൊണ്ട്‌ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹോദരന്‍ ഫിലിപ്പ്‌ ഹ്യൂസിന്‌ സമര്‍പ്പിക്കുന്നുവെന്ന്‌ ഓസീസ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയ്‌ക്ക് തൊട്ടുമുന്‍പ്‌ സിഡ്‌നിയില്‍ നടന്ന ആഭ്യന്തര ക്രിക്കറ്റ്‌ മത്സരത്തിലാണ്‌ തലയില്‍ പന്ത്‌ കൊണ്ട്‌ ഫലിപ്പ്‌ ഹ്യൂസ്‌ അകാലത്തില്‍ പൊലിഞ്ഞത്‌. സംഭവം ക്രിക്കറ്റ്‌ ലോകത്ത്‌ ഞെട്ടലുളവാക്കിയിരുന്നു. സീന്‍ അബോട്ട്‌ എറിഞ്ഞ ബൗണ്‍സറാണ്‌ ഹ്യൂസിന്റെ ജീവനെടുത്തത്‌.


ഓസ്‌ട്രേലിയയുടെ ലോകകപ്പ്‌ സ്‌ക്വാഡിലെ പതിനാറാമനായിരുന്നു ഫിലിപ്പ്‌ ഹ്യുസ്‌. ഈ വിജയം ഞങ്ങളുടെ കുഞ്ഞനുജന്‌ സമര്‍പ്പിക്കുന്നു. ഹ്യൂസിനെപ്പോലെ ഈ കീരീട നേട്ടം ഏറ്റവും സന്തോഷകരമായി ഞങ്ങള്‍ ആഘോഷിക്കും-ക്ലാര്‍ക്ക്‌ പറഞ്ഞു. ഹ്യൂസിന്റെ മരണത്തില്‍ ഏറ്റവുമധികം വേദനിച്ച താരങ്ങളിലൊരാളായ ക്ലാര്‍ക്ക്‌ തുടര്‍ന്നുള്ള മാച്ചുകളില്‍ പി.എച്ച്‌ എന്നെഴുതിയ ബാന്‍ഡ്‌ ധരിച്ചാണ്‌ കളിച്ചത്‌. ഏകദിനത്തില്‍ നിന്ന്‌ വിരമിച്ച താന്‍ ടെസ്‌റ്റ് മത്സരങ്ങളിളും ഈ ബാന്‍ഡ്‌ ധരിച്ച്‌ കളിക്കുമെന്നും ക്ലാര്‍ക്ക്‌ പറഞ്ഞു. വിരമിക്കല്‍ മത്സരത്തില്‍ ഓസീസിന്‌ അഞ്ചാം കിരീടം നേടിക്കൊടുത്ത നായകന്‍ എന്ന ബഹുമതിയോടെയാണ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ പടിയിറങ്ങുന്നത്‌.


ഈ കിരീട നേട്ടത്തോടെ അഞ്ച്‌ ഭൂഖണ്ഡങ്ങളിലും കിരീടം നേടിയ ടീമെന്ന ബഹുമതിയും ഓസീസിന്‌ സ്വന്തം. 1987ല്‍ അലന്‍ ബോര്‍ഡറിന്റെ നേതൃത്വത്തില്‍ കീരീടം നേടിയപ്പോള്‍ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌ ഇന്ത്യയും പാക്കിസ്‌താനുമായിരുന്നു. ഏഷ്യന്‍ മണ്ണില്‍ നിന്ന്‌ പ്രഥമ കിരീടം നേടിയ ഓസീസ്‌. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാക്കിസ്‌താനെ തകര്‍ത്ത്‌ യൂറോപ്യന്‍ മണ്ണില്‍ നിന്നും കിരീടം നേടി. 2003ല്‍ സൗരവ്‌ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ തകര്‍ത്ത്‌ റിക്കി പോണ്ടിങ്ങും കൂട്ടരും കിരീടം നേടുമ്പോള്‍ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌ ദക്ഷിണാഫ്രിക്കയായിരുന്നു.


2007ല്‍ വെസ്‌റ്റിന്‍ഡീസ്‌ ആതിഥേയത്വം വഹിച്ച ലോകകപ്പിലൂടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തില്‍ നിന്നും ഓസീസ്‌ കിരീടം സ്വന്തമാക്കി. ഇപ്പോള്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലും ഓസീസ്‌ കിരീടം നേടി അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്‌.










from kerala news edited

via IFTTT

ജൂവലറി ഉടമയെ കബളിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ തട്ടിയ പ്രതി പിടിയില്‍











Story Dated: Sunday, March 29, 2015 01:58


തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഒരു ജൂവലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി 3 ലക്ഷം രൂപ നല്‍കാതെ മുങ്ങിയ പ്രതി പിടിയില്‍. കരുനാഗപ്പള്ളി പാലത്തിന്‍കടവ്‌ ജംഗ്‌ഷനു സമീപം കളിയിക്കല്‍ വീട്‌ മുഹമ്മദ്‌ കുഞ്ഞിന്റെ മകന്‍ തോക്ക്‌സലാം എന്ന്‌ വിളിക്കുന്ന അബ്‌ദുല്‍ സലാമിനെയാണ്‌ ഫോര്‍ട്ട്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.


ഇതേ കേസിന്റെ അന്വേഷണത്തിനെത്തിയ പോലീസ്‌ സംഘത്തെ ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌. സംഭവശേഷം പോലീസിനെ വെട്ടിച്ച്‌ ഒളിവില്‍പോയ പ്രതിയെ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ എ.സി. കെ.ഇ ബൈജു, ഫോര്‍ട്ട്‌ എ.സി. സുധാകരന്‍പിള്ള, സി.ഐ അജി ചന്ദ്രന്‍ നായര്‍, എസ്‌.ഐ ഷാജിമോന്‍, ജി.എസ്‌.ഐ ഗോപകുമാര്‍, സിറ്റി ഷാഡോ പോലീസിലെ ഷാജി , ഗോപന്‍, അരുണ്‍, രഞ്‌ജിത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

ഷെഡ്‌ പൊളിക്കല്‍: ചാലയില്‍ സംഘര്‍ഷം











Story Dated: Sunday, March 29, 2015 01:58


തിരുവനന്തപുരം: ചാലയില്‍ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകന്റെ ഷെഡ്‌ പൊളിക്കുന്നതുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷം. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ്‌ കേസ്‌ എടുത്തു. ചാല കരുപ്പെട്ടിക്കടയ്‌ക്ക്‌ സമീപം ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകന്‍ നടത്തിവന്നിരുന്ന ഉള്ളി സ്‌റ്റാള്‍ പുതുക്കി പാര്‍ട്ടി ഓഫീസ്‌ തുടങ്ങാന്‍ പോകുകയാണെന്ന്‌ ആരോപിച്ച്‌ സി.ഐ.ടി.യു.,ഐ.എന്‍.ടി.യു.സി.,ബി.എം.എസ്‌. എന്നീ സംഘടകള്‍ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിരുന്നു.


ഇതിന്റെ അടിസ്‌ഥാനത്തില്‍ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി പരിശോധനയ്‌ക്ക് ശേഷം ഷെഡ്‌ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന്‌ മറ്റു തൊഴിലാളി സംഘടനാ പ്രവര്‍ത്തകരും എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകരുമായി ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഫോര്‍ട്ട്‌ പോലീസ്‌ എത്തി സ്‌ഥിതി നിയന്ത്രണ വിധേയമാക്കി. പോലീസ്‌ മൂന്ന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

വീട്‌ കത്തിനശിച്ചു











Story Dated: Sunday, March 29, 2015 01:58


ബാലരാമപുരം: ഐത്തിയൂര്‍ കരയ്‌ക്കാട്ടുവിള മൈതിന്‍കണ്ണിന്റെ വീട്‌ കത്തിനശിച്ചു. ഇരുമ്പ്‌ ഷീറ്റ്‌ പതിച്ച വീടായിരുന്നു എങ്കിലും ഉളളില്‍ പലകകൊണ്ടുളള തട്ട്‌ ഉണ്ടായിരുന്നതിനാല്‍ മുഴുവനും കത്തി. കഴിഞ്ഞ ദിവസം വൈകിട്ട്‌ 7.30 ഓടെയാണ്‌ സംഭവം. തീ കത്തി പിടിക്കുന്നതുകണ്ട്‌ വീട്ടിനുളളില്‍ ഉണ്ടായിരുന്ന സ്‌ത്രീകളും കുട്ടികളും നിലവിളിച്ചുകൊണ്ട്‌ പുറത്തേക്കോടി. സമീപവാസികളായ ചെറുപ്പക്കാരുടെ ശ്രമഫലവും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സ് യൂണിറ്റും ബാലരാമപുരം പോലീസിന്റെയും സഹായത്തോടെ 8.30 ഓടെ തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീ പിടിക്കാന്‍ കാരണമെന്ന്‌ പറയുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്ന്‌ മൈതീന്‍കണ്ണ്‌ പറയുന്നു. തീപിടിച്ച സമയം മൈതീന്‍കണ്ണ്‌ ചാമവിളയിലെ മുറുക്കാന്‍ കടയിലായിരുന്നു.










from kerala news edited

via IFTTT

മദ്യപാനം ചോദ്യം ചെയ്‌ത ഗൃഹനാഥനു മര്‍ദ്ദനം











Story Dated: Sunday, March 29, 2015 01:58


പോത്തന്‍കോട്‌: വീട്ടിനുമുന്നിലിരുന്ന്‌ മദ്യപിച്ച മൂന്നംഗ സംഘത്തെ ചോദ്യം ചെയ്‌ത ഗൃഹനാഥനു മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം. പോത്തന്‍കോട്‌ നന്നാട്ടുകാവ്‌ പെര്‍ളശേരിയില്‍ ജയചന്ദ്രനാ (44)ണ്‌ മര്‍ദ്ദനമേറ്റ്‌ കന്യാകുളങ്ങര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌. മുമ്പുനടന്ന അപകടത്തില്‍ പരുക്കേറ്റ്‌ കാലില്‍ കമ്പിയിട്ട്‌ ചികിത്സയില്‍ കഴിയുകയാണ്‌ ജയചന്ദ്രന്‍. സംഭവുമായി ബന്ധപ്പെട്ട്‌ നന്നാട്ടുകാവ്‌ സ്വദേശി ശ്യാമിനെ പോത്തന്‍കോട്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.










from kerala news edited

via IFTTT

ക്രിസ്‌തീയ ദേവാലയങ്ങളില്‍ വിശുദ്ധ വാരാചരണത്തിന്‌ ഇന്ന്‌ തുടക്കം











Story Dated: Sunday, March 29, 2015 01:57


കോടഞ്ചേരി: ക്രിസ്‌തുവിന്റെ പീഠാനുഭവങ്ങളെ അനുസ്‌മരിക്കുന്ന വിശുദ്ധ വാരാചരണത്തിന്‌ ഇന്ന്‌ തുടക്കമാവും.ഓശാന ഞായറാഴ്‌ചത്തെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ഇന്ന്‌ രാവിലെതന്നെ ദേവാലയങ്ങളില്‍ ആരംഭിക്കും.


കോടഞ്ചേരി സെന്റ്‌ മേരീസ്‌ ഫൊറോന ദേവാലയത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഏഴുമണിക്ക്‌ എല്‍.പി സ്‌കൂളില്‍ ആരംഭിക്കും.പ്രത്യേക വായനകള്‍,കുരുത്തോല വെഞ്ചരിക്കല്‍, പള്ളിയിലേക്ക്‌ ടൗണ്‍ചുറ്റി കുരുത്തോല പ്രദക്ഷിണം .തുടര്‍ന്ന്‌ ദേവാലയ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.വികാരി ഫാ.ജോസഫ്‌ മാത്യു ഓലിയക്കാട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട്‌ 4 മണിക്ക്‌ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ധായനവും ആരംഭിക്കും.


കണ്ണോത്ത്‌ സെന്റ്‌മേരീസ്‌ വോലയത്തില്‍ രാവിലെ ആറ്‌മണിക്ക്‌ വിശുദ്ധ കുര്‍ബാന,7.15 ന്‌ പാരിഷ്‌ഹാളില്‍ കുരുത്തോല വെഞ്ചിരിക്കല്‍,തുടര്‍ന്ന്‌ പള്ളിയിലേക്ക്‌ കുരുത്തോല പ്രദക്ഷിണം. വിശുദ്ധകുര്‍ബാനയ്‌ക്ക് വികാരി ഫാ.എഫ്രേം പൊട്ടനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. നെല്ലിപ്പൊയില്‍ സെന്റ്‌ ജോണ്‍സ്‌ ദി ബാപ്‌റ്റിസ്‌റ്റ് ദേവായത്തിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ ഏഴിന്‌ എല്‍.പി സ്‌കൂള്‍ പരിസരത്ത്‌ ആരംഭിക്കും.കുരുത്തോല പ്രദക്ഷിണം പള്ളിയിലേക്ക്‌.തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന,വികാരി ഫാ.അഗസ്‌റ്റിന്‍ പട്ടാനിയില്‍ മുഖ്യകാര്‍മ്മികത്വം ഹിക്കും.


വലിയകൊല്ലി സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7.30 ന്‌ പാരിഷ്‌ ഹാളില്‍ ആരംഭിക്കും. കുരുത്തോല പ്രദക്ഷിണം പള്ളിയിലേക്ക്‌,തുടര്‍ന്ന്‌ വികാരി ഫാ.റോയിവള്ളിയാംതടത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, കൂരോട്ടുപാറ സെന്റ്‌മേരീസ്‌ ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 6 ന്‌ പീരിഷ്‌ഹാളില്‍ ആരംഭിക്കും.കുരുത്തോല വെഞ്ചരിക്കല്‍,കുരുത്തോല പ്രദക്ഷിണം,തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന,വികാരി ഫാ.സുദീപ്‌ കിഴക്കരക്കാട്ട്‌ മുറമ്പാത്തി സെന്റ്‌ജോണ്‍സ്‌ മലങ്കര കാത്തലിക്ക്‌ പള്ളിയില്‍ രാവിലെ ഏഴിനാരംഭിക്കും.


പള്ളിക്ക്‌ചുറ്റും കുരുത്തോല പ്രദക്ഷിണം,തുടര്‍ന്ന്‌ വിശുദ്ധകുര്‍ബാന,വികാരി ഫാ.മാത്യു പെരുമ്പള്ളിക്കുന്നേല്‍.

മൈക്കാവ്‌ മലങ്കര കാത്തലിക്ക്‌ പള്ളിയില്‍ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10.30 ന്‌ ആരംഭിക്കും.പള്ളിക്ക്‌ ചുറ്റും കുരുത്തോല പ്രദക്ഷിണം,തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന,വികാരി ഫാ.മാത്യുപെരുമ്പള്ളിക്കുന്നേല്‍

ഈങ്ങാപ്പുഴ സെന്റ്‌ജോര്‍ജ്‌ മലങ്കര കാത്തലിക്ക്‌ പള്ളിയില്‍ രാവിലെ 7 മണിക്ക്‌ ശുശ്രൂഷകള്‍ തുടങ്ങും.വികാരി ഫാ.ലൂക്കോസ്‌ പള്ളിപടിഞ്ഞാറ്റേതില്‍ കാര്‍മികത്വം വഹിക്കും.










from kerala news edited

via IFTTT