121

Powered By Blogger

Wednesday, 1 April 2015

മുളയന്‍കാവ്‌ ചെറിയകാളവേല ഇടപ്പൂരാഘോഷത്തിന്‌ നാളെ തുടക്കം











Story Dated: Thursday, April 2, 2015 01:10


കുലുക്കല്ലൂര്‍: മുളയന്‍കാവ്‌ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചെറിയകാളവേല, ഇടപ്പൂരാഘോഷത്തിന്‌ നാളെ തുടക്കമാവും. മുളയന്‍കാവ്‌ തട്ടകത്തിലെ പത്തുതറ ദേശങ്ങള്‍ ഊഴമിട്ട്‌ നടത്തുന്നതാണ്‌ ചെറിയകാളവേലയും, ഇടപ്പൂരവും. 3,4,5 ദിവസങ്ങളില്‍ വൈവിധ്യപൂര്‍ണവും, വര്‍ണശബളവുമായ പരിപാടികളോടെ വണ്ടുംതറ ദേശക്കാരുടെ നേതൃത്വത്തിലാണ്‌ ഇത്തവണ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്‌.


3ന്‌ വൈകുന്നേരം 6.30ന്‌ വൈക്കം വിജയലക്ഷ്‌മി നയിക്കുന്ന മെഗാമ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. രാത്രി 9ന്‌ കൊട്ടിപ്പുറപ്പാട്‌. 4ന്‌ ചെറിയകാളവേല ദിവസം രാത്രി 8ന്‌ അത്താളൂര്‍ ശിവന്‍, കല്ലൂര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരുടെ ഇരട്ടതായമ്പക. 10ന്‌ കൊമ്പ്‌പറ്റ്‌, കുഴല്‍പ്പറ്റ്‌. 11ന്‌ കാളപ്രദക്ഷിണം. തുടര്‍ന്ന്‌ കിള്ളിമംഗലം മുരളിയുടെ പ്രമാണത്തില്‍ പാണ്ടിമേളത്തോടെ കാളയിറക്കം.


5ന്‌ ഇടപ്പൂരം ദിവസം ഉച്ചക്ക്‌ 1ന്‌ തായമ്പക, കേളി, കൊമ്പ്‌പറ്റ്‌, കുഴല്‍പ്പറ്റ്‌, 3.30ന്‌ തിരുവല്ല രാധാകൃഷ്‌ണന്‍, കിള്ളിമംഗലം മുരളി, ഗുരുവായൂര്‍ ഗോപന്‍, കലാമണ്ഡലം ദേവരാജന്‍, മുളയന്‍കാവ്‌ അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടെ താലംകൊളുത്തി തേര്‍എഴുന്നള്ളിപ്പ്‌. വൈകുന്നേരം 6ന്‌ വെളിച്ചപ്പാടുമാരുടെ നൃത്തവും, അരിയേറും നടക്കുന്നതോടെ വണ്ടുംതറ ദേശപ്പൂരത്തിന്‌ സമാപനമാകും.










from kerala news edited

via IFTTT

നഗരസഭ 150-ാം വാര്‍ഷികാഘോഷത്തില്‍ കല്ലുകടി











Story Dated: Thursday, April 2, 2015 01:10


പാലക്കാട്‌: പാലക്കാട്‌ നഗരസഭയുടെ നൂറ്റിഅമ്പതാം വാര്‍ഷികാഘോഷത്തിന്‌ തിരിതെളിയും മുമ്പേ കല്ലുകടി തുടങ്ങി. 149 ാം വര്‍ഷം തികയും മുമ്പേ ആഘോഷത്തിന്‌ തുടക്കമിട്ടതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യവും മറ്റ്‌ താല്‍പര്യങ്ങളുമാണെന്ന ആക്ഷേപം ശക്‌തമാണ്‌. തിടുക്കപ്പെട്ടുള്ള ആഘോഷംമൂലം നഗരസഭയുടെ ഒന്നരനൂറ്റാണ്ടിന്റെ പ്രൗഢിക്ക്‌ ചേര്‍ന്ന വിധമുള്ള പരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിലും പാളിച്ച സംഭവിച്ചതായി പരാതിയുണ്ട്‌. ചരിത്ര പശ്‌ചാത്തലം ഉള്‍ക്കൊള്ളുന്നതും വികസനോന്മുഖവുമായ പരിപാടികള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.


1866 ഓഗസ്‌റ്റ് ഒന്നിനാണ്‌ പാലക്കാട്‌ നഗരസഭ നിലവില്‍ വന്നത്‌. 1991 അവസാനമാണ്‌ 125 ാം വാര്‍ഷികം ആഘോഷിച്ചത്‌. ഇതുപ്രകാരം 2016 ഓഗസ്‌റ്റിലാണ്‌ നഗരസഭയ്‌ക്ക് 150 തികയുക. ഒന്നുകില്‍ 2016 ഓഗസ്‌റ്റ് ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്കോ അല്ലെങ്കില്‍ 2015 ഓഗസ്‌റ്റ് ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കോ ആണ്‌ ആഘോഷപരിപാടികള്‍ നടത്തേണ്ടതെന്നാണ്‌ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നത്‌. എന്നാല്‍ ഇതുരണ്ടും പരിഗണിക്കാതെ 149 വര്‍ഷം തികയുന്നതിനും നാലുമാസം മുമ്പ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കമിടുന്നതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണെന്ന്‌ ആക്ഷേപമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ മുമ്പേ തന്നെ ആഘോഷം നടത്താനുള്ള തിടുക്കം വ്യക്‌തമാണ്‌.


ഈമാസം നാലുമുതല്‍ പത്തുവരെയാണ്‌ ഉദ്‌ഘാടന പരിപാടി നിശ്‌ചയിച്ചിരിക്കുന്നത്‌. പരിപാടിയുടെ ലോഗോ ഡിസൈനിംഗില്‍ തുടങ്ങി സര്‍വ്വത്ര താളപിഴകളാണ്‌ പ്രകടമായിട്ടുള്ളത്‌. ഒരു പരിപാടിക്ക്‌ മൂന്ന്‌ ലോഗോയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നാലിന്‌ വൈകീട്ട്‌ ചേരുന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടകനായ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ചിത്രത്തോടെയാണ്‌ നോട്ടീസിന്റെ ഉള്ളടക്കം തുടങ്ങുന്നത്‌. തുടര്‍ന്നുള്ള പേജുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ എന്നിവരുടെയും പിന്നണിഗായകരുടെയും സിനിമാതാരങ്ങളുടെയും വരെ ചിത്രങ്ങള്‍ അച്ചടിച്ചിട്ടുണ്ട്‌. എന്നാല്‍ ചരിത്രസെമിനാറിലും ഭാഷാസെമിനാറിലും പങ്കെടുക്കുന്ന പ്രമുഖരുടെ പേരുകള്‍ പോലും അച്ചടിച്ചിട്ടില്ല.


ഇതിനിടെ മൂന്നാംദിവസത്തെ സമ്മേളന ഉദ്‌ഘാടനത്തില്‍ നിന്നും ഒ. രാജഗോപാല്‍ പിന്മാറിയതായി സൂചനയുണ്ട്‌. പകരം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരനെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നെഹ്‌റു യുവകേന്ദ്ര മുന്‍ വൈസ്‌ ചെയര്‍മാന്റെ പേരിലാണ്‌ മുരളീധരന്‌ ഇടംനല്‍കിയിരിക്കുന്നത്‌. എം.ബി. രാജേഷ്‌ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ എന്നിവര്‍ക്കൊന്നും അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന പരാതി ശക്‌തമാണ്‌. പാലക്കാട്ടെ പ്രമുഖ നേതാക്കളിലൊരാളായ മഹാരാഷ്‌ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനു പോലും ആഘോഷപരിപാടിയില്‍ റോളില്ല.


പരിപാടി പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്താനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ഒന്നേമുക്കാല്‍ കോടി രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിട്ടുള്ളതെന്നാണ്‌ വിവരം. നടത്തിപ്പ്‌ ചുമതല ആലുവയിലെ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിനാണ്‌. പരാതികള്‍ ശക്‌തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേതുള്‍പ്പെടെ മുതിര്‍ന്ന കൗണ്‍സിലര്‍മാരില്‍ വലിയൊരു വിഭാഗം നിസ്സഹകരണത്തിലാണ്‌.










from kerala news edited

via IFTTT

വനിതാ കൗണ്‍സിലര്‍മാര്‍ക്ക്‌ രണ്ടു പട്ടുസാരി!











Story Dated: Thursday, April 2, 2015 01:10


പാലക്കാട്‌: നഗരസഭയുടെ നൂറ്റിഅമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ വനിതാ കൗണ്‍സിലര്‍മാര്‍ക്ക്‌ പട്ടുസാരി വിതരണം ചെയ്‌തു. നഗരസഭ ബജറ്റിനോടനുബന്ധിച്ച്‌ നല്‍കിയ സാരിക്ക്‌ പുറമെ വീണ്ടും ഒരു പട്ടുസാരി കൂടി വിതരണം ചെയ്‌തതായാണ്‌ പറയുന്നത്‌. എന്നാല്‍ സി.പി.എമ്മിന്റെ കൗണ്‍സിലര്‍മാര്‍ ഈ സാരി വാങ്ങിയിട്ടില്ലെന്നാണ്‌ വിവരം. ഇന്നലെ നടന്ന വിളംബര ജാഥയ്‌ക്ക് ഈ സാരി ഉടുത്തുവരണമെന്ന്‌ നിര്‍ദേശിച്ചതായും പറയുന്നു.










from kerala news edited

via IFTTT

ഈസ്റ്റര്‍-വിഷു അവധിക്ക് നാടെത്താന്‍ മൈസൂരു മലയാളിയും പാച്ചിലില്‍








ഈസ്റ്റര്‍-വിഷു അവധിക്ക് നാടെത്താന്‍ മൈസൂരു മലയാളിയും പാച്ചിലില്‍


Posted on: 02 Apr 2015



ബസ്സുകളില്‍ ടിക്കറ്റില്ല



മൈസൂരു:


ഈസ്റ്റര്‍-വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നാട്ടിലെത്താന്‍ മൈസൂരുവിലെ മലയാളികളും നെട്ടോട്ടത്തില്‍. ഈസ്റ്ററിനോടനുബന്ധിച്ച് കേരള, കര്‍ണാടക ബസ്സുകളില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യപ്പെട്ടതിനാല്‍ പലരും നാട്ടിലെത്താന്‍ മറ്റുവഴികള്‍ തേടിത്തുടങ്ങി. ഇത് മുതലാക്കി മൈസൂരുവില്‍നിന്നും മലബാര്‍ ഭാഗത്തേക്കുപോകുന്ന സ്വകാര്യ ബസ്സുകള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടുമുണ്ട്. മറ്റ് വഴികളില്ലാത്തതിനാല്‍ ഈ ബസ്സുകളില്‍ ഉയര്‍ന്ന നിരക്കുനല്‍കി പോകേണ്ട ഗതികേടിലാണ് മലയാളികള്‍. തിരക്കുമൂലം പലരും ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്ര സ്വന്തം വാഹനങ്ങളിലുമാക്കിയിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സി. രണ്ട് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും കേരള ആര്‍.ടി.സി. പ്രത്യേക സര്‍വീസുകളൊന്നും നടത്തുന്നില്ല. വിഷു അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും ടിക്കറ്റുകളില്‍ മുക്കാല്‍ ഭാഗവും ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞു.

വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം ഒരു ലക്ഷത്തിലേറെ മലയാളികളാണ് മൈസൂരുവിലുള്ളത്. ഈസ്റ്റര്‍-വിഷു അവധിക്ക് ഭൂരിഭാഗം പേരും നാട്ടിലെത്താനുള്ള ശ്രമത്തിലാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇതില്‍ ഏറെയും. വിശുദ്ധ വാരത്തോടനുബന്ധിച്ച ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൈസൂരുവില്‍നിന്നുള്ള എല്ലാ ബസ്സുകളുടെയും ടിക്കറ്റുകള്‍ ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞു. ബുധനാഴ്ച ബസ്സുകളില്‍ സൂചികുത്താന്‍ കഴിയാത്തത്ര തിരക്കായിരുന്നു. പലരും മണിക്കൂറുകളോളം ബസ്സില്‍ നിന്നാണ് നാട്ടിലെത്തിയത്. ഇതുകൂടാതെ തൊട്ടടുത്ത ജില്ലകളായ മണ്ഡ്യ, ഹാസന്‍, ചാമരാജനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കൂടി തിരക്കായതോടെ മൈസൂരു ബസ് സ്റ്റാന്‍ഡ് മലയാളികളെക്കൊണ്ടു നിറഞ്ഞ അവസ്ഥയിലാണ് . ബെംഗളൂരുവില്‍ നിന്നുള്ള ബസ്സുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും ആ ബസ്സുകളിലെയും ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കുചെയ്യപ്പെട്ടത് മലയാളികളെ നിരാശരാക്കിയിട്ടുണ്ട്.

ഈസ്റ്റര്‍ അവധിക്കുശേഷം തിരികെ മൈസൂരുവിലേക്കുവരാന്‍ കാത്തിരിക്കുന്നവരും ഇപ്പോള്‍ ആശങ്കയിലാണ്. രാത്രി ബസ്സുകളിലെ ടിക്കറ്റുകളില്‍ ഭൂരിഭാഗവും ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞതാണ് ഇതിനുകാരണം. കര്‍ണാടകം എറണാകുളത്തു നിന്നും, കോഴിക്കോട് നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇരട്ടിത്തുക നല്‍കേണ്ട സാഹചര്യമാണുള്ളത്. അതിനാല്‍ തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിലെങ്കിലും കേരളം പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.











from kerala news edited

via IFTTT

ഇവര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്രപ്രതിഭകള്‍








ഇവര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്രപ്രതിഭകള്‍


Posted on: 02 Apr 2015


മസ്‌കറ്റ്: ഒമാനിലെ 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒമാന്‍ സയന്‍സ് ഇന്ത്യ ഫോറം നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രപ്രതിഭകളെ പ്രഖ്യാപിച്ചു. 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 5,000-ത്തിലേറെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ ശാസ്ത്രപ്രതിഭ പരീക്ഷയില്‍ പങ്കെടുത്തതായി ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അല്‍ ഗൂബ്ര ഇന്ത്യന്‍ സ്‌കൂളിലെ ആരോണ്‍ ഡെറിക്, ആരോഗ്യ നാഥന്‍, സലാല ഇന്ത്യന്‍ സ്‌കൂളിലെ നെമാന്‍ വര്‍മ, വാദികബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ ജേയൂസ് ജെയ്‌സന്‍, ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂളിലെ വൈശാഖ് ശ്രീ കുമാര്‍, ഇബ്ര ഇന്ത്യന്‍ സ്‌കൂളിലെ അമല്‍ മാത്യു, മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ കൃഷ്ണദേവ് ആര്‍. മേനോന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ശാസ്ത്രപ്രതിഭകള്‍.

47 പേര്‍ എ പ്ലസും 1,067 പേര്‍ എ ഗ്രേഡും നേടി. 150 റിയാല്‍ കാഷ് അവാഡ് ഉള്‍പ്പെടെയുള്ള ശാസ്ത്രപ്രതിഭാ പുരസ്‌കാരദാനം മെയ് 25-ന് മണിപ്പാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. വല്യത്താന്‍ നിര്‍വഹിക്കും. ഈ വര്‍ഷത്തെ ജെയ്ക്കര്‍ സ്മാരക പുരസ്‌കാരം ഡോ. വല്യത്താന് സമ്മാനിക്കും. എ പ്ലസ് നേടിയവര്‍ക്കും ശാസ്ത്ര പ്രതിഭകള്‍ക്ക് ഒപ്പം സമ്മാനം നല്കും. മറ്റുള്ളവരുടെ സമ്മാനം സ്‌കൂളില്‍ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഏപ്രില്‍ 24-ന് വാദികബീര്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആരോഗ്യകരമായ ജീവിതത്തിലൂടെ മരുന്നുകളെ അകറ്റാം എന്ന വിഷയത്തില്‍ ശാസ്ത്രപ്രദര്‍ശനവും മത്സരങ്ങളും നടക്കും. ബി.ആര്‍. പ്രസന്നന്‍, ശിവശങ്കരപണിക്കര്‍, ടി. ഭാസ്‌കരന്‍, അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.











from kerala news edited

via IFTTT

മക്കളെ കാണാനെത്തിയ കാസര്‍കോട് സ്വദേശി അന്തരിച്ചു








മക്കളെ കാണാനെത്തിയ കാസര്‍കോട് സ്വദേശി അന്തരിച്ചു


Posted on: 02 Apr 2015


അബുദാബി: മക്കളെ കാണാന്‍ അബുദാബിയില്‍ സന്ദര്‍ശകവിസയില്‍ ഭാര്യയോടൊപ്പം എത്തിയ കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്ള അഹ്മദ് (70) ഹംദാന്‍ റോഡിലെ മകന്റെ ഫ്ലൂറ്റില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു.

രണ്ടാഴ്ചമുമ്പാണ് എത്തിയത്. ഭാര്യ: സുഹറ. അബുദാബിയില്‍ ജോലിചെയ്യുന്ന സുബൈര്‍, ഖദീജ, അഹമ്മദലി, മുബാറക് എന്നിവര്‍ മക്കളാണ്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇവിടെത്തന്നെ മറവുചെയ്യുമെന്ന് മക്കള്‍ അറിയിച്ചു.











from kerala news edited

via IFTTT

തൊഴില്‍നിയമ ലംഘനം: 479 കമ്പനികള്‍ക്ക് നോട്ടീസ്








തൊഴില്‍നിയമ ലംഘനം: 479 കമ്പനികള്‍ക്ക് നോട്ടീസ്


Posted on: 02 Apr 2015


അബുദാബി: തൊഴില്‍നിയമങ്ങള്‍ ലംഘിച്ചതിന് 479 കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം നോട്ടീസ് നല്‍കി. നിരവധിതവണ താക്കീത് നല്‍കിയിട്ടും നിയമലംഘനം ആവര്‍ത്തിച്ച കമ്പനികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം ആസ്ഥാനകേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ പരിശോധനാവകുപ്പ് ഉപ അണ്ടര്‍ സെക്രട്ടറി മഹര്‍ അല്‍ ഒബേദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ കമ്പനികളില്‍ നടത്തിയ നിരവധി പരിശോധനകള്‍ക്ക് ശേഷം തൊഴില്‍ നിയമ പാലനത്തെപ്പറ്റിയും തൊഴിലാളികളുടെ താമസ വേതന നിയമങ്ങളെക്കുറിച്ചുമെല്ലാം നല്‍കുന്ന നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാത്തവയാണ് മിക്ക കമ്പനികളും. തൊഴില്‍ മേഖലയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് മന്ത്രാലയം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒബേദ് വ്യക്തമാക്കി.

479 കമ്പനികളില്‍ 107 കമ്പനികളും രണ്ട് മാസത്തില്‍ കൂടുതല്‍ തൊഴിലാളികളുടെ ശമ്പളം നല്‍കാത്ത കാരണത്താല്‍ നോട്ടീസ് ലഭിച്ചവയാണ്. തൊഴിലാളികളുടെ ലേബര്‍കാര്‍ഡുകള്‍ റദ്ദാക്കാതെതന്നെ കമ്പനിയുടെ ട്രേഡ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യുക, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമയ്ക്കുക, ഉടമ്പടികളില്‍ കൃത്രിമത്വം കാണിക്കുക തുടങ്ങിയവയാണ് ഇതില്‍ 167 കമ്പനികള്‍ചെയ്ത കുറ്റങ്ങള്‍. മറ്റ് കമ്പനികള്‍ക്കുവേണ്ടി ഉടമ്പടികള്‍ ഇല്ലാതെ തൊഴില്‍ സഹായങ്ങള്‍ നല്‍കിയതിനാണ് 62 കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 115-ഓളം കമ്പനികള്‍ യു.എ.ഇ. ബ്ലാക്ക് ലിസ്റ്റ് ചെയ്ത ആളുകള്‍ക്ക് തൊഴില്‍ നല്‍കിയവയാണ്. 11 കമ്പനികള്‍ തെറ്റായ രേഖകളാണ് തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചത്. 17 കമ്പനികള്‍ ധനവിനിമയത്തിലെ സുതാര്യതക്കുറവുകൊണ്ടും ലേബര്‍ ശിക്ഷകള്‍ക്ക് അര്‍ഹത നേടി.

ലേബര്‍ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പരിശോധനകളില്‍ അനാരോഗ്യപരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടവയ്‌ക്കെല്ലാം തിരുത്തല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ മന്ത്രാലയം ഏറെ നിഷ്‌കര്‍ഷത പുലര്‍ത്തുന്നുണ്ട്. വര്‍ക്ക് സൈറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളില്‍ ഒട്ടുമിക്ക കമ്പനികളും തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുംവിധം എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നതായി വെളിപ്പെട്ടിട്ടുണ്ട്. തൊഴില്‍ മേഖലകളില്‍നിന്ന് അപകടങ്ങള്‍ പറ്റിയ ജീവനക്കാരുടെ കാര്യങ്ങളും മന്ത്രാലയത്തിന്റെ പരിഗണനകളിലുണ്ട്.

42,930 അധികം ഫീല്‍ഡ് വിസിറ്റുകള്‍ മന്ത്രാലയത്തിന്റെ മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തോളം തൊഴിലാളികള്‍ക്കും 1350-ഓളം തൊഴില്‍ ദാതാക്കള്‍ക്കും ഇക്കാലയളവില്‍ ലേബര്‍ നിയമങ്ങളെപ്പറ്റി ബോധവത്കരണം നല്‍കിയിട്ടുണ്ട്. 400-ഓളം പ്രത്യേക പ്രവര്‍ത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു.











from kerala news edited

via IFTTT

റാക് ഐ.ആര്‍.സി.യില്‍ ഓപ്പണ്‍ഹൗസ് നാളെ








റാക് ഐ.ആര്‍.സി.യില്‍ ഓപ്പണ്‍ഹൗസ് നാളെ


Posted on: 02 Apr 2015


റാസല്‍ഖൈമ: റാസല്‍ഖൈമയിലെ കോണ്‍സുലര്‍ സര്‍വീസ് ഏപ്രില്‍ മൂന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ്കമ്മിറ്റി (ഐ.ആര്‍.സി.) ഓഫീസില്‍നടക്കും. അധികൃതരെ നേരിട്ട് പരാതി ബോധിപ്പിക്കാന്‍ ആപ്‌കെദ്വാര്‍ എന്നപേരില്‍ ഓപ്പണ്‍ഹൗസും അന്നേദിവസം ഇന്ത്യന്‍ റിലീഫ്കമ്മിറ്റി അങ്കണത്തില്‍ നടക്കും വിസ, പാസ്‌പോര്‍ട്ട് പുതുക്കുന്നതും മറ്റുമുള്ള ബി.എല്‍.എസ്. സര്‍വീസുകളും ഐ.ആര്‍.സി.യില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്:-0508687983











from kerala news edited

via IFTTT

ജൈറ്റക്‌സ്: ആദ്യദിനംതന്നെ പൂരത്തിരക്ക്‌








ജൈറ്റക്‌സ്: ആദ്യദിനംതന്നെ പൂരത്തിരക്ക്‌


Posted on: 02 Apr 2015


ദുബായ്: ഏറ്റവും വലിയ ഇലക്ട്രോണിക് വ്യാപാര മേളയായ ജൈറ്റക്‌സ് ഷോപ്പറിന് ബുധനാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. ആദ്യ ദിനം തന്നെ ഹാളിലാകെ പുരുഷാരമായിരുന്നു.

വിലക്കുറവിന്റെ മേളയായി അറിയപ്പെടുന്ന ജൈറ്റക്‌സില്‍ ലോകത്തിലെ മുന്‍നിര ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളെല്ലാം എത്തിയിട്ടുണ്ട്. യു.എ.ഇ.യിലെ പ്രമുഖ ഇലക്ട്രോണിക്‌സ് വ്യാപാര ശൃംഖലകളും സ്വന്തമായി പവലിയനുകള്‍ വഴി വ്യാപാരം നടത്തുന്നു. വലിയ ടി.വി.കള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും തന്നെയാണ് ഇത്തവണയും മേളയില്‍ ഏറെ ഡിമാന്‍ഡ്. ചില സ്റ്റാളുകള്‍ നിരവധി സമ്മാനങ്ങളും ഓരോ സാധനത്തിനും ഒപ്പം നല്‍കുന്നു. മണിക്കൂറുകള്‍ തോറും ഇത്തരം സമ്മാനങ്ങള്‍ മാറി മറിയുന്നു എന്നതും ജൈറ്റക്‌സിന്റെ പ്രത്യേകതയാണ്.

20 ദിര്‍ഹമാണ് പ്രവേശന ഫീസ്. 2500 ദിര്‍ഹത്തിന് മേലെ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നിത്യേന നറുക്കെടുപ്പും സമ്മാനങ്ങളുമുണ്ട്. ദിവസവും 20 ഗ്രാമിന്റെ സ്വര്‍ണം 10 പേര്‍ക്ക് നല്‍കും. മെഗാ സമ്മാനമായി പജേറോ കാറും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമെയാണ് ഓരോ കമ്പനികളുടെയും വകയുള്ള സമ്മാനങ്ങള്‍. രാവിലെ 11 മണിമുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനവും വില്പനയും. ഏപ്രില്‍ നാലിന് സമാപിക്കും.











from kerala news edited

via IFTTT

റോഡിലെ മണ്ണും കല്ലും തടസമാകുന്നു











Story Dated: Wednesday, April 1, 2015 02:11


കുട്ടമ്പുഴ: റോഡു വികസനവുമായി ബന്ധപ്പെട്ട്‌ കുട്ടമ്പുഴ വി.കെ.ജെ. ജംഗ്‌ഷന്‍ മുതല്‍ വലിയ പാലം വരെയുള്ള റോഡില്‍ ബാക്കിയായിട്ടുള്ള മണ്ണും കല്ലും നീക്കാത്തതില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. രണ്ടു മാസം മുമ്പാണ്‌ കുട്ടമ്പുഴ ടൗണ്‍ 15 മീറ്റര്‍ വീതിയില്‍ വിപുലപ്പെടുത്തിയത്‌. എന്നാല്‍ ഒന്നാംഘട്ടം പണി ഏകദേശം തീര്‍ന്നിട്ടും കെട്ടിടാവശിഷ്‌ടങ്ങളും മണ്‍കൂനകളും റോഡില്‍ ശേഷിക്കുകയാണ്‌. ഏതാനും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടതുമുണ്ട്‌. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. അബ്‌ദുളളകുഞ്ഞിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ടൗണ്‍ വീതികൂട്ടല്‍. റോഡരികിലെ കെട്ടിടാവശിഷ്‌ടങ്ങള്‍ മാറ്റാത്തതിനാല്‍ വീതികൂട്ടലിന്റെ പ്രയോജനം ജനങ്ങള്‍ക്ക്‌ കിട്ടുന്നില്ലന്ന്‌ നാട്ടുകാര്‍ പരാതിപ്പെട്ടു.










from kerala news edited

via IFTTT

ടാര്‍ കടത്തല്‍: മൂന്നു പേര്‍ പിടിയില്‍











Story Dated: Wednesday, April 1, 2015 02:11


മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ വില്‍പനയ്‌ക്ക് എത്തിച്ച ടാര്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വാഹന ഡ്രൈവര്‍ ഈസ്‌റ്റ് മാറാടി ഇലവുങ്കല്‍ രാജു (37), സഹായികളായ തൊടുപുഴ പട്ടാണിക്കുന്ന്‌ കടിക്കന്‍പറമ്പില്‍ നിസാര്‍ (47), മൂവാറ്റുപുഴ പേട്ട കിഴക്കേവട്ടത്ത്‌ പുത്തന്‍പുരയില്‍ അഷ്‌റഫ്‌ (44) എന്നിവരാണ്‌ പിടിയിലായത്‌.


ലക്ഷങ്ങള്‍ വിലമതിക്കുന്ന 350 ബാരല്‍ ടാറാണ്‌ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ മൂവാറ്റുപുഴ ഉന്നക്കുപ്പയിലുള്ള രഹസ്യ കേന്ദ്രത്തില്‍ നിന്നും നെല്ലാട്‌ കിന്‍ഫ്രാ പാര്‍ക്കിന്‌ സമീപത്ത്‌ നിന്നുമായി പിടികൂടിയത്‌. സംഭവത്തില്‍ കരാറുകാരനും ഗോഡൗണ്‍ ഉടമയുമടക്കം നിരവധി പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ്‌ പറഞ്ഞു.


കൊച്ചി റിഫൈനറിയില്‍ നിന്നും തൊടുപുഴയിലേക്കും ഇന്‍ഫോ പാര്‍ക്കിലേക്കും പോകേണ്ട ടാങ്കറാണ്‌ സംഘം പിടികൂടിയത്‌. കൂടാതെ ഉന്നക്കുപ്പയില്‍ സൂക്ഷിച്ചിരുന്ന 230 ബാരല്‍ ടാറും പിടികൂടിയിട്ടുണ്ട്‌. മൂവാറ്റുപുഴ മേഖലയില്‍ വന്‍തോതില്‍ ടാര്‍ കടത്തല്‍ നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ്‌ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്‌.










from kerala news edited

via IFTTT

വീണ്ടും ഫണ്ട്‌ നല്‍കി സര്‍ക്കാര്‍; അമ്പരന്ന്‌ പഞ്ചായത്തുകള്‍











Story Dated: Wednesday, April 1, 2015 02:11


കോതമംഗലം: പദ്ധതി ഇനത്തിലേക്ക്‌ പതിനൊന്നാമത്‌ ഒരു ഗഡു തുക കൂടി അപ്രതീക്ഷിതമായി പഞ്ചായത്തുകളുടെ ഫണ്ടിലേക്ക്‌. ഏഴ്‌ ഗഡുവിനു ശേഷം തുകയുടെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കവെ മൂന്നു ഗഡുക്കള്‍ ഒരുമിച്ചു നല്‍കിയതിനു പിന്നാലെയാണ്‌ ഇപ്പോള്‍ മറ്റൊന്നു കൂടി നല്‍കി സര്‍ക്കാര്‍ പഞ്ചായത്തുകളെ അമ്പരപ്പിച്ചിരിക്കുന്നത്‌. നികുതി പിരിവിന്റെ ഒരു ഭാഗം എന്ന പേരില്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരിക്കുന്ന തുക ട്രഷറിയില്‍ എത്തിയിട്ടില്ല. എന്നാല്‍ 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ലഭിച്ചിരിക്കുന്നതായതിനാല്‍ പദ്ധതി ചെലവുകള്‍ കണക്കാക്കുമ്പോള്‍ ആകെ ചിലവഴിച്ച തുകയുടെ ശതമാനത്തില്‍ മാറ്റം വരും.


തൊണ്ണൂറു ശതമാനം വരെ വിനിയോഗിച്ചവര്‍ പോലും എണ്‍പതിന്‌ താഴേക്ക്‌ എന്ന നിലയിലാകും. തുക അടുത്ത സാമ്പത്തിക വര്‍ഷം വിനിയോഗിക്കുന്നതിന്‌ സാങ്കേതിക തടസമില്ലെങ്കിലും പദ്ധതി ചിലവില്‍ വരുന്ന വ്യത്യാസം ഭാവിയില്‍ പല ഗ്രാന്റുകളും മറ്റും ലഭിക്കുന്നതിന്‌ തടസമാവുമെന്ന്‌ കരുതുന്നു. ലോക ബാങ്ക്‌ സഹായം താമസിച്ച്‌ ലഭിച്ച പഞ്ചായത്തുകളും മറ്റും പുതിയ ഗഡു കൂടി അനുവദിച്ചതോടെ സന്തോഷത്തിലും ഒപ്പം അങ്കലാപ്പിലുമാണ്‌. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ എല്ലാ പഞ്ചായത്തുകളും അംഗീകരിച്ചു കഴിഞ്ഞു. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി തീരുന്ന വര്‍ഷം കൂടിയായതിനാല്‍ തുക നേരത്തെ ലഭിച്ചത്‌ നന്നായെന്ന വ്യാഖ്യാനവുമുണ്ട്‌.










from kerala news edited

via IFTTT