121

Powered By Blogger

Wednesday, 1 April 2015

താഴില്‍ പശതേച്ച്‌ ഏപ്രില്‍ ഫൂളാക്കല്‍











Story Dated: Thursday, April 2, 2015 01:11


വാടാനപ്പള്ളി: ഏപ്രില്‍ ഫൂളാക്കാന്‍ ഇറങ്ങിയവര്‍ കടയുടെ താഴില്‍ പശതേച്ച്‌ കച്ചവടക്കാരനെ വട്ടംകറക്കി. തൃത്തല്ലൂര്‍ വാവ സ്‌റ്റോഴ്‌സിന്റെ ഷട്ടറിലെ താഴിനാണ്‌ ഒട്ടിച്ചാല്‍ വിട്ടുപോരാത്ത പശ പുരട്ടിയത്‌. വിഡ്‌ഢി ദിനത്തില്‍ ഇന്നലെ രാവിലെ കച്ചവടക്കാരന്‍ താക്കോല്‍ ഉപയോഗിച്ച്‌ താഴു തുറക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ സൂപ്പര്‍ ഗ്ലൂ പോലുള്ള പശ ഒഴിച്ചു പിടിപ്പിച്ച നിലയില്‍ കണ്ടെത്തിയത്‌. മുന്‍ വര്‍ഷങ്ങളിലും ഏപ്രില്‍ഫൂള്‍ ദിനത്തില്‍ തൃത്തല്ലൂരില്‍ സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്‌. കടയുടമ വാടാനപ്പള്ളി പോലീസില്‍ പരാതി നല്‍കി. താഴു തകര്‍ത്താണ്‌ കടതുറന്നത്‌.










from kerala news edited

via IFTTT

കടവല്ലൂര്‍ ക്ഷേത്രത്തിലേക്ക്‌ ചവിട്ടുപടികള്‍ നിര്‍മിക്കുന്നു











Story Dated: Thursday, April 2, 2015 01:11


കുന്നംകുളം: പഞ്ചായത്തിന്റേതാണെന്ന്‌ അവകാശപ്പെട്ട്‌ ടാര്‍ ചെയ്‌ത റോഡ്‌ കടവല്ലൂര്‍ ക്ഷേത്ര ഉപദേശകസമിതി വെട്ടിപ്പൊളിച്ച്‌ ക്ഷേത്രഗോപുരനടയിലേക്ക്‌ 15 മീറ്റര്‍ നീളത്തില്‍ ചവിട്ടുപടികളുടെ നിര്‍മാണമാരംഭിച്ചു.


കഴിഞ്ഞമാസം ടാര്‍ചെയ്‌ത ഈ റോഡ്‌ ക്ഷേത്ര ഉപദേശകസമിതി ജെ.സി.ബി. ഉപയോഗിച്ച്‌ വെട്ടിപ്പൊളിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ പഞ്ചായത്ത്‌ ഭരണസമിതി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ റോഡ്‌ പഞ്ചായത്തിന്റേതാണെന്ന്‌ തെളിയിക്കാവുന്ന രേഖകള്‍ ഹാജരാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കടവല്ലൂര്‍ ക്ഷേത്രത്തിന്റേതാണ്‌ ഈ റോഡ്‌.


വെട്ടിപ്പൊളിച്ച റോഡിന്റെ ഒരുഭാഗത്ത്‌ 15 മീറ്റര്‍ നീളത്തിലാണ്‌ ഗോപുരനടയ്‌ക്ക് നേരേയായി പൗരാണിക മാതൃകയില്‍ ചവിട്ടുപടികള്‍ നിര്‍മിക്കുന്നത്‌. ക്ഷേത്രമതില്‍ക്കെട്ടിനോടു ചേര്‍ന്ന്‌ എട്ടടി വീതിയില്‍ വാഹനങ്ങള്‍ക്ക്‌ വരാനായി റോഡും നിര്‍മിക്കുന്നുണ്ട്‌. 20 അടി നീളത്തില്‍ 10 അടി വീതിയില്‍ ആറു പടികളാണ്‌ നിര്‍മിക്കുന്നത്‌. കടവല്ലൂര്‍ ക്ഷേത്രം മേല്‍ശാന്തി കക്കാട്‌ ശശി നമ്പൂതിരി ചവിട്ടുപടികളുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ചു. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഈ മാസം 24 ന്‌ (മേടം 10) ചവിട്ടുപടികള്‍ ക്ഷേത്രത്തിന്‌ സമര്‍പ്പിക്കുമെന്ന്‌ നിര്‍മാണകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ്‌ ചവിട്ടുപടികളുടെ നിര്‍മാണം നടത്തുന്നത്‌.










from kerala news edited

via IFTTT

യെമനില്‍ 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന്‌ യുഎന്‍; ഊരുപേടിയുമായി 350 ഇന്ത്യാക്കാര്‍ നാട്ടിലെത്തി









Story Dated: Thursday, April 2, 2015 06:18



mangalam malayalam online newspaper

സന/ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തില്‍ നടുങ്ങി വിറയ്‌ക്കുന്ന യെമനില്‍ നിന്നു രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ച 350 ഇന്ത്യക്കാരെ വ്യോമസേനയുടെ രണ്ടു വിമാനങ്ങളില്‍ നാട്ടിലെത്തിച്ചു. സൗദിസേനയും ഹൂദികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കെ 166 പേരുമായി ഇന്നലെ രാത്രിയില്‍ വിമാനങ്ങളിലൊന്ന്‌ കേരളത്തിലെത്തി. മറ്റൊന്നു മുംബൈയിലിറങ്ങി. മടങ്ങിയെത്തിയവരില്‍ 206 പേര്‍ മലയാളികളാണ്‌. 40 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 31 പേര്‍ മഹാരാഷ്‌ട്രക്കാരും 23 പേര്‍ പശ്‌ചിമ ബംഗാള്‍ സ്വദേശികളുമാണ്‌. ഡല്‍ഹിയില്‍നിന്നുള്ള 22 പേരും ഇക്കൂട്ടത്തിലുണ്ട്‌.


യെമനിലെ ഏഡനില്‍നിന്നു കപ്പല്‍ മാര്‍ഗം ജിബൂട്ടിയിലെത്തിച്ചാണ്‌ ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്‌. സൗദിയുടെ നേതൃത്വത്തില്‍ ഹൂദി വിമതര്‍ക്കെതിരേ രൂക്ഷമായ ആക്രമണം ആരംഭിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടതോടെയാണു മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങിയത്‌. വൈകിയാണെങ്കിലും ഏഡന്‍ തുറമുഖത്ത്‌ പ്രവേശിക്കാന്‍ ഇന്ത്യന്‍ കപ്പലായ ഐ.എന്‍.എസ്‌. സുമിത്രയ്‌ക്ക്‌ അനുമതി ലഭിച്ചതാണ്‌ ഇന്ത്യക്കാര്‍ക്കു രക്ഷാമാര്‍ഗമൊരുക്കിയത്‌. കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ മാര്‍ച്ച്‌ പതിനൊന്നു മുതല്‍ ഐ.എന്‍.എസ്‌. സുമിത്ര ഏഡന്‍ ഉള്‍ക്കടലിലുണ്ട്‌.


മാര്‍ച്ച്‌ മുപ്പതിനു ഏഡന്‍ തുറമുഖത്തിന്‌ അടുത്തെത്തിയ കപ്പല്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ തുറമുഖത്ത്‌ അടുത്തത്‌. പോരാട്ടം തുടരുന്നതിനാല്‍ പ്രവേശനാനുമതി വൈകുകയായിരുന്നു. ഏഡനില്‍നിന്ന്‌ ഒഴിപ്പിച്ച 350 ഇന്ത്യക്കാര്‍ക്കു പുറമെ ബാക്കിയുള്ളവരെയും ഒഴിപ്പിക്കാന്‍ കപ്പല്‍ വീണ്ടും പുറപ്പെടുമെന്ന്‌ അധികൃതര്‍ പറഞ്ഞു. ജിബൂട്ടിയിലുള്ള ആഭ്യന്തര സഹമന്ത്രി ജനറല്‍. വി.കെ. സിങ്‌ നേരിട്ടാണ്‌ കപ്പല്‍വിമാനമാര്‍ഗമുള്ള രക്ഷാനടപടികള്‍ ഏകോപിപ്പിക്കുന്നത്‌. ഓപ്പറേഷന്‍ രാഹത്ത്‌ എന്ന പേരിലുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഐ.എന്‍.എസ്‌ മുംബൈ, ഐ.എന്‍.എസ്‌. തര്‍ക്കാഷ്‌ എന്നീ രണ്ടു കപ്പലുകള്‍ മാര്‍ച്ച്‌ 30 പുറപ്പെട്ടിട്ടുണ്ട്‌.


ഇതിനൊപ്പം രണ്ടു യാത്രാ കപ്പലുകളും ജിബൂട്ടിയിലേക്കു പുറപ്പെട്ടിട്ടുണ്ട്‌. സോമാലിയന്‍ തീരത്തുകൂടിയാണ്‌ ഈ കപ്പലുകളുടെ യാത്ര. ആവശ്യമെങ്കില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍കൂടി ഒഴിപ്പിക്കലിനു വിട്ടുകൊടുക്കും. നാലായിരത്തോളം ഇന്ത്യക്കാരാണു യെമനിലുള്ളത്‌. കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ഹൂദി വിമതര്‍ക്കെതിരേ നടത്തിയ വ്യോമാക്രമണത്തില്‍ 37 ഫാക്‌ടറി ജീവനക്കാര്‍ കൊല്ലപ്പെട്ടു.


ഹൊദൈദയിലെ റെഡ്‌ സീപോര്‍ട്ടിലെ ക്ഷീരോല്‍പ്പന്ന ഫാക്‌ടറിയിലാണ്‌ ആക്രമണം ഉണ്ടായത്‌. യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം തുടങ്ങിയശേഷം സാധാരണക്കാരായ പൗരന്‍മാര്‍ ഇത്രയേറെ കൊല്ലപ്പെടുന്നത്‌ ഇതാദ്യമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറയുന്നു. ആക്രമണത്തില്‍ എണ്ണ സൂക്ഷിപ്പുശാലയും കത്തിനശിച്ചു. ഏഡനില്‍ ബോംബ്‌ വര്‍ഷിക്കുന്നതിന്റേയും വെടിവയ്‌പിന്റേയും ശബ്‌ദം രാത്രിയുടനീളം കേള്‍ക്കാമായിരുന്നെന്ന്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹജ്‌ജയിലിലെ മൈദി തുറമുഖത്തെ തീരപ്രതിരോധ സ്‌റ്റേഷനിലുണ്ടായ ആക്രമണത്തില്‍ ആറ്‌ സൈനികര്‍ കൊല്ലപ്പെട്ടു. സനയിലുള്ള ആര്‍മി ക്യാമ്പിനുനേരേയും ആക്രമണമുണ്ടായി.


അതിനിടയില്‍ യെമനില്‍ മരിച്ചതില്‍ കൂടുതലും കുട്ടികളാണെന്ന്‌ വിവരമുണ്ട്‌. 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 32 കുട്ടികള്‍ക്ക്‌ മാരകമായി പരിക്കേറ്റെന്നും ഐക്യരാഷ്‌ട്ര സഭ പറയുന്നു. അനേകം പേര്‍ പലായനം ചെയ്യുകയാണ്‌. ശക്‌തമായ വ്യോമാക്രമണമാണ്‌ ഹൂദികള്‍ക്കെതിരേ നടക്കുന്നത്‌. ആക്രമണത്തിനായി കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കാനുള്ള നീക്കത്തിലാണ്‌ സൗദി.


അതിനിടയില്‍ യെമനിലെ സ്‌ഥിതിഗതി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ നേരിട്ട്‌ ഇടപെട്ടു നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ പകര്‍പ്പു നല്‍കി. അവിടെ സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍നിന്ന്‌ ഒഴിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


യെമനില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ട്‌. ജീവന്‍ അപകടത്തിലാണെന്ന്‌ അവര്‍ കരഞ്ഞുകൊണ്ടാണു പറയുന്നത്‌. ഈ സാഹചര്യത്തില്‍ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ടു സനയിലും യെമനിലെ മറ്റു വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത്‌ ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്‌ക്കണം.


യെമനില്‍നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്‌സിറ്റ്‌ പാസും മറ്റ്‌ അനുമതികളും നല്‍കണം. ഇതിനു ഫീസ്‌ ഈടാക്കരുത്‌, സനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്‌ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട്‌ തടഞ്ഞുവയ്‌ക്കുകയും നഷ്‌ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട്‌ ജീവനക്കാര്‍ക്കു തിരികെവരാനുള്ള അവസരം ഉണ്ടാക്കണം. നഷ്‌ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്‌.


യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.










from kerala news edited

via IFTTT

കടലില്‍ മീന്‍പിടിക്കവെ ഇടിമിന്നലേറ്റ്‌ മത്സ്യത്തൊഴിലാളിയെ കാണാതായി











Story Dated: Wednesday, April 1, 2015 02:14


തിരുവല്ലം: തിങ്കളാഴ്‌ച രാത്രിയോടെ പൂന്തറയില്‍ നിന്നും മത്സ്യബന്ധനത്തിന്‌ പോയ മൂവര്‍ സംഘത്തിലെ ഒരാളെ ഇടിമിന്നലേറ്റ്‌ വള്ളത്തില്‍ നിന്ന്‌ കടലിലേക്ക്‌ വീണു കാണാതായി. കൂടെ ഉണ്ടായിരുന്ന സേവ്യര്‍, സുനില്‍ എന്നിവര്‍ പരുക്കുകളോടെ കരയ്‌ക്കെത്തിയാണ്‌ വിവരം അറിയിച്ചത്‌. പൂന്തുറ പള്ളിപുരയിടത്തില്‍ ആല്‍ബര്‍ട്ടി(36)നെയാണ്‌ ഇടിമിന്നലേറ്റ്‌ കാണാതായത്‌. പരുക്കേറ്റവര്‍ മെഡിക്കല്‍കോളജില്‍ ചികിത്സതേടി. പോസ്‌റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലും തീരദേശ പോലീസിന്റെ നേതൃത്വത്തിലും തിരച്ചില്‍ തുടരുകയാണെന്ന്‌ പൂന്തുറ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

കടലില്‍ ഉപേക്ഷിച്ച അപകടസൂചനാ മുന്നറിയിപ്പ്‌ പരിഭ്രാന്തി പരത്തി











Story Dated: Wednesday, April 1, 2015 02:14


ബാലരാമപുരം: കടലില്‍ കുളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്കു കിട്ടിയ അപകടസൂചനാമുന്നറിയിപ്പ്‌ ഉപകരണം (റെഡ്‌ഹാന്റില്‍ ഫ്‌ളാക്‌) പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം കടലില്‍ കുളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ആണ്‌ കുട്ടികള്‍ക്ക്‌ റെഡ്‌് ഹാന്റില്‍ ഫ്‌ളാക്‌ കിട്ടിയത്‌. അരലിറ്റര്‍ കൊണ്ടുള്ള ടിന്‍ രൂപത്തിലുള്ള നോബ്‌ വലിച്ച്‌ പൊട്ടിച്ചല്‍ ഉള്ളില്‍ നിന്നും ചുവന്ന നിറത്തിലുള്ള പുക അന്തരീക്ഷത്തില്‍ ഉയരും. കുട്ടികള്‍ക്ക്‌ കിട്ടിയ ടിന്നിന്റെ നോബ്‌ പൊട്ടിച്ച്‌ അന്തരീക്ഷത്തില്‍ ചുവപ്പ്‌ പുക ഉയര്‍ന്നതാണ്‌ പരിഭ്രാന്തിപരത്തിയത്‌.


കപ്പല്‍ പോകുമ്പോള്‍ സമീപത്ത്‌ മത്സ്യ ബന്ധന ബോട്ടോ വള്ളങ്ങളോ അകപ്പെട്ടാല്‍ അപകടപ്പെടാതിരിക്കാന്‍ കപ്പല്‍ ജീവനക്കാര്‍ റെഡ്‌ ഹാന്റില്‍ ഫ്‌ളാക്‌ പൊട്ടിച്ച്‌ സിഗ്നല്‍കാണിക്കും. ഈ പുക കണ്ടാല്‍ അറിയാവുന്ന ബോട്ടുകാരായാലും വള്ളക്കാരായാലും മാറിപ്പോവുകയോ അപകടത്തില്‍പ്പെടാതിരിക്കാനോ ശ്രദ്ധിക്കും. അതേ പോലെ കപ്പലിന്‌ അപകടം സംഭവിച്ചാലും ഇത്‌ പൊട്ടിക്കും. രക്ഷാ പ്രവര്‍ത്തനത്തിന്‌ എത്തുന്നതിന്‌ വേണ്ടിയാണ്‌ സാധാരണ ഇതുപയോഗിക്കുന്നത്‌. കപ്പലുകളിലും ഫിഷിംഗ്‌ ബോട്ടുകളിലുമാണ്‌ കോസ്‌റ്റല്‍ കോസ്‌റ്റ്ഗാര്‍ഡും പോലീസും ഇതുപയോഗിക്കാറുള്ളത്‌.


കാലാവധി കഴിഞ്ഞ റെഡ്‌ ഹാന്റില്‍ ഫ്‌ളാക്‌ പോലീസോ കപ്പല്‍ ജീവനക്കാരോ കടലില്‍ ഉപേക്ഷിച്ചതാകാം കുളിക്കുന്നതിനിടെ കുട്ടികള്‍ക്ക്‌ കിട്ടിയതും പരിഭ്രാന്തിക്കിട വരുത്തിയതെന്നുമാണ്‌ നിഗമനം.










from kerala news edited

via IFTTT

ചന്തയിലെ അമിത ചുങ്കപ്പിരിവ;്‌ ബാലരാമപുരത്ത്‌ പ്രതിഷേധ കൂട്ടായ്‌മ











Story Dated: Wednesday, April 1, 2015 02:14


ബാലരാമപുരം: ഗ്രാമപഞ്ചായത്തിലെ ജംഗ്‌ഷനിലുളള ചന്തയിലെ അമിതമായ കരം പിരിവിനെതിരെ ഇന്നലെ വൈകുന്നേരം മാര്‍ക്കറ്റിനു മുന്നില്‍ ബാലരാമപുരം പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്‌മ അഡ്വ.എസ്‌.ആര്‍. തങ്കരാജ്‌ ഉദ്‌ഘാടനംചെയ്‌തു. മാര്‍ക്കറ്റിലെ അമിതമായ കരം പിരിവിനെതിരെ മത്സ്യക്കച്ചവടക്കാര്‍ മുതലുള്ള എല്ലാ കച്ചവടക്കാര്‍ക്കും നിരവധി പരാതികളാണുള്ളത്‌. പഞ്ചായത്തു നിയമത്തിനു വിരുദ്ധമായി ഒരു ചരുവം മത്സ്യത്തിന്‌ 50 രൂപ പിരിക്കേണ്ടിടത്ത്‌ 300 രൂപയാണ്‌ പിരിക്കുന്നത്‌.


ഇതുപോലെ തന്നെ മറ്റെല്ലാ കച്ചവടക്കാരില്‍ നിന്നും പിരിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ചന്തയിലെ മത്സ്യക്കച്ചവടക്കാര്‍ മാര്‍ച്ച്‌ 12ന്‌ നടന്ന ചന്ത ലേല സമയം പ്രതിഷേധവുമായി പഞ്ചായത്താഫീസില്‍ എത്തിയിരുന്നു. തുടര്‍ന്ന്‌ ബോര്‍ഡില്‍ കാണുന്ന പൈസകൊടുത്താല്‍ മതിയെന്നും രസീതു വാങ്ങിയശേഷം പൈസകൊടുത്താല്‍ മതിയെന്നുമുളള ഉറപ്പിന്‍മേല്‍ കച്ചവടക്കാര്‍ മടങ്ങിപ്പോയി. എന്നാല്‍ ലേലം മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയ തുകയ്‌ക്കാണ്‌ സ്‌ഥിരപ്പെടുത്തിയത്‌.


ഇതിനെതിരെയാണ്‌ ബാലരാമപുരം പൗരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്‌. ചന്തയിലെ അമിത പിരിവിനും അഴിമതിക്കുമെതിരെ പഞ്ചായത്തിനെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്‌തതായി പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു. പഞ്ചായത്ത്‌ നേരിട്ട്‌ കരംപിരിക്കണമെന്നാണ്‌ പൊതുവേ ആവശ്യമുയര്‍ന്നിരിക്കുന്നത്‌. പ്രതിഷേധ കൂട്ടായ്‌മയില്‍ എം.എച്ച്‌. സലിം അദ്ധ്യക്ഷത വഹിച്ചു. ബാലരാമപുരം നിന്താര്‍, വെങ്ങാനൂര്‍ ഗോപകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.










from kerala news edited

via IFTTT

150 രൂപയുടെ സഹായത്തിനായി കാത്തിരിക്കേണ്ടത്‌ മണിക്കൂറുകള്‍











Story Dated: Thursday, April 2, 2015 01:09


കുട്ടനാട്‌: 150 രൂപ ധനസഹായത്തിനായി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്‌ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. ആധാര്‍ എന്‍റോളിംഗ്‌ നടത്തിയ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഇന്‍സന്റീവായി നല്‍കുന്ന 150 രൂപ കൈപ്പറ്റാനാണ്‌ പൊരിവെയിലത്ത്‌ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.


കാര്‍ഡുടമ നേരിട്ട്‌ എത്തേണ്ടതുകൊണ്ട്‌ കുടുംബ നാഥനോ നാഥയോ തൊഴിലുപേക്ഷിച്ച്‌ വരേണ്ട സ്‌ഥിതിയാണ്‌. ഇങ്ങനെയെത്തുന്നവരില്‍ പലരുടേയും പേരുകള്‍ ലിസ്‌റ്റിലില്ലാത്തതിനാല്‍ നിരാശരായി മടങ്ങേണ്ട സ്‌ഥിതിയാണ്‌. തുക വിതരണം നടത്തുന്നതിന്‌ മാനദണ്ഡമായി സ്വീകരിച്ചിട്ടുളള 2009ല്‍ പ്രസിദ്ധീകരിച്ച ബി.പി.എല്‍ ലിസ്‌റ്റില്‍ നിലവിലെ പല ബി.പി.എല്‍ കാര്‍ഡുടമകളും ഒഴിവാക്കപ്പെട്ടതാണ്‌.


എന്നാല്‍ അര്‍ഹതയില്ലാത്തവരും കടന്നുകൂടിയിട്ടുള്ള ബി.പി.എല്‍ ലിസ്‌റ്റിനെ സംബന്ധിച്ച്‌ പരാതിയുമുയര്‍ന്നിരുന്നു. ഭൂരിഭാഗം പഞ്ചായത്തിലും ലിസ്‌റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ എണ്ണം അനുസരിച്ച്‌ തുക അനുവദിച്ചിട്ടുമില്ല. പുളിങ്കുന്ന്‌ പഞ്ചായത്തില്‍ 2948 കുടുംബങ്ങളാണുള്ളത്‌. എന്നാല്‍ അനുവദിച്ചതാകട്ടെ 2028 കുടുംബങ്ങള്‍ക്ക്‌ മാത്രം. ചമ്പക്കുളത്ത്‌ 1790ല്‍ 1235 കുടുംബങ്ങള്‍ക്കും.










from kerala news edited

via IFTTT

കഞ്ചാവും ഹാന്‍സുമായി യുവാക്കള്‍ പിടിയില്‍











Story Dated: Thursday, April 2, 2015 01:09


മണ്ണഞ്ചേരി: കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ടു യുവാക്കളെ മുഹമ്മ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മണ്ണഞ്ചരി പഞ്ചായത്ത്‌ 17-ാം വാര്‍ഡില്‍ അമ്പനാകുളങ്ങരവെളി സജീര്‍(21)നെ കഞ്ചാവുമായും, മുഹമ്മ പഞ്ചായത്ത്‌ 9-ാം വാര്‍ഡ്‌ വട്ടപ്പറമ്പില്‍ രമേശി(19)നെ ഹാന്‍സുമായുമാണ്‌ ഇന്നലെ വൈകിട്ട്‌ മുഹമ്മയില്‍ നിന്ന്‌ ഇവരെ പോലീസ്‌ പിടികൂടിയത്‌.


കഴിഞ്ഞ ദിവസം മാര്‍ക്കറ്റ്‌ പരിസരത്ത്‌ നിന്നും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ആംപ്യൂള്‍ കുപ്പികളും സിറിഞ്ചും കണ്ടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചേര്‍ത്തല ഡിവൈ.എസ്‌.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ മുഹമ്മ പോലീസ്‌ വേഷംമാറി നടത്തിയ പരിശോധനയിലാണ്‌ ഇവരെ പിടികൂടാനായത്‌. സജീറിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.










from kerala news edited

via IFTTT

കുട്ടനാട്ടിലേക്ക്‌ കഞ്ചാവ്‌ ഒഴുക്ക്‌











Story Dated: Thursday, April 2, 2015 01:09


രാമങ്കരി: കുട്ടനാടന്‍ മേഖലയില്‍ കഞ്ചാവ്‌ വില്‍പ്പന വ്യാപകം. രാമങ്കരി, വെളിയനാട്‌, എന്നീ പ്രദേശങ്ങളിലാണ്‌ യുവാക്കളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‍പ്പന നടക്കുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വലയില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തിരുവല്ല, ആലപ്പുഴ സക്കറിയാബസാര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ്‌ ഇവിടേക്ക്‌ കഞ്ചാവ്‌ എത്തുന്നതെന്നാണ്‌ സൂചന. ഇതിന്‌ പ്രത്യേക ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്‌.


ഇതേക്കുറിച്ച്‌ നാട്ടുകാര്‍ പോലീസിനെ അറിയിച്ചെങ്കിലും ഇങ്ങനെയൊരു സംഭവമില്ലെന്നു പറഞ്ഞ്‌ അന്വേഷണം നടത്താന്‍പോലും പോലീസ്‌ തയാറാകുന്നില്ല. രാമങ്കരി സ്വദേശിയായ യുവാവ്‌ തിരുവല്ലയില്‍ നിന്ന്‌ ചെറിയ പൊതികളിലായി കഞ്ചാവ്‌ ഇവിടെയെത്തിച്ച്‌ വിതരണം ചെയ്യുന്നതായി പരാതിയുണ്ട്‌. കഞ്ചാവ്‌ വിതരണത്തിനായി ഗുണ്ടാസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. കഞ്ചാവ്‌ ഉപയോഗിച്ച യുവാക്കള്‍ ബൈക്ക്‌ അപകടത്തില്‍പ്പെട്ട സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്‌.


തിരുവല്ലയില്‍ നിന്നെത്തിക്കുന്ന കഞ്ചാവ്‌ ഇരട്ടിവിലയ്‌ക്കാണ്‌ വില്‍പ്പന നടത്തുന്നത്‌. പകല്‍ ബൈക്കുകളിലെത്തുന്ന വില്‍പ്പന സംഘങ്ങള്‍ എ.സി റോഡരുകില്‍ കനാലില്‍ ചൂണ്ടയിടാനെന്ന വ്യാജേനയെത്തി കഞ്ചാവ്‌ കൈമാറുകയാണ്‌ പതിവ്‌. പുളിങ്കുന്ന്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ അടക്കമുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്നുപയോഗവും വ്യാപകമാണ്‌. വടക്കേ ഇന്ത്യയില്‍ നിന്ന്‌ മയക്കുമരുന്ന്‌ ചങ്ങനാശേരിയിലെത്തിച്ച്‌ അവിടെ നിന്ന്‌ പ്രദേശങ്ങളില്‍ മയക്കുമരുന്ന്‌ എത്തിക്കുന്നതില്‍ ചില വിദ്യാര്‍ഥികളും കണ്ണികളാകുന്നുണ്ടെന്ന്‌ ആക്ഷേപമുണ്ട്‌.










from kerala news edited

via IFTTT

ഗ്രാന്റ്‌ സര്‍ക്കസിന്‌ തിരക്കേറുന്നു; മിന്നുന്ന പ്രകടനവുമായി ഭാഗി











Story Dated: Thursday, April 2, 2015 01:10


പത്തനംതിട്ട: വിദ്യാര്‍ഥികളുടെ പരീക്ഷാഭാരം ഒഴിഞ്ഞതോടെ ഗ്രാന്‍ഡ്‌ സര്‍ക്കസ്‌ കാണാന്‍ കൂടുംബങ്ങളുടെ പ്രവാഹം തുടങ്ങി. പൃഥ്വിരാജ്‌ ചിത്രമായ സപ്‌തമ ശ്രീ തസ്‌കരയില്‍ കള്ളന്‍മാര്‍ക്ക്‌ സഹായിയായി എത്തുന്ന സര്‍ക്കസുകാരിയായി വേഷമിട്ട ഭാഗി എന്ന മംഗോളിയന്‍ സുന്ദരി ബാറ്റ്‌സെറ്റ്‌ സെഗ്‌ ആണ്‌ സര്‍ക്കസിലെ പ്രധാന ആകര്‍ഷണ കേന്ദ്രം. അസാമാന്യമായ മെയ്‌വഴക്കവും ശരീരസൗന്ദര്യവുമുള്ള ഭാഗിക്ക്‌ ആരാധകര്‍ ഏറെയാണ്‌. ക്ലാസിക്‌ ബോണ്‍ലെസ്‌ എന്ന ഐറ്റത്തിലാണ്‌ ഭാഗി മികവു പ്രടിപ്പിക്കുന്നത്‌. സ്‌കൈബാലന്‍സ്‌, റിങ്‌ ഡാന്‍സ്‌, ഡബിള്‍ സാരിയത്ത്‌ എന്നീ ഇനങ്ങളാണ്‌ ഭാഗി അവതരിപ്പിക്കുന്നത്‌.


മംഗോളിയന്‍ സര്‍ക്കസ്‌ ക്ലബിലെ അംഗമായ ഭാഗി സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ നിന്നാണ്‌ സര്‍ക്കസ്‌ റിംഗിലെത്തിയത്‌. അമ്മ അവിടുത്തെ ക്ലബില്‍ ജിംനാസ്‌റ്റര്‍ ആണ്‌. സഹോദരി പോലീസിലും. പട്ടാമ്പിയില്‍ സര്‍ക്കസ്‌ നടക്കുമ്പോഴാണ്‌ അനില്‍ രാധാകൃഷ്‌ണന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. കഥാപാത്രത്തിനു ചേരുന്ന മുഖമുള്ള ഒരു സര്‍ക്കസ്‌ കലാകാരിയെ തേടിയുള്ള അന്വേഷണം ഗ്രാന്റ്‌ സര്‍ക്കസിന്റെ കൂടാരത്തിലാണ്‌ സംവിധായകനെ എത്തിച്ചത്‌. പല നാടുകളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കേരളവും കര്‍ണാടകവും ഭാഗിയെ ഏറെ കൊതിപ്പിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശിയായ ചന്ദ്രന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ ഗ്രാന്‍ഡ്‌ സര്‍ക്കസ്‌. ആറുവരെയാണ്‌ ഇവിടെ പ്രദര്‍ശനം.










from kerala news edited

via IFTTT