121

Powered By Blogger

Wednesday, 1 April 2015

പോലീസ്‌ മര്‍ദനം: കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന്‌ ബി.ജെ.പി











Story Dated: Thursday, April 2, 2015 01:10


കോഴിക്കോട്‌: കുണ്ടൂപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വീട്ടുകാര്‍ക്കും നേരെ പോലീസ്‌ നടത്തുന്ന അക്രമത്തില്‍ ബി.ജെ.പി നോര്‍ത്ത്‌ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.


മര്‍ദിച്ച പോലീസ്‌ ഉദ്യാഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കണം.അക്രമം നടത്തുന്ന സി.പി.എമ്മുകാരെ നിലയ്‌ക്കുനിര്‍ത്തുന്നതിനു പകരം പോലീസ്‌ ഏകപക്ഷീയമായി ആര്‍.എസ്‌.എസ്‌, ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്‌. അസമയത്ത്‌ വീടുകളില്‍ കയറി വീട്ടമ്മമാരെപോലും മര്‍ദ്ദിക്കുന്ന സമീപനമാണ്‌ പോലീസ്‌ കൈക്കൊള്ളുന്നത്‌.അപസ്‌മാര രോഗികളെപോലും പോലീസ്‌ വെറുതെ വിടുന്നില്ല. സി.പി.എം അക്രമത്തില്‍ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ വരുമ്പോഴാണ്‌ മറുഭാഗത്ത്‌ പോലീസ്‌ വേട്ടയും നടക്കുന്നത്‌.


സംഘര്‍ഷം വ്യാപിപ്പിക്കാനും,കാര്‍ഷിക വിളകള്‍ നശിപ്പിക്കാനുമുള്ള നീക്കം സി.പി.എം കണ്ണൂര്‍ മോഡല്‍ ആവര്‍ത്തിക്കാനുള്ള ശ്രമമാണ്‌. പോലീസും ഇതിനനുകൂലമായ നിലപാടെടുത്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക്‌ അധികൃതര്‍ ഉത്തരം പറയേണ്ടിവരുമെന്ന്‌ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി.










from kerala news edited

via IFTTT

നിയമം കാറ്റില്‍പറത്തി അന്യസംസ്‌ഥാന ബോട്ടുകള്‍; മിക്കവയ്‌ക്കും രജിസ്‌ട്രേഷനും ലൈസന്‍സുമില്ല











Story Dated: Thursday, April 2, 2015 01:10


കോഴിക്കോട്‌: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിപറത്തി അന്യസംസ്‌ഥാന മത്സ്യ ബന്ധന ബോട്ടുകള്‍ കേരള തീരത്ത്‌ വിലസുന്നു.സംസ്‌ഥാന ഫിഷറീസ്‌ വകുപ്പിന്റെ രജിസ്‌ട്രേഷനും,ലൈസന്‍സും ഉള്ള ബോട്ടുകള്‍ക്ക്‌ മാത്രമേ കേരള തീരത്ത്‌ മത്സ്യ ബന്ധനത്തിന്‌ അനവാദമുള്ളുവെങ്കിലും അന്യസംസ്‌ഥാന ബോട്ടുകള്‍ക്ക്‌ ഇതൊന്നും ബാധകമല്ലെന്ന രീതിയിലാണ്‌ മത്സ്യം ബന്ധനം നടത്തുന്നത്‌.


നിയമലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഇവര്‍ക്കെതിരേ എടുക്കുന്നില്ല.സര്‍ക്കാര്‍ കണക്കനുസരിച്ച്‌ ആകെ 3992 മത്സ്യ ബന്ധന ബോട്ടുകള്‍ മാത്രമാണ്‌ രജിസ്‌്റ്റര്‍ ചെയ്‌ത് മത്സ്യബന്ധനം നടത്തുന്നത്‌.കര്‍ണാടക,തമിഴ്‌നാട്‌ സംസ്‌ഥാനത്തെ ബോട്ടുകളാണ്‌ കൂടുതലായും നിയമങ്ങള്‍ ലംഘിച്ച്‌ കേരള തീരത്ത്‌ മത്സ്യ ബന്ധനം നടത്തുന്നത്‌.


മറൈന്‍ പ്രോഡക്‌ട്സ്‌ എക്‌സ്പോര്‍ട്‌ ഡവലപ്‌മെന്റ്‌ അഥോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റും,മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്‌ യൂസര്‍ഫീയും അടച്ചാല്‍ കേരള തീരത്ത്‌ മത്സ്യ ബന്ധനം നടത്താമെന്നുള്ള വ്യാജ പ്രചാരണത്തോടെയാണ്‌ മിക്ക ബോട്ടുകളും ഇവിടെ സര്‍വീസ്‌ നടത്തുന്നത്‌.ഇവയ്‌ക്കൊന്നും ഫിഷറീസ്‌ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഇല്ലെന്നതാണ്‌ യാഥാര്‍ഥ്യം. നിയമങ്ങള്‍ ലംഘി്‌ച്ചുള്ള മത്സ്യ ബന്ധനം വലിയ സുരക്ഷാ പ്രശ്‌നങ്ങക്ക്‌ കാരണമാകാറുണ്ടെങ്കിലും അധികൃതര്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്ന്‌ മത്സ്യത്തൊഴിലാളികളും പരാതിപ്പെടുന്നുണ്ട്‌.










from kerala news edited

via IFTTT

തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു











Story Dated: Thursday, April 2, 2015 01:10


കോഴിക്കോട്‌: നഗരത്തിലെ വര്‍ധിച്ച്‌ വരുന്ന അപകടങ്ങളും,അത്യാഹിതങ്ങളും കണക്കെടുത്ത്‌ നഗരപ്രദേശങ്ങളില്‍ ഉടന്‍ തെരവ്‌ വിളക്കുകള്‍ സ്‌ഥാപിക്കും. രാത്രി നഗരയാത്ര ദുഷ്‌കരമായ സാഹചര്യത്തില്‍ നിരവധി പരാതികളാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ അധികൃതര്‍ക്ക്‌ ലഭിച്ചത്‌.ഈ സാഹചര്യത്തിലാണ്‌ തെരുവ്‌ വിളക്കുകള്‍ക്കുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്‌.


എരഞ്ഞിപ്പാലം,മാവൂര്‍ റോഡ്‌ ജംഗ്‌ഷന്‍,നടക്കാവ്‌ ജംഗ്‌ഷന്‍,മുതലക്കുളം,പുഷ്‌പ ജംഗ്‌ഷന്‍,കോട്ടപറമ്പ്‌ ആശുപത്രി പരിസരം,ലിങ്ക്‌ റോഡ്‌ എന്നിവടങ്ങളിലെ തെരുവ്‌ വിളക്കുകളെല്ലാം ശരിയായി കത്തിയിട്ട്‌ മാസങ്ങളായി. വെളിച്ച കുറവ്‌ മൂലം എരഞ്ഞിപ്പാലം ജംഗ്‌ഷനില്‍ ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സ്‌ഥിരം കാഴ്‌ചയാണ്‌.

കോഴിക്കോട്‌ സിറ്റി പോലീസിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ വര്‍ഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1873 വാഹനങ്ങളാണ്‌ അപകടത്തില്‍പ്പെട്ടത്‌.


ഇതില്‍ 155 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെടുകയും,1257 പേര്‍ക്ക്‌ അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. നഗരത്തില്‍ പല ഭാഗങ്ങളിലെയും റിഫ്‌ളക്‌ടറുകളും പൂര്‍ണമായും പണിമുടക്കിയ രീതിയിലാണ്‌. ഇതിനൊപ്പം തെരുവ്‌ വിളക്കിന്റെ അഭാവവും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ്‌ വാഹന വകുപ്പ്‌ ജീവനക്കാരും പറയന്നു. കോര്‍പ്പറേഷനാണ്‌ ഇതിന്‌ പരിഹാരം കാണേണ്ടത്‌ എന്നിരിക്കെ നിരവധി തവണ ഇതുമായി ബന്ധപ്പെട്ട്‌ പരിഹാരം കാണാന്‍ സമീപിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടിരുന്നില്ലെന്ന്‌ ഇവര്‍ പറയുന്നു. ഒരു കോടി രൂപയുടെ പദ്ധതിയാണ്‌ കോര്‍പ്പറേഷന്‍ തെരവ്‌ വിളക്കിനായി നീക്കിവച്ചിരിക്കുന്നത്‌.ഇതിനായുള്ള ടെന്‍ഡര്‍ എട്ടിന്‌ നല്‍കുമെന്ന്‌ അറിയുന്നു.


അപകടം സ്‌ഥിരമായ സാഹചര്യത്തില്‍ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും,വ്യാപാരികളുമെല്ലാം ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ട്‌ വന്നതിനാലാണ്‌ നടപടികളുമായി ഉടന്‍ മുന്നോട്ട്‌ പോവാന്‍ തീരുമാനിച്ചത്‌.താല്‍ക്കാലിക പരിഹാരത്തിനായി സോളാര്‍ വിളക്കുകള്‍ പല സ്‌ഥലങ്ങളിലും സ്‌ഥാപിച്ചിരുന്നു. ഇരുപത്തഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പാക്കിയത്‌.ഇത്‌ പൂര്‍ണമായും ഫലം കാണാത്ത സാഹചര്യത്തിലാണ്‌ തെരുവ്‌ വിളക്കുകള്‍ തന്നെ ആവശ്യമായിടത്ത്‌ ഉടന്‍ സ്‌ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌










from kerala news edited

via IFTTT

പുതിയടവന്‍ അമ്പാടി ഇനി സ്‌ഥാനികന്‍











Story Dated: Thursday, April 2, 2015 01:09


തൃക്കരിപ്പൂര്‍: കൊയോങ്കര ശ്രീ പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ അസുരകാലാന്‍ ദൈവത്തിന്റെആചാരസ്‌ഥാനികനായി എടാട്ടുമ്മലിലെ പുതിയടവന്‍ അമ്പാടി (72) ആചാരം കൊണ്ടു. പുതിയടവന്‍ തറവാട്ടിലെ അച്‌ഛനായിരുന്ന നാരായണന്‍ കാരണവരുടെ നിര്യാണത്തെത്തുടര്‍ന്നാണ്‌ അമ്പാടി നിയോഗിക്കപ്പെട്ടത്‌. നീലേശ്വരം മുട്ടത്ത്‌ തറവാട്ടില്‍ നിന്ന്‌ ആചാരപ്പുടവ കൈപ്പറ്റി കൊയോങ്കര പുതിയടവന്‍ തറവാട്ടിലെ പ്രാര്‍ത്ഥനക്ക്‌ ശേഷം പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെത്തി ദേവിയെ തൊഴുതു വണങ്ങി.


തുടര്‍ന്ന്‌ മുതിര്‍ന്ന സമുദായ അംഗങ്ങളുടെയും ആചാരസ്‌ഥാനികരുടെയും ബന്ധുമിത്രാതികളുടെയും അനുഗ്രഹം വാങ്ങി പയ്യക്കാല്‍ ഭഗവതി ക്ഷേത്രം സ്‌ഥാനികര്‍, സമുദായക്കാര്‍, വാല്യക്കാര്‍ കുറുവാപ്പള്ളി അറ സ്‌ഥാനികര്‍ തുടങ്ങിയവരുടെ അകമ്പടിയോടെ ദേശാധിപനായ ഉദിനൂര്‍ ശ്രീക്ഷേത്രപാലകന്റെ തിരുനടയിലെത്തി. ആചാരപ്പണം കൈമാറി 101 കുറവും തീര്‍ത്ത ശേഷം മടിയന്‍ നായരച്ചന്‍ പുതിയടവന്‍ അമ്പാടി കാരണവര്‍ എന്ന്‌ മൂന്നു തവണ പേര്‌ ചൊല്ലി വിളിച്ചതോടെ ആചാരം കൊള്ളല്‍ ചടങ്ങ്‌ പൂര്‍ത്തിയായി.










from kerala news edited

via IFTTT

ഗുജറാത്ത്‌ ഹാന്‍ഡ്‌ലൂം, ഹാന്‍ഡിക്രാഫ്‌റ്റ്സ്‌ എക്‌സിബിഷന്‌ തുടക്കമായി











Story Dated: Thursday, April 2, 2015 01:09


തലശ്ശേരി: വിഷു ആഘോഷം ഗംഭീരമാക്കുവാന്‍ പുതുമയാര്‍ന്ന വസ്‌ത്ര വൈവിധ്യങ്ങളുടെ അനുപമ പ്രദര്‍ശനവുമായി ഇന്ത്യയിലെ ഒന്‍പത്‌ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വസ്‌ത്ര കരകൗശല പ്രദര്‍ശനവും വില്‍പനയും തലശ്ശേരി ശാരദാ കൃഷ്‌ണയ്ര്‍യ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. കൊച്ചിയിലെ ഗുജറാത്ത്‌ എംപോറിയമാണ്‌ സംഘാടകര്‍.


എക്‌സിബിഷന്‌ വരുന്നവര്‍ക്ക്‌ ഗുജറാത്ത്‌, മദ്ധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍, ബംഗാള്‍, ഒറീസ്സ, ആന്ധ്രാപ്രദേശ്‌, കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളുടെ വസ്‌ത്ര, കരകൗശല നിര്‍മ്മാണ വൈദഗ്‌ധ്യം നേരില്‍ കാണാം. ഇന്ത്യാ ഗവര്‍ണ്‍മെന്റിന്റെ ഡവലപ്‌മെന്റ്‌ സ്‌കീം പ്രകാരം കൈത്തറി, കരകൗശല കലാകാരന്‍മാരെ സഹായിക്കുന്നതിനാണ്‌ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്‌. ഇവര്‍ നിര്‍മ്മിച്ച ഉല്‌പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട്‌ നല്‍കി ഇവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ്‌ ലക്ഷ്യം.


ഇത്രയേറെ സംസ്‌ഥാനങ്ങളിലെ വസ്‌ത്ര കരകൗശല ഉല്‌പന്നങ്ങള്‍ ഒരു കുടക്കീഴില്‍ കാണാവുന്നത്‌ ഗുജറാത്ത്‌ എംപോറി എക്‌സിബിഷനില്‍ മാത്രമാണെന്ന്‌ മാനേജര്‍ കെ. അരുണാചലം പറഞ്ഞു. പ്രദര്‍ശന നഗരിയില്‍ കരകൗശല ഉല്‌പന്നങ്ങളുടെ നിര്‍മ്മാണം ലൈവായി കാണാവുന്നതാണ്‌. ഹാന്റ്‌ലൂം തുണിത്തരങ്ങള്‍ക്ക്‌ 20%, ഹാന്റിക്രാഫ്‌റ്റ് ഉല്‌പന്നങ്ങള്‍ക്ക്‌ 10% സര്‍ക്കാര്‍ റിബേറ്റും ലഭ്യമാണ്‌. 10 രൂപമുതല്‍ 10000 രൂപവരെ വിലമതിക്കുന്ന വസ്‌തുക്കള്‍ അടങ്ങിയ പ്രദര്‍ശനം 15 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെ ഉണ്ടായിരിക്കും.










from kerala news edited

via IFTTT

അവശനായയാളെ ബൈക്കിന് നടുവിലിരുത്തി ആശുപത്രിയില്‍ എത്തിച്ചു; ജനസേവനത്തിന് മാതൃകയായി പോലീസുകാര്‍











Story Dated: Thursday, April 2, 2015 07:00


mangalam malayalam online newspaper

തൃശൂര്‍: നെഞ്ചുവേദന മൂലം അതീവഗുരുതരാവസ്‌ഥയിലായ രോഗിയെ ബൈക്കിന് നടവിലിരുത്തി ആശുപത്രിയില്‍ എത്തിച്ച പോലീസുകാര്‍ ജനസേവനത്തിന്റെ വ്യത്യസ്തമായ മുഖമായി മാറി. പട്ടിക്കാട്‌ ഗ്യാസ്‌ ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന്‌ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ നിയന്തിക്കാനെത്തിയ സീനിയര്‍ സി.പി.ഒ. കെ.പി.ഷിബു, സി.പി.ഒ. എ.രതീഷ്‌ എന്നീ പോലീസുകാര്‍ വയോധികന്റെ ജീവന്‍ രക്ഷിച്ചു മാതൃകയായത്.


നെഞ്ചുവേദന മൂലം അതീവഗുരുതരാവസ്‌ഥയില്‍ ഓട്ടോയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്ന കിഴക്കഞ്ചേരി ഏറാട്ട്‌ വീട്ടില്‍ ശിവരാമ(64) നാണ്‌ ഇവര്‍ കാരുണ്യത്തിന്റെ തണലായത്‌. ഇന്നലെ രാവിലെ ആറരയ്‌ക്കാണ്‌ ഇരുവരും ഹൈവേ ത്രൂ സ്‌പൈഡര്‍ പട്രോളിംഗ്‌ ഡ്യൂട്ടിക്കായി പട്ടിക്കാട്‌ എത്തിയത്‌. വാണിയമ്പാറ ഭാഗത്തായിരുന്നു ഡ്യൂട്ടി. രാവിലെ ഏഴുമണിയോടെ ഗതാഗതക്കുരുക്ക്‌ മേഖലയില്‍ രൂക്ഷമായിരുന്നു.


ഇതിനിടെ ഹെഡ്‌ലൈറ്റിട്ടുവന്നിരുന്ന ഓട്ടോയിലായിരുന്നു ശിവരാമനെ കൊണ്ടുവന്നത്‌. മകളും ചെറുമകളും കൂടെയുണ്ടായിരുന്നു. ദേഹമാസകലം വിയര്‍ത്തൊഴുകി തളര്‍ന്ന ശിവരാമനെ രക്ഷിക്കാന്‍ നാട്ടുകാരും യാത്രക്കാരും അഭ്യര്‍ഥിക്കുകയായിരുന്നു. ശിവരാമനേയുംകൊണ്ടുവന്ന ഓട്ടോറിക്ഷ ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍പെട്ടതുമൂലം ആശുപത്രിയിലേക്കു പോകാന്‍ കഴിയാതെ വഴിയില്‍ അകപ്പെട്ട നിലയിലായിരുന്നു.


സമയോചിതമായി ചിന്തിച്ച ഇരുവരും ഗുരുതരാവസ്‌ഥയിലുള്ള ശിവരാമനെ ബുള്ളറ്റിന്റെ നടുവിലിരുത്തി സാഹസികമായി ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. രതീഷാണ്‌ ബൈക്ക്‌ ഓടിച്ചത്‌. ശിവരാമനെ പിടിച്ചുകൊണ്ട്‌ ഷിബു പുറകില്‍ ഇരുന്നു. മേലുദ്യോഗസ്‌ഥരെ ഇക്കാര്യം ധരിപ്പിച്ചു. ആശുപത്രിയിലെത്തിച്ച ശിവരാമനെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സയും ലഭ്യമാക്കി. സമയോചിത ഇടപെടലാണ്‌ നടത്തിയതെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. അഭിനന്ദനം ഏറ്റുവാങ്ങി വീണ്ടും പട്ടിക്കാട്‌ ദേശീയപാതയിലേക്ക്‌ മടങ്ങി.










from kerala news edited

via IFTTT

താഴില്‍ പശതേച്ച്‌ ഏപ്രില്‍ ഫൂളാക്കല്‍











Story Dated: Thursday, April 2, 2015 01:11


വാടാനപ്പള്ളി: ഏപ്രില്‍ ഫൂളാക്കാന്‍ ഇറങ്ങിയവര്‍ കടയുടെ താഴില്‍ പശതേച്ച്‌ കച്ചവടക്കാരനെ വട്ടംകറക്കി. തൃത്തല്ലൂര്‍ വാവ സ്‌റ്റോഴ്‌സിന്റെ ഷട്ടറിലെ താഴിനാണ്‌ ഒട്ടിച്ചാല്‍ വിട്ടുപോരാത്ത പശ പുരട്ടിയത്‌. വിഡ്‌ഢി ദിനത്തില്‍ ഇന്നലെ രാവിലെ കച്ചവടക്കാരന്‍ താക്കോല്‍ ഉപയോഗിച്ച്‌ താഴു തുറക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ സൂപ്പര്‍ ഗ്ലൂ പോലുള്ള പശ ഒഴിച്ചു പിടിപ്പിച്ച നിലയില്‍ കണ്ടെത്തിയത്‌. മുന്‍ വര്‍ഷങ്ങളിലും ഏപ്രില്‍ഫൂള്‍ ദിനത്തില്‍ തൃത്തല്ലൂരില്‍ സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്‌. കടയുടമ വാടാനപ്പള്ളി പോലീസില്‍ പരാതി നല്‍കി. താഴു തകര്‍ത്താണ്‌ കടതുറന്നത്‌.










from kerala news edited

via IFTTT

കടവല്ലൂര്‍ ക്ഷേത്രത്തിലേക്ക്‌ ചവിട്ടുപടികള്‍ നിര്‍മിക്കുന്നു











Story Dated: Thursday, April 2, 2015 01:11


കുന്നംകുളം: പഞ്ചായത്തിന്റേതാണെന്ന്‌ അവകാശപ്പെട്ട്‌ ടാര്‍ ചെയ്‌ത റോഡ്‌ കടവല്ലൂര്‍ ക്ഷേത്ര ഉപദേശകസമിതി വെട്ടിപ്പൊളിച്ച്‌ ക്ഷേത്രഗോപുരനടയിലേക്ക്‌ 15 മീറ്റര്‍ നീളത്തില്‍ ചവിട്ടുപടികളുടെ നിര്‍മാണമാരംഭിച്ചു.


കഴിഞ്ഞമാസം ടാര്‍ചെയ്‌ത ഈ റോഡ്‌ ക്ഷേത്ര ഉപദേശകസമിതി ജെ.സി.ബി. ഉപയോഗിച്ച്‌ വെട്ടിപ്പൊളിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ പഞ്ചായത്ത്‌ ഭരണസമിതി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ റോഡ്‌ പഞ്ചായത്തിന്റേതാണെന്ന്‌ തെളിയിക്കാവുന്ന രേഖകള്‍ ഹാജരാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കടവല്ലൂര്‍ ക്ഷേത്രത്തിന്റേതാണ്‌ ഈ റോഡ്‌.


വെട്ടിപ്പൊളിച്ച റോഡിന്റെ ഒരുഭാഗത്ത്‌ 15 മീറ്റര്‍ നീളത്തിലാണ്‌ ഗോപുരനടയ്‌ക്ക് നേരേയായി പൗരാണിക മാതൃകയില്‍ ചവിട്ടുപടികള്‍ നിര്‍മിക്കുന്നത്‌. ക്ഷേത്രമതില്‍ക്കെട്ടിനോടു ചേര്‍ന്ന്‌ എട്ടടി വീതിയില്‍ വാഹനങ്ങള്‍ക്ക്‌ വരാനായി റോഡും നിര്‍മിക്കുന്നുണ്ട്‌. 20 അടി നീളത്തില്‍ 10 അടി വീതിയില്‍ ആറു പടികളാണ്‌ നിര്‍മിക്കുന്നത്‌. കടവല്ലൂര്‍ ക്ഷേത്രം മേല്‍ശാന്തി കക്കാട്‌ ശശി നമ്പൂതിരി ചവിട്ടുപടികളുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ചു. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഈ മാസം 24 ന്‌ (മേടം 10) ചവിട്ടുപടികള്‍ ക്ഷേത്രത്തിന്‌ സമര്‍പ്പിക്കുമെന്ന്‌ നിര്‍മാണകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ്‌ ചവിട്ടുപടികളുടെ നിര്‍മാണം നടത്തുന്നത്‌.










from kerala news edited

via IFTTT

യെമനില്‍ 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന്‌ യുഎന്‍; ഊരുപേടിയുമായി 350 ഇന്ത്യാക്കാര്‍ നാട്ടിലെത്തി









Story Dated: Thursday, April 2, 2015 06:18



mangalam malayalam online newspaper

സന/ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തില്‍ നടുങ്ങി വിറയ്‌ക്കുന്ന യെമനില്‍ നിന്നു രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ച 350 ഇന്ത്യക്കാരെ വ്യോമസേനയുടെ രണ്ടു വിമാനങ്ങളില്‍ നാട്ടിലെത്തിച്ചു. സൗദിസേനയും ഹൂദികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കെ 166 പേരുമായി ഇന്നലെ രാത്രിയില്‍ വിമാനങ്ങളിലൊന്ന്‌ കേരളത്തിലെത്തി. മറ്റൊന്നു മുംബൈയിലിറങ്ങി. മടങ്ങിയെത്തിയവരില്‍ 206 പേര്‍ മലയാളികളാണ്‌. 40 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 31 പേര്‍ മഹാരാഷ്‌ട്രക്കാരും 23 പേര്‍ പശ്‌ചിമ ബംഗാള്‍ സ്വദേശികളുമാണ്‌. ഡല്‍ഹിയില്‍നിന്നുള്ള 22 പേരും ഇക്കൂട്ടത്തിലുണ്ട്‌.


യെമനിലെ ഏഡനില്‍നിന്നു കപ്പല്‍ മാര്‍ഗം ജിബൂട്ടിയിലെത്തിച്ചാണ്‌ ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്‌. സൗദിയുടെ നേതൃത്വത്തില്‍ ഹൂദി വിമതര്‍ക്കെതിരേ രൂക്ഷമായ ആക്രമണം ആരംഭിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടതോടെയാണു മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങിയത്‌. വൈകിയാണെങ്കിലും ഏഡന്‍ തുറമുഖത്ത്‌ പ്രവേശിക്കാന്‍ ഇന്ത്യന്‍ കപ്പലായ ഐ.എന്‍.എസ്‌. സുമിത്രയ്‌ക്ക്‌ അനുമതി ലഭിച്ചതാണ്‌ ഇന്ത്യക്കാര്‍ക്കു രക്ഷാമാര്‍ഗമൊരുക്കിയത്‌. കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ മാര്‍ച്ച്‌ പതിനൊന്നു മുതല്‍ ഐ.എന്‍.എസ്‌. സുമിത്ര ഏഡന്‍ ഉള്‍ക്കടലിലുണ്ട്‌.


മാര്‍ച്ച്‌ മുപ്പതിനു ഏഡന്‍ തുറമുഖത്തിന്‌ അടുത്തെത്തിയ കപ്പല്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ തുറമുഖത്ത്‌ അടുത്തത്‌. പോരാട്ടം തുടരുന്നതിനാല്‍ പ്രവേശനാനുമതി വൈകുകയായിരുന്നു. ഏഡനില്‍നിന്ന്‌ ഒഴിപ്പിച്ച 350 ഇന്ത്യക്കാര്‍ക്കു പുറമെ ബാക്കിയുള്ളവരെയും ഒഴിപ്പിക്കാന്‍ കപ്പല്‍ വീണ്ടും പുറപ്പെടുമെന്ന്‌ അധികൃതര്‍ പറഞ്ഞു. ജിബൂട്ടിയിലുള്ള ആഭ്യന്തര സഹമന്ത്രി ജനറല്‍. വി.കെ. സിങ്‌ നേരിട്ടാണ്‌ കപ്പല്‍വിമാനമാര്‍ഗമുള്ള രക്ഷാനടപടികള്‍ ഏകോപിപ്പിക്കുന്നത്‌. ഓപ്പറേഷന്‍ രാഹത്ത്‌ എന്ന പേരിലുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഐ.എന്‍.എസ്‌ മുംബൈ, ഐ.എന്‍.എസ്‌. തര്‍ക്കാഷ്‌ എന്നീ രണ്ടു കപ്പലുകള്‍ മാര്‍ച്ച്‌ 30 പുറപ്പെട്ടിട്ടുണ്ട്‌.


ഇതിനൊപ്പം രണ്ടു യാത്രാ കപ്പലുകളും ജിബൂട്ടിയിലേക്കു പുറപ്പെട്ടിട്ടുണ്ട്‌. സോമാലിയന്‍ തീരത്തുകൂടിയാണ്‌ ഈ കപ്പലുകളുടെ യാത്ര. ആവശ്യമെങ്കില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍കൂടി ഒഴിപ്പിക്കലിനു വിട്ടുകൊടുക്കും. നാലായിരത്തോളം ഇന്ത്യക്കാരാണു യെമനിലുള്ളത്‌. കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ഹൂദി വിമതര്‍ക്കെതിരേ നടത്തിയ വ്യോമാക്രമണത്തില്‍ 37 ഫാക്‌ടറി ജീവനക്കാര്‍ കൊല്ലപ്പെട്ടു.


ഹൊദൈദയിലെ റെഡ്‌ സീപോര്‍ട്ടിലെ ക്ഷീരോല്‍പ്പന്ന ഫാക്‌ടറിയിലാണ്‌ ആക്രമണം ഉണ്ടായത്‌. യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം തുടങ്ങിയശേഷം സാധാരണക്കാരായ പൗരന്‍മാര്‍ ഇത്രയേറെ കൊല്ലപ്പെടുന്നത്‌ ഇതാദ്യമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറയുന്നു. ആക്രമണത്തില്‍ എണ്ണ സൂക്ഷിപ്പുശാലയും കത്തിനശിച്ചു. ഏഡനില്‍ ബോംബ്‌ വര്‍ഷിക്കുന്നതിന്റേയും വെടിവയ്‌പിന്റേയും ശബ്‌ദം രാത്രിയുടനീളം കേള്‍ക്കാമായിരുന്നെന്ന്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹജ്‌ജയിലിലെ മൈദി തുറമുഖത്തെ തീരപ്രതിരോധ സ്‌റ്റേഷനിലുണ്ടായ ആക്രമണത്തില്‍ ആറ്‌ സൈനികര്‍ കൊല്ലപ്പെട്ടു. സനയിലുള്ള ആര്‍മി ക്യാമ്പിനുനേരേയും ആക്രമണമുണ്ടായി.


അതിനിടയില്‍ യെമനില്‍ മരിച്ചതില്‍ കൂടുതലും കുട്ടികളാണെന്ന്‌ വിവരമുണ്ട്‌. 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 32 കുട്ടികള്‍ക്ക്‌ മാരകമായി പരിക്കേറ്റെന്നും ഐക്യരാഷ്‌ട്ര സഭ പറയുന്നു. അനേകം പേര്‍ പലായനം ചെയ്യുകയാണ്‌. ശക്‌തമായ വ്യോമാക്രമണമാണ്‌ ഹൂദികള്‍ക്കെതിരേ നടക്കുന്നത്‌. ആക്രമണത്തിനായി കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കാനുള്ള നീക്കത്തിലാണ്‌ സൗദി.


അതിനിടയില്‍ യെമനിലെ സ്‌ഥിതിഗതി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ നേരിട്ട്‌ ഇടപെട്ടു നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ പകര്‍പ്പു നല്‍കി. അവിടെ സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍നിന്ന്‌ ഒഴിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


യെമനില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ട്‌. ജീവന്‍ അപകടത്തിലാണെന്ന്‌ അവര്‍ കരഞ്ഞുകൊണ്ടാണു പറയുന്നത്‌. ഈ സാഹചര്യത്തില്‍ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ടു സനയിലും യെമനിലെ മറ്റു വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത്‌ ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്‌ക്കണം.


യെമനില്‍നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്‌സിറ്റ്‌ പാസും മറ്റ്‌ അനുമതികളും നല്‍കണം. ഇതിനു ഫീസ്‌ ഈടാക്കരുത്‌, സനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്‌ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട്‌ തടഞ്ഞുവയ്‌ക്കുകയും നഷ്‌ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട്‌ ജീവനക്കാര്‍ക്കു തിരികെവരാനുള്ള അവസരം ഉണ്ടാക്കണം. നഷ്‌ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്‌.


യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.










from kerala news edited

via IFTTT

കടലില്‍ മീന്‍പിടിക്കവെ ഇടിമിന്നലേറ്റ്‌ മത്സ്യത്തൊഴിലാളിയെ കാണാതായി











Story Dated: Wednesday, April 1, 2015 02:14


തിരുവല്ലം: തിങ്കളാഴ്‌ച രാത്രിയോടെ പൂന്തറയില്‍ നിന്നും മത്സ്യബന്ധനത്തിന്‌ പോയ മൂവര്‍ സംഘത്തിലെ ഒരാളെ ഇടിമിന്നലേറ്റ്‌ വള്ളത്തില്‍ നിന്ന്‌ കടലിലേക്ക്‌ വീണു കാണാതായി. കൂടെ ഉണ്ടായിരുന്ന സേവ്യര്‍, സുനില്‍ എന്നിവര്‍ പരുക്കുകളോടെ കരയ്‌ക്കെത്തിയാണ്‌ വിവരം അറിയിച്ചത്‌. പൂന്തുറ പള്ളിപുരയിടത്തില്‍ ആല്‍ബര്‍ട്ടി(36)നെയാണ്‌ ഇടിമിന്നലേറ്റ്‌ കാണാതായത്‌. പരുക്കേറ്റവര്‍ മെഡിക്കല്‍കോളജില്‍ ചികിത്സതേടി. പോസ്‌റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലും തീരദേശ പോലീസിന്റെ നേതൃത്വത്തിലും തിരച്ചില്‍ തുടരുകയാണെന്ന്‌ പൂന്തുറ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT