121

Powered By Blogger

Thursday, 17 October 2019

സെന്‍സെക്‌സില്‍ 112 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 112 പോയന്റ് ഉയർന്ന് 39163ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 11609ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 354 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ ഓഹരി 18 ശതമാനം കുതിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ റിലയൻസിന്റെ ഓഹരി വില 0.7 ശതമാനവും നേട്ടത്തിലാണ്. ഐടി ഓഹരികളായ ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവ വില്പന സമ്മർദത്തിലാണ്. ടാറ്റ മോട്ടോഴ്സ്, സിപ്ല, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. വിദേശ നിക്ഷേപകർഓഹരിവിപണിയിൽ തിരിച്ചെത്തിയതിനെതുടർന്ന് കഴിഞ്ഞ ദിവസം 454 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. sensex gains 112 pts

from money rss http://bit.ly/35IFYBg
via IFTTT

ബാങ്ക് ലയനം: 22-ന് ദേശീയ പണിമുടക്ക്

കൊച്ചി:പൊതുമേഖലാ ബാങ്കുകളുടെ ലയനം നിർത്തിെവയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ 22-ന് ദേശവ്യാപകമായി പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തിൽ 21-ന് പ്രകടനങ്ങൾ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ എ.കെ.ബി. ഇ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രൻ, എസ്. ഗോകുൽ ദാസ് എന്നിവർ പങ്കെടുത്തു.

from money rss http://bit.ly/2qgMzCy
via IFTTT

സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66ശതമാനം വർധന: വാർഷിക ശമ്പളം 305 കോടി രൂപ

ന്യൂയോർക്ക്:ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. ഇന്ത്യക്കാരനായ സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66 ശതമാനം വളർച്ച. 2018-19 സാമ്പത്തിക വർഷം അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം 4.29 കോടി ഡോളറായാണ് ഉയർന്നത്. അതായത്, ഏതാണ്ട് 305 കോടി രൂപ. 52-കാരനായ അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരിയാണ്. 23 ലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം. അദ്ദേഹം ചുമതലയേറ്റ ശേഷം കമ്പനിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ഓഹരിയുടമകൾക്ക് ലാഭവിഹിതവും ഓഹരികൾ മടക്കിവാങ്ങിയതും ഉൾപ്പെടെ 3,090 കോടി ഡോളറിന്റെ നേട്ടമുണ്ടായി. 2014-ലാണ് നാദെല്ല മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. പദവിയിലെത്തിയത്.

from money rss http://bit.ly/31tvxhn
via IFTTT

വിദേശ നിക്ഷേപകർ തിരിച്ചെത്തി: സെന്‍സെക്‌സ് കുതിച്ചത് 454 പോയന്റ്

മുംബൈ: ഓഹരി വിപണി തുടർച്ചയായി അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയതാണ് വിപണിയെ സ്വാധീനിച്ചത്. രാജ്യത്തെ ജിഡിപി കുറയുമെന്ന് ആർബിഐയും ഐഎംഎഫും വിലയിരുത്തിയിട്ടും വിദേശ നിക്ഷേപകർ വിപണിയിലേയ്ക്ക് തിരിച്ചെത്തിയതും മികച്ച നേട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞ ദിവസംമാത്രം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 2,750 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിൽ നടത്തിയത്. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ നാലുദിവസംകൊണ്ട് 1,406.67 കോടി രൂപയും വിപണിയിലിറക്കി. സെൻസെക്സ് 453.70പോയന്റ് നേട്ടത്തിൽ 39,052.06ലും നിഫ്റ്റി 122.40പോയന്റ് ഉയർന്ന് 11,586.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെഓഹരികൾ നേട്ടത്തിലും 1053ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആറുദിവസമായി സെൻസെക്സിലുണ്ടായ നേട്ടം നാലു ശതമാനമാണ്. അതായത് 1,400 പോയന്റ്. നിഫ്റ്റിയാകട്ടെ 450 പോയന്റും(4ശതമാനം)ഉയർന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ഗ്രാസിം, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2VUzNFF
via IFTTT

മുഹൃത്ത വ്യാപാരം ഒക്ടോബര്‍ 27ന് വൈകീട്ട്

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള മുഹൃത്ത വ്യാപാരം ഒക്ടോബർ 27ന് ഞായറാഴ്ച വൈകീട്ട് നടക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും 6.15 മുതൽ 7.15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക. ഹിന്ദു കലണ്ടർ പ്രകാരം ദീപാവലിക്കാണ് പുതിയ വർഷം ആരംഭിക്കുന്നത്. ആദിനത്തിൽ ഓഹരി വ്യാപാരം നടത്തിയാൽ ആവർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം. ദാപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബർ 28ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും.

from money rss http://bit.ly/32nHczF
via IFTTT

Wednesday, 16 October 2019

സാമ്പത്തിക തളര്‍ച്ച വ്യക്തികളുടെ നിക്ഷേപത്തെയും ബാധിച്ചു: വര്‍ധന 9.62 ശതമാനംമാത്രം

സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ സമ്പത്തിനെയും ബാധിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ വ്യക്തികളുടെ സമ്പത്തിൽ 9.62 ശതമാനമാണ് വർധനവുണ്ടായത്. ഇതുപ്രകാരം 430 ലക്ഷം കോടിരൂപയാണ് ഈ വിഭാഗത്തിലെ മൊത്തം സമ്പത്ത്. എന്നാൽ മുൻ സാമ്പത്തിക വർഷം ഇവരുടെ സമ്പത്തിൽ 13.45 ശതമാനം വർധനവുണ്ടായി. ധനകാര്യ ആസ്തികളിൽ 10.96 ശതമാനമാണ് വർധന. മുൻവർഷം 16.42 ശതമാനമായിരുന്നു എന്ന് ഓർക്കണം. ഫിസിക്കൽ ആസ്തികളിലെ വർധന 7.59 ശതമാനമാണ്. മുൻവർഷം ഈ വിഭാഗത്തിലെ വർധന 9.24 ശതമാനവുമായിരുന്നു. കാർവി ഇന്ത്യ പുറത്തുവിട്ട വെൽത്ത് റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ നാലുവർഷത്തിനിടെ വ്യക്തികളുടെ സമ്പത്ത് 2.4 ലക്ഷം കോടിയിൽനിന്ന് 4.30 ലക്ഷം കോടിയായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 11 ശതമാനമാണ് വാർഷിക നേട്ടം. സമ്പത്തുണ്ടാക്കാൻ സഹായിച്ചതിൽ മുന്നിൽ ഓഹരി നിക്ഷേപമാണ്. 19.88 ശതമാനമാണ് ഈയിനത്തിലെ നേട്ടം. സ്ഥിര നിക്ഷേപവും കടപ്പത്രവും 17.48 ശതമാനവും വളർച്ചനേടി. ഇൻഷുറൻസ് 14.08ശതമാനവും സേവിങസ് ഡെപ്പോസിറ്റ് 13.06 ശതമാനവും മൊത്തം നിക്ഷേപത്തിൽ വർധനവുണ്ടാക്കി. മ്യൂച്വൽ ഫണ്ടിന് 5.25 ശമതാനം നേട്ടവിഹിതം 5.25 ശതമാനംമാത്രമാണ്.

from money rss http://bit.ly/2BkGesg
via IFTTT

സെന്‍സെക്‌സില്‍ 64 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടരുന്നു. സെൻസെക്സ് 64 പോയന്റ് ഉയർന്ന് 38663ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 11466ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 738 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 599 ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, സിപ്ല, എച്ച്സിഎൽ ടെക്, ഒഎൻജിസി, ബജാജ് ഓട്ടോ, ബിപിസിഎൽ, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്

from money rss http://bit.ly/2BffuJw
via IFTTT

ബാങ്കിങ് തട്ടിപ്പ് വർഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആർ.ബി.ഐ

മുംബൈ:ബാങ്കിങ് മേഖലയിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)യുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചോദ്യമുയർന്നു. 2018-നുശേഷം തുടർച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആർ.ബി.ഐ.ക്കു പുറത്തുനിന്നുള്ള രണ്ടു ഡയറക്ടർമാരാണ് ചോദ്യമുന്നയിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ വജ്രവ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്നുനടത്തിയ കോടികളുടെ തട്ടിപ്പും മറ്റും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ആർ.ബി.ഐ. ശേഖരിക്കുന്ന വിവരങ്ങളിൽ തട്ടിപ്പിന്റെ വിവരങ്ങൾ പ്രതിഫലിക്കാത്തതും വേണ്ടത്ര വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുന്നതും മറ്റുമാകാം ഇതിനുകാരണമെന്ന് ആർ.ബി.ഐ. ഗവർണർ വിശദീകരിച്ചതായാണ് വിവരം. ബാങ്കിതര ധനകാര്യസ്ഥാപനമായ ഐ.എൽ. ആൻഡ് എഫ്.എസിലെ വായ്പാക്രമക്കേടുകളും പി.എം.സി. ബാങ്ക് തട്ടിപ്പും അടുത്തിടെ പുറത്തുവന്നിരുന്നു. പി.എം.സി. ബാങ്ക് 70 ശതമാനം വായ്പയും ഒറ്റസ്ഥാപനത്തിനുനൽകി എട്ടുവർഷം കഴിഞ്ഞിട്ടും ആർ.ബി.ഐ.ക്ക് കണ്ടെത്താനായിരുന്നില്ല. ഇതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കേസുകളാണ്. തട്ടിപ്പുനടത്തുന്നതിന് നിയമങ്ങളുടെയും നിബന്ധനകളുടെയും പഴുതുകൾ കണ്ടെത്തി ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നു. ആർ.ബി.ഐ.ക്ക് നൽകുന്ന വിവരങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിന് ബാങ്ക് അധികൃതർ രഹസ്യ സെർവറുകൾ ഉപയോഗിക്കുന്നതായും സംശയിക്കുന്നുണ്ട്. സഹകരണബാങ്കുകൾ വാണിജ്യബാങ്കുകളെ അപേക്ഷിച്ച് വളരെ കുറച്ചുവിവരങ്ങൾമാത്രമാണ് ആർ.ബിഐ.യുമായി പങ്കുവെക്കുന്നത്. ഏതാനും ഉദ്യോഗസ്ഥർമാത്രം ഉൾപ്പെടുന്നതല്ല ഈ തട്ടിപ്പുകളെന്നും വിലയിരുത്തപ്പെടുന്നു. വാണിജ്യബാങ്കുകൾ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിപ്രകാരം കൃത്യമായ രൂപത്തിലാണ് ആർ.ബി.ഐ.ക്ക് വിവരങ്ങൾ നൽകുന്നത്. എന്നാൽ, സഹകരണബാങ്കുകൾ ഇ-മെയിൽവഴിയാണ് വിവരം നൽകിവരുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ലഭിക്കാറില്ല. ആവർത്തനം ഉണ്ടാകുന്നതും പതിവാണ്. ഈസാഹചര്യത്തിൽ കൃത്യമായ രേഖയിൽ വിവരങ്ങൾ ആർ.ബി.ഐ.യുടെ കേന്ദ്രീകൃതസംവിധാനത്തിലേക്ക് എല്ലാ മാസവും നൽകണമെന്ന് സഹകരണബാങ്കുകൾക്ക് കഴിഞ്ഞദിവസം ആർ.ബി.ഐ. നിർദേശം നൽകിയിട്ടുണ്ട്.

from money rss http://bit.ly/2IS6KgL
via IFTTT

Tuesday, 15 October 2019

രാജ്യത്ത് 500 കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ മൂന്നുപേര്‍

ന്യൂഡൽഹി: രാജ്യത്ത് 500 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ളവർ ആകെ മൂന്നുപേർ. ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, 500 കോടി രൂപയിലേറെ വരുമാനമുള്ളവരുടെ പേരുവിവരങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടില്ല. മറ്റ് വിവരങ്ങൾ ഒരുവരുമാനമില്ലാത്തവരും റിട്ടേൺഫയൽ ചെയ്തിട്ടുണ്ട്. ഇവരുടെ എണ്ണം 1.7 ലക്ഷമാണ്. ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയിൽ വരുമാനമുള്ളവർ 89,793 പേരാണ്. 5-10 കോടി രൂപ വരുമാനമുള്ളവരാകട്ടെ 5,132 പേരും. 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പള വരുമാനമുള്ളവർ 81 ലക്ഷത്തിലധികം പേരുണ്ട്. ഇവരുടെ ശരാശരി വരുമാനം 7.12 ലക്ഷമാണ്. വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, കമ്പനികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 1.67 ലക്ഷംവരും. ഈ വിഭാഗത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 19 ശമതാനമാണ് വർധന. 5.52 കോടി വ്യക്തികൾ, 11.3 ലക്ഷം ഹിന്ദു അവിഭക്തകുടുംബങ്ങൾ, 12.69 ലക്ഷം സ്ഥാപനങ്ങൾ, 8.41 ലക്ഷം കമ്പനികൾ എന്നിങ്ങനെയാണ് റിട്ടേൺ ഫയൽ ചെയ്തവരുടെ കണക്കുകൾ.

from money rss http://bit.ly/33s6kWe
via IFTTT

ഊബര്‍ ഇന്ത്യയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമായി ഊബർ ഇന്ത്യയിലെ 10 മുതൽ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടൽ ഊബർ ഈറ്റ്സ് ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഊബറിന് രാജ്യത്ത് ഒട്ടാകെ 350-400 ജീവനക്കാർമാത്രമാണുള്ളത്. സാൻഫ്രാസിസ്കോ ആസ്ഥാനായി പ്രവർത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഊബറിന്റെ മൊത്തം വരുമാനത്തിൽ രണ്ടുശതമാനംമാത്രമാണ് ഇന്ത്യയിൽനിന്ന് ലഭിക്കുന്നത്. എന്നാൽ വരുമാനത്തേക്കാൾ ചെലവ് വർധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. Uber India lays off 10-15% of its staff

from money rss http://bit.ly/2Mk4GjR
via IFTTT

സെന്‍സെക്‌സില്‍ 128 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി നാലാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 128 പോയന്റ് നേട്ടത്തിൽ 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 11465ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 415 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഫാർമ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഗ്രാസിം, വിപ്രോ, യെസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഐഷർ മോട്ടോഴ്സ്, സിപ്ല, ഐടിസി, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, എൽആന്റ്ടി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 128 pts

from money rss http://bit.ly/2nQCLyv
via IFTTT

പട്ടിണിസൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്ത്

ന്യൂഡൽഹി: ആഗോള പട്ടിണിസൂചിക-2019-ൽ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം. കഴിഞ്ഞവർഷം 119 രാജ്യങ്ങളിൽ 103-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തവണ 117 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവും വളർച്ചക്കുറവും വർധിച്ചതാണ് ഇന്ത്യ സൂചികയിൽ പിന്നിലാകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2000-ത്തിൽ 83-ാം സ്ഥാനത്തും 2012-ൽ 95-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. പാകിസ്താനും നേപ്പാളും ഇന്ത്യയെക്കാൾ മുന്നിലെത്തി. 2018-ൽ 106-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ ഇക്കുറി 94-ാം സ്ഥാനത്താണുള്ളത്. നേപ്പാൾ 73-ാമതും. പട്ടികയിൽ ചൈന 25-ാം സ്ഥാനത്തും ശ്രീലങ്ക 66-ാമതും ബംഗ്ലാദേശ് 88-ാമതുമെത്തി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വിളർച്ച എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കി ആഗോള സന്നദ്ധ സംഘടനയായ വെൽത്ത് ഹങ്കർ ഹൈലൈഫ് ആണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. content highlights:India is 102 in Hunger Index

from money rss http://bit.ly/2ITTw30
via IFTTT

തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യ വളരുന്നു- ഐഎംഎഫ്

കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ജൂലായിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് 7.3 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു. മാന്ദ്യം സംബന്ധിച്ച സൂചനകൾ ആദ്യ പാദത്തിൽതന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളർച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളർച്ച 2020-ൽ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം. ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തർക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. നടപ്പുവർഷം ആഗോള വളർച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി. അതേസമയം, 2020-ൽ ആഗോളവളർച്ച 3.4 ശതമാനമായി മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. Content Highlights:IMF India GDP

from money rss http://bit.ly/2pkZfbl
via IFTTT

ആദായ നികുതി ലാഭിക്കാം, സമ്പത്ത് വര്‍ധിപ്പിക്കാം: മികച്ച ടാക്‌സ് സേവിങ് ഫണ്ടുകള്‍ ഇതാ

നീനുവിന് ജോലി ലഭിച്ചിട്ട് രണ്ടുവർഷമെ ആയിട്ടുള്ളൂ. 80 സി വകുപ്പുപ്രകാരം നിക്ഷേപം നടത്താൽ 1.50 ലക്ഷം രൂപയ്ക്കുവരെ ആദായ നികുതിയിളവുള്ളകാര്യം വൈകിയാണ് അവൾ അറിഞ്ഞത്. നികുതിയിളവിന് വിവിധ നിക്ഷേപ പദ്ധതികളുണ്ടെങ്കിലും സുഹൃത്തിന്റെ ഉപദേശ പ്രകാരം ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമിലാണ് നീനു നിക്ഷേപിച്ചത്. ആദായ നികുതി ദായകനും ആദ്യമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നയാളുമാണ് നിങ്ങളെങ്കിൽ സംശയിക്കേണ്ട ടാക്സ് സേവിങ് ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ദീർഘകാലയളവിൽ സമ്പാദ്യം സ്വരൂക്കൂട്ടുന്നതിനൊപ്പം നികുതി ആനുകൂല്യംകൂടി സ്വന്തമാക്കാൻ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും(ഒരു ലക്ഷംവരെയുള്ള നേട്ടത്തിന്)നികുതി ആനുകൂല്യങ്ങളുണ്ട്. ചുരുങ്ങിയത് 500 രൂപ വീതം എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. സാമ്പത്തിക വർഷം അവസാനത്തേയ്ക്ക് കാത്തുനിൽക്കാതെ ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപിയായി ഇപ്പോൾതന്നെ നിക്ഷേപിച്ചുതുടങ്ങാം. നികുതിയിളവ് നൽകുന്ന നിക്ഷേപ പദ്ധതികളിൽ ചുരുങ്ങിയ ലോക്ക് ഇൻ പിരിയഡ് ഉള്ളതും ടാക്സ് സേവിങ് ഫണ്ടുകൾക്കാണ്. മൂന്നുവർഷം പൂർത്തിയാകാതെ നിങ്ങളുടെ നിക്ഷേപം പിൻവലിക്കാനാവില്ല. നികുതിയിളവിനുള്ള മറ്റ് നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 15 വർഷവും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്(എൻഎസ് സി)അഞ്ചുവർഷവുമാണ് ലോക്ക് ഇൻ പിരിഡ്. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിഡ് ഉള്ളതുകൊണ്ട് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പിൻവലിക്കാമെന്ന് കരുതരുത്. ദീർഘകാല ലക്ഷ്യത്തിനായി ചുരുങ്ങിയത് ഏഴുമുതൽ പത്തുവർഷംവരെ എസ്ഐപി രീതിയിൽ നിക്ഷേപിച്ചാൽ മികച്ച നേട്ടം നൽകാൻ ടാക്സ് സേവിങ് ഫണ്ടുകൾക്ക് കഴിയും. മൂന്നുവർഷ കാലയളവിൽശരാശരി 11.05ശതമാനവും അഞ്ചുവർഷ കാലയളവിൽ 19.57 ശതമാനവും പത്തുവർഷ കാലയളവിൽ 13.13 ശതമാനം നേട്ടവുമാണ് ഈ കാറ്റഗറിയിലെ ഫണ്ടുകൾ നൽകിയിട്ടുള്ളത്. 69 ഫണ്ടുകളാണ് ഈ വിഭാഗത്തിൽ നിലവിലുള്ളത്. നിക്ഷേപത്തിന് നിർദേശിക്കുന്ന ഫണ്ടുകൾ 1. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 2. ഡിഎസ്പി ടാക്സ് സേവർ ഫണ്ട്​ 3. ആദിത്യ ബിർള എസ്എൽ ടാക്സ് റിലീഫ് 96 പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചതിന്റെ നേട്ടം പട്ടികയിൽ കാണുക. അഞ്ചുവർഷ കാലാവധിയിൽ ആറു ലക്ഷവും പത്തുവർഷ കാലാവധിയിൽ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. Fund Return Fund 5yr(In Lakhs) 5 yr % 10 yr(In Lakhs) 10 yr % Axis Long Term Equity 7.17 6.96 23.23 12.60 DSP Tax Saver 7.62 9.40 24.57 13.64 Aditya Birla SL tax Relief 96 7.17 6,96 23.23 12.60 പ്രതിമാസ എസ്ഐപി തുക 10,000 രൂപ. അഞ്ചുവർഷ കാലാവധി(1 ഒക്ടോബർ 2014മുതൽ 1 സെപ്റ്റംബർ2019വരെ).പത്തുവർഷ കാലാവധി1 ഒക്ടോബർ 2009 മുതൽ 1 സെപ്റ്റംബർ 2009 വരെ.).Return as on Oct14, 2019. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2IRar6l
via IFTTT

പിഎംസി ബാങ്ക്: പിന്‍വലിക്കാനുള്ള നിക്ഷേപ പരിധി 40,000 രൂപയായി ഉയര്‍ത്തി

ന്യൂഡൽഹി: നിക്ഷേപകർക്ക് ആശ്വാസം പകർന്നുകൊണ്ട് ആർബിഐ പിഎംസി ബാങ്കിൽനിന്ന് നിക്ഷേപം പിൻവലിക്കാനുള്ള പരിധി 40,000 രൂപയായി വർധിപ്പിച്ചു. നേരത്തെ പരമാവധി 25,000 രൂപയായിരുന്നു പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ഇതോടെ 77 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയുമെന്ന് ആർബിഐ അറിയിച്ചു. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനുതടർന്നാണ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ഉൾപ്പടെ അറസ്റ്റിലാണ്. ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുമാണ്.

from money rss http://bit.ly/2BdcE7P
via IFTTT

Monday, 14 October 2019

സെന്‍സെക്‌സില്‍ 106 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 106 പോയന്റ് നേട്ടത്തിൽ 38320ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 11367ലുമെത്തി. ബിഎസ്ഇയിലെ 713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകൾ ഉൾപ്പടെയുള്ള ആഗോള വിപണികൾ നേട്ടത്തിലാണ്. ഐഒസി, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, ഗ്രാസിം, വിപ്രോ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2VIobp3
via IFTTT

റിപ്പോ ലിങ്ക്‌ഡ്‌ വായ്പയിലേക്ക്‌ മാറുന്നത്‌ നേട്ടമോ...?

റീട്ടെയിൽ വിഭാഗത്തിലുള്ള ഹോം ലോൺ, പേഴ്സണൽ ലോൺ, വെഹിക്കിൾ ലോൺ, മോർട്ട്ഗേജ് ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്ക്കു പുറമേ എം.എസ്.എം.ഇ. വായ്പകളുടെ പലിശനിരക്കും ബാങ്കുകൾ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. സമ്പദ്ഘടനയ്ക്ക് ഉണർവ് നൽകാനും മറ്റുമായി റിസർവ് ബാങ്ക് പലപ്പോഴായി കുറയ്ക്കുന്ന നിരക്കു കുറയ്ക്കലുകളുടെ മെച്ചം ഇടപാടുകാരിലേക്ക് ഉടനടി എത്തുന്നില്ല എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു മാർഗ നിർദേശം ആർ.ബി.ഐ. നൽകിയത്. ഇതോടെ, പലിശ നിരക്കിനെക്കുറിച്ചുള്ള അവ്യക്തത കുറയുമെന്നും കാര്യങ്ങൾ കൂടുതൽ സുതാര്യമാവുമെന്നും പ്രതീക്ഷിക്കാം. പലിശ നിരക്ക് എത്രയെന്നറിയുക എളുപ്പം ഇതുവരെ ഉണ്ടായിരുന്ന എം.സി.എൽ.ആർ. നിരക്ക് (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) ഓരോ ബാങ്കിനും വിവിധ കാലാവധിക്കനുസൃതമായി വ്യത്യസ്തമായിരുന്നു. എന്നാൽ, എം.സി.എൽ.ആർ. നിരക്കിൽ നിന്ന് മാറി, ഏതെങ്കിലും ഒരു ബാഹ്യനിരക്കുമായി വായ്പയുടെ പലിശനിരക്ക് ബന്ധിപ്പിക്കണമെന്നായിരുന്നു ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകിയ നിർദേശം. ട്രഷറി ബിൽ നിരക്കുകൾ ഉൾപ്പെടെയുള്ള വിവിധ ബാഹ്യനിരക്കുകളുമായി തങ്ങളുടെ ലോണിന്റെ പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. യുടെ പാത പിന്തുടർന്ന് ഭൂരിപക്ഷം ബാങ്കുകളും തിരഞ്ഞെടുത്തത് 'റിപ്പോ' നിരക്കാണ്. ബാങ്കുകൾക്ക് അടിയന്തര ഘട്ടത്തിൽ പണം ആവശ്യം വരുന്ന പക്ഷം റിസർവ് ബാങ്കിനെ സമീപിച്ച് വായ്പ എടുക്കാവുന്നതാണ്. ഈ വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന നിരക്കാണ് 'റിപ്പോ നിരക്ക്'. ഒക്ടോബർ 4-ന് ഇത് 5.15 ശതമാനമാക്കി കുറച്ചിരുന്നു. റിപ്പോ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് തങ്ങളുടെ പലിശനിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന്, ആ വാർത്ത പത്രത്തിൽ കാണുന്ന ഇടപാടുകാരന് ബോധ്യമാകും എന്നതാണ് ഇതിന്റെ മെച്ചം. അതായത്, കഴിഞ്ഞ മാസം വരെ 5.40 ശതമാനം ആയിരുന്ന റിപ്പോ നിരക്ക്, ഈ ഒക്ടോബർ നാലിന് 5.15 ശതമാനത്തിലേക്ക് താഴ്ന്നതു വഴി അടുത്ത 3-ാം മാസം മുതൽ തങ്ങളുടെ വായ്പയുടെ പലിശനിരക്ക് 0.25 ശതമാനം കുറയുമെന്ന് ഇടപാടുകാരന് മനസ്സിലാക്കാം. ബാങ്കുകളുടെ നിരക്ക് ബാങ്കുകൾ ലോണുകളുടെ നിരക്ക് നിശ്ചയിക്കുന്നത് ഇങ്ങനെയാണ്: Effective Rate = Repo Rate + Mark of Rate + Credit Risk Premium. Effective rate എന്നു പറയുന്ന ഇടപാടുകാരനിൽ നിന്ന് യഥാർഥത്തിൽ ഈടാക്കപ്പെടുന്ന നിരക്കിലേക്ക് എത്തിച്ചേരാൻ റിപ്പോ നിരക്കിന്റെ കൂടെ ഒരു 'മാർക്ക് അപ്പ്' നിരക്കും ഈ ക്രെഡിറ്റ് റിസ്കിന് ബാങ്ക് ഈടാക്കുന്ന പ്രീമിയവും കൂടി കൂട്ടിച്ചേർത്താണ് ബാങ്കുകൾ യഥാർഥ നിരക്ക് ഇടപാടുകാരനിൽ നിന്ന് ഇൗടാക്കുക. ഒരു പ്രമുഖ ബാങ്കിന്റെ റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് ഉദാഹരണമാക്കാം: ലോൺ തുക റിപ്പോ നിരക്ക് + മാർക്ക് അപ്പ് നിരക്ക് + പ്രീമിയം = എഫക്ടീവ് നിരക്ക് 30 ലക്ഷം വരെ 5.15 + 2.65 + 0.15 = 7.95% 30 - 75 ലക്ഷം 5.15 + 2.65 + 0.40 = 8.20% 75 ലക്ഷത്തിനു മുകളിൽ 5.15 + 2.65 + 0.50 = 8.30% റിപ്പോ ലിങ്ക്ഡ് വായ്പ മെച്ചമാകുമോ...? സമീപഭാവിയിൽ നിരക്ക് കുറയാൻ തന്നെയാണ് സാധ്യത. എം.സി.എൽ.ആർ. നിരക്കിലുള്ള ലോൺ പലിശയും വർഷാവർഷം ബാങ്കുകൾ പുനർ നിശ്ചയിക്കുന്നുണ്ട്. എന്നാൽ, മൂന്നുമാസ ഇടവേളകളിൽ 'റിപ്പോ ലിങ്ക്ഡ്' നിരക്ക് പുനഃക്രമീകരിക്കപ്പെടും എന്നതാണ് മെച്ചം. ചുരുക്കത്തിൽ, നിരക്ക് കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഈ നിരക്ക് ഇടപാടുകാരന് മെച്ചമാവുകയും മറിച്ചാവുമ്പോൾ ദോഷമാവുകയും ചെയ്യും. പുതിയ നിരക്കിലേക്ക് മാറാൻ ബാങ്കുകളിൽ ചെന്ന് ഒരു സപ്ളിമെന്ററി എഗ്രിമെന്റും പുതിയ ലോൺ സാങ്ഷൻ ലെറ്ററും ഒപ്പിട്ടുനൽകണം. ഇതിന് ഒരു ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഒരു പ്രമുഖ ബാങ്ക്, ലോണിന്റെ ബാക്കിയായ തുകയുടെ 0.5 ശതമാനമോ 10,000 രൂപയോ ഏതാണ് കുറവ്, അതാണ്, ഈ മാറ്റത്തിനായി ചാർജ് ചെയ്യുന്നത്. വിവിധ ബാങ്കുകളുടെ നിരക്ക് പലതരത്തിൽ ആയതിനാൽ, ഇത്തരത്തിൽ മാറുന്നതിനു മുൻപ് ഈടാക്കുന്ന ചെലവും മെച്ചവും കണക്കുകൂട്ടണം. കേവലം 0.25 ശതമാനം നിരക്ക് ഉപഭോക്താവിന് ഉണ്ടാക്കുന്ന മെച്ചം ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് വ്യക്തമാകും: കേവലം 0.25 ശതമാനം വ്യതിയാനം പോലും 2.53 ലക്ഷം രൂപയുടെ വ്യത്യാസമുണ്ടാക്കുമെന്ന് അറിയുമ്പോൾ, നിലവിലെ ഭവനവായ്പ എവിടെ നിന്നാണെന്നും ഈടാക്കപ്പെടുന്ന നിരക്ക് എത്രയെന്നും കുറഞ്ഞ നിരക്കിലേക്ക് മാറാനാവുമോ എന്നും ഓരോരുത്തരും പരിശോധിക്കുന്നത് നല്ലതായിരിക്കും. manojthomask@yahoo.co.uk

from money rss http://bit.ly/2BcMceD
via IFTTT

എസ്‌ഐപി: ആറുമാസത്തിനിടെ നിക്ഷേപമായെത്തിയത് 49,000 കോടി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ആറുമാസത്തിൽ ചെറുകിട നിക്ഷേപകർ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചത് 49,000 കോടി രൂപ. കഴിഞ്ഞവർഷം ഇതേകാലയളവിലെ നിക്ഷേപത്തേക്കാൾ 11 ശതമാനമാണ് വർധന. 2018 ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 44,487 കോടി രൂപയാണ് റീട്ടെയിൽ നിക്ഷേപകർ എസ്ഐപിയായി നിക്ഷേപിച്ചതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി നിക്ഷേപിക്കാനാണ് റീട്ടെയിൽ നിക്ഷേപകർ താൽപര്യം കാണിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 49,316 കോടി രൂപയാണ് ഈതരത്തിൽ നിക്ഷേപമായെത്തിയത്. സെപറ്റംബർവരെയുള്ള 12 മാസത്തെ കണക്കെടുത്താൽ നിക്ഷേപം 8,000 കോടി രൂപയിലേറെവരും. കുറച്ചുവർഷങ്ങളായി എസ്ഐപി വഴിയുള്ള നിക്ഷേപം വർധിച്ചുവരികയാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 92,700 കോടി രൂപയാണ് എസ്ഐപിവഴി നിക്ഷേപമായെത്തിയത്. 2017-18 വർഷത്തിൽ 67,000 കോടിയായിരുന്നു. 2016-17 വർഷമാകട്ടെ ഇത് 43,900 കോടി രൂപയുമായിരുന്നു. വിവിധ മ്യൂച്വൽ ഫണ്ടുകളിൽ റഗുലറായി നിക്ഷേപം തുടരുന്ന 2.84 ലക്ഷം കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഓരോ മാസവും ശരാശരി പുതിയതായി 9.29 ലക്ഷം അക്കൗണ്ടുകളാണ് തുറക്കുന്നത്. ഇവയിലെ ശരാശരി നിക്ഷേപം 2,900 രൂപയുമാണ്. 44 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് രാജ്യത്തുളളത്. ഇവയിൽ പ്രധാനമായും നിക്ഷേപമെത്തുന്നത് എസ്ഐപിവഴിയാണ്. 2019 സെപ്റ്റംബർ അവസാനത്തിലെ കണക്കുപ്രകാരം 25.68 ലക്ഷം കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 24.31 ലക്ഷംകോടി രൂപയായിരുന്നു മൊത്തം ആസ്തി. റിക്കറിങ് ഡെപ്പോസിറ്റ് പോലെ നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ആഴ്ചയോ, മാസമോ, മൂന്നുമാസത്തിലൊരിക്കലോ ഇതിന് കാലയളവായി തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

from money rss http://bit.ly/2OJBRPi
via IFTTT

പെട്രോളിന് ഏറ്റവും വിലക്കൂടുതല്‍ എവിടെ; സൗജന്യമായി നല്‍കുന്ന രാജ്യമേത്?

സെപ്റ്റംബർ 14നുണ്ടായ സൗദി ആരാംകോയിലെ ഡ്രോൺ ആക്രമണത്തെതുടർന്ന് അസംസ്കൃത എണ്ണവിലയിൽ വൻചാഞ്ചാട്ടമാണുണ്ടായത്. ഒക്ടോബർ മാസത്തിലെത്തിയതോടെ വിലയിൽ കുറവുണ്ടായി. ഈ സാചര്യത്തിൽ പെട്രോളിന് ഏറ്റവും വിലകുറഞ്ഞതും വില കൂടിയതുമായ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഇന്ത്യയുടെ സ്ഥാനവും അറിയാം. വെനേസുല: വിശ്വസിച്ചാലും ഇല്ലെങ്കിലും സൗത്ത് അമേരിക്കൻ രാജ്യമായ വെനെസുലെയിൽ പെട്രോൾ സൗജന്യമായാണ് അവിടത്തുകാർക്ക് നൽകുന്നത്. ഇതിനായി സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ക്യൂബ: ലിറ്ററിന് 6.38 രൂപ. സുഡാൻ: ലിറ്ററിന് 9.93 രൂപ. കുവൈത്ത്: വില 23.83 രൂപ അൽജീരിയ: 24.83 രൂപ നോർവെ: 132.71 രൂപ ബർബാദോസ്-134.13 രൂപ മൊണാകോ: 134.84 രൂപ ഐസ് ലാൻഡ്: 134.83 ഹോങ്കോങ്-160.39 പാകിസ്താൻ-51.09 രൂപ ഇന്ത്യ-79.57 രൂപ ഇന്ത്യയിൽ മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 79.59 രൂപയാണ്. ഡീസലിനാകട്ടെ 70.22 രൂപയും ലോക റാങ്കിങിൽ 70ാംസ്ഥാനമാണ് പെട്രോൾ വിലയുടെ കാര്യത്തിൽ ഇന്ത്യക്കുള്ളത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോളിന് കുറഞ്ഞവിലയാണ് പാകിസ്താനിൽ. 51.09 രൂപ. റാങ്കിങിൽ 29ാംസ്ഥാനമാണ് പാകിസ്താനുള്ളത്. ഹോങ്കോങിലാണ് പെട്രോളിന് വിലകൂടുതൽ. 160.39 രൂപയാണ് പെട്രോൾ ലിറ്ററിന് അവർ ഈടാക്കുന്നത്. സെപ്റ്റംബർ 16ലെ ആഗോള വിലനിലവാരമാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്. വിലനിശ്ചയിച്ചിട്ടുള്ളത് രൂപയിലുമാണ്.

from money rss http://bit.ly/2MfO0dg
via IFTTT

Sunday, 13 October 2019

ലിസ്റ്റ് ചെയ്ത ഉടനെ ഐആര്‍സിടിസി ഓഹരി വില 113 ശതമാനം കുതിച്ചു

മുംബൈ: 320 രൂപ വില നിശ്ചയിച്ച ഐആർസിടിസിയുടെ ഓഹരി, വിപണിയിൽ ലിസ്റ്റ് ചെയ്ത ഉടനെ കുതിച്ചത് ഇരട്ടിയോളം. 110 ശതമാനത്തോളമാണ് ഓഹരി വില ഉയർന്നത്. പത്തുമണിയോടെ 687 രൂപയ്ക്കാണ് വ്യാപാരം നടന്നത്.സമീപകാലത്തൊന്നും ലിസ്റ്റ് ചെയ്ത ഉടനെ കമ്പനികളുടെ ഓഹരി വില ഇത്രയും കുതിച്ചിട്ടില്ല. കോർപ്പറേറ്റ് നിക്ഷേപകർക്ക് 320 രൂപയ്ക്കും ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കും 10 രൂപ കുറച്ച് 310 രൂപയുമാണ് ലിസ്റ്റിങ് പ്രൈസ് നിശ്ചയിച്ചിരുന്നത്. 638 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന് 112 ഇരട്ടിയാണ് സബ്സ്ക്രിപ്ഷനായി ലഭിച്ചത്. അതായത് 72,000 കോടി രൂപയുടെ അപേക്ഷകൾ. ലിസ്റ്റ് ചെയ്യുമ്പോൾ 500 രൂപയിലേറെഓഹരി വില കുതിക്കുമെന്ന് വിപണിയിൽനിന്ന് വിലയിരുത്തലുണ്ടായിരുന്നു. IRCTC climbs 113% over issue price

from money rss http://bit.ly/2VGB1V6
via IFTTT

രോഗഭയം സാമ്പത്തികപ്രശ്നവും കൂടിയാണ്

മാത്യൂസ് 63 വയസ്സുള്ള ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്... ഒരു സ്വകാര്യ ഇൻഷുറൻസ് സ്കീമിൽ ചേർന്നതിന്റെ ഭാഗമായി അതിൽനിന്ന് പെൻഷൻ ലഭിക്കുന്നുണ്ട്... രോഗഭയമാണ് അദ്ദേഹത്തിന്റെ പ്രശ്നം. എല്ലാ ആഴ്ചയിലും പോയി രക്തം പരിശോധിക്കും. ഷുഗർ കൂടിയോ, കുറഞ്ഞോ എന്ന ആധിയാണ്. എങ്ങാനും കൂടുതലായി കണ്ടാൽ ആ ലാബിന്റെ കുഴപ്പമാണെന്നും പറഞ്ഞ് മറ്റൊരു ലാബിലേക്ക് ഓടിപ്പോകും. വർഷത്തിലൊരിക്കൽ 'എക്സിക്യുട്ടീവ് ചെക്കപ്പ്' എന്ന പേരിൽ മുഴുവൻ ശരീരപരിശോധനയും നടത്തും. രോഗവിവരം ഡോക്ടർമാരോട് പറഞ്ഞാൽ മാനസികപ്രശ്നമാണെന്നും വലിയ അസുഖങ്ങളൊന്നുമില്ലെന്നും പറഞ്ഞ് വെറുതെ വിടും. രോഗം മൂർച്ഛിച്ചതിനുശേഷം മാത്രമേ ഇവർ പറയുകയുള്ളോ എന്ന ആധിയും അദ്ദേഹത്തിൽ വർധിച്ചുവരുന്നു. ആരോഗ്യം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്...? പണ്ട് 'രോഗമില്ലാത്ത അവസ്ഥ'യെയാണ് 'ആരോഗ്യം' എന്ന് വിളിച്ചിരുന്നത്. എന്നാൽ, ഇന്ന് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ കേവലം രോഗരഹിതമായ അവസ്ഥയായി മാത്രം കരുതുന്നില്ല. മറിച്ച്, 'ആരോഗ്യമെന്നത് ഒരു വ്യക്തിയുടെ സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി'യായാണ് നിർവചിക്കുന്നത്. ഈ നിർവചനത്തെ കുറച്ചുകൂടി വിപുലീകരിച്ച് 'ആരോഗ്യത്തെ സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഉപാധി'യായി പരിഗണിക്കുന്നു. 'പൊതുജനാരോഗ്യം' എന്ന പദപ്രയോഗവും ഈ വിപുലീകരണത്തിന്റെ ഫലമാണ്. സാമ്പത്തികശാസ്ത്രത്തിൽ 'ഇക്കണോമിക്സ് ഓഫ് ഹെൽത്ത് കെയർ' അഥവാ 'ആരോഗ്യ സാമ്പത്തികശാസ്ത്രം' എന്ന ശാഖയുണ്ട്. ആരോഗ്യസംരക്ഷണ മാർഗങ്ങളുടെയും രോഗചികിത്സയുടെയും ചെലവും കാര്യക്ഷമതയും മൂല്യവും രോഗചികിത്സാ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ഉത്പാദനവും ഉപഭോഗവും എല്ലാം പഠനവിഷയമാകുന്ന ശാസ്ത്രശാഖയാണിത്. 'കെന്നത്ത് ആരോ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ആരോഗ്യ സാമ്പത്തികശാസ്ത്രത്തിലെ ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ പ്രതിപാദിക്കുന്നു. ആരോഗ്യസംരക്ഷണ സാമ്പത്തികശാസ്ത്രത്തിന് മൂന്ന് തലങ്ങളുണ്ട്. അവ 'മെഡിക്കൽ സാമ്പത്തികശാസ്ത്രം', 'മാനസികാരോഗ്യ സാമ്പത്തികശാസ്ത്രം', 'ബിഹേവിയറൽ സാമ്പത്തികശാസ്ത്രം' എന്നിവയാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി അളക്കുന്ന സാമ്പത്തിക സൂചികകളായ 'ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ്' (എച്ച്.ഡി.ഐ.) അഥവാ 'മനുഷ്യവികസന സൂചിക', 'ഫിസിക്കൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ്' (പി.ക്യു.എൽ.ഐ.) അഥവാ 'ജീവിത ഭൗതിക ഗുണമേന്മാ സൂചിക' എന്നിവയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ഈ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ വികസനത്തെ അതിന്റെ തോതനുസരിച്ച് ക്രമീകരിച്ച് നിശ്ചിതപ്പെടുത്തുന്നു. ഉത്പാദിത വസ്തുക്കളുടെ പട്ടികയിൽ ആരോഗ്യപരിപാലനത്തെ സാമ്പത്തികശാസ്ത്രത്തിൽ 'മെറിറ്റ് വസ്തുക്കൾ' എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു വസ്തുവിന്റെ ഉപയോഗം അത് ഉപയോഗിക്കുന്ന ആൾക്കുമാത്രമല്ല, ഒരു സമൂഹത്തിന് മൊത്തത്തിൽ പ്രയോജനകരമാവുമ്പോഴാണ് അതിനെ 'മെറിറ്റ് വസ്തു' എന്ന് വിളിക്കുന്നത്. അതുകൊണ്ട്, മെറിറ്റ് വസ്തുക്കൾ സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇത് രണ്ടുംകൂടി ചേർന്ന മേഖലയിലും സുലഭമായി ലഭ്യമാക്കേണ്ടതാണ്. ഇവിടെയാണ് ആരോഗ്യപരിപാലനം ഒരു പൊതുസ്വത്തായി പരിഗണിച്ച് ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്വം വർധിക്കുന്നത്. ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച്, 'ഒരുവന്റെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ ആരോഗ്യസംരക്ഷണം അടിസ്ഥാന അവകാശമാണ്'. എന്നാൽ ഇത് അടിസ്ഥാനപരമായ ആവശ്യമായി ഇന്നും മാറിയിട്ടില്ല. ഇത് സാധ്യമാകാൻ വ്യക്തിപരമായ ചുവടുകൾ എടുക്കുന്നതോടൊപ്പം, അതിനായുള്ള സാമൂഹ്യവും ഘടനാപരവുമായ ചുവടുവയ്പുകൾകൂടി നടപ്പിലാക്കണം. ഒന്നാമതായി, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യമേഖലയിലും സർക്കാർതലത്തിലും പ്രബലമാക്കുക എന്നതാണ്. രണ്ടാമതായി, ആരോഗ്യപരിപാലനം എന്നത് വികസനസൂചിക ആയതിനാൽ ഈ രംഗത്തുള്ള നിക്ഷേപം പ്രധാനപ്പെട്ടതാണ്. 'ഹെൽത്ത് ടൂറിസ'ത്തിന്റെ സാധ്യതകളിലേക്ക് നൂതന ചികിത്സാമാർഗങ്ങൾ വളർത്തിയെടുക്കാവുന്നതാണ്. അതോടൊപ്പം, ഈ മേഖലയിലുള്ള വിപണിനിയമങ്ങൾ കർശനമായും സർക്കാർ നിയന്ത്രണത്തിലാകണം. മൂന്നാമതായി, സോഷ്യൽ ഇൻഷുറൻസ് സ്കീമുകളിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്. വിവിധ ഇൻഷുറൻസ് പാക്കേജുകൾ പൗരാവകാശത്തിന്റെ ഭാഗമാക്കണം. നാലാമതായി, രോഗഭയമില്ലാതെ ജീവിക്കാനുതകുന്ന മാനസിക ആരോഗ്യത്തിലേക്ക് ഉയരുക എന്നതാണ്. ആയുർദൈർഘ്യത്തിന്റെ വളർച്ച, മാരകരോഗങ്ങൾ, ശരീരത്തിന്റെ അമിതഭാരം, തെറ്റായ ഭക്ഷണരീതികൾ വ്യായാമക്കുറവ് എന്നിവ ഈരംഗത്ത് കാണുന്ന ഘടകങ്ങളാണ്. വർധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകൾ സാമ്പത്തികപ്രശ്നമാണ്. രോഗഭയംമൂലം നടത്തുന്ന രോഗപ്രതിരോധ ചികിത്സാച്ചെലവ് പലർക്കും ഭാരമേറിയതാവുന്നു. വികസിത രാജ്യങ്ങളിൽ വിവിധങ്ങളായ സാമൂഹ്യസുരക്ഷിതത്വ പദ്ധതികളിലൂടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു. അവിടെ സമ്പന്നർ, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ അഥവാ ജി.ഡി.പി.യുടെ മൂന്ന് ശതമാനമാണ് ആരോഗ്യസുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെങ്കിൽ കുറഞ്ഞ വരുമാനക്കാരുടെ ഇടയിൽ ഇത് 20-80 ശതമാനത്തിനും ഇടയിലായാണ് കണ്ടുവരുന്നത്. ഓർക്കുക, 'ആരോഗ്യം ധനമാണ്... അത് വലിയ സമ്പത്തുമാണ്.' ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് പറയുന്നതനുസരിച്ച് 'ആരോഗ്യമുള്ളവൻ ഏറ്റവും വലിയ ധനവാനാണ്, പക്ഷേ, അവൻ അതറിയുന്നില്ല.' പീൻ ചൈ യോയുടെ അഭിപ്രായത്തിൽ 'ആളുകൾ, വർധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ച് ഭയപ്പെടുമ്പോൾ, ഡോക്ടർമാർ രോഗചികിത്സയ്ക്ക് അനുയോജ്യമായ പ്രതിവിധികളുടെ അപര്യാപ്തതയെക്കുറിച്ചാണ് അസ്വസ്ഥരാവുന്നത്'. 'കുറച്ച് ഭക്ഷിക്കുക, ആഴത്തിൽ ശ്വസിക്കുക, മനസ്സ് എപ്പോഴും സന്തോഷകരമായിരിക്കാൻ പരിശ്രമിക്കുക, നന്മ ചെയ്യാനാവുക' തുടങ്ങിയവ ഈ രംഗത്തുള്ള ചില കുറുക്കുവഴികളാണ്. ബഞ്ചമിൻ ഡിസ്രായേലിയുടെ വാക്കുകളിൽ, 'ഒരു രാജ്യത്തിന്റെ ശക്തിയും സന്തോഷവും അവിടത്തെ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.'

from money rss http://bit.ly/31fNPCK
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: പ്രി ഓപ്പണിങ് സെഷനിൽ മികച്ച നേട്ടത്തിലായിരുന്നെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 35 പോയന്റ് നേട്ടത്തിൽ 38,162ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 11319ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 600 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 383 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീൽ, ഐഒസി, സൺ ഫാർമ, ഒഎൻജിസി, എസ്ബിഐ, യെസ് ബാങ്ക്, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, യുപിഎൽ, എംആന്റ്എം, ടിസിഎസ്, സിപ്ല, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ.് ചൈന-യുഎസ് വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ താൽക്കാലികമായി അകന്നതോടെ ഏഷ്യൻ സൂചികകളിൽ മികച്ച നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

from money rss http://bit.ly/32d5WuB
via IFTTT

ഇന്ത്യയുടെ വളർച്ചനിരക്ക് ആറുശതമാനമായി കുറയുമെന്ന് ലോകബാങ്ക്

വാഷിങ്ടൺ: നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19 സാമ്പത്തികവർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ചനിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളർച്ചനിരക്കിൽ ലോകബാങ്ക് കുറവുവരുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽ നിന്നാണ് വളർച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസന്പദ്വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്കു കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദുർബലമായ സാമ്പത്തികമേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.)യുമായി ചേർന്നുള്ള വാർഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ അവർ കുറവുവരുത്തുന്നത്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളർച്ചനിരക്കിനെക്കാൾ പിന്നിലാണ് ഇന്ത്യയുടേത്. അതേസമയം, 2021-ലും (6.9 ശതമാനം) 2022-ലും (7.2 ശതമാനം) ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ വരുമാനക്കുറവ്, ആഭ്യന്തരവിപണിയിലെ കുറഞ്ഞ ആവശ്യം, ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങൾ ഉപഭോഗം കുറവായിത്തന്നെ തുടരുന്നതിന് ഇടയാക്കും -റിപ്പോർട്ട് വ്യക്തമാക്കി. നിർമാണ-ഉത്പാദന മേഖലകളിലെ ഉണർവ് വ്യവസായോത്പാദന വളർച്ചനിരക്ക് 6.9 ശതമാനം ഉയർത്തി. അതേസമയം, കാർഷിക (2.9 ശതമാനം), സേവനമേഖലകളിലെ(7.5 ശതമാനം) വളർച്ചനിരക്ക് ഇടിഞ്ഞു -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം വിദേശനാണ്യക്കമ്മി ജി.ഡി.പി.യുടെ 2.1 ശതമാനമായി ഉയർന്നതും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ സൂചകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017-18-ൽ ജി.ഡി.പി.യുടെ 1.8 ശതമാനമായിരുന്നു വിദേശനാണ്യക്കമ്മി. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വളർച്ച അനുമാനം നേരത്തേ പ്രവചിച്ച 6.2-ൽനിന്ന് 5.8 ആക്കി കുറച്ചിരുന്നു. മാന്ദ്യത്തെ മറികടക്കാൻ ഇതിനകം കേന്ദ്രസർക്കാരും റിസർവ്ബാങ്കും ഒട്ടേറെ ഉത്തേജകപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന രാജ്യം വളർച്ചയിൽ ഇടിവുണ്ടാകുമെങ്കിലും ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിന് ഏറെ സാധ്യതകളുണ്ടെന്നും ലോകബാങ്കിന്റെ ദക്ഷിണേഷ്യാവിഭാഗം മുഖ്യ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് ടിമ്മർ പറഞ്ഞു. അടുത്തിടെ ആഗോളസാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചുതുടങ്ങിയതായും ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. “നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2012-ലേതുമായി ഇതു താരതമ്യപ്പെടുത്താവുന്നതാണ്. 2009-ലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തെക്കാൾ കുറവാണ്. എന്നാൽ, ഇതു കുറച്ചുഗുരുതരമാണ്, അതാണു സത്യം” -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രീയ ഘടകങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിന് 80 ശതമാനവും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/2B73TMr
via IFTTT

Saturday, 12 October 2019

നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ? പരിശോധിക്കാം

ന്യൂഡൽഹി: ആറു കോടി ഇപിഎഫ് വരിക്കാർക്ക് ദീപാവലിവേളയിൽ ആഘോഷിക്കാൻ വകയുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിൽ വരവുവെയ്ക്കാൻ ഇപിഎഫ്ഒ തുടങ്ങിയിട്ടുണ്ട്. പലരുടെയും അക്കൗണ്ടിൽ 2018-19 സാമ്പത്തിക വർഷത്തെ പലിശയായ 8.65 ശതമാനം വരവുവെച്ചുകഴിഞ്ഞു. പലിശമാത്രമായി 54,000 കോടി രൂപയാണ് അംഗങ്ങളുടെ അക്കൗണ്ടിലെത്തുക. 11 ലക്ഷം കോടി രൂപയിലേറെയാണ് ഇപിഎഫ്ഒയുടെ മൊത്തം ആസ്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10 ബേസിസ് പോയന്റിന്റെ വർധനവാണ് പലിശയിനത്തിൽ വരിക്കാർക്ക് ലഭിക്കുക. 8.55 ശതമാനമായിരുന്നു മുൻവർഷം പലിശ. എങ്ങനെ ബാലൻസ് പരിശോധിക്കാം നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലെ ബാലൻസ് ഓൺലൈനിൽ പരിശോധിക്കാം. ഇപിഎഫ്ഒ പോർട്ടൽ, ഉമാങ്(UMANG) ആപ്പ്, മിസ്ഡ് കോൾ, എസ്എംഎസ് എന്നിവവഴിയെല്ലാം ബാലൻസ് അറിയാം. പോർട്ടൽ, ആപ്പ് എന്നിവ വഴി പരിശോധിച്ചാൽ നിങ്ങളുടെ പിഎഫ് പാസ്ബുക്ക് കാണാം. എത്ര പലിശ വരവുവെച്ചിട്ടുണ്ടെന്നും അറിയാം. ഇപിഎഫ്ഒ വെബ് സൈറ്റിൽ പ്രവേശിച്ച് യുഎഎൻ(യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ)നൽകുക. പാസ് വേഡ് നൽകി ലോഗിൻ ചെയ്യുക. വ്യു പാസ്ബുക്ക്-ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മുഴുവൻ വിവരങ്ങളും ലഭിക്കും. നിക്ഷേപിച്ചതും പിൻവലിച്ചതുമായ തുകയെത്രയെന്നും അറിയാം. പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും. ഉമാങ് ആപ്പ് വഴിയാണെങ്കിൽ, എംപ്ലോയീ സെൻട്രിക് സർവീസസ്-ലേയ്ക്ക് പോയി വ്യു പാസ്ബുക്ക്-എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. യുഎഎനും ഒടിപിയും നൽകിയാൽ ഇപിഎഫ് പാസ്ബുക്ക് ലഭിക്കും. എസ്എംഎസ് വഴി ബാലൻസ് അറിയാൻ 7738299899 ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ അല്ലെങ്കിൽ 011-22901406 ലേയ്ക്ക് മിസ് കോൾ ചെയ്യുകയോ വേണം. കൂട്ടുപലിശയുടെ നേട്ടംനഷ്ടമാകും കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ തീരുമാനിച്ച പലിശ നിരക്കിന് ധനമന്ത്രാലയം അംഗീകാരം നൽകുന്നത് കഴിഞ്ഞ മാസമാണ്. അതുകൊണ്ടുതന്നെ പലിശ വരവുവെയ്ക്കുന്നത് വൈകി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലെത്തുന്നത് ഒക്ടോബർ മാസത്തിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തെ കൂട്ടുപലിശ ലഭിക്കില്ല. പലിശ വരവുവെച്ച ഒക്ടോബർ ഏഴിനുശേഷമുള്ള നിക്ഷേപത്തിനാകും കൂട്ടുപലിശയുടെ ഗുണം ലഭിക്കുക. മുൻവർഷങ്ങളിലെ പലിശ

from money rss http://bit.ly/35ukzM7
via IFTTT

നികുതി ദായകരായ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന

ന്യൂഡൽഹി: നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായതായി റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറുന്നു. 2018-2019 സാമ്പത്തിക വർഷത്തിൽ 97,689 പേരാണ് ഈ പട്ടികയിലുള്ളത്. 2017-2018 വർഷത്തിൽ ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 81,344 ആയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസാണ് ഡാറ്റ ശേഖരിച്ചത്. കോടി രൂപയിലേറെ വരുമാനമുള്ള കോർപ്പറേറ്റുകൾ, വിവിധ കമ്പനികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, വ്യക്തികൾ എന്നിവരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ഒരുകോടി രൂപയിലേറെ നികുതി ദായക വരുമാനമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൊത്തം എണ്ണം 1.67 ലക്ഷമാണ്. 2017-18 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വർധന. 5.87 കോടി ആദായ നികുതി റിട്ടേണുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ 5.52 കോടിയും വ്യക്തികളുടേതാണ്. 11.3 ലക്ഷം കോടി ഹിന്ദു അവിഭക്ത കുടുംബങ്ങളും 12.69 ലക്ഷം സ്ഥാപനങ്ങളും 8.41 ലക്ഷം കമ്പനികളും ഇതിൽ ഉൾപ്പെടും. Number of crorepati taxpayers up 20% to 97,689

from money rss http://bit.ly/329XuMB
via IFTTT

Friday, 11 October 2019

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പിഴയായി നിങ്ങള്‍ക്ക് ലഭിക്കും ദിവസം 100 രൂപ

എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആർബിഐ നിശ്ചയിച്ചു. ഈ സമയംകഴിഞ്ഞാൽ ബാങ്കുകൾ അക്കൗണ്ടുടമയ്ക്ക്പിഴ നൽകണം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിർദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാൽ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. എടിഎമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും. ഐഎംപിഎസ്,യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ ഓരോദിവസവും 100 രൂപവീതം പിഴ നൽകണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താൽ അഞ്ചുദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം. ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎംവഴി ഇടപാടു നടത്തുമ്പോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം.ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐയുടെ സർക്കുലറിൽ പറയുന്നു.

from money rss http://bit.ly/2B6LDTs
via IFTTT

എസ്ബിഐ ഭവന വായ്പയുടെ പ്രൊസസിങ് ഫീ പുനഃസ്ഥാപിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഭവന വായ്പയ്ക്ക് പ്രൊസസിങ് ഫീസ് വീണ്ടും ഈടാക്കാൻ തുടങ്ങി. റിസർവ് ബാങ്ക് നിരക്ക് അടിക്കടി കുറച്ചതിനെതുടർന്ന് പലിശ വരുമാനത്തിൽ ഇടിവുണ്ടായതാണ്ഫീ പുനഃസ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഉത്സവ സീസൺ പ്രമാണിച്ച് 2019 ഡിസംബർ 31വരെ പ്രൊസസിങ് ഫീ വേണ്ടെന്നുവെച്ചിരുന്നു. ഇത് ഒക്ടോബർ 15വരെ തുടർന്നാണ് മതിയെന്നാണ് ജീവനക്കാർക്ക് ബാങ്ക് നൽകിയിട്ടുള്ള നിർദേശം. 2019 ജൂലായ് ഒന്നുമുതലാണ് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശ നിരക്ക് ബാങ്ക് നടപ്പാക്കിയത്. ഇതിനുശേഷം ആർബിഐ റിപ്പോ നിരക്ക് നിരവധി തവണ കുറച്ചിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ ശരാശരി 0.4 ശതമാനമാണ് ബാങ്ക് ഈടാക്കുന്നത്. വായ്പ തുകയനുസരിച്ച് 10,000 രൂപ മുതൽ 30,000 രൂപവരെ വരുമിത്.

from money rss http://bit.ly/35tLsj2
via IFTTT

സെന്‍സെക്‌സ് 247 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 246.68 പോയന്റ് ഉയർന്ന് 38127.08ലും നിഫ്റ്റി 70.5 പോയന്റ് നേട്ടത്തിൽ 11305ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1083 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1353 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സിപ്ല, വേദാന്ത, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, ഐഒസി, ഗെയിൽ, എംആന്റ്എം, ടിസിഎസ്, റിലയൻസ്, എൻടിപിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex up 247 pts

from money rss http://bit.ly/32bd9ew
via IFTTT

കേരള ബാങ്ക്: പ്രവാസികള്‍ക്ക് നിക്ഷേപിക്കാമോ?

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക്എന്തൊക്കെ പ്രയോജനങ്ങൾ. ഇതുസംബന്ധിച്ച് ഇതാ ആറു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും. 1.വായ്പകളുടെ പലിശനിരക്ക് കുറയുമോ? കൂടുതൽ കാർഷിക വായ്പ നല്കാൻ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽ നിന്നും കൂടുതൽ പുനർ വായ്പ ലഭിക്കും. നബാർഡിൽ നിന്നും ലഭിക്കുന്ന പുനർ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാൽ കർഷകർക്ക് നിലവിലെ7ശതമാനം എന്ന പലിശ നിരക്കിൽ നിന്നും കുറച്ചു നല്കാനാകും. കാർഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാൻ സാധിക്കും. 2.പ്രവാസി നിക്ഷേപം കേരള ബാങ്കിൽ സ്വീകരിക്കാനാകുമോ? പ്രവാസി മലയാളികൾ ഓരോ വർഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത്1.5ലക്ഷം കോടിയോളം രൂപയാണ്. എന്നാൽ എൻആർഐനിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള റിസർവ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാൻ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകർക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടിൽ വിനിയോഗിക്കാൻ കഴിയുന്നതിലൂടെ വികസനമേഖലകളിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും. 3.ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവ കേരള ബാങ്കിലുണ്ടാകുമോ? സംസ്ഥാന വ്യാപകമായി ഓൺ ലൈൻ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാൻ നിലവിലെ സ്ഥിതിയിൽ സഹകരണ ബാങ്കുകൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങൾ നിഷ്പ്രയാസം ഏർപ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന "ബ്രാൻഡ് മൂല്യം" ആർജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും. 4.കേരള ബാങ്കിൽ ഹിഡൻ ഫീസുകളുണ്ടാകുമോ? സ്വകാര്യ,ന്യൂജനറേഷൻ,ദേശസാൽകൃത ബാങ്കുകൾ ഉപഭോക്താക്കളെ വിവിധ രീതികളിൽ പിഴിയുകയാണ്. സേവന ചാർജുകൾ,പിഴ എന്നീ ഇനങ്ങളിൽ കഴിഞ്ഞ5ഏതാനും വർഷത്തിനിടയിൽ ആയിരക്കണക്കിന് കോടി രൂപയാണ് അവർ പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ1വർഷം അക്കൌണ്ടിൽ മിനിമം ബാലൻസ് ഇല്ല എന്ന പേരിൽ1772കോടി രൂപയാണ് ജനങ്ങളിൽ നിന്നും കൈവശമാക്കിയതെന്ന വാർത്ത നാം വായിച്ചതാണ്. ഈ കൊള്ളക്ക് ഒരു അറുതി വരുത്താൻ കേരള ബാങ്ക് വഴി സാധിക്കും. 5.പ്രാഥമിക സംഘങ്ങൾക്ക് എന്താണ് കേരള ബാങ്ക് കൊണ്ടുള്ള പ്രയോജനം? കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നൽകുന്ന സാങ്കേതിക മികവുള്ള സേവനങ്ങൾ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാൻ സാധിക്കും. 6.കേരള ബാങ്ക് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചോ? ലയന നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി കേരള ബാങ്ക് പരമാവധി വേഗത്തിൽ യാഥാർത്ഥ്യമാക്കും. തീയതി തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് ഏതൊരു വാണിജ്യ ബാങ്കിനോടും കിട പിടിക്കുന്ന ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ നമ്മുടെ സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയിൽ നിവർന്നുനിൽക്കുക കൂടി ചെയ്യും. ജനങ്ങളെ ചൂഷണം ചെയ്യാത്ത,ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാർത്ഥ്യമാകും.

from money rss http://bit.ly/2ozQERP
via IFTTT

സമ്പന്നനായ ഇന്ത്യക്കാരില്‍ മുകേഷ് അംബാനിതന്നെ മുന്നില്‍

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി പന്ത്രണ്ടാം തവണയും രാജ്യത്തെ ഏറ്റവും സമ്പന്നനായി വ്യക്തിയായി. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റേതാണ് വിലയിരുത്തൽ. 51.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇൻഫ്രസ്ട്രക്ചർ രംഗത്തെ അതികായനായ ഗൗതം അദാനിയ്ക്കാണ് രണ്ടാംസ്ഥാനം. 15.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഹിന്ദുജ സഹോദരന്മാരാണ് മൂന്നാമത്. 15.6 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. പള്ളോഞ്ചി മിസ്ത്രി(15 ബില്യൺ ഡോളർ), ബാങ്കർ ഉദയ് കൊട്ടക്(14.8 ബില്യൺ ഡോളർ) എന്നിവരും തൊട്ടുപിന്നിലുണ്ട്. ഇത്തവണത്തെ പട്ടികയിൽ ആറ് പുതുമുഖങ്ങളുണ്ട്. 41ാംസ്ഥാനത്തായി സിങ് കുടുംബം(3.18 ബില്യൺ ഡോളർ), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന് 72ാം സ്ഥാനമാണുള്ളത്. 1.91 ബില്യൺ ഡോളറാണ് ആസ്തി. അരിസ്റ്റോ ഫാർമയുടെ മഹേന്ദ്ര പ്രസാദ്(86ാംസ്ഥാനം, 1.7 ബില്യൺ ഡോളർ), ഡൽഹി ആസ്ഥാനമായുള്ള ഹൽദിറാം സ്നാക്സിന്റെ രാജേഷ് മെഹ്റ(95ാംസ്ഥാനം,1.5 ബില്യൺ ഡോളർ)ആസ്ട്രൽ പോളി ടെക്നിക്കിന്റെ സന്ദീപ് എൻജിനിയർ(98ാംസ്ഥാനം, 1.45 ബില്യൺ ഡോളർ) എന്നിവരാണവർ.

from money rss http://bit.ly/2phnQxp
via IFTTT

ദീപാവലി ഓഫറുമായി കല്യാൺ ജൂവലേഴ്‌സ്

കൊച്ചി:പ്രമുഖ ജൂവലറി ശൃംഖലയായ കല്യാൺ ജൂവലേഴ്സ് ദീപാവലി മെഗാ ഓഫറുകൾ അവതരിപ്പിച്ചു. ഓഫറിന്റെ ഭാഗമായി ആഗോളതലത്തിൽ മൂന്നു ലക്ഷം സ്വർണ നാണയങ്ങൾ അടക്കമുള്ള സൗജന്യ സമ്മാനങ്ങൾ നൽകും. ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വർണ നാണയം സ്വന്തമാക്കാൻ അവസരമുണ്ട്. ഈ കാലയളവിൽ സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. ഓരോ പവൻ സ്വർണാഭരണം വാങ്ങുമ്പോഴും 1,000 രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി സ്വർണ നാണയവും ലഭിക്കും. വജ്രാഭരണങ്ങൾക്ക് 20 ശതമാനം കിഴിവ് ലഭ്യമാക്കുന്ന 'ബിഗ് ഡയമണ്ട് സെയിൽ' ഒരുക്കിയിട്ടുണ്ട്. നവംബർ 30 വരെയാണ് ഓഫർ. ഉപയോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നുണ്ട്. കമ്മലുകൾ, വളകൾ, നെക്ലേസുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് ഒരുക്കുന്നത്.

from money rss http://bit.ly/2q6tpiZ
via IFTTT

റിലയന്‍സ് ജിയോ: നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുംവരെ സൗജന്യ കോളുകള്‍ തുടരും

ന്യൂഡൽഹി: ജിയോയുടെ നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുന്നതുവരെ കോളുകൾ സൗജന്യമായിരിക്കും. ഒക്ടോബർ ഒമ്പതിന് റീച്ചാർജ് ചെയ്തവർക്കും അതിന്റെ കാലാവധി തീരുന്നതുവരെ സൗജന്യ വോയ്സ് കോളുകൾ അനുവദിക്കും. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുമ്പോൾ മിനുട്ടിന് ആറു പൈസ ഈടാക്കാൻ കഴിഞ്ഞ ദിവസമാണ് ജിയോ ഇൻഫോകോം തീരുമാനിച്ചത്. ഇതാദ്യമായാണ് റിലയൻസ് ജിയോ വോയ്സ് കോളുകൾക്ക് ചാർജ് ഈടാക്കുന്നത്. ജിയോയിൽനിന്ന് ജിയോയിലേയ്ക്കുള്ള കോളുകൾക്കുള്ള സൗജന്യം തുടരും. ചാർജ് ഈടാക്കാൻ തീരുമാനിച്ചെങ്കിലും നിലവിലുള്ള താരിഫ് പ്ലാനുകൾ മാറ്റാനോ പുതിയത് അവതരിപ്പിക്കാനോ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വോയ്സ് കോളുകൾക്കായി 10 രൂപ മുതൽ 100 രൂപവരെയുള്ള വൗച്ചറുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. 10 രൂപയുടെ റീച്ചാർജ് ചെയ്താൽ ഒരു ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. An important update for all Jio users. pic.twitter.com/TR04y92wmC — Reliance Jio (@reliancejio) October 10, 2019

from money rss http://bit.ly/33kEkDH
via IFTTT

Thursday, 10 October 2019

10 ദിവസംകൊണ്ട് പെട്രോള്‍ വില ഒരുരൂപയിലേറെ കുറഞ്ഞു

ന്യൂഡൽഹി: പൊതുമേഖല എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയും വെള്ളിയാഴ്ച കുറച്ചു. ഒക്ടോബർ ഒന്നുമുതൽ വില കുറഞ്ഞുവരികയാണ്. ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.42 രൂപയാണ് വില. ഡീസലിന് 66.60 രൂപയും. ബെംഗളുരുവിൽ പെട്രോളിന് 75.87ഉം ഡീസലിന് 68.82ഉം ആണ് വില. മുംബൈയിലാകട്ടെ 79.03 രൂപയും 69.81 രൂപയുമാണ് യഥാക്രമം വില. സൗദി ആരാംകോയിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 17 മുതൽ വിലകൂടുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രന്റ് ക്രൂഡ് വില ബാരലിന് 59.26 ഡോളറാണ്. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് ബാരലിന് 59.10 ഡോളർ നിരക്കിലാണ്. പെട്രോൾ വില കൊച്ചി-75.28 കോഴിക്കോട്-75.57 തിരുവനന്തപുരം-76.63 ഡീസൽ വില കൊച്ചി-70.22 കോഴിക്കോട്-70.52 തിരുവനന്തപുരം-71.49

from money rss http://bit.ly/2VyRevk
via IFTTT

സെന്‍സെക്‌സില്‍ 425 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 425 പോയന്റ് നേട്ടത്തിൽ 38305ലും നിഫ്റ്റി 120 പോയന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1212 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 816 ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയുമായി സമവായത്തിനുള്ള ശ്രമം ട്രംപ് പ്രകടിപ്പിച്ചതിനെതുടർന്ന് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, എസ്ബിഐ, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ഐഒസി, റിലയൻസ്, സൺ ഫാർമ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex zooms over 400 pts

from money rss http://bit.ly/2AYpAhX
via IFTTT

Wednesday, 9 October 2019

ലക്ഷ്മി വിലാസ്-ഇന്ത്യബുള്‍സ് ലയനം ആര്‍ബിഐ തള്ളി

ന്യൂഡൽഹി: ലക്ഷ്മി വിലാസ് ബാങ്കിൽ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് ലയിക്കുന്നതിന് ആർബിഐ അനുമതി നൽകിയില്ല. ബാങ്കിനുമേൽ രണ്ടാഴ്ച മുമ്പ് ആർബിഐ തിരുത്തൽ നടപടികൾ കൈക്കൊണ്ടതിനുപിന്നാലെയാണ് ലയനം തള്ളിയത്. ഇന്ത്യബുൾസ് ഹൗസിങ്, അതിന്റെ സഹോദര സ്ഥാപനമായ ഇന്ത്യബുൾസ് കമേഴ്സ്യൽ ക്രഡിറ്റ് എന്നീ സ്ഥാപനങ്ങളാണ് ലക്ഷ്മി വിലാസ് ബാങ്കിൽ ലയിക്കാനിരുന്നത്. കഴിഞ്ഞ ജൂണിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ലയനത്തിന് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിന്റെ 100 ഓഹരികളുള്ളവർക്ക് ഇന്ത്യബുൾസ് ഹൗസിങിന്റെ 14 ഓഹരികൾ നൽകാൻ ധാരണയുമായിരുന്നു. RBI rejects merger of lndiabulls Housing Finance with Lakshmi Vilas Bank

from money rss http://bit.ly/33j3KSo
via IFTTT

സെന്‍സെക്‌സില്‍ 140 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ മികച്ച നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 140 പോയന്റ് നഷ്ടത്തിൽ 38038ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 11276ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 482 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 518 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഭാരതി എയർടെൽ, ഗ്രാസിം, റിലയൻസ്, ഒഎൻജിസി, ഐഒസി, ഇൻഡസിന്റ് ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞദിവസം സെൻസെക്സ് 646 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 186 പോയന്റും നേട്ടമുണ്ടാക്കി.

from money rss http://bit.ly/314N7bo
via IFTTT

ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യ പിന്നിലായി

കൊച്ചി:ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്.) തയ്യാറാക്കിയ ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യ പിന്നിലേക്ക്. കഴിഞ്ഞ വർഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 68-ാം സ്ഥാനത്താണ് ഇടം പിടിച്ചിട്ടുള്ളത്. യു.എസിനെ പിന്തള്ളി സിങ്കപ്പൂർ ഇത്തവണ സൂചികയിൽ ഒന്നാമതെത്തി. ഹോങ്കോങ് മൂന്നാം സ്ഥാനവും നെതർലാൻഡ്സ് നാലാം സ്ഥാനവും സ്വിറ്റ്സർലൻഡ് അഞ്ചാം സ്ഥാനവും നേടി. സാമ്പത്തിക സുസ്ഥിരതയിലും വിപണി വലിപ്പത്തിലും കോർപ്പറേറ്റ് ഭരണ നിർവഹണത്തിന്റെ അടിസ്ഥാനത്തിലും ഇന്ത്യ മികച്ച റാങ്ക് നേടിയതായി ലോക സാമ്പത്തിക ഫോറം വിലയിരുത്തി.

from money rss http://bit.ly/2okA48G
via IFTTT

ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിൽ, ഇന്ത്യയ്ക്കും മുന്നറിയിപ്പ്

വാഷിങ്ടൺ: ലോക സമ്പദ്വ്യസ്ഥയിൽ മാന്ദ്യം പ്രകടമാണെന്നും 90 ശതമാനം രാജ്യങ്ങളെയും അത് ബാധിക്കുമെന്നും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്.) പുതിയ മേധാവി ക്രിസ്റ്റലിന ജോർജിവ. വളർന്നുവരുന്ന സാമ്പത്തികശക്തികളായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഇത് കൂടുതൽ പ്രകടമാവുമെന്നും അവർ പറഞ്ഞു. ദശാബ്ദത്തിലെ ഏറ്റവുംകുറഞ്ഞ വളർച്ചനിരക്കാണ് ഈവർഷം വിവിധ രാജ്യങ്ങൾക്കുണ്ടാവുക. ലോക സമ്പദ്വ്യവസ്ഥ ആനുപാതികമായി താഴോട്ടുപോവുകയാണെന്നും ഐ.എം.എഫിന്റെ മാനേജിങ് ഡയറക്ടർ പറഞ്ഞു. വാഷിങ്ടണിൽ അടുത്തയാഴ്ച തുടങ്ങുന്ന ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും വാർഷികയോഗത്തിനുമുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ. യു.എസ്.-ചൈന വ്യാപാരയുദ്ധമാണ് ആഗോളമാന്ദ്യത്തിന് പ്രധാന കാരണമായി പറയുന്നത്. ഇതുമാത്രമല്ല കാരണം. പക്ഷേ, വ്യാപാരയുദ്ധം എല്ലാവർക്കും നഷ്ടംമാത്രമേ ഉണ്ടാക്കൂ. ആഗോള സമ്പദ്വ്യവസ്ഥയിൽ അതുണ്ടാക്കുക 70,000 കോടി ഡോളറിന്റെ നഷ്ടമാണ്. ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരുമിത്. പ്രത്യാഘാതം ഏറെനാൾ നീണ്ടുനിൽക്കുകയുംചെയ്യും. ഇന്ത്യ, ബ്രസീൽ തുടങ്ങിയ വളർന്നുവരുന്ന വിപണികളെയും ഇത് കാര്യമായിബാധിക്കും. ചൈനയിലും വളർച്ചനിരക്ക് കുറയുകയാണ്. യു.എസിലും ജർമനിയിലും തൊഴിലില്ലായ്മ വർധിക്കുകയാണ്. യു.എസ്., ജപ്പാൻ, യൂറോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങളടക്കം കുറയുകയുംചെയ്തു. ലോകരാഷ്ട്രങ്ങൾ സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്ന ധനനയങ്ങൾ ബുദ്ധിപരമായി തിരഞ്ഞെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. Content Highlights:Financial crisis world economy India

from money rss http://bit.ly/2VvwAvT
via IFTTT

സെന്‍സെക്‌സ് 646 പോയന്റും നിഫ്റ്റി 186 പോയന്റും കുതിച്ചു

മുംബൈ: ആഗോള വിപണികൾ നഷ്ടത്തിലായിരുന്നെങ്കിലും രാജ്യത്തെ സൂചികകൾ കുതിച്ചു. ബാങ്ക്, മറ്റ് ധനാകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടപ്പിച്ചതാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് 645.97 പോയന്റ് കുതിച്ച് 38,117.95ലും നിഫ്റ്റി 186.90 പോയന്റ് നേട്ടത്തിൽ 11,313.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1251 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1232 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇൻഡസിന്റ് ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില 5 ശതമാനത്തോളം കുതിച്ചു. ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളും നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക 3 ശതമാനം ഉയർന്നു. അതേസമയം ഐടി ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സിപ്ല, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്റ്എം, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ഐടിസി, ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി, ഐഒസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തലുമാണ് ക്ലോസ് ചെയ്തത്. Sensex ends above 38,000, Nifty jumps 186 pts

from money rss http://bit.ly/30Z9eQv
via IFTTT

Sunday, 29 September 2019

ഗാന്ധിജിയുടെ 'ബിസിനസ് താല്‍പര്യങ്ങള്‍'

ഗാന്ധിജിയെ ഏതെങ്കിലുംതരത്തിൽ ബിസിനസിനോട് ബന്ധപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുള്ളവർ ധാരാളമുണ്ടാകും. ബിസിനസ് എന്നാൽ അമിത ലാഭക്കൊതി മാത്രമാണെന്ന് കരുതുന്നവരുമുണ്ടാകും. എന്നാൽ, സ്വകാര്യ ബിസിനസിനോടും ബിസിനസുകാരോടും അലർജിയുള്ള ആളായിരുന്നില്ല ഗാന്ധിജി എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജി.ഡി. ബിർള. 'കസ്റ്റമറാണ് ഒരു വ്യാപാരസ്ഥാപനത്തിലെ ഏറ്റവും പ്രധാന സന്ദർശകൻ' എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗാന്ധിവചനം ഇന്നും പല വ്യാപാരസ്ഥാപനങ്ങളിലും ഫ്രെയിംചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഒരു ബനിയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പരമ്പരാഗതമായി വ്യാപാരം ചെയ്യുന്നവരാണ് ബനിയകൾ. 'പാക്കേജിങ്' എന്നാൽ പൊതിഞ്ഞുകെട്ടൽ മാത്രമല്ല എന്ന് അക്കാലത്തുതന്നെ കാണിച്ചുതന്ന ആളും ഗാന്ധിജി തന്നെ. ഗാന്ധിജിയുടെ കാലത്ത് ഉടുക്കാൻ തുണിയില്ലാത്തവരായിരുന്നു ഭൂരിപക്ഷം ഇന്ത്യക്കാരും. അവർക്കിടയിൽ ഒരാളായിത്തീർന്ന്, അവരെ നയിക്കാനാണ് അദ്ദേഹം ആദ്യംതന്നെ മേൽവസ്ത്രം ഉപേക്ഷിച്ചത് (ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ കോട്ടും സ്യൂട്ടുമിട്ട ഒരു വക്കീലായിരുന്നു ഗാന്ധിജി എന്നു മറക്കേണ്ട). അങ്ങനെ പാക്കേജിങ്ങിലെ അസാധാരണവും പ്രധാനവുമായ പാഠമാണ് മേൽവസ്ത്രം ഉപേക്ഷിച്ചതിലൂടെ ഗാന്ധിജി പഠിപ്പിച്ചത്. നമ്മൾ പ്രചോദിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നമ്മളോട്, നമ്മുടെ ആശയങ്ങളോട്, ഉത്പന്നങ്ങളോട് അകൽച്ച തോന്നരുത്. നമ്മിലൊരാളാണ് നമ്മുടെ നേതാവ് എന്നു തോന്നിപ്പിക്കണം. ഇവിടെ മേൽവസ്ത്രം പോലുമില്ലാത്ത ദരിദ്രനാരായണന്മാർക്ക് അങ്ങനെ തോന്നിപ്പിക്കാനാണ് ഗാന്ധിജി മേൽവസ്ത്രമുപേക്ഷിച്ചത്. നമ്മളുമായി 'ഐഡന്റിഫൈ' ചെയ്യാൻ പറ്റുക എന്ന് ഇംഗ്ലീഷിൽ പറയുന്ന സംഗതിതന്നെ. ഏറ്റവും മികച്ച വ്യവസായ വിജയം വരിച്ച ഗൾഫ് മലയാളികളിൽ ഒരാളായ ഫൈസൽ കൊട്ടിക്കോളൻറെ ഷാർജ ഹംറിയ ഫ്രീസോണിലുണ്ടായിരുന്ന ഫൗണ്ട്റി സന്ദർശിച്ചത് ഓർക്കുന്നു. തൊഴിലാളികൾക്കായി രണ്ട് വലിയ ജിംനേഷ്യങ്ങൾ, യോഗ സെന്റർ, ലൈബ്രറി, കംപ്യൂട്ടറും ഇംഗ്ലീഷും പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങൾ, കാന്റീൻ എന്നിവയുൾപ്പെടെ 24 മില്യൻ ദിർഹം (ഇന്നത്തെ കണക്കിൽ ഏതാണ്ട് 46 കോടി രൂപ) ചെലവിൽ 2,400 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അവിടെ സ്ഥാപിച്ച ലോകോത്തരമായ കമ്യൂണിറ്റി സെന്ററിൽ, വർഷത്തിൽ രണ്ടു തവണയെങ്കിലും തൊഴിലാളികൾക്കായി അറ്റൻബറോയുടെ 'ഗാന്ധി' സിനിമ പ്രദർശിപ്പിക്കുമെന്നു പറഞ്ഞു അവർ. 'ദേശസ്നേഹം ഉണർത്താനല്ല' എന്ന് ഉടൻ വന്നു വിശദീകരണം. ഗാന്ധിജിയെ ഒരു ദേശനേതാവ് എന്നതിനെക്കാളുപരിയായി, അവിടെ മാതൃകയാക്കപ്പെടുന്നത് ഒരു 'ലീഡർ' എന്ന നിലയിലാണ്. വ്യത്യസ്ത നാട്ടുരാജ്യങ്ങളിൽ വ്യത്യസ്ത ഭാഷകൾ സംസാരിച്ചു കഴിഞ്ഞിരുന്ന കോടിക്കണക്കിനു വരുന്ന ജനങ്ങളെ വിജയകരമായി നയിച്ച, ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച മാനേജ്മെന്റ് വിദഗ്ദ്ധരിലൊരാൾ എന്ന നിലയിൽ (തീർച്ചയായും, ഇന്ത്യക്കാർ മാത്രമല്ല ആ ഗൾഫ് കമ്പനിയിൽ ജോലി ചെയ്തിരുന്നത് എന്നുമോർക്കണം). എന്നാൽ, ബിസിനസുകാർ അവരുടെ ലാഭവും തൊഴിലാളികൾ അവർക്കുള്ള തൊഴിലും വേതനവും പരിസ്ഥിതി സംരക്ഷണക്കാർ പരിസ്ഥിതിയും മാത്രം നോക്കുന്നതിനപ്പുറം 'പർപ്പസ് ബ്രാൻഡിങ്' എന്ന പേരിൽ ഉയർന്നുവന്നിരിക്കുന്ന പുതിയ സംഗതിയാണ് ഗാന്ധിജിയുടെ 150-ാം ജന്മവാർഷികമാഘോഷിക്കുന്ന ഈ വേളയിൽ ഇവയെക്കാളൊക്കെ പ്രസക്തമായിരിക്കുന്നത്. കാരണം, 'പർപ്പസ് ബ്രാൻഡിങ്' എന്ന പേരിൽ ഇന്ന് ബ്രാൻഡ് വിചക്ഷണന്മാർ മുന്നോട്ടുവെയ്ക്കുന്ന സംഗതികൾ തന്നെയാണ് സമൂഹ ഉന്നമനം കൂടി കണക്കിലെടുത്തുകൊണ്ട് ഗാന്ധിജി പ്രാവർത്തികമാക്കിയത്. 'ഡൂയിങ് ഈസ് ബീയിങ്' എന്നതാണ് ഗാന്ധിസത്തിന്റെ സത്ത. അതുകൊണ്ടു തന്നെയാണ് 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നു പറയാൻ അദ്ദേഹത്തിനു സാധിച്ചത്. 'തന്റെ കർമങ്ങളായിരുന്നു അദ്ദേഹത്തിന്റെ ബ്രാൻഡിങ്. പുതിയ ബിസിനസുകാരെ സമൂഹത്തിനു കൂടി ഉതകുന്ന ബിസിനസ് ചെയ്യിപ്പിക്കാൻ, സമൂഹത്തെക്കൂടി ഉൾപ്പെടുത്തുന്ന ബോട്ടംലൈൻ വിഭാവനം ചെയ്യാൻ പ്രേരിപ്പിക്കുന്ന പർപ്പസ് ബ്രാൻഡിങ്ങിന്റേതായ ഈ കാലത്ത് ഗാന്ധിജിയുടെ പ്രവർത്തനങ്ങളാണ് ഇതിനുള്ള ഏറ്റവും മികച്ച പാഠപുസ്തകം' - രാജ്യത്ത് ഇതാദ്യമായി കൊച്ചി ആസ്ഥാനമായി സെന്റർ ഫോർ എക്സലൻസ് ഇൻ പർപ്പസ് ബ്രാൻഡിങ്ങിന് തുടക്കമിട്ട ഓർഗാനിക് ബി.പി.എസ്. എന്ന ബ്രാൻഡിങ് ഏജൻസിയുടെ സ്ഥാപകനും ബ്രാൻഡ് മെന്ററുമായ ദിലീപ് നാരായണൻ പറയുന്നു. ഉദാഹരണത്തിന് നിങ്ങൾ സോപ്പുണ്ടാക്കുന്ന ബിസിനസിലാണെന്നു വിചാരിക്കുക. ഉത്പാദനരീതികളിലെ ടെക്നോളജിയൊക്കെ മുന്നേറിയ ഇക്കാലത്ത് രണ്ട് ബ്രാൻഡ് സോപ്പുകൾ തമ്മിൽ ഗുണനിലവാരത്തിൽ ഒരു വ്യത്യാസവുമില്ലാതായിക്കഴിഞ്ഞുവെന്നതാണ് സത്യം. അപ്പോൾ എന്തു പറഞ്ഞ് നിങ്ങൾ പരസ്യം ചെയ്യും? -ദിലീപ് നാരായണൻ ചോദിക്കുന്നു. പരസ്യങ്ങളുടെ ചരിത്രം നോക്കിയാൽ ആദ്യം ഉത്പന്നങ്ങളായിരുന്നു പരസ്യങ്ങളിലെ താരം എന്നു കാണാവുന്നതാണ്. പിന്നീടാണ് പരസ്യങ്ങളുടെ നടുവിലേയ്ക്ക് ഉപഭോക്താവ് കടന്നുവന്നത്. ഓർമയില്ലേ 'സർഫ്' പരസ്യങ്ങളിലെ ലളിതാജിയെ? സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും ശക്തമായ ഉപഭോക്തൃ നിയമങ്ങളും ചേർന്ന് ഉപഭോക്താവിനെ കൂടുതൽ ശക്തരും സംശയാലുക്കളും അന്വേഷണ കുതുകികളും ആക്കിയിരിക്കുന്ന ഇക്കാലത്ത് എന്തായിരിക്കും നിങ്ങളുടെ ബ്രാൻഡ് സന്ദേശം? അഥവാ സത്യസന്ധമായ ഒരു ബ്രാൻഡ് കഥ പറയാൻ സത്യസന്ധമായ ഒരുദ്ദേശ്യം (പർപ്പസ്) ഇല്ലാതെ സാധിക്കുമോ? ഇല്ലെന്നാണ് പുതിയ ബ്രാൻഡ് സന്ദേശങ്ങൾ തെളിയിക്കുന്നത്. ഉദാഹരണത്തിന് സർഫിന്റെ നിർമാതാക്കളായ യൂണിലിവറിന്റെ മറ്റൊരു ബ്രാൻഡായ 'ലൈഫ്ബോയി'യുടെ ലോകപ്രസിദ്ധമായിത്തീർന്ന 'ഹെൽപ്പ് എ ചൈൽഡ് റീച്ച് 5' എന്ന കാെമ്പയിൻ തന്നെയെടുക്കുക. ലോകമെമ്പാടുമായി വർഷംതോറും 60 ലക്ഷം കുട്ടികളാണ് 5 വയസ്സെത്തും മുമ്പ് മരിച്ചു പോകുന്നതെന്നാണ് കണക്ക്. ഇതിൽത്തന്നെ 44 ശതമാനം പേരും ജനിച്ച് ആദ്യത്തെ 28 ദിവസത്തിനുള്ളിൽത്തന്നെ മരിക്കുന്നു. ഇത് കണക്കിലെടുത്താണ് ശിശുമരണ നിരക്ക് ഏറെ ഉയർന്നുനിന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ലൈഫ്ബോയ് അവരുടെ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രചാരണം ഇന്ത്യയിലുമെത്തി. വയറിളക്കവും ന്യുമോണിയയുമാണ് ശിശുമരണങ്ങളിലെ പ്രധാന വില്ലന്മാർ. ഗർഭിണികളെയും പ്രസവിച്ചുകിടക്കുന്ന അമ്മമാരെയും സോപ്പുപയോഗിച്ച് കൈകഴുകുക എന്ന ശീലം പഠിപ്പിപ്പിച്ചുകൊണ്ടും ആ സന്ദേശം യഥാർത്ഥ ജീവിതങ്ങളിൽനിന്നു പകർത്തി പ്രചരിപ്പിച്ചും 'ലൈഫ്ബോയ്' ഈ രംഗത്തുണ്ടാക്കിയ കണ്ണുകൾ ഈറനാക്കുന്ന നേട്ടങ്ങളാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ ഏറ്റവും മികച്ച കേസ് സ്റ്റഡിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ തവണ വ്യവസ്ഥകളിലൂടെ ഫർണിച്ചർ വാങ്ങാൻ സഹായിച്ച ബ്രസീലിലെ കാസാസ് ബാഹിയ, ഇന്ത്യയിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ച ബാങ്ക് ഓഫ് മധുര, അരവിന്ദ് ഐ ഹോസ്പിറ്റൽ, ജയ്പുർ റാഗ്സ്, പ്രൊജക്ട് ശക്തി എന്നീ കേസ് സ്റ്റഡികളുമായി 2004-ൽ ആദ്യ പതിപ്പിറങ്ങിയ സി.കെ. പ്രഹ്ലാദിന്റെ 'ദി ഫോർച്യൂൺ അറ്റ് ദി ബോട്ടം ഓഫ് ദി പിരമിഡ്' എന്ന പുസ്തകമാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ വരവിനെ ആദ്യമായി വിളിച്ചറിയിച്ചത്. 2004-ൽനിന്ന് 2019-ലെത്തിയപ്പോൾ പർപ്പസ് ബ്രാൻഡിങ് കൂടുതൽ നിർണായകമായിരിക്കുന്നു. ബ്രാൻഡുകളുടെ മിഷനും വിഷനും പ്രധാനം തന്നെ. ഒരു ബ്രാൻഡ് എന്താണ് (What) എന്നാണ് മിഷൻ സൂചിപ്പിക്കുന്നത്. എവിടേയ്ക്കാണ് (Where) എന്നാണ് വിഷൻ സൂചിപ്പിക്കുന്നത്. എന്നാൽ അതിനപ്പുറം ഒരു ബ്രാൻഡ് എന്തിനാണ് (Why), എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന പരമ പ്രധാനമായ ചോദ്യമാണ് പർപ്പസ് ബ്രാൻഡിങ് മുന്നോട്ടുവെയ്ക്കുന്നത്. സോദ്ദേശ്യ ബ്രാൻഡിങ്ങിലൂടെ ജീവനക്കാരെ കൂടുതൽ പ്രതിബദ്ധരാക്കാം, ഉപഭോക്താക്കളെ കൂടുതൽ കൂറുള്ളവരാക്കാം, ലാഭം വർധിപ്പിക്കാം, അതിനെക്കാളെല്ലാം ഉപരിയായി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ലോകപ്രസിദ്ധമായ സ്റ്റെഞ്ചൽ റിപ്പോർട്ട് വഴികാട്ടിയാകുന്നു. പർപ്പസ് ഉള്ള ഒരു ബ്രാൻഡിന് അതുമായി മത്സരിക്കുന്ന മറ്റു പർപ്പസില്ലാത്ത ബ്രാൻഡുകളെക്കാൾ 400 ശതമാനം വരെ മികച്ച മത്സര മികവ് കാഴ്ചവെയ്ക്കാനാകുമെന്നും പർപ്പസ് ഉള്ള ബ്രാൻഡുകളോട് പുതുതലമുറ 90 ശതമാനം കൂടുതൽ കൂറ് പുലർത്തുന്നുവെന്നും പത്തിൽ ആറ് ചെറുപ്പക്കാരും പർപ്പസ് ഉള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് സ്റ്റെഞ്ചൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ. കൈകൾ കൊണ്ടാണ് മനുഷ്യൻ വ്യാവസായിക വിപ്ലവം യാഥാർത്ഥ്യമാക്കിയതെന്നാണ് പറയാറ്. അതുപോലെ സാങ്കേതികവിദ്യാ വിപ്ലവത്തെ കൊണ്ടുവന്നത് നമ്മുടെ മസ്തിഷ്കങ്ങളാണെന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഇപ്പോൾ ആവശ്യമായിരിക്കുന്ന മാനവികതാ വിപ്ലവം നടപ്പാക്കേണ്ടത് നമ്മുടെ ഹൃദയങ്ങൾ കൊണ്ടാണെന്നു പറയാം. വൻകിട ബിസിനസുകാർക്കു മാത്രമല്ല ചെറുകിട സ്ഥാപനങ്ങൾക്കും ഇങ്ങനെ പർപ്പസ് ബ്രാൻഡിന്റെ ത്രിമാന നേട്ടം കൊയ്യാം. പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തു മാത്രമേ സുസ്ഥിര വികസനം (സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്) സാധ്യമാകൂ എന്നായിരുന്നു ഇതുവരെ പറഞ്ഞുകേട്ടിരുന്നതെങ്കിൽ ഇനിമുതൽ ചുറ്റുമുള്ള സമൂഹത്തെക്കൂടി കണക്കിലെടുത്താൽ മാത്രമേ സുസ്ഥിര ലാഭവും ബിസിനസും സാധ്യമാകൂ എന്നാണ് തെളിഞ്ഞുവരുന്നതെന്നു ചുരുക്കം. അങ്ങനെ ഇക്കാലത്തെ മികച്ച ബ്രാൻഡുകൾ മനുഷ്യപ്പറ്റിനെ അവരുടെ ബിസിനസിന്റെ അടിസ്ഥാനശിലയായി പ്രതിഷ്ഠിക്കുന്നു. സമൂഹം മെച്ചപ്പെടുമ്പോൾ മാത്രമേ ആ സമൂഹത്തിലെ ബ്രാൻഡുകളും മെച്ചപ്പെടൂ എന്ന ലളിതമായ സത്യം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നു. ഗാന്ധിജി എന്നാൽ ചർക്കയിൽ നൂൽ നൂൽക്കുന്ന ഒരു നിഷ്കാമകർമിയുടെ ചിത്രമായി മാത്രം ഓർക്കുന്നതിനു പകരം സമൂഹത്തിന് വലിയ നന്മകൾ ചെയ്ത, ലോകത്തിനെങ്ങും മാതൃകയായ ഒരു കർമധീരനായി വിലയിരുത്തുമ്പോഴാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ ഇക്കാലത്ത് അത് വലിയ പ്രചോദനമാകുന്നത്. rampaliyath@gmail.com

from money rss http://bit.ly/2ov3yQT
via IFTTT

ഉന്നതവിദ്യാഭ്യാസം നേടണോ; അതോ ജോലിചെയ്ത് വീട്ടുകാരെ സഹായിക്കണോ?

അനൂപ് ബി.ടെക്. അവസാനവർഷ വിദ്യാർഥിയാണ്... കാമ്പസ് പ്ലേസ്മെന്റിന്റെ സമയം അടുത്തുവരുന്നു... അതിനാലുള്ള ആശയക്കുഴപ്പവുമായാണ് എന്നെ സമീപിച്ചത്. 'തുടർന്നും പഠിക്കണമോ, അതോ കുറച്ചുകാലം ജോലിചെയ്ത്വീട്ടുകാരെ സഹായിച്ചിട്ട് പഠിച്ചാൽ മതിയോ...?' -മനസ്സിലുയരുന്ന ഈ ചോദ്യങ്ങളാണ് അയാളെ കുഴയ്ക്കുന്നത്. 'എന്താണ് കൂടുതൽ ഇഷ്ടമായി തോന്നുന്നത്...?' എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി, 'എനിക്ക് ഇനിയും പഠിക്കണം' എന്നതുതന്നെയായിരുന്നു. പക്ഷേ, 'വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാൻ പറ്റില്ല'. 'ഇപ്പോൾ അനൂപും കൂടി ജോലിയെടുത്ത് വീടുപുലർത്തേണ്ട അവസ്ഥയുണ്ടോ...?' എന്നായി ഞാൻ. 'അത്ര വലുതായിട്ടൊന്നുമില്ല...' -അവൻ മറുപടി പറഞ്ഞു. 'എന്നാൽപ്പിന്നെ തുടർവിദ്യാഭ്യാസം ഇടമുറിയാതെ മുന്നോട്ട് പൊയ്കൂടേ... കാരണം, അതിനുള്ള പണം ലഭിക്കാൻ നിരവധി മാർഗങ്ങളുണ്ടല്ലോ...? ഉന്നതവിദ്യാഭ്യാസം ഭാരിച്ചതായാണ് പലർക്കും അനുഭവപ്പെടാറുള്ളത്. ഇക്കാര്യത്തിൽ സ്വയംപഴിക്കുന്നവരും മാതാപിതാക്കളുടെ പിടിപ്പുകേടിനെ കുറ്റപ്പെടുത്തുന്നവരുമായ നിരവധി വിദ്യാർഥികളെ കണ്ടുമുട്ടാറുണ്ട്. എന്നാൽ, സ്കോളർ അഥവാ പ്രതിഭകളായവർക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠനസഹായത്തിനായി വ്യത്യസ്തവും നവീനവുമായ നിരവധി 'സ്കോളർഷിപ്പുകൾ' ഉണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യതയ്ക്കായി നൽകുന്ന കൈത്താങ്ങാണ് സ്കോളർഷിപ്പുകൾ. സാമ്പത്തികമായും സാമൂഹികമായും നിലവാരം കുറഞ്ഞവരെ വിദ്യാഭ്യാസത്തിലൂടെ ഉന്നമനത്തിലെത്തിക്കാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. അക്കാദമിക്, കായികം, ന്യൂനപക്ഷം, വനിത, കലാപരം തുടങ്ങിയ വിവിധവും വ്യത്യസ്തവുമായ മേഖലകളിലായാണ് ഇവ ലഭ്യമാവുന്നത്. ഭാരതീയ വിദ്യാർഥികൾക്കുള്ളതിനു പുറമേ വിദേശവിദ്യാർഥികൾക്കായി ലഭ്യമാവുന്ന ധാരാളം ഭാരതീയ സ്കോളർഷിപ്പുകളും ഉണ്ട്. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ്, ഒറ്റ പെൺകുട്ടിക്കുള്ള സ്കോളർഷിപ്പ്, പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവർക്ക് മാത്രമായുള്ളവ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മാത്രമായുള്ളത് എന്നിങ്ങനെയും വിഭാഗങ്ങൾ ലഭ്യമാണ്. ഈ അക്കാദമികവർഷവും അടുത്ത വർഷവുമായി ലഭ്യമാവുന്ന നിരവധി സ്കോളർഷിപ്പുകളിൽ ചിലതിനെ പരിചയപ്പെടാം: ഡി.ബി. ടി.ജെ.ആർ.എഫ്. സ്കോളർഷിപ്പ്: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള മുഴുവൻ പഠനസഹായിയായി ഇത് വർത്തിക്കുന്നു. ഇതുവഴി പ്രതിമാസം 28,000 രൂപ വിദ്യാർഥികൾക്ക് ലഭിക്കുന്നു. സ്വർണജയന്തി ഗവേഷണ ഫെലോഷിപ്പ്: ശാസ്ത്ര-സാങ്കേതിക രംഗത്ത് ഉന്നതവിദ്യാഭ്യാസം തേടുന്ന ഭാരതത്തിലെ വിദ്യാർഥികളോടൊപ്പം വിദേശവിദ്യാർഥികൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്. രാമൻ ചർപക് ഫെലോഷിപ്പ്: പ്രതിമാസം 1,500 യൂറോ ലഭ്യമാവുന്ന ഈ ഗവേഷണ സ്കോളർഷിപ്പ് വഴിയായി സാമ്പത്തിക സഹായത്തോടൊപ്പം മറ്റ് അക്കാദമിക സൗകര്യങ്ങളും നൽകുന്നു. പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് വഴിയായി ഫീസും മറ്റ് ചെലവുകളും നേരിടാനാവുന്നു. ഇൻസ്പയർ സ്കോളർഷിപ്പ്: പേര് സൂചിപ്പിക്കുന്നതു പോലെതന്നെ തീർത്തും പ്രചോദനാന്മകമായ രീതിയിൽ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് സ്കോളർഷിപ്പ്: എൻജിനീയറിങ് ബിരുദ വിദ്യാഭ്യാസം തേടുന്ന എല്ലാ രാജ്യക്കാർക്കും സമീപിക്കാവുന്ന ഈ സ്കോളർഷിപ്പ് ഒരു പൂർണ പഠനസഹായ പദ്ധതിയാണ്. നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്: ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രതിവർഷം 6,000 രൂപവച്ച് നൽകപ്പെടുന്ന ഈ പദ്ധതിയിൽ പഠനത്തിന്റെ ഭാഗിക ചെലവ് അംഗീകൃതവും തിരഞ്ഞെടുക്കപ്പെട്ടതുമായ വിദ്യാഭ്യാസസ്ഥാപനം വഴിയായി നൽകപ്പെടുന്നു. ആൽബർട്ട് ഐൻസ്റ്റൈൻ അന്താരാഷ്ട്ര സ്കോളർഷിപ്പ്: പ്രവേശന ടെസ്റ്റ് വഴിയായി തിരഞ്ഞെടുക്കപ്പെടുന്ന ശാസ്ത്ര-സാങ്കേതിക വിദ്യാർഥികൾക്ക് ഇത് ലഭ്യമാവുന്നു. ഐ.സി.എസ്.ആർ. ഡോക്ടറൽ ഫെലോഷിപ്പ്: രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഈ ഫെലോഷിപ്പ് സാമൂഹ്യ-മാനവിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് ലഭ്യമാവുന്നു. ഇവയോരോന്നിന്റെയും വ്യവസ്ഥകളും തുകയും മറ്റ് മാനദണ്ഡങ്ങളും ഇടക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ, അതത് സ്കോളർഷിപ്പിന്റെ വെബ്സൈറ്റുകൾ പരിശോധിച്ച് മാറ്റങ്ങൾ മനസ്സിലാക്കേണ്ടതാണ്. വിവിധ മന്ത്രാലയങ്ങൾ നൽകുന്ന േസ്കാളർഷിപ്പുകൾക്കായി പൊതു പോർട്ടലുകളും ഉണ്ട്. സാമൂഹികമാധ്യമങ്ങളിൽ ധാരാളം സമയം ചെലവഴിക്കുന്ന പുതുതലമുറ ഇത്തരം കാര്യങ്ങൾ അന്വേഷിക്കാനുംകൂടി ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. കൂടാതെ, വിവിധ ബാങ്കുകളും ബഹുരാഷ്ട്ര കമ്പനികളും വിവിധ സന്നദ്ധസംഘടനകളും ക്ലബ്ബുകളും ഈ രംഗത്ത് സജീവസാന്നിദ്ധ്യമാണ്. അതുപോലെതന്നെ, തങ്ങളുടെ സി.എസ്.ആർ. ഫണ്ട് വിദ്യാഭ്യാസ സഹായത്തിനായി മാറ്റിവയ്ക്കുന്ന നിരവധി കമ്പനികൾ ഉണ്ട്. അന്വേഷിച്ച് കണ്ടെത്തേണ്ട ഉത്തരവാദിത്വം വിദ്യാർഥിക്കാണ്. ഇപ്പോഴേ പരിശ്രമം തുടങ്ങിയാൽ അടുത്ത അധ്യയനവർഷം ചെലവില്ലാതെ പഠിക്കാം. ഈ വർഷം മുടക്കിയ ഫീസും മറ്റു ചെലവുകളും 'റീ ഇമ്പേഴ്സ്മെന്റ്' രൂപത്തിൽ തിരിച്ചുപിടിക്കുകയും ചെയ്യാം. പലതും ഓൺലൈൻ വഴിയായാണ് അപേക്ഷിക്കേണ്ടത്. പണം വരുന്നത് വിദ്യാർഥിയുടെ അക്കൗണ്ടിലേക്കുമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കോളർഷിപ്പുകൾക്കായി പ്രത്യേകവിഭാഗവും ഓഫീസ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. നോട്ടീസ് ബോർഡുകളിൽ ഇവ യഥാസമയങ്ങളിൽ പതിപ്പിക്കാറുമുണ്ട്. സ്കോളർഷിപ്പ് സ്വന്തമാക്കുന്നത് അഭിമാനകരമായ വസ്തുതയാണ്. അത് ആത്മവിശ്വാസവും ഉത്തരവാദിത്വവും വർധിപ്പിക്കുന്നു. കാരണം, സമൂഹത്തിന്റെ പണമെടുത്താണ് പഠിക്കുന്നത്. ഇവ വിദ്യാർഥികളുടെ അവകാശമാണ്, ആനുകൂല്യമല്ല എന്നതും തിരിച്ചറിയേണ്ടതാണ്.

from money rss http://bit.ly/2mXVR57
via IFTTT

സെന്‍സെക്‌സില്‍ 118 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരആഴ്ചയുടെ ആദ്യദിനനം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 118 പോയന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 11477ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 442 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 397 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ലോഹം, ഫാർമ ഓഹരികൾ സമ്മർദത്തിലാണ്. സിപ്ല, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

from money rss http://bit.ly/2nHz4uD
via IFTTT

Saturday, 28 September 2019

ഭാരത് 22 ഇടിഎഫ് നാലാംഘട്ടം: ഒക്ടോബര്‍ മൂന്നുമുതല്‍ അപേക്ഷിക്കാം

ഭാരത് 22 ഇടിഎഫിന്റെ ഫർദർ ഫണ്ട് ഓഫർ(എഫ്എഫ്ഒ)രണ്ട് വരുന്നു. ആങ്കർ നിക്ഷേപകർക്ക് ഒക്ടോബർ മൂന്നിന് അപേക്ഷിക്കാം. മറ്റുള്ളർക്ക് നാലുമുതലാണ് അപേക്ഷിക്കാൻ കഴിയുക. സർക്കാരിനുവേണ്ടി ഐസിഐസിഐ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ഭാരത് ഇടിഎഫിന്റെ എൻഎഫ്ഒയ്ക്കും മുൻ എഫ്എഫ്ഒകൾക്കും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് പണം സമാഹരിക്കാനുള്ള വഴിതുറന്നത് 2017 ബജറ്റ് പ്രഖ്യാപനത്തിലാണ്. പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകളിലും വൻകിട കമ്പനികളിലുമാണ് ഇടിഎഫ് നിക്ഷേപം നടത്തുക. ആറ് സെക്ടറുകളിലായി 22 ഓഹരികളിലാണ് നിക്ഷേപം. പരമാവധി 15 ശതമാനമാണ് ഒരു ഓഹരിയിലെ നിക്ഷേപം. സെക്ടറിലാകട്ടെ ഇത് 20 ശതമാനവുമാണ്. അറിയാം കൂടുതൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ഇന്റസ്ട്രിയിലെ ഏറ്റവും വലിയ എൻഎഫ്ഒ ആയിരുന്നു ഭാരത് 22 ഇടിഎഫിന്റേത്. 3.35 ലക്ഷം റീട്ടെയിൽ നിക്ഷേപകർ 32,000 കോടി രൂപയുടെ അപേക്ഷയാണ് നൽകിയത്. 8000 കോടി രൂപയുടെയായിരുന്നു എൻഎഫ്ഒ. ഇത് 14,500 കോടിയായി വർധിപ്പിച്ചു. ആദ്യ എഫ്എഫ്ഒയ്ക്ക് 15,436 കോടി രൂപ നിക്ഷേപിക്കാൻ 1.2 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. 6,000 കോടിയുടേതായിരുന്നു ആദ്യ എഫ്എഫ്ഒയെങ്കിലും അത് 8,400 കോടിയായി വർധിപ്പിച്ചു. എഫ്എഫ്ഒ 2 വഴി 8000 കോടി രൂപയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെ ഭാരത് 22 ഇടിഎഫ് വഴി സർക്കാർ സമാഹരിച്ചത് 35,900 കോടി രൂപയാണ്.

from money rss http://bit.ly/2lQIdQV
via IFTTT

Friday, 27 September 2019

ബാങ്ക് തകര്‍ന്നാല്‍ തായ്‌ലന്‍ഡില്‍ തിരിച്ചുകിട്ടുന്ന നിക്ഷേപം 1.13 കോടി; ഇന്ത്യയിലോ?

ഇന്ത്യയിൽ ഒരു ബാങ്ക് തകർന്നാൽ നിക്ഷേപകന് ആകെ ലഭിക്കുക ഒരു ലക്ഷം രൂപമാത്രമാണ്. എന്നാൽ ഇതിനേക്കാൾ ആകർഷകമാണ് ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ നിക്ഷേപത്തിന് നൽകുന്ന ഇൻഷുറൻസ് പരിരക്ഷ. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെമേൽ ആർബിഐയുടെ നിയന്ത്രണംവന്നപ്പോഴാണ് ഇതേക്കുറിച്ച് എല്ലാവരും ചിന്തിക്കാൻ തുടങ്ങിയത്. ബാങ്കിന്റെ പ്രവർത്തനം എന്നന്നേക്കുമായി അവസാനിപ്പിച്ചാൽ ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ 25 വർഷം മുമ്പ് 1993ൽ നിശ്ചയിച്ചതാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ തുക വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ നൽകുന്ന പരിരക്ഷ പരിശോധിക്കാം ഫിലിപ്പൈൻസിലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് പ്രകാരം 500,000 പെസോ(9500ഡോളർ)സാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ ഇത് 6.71 ലക്ഷത്തോളം രൂപവരും. തായ്ലൻഡിലാണെങ്കിൽ 50 ലക്ഷം ബട്ട്സാണ് ലഭിക്കുക. ഡോളറിലാണെങ്കിൽ 1,60,000. ഇത് ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ 1.13 കോടി രൂപവരും. ചൈനയിൽ 5 ലക്ഷം യുവാനാണ് ലഭിക്കുക. അതായത് 70,000 ഡോളർ. ഇന്ത്യൻ കറൻസിയിലാണെങ്കിൽ 50 ലക്ഷം രൂപ. ഇവിടെയാണ് ഇന്ത്യയിലെ നിക്ഷേപ ഇൻഷുറൻസ് എത്ര കുറവാണെന്ന് മനസിലാക്കേണ്ടത്. ഒരു ലക്ഷം രൂപ അതായത് 1,400 ഡോളർ മാത്രം. രാജ്യങ്ങളെല്ലാം കാലനുസൃതമായി ഈതുക വർധിപ്പിക്കാറുണ്ട്. ഇന്ത്യയിൽ 25 വർഷം മുമ്പ് വരെ നൽകിയിരുന്ന തുക 30,000 രൂപവരെയായിരുന്നു. 1993നുശേഷം രാജ്യത്തെ സമ്പദ്ഘടന അതിവേഗത്തിലാണ് കുതിച്ചത്. ശരാശരി പ്രതിശീർഷ വരുമാനത്തിലും അതിനനുസരിച്ചുള്ള നിക്ഷേപത്തിലും കാര്യമായ വർധനവുണ്ടായി. മറ്റ് നിക്ഷേപ സാമഗ്രികളെ അപേക്ഷിച്ച് നിക്ഷേപം ബാങ്കുകളിൽ കുമിഞ്ഞുകൂടി. 2017 സാമ്പത്തിക വർഷത്തെ, റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കുടുംബങ്ങളുടെ 66 ശതമാനം നിക്ഷേപവും ബാങ്കിലാണെത്തുന്നത്.

from money rss http://bit.ly/2lSRIiy
via IFTTT

ക്യൂആര്‍ കോഡ് വഴി റെയില്‍വെ സ്‌റ്റേഷനില്‍നിന്ന് ടിക്കറ്റെടുക്കാം

ന്യൂഡൽഹി: ക്യൂആർ കോഡ് ഉപയോഗിച്ച് ഇനി നിങ്ങൾക്ക് വരിനിൽക്കാതെ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് എടുക്കാം. വടക്ക് കിഴക്കൻ റെയിൽവെയാണ് ആദ്യമായി 12 സ്റ്റേഷനുകളിൽ ഈ സംവിധാനം നടപ്പാക്കുന്നത്. അവസാന നിമിഷത്തിൽ വരി നിൽക്കാതെ റെയിൽവെ സ്റ്റേഷനിൽവെച്ചുതന്നെ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയിൽവെ സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. തുടക്കം ഈ സ്റ്റേഷനുകളിൽ ജെയ്പുർ, അജ്മീർ, ജോധ്പുർ, ബിക്കാനീർ, അബു റോഡ്, ഉദയ്പുർ സിറ്റി, ദുർഗാപുര, അൾവാർ, റെവേരി, ഗാന്ധിനഗർ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. എങ്ങനെ ടിക്കറ്റെടുക്കാം? ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലോഗിൻ ചെയ്തശേഷം ബുക്ക് ടിക്കറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ക്യൂആർ കോഡ് സ്കാൻ ചെയ്യുക. അപ്പോൾ പുറപ്പെടുന്ന സ്റ്റേഷന്റെ പേര് തെളിയും. പിന്നട് പോകേണ്ട സ്റ്റേഷന്റെ പേരും നൽകി പണമടച്ച് നടപടി പൂർത്തിയാക്കാം. റെയിൽവെ സ്റ്റേഷനിൽനിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യാം റെയിൽവെ സ്റ്റേഷന്റെ 30 മുതൽ 50വരെ മീറ്റർ അകലെ നിന്നുവേണമായിരുന്നു നേരത്തെ യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ. എന്നാൽ പുതിയ സംവിധാനംവഴി സ്റ്റേഷനിൽനിന്നുതന്നെ റിസർവ് ചെയ്യാത്ത ടിക്കറ്റ് എടുക്കാം.

from money rss http://bit.ly/2lxJZpO
via IFTTT

ഘട്ടംഘട്ടമായുള്ള നിക്ഷേപത്തില്‍ ഉറച്ചനില്‍ക്കുക; വിപണി കുതിക്കും

കഴിഞ്ഞ വാരം വരെ വിപണി പ്രതികൂല പ്രവണതയാണു കാണിച്ചിരുന്നത്. സാമ്പത്തികവളർച്ചയുടേയും നിക്ഷേപത്തിനായുള്ള പ്രചോദനത്തിന്റേയും കുറവു കാരണം വിപണി കഠിന കാലത്തിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്. ധന, സാമ്പത്തിക പരിഷ്കരണങ്ങൾ അത്യന്താപേക്ഷിതമായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ സാമ്പത്തിക നയങ്ങൾ നന്നായി രൂപപ്പെട്ടുവരികയായിരുന്നു. തളർന്ന അവസ്ഥയിൽ നിന്ന് അടുത്ത രണ്ടുമൂന്നു മാസത്തേക്ക് സാമ്പത്തികാവസ്ഥയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായിരുന്നു ഈ നീക്കങ്ങൾ. സർക്കാർ തലത്തിലും സ്വകാര്യമേഖലയിലും വേണ്ടത്ര പണം ചിലവഴിക്കപ്പെടാതിരുന്നതിനാൽ വിപണിയിൽ ഉന്മേഷരഹിതമായ അവസ്ഥ നില നിന്നിരുന്നു. ആഭ്യന്തര, ആഗോള സാമ്പത്തിക രംഗങ്ങളിലെ ഉന്മേഷക്കുറവ് കാരണം ആവശ്യമായ ഉത്തേജനം നൽകാതിരുന്നാൽ 5 ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം അപ്രാപ്യമായേക്കുമോ എന്ന സംശയം മുൻകൂട്ടികണ്ടാണ് സർക്കാർ നടപടികളുമായി മുന്നോട്ടു വന്നത്. കോർപറേറ്റ് നികുതിയിൽ വൻ ഇളവനുവദിച്ചുകൊണ്ട് പ്രയാസകരമായൊരു തീരുമാനമാണ് ഗവണ്മെന്റ് കൈക്കൊണ്ടത്. ഓഹരികളിലും പുതിയ പദ്ധതികളിലും പണം മുടക്കാനുള്ള വ്യക്തമായ പ്രോത്സാഹനം തന്നെയായിരുന്നു ഇത്. വരുമാന വളർച്ചയിലും തിരിച്ചുവാങ്ങൽ പദ്ധതികളിലും പെട്ടെന്നുതന്നെ വർധന ഉണ്ടാവുകയും ഭാവിയിൽ പുതിയ സ്വകാര്യ പദ്ധതികൾ വരുകയും ചെയ്യും. സാമ്പത്തിക ലക്ഷ്യങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടായി. 2020 സാമ്പത്തിക വർഷത്തിൽ വിപണി 3.3 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിലേക്കു നേർപ്പിച്ചു. സാമ്പത്തിക മന്ത്രാലയം അനുമാനങ്ങൾ വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ സർക്കാർ കൂടുതൽ വായ്പയെടുക്കുമെന്ന പ്രതീക്ഷയിൽ ഓഹരിവിപണിയിൽ അസ്ഥിരതയുണ്ടായി. എങ്കിലും ഭാവിയിൽ സ്വ്വകാര്യ മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും ഗാർഹിക മേഖലയ്ക്കും ഗുണം വർധിക്കുകയും ഇടക്കാല, ദീർഘകാല ഓഹരികളിൽ വിപണി ഈ നീക്കങ്ങൾ തികച്ചും അനുകൂലമായി കണക്കിലെടുക്കുകയും ചെയ്യും. വളർച്ചയിലെ കുറവും ഉന്നത മൂല്യനിർണയവും കാരണം കഴിഞ്ഞവാരം വരെ വിപണിയെക്കുറിച്ച് നമുക്ക് യാഥാസ്ഥിതിക കാഴ്ചപ്പാടാണുണ്ടായിരുന്നത്. ഇപ്പോൾ പ്രത്യേകിച്ചൊരു പരിശ്രമവുമില്ലാതെ വരുമാന വളർച്ച 8 മുതൽ 10 ശതമാനം വരെ വർധിക്കുമെന്നായിരിക്കുന്നു. ഒന്നാം പാദത്തിലെ ഫലങ്ങൾക്കും രണ്ടാം പാദത്തിലെ പരിഷ്കരിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾക്കും ശേഷം നിഫ്റ്റി 50 ലെ ഓഹരി നേട്ടം (E-P-S) 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇന്നാൽ ഇപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു. ഭാവിയിലും നേട്ടം വർധിക്കാനുള്ള സാധ്യത വർധിച്ചിരിക്കയാണ്. കഴിഞ്ഞ രണ്ടു മൂന്നുമാസത്തിനിടെ റിസർവ് ബാങ്കും ധന മന്ത്രാലയവും പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളുടെ കൂട്ടായ കൂടുതൽ ഫലങ്ങൾ ഭാവിയിൽ നമുക്ക് അനുഭവിക്കാൻ കഴിയും. സമീപകാല ചരിത്രത്തിലെ ഏതു സാമ്പത്തിക പരിഷ്കരണത്തേക്കാളും ഗുണഫലങ്ങളുണ്ടാക്കുന്നവയാണ് ഇപ്പോൾ നടത്തിയ പരിഷ്കാരങ്ങൾ. അതിനാൽ ഇതര ഏഷ്യൻ ശക്തികളേക്കാൾ മെച്ചപ്പെട്ട പ്രകടനമായിരിക്കും ഇന്ത്യ കാഴ്ചവെക്കുക എന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഉയർന്ന കോർപറേറ്റ് നികുതി നൽകുന്ന കമ്പനികൾക്കാണ് നേരിട്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടാവുക. നേരിട്ടല്ലാതെ എല്ലാ കമ്പനികൾക്കും ഇതു ഗുണകരമാണ്. ഭാവിയിൽ കൂടുതൽ നിക്ഷേപത്തിനുള്ള അവസരങ്ങളാണ് അവർക്കുണ്ടാകാൻ പോകുന്നത്. ഇതര ഏഷ്യൻ ശക്തികളെയപേക്ഷിച്ച് മൊത്ത നികുതിയുടെ കാര്യത്തിൽ നിക്ഷേപത്തിന് കൂടുതൽ ഗുണമുണ്ടാവുക ഇവിടെ ആയിരിക്കും എന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കും ഉത്തേജനമായിത്തീരും. തിരിച്ചു വാങ്ങുന്ന ഓഹരികൾക്ക് കഴിഞ്ഞ ബജറ്റിൽ ചുമത്തിയിരുന്ന അധിക നികുതി കുറച്ചതോടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതികൾക്കും ഉത്തേജനം ലഭിക്കും. ഐടി, ബഹുരാഷ്ട്ര കമ്പനികൾക്കും അൺലിസ്റ്റ് ചെയ്യപ്പെടാൻ ആലോചിക്കുന്ന കമ്പനികൾക്കും പ്രയോജനകരമാണ് പുതിയ പരിഷ്കാരങ്ങൾ. വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഹ്രസ്വകാലത്തേക്കു പ്രക്ഷുബ്ധത നില നിന്നേക്കാമെങ്കിലും തികച്ചും അനുകൂലം തന്നെയായിരുന്നു വിപണിയുടെ പ്രതികരണം. ആനുകൂല്യങ്ങളെല്ലാം തന്നെ ഒറ്റയടിക്കു ദഹിക്കുമെന്ന് നമുക്കു കരുതാൻ വയ്യ. ഇടക്കാല ഓഹരികളിൽ ഈ അനുകൂലാവസ്ഥ തുടർന്നും നില നിൽക്കുമെന്നാണു കരുതപ്പെടുന്നത്. വിദേശ സ്ഥാപന നിക്ഷേപങ്ങളും രാജ്യത്തിനകത്തു നിന്നുള്ള സ്ഥാപന നിക്ഷേപങ്ങളും വർധിക്കും. ശരിയായ പ്രയോജനം ലഭിക്കാൻ പോകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നവർക്കാണ്. ഇതിനായി ഘട്ടംഘട്ടമായ നിക്ഷേപങ്ങളിൽ അവർ ഉറച്ചു നിൽക്കണം. 2020 സാമ്പത്തിക വർഷം നിഫ്റ്റി 50 ലെ ഓഹരി നേട്ടം (E-P-S) 10 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർധിക്കുമെന്നാണ് ഞങ്ങൾ കണക്കാക്കിയിട്ടുള്ളത്. 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ഇത് 15 ശതമാനമായി നില നിൽക്കുകയും ചെയ്യും. ഇതേത്തുടർന്ന് ഓഹരിയൊന്നിന് 580 രൂപ, 668 രൂപ, 768 രൂപ എന്നിങ്ങനെ യഥാക്രമം 2020, 21, 22 സാമ്പത്തിക വർഷങ്ങളിൽ നേട്ടമുണ്ടാവുകയും ചെയ്യും. ഒരു വർഷം മുന്നോട്ടുള്ള P/E ,17.5X ആയും ഒരു വർഷം മുന്നോട്ടുള്ള E-P-S 716 രൂപയായും കണക്കാക്കിയാണ് ഞങ്ങൾ നിഫ്റ്റി 50ൽ 12,500 എന്ന ലക്ഷ്യത്തിൽ എത്തിയിട്ടുള്ളത്. (ലേഖകൻജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണവിഭാഗം മേധാവിയാണ്)

from money rss http://bit.ly/2n5oWeT
via IFTTT

Thursday, 26 September 2019

അഷു മദന്‍ ജെഎം ഫിനാന്‍ഷ്യല്‍ എം ഡി

മുംബൈ:ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ജെഎം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ബിസിനസ് അഫിലിയേറ്റ് ഗ്രൂപ്പിന്റെ സഹമേധാവിയുമായി അഷു മദൻ ചുമതലയേറ്റു. മേഖലയിലെ റീട്ടെയിൽ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിൽ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനുമുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് അഷുവിന്റെ നിയമനമെന്ന് ജെഎം ഫിനാൻഷ്യൽ സർവീസസിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറോഫുമായ സുബോധ് ഷിങ്കാർ അറിയിച്ചു. ധനകാര്യ സേവന മേഖലയിൽ മൂന്നു ദശാബ്ദക്കാലത്തെ സീനിയർ മാനേജ്മെന്റ് അനുഭവ സമ്പത്തുമായാണ് അഷു ജെ എം ഫിനാൻഷ്യലിന്റെ തലപ്പത്തെത്തുന്നത്. തന്റെ വിപുലമായ ബിസിനസ്സ് വികസന അനുഭവം, മൂലധന വിപണിയിലെ വൈദഗ്ദ്ധ്യം, വിപണിയിലെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച്, ഫ്രാഞ്ചൈസി ബിസിനസിൽ ജെഎം ഫിനാൻഷ്യൽ സർവീസസിന്റെ വ്യാപകമായ വ്യാപനത്തിന് അശു നേതൃത്വം നൽകുമെന്ന് സുബോധ് ഷിങ്കാർ പറഞ്ഞു. ജെഎം ഫിനാൻഷ്യൽ സർവീസസ് ടീമിൽ അംഗമായതിന്റെ ആവേശത്തിലാണ് താനെന്ന് അഷു മദൻ പറഞ്ഞു. 18 വർഷത്തിലേറെയായി അദ്ദേഹം റെലിഗെയർ സെക്യൂരിറ്റീസിൽ ഇക്വിറ്റി ബ്രോക്കിംഗ് ബിസിനസ് മേധാവിയായിരുന്നു. ജെഎം ഫിനാൻഷ്യൽ സർവീസസിന് ഇപ്പോൾ രാജ്യത്തുടനീളം 340 ലധികം പ്രദേശങ്ങളിൽ സാന്നിധ്യമുണ്ട്.

from money rss http://bit.ly/2n5L3Se
via IFTTT

സെന്‍സെക്‌സില്‍ 104 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 104 പോയന്റ് നേട്ടത്തിൽ 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയർന്ന് 11587ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, എഫ്എംസിജി ഓഹരികളാണ് നേട്ടത്തിൽ. വാഹനം, ബാങ്ക്, ലോഹം, ഇൻഫ്ര ഓഹരികൾ നഷ്ടത്തിലുമാണ്. ഐടിസി, എൻടിപിസി, എസ്ബിഐ, ഐഒസി, എച്ച്സിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യുപിഎൽ, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, വേദാന്ത, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 396 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2n3Ft2M
via IFTTT

തക്കാളിവിലയും ഉയരുന്നു

ന്യൂഡൽഹി:സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡൽഹിയിൽ തക്കാളിയുടെ ചില്ലറവിൽപ്പന വില 40 മുതൽ 60 വരെ രൂപയായി. ഏതാനും ആഴ്ചകൾക്കിടെ വില 70 ശതമാനത്തോളമാണ് ഉയർന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികൾ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡൽഹിയിലെ ആസാദ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി അധികൃതർ പറഞ്ഞു.

from money rss http://bit.ly/2n7UaBM
via IFTTT

സെന്‍സെക്‌സ് 396 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. 11,550നുമുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 396.22 പോയന്റ് നേട്ടത്തിൽ 38,989.74ലിലും നിഫ്റ്റി 131 പോയന്റ് ഉയർന്ന് 11,571.20ലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1260 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1236 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, കോൾ ഇന്ത്യ, എംആന്റ്എം, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ ഓഹരികൽ നഷ്ടത്തിലുമായിരുന്നു. ലോഹം, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

from money rss http://bit.ly/2nsHFkG
via IFTTT