121

Powered By Blogger

Monday, 16 December 2019

മൊത്തവില പണപ്പെരുപ്പവും കൂടി; 0.58 ശതമാനമായി

ന്യൂഡൽഹി: മൊത്തവില പണപ്പെരുപ്പം നവംബറിൽ 0.58 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ, പ്രത്യേകിച്ച് ഉള്ളിയുടെ വിലവർധനവാണ് പണപ്പെരുപ്പം ഉയർത്തിയത്. ഒക്ടോബറിൽ മൊത്തവില പണപ്പെരുപ്പം 0.16ശതമാനംമാത്രമായിരുന്നു. വ്യവസായ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യ പണപ്പെരുപ്പം നവംബറിൽ 11.08 ശതമാനമായാണ് ഉയർന്നത്. ഒക്ടോബറിൽ ഇത് 9.8ശതമാനമായിരുന്നു. ഉള്ളിവിലയിൽ 172.3 ശതമാനം വർധനവുണ്ടായതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. അതേസമയം, നിർമാണ വസ്തുക്കളുടെ വിലക്കയറ്റം നെഗറ്റീവ് ശതമാന(-0.84)മാനത്തിൽ തുടർന്നു. ആറര മാസത്തെ താഴ്ന്ന നിലവാരമായ 4.5 ശതമാനത്തിലേയ്ക്ക് സെപ്റ്റംബർ പാദത്തിലെ വളർച്ച താഴ്ന്നത് ഈമേഖലയിലെ ഉത്പന്നങ്ങൾക്ക് ഡിമാന്റ് കുറച്ചു. റീട്ടെയിൽ പണപ്പെരുപ്പവും നവംബറിൽ 5.54ശതമാനമായി വർധിച്ചിരുന്നു. ഉപഭോക്തൃ ഭക്ഷ്യ ഉത്പന്ന വില സൂചിക നവംബറിൽ 10 ശതമാനമായാണ് വർധിച്ചത്. ഒക്ടോബറിൽ 7.89 ശതമാനമായിരുന്നു. കഴിഞ്ഞവർഷം നവംബറിലുള്ളതിനേക്കാൾ പച്ചക്കറിയുടെ വിലയിൽ 36 ശതമാനമാണ് വർധനവുണ്ടായത്. WPI inflation rises to 0.58% in November

from money rss http://bit.ly/34lywdv
via IFTTT

Sunday, 15 December 2019

'എനിക്ക് അവിടംവിട്ട് പോകാനാകുമായിരുന്നില്ല'

''ജീവിതവഴിയിൽ ഇനിയെന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട് മിക്കവരുടെയും ജീവിതത്തിൽ. അപ്പോൾ പ്രതീക്ഷയുടെ പൊൻവെളിച്ചമായി ചിലർ കടന്നുവരാറുണ്ട്... എന്റെ ജീവിതത്തിലും അത്തരത്തിൽ ഒട്ടേറെ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്... ജീവിതത്തിൽ വഴിത്തിരിവായി മാറിയ സന്ദർഭങ്ങൾ...'' ''കച്ചവടാവശ്യങ്ങൾക്കായി 1983-ൽ ഓസ്ട്രേലിയ, സിങ്കപ്പൂർ, ഹോങ് കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് ഏതു സാധനങ്ങളും കിട്ടുന്ന വലിയ സൂപ്പർമാർക്കറ്റുകൾ കാണാൻ ഇടയായത്. അത്യാധുനിക സൂപ്പർമാർക്കറ്റുകളെക്കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ സൂപ്പർമാർക്കറ്റും ഡിപ്പാർട്ടുമെന്റ് സ്റ്റോറും തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽെവച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.'' ''അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഞാൻ ശരിക്കും തളർന്നു. അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതുംകൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, എന്നെ വളർത്തിയ നാടുവിട്ട് പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല... സൂപ്പർമാർക്കറ്റ് തുറക്കാമെന്നുതന്നെ ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടുകൂടിയ പരസ്യം നൽകിക്കൊണ്ട് 'ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറി'ന് തുടക്കമിട്ടു.'' ''ഇതറിഞ്ഞ യു.എ.ഇ. ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, എന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. 'എല്ലാം ഇട്ടെറിഞ്ഞ് മറ്റുള്ളവർ പോകുമ്പോൾ നിങ്ങൾക്ക് പുതിയൊരു സംരംഭം തുടങ്ങാൻ എങ്ങനെ ധൈര്യംവന്നു...?' എന്നായിരുന്നു ശൈഖിന്റെ ചോദ്യം. 'അങ്ങയുടെ രാജ്യത്തുനിന്നാണ് ഞാൻ ഇതെല്ലാം ഉണ്ടാക്കിയത്. ഈ രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോൾ ഇവിടം വിട്ടെറിഞ്ഞ് പോകാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായി ഇരിക്കുന്നിടത്തോളംകാലം ഈ രാജ്യത്തിന് യാതൊന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്' -ആ വാക്കുകൾ കേട്ട് ശൈഖ് എന്നെ ആശ്ലേഷിച്ചു. പിന്നീട് ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി. സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളുമൊക്കെയായി...''

from money rss http://bit.ly/35q3gLH
via IFTTT

എന്തുകൊണ്ടാണ് ആ പെണ്‍കുട്ടി ആത്മഹത്യക്കുശ്രമിച്ചത്?

വളരെ വേദനയോടെയാണ് ഞാൻ ആ കഥ കേട്ടുകൊണ്ടിരുന്നത്... കഥയെന്ന് പറയാനാവുമോ...? അനുഭവമാണത്. എനിക്കറിയാവുന്ന ഒരു പെൺകുട്ടി... എപ്പോഴും ചിരിയോടെ, ഉത്സാഹത്തോടെ എവിടെയും വ്യാപരിച്ചവൾ. അവളുടെ അധ്യാപികയുടെ വാക്കുകളിൽ ക്ലാസിൽ ഇത്രയും നല്ല ഒരു വിദ്യാർഥിയില്ല എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ. നഴ്സിങ് പ്രൊഫഷന് ഏറ്റവും അനുയോജ്യയായവൾ. രോഗീശുശ്രൂഷയിലും സേവനത്തിലും വളരെ താത്പര്യമുള്ള കുട്ടിയായിരുന്നു. നഴ്സിങ് പഠനം കഴിഞ്ഞ് വിദേശത്തേക്ക് ജോലിക്കു പോയി. ലോൺ എടുത്താണ് പഠിച്ചത്. അത് വീട്ടുകയായിരുന്നു ആദ്യ ലക്ഷ്യം. അത് പൂർത്തിയായിക്കഴിഞ്ഞപ്പോൾ നല്ലരീതിയിലുള്ള ഒരു വീട് അച്ഛനും അമ്മയ്ക്കും പണിതുകൊടുത്തു. ഇളയ അനുജന് എൻജിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങൾ ചെയ്തു. ഓരോതവണ അവധിക്കുവരുമ്പോഴും വിവാഹാലോചനകൾ ധാരാളം വരുമായിരുന്നു. ഓരോരോ കാരണം പറഞ്ഞ് മാതാപിതാക്കൾതന്നെ അവയിൽ പലതും മുടക്കി. അവൾക്ക് അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഒന്നും മനസ്സിലാകാത്തതുപോലെ പെരുമാറിക്കൊണ്ടിരുന്നു. ഒടുവിൽ വയസ്സ് മുപ്പതിലേക്ക് കടക്കാറായപ്പോൾ വിവാഹം നടന്നു. വരന് പ്രൊഫഷണൽ വിദ്യാഭ്യാസമൊക്കെ ഉണ്ടെങ്കിലും നാട്ടിൽ നല്ല ജോലിയൊന്നും ഇല്ലാത്ത ചെറുപ്പക്കാരനായിരുന്നു. അവളുടെ വിസയിൽ അവൾക്ക് അയാളെയും വിദേശത്തേക്ക് കൊണ്ടുപോകാനാവുമായിരുന്നു. രണ്ട് കുട്ടികളുമായി... സന്തോഷവതിയായി കഴിയുകയായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം അവളുടെ ആത്മഹത്യാശ്രമ വാർത്തയാണ് ലഭിച്ചത്. ധാരാളം ഉറക്കഗുളികകൾ കഴിച്ച് അവശനിലയിലായ അവൾ നീണ്ട ദിവസങ്ങളുടെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. ജീവിതത്തിൽനിന്ന് ഒളിച്ചോടാനുള്ള അവളുടെ തീരുമാനത്തിനു പിന്നിൽ എന്താണ് കാരണം എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു... രണ്ടു വീട്ടുകാരുടെയും ബന്ധുക്കൾ... അവൾ അവരുടെ അനന്തമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ഒരു സംവിധാനം മാത്രമായിരുന്നു. വിവാഹം കഴിഞ്ഞാൽ സ്ത്രീ തന്റെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കാര്യങ്ങൾ മാത്രമാണ് നോക്കേണ്ടതെന്ന് ശഠിക്കുന്ന ഭർത്താവും ഭർതൃമാതാപിതാക്കളും ഒരുവശത്ത്... ഒരിക്കലും അവസാനിക്കാത്ത സാമ്പത്തിക ആവശ്യങ്ങൾക്കായി നിരന്തരം ആശ്രയിക്കുന്ന സ്വന്തം കുടുംബം മറുവശത്ത്... രണ്ട് വീട്ടുകാരുടേയും സാമ്പത്തിക ആവശ്യങ്ങൾക്കിടയിൽപ്പെട്ട് അവൾ വല്ലാതെ ഉലയുകയായിരുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും, അതിന്റെ മറുവശത്ത് മതാപിതാക്കളാൽ നിരന്തരമായി സാമ്പത്തികമായി പീഡിപ്പിക്കപ്പെടുന്ന മക്കൾ, പ്രത്യേകിച്ച് പെൺമക്കളുടെ എണ്ണവും ഏറുകയാണ്. ആൺമക്കളാണ് മാതാപിതാക്കളെ നോക്കേണ്ടത് എന്നു പറയുമ്പോഴും പെൺമക്കളാൽ സംരക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം ഏറുകയാണ്. മക്കളുടെ എണ്ണം കുറഞ്ഞതുമൂലം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഇന്ന് പെൺമക്കൾക്കുണ്ട് എന്നത് ഈ നാളുകളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യവുമാണ്. സാമ്പത്തികശാസ്ത്രം അടിസ്ഥാനപരമായി 'തിരഞ്ഞെടുപ്പുകളുടെ ശാസ്ത്രം' ആണ്. 'ലയോണൽ റോബിൻസ്' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ സാമ്പത്തികശാസ്ത്രത്തെ നിർവചിച്ചിരിക്കുന്നതുതന്നെ, 'പരമിതമായ വസ്തുക്കൾക്കും അനന്തമായ ആഗ്രഹങ്ങൾക്കുമിടയിൽ വിവിധരീതിയിലുള്ള തിരഞ്ഞെടുപ്പുകൾ എപ്രകാരം നടത്തണം എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം' എന്നാണ്. എന്നാൽ ധനവും സമ്പത്തുമെല്ലാം കേവലം വസ്തുകേന്ദ്രീകൃതം മാത്രമാകാതെ, വ്യക്തിബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, തിരഞ്ഞെടുപ്പുകൾ പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനാൽ, ഈ തിരഞ്ഞെടുപ്പ് ശ്രേഷ്ഠകരമാക്കുക എന്നതാണ് പ്രധാനപ്പെട്ടത്. സാമ്പത്തികശാസ്ത്രത്തിൽ വിവിധ സാമ്പത്തിക സൂചികകളുമായുള്ള ബന്ധത്തെ വിശദമാക്കുന്നുണ്ട്. ഈ സൂചികകളിൽ സംഖ്യാപരമായി അളന്ന് തിട്ടപ്പെടുത്താവുന്നവയും അല്ലാത്തവയുമുണ്ട്. ഉദാഹരണത്തിന് വസ്തുക്കളുടെ വില, വ്യക്തിപരമായ വരുമാനം തുടങ്ങിയവ സംഖ്യാപരമായി അളക്കാവുന്നതാണ്. എന്നാൽ, ഒരുവന്റെ അഭിരുചി, സുരക്ഷിതത്വം തുടങ്ങിയവ സാമ്പത്തിക സൂചികകളാണെങ്കിലും അതിനെ സംഖ്യാപരമായി അളന്ന് തിട്ടപ്പെടുത്തുന്നതിൽ പരിമിതിയുണ്ട്. വ്യക്തിബന്ധങ്ങളെയും രക്തബന്ധങ്ങളെയും സാമ്പത്തിക സൂചികകളാൽ അളക്കാൻ തുടങ്ങിയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ആന്മബലം നഷ്ടപ്പെടും. ഇതേ ആശയം വ്യവസായലോകത്തും തൊഴിൽരംഗത്തും ബാധകമാണ്... ഉദാഹരണത്തിന്, ബിസിനസ് രംഗത്ത് തൊഴിൽദാതാവും തൊഴിൽ ചെയ്യുന്നവരും തമ്മിലുള്ള ബന്ധവും ഇപ്രകാരം നിർണയിക്കപ്പെടേണ്ടവയാണ്. പണം സ്വാതന്ത്ര്യവും കൂടിയാണ്. ജോലിയുള്ള പെണ്ണ് സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്നതിനാൽ പലരും അത് ആഗ്രഹിക്കുന്നു... ആ ആഗ്രഹം അതിനാൽത്തന്നെ തെറ്റല്ലതാനും. ഇത്രയേറെ സാമ്പത്തിക ബന്ധങ്ങളും പരസ്പരം സാമ്പത്തിക പ്രതിബദ്ധതയുമുള്ള ജനത മലയാളികളല്ലാതെ ലോകത്തിൽ വേറെയില്ല. എന്നാൽ, വളർത്തിയതിന്റെയും സംരക്ഷണത്തിന്റെയും കടമകളുടേയും കണക്കുകൂട്ടലുകൾ ഇരു ചേരികളായിനിന്ന് പോരാടുന്ന അലിഖിത നിയമങ്ങൾ ബന്ധനങ്ങളാവുമ്പോൾ ജീവിക്കാനുള്ള ആത്മബലമാണ് പലർക്കും നഷ്ടമാവുന്നത്. ജീവിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കും തുല്യമാണ്... ആഗ്രഹങ്ങൾക്ക് അതിർവരമ്പ് സൃഷ്ടിച്ച്, ഈ അവകാശത്തെ കടന്നാക്രമിക്കരുത്. ഒരു പരസ്പരാശ്രിത ജീവിതശൈലിയിലൂടെ ദാമ്പത്യത്തെ വായിച്ചെടുക്കാനാവണം. അതിന് സമ്പത്തിന്റെ മനഃശാസ്ത്രപരമായ തലങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരമുള്ള ബഹുമാനവും കരുതലും സൃഷ്ടിക്കുന്ന മാനസികബലവുമായി പണത്തിന് ബന്ധമുണ്ട്. 'വിവാഹജീവിതത്തിന്റെ അടിസ്ഥാനം ഒരേപോലെ ചിന്തിക്കാനാവുക എന്നതല്ല, ഒന്നിച്ച് ചിന്തിക്കാനാവുക എന്നതാണ്' എന്ന 'റോബർട്ട് ഡോഡ്സി'ന്റെ വാക്കുകൾ സാമ്പത്തിക ഇടപാടുകളുടേയും അടിസ്ഥാനമാവണം. കാരണം, സമ്പൂർണമായ ദാമ്പത്യം എന്നത് അപൂർണരായ രണ്ട് വ്യക്തികൾ, എന്തുതന്നെ സംഭവിച്ചാലും പരസ്പരം വിട്ടുകളയാതെ ചേർത്തുപിടിച്ച് നിർത്തുന്നതാണ്.

from money rss http://bit.ly/2rTl2bF
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടത്തോടെ തുടക്കം

ന്യൂഡൽഹി: വെള്ളിയാഴ്ച വിപണിയിൽ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതിനുപിന്നാലെ വ്യാപാരാ ആഴ്ചയുടെ തുടക്കത്തിൽ സെൻസെക്സ് റെക്കോഡ് നേട്ടം വീണ്ടും കൈവരിച്ചു. 117 പോയന്റ് ഉയർന്ന് 41,185ലാണ് സെൻസെക്സിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും മികച്ച നേട്ടത്തിലാണ്. 35 പോയന്റ് ഉയർന്ന് 12,122ലെത്തി സൂചിക. ആഗോള കാരണങ്ങളാണ് വിപണിയുടെ നേട്ടത്തിന് പിന്നിൽ. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അറുതിവന്നതും കഴിഞ്ഞയാഴ്ചയിലെ യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എസ്ബിഐ, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എൽആന്റ്ടി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഒഎൻജിസി, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2PpyWve
via IFTTT

Friday, 13 December 2019

സെന്‍സെക്‌സ് 428 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ശുഭകരമായ ആഗോള കാരണങ്ങൾ ഓഹരി സൂചികകൾക്ക് കരുത്തേകി. നിഫ്റ്റി 12,100നടുത്താണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 428 പോയന്റ് നേട്ടത്തിൽ 41,008.71ലും നിഫ്റ്റി 114.90 പോയന്റ് ഉയർന്ന് 12086.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1551 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 986 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഓട്ടോ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഫാർമ ഓഹരികൾ നഷ്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, എസ്ബിഐ, കോൾ ഇന്ത്യ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, സീ എന്റർടെയൻമെന്റ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, യുപിഎൽ, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Nifty ends near 12,100, Sensex jumps 428 pts

from money rss http://bit.ly/2YIwNxy
via IFTTT

കെവൈസി തട്ടിപ്പ്: ഡോക്ടര്‍ക്ക് നഷ്ടമായ തുകയിലേറെയും തിരിച്ചെടുത്ത് പോലീസ്

മുംബൈ: കെവൈസി രേഖകൾ ആവശ്യമാണെന്ന വ്യാജേന എസ്എംഎസ് അയച്ച് ബാങ്ക് വിവരങ്ങൾ തേടിയ സംഘം വനിതാ ഡോക്ടറിൽനിന്ന് 1,30,000 രൂപ തട്ടി. തട്ടിപ്പ് മനസിലായ ഡോക്ടർ യഥാസമയം പരാതിപ്പെട്ടപ്പോൾ പോലീസിന്റെ പെട്ടെന്നുണ്ടായ ഇടപെടലിലൂടെ 1,10,000 രൂപ തിരിച്ചെടുത്തു. മുംബൈയിലെ ഡോക്ടറായ ലോപ ചേതൻ ദേവിൽനിന്നാണ് പണംതട്ടിയത്. മൈബൈൽ ഫോണിൽ എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് കൈമാറിയതിനെതുടർന്നാണ് തട്ടിപ്പിനിരയായത്. വിവരങ്ങൾ കൈമാറിയതിനുപിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള വിവരം ഡോക്ടർക്ക് ലഭിച്ചു. തട്ടിപ്പ് മനസിലായ അവർ ഉടനെ ബാങ്കിനെ സമീപിച്ച് എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് പോലീസിൽ പരാതിയും നൽകി. ഇതോടെ തുടർന്നുള്ള പണം പിൻവലിക്കൽ തടഞ്ഞു. സൈബർ പോലിസിന്റെ ഇടപെടലിലൂടെ 1,10,000 രൂപയും തിരിച്ചുപിടിച്ചു. Mumbai doctor latest victim of KYC fraud

from money rss http://bit.ly/2YJdVhS
via IFTTT

ലോകത്ത ശക്തരായ വനിതകളുടെ പട്ടികയില്‍ മന്ത്രി നിര്‍മല സീതാരാമനും

ന്യൂയോർക്ക്: ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ എന്നിവരും ഫോബ്സ് പുറത്തുവിട്ട 100 പേരുടെ പട്ടികയിലുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ആണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ നാൻൻസി പെലോസി മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ സ്ഥാനം 29ആണ്. ലോകത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ പുതുമുഖമാണ് 34ാം സ്ഥാനത്തുള്ള നിർമല സീതാരാമൻ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ അവർ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയുമായിരുന്നു. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്രയ്ക്ക് 54ാം സ്ഥാനമാണുള്ളത്. മസുംദാറിന്റെ സ്ഥാനം 65 ആണ്. 1978ൽ സ്ഥാപിച്ച ഫാർമ കമ്പനിയായ ബോയകോണിന്റെ സാരഥിയാണവർ. ബിൽ ആന്റ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ അധ്യക്ഷ മെലിൻഡ ഗേറ്റ്സ്(6), ഐബിഎം സിഇഒ ഗിന്നി റോമെറ്റി(9), ഫേസ്ബുക്ക് സിഒഒ ഷെറിൽ സാന്റ്ബെർഗ്(18), ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ(38), യുഎസ് പ്രസിന്റിന്റെ മൂത്ത പുത്രിയും ഉപദേശകയുമായ ഇവാൻക ട്രംപ്(42), ഗായകരായ റിഹാന്ന (61), ടെയ്ലർ സിഫ്റ്റ്(71), ടെന്നിസ് താരം സെറീന വില്യംസ്(81), പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്(100) എന്നിവരാണ് പട്ടികയിലുളളത്. ബ്രാക്കറ്റിൽ അവരുടെ സ്ഥാനവും. Nirmala Sitharaman among worlds 100 most powerful women: Forbes

from money rss http://bit.ly/38BYDQq
via IFTTT

Thursday, 12 December 2019

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ചെയ്യേണ്ടകാര്യങ്ങള്‍

പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ)ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ സാധ്യമാകില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ, പണമായി 50,000 രൂപയിലധികം നിക്ഷേപിക്കാൻ തുടങ്ങിയവെക്കെല്ലാം പാൻ നിർബന്ധമാണ്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ പകർപ്പ് സംഘടിപ്പിക്കാൻ അധികം ബുദ്ധിമുട്ടില്ല. 50 രൂപ മുടക്കിയാൽ മതി. പാൻ വീണ്ടുലഭിക്കാൻ സ്വീകരിക്കേണ്ടമാർഗങ്ങൾ എൻഎസ്ഡിഎൽ(NSDL e-gov)വഴിയോ അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോർട്ടൽവഴിയോ അപേക്ഷിച്ച് പാൻ ലഭിച്ചവർക്കാണ് പകർപ്പ് ലഭിക്കുക.അപേക്ഷ സ്വീകരിച്ച് പാൻ അനുവദിക്കാൻ രണ്ട് സ്ഥാപനങ്ങളെയാണ് സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ളത്. എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രസ്ട്രക്ചർ, യുടിഐ ഇൻഫ്രസ്ട്രക്ചർ ടെക്നോളജി സർവീസസ് എന്നീ സ്ഥാപനങ്ങളാണിവ. പകർപ്പിനായി അപക്ഷിക്കണമെങ്കിൽ ഇ-മെയിൽ ഐഡിയോ മൊബൈൽ നമ്പറോ നേരത്തെ നൽകിയിട്ടുണ്ടാകണം. ഒടിപി നൽകിയാൽമാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. പകർപ്പ് ലഭിക്കാൻ http://bit.ly/2rJukGZ എന്ന സൈറ്റിൽ പോകുക. ഹോം പേജിൽ റീ പ്രിന്റ് ഓഫ് പാൻ കാർഡ് -ൽ ക്ലിക്ക് ചെയ്യുക. ഹോം പേജിൽ ലിങ്ക് കണ്ടില്ലെങ്കിൽ, സർവീസസ് ൽ പോയി പാൻ സെലക്ട് ചെയ്യുക. അപ്പോൾ പുതിയൊരു വെബ് പേജ് തുറന്നുവരും. താഴേയ്ക്കുവരുമ്പോൾ റീ പ്രിന്റ് ഓഫ് പാൻ കാർഡ് എന്ന ലിങ്ക് കാണാം. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുതിയൊരു വെബ് പേജ് തുറന്നുവരും. പെർമനെന്റ് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ജനന തിയതി എന്നിവ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. ബോക്സിൽ ടിക് ചെയ്യുക. കാപ്ചെ നൽകി സബ്മിറ്റ് ചെയ്യുക. അപ്പോൾ നിങ്ങളുടെ മാസ്ക് ചെയ്ത വ്യക്തിവിവരങ്ങൾ തെളിഞ്ഞുവരും. ഇ-മെയിലിലോ മൊബൈലിലോ ഏതിലാണ് ഒടിപി ലഭിക്കേണ്ടതെന്ന് സെലക്ട് ചെയ്യുക. ആവശ്യമെങ്കിൽ രണ്ടിലും ലഭിക്കും. തുടർന്ന് ബോക്സിൽ ക്ലിക്ക് ചെയ്യുക. ഒടിപി ജനറേറ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക. മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന ഒടിപി നൽകുക(ഒടിപിക്ക് 10 മിനുട്ടുവരെ കാലാവധിയുണ്ടാകും). ഒടിപി നൽകി സബ്മിറ്റ് ചെയ്യുക. ഒടിപി ശരിയായി നൽകിതായി കണ്ടെത്തിയാൽ പണമടയ്ക്കാനുള്ള നിർദേശംവരും. പേ കൺഫേം ൽ ക്ലിക്ക് ചെയ്താൽ പണമടയ്ക്കാനുള്ള പേജിലേയ്ക്ക് പോകും. ഓൺലൈനായി പണമടയ്ക്കുക. നികുതി ഉൾപ്പടെ 50 രൂപയാണ് നൽകേണ്ടത്. വിദേശ വിലാസത്തിലേയ്ക്കാണ് പാൻ കാർഡ് ലഭിക്കേണ്ടതെങ്കിൽ നികുതിയടക്കം 959 രൂപയാണ് അടയ്ക്കേണ്ടിവരിക(നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽമാത്രമാണ് കാർഡ് തപാലിൽ ലഭിക്കുക). പണം അടച്ചുകഴിഞ്ഞാൽ, പണമിടപാട് വിവരങ്ങൾ സ്ക്രീനിൽ തെളിയും. പേയ്മെന്റ് റസീപ്റ്റ് പ്രിന്റെടുക്കാനും കഴിയും. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അക്നോളേജ്മെന്റ് നമ്പർ ലഭിക്കും. ആവശ്യമെങ്കിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഇതോടൊപ്പം ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരിക്കൽ പാൻകാർഡ് ലഭിച്ചവർക്ക് മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക. നേരത്തെ ലഭിച്ച പാൻകാർഡിലുള്ള വിവരങ്ങൾതന്നെയായിരിക്കും പുതിയതിലും ഉണ്ടാകുക. ഈ സൗകര്യം ഉപയോഗിച്ച് പാനിലെ വിവരങ്ങൾ മാറ്റാൻ കഴിയില്ല. പാനിലുള്ള പേര്, വിലാസം ഉൾപ്പടെയുള്ളവ പഴയതുതന്നെയായിരിക്കും. ആദായനികുതി വകുപ്പിൽ ലഭ്യമായ ഏറ്റവും പുതിയ വിലാസത്തിലായിരിക്കും പാൻ കാർഡ് തപാലിൽ അയയ്ക്കുക. Things to do to get a copy if you lose your PAN card

from money rss http://bit.ly/36wL7Mq
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടന സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 12042ലുമെത്തി. യുഎസ്-ചൈന വ്യാപാര യുദ്ധംസംബന്ധിച്ച ആശങ്കകൾ അകന്നതാണ് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നത്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടത്തിൽ. ബാങ്കിങ് ഓഹരികളിൽ യൂക്കോ ബാങ്ക് 12 ശതമാനവും കോർപ്പറേഷൻ ബാങ്ക് 11 ശതമാനവും യെസ് ബാങ്ക് 2.5ശതമാനവും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും സിൻഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും എസ്ബിഐ 1.5ശതമാനവും ഉയർന്നു. ലോഹക്കമ്പനികളുടെ ഓഹരികളിൽ വേദാന്തയും ഹിൻഡാൽകോയും സെയിലും ടാറ്റ സ്റ്റീലും നാൽകോയും ഒരു ശതമാനംമുതൽ നാലുശതമാനംവരെ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബിന്റെ ഓഹരി വില നാലുശതമാനം താഴ്ന്നു. ഭാരതി എയർടെൽ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബാജാജ് ഓട്ടോ, യുപിഎൽ, സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം നവംബറിൽ 5.54 ശതമാനമായി ഉയർന്നത് വിപണിയെ ബാധിച്ചില്ല. sensex gains 273 pts

from money rss http://bit.ly/34gYrTx
via IFTTT

സെന്‍സെക്‌സ് 169 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 169.14 പോയന്റ് ഉയർന്ന് 40581.71ലും നിഫ്റ്റി 61.60 പോയന്റ് നേട്ടത്തിൽ 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1035 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഫാർമ, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഫോസിസ്, ഒഎൻജിസി, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. 2020ലും നിരക്ക് വർധിപ്പിക്കേണ്ടെന്ന യുഎസ് ഫെഡ് റിസർവ് സൂചിപ്പിച്ചത് വിപണികൾക്ക് കരുത്തുപകർന്നു. Sensex gains 169 pts

from money rss http://bit.ly/2PdNOwn
via IFTTT

രാജ്യത്തെ ആദ്യത്തെ കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം

മുംബൈ: ഇന്തയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിൽ(ഭാരത് ബോണ്ട് ഇടിഎഫ്)ഇപ്പോൾ നിക്ഷേപിക്കാം. എൻഎഫ്ഒ വ്യാഴാഴ്ച തുടങ്ങി. ഡിസംബർ 20വരെ അപേക്ഷിക്കാം. സർക്കാർ മുൻകയ്യെടുത്ത് തുടങ്ങിയിട്ടുള്ള ഇടിഎഫ് കൈകാര്യം ചെയ്യുന്നത് ഈഡെൽവെയ്സ് എഎംസിയാണ്. രണ്ട് കാലാവധികളിലാണ് ഇടിഎഫ് പുറത്തിറക്കുന്നത്. മൂന്നുവർഷവും പത്തുവർഷവും. ട്രിപ്പിൾ എ-റേറ്റിങ് ഉള്ള പൊതുമേഖല കമ്പനികളുടെ കടപ്പത്രങ്ങളിലാണ് നിക്ഷേപം. മൂന്നുവർഷ കാലയളവിലുള്ള ഇടിഎഫ് വാഗ്ദാനം ചെയ്യുന്നത് 6.7ശതമാനം വാർഷിക ആദായമാണ്. പത്തുവർഷ കാലാവധിയിലുള്ള ഇടിഎഫിന് 7.6ശതമാനവും ആദായം ലഭിക്കും. കൂടുതലറിയാം

from money rss http://bit.ly/2PDSwCM
via IFTTT

25,000 രൂപയിലധികം നിക്ഷേപിക്കാന്‍ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഇനി കഴിയും

25,000 രൂപയിലധികമുള്ള ചെക്കുകൾ ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്കിനി അക്കൗണ്ടിൽ വരവുവെയ്ക്കാൻ നൽകാം. നേരത്തെ 25,000 രൂപവരെയുള്ള നിക്ഷേപംമാത്രമാണ് മറ്റ് പോസ്റ്റ് ഓഫീസുകളിൽ സ്വീകരിച്ചിരുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ്(ആർഡി) എന്നിവയ്ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. അക്കൗണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾവഴി 25,000 രൂപയിലധികം നിക്ഷേപിക്കാൻ കഴിയാത്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ നിരവധി പരാതികൾ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതോടെ രാജ്യത്തെ ഏതുപോസ്റ്റ് ഓഫീസിൽനിന്നും നിങ്ങളുടെ അക്കൗണ്ടിലേയ്ക്കുള്ള 25,000 രൂപയിലധികം മൂല്യമുള്ള ചെക്ക് നിക്ഷേപിക്കാം. എന്നാൽ, ചെക്കുവഴി 25,000 രൂപയാണ് ഇങ്ങനെ പിൻവലിക്കാൻ കഴിയുകയുള്ളൂ. കൂടുതൽ തുക പിൻവലിക്കണമെങ്കിൽ അക്കൗണ്ടുള്ള നിങ്ങളുടെ പോസ്റ്റ് ഓഫീസിൽതന്നെ പോകേണ്ടിവരും. Now deposit more than Rs 25,000 in your account at non-post office home branch

from money rss http://bit.ly/2RFGBqJ
via IFTTT

Wednesday, 11 December 2019

യുഎസ് കമ്പനി ജീവനക്കാര്‍ക്ക്‌ ക്രിസ്മസ് സമ്മാനമായി നല്‍കിയത് 35 ലക്ഷം രൂപ

മേരീലാൻഡ്: യുഎസിലെ മേരീലാൻഡിലുള്ള ഒരു സ്ഥാപനം ജീവനക്കാർക്ക് നൽകിയത് 70 കോടി രൂപയുടെ ക്രിസ്മസ് സമ്മാനം. സെന്റ് ജോൺ പ്രോപ്പർട്ടീസാണ് കമ്പനിയിലുള്ള 200 ജീവനക്കാർക്ക് ഇത്രയുംതുക ബോണസായി നൽകിയത്. ഇതുപ്രകാരം ഓരോ ജീവനക്കാർക്കും 38,000 പൗണ്ടാ(ഏകദേശം 35 ലക്ഷം രൂപ)ണ് ലഭിച്ചത്. 81കാരനായ കമ്പനിയുടെ സ്ഥാപക ചെയർമാൻഎഡ്വേർഡ് ജോണാണ് അപ്രതീക്ഷിതമായി ബോണസ് പ്രഖ്യാപിച്ചത്. കമ്പനിയുടെ ഈവർഷത്തെ ലക്ഷ്യംനേടിയതിന്റെ ഭാഗമായുള്ള ക്രിസ്മസ് ആഘോഷവേളയിലാണ് ചെയർമാൻ ബോണസ് പ്രഖ്യാപനം നടത്തിയത്. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സെന്റ് ജോൺ പ്രോപ്പർട്ടീസിന്റെ നിക്ഷേപമൂല്യം 350 കോടി ഡോളറാണ്. US Firm Gives Employees $10 Million Christmas Bonus

from money rss http://bit.ly/2PB8fm2
via IFTTT

ഉജ്ജീവനും മികച്ചനേട്ടത്തില്‍: ലിസ്റ്റ് ചെയ്ത ഉടനെ ഓഹരി വില 65 ശതമാനം ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിലെ വീണ്ടുമൊരു ലിസ്റ്റിങ് കൂടി മികച്ച വിജയമായി. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി ലിസ്റ്റ് ചെയ്തയുടനെ 58 രൂപയായി ഉയർന്നു. നേട്ടമാകട്ടെ 57 ശതമാനം. 37 രൂപയായിരുന്നു ബാങ്കിന്റെ ഇഷ്യു വില. രാവിലെ 10 മണിക്ക് 61.35 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. അതായത് 65.8 ശതമാനം നേട്ടം. ഡിസംബർ 2 മുതൽ 4വരെയായിരുന്നു ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള അവസരം. 166 ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ ലഭിച്ചത്. Ujjivan Small Finance Bank lists at 57% premium to issue price

from money rss http://bit.ly/35g1bBI
via IFTTT

ജിഎസ്ടി കൗണ്‍സില്‍ 18ന്: നികുതി നിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡൽഹി: അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചരക്കു സേവന നികുതി സ്ലാബുകൾ ഉയർത്തിയേക്കും. വരുമാനം വർധിപ്പിക്കണമെന്ന സമ്മർദത്തെതുടർന്നാണിത്. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ ഡിസംബർ 18നാണ് ചേരുന്നത്. ജിഎസ്ടി വരുമാനം വൻതോതിൽ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരതുക നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 28 ശതമാനം നിരക്കിലുള്ള ജിഎസ്ടിയിന്മേൽ സെസ്സുകൂടി ഏർപ്പെടുത്താനും നീക്കമുണ്ട്. നിലവിലുള്ള സ്ലാബുകൾ നാലിൽനിന്ന് മൂന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും കൗൺസിൽ ചർച്ചചെയ്യും. സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ചുശതമാനത്തിൽനിന്ന് ജിഎസ്ടി നിരക്കുകൾ കൂട്ടണമെന്ന അഭിപ്രായമാണ് ഉയർന്നത്. 2019 ഏപ്രിൽ നവംബർ കാലയളവിൽ പ്രതിക്ഷിച്ചതിലും 40 ശതമാനം കുറവാണ് ജിഎസ്ടി വരുമാനം ലഭിച്ചത്. അതായത് 5,26,000 കോടിയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാൽ ലഭിച്ചതാകട്ടെ 3,28,365 കോടിമാത്രവുമാണ്. GST Council to increase tax rates

from money rss http://bit.ly/2qIpWrh
via IFTTT

വളർച്ച 5.1 ശതമാനമായി കുറയുമെന്ന് എ.ഡി.ബി.

കൊച്ചി:നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.). തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവുമാണ് സാമ്പത്തിക വളർച്ച കുറയാൻ ഇടയാക്കുന്നതെന്ന് എ.ഡി.ബി. വിലയിരുത്തി. വായ്പകൾക്ക് ആവശ്യകത കുറഞ്ഞതും വളർച്ച ഇടിയാൻ കാരണമാകും. അതേസമയം, 2020-21-ൽ വളർച്ച 6.5 ശതമാനമായി തിരിച്ചുകയറുമെന്ന് എ.ഡി.ബി.യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച അനുമാനം ഏഴു ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി പുതുക്കി നിശ്ചയിച്ചിരുന്നു. ആ നിലയിൽനിന്നാണ് അനുമാനം വീണ്ടും താഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പിൻബലത്തിലാവും 2020-21-ൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിലേക്ക് തിരിച്ചുകയറുകയെന്ന് എ.ഡി.ബി. വിലയിരുത്തുന്നു. കോർപ്പറേറ്റ് നികുതി കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും പൊതുമേഖലാ ബാങ്കുകളിൽ കൂടുതൽ മൂലധനമിറക്കുന്നതും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ സഹായിക്കും. റിസർവ് ബാങ്ക് റിപോ നിരക്ക് 1.35 ശതമാനം കുറച്ചതിന്റെ പ്രതിഫലനവും വരും മാസങ്ങളിൽ ദൃശ്യമാകും. ഏഷ്യയിലെ വളർന്നുവരുന്ന സമ്പദ്ഘടനകളിൽ വളർച്ച ഇപ്പോഴും ശക്തമാണെന്ന് എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാദ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പണ-വായ്പാ നയത്തിൽ ഇന്ത്യയുടെ ഈ വർഷത്തെ വളർച്ചാ അനുമാനം 6.1 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി താഴ്ത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം 6.1 ശതമാനവും ലോക ബാങ്കിന്റേത് ആറു ശതമാനവുമാണ്. ADB forecasts growth of 5.1%

from money rss http://bit.ly/2rrGu7v
via IFTTT

അസ്ഥിരതകള്‍ക്കിടയിലും പ്രതീക്ഷയുടെ മിന്നലാട്ടം

വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വലിയൊരളവോളം ഓഹരികളുടെ ഡിസംമ്പർ മാസത്തെ പ്രകടനം. എഫ് ഐഐ നിക്ഷേപങ്ങളുടെ വരവാകട്ടെ ലോക വിപണിയുടെ ഗതിയേയും വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപിക്കാനുള്ള ധൈര്യത്തേയും ആശ്രയിച്ചിരിക്കുന്നു. പാശ്ചാത്യ നാടുകളിൽ ഡിസമ്പർദീർഘമായ അവധിയുടെ മാസമാണ്.പണത്തിന്റെ വരവിനെ ഇതു ബാധിക്കാറുണ്ട്. കലുഷിതമായ അവസ്ഥയായിരുന്നു മുൻകാലങ്ങളിൽ. കഴിഞ്ഞ അഞ്ചു വർഷം ഇക്കാലയളവിലെ നേട്ടംനിഫ്റ്റി 50ൽ -0.2 ശതമാനം ശരാശരിയിൽ +3 ശതമാനം മുതൽ -3.6 ശതമാനം വരെയാണ്. എന്നാൽ മിഡ്ക്യാപുകളിൽ ഇത് +1.5 ശതമാനത്തിൽ 6 ശതമാനം മുതൽ -4 ശതമാനം വരെയും. സാധാരണയായി ഡിസംബർ രണ്ടാം വാരത്തിൽ നടക്കാറുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപന സമ്മേളനം ആഗോള പലിശ നിരക്കിനേയും അതുകൊണ്ടു തന്നെ ഓഹരി വിപണിയേയും ബാധിക്കുമെന്നതിനാൽ ഏവരും കാത്തിരിക്കാറുണ്ട്. എന്നാൽ ഫെഡ് റിസർവ് അടുത്തൊന്നും ഇനി നിരക്ക് വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. വേഗക്കുറവിനെ അഭിമുഖീകരിക്കുന്ന ആഗോള ധന വിപണിയെ സംബന്ധിച്ചേടത്തോളം കുറഞ്ഞ പലിശ അന്നും ഇന്നും ആവശ്യമാണ്. ഇപ്പോൾ വിപണി പ്രതീക്ഷിക്കുന്നത് പലിശ നിരക്ക് ഉയർത്താത്ത മൃദു സമീപനമാണ്. 2020 സാമ്പത്തിക വർഷത്തിലുടനീളം ഇതേ നില തുടരാണ് ഫെഡറൽ റിസർവിന്റെ തീരുമാനം.ഇതോടൊപ്പം ആഗോള വിപണിയുടെ ധന നിലയെ സ്വാധീനിക്കാവുന്ന രണ്ടു സംഭവങ്ങളായ യുഎസ്-ചൈനവ്യാപാര ഉടമ്പടിയും ബ്രെക്സിറ്റും(ഡിസംബർ 12 നു നടക്കുന്ന ബ്രിട്ടനിലെ തെരഞ്ഞെടുപ്പ്)കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. യുഎസ്- ചൈന ഉടമ്പടിയുടെ ആദ്യ ഘട്ടം ഡിസംബറിൽ ഒപ്പുവെക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാൽ ചൈനയുമായി ഉടമ്പടി തീരുമാനിക്കാൻ തനിക്ക് ധൃതിയൊന്നുമില്ലെന്ന ട്രംപിന്റെ പ്രതികൂല ട്വീറ്റ് പുറത്തുവന്നതോടെ വിപണി അൽപം ജാഗ്രതയിലായി. അമേരിക്കൻ് ഡോളറുമായുള്ള കറൻസി മൂല്യം തുടർച്ചയായി കുറച്ചതിനെത്തുടർന്ന് അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. ഹോങ്കോങ്ങിന് യുഎസ് നൽകി വരുന്ന പിന്തുണയ്ക്കെതിരെ ചൈന തിരിച്ചടിച്ചേക്കുമെന്നും ഇതു വ്യാപാര ഉടമ്പടിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. വിദേശനിക്ഷേപങ്ങളായിരിക്കും ഈ മാസത്തെ പ്രധാന സ്രോതസെങ്കിലും കഴിഞ്ഞ രണ്ടു മൂന്നുമാസമായി ശക്തമായ പങ്കാളിത്തമുള്ള മ്യൂച്വൽ ഫണ്ടുകളിലൂടെയുള്ള ധനാഗമവും നിർണായകമാണ്. ഓഹരികളിലൂടെയുള്ള സാമ്പത്തിക നിക്ഷേപത്തിലൂടെ ഡിസംബറിൽ ശരാശരി 7000 കോടിയാണ് മ്യൂച്വൽ ഫണ്ടിലൂടെ നിക്ഷേപമായി എത്തിച്ചേർന്നത്. ഇതിനു പുറമേ സാമ്പത്തിക നില അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാവുകയും കോർപറേറ്റ് ലാഭം നെല്ലിപ്പടി കാണുകയും ചെയ്ത സാഹചര്യത്തിൽ നാട്ടിലെ ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വൻകുത്തക മുതലാളിമാർ എന്നിവരെ കൂടുതൽ നിക്ഷേപങ്ങൾക്കായി ക്ഷണിക്കുകയും ചെയ്യും എന്നകാര്യം വ്യക്തമാണ്. റിസർവ് ബാങ്കിന്റെ പുതിയ നയപ്രഖ്യാപനത്തിൽ നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.വിലക്കയറ്റവും സാമ്പത്തിക അനിശ്ചിതത്വവും ഉണ്ടാകുമെങ്കിലും റിസർവ് ബാങ്ക് അതിന്റെ മൃദുസമീപനം തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കിന്റെ വീക്ഷണത്തിലുണ്ടാകാവുന്ന ഏതു മാറ്റവും വിപണിക്ക് അപായ സാധ്യത ഉളവാക്കിയേക്കും. ഡിസംബറിൽ വിപണി കലുഷമായി തുടർന്നേക്കാമെങ്കിലും അന്തരീക്ഷം ഓഹരികൾക്കനുകൂലമായി മെച്ചപ്പെട്ടിട്ടുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉന്മേഷം നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. വ്യാപാര സംഘർഷത്തിലെ അയവ്, ബ്രെക്സിറ്റ്, ആഗോള സ്ഥിതി ഗതികളിലുണ്ടാകുന്ന പുരോഗതി, അയഞ്ഞ സാമ്പത്തിക നയം എന്നിവയെല്ലാം ലോക ഓഹരി വിപണിക്ക് പിന്തുണയേകും. ആഭ്യന്തര രംഗത്ത് പലിശ ചിലവും നികുതിയും കുറയുകയും ഉത്തേജകങ്ങൾ താങ്ങായി എത്തുകയും ചെയ്ത ഈ സമയം ഓഹരികളിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമാണ്. കിട്ടാക്കടങ്ങളുടെ കാര്യത്തിലുണ്ടായ പുതിയ നിയമ നിർമ്മാണവും പലിശനിരക്ക് കുറഞ്ഞുകെണ്ടിരിക്കുന്നതും ചാക്രിക സ്വഭാവം പുലർത്തുന്ന ലോഹ മേഖലയേയും വ്യവസായ രംഗത്തേയം അടുത്ത ഒന്നു രണ്ടു വർഷത്തിനകം മികച്ച പ്രകടനം കാഴ്ച വെക്കാൻ പര്യാപ്തമാക്കും. ഗുണനിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളും മെച്ചപ്പെട്ട മൂല്യനിർണയത്തിനു വിധേയമാകും. കെമിക്കൽ, ജലക്കൃഷി രംഗത്തെ കയറ്റുമതി കമ്പനികൾ വളർച്ചയിലേക്കു മുന്നേറും. ഗ്രാമീണ മേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്ന കൃഷി, വളം മേഖലകളും നല്ല പ്രകടനം കാഴ്ചവെക്കും. അടിസ്ഥാന സൗകര്യ രംഗം സമീപകാലത്ത് അസ്ഥിരമായിരിക്കുമെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/36phvQW
via IFTTT

സെന്‍സെക്‌സില്‍ 126 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സുചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 126 പോയന്റ് ഉയർന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11946ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, യെസ് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, സീ എന്റർടെയന്റമെന്റ്, ഭാരതി എയർടെൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് ഫെഡ് റിസർവ് നിരക്കുകൾ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. 2020വർഷത്തിലും നിരക്കുകൾ നിലവിലുള്ളത് തന്നെ തുടർന്നാൽമതിയെന്നാണ് ഫെഡറൽ റിസർവിന്റെ തീരുമാനം. ഇതേതുടർന്ന് ഡോ ജോൺസും എസ്ആൻപി 500 സൂചികയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 126 pts

from money rss http://bit.ly/2t2L38u
via IFTTT

നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 172 പോയന്റ്

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിൽ അവസാന മണിക്കൂറിലെ വാങ്ങൽ താൽപര്യം ഓഹരി വിപണിയെ തുണച്ചു. സെൻസെക്സ് 172.69 പോയന്റ് ഉയർന്ന് 40,412.57ലും നിഫ്റ്റി 53.40 പോയന്റ് നേട്ടത്തിൽ 11,910.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1451 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം, വാഹനം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ലോഹക്കമ്പനികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഗെയിൽ, സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, ഐഒസി, ഒഎൻജിസി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 11,900, Sensex up 172 pts

from money rss http://bit.ly/2RCpIx7
via IFTTT

ആപ്പിളിന്റെ പുതിയ മാക് പ്രോയേക്കാള്‍ വിലക്കുറവിൽ ഔഡി കാര്‍ വാങ്ങാം

ലോസ് ആഞ്ജലിസ്: ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്ക് ടോപ്പ് കംപ്യൂട്ടർ വാങ്ങാൻ ഓഡി കാറിനേക്കാൾ വില നൽകേണ്ടിവരും. 50,000 ഡോളറാണ് മാകിന്റെ വില. അതായത് 36 ലക്ഷം രൂപ. നിങ്ങൾ ഉദ്ദേശിക്കുന്ന മുഴുവൻ സൗകര്യങ്ങളും മാകിൽ വേണമെങ്കിൽ 52,000 ഡോളർ മുടക്കേണ്ടിവരും. ഓഫീസിൽ ഉരുട്ടുക്കൊണ്ടുനടക്കാനുള്ള സൗകര്യത്തിന് മുടക്കേണ്ടിവരിക 400 ഡോളറാണ്. അതായത് 28,000 രൂപ. പ്രൊഫഷണൽ ഉപയോഗത്തിനായാണ് നിർമിച്ചിരിക്കുന്നതെങ്കിലും ആപ്പിളിന്റെ പുതിയ മാക് പ്രോയുടെ വിലകേട്ട് ഉപഭോക്താക്കൾ ഞെട്ടിയിരിക്കുകയാണ്. അത്രതന്നെ വിലയില്ലാത്ത കംപ്യൂട്ടറുകളിലുള്ള 256 ഗിഗാബൈറ്റ് സ്റ്റോറേജാണ് പുതിയ മാകിലുള്ളത്. 4 ടെറാബൈറ്റ് സ്റ്റോറേജ് വേണമെങ്കിൽ കൂടുതലായി 1,400 ഡോളർകൂടി കൊടുക്കേണ്ടിവരും. 32 ഗിഗാബൈറ്റിൽനിന്ന് 1.5 ടെറാബൈറ്റിലേയ്ക്ക് റാം മെമ്മറി ഉയർത്തണമെങ്കിൽ 25,000 ഡോളറാണ് അധികമായി നൽകേണ്ടിവരിക. അതുകൊണ്ടാണ് മാകിന്റെ വില 52,000 ഡോളറിലധികമായത്. Buying an Audi car will be cheaper than Apples new Mac Pro computer

from money rss http://bit.ly/36m9CM6
via IFTTT

തൊഴിലെടുക്കാന്‍ മികച്ച കമ്പനിയേത്; ഗൂഗിളോ, ഫേസ്ബുക്കോ അതോ..?

ലോകത്തെ മികച്ച തൊഴിൽ സൗഹൃദ സ്ഥാപനങ്ങളേതാണെന്നു ചോദിച്ചാൽ നിങ്ങൾ ഏതൊക്കെ കമ്പനികളുടെ പേര് പറയും? ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ..എന്നൊക്കെയാകും ഉത്തരം. എന്നാൽ നിങ്ങൾക്ക് തെറ്റി. ഈ സിലിക്കൺവാലി സ്ഥാപനങ്ങളൊന്നും പട്ടികയിൽ പത്തുസ്ഥാനങ്ങൾക്കുള്ളിൽപോലുമില്ല. പലരും കേട്ടിട്ടുപോലുമില്ലാത്ത, ക്ലൗഡ് കംപ്യൂട്ടിങ് സോഫ്റ്റ് വെയർ കമ്പനിയായ ഹബ്സ്പോട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബയാൻ ആൻഡ് കമ്പനി, ടെക് കമ്പനിയായ ഡോക്യുസൈൻ എന്നിവയാണ് യഥാക്രമം പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഗ്ലാസ്ഡോർസിന്റെ വാർഷിക റാങ്കിങ് പട്ടികയിലാണ് ഈവിവരങ്ങളുള്ളത്. കഴിഞ്ഞവർഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്കിന്റെ നിലവിലെ റാങ്ക് 23 ആണ്. പത്ത് കമ്പനികളുടെ പട്ടകയിൽ കഴിഞ്ഞവർഷംവരെ ഉൾപ്പെട്ടിരുന്ന ഗൂഗിൾ ഇത്തവണ പതിനൊന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. 25ാം സ്ഥാനത്തുണ്ടായിരുന്ന ആപ്പിളാകട്ടെ 84ാംസ്ഥാനത്തായി. അത്രതന്നെ മികച്ച തൊഴിൽ സംസ്ക്കാരമില്ലാത്ത ആമസോൺ 12ാം സ്ഥാനം നിലനിർത്തുന്നതിൽ ഇത്തവണ പരാജയപ്പെട്ടു. ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റാകട്ടെ ഇത്തവണ മികച്ച മുന്നേറ്റം നടത്തി. പട്ടികയിൽ കഴിഞ്ഞവർഷം 34 ആയിരുന്ന സ്ഥാനം ഇത്തവണ 21ലേയ്ക്കുയർത്താനായി. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകല്യങ്ങൾ, ശമ്പളം, തൊഴിൽ സംസ്ക്കാരം തുടങ്ങിയവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. Google, Facebook drop out of list of top 10 best places to work

from money rss http://bit.ly/34bXiwy
via IFTTT

Tuesday, 10 December 2019

പാഠം 51: നഷ്ടസാധ്യത കുറഞ്ഞ ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് ഉചിതമാണോ?

നഷ്ടസാധ്യത കുറഞ്ഞ ലോ ഡ്യൂറേഷൻ ഡെറ്റ് ഫണ്ടിൽ നിക്ഷേപിച്ച രാജീവൻ പ്രകോപിതനായാണ് കഴിഞ്ഞയാഴ്ച ഇ-മെയിൽ അയച്ചത്. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിൽ പലപ്പോഴായി20 ലക്ഷത്തോളം രൂപ നിക്ഷേപിച്ച അദ്ദേഹത്തിന് ഒരൊറ്റദിവസം(ഡിസംബർ 5)കൊണ്ട് നഷ്ടമായത് 50,000 രൂപ. രണ്ടര ലക്ഷത്തിലേറെ നേട്ടം(8.5ശതമാനത്തോളം)മുണ്ടായിരുന്ന ഫണ്ട് ഒറ്റയടിക്ക് 1.98ശതമാനമാണ് കുപ്പുകിത്തിയത്. ഇതോടെ നേട്ടം 6.80 ശതമാനമായി കുറഞ്ഞു. ഓഹരി ഫണ്ടുകളിൽനിന്നുപോലും ഒരുപക്ഷേ ഇത്രയും തുക ഒരുദിവസംകൊണ്ട് നഷ്ടമാകുമായിരുന്നില്ല. നഷ്ടസാധ്യത കുറഞ്ഞ നിക്ഷേപ സാധ്യതകൾതേടിയാണ് ഡെറ്റ് ഫണ്ടുകളിൽ പലരും പണംമുടക്കിയിട്ടുള്ളത്. ഈയിടെ നിരവധി സ്ഥാപനങ്ങൾ പാപ്പരായപ്പോൾ അവയിൽ നിക്ഷേപം നടത്തിയ ഫണ്ടുകമ്പനികൾക്ക് കോടിക്കണക്കിന് രൂപ നഷ്ടമായി. എന്നാൽ, ഇതാ അതിനൊരു പരിഹാരമെന്നോണം പുതിയൊരു അധ്യായം കുറിച്ച് ഭാരത് ബോണ്ട് ഇടിഎഫ് വരുന്നു. ധാരാളം കോർപ്പറേറ്റ് ഡെറ്റ് ഫണ്ടുകൾ നിലവിലുണ്ടെങ്കിലും മുമ്പത്തെപ്പോലെയുള്ള ഒരു ഫണ്ടല്ല ഇതെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. കാരണം, തിരഞ്ഞെടുത്ത കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. സുരക്ഷിതത്വത്തിന്റെയും നികുതിയിളവിന്റെയും കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നതാണ് ഈ നിക്ഷേപ പദ്ധതി. എത്ര ആദായം ലഭിക്കുമെന്നും മുൻകൂട്ടി അറിയുകയും ചെയ്യാം. ഭാരത് ബോണ്ട് ഇടിഎഫ് 2014ൽ സർക്കാർ അവതരിപ്പിച്ച ഭാരത് 22 ഇടിഎഫിന്റെയും അതിനുമുമ്പ് കൊണ്ടുവന്ന സിപിഎസ്ഇ ഇടിഎഫിന്റെയും ബോണ്ട് പതിപ്പാണ് ഭാരത് ബോണ്ട് ഇടിഎഫ്. മറ്റ് രണ്ട് ഇടിഎഫുകളും പൊതുമേഖല കമ്പനികളുടെയും തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളുടെയും ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ബോണ്ട് ഇടിഎഫ് പൊതുമേഖല കമ്പനികളുടെകടപ്പത്രങ്ങളിലാണ് നിക്ഷേപം നടത്തുക. ചുരക്കത്തിൽ പറഞ്ഞാൽ പൊതുമേഖ കമ്പനികളുടെ സ്ഥിര നിക്ഷേപ പദ്ധതികളിൽ പണംമടുക്കുന്നതിന് തുല്യമാണ് ഭാരത് ബോണ്ട് ഇടിഎഫിലെ നിക്ഷേപം. മറ്റ് സ്വകാര്യ കമ്പനികളിൽ നിക്ഷേപിക്കുന്നതുപോലെയല്ല, സർക്കാർ പിന്തുണയുള്ളതിനാൽ ഇവയിലെ നിക്ഷേപത്തിന് മിനിമം ഗ്യാരണ്ടിയുണ്ട്. ഡിസംബർ 13 മുതൽ 20വരെയാണ് എൻഎഫ്ഒ(ന്യൂ ഫണ്ട് ഓഫർ)വഴി നിക്ഷേപിക്കാൻ അവസരമുള്ളത്. ചരുങ്ങിയത് 1000 രൂപയും പരമാവധി രണ്ടു ലക്ഷം രൂപയുമാണ് എൻഎഫ്ഒവഴി നിക്ഷേപിക്കാൻ കഴിയുക. മൂന്നുവർഷത്തെ നിക്ഷേപത്തിന് 6.69 ശതമാനവും പത്തുവർഷത്തെ നിക്ഷേപത്തിന് 7.58 ശതമാനവും വാർഷീകാദായം പ്രതീക്ഷിക്കാം. കമ്പനികളും അവയിലെ നിക്ഷേപത്തിന്റെ അനുപാതവും കമ്പനി മൂന്നുവർഷം(%) പത്തുവർഷം(%) എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ 8.00 2.83 ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ 4.87 - ഹൗസിങ് അർബൻ ഡെവലപ്പ്മെന്റ് കോർപ് 11.84 - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ - 8.00 ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ 1.88 15.01 നബാർഡ് 14.98 1.48 നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ 3.86 14.99 എൻഎച്ച്പിസി 1.21 1.27 എൻഎൽസി ഇന്ത്യ - 3.92 എൻടിപിസി 6.65 11.64 ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ 2.43 6.61 പവർ ഫിനാൻസ് കോർപ്പറേഷൻ 15.01 6.51 പവർഗ്രിഡ് 7.24 15.00 ആർഇസി 15.02 12.73 സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ 7.01 - നിക്ഷേപ കാലയളവ് രണ്ട് കാലയളവുകളിലാണ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. മൂന്നുവർഷവും പത്തു വർഷവും. ഫണ്ടിന്റെ ചെലവ് അനുപാതമാകട്ടെ 0.0005ശതമാനം മാത്രവുമാണ്. ഡെറ്റ് ഫണ്ടുകളുടെ ചെലവ് അനുപാതത്തേക്കാൾ എത്രയോ കുറവാണുതാനും. ന്യൂ ഫണ്ട് ഓഫർ(എൻഎഫ്ഒ)മുഖേന നിക്ഷേപം നടത്തിയതിനുശേഷം ദ്വതീയ വിപണി(സ്റ്റേക്ക് എക്ചേഞ്ച്)മുഖേന വിൽക്കുകയോ വീണ്ടും വാങ്ങുകയോ ചെയ്യാം. നിശ്ചിത കാലയളവ് ലോക്ക് ഇൻ പിരിയഡ് ഉണ്ടെങ്കിലും സ്റ്റോക്ക് എക്ചേഞ്ച് മുഖേനയുള്ള ഇടപാടിന് ഇത് ബാധകമല്ല. യൂണിറ്റുകൾ ഡീമാറ്റ് അക്കൗണ്ടിലാണ് സൂക്ഷിക്കുക. നിക്ഷേപം ഏതൊക്കെ കമ്പനികളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ), ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപ്പറേഷൻ(ഐആർഎഫ്സി), പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ 13 പൊതുമേഖല സ്ഥാപനങ്ങളിലാകും മൂന്നുവർഷ കാലയളവുള്ള ഇടിഎഫിന്റെ നിക്ഷേപം. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ(ആർഇസി), നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ(നബാർഡ്), പവർ ഫിനാൻസ് കോർപ്പറേഷൻ(പിഎഫ്സി) തുടങ്ങിയ 12 പൊതുമേഖല സ്ഥാനങ്ങളുടെ കടപ്പത്രങ്ങളിലുമാകും 10 വർഷ കാലയളവുള്ള ഇടിഎഫിന്റെ നിക്ഷേപം. പൊതുമേഖ സ്ഥാപനങ്ങളുടെയായാലും എഎഎ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽമാത്രമാണ് നിക്ഷേപം നടത്തുക. എഫ്എംപിയുമായി സാമ്യം ഡെറ്റ് ഫണ്ടിലെ ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുമായാണ് ഭാരത് ബോണ്ട് ഇടിഎഫിന് സാമ്യമുള്ളത്. പണമാക്കലിന്റെ(ലിക്വിഡിറ്റിയുടെ)കാര്യത്തിൽമാത്രമാണ് വ്യത്യാസമുള്ളത്. നിശ്ചിത കാലാവധി ലോക്ക് ഇൻ പിരിയഡ് ഉണ്ടെങ്കിലും ദ്വിതീയ വിപണി ഇടപാടിന് ഇത് ബാധകമല്ല. കാലാവധിയെത്തുമ്പോൾമാത്രമാണ് എഫ്എംപികൾക്ക് നിക്ഷേപിച്ച തുക തിരികെ ലഭിക്കുക. ദ്വിതീയ വിപണിയിൽ ഇടയ്ക്കുവെച്ച് വില്പന നടത്താത്തവർക്ക് കാലാവധിയെത്തുമ്പോൾ ഭാരത് ഇടിഎഫും നിക്ഷേപതുകയും മൂലധനനേട്ടവും തിരികെ നൽകും. ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണോ? ട്രേഡിങ് അക്കൗണ്ടോ, ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്കും നിക്ഷേപിക്കാൻ അവസരം ലഭിക്കും. ഇടിഎഫ് പുറത്തിറക്കുന്ന അന്നുതന്നെ ഫണ്ട് ഓഫ് ഫണ്ട് വഴി ഇവർക്ക് നിക്ഷേപിക്കാം. സാധാരണ മ്യൂച്വൽ ഫണ്ടിലേതുപോലെ ഇതിൽ നിക്ഷേപിക്കാനാകും. എസ്ഐപി മാതൃകയിൽ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. നേട്ടം ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപിച്ചാലുള്ള പ്രധാന നേട്ടം നികുതി ആനുകൂല്യം ലഭിക്കുമെന്നുള്ളതാണ്. സ്ഥിര നിക്ഷേപ പദ്ധതികൾക്കും ബോണ്ടു(കടപ്പത്രം)കളിൽ നിക്ഷേപിക്കുന്നവർക്കും ലഭിക്കാത്തതാണ് ഈ നേട്ടം. മൂന്നുവർഷത്തിൽ കുറയാത്ത കാലം കൈവശംവെച്ച് വിറ്റാൽ ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കും. അതായത് പണപ്പെരുപ്പ നിരക്ക് കിഴിച്ചുള്ള നേട്ടത്തിന് 20 ശതമാനം നികുതിയാണ് നൽകേണ്ടിവരിക. ഡെറ്റ് ഫണ്ടുകൾക്കുള്ള അതേ ആനുകൂല്യം തന്നെയാണിത്. നിശ്ചിത കാലം നിങ്ങളുടെ നിക്ഷേപം ലോക്ക് ചെയ്യാമെന്നുള്ളതാണ് മറ്റൊരുനേട്ടം. മെച്യൂരിറ്റിവരെ ദീർഘകാലം ഹോൾഡ് ചെയ്യുന്നതിലൂടെ കാലാവധിയെത്തുമ്പോൾ മികച്ച ആദായം നേടാൻ നിങ്ങളെ അത് സഹായിക്കും. ഇടിഎഫ് കൈകാര്യം ചെയ്യുന്നവർക്ക് പരമാവധി നേട്ടം നൽകിക്കൊടുക്കാൻ ഇത് സഹായിക്കുന്നു. സാധാരണ ഡെറ്റ് ഫണ്ടുകൾക്ക് ഇങ്ങനെ നിശ്ചിത കാലാവധി പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്ന നിബന്ധന ഇല്ല. അതുകൂടാതെ, നിക്ഷേപം പൊതുമേഖല കമ്പനികളിലായതിനാൽ ക്രഡിറ്റ് റിസ്കുമില്ല. സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻ കഴിയുന്നതിനാൽ പലിശ നിരക്ക് കുറയുമ്പോഴും കൂടുംമ്പോഴുമുണ്ടാകുന്ന നേട്ടം തത്സമയം പ്രയോജനപ്പെടുത്താനും നിക്ഷേപകന് കഴിയും. അതായത് പലിശ കുറയുമ്പോൾ സ്വാഭാവികമായും ബോണ്ടിൽനിന്നുള്ള ആദായം വർധിക്കും. അപ്പോൾ വിറ്റ് നേട്ടമെടുക്കാം. പലിശ കൂടുമ്പോഴാകട്ടെ നിക്ഷേപിക്കാനുള്ള മികച്ച അവസരം ലഭിക്കുകയും ചെയ്യും. എഫ്എംപിയുമായി താരതമ്യം ചെയ്യുമ്പോൾ ലിക്വിഡിറ്റി(പണമാക്കൽ)സാധ്യത വലിയ നേട്ടമാണ്. കാലാവധിയെത്തുമ്പോൾ മാത്രമാണ് എഫ്എംപി പണമാക്കാൻ കഴിയുക. എന്നാൽ ഭാരത് ബോണ്ട് ഇടിഎഫിലെ നിക്ഷേപം എപ്പോൾവേണമെങ്കിലും തിരിച്ചെടുക്കാം. ആദായം (ഒരുതാരതമ്യം) നിക്ഷേപം കാലാവധി ആദായം(%) നികുതിക്കുമുമ്പ് നികുതിക്കുശേഷം 10 വർഷ ഭാരത് ബോണ്ട് ഇടിഎഫ് 10 വർഷം 7.50 6.95* എസ്ബിഐ എഫ്ഡി 10 വർഷം 6.25 4.30* ആർബിഐ ടാക്സബിൾ ബോണ്ട് 7 വർഷം 7.75 5.33* 3 വർഷ ഭാരത് ബോണ്ട് ഇടിഎഫ് 3 വർഷം 6.50 5.55* എസ്ബിഐ എഫ്ഡി 3 വർഷം 6.25 4.30* *30 ശതമാനം നികുതി സ്ലാബിലുള്ളവരുടെ ആദായമാണ് നൽകിയിരിക്കുന്നത്. ദോഷം വിപണിയിൽ കടപ്പത്രങ്ങളുടെ വ്യാപാരംനടക്കുമ്പോൾ ആദായത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ഇത് ഇടിഎഫിന്റെ ദിനംപ്രതിയുള്ള എൻഎവിയിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ദ്വിതീയ വിപണിവഴി പെട്ടെന്ന് വിറ്റ് പണമെടുക്കേണ്ടിവന്നാൽ എൻഎവിയിലെ ചാഞ്ചാട്ടം നേട്ടത്തെ ബാധിക്കും. അതുമാത്രമല്ല എപ്പോൾ വേണമെങ്കിലും വിൽക്കാനും വാങ്ങാനുംകഴിയുമെങ്കിലും അതിന് തയ്യാറുള്ളവർ വിപണിയിൽ ഉണ്ടാകുകയുംവേണം. ഇതൊഴിവാക്കാൻ ഇടയ്ക്ക് വിറ്റ് പണമെടുക്കേണ്ടിവരുന്നവർ ഫണ്ട് ഓഫ് ഫണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുന്നാതാകും ഉചിതം. മ്യൂച്വൽ ഫണ്ട് പോലെ എപ്പോൾ വേണമെങ്കിലും നിക്ഷേപം തിരിച്ചെടുക്കാം. അല്ലെങ്കിൽ മികച്ചനേട്ടം ഉറപ്പുവരുത്താൻ കാലാവധിയെത്തുംവരെ കാത്തിരിക്കേണ്ടിവരും. നിക്ഷേപ യോഗ്യമാണോ? നഷ്ടസാധ്യത കുറഞ്ഞതും അതേസമയം, പ്രതീക്ഷിക്കാവുന്ന ആദായം ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതിയാണിത്. അത്യാവശ്യംവന്നാൽ വിറ്റ് പണമാക്കാനുംകഴിയുമെന്നത് എടുത്തപറയേണ്ടതാണ്. ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയാലേ ലിക്വിഡിറ്റിയുടെ കാര്യത്തിൽ എത്രത്തോളം സാധ്യതകളുണ്ട് എന്ന് പറയാൻ കഴിയൂ. അതുമാത്രമല്ല, നിലവിലുള്ള പൊതുമേഖ സ്ഥാപനങ്ങൾ എത്രകാലം അങ്ങനെ തുടരുമെന്നകാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അത് ഇടിഎഫിന്റെ ആദായത്തെ ബാധിച്ചേക്കാം. നിലവിൽ പലിശ നിരക്കുകൾ ഒമ്പതുവർഷത്തെ താഴ്ന്ന നിലവാരത്തിലാണ്. അതുകൊണ്ടുതന്നെ ദീർഘകാലത്തേയ്ക്ക് ഇടിഎഫിലൂടെ നിക്ഷേപം ലോക്ക് ചെയ്യുന്നത് നല്ലതല്ല. എന്നിരുന്നാലും എസ്ഐപിവഴി നിക്ഷേപിച്ച് വിവിധ കാലയളവുകളിലെ എൻഎവിയിലെ ഏറ്റക്കുറച്ചിലുകൾ പ്രയോജനപ്പെടുത്താനായാൽ പ്രതീക്ഷിച്ച ആദായം സ്വന്തമാക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2LIN0Oa
via IFTTT

സെന്‍സെക്‌സില്‍ 147 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തളർച്ചയ്ക്കുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 147 പോയന്റ് നേട്ടത്തിൽ 40387ലും നിഫ്റ്റി 39 പോയന്റ് ഉയർന്ന് 11896ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾ നേട്ടത്തിലാണ്. അടിസ്ഥാന സൗകര്യമേഖലയിൽ പ്രഖ്യാപിക്കാനിരിക്കുന്ന പദ്ധതികളാണ് ഈ സ്ഥാപനങ്ങളുടെ ഓഹരികൾക്ക് കരുത്തേകിയത്. ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. ജിഐസി ഹൗസിങ് ഫിനാൻസിന്റെ ഓഹരിവില 2.8 ശതമാനവും ഇന്ത്യബുൾസ് ഹൗസിങ് 1.5 ശതമാനവും എസ്ആർഇഐ ഇൻഫ്ര 3.7 ശതമാനവും പിഎൻബി ഹൗസിങ് 2.3 ശതമാനവും എൽആന്റ്ടി ഹൗസിങ് 2 ശതമാനവും കാൻ ഫിൻ ഹോം 2 ശതമാനവും എൽഐസി ഹൗസിങ് ഫിനാൻസ് 1.8 ശതമാനവും ഉയർന്നു. കിട്ടക്കാടം കുറച്ചുകാണിച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളെ തുടർന്ന് എസ്ബിഐയുടെ ഓഹരിവില 1.5 ശതമാനം താഴ്ന്നു. ടെക് മഹീന്ദ്ര, ടിസിഎസ്, ഐടിസി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്കിന്റെ ഓഹരി വില ഏഴുശതമാനം താഴ്ന്നു. പവർഗ്രിഡ് കോർപ്, സിപ്ല, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss http://bit.ly/35mY5Mg
via IFTTT

ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ശ്രുതി ഷിബുലാലിന് മൂന്നുലക്ഷം രൂപ നഷ്ടപ്പെട്ടു

ബെംഗളൂരു:ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാലിന്റെപേരിലുള്ള ക്രെഡിറ്റ് കാർഡിൽ തട്ടിപ്പ് നടത്തി പണം തട്ടിയതായി പരാതി. മൂന്നുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ശ്രുതി ഷിബുലാലിന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാർഡിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. അയർലൻഡിലെ എ.ടി.എമ്മിൽനിന്നാണ് പണം പിൻവലിക്കപ്പെട്ടതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ മനസ്സിലായി. കമ്പനിയുടെ ഫിനാൻഷ്യൽ കൺട്രോളർ നാഗേന്ദ്ര പ്രശാന്താണ് കാർഡ് കൈകാര്യം ചെയ്തിരുന്നത്. ഡിസംബർ ഒന്നിന് വൈകീട്ട് 5.20-നും രണ്ടിന് പുലർച്ചെ 1.04-നും ഇടയിൽ 60,000 രൂപ വീതം അഞ്ചു തവണകളായിട്ടാണ് പിൻവലിച്ചത്. പണം പിൻവലിക്കപ്പെട്ടത് മനസ്സിലാക്കിയതോടെ നാഗേന്ദ്ര കാർഡ് 'ബ്ലോക്ക്'ചെയ്തു. നാഗേന്ദ്രയാണ് ഡിസംബർ രണ്ടിന് ജയനഗർ പോലീസിൽ പരാതി നൽകിയത്. കാർഡ് രജിസ്റ്റർചെയ്തപ്പോൾ നാഗേന്ദ്രയുടെ മൊബൈൽ നമ്പറാണ് കൊടുത്തിരുന്നത്. പണം പിൻവലിക്കപ്പെട്ടപ്പോൾ ഒ.ടി.പി. ലഭിച്ചില്ലെന്ന് നാഗേന്ദ്ര പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും അടുത്തകാലത്ത് കാർഡ് ഉപയോഗിച്ചത് എവിടെയൊക്കെയാണെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. Credit card fraud: Shruti Shibulal loses Rs 3 lakh

from money rss http://bit.ly/2YEgMIN
via IFTTT

സെന്‍സെക്‌സ് 247 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 247.55 പോയന്റ് താഴ്ന്ന് 40239.88ലും നിഫ്റ്റി 80.70 പോയന്റ് നഷ്ടത്തിൽ 11856.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 814 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1718 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കുമെന്ന ആശങ്ക, യുകെയിലെ പൊതുതിരഞ്ഞെടുപ്പ് എന്നിവയെ കരുതലോടെയാണ് നിക്ഷേപകർ കാണുന്നത്. ഐഷർ മോട്ടോഴ്സ്, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ, ബിപിസിഎൽ, ഭാരതി ഇൻഫ്രടെൽ, ഐടിസി, ഐഒസി, ടിസിഎസ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/36kG7dt
via IFTTT

Monday, 9 December 2019

‘വിഹിതം ഉയർത്തുന്നത് ജനങ്ങൾക്ക് എൽ.ഐ.സി.യിലുള്ള വിശ്വാസ്യത’

കൊച്ചി: എൽ.ഐ.സി.യിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയാണ് വിപണി വിഹിതം ഉയരാൻ സഹായിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ മലയാളിയായ ടി.സി. സുശീൽ കുമാർ. ലൈഫ് ഇൻഷുറൻസ് വിപണിയിൽ എൽ.ഐ.സി.യുടെ വിഹിതം സമീപഭാവിയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ പശ്ചാത്തലത്തിൽ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരം രൂക്ഷമായ വിപണിയിൽ എൽ.ഐ.സി. വിഹിതം ഉയർത്തുന്നത് എങ്ങനെയാണ്? ഉപഭോക്താക്കൾക്ക് ഏറ്റവുമധികം പരിഗണന നൽകുന്നതാണ് എൽ.ഐ.സി.യുടെ വിജയം. ഒട്ടേറെ ഫീച്ചറുകളുമായി പുതിയ പോളിസികൾ അവതരിപ്പിച്ചതും വിപണി പിടിക്കാൻ സഹായിച്ചു. വളരെ മത്സരക്ഷമമായ വിലയിൽ ജീവൻ അമർ, ടെക് ടേം എന്നിങ്ങനെ രണ്ടു പുതിയ ടേം അഷുറൻസ് പോളിസികൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ഇൻഷുറൻസ് പ്രീമിയത്തിലെ മുന്നേറ്റമാണ് മറ്റൊരു ഘടകം. എൽ.ഐ.സി. ടീം അംഗങ്ങളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും വിപണി മേധാവിത്വം ഉയർത്താൻ സഹായിക്കുന്നു. ഏജന്റുമാരുടെ എണ്ണം കൂടുന്നുണ്ടോ? :2019 നവംബറിലെ കണക്ക് അനുസരിച്ച് 8.20 ലക്ഷം ഏജന്റുമാരാണ് വിപണിയിൽ സജീവമായുള്ളത്. നടപ്പു സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷം പുതിയ ഏജന്റുമാരെ റിക്രൂട്ട് ചെയ്തു. ഈ വർഷം മുതൽ പുതിയ ഏജന്റുമാർക്കായി 'ഇംപാക്ട് ട്രെയിനിങ്' എന്ന പേരിൽ പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നുണ്ട്. ഇതിനു പുറമെ, നിലവിലുള്ള ഏജന്റുമാർക്കും ഒരു ദിവസത്തെ തീവ്ര പരിശീലനം നൽകിവരുന്നു. ചെറുപ്പക്കാരുടെ ഇടയിൽ വിപണി വിഹിതം ഉയർത്താനാകുന്നുണ്ടോ? 'മില്ലേനിയൽസ്' (1980-നു ശേഷം ജനിച്ചവർ) വിഭാഗത്തിനിടയിൽ ഇൻഷുറൻസിന്റെ പ്രാധാന്യവും അവബോധവും സൃഷ്ടിച്ചാൽ വലിയ സാധ്യതയാണ് തുറന്നുവരിക. നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ വരെയുള്ള കണക്കെടുത്താൽ ഏതാണ്ട് ഒരു കോടി പോളിസികൾ വിറ്റപ്പോൾ അതിൽ 22 ലക്ഷവും 18-25 വയസ്സിലുള്ളവർക്കാണ്. 25-30 വയസ്സിലുള്ളവർക്ക് 20 ലക്ഷം പോളിസികൾ വിറ്റു. അതായത്, രണ്ടും കൂടി മൊത്തം 42 ശതമാനം. 30-35 വയസ്സുള്ളവരെ കൂടി കണക്കിലെടുത്താൽ മറ്റൊരു 17 ലക്ഷം പോളിസികൾ കൂടി വരും. 2019 ഏപ്രിൽ മുതൽ ഒക്ടോബർ വരെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മൊത്തം വിറ്റ പോളിസികളെക്കാൾ കൂടുതൽ വരും എൽ.ഐ.സി. ചെറുപ്പക്കാർക്ക് വിറ്റ ഓഹരികൾ. അതായത്, ചെറുപ്പക്കാർക്കും എൽ.ഐ.സി.യിലാണ് വിശ്വാസം എന്നത് വ്യക്തം. അവരെ ആകർഷിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്? ടേം ഇൻഷുറൻസ്, ഹെൽത്ത്, സേവിങ്സ്, ആന്വിറ്റി എന്നിങ്ങനെ ചെറുപ്പക്കാരുടെ എല്ലാ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ പ്ലാനുകൾ എൽ.ഐ.സി.ക്കുണ്ട്. ഓൺലൈനായി പ്രീമിയം അടയ്ക്കാനുള്ള സൗകര്യം, പോളിസി ലോൺ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം, വിലാസം മാറ്റാനുള്ള സൗകര്യം എന്നിവയൊക്കെ അവരെ ആകർഷിക്കുന്നു. നാലു പോളിസികൾ ഓൺലൈനിലൂടെ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഡിജിറ്റൽ ഇടപാടുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി ചാറ്റ്ബോട്ട് സൗകര്യവും ലഭ്യമാണ്. സാമ്പത്തിക അന്തരീക്ഷം നല്ല നിലയിലല്ല. മിക്ക വ്യവസായങ്ങളും മോശം നിലയിലും. ഇതിനിടയിലും എൽ.ഐ.സി. ശക്തമായി മുന്നേറുന്നത് എങ്ങനെയാണ്? മാന്ദ്യവേളകളിൽ നിക്ഷേപകർ സുരക്ഷിത മാർഗങ്ങളാണ് സ്വീകരിക്കാറുള്ളത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ കുറയുകയാണ്. മറ്റ് ആസ്തികളുടെ മൂല്യവും കാര്യമായി കൂടുന്നില്ല. ഈ സമയത്ത് എൽ.ഐ.സി. 'സ്വാഭാവിക ചോയ്സ്' ആകും.

from money rss http://bit.ly/2DZh1F5
via IFTTT

ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം 74 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തിയേക്കും

ന്യൂഡൽഹി: ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇൻഷുറൻസ് ഇടനിലക്കാരായ കമ്പനികളിൽ 100 ശതമാനംവരെ വിദേശ നിക്ഷേപം അനുവദിച്ചതിനുപിന്നാലെയാണ് പുതിയ നിർദേശം. ഇൻഷുറൻസ് കമ്പനികളിൽ നിലവിൽ 49 ശതമാനംവരെയാണ് വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. ഇത് 74 ശതമാനത്തിലേയ്ക്ക് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നയുടെനെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില രണ്ടു മുതൽ എട്ടു ശതമാനംവരെ വർധിച്ചു. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില രണ്ടുശതമാനത്തിലേറെ വർധിച്ചു. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വില നാലുശതമാനവും ന്യൂ ഇന്ത്യ അഷ്വറൻസിന്റെ വില 7.8 ശതമാനവുമാണ് ഉയർന്നത്. FDI in insurance companies may increase to 79%

from money rss http://bit.ly/344XMEF
via IFTTT

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

കൊച്ചി: നാലുദിവസംകൊണ്ട് സ്വർണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബർ നാലിന് 28,640 രൂപവരെ വില ഉയർന്നിരുന്നു. തുടർന്ന് ഓരോ ദിവസവും വില ഇടിയുകയായിരുന്നു. നവംബർ ഒന്നിന് പവന്റെ വില 28,800 രൂപയെന്ന നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വർണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു. സെപ്റ്റംബറിലാണ് സ്വർണത്തിന് കമ്മോഡിറ്റി വിപണിയിൽ ഉയർന്ന നിലവാരം കുറിച്ചത്. പത്ത് ഗ്രാമിന് 40,000 രൂപവരെ വില ഉയർന്നിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കമ്മോഡിറ്റി വിപണിയിൽ ഉയർന്നവിലയിൽനിന്ന് നിലവിൽ 2,500 രൂപയാണ് താഴ്ന്നത്. Gold prices today fall for 4th day

from money rss http://bit.ly/2E3cTE8
via IFTTT

രണ്ടാം ദിവസവും നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: വ്യാപാര ആഴ്ചയിലെ തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടമില്ല. സെൻസെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 818 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ, സിപ്ല, സൺ ഫാർമ, ഒഎൻജിസി, ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എൻർടെയൻമെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, വിപ്രോ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കുമെന്ന സൂചനമൂലം നിക്ഷേപകർ ആശങ്കയോടെയാണ് വിപണിയെ സമീപിക്കുന്നത്. Stock market unchanged on the second day

from money rss http://bit.ly/2E1x5WH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 42.28 പോയന്റ് ഉയർന്ന് 40,487.43ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 11,937.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1034 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1431 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഊർജം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. ഐടി, എഫ്എംസിജി ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്. ആക്സിസ് ബാങ്ക്, ബിപിസിഎൽ, എച്ച്ഡിഎഫ്സി, അദാനി പോർട്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടിസിഎസ്, എച്ച്സിഎൽ ടെക്, സിപ്ല, എൽആന്റ്ടി, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex, Nifty end with marginal gains in volatile trade

from money rss http://bit.ly/2DYU8kX
via IFTTT

Sunday, 8 December 2019

എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു

ന്യൂഡൽഹി: എസ്ബിഐ വായ്പ പലിശ നിരക്കുകൾ കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് കുറച്ചത്. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയും. പുതുക്കിയ നിരക്ക് പ്രകാരം എംസിഎൽആർ എട്ട് ശതമാനത്തിൽനിന്ന് 7.90 ശതമാനമായാണ് കുറയുക. നടപ്പ് സാമ്പത്തിക വർഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഡിസംബർ 10 മുതൽ നിലവിൽവരും. രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണെന്ന് ബാങ്ക് അവകാശപ്പെട്ടു. നിലവിൽ ഭവനവായ്പയുടെയും വാഹന വായ്പയുടെയും 25 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. എംസിഎൽആർ നിരക്ക് വഴിയല്ലാതെയും എസ്ബിഐയിൽനിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവർക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്തുന്നതിനനുസരിച്ച് വായ്പ പലിശയിലും മാറ്റംവരും. SBI cuts lending rate

from money rss http://bit.ly/36ew5KY
via IFTTT

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതു ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്ന് എസ്ബിഐ

ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയിൽവെ സ്റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാർജിങ് പോയന്റുകളിൽനിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം. മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയാണ്. മാൽവെയറുകൾ ഉപയോഗിച്ച് ഹാക്കർമാർ വിവരങ്ങൾ ചോർത്തുമെന്നാണ് മുന്നറിയിപ്പ്. സൗജന്യമായി നൽകിയിട്ടുള്ള ഇത്തരം ചാർജിങ് പോയന്റുകൾ ഉപയോഗിക്കരുതെന്നാണ് ബാങ്കിന്റെ നിർദേശം. ജ്യൂസ് ജാക്കിങ് ചാർജിങ് പോർട്ടുകളിലൂടെ മാൽവെയറുകൾ ഫോണിൽ നിക്ഷേപിക്കുകയോ ഡാറ്റ ചോർത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്നുപറയുന്നത്. യുഎസ്ബി ചാർജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്. സ്വന്തമായി ചാർജർ കൊണ്ടുനടക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം. Think twice before you plug in your phone at charging stations. Malware could find a way in and infect your phone, giving hackers a way to steal your passwords and export your data.#SBI #Malware #CyberAttack #CustomerAwareness #Cybercrime #SafeBanking #JuiceJacking pic.twitter.com/xzSMNNNv4U — State Bank of India (@TheOfficialSBI) December 7, 2019 എസ്ബിഐ നിർദേശിക്കുന്നത് ഇലക്ട്രിക്കൽ സോക്കറ്റിൽമാത്രം ചാർജ് ചെയ്യുക. ചാർജിങ് കേബിളുകൾ സ്വന്തമായി കൊണ്ടുപോകുക പവർ ബാങ്കുകൾ ഉപയോഗിക്കുക. ഇത്തരം മാൽവെയറുകൾ മൊബൈൽ ബാങ്കിങ് അക്കൗണ്ടുകളിൽനിന്ന് പെയ്മെന്റ് ഡാറ്റ, ബാങ്ക് അക്കൗണ്ടിലുള്ള പണം ഉൾപ്പടെയുള്ള വിവരങ്ങൾ, പാസ് വേഡ് എന്നിവ ചോർത്താൻ സാധ്യതയുള്ളതിനാലാണ് എസ്ബിഐ ഇത്തരം നിർദേശം ഉപഭോക്താക്കൾക്ക് നൽകിയത്. cautions against charging your phone at charging stations

from money rss http://bit.ly/2P4nHYT
via IFTTT

ഇപിഎഫ് വിഹിതം കുറച്ചേക്കും; കയ്യില്‍ കിട്ടുന്ന ശമ്പളം വര്‍ധിക്കും

ന്യൂഡൽഹി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കയ്യിൽകിട്ടുന്ന ശമ്പളത്തിൽ വർധനയ്ക്ക് സാധ്യത. ജീവിക്കാരുടെ ഇപിഎഫ് വിഹിതത്തിൽ കുറവുവരുത്തുന്നതോടെയാണ് ശമ്പളം വർധിക്കുക. ഇതുസംബന്ധിച്ച നിർദേശം സർക്കാരിന്റെ പരിഗണനിയിലാണ്. നിലവിൽ 12 ശതമാനമാണ് ജീവനക്കാർ പ്രതിമാസം ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. ഇത് വ്യത്യസ്ത ജോലി മേഖലകളിൽ 9 ശതമാനം മുതൽ 12 ശതമാനംവരെയാക്കാനാണ് ആലോചിക്കുന്നത്. ജീവനക്കാരുടെ വിഹിതം 12 ശതമാനത്തിൽനിന്ന് കുറഞ്ഞാലും തൊഴിലുടമയുടെ വിഹിതം 12 ശതമാനംതന്നെയായിരിക്കും. തൽക്കാലം ശമ്പളം കൂടുമെങ്കിലും ദീർഘകാലത്തേയ്ക്ക് ജീവനക്കാർക്ക് ഇത് ദോഷംചെയ്യുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. റിട്ടയർമെന്റ് നിക്ഷേപത്തിൽ കാര്യമായ കുറവുവരാൻ ഇതിടയാക്കും. നിർദേശമടങ്ങിയ സോഷ്യൽ സെക്യൂരിറ്റി കോഡ് ബിൽ 2019 ഈയാഴ്ച പാർലമെന്റിന്റെ പരിഗണനയ്ക്കുവരും. EPFO monthly contribution to be cut to spur take home salary

from money rss http://bit.ly/2DVJ8Vw
via IFTTT

വായനയിലൂടെ ആശയവും പണവും സൃഷ്ടിക്കപ്പെടുമോ...?

അമ്പതുകളുടെ അവസാനത്തിലെത്തിയപ്പോൾ എപ്പോഴോ ഒരു സ്ത്രീ കൈയിൽ കിട്ടിയ മാസിക വായിക്കുകയായിരുന്നു... അതിലെ ഒരു വരി മനസ്സിലുടക്കി: 'ദൈവം ഓരോരുത്തർക്കും ഓരോരോ കഴിവുകൾ നൽകിയിട്ടുണ്ട്. അത് പരമാവധി ഉപയോഗിച്ച് മറ്റുള്ളവർക്കുംകൂടി ഉപകാരപ്രദമാകുന്ന വിധത്തിൽ ജീവിക്കാനാവുന്നതിലൂടെയാണ് ജീവിതം ധന്യമാകുന്നത്.' തനിക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് അവൾ ചിന്തിച്ചു... കാരണം ആകെയുള്ളത് 38 വർഷം ഒരു സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്താണ്. അത് എപ്രകാരം വിനിയോഗിക്കാം എന്നതായി അടുത്ത ചിന്ത. സമീപത്തുള്ള ചില സ്ത്രീകളുമായി ചിന്തകൾ പങ്കുവച്ചു. അവരെയും ഒപ്പം നിർത്തി. ഭർത്താവ് ജോർജിന്റെ സഹകരണവും പ്രോത്സാഹനവും കൂടി മൂലധനമായപ്പോൾ, 2010 നവംബറിൽ കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ഒരു യോഗം വിളിച്ചുചേർത്തു. 74 പേർ പങ്കെടുത്ത പ്രസ്തുത യോഗത്തിന്റെ തീരുമാനപ്രകാരവും ത്രേസ്യാമ്മ എന്ന ഈ വനിതയുടെ നിശ്ചയദാർഢ്യത്തിന്റെയും നേതൃത്വപാടവത്തിന്റെയും ശ്രമഫലമായും 2011 ഏപ്രിൽ 30-ന് കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ ചക്കിട്ടപാറയിൽ ഒരു 'വനിതാ സഹകരണ സംഘം' ജന്മമെടുത്തു. ഇന്ന് സ്ഥാപകയും പ്രസിഡന്റുമായ ത്രേസ്യാമ്മയോടൊപ്പം സെക്രട്ടറി ഷാലി, അംഗങ്ങളായ സുജാത മനയ്ക്കൽ, ശോഭന രഘുനാഥ്, മറിയാമ്മ, ബീന തുടങ്ങി നിരവധിപേർ സംഘത്തിന് കരുത്ത് പകരുന്നു. ഒരു ദശാബ്ദം പിന്നിടുന്നതിനു മുമ്പേ വലിയ വളർച്ചയിലേക്കുള്ള ചെറിയ പടികളായി അവരുടെ ജീവിതം മാറി. ഇന്ന് സംഘത്തിന് സുശക്തമായ ഭരണസമിതിയും 5,000-ത്തോളം അംഗങ്ങളും 70 ലക്ഷം രൂപയുടെ ഓഹരി മൂലധനവും 22 കോടി രൂപയുടെ ആസ്തിയുമുണ്ട്. പ്രവർത്തനത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽത്തന്നെ 25 ശതമാനത്തിലധികം ലാഭവീതം അംഗങ്ങൾക്ക് നൽകി. അതോടൊപ്പം ലാഭത്തിന്റെ 10 ശതമാനം സമൂഹനന്മയ്ക്കും പൊതുജനോപകാരപ്രദമായ രീതിയിലും ചെലവഴിക്കുന്നു. അതിൽ വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിതരണം, സ്പോർട്സ് അക്കാദമിയിലെ വിദ്യാർഥികൾക്കുള്ള സാമ്പത്തികസഹായം, മാലിന്യസംസ്കരണ യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റ്, മെഡിക്കൽ ക്യാമ്പുകൾ, ആയുർവേദ നഴ്സറി എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിൽ ഉള്ളവർക്ക് ഉപകാരപ്പെടുന്നതാണ് ഇന്ന് സംഘത്തിന്റെ പ്രവർത്തനം. അംഗങ്ങൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങാനായി പലിശരഹിത വായ്പയും നൽകിവരുന്നു. ഇപ്പോൾ 15 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി അവിടെ രണ്ടുകോടി രൂപ മുടക്കി മൂന്നുനിലയുള്ള കെട്ടിടം പണിയാനുള്ള ശ്രമത്തിലാണ് ഈ വനിതാ കൂട്ടായ്മ. അതിലേക്കുള്ള ഫണ്ടുശേഖരണത്തിന്റെ 75 ലക്ഷവും മുടക്കുന്നത് സംഘത്തിന്റെ ലാഭത്തിൽ നിന്നാണ്. ഇതിനിടയിൽ, പേരാമ്പ്ര ബ്ലോക്കിലെ നല്ല സഹകാരി അവാർഡ് ത്രേസ്യാമ്മയ്ക്ക് ലഭിച്ചു. 2016-ലെ മികച്ച വനിതാ സംഘത്തിനുള്ള ജില്ലാതല അവാർഡ്, 2017-ലെയും 2018-ലെയും കേരള സർക്കാരിന്റെ മികച്ച വനിതാ സംഘത്തിനുള്ള സംസ്ഥാന അവാർഡ് എന്നീ പുരസ്കാരങ്ങളും ഈ വനിതാ സംഘം നേടിയെന്നത് അവരുടെ സംഘബലത്തിന്റെ മാറ്റുകൂട്ടുന്നു. സാമ്പത്തികശാസ്ത്രത്തിൽ, പ്രത്യേകിച്ച് വികസന സാമ്പത്തികശാസ്ത്രത്തിൽ മൈക്രോ ഇക്കണോമിക്സ്, മൈക്രോഫിനാൻസ്, മൈക്രോക്രെഡിറ്റ് എന്നിവ വളരെ വ്യാപകമായി ഉപയോഗിക്കുന്ന സാമ്പത്തികപദങ്ങളാണ്. സാമ്പത്തിക സിദ്ധാന്തങ്ങളെത്തന്നെ മൊത്തത്തിൽ 'മൈക്രോ' എന്നും 'മാക്രോ' എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ചെറുത്, ചെറുകിട, ചെറുയൂണിറ്റ് എന്നൊക്കെ അർത്ഥംവരുന്ന ഗ്രീക്ക് പദമായ 'മൈക്രോ' യിൽനിന്നാണ് ഈ പദം സാമ്പത്തികശാസ്ത്രത്തിൽ ഉടലെടുത്തത്. സഹകരണ സാമ്പത്തികശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്ന ഡേവിഡ് ഗ്രിഫിക്സിന്റെ അഭിപ്രായത്തിൽ, 'സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തിക പരിശ്രമങ്ങൾ സുസ്ഥിരമായ തൊഴിൽസാധ്യതകൾക്കും വരുമാനത്തിനും സംരംഭകത്വത്തിനും സമ്പാദ്യ-നിക്ഷേപ വളർച്ചയ്ക്കും വ്യക്തിപരവും സാമൂഹ്യവുമായ ക്ഷേമത്തിനും ഏറെ സാധ്യതകളുള്ള മാർഗമാണ്.' ഒരുകൂട്ടം വ്യക്തികളുടെ ഉടമസ്ഥതയിൽ നിയമാനുസൃതമായി രജിസ്റ്റർചെയ്ത്, സംഘാംഗങ്ങളുടെ പൊതു നേട്ടത്തിനായി നടത്തുന്ന വ്യവസായ സംരംഭമാണ് 'സഹകരണ സംഘ'ങ്ങൾ. സ്വയംസഹായം എന്നതിനപ്പുറമായി പരസഹായ സംഘങ്ങളായി ഇവ കാലാന്തരത്തിൽ പരിണമിക്കുന്നു. പലരും വായ്പ ലഭിക്കാനാണ് ഇവയിൽ ചേരുന്നതെങ്കിലും നിരന്തരമായ ബന്ധത്തിന്റെയും പരിശീലനത്തിന്റെയും ഫലമായി വ്യക്തിത്വവികസനവും ആശയവിനിമയ പാടവവും വളർത്തി, സാമൂഹിക നേതൃനിരയിലേക്ക് സ്ത്രീകളെ വളർത്താനുതകുന്നവയാണ് വനിതാ സംഘങ്ങൾ. വനിതാ സഹകരണ സംഘത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ട്. നേട്ടങ്ങളിൽ പ്രധാനപ്പെട്ടത് ദാരിദ്ര്യനിർമാർജനമാണ്. എന്നാൽ, അടുക്കളദാരിദ്ര്യം ലഘൂകരിക്കുക എന്നതിനപ്പുറം വനിതാ സഹകരണ സംഘങ്ങൾ പലതും സ്വയംതൊഴിൽ കണ്ടെത്തലിനും സ്ത്രീകൾക്കിടയിൽ ബാങ്കിങ് ഹാബിറ്റ് വർധിക്കുന്നതിനും അതുവഴി രാഷ്ട്രനിർമാണത്തിനും ഉപകരിക്കുന്നു. എന്നാൽ, പ്രതികൂലവാദികൾ മുന്നോട്ടുവയ്ക്കുന്നത് വർധിച്ചുവരുന്ന വ്യക്തിപരവും സംഘാതവുമായ കടക്കെണിയുടെ ഭീഷണിയും ആപേക്ഷിക ദാരിദ്ര്യ നിർമാർജനത്തിലെ അപര്യാപ്തതയുമാണ്. സ്വാർത്ഥതയും അസൂയയും കലഹവും സ്ത്രീസഹജമാണെന്നുമുള്ള പരാജയകാരണങ്ങൾ നിരത്തി, അവരെ നിരുത്സാഹപ്പെടുത്തുന്നവരുമുണ്ട്. കൃത്യമായ മാനേജ്മെന്റും വായ്പാ തിരിച്ചടവും സമയബന്ധിതമായ അവലോകനവും അതിനനുസൃതമായ പുനഃക്രമീകരണങ്ങളും സംരംഭം വിജയിക്കാൻ ആവശ്യമാണ്. വനിതാ സംഘങ്ങളുടെ പരമിതികളിലേക്ക് നോക്കിയിരിക്കാതെ, നയപരമായും നിയമപരമായും അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം, ഇവ കേവലം ആശയത്തിനും ആമാശയത്തിനുമപ്പുറം വികസനത്തിന്റെ വലിയ വാതായനങ്ങൾ തുറക്കുന്നു. റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയിലെന്നപോലെ, 'മൈലുകൾ താണ്ടാൻ ഇവർ തയ്യാറാണ്. കാരണം സ്വപ്നങ്ങളും പൂർത്തീകരിക്കേണ്ട വാഗ്ദാനങ്ങളും ഇവരെ മുന്നോട്ട് നയിക്കുന്നു.' Can idea and money be created through reading ...?

from money rss http://bit.ly/2Pp6MPy
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കരുതലോടെ. വാഹന ഓഹരികൾ നേട്ടത്തിലാണ്. മാരുതി സുസുകിയുടെ ഓഹരി വില രണ്ടുശതമാനത്തോളം ഉയർന്നു. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, എംആന്റ്എം എന്നീ ഓഹരികളും നേട്ടത്തിലാണ്. നവംബറിൽ മാരുതി ഉത്പാദനം വർധിപ്പിച്ചതാണ് ഓഹരി വിലയിൽ പ്രതിഫലിച്ചത്. സെൻസെക്സിൽ 40,436 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 11918ലുമാണ്. ആഗോള വ്യാപകമായുള്ള പണലഭ്യതയിലെ കുറവ് രാജ്യത്തെ വിപണികളെയും ബാധിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ പണവായ്പാനയത്തിൽ നിരക്ക് കുറയ്ക്കാതിരുന്നതും വിപണിയിലെ പ്രതീക്ഷകൾ തെറ്റിച്ചു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, മാരുതി സുസുകി, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീൽ, യുപിഎൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ഐടിസി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Stock market with no significant gains

from money rss http://bit.ly/2PmBbOw
via IFTTT

ബാങ്കിങ് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി

മെസേജിങ് പ്ലാറ്റ്ഫോമായ 'വാട്സാപ്പ്' സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റ് ചെയ്യാനും വീഡിയോ, വോയിസ് കോളുകൾ ചെയ്യാനും മാത്രമല്ല ബാങ്കിങ് അടിസ്ഥാന സേവനങ്ങൾക്കും ഇപ്പോൾ ഉപയോഗപ്പടുത്താം. കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങി ഏതാനും ചില ബാങ്കുകൾ മാത്രമാണ് വാട്സാപ്പ് വഴി ബാങ്കിങ് സേവനങ്ങൾ നൽകി തുടങ്ങിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ബാങ്കിങ് അപ്ഡേഷനുകളും മറ്റ് സേവനങ്ങളും വാട്സാപ്പ് വഴി ഈ ബാങ്കുകൾ നൽകുന്നു. അക്കൗണ്ട് ബാലൻസ് അറിയാനും മിനി സ്റ്റേറ്റ്മെന്റ് എടുക്കാനും ചെക്ക് സ്റ്റാറ്റസ് അറിയാനും അടുത്തുള്ള ബ്രാഞ്ചും എ.ടി.എമ്മും അറിയാനും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാനുമെല്ലാം വാട്സാപ്പ് വഴി സാധിക്കും. നേരത്തെ എസ്.എം.എസ്. ആയി ലഭിച്ചിരുന്ന ബാങ്കിന്റെ നോട്ടിഫിക്കേഷനുകളും വാട്സാപ്പ് വഴിയാക്കി. എന്നാൽ, പണമിടപാടുകൾ വാട്സാപ്പ് വഴി സാധ്യമല്ല. ഉപയോഗം എങ്ങനെ...? ഓരോ ബാങ്കും വാട്സാപ്പിൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിന് ഒരു പ്രത്യേക നമ്പർ സജ്ജമാക്കിയിട്ടുണ്ട്. അതത് ബാങ്കിന്റെ വെബ്സൈറ്റിൽ ഈ നമ്പറുണ്ട്. വാട്സാപ്പിൽ ബാങ്കിങ് സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ആദ്യം ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകണം. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നായിരിക്കണം മിസ്ഡ് കോൾ നൽകേണ്ടത്. കൊട്ടക് മഹീന്ദ്ര ബാങ്ക് കൊട്ടക് ബാങ്കിന്റെ ഉപഭോക്താവ് നിങ്ങളെങ്കിൽ: 1. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും '9718566655' എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. ബാങ്കിന്റെ സേവനങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നതിനുള്ള സമ്മതമാണ് ഈ മിസ്കോൾ വഴി ഉപഭോക്താവ് നൽകുന്നത്. 2. രണ്ടാമതായി ബാങ്ക് സജ്ജമാക്കിയുള്ള പ്രത്യേക നമ്പറായ '022 6600 6022' നിങ്ങളുടെ ഫോൺ കോൺടാക്ടിൽ സേവ് ചെയ്യുക. 3. ബാങ്ക് നൽകുന്ന വാട്സാപ്പ് സേവനങ്ങളെ കുറിച്ച് അറിയുന്നതിന് വാട്സാപ്പിൽ ഈ നമ്പറിലേക്ക് 'ഹെൽപ്' എന്നൊരു സന്ദേശം അയയ്ക്കുക. വാട്സാപ്പ് വഴി ബാങ്ക് നൽകുന്ന സേവനങ്ങളുടെ പട്ടികയും സിരീയൽ നമ്പറും അപ്പോൾ ലഭിക്കും. 4. ഓരോ സേവനത്തിന്റെയും സീരിയൽ നമ്പർ മാത്രം നൽകിയാൽ മതി. ഉദാ: അക്കൗണ്ട് ബാലൻസ് അറിയാൻ '1' എന്ന് ടൈപ്പ് ചെയ്യണം. 5. ശേഷം നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി. ലഭിക്കും. ഇത് വാട്സാപ്പിൽ നൽകിയാൽ മതി. എച്ച്.ഡി.എഫ്.സി. ബാങ്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഉപഭോക്താവ് നിങ്ങളെങ്കിൽ ബാങ്ക് സൈറ്റിൽ നൽകിയിട്ടുള്ള നമ്പർ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ 'ഹായ്' എന്നൊരു മെസേജ് അയച്ചാൽ മതി. 24 മണിക്കൂറും അവധിദിവസങ്ങളിലും ബാങ്കിന്റെ വാട്സാപ്പ് സേവനം ലഭ്യമാണ്. സേവനം സൗജന്യം വാട്സാപ്പ് ബാങ്കിങ് സേവനങ്ങൾക്ക് ബാങ്കുകൾ നിരക്ക് ഈടാക്കില്ല. ബാങ്കിങ് ലളിതവും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിനാണ് വാട്സാപ്പിൽ സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങളോ, കാർഡ് നമ്പറോ ഒന്നും ഈ സേവനം ഉപയോഗിക്കാൻ ആവശ്യമില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് വാട്സാപ്പ് സുരക്ഷിതമാക്കിയതിനാൽ വാട്സാപ്പ് ബാങ്കിങ്ങും സുരക്ഷിതമായിരിക്കുമെന്നാണ് ബാങ്കുകൾ പറയുന്നത്. Banking services through WhatsApp sanilakallyaden@gmail.com

from money rss http://bit.ly/2s8q4AK
via IFTTT

Saturday, 7 December 2019

സെബ്രോണിക്‌സ് സെബ്-സോള്‍ വയര്‍ലെസ് നെക്ക് ബാന്‍ഡ് അവതരിപ്പിച്ചു

സെബ്രോണിക്സ് സെബ്-സോൾ വയർലെസ് നെക്ക് ബാൻഡ് ഇയർഫോൺ അവതരിപ്പിച്ചു. 11 മണിക്കൂർ തുടർച്ചയായി സംഗീതമാസ്വദിക്കാൻ ഇതിലൂടെ കഴിയും. കാന്തിക ഇയർപീസുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇയർഫോണുകൾക്കൊപ്പം ലഭിക്കുന്ന 10എംഎം ഡ്രൈവറുപയോഗിച്ച് മികച്ചരീതിയിൽ സംഗീതം ആസ്വദിക്കാനാകും. അതിനൂതനമായ ചിപ്പ്സെറ്റും എഎസി കോഡെകുമുണ്ട്. ആൻഡ്രോയ്ഡ്, ഒഎസ് ഉപകരണങ്ങൾക്കായി വിസിപ്പിച്ചിരിക്കുന്ന വോയ്സ് അസിസ്റ്റന്റ് പിന്തുണ ഉപയോഗിച്ച് അതിവേഗം മറുപടികൾ ലഭിക്കുകയും ചെയ്യും. ഡ്യുവൽ പെയറിങ് സംവിധാനവുള്ളതിനാൽ രണ്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും. വെള്ളംവീണാൽ പ്രതിരോധിക്കുന്ന ഇയർഫോണിൽ ബിൽറ്റ് ഇൻ മൈക്കും കോളുകൾക്കായി വൈബ്രേഷൻ അലർട്ടുമുണ്ട്. കറുപ്പ്, ചാരനിറം, ചുവപ്പ്, നീല തുടങ്ങിയ നാലുനിറങ്ങളിൽ രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഷോപ്പുകളിൽ ഉത്പന്നം ലഭിക്കും.

from money rss http://bit.ly/2DTaXxL
via IFTTT

Friday, 6 December 2019

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ടെംപിള്‍ടണിന്റെ നാല് ഡെറ്റ് ഫണ്ടുകളുടെ എന്‍എവി കുത്തനെ ഇടിഞ്ഞു

മുംബൈ: ഒരൊറ്റ ദിവസംകൊണ്ട് ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽഫണ്ടിന്റെ നാല് ഡെറ്റ് പദ്ധതികളുടെ എൻഎവി 0.39 ശതമാനം മുതൽ 1.98 ശതമാനംവരെ താഴ്ന്നു. എസ്സൽ ഇൻഫ്രപ്രൊജക്ടിലെ നിക്ഷേപത്തിലുണ്ടായ റേറ്റിങ് ഇടിവിവുമായി ബന്ധപ്പെട്ടാണ് ഡിസംബർ അഞ്ചിന് ഫണ്ടുകളുടെ എൻഎവിയെ ബാധിച്ചത്. 493.3 കോടി രൂപയാണ് ഫ്രാങ്ക്ളിൻ ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്. ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിന്റെ എൻഎവി 1.98 ശതമാനമാണ് ഇടിഞ്ഞത്. ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഫണ്ടിന്റെത് 0.76ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ 0.77 ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിന്റേത് 0.39 ശതമാനവുമാണ് താഴ്ന്നത്. ഏജൻസികൾ മികച്ച റേറ്റിങ് നൽകിയിട്ടുള്ളവയാണ് ഈ ഫണ്ടികളിലേറെയും. ഇതോടെ ഈ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് കനത്ത നഷ്ടമാണുണ്ടായത്.

from money rss http://bit.ly/2OXgGc1
via IFTTT

വരുമാനത്തില്‍ ഇടിവ്: ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ കേന്ദ്രം

ന്യൂഡൽഹി: ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പാക്കി രണ്ടരവർഷം പിന്നിടുമ്പോൾ നികുതി ഘടന പരിഷ്കരിക്കാൻ കേന്ദം ആലോചിക്കുന്നു. നിലവിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തിൽനിന്ന് 9-10 ശതമാനത്തിലേയ്ക്ക് ഉയർത്താനാണ് ആലോചിക്കുന്നത്. നിലവിൽ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങൾ 18 ശമതാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെലും ജിഎസ്ടിക്കുകീഴിൽ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്. 2017 ജൂലായിൽ നൂറിലേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി 14.4ശതമാനത്തിൽനിന്ന് 11.6 ശതമാനമാക്കിയതോടെ സർക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. ചരക്ക് സേവന നികുതിയിൽനിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നൽകാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. അതിനിടെ കൂടുതൽ ഉത്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. 28 ശതമാനം നികുതി ഈടാക്കുന്ന സ്ലാബിൽപെട്ട ഏഴുതരം സാമഗ്രികൾക്കും ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് നിലവിൽ ജിഎസ്ടി സെസ് ഈടാക്കുന്നത്. ഒരു ശതമാനംമുതൽ 290 ശതമാനംവരെയാണ് സെസ്. 5% GST rate may be hiked to 9%

from money rss http://bit.ly/34YjVWr
via IFTTT

റിയൽ എസ്റ്റേറ്റ് നിയന്ത്രണം: കേരളത്തിൽ റെറ പ്രവർത്തനമാരംഭിച്ചു

കൊച്ചി:റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) കേരളത്തിൽ നിലവിൽ വന്നു. നിലവിൽ നിർമാണത്തിലുള്ളതും ഒക്കുെപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. റെറ രജിസ്ട്രേഷൻ ഇല്ലാതെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിപണനം ആരംഭിക്കാൻ കഴിയില്ലെന്ന് റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി അതോറിറ്റി ഉടൻ പ്രഖ്യാപിക്കും. നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് ചതുരശ്ര മീറ്ററിന് 25 രൂപയും പുതിയ കെട്ടിടങ്ങൾക്ക് 50 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വാണിജ്യ കെട്ടിടങ്ങൾക്ക് ഈ നിരക്ക് യഥാക്രമം 50 രൂപയും 100 രൂപയുമാണ്. കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. ഈ അനുമതികളെല്ലാം റെറ പരിശോധിച്ച് അനുമതിയുടെ സുതാര്യത ഉറപ്പാക്കും. ബാങ്കുകളിൽനിന്ന് കെട്ടിട നിർമാണ വായ്പയെടുക്കുന്നതിനും റെറ രജിസ്ട്രേഷൻ നിർബന്ധമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുള്ള പരാതികൾ അതോറിറ്റി സ്വീകരിച്ചു തുടങ്ങി. സർക്കാരിനു കിട്ടിയ രണ്ട് പരാതികൾ റെറയിലേക്ക് കൈമാറിയതായും കുര്യൻ അറിയിച്ചു. അതോറിറ്റിയുടെ വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന 1,000 രൂപയുടെ ഡി.ഡി. സഹിതമാണ് പരാതികൾ നൽകേണ്ടത്. പരാതി നൽകുന്നതിനുള്ള അപേക്ഷാ ഫോം റെറയുടെ വെബ്സൈറ്റിൽ (rera.kerala.gov.in) നിന്ന് ഡൗൺലോഡ് ചെയ്യാം. പരാതികൾ ഓൺലൈനായി നൽകാനുള്ള സംവിധാനവും അധികം വൈകാതെ സജ്ജമാക്കും. ഉപഭോക്താക്കൾക്ക് മാത്രമല്ല, ബിൽഡർമാർക്കും പരാതിയുമായി റെറയെ സമീപിക്കാം. ഒരു പരാതിയിൽ രണ്ട് മാസത്തിനുള്ളിൽ റെറ നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അടക്കമുള്ള നിർദേശങ്ങളായിരിക്കും പരാതി തീർപ്പാക്കുന്നതിന് റെറ മുന്നോട്ടുവെക്കുന്നത്. ഈ നിർദേശങ്ങൾ പാലിക്കാതെ വരുമ്പോൾ പിഴ ഈടാക്കാനും റെറയ്ക്ക് അധികാരമുണ്ട്. പദ്ധതിച്ചെലവിന്റെ 10 ശതമാനമായിരിക്കും പിഴ ഈടാക്കുക. റെറയിൽ രജിസ്റ്റർ ചെയ്യാത്ത ബിൽഡർമാർക്കെതിരേയുള്ള പരാതികളും റെറ സ്വീകരിക്കും. അഞ്ചു വർഷം മുൻപുവരെ നടന്നിട്ടുള്ള നിർമാണങ്ങൾക്കെതിരേയുള്ള പരാതികൾ റെറയ്ക്ക് സ്വീകരിക്കാം. ഗൗരവമേറിയ നിയമ ലംഘനങ്ങൾക്കെതിരേ സ്വമേധയാ പരാതി സ്വീകരിക്കാനും ചില സാഹചര്യങ്ങളിൽ അന്വേഷണം നടത്താനും റെറയ്ക്ക് അധികാരമുണ്ട്. അതോറിറ്റിയിൽ പരിഹാരമാകാത്ത വിഷയങ്ങൾ അപ്പലേറ്റ് ട്രിബ്യൂണലിലേക്ക് വിടും. റെറ ഇടപെടൽ ശക്തമാകുന്നതോടെ പെർമിറ്റിനു മുന്നോടിയായി അഡ്വാൻസ് വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ഇല്ലാതാകുമെന്നാണ് പി.എച്ച്. കുര്യൻ പറയുന്നത്. All real estate projects should be registered

from money rss http://bit.ly/38hfAzs
via IFTTT

സെന്‍സെക്‌സ് 334 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിസർവ് ബാങ്ക് വളർച്ചാ അനുമാനം കുറച്ചത് ഓഹരി വിപണിയിൽ കാര്യമായി പ്രതിഫലിച്ചു. വരുംദിവസങ്ങളിലും വിപണി താഴെപ്പോകുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 334.44 പോയന്റ് നഷ്ടത്തിൽ 40445.15ലും നിഫ്റ്റി 104.20 പോയന്റ് താഴ്ന്ന് 11914.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 863 ഓഹരികൾ നേട്ടത്തിലും 1634 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, വാഹനം, ഫാർമ, ഊർജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, ഐടി ഉൾപ്പടെ മിക്കവാറും വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, എസ്ബിഐ, ഗെയിൽ, എംആന്റ്എം, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, സൺ ഫാർമ, ഒഎൻജിസി, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex slips 334 pts

from money rss http://bit.ly/36at2DD
via IFTTT

ഷവോമിയുടെ 13 ലക്ഷം രൂപ വിലവരുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: 13 ലക്ഷത്തോളം രൂപ വിലവരുന്ന ഷവോമിയുടെ വ്യാജ സ്മാർട്ട് ഫോണുകളും അനുബന്ധ ഉത്പന്നങ്ങളും കരോൾ ബാഗിൽനിന്ന് പോലീസ് പിടികൂടി. നവംബർ 25ന് ഗഫാർ മാർക്കറ്റിലെ നാല് വിതരണക്കാരിൽനിന്നാണ് വ്യാജ ഉത്പന്നങ്ങൾ പിടികൂടിയതെന്ന് ഷവോമി വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പവർ ബാങ്ക്, നെക്ബാൻഡ്, ട്രാവൽ അഡാപ്റ്റർ, കേബിൾ, ഇയർഫോൺ, ഹെഡ്സെറ്റ് തുടങ്ങിയവയും പിടിച്ചെടുത്തവയിൽപ്പെടുന്നു. ചില ഉത്പന്നങ്ങൾ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ലാത്തവയാണ്. വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്നതിന് കുപ്രസിദ്ധിയാർജിച്ച വിപണിയാണ് ഗഫാർ മാർക്കറ്റ്. പ്രാദേശികമായി കൂട്ടിയോജിപ്പിച്ച സ്മാർട്ട് ഫോണുകൾ അടക്കമുള്ളവ ഇവിടെനിന്ന് ചെറുകിട കച്ചവടക്കാർക്കും മൊത്തവിതരണക്കാർക്കും കൈമാറുന്നുണ്ട്. 30 വ്യാജ ഐഫോൺ 5ഉം ഐഫോൺ 6ഉം 4000ത്തോളം സമാർട്ട്ഫോൺ ഘടകങ്ങളും 2015ൽ ഡൽഹി പോലീസ് ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു. Fake Xiaomi phones, accessories worth ₹13 lakh seized

from money rss http://bit.ly/369zQ4u
via IFTTT

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അക്ഷയ ഊർജ്ജ രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകൾ നൽകിയതുമായ വ്യാവസായിക വാണിജ്യ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് പുരസ്കാരം നൽകി ആദരിക്കുന്നു. പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, വ്യക്തികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഊർജ്ജ രംഗത്തെ വ്യവസായികൾ എന്നിവർക്കും പുരസ്കാരം നൽകും. 2018 ഏപ്രിൽ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. കേരള സർക്കാർ സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാർഡ് നിർണ്ണയിക്കുന്നത്തിനുള്ള മേൽനോട്ട ചുമതല. വ്യക്തിഗത അവാർഡ് ജേതാക്കൾക്ക് അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും. മറ്റ് വിഭാഗങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് പുരസ്കാരം. സമഗ്രസംഭാവന നൽകിയ വ്യക്തികൾക്കുള്ള അംഗീകാരമായി പ്രത്യേക അവാർഡും നൽകും. മുൻ വർഷങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവർക്ക് നടപ്പ് വർഷം അതെ വിഭാഗത്തിൽ വീണ്ടും അപേക്ഷിക്കുവാൻ അർഹതയില്ല. ദേശിയ ശാസ്ത്ര ദിനമായ 2020 ഫെബ്രുവരി 28-ന്, സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. അപേക്ഷകൾ താഴെപ്പറയുന്ന വിലാസത്തിൽ 2019 ഡിസംബർ 30ന് മുമ്പായി ലഭിക്കേണ്ടതാണ്. അപേക്ഷകൾ സമപ്പിക്കുന്ന കവർ പുറത്ത്“Kerala State Renewable Energy Awards 2019 - <Category>”എന്ന് രേഖപെടുത്തെണ്ടതാണ്. അപേക്ഷ ഫോറം, മറ്റ് മാർഗ്ഗനിർദേശങ്ങൾ എന്നിവwww.anert.gov.inഎന്ന അനെർട്ടിന്റെ വെബ്സൈറ്റിൽ ലഭിക്കും. വിലാസം:ഡയറക്ടർ,അനെർട്ട്, വികാസ് ഭവൻPO,തിരുവനന്തപുരം–695033, 0471 – 2338077;ടോൾ ഫ്രീ:1800 425 1803.ഇമെയിൽ -re-award@anert.in

from money rss http://bit.ly/2YuePyQ
via IFTTT

Thursday, 5 December 2019

ആശ്വാസ നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ വോഡാഫോണ്‍ ഐഡിയ പൂട്ടേണ്ടിവരും: ബിര്‍ള

മുംബൈ: സർക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസം ലഭിച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടേണ്ടിവരുമെന്ന് വോഡാഫോൺ ഐഡിയ ലിമിറ്റഡ് ചെയർമാൻ കുമാർ മംഗളം ബിർള. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസത്തിനകം സർക്കാരിന് നൽകാനുള്ള 92,000 കോടി രൂപയുടെ കുടിശിക തീർക്കണമെന്ന് സൂപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ബിർളയുടെ പ്രസംഗം വാർത്തയായതോടെ വോഡഫോൺ ഐഡിയയുടെ ഓഹരി വില 8.5ശതമാനം താഴെപ്പോയി. ബിഎസ്ഇയിൽ 6.69 രൂപ നിക്കിലേയ്ക്കാണ് ഓഹരി വില താഴ്ന്നത്. 40,000 കോടി രൂപയാണ് ടെലികോം വകുപ്പിന് വോഡാഫോൺ ഐഡിയ നൽകാനുള്ളത്. ലൈസൻസ് ഫീ ഇനത്തിൽ ഭാരതി എയർടെൽ നൽകാനുള്ളത് 21,683 കോടി രൂപയുമാണ്. സ്പെക്ട്രം ഉപയോഗ നിരക്കായി 13,904.01 കോടി രൂപയും എയർടെൽ നൽകാനുണ്ട്. Kumar Mangalam Birla says Vodafone Idea may have to shut shop if no relief given

from money rss http://bit.ly/2DNooiG
via IFTTT

സാമ്പത്തിക തളര്‍ച്ച: ഉപഭോക്തൃ ആത്മവിശ്വസം അഞ്ചുവര്‍ഷത്തെ താഴ്ചയില്‍

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. നവംബറിലെ കറന്റ്സിറ്റുവേഷൻ ഇൻഡക്സ് 85.7പോയന്റിലേയ്ക്ക് താഴ്ന്നു. സെപ്റ്റംബറിൽ ഇത് 89.4ഉം ജൂലായിൽ സർവേ സൂചിക 95.7ലുമായിരുന്നു. ഉപഭോക്താവിന്റെ വാങ്ങൽ മനോഭാവമാണ് സർവെയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ 13 വലിയ നഗരങ്ങളിലെ 5,334 കുടുംബങ്ങളെലാണ് സർവെയിൽ ഉൾപ്പെടുത്തിയത്. റിസർവ് ബാങ്കാണ് കൺസ്യൂമർ കോൺഫിഡൻസ് സർവെ എല്ലാ മാസവും നടത്തുന്നത്. സമ്പദ്ഘടനയിലെ തളർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സർവെ. സൂചിക 100നുമുകളിലാണെങ്കിൽ ഉപഭോക്താവിന് ക്രയശേഷിയിൽ കൂടുതൽ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം. അങ്ങനെവരുമ്പോൾ കൂടുതൽ സാധനങ്ങൾ വിപണിയിൽനിന്ന് ഓരോ ഉപഭോക്താവും വാങ്ങും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തളർച്ചയിൽനിന്ന് രക്ഷപ്പെടാൻ കേന്ദ്രം ഉത്തേജന നടപടികൾ നിരവധി പ്രഖ്യാപിച്ചെങ്കിലും ഫലംകണ്ടില്ലെന്നുവേണം കരുതാൻ. consumer confidence in Nov sees steepest fall in more than 5 yrs

from money rss http://bit.ly/2rVIbtD
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 99 പോയന്റ് ഉയർന്ന് 40879ലും നിഫ്റ്റി 24 പോയന്റ് ഉയർന്ന് 12043ലുമെത്തി. ബിഎസ്ഇയിലെ 299 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 107 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 19 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ഒഎൻജിസി, എസ്ബിഐ, യുപിഎൽ, ഗെയിൽ, എച്ച്ഡിഎഫ്സി, ഐടിസി, കോൾ ഇന്ത്യ, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2DSMglc
via IFTTT

വാലറ്റുകളെപ്പോലെ ടോപ്പപ്പ് ചെയ്യാവുന്ന പുതിയ പ്രീ പെയ്ഡ് സംവിധാനം വരുന്നു

മുംബൈ: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി പുതിയ പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ് (പി.പി.ഐ.) വരുന്നു. സേവനങ്ങളും വസ്തുക്കളും വാങ്ങുന്നതിനു മാത്രമായിരിക്കും ഇതുപയോഗിക്കുക. 10,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താവുന്ന ഇതിൽ ബിൽ പേമെന്റ്, മർച്ചന്റ് പേമെന്റ് എന്നിവയ്ക്കായിരിക്കും മുൻഗണന. ബാങ്ക് അക്കൗണ്ടിൽനിന്നുമാത്രമേ ഇതിലേക്ക് പണം നിറയ്ക്കാനാകൂ. ഉപഭോക്താക്കളിൽനിന്ന് അടിസ്ഥാനവിവരങ്ങൾ ശേഖരിച്ചാവണം അക്കൗണ്ടുകൾ നൽകേണ്ടത്. ഈ മാസം അവസാനം ഇതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ യു.പി.ഐ. അധിഷ്ഠിത ആപ്പുകളാണ് ഡിജിറ്റൽ ഇടപാടുകളിൽ മുന്നിട്ടുനിൽക്കുന്നത്. ഗൂഗിൾപേ, പേടിഎം, മൊബി ക്വിക്ക്, എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പേസാപ്പ്, എസ്.ബി.ഐ.യുടെ യോനോ തുടങ്ങി ഒട്ടേറെ ആപ്പുകൾ ഡിജിറ്റൽ ഇടപാടിനായി പ്രചാരത്തിലുണ്ട്.

from money rss http://bit.ly/2DSDJ1n
via IFTTT

സെന്‍സെക്‌സ് 71 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്താതിരുന്നത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 70.70 പോയന്റ് താഴ്ന്ന് 40,779.59ലും നിഫ്റ്റി 24.80 പോയന്റ് നഷ്ടത്തിൽ 12,018.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പണവായ്പ അവലോകന യോഗത്തിൽ ആർബിഐ റിപ്പോ നിരക്ക് 5.15ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചിരുന്നു. ഇത്തവണയും നിരക്ക് കുറയ്ക്കുമെന്നായിരുന്നു വിപണിയിൽനിന്നുള്ള പ്രതീക്ഷ. ബിഎസ്ഇയിലെ 1111 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1339 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 188 കമ്പനികളുടെ ഓഹരികൾക്ക് മാറ്റമില്ല. ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ലോഹം, ബാങ്ക്, ഫാർമ, വാഹനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായി. സീ എൻർടെയൻമെന്റ്, ടിസിഎസ്, ഐടിസി, എൽആന്റ്ടി, ബ്രിട്ടാനിയ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. കോൾ ഇന്ത്യ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, സിപ്ല, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, സൺ ഫാർമ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex was down 70.70 points

from money rss http://bit.ly/2PaQTMA
via IFTTT

ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വസിക്കാം: പലിശ നിരക്ക് തല്‍ക്കാലം കുറയില്ല

അഞ്ചുതവണ കുറച്ചശേഷം റിപ്പോ നിരക്ക് താഴ്ത്തുന്നത് റിസർവ് ബാങ്ക് തൽക്കാലം നിർത്തിവെച്ചു. തുടർച്ചയായി ഒരുവർഷത്തോളം പലിശ നിരക്ക് കുറയുന്നത് കണ്ട് മനംമടുത്ത ബാങ്ക് നിക്ഷേപകർക്ക് ആശ്വസിക്കാൻ വകയുണ്ട്. നിരക്ക് കുറയ്ക്കലിന് താൽക്കാലിക വിരമാമിട്ടതോടെ പലിശ കുറയ്ക്കുന്നതും ബാങ്കുകൾ ഉപേക്ഷിക്കും. നിലവിൽ 5.15 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്കാകട്ടെ 4.90 ശതമാനവും. ഇതിനുമുമ്പത്തെ വായ്പ നയ അവലോകനത്തിൽ റിപ്പോ നിരക്കിൽ 0.25ശതമാനമാണ് കുറവുവരുത്തിയത്. 2019 ഫെബ്രുവരി മുതൽ ഇതുവരെ 1.35 ശതമാനമാണ് കുറച്ചത്. ഇതിന് ആനുപാതികമായി ഫെബ്രുവരി-നവംബർ കാലയളവിൽ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്റെ പലിശയിൽ 47 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചതിനെതുടർന്നാണിത്. റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റംവരുത്താത്തതിനാൽ നിലവുള്ള പലിശ നിലനിർത്താൻ ബാങ്കുകൾ നിർബന്ധിതരാകും. നവംബറിൽ പരിഷ്കരിച്ച നിരക്ക് പ്രകാരം എസ്ബിഐ ഒരുവർഷത്തെ നിക്ഷേപത്തിന് നൽകുന്ന പലിശ 6.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കാകട്ടെ 6.75ശതമാനവുമാണ്. കഴിഞ്ഞ ഓഗസ്റ്റിലാകട്ടെ ഇത് യഥാക്രമം 6.8ശതമാനവും 7.3 ശതമാനവുമായിരുന്നു. മൂന്നുമാസംകൊണ്ട് 0.50ശതമാനമാണ് പലിശനിരക്കിൽ കുറവുണ്ടായത്. ചെറുനിക്ഷേപ പദ്ധതികളായ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സ്കീം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്ക് പലിശ കുറവായിരുന്നു. ഒക്ടോബർ-ഡിസംബർ പാദത്തിൽ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റമൊന്നുംവരുത്തിയില്ല. ടേം ഡെപ്പോസിറ്റിനാകട്ടെ 6.9ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയ്ക്കാണ് പലിശ. മൂന്നുമാസത്തിലൊരിക്കൽ പലിശ വാങ്ങുകയും ചെയ്യാം. സീനിയർ സിറ്റിസൺ സ്കീമിനാകട്ടെ 8.6 ശതമാനവുമാണ് പലിശ. ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് പെട്ടന്നൊരു പലിശകറയ്ക്കൽ ഭീഷണി തൽക്കാലം ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ട് മറ്റുവഴികൾ അന്വേഷിക്കേണ്ടിവരില്ല.

from money rss http://bit.ly/2OPI5ge
via IFTTT

Wednesday, 4 December 2019

പ്രാഥമിക വിപണി ആവേശത്തില്‍; നേട്ടംകൊയ്യാന്‍ നിക്ഷേപകര്‍

ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രകടമാകുമ്പോഴും പ്രാഥമിക വിപണിയിൽ പണമിറക്കി നിക്ഷേപകർ നേട്ടംകൊയ്യുന്നു. 2019ൽ പ്രാഥമിക ഓഹരി വില്പന(ഐപിഒ)യിലൂടെ വിപണിയിൽ ലിസ്റ്റ് ചെയ്ത 14ലേറെ കമ്പനികളിൽ ഒമ്പതും മികച്ച നേട്ടം നിക്ഷേപകന് നൽകി. ഏറ്റവും ഒടുവിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത സിഎസ്ബി ബാങ്കിന്റെ ഓഹരി ആദ്യദിവസംതന്നെ നിക്ഷേപകന് നേടിക്കൊടുത്തത് 50 ശതമാനത്തിലേറെ നേട്ടമാണ്. ലിസ്റ്റ് ചെയ്ത ഉടനെ റെക്കോഡ് നേട്ടം സ്വന്തമാക്കിയത് ഐആർസിടിസി ഓഹരിയാണ്. 110 ശമതാനമാണ് ഓഹരിവില ഉയർന്നത്. യുഎസ് ചൈന വ്യാപാര തർക്കം, രാജ്യത്തെ സാമ്പത്തിക തളർച്ച, വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത്-തുടങ്ങിയവ ഉൾപ്പടെയുള്ള നിഷേധ സാഹചര്യങ്ങൾ വിപണി നേരിടുമ്പോഴാണിതെന്ന് ഓർക്കണം. ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒമ്പതെണ്ണവും ഏഴ് ശതമാനം മുതൽ 110 ശതമാനംവരെ നേട്ടം നിക്ഷേപകന് നൽകി. അതേസമയം, മൂന്നു സ്ഥാപനങ്ങൾ ഇഷ്യുവിലയിലും കുറഞ്ഞ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. ഇന്ത്യ മാർട്ട്, ഇന്റർമെഷ് എന്നീ ഓഹരികൾ ജൂലായിൽ ലിസ്റ്റ് ചെയ്തപ്പോൾ മികച്ച നേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഐപിഒ വിലയേക്കാൾ 95 ശതമാനമാണ് ബിഎസ്ഇയിൽ ഇവയുടെ വില ഉയർന്നത്. ഇതിനുപിന്നാലെ വന്ന നിയോജെൻ കെമിക്കൽസ് 76 ശതമാനവും നേട്ടം നിക്ഷേപകന് നൽകി. അഫ്ലെ ഇന്ത്യ ലിമിറ്റഡ്, മെട്രോപോലിസ് ഹെൽത്ത്കെയർ എന്നിവ യഥാക്രമം 49ഉം 40ഉം ശതമാനം നേട്ടംനൽകി. പോളികാബ് ഇന്ത്യ, റെയിൽ വികാസ് നിഗം, ചാലെറ്റ് ഹോട്ടൽസ്, സ്പന്ദന ഫിനാൻഷ്യൽ എന്നിവ യഥാക്രമം 24ഉം 21ഉം 12ഉം 7ഉം ശമതാനം നേട്ടം ലിസ്റ്റ് ചെയ്തപ്പോൾ നേടി. ഈ കമ്പനികൾക്ക് അപവാദമായി, എസ്ടിസി, സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാർ, ക്സെൽപ്മോക് ഡിസൈൻ ആൻഡ് ടെക് എന്നീ കമ്പനികളാണ് നേട്ടം നൽകുന്നതിൽ പരാജയപ്പെട്ടത്. മാർച്ചിലെത്തിയ എംഎസ്ടിസി 24 ശതമാനവും ഓഗസ്റ്റിൽ വിപണിയിലെത്തിയ സെറ്റർലിങ് ആൻഡ് വിൽസൺ സോളാർ 23 ശതമാനവും നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി ഉടനെ വിപണിയിൽ ലിസ്റ്റ് ചെയ്യും. അതോടൊപ്പം എസ്ബിഐ കാർഡ് ഉൾപ്പടെയുള്ള കമ്പനികൾ ഐപിഒയുമായി ഉടനെ രംഗത്തുവരും. 24ലേറെ കമ്പനികൾ സെബിയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നുണ്ട്. ബജാജ് എനർജി, ശ്രീരാം പ്രോപ്പർട്ടീസ്, ഇമാമി സിമെന്റ്, പെന്ന സിമെന്റ്, ഇന്ത്യൻ റിന്യൂവബ്ൾ എനർജി ഡെവലപ്മെന്റ് ഏജൻസി, ശ്യാം മറ്റാലിക്സ് ആൻഡ് എനർജി തുടങ്ങിയവ യാണവ. വിപണിയിലെത്തുന്നവയിലേറെയും ഇടത്തരം കമ്പനികളാണ്. മിഡ്ക്യാപിൽ പണംമുടക്കാനുള്ള നിക്ഷേപകരുടെ ആവേശമാണ് പ്രാഥമിക വിപണിയിൽ പ്രതിഫലിക്കുന്നത്. സെൻസെക്സ് റെക്കോഡ് നേട്ടംകൈവരിച്ചപ്പോഴും മിഡ്ക്യാപ് സൂചിക ആവശേകരമായ നേട്ടം നേടിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭാവിയിലെ നേട്ടസാധ്യതയാണ് നിക്ഷേപകർ മുന്നിൽകാണുന്നത്. antony@mpp.co.in

from money rss http://bit.ly/2RsjOyB
via IFTTT