121

Powered By Blogger

Monday, 3 February 2020

നികുതി ഘടനയിലെമാറ്റം ബാധിക്കുക ഇന്‍ഷുറന്‍സിനെയും ടാക്‌സ് സേവിങ് ഫണ്ടുകളെയും

നികുതി ഘടനയിൽ വരുത്തിയമാറ്റം കൂടുതൽ ബാധിക്കുക ലൈഫ് ഇൻഷുറൻസിനെയും ടാക്സ് സേവിങ് ഫണ്ടുകളെയും. 80സി വിഭാഗത്തിലുള്ള നിക്ഷേപങ്ങളുടെ പരിധിയിൽ വരുന്ന ലൈഫ് ഇൻഷുറൻസ്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം(ഇഎൽഎസ്എസ്) എന്നിവ പുതിയ ടാക്സ് ഘടന സ്വീകരിക്കുന്നതോടെ പുറത്താകും. ശമ്പള വരുമാനക്കാരായ നിരവധിപേർ നികുതിയിളവിനായി നിക്ഷേപം നടത്തയിരുന്നത് ഈ പദ്ധതികളിലാണ്. ലൈഫ് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസിൽ ചേരാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ ഒരുകാരണം നികുതി ഒഴിവ് ലഭിക്കുമെന്നതാണ്. സാമ്പത്തികവർഷം 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഇളവ് ലഭിച്ചിരുന്നത്. എന്നാൽ, ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടന സ്വീകരിക്കുന്നവർക്ക് ഈ ഇളവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ലൈഫ് ഇൻഷുറൻസ് കമ്പനികൾ നിക്ഷേപകരുടെ പ്രതികരണം നിരീക്ഷിച്ചുവരികയാണ്. ഏതായാലും ബജറ്റ് പ്രഖ്യാപനം പുറത്തുവന്നതോടെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ജനുവരി-മാർച്ച് കാലയളവിലാണ് നികുതിയിളവിനായി പദ്ധതിയിൽ ചേരുന്നതും പ്രീമിയം കൂടുതലായി അടയ്ക്കുന്നതും. അതുകൊണ്ടുതന്നെ തുടർന്നുള്ള മാസങ്ങളിൽ ഇത് വിപണിയിൽ പ്രതിഫലിക്കും. മ്യൂച്വൽ ഫണ്ടുകൾ പഴയ നികുതി സ്ലാബിൽ തുടരാൻ ആഗ്രഹിക്കുന്നവർമാത്രമാണ് ഇനി ടാക്സ് സേവിങ് ഫണ്ടിൽ നിക്ഷേപിക്കുക. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിയഡ് ഉള്ളതിനാൽ നിക്ഷേപകരിൽ പലരും നികുതി കിഴിവിനായി ടാക്സ് സേവിങ് ഫണ്ടുകളിലാണ് നിക്ഷേപം നടത്തിയിരുന്നത്. ലൈഫ് ഇൻഷുറൻസിനുപോലും അഞ്ചുവർഷമാണ് നിക്ഷേപം കൈവശം സൂക്ഷിക്കേണ്ടത്. 2019 ഡിസംബറിലെ കണക്കുപ്രകാരം ടാക്സ് സേവിങ് ഫണ്ടുകളിലെ മാത്രം മൊത്തം നിക്ഷേപം 99,817 കോടി രൂപയാണ്. 2018ലെ കണക്കുപ്രകാരം 88,512 കോടിയും 2017 ഡിസംബറിലേതുപ്രകാരം 80,891 കോടി രൂപയുമാണ്. നിക്ഷേപവും നികുതിയിളവുകളും മറ്റുമുള്ള നൂലമാലകൾ ഒഴിവാക്കാൻ പുതുതലമുറ ടാക്സ് സേവിങ് ഫണ്ടുകളെയും ലൈഫ് ഇൻഷുറൻസിനെയും പടിക്കുപുറത്തുനിർത്തുമെന്നുതന്നെയാണ് വിലയിരുത്തൽ. ഇവയെല്ലാം ഒഴിവാക്കി പുതിയ നികുതി ഘടന സ്വീകരിക്കാനാകും മില്ലേനിയൽസിന് താൽപര്യം.

from money rss http://bit.ly/2GMJf79
via IFTTT

Sunday, 2 February 2020

ആദായ നികുതി: പഴയതോ പുതിയതോ ഏതാണ് മെച്ചം?

കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ദിനങ്ങളായിരുന്നു ഞായറാഴ്ച. ആദായ നികുതി പുതിയത് സ്വീകരിക്കണോ? പഴയത് തുടരണോ? മാധ്യമങ്ങളും സോഷ്യൽ മീഡിയയും പുറത്തുവിട്ട കണക്കുകളും വിവിധ നികുതി സ്ലാബുകളിലുള്ളവർ നൽകേണ്ടിവരുന്ന നികുതികളും വിശകലനം ചെയ്ത് ഒന്നും മനസിലാകാതെ പലരും പിൻവാങ്ങി. പഴയതോ പുതിയതോ? ആദായ നികുതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുപകരം സങ്കീർമമാക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ചെയ്തത്. പുതിയതോ പഴയതോ ഏത് സ്വീകരിക്കണമെന്ന സംശയത്തിലാണ് നികുതി ദായകർ. ഓരോരുത്തരും വ്യത്യസ്ത വരുമാനക്കാരായതിനാൽ പഴയ നിരക്കിലും പുതിയ നിരക്കിലും നികുതി കണക്കാക്കി കുറവ് ഏതെന്ന് കണ്ടെത്തി തിരഞ്ഞെടുക്കകുയെന്നതാണ് ഉചിതം. പുതിയ നികുതി സ്ലാബുകളിലേയ്ക്ക് മാറുന്നവർ പിന്നീടുള്ള വർഷങ്ങളിലും നിർബന്ധമായും അത് തുടരേണ്ടിവരുമെന്നകാര്യം മറക്കേണ്ട. ഈ സാഹചര്യത്തിൽ നികുതിയിളവുകളും കിഴിവുകളുമായി 2.5 ലക്ഷം രൂപയെങ്കിലും പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിൽ പഴയ സ്ലാബിൽതന്നെ തുടരുന്നതാണ് ഉത്തമം. എങ്ങനെയെന്ന് നോക്കാം 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിനാണ് നികുതിയൊഴിവുള്ളത്. ശമ്പളവരുമാനക്കാർക്ക് 50,000 രൂപ സ്റ്റാന്റേഡ് ഡിഡക് ഷനും ലഭിക്കും. അതിന് നിക്ഷേപത്തിന്റെയൊന്നും ആവശ്യമില്ല. ബാക്കിയുള്ള രണ്ടുലക്ഷത്തിനുകൂടി ഇളവ് കണ്ടെത്തിയാൽമതി. 80 സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുക. 50,000 രൂപയിൽകൂടുതൽ വീട്ടുവാടക അലവൻസ് ഒഴിവ് ലഭിക്കുമെങ്കിൽ 2.50 ലക്ഷത്തിലെത്തിക്കാം. അതുമല്ല, ഭവനവായ്പ പലിശ, 50,000 രൂപവരെയുള്ള എൻപിഎസ് നിക്ഷേപം എന്നിവയിലേതെങ്കിലുമുണ്ടെങ്കിൽ പുതിയ സ്ലാബിലേയ്ക്ക് മാറുന്നത് നിങ്ങൾക്ക് ഗുണകരമാകില്ല. മറ്റ് നിരവധി ചെലവുകളും നികുതി ഇളവിനായി പരിഗണിക്കാം. രണ്ടുകുട്ടികൾക്കുവരെയുള്ള ട്യൂഷൻ ഫീസ് പോലുള്ളവ 80സി വകുപ്പിൽ ഉൾപ്പെടുത്താം. ലൈഫ് ഇൻഷുറൻസ്- ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ വായ്പ പലിശ, വീട്ടുവാടക, ഭവനവായ്പ എന്നിങ്ങനെ പോകുന്നു കിഴിവുകൾ. ഇതെല്ലാം പരിഗണിക്കുമ്പോൾ എല്ലാംകൂടി രണ്ടര ലക്ഷമെങ്കിലും നിങ്ങൾക്ക് കിഴിവുചെയ്യാനുണ്ടെങ്കിൽ പഴയ സ്ലാബിൽ തുടരുന്നതുതന്നെയാകും ഉചിതം. നിക്ഷേപങ്ങളൊന്നും നടത്താനില്ല, കിഴിവുകളുമില്ല എങ്കിൽ പുതിയ രീതി തിരഞ്ഞെടുക്കാം. അത്തരക്കാർക്ക് ബജറ്റ് പ്രഖ്യാപനം ഗുണകരമാണ്. തൽക്കാലം അതവിടെ നിൽക്കട്ടെ ഇനിയും വ്യക്തതവരാത്ത ഒരുപാടുകാര്യങ്ങളുള്ളതിനാൽ തൽക്കാലം കണക്കുകൂട്ടലുകൾക്ക് വിരമാമിടുന്നതാകും ആശയക്കുഴപ്പമുണ്ടാക്കുന്നതിലും നല്ലത്. 2020 ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തേയ്ക്കുള്ള ആദായ നികുതി ബാധ്യതയാണിത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദായ നികുതിയിളവുകൾക്കുള്ള നിക്ഷേപം നടത്താനുള്ള അവസാന തിയതി 2020 മാർച്ച് 31 ആണെന്ന് ഓർക്കുക. ശമ്പള വരുമാനക്കാരാണെങ്കിൽ നേരത്തെതന്നെ നിക്ഷേപം നടത്തി അതിന്റെ രേഖകൾ ഓഫീസിൽ നൽകേണ്ടിവരും. അല്ലെങ്കിൽ നികുതി പിടിച്ചശേഷമായിരിക്കും അടുത്തമാസം ശമ്പളം കയ്യിൽകിട്ടുക. Income Tax: Which is Better, Old or New?

from money rss http://bit.ly/2Sb93iU
via IFTTT

പവര്‍ഗ്രിഡ് ഡയറക്ടറായി വിനോദ് കുമാര്‍ സിങ്ങിനെ നിയമിച്ചു

ബെംഗളൂരു: കേന്ദ്ര സർക്കാർ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടറായി (പേഴ്സണൽ) വിനോദ് കുമാർ സിങ്ങിനെ നിയമിച്ചു. ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം ഡയറക്ടറായി ചുമതലയേറ്റത്. കഴിഞ്ഞ ഏതാനും വർഷങ്ങളായ പവർഗ്രിഡിലെ മാനവ വിഭവ ശേഷി വിഭാഗത്തിൽ സീനിയർ ജനറൽ മാനേജർ പദവി അലങ്കരിച്ചിരുന്നത് വിനോദ് കുമാർ സിങ്ങാണ്. 30 വർഷത്തിധികമായി അദ്ദേഹം പവർഗ്രിഡില്ലെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. Content Highlights:Vinod kumar Singh Assumes Charge Of Director (Personnel), POWERGRID

from money rss http://bit.ly/390fhZA
via IFTTT

കോട്ടയത്തെ ചൈനീസ് ഫാക്ടറി ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൂപ്പര്‍ കാറുകളുടെ ഫണ്‍ഡ്രൈവ്

കോട്ടയം: കോട്ടയത്തെ ചൈനീസ് ഫാക്ടറി ഉദ്ഘാടനത്തോട് അനുബന്ധിച്ച് 30 സൂപ്പർ കാറുകൾ അണിനിരന്ന ഫൺഡ്രൈവ്. സൂപ്പർ ഡ്രൈവ് 2020ൽ 80 ലക്ഷം മുതൽ അഞ്ച് കോടിവരെ വിലയുള്ള സൂപ്പർ കാറുകളും സ്പോർട്സ് കാറുകളും പങ്കെടുത്തു. ലംബോർഗിനി ഹുറാകാൻ, ഫെരാരി കാലിഫോർണിയ, പോർഷെ 911, പർഷെ കയ്മാൻ, ഫോർഡ് മസ്താങ്, നിസാൻ ജിടിആർ, മെഴ്സിഡീസ് എഎംജി, ബിഎംഡബ്ല്യൂ എം5 തടങ്ങിയ കാറുകൾ പങ്കെടുത്തു. കൊച്ചി ലേ മെറിഡിയനിൽനിന്ന് തുടങ്ങിയ ഡ്രൈവ് കോട്ടയം ചൈനീസ് ഫാക്ടറിയിലാണ് അവസാനിച്ചത്. ഫെബ്രുവരി 2 ഞായറാഴ്ചയാണ് കോട്ടയത്തെ ചൈനീസ് ഫാക്ടറിയുടെ ഉദ്ഘാടനം നടന്നത്. Content highlights:Chinese factory inaugration at kottayam on 2nd Feb 2020 by 30 super cars

from money rss http://bit.ly/38YXyll
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ശനിയാഴ്ചയിലെ പ്രത്യേക ബജറ്റ് വ്യാപാരത്തിൽ കനത്ത നഷ്ടംനേരിട്ട വപണിയിൽ നേരിയ ഉണർവ്. സെൻസെക്സ് 100 പോയന്റോളും ഉയർന്നു. നിഫ്റ്റിയിൽ 11,700 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ഏഷ്യൻ പെയിന്റ്സാണ് മികച്ച നേട്ടത്തിൽ. ഓഹരി വില 2.5ശതമാനം ഉയർന്നു. എണ്ണവിപണന കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ തുടങ്ങിയവയുടെ ഓഹരിവിലകൾ ഒരുശമതാനം മുതൽ രണ്ടുശതമാനംവരെ നേട്ടത്തിലാണ്. ചൈനയിൽ പുതിവത്സര അവധിക്കുശേഷംവ്യാപാരം തുടങ്ങിയപ്പോൾ വിപണി കൂപ്പുകുത്തി. ഒമ്പതുശതമാനത്തോളമാണ് നഷ്ടം. മറ്റ് ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. പണലഭ്യത ഉറപ്പുവരുത്താൻ 1.2 ട്രില്യൺ യുവാൻ(173 ബില്യൺ ഡോളർ) വിപണിയിലിറക്കുമെന്ന് ചൈനയിലെ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഐടിസി, യെസ് ബാങ്ക്, പവർ ഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex gains 100 points in opening trade

from money rss http://bit.ly/2UqIJ6O
via IFTTT

എൽ.ഐ.സി.ഓഹരി വിൽപ്പന ഇക്കൊല്ലംതന്നെ

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി.) ഓഹരിവിൽപ്പന പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ ഉണ്ടായേക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഞായറാഴ്ച പറഞ്ഞു. എൽ.ഐ.സി.യെ ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്യുമെന്നും ഓഹരികൾ വിൽക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ശനിയാഴ്ച ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഓഹരിവിപണിയിൽ ലിസ്റ്റുചെയ്യാൻ ചില നിയമഭേദഗതികൾ വരുത്തേണ്ടതുണ്ട്. നിയമമന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്. പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വിൽപ്പനയുണ്ടായേക്കും. 10 ശതമാനം ഓഹരിയാവും വില്പനയ്ക്കുവെക്കുകയെന്ന് കുമാർ പറഞ്ഞു. പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. എൽ.ഐ.സി.യുടെയും ഐ.ഡി.ബി.ഐ. ബാങ്കിന്റെയും ഓഹരിവിറ്റ് 90,000 കോടി രൂപ നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരുന്ന സാമ്പത്തികവർഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 2.10 ലക്ഷം കോടി രൂപയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു. എൽ.ഐ.സി.യുടെ 100 ശതമാനം ഓഹരിയും ഐ.ഡി.ബി.ഐ. ബാങ്കിന്റെ 46.5 ശതമാനം ഓഹരിയും സർക്കാരിന്റെ പക്കലാണ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരി സൗദി അറേബ്യ വിറ്റതിനോടാണ് എൽ.ഐ.സി.യുടെ ഓഹരി വിൽക്കുന്നതിനെ വിപണിവിദഗ്ധർ വിശേഷിപ്പിക്കുന്നത്. 60 കൊല്ലംമുമ്പ് രൂപവത്കരിച്ച എൽ.ഐ.സി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. ഈ മേഖലയിലെ 70 ശതമാനത്തിലേറെ ഇടപാടുകളും നിയന്ത്രിക്കുന്നത് എൽ.ഐ.സി.യാണ്. ഐ.ഡി.ബി.ഐ. ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ എൽ.ഐ.സി.ക്ക് ഓഹരിപങ്കാളിത്തമുണ്ട്. LIC share sale this year

from money rss http://bit.ly/2GQq0Ke
via IFTTT

ഇന്ത്യൻ സമ്പദ്‌ഘടന സ്റ്റാഗ്ഫ്‌ളേഷനിലേക്കോ?

ഇന്ത്യൻ സമ്പദ്ഘടന എങ്ങോട്ട്...? കഴിഞ്ഞ ആറു മാസമായി കാര്യമായ ഒരു രജതരേഖ പോലും സമ്പദ്ഘടനയിൽ ദൃശ്യമായിട്ടില്ല. നീണ്ട കാലമായി പത്തിതാഴ്ത്തി കിടന്നിരുന്ന വിലക്കയറ്റം തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യ 'സ്റ്റാഗ്ഫ്ളേഷൻ' എന്ന സാമ്പത്തിക അവസ്ഥയിലേക്കാണോ നീങ്ങുന്നത്...? എന്താണ് സ്റ്റാഗ്ഫ്ളേഷൻ...? ഉത്പാദനം വർധിക്കാതെ നാണയപ്പെരുപ്പമുണ്ടാകുന്ന അവസ്ഥ യെയാണ് 'സ്റ്റാഗ്ഫ്ലേഷൻ' എന്നു പറയുന്നത്. ഇത്തരം ഘട്ടത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യുന്നതോടൊപ്പം വിലകൾ ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം ഒരു ഘട്ടത്തിലാണ് ഇന്ത്യയെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കണക്കുകൾ കാണിക്കുന്നു. മൂന്നു മാസത്തെ നിക്ഷേപ വളർച്ചയ്ക്കുശേഷം ഡിസംബർ മാസത്തിൽ വ്യാവസായികോത്പാദന വളർച്ച വെറും 0.6 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 5 ശതമാനം വളർച്ച കൈവരിച്ച സ്ഥാനത്താണിത്. കേന്ദ്ര സർക്കാരിന്റെ അനുമാനമനുസരിച്ച് 2019-20 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കാൻ പോകുന്ന ജി.ഡി.പി. വളർച്ച അഞ്ച് ശതമാനമായിരിക്കും. 2017-18-ൽ 7.17 ശതമാനവും 2018-19-ൽ 6.81 ശതമാനവും വളർച്ച കൈവരിച്ച സ്ഥാനത്താണിത്. നടപ്പു സാമ്പത്തികവർഷം നിർമിത മേഖലയിൽ (Manufacturing) രണ്ട് ശതമാനം വളർച്ചയും കാർഷിക മേഖലയിൽ 2.8 ശതമാനം വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്. 2018-19-ൽ ഇത് യഥാക്രമം 6.2 ശതമാനവും 2.9 ശതമാനവുമായിരുന്നു. അതേസമയം, ഉപഭോക്തൃ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം നവംബർ മാസത്തെ 5.5 ശതമാനത്തിൽനിന്ന് ഡിസംബർ മാസത്തിൽ 7.35 ശതമാനമായി ഉയർന്നിരിക്കുന്നു. ഇത് അഞ്ചരക്കൊല്ലത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ്. ഉപഭോക്തൃ വില അടിസ്ഥാനത്തിലുള്ള ഭക്ഷ്യ വിലക്കയറ്റം നവംബറിലെ 10.01 ശതമാനത്തിൽനിന്ന് 14.12 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇപ്പോൾ വിലക്കയറ്റം ആർ.ബി.ഐ. പരമാവധി ലക്ഷ്യമിട്ടതിലും 1.35 ശതമാനം അധികമാണ്. ആർ.ബി.ഐ.യുടെ അനുയോജ്യമായ വിലക്കയറ്റ നിരക്ക് നാല് ശതമാനമാണെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യ സ്റ്റാഗ്​േഫ്ളഷനിലേക്ക് നീങ്ങുകയാണെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടി വരും. കുറഞ്ഞ ജി.ഡി.പി. വളർച്ചയോടൊപ്പം ഉയർന്ന പണപ്പെരുപ്പം കൂടിയാവുമ്പോൾ നയ രൂപവത്കരണക്കാർക്ക് അത് മറ്റൊരു തലവേദന കൂടിയായിരിക്കും. തുടർച്ചയായി ആറ് പാദങ്ങളിൽ സാമ്പത്തിക വളർച്ച താഴേക്കാണ് പോയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചകളിൽ ഒന്നാണ് 2019-20 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ 4.5 ശതമാനം വളർച്ച. വിലക്കയറ്റം തലപൊക്കുമ്പോൾ ആർ.ബി.ഐ.ക്ക് സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന പലിശനിരക്ക് കുറയ്ക്കൽ പ്രക്രിയയ്ക്ക് കുറച്ചുകാലത്തേക്ക് അവധി പ്രഖ്യാപിക്കേണ്ടി വന്നേക്കും. അതോടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടേണ്ട ബാധ്യത സർക്കാരിനാവും. മാന്ദ്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണം നീട്ടിവെക്കാൻ കഴിയാതെ വരും. ആർ.ബി.ഐ.യിലെ മുൻകാല ഗവർണർമാർ 'കർശന പണ നയം' (tight monetary policy) കൈക്കൊണ്ടതിന്റെ ഫലമായി രാജ്യത്തിന്റെ വളർച്ച പിന്നോട്ടുപോയെന്നാണ് കുറച്ചുകാലമായി സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു 'ദാസ'നെയാണ് സർക്കാർ ഗവർണറായി നിയമിച്ചിട്ടുള്ളത്. 2019-ൽ ആർ.ബി.ഐ. അഞ്ചു പ്രാവശ്യം തുടർച്ചയായി മുഖ്യ പലിശനിരക്ക് കുറച്ചതിനാൽ കുറഞ്ഞ വളർച്ചയുടെ ഉത്തരവാദിത്വം കേന്ദ്ര ബാങ്കിൽ കെട്ടിവെക്കാൻ കഴിയില്ല. അതിനാൽ സർക്കാർ ഇപ്പോൾ പറയുന്നത്, സാമ്പത്തിക മന്ദത ചാക്രികമാണെന്നും അത് അധികം വൈകാതെ സാധാരണ നിലയിലെത്തുമെന്നുമാണ്. എന്നാൽ, തലയെടുപ്പുള്ള ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത് 2019-20, 2020-21 വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആറ് ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ്. ഇപ്പോഴത്തെ മാന്ദ്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത രീതിയിൽ സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതല്ലാതെ മറ്റു പ്രധാന പരിഷ്കരണ പരിപാടികൾ ഒന്നും മാന്ദ്യത്തെ നേരിടാൻ സർക്കാർ നടപ്പിലാക്കിയിട്ടില്ല. അതാണെങ്കിൽ ഉദ്ദേശിച്ച ഫലം ചെയ്തിട്ടുമില്ല. ഉപഭോക്തൃ ചോദനത്തിൽ വലിയ ഇടിവുണ്ടാക്കിയ ഇപ്പോഴത്തെ കുറഞ്ഞ വളർച്ചയും ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ വന്ന കുറവുമൂലമുണ്ടായ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നടപ്പുവർഷം വൻതോതിൽ പലിശനിരക്ക് കുറച്ചിട്ടും വളർച്ചാ നിരക്ക് തുടർച്ചയായി കുറയുന്നത് തടയുന്നതിന് കഴിഞ്ഞിട്ടില്ല. ഇതു കാണിക്കുന്നത് ചോദനവശം മാത്രമല്ല, പ്രധാന വശവും വലിയ പ്രതിസന്ധിയിലാണെന്നാണ്. ഇപ്പോഴത്തെ മാന്ദ്യത്തിന്റെ ഉത്തരം കിടക്കുന്നത് സമ്പദ്ഘടനയുടെ വളർച്ചാനിരക്ക് ഉയർത്താൻ കഴിയുന്ന ഘടനാപരമായ പരിഷ്കരണങ്ങളിലാണ്. അല്ലെങ്കിൽ, ആർ.ബി.ഐ. ഇനിയും പലിശനിരക്ക് കുറയ്ക്കുന്നത് പണപ്പെരുപ്പം കൂടി സർക്കാരിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണ് ചെയ്യുക. (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) content higlights:is indian economy moving towards stagflation

from money rss http://bit.ly/37TSSx1
via IFTTT

കേന്ദ്ര ബജറ്റ്: ഓഹരി വിറ്റഴിക്കല്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും - പ്രശാന്ത് ചന്ദ്രന്‍

ഇന്ത്യൻസമ്പദ്രംഗം ഒരു തളർച്ചയിലൂടെ കടന്നു പോകുന്ന സമയത്തുള്ള ബജറ്റ് എന്ന നിലയിൽ 2020-21 കേന്ദ്രബജറ്റിനെ ഏറെ പ്രതീക്ഷയോടെ മാത്രമല്ല അതിലേറെ ആകാംഷയോടെയാണ് ഏവരും കാത്തിരുന്നത്, പ്രത്യേകിച്ചു വളർച്ച നിരക്കിനെ വീണ്ടെടുക്കാനുള്ള എന്തെല്ലാം നടപടികളിലേക്കാകും ബജറ്റ് വെളിച്ചം വീശുന്നത്എന്നതിനെക്കുറിച്ച്. ഒരുസമ്പദ് വ്യവസ്ഥ മുഴുവൻ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോൾ സ്വാഭാവികമായും ഒരു ബജറ്റിന് വേണ്ടത് വിശ്വാസ്യതയാണ്, പ്രത്യേകിച്ചും പ്രതീക്ഷിത വരുമാനത്തിന്റെയും ചെലവിന്റെയും കാര്യത്തിൽ. ഉദാഹരണമായി 2018-19, 2019-20 ബജറ്റുകളിൽ ഏകദേശം 18% നികുതി വരുമാന വർധനവാണ് തൊട്ടു മുൻപുള്ള വർഷങ്ങളിൽ പിരിച്ചെടുത്ത തുകയിൽ നിന്നു അനുമാനിച്ചത്. തൊട്ടു മുൻപുള്ള വർഷങ്ങളിലെ ശരാശരി വളർച്ച നിരക്കായ 7.5 ശതമാനതോടൊപ്പം 4.5 പണപ്പെരുപ്പം കൂട്ടുമ്പോൾ കിട്ടുന്ന 12 ശതമാനം നോമിനൽ നിരക്കിൽ വളരുന്ന ഒരു രാജ്യത്തു നിന്നു 18% കൂടുതൽനികുതി വരുമാനം പ്രതീക്ഷിച്ചത് സ്വാഭാവികമായും അസ്ഥാനത്തായി. 2018-19 ഇൽ നികുതി വരുമാനം 9% കൂടിയെങ്കിൽ 2019-20 ഇൽ ഈ വളർച്ച നിരക്ക് വെറും 2% ആയി. പുതിയ ബജറ്റ് 2020-21 ൽ സമ്പത് വ്യവസ്ഥ10% നോമിനൽ വളർച്ച കൈവരിക്കുമെന്നു കണക്കാക്കുമ്പോൾ നികുതി വരുമാനത്തിൽ 12.5% വർധന പ്രതീഷിക്കുന്നുണ്ട്. കാലങ്ങളായി ബജറ്റുകളിൽ കാണിക്കുന്ന ധനക്കമ്മി സർക്കാരിന്റെ മൊത്തം ബാധ്യത വെളിപ്പെടുത്തുന്നില്ല എന്നൊരു ആരോപണമുണ്ട്. ഗവണ്മെന്റ് നൽകുന്ന വായ്പാ ഗ്യാരണ്ടികൾ, തുടർന്നുള്ള വർഷങ്ങളിലേക്ക് മാറ്റി വയ്ക്കപ്പെടുന്ന സബ്സിഡി ചെലവുകൾ തുടങ്ങിയവയൊന്നും ധനകമ്മിയിൽ ഉൾക്കൊള്ളിക്കാറില്ല. ഈ വർഷത്തെ ബജറ്റിൽ ഇതിനൊരു മാറ്റം വരും എന്ന വാർത്തകൾ ഉണ്ടായിരുന്നു. അതുണ്ടായില്ല. എന്നിരുന്നാൽ തന്നെയും ബജറ്റ് ഡോക്യൂമെന്റസിൽ അത്തരം ബാധ്യതകളുടെ വിവരം പ്രത്യേകമായി നൽകുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ,റിസർവ് ബാങ്ക് എന്നിവയിൽ നിന്നുള്ള ലാഭവിഹിതം, ഓഹരി വിറ്റഴിക്കലിലൂടെയുള്ള വരുമാനം എന്നിവയാണ് നികുതികൾക്ക് പുറമെയുള്ള ഗവണ്മെന്റിന്റെ വരുമാന സ്രോതസ്സുകൾ. 2019-20 ൾ ഓഹരി വിറ്റഴിക്കലിലൂടെ 1 ലക്ഷം കോടി സമാഹരിക്കാൻ ലഖ്യമിട്ടിരുന്നെങ്കിലും ഇതുവരെ 18,000 കോടി രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ. 65,000 കൂടിയായി ലക്ഷ്യം പുതുക്കി നിശ്ചയിച്ചെങ്കിലും ഇനി വെറും 2 മാസത്തിനുള്ളിൽ എങ്ങനെ ഈ തുക സമാഹരിക്കുമെന്നു ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല. അങ്ങനെ സമാഹരിക്കാൻ കഴിയാത്ത പക്ഷം ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിക്കുന്ന 3.8% ഇൽ നിൽക്കുകയുമില്ല. വളർച്ചാ നിരക്കിലേക്ക് വരാം. 2018-19 ന്റെ തുടക്കം മുതൽ ഓരോ പാദത്തിലും വളർച്ചാനിരക്ക് കുറഞ്ഞു വരികയാണ്. മൂലധന നിക്ഷേപത്തിലും ക്രയവിക്രയത്തിലും (consumption) വന്ന കുറവാണ് വളർച്ചാ നിരക്ക് കുറയുവാനുള്ള കാരണം. കൃഷി, അനുബന്ധ വ്യവസായങ്ങളുടെ തളർച്ച 70 ശതമാനത്തോളം വരുന്ന ഗ്രാമീണ ജനതയുടെ ക്രയ വിക്രയ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ പണ ലഭ്യത ഉറപ്പു വരുത്തി ഈ തളർച്ച പരിഹരിക്കാൻ കഴിയും. അവിടെയാണ് തൊഴിലുറപ്പ് പോലുള്ള പദ്ധതികളുടെ പ്രസക്തി. നിർഭാഗ്യവശാൽ അടുത്തവര്ഷത്തേക്കുള്ള തുക വകയിരുത്തിയപ്പോൾ ഏകദേശം 10000 കോടിയുടെ കുറവാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മൂലം വാഹനങ്ങൾ, ടിവി, ഏസി, വാഷിംഗ് മെഷിൻ തുടങ്ങിയ വീട്ട് സാധനങ്ങൾക്കായി നല്കിവന്നിരുന്ന ലോണിന്റെ ലഭ്യതയിലും കുറവുണ്ടായി. ഇതും ഗ്രാമീണ മേഖലയിലെ ചെലവഴിക്കലിനെ ബാധിച്ചു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ മൂലധനതിനായി പ്രധാനമായും ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. എന്നാൽ ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വായ്പ ദുർവിനിയോഗം ചെയ്തതും വലിയ കോര്പറേറ് സ്ഥാപനങ്ങൾക്ക് നൽകിയ വായ്പ കിട്ടാക്കടമായതും ഈ മേഖലകളിൽ വായ്പ നൽകുന്നതിൽ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്. പുതിയ പാപ്പരത്ത നിയമം (Insolvency and Bankruptcy Code), അടുത്ത കാലത്തുണ്ടായ ഇസർ സ്റ്റീലിന്റെ ന്റെ വായ്പ കുടിശികയിന്മേലുള്ള സുപ്രീം കോടതി വിധി എന്നിവ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിൽ ബാങ്കുകളെ സഹായിക്കുന്നുണ്ട്. കൂടുതൽ ദീർഘകാല വായ്പകൾ നൽകുന്നതിൽ ബാങ്കുകളുടെ ആത്മവിശ്വാസം കൂട്ടാനും ഇത് സഹായിക്കും. എന്നിരുന്നാൽ തന്നെയും വായ്പ നൽകുന്നതിന് മുൻപ് ദീർഘകാല പദ്ധതികളെ വേണ്ട വിധം വിലയിരുതുന്നതിൽ പൊതുമേഖല ബാങ്കുകളുടെ ബോർഡുകളെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പക്ഷെ ഈ ബാങ്ക് ബോർഡുകളുടെ പ്രൊഫെഷണൽ വൽക്കരണത്തിനുള്ള സൂചനകളൊന്നും തന്നെ ബജറ്റിൽ ഇല്ല. മാത്രമല്ല, പൊതുമേഖലാ ബാങ്കുകളെ കൂടുതൽ വായ്പ നൽകാൻ സജ്ജരാക്കാൻ മൂലധനം (recapitalisation) ഇറക്കേണ്ടതുമുണ്ട്. അതിനും തുക വകയിരുത്തിയിട്ടില്ല. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്രയവിക്രയം, മുതൽ മുടക്ക് എന്നിവ മാറ്റി നിർത്തിയാൽ സമ്പത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഗവണ്മെന്റ് കൂടുതൽ ചെലവഴിക്കേണ്ടി വരും.നടപ്പു വർഷത്തേക്കാൾ മൊത്തം ചെലവിൽ ഏകദേശം 12% വർധന ബജറ്റ് സൂചിപ്പിക്കുന്നുണ്ട് ഇത് പോര എന്ന അഭിപ്രായം സംസ്ഥാന ധനകാര്യ മന്ത്രി ഉന്നയിക്കുകയുണ്ടായി. എന്നിരുന്നാലും ശ്രദ്ധിക്കേണ്ട വസ്തുത മൂലധന ചെലവവിൽ നടപ്പു വർഷത്തേക്കാൾ 18% വർധന വരുത്തി എന്നതാണ് . ആസ്തി വർധിപ്പിക്കാൻ ഉതകുന്ന ചെലവ് ആയതിനാൽ തന്നെ ഇത് സ്വാഗതാർഹമാണ്. അതോടൊപ്പം റവന്യൂ ചെലവിലുള്ള വർധന 12 % ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല അടുത്ത വർഷത്തേക്കുള്ള മൊത്തം ഗവണ്മെന്റ് ചെലവായ 30 ലക്ഷം കോടി രൂപ ദേശീയ വരുമാനത്തിന്റെ ഏകദേശം 15 ശതമാനത്തോളം വരും. കഴിഞ്ഞ വർഷങ്ങളിൽ ഇത് വെറും 9% മാത്രമായിരുന്നു.പക്ഷെ ഇപ്പോഴത്തെ പരിതസ്ഥിതിയിൽ മൊത്തം ക്രയവിക്രയ ശേഷി കൂട്ടാൻ ഈ തുക എത്ര മാത്രം പര്യാപ്തം ആണെനുള്ളത് സംശയമാണ് . എൽഐസി, ഗവണ്മെന്റ് തുറമുഖങ്ങൾ തുടങ്ങിയവയുടെ ഓഹരി വിപണിയിലെ ലിസ്റ്റിംഗും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ഓഹരി വിറ്റഴിച്ച് മൂലധനം നേടുന്നതിലുപരി ഈ സ്ഥാപനങ്ങളുടെ കാര്യക്ഷമത കൂട്ടാനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പു വരുത്താനും അത് സഹായിക്കും. ഈ അടുത്ത സമയത്തു പാപ്പരായ പല കമ്പനികളിലും എൽഐസിക്ക് ഭീമമായ ഓഹരി നിക്ഷേപം ഉണ്ടായിരുന്നുവെന്നതും ഗവണ്മെന്റ് പോർട്ടുകളുടെ വിപണി വിഹിതം സ്വകാര്യ തുറമുഖങ്ങൾ അതിവേഗം കയ്യടക്കുന്നതും ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. (അഭിപ്രായം വ്യക്തിപരം) Content Highlight: union budget 2020 analysis

from money rss http://bit.ly/2GLwKsD
via IFTTT

Saturday, 1 February 2020

ആരോഗ്യമേഖലയ്ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയത് ശുഭകരമായി നോക്കികാണുന്നു- ഡോ. ആസാദ് മൂപ്പന്‍

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ ധനമന്ത്രി ചില ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നത് ശുഭകരമായി നോക്കികാണുന്നുവെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ. വളർച്ചയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളിൽ പരിമിതമായ വിഭവശേഷി ഉപയോഗപ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ് ഈ കേന്ദ്ര ബജറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2025 ആകുമ്പോഴേക്കും രാജ്യത്ത് ക്ഷയരോഗ നിർമാർജനം നടപ്പാക്കുക എന്നത് ആരോഗ്യകരമായ ഇന്ത്യയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്. ആയുഷ്മാൻഭാരത് ആവശ്യകത നിറവേറ്റുന്നതിനായി ടയർ 2, 3 നഗരങ്ങളിലെ ആശുപത്രികൾക്ക് വയബിലിറ്റി ഫണ്ട് വിടവ് നികത്താൻ പിന്തുണ നൽകാനുള്ള നിർദേശം ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ആരോഗ്യ സേവനം ലഭ്യമാക്കാൻ സഹായിക്കും. പിപിപി മോഡൽ ആശുപത്രികൾ സ്ഥാപിക്കാനുള്ള തീരുമാനം 112 ജില്ലകളിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. 2000 അവശ്യ മരുന്നുകൾ ജന ഔഷധി സ്റ്റോറുകൾ വഴി സാധാരണക്കാർക്ക് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ ആശ്വാസ്യകരമാണ്. അതേസമയം, ആരോഗ്യ മേഖലയ്ക്ക് ജിഡിപിയുടെ ഒരു ശതമാനം മാത്രം വരുന്ന 69000 കോടി രൂപ വകയിരുത്തിയത് നിർഭാഗ്യകരമാണ്. ഈ മേഖലയുടെ മുന്നേറ്റത്തിന് ഇത് വലിയ അപര്യാപ്തത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെക്കുറിച്ച് ബജറ്റ് ഏറെക്കുറെ നിശബ്ദമാണ്. പ്രവാസികൾക്ക് പ്രയോജനകരമാകുന്ന നിരവധി ആവശ്യങ്ങളും നിർദേശങ്ങളും ബജറ്റ് പരിഗണിച്ചിട്ടില്ലെന്നും ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. Content Highlights: union budget 2020; aster dm health care md dr.azad moopans response

from money rss http://bit.ly/2RMKz0b
via IFTTT

നിക്ഷേപിച്ചുള്ള നികുതി ഇളവിന്റെ വഴി അടച്ച് കേന്ദ്രം: ലക്ഷ്യം വാങ്ങല്‍ ശേഷി കൂട്ടുക

ന്യൂഡൽഹി: നിക്ഷേപിച്ച് നികുതി ഇളവ് നേടുക എന്ന സ്ഥിരം ഫോർമുല പൊളിച്ചെഴുതിയതാണ് നിർമ്മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിക്സഡ് ഡിപ്പോസിറ്റിൽ തുടങ്ങി നികുതി കിഴിവിനുള്ള അനന്ത സാധ്യതകളാണ് ഓരോ ബജറ്റും തുറന്നുകൊടുത്തത്. ഇൻഷുറൻസിലും പി.എഫിലും ടാക്സ് സേവിങ്സ് ഫണ്ടുകളിലേക്കും നിക്ഷേപം ഒഴുകി. ട്യൂഷൻ ഫീസ് ഇനത്തിലും നികുതി ലാഭിക്കാനായി. ഭവന വായ്പയും പലിശയും ഇടത്തരക്കാരന്റെ നികുതി കിഴിവിനുള്ള പ്രധാന മാർഗമായിരുന്നു. നിക്ഷേപിച്ച് നികുതി കിഴിവ് നേടുന്ന വഴി ഘട്ടം ഘട്ടമായി അടയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നികുതി ഇളവിന്റെ പരിധി ഏറ്റവും ഒടുവിൽ 1.50 ലക്ഷം വരെയായിരുന്നു. ആദായനികുതി വകുപ്പിലെ 80 സി പ്രകാരമായിരുന്നു ഇങ്ങനെ ഒന്നര ലക്ഷം നിക്ഷേപിച്ച് 15,000 രൂപ വരെ നികുതി കിഴിവ് നേടാൻ കഴിഞ്ഞിരുന്നത്. 30 ശതമാനം നികുതി സ്ലാബിൽ ഉള്ളവർക്ക് ഇതുവഴി 45,000 രൂപ വരെ നികുതി കിഴിവ് ലഭിച്ചിരുന്നു. നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന നിശ്ചിത വരുമാനം ഒപ്പം നികുതി നൽകാതെ രക്ഷപെടുകയും ചെയ്യാം എന്ന ഇരട്ട നേട്ടമായിരുന്നു 80 സിയുടെ ഹൈലൈറ്റ്. അതിന് പുറമെ മെഡിക്ലെയിം അടക്കമുള്ളവയിലൂടെ 80 ഡിഡി പ്രകാരവും കിഴിവ് ലഭിക്കുകമായിരുന്നു. ടാക്സ് റിബേറ്റായി 2500 വേറെയുമുണ്ടായിരുന്നു. ഫലത്തിൽ നിക്ഷേപം നടത്തുന്നതിലൂടെ ഏറക്കുറേ അഞ്ച് ലക്ഷം രൂപയ്ക്ക് അടുത്ത് നികുതിയുടെ പിടിയിൽ നിന്ന് നിലവിൽ തന്നെ ഒഴിവാകുമായിരുന്നു. നിർമ്മലയുടെ രണ്ടാം ബജറ്റിൽ ഇത് അടിമുടി പൊളിച്ചെഴുതി. ഒന്നുകിൽ പഴയ നികുതി ഘടനയിൽ തുടരാം. അല്ലെങ്കിൽ പുതിയ നികുതി ഘടനയിലേക്ക് മാറാം. പുതിയതിലേക്ക് മാറുന്നതോടെ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് യാതൊരു നികുതിയും നൽകേണ്ടതില്ല. അതിന് മുകളിൽ അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ലക്ഷം വരെ 15 ശതമാനവും നികുതി നൽകണം. നികുതി കിഴിവിനായി നടത്തിയ നിക്ഷേപത്തിന്റെ കണക്കുപുസ്തകം സ്വീകരിക്കില്ല. നികുതി ഇളവിനുള്ള 70 മാനദണ്ഡങ്ങൾ എടുത്തുകളഞ്ഞു. എന്നാൽ 30 കിഴിവുകൾ തുടരും. ഇവ ഏതൊക്കെ എന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി വിശദീകരിച്ചത്. ഈ ലിസ്റ്റ് പുറത്തുവന്നാൽ മാത്രമേ ഭവന വായ്പ അതിൽ ഉൾപ്പെടുമോ അതോ ചാരിറ്റി, ദുരിതാശ്വാസ നിധി എന്നിവയിലേക്കുള്ള വിഹിതം ഇങ്ങനെയുള്ളവ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നൊക്കെ വ്യക്തമാകൂ. അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ 20 ശതമാനമായിരുന്ന നികുതി സ്ലാബിനെ രണ്ടായി പിരിച്ച് 5 ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ശതമാനം നികുതിയും 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനവുമാണ് പുതിയ നികുതി നിരക്ക്. ഫലത്തിൽ ഇതിൽ 7.5 ലക്ഷം വരെയുള്ളവർക്ക് 50,000 നികുതി നൽകേണ്ടിയിരുന്നത് 25,000 രൂപയായി കുറയും. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 50,000 രൂപയായിരുന്ന നികുതി 37,500 രൂപയായും കുറയുന്നു Content Highlights: Tax Slabs changed

from money rss http://bit.ly/36JVDPX
via IFTTT

11 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റ് ദിവസം ഓഹരി വിപണി 988 പോയന്റ് കൂപ്പുകുത്തി

മുംബൈ: 11 വർഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റ് ദിവസം ഓഹരി വിപണി ആയിരത്തോളം പോയന്റ് കൂപ്പുകുത്തി. സെൻസെക്സ് 987.96 പോയന്റ് താഴ്ന്ന് 39,735.53ലും നിഫ്റ്റി 318.30 പോയന്റ് നഷ്ടത്തിൽ 11643.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 611 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1726 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബജറ്റിൽ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്. നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് നീക്കിയത് ഇൻഷുറൻസ് കമ്പനികൾ ഉൾപ്പടെയുള്ളവയുടെ ഓഹരി വിലയിടിച്ചു. അടിസ്ഥാന സൗകര്യവികസനം, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികൾ നാലുശതമാനംവരെ നഷ്ടത്തിലായി. ഐടിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ ആറുശതമാനംവരെ താഴ്ന്നു. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, നെസ് ലെ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി വലിയ പ്രതീക്ഷകൾ വെച്ചു പുലർത്തിയ ബജറ്റ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ അഭിപ്രായപ്പെട്ടു. സാമ്പത്തിക മേഖലയ്ക്ക് ശക്തമായ പിന്തുണ ഉണ്ടാകുമെന്നും സർക്കാർ തലത്തിൽ കൂടുതൽ പണം ചിലവഴിക്കുമെന്നും കരുതപ്പെട്ടിരുന്നു. വിശദാംശങ്ങളിൽ രണ്ടും കുറവാണ്. 2020 സാമ്പത്തിക വർഷത്തെ ധനകമ്മി നിയന്ത്രിച്ചു നിർത്താനുള്ള തീരുമാനം ഗുണകരമാണ്. എന്നാൽ ഇത് 2021 സാമ്പത്തിക വർഷത്തേക്കു കൂടി നീട്ടിയിരുന്നെങ്കിൽ അത് വിപണിക്ക് കൂടുതൽ ആത്മവിശ്വാസം പകരുമായിരുന്നു. സാധാരണഗതിയിൽ പൊതുജനത്തിനും കോർപറേറ്റുകൾക്കും നികുതിയിളവു നൽകുകയും കർഷകരുടെ വരുമാനത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്ത ബജറ്റ് ഗുണകരമായി പരിഗണിക്കപ്പെട്ടേനെ. എന്നാൽ സാഹചര്യം ഇതിലും എത്രയോ കൂടുതൽ ആവശ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Sensex crashes almost 1000 pts

from money rss http://bit.ly/3b6XpOL
via IFTTT

ആദായ നികുതി കുറച്ചതോടൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവുകളും നീക്കി

ബജറ്റിൽ ആദായ നികുതി നിരക്കുകൾ കുറച്ചെങ്കിലും നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകളെല്ലാം എടുത്തുകളഞ്ഞു. എന്നാൽ പഴയ സ്ലാബിൽ തുടരാൻ താൽപര്യമുള്ളവർക്ക് നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകൾ നേടാം. നേരത്തെ 80 സി പ്രകാരം 1.50 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നികുതിയിളവുകളുണ്ടായിരുന്നു. പുതിയ സ്ലാബുകൾ സ്വീകരിക്കുന്നവർക്ക് ഈ ഇളവുകൾ ബാധകമാകില്ല. അഞ്ചുവർഷത്തെ ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം, ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ട്, യുലിപ്, പിഎഫ് തുടങ്ങിയവയ്ക്കൊന്നും ഇനി നികുതി ഇളവുകൾ ബാധകമാകില്ല. നികുതി കുറച്ച് നികുതി ഇളവുകൾക്കുള്ള സാധ്യതകൾ എടുത്തുകളഞ്ഞ് പണം വിപണിയിൽ ഇറക്കുന്നതിന് പ്രേരിപ്പിക്കുകയാണ് സർക്കാരിന് ഇതിനുപിന്നിലുള്ള ലക്ഷ്യം. ബജറ്റ് പ്രഖ്യാപനംവന്നതോടെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ഓഹരികളുടെ വിലയിൽ 5-10 ശതമാനം ഇടിവുണ്ടായി.

from money rss http://bit.ly/2GKtqhm
via IFTTT

കൊച്ചിന്‍ കപ്പല്‍ ശാലയ്ക്ക് 650 കോടി; തോട്ടം മേഖലയ്ക്ക് 681 കോടി

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽകേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുക വകയിരുത്തി.റബ്ബർ ബോർഡിന് 221.34 കോടി രൂപയും കോഫി ബോർഡിന് 225 കോടിയും ബജറ്റിൽ വകയിരുത്തി.കൊച്ചിൻ കപ്പൽ ശാലയ്ക്ക് ബജറ്റിൽ 650 കോടി രൂപ അനുവദിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടിയും. 15236.64 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി വിഹിതം. ബജറ്റിൽ കേരളത്തിന് ലഭിച്ചത് ടീ ബോർഡിന് 200 കോടി സ്പൈസസ് ബോർഡിന് 120 കശുവണ്ടി കയറ്റുമതി കൗൺസിലിന് 10 കോടി തോട്ടം മേഖലയ്ക്ക് 681.74 കോടി സമുദ്രോൽപന്ന വികസനബോർഡിന് 77 കോടി content highlights;2020 unidon budget allocation for kerala

from money rss http://bit.ly/36JDbXH
via IFTTT

ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഭാരത് നെറ്റ്; 6000 കോടി വകയിരുത്തി

ന്യൂഡൽഹി:രാജ്യത്തെ ഒരു ലക്ഷം പഞ്ചായത്തുകളിൽ ഭാരത് നെറ്റ് ഒ.എഫ്.സി കേബിളുകൾ കൊണ്ടുവരുമെന്ന് ധനമന്ത്രി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി നിർവ്വഹണത്തിനായി 6000 കോടിരൂപ വകയിരുത്തി. ഒരു ലക്ഷം ഗ്രാമങ്ങളിൽ ഒഎഫ്സി സ്വകാര്യ മേഖലയിൽ ഡേറ്റ സെന്റർ പാർക്കുകൾ ക്വാണ്ടം സാങ്കേതികവിദ്യാ മേഖലയ്ക്കായി 8000 കോടി അഞ്ച് വർഷത്തിനുള്ളിൽ ചിലവഴിക്കും. Content Highlight: Budget 2020: Rs 6,000 crore allocated for Bharat Net

from money rss http://bit.ly/2RMuTtN
via IFTTT

ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം; സ്വന്തം റെക്കോര്‍ഡ് മറികടന്ന് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: തന്റെ രണ്ടാം ബജറ്റ് അവതരണത്തിൽ സ്വന്തം റെക്കോർഡ് മറികടന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഏറ്റവും കൂടുതൽ സമയമെടുത്ത് ബജറ്റ് അവതരണം നടത്തിയ റെക്കോർഡാണ് നിർമല സീതാരാമൻ ഭേദിച്ചത്. രണ്ട് മണിക്കൂർ 40മിനിറ്റ് സമയമെടുത്താണ് ഇന്ന് അവർ ബജറ്റ് അവതരണം നടത്തിയത്. 2019-ൽ രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റവതരിപ്പിച്ചപ്പോൾ നിർമല സീതാരാമൻ രണ്ടു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമെടുത്തിരുന്നു. സ്വന്തം പേരിലുള്ള ഈ റെക്കോർഡാണ് അവർ ഇന്ന് മറികടന്നത്. ആരോഗ്യം മോശമായതിനെ തുടർന്ന് അവസാന പേജ് വായിക്കുകയും ചെയ്തില്ല. അതിന് മുമ്പ് ജസ്വന്ത് സിങിന്റെ പേരിലായിരുന്നു റെക്കോർഡ്. 2003-ൽ രണ്ട് മണിക്കൂർ 13 മിനിറ്റായിരുന്നു ജസ്വന്ത് സിങിന്റെ ബജറ്റവതരണം. 2014-ൽ അരുൺ ജെയ്റ്റ്ലി രണ്ട് മണിക്കൂർ 10 മിനിറ്റെടുത്ത് ബജറ്റവതരണം നടത്തിയിട്ടുണ്ട്. Content Highlights:Nirmala Sitharaman breaks own record, delivers longest-ever Budget speech

from money rss http://bit.ly/2RLyqsk
via IFTTT

പൊതുബജറ്റ് 2020- നികുതിയിളവ്, അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷികമേഖലയ്ക്കും ഊന്നല്‍

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയും ആദായ നികുതി നിരക്കുകളിൽ കുറവ് വരുത്തിയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റ് അവതരണം രണ്ട് മണിക്കൂർ 40 മിനുട്ട് നീണ്ടുനിന്നു. മോദിസർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ട് ബജറ്റ് അവതരണം ആരംഭിച്ച ധനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ഊന്നിപ്പറഞ്ഞു. കാർഷികമേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളിൽ വൻ പദ്ധതികൾ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ആദായ നികുതിഘടനയിൽ വരുത്തിയ മാറ്റമാണ് ബജറ്റിലെ പുതിയ നിർദേശം. നികുതി പരിഷ്കരണം പുതിയ പദ്ധതിയായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ഘടനയിലൂടെ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് നിയമപ്രകാരമുള്ള ഇളവുകൾക്ക് പുറമേ 78000 രൂപയുടെ നേട്ടം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതോടെ സർക്കാരിന് 40000 കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്കായി പതിനാറിന വികസന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 2.83 ലക്ഷം കോടി ഇതിനായി ചെലവഴിക്കും. കിസാൻ റെയിൽ, കിസാൻ ക്രെഡിറ്റ് കാർഡ്, കൃഷി ഉഡാൻ തുടങ്ങിയ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ അനുവദിച്ചുകൊണ്ട് സ്റ്റഡി ഇൻ ഇന്ത്യ പ്രഖ്യാപനവും ധനമന്ത്രി നടത്തി. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപവും ദേശീയ പോലീസ് സർവകലാശാലയും ഓൺലൈൻ ഡിഗ്രി കോഴ്സുകളും പുതിയ നിർദേശങ്ങൾ. വനിതാക്ഷേമത്തിനായി 28600 കോടി പ്രഖ്യാപിച്ചു. ആദിവാസി ക്ഷേമത്തിന് 53700 കോടി, പട്ടികജാതി-പിന്നോക്ക വികസന വിഭാഗക്ഷേമത്തിന് 85000 കോടി ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വർഷം കൊണ്ട് 100 ലക്ഷം കോടി രൂപയും വ്യാവസായ വാണിജ്യവികസനത്തിന് 273000 കോടിയും ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടിയും ഊർജമേഖലയ്ക്ക് 22000 കോടിയും ബജറ്റിൽ വകയിരുത്തി. 2024ഓടെ നൂറ് പുതിയ വിമാനത്താവളങ്ങൾ രാജ്യത്ത് നിർമിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംരംഭകത്വത്തിനും സാങ്കേതികതയ്ക്കും ബജറ്റിൽ ഊന്നൽ നൽകുന്നുണ്ട്. ബജറ്റിന്റെ വിശദാംശങ്ങൾ വായിക്കാം- UNION BUDGET 2020 Content Highlights:Finance Minister Nirmala Sitaraman presented Union Budget 2020

from money rss http://bit.ly/31gJqBh
via IFTTT

നികുതി ഘടനയില്‍ വന്‍മാറ്റം; കോര്‍പ്പറേറ്റ് നികുതികളില്‍ ഇളവ്‌

ന്യൂഡൽഹി: നികുതി ഘടനയിൽ വൻമാറ്റം വരുത്തി രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. കമ്പനികൾക്കും പുതിയ സംരഭകർക്കും ആശ്വാസം നൽകുന്നതാണ് നിർമ്മലാ സീതാരാമന്റെ ബജറ്റ്. അഞ്ച് കോടിവരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് ഓഡിറ്റിങ്ങ് വേണ്ട കോർപ്പറേറ്റ് ബാങ്കുകളുടെ നികുതി 30%ത്തിൽ നിന്ന് 22% ആയി കുറച്ചു. നിലവിലുള്ള കമ്പനികൾക്ക് 22 ശതമാനംകോർപ്പറേറ്റ് നികുതി പുതിയ കമ്പനികൾക്ക് 15 ശതമാനംകോർപ്പറേറ്റ് നികുതി വൈദ്യുതി ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന പുതിയ ആഭ്യന്തര കമ്പനികൾക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ് ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കി Content Highlight: Budget 2020: Corporate tax reduction

from money rss http://bit.ly/2RKhTVA
via IFTTT

ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കും: നോണ്‍ഗസറ്റഡ് തസ്തികളില്‍ പൊതുപ്രവേശന പരീക്ഷ

ന്യൂഡൽഹി:ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. നോൺഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനം പൊതുപ്രവേശന പരീക്ഷ വഴി നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്കിനായി പുതിയ ഏജൻസി ലഡാക്കിന്റെ വികസനത്തിന് 5958 കോടി റാഞ്ചിയിൽ ട്രൈബൽ മ്യൂസിയം ജമ്മു കശ്മീരിന്റെ വികസനത്തിനായി 30,700 കോടി പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രായം നിർണയിക്കുന്നതിന് പ്രത്യേക ദൗത്യസംഘം ഏഷ്യൻ ആഫ്രിക്കൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം 2022-ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 സമ്മേളനത്തിന്റെ നടത്തിപ്പിനായി 100 കോടി Content Highlight: Union Budget 2020:National recruitment agency will conduct single exam

from money rss http://bit.ly/2OjfSxv
via IFTTT

ആദായ നികുതി കുറച്ചു: 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം

ന്യൂഡൽഹി: ആദായനികുതി സ്ലാബുകൾ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും ധനമന്ത്രി നിർമല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം. നിലവിലുള്ളത് പോലെ രണ്ടര ലക്ഷം വരെ വരുമാനമുള്ളവർ തുടർന്നും നികുതി നൽകേണ്ടതില്ല. പുതിയ നികുതി നിരക്ക് ഇപ്രകാരം അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷംവരെ 10 ശതമാനം(നിലവിൽ 20 ശതമാനം) 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനം(നിലവിൽ 20ശതമാനം) 10 ലക്ഷം 12.5 ലക്ഷം വരെ 20 ശതമാനമാക്കി(നിലവിൽ 30 ശതമാനം) 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനം(നിലവിൽ 30 ശതമാനം) 15 ലക്ഷം മുകളിൽ 30 ശതമാനം(നിലവിൽ 30 ശതമാനം) Content Highlights:10% For Income Of Rs 5-7.5 Lakh Against

from money rss http://bit.ly/2tZZeMH
via IFTTT

അംഗന്‍വാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍; മുതിര്‍ന്ന പൗരന്മാര്‍ക്ക് 9500 കോടി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ അംഗൻവാടി ജീവനക്കാർക്കും സ്മാർട്ട് ഫോൺ നൽകുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി. ബജറ്റ് അവതരണത്തിൽ രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം നടത്തുകയായിരുന്നു ധനമന്ത്രി. ആറ് ലക്ഷം അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട്ഫോൺ നൽകും. പോഷകഹാരം ലഭിക്കുന്നതിന്റെ തോത് കൃത്യമായി അറിയുന്നതിന് കൂടിയാണ് ഈ പദ്ധതി പെൺകുട്ടികളുടെ വിവാഹപ്രായം നിർണയിക്കുന്നതിന് പ്രത്യേക സമിതി ഏഷ്യൻ ആഫ്രിക്കൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം മലിനീകരണം കൂട്ടുന്ന തെർമൽ പവർ പ്ലാന്റുകൾ അടച്ചുപൂട്ടും ക്ലീൻ എയർ ഇന്ത്യക്ക് 4400 കോടി വൈദ്യുതി ചാർജിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകൾ 2021 ജനുവരി ഒന്നുമുതൽ പാരീസ് ഉടമ്പടി നടപ്പാക്കും Content Highlight: union budget 2020: Smartphone for Anganwadi employees

from money rss http://bit.ly/38TAJPK
via IFTTT

എല്‍ഐസി ഓഹരി വില്‍ക്കും; ബാങ്ക് നിക്ഷേപത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷമാക്കി

ന്യൂഡൽഹി:എൽഐസിയിലെ സർക്കാർ ഓഹരി വിൽക്കുന്നുവെന്ന സുപ്രധാന പ്രഖ്യാപനം നടത്തി ധനമന്ത്രി. ഐഡിബിഐ ബാങ്കുകളിലെ മുഴുവൻ ഓഹരിയും വിൽക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.ഓഹരി വിറ്റഴിക്കലിന്റെ അടുത്ത ഘട്ടമായാണ് എൽഐസി ഓഹരിയും വിൽക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഒരു ലക്ഷമായിരുന്ന ബാങ്ക് നിക്ഷേപകരുടെ ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമായി വർധിപ്പിച്ചു. പൊതുമേഖലാ ബാങ്കുകൾക്ക് 3.5 ലക്ഷം കോടി നികുതിദായകരെ സഹായിക്കാൻ പുതിയ നിയമം അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച്തുടങ്ങും സ്റ്റാറ്റസ്റ്റിക്കിനായി പുതിയ ഏജൻസി Content Highlight: Union Budget 2020: Govt to sell part of its LIC holding

from money rss http://bit.ly/2RMvoUP
via IFTTT

100 പുതിയ വിമാനത്താവളങ്ങള്‍: 150 പുതിയ ട്രെയിനുകള്‍

ന്യൂഡൽഹി:വ്യോമഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി. രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രിനിർമ്മലാ സീതാരാമൻ. 100 പുതിയ വിമാനത്താവളങ്ങൾ 2024 ന് മുമ്പായി ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുമെന്ന് ധനമന്ത്രി ബജറ്റവതരണത്തിനിടെപ്രഖ്യാപിച്ചു. 11,000 കി.മി റെയിൽവേ ലൈൻ വൈദ്യുതീകരിക്കും ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും റെയിൽ ഭൂമിയിലൂടെസോളാർ ഊർജോത്പാദനം സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകൾ ടൂറിസം കേന്ദ്രങ്ങളിലേക്ക് തേജസ് മോഡൽ കൂടുതൽ ട്രെയിനുകൾ Content Highlight: Union Budget 2020: 100 new airports to be developed under UDAN scheme

from money rss http://bit.ly/36N1F2v
via IFTTT

Friday, 31 January 2020

സ്വര്‍ണവില പവന് വീണ്ടും 30,400 രൂപയായി

കൊച്ചി: സ്വർണവില വീണ്ടും 30,400 നിലവാരത്തിലെത്തി. 280 രൂപയാണ് ശനിയാഴ്ച വർധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 3,800ആയും ഉയർന്നു. 30,120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഒരുമാസത്തിനിടെ 1,400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന്റെ വില. അതേസമയം, ജനുവരി എട്ടായപ്പോഴേയ്ക്കും വിലകുതിച്ച് 30,400 നിലവാരത്തിലെത്തിയിരുന്നു. പിന്നീട് 29,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കൊറോണ വൈറസ് ബാധ ആഗോളതലത്തിൽ സമ്പദ് വ്യവസ്ഥയെ ബാധിച്ചിക്കുമെന്ന സൂചനയാണ് വിലക്കയറ്റത്തിന് പിന്നിൽ. സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത് വിപണിയിൽ ഡിമാന്റ് വർധിപ്പിച്ചു.

from money rss http://bit.ly/31en0R7
via IFTTT

അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടി; അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍

ന്യൂഡൽഹി: രാജ്യത്ത് അഞ്ച് പുതിയ സ്മാർട്ടികൾ പ്രഖ്യാപിച്ച് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ഇതിനുപുറമെ പൊതു സ്വകാര്യ പങ്കാളത്തത്തോടെ സംസ്ഥാനങ്ങളുമായി ചേർന്ന് സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി. ഇലക്ടോണിക് നിർമ്മാണ മേഖലയിൽ ഉത്പാദനം വർധിപ്പിക്കും മൊബൈൽ നിർമ്മാണത്തിന് പ്രത്യേക പരിഗണന എല്ലാ ജില്ലകളിലും കയറ്റുമതി ഹബ്ബുകൾ വ്യവസായ മേഖലയ്ക്ക് 27,300 കോടി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാൻ ക്ലിയറൻസ് സെൽ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് വർഷം കൊണ്ട് 100 ലക്ഷം കോടിചിലവഴിക്കും ദേശീയ ടെക്സ്റ്റൈൽ മിഷന് 1480 കോടി 100 പുതിയ വിമാനത്താവളങ്ങൾ 2024 ന് മുമ്പായി ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കും 6000 കി.മി ദേശീയ പാത 2024ന് മുമ്പ്നിർമ്മിക്കും മൂന്നു വർഷത്തിനുള്ളിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേ പൂർത്തീകരിക്കും 1.7 ലക്ഷം കോടി ഗതാഗത മേഖലയ്ക്ക് ചെന്നൈ-ബെംഗളൂരു എക്സ്പ്രവേ വേ നിർമ്മിക്കും Content Highlight: Union Budget 2020: FM proposes 5 new Smart Cities

from money rss http://bit.ly/2UevF4D
via IFTTT

എല്ലാ ജില്ലകളിലും ജന്‍ ഔഷധി; ജില്ലാ ആശുപത്രികളോടൊപ്പം മെഡിക്കല്‍ കോളേജ്

ന്യൂഡൽഹി: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കൽ കോളേജിനെ ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി. രാജ്യത്തെ എല്ലാ ജില്ലകളിലും ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി. ജില്ലാ ആശുപത്രികൾക്കൊപ്പം മെഡിക്കൽ കോളജുകളും 112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ മിഷൻ ഇന്ദ്രധനുസ് വിപുലീകരിച്ചു,ജീവിത ശൈലീ രോഗങ്ങളും പദ്ധതിക്ക് കീഴിൽ 69,000 കോടി ജൻ ആരോഗ്യ യോജനയ്ക്ക് സ്വച്ഛ് ഭാരതിന് 12,300 കോടി ജൽജീവൻ മിഷന് 3.6 ലക്ഷം കോടി Content Highlight: union budget 2020: Rs 3.6 lakh crore for JalJeevan Mission in health sector

from money rss http://bit.ly/2UaTQ3U
via IFTTT

'സ്റ്റഡി ഇന്‍ ഇന്ത്യ'പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി; വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി

ന്യൂഡൽഹി:ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് പോകണ്ടതില്ലെന്നും അത് ഇന്ത്യയിൽ തന്നെ സാധ്യമാകുമെന്നും വ്യക്തമാക്കി ധനമന്ത്രി. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണർവ്വ് നൽകി ധനമന്ത്രി സ്റ്റഡി ഇൻ ഇന്ത്യഎന്ന് പ്രഖ്യാപിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് 2 ലക്ഷം നിർദ്ദേശങ്ങൾ ലഭിച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. രണ്ട് ലക്ഷം നിർദേശങ്ങൾ ലഭിച്ചു. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും കൂടുതൽ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് പഞ്ചായത്തുകളിൽ ഇന്റേൺഷിപ്പ് 150 സർവകലാശാലകളിൽ പുതിയ കോഴ്സുകൾ വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി നീക്കിവച്ചു സ്കിൽ ഡെവലപ്പ്മെന്റിന് 3000 കോടി Content Highlight: Union Budget 2020: Rs 99,300cr Allocated For Education/Study in India

from money rss http://bit.ly/2tnQz6o
via IFTTT

കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി, 18 ഇന കര്‍മ്മ പരിപാടി,ട്രെയിനുകളില്‍ കര്‍ഷകര്‍ക്ക് ബോഗി

ന്യൂഡൽഹി: കാർഷിക മേഖയ്ക്ക് കരുതൽ നൽകി രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. കരുതലും വികസനവും അഭിലാഷവും പ്രധാന ആശങ്ങളാക്കി തയ്യാറാക്കിയ ബജറ്റിൽ കർഷകർക്കായി 16 ഇന കർമ്മപരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കാർഷിക മേഖലയ്ക്ക് 2.83ലക്ഷം കോടി രൂപ നീക്കിവെച്ചു കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ 16 ഇന കർമ്മപരിപാടി 2022 ഓടെ വരുമാനം ഇരട്ടിയാക്കും കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ജൈവകൃഷി പ്രോത്സാഹിപ്പിക്കും വ്യോമയാനമന്ത്രാലയത്തിന്റെ സഹായത്തോടെ കിസാൻ ഉഡാൻ നബാർഡിന്റെ പുനർവായ്പാ പദ്ധതി കിസാൻ റെയിൽ പദ്ധതി-ട്രെയിനുകളിൽ കർഷകർക്കായി പ്രത്യേക ബോഗികൾ മത്സ്യ മേഖലയ്ക്ക് സാഗർ മിത്ര പദ്ധതി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കും ഗ്രാമീണ തലത്തിൽ സംഭരണ ശാലകൾ 22 ലക്ഷം കർഷകർക്ക് സോളാർ പമ്പ് Content Highlight: union budget 2020:Allocates Rs 2.83 lakh crore for agriculture

from money rss http://bit.ly/31ch8rF
via IFTTT

കശ്മീരി കവിത ചൊല്ലി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണം

ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ കശ്മീരി കവിത ചൊല്ലികൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റവതരണം കശ്മീരി കവിതയിലൂടെ ആരംഭിച്ച ധനമന്ത്രി സഭയിൽ കയ്യടിനേടി. കശ്മീരി കവിതയും അതിന്റെ ഹിന്ദി വിവർത്തനവും മന്ത്രി സഭയിൽ വായിച്ചു. കശ്മീരിലെ പ്രശസ്തമായ ഷാലിമാർ ബാഗ്, കശ്മീരിലെ ദാൽ തടാകം എന്നിവയെ പറ്റി പരാമർശിക്കുന്നതായിരുന്നു കവിത. പണ്ഡിറ്റ് ദീനനാഥ് കൗളിന്റെ കവിതയാണ് ധനമന്ത്രി ചൊല്ലിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ താഴ്വര സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നുവെന്നതിന്റെ സൂചനയാണ് ധനമന്ത്രി കവിതയിലൂടെ നൽകിയത്. Content Highlight: Nirmala Sitharaman recites Kashmiri poem in second Budget speech/union budget 2020

from money rss http://bit.ly/36N3pbG
via IFTTT

ഇത് എല്ലാവരുടെയും, പ്രത്യാശയുടെയും കരുതലിന്റെയും ബജറ്റ്; നിര്‍മ്മലാ സീതാരാമന്‍

ന്യൂഡൽഹി: താൻ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രത്യാശയുടേയും കരുതലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നിർമ്മലാസീതാരാമൻ അവതരിപ്പിച്ചു തുടങ്ങിയത് സാമ്പത്തിക നേട്ടം, കരുതൽ, ഉന്നമനത്തിലുള്ള ലക്ഷ്യം ഇതിനായിരിക്കും ബജറ്റിൽ ഊന്നൽ എന്നും ധനമന്ത്രി പറഞ്ഞു. ജി.എസ്.ടിയോടെ കുടുംബ ബജറ്റിൽ നാല് ശതമാനം കുറവ് വന്നു. ഒരു ലക്ഷം കോടിയുടെ ഇളവുകൾ നൽകാനായി. ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.

from money rss http://bit.ly/38YZaeU
via IFTTT

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയേയും വളർച്ചാ മുരടിപ്പിനേയും മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനു മുന്നോടിയായി സമർപ്പിച്ച സാമ്പത്തിക സർവേ ആവശ്യപ്പെടുന്നത്. ഇതി പ്രകാരം സമ്പദ്ഘടനയിലെ വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാവും. Content Highlights:Finance Minister Nirmala Sitharama presents UnionBudget 2020

from money rss http://bit.ly/37OAjKq
via IFTTT

ബജറ്റ് ദിനത്തിലെ പ്രത്യേക ഓഹരി വ്യാപാരത്തില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ബജറ്റ് ദിവസത്തെ പ്രത്യേക ഓഹരി വ്യാപാരത്തിൽ സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 150 പോയന്റോളം നഷ്ടത്തിലാണ്. നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണ്. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ ആശങ്കയിൽ യുഎസ് വിപണികൾ നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഗെയിൽ, ബജാജ് ഫിൻസർവ്, ബിപിസിഎൽ, ഐഒസി, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, വേദാന്ത, എൻടിപിസി, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, യുപിഎൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. 2020ലെ ബജറ്റ് 11മണിയോടെയാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക.

from money rss http://bit.ly/3b3u5bx
via IFTTT

സെന്‍സെക്‌സ് 190 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ശനിയാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകളും ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളും ഓഹരി വിപണിക്ക് അനുകൂലമായില്ല. സെൻസെക്സ് 190.33 പോയന്റ് നഷ്ടത്തിൽ 40,723.49ലും നിഫ്റ്റി 74.15 പോയന്റ് താഴ്ന്ന് 12,000 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. എസ്ബിഐ, ഇന്റസിൻഡ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, പവർഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹവിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിയാൽറ്റി സൂചിക നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. sensex down 190 pts

from money rss http://bit.ly/2RHKg6Y
via IFTTT

സാമ്പത്തിക സര്‍വെയുടെ പുറംചട്ട ഇളംവയലറ്റ് നിറത്തില്‍ അച്ചടിച്ചത് എന്തുകൊണ്ട്?

ന്യൂഡൽഹി: ഈവർഷത്തെ സാമ്പത്തിക സർവെ മുന്നോട്ടുവെയ്ക്കുന്നത് സമ്പത്ത് സൃഷ്ടിക്കുന്നതിനാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യൻ. പഴയതിന്റെയും പുതിയതിന്റെയും കൂടിച്ചേരലിന്റെ സൂചകമായാണ് ഇളംവയലറ്റ്(ലാവെണ്ടർ)നിറത്തിൽ സാമ്പത്തക സർവെയുടെ പുറംചട്ട അച്ചടിച്ചത്. മോദി സർക്കാർ അച്ചടിച്ച പുതിയ 100 രൂപ നോട്ടിലെ നിറമാണ് സാമ്പത്തിക സർവെയുടെ ചട്ടയ്ക്കും നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള നോട്ടാണ് 100 രൂപയുടേതെന്നും സുബ്രഹ്മണ്യം പറഞ്ഞു. നിക്ഷേപത്തിന്റെ കാരണവും ഫലവുമാണ് സമ്പത്ത്. അതുകൊണ്ടുതന്നെയാണ് സമ്പത്ത് സൃഷ്ടിക്കുന്നതിൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവെളിപ്പെടുത്തുന്ന സാമ്പത്തിക സർവെ പാർലമെന്റിൽ വെയ്ക്കുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 6-6.5ശതമാനം വളർച്ച കൈവരിക്കുമെന്നാണ് സർവെയിൽ പറയുന്നത്.

from money rss http://bit.ly/31aiCCJ
via IFTTT

ചൈനീസ് മോഡല്‍ നടപ്പാക്കി നാലുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ച 6- 6.5ശതമാനമാകുമെന്ന് സാമ്പത്തിക വർവെ. നടപ്പ് സാമ്പത്തികവർഷത്തെ വളർച്ച അഞ്ചുശതമാനമാണെന്നും സർവെ വെളിപ്പെടുത്തുന്നു. ആഗോള സാമ്പത്തികമേഖലയിലെ മന്ദ്യവും രാജ്യത്തെ വളർച്ചയെ ബാധിച്ചു. അതുകൊണ്ടുകൂടിയാണ് രാജ്യവും ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കായ അഞ്ച് ശതമാനത്തിലയേക്കെത്തിയെതന്നും സർവെയിൽ പറയുന്നു. ജൂലായ്-സെപ്റ്റംബർ പാദത്തിൽ 4.5ശതമാനത്തിലേയ്ക്കാണ് വളർച്ച താഴ്ന്നത്. ഉള്ളി ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ കാര്യക്ഷമമായി ഇടപെടാൻ സർക്കാരിനായില്ല. ലോകത്തിനുവേണ്ടി ഉത്പന്ന ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഇടമാക്കും ഇന്ത്യെയെയെന്നുംസർവെയിൽ പറയുന്നു. രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ അതിലൂടെ കഴിയും. കൂടുതൽ തൊഴിൽസാധ്യതയും അതുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. നിർമാണമേഖലയ്ക്ക് അത് കരുത്തേകുമെന്നും സർവെ വിലയിരുത്തുന്നു. രാജ്യത്ത് ചൈനീസ് മോഡൽ നടപ്പാക്കി തൊഴിൽമേഖലയെ ശക്തിപ്പെടുത്താനാണ് മോദി സർക്കാരിന്റെ ശ്രമം. 2025ഓടെ നാലുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. 2030 ആകുമ്പോഴേയ്ക്കും തൊഴിലവസരങ്ങൾ എട്ടുകോടിയായി ഉയർത്തുമെന്നും സാമ്പത്തിക സർവെ പറയുന്നു. ഇന്ത്യയിൽ നിർമിക്കുക-പദ്ധതിവഴി ലോകത്തിനായി ഉത്പന്നങ്ങൾ കൂട്ടിയോജിപ്പിച്ച നൽകുന്ന രാജ്യമായി ഇന്ത്യയെ ഉയർത്തുകയാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്തെ അഞ്ച് ട്രില്യൺ സമ്പദ്ഘടനയായി വളർത്താനാകുമെന്നും സർവെയിൽ വ്യക്തമാക്കുന്നുണ്ട്. Overarching theme of #EconomicSurvey 2019-20 is #WealthCreation and the Policy Choices that enable the same The Doing Business 2020 Report recognizes India as one of the ten economies that have improved the most ➡http://bit.ly/2S4MCeX pic.twitter.com/y68JBJNsBS — PIB India (@PIB_India) January 31, 2020 Economic Survey 2020 expects rebound in FY21 with GDP growth at 6-6.5%

from money rss http://bit.ly/390ThxT
via IFTTT

Thursday, 30 January 2020

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടുലക്ഷമാക്കിയേക്കും

മുംബൈ: ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് കവറേജ് രണ്ടു ലക്ഷം രൂപയായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകും. പിഎംസി ബാങ്കിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിൽനിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ആർബിഐ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ ആക്ടിൽ ഇതിനായി ഭേദഗതി കൊണ്ടുവരും. നിലവിൽ ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് പരിരക്ഷയുള്ളത്. ഇതാകട്ടെ 25 വർഷംമുമ്പ് നിശ്ചയിച്ചതുമാണ്. നിലവിലെ ശരാശരി കണക്കുപ്രകാരം 70 ശതമാനം നിക്ഷേപ അക്കൗണ്ടുകളിലും രണ്ടു ലക്ഷംരൂപയ്ക്കുതാഴെയാണ് നിക്ഷേപമായുള്ളത്. Bank deposit cover may be doubled to Rs 2 lakh

from money rss http://bit.ly/37Klngj
via IFTTT

സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സാമ്പത്തിക സർവെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. 9.30ഓടെ സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 41111ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 12085ലുമെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി അഞ്ചുശതമാനത്തോളം ഉയർന്നു. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഐടിസി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഐഒസി, പവർഗ്രിഡ് കോർപ്, കോൾ ഇന്ത്യ, യുപിഎൽ, വിപ്രോ, ഗെയിൽ, എച്ച്സിഎൽ ടെക്, ഗ്രാസിം തുടങ്ങിയ ഓഹരികൽ നഷ്ടത്തിലുമാണ്. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. യുഎസ് സൂചികകൾ നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

from money rss http://bit.ly/2UikzLI
via IFTTT

ഡി.എച്ച്.എഫ്.എൽ. 12,700 കോടി വകമാറ്റിയതായി എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്.എഫ്.എൽ. ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകൾ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). 80 വ്യാജ കമ്പനികളുടെപേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇ.ഡി. അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാൽ മിർച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡി.എച്ച്.എഫ്.എൽ. ഉടമ കപിൽ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയിൽ ഒരുഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതായും ഇ.ഡി. യുടെ റിപ്പോർട്ടിലുണ്ട്. വർളിയിൽ അഞ്ച് കടലാസ് കമ്പനികളുടെ പേരിൽ ഇഖ്ബാൽ മിർച്ചിയുടെ മൂന്നു വസ്തുക്കൾ വാധാവൻ വാങ്ങിയിട്ടുണ്ട്. രേഖകളിൽ ഇതിന് 111 കോടി രൂപയാണ് പറയുന്നതെങ്കിലും ഹവാല ഇടപാടായി ദുബായിൽ 150 കോടിയിലധികം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കമ്പനികൾക്ക് ഡി. എച്ച്.എഫ്.എൽ. വായ്പ നൽകിയിരുന്നു. ക്രമവിരുദ്ധമായി നൽകിയ ഈ വായ്പയുടെ ഒരു ഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതാണെന്നും ഇ.ഡി. കരുതുന്നു. വർളിയിൽ നിയമവിരുദ്ധമായി ഇഖ്ബാൽ മിർച്ചി സ്വന്തമാക്കിയ ഈ വസ്തുക്കൾ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് എന്ന കമ്പനി വഴിയാണ് വാധാവൻ വാങ്ങിയത്. ഫെയ്ത്ത് റിയൽറ്റേഴ്സ്, മാർവെൽ ടൗൺഷിപ്പ്, ഏബിൾ റിയൽറ്റി, പോസിഡോൺ റിയൽറ്റി, റാൻഡം റിയൽറ്റേഴ്സ് എന്നിവയ്ക്കായി 2010-11 വർഷങ്ങൾക്കിടയിൽ 1,500 കോടി രൂപയുടെ വായ്പ ഡി.എച്ച്.എഫ്.എൽ. നൽകിയതായി കാണുന്നു. 2019 ജൂലായ് വരെ ഈ വായ്പ ഡി.എച്ച്.എഫ്.എൽ. ബുക്കിലുണ്ട്. പലിശയടക്കം ഇത് 2186 കോടിയായി. വായ്പ നൽകുന്ന സമയത്ത് ഇതിന് ഈടുകളൊന്നും വാങ്ങിയിട്ടില്ലെന്നും ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

from money rss http://bit.ly/31gflBN
via IFTTT

കേരളത്തിൽ 300 കോടിയുടെ നിക്ഷേപവുമായി ശ്രുതി

കൊച്ചി: മലയാളി സംരംഭക ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള 'താമര ലീഷർ എക്സ്പീരിയൻസസ്' കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 300 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. കമ്പനിയുടെ കേരളത്തിലെ ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത് ആക്കുളത്ത് ഒരു മാസം മുമ്പ് പ്രവർത്തനമാരംഭിച്ചു. 'ഒ ബൈ താമര' എന്ന പേരിലുള്ള ഈ പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലിൽ 152 മുറികളാണ് ഉള്ളത്. 1,250 പേർക്ക് ഇരിക്കാനുള്ള ബാങ്ക്വറ്റ് ഹാളും ഇതിന്റെ ഭാഗമായുണ്ട്. ഇതിനു പുറമെ, ചെറിയ ഹാളുകളുമുണ്ട്. കേരളത്തിൽ ആലപ്പുഴ, ഗുരുവായൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതുതായി ഹോട്ടലുകൾ ആരംഭിക്കുന്നതെന്ന് താമര ഗ്രൂപ്പിന്റെ സി.ഇ.ഒ. ശ്രുതി ഷിബുലാൽ പറഞ്ഞു. ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകളാണ് ശ്രുതി. കേരളത്തിലെ രണ്ടാമത്തെ പദ്ധതി ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സജ്ജമാകും. 19 മുറികൾ മാത്രമുള്ള ആഡംബര ആയുർവേദ റിസോർട്ടായിരിക്കും ഇത്. കണ്ണൂരിലും ഗുരുവായൂരും 'ലൈലാക്' ബ്രാൻഡിലുള്ള ഹോട്ടലുകളാണ് നിർമിക്കുന്നത്. നിലവിൽ, കൂർഗിലും കൊടൈക്കനാലിലും റിസോർട്ടുകളും ബെംഗളൂരുവിൽ രണ്ട് ലൈലാക് ഹോട്ടലുകളുമാണ് തിരുവനന്തപുരത്തെ ഒ ബൈ താമരയ്ക്ക് പുറമെയുള്ളത്. ഹോട്ടൽ വ്യവസായ രംഗത്ത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന ബ്രാൻഡ് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ശ്രുതി വ്യക്തമാക്കി. 2025-ഓടെ മുറികളുടെ എണ്ണം 1,000 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജർമനിയിലും കമ്പനിക്ക് ഹോട്ടലുകളുണ്ട്.

from money rss http://bit.ly/3aZ8kcY
via IFTTT

കൊറോണ: ഇന്ത്യയിലെ ഇലക്‌ട്രോണിക്സ് ഉത്പന്നമേഖല പ്രതിസന്ധിയിൽ

മുംബൈ: കൊറോണ വൈറസ്ബാധയെതുടർന്ന് ചൈനയിൽനിന്ന് ഇലക്ട്രോണിക്സ് ഘടകങ്ങൾ എത്താൻ വൈകുന്നതിനാൽ ഇന്ത്യയിലെ ഉത്പാദന മേഖല പ്രതിസന്ധിയിൽ. ടെലിവിഷൻ, മൊബൈൽ ഫോൺ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. ചൈനയിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ സ്റ്റോക്ക് എത്തിക്കുന്നതിന് തടസ്സമുണ്ട്. അതുകൊണ്ടുതന്നെ കരുതൽശേഖരം തീർന്നാൽ ഉത്പാദനം നിർത്തിവെക്കേണ്ടിവരുമെന്ന് കമ്പനികൾ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് കയറ്റുമതിയടക്കം ലക്ഷക്കണക്കിണ് ഡോളറിന്റെ നഷ്ടമാവും ഇതുവഴിയുണ്ടാവുക. ഇന്ത്യയിൽ നിർമിക്കുന്ന ഷവോമി, വിവോ, ഓപ്പോ, വൺപ്ലസ്, ടി.സി.എൽ., ലെനോവോ, ആപ്പിൾ, റിയൽമി എന്നിവയുടെ ഉത്പന്നങ്ങൾക്കായി ഘടകങ്ങൾ എത്തിക്കുന്നത് ചൈനയിൽനിന്നാണ്. ചൈനയിൽ പുതുവത്സര അവധിയുടെ ഭാഗമായി ഫാക്ടറികൾ പൂട്ടിയിരിക്കുകയായിരുന്നു. ഈയാഴ്ചയോടെ അവധിതീർന്ന് പ്രവർത്തനം പുനരാരംഭിക്കേണ്ടതാണ്. എന്നാൽ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രോഗം കൂടുതൽ പകരാതിരിക്കാൻ ഇവ കുറച്ചുദിവസംകൂടി അടച്ചിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ പുതിയ സ്റ്റോക്ക് വരാൻ കൂടുതൽ സമയമെടുക്കും. ഇത് ഇന്ത്യയിൽ ഉത്പാദനം നിർത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കുമെന്ന് കമ്പനികൾ വിലയിരുത്തുന്നു. വിയറ്റ്നാംപോലുള്ള രാജ്യങ്ങളിൽനിന്ന് ഘടകങ്ങൾ കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ട്. എന്നാൽ, അത്ര എളുപ്പമല്ല. നിലവിൽ ടെലിവിഷന്റെ ഘടകങ്ങളിൽ 75 ശതമാനവും സ്മാർട്ട് ഫോണിന്റെ 85 ശതമാനവും ചൈനയിൽനിന്ന് എത്തിക്കുന്നതാണ്. എ.സി.കൾക്കുള്ള കംപ്രസറുകളും വാഷിങ് മെഷീനുകളുടെ മോട്ടോറുകളുമെല്ലാം വരുന്നതും ചൈനയിൽനിന്നുതന്നെ. വൈദ്യുതവാഹനമേഖലയിലും പ്രതിസന്ധി വൈദ്യുതവാഹനമേഖലയെയും പ്രതിസന്ധി ബാധിച്ചേക്കും. വൈദ്യുതവാഹനങ്ങൾക്കുള്ള പ്രധാന ഘടകമായ ലിഥിയം ബാറ്ററികൾക്കായി ഇന്ത്യ ആശ്രയിക്കുന്നത് ചൈനയെ ആണെന്നതാണ് കാരണം. ഫെബ്രുവരി അഞ്ചിന് ഡൽഹി ഗ്രേറ്റർ നോയിഡയിൽ തുടങ്ങാനിരിക്കുന്ന ഓട്ടോഎക്സ്പോയും വൈറസ് ഭീതിയിലാണ്. ഇത്തവണ കൂടുതൽ ചൈനീസ് കമ്പനികൾ മേളയിൽ അണിനിരക്കുന്നുണ്ട്. അതേസമയം, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണമുള്ളതിനാൽ അവർ പങ്കെടുക്കുന്നതുസംബന്ധിച്ച് ആശങ്കകളുയർന്നിട്ടുണ്ട്.

from money rss http://bit.ly/2OfT81k
via IFTTT

ബജറ്റിൽ എന്താണ്‌കാത്തിരിക്കുന്നത്‌?

അത്ര ശുഭകരമല്ല രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് എല്ലാവർക്കുമറിയാം. അതു മെച്ചപ്പെടുത്താൻ ബജറ്റിൽ എന്തുണ്ടാകുമെന്നാണ് ഇനിയറിയാനുള്ളത്. ഉപഭോഗം വർധിപ്പിക്കാൻ ഉത്തേജക പാക്കേജിന്റെ സ്വഭാവമുള്ള ബജറ്റാകുമോ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്? നികുതികൾ കുറച്ച്, ആളുകളുടെ കൈയിൽ കൂടുതൽ പണമെത്തിച്ച് ഉപഭോഗം പ്രോത്സാഹിപ്പിക്കുകവഴി ഡിമാൻഡ് വർധിപ്പിക്കാൻ ധനമന്ത്രി തുനിയുമോ? അതോ സർക്കാരിന്റെ വരുമാനം കുറഞ്ഞാൽ അടിസ്ഥാനസൗകര്യമേഖലകളിൽ പണമിറക്കാനാവില്ലെന്ന കണക്കുകൂട്ടലിൽ വലിയ നികുതിയിളവിന് മുതിരാതിരിക്കുമോ? ഓരോ ബജറ്റുവരുമ്പോഴും സാമ്പത്തികവിദഗ്ധർമുതൽ സാധാരണക്കാരുടെവരെ മനസ്സിലുയരുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരംകിട്ടാൻ ഇനി ഒരുദിവസംകൂടി കാത്തിരുന്നാൽ മതി. നിർമലാ സീതാരാമൻ കഴിഞ്ഞ ജൂലായ് അഞ്ചിന് അവതരിപ്പിച്ച കന്നിബജറ്റിനുശേഷം സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ ഒട്ടേറെ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. എങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ഏത് അളവുകോൽവെച്ചു പരിശോധിച്ചാലും തെളിയുന്നത് ഏറക്കുറെ ഒരേ ചിത്രങ്ങൾ. കുറയുന്ന ഡിമാൻഡ്, കാർഷിക-വ്യാവസായിക രംഗങ്ങളിലെ തളർച്ച, പ്രതിസന്ധിയിലായ ഓട്ടോമൊബൈൽ മേഖല, വർധിച്ചുവരുന്ന തൊഴിൽ നഷ്ടം... പട്ടിക അങ്ങനെ നീളുകയാണ്. ആഭ്യന്തരവളർച്ച 11 വർഷത്തെ കുറഞ്ഞ നിരക്കിലാണെന്നത് മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആദായനികുതി കുറയ്ക്കുമോ? ഓരോ ബജറ്റെത്തുമ്പോഴും സ്ഥിരവരുമാനക്കാരായ ഇടത്തരക്കാരൻ ആദ്യം നോക്കുന്നത് ആദായനികുതിയിൽ ഇളവുണ്ടാകുമോയെന്നാണ്. ആദായനികുതിയിൽ ഇളവ് വരുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ ഇത്തവണയും അതു സ്വാഭാവികം. വ്യക്തിഗത ആദായനികുതിയിൽ കാര്യമായ ഇളവൊന്നും നൽകാതെ കോർപ്പറേറ്റുകൾക്ക് വലിയ ആശ്വാസം നൽകുന്നതായിരുന്നു നിർമലാ സീതാരാമന്റെ ജൂലായിലെ ബജറ്റ്. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ കുറവ് വരുത്തിയതുവഴി സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായി. നിലവിലുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായും 2019 ഒക്ടോബർ ഒന്നിനുശേഷം ആരംഭിച്ച നിർമാണ കമ്പനികളുടേത് 25-ൽ നിന്ന് 15 ശതമാനമായും കുറച്ചിരുന്നു. ജി.എസ്.ടി. നിരക്കുകളും അതിനുശേഷം പലതവണയായി കുറച്ചു. ഏപ്രിൽ-നവംബർ കാലയളവിൽ ജി.എസ്.ടി. വരുമാനം പ്രതീക്ഷിച്ചതിനെക്കാൾ 40 ശതമാനത്തോളമാണ് കുറഞ്ഞത്. അതിനാൽ വലിയ ഇളവൊന്നും ആദായനികുതിയിൽ ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴിലുറപ്പിനുവേണം ഉത്തേജനം ഗ്രാമീണമേഖലയ്ക്ക് ഊർജം പകരാൻ ദേശീയ തൊഴിലുറപ്പുപദ്ധതിക്കായി ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. തൊഴിലുറപ്പുപദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷത്തിലേക്ക് നീക്കിവെച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചുകഴിഞ്ഞതിനാൽ അധികമായി 20,000 കോടി രൂപ കൂടി വേണമെന്ന് ഗ്രാമവികസന മന്ത്രാലയം ആവശ്യപ്പെട്ടതായും പറയുന്നു. തൊഴിലുറപ്പ് കൂലി വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്. ജനങ്ങളിലേക്ക് നേരിട്ടു പണമെത്തിക്കുന്ന പദ്ധതിയായതിനാൽ ഇതുവഴി ഗ്രാമീണമേഖലയ്ക്ക് കൂടുതൽ ഊർജംപകരാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. വളരണം, വാഹനവിപണി കടുത്ത വിൽപ്പനമാന്ദ്യം നേരിടുന്ന വാഹനവിപണിക്ക് ആശ്വാസപദ്ധതികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വിപണി കരകയറാത്തതിനാൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. സാമ്പത്തികമാന്ദ്യത്തിനുപുറമേ, ഏപ്രിലിൽ ബി.എസ്. 6 വാഹനങ്ങൾ നിർബന്ധമാക്കുന്നതോടെ ബി.എസ്. 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റുതീർക്കണമെന്നതും കമ്പനികൾക്ക് വെല്ലുവിളിയാണ്. പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് പദ്ധതികൊണ്ടുവരുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷിക്കാം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കൽ, ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കും തുക വകയിരുത്തിയേക്കാം. പെട്രോൾ പൊള്ളരുത് പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ്-അടിസ്ഥാന സൗകര്യ സെസ് എന്നിവ ഓരോ രൂപ വീതം ജൂലായ് ബജറ്റിൽ വർധിപ്പിച്ചിരുന്നു. ഇതോടൊപ്പം വിൽപ്പന നികുതി അഥവാ വാറ്റ് കൂടി ചേരുമ്പോൾ ഫലത്തിൽ പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.30 രൂപയും കൂടി. അതിനാൽ പുതിയ ബജറ്റിൽ പെട്രോളിനെയും ഡീസലിനെയും വീണ്ടും പൊള്ളിച്ചാൽ സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവെക്കാം. എയർ ഇന്ത്യ ബാക്കിവെക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുമെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബജറ്റിൽ 90,000 കോടി രൂപയാണ് ഓഹരിവിൽപ്പനയിലൂടെ ലക്ഷ്യമിട്ടത്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിന്റെ ഓഹരിവിഹിതം 51 ശതമാനത്തിലും താഴെയാക്കാൻ പദ്ധതിയുണ്ട്. ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർ ഇന്ത്യ വിൽപ്പനയിലൂടെ വരുന്ന അധികബാധ്യതയ്ക്കും ബജറ്റിൽ പരിഹാരം കണ്ടേക്കും. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. ബാക്കി വരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകുമെന്നതിനാൽ ബജറ്റിൽ എന്തെങ്കിലും നിർദേശമുണ്ടായേക്കും. ടീം നിർമല രാജീവ് കുമാർ (ധനകാര്യ സെക്രട്ടറി, 1986 ബാച്ച് ഐ.എ.എസ്. ജാർഖണ്ഡ് കേഡർ) അതനു ചക്രബർത്തി (സാമ്പത്തികകാര്യ സെക്രട്ടറി, 1985 ബാച്ച് ഐ.എ.എസ്. ഗുജറാത്ത് കേഡർ) തുഹിൻ കാന്ത പാണ്ഡെ (ഓഹരിവിറ്റഴിക്കൽ സെക്രട്ടറി, 1987 ഐ.എ.എസ്. ഒഡിഷ കേഡർ) അജയ് ഭൂഷൺ പാണ്ഡെ (റവന്യൂ സെക്രട്ടറി, 1984 ബാച്ച് ഐ.എ.എസ്. മഹാരാഷ്ട്ര കേഡർ) ടി.വി. സോമനാഥൻ (എക്സ്പെൻഡിച്ചർ സെക്രട്ടറി, 1987 ബാച്ച് ഐ.എ.എസ്. തമിഴ്നാട് കേഡർ)

from money rss http://bit.ly/2RHBPZh
via IFTTT

സെന്‍സെക്‌സ് 284 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. നിഫ്റ്റി 12,100 നിലവാരത്തിന് താഴെയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 284.84 പോയന്റ് താഴ്ന്ന് 40913.82ലും നിഫ്റ്റി 93.70 പോയന്റ് നഷ്ടത്തിൽ 12035.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1591 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, ലോഹം, ബാങ്ക്, ഊർജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു നഷ്ടത്തിൽ. Nifty ends Jan series below 12,100, Sensex falls 284 pts

from money rss http://bit.ly/2GBejXv
via IFTTT

സ്വര്‍ണ ഇറക്കുമതിയില്‍ 80ശതമാനം ഇടിവ്

ലോകത്തിൽ സ്വർണത്തിന് ഏറ്റവും കൂടുതൽ ഉപഭോക്തക്കളുള്ള ഇന്ത്യയും ചൈനയും 2019 കലണ്ടർ വർഷത്തിൽ അവസാനപാദത്തിൽ നടത്തിയ ഇറക്കുമതിയിൽ 80 ശതമാനം ഇടിവ്. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക തളർച്ചയാകാം ഇതിന്കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു. വാർഷികാടിസ്ഥാനത്തിൽ ചൈനയിലെ ഇറക്കുമതിയിൽ ഈകാലയാളവിൽ 10 ശതമാനമാണ് കുറവുണ്ടായിട്ടുള്ളത്. 2019 മൊത്തംവർഷം വിലയിരുത്തുമ്പോൾ ഏഴുശതമാനമാണ് ഇടിവ്. 637.3 ടണ്ണായാണ് ഇറക്കുമതി കുറഞ്ഞത്. സാമ്പത്തിക തളർച്ച, പണപ്പെരുപ്പത്തിലെ വർധന, വ്യാപാര തർക്കം, ഉയർന്ന വില തുടങ്ങിയവ പുതുതലമുറയെ സ്വർണത്തിൽനിന്ന് അകറ്റിയതായാണ് റിപ്പോർട്ടുകൾ. വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 2019 കലണ്ടർവർഷത്തിൽ 17 ശതമാനമാണ് ഇന്ത്യയിൽ ഇറക്കുമതിയിൽ കുറവുണ്ടായത്. 80% drop in gold jewellery demand in Dec quarter

from money rss http://bit.ly/2Gzk3B5
via IFTTT

Wednesday, 29 January 2020

സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വില 150 രൂപവരെ വര്‍ധിക്കും

ന്യൂഡൽഹി: ഒരുവർഷത്തിനുള്ളിൽ സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ 150 രൂപവരെ വർധനവുണ്ടായേക്കാം. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ജൂലായ്-ജനുവരി കാലയളവിൽ സബ്സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ ശരാശരി 10 രൂപയുടെ വർധനവാണുണ്ടായത്. 2022 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ ഓയിൽ സബ്സിഡി പൂർണമായി നിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ വിലവർധിപ്പിക്കുന്നത്. അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടമെടുത്തുകൊണ്ട് പൊതുമേഖല എണ്ണക്കമ്പനികൾക്ക് എൽപിജി സിലിണ്ടറിന്റെ വില ചെറിയതോതിൽ വർധിപ്പിക്കാൻ സർക്കാർ അനുമതിനൽകിയതായി അറിയുന്നു. ഇതോടെ ഒരുവർഷംകൊണ്ട് ബാങ്കിലെത്തുന്ന നിങ്ങളുടെ സബ്സിഡി തുക നിൽക്കും. 2019 ജൂലായ് മുതൽ 2020 ജനുവരിവരെ സബ്സിഡി നിരക്കിലുള്ള പാചകവാതകം സിലിണ്ടറിന് 63 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ പാചക വാതക സിലിണ്ടറിന്റെ വില 557 രൂപയാണ്. 157 രൂപയാണ് സബ്സിഡിയായി സർക്കാർ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നത്.

from money rss http://bit.ly/38NRj3E
via IFTTT

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി

ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഓഹരി വിപണി വെച്ചുപുലർത്തുന്നത്. ഓഹരി കൈമാറ്റ നികുതി (എസ്ടിടി), ദീർഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവ പുനസംഘടിപ്പിച്ചുകൊണ്ട് ബജറ്റ് ഓഹരി വിപണിക്ക് ആനുകൂല്യങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. വ്യവസായങ്ങൾക്ക് അനുകല നടപടികൾ, സാധാരണക്കാർക്കു നികുതിയിളവ്, ഉപഭോഗം വർധിപ്പിക്കുന്നതിന് ഗ്രാമീണ വിപണികൾക്ക് പ്രത്യേക പദ്ധതികൾ എന്നിവ ഉണ്ടാകുമെന്നുകരുതപ്പടുന്ന ബജറ്റിനെച്ചൊല്ലി വളരെവലിയ പ്രതീക്ഷയാണ് രൂപപ്പെട്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യമേഖല, വാഹന മേഖല, റിയൽ എസ്റ്റേറ്റ്, അക്വാകൾച്ചർ, ഹൗസിംഗ് മേഖലകൾക്ക് പ്രത്യേകം ആനുകൂല്യങ്ങളുണ്ടാകുമെന്നു കരുതുന്നു. ധനകമ്മിയുടെ കാര്യത്തിലാണെങ്കിൽ, 2020 സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ ബജറ്റിലെ കമ്മിയായ 3.3 ശതമാനത്തെയപേക്ഷിച്ച് 3.6 ശതമാനം മുതൽ 3.8 ശതമാനം വരെയുള്ള കമ്മി കൈകാര്യം ചെയ്യാൻ വിപണി സന്നദ്ധമാണ്. 2021 സാമ്പത്തിക വർഷത്തെ ധനകമ്മി ലക്ഷ്യം സാമ്പത്തിക വളർച്ച പ്രധാന ലക്ഷ്യമായി കണക്കിലെടുത്ത് അൽപം കൂടി ആയാസരഹിതവും ഉൾക്കൊള്ളാവുന്നതും ആയിട്ടായിരിക്കും തയാറാക്കുക എന്ന പ്രതീക്ഷയും എല്ലാവർക്കുമുണ്ട്. രാജ്യത്തെ 5ട്രില്യൺ യുഎസ് ഡോളർപാതയിലേക്ക് ആനയിക്കുന്നതിന് സർക്കാർ സമ്പദ് സ്ഥിതിയെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള കണക്കുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ബജറ്റിനെ ആശ്രയിച്ച് ഒരുപാട് കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നുണ്ട്. അതിനായി ജാഗ്രതയോടെയുള്ള കാത്തിരിപ്പിലാണ് വിപണി. പ്രതീക്ഷിച്ചതു പോലെ പോയവാരത്തിൽ വിപണി ഏകീകരണത്തിന്റെ ഒരുഘട്ടത്തിലേക്കാണു പ്രവേശിച്ചത്. മൂന്നാംപാദ ഫലങ്ങളെത്തുടർന്ന് വരുമാന നേട്ടത്തിലുണ്ടയ വീണ്ടെടുപ്പും ബജറ്റ് പ്രതീക്ഷകളും ഉൾപ്പടെ നിരവധി ഘടകങ്ങളാണിതിനുപിന്നിൽ. ഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ അതു പ്രതീക്ഷിച്ചതിനേക്കാൾ താഴെയായിരുന്നു.ബാങ്കിംഗ്, ഐടി തുടങ്ങിയ വൻകിട മേഖലകളിൽ ചെറിയ തോതിൽ തിരുത്തൽ ദൃശ്യമായി. വിലക്കയറ്റംമൂലം പലിശ നിരക്കിൽ ഉടനെയൊന്നും ഇളവുണ്ടാകാൻ പോകുന്നില്ല എന്നതിനാൽ ജാഗ്രതയുടെ ഈ പ്രവണത ഹൃസ്വകാലത്തേക്കു നിലനിൽക്കുമെന്നാണ് കരുതുന്നത്. ബാങ്കിംഗ് മേഖലയിൽ ഫലങ്ങൾ നന്നെങ്കിലും ആസ്തി നിലവാരം ഇപ്പോഴും പ്രശ്നം തന്നെയാണ്. അതു പരിഹരിക്കപ്പെടാൻ ഇനിയും സമയമെടുക്കും. ഇന്നത്തെ വളർച്ചാ സാധ്യതകളും വിശാല സാഹചര്യങ്ങളും ആസ്തി നിലവാരവും കണക്കിലെടുക്കുമ്പോൾ ചെറുകിട ബാങ്കുകളും സ്വകാര്യ ബാങ്കുകളും മെച്ചപ്പെട്ട പ്രകടനം നടത്താനാണ് സാധ്യത. കിട്ടാക്കടങ്ങളുടെ ഉയർന്നസ്ഥിതിയും കാലപ്പഴക്കംചെന്ന വ്യവസ്ഥകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലയനനീക്കങ്ങളും പരിഗണിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകളെ ശ്രദ്ധയോടെ വേണം സമീപിക്കാൻ. മോശം വായ്പകളുടെ അമിതഭാരം, മൂലധന അടിത്തറയുടെ കരുത്ത്, ദുർബലമായ ചില്ലറ വ്യപാരം എന്നീഘടകങ്ങൾ പരിഗണിച്ച് ശ്രദ്ധയോടെവേണം സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ ചെറുകിട ബാങ്കുകൾ അവയുടെ മെച്ചപ്പെട്ട പലിശലാഭം, ഗ്രാമീണമേഖലയിലുള്ള കേന്ദ്രീകരണം, മെച്ചപ്പെട്ട ആസ്തി നിലവാരം, കുറഞ്ഞ പലിശ നിരക്ക് എന്നിവ കാരണം ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട പ്രകടനം നടത്താനാണിട. രാഷ്ട്രീയ കാരണങ്ങൾ മൂലം ഗ്രാമീണവിപണിയിലുണ്ടാകാവുന്ന അസ്ഥിരതകൾ മാത്രമാണ് ഉൽക്കണ്ഠയുണർത്തുന്ന ഏകഘടകം. മൂന്നാംപാദ ഫലങ്ങൾക്കു ശേഷം നേട്ടം നിലനിർത്തിയ ഐടി മേഖലയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു ഫലങ്ങൾ. ബാങ്കിംഗ് സാമ്പത്തിക രംഗങ്ങളിലെ (ബിഎഫ്എസ്ഐ)സ്ഥാപനങ്ങളുടെ വളർച്ചാമാന്ദ്യം കാരണം ഇവയുടെ വരുമാന വളർച്ചയിൽ ക്രമീകരണമുണ്ടാവും. ഇടപാടുകാർ പണം ചിലവഴിക്കുന്നത് കുറയാനിടയായതും യൂറോപ്യൻ ബാങ്കുകളിലെ ഏകീകരണവും അമേരിക്കയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ആണ് ഇതിനു പിന്നിൽ. വൻകിട ഓഹരികളുടെ മൂല്യം വർധിക്കുമെങ്കിലും ചില പ്രത്യേക ഇടത്തരം ഓഹരികൾ ആകർഷകമായ മൂല്യനിർണയവും മറ്റുംകാരണം നല്ല പ്രകടനം കാഴ്ചവെയ്ക്കും. യുഎസ്- ചൈന വ്യാപാര ഉടമ്പടി പ്രതീക്ഷതുപോലെ അവസാനിച്ചതിനാൽ ആഗോള തലത്തിൽ കൂടുതൽ നേട്ടത്തിനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ഉടമ്പടിയുടെ അന്തിമഘട്ടമായ രണ്ടാംഘട്ടം ഈ വർഷം മാർച്ചിൽ പൂർത്തിയാവുമെന്നാണു കരുതപ്പെടുന്നത്. വിപണിയെ സംബന്ധിച്ചേടത്തോളം ഈഘട്ടമാണ് ഏറ്റവും പ്രധാനം എന്നതിനാൽ ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ ഗതിവിഗതികൾ വിപണി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഒന്നാം ഘട്ട ഉടമ്പടിയനുസരിച്ച് രണ്ടാംഘട്ടത്തിലെ അന്തിമ കരാർവരെ പുതിയ നിരക്കുകൾ മരവിപ്പിച്ചു നിർത്തിയിരിക്കുന്നു. ഒന്നാംഘട്ടം ഒരുവർഷം നീണ്ട സംഘർഷത്തിനും അനിശ്ചിതാവസ്ഥയ്ക്കും കാരണമായിട്ടും എല്ലാ ഉഭയ കക്ഷി പ്രശ്നങ്ങളും ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2teJqVW
via IFTTT

കൊറോണ:വൻ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും

ബെയ്ജിങ്: 'കൊറോണ' വൈറസ് 'സാർസ്' പകർച്ചവ്യാധി പോലെ സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. കൊറോണ ബാധിച്ച രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീതി കാരണം ഉപഭോക്തൃ ആവശ്യകത കുറയുമെന്നും ടൂറിസം, യാത്ര, വ്യാപാരം, സേവനം എന്നീ മേഖലകളെ ബാധിക്കുമെന്നും മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ക്രെഡിറ്റ് സ്ട്രാറ്റജി മാനേജിങ് ഡയറക്ടർ അറ്റ്സി സേത്ത് പറഞ്ഞു. ഇതു ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യ മേഖലയുടെ ചെലവ് വർധിക്കും. എസ്.ബി.ഐ.യുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പും സമാന നിരീക്ഷണം നടത്തി. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഗതാഗത, വ്യവസായ കേന്ദ്രമായതിനാൽ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതിനായി തുക വൻതോതിൽ വകയിരുത്തേണ്ടതിനാൽ ചൈനയുടെയും ലോകത്തിന്റെയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും എസ്.ബി.ഐ. ഇക്കോറാപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss http://bit.ly/2RZHmJN
via IFTTT

സെന്‍സെക്‌സില്‍ 131 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയിൽ നിലനിർത്താനായില്ല. സെൻസെക്സ് 131 പോയന്റ് നഷ്ടത്തിൽ 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 537 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 766 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൽക്ക് മാറ്റമില്ല. മറ്റ് ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയതും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണംകൂടിയതും വിപണിയെ ബാധിച്ചു. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, മാരുതി സുസുകി, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 131 pts

from money rss http://bit.ly/2REgtfk
via IFTTT

ജോലിവിട്ട് സംരംഭകനായി കോടികള്‍ വിറ്റുവരവുള്ള സാമ്രാജ്യത്തിന്റെ ഉടമയായ കഥ

ഉത്തർപ്രദേശിലെ നോയ്ഡ ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കൽ കമ്പനിയുടെ ഗ്ലോബൽ ഓപ്പറേഷൻസ് മേധാവിയായി കരിയറിന്റെ അത്യുന്നതിയിൽ എത്തിനിൽക്കുമ്പോഴാണ് മലയാളിയായ വി. ജ്യോതിഷ്കുമാർ രാജിവയ്ക്കുന്നത്. കേരളത്തിൽ വന്ന് സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കാനായിരുന്നു അത്. രാജിയുടെ കാരണം അറിഞ്ഞവർ ഞെട്ടി. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ അവർ സ്വയം പറഞ്ഞു: 'ഇയാൾക്ക് വട്ടാണ്...' 200 കോടി രൂപ വിറ്റുവരവുള്ള ഇലക്ട്രിക്കൽ കമ്പനിയെ വെറും 14 വർഷം കൊണ്ട് 8,000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാക്കി വളർത്തിയ ജ്യോതിഷ് പക്ഷേ, തന്റെ 'പ്ലാനി'ൽ നിന്ന് പിന്നോട്ടുപോകാൻ ഒരുക്കമായിരുന്നില്ല. സംരംഭകനാകാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുമെന്ന് ജ്യോതിഷിന് ഉറപ്പായിരുന്നു. താൻ കെട്ടിപ്പടക്കാൻ പോകുന്ന സംരംഭത്തെക്കുറിച്ച് കൃത്യമായ രൂപം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ജോലിവിട്ട്, നാട്ടിലെത്തി കൊച്ചി നഗരത്തിൽ സ്വന്തമായുണ്ടായിരുന്ന ഒരു ചെറിയ വീട്ടിൽനിന്ന് സംരംഭത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉപഭോക്താക്കളുടെ ഇടയിൽ സ്വീകാര്യത നേടിയെടുക്കണമെങ്കിൽ ഒരു 'ഗ്ലോബൽ ബ്രാൻഡ്' തന്നെ വേണമെന്ന് മനസ്സ് പറഞ്ഞു. അങ്ങനെ, യു.എസിലെ എൽ.ഇ.ഡി. ലൈറ്റിങ് കമ്പനിയായ 'ലൂക്കറി'ന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായുള്ള ലൈസൻസ് നേടിയെടുത്ത് 'ലൂക്കർ ഇന്ത്യ' എന്ന പേരിൽ സംരംഭം തുടങ്ങി. എൽ.ഇ.ഡി. ലൈറ്റിന്റെ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്തായിരുന്നു തുടക്കത്തിൽ വിൽപ്പന. 2014-15 സാമ്പത്തിക വർഷം ഏതാനും മാസങ്ങൾകൊണ്ടുതന്നെ വിൽപ്പന ഏഴുകോടി രൂപയിലെത്തി. ആദ്യം കേരളത്തിൽ മാത്രമായിരുന്നു വിൽപ്പനയെങ്കിൽ, പിന്നീട് തമിഴ്നാടും ആന്ധ്രയും കർണാടകവുമൊക്കെ പിടിച്ചു. അതിനുശേഷം മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലേക്കൊക്കെ ചുവടുവച്ചു. ഇതിനിടെ, വീടുകളിലേക്ക് ആവശ്യമായ എൽ.ഇ.ഡി. ബൾബുകളിൽ നിന്ന് വാണിജ്യാവശ്യങ്ങൾക്കും വ്യവസായാവശ്യങ്ങൾക്കും സ്റ്റേഡിയങ്ങളിലേക്കുമൊക്കെയുള്ള ലൈറ്റിങ് ഒരുക്കാൻ തുടങ്ങി. ഇപ്പോൾ ഫാൻ, സ്വിച്ച് ഗിയർ, വാട്ടർ ഹീറ്റർ എന്നീ മേഖലകളിലേക്കും സാന്നിധ്യമായി. വിറ്റുവരവ് ഏഴുകോടി രൂപയിൽ നിന്ന് 250 കോടിയിലേക്ക് എത്തുകയാണ്. ഇതിനിടെ, യു.എസിലെ ലൂക്കറിൽ നിന്ന് ബ്രാൻഡ് പൂർണമായി ജ്യോതിഷ്കുമാർ ഏറ്റെടുത്തു. മാത്രമല്ല, യു.എസ്., ഓസ്ട്രേലിയ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്തു. 100 കോടിയുടെ ഫണ്ടിങ് പ്രവർത്തനം തുടങ്ങി നാല് വർഷത്തിനുള്ളിൽ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിങ് നേടാൻ ലൂക്കറിന് കഴിഞ്ഞു. യു.എസ്. ആസ്ഥാനമായ 'സിംഗുലാർ ഗഫ്' എന്ന നിക്ഷേപക സ്ഥാപനത്തിൽ നിന്ന് 100 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നേടിയത്. 22 ശതമാനം ഓഹരികൾ നൽകിക്കൊണ്ടായിരുന്നു ഇത്. ലൂക്കറിന്റെ മൂല്യം ഇതോടെ 450 കോടി രൂപയായി. ഇന്ത്യയിലെ ഒരു ഇലക്ട്രിക്കൽ ഉത്പന്ന കമ്പനി ചുരുങ്ങിയ കാലംകൊണ്ട് നേടുന്ന ഏറ്റവും ഉയർന്ന മൂല്യം കൂടിയാണ് ഇത്. ലക്ഷ്യം 1,000 കോടി രൂപ ഈ വർഷം 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്ന ലൂക്കർ, 2023 ഓടെ ഇത് 1,000 കോടി രൂപയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ 280 വിതരണക്കാരും 640 ഡീലർമാരുമാണ് ഉള്ളത്. ഇത് യഥാക്രമം 1000-വും 2000-വും ആക്കും. 60,000 കടകളിൽ ഇന്ന് ലൂക്കർ ഉത്പന്നങ്ങളുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ അത് നാല് ലക്ഷമാക്കി ഉയർത്തുമെന്നും ലൂക്കർ മാനേജിങ് ഡയറക്ടർ വി. ജ്യോതിഷ്കുമാർ പറഞ്ഞു. 'ലൂക്കർ ലക്സെ' എന്ന പേരിലുള്ള എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളുടെ എണ്ണം വൻതോതിൽ ഉയർത്താനും പദ്ധതിയുണ്ട്. നിലവിൽ ഇത്തരത്തിൽ 23 ഔട്ട്ലെറ്റുകളാണ് ഉള്ളത്. നിർമാണ ഹബ്ബ് ലൈറ്റിങ് ഉൾപ്പെടെയുള്ള പല മേഖകളിലും ഇന്ത്യ ലോകത്തിന്റെ 'മാനുഫാക്ചറിങ് ഹബ്ബ്' ആയി മാറാൻ പോകുകയാണെന്ന് ജ്യോതിഷ്കുമാർ അഭിപ്രായപ്പെട്ടു. ചൈനയിൽ ഉത്പാദനച്ചെലവ് കൂടുന്നതാണ് കാരണം. കോയമ്പത്തൂരിൽ 21 ഏക്കറിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള എൽ.ഇ.ഡി. ലൈറ്റിങ് ഫാക്ടറി സ്ഥാപിക്കുകയാണ് ലൂക്കർ. ആദ്യഘട്ടത്തിൽ 500 കോടി രൂപയുടെ ലൈറ്റുകളാണ് പ്രതിവർഷം ഉത്പാദിപ്പിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ എൽ.ഇ.ഡി. ലൈറ്റിങ് ഫാക്ടറികളിലൊന്നായിരിക്കും ഇത്. 2020 മേയ് മാസം ഇത് സജ്ജമാകും. 800 പേർക്ക് നേരിട്ട് തൊഴിലസരം സൃഷ്ടിക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ ഫാക്ടറി ഹരിത കെട്ടിടമായിരിക്കും. രണ്ടാം ഘട്ടത്തിൽ ഫാൻ, വാട്ടർ ഹീറ്റർ എന്നിവ ഉത്പാദിപ്പിക്കും. എനർജി എഫിഷ്യൻസി വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതും പ്രകൃതിസൗഹൃദവുമാണ് ലൂക്കറിന്റെ ഉത്പന്നങ്ങളെന്ന് ജ്യോതിഷ്കുമാർ പറഞ്ഞു. എൽ.ഇ.ഡി. ലൈറ്റുകൾക്ക് പുറമെ, ഫാനുകൾക്കും കുറഞ്ഞ വൈദ്യുതി മതി. സോളാർ വാട്ടർ ഹീറ്ററും ഈ ലക്ഷ്യത്തോടെയുള്ള ഉത്പന്നമാണ്. കുടുംബം ഭാര്യ ബിന്ദു എസ്. കുറുപ്പ് ഒരു പൊതുമേഖലാ ബാങ്കിൽ സീനിയർ മാനേജരാണ്. മക്കൾ: ആകാശ് (ബിറ്റ്സ് പിലാനിയിൽ നിന്ന് എൻജിനീയറിങ്ങും എൻ.എം.ഐ.എം.എസിൽ നിന്ന് ഫിനാൻസിൽ എം.ബി.എ.യും പൂർത്തിയാക്കി. ഉടൻതന്നെ ബിസിനസിലേക്ക് ഇറങ്ങും), അവിനാശ് (കൊച്ചി അമൃത മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി). ഒഴിവുവേളകൾ സ്ഥിരമായി ബാഡ്മിന്റൺ കളിക്കുന്ന ജ്യോതിഷ് വായന ഏറെ ഇഷ്ടപ്പെടുന്നു. 'ആസ്ക് വൈ ? തിങ്ക്... വൈ നോട്ട് ?' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. roshan@mpp.co.in

from money rss http://bit.ly/2RCQAwi
via IFTTT

ഇറക്കുമതിചെയ്ത ഉള്ളികെട്ടിക്കിടക്കുന്നു: 10 രൂപ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും

ന്യൂഡൽഹി:കഴിഞ്ഞമാസം രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയർന്നപ്പോൾ തുർക്കിയിൽനിന്നും മറ്റും ഇറക്കുമതിചെയ്ത ഉള്ളി വിലകുറച്ച് സംസ്ഥാനങ്ങൾക്കു വിൽക്കാൻ കേന്ദ്രം തീരുമാനിച്ചു. കിലോയ്ക്ക് 50 രൂപത്തോതിൽ ഇറക്കുമതിചെയ്ത വലുപ്പംകൂടിയ ഉള്ളി പത്തോപതിനഞ്ചോ രൂപയ്ക്ക് സംസ്ഥാനങ്ങൾക്കു നൽകാനാണ് ആലോചന. വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിദേശയുള്ളിക്ക് ആവശ്യക്കാരില്ലാത്തതിനാൽ അവ കെട്ടിക്കിടക്കുകയാണ്. ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് വാങ്ങിയവിലയ്ക്കു മറച്ചുവിൽക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അതോടെയാണ് വിലകുറച്ച് സംസ്ഥാനങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചത്. 33,500 ടൺ ഉള്ളി മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. മഹാരാഷ്ട്ര, കർണാടക, ഒഡിഷ, ഹരിയാണ, അസം സംസ്ഥാനങ്ങൾ ഉള്ളിയിറക്കുമതിക്കു നൽകിയ ഓർഡർ പിൻവലിക്കുകയും ചെയ്തു. ഇതോടെ കെട്ടിക്കിടക്കുന്നവ വിലകുറച്ചു വിൽക്കുകയല്ലാതെ സർക്കാരിനു പോംവഴിയില്ലാതായി. നാഫെഡ് വഴി വിൽക്കാനാണ് നീക്കം. കഴിഞ്ഞമാസം കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽപ്പോയ ഉള്ളിയുടെ വില ഇപ്പോൾ 50 രൂപയാണ്. അടുത്തമാസത്തോടെ ആഭ്യന്തര ഉള്ളിയുടെ വരവു കൂടും. Content Highlights:Onion Turkey

from money rss http://bit.ly/37ErNxH
via IFTTT

സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ ഭീതിയിൽ രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 231.80 പോയന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തിൽ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1268 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1201 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രടെൽ, നെസ് ലെ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, ടിസിഎസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ ഉയർത്തെഴുന്നേല്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. Sensex up 232 pts

from money rss http://bit.ly/2U3liAm
via IFTTT

Tuesday, 28 January 2020

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടുദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത ഒാഹരി വിപണിയിൽ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 12136ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. 277 ഓഹരികൾ നഷ്ടത്തിലും. 40 ഓഹരികൾക്ക് മാറ്റവുമില്ല. ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ഗ്രാസിം, വേദാന്ത, റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ടിസിഎസ്, ഐഷർമോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ ഉയർത്തെഴുന്നേല്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. Nifty above 12,100, Sensex up 274 pts

from money rss http://bit.ly/2RYY77D
via IFTTT