121

Powered By Blogger

Friday, 21 August 2020

Kilukil Pambaram Lyrics : Kilukkam Malayalam Movie Song

Movie: Kilukkam

Year: 1991
Singer: M. G. Sreekumar
Lyrics: Bichu Thirumala
Music: S. P. Venkatesh
Actor: Mohanlal
Actress: Revathy

Kilukil Pamparam Thiriyum Maanasam 
Ariyaathambili... Mayangu Vavavooo 
Umm mmm..Chanchakkam Umm mmm..Chanchakkam 
Panineer Chandrike Iniyee Poonkavil 
Kuliril Melle Nee Thazhukuu Vavavooo 
Umm mmm..Chanchakkam Umm mmm..Chanchakkam

Meda Manjum Moodiyee Kunnum Poikayum 
Paal Nilavin Shayyayil Mayangum Velayil 
Thalam Poya Ninnil Meyum Novumaay 
Thaane Veenurangu Thennal Kannyake 
Thaarakangal Thunnumee Raavin Menavil 
Umm mmm..Chanchakkam Umm mmm..Chanchakkam 

Kilukil Pamparam Thiriyum Maanasam 
Ariyaathambili... Mayangu Vavavooo 
Umm mmm..Chanchakkam Umm mmm..Chanchakkam 

Ethu Vavin Kauthukam Mizhiyil Vangi Nee 
Ethu Poovin Saurabham Thanuvil Thangi Nee 
Thaane Ninte Ormmathan Chaayam Manjatho 
Kaalam Neytha Jaalamo Maaya Jaalamo 
Thenju Poya Thinkale Vavo Vavavo 
Umm mmm..Chanchakkam Umm mmm..Chanchakkam 

Panineer Chandrike Iniyee Poonkavil 
Kuliril Melle Nee Thazhukuu Vavao 
Panineer Chandrike Iniyee Poonkavil 
Kuliril Melle Nee Thazhukuu Vavavooo 
Umm mmm..Chanchakkam Umm mmm..Chanchakkam 
Umm mmm..Umm mmm..



* This article was originally published here

Thursday, 20 August 2020

സൗദിയിലെ പബ്ലിക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ജിയോയില്‍ 7,500 കോടി രൂപ നിക്ഷേപിച്ചേക്കും

ജിയോ പ്ലാറ്റ്ഫോംസിൽ വിദേശ നിക്ഷേപം നിലയ്ക്കുന്നില്ല. ഏറ്റവും ഒടിവിൽ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(പിഐഎഫ്) 7500 കോടി രൂപ(ഒരു ബില്യൺ ഡോളർ) നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെകൂടാതെ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി(എഡിഐഎ)യും സമാനമായ തുക നിക്ഷേപം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ജിയോയുടെ ഫൈബർ മേഖലയിലായിരിക്കും ഇരുകമ്പനികളും നിക്ഷേപം നടത്തുക. രാജ്യത്ത് മറ്റ് രണ്ടുമേഖലകളിൽകൂടി നിക്ഷേപം നടത്തുന്നതിന് സൗദി രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് പദ്ധതിയുണ്ട്. മഹാരാഷ്ട്രയിൽ ഗ്രീൻഫീൽഡ് പെട്രോളിയം റിഫൈനറിക്കും റിലയൻസിന്റെതന്നെ പെട്രോകെമിക്കൽ ബിസിനസിനുമായിരിക്കും പണംമുടക്കുക. നിലവിൽ ഒരു ഡസനിലേറെ വിദേശ കമ്പനികൾക്കായി ജിയോയിൽ 32.97ശതമാനം ഉടമസ്ഥതാവകാശമുണ്ട്. ഫേസ്ബുക്കിന് 9.99ശതമാനവും ഗൂഗിളിന് 7.73ശതമാനവുമാണിത്. അതായത് 1,52,056 കോടി രൂപയാണ് ഇതുവരെ ജിയോയിലെത്തിയ വിദേശ നിക്ഷേപം. ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയെക്കൂടാതെ സിൽവർ ലേയ്ക്ക്, വിസ്റ്റ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബാദല, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റൽ ക്യാപിറ്റൽ, ക്വാൽകോം തുടങ്ങിയ കമ്പനികളാണ് ഇത്രയുംതുക നിക്ഷേപം നടത്തിയത്.

from money rss https://bit.ly/3aNoQxg
via IFTTT

സെന്‍സെക്‌സില്‍ 303 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 303 പോയന്റ് നേട്ടത്തിൽ 38,523ലും നിഫ്റ്റി 92 പോയന്റ് ഉയർന്ന് 11404ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1581 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 401 ഓഹരികൾ നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഗ്രാസിം, യുപിഎൽ, മാരുതി സുസുകി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. പിൻബി, ഇന്ത്യ ബുൾസ് ഹൗസിങ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പടെ 51 കമ്പനികളാണ് വെള്ളിയാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3glKRnH
via IFTTT

യു.പി.ഐ. പേമെന്റ് സേവനം വിദേശത്ത് എത്തിക്കാൻ എൻ.പി.സി.ഐ.

മുംബൈ: രാജ്യത്തെ ഡിജിറ്റൽ ഇടപാടു രംഗത്ത് വൻതരംഗമായി മാറിയ യു.പി.ഐ.(യുണീക് പേമെന്റ് ഇന്റർഫേസ്), റുപ്പേ കാർഡ് സേവനങ്ങൾ വിദേശരാജ്യങ്ങളിൽ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പുതിയ കമ്പനി രൂപവത്കരിച്ച് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.). ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് എൻ.പി.സി.ഐ.യുടെ ഡിജിറ്റൽ പേമെന്റ് സേവനങ്ങൾക്ക് താത്പര്യമുയർന്ന സാഹചര്യത്തിലാണ് നടപടി. എൻ.പി.സി.ഐ. ഇന്റർനാഷണൽ പേമെന്റ്സ് ലിമിറ്റഡ് (എൻ.ഐ.പി.എൽ.) എന്ന കമ്പനിക്കാണ് രൂപംനൽകിയിരിക്കുന്നത്. പുതിയ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റിതേഷ് ശുക്ലയെ നിയമിച്ചിട്ടുണ്ട്.

from money rss https://bit.ly/3lf6yK6
via IFTTT

350 രൂപയ്ക്ക് കുരുമുളക് ലഭിക്കുമ്പോൾ 550 രൂപയ്ക്ക് ഇറക്കുമതി

മട്ടാഞ്ചേരി: രാജ്യത്ത് കുരുമുളകിന് കിലോഗ്രാമിന് വില 350 രൂപ. ശ്രീലങ്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മുളകിന് വില 550 രൂപ. എന്നിട്ടും ആറ് മാസങ്ങൾക്കിടയിൽ ശ്രീലങ്കയിൽനിന്ന് ഇറക്കിയത് 1455 ടൺ കുരുമുളക്. കൂടിയ വിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത് എന്തിനാണെന്നാണ് വ്യാപാര സമൂഹത്തിന്റെ ചോദ്യം. ജൂലായിയിൽ മാത്രം 738 ടൺ കുരുമുളകാണ് ശ്രീലങ്കയിൽനിന്ന് ഇറക്കിയത്. കുരുമുളക് കർഷകർക്ക് ശരിയായ വില ലഭിക്കുന്നതിനാണ് ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം നടപടിയെടുത്തത്. തുടർന്ന് ഇറക്കുമതി ചെയ്യുന്ന മുളകിന്റെ കുറഞ്ഞ വില കിലോഗ്രാമിന് 500 രൂപയായി നിശ്ചയിച്ചു. ഇപ്പോൾ സാഫ്ത കരാർ പ്രകാരം ശ്രീലങ്കയിൽനിന്ന് മുളക് ഇറക്കുമതി ചെയ്യുന്നതിന് കിലോയ്ക്ക് 500 രൂപ കൂടാതെ എട്ട് ശതമാനം നികുതിയും നൽകണം. മറ്റ് ചെലവുകളടക്കം കുറഞ്ഞത് 550 രൂപയാകും. ഏഴ് മാസം, ഇറക്കുമതി 12,991 ടൺ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തത് 12,991 ടൺ കുരുമുളകാണ്. ഇതിൽ കൂടുതലും സത്ത് എടുത്ത ശേഷം തിരിച്ച് അയയ്ക്കുന്നതിനായിരുന്നു. എന്നാൽ സത്ത് എടുത്ത ശേഷം ബാക്കി വരുന്ന ചണ്ടി കുരുമുളക് വിപണിയിലേക്ക് വരുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പത്ത് ശതമാനം മാത്രമാണ് സത്ത്. ബാക്കി 90 ശതമാനവും ചണ്ടിയാണ്. ഈ ചണ്ടി നശിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും അത് ചെയ്യാതെ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുകയാണ്. നല്ല മുളകിനൊപ്പം ചണ്ടിയും ചേർത്ത് വിപണിയിലെത്തിക്കുന്നവരുമുണ്ട്. ഇതുകൊണ്ടാണ് കുരുമുളക് വില കുറയുന്നതെന്ന് ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡേഴ്സ് പ്ലാന്റേഴ്സ് കൺസോർഷ്യം കോ-ഓർഡിനേറ്റർ കിഷോർ ശ്യാംജി ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നല്ല ഡിമാൻഡുള്ള കാലമായിട്ടും കുരുമുളകിന് വില ഉയരാത്തതിനാൽ കേരളത്തിലെ കർഷകർ പ്രതിസന്ധിയിലാണ്. ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണം കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് കുരുമുളക് ലഭിക്കുമ്പോൾ കൂടിയ വിലയ്ക്ക് വിദേശത്തു നിന്ന് ഇറക്കുമതി നടത്തുന്നതിൽ ദുരൂഹതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ ഈ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയതായി ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡേഴ്സ്, പ്ലാന്റേഴ്സ് കൺസോർഷ്യം കോ-ഓർഡിനേറ്റർ കിഷോർ ശ്യാംജി പറഞ്ഞു.

from money rss https://bit.ly/3aLYlba
via IFTTT

Peyyum Nilaavu Lyrics : Maniyarayile Ashokan Malayalam Movie Song

Movie: Maniyarayile Ashokan 
Year: 2020 
Singer: Dulquer Salmaan & Gregory 
Lyrics: Shihas Ammedkoya 
Music: Sreehari K Nair 
Actor: Gregory 
Actress: Anupama Parameswaran
 



Peyyum Nilaavulla Raavil Aaro..Aaro.. 
Aambal Manipoovinullil Vanne Aaroo 
Vaar Meghavum Ven Thaaravum 
Manjum Kaatum Kaanathe Thaazhe Vanne.. 

Maaaayaa..... Moham... 
Iru Mizhikalil Aniviralodu Thoovunnu Poovill Aaaaaro.. 

Venal Kinavin Thooval Pozhinje Kaanathe Ninnil Cherunnatharo 
Thoomaarivillin Chaayanagalaale Ullam Thalodan Kaineeti Aaro 
Kaathoram Vannoro Nimishanthin Eenangal 
Moolummm... Aaro Oo...
Mounam Polum Thaenaye Maattum Aaro...

Megham... Pole... 
Mazhaneer Kudamanuragam Thorathe Thanne Aaaaaro... 

Raatheerathin Aambal Poovo
Maanathe Moha Thinkalodu Cherum Neram 
Premathin Aadhya Sugandham
Iravathin Mizhikalo
Ivare Nokki Nilkkumizhamuriyaa 

Kaaval Pole Aaro Dhoore 
Aathmavin Geetham Paadum

Eeetho... Vegam.... 
Mazhaneer Kudamanuragam Thoraathe Peyyum Mele...



* This article was originally published here

സെന്‍സെക്‌സ് 394 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 394 പോയന്റ് താഴ്ന്ന് 38,220.39ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തിൽ 11,312.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടൈറ്റാൻ കമ്പനി, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, യുപിഎൽ, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. എൻടിപിസി, ഒഎൻജിസി, കോൾ ഇന്ത്യ, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, ഐഒസി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, സിപ്ല, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.87ശതമാനവും 0.72ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകളിൽ ബിഎസ്ഇ പവർ, യൂട്ടിലിറ്റീസ് എന്നിവ നാലുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസ് ഫെഡറൽ റിസർവ് യോഗത്തിന്റെ മിനുട്സിൽ സമ്പദ്ഘടന ഉടനെയൊന്നും ശക്തിപ്പെടില്ലെന്ന പരമാർശത്തെതുടർന്ന് ആഗോള വിപണികളെല്ലാം നഷ്ടത്തിലായിരുന്നു. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലുമുണ്ടായത്.

from money rss https://bit.ly/2Yfpw9h
via IFTTT

മൊബൈല്‍ ഹാക്കര്‍മാരെ കരുതിയിരിക്കുക: ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ വിശദീകരിച്ച് എസ്ബിഐ

സൈബർ തട്ടിപ്പുകാർക്കെതിരെ കരുതിയിരിക്കാൻ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മൊബൈൽ വഴിയുള്ള തട്ടിപ്പാണ് കൂടുതൽ നടക്കുന്നത്. സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാരുടെ ചതിയിൽനിന്ന് രക്ഷപ്പെടാമെന്നും ഒരു മിനുട്ടുള്ള വീഡിയോ ക്ലിപ്പിനൊപ്പം എസ്ബിഐ ട്വീറ്റ് ചെയ്തു. വൈറസ് ആക്രമണത്തിൽ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. Dont be a victim of mobile hackers and learn some smart ways to keep your device secured. Lets make things difficult for the hackers.#BeAlert #BeSafe #CyberSecurity #OnlineFraud #OnlineScam pic.twitter.com/O3TlvCGyGS — State Bank of India (@TheOfficialSBI) August 19, 2020 ചെയ്യരുതാത്ത കാര്യങ്ങൾ മൊബൈൽ ഫോൺ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ഉപയോഗിക്കാത്ത ആപ്പുകളും കണക്ഷനുകളും തുറന്നിടരുത്. അറിയാത്ത, വിശ്വാസമില്ലാത്ത നെറ്റ് വർക്കുകയളുമായി ബന്ധിപ്പിക്കരുത്. പാസ് വേഡ്, യൂസർ നെയിം തുടങ്ങിയവ ഫോണിൽ സൂക്ഷിക്കരുത്. വൈറസ് ബാധിച്ച ഡാറ്റ മറ്റൊരു മൊബൈൽ ഫോണിലേയ്ക്ക് കൈമാറരുത്. ചെയ്യേണ്ടവ പതിവായി ഡാറ്റയുടെ ബായ്ക്കപ്പ് എടുക്കുക. 15 അക്ക ഇഎംഈഐ നമ്പർ കുറിച്ചുവെയ്ക്കുക. മൊബൈൽ ഫോൺ സ്ക്രീൻ ലോക്ക് ചെയ്യുക. മൊബൈലിൽനിന്ന് കംപ്യൂട്ടറിലേയ്ക്ക് ഡാറ്റ കൈമാറുംമുമ്പ് ഏറ്റവുംപുതിയ ആന്റിവൈറസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കാൻ ചെയ്തെന്ന് ഉറപ്പുവരുത്തുക. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം പതിവായി അപ്ഡേറ്റ് ചെയ്യുക. പൊതുവായ ഇടങ്ങളിലെ ചാർജിങ് സ്റ്റേഷനുകളിൽ ഫോൺ ചാർജ് ചെയ്യുന്നതിനെതിരെ നേരത്തെ എസ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. മാൽവെയറുകൾ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിച്ചുവേണം ഇത്തരം സ്ഥലങ്ങളിൽ ഫോൺ ചാർജുചെയ്യേണ്ടത്. ഫോണിലുള്ള പാസ് വേഡുകളും പ്രധാന വിവരങ്ങളും ചോരാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

from money rss https://bit.ly/2Qcffq2
via IFTTT

ആപ്പിളിന്റെ വിപണിമൂല്യം രണ്ടു ലക്ഷം കോടി ഡോളര്‍ മറികടന്നു

യുഎസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനി ഇതാദ്യമായി രണ്ടു ലക്ഷം കോടി ഡോളർ വിപണിമൂല്യം നേടി. ഐ ഫോൺ നിർമാതാക്കളായ ആപ്പിളാണ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടുവർഷത്തിനിടെ ഇരട്ടിയായാണ് മൂല്യംവർധിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം ബ്രസീൽ, ഓസ്ട്രേലിയ, കാനാഡ, റഷ്യ, ദക്ഷിണ കൊറിയ, സ്പെയിൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയെ മറികടന്നു. ഒരു ലക്ഷം കോടി ഡോളറിന് മുകളിലാണ് ഈ രാജ്യങ്ങളുടെ ജിഡിപി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിളിന്റെ ഓഹരിവിലയിൽ ഈവർഷം 60ശതമാനം നേട്ടമാണുണ്ടായത്. 1980 ഡിസംബർ 12ന് ലിസ്റ്റ് ചെയ്ത കമ്പനി ഒരു ലക്ഷം കോടി വിപണിമൂല്യം മറികടക്കാൻ 40വർഷമെടുത്തു. അതിനിടയിൽ നാലുതവണ ഓഹരി വിഭജിച്ചു. മൈക്രോ സോഫ്റ്റും ആമസോണുമാണ് വിപണിമൂല്യത്തിന്റെകാര്യത്തിൽ ആപ്പിളിനു പിന്നിലുള്ളത്. 1.6 ലക്ഷം കോടി ഡോളറാണ് ഈ കമ്പനികളുടെ മൂല്യം. ആൽഫബറ്റിന്റെ മൂല്യമാകട്ടെ ഒരു ലക്ഷം കോടിക്കുമുകളിലുമാണ്. കൂടുതൽ ജിഡിപിയുള്ള രാജ്യങ്ങളിൽ യുഎസ് ആണ് ഒന്നാമത്. 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ജിഡിപി. 19 ലക്ഷം കോടി ഡോളറുമായി യൂറോപ്യൻ യൂണിയനാണ് രണ്ടാം സ്ഥാനം. ചൈനയ്ക്ക് 14 ലക്ഷം കോടിയും ജപ്പാനും ജർമനിക്കും അഞ്ച് ലക്ഷം കോടിയുമാണ് ജിഡിപി. ഇന്തയുടേത് 3 ലക്ഷം കോടി ഡോളറിനടുത്താണ്. With $2 trillion market cap, Apple tops GDP of Brazil, Australia, Canada and more

from money rss https://bit.ly/3l2dVo0
via IFTTT

Wednesday, 19 August 2020

വീണ്ടും വില കുറഞ്ഞു; 10 ദിവസം കൊണ്ട് ഇടിഞ്ഞത് പവന് 3,120 രൂപ

സംസ്ഥനത്ത് സ്വർണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയിൽ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വർണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി. ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് പത്തു ദിവസം പിന്നിടുമ്പോൾ വിലയിൽ 3,120 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔൺസ് തനിത്തങ്കത്തിന് 1,940 ഡോളർനിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്. യു.എസ്. ഫെഡ് റിസർവിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയിൽ ഇടിവുണ്ടായത്. ദേശീയ വിപണിയിൽ ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 52,320നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Content Highlights:gold price down

from money rss https://bit.ly/3aGy4ep
via IFTTT

സെന്‍സെക്‌സില്‍ 326 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 326 പോയന്റ് നഷ്ടത്തിൽ 38,287ലും നിഫ്റ്റി 94 പോയന്റ് താഴ്ന്ന് 11,314ലിലുമാണ് വ്യാപാരം ആരംഭിച്ചത്. സൺ ഫാർമ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, റിലയൻസ്, മാരുതി, ഏഷ്യൻ പെയിന്റ്സ്, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. യുഎസ് സാമ്പത്തിക മേഖല അനിശ്ചിതത്വത്തിലാണെന്നഫെഡ് റിസർവിന്റെ മുന്നറിയിപ്പ് പുറത്തുവന്നതിനെതുടർന്ന് ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉൾപ്പടെയുള്ള 58 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2Yj3Mto
via IFTTT

വ്യാജ ഇന്‍ഷുറന്‍സ് രേഖനല്‍കി കബളിപ്പിച്ചു: 17 ലക്ഷം നഷ്ടപരിഹാരം കിട്ടാതെ ആശ്രിതര്‍

കോഴിക്കോട്: വ്യാജ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് സമർപ്പിച്ച് തമിഴ്നാട് സ്വദേശിയായ വാഹന ഉടമ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തെയും ട്രാഫിക് പോലീസിനെയും വഞ്ചിച്ചു. അപകടത്തിൽ മരിച്ച 59-കാരന്റെ ഭാര്യയും മക്കളും നഷ്ടപരിഹാരമായി കോടതി വിധിച്ച 16.79 ലക്ഷം രൂപയും പലിശയും കിട്ടാതെ ക്ലേശിക്കുന്നു. ഇവരുടെ കുടുംബം വൻസാമ്പത്തിക ക്ലേശത്തിലുമാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ 'തിരുവോണം'(തറമ്മൽ) വീട്ടിൽ കെ. തുളസീദാസ് ആണ് ബീച്ച് റോഡിൽവെച്ച് നാഷണൽ പെർമിറ്റ് ലോറിയിടിച്ചു മരിച്ചത്. 2016 സെപ്റ്റംബർ ഏഴിനാണ് അപകടമുണ്ടായത്. ഇ.എസ്.ഐ. ആശുപത്രിയിലെ റിട്ട. ആംബുലൻസ് ഡ്രൈവറായിരുന്നു തുളസീദാസ്. ബൈക്ക് യാത്രക്കാരനായ തുളസീദാസ് അപകടസമയത്ത് വണ്ടി റോഡരികിൽ നിർത്തി ഫോൺ ചെയ്യുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടി.എൻ.-28-2320 നമ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ജൂലായ് 25-ന് തുളസീദാസ് സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചു. ഭാര്യ സി.ബി. സത്യവതിയും രണ്ടുമക്കളും അനാഥരായി. ട്രാഫിക് പോലീസ് കേസെടുത്തപ്പോൾ ലോറി ഉടമകളായ തമിഴ്നാട് സേലം ആത്തൂർ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സീതേരി രാജവേൽ രാമസ്വാമിയും ഭാര്യ സരസു രാജവേലും ഹാജരാക്കിയ പോളിസി കൃത്രിമമായി ചമച്ച രേഖയാണെന്ന് കോടതി കണ്ടെത്തി. പോളിസി യഥാർഥത്തിൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള എം.എച്ച്. -48 -ഇസഡ്-8086 നമ്പർ സ്കൂട്ടറിന്റേതായിരുന്നു. ഇത് മനസ്സിലാക്കിയ സ്വകാര്യഇൻഷുറൻസ് കമ്പനി കോടതിയെ ഇക്കാര്യം ധരിപ്പിച്ച് കേസിൽനിന്ന് തലയൂരി. എന്നാൽ, മരിച്ചയാളുടെ കുടുംബത്തിന് സംഭവിച്ച നഷ്ടം കണക്കിലെടുത്ത് കോഴിക്കോട് എം.എ.സി.ടി. കോടതി നഷ്ടപരിഹാരം വിധിച്ചു. ഈ തുക വാഹന ഉടമകൾ നൽകണമെന്നും വിധിയിലുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ അവരുടെ സ്വത്തു കണ്ടെത്തി കണ്ടുകെട്ടണമെന്നും കോടതി നിർദേശമുണ്ട്. എന്നാൽ, രണ്ടുവർഷംമുമ്പ് വിധിയായ കേസിൽ ഉടമകളെ കണ്ടെത്താൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നാംപ്രതി സ്ത്രീയായതിനാൽ പണം ഈടാക്കാനായി അവരെ അറസ്റ്റുചെയ്യാൻ നിയമം അനുവദിക്കുന്നുമില്ല. കേസിൽ തുളസീദാസിന്റെ കുടുംബത്തിനായി വാദിച്ച കോഴിക്കോട്ടെ അഭിഭാഷകൻ വിനോദ് സിങ് ചെറിയാൻ ഹൈക്കോടതിയിൽ ഇപ്പോൾ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. വീടിനടുത്ത് ചെറിയ കട നടത്തിയാണ് സത്യവതിയും മക്കളും കഴിയുന്നത്. ബി.എസ്സി. നഴ്സിങ് പഠിക്കുന്ന മകൾ അമൃതയ്ക്കും ഡിഗ്രി മൂന്നാംവർഷ വിദ്യാർഥി അർജുൻദാസിനും ഫീസടയ്ക്കാൻപോലും പ്രയാസമാണ്. തമിഴ്നാട് പോലീസ് ഇടപെട്ട് ലോറി ഉടമകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനൊരുങ്ങുകയാണ് സത്യവതി. ട്രാഫിക് പോലീസ് കേസിന്റെ രേഖകൾ പരിശോധിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായുള്ള ഓർഗനൈസേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടന ഡി.ജി.പി.ക്ക് പരാതി അയച്ചിട്ടുണ്ട്.

from money rss https://bit.ly/2Q6l1JZ
via IFTTT

എസ്.ബി.ഐ. മിനിമം ബാലന്‍സ് പിഴ ഒഴിവാക്കി

മുംബൈ: സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്.എം.എസ്. നിരക്കുകളും പൂർണമായി ഒഴിവാക്കി എസ്.ബി.ഐ. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്സ് അക്കൗണ്ടുടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാൻ കഴിഞ്ഞ മാർച്ചിൽത്തന്നെ എസ്.ബി.ഐ. തീരുമാനിച്ചിരുന്നു. സേവിങ്സ് അക്കൗണ്ടുകളിൽ പ്രതിമാസ ശരാശരിയായി മെട്രോ നഗരങ്ങളിൽ ചുരുങ്ങിയത് 3,000 രൂപയും അർധനഗരങ്ങളിൽ 2,000 രൂപയും ഗ്രാമങ്ങളിൽ 1,000 രൂപയും വേണമെന്നായിരുന്നു എസ്.ബി.ഐ. നിർദേശിച്ചിരുന്നത്. ഇതു പാലിക്കാതിരുന്നാൽ അഞ്ചുരൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയും ഈടാക്കിയിരുന്നു.

from money rss https://bit.ly/32b9Uor
via IFTTT

Unnimaya Lyrics : Maniyarayile Ashokan Malayalam Movie Song

Movie: Maniyarayile Ashokan

Year: 2020

Singer: Dulquer Salmaan & Gregory

Lyrics: Shihas Ammedkoya

Music: Sreehari K Nair

Actor: Gregory

Actress: Anupama Parameswaran




Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

 

Uppilitta Maanga Neeye

Thengin Mele Thenga Neeye

Nirathin Mele Mathi Neeye

Roadin Mele Tar Neeye

 

Uppilitta Maanga Neeye

Thengin Mele Thenga Neeye

Nirathin Mele Mathi Neeye

Roadin Mele Tar Neeye

 

Thaana Nathana Thaana Nathana

Thaana Nathana Thaana Nathana

Thaana Nanna Thaana Nanna

Thaana Nanna Nanana

 

Thaana Nathana Thaana Nathana

Thaana Nathana Thaana Nathana

Thaana Nanna Thaana Nanna

Thaana Nanna Nanana

 

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

 

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

 

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

 

Uppilitta Maanga Neeye

Thengin Mele Thenga Neeye

Nirathin Mele Mathi Neeye

Roadin Mele Tar Neeye

 

Uppilitta Maanga Neeye

Thengin Mele Thenga Neeye

Nirathin Mele Mathi Neeye

Roadin Mele Tar Neeye

 

Thaana Nathana Thaana Nathana

Thaana Nathana Thaana Nathana

Thaana Nanna Thaana Nanna

Thaana Nanna Nanana

 

Thaana Nathana Thaana Nathana

Thaana Nathana Thaana Nathana

Thaana Nanna Thaana Nanna

Thaana Nanna Nanana

 

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye



* This article was originally published here

ലാഭമെടുപ്പ് നേട്ടംകുറച്ചെങ്കിലും നിഫ്റ്റി 11,400ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് കരുത്തുചോർത്തിയെങ്കിലും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്കുൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളാണ് പ്രധാനമായും നേട്ടമുണ്ടക്കിയത്. സെൻസെക്സ് 86 പോയന്റ് നേട്ടത്തിൽ 38,614.79ലും നിഫ്റ്റി 23 പോയന്റ് ഉയർന്ന് 11,408.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1651 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 926 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 104 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ഗെയിൽ, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, നെസ് ലെ, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നേട്ടമുണ്ടാക്കുകുയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവരെ ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2YbXL1l
via IFTTT

രാജ്യമൊട്ടാകെ ഭൂമിവാങ്ങി വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ മാരുതി

വാഹന വിപണിയിൽ ആധിപത്യമുറപ്പിക്കാൻ മാരുതി രാജ്യമൊട്ടാകെ ഏക്കർകണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോർട്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ ഡീലറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ വിൽപന കേന്ദ്രങ്ങളും വർക്ക്ഷോപ്പുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലായി പ്രാരംഭ ഘട്ടത്തിൽ ആറ് പദ്ധതികൾക്കാണ് തുടക്കമിട്ടിട്ടുള്ളത്. വിൽപന കേന്ദ്രങ്ങളും വർക്ക്ഷോപ്പുകളും എവിടെയാണ് വരുന്നതെന്നകാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെ മുന്നിൽകണ്ട് രാജ്യത്തെ ഒരു വാഹന കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കമ്പനിയുമായി പങ്കാളത്തമുണ്ടാക്കുന്നവർക്ക് ഡീലർഷിപ്പിനായി ഭൂമി നൽകാനാണ് പദ്ധതി. അതിൽനിന്നുള്ള വാടക വരുമാനവും കമ്പനിക്ക് മുതൽക്കൂട്ടാകും. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 14.3 ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് മാരുതി വിറ്റഴിച്ചത്. വിൽപനയിൽ 18ശതമാനം ഇടിവുണ്ടായിട്ടും പാസഞ്ചർ വാഹന വിപണിയിൽ പകുതിയും മാരുതിയുടെ കൈവശമാണ്. 2030വരെ രാജ്യത്ത് ഇപ്പോഴുള്ള 50ശതമാനം വിപണിവിഹിതം നിലനിർത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതായത് അപ്പോഴേയ്ക്കും പ്രതിവർഷം 50 ലക്ഷം യൂണിറ്റുകൾ വിൽപ്പന കൈവരിക്കാനാകും. 2030 ആകുമ്പോഴേയ്ക്കും പ്രതിവർഷം ഒരുകോടി യൂണിറ്റായി ഇത് ഉയർത്താൻ കഴിയുമെന്നാണ് സുസുകി മോട്ടോർ കോർപ്പറേഷന്റെ പ്രതീക്ഷ.

from money rss https://bit.ly/3iO7WRI
via IFTTT

പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ അഭിരുചികളില്‍ മാറ്റം സൃഷ്ടിക്കും : സജി ഗോപിനാഥ്‌

മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പരയിലെ അവസാന സെഷൻ ഓഗസ്റ്റ് 15 വൈകിട്ട് 6:30 നു സൂം ആപ്പ് വഴി നടന്നു. കോവിഡ് മഹാമാരി, പുതിയ ദേശീയ വിദ്യാഭാസ നയം എന്നിവയുടെ പശ്ചാത്തലത്തിൽ വിദ്യാഭാസ മേഖലയിൽ പ്രതീക്ഷിക്കപ്പെടുന്ന സമഗ്ര പരിവർത്തനത്തെ കുറിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ യും കേരള ഡിജിറ്റൽ ഇന്നോവേഷൻ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയുടെ നിയുക്ത പ്രഥമ വൈസ് ചാൻസലറുമായ ഡോക്ടർ സജി ഗോപിനാഥ് സംസാരിച്ചു. കോവിഡ് മഹാമാരി വിദ്യാഭാസ പ്രക്രിയയെ കൂടുതൽ വേഗത്തിൽ ഡിജിറ്റലൈസ്ഡ് ചെയ്യാൻ സഹായിച്ചു. വിദൂര പഠന രീതി സ്കൂൾ മുതൽ കോളേജ് തലത്തിൽ വരെ ഒരു പുതിയ മാനദണ്ഡമായി മാറിക്കഴിഞ്ഞതായും ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. വ്യക്തിഗത സഞ്ചാര സ്വാതന്ത്ര്യം കുറഞ്ഞ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി ആയാലും ജോലി സ്ഥലങ്ങൾ ആയാലും കാര്യക്ഷമമായ വിദൂര പ്രവർത്ത ശൈലി വികസിപ്പിച്ചെടുക്കാൻ ശ്രമിക്കണം. പുതിയ ദേശിയ നയം ഉപരിപഠനത്തെ കൂടുതൽ പ്രാദേശികമാക്കാനും വിദ്യാർത്ഥി കേന്ദ്രീകൃതമാക്കാനും നിർദേശിക്കുന്നു. പുതിയ ജിഗ് സമ്പദ്വ്യവസ്ഥക്കു അനുയോജ്യമായ അറിവും കഴിവുകളും വിദ്യാർത്ഥികളിൽ വളർത്താൻ പുതിയ വിദ്യാഭാസ നയം ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കുകയും അഫിലിയേഷൻ സിസ്റ്റം മാറ്റി എല്ലാ കോളേജുകൾക്കും അദ്ധ്യാപകർക്കും സ്വയംഭരണ സ്വാതന്ത്യം നൽകുന്ന വഴിയും വിദ്യാഭാസ മേഖലയിൽ പെട്ടെന്ന് തന്നെ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമെന്നും മുൻ ഐഐഎം കോഴിക്കോട് പ്രൊഫസർ കൂടിയായ ഡോ സജി അഭിപ്രായപ്പെട്ടു. ഏഴു ആഴ്ചയായി നടന്നു വന്ന മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പര ഏകദേശം 1600 ൽ പരം പ്രേക്ഷകർ സൂം ആപ്പ് വഴിയും അനേകായിരം പേർ യുട്യൂബ് ചാനൽ വഴിയും കണ്ടതായി മാക്സഡ് ചീഫ് ക്യൂറേറ്റർ ഡോ വിനീത് നായർ പറഞ്ഞു. ഇതിന്റെ വിജയത്തിന് മാതൃഭൂമി നൽകി വന്ന പിന്തുണ ഏറെ സ്തുത്യർഹമാണെന്നു ഡോ വിനീത് പറഞ്ഞു. ഇതിന്റെ വിജയത്തിന് മാതൃഭൂമി നൽകി വന്ന പിന്തുണ ഏറെ സഹായകരമായെന്നും ഡോ വിനീത് അഭിപ്രായപ്പെട്ടു. Content highlights :mathrubhumi maxed webinar series talk by saji gopinath

from money rss https://bit.ly/2Yff0yU
via IFTTT

Tuesday, 18 August 2020

റിലയന്‍സ് മരുന്ന് വില്പനയിലേയ്ക്കും: നെറ്റ്‌മെഡില്‍ 620 കോടി നിക്ഷേപിക്കും

മുംബൈ: ഓൺലൈൻ ഫാർമ മേഖലയിൽകൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് നെറ്റ്മെഡിൽ മൂലധനനിക്ഷേപം നടത്തി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിറ്റാലിക് ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്മെഡ്)ലാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് 620 കോടിയുടെ നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം(60ശതമാനം) ഓഹരികളും റിലയൻസിന് സ്വന്തമായി. ഹെൽത്ത് കെയർ ഉത്പന്നങ്ങളുടെ വിതരണവും അതുമായി ബന്ധപ്പെട്ട സേവനവും നൽകുകയെന്നതാണ് കമ്പനിയിലെ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഇഷ അംബാനി വ്യക്തമാക്കി. 2015ൽ തടങ്ങിയ വിറ്റാലിക് മരുന്നുകളുടെയും മറ്റ് ആരോഗ്യ ഉത്പന്നങ്ങളടെയും വിതരണവും ഓൺലൈൻ വില്പനയുമാണ് പ്രധാനമായും നടത്തുന്നത്. നെറ്റ്മെഡ് എന്ന ബ്രാൻഡിലാണ് ഓൺലൈൻ വില്പന. റിലയൻസിന്റെ ഓൺലൈൻ റീട്ടെയിൽ സ്റ്റോറായ ജിയോമാർട്ടുമായി സഹകരിച്ച് മരുന്നുകളുടെ വിതരണവും സുഗമമായി നടത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/324XPkH
via IFTTT

പാഠം 87: ബാങ്ക് നിക്ഷേപകര്‍ അറിയുന്നുണ്ടോ എഫ്ഡിയിലെ പിഴപ്പലിശയുടെകാര്യം?

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് മേനോന് ബാങ്ക് എഫ്ഡിക്കപ്പുറം നിക്ഷേപ പദ്ധതികളില്ല. താരതമ്യേന കുറഞ്ഞ റിസ്കും സ്ഥിരവരുമാനവും ഉറപ്പുനൽകുന്നവയായതിനാലാണ് ആദായം കുറഞ്ഞാലും അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുന്നത്. എപ്പോൾ വേണമെങ്കിലും പണംപിൻവലിക്കാൻ കഴിയുമെന്നതാണ് മറ്റൊരുഗുണം. ലഘുസമ്പാദ്യ പദ്ധതികളിൽ സുരേഷ് മേനോൻ നിക്ഷേപിക്കാത്തിന്റെ ഒരുകാരണംപണമാക്കൽ എളുപ്പമല്ലെന്നതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരേഷിന്റെ തീരുമാനം മികച്ചഫലംകണ്ടു. സ്ഥിര നിക്ഷേപത്തിൽനിന്ന് ആവശ്യത്തിനുള്ള പണംപിൻവലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ എഫ്ഡിയിൽനിന്ന് പണംപിൻവലിക്കുമ്പോഴൊക്കെ അതിൽനിന്ന് ബാങ്ക് ഈടാക്കിയിരുന്ന പിഴപലിശയെക്കുറിച്ച് സുരേഷിന് ധാരണയില്ലായിരുന്നു. നിക്ഷേപിക്കുന്ന സമയത്ത് എത്രപലിശ കിട്ടുമെന്നുമാത്രമായിരുന്നു അദ്ദേഹം അന്വേഷിച്ചിരുന്നത്. കാലാവധിയെത്തുംമുമ്പ് പണംപിൻവലിക്കുമ്പോൾ രണ്ടുകാര്യങ്ങൾ അറിയേണ്ടതുണ്ട്. 1. പണം തിരിച്ചുനൽകുമ്പോൾ എഫ്ഡിയുടെ പലിശ എങ്ങനെയാണ് കണക്കാക്കുന്നത്. 2. പിഴ പലിശ ആദായത്തെ എങ്ങനെ ബാധിക്കും. പലിശ കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം സ്ഥിര നിക്ഷേപമിടുമ്പോൾ ലഭിക്കുമെന്ന് ബാങ്ക് പറയുന്ന പലിശയായിരിക്കില്ല കാലാവധിയെത്തുംമുമ്പ് പിൻവലിക്കുമ്പോൾ ലഭിക്കുക. അതായത് ഒരുവർഷക്കാലയളവിൽ ഒരു ലക്ഷം രൂപ ഏഴുശതമാനം പലിശനിരക്കിൽ നിങ്ങൾ സ്ഥിര നിക്ഷേപമിട്ടെന്നുകരുതുക. ആറുമാസത്തിനുശേഷം അത്യാവശ്യംവന്നപ്പോൾ പണം പിൻവലിക്കാൻ തീരുമാനിച്ചു. ആറുമാസക്കാലയളവിൽ ബാങ്ക് നൽകുന്ന പലിശ 6.25ശതമാനമാണ്. പിഴയൊന്നും ഈടാക്കാതിരുന്നാൽ ഒരു ലക്ഷം രൂപയ്ക്ക് 6.25ശതമാനം നിരക്കിൽ ആറുമാസത്തെ പലിശ ലഭിക്കും. മറ്റൊരുരീതിയിൽ പരിശോധിക്കാം. പ്രതിവർഷം 6.25ശതമാനം പലിശ നിരക്കിൽ ഒരുവർഷ കാലാവധിയിൽ നിങ്ങൾ സ്ഥിര നിക്ഷേപമിടുന്നു. 91 ദിവസത്തിനുശേഷം പണം പിൻവലിച്ചെന്നുംകരുതുക. സ്ഥിര നിക്ഷേപമിടുന്ന സമയത്ത് 91 ദിവസ കാലയളവിൽ 6.50ശതമാനമാണ് പലിശയുണ്ടായിരുന്നത്. അങ്ങനെവരുമ്പോൾ നേരത്തെ പിൻവലിക്കുന്നതുകയ്ക്ക് 6.25ശതമാനം പലിശയായിരിക്കും കണക്കാക്കുക. ഇതിനു പുറമെയാണ് പിഴപ്പലിശ ഈടാക്കുക. കാലാവധിയെത്തുംമുമ്പ് പിൻവലിച്ചാൽ* നിക്ഷേപിച്ചതുക ഒരു ലക്ഷം രൂപ ഒരുവർഷത്തെ പലിശ 7% മെച്യുരിറ്റി തുക 1,07,186 രൂപ ആറുമാസത്തെ പലിശ 6.25% കാലാവധിക്കുമുമ്പ് ലഭിക്കുന്നതുക 1,03,340 രൂപ *പിഴപലിശയില്ലാതെ കണക്കാക്കിയത് പിഴപ്പലിശയെക്കുറിച്ചറിയാം കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ മിക്കവാറും ബാങ്കുകൾ പിഴപലിശ ഈടാക്കാറുണ്ട്. ബാങ്കുകൾക്കനുസിരിച്ച് ഈടാക്കുന്ന പലിശയിൽ വ്യത്യാസമുണ്ടാകും. സാധാരണയായി ഒരുശതമാനംവരെയാണ് പിഴപലിശ ഈടാക്കുക. എസ്ബിഐയിൽ അഞ്ചുലക്ഷം രൂപവരെയുള്ള(എല്ലാ കാലാവധിയിലുമുള്ള) നിക്ഷേപങ്ങൾ കാലാവധിയെത്തുംമുമ്പ് പിൻവലിച്ചാൽ 0.50ശതമാനമാണ് പിഴ പലിശയായി ഈടാക്കുക. അഞ്ചുലക്ഷത്തിനുമുകളിൽ ഒരു കോടി രൂപവരെയുള്ള നിക്ഷേപത്തിന് ഈടാക്കുന്ന പിഴ പലിശ ഒരുശതമാനമാണ്. എച്ച്ഡിഎഫ്സി ബാങ്കിലാണെങ്കിൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ ഒരുശതമാനമാണ് പിഴപ്പലിശ ഈടാക്കുക. മുകളിൽ നൽകിയ ഉദാഹരണത്തിലേയ്ക്കുതിരിച്ചുവരാം. എഴുശതമാനം പലിശ നിരക്കിൽ ഒരുവർഷ കാലാവധിയിൽ ഒരു ലക്ഷം രൂപ എസ്ബിഐയിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ. ആറുമാസം കഴിഞ്ഞ് പണം പിൻവലിക്കുമ്പോൾ ബാധകമായ പലിശ നിരക്ക് 6.25ശതമാനമാണ്. അഞ്ചുലക്ഷത്തിനുതാഴെയുള്ള നിക്ഷേപമായതിനാൽ 0.50ശതമാനമാണ് പിഴപലിശ ബാധകമാകുക. ഇതുകൂടി കിഴിച്ച് ബാക്കി 5.75ശതമാനം പലിശയാണ് അപ്പോൾ നിക്ഷേപകന് കയ്യിൽകിട്ടുക. അതായത് സ്ഥിര നിക്ഷേപമിട്ടപ്പോൾ ലഭിക്കേണ്ട 7 ശതമാനത്തിനുപകരം 5.75ശതമാനമായി കുറയുന്നു. 1.25ശതമാനത്തിന്റെ കുറവാണ് പലിശയിലുണ്ടാകുക. ഒരു ലക്ഷം രൂപയ്ക്ക് 5.75ശതമാനം പലിശകൂടി ചേരുമ്പോൾ 1,03,213 രൂപയാകും ലഭിക്കുക. പിഴപ്പലിശ ഈടാക്കിയാൽ* നിക്ഷേപിച്ചതുക ഒരു ലക്ഷം രൂപ ഒരുവർഷത്തെ പലിശ 7% മെച്യുരിറ്റി തുക 1,07,186 രൂപ ആറുമാസത്തെ പലിശ 6.25% പിഴ പലിശ 0.50% പിഴ കിഴിച്ച് ലഭിക്കുന്ന പലിശ 5.75% കാലാവധിക്കുമുമ്പ് ലഭിക്കുന്നതുക 1,03,213 രൂപ *പാദവാർഷിക കൂട്ടുപലിശ പ്രകാരം എന്തുചെയ്യാം ബാങ്കിൽ സ്ഥിര നിക്ഷേപമിടുമ്പോൾതന്നെ പിഴപ്പലിശയുടെകാര്യം ചോദിച്ചറിയുക. രണ്ടാമതായി, നിക്ഷേപം കാലാവധിയെത്തുംമുമ്പ് പിൻവലിക്കുമ്പോൾ എത്രതുക നഷ്ടംവരുമെന്ന് കണക്കാക്കുക. പരമാവധി ആദായംനേടാം വിഭജിച്ച് എഫ്ഡിയാക്കുക. അതായത് വലിതുക, ഉദാഹരത്തിന് 5 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ഇടുന്നുണ്ടെങ്കിൽ 50,000 രൂപ വീതമുള്ള പത്ത് എഫ്ഡിയായി നിക്ഷേപിക്കക. അപ്പോൾ മുഴുവൻതുക പിൻവലിക്കാതെതന്നെ ആവശ്യത്തിനുള്ള പണം പിൻവലിച്ച് ബാക്കിയുള്ള തുകയുടെകൂടിപലിശ കുറയുന്നത് ഒഴിവാക്കാം. feedbacks to: antonycdavis@gmail.com

from money rss https://bit.ly/34bCs3R
via IFTTT

800 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 39,440 രൂപയായി

ഒറ്റദിവസംകൊണ്ട് 1,040 രൂപ വർധിച്ചതിനുപിന്നാലെ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയായി. ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വർധിച്ച് 40,240 രൂപയായിലെത്തയിരുന്നു. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞദിവസം 2,010 ഡോളറിലേക്ക് വില ഉയർന്നിരുന്നു. വില 42,000 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നതിനുശേഷം വിപണിയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. നിക്ഷേപകർ ലാഭമെടുക്കുന്നതും തിരിച്ച് നിക്ഷേപം നടത്തുന്നതുമാണ് പ്രധാനാകാരണം.

from money rss https://bit.ly/3gaV6ez
via IFTTT

സെന്‍സെക്‌സില്‍ 197 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണയിൽ മുന്നേറ്റം. സെൻസെക്സ് 197 പോയന്റ് നേട്ടത്തിൽ 38,725ലും നിഫ്റ്റി 55 പോയന്റ് ഉയർന്ന് 11441ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1261 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 494 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്സ്, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഐടിസി, എംആൻഡ്എം, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, യുപിഎൽ, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സിഎസ്ബി ബാങ്ക്, മുത്തൂറ്റ് ഫിനാൻസ് തുടങ്ങി 32 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hbyjki
via IFTTT

13 രാജ്യങ്ങളിലേക്കുകൂടി വിമാന സർവീസ് ആലോചനയിൽ

ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് പതിവ് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണെങ്കിലും കൂടുതൽ രാജ്യങ്ങൾക്കിടയിൽ പരിമിതമായതോതിൽ നിയന്ത്രണങ്ങളോടെയുള്ള സർവീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇപ്പോൾ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, യു.എ.ഇ., ഖത്തർ, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ സർവീസ് നടത്തുന്നതിനെ 'എയർ ബബ്ൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. 13 രാജ്യങ്ങളുമായിക്കൂടി ഇതുപോലെ 'എയർ ബബ്ൾ' ധാരണ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസീലൻഡ്, നൈജീരിയ, ബഹ്റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിങ്കപ്പൂർ, ദക്ഷിണകൊറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളുമായിട്ടാണ് പുതുതായി വിമാനസർവീസിന് ധാരണ ഉണ്ടാക്കുന്നത്.

from money rss https://bit.ly/3gaOZa7
via IFTTT

നാലു പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപ്പന ഈവർഷം

മുംബൈ: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളിലെ ഓഹരികളിൽ ഒരുഭാഗം ഈ സാമ്പത്തികവർഷംതന്നെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂകോ ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക് എന്നിവയിലെ ഓഹരികളിൽ ഒരു ഭാഗം വിറ്റഴിക്കാനാണ് ആലോചന. ഈ നാലു ബാങ്കുകളുടെയും ഭൂരിഭാഗം ഓഹരികളും നേരിട്ടോ അല്ലാതെയോ സർക്കാർ ഉടമസ്ഥതയിലാണുള്ളത്. ഇതുസംബന്ധിച്ച് നടപടികളുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ധനമന്ത്രാലയത്തിന് ഈ മാസമാദ്യം കത്തു നൽകിയെന്നാണ് വിവരം. കോവിഡ് മഹാമാരിയെത്തുടർന്ന് നികുതിവരുമാനം കുറഞ്ഞ സാഹചര്യത്തിൽ ബജറ്റിലെ ചെലവിനുള്ള പണം കണ്ടെത്തുന്നതിനൊപ്പം ബാങ്ക് സ്വകാര്യവത്കരണ നടപടികൾ വേഗത്തിലാക്കാൻ കൂടിയാണ് തീരുമാനം. നാലു ബാങ്കുകളുടെയും സ്വകാര്യവത്കരണം സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയതായാണ് സൂചന. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാങ്കുകൾ കിട്ടാക്കട ഭീഷണിയിലാണ്. നിഷ്ക്രിയ ആസ്തി കൂടുന്ന സാഹചര്യമുണ്ടായാൽ കേന്ദ്രസർക്കാർ ഇവയ്ക്ക് കൂടുതൽ മൂലധനം നൽകേണ്ടതായി വരും. സ്വകാര്യവത്കരണം വഴി ഇതൊഴിവാക്കാൻ കൂടിയാണ് സർക്കാർ ആലോചിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ പകുതിയോളം സ്വകാര്യവത്കരിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമേഖലയിൽ അഞ്ചു ബാങ്കുകൾ മതിയെന്ന നിലപാടിലാണ് സർക്കാർ. നിലവിൽ 12 ബാങ്കുകളാണ് പൊതുമേഖലയിലുള്ളത്. ഐ.ഡി.ബി.ഐ. ബാങ്കിൽ 47.11 ശതമാനം ഓഹരികൾ ഇപ്പോഴും സർക്കാരിന്റെ കൈവശമുണ്ട്. ബാക്കി 51 ശതമാനം പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ കൈവശമാണ്. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ മാന്ദ്യത്തിൽ ഓഹരി വിപണിയും ബാങ്ക് ഓഹരികളും മോശം സ്ഥിതിയിലാണുള്ളത്. ഇപ്പോൾ ബാങ്കുകളുടെ ഓഹരികൾ വിൽക്കുന്നത് സർക്കാരിന് വലിയ നഷ്ടമുണ്ടാക്കും. നിഷ്ക്രിയ ആസ്തി ഉയരുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവയുടെ വിൽപ്പന എളുപ്പമാകില്ലെന്നും വിലയിരുത്തലുണ്ട്.

from money rss https://bit.ly/2Q60Yv8
via IFTTT

നിഫ്റ്റി 11,350ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 477 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഒരുവേള 11,400 കടന്നു. സെൻസെക്സ് 477.54 പോയന്റ് നേട്ടത്തിൽ 38,528.32ലും നിഫ്റ്റി 138.30 പോയന്റ് ഉയർന്ന് 11,385.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1860 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 886 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 132 ഓഹരികൾക്ക് മാറ്റമില്ല. ഗ്രാസിം, അൾട്രടെക് സിമെന്റ്, കൊട്ടക് മഹിന്ദ്ര ബാങ്ക്, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, സിപ്ല, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ സെക്ടറിലെ നേരിട നഷ്ടം മാറ്റിനിർത്തിയാൽ മറ്റ് സൂചികകളെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം നേട്ടമുണ്ടാക്കി. Nifty ends above 11,350, Sensex gains 477 pts

from money rss https://bit.ly/2Y9JoL4
via IFTTT

റിസ്‌ക് കുറച്ച് ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് മികച്ച ആദായംനേടാം

വ്യക്തികളും സാഹചര്യങ്ങളും അനുസരിച്ച് റിസ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടാകും. എല്ലാത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും റിസ്കിനു വിധേയമായിരിക്കുമെന്നതിനാൽ റിസ്കിനും നിക്ഷേപത്തിനും പരസ്പരബന്ധവുമുണ്ട്. അവയെ വിദഗ്ധമായി കൈകാര്യം ചെയ്യാൻ മാർഗങ്ങളുണ്ട്. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പദ്ധതികൾ സുരക്ഷിതമാക്കിയതിനുശേഷമേ നിക്ഷേപം ആരംഭിക്കാവു എന്നതാണ് പ്രാഥമിക പാഠം. അടിയന്തരഘട്ടത്തിലെ ആവശ്യങ്ങൾക്കായി പണം കരുതിവെച്ചിട്ടുമുണ്ടാകണം. ഇവ ചെയ്തട്ടുണ്ടെങ്കിൽ ഓഹരിയിലോ മറ്റുആസ്തികളിലോ നിക്ഷേപിക്കുന്നതിന് പദ്ധതി തയ്യാറാക്കാം. നിക്ഷേപം ആരംഭിക്കുന്നതിനുമുമ്പ് നീക്കിയിരുപ്പ്, നിക്ഷേപം, ഈഹക്കച്ചവടം എന്നിവ തമ്മിലുളള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതാണ്.നീക്കിയിരുപ്പും നിക്ഷേപവും മനസിലാക്കാൻ എളുപ്പമാണ്. ഈഹക്കച്ചവടം നഷ്ടസാധ്യതഏറയുള്ളതാണ്. നഷ്ടസാധ്യത മനസിലാക്കാതെ പണംകൂടുതൽ തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയോടെ നിക്ഷേപിക്കുന്നതാണത്. ഊഹക്കച്ചവടക്കാരനല്ല മികച്ച നിക്ഷേപകനാകാനാണ് ശ്രമിക്കേണ്ടത്. പ്രൊഫഷണൽ മാനേജ്മെന്റ്, വൈവിധ്യവത്കരണം, സുതാര്യത എന്നിവവഴി നിക്ഷേപത്തിന്റെ റിസ്കിനെ നേരിടുന്നതാണ് മ്യൂച്ചൽ ഫണ്ടുകളുടെവഴി. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ, മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുകവഴി നഷ്ടസാധ്യത കുറയ്ക്കാൻ കഴിയുന്നു. കുറഞ്ഞത് 65ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിച്ചെങ്കിൽമാത്രമെ അതിനെ ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്താനാകൂ. 80ശതമാനം ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ലിങ്കഡ് സേവിംഗ്സ് സ്കീമുമുണ്ട്(ഇഎൽഎസ്എസ്). മൂന്നുവർഷത്തെ ലോക്ക് സഹിതമെത്തുന്ന നിക്ഷേപത്തിന് ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവിനും അർഹതയുണ്ടായിരിക്കും. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ വൃത്യസ്ത നിക്ഷേപ രീതി ഉപയോഗിച്ചുകൊണ്ട് ആവശ്യമായ വൈവിധ്യവത്കരണം സാധ്യമാക്കുന്നു. നിക്ഷേപത്തിലുള്ള റിസ്ക് കൈകാര്യം ചെയ്യുന്നതിനായി എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴിയും നിക്ഷേപം നടത്താം. എസ്ഐപികൾ വഴി നിക്ഷേപിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും റുപ്പീ കോസ്റ്റ് ആവറേജിംഗാണ് ഏറ്റവും ശ്രദ്ധേയം. വിപണി ഇടിയുമ്പോൾ മ്യൂച്ചൽ ഫണ്ട് സ്കീമിലെ കൂടുതൽ പോയിന്റുകൾ ലഭിക്കും. വിപണി ഉയരുന്നതനുസരിച്ച് കുറച്ച് പോയിന്റുകൾ വാങ്ങുകയുമാണ് ചെയ്യുന്നത്. ഈ രീതിയിൽ കുറച്ചുകാലം കഴിയുമ്പോൾ ഫണ്ടിലെ നിങ്ങളുടെ യൂണിറ്റുകൾ നിശ്ചിത ശരാശരിയിലെത്തും. സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് ഉയർച്ചുകളിലും താഴ്ച്ചകളിലും തുടർച്ചയായി നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങളുടെ വൈകാരിക നില പരിശോധിച്ച് നിർത്താനും എസ്ഐപികൾ സഹായിക്കുമെന്നത് പ്രധാനമാണ്. ഏഴു മുതൽ 10 വർഷംവരെയോ അതിനു മുകളിലേക്കോ ഉള്ള ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ അനുയോജ്യമാണ്. ദീർഘകാലത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശയുടെ ആദായം കണക്കിലെടുത്താണിത്. സാമ്പത്തിക ലക്ഷ്യം, അതിന്റെ ആകെതുക, അതുകൈവരിക്കാനാ വശ്യമായ വർഷങ്ങൾ എന്നിവ നിശ്ചയിച്ചുകൊണ്ട് നിക്ഷേപംതുടങ്ങാം. നിക്ഷേപങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്ന ആദായത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് നടത്തേണ്ട പ്രതിമാസ എസ്ഐപി കണക്കാം. സാമ്പത്തികലക്ഷ്യത്തെയും അതു കൈവരിക്കാനാവശ്യമായ കാലാവധിയെയും അടിസ്ഥാനമാക്കി പലതരം ഓഹരി ഫണ്ടുകളുടെ മിശ്രിതം ഉൾപ്പെടുത്തിയുള്ള പോർട്ടഫോളിയോ തയാറാക്കാവുന്നതാണ്. ഒരുപോർട്ടഫോളിയോയിൽ നാലുമുതൽ അഞ്ചുവരെ ഫണ്ടുകൾ ഉൾപ്പെടുത്താം. നിക്ഷേപ ഉപദേഷ്ടാവുമായി ആശയവിനിമയം നടത്തിയശേഷം തീരുമാനിക്കുന്നതായിരിക്കും ഉചിതം. അദ്ദേഹത്തിന്റെ അനുഭവപരിചയം നിങ്ങൾക്ക് മുതൽക്കൂട്ടാകും. (പിജിഐഎം ഇന്ത്യ മ്യൂച്ചൽ ഫണ്ടിന്റെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/3g8dRiE
via IFTTT

ഇലോണ്‍ മക്‌സ് ലോക കോടീശ്വരന്മാരില്‍ നാലമനായി; മുകേഷ് അംബാനി ആറാമനും

മുകേഷ് അംബാനിയെ മറികടന്ന് ടെസ് ല സിഇഒ ഇലോൺ മസ്ക് ലോക സമ്പന്നരിൽ നാലമാനായി. ബ്ലൂംബർഗിന്റെ കോടീശ്വര പട്ടിക പ്രകാരം 84.8 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഓഗസ്റ്റ് 17ന് ടെസ് ലയുടെ ഓഹരി വില 11ശതമാനം ഉയർന്നതോടെയാണ് അദ്ദേഹം നാലാം സ്ഥാനത്തെയ്ക്കുയർന്നത്.ഓഗസ്റ്റ് എട്ടിലെ ആസ്തി പ്രകാരം നാലാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി നിലവിൽ ആറാംസ്ഥാനത്തായി. 78.8 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ജൂലായിൽ വാറൻ ബഫറ്റിനെ മറികടന്ന് ഇലോൺ മസ്ക് ഏഴാംസ്ഥാനത്തെത്തിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബെർക് ഷെയർ ഹാത് വെയുടെ 2.9 ബില്യൺ മൂല്യമുള്ള ഓഹരികൾ നീക്കിവെച്ചതോടെയാണ് ബഫറ്റിന്റെ ആസ്തിയിൽ കുറവുണ്ടായത്. ഒരുവർഷത്തിനിടെ ടെസ് ലയുടെ ഓഹരിവിലയിൽ 500ശതമാനത്തോളമാണ് കുതിപ്പുണ്ടായത്. ഈവർഷംമാത്രം വില 339ശതമാനം ഉയർന്നു. കോവിഡ് വ്യാപനത്തിനിടയിലും ടെക് കമ്പനികളുടെ ഓഹരികൾ വൻമുന്നേറ്റമാണ് നടത്തിയത്. ആമസോണിന്റെ ജെഫ് ബെസോസാണ് ലോക കോടീശ്വരപട്ടികയിൽ ഒന്നാമൻ. മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സും ഫേസ്ബുക്കിന്റെ സക്കർബർഗുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ.

from money rss https://bit.ly/2Q4WdSG
via IFTTT

Miya George: 'Lockdown Helped Me To Bond With My Fiance'

Miya George: 'Lockdown Helped Me To Bond With My Fiance'
Miya George, the popular actress is all set to enter the wedlock soon. The Driving License actress will soon tie the knot with Ashwin Philip, a Kochi-based businessman. In a recent interview given to a popular daily, Miya George revealed how

* This article was originally published here

തക്കംപാര്‍ത്ത് ഐസിഐസിഐ ബാങ്കിലും ചൈന വന്‍തോതില്‍ നിക്ഷേപം നടത്തി

സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാവായ എച്ച്ഡിഎഫ്സി ലിമിറ്റഡിൽ ഓഹരി വിഹിതമുയർത്തിയതിനുപിന്നാലെ ഐസിഐസിഐ ബാങ്കിലും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിൽ നിക്ഷേപംനടത്തി. മൂലധനം ഉയർത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാൻ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് രംഗത്തുവന്നത്. അർഹരായ ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരികൾ നൽകുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഇത് അവസരമായെടുത്താണ് ചൈനീസ് ബാങ്ക്ഓഹരി വാങ്ങിയത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കുപുറമെ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ ഉൾപ്പടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. സിംഗപൂർ സർക്കാർ, മോർഗൻ ഇൻവെസ്റ്റ്മന്റ് തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്സിയുടെ ഒരുശതമാനം ഓഹരിയാണ് കഴിഞ്ഞ മാർച്ചിൽ പിപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയത്. ഇതറിഞ്ഞതോടെ കേന്ദ്രസർക്കാർ വിദേശ നിക്ഷപങ്ങൾക്ക് നിയന്ത്രണംകൊണ്ടുവന്നിരുന്നു. ഒരുശതമാനത്തിന് താഴെ ഓഹരികൾ പലകമ്പനികളിലായി ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. പ്രമുഖ സിമന്റ് കമ്പനിയായ അംബുജ സിമന്റ്സിന്റെ 0.32% ഓഹരികൾ ചൈനയുടെ കൈവശമാണ്. പ്രമുഖ ഫാർമ കമ്പനിയായ പിരാമൽ എന്റർപ്രൈസസിന്റെ 0.43% ഓഹരികളും ചൈനീസ് ബാങ്കിനുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികൾ വാങ്ങാനായി 3,100 കോടി രൂപയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപിച്ചത്. അംബുജ സിമന്റിന്റെ ഓഹരികൾക്കായി 122 കോടിയും പിരാമൽ എന്റർപ്രൈസസിന്റെ ഓഹരികൾക്കായി 137 കോടിയും ചൈനീസ് ബാങ്ക് ചെലവഴിച്ചു.

from money rss https://bit.ly/2Y9CVQv
via IFTTT

Monday, 17 August 2020

സ്വര്‍ണവില പവന് 800 രൂപകൂടി 40,000 രൂപയായി

സംസ്ഥാനത്ത് സ്വർണവലയിൽ വീണ്ടും കുതിപ്പ്. പവന് 800 രൂപകൂടി 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടർന്നാണ് വീണ്ടും വിലകൂടാൻ തുടങ്ങിയത്. ആഗോള വിപോണിയിലെ വിലവർധനതന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,987.51ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നു. ഡോളർ തളർച്ചനേരിട്ടതാണ് പെട്ടെന്നുണ്ടായ വിലവർധനവിന് പിന്നിൽ.

from money rss https://bit.ly/3h5rUa8
via IFTTT

നേട്ടം തുടരുന്നു: സെന്‍സെക്‌സില്‍ 146 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 146 പോയന്റ് നേട്ടത്തിൽ 38197ലും നിഫ്റ്റി 44 പോയന്റ് ഉയർന്ന് 11291ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1106 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 422 ഓഹരികൾ നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല. ഗ്രസിം, എൻടിപിസി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, വിപ്രോ, യുപിഎൽ, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയൻമെന്റ്, പവർഗ്രിഡ്, ഗെയിൽ, അദാനി പോർട്സ്, ഐഒസി, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയ്ൻമെന്റ്, ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ഉൾപ്പടെ 36 കമ്പനികളുടെ ജൂൺ പാദത്തിലെ പ്രവർത്തനഫലമാണ് ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hdcYqM
via IFTTT

കേരള സ്റ്റാർട്ട്അപ്പിൽ സുനിൽ ഷെട്ടിയുടെ നിക്ഷേപം

കൊച്ചി: കേരളം ആസ്ഥാനമായ ഹെൽത്ത് ടെക് സ്റ്റാർട്ട് അപ്പായ വീറൂട്ട്സിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി മൂലധന നിക്ഷേപം നടത്തി. മോട്ടിവേഷണൽ പരിശീലനത്തിലൂടെ ശ്രദ്ധേയനായ വെൽനെസ് സംരംഭകൻ സജീവ് നായരുടെ നേതൃത്വത്തിൽ കൊച്ചി ആസ്ഥാനമായി 2018-ൽ തുടങ്ങിയ കമ്പനിയാണ് വീറൂട്ട്സ്. കമ്പനിക്ക് 100 കോടി രൂപ മൂല്യം കല്പിച്ചാണ് നിക്ഷേപമെന്ന് വീറൂട്ട്സിന്റെ ചെയർമാനും ചീഫ് മെന്ററുമായ സജീവ് നായർ പറഞ്ഞു. പക്ഷേ, എത്ര തുകയാണ് സുനിൽ ഷെട്ടി നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ആദ്യമായാണ് ഒരു ബോളിവുഡ് താരം കേരളം ആസ്ഥാനമായ ഒരു സ്റ്റാർട്ട്അപ്പിൽ ഓഹരി പങ്കാളിയാകുന്നത്. വീറൂട്ട്സിന്റെ ബ്രാൻഡ് അംബാസഡറായും സുനിൽ ഷെട്ടി പ്രവർത്തിക്കും. വി-ജെനോം ടെസ്റ്റിലൂടെ വ്യക്തിഗത ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ച് ഓരോരുത്തരുടെയും ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്ക് കൃത്യമായ മാർഗനിർദേശം നൽകുകയും ചെയ്യുകയാണ് വീറൂട്ട്സ് ചെയ്യുന്നത്. നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെ എപ്ലിമോ എന്ന പേരിൽ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. നൂതന ആശയങ്ങളിലൂടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന വീറൂട്ട്സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുനിൽ ഷെട്ടി പറഞ്ഞു.

from money rss https://bit.ly/2Yb7THS
via IFTTT

അന്ന് ബസ് മുതലാളി; ഇന്ന് സർവീസ് സെന്ററിൽ തൊഴിലാളി

തൃശ്ശൂർ:''ചില ദിവസങ്ങളിൽ മെയിൻ സ്വിച്ച് ഓൺചെയ്യേണ്ടിവരില്ല. അതാണ് സ്ഥിതി''- വാട്ടർ സർവീസ് സെന്ററിലെ പണിയില്ലായ്മ വിവരിക്കുന്നത് മറ്റാരുമല്ല, ഈ സെന്ററിലെ തൊഴിലാളിയുടെ വേഷംകൂടിയണിഞ്ഞ ബസ് മുതലാളി അജയൻ. 47 വർഷമായി 17 ബസുകൾ തൃശ്ശൂരിലോടിക്കുന്ന കൈപ്പറമ്പിലെ മഞ്ചേരി കുടുംബാംഗം. എം.കെ.കെ. എന്ന പേരിലാണ് ബസുകൾ. അജയന് ആറെണ്ണം സ്വന്തമായുണ്ട്. ലോക്ഡൗൺ മുതൽ കുടുംബത്തിലെ എല്ലാ ബസുകളും കട്ടപ്പുറത്താണ്. ലോക്ഡൗണിൽ ഇളവ് വന്നപ്പോൾ നഷ്ടം സഹിച്ചും ഒാടിക്കാമെന്നു കരുതി. തൊഴിലാളികളുടെ ക്ഷേമം കണക്കിലെടുത്ത് മേയ് ആദ്യം സർവീസ് തുടങ്ങി. രണ്ടാംദിനം ബസിലെ യാത്രക്കാരി, കോവിഡ് മാനദണ്ഡം പാലിക്കാതെ യാത്രക്കാരെ കയറ്റുന്നതായി പരാതിപ്പെട്ടു. ഉടൻ വന്നു 4000 രൂപ പിഴ. അന്നത്തെ കളക്ഷൻ 1200 രൂപ. അന്നുതന്നെ ബസ് വീണ്ടും ഷെഡ്ഡിൽ കയറ്റി. കാലിലെ ചെറിയ പ്രശ്നം കാരണം ദൂരയാത്ര പറ്റാത്തതിനാൽ മറ്റൊരു വരുമാനമാർഗം എന്നനിലയിൽ അജയൻ തുടങ്ങിയതാണ് കൂനംമൂച്ചിയിലെ വാട്ടർ സർവീസ് സെന്റർ. വായ്പയെടുത്ത് പൂർത്തിയാക്കിയ സെന്റർ പ്രവർത്തനം തുടങ്ങിയത് ഫെബ്രുവരിയിൽ. മാർച്ചിൽ ലോക്ഡൗണുമെത്തി. രണ്ട് ജീവനക്കാരുണ്ടായിരുന്നു. അതിൽ ബിഹാർ സ്വദേശി തിരിച്ചുപോയി. ആ ജീവനക്കാരന്റെ റോളിലാണ് അജയൻ ഇപ്പോൾ സർവീസ് സെന്ററിലിരിക്കുന്നത്. സർവീസ് സെന്ററിലേക്ക് ഇൗയിടെ ഇരുചക്ര മീൻവണ്ടിയെത്തി. സർവീസ് ചെയ്യാൻ വന്നതല്ല. എം.കെ.കെ. ബസിലെ കണ്ടക്ടറായിരുന്നു. ബസ് ഒാടാതായപ്പോൾ മീൻവിൽപ്പന തുടങ്ങിയതാണ്. പശുവളർത്തൽ, പാൽ വിൽപ്പന, പച്ചക്കറി വ്യാപാരം എന്നിവയിലേക്കൊക്കെ തിരിഞ്ഞിട്ടുണ്ട് അജയന്റെ ബസിലെ ജീവനക്കാർ. അജയൻ ജനിച്ചപ്പോഴാണ് മഞ്ചേരി തറവാട്ടിൽ ബസ് സർവീസ് തുടങ്ങിയത്. ഇപ്പോൾ പ്രായം 47. ''കോവിഡ് തീർന്നാലും ബസ് സർവീസ് മുൻ രീതിയിൽ തിരിച്ചുവരുമോയെന്ന് പറയാനാവില്ല. നിർത്തിയിട്ട ബസുകളുടെ എൻജിനും ടയറുമെല്ലാം തകരാറിലാകും''-അജയൻ പറയുന്നു.

from money rss https://bit.ly/3kWtFcf
via IFTTT

Mammootty Is Trying To Establish Personal Record Of Staying At Home, Reveals Son Dulquer Salmaan

Mammootty Is Trying To Establish Personal Record Of Staying At Home, Reveals Son Dulquer Salmaan
The quarantine period due to the Coronavirus pandemic has made many celebrities do something creative at home apart from their actual work. Actor Dulquer Salmaan has been enjoying gaming sessions at home. Recently, he had shared a photo of himself playing

* This article was originally published here

സെന്‍സെക്‌സ് 173 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 173 പോയന്റ് നേട്ടത്തിൽ 38,050.78ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 11,247.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1127 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഐഒസി, കോൾ ഇന്ത്യ, ഒഎൻജിസി, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എസ്ബിഐ, ഭാരതി എയർടെൽ, ബിപിസിഎൽ, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ ഊർജം, ലോഹം, വാഹനം തുടങ്ങിയവ മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.41ശതമാനവും സ്മോൾ ക്യാപ് 0.84ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയത്ത്.

from money rss https://bit.ly/3kUZUs3
via IFTTT

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് പൂനാവാല ഫിനാന്‍സിന്റെ വായ്പാ പദ്ധതി

കൊച്ചി: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് പണയമില്ലാതെ കുറഞ്ഞ പലിശനിരക്കിൽ പ്രത്യേക വായ്പയുമായി ബാങ്കിംഗ് ഇതര ഫിനാൻസ് സ്ഥാപനമായ പൂനാവാല ഫിനാൻസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയിൽ അംഗങ്ങളായിട്ടുള്ള മൂന്ന് ലക്ഷത്തിലധികം ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രൊഫഷണൽ ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കും വായ്പ ലഭിക്കും. പ്രീപെയ്മെന്റ് ചാർജുകൾ ഒന്നും നൽകേണ്ടതില്ല. ഓൺലൈനായി വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പാ നടപടി ക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലാണ് നടക്കുക. മറ്റ് ഫിനാൻസ് കമ്പനികളിൽനിന്ന് ഉയർന്ന പലിശയ്ക്ക് എടുത്തിട്ടുള്ള വായ്പകൾ ടേക്ക് ഓവർ ചെയ്യാനുള്ള സൗകര്യവും ലഭിക്കും. ബിസിനസ് വികസിപ്പിക്കുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ഡോക്ടർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കും വായ്പ നൽകുന്നത് സംരംഭകത്വ വ്യവസ്ഥിതിയെയും സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായി പൂനാവാല ഫിനാൻസ് ചെയർമാൻ അഡാർ പൂനാവാല പറഞ്ഞു.

from money rss https://bit.ly/2E35isH
via IFTTT

സ്മാര്‍ട്‌ഫോണ്‍ ഉത്പാദനം സാംസങ് വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

ലോകോത്തര ബ്രാൻഡായ സാംസങ് സ്മാർട്ഫോൺ നിർമാണം വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകൾ രാജ്യത്ത് നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇലക്ട്രോണിക് ഉപകരണ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്കീ(പിഎൽഐ)മിൽ ഉൾപ്പെടുത്തിയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് രാജ്യത്ത് ഉത്പാദനം തുടങ്ങുക. അഞ്ചുവർഷത്തിനുള്ളിൽ 4000 കോടി ഡോളർ(മൂന്നുലക്ഷം കോടി രൂപ)മൂല്യമുള്ള സ്മാർട്ഫോണുകൾ നിർമിക്കാനുള്ള പദ്ധതി സാസംങ് സർക്കാരിന് നൽകിയിട്ടുണ്ട്. 15,000 രൂപ ഫാക്ടറി മൂല്യമുള്ള ഫോണുകൾ നിർമിച്ച് കയറ്റുമതി ചെയ്യും. ഈ വിഭാഗത്തിൽ 2,500 കോടി ഡോളർ മൂല്യമുള്ള ഫോണുകളാകും രാജ്യത്ത് നിർമിച്ച് കയറ്റുമതിചെയ്യുക. ദക്ഷിണ കൊറിയയിൽ കൂലി കൂടുതലായതിനാൽ അവിടത്തെ ഉത്പാദനം പൂർണമായും നിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്തോനേഷ്യയിലും ബ്രസീലിലും സാംസങിന് നിർമാണകേന്ദ്രങ്ങളുണ്ട്. സാംസങിന്റെ മൊത്തം സ്മാർട്ഫോൺ ഉത്പാദനത്തിന്റെ 50ശതമാനവും നിലവിൽ വിയറ്റ്നാമിലാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കടുതൽ സ്മാർട്ഫോൺ കയറ്റുമതി ചെയ്യുന്നരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. സർക്കാരിന്റെ പുതിയ പദ്ധതിപ്രകാരം ആപ്പിൾ രാജ്യത്ത് ഉടനെ ഐഫോൺ നിർമാണം ആരംഭിക്കും. മറ്റ് നിരവധി കമ്പനികളും പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ നൽകിയിട്ടുണ്ട്.

from money rss https://bit.ly/3iMOfK1
via IFTTT

Sunday, 16 August 2020

ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾക്ക് പുതിയ ആനുകൂല്യങ്ങൾ

സംരംഭക രംഗത്ത് ഏറെ സാധ്യത നിറഞ്ഞുനിൽക്കുന്ന മേഖലയാണ് ഭക്ഷ്യസംസ്കരണം. ഇതിനായി ഒരു പ്രത്യേക മന്ത്രാലയംതന്നെ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി പദ്ധതികളാണ് ഈ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കുന്നത്. രജിസ്റ്റർ ചെയ്യാതെയും അനൗപചാരിക തലത്തിലും പ്രവർത്തിക്കുന്ന 25 ലക്ഷം ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ രാജ്യത്തുണ്ട്. ഇതിന്റെ 66 ശതമാനവും ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. 80 ശതമാനവും കുടുംബ സംരംഭങ്ങളുമാണ്. ഇതിൽ പണിയെടുക്കുന്ന 75 ശതമാനം പേരും സ്ത്രീകളാണെന്നും കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം സംരംഭങ്ങളേയും സ്വയംസഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവരേയും സഹായിക്കുന്നതിന് ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. 'ആത്മനിർഭർ ഭാരതി'ന്റെ ഭാഗമായുള്ള 'സ്കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (എഫ്.എം.ഇ.)' ആണ് ഇത്. ലക്ഷ്യങ്ങൾ 1. ക്രെഡിറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. 2. ബ്രാൻഡിങ്, മാർക്കറ്റിങ് ഫലപ്രദമാക്കുക. 3. രണ്ടുലക്ഷം സംരംഭങ്ങളെ ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുന്നതിന് സഹായിക്കുക. 4. സംസ്കരണം, ലാബ്, പാക്കേജിങ്, വിപണനം, ഇൻക്യുബേഷൻ തുടങ്ങിയവയിൽ പൊതു സേവന കേന്ദ്രങ്ങളുടെ സൗകര്യം വർധിപ്പിക്കുക. 5. ഭക്ഷ്യസംസ്കരണ രംഗത്തെ ഗവേഷണം, പരിശീലനം എന്നിവ മെച്ചപ്പെടുത്തുക. 6. പ്രൊഫഷണലിസം,സാങ്കേതികക്ഷമത എന്നിവ കൂട്ടുക. 2020-21 മുതൽ 2024-25 വരെയുള്ള അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 6:4 അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നും എം.എഫ്.പി.ഐ. മാർഗരേഖയിൽ പറയുന്നു. ഒരു ജില്ല, ഒരു ഉത്പന്നം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നത്തെ തിരഞ്ഞെടുത്ത് അതിനെ വളർത്തിക്കൊണ്ടു വരാനാണ് ശ്രമം. അസംസ്കൃത വസ്തുക്കൾ ശേഖരിക്കൽ, ഉത്പാദനത്തിന് പൊതു സൗകര്യങ്ങൾ ഉപയോഗിക്കൽ, വിപണനം കാര്യക്ഷമമാക്കൽ എന്നിവ ഇതുവഴി എളുപ്പമാകും. ആയത് ആ ഉത്പന്നത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, നിലവിലെ ക്ലസ്റ്റർ സൗകര്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ഉത്പന്നം നിശ്ചയിക്കുന്നത്. ഇത് സംസ്ഥാന സർക്കാർ ആണ് നിശ്ചയിക്കുക. അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നീ നിലയിൽ എം.ഒ.എഫ്.പി.ഐ. ആനുകൂല്യങ്ങൾ നൽകും. പ്രധാന ആനുകൂല്യങ്ങൾ i. വ്യക്തിഗത ഭക്ഷ്യസംരംഭങ്ങൾക്ക് 10 ലക്ഷം രൂപ സബ്സിഡി മൈക്രോ സംരംഭങ്ങൾക്കാണ് ആനുകൂല്യം. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ നിക്ഷേപം നടത്തുമ്പോൾ പദ്ധതിച്ചെലവിന്റെ 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. 10 ശതമാനം സംരംഭകന്റെ വിഹിതവും ബാക്കി ബാങ്ക് വായ്പയും ആയിരിക്കണം. പ്രൊപ്രൈറ്ററി / പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്ക് അർഹത. ii. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ / ഫാർമർ സഹകരണ സ്ഥാപനങ്ങൾ പദ്ധതിച്ചെലവിന്റെ 35 ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡിയായി അനുവദിക്കും. എന്നാൽ, പദ്ധതിച്ചെലവ് നിലവിലുള്ള വിറ്റുവരവിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധനയും ഉണ്ട്. ഒരു കോടി രൂപയെങ്കിലും വിറ്റുവരവ് ഉണ്ടായിരിക്കുകയും വേണം. 10 ശതമാനം സ്വന്തം നിലയിൽ കണ്ടെത്തണം. പരിശീലനം ആവശ്യമെങ്കിൽ ആയതും ഏർപ്പാടാക്കും. iii. സ്വയംസഹായ സംഘങ്ങൾക്ക് വലിയ ആനുകൂല്യങ്ങൾ കുടുംബശ്രീ ഉൾപ്പെടെയുള്ള എസ്.എച്ച്.ജി.കൾക്ക് ഉപയോഗപ്പെടുത്താം. * എസ്.എച്ച്.ജി.യിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം സീഡ് ക്യാപിറ്റൽ ആയി അനുവദിക്കും. ചെറിയ ഉപകരണങ്ങൾ വാങ്ങാനും പ്രവർത്തന മൂലധനമായും ഉപയോഗിക്കാം. * എസ്.എച്ച്.ജി.യിലെ അംഗങ്ങൾ സ്വന്തംനിലയിൽ ഒരു ഭക്ഷ്യസംസ്കരണ സംരംഭം നടത്തുന്നുവെങ്കിലും പ്രത്യേക ആനുകൂല്യം ലഭിക്കും. പദ്ധതിച്ചെലവിന്റെ 10 ശതമാനം, പരമാവധി 10 രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡിയായി നൽകും. * എസ്.എച്ച്.ജി. പൊതുവെ നടത്തുന്ന ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് 35 ശതമാനം വരെ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡി നൽകാനും വ്യവസ്ഥയുണ്ട്. പദ്ധതിച്ചെലവിന്റെ 10 ശതമാനവും പ്രവർത്തന മൂലധന വായ്പയുടെ 20 ശതമാനവും സംഘം കണ്ടെത്തണം. * പരിശീലനം, സാങ്കേതിക വിവരങ്ങൾ, പദ്ധതി രൂപരേഖ, കൈത്താങ്ങ് സഹായം എന്നീ സഹായങ്ങളും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും. iv. പൊതു അടിസ്ഥാന സൗകര്യങ്ങൾ എഫ്.പി.ഒ., എസ്.എച്ച്.ജി., സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സ്വകാര്യ സംരംഭങ്ങൾ എന്നിവർ ഉണ്ടാക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് സബ്സിഡി അനുവദിക്കും. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്ഥലങ്ങളോ, സൗകര്യങ്ങളോ നൽകാനാണ് ആനുകൂല്യം. കർഷകർക്ക് ഉണ്ടാകുന്ന നേട്ടങ്ങളും വ്യവസായത്തിന്റെ പൊതുമേന്മകളും പരിഗണിച്ചാണ് സബ്സിഡി നിശ്ചയിക്കുക. പരമാവധി 35 ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാൻറ് ലഭിക്കും. ഇൻക്യുബേഷൻ കേന്ദ്രങ്ങൾക്കും ആനുകൂല്യം ലഭിക്കും. v. ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ് എഫ്.പി.ഒ., എസ്.എച്ച്.ജി., സഹകരണ സ്ഥാപനങ്ങൾ, എസ്.പി.വി. (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ്) എന്നിവർക്ക് അർഹത. പൊതു വികസനം ലക്ഷ്യം. പൊതു ബ്രാൻഡ്, മാർക്കറ്റിങ്, പാക്കേജിങ്, നിലവാര സൂചികാ സമ്പാദനം എന്നിവയ്ക്ക് ആനുകൂല്യം. ആകെ വരുന്ന പദ്ധതിച്ചെലവിന്റെ 50 ശതമാനം വരെ ഗ്രാൻറ് ലഭിക്കും. സാങ്കേതിക പരിശീലനം നൽകുന്നതിനു ശേഷിയുള്ള സ്ഥാപനങ്ങൾക്ക് അത്തരം പരിശീലനം ഏർപ്പാടാക്കുന്നതിനും തുക അനുവദിക്കും. എല്ലാ ആനുകൂല്യങ്ങൾക്കും 'ഒരു ജില്ല, ഒരു ഉത്പന്നം' എന്നതിനു കീഴിൽ വരുന്ന സംരംഭങ്ങൾക്ക് മുൻഗണന ലഭിക്കും. വിശദ വിവരങ്ങൾ ലഭിക്കാൻ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കയറി (mofpi.nic.in) പരിശോധിക്കുക. (സംരംഭകത്വ പരിശീലകനും വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമാണ് ലേഖകൻ) chandrants666@gmail.com​

from money rss https://bit.ly/3iLP8T3
via IFTTT

സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയിൽനിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടർച്ചയായി വിലകുറയുകയാണ്. പവന്റെ ഉയർന്ന വിലയിൽനിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിലും കുറവുണ്ടായി. മാർച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവിൽ ഔൺസിന് 1,941.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമുണ്ടാകാൻ തുടങ്ങിയതാണ് വിലയെ ബാധിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ നയരൂപീകരണ യോഗം നടക്കുന്നതിനാൽ അതിന്റെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. ഈയാഴ്ച അവസാനമാകും തീരുമാനമുണ്ടാകുക. യുഎസ്-ചൈന ബന്ധം, ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പയിൻ എന്നിവയെല്ലാം ആഗോള വിപണിയിൽ അടുത്ത ദിവസങ്ങളിലെ സ്വർണവിലയെ ബാധിച്ചേക്കാം.

from money rss https://bit.ly/347Fu9d
via IFTTT

അര്‍ബന്‍ ലാഡറിനെയും മില്‍ക്ക്ബാസ്‌കറ്റിനെയും റിലയന്‍സ് ഏറ്റെടുത്തേക്കും

ഇ-കൊമേഴ്സ് മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ഫർണീച്ചർ ബ്രാൻഡായ അർബൻ ലാഡറിനെയും പാലുത്പന്ന വിതരണത്തിൽ മുൻനിരയിലുള്ള മിൽക്ക് ബാസ്ക്കറ്റിനെയും റിലയൻസ് സ്വന്തമാക്കിയേക്കും. ഇതുസംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 224 കോടി ഡോളറിന്റേതാകും അർബൻ ലാഡറുമായിയുള്ള ഇടപെടന്നാണ് റിപ്പോർട്ടുകൾ. ആമസോൺ, ബിഗ്ബാസ്ക്കറ്റ് എന്നിവയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെതുടർന്നാണ് റിലയൻസുമായുള്ള ഇടപാടിന് മിൽക്ക് ബാസ്കറ്റ് തയ്യാറായത്. നിലവിൽ കമ്പനി 1,30,000 കുടുംബങ്ങളിൽ ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ, ബേക്കറി, എഫ്എംസിജി എന്നിവ ഉൾപ്പടെ 9,000 ഉത്പന്നങ്ങളാണ് കമ്പനി വിതരണംചെയ്യുന്നത്. ഗുഡ്ഗാവ്, നോയ്ഡ, ദ്വാരക, ഗാസിയാബാദ്, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലാണ് ബിഗ്ബാസ്കറ്റിന് സാന്നിധ്യമുള്ളത്. ഈ രണ്ടുകമ്പനികൾക്കുപുറമെ, ഇ-ഫാർമസി സ്റ്റാർട്ടപ്പായ നെറ്റ്മെഡ്സ്, ഓൺലൈൻ അടിവസ്ത്ര വിതരണക്കാരായ സിവാമെ തുടങ്ങിയവയെയും ഏറ്റെടുക്കുന്നതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്.

from money rss https://bit.ly/3iRwpWt
via IFTTT

സെന്‍സെക്‌സില്‍ 151 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 151 പോയന്റ് നേട്ടത്തിൽ 38029ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11230ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1237 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 510 ഓഹരികൾ നഷ്ടത്തിലുമാണ്. 91 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, കോൾ ഇന്ത്യ, എൽആൻഡ്ടി, ഹിൻഡാൽകോ, അദാനി പോർട്സ്, യുപിഎൽ, ഐടിസി, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, ഭാരതി എയർടെൽ, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പെട്രോനെറ്റ് എൽഎൻജി, കാൻ ഫിൻ ഹോംസ്, സുവൻ ഫാർമ തുടങ്ങി 37 കമ്പനികളാണ് തിങ്കളാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3atWBU9
via IFTTT

ബാങ്കുകളിൽ ഇടപാടുകാർക്ക് പുതുക്കിയ സമയക്രമം നിലവില്‍വന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചമുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. സേവിങ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. •രാവിലെ 10-നും 12-നും ഇടയിൽ അക്കൗണ്ട് നമ്പർ പൂജ്യംമുതൽ മൂന്നുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർ രാവിലെ 10-നും 12-നും ഇടയ്ക്കുമാത്രമേ ബാങ്കുകളിൽ എത്താവൂ. •ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ നാലുമുതൽ ഏഴുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ. •2.30 മുതൽ 3.30 വരെ എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടരമുതൽ മൂന്നരവരെയും ബാങ്കുകളിൽ എത്താം. സെപ്റ്റംബർ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശപ്രകാരം ചില മേഖലകളിൽ സമയക്രമീകരണത്തിൽ വീണ്ടും മാറ്റംവരാം. പുതുക്കിയ സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും.

from money rss https://bit.ly/2CBTwou
via IFTTT

Mamangam Actress Prachi Tehlan To Tie The Knot Soon!

Mamangam Actress Prachi Tehlan To Tie The Knot Soon!
Prachi Tehlan, the talented actress who made her debut with the 2019-released superhit Mamangam, is all set to enter the wedlock soon. As per the reports, Prachi will be tying the knot with Rohit Saroha, who is a Delhi-based wildlife conservationist-businessman. The

* This article was originally published here

Saturday, 15 August 2020

Mohanlal's New Still From Marakkar Arabikadalinte Simham Wins The Internet!

Mohanlal's New Still From Marakkar Arabikadalinte Simham Wins The Internet!
Mohanlal, the complete actor is playing the historical character Kunjali Marakkar IV in the upcoming magnum opus Marakkar Arabikadalinte Simham.  The highly anticipated project is directed by the senior filmmaker Priyadarshan, thus marking his comeback to Malayalam cinema after a gap.

* This article was originally published here