121

Powered By Blogger

Tuesday, 20 October 2020

ഐ ഫോണ്‍ 12 വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ദുബായിയിലേയ്ക്ക് പറക്കാം

നിങ്ങളുടെ അടുത്തുള്ള ഷോറൂമിൽനിന്ന് ആപ്പിളിന്റെ പുതിയ ഐ ഫോൺ മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കുക. വാരാന്ത്യ പാക്കേജിൽ ദുബായിയിലേയ്ക്ക് പറന്നാൽ, മികച്ച വിലയിൽ ഒരു ഐ ഫോൺ 12 പ്രോ(256ജി.ബി)യുമായി നിങ്ങൾക്ക് മടങ്ങാം. ചെറിയ അവധിക്കാലം ആഘോഷിക്കുകയും ഒപ്പം ഒരുഐഫോൺ സ്വന്തമാക്കുകയുമാകാം. ദുബായയിൽ ക്വാറന്റൈൻ ഇല്ലാത്തത് കാര്യങ്ങൾ എളുപ്പമാക്കുകയുംചെയ്യും. ഇന്ത്യയിൽ ഐ ഫോണിന്റെ വിലയിൽ ഇത്രയും വ്യത്യാസമുണ്ടാകാനുള്ള കാരണം ലളിതമായി മനസിലാക്കാം. കഴിഞ്ഞ മാർച്ചിൽ മൊബൈൽ ഫോണുകളുടെ ചരക്കുസേവന നികുതി 12ശതമാനത്തിൽനിന്ന് സർക്കാർ 18ശതമാനമാക്കി ഉയർത്തിയാണ് ഒരുകാരണം. അതിനുപുറമെയാണ് ഇറക്കുമതി തീരുവ. ഇറക്കുമതി ചെയ്യുന്നവർ 20ശതമാനം തീരുവയും അതോടൊപ്പം രണ്ടുശതമാനം സെസും നൽകണം. ഇനി വിലയിലേയ്ക്കുവരാം. 256 ജി.ബിശേഷിയുള്ള ഐ ഫോൺ 12 പ്രോ ഇന്ത്യയിൽ ലഭിക്കണമെങ്കിൽ 1,29,000 രൂപകൊടുക്കണം. ദുബായിയിലാകട്ടെ 96,732 രൂപയ്ക്ക് കിട്ടും. 33,168 രൂപയുടെ വ്യത്യാസം. യുഎസിൽനിന്നാണ് വാങ്ങുന്നതെങ്കിൽ 42,000 രൂപയോളം ലാഭിക്കാം. ഐ ഫോൺ പ്രോയുടെ മോഡലുകൾക്ക് ദുബായിൽ 25,000 രൂപമുതൽ 35,000 രൂപവരെ കുറവാണ്. യുഎസിലാണെങ്കിൽ 39,000 മുതൽ 48,000 രൂപവരെയും കുറവുണ്ട്. ഐ ഫോൺ 12 മിനിക്കാകട്ടെ ദുബായിയിൽ 7,000 രൂപമുതൽ 9000 രൂപവരെയാണ് കുറവ്. യുഎസിൽ 14,000 മുതൽ 17,000 രൂപവരെയും. കോവിഡ് വ്യാപനംമൂലം യാത്രാനിയന്ത്രണമുള്ളതിനാലാണ് രാജ്യത്തേയ്ക്ക് സ്മാർട്ട്ഫോണുകൾ കടത്തുന്നത് കുറഞ്ഞത്. യാത്രാവിലക്കുകൾ നിങ്ങിയാൽ വൻതോതിൽ കള്ളക്കടത്ത് വർധിക്കുമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ പങ്കജ് മൊഹീന്ദ്രു പറയുന്നു. രാജ്യത്ത് ഈടാക്കുന്ന നികുതി കുറച്ചാൽ ഇതിന് മാറ്റംവരുമെന്നാണ് അസോസിയേഷന്റെ നിലപാട്. കള്ളക്കടത്ത് മൂലം സർക്കാരിന് 2000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് അസോസിയേഷൻ വിലയിരുത്തുന്നു. കഴിഞ്ഞവർഷത്തെ കണക്കെടുത്താൽ ഒക്ടോബർ-മാർച്ച് മാസങ്ങൾക്കിടയിയിൽ 60ശതമാനം വിലകൂടിയ ഫോണുകളും ഗ്രേമാർക്കറ്റിലാണ് വിപണനംനടന്നതെന്ന് ഇവർ പറയുന്നു. Buying an iPhone 12? You might like to fly to Dubai for the purchase

from money rss https://bit.ly/2Tc7OAU
via IFTTT

Monday, 19 October 2020

ചൈനയിൽനിന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും അനുമതി നിർബന്ധമാക്കും

മുംബൈ: ചൈനയിൽനിന്ന് നേരിട്ടുള്ള എല്ലാ വിദേശ നിക്ഷേപങ്ങൾക്കും (എഫ്.ഡി.ഐ.) കേന്ദ്രസർക്കാർ അനുമതി നിർബന്ധമാക്കിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ നിക്ഷേപം വഴി അന്തിമ നേട്ടം ലഭിക്കുന്ന സ്ഥാപനമോ വ്യക്തിയോ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ളതാണെങ്കിൽ പ്രത്യേകാനുമതി വേണമെന്ന നിർദേശമാണ് കൊണ്ടുവരുന്നത്. പേരെടുത്തു പറയുന്നില്ലെങ്കിലും ചൈനയിൽനിന്നുള്ള നിക്ഷേപങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പുതിയ നിർദേശം നടപ്പായാൽ ചൈനയിൽനിന്ന് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ നിക്ഷേപം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി വേണ്ടിവരും. നേരത്തേ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ കമ്പനികളിലുള്ള നിക്ഷേപത്തിന് കമ്പനി നിയമപ്രകാരമുള്ള പത്തു ശതമാനം പരിധിയോ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള 25 ശതമാനം പരിധിയോ നിശ്ചയിച്ച് പ്രത്യേക അനുമതി വേണമെന്ന മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്രം ആലോചിച്ചിരുന്നത്. എന്നാൽ, പുതിയ നിർദേശത്തിൽ കുറഞ്ഞ പരിധിയൊന്നും പരാമർശിക്കുന്നില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ തയ്യാറാക്കി വരികയാണ്. ചൈനീസ് കമ്പനികളിൽനിന്നുള്ള നിക്ഷേപത്തെ വലിയതോതിൽ ആശ്രയിച്ചിട്ടുള്ള പേടിഎം, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികൾ ഈ നീക്കം സശ്രദ്ധം വീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/37n4zPh
via IFTTT

സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 37,360 രൂപയായി

മൂന്നുദിവസത്തെ വിലവർധനയ്ക്കുശേഷം സ്വർണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,903.16 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസ് ഡോളർ കരുത്താർജിച്ചതാണ് വിലയെ ബാധിച്ചത്. യുഎസിൽ വൈകാതെ ഉത്തേജന പാക്കേജ് വരുമെന്ന പ്രതീക്ഷിയും സ്വർണത്തിൽനിന്ന് നിക്ഷേപകരെ അകറ്റി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,584 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3dF8RCR
via IFTTT

സെന്‍സെക്‌സില്‍ 144 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 144 പോയന്റ് ഉയർന്ന് 40,575ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11,909ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 941 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 649 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിൽ കാര്യമായ നേട്ടമില്ലെങ്കിലും ആഭ്യന്തര സൂചികകളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, ഒഎൻജിസി, ഐഒസി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഗെയിൽ, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, ബോംബെ ഡയിങ് ഉൾപ്പടെ 26 കമ്പനികളാണ് ചൊവാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2HfgHXY
via IFTTT

അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില കുതിക്കുന്നു

ആലപ്പുഴ: അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില കുതിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് നാട്ടിലും വിലയുയർന്നുതുടങ്ങി. ഏറെക്കാലത്തിനുശേഷം തിങ്കളാഴ്ച ആർ.എസ്.എസ്.-4 ന് വില കിലോയ്ക്ക് 140 രൂപയായി. കുറച്ചുകൂടി മുകളിലേക്കുപോകുമെന്നാണ് സൂചനകൾ. ബാങ്കോക്ക് വിപണിയിൽ ആർ.എസ്.എസ്.-3 (ഇന്ത്യയുടെ ആർ.എസ്.എസ്.-4 നു തുല്യം) ഇനത്തിന് തിങ്കളാഴ്ച 156.40 രൂപയായി. ഈ മാസം മാത്രം 14 രൂപയുടെ വർധന. അതേ തോതിലല്ലെങ്കിലും ഇതാണ് നാട്ടിലും പ്രതിഫലിച്ചത്. ഒക്ടോബർ തുടങ്ങുമ്പോൾ 133.50 രൂപയായിരുന്നു. തുടർച്ചയായി പെയ്യുന്ന മഴ കാരണം കൃത്യമായി ടാപ്പിങ് നടക്കുന്നില്ല. ഇത് വിപണിയിൽ റബ്ബർലഭ്യത കുറച്ചിട്ടുണ്ട്. ഇനിയും വിലകൂടുമെന്ന പ്രതീക്ഷയിൽ കർഷകർ വിൽക്കാത്തതും വിലകൂടാൻ കാരണമായി. 135 രൂപയ്ക്കു മുകളിലേക്കുപോയശേഷം വൻകിട കമ്പനികൾ വിപണിയിൽനിന്ന് കാര്യമായി വാങ്ങുന്നില്ല. മഴമാറി കൂടുതൽ റബ്ബർ വിപണിയിലെത്തുമ്പോൾ വിലകുറയുമെന്ന പ്രതീക്ഷയിൽ അവർ മാറിനിൽക്കുകയാണ്. വിലകൂടാൻ കാരണം ചൈന കോവിഡ് കാലത്തും ചൈനയുടെ വളർച്ചനിരക്ക് കൂടിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ പാദത്തിൽ 3.2 ശതമാനമായിരുന്നത് ഈ പാദത്തിൽ 4.9 ശതമാനമായി. ടയറിനായി ചൈന കൂടുതൽ റബ്ബർ വാങ്ങുമെന്ന സൂചനകൾ വന്നതാണ് അന്താരാഷ്ട്രരംഗത്ത് ഡിമാൻഡ് കൂട്ടിയത്. ഇതിനൊപ്പം പ്രധാന ഉത്പാദകരാജ്യങ്ങളായ തായ്ലാൻഡിലും വിയറ്റ്നാമിലും കനത്തമഴ കാരണം റബ്ബർലഭ്യത കുറഞ്ഞതും വിലകൂടാൻ കാരണമായി. ചൈന പ്രധാനമായും വിയറ്റ്നാമിൽനിന്നാണ് വാങ്ങുന്നത്. റബ്ബർപ്പാൽ കയറ്റുമതിക്ക് ഇന്ത്യയിലേക്ക് ധാരാളം അന്വേഷണങ്ങൾ വന്നുതുടങ്ങിയിട്ടുമുണ്ട്. ഇറക്കുമതി കുറഞ്ഞു ഈ വർഷം സെപ്റ്റംബർവരെ 1.75 ടൺ റബ്ബറാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇതേസമയത്ത് ഇത് 2.58 ടണ്ണായിരുന്നു. എന്നാൽ, മൂന്നുമാസത്തോളംനീണ്ട ലോക്ഡൗൺ കാലത്തുള്ള കുറവാണ് പ്രതിഫലിച്ചിരിക്കുന്നതെന്ന് റബ്ബർബോർഡ് കേന്ദ്രങ്ങൾ പറഞ്ഞു. അധികംവൈകാതെ നാട്ടിൽനിന്ന് വ്യവസായികൾ റബ്ബർ വാങ്ങിത്തുടങ്ങുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2IMaD9Q
via IFTTT

Drishyam 2: Mohanlal Reveals The New Normal On Sets With A Location Picture

Drishyam 2: Mohanlal Reveals The New Normal On Sets With A Location Picture
Mohanlal, the complete actor of Malayalam cinema is currently shooting for Drishyam 2, the much-awaited sequel of the 2013-released blockbuster Drishyam. The shooting of the highly anticipated movie, which is directed by Jeethu Joseph, has been progressing in Kochi. Recently, the

* This article was originally published here

സെന്‍സെക്‌സ് 449 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 11,850ന് മുകളിലെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ മികച്ച നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ധനകാര്യം, ലോഹം, എഫ്എംസിജി ഓഹരികളുടെ ബലത്തിൽ നിഫ്റ്റി 11,850ന് മുകളിലെത്തി. 448.62 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,431.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 110.50 പോയന്റ് ഉയർന്ന് 11,873ലുമെത്തി. ആഗോള വിപണികളിലെ നേട്ടവും നിക്ഷേപകരിൽ വാങ്ങൽ താൽപര്യ പ്രകടമായതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1470 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1150 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, നെസ് ലെ, എസ്ബിഐ, ഗെയിൽ തുടങ്ങിയ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. ഡിവീസ് ലാബ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ഐടി, വാഹനം തുടങ്ങിയ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നു. Sensex surges 449 points on buying in financial, FMCG counters

from money rss https://bit.ly/35grokU
via IFTTT

എംസിഎക്‌സ് അടിസ്ഥാന ലോഹങ്ങളില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിച്ചു

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സ് അടിസ്ഥാന ലോഹങ്ങളിൽ ഫ്യൂച്വർ ട്രേഡിംഗ് ആരംഭിച്ചു. എംസിഎക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സ് (METLDEX) എന്ന പേരിലുള്ള കോൺട്രാക്റ്റിൽ 2020 നവംബർ, ഡിസംബർ 2021 ജനുവരി മാസങ്ങളിൽ അവസാനിക്കുന്ന ഫ്യൂച്വറുകളിൽ ഇപ്പോൾ ട്രേഡിംഗ് നടത്താനാകും. എംസിഎക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സിന്റെ 50 തവണയാണ് ലോട്ട് സൈസായി നിശ്ചയിച്ചിട്ടുള്ളത്. കോൺട്രാക്റ്റിന്റെ മിനിമം പ്രൈസ് മൂവ്മെന്റ് ഒരു രൂപയാണ്. എംസിഎക്സ് ബുള്ള്യൻ ഇൻഡെക്സ് ഫ്യൂച്വർ ട്രേഡിംഗ് ആരംഭിക്കുകയും അത് വിജയകരമായി മുന്നോട്ട് പോകുകയും ചെയ്യുന്ന അവസരത്തിൽ ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡെക്സിൽ കൂടി ഫ്യൂച്വർ ട്രേഡിംഗ് ആരംഭിക്കാൻ കഴിഞ്ഞത് രാജ്യത്തെ കമ്മോഡിറ്റി ഇടപാടുകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി. എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/3lYoIPI
via IFTTT

തിരുത്തല്‍ അവസരമാക്കി നിക്ഷേപകര്‍: ഉയര്‍ന്ന പ്രതീക്ഷയോടെ ഓഹരി വിപണി

സെപ്റ്റംബറിൽ രാജ്യത്തെ ഓഹരി സൂചികകൾ 10ശതമാനത്തോളം തിരുത്തൽ നേരിട്ടു. അതിനുശേഷം നഷ്ടത്തിൽനിന്നുള്ള വീണ്ടെടുപ്പിന് ശക്തമായ ശ്രമവുമുണ്ടായി. രണ്ടാഴ്ചകൊണ്ടുതന്നെ അവസാന കുതിപ്പ് മറികടന്നു. ഉത്സവ സീസണു മുമ്പുതന്നെ ഉത്തേജക പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്നപ്രതീക്ഷയാണ് ഇതിനുകാരണം. വിപണിയിലെ ഓരോതിരുത്തലും ഓഹരികൾ വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കയാണ് നിക്ഷേപകർ. രണ്ടാം പാദഫലങ്ങളും വായ്പാ മോറട്ടോറിയത്തിലെ ആശ്വാസവും ഈകുതിപ്പിനു സഹായകമായി. എന്നാൽ കോവിഡിനുമുമ്പത്തെ കാലത്തേക്ക് വിപണിയിൽ പെട്ടെന്നുണ്ടായ തിരിച്ചുവരവ് അസ്ഥിരതയുണ്ടാക്കി. ഇത് കുറച്ചുനാളത്തേക്കു തുടർന്നേക്കാം. നിഫ്റ്റി 50ൽ ഇടക്കാലത്തേക്ക് ശക്തമായ സപ്പോർട്ട് ലെവൽ 11,300 മുതൽ 11,000 വരെയാണ്. രണ്ടാം പാദ ഫലങ്ങളിൽ വലിയ പ്രതീക്ഷകളുമായി, മൊറട്ടോറിയം പ്രശ്നം അവസാനിക്കുമെന്ന കണക്കുകൂട്ടലോടെ പുതിയ ഉത്തേജക പദ്ധതികൾ വരുമെന്ന ഉറപ്പിൽ ഉയർന്ന പ്രതീക്ഷകളോടെയാണ് വിപണി മുന്നോട്ടു പോകുന്നത്. ഐടി, ടെലികോം, ഫാർമ, ബാങ്കിംഗ് മേഖലകളാണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്. സാമ്പത്തികമായും മഹാമാരിയുമായി ബന്ധപ്പെട്ടും വികസനത്തിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ടായില്ലെങ്കിൽ ഹ്രസ്വകാലത്തേക്ക് കുതിപ്പിനിടയിലും തിരുത്തൽ ഉണ്ടാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. കുതിപ്പു നിലനിർത്തുന്നതിൽ പ്രധാനപങ്ക് ഇനിവരാനുള്ള ഉത്തേജക പദ്ധതികളുടെ വലിപ്പത്തെയും ഫലപ്രാപ്തിയെയും ആശ്രയിച്ചിരിക്കും. രാജ്യത്ത് ധനകമ്മി കാരണം പ്രാഥമികമായ മതിപ്പ് താഴ്ന്നനിലയിലായിരുന്നു. ജിഡിപിയുടെ 2 ശതമാനമായിരിക്കണം ഇതെന്ന സമവായമുണ്ടായി. സാമ്പത്തികസ്ഥിതി മുന്നോട്ടു കൊണ്ടുപോകാനുള്ള ശക്തമായ ഇഛ പ്രകടിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ മതിപ്പുവർധിക്കാനും കാരണമായി. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള ധനപാക്കേജ് ഉണ്ടായിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ക്യാഷ് വൗച്ചറും അഡ്വാൻസുംമറ്റും നൽകുകയും അടിസ്ഥാനസൗകര്യ വികസനത്തിന് പണം ചിലവഴിക്കുകയും ചെയ്തെങ്കിലും പ്രതീക്ഷിച്ച ഗുണമൊന്നും അതുകൊണ്ടുണ്ടായില്ല. എന്നാൽ ഭാവിയിൽ കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ വരുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. മൊറട്ടോറിയം വിഷയത്തിൽ സുപ്രിം കോടതി വിധി നീണ്ടുപോയത് തിരിച്ചടിയായി. നവംബർ രണ്ടിന് വിധിയുണ്ടാകും. ചെറുകിട വായ്പക്കാരുടെ കൂട്ടുപലിശ ഭാരം ഏറ്റെടുത്ത് ബാങ്കുകളുടെ ധനസന്തുലനം നില നിർത്താനുള്ള സർക്കാർനീക്കം ഗുണകരമാണ്. കോടതിയുടെ അനുകൂലവിധി പ്രതീക്ഷിക്കുന്നതുകാരണം ബാങ്കുകളുടെ ഓഹരിയിൽ ഗുണപരമായ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാൽ സാമ്പത്തികമേഖല വിപണിയുടെ ഏറ്റവും വലിയ ഭാഗമായതിനാൽ വിധിയിലെ കാലതാമസം ഹ്രസ്വകാലത്തേക്കെങ്കിലും ബാങ്കുകളേയും വിപണിയെ മൊത്തത്തിലും ബാധിച്ചേക്കും. രണ്ടാം പാദഫലങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന ലാഭ വളർച്ചയാണ് വിപണിയിലെ തിരിച്ചുവരവിന്റെ മറ്റൊരു കാരണം. ഐടി ഓഹരികളുടെ ബൈബാക് പദ്ധതികൾ ഈപ്രവണതയ്ക്ക് ആക്കംകൂട്ടി. സാമ്പത്തിക മേഖലയുടെ നട്ടെല്ലായ വ്യവസായ, ലോഹ മേഖലകളിൽ വിപണിക്കു വലിയ പ്രതീക്ഷയില്ലെങ്കിലും ഐടി, ടെലികോം, ഫാർമ, കെമിക്കൽ, ബാങ്കിംഗ് മേഖലകളിൽ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണവും തിരഞ്ഞെടുപ്പിനു മുമ്പു തന്നെ വലിയൊരു ഉത്തേജകപദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതിനാൽ ആഗോള തലത്തിലും വിപണി ഗുണകരമായ വളർച്ച കാണിച്ചു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/37iAqAu
via IFTTT

ബിഗ് ബില്യണ്‍ ഡെയ്‌സ്: 70ലെറെ കച്ചവടക്കാര്‍ മൂന്നുദിവസംകൊണ്ട് കോടിപതികളായി

ഉത്സവസീസൺ വില്പനയ്ക്കിടയിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വില്പനക്കാർ ആദ്യദിവസങ്ങളിൽതന്നെ കോടികൾ വരുമാനമുണ്ടാക്കി. ടയർ 2 നഗരങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നുമുൾപ്പടെ ലക്ഷക്കണക്കിന് വില്പനക്കാർക്ക് ഓർഡറുകൾ ലഭിച്ചതായി ഫ്ളിപ്കാർട്ടും ആമസോണും പറയുന്നു. ബിഗ് ബില്യൺ ഡെയ്സ് വില്പനയുടെ ആദ്യ മൂന്നുദിവസങ്ങൾക്കുള്ളിൽ 70ഓളം വില്പനക്കാർക്ക് ഒരുകോടി രൂപയിലധികം വരുമാനംലഭിച്ചതായി ഫ്ളിപ്കാർട്ട് അവകാശപ്പെട്ടു. 10,000ലേറെ കച്ചവടക്കാർക്ക് ലക്ഷങ്ങളും സമ്പാദിക്കാനായി. മൂന്നുലക്ഷത്തലേറെ വില്പനക്കാർക്കാണ് ആദ്യമൂന്നുദിവസങ്ങൾക്കുള്ളിൽ ഓർഡറകുൾ ലഭിച്ചത്. ഇതിൽ 60ശതമാനം വില്പനക്കാരും ചെറുനഗരങ്ങളിൽനിന്നുള്ളവരാണ്. കഴിഞ്ഞവർഷത്തെ വില്പനയിൽ ആറുദിവസംകൊണ്ടുണ്ടായ നേട്ടം ഇത്തവണ രണ്ടുദിവസംകൊണ്ട് നേടാനായതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്തവണ വൻതോതിൽ ഡിമാൻഡ് കൂടിയതായി പറയുന്നു. അതേസമയം, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെലിലൂടെ 48 മണിക്കൂറിനുള്ളിൽ 1.1 ലക്ഷം കച്ചവടക്കാർക്ക് ഓർഡറുകൾ ലഭിച്ചതായി ആമസോണും അവകാശപ്പെട്ടു. 5000ലധികം വില്പനക്കാർക്ക് ആദ്യ 48 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികംരൂപയുടെ കച്ചവടം നടത്താനായെന്നാണ് കമ്പനി പറയുന്നത്. Over 70 sellers become crorepatis in first 3 days of sale

from money rss https://bit.ly/3lX2ygI
via IFTTT

Sunday, 18 October 2020

സ്വര്‍ണവില പവന് 80 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില തിങ്കളാഴ്ചയും പവന് 80 രൂപകൂടി. ഇതോടെ എട്ടുഗ്രാം സ്വർണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1,900 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണവിപണിയിൽ പ്രതിഫലിച്ചത്. ഡോളർ കരുത്താർജിക്കുന്നതും സ്വർണവിലവർധനവിന് ഭീഷണിയാണ്. ഈവർഷം ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ, ആഗോള വിലയിൽ 25ശതമാനമാണ് സ്വർണവിലയിലെ വർധന. കോവിഡ് വ്യാപനത്തെതുടർന്ന് സമ്പദ് വ്യവസ്ഥകൾ തകർച്ചനേരിട്ടപ്പോഴാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടിയത്.

from money rss https://bit.ly/35dSeKn
via IFTTT

കോവിഡാനന്തര കേരളത്തില്‍ സ്വീകരിക്കേണ്ട വികസനമാര്‍ഗങ്ങള്‍

കോവിഡാനന്തരകേരളം സ്വീകരിക്കേണ്ട വികസനമാർഗം എന്ത്? ഇതേക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ലേഖനം 'മാതൃഭൂമി'യിൽ കണ്ടു. പതിവ് രാഷ്ട്രീയ വാചകക്കസർത്തുകൾക്കപ്പുറം യഥാർഥപ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹാരംതേടാനുമുള്ള ഒരു പരിശ്രമം അദ്ദേഹം നടത്തുന്നതിൽ സന്തോഷമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരു സംവാദം നടക്കേണ്ടതുണ്ട്. നമ്മുടെമുന്നിൽ രണ്ട് വെല്ലുവിളികളാണുള്ളത് എന്ന പ്രതിപക്ഷനേതാവിന്റെ അഭിപ്രായം ശരിയാണ്. ജനങ്ങളുടെ തൊഴിലും വരുമാനവും ഇല്ലാതായിരിക്കുന്നു. അവരുടെ വാങ്ങൽ കഴിവ് ഉയർത്തി ക്കൊണ്ടുമാത്രമേ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ കഴിയൂ. ചുരുക്കത്തിൽ, ജനങ്ങളുടെ സാമൂഹികക്ഷേമത്തിനും പാവപ്പെട്ടവരുടെ സുരക്ഷയ്ക്കുംവേണ്ടി കൂടുതൽ പണം ചെലവഴിക്കണം. '2021-24 ധനവർഷത്തെ പദ്ധതി ഉടച്ചുവാർത്ത് ജനങ്ങളുടെ ജീവിതസന്ധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചെലവുകൾ കേന്ദ്രീകരിക്കേണ്ടിവരും' എന്ന അദ്ദേഹത്തിന്റെ നിലപാടിൽ തർക്കമില്ല. പ്രതിപക്ഷനേതാവിന്റെ മാർഗങ്ങൾ ഇതിലേക്ക് പണം കണ്ടെത്തുന്നതിന് രണ്ടുമാർഗങ്ങളാണ് പ്രതിപക്ഷ നേതാവ് നിർദേശിക്കുന്നത് . ഒന്ന്: '.....അത്യാവശ്യമല്ലാത്ത എല്ലാ പദ്ധതിപ്രവർത്തനവും 2023-24 ലേക്ക് മാറ്റുക'. മൂലധനച്ചെലവൊഴിച്ചാൽ ഇങ്ങനെ മാറ്റാൻപറ്റുന്ന സ്കീമുകൾ വളരെ കുറവായിരിക്കും. കാരണം, അവയെല്ലാം ജനങ്ങളുടെ ഉപജീവനമേഖലകളുമായോ സാമൂഹികക്ഷേമപദ്ധതികളുമായോ ബന്ധപ്പെട്ട സ്കീമുകളായിരിക്കും. ഇക്കാര്യം പ്രതിപക്ഷനേതാവും അംഗീകരിക്കുന്നുണ്ട്. അപ്പോൾ ഇന്നത്തെക്കാലത്ത് താത്കാലികമായെങ്കിലും പദ്ധതിച്ചെലവിന് പുറത്ത് പണം കണ്ടെത്തണം. പ്രതിപക്ഷനേതാവ് മുന്നോട്ടുവെക്കുന്ന രണ്ടാമത്തെ മാർഗം ഇതാണ്: 'മന്ത്രിമാരും ജീവനക്കാരും 2023-24 വരെ 15 ശതമാനം വരുമാനം നീക്കിവെച്ച് ഈ യജ്ഞത്തിൽ പങ്കാളികളാവണം'. നടപ്പുവർഷത്തിൽ ആറുദിവസത്തെ ശമ്പളം ആറുമാസത്തേക്ക് നീക്കിവെക്കണമെന്ന നിർദേശത്തെ നഖശിഖാന്തം എതിർത്ത കാര്യം ഈ ഘട്ടത്തിൽ അദ്ദേഹത്തെ ഓർമിപ്പിക്കാതെ വയ്യ. അതുപോലെ തന്നെ സർവകലാശാലകൾ, ക്ഷേമനിധി ബോർഡുകൾ, കമ്പനികൾ, സൊസൈറ്റികൾ, അതോറിറ്റികൾ എന്നിങ്ങനെയുള്ളവയെ പുനഃസംഘടിപ്പിച്ചും ഏകോപിപ്പിച്ചും 3000 -4000 കോടി രൂപ പ്രതിവർഷം മിച്ചംവെക്കുന്ന വിദ്യ എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല ഗൗരവമായ അഭിപ്രായവ്യത്യാസങ്ങൾ ജനക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള പരിപാടികൾ എന്തൊക്കെയാണ്? ഇതുസംബന്ധിച്ചും പ്രതിപക്ഷനേതാവിന്റെ നിലപാടിനോട് ഗൗരവമായ അഭിപ്രായവ്യത്യാസമുണ്ട്. രാഹുൽഗാന്ധി പറഞ്ഞ സാർവത്രിക മിനിമംവരുമാനമാണ് ക്ഷേമത്തിന് അദ്ദേഹത്തിന്റെ പക്കലുള്ള മാന്ത്രികസൂത്രം. 'ക്ഷേമപെൻഷനുകളുമായി ചേർത്ത് ദരിദ്രകുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ ഭക്ഷണം, മരുന്ന് എന്നിവയ്ക്കായി നൽകണം' എന്നാണ് നിർദേശം. പ്രതിപക്ഷനേതാവുകൂടി അംഗമായിരുന്ന യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇങ്ങനെ 600 രൂപയാണ് കൊടുത്തുകൊണ്ടിരുന്നത്. അതുതന്നെ കുടിശ്ശികവരുത്തിയാണ് യു.ഡി.എഫ്. ഭരണമൊഴിഞ്ഞത്. ഞങ്ങൾ കുടിശ്ശിക തീർക്കുകയും തുക 1400 രൂപയാക്കി ഉയർത്തുകയുംചെയ്തു. ഇത് 2000 രൂപയായി വർധിപ്പിച്ചാൽ രാഹുൽഗാന്ധിയുടെ പദ്ധതിയാകുമെന്നാണോ രമേശ് ചെന്നിത്തല വാദിക്കുന്നത്? കേരളത്തിൽ ഇതിനുപുറമേ നമ്മൾ ഏതാണ്ട് പാവപ്പെട്ടവർക്കെല്ലാം സൗജന്യമായി റേഷൻ കൊടുക്കുന്നുണ്ട്. ഇപ്പോൾ എല്ലാമാസവും കിറ്റുമുണ്ട്. എല്ലാവർക്കും സമ്പൂർണ, സൗജന്യ, ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യസൗകര്യവും നൽകുന്നുണ്ട്. പാവപ്പെട്ടവർക്കെല്ലാം അഞ്ചുലക്ഷംരൂപവരെ ആരോഗ്യ ഇൻഷുറൻസുമുണ്ട്. ഇവയൊക്കെ മാറ്റിെവച്ച് കുറച്ചുകൂടുതൽ പണം ഡിബിറ്റിവഴി നൽകുക എന്ന വാദം ഞങ്ങൾ അംഗീകരിക്കുന്നേയില്ല. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ പ്രത്യക്ഷ സഹായമായോ സേവനമായോ നൽകണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാൽ, ചെന്നിത്തലയുടെ കാഴ്ചപ്പാട് അങ്ങനെയാണോ? അദ്ദേഹത്തിന്റെ വാദം നോക്കൂ. ആരോഗ്യമേഖലയെക്കുറിച്ച് ചെലവുചുരുക്കലിന്റെ മാർഗമായി അദ്ദേഹം പറയുന്നത്, 'പബ്ലിക് ഹെൽത്തിന് സംസ്ഥാനവ്യാപകമായി കേഡറുള്ള ഒരു പുതിയ വകുപ്പുതന്നെ വേണ്ടതുണ്ടോ എന്ന് ആലോചിക്കണം.' എത്ര പ്രതിലോമകരമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സങ്കുചിതവും ഹ്രസ്വദൃഷ്ടിയും എത്രമാത്രം സങ്കുചിതവും ഹ്രസ്വദൃഷ്ടിയുമാണ് പ്രതിപക്ഷനേതാവിന്റെ കാഴ്ചപ്പാട് എന്നുവ്യക്തമാകാൻ കിഫ്ബിയെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രസംഗിച്ചതെല്ലാം ഒന്നിച്ചെടുത്ത് വായിച്ചാൽമതി. അതെ, വരുന്ന തിരഞ്ഞെടുപ്പിൽ ഇതൊരു വിഷയമാണ്. പണി പൂർത്തീകരിച്ച നിർമാണങ്ങളുടെ ഉദ്ഘാടനങ്ങൾക്കൊപ്പം പുതിയ പ്രവൃത്തികൾക്കുള്ള തറക്കല്ലിടൽ കേരളം മുഴുവൻ നടന്നുകൊണ്ടിരിക്കയാണ്. ഞങ്ങൾ പറയുക ഇവയൊക്കെ പൂർത്തിയാകണമെങ്കിൽ കിഫ്ബി തുടരണം എൽ.ഡി.എഫ്. തുടരണം എന്നാണ്. നമുക്കുനോക്കാം, ജനങ്ങൾ ആരെയാണ് വിശ്വസിക്കുന്നതെന്ന്. കിഫ്ബിയുടെ 'തിരിച്ചടവിനുതന്നെ സംസ്ഥാനം ഭാവിയിൽ ബുദ്ധിമുട്ടും' എന്നാണല്ലോ അദ്ദേഹത്തിന്റെ വാദം. തിരിച്ചടവ് ആവശ്യമില്ലാത്ത ഒരു നിക്ഷേപപദ്ധതി അദ്ദേഹം വിശദീകരിക്കട്ടെ. അദ്ദേഹമടക്കം അംഗീകരിച്ച് നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിൽ പറയുന്നതുപോലെ മോട്ടോർവാഹനനികുതിയുടെ പകുതിയും പെട്രോൾ സെസും നൽകിയാൽ മതി. അതിനപ്പുറം തിരിച്ചടവിന് ഒന്നും നൽകേണ്ട. കിഫ്ബിയിൽനിന്ന് അടുത്ത അഞ്ചുവർഷത്തിനിടയിൽ ഇപ്പോൾ അംഗീകരിച്ചിരിക്കുന്ന 50,000 കോടി രൂപയ്ക്കുപുറമേ മറ്റൊരു 25,000 കോടി രൂപകൂടി നിക്ഷേപം നടത്താൻ കഴിഞ്ഞേക്കും. കേരളത്തിന്റെ വികസനത്തിന് ഇതുപോരെന്നാണ് ഞങ്ങൾ കാണുന്നത്. പുതിയ റെയിൽപ്പാത, വ്യവസായ ഇടനാഴി, തലസ്ഥാനറിങ്റോഡ് വികസനപദ്ധതി തുടങ്ങിയ ഭീമൻ പദ്ധതികളിൽ ഒരുലക്ഷം കോടിയെങ്കിലും മുതൽമുടക്കേണ്ടിവരും. ഇതിനുപുറമേ സംസ്ഥാന ബജറ്റിൽനിന്നുള്ള മൂലധനമുടക്ക് 40000-50000 കോടി രൂപയെങ്കിലും വേണം. അങ്ങനെ ചുരുങ്ങിയത് രണ്ടുലക്ഷം കോടി രൂപയെങ്കിലും മുതൽമുടക്കാനാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. എന്താ നിങ്ങളുടെ പരിപാടി? ധനക്കമ്മിയെക്കുറിച്ച് വേവലാതി വേണ്ടാ മൂലധനച്ചെലവിനുവേണ്ടി എടുക്കുന്ന വായ്പ മുഴുവനും ജഡഭാരമാണെന്നുള്ള സിദ്ധാന്തം പാടേ തള്ളിക്കളയണം. റവന്യൂ കമ്മി നമുക്ക് കുറച്ചുകൊണ്ടുവരണം. ജി.എസ്.ടി. പ്രതീക്ഷിച്ചതുപോലെ ഉയർത്തുകയാണ് ഇതിനുള്ള പ്രധാനമാർഗം. ധനക്കമ്മിയെക്കുറിച്ച് വേവലാതിവേണ്ടാ. കേന്ദ്രസർക്കാർ നിർദേശിച്ച പരിധിക്കപ്പുറം ഒരു സംസ്ഥാന സർക്കാരിന് വായ്പയെടുക്കാൻ കഴിയില്ല. എന്നാൽ, മേൽപ്പറഞ്ഞ പശ്ചാത്തലസൗകര്യസൃഷ്ടിക്ക് ഇതിന്റെ പതിന്മടങ്ങ് വായ്പയെടുത്തേ പറ്റൂ . ഇതിന് പ്രതിപക്ഷനേതാവും യു.ഡി.എഫും എതിരാണ്. ഇവിടെയാണ് നിങ്ങളുടെ വികസനപാത വഴിമുട്ടുന്നത്. സംസ്ഥാനസർക്കാരുകൾ ഇങ്ങനെ വായ്പയെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഒരിക്കൽ പ്രതിപക്ഷനേതാവ് നിയമസഭയിൽ വാദിക്കുകപോലും ചെയ്തു. ഇപ്പോൾ ഈ വാദം അദ്ദേഹം പറയാറില്ലെങ്കിലും കെ.പി.സി.സി.യുടെ ഭാരവാഹി മാത്യു കുഴൽനാടനാണ് റിസർവ് ബാങ്കിനെയും കേന്ദ്ര സർക്കാരിനെയും കക്ഷിചേർത്തുകൊണ്ട് ഒരു വക്കാലത്ത് എടുത്തിട്ടുള്ളത്. എത്ര ക്രൂരമായ വഞ്ചനയാണ് നിങ്ങൾ കേരളവികസനത്തോട് കാണിക്കുന്നത്? പശ്ചാത്തലസൗകര്യവികസനം കേരളത്തെ നിക്ഷേപകർക്ക് ആകർഷകമാക്കും. എന്നാൽ, പുറത്തുനിന്നുള്ള കോർപ്പറേറ്റുകൾ മാത്രമല്ല, കേരളത്തിനകത്തുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരെയും സ്റ്റാർട്ട്അപ്പുകളെയും പ്രോത്സാഹിപ്പിക്കണം. ആ പ്രോത്സാഹനത്തിന്റെ ഫലം ഇന്ന് കൃത്യമായി ലഭ്യമാണ്. 2014-15 ദേശീയ വ്യവസായ ഉത്പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനമായിരുന്നു. 2018-19ൽ അത് 1.6 ശതമാനമായി ഉയർന്നു. ഇതാണ് അതിജീവിക്കാനും സുസ്ഥിരമാകാനുമുള്ള മാർഗം.

from money rss https://bit.ly/31i819S
via IFTTT

സെന്‍സെക്‌സില്‍ 320 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 320 പോയന്റ് നേട്ടത്തിൽ 40,303ലും നിഫ്റ്റി 81 പോയന്റ് ഉയർന്ന് 11,843ലുമാണ് വ്യാപാരം നടക്കുന്നത്. ഒഎൻജിസി, എൻടിപിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഗെയിൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, കോൾ ഇന്ത്യ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടിസിഎസ്, ഡിവീസ് ലാബ്, യുപിഎൽ, സിപ്ല, ഹീറോ മോട്ടോർകോർപ്, ഐഷർമോട്ടോഴ്സ്, ഇൻഫോസിസ്, ഭാരതി എയർടെൽ, ഹിൻഡാൽകോ, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. എസിസി, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങി 21 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. sensex gains 320 pts

from money rss https://bit.ly/3lXwedF
via IFTTT

2,500 രൂപയ്ക്ക് 5ജി ഫോണ്‍ നല്‍കാന്‍ ജിയോ

ന്യൂഡൽഹി: 2,500 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോൺ ലഭ്യമാക്കാൻ ജിയോ പദ്ധതിയിടുന്നതായി റിപ്പോർട്ട്. തുടക്കത്തിൽ 5000 രൂപ നിലവാരത്തിലായിരിക്കും ഫോൺ പുറത്തിറക്കുകയെങ്കിലും വിപണിയിൽ ആവശ്യകത വർധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ നിലവാരത്തിലേയ്ക്ക് വിലകുറയ്ക്കുമെന്ന് റിലയൻസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ 5ജി സ്മാർട്ട്ഫോണിന്റെ വില 27,000 രൂപയിലാണ് ആരംഭിക്കുന്നത്. 35 കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം. അതേസമയം, ഇതേക്കുറിച്ച്ഔദ്യോഗികമായി പ്രതികരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല.നേരത്തെ, 1,500 രൂപ തിരിച്ചുനൽകുന്ന ഡെപ്പോസിറ്റായി വാങ്ങി 4ജി ഫോണുകൾ ജിയോ വിപണിയിലിറക്കിയിരുന്നു. ഇന്ത്യയെ 2ജി വിമുക്ത് രാജ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ 43-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 5ജി നെറ്റ് വർക്കിനുള്ള ഉപകരണങ്ങൾ സ്വന്തമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിയോ. അതിനുള്ള പരീക്ഷണത്തിനായി സ്പെക്ട്രം അനുവദിക്കാൻ ടെലികോം വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയാൽ ഉപകരണങ്ങൾ കയറ്റുമതിചെയ്യുകയാണ് ലക്ഷ്യം.

from money rss https://bit.ly/3dBSlTS
via IFTTT

Tovino Thomas Is Fine: To Take Rest For Three Weeks

Tovino Thomas Is Fine: To Take Rest For Three Weeks
Tovino Thomas, the young actor was recently hospitalised, after he suffered an injury while shooting for the upcoming project Kala. The talented actor met with an accident on the sets, while shooting for a fight sequence. Tovino Thomas was hospitalised after

* This article was originally published here

Saturday, 17 October 2020

Prithviraj Sukumaran And Suraj Venjaramoodu Team Up Again For Jana Gana Mana!

Prithviraj Sukumaran And Suraj Venjaramoodu Team Up Again For Jana Gana Mana!
Prithviraj Sukumaran and Suraj Venjaramoodu, the talented actor duo who are best known for their impeccable camaraderie, are all set to share the screen once again. Jana Gana Mana, the upcoming Dijo Jose Antony directorial will feature Prithviraj Sukumaran and Suraj

* This article was originally published here

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ഫണ്ടുകളില്‍ 8,302 കോടി രൂപയെത്തി

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിൽ ഇതുവരെ 8,302 കോടി രൂപ നിക്ഷേപം തിരിച്ചെടുക്കാനായി. കാലാവധിയെത്തിയതിലൂടെയും കടപ്പത്രംനേരത്തെ പണമാക്കാൻ കഴിഞ്ഞതിലൂടെയുമാണിത്. ഇതോടെ ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ടേം ബോണ്ട് ഫണ്ടിൽ 40ശതമാനം പണംമിച്ചമായി.ഡൈനാമിക് ആക്യുറൽ ഫണ്ടിലും ലോ ഡ്യൂറേഷൻ ഫണ്ടിലും 19ശതമാനംവീതവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ നാലുശതമാനവും പണം നിക്ഷേപകർക്ക് വിതരണംചെയ്യാനായി ലഭ്യമാണ്. കർണാടക ഹൈക്കോടതി ഹർജികളിൽ വാദംകേൾക്കൽ പൂർത്തിയായിട്ടുണ്ട്. ഉത്തരവിനായി കാത്തിരിക്കുകയാണ്. അതിനുശേഷമാകും നിക്ഷേപകർക്ക് പണം വീതിച്ചുനൽകുക. നിക്ഷേപകർ വൻതോതിൽ പണംതിരിച്ചെടുത്തിതിനെതുടർന്നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഏപ്രിൽ 23ന് ഫ്രാങ്ക്ളിൻ ടെംപിൾടൺ മരവിപ്പിച്ചത്. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി കൊടുത്തുതീർക്കാനുള്ളത്. Franklin Templeton MFs six shut schemes generate Rs 8,302 crore since closure

from money rss https://bit.ly/3j9dRRb
via IFTTT

എല്‍പിജി വിതരണ സംവിധാനം നവംബര്‍ ഒന്നുമുതല്‍ മാറും: വിശദാംശങ്ങള്‍ അറിയാം

പാചക വാതക വിതരണത്തിൽ നവംബർ ഒന്നുമുതൽ പുതുക്കിയ നിയമം പ്രാബല്യത്തിൽവരും. വീട്ടിലെത്തുന്ന എൽപിജി വിതരണക്കാരന് ഒടിപി നൽകിയാലെ സിലിണ്ടർ ലഭിക്കുകയുള്ളൂ. ഗ്യാസ് കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലാണ് ഒടിപി ലഭിക്കുക. വിശദാംശങ്ങൾ അറിയാം: ഡെലിവറിഓതന്റിക്കേഷൻ കോഡ്(ഡിഎസി) എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണക്കമ്പനികൾ. തട്ടിപ്പ് ഒഴിവാക്കാനും ശരിയായ ഉപഭോക്താവിനുതന്നെ സിലിണ്ടർ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഉപഭോക്താവിന്റെ രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡ് വിതരണക്കാരനെ കാണിക്കണം. വിതരണത്തിന് എത്തുംമുമ്പ് കോഡ് ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ എത്തിയിട്ടുണ്ടാകും. ഒടിപി നൽകിയാലെ വിതരണ പ്രകൃയ പൂർത്തിയാകൂ. മൊബൈൽ നമ്പറിൽ മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ഇനിമുതൽ സിലണ്ടർ ലഭ്യമാകില്ല. ഗ്യാസ് ഏജൻസിയിൽ നൽകിയിട്ടുള്ള വിലാസം താമസ സ്ഥലത്തിൽനിന്ന് വ്യത്യാസമുണ്ടെങ്കിൽ അതും പുതുക്കി നൽകണം. 100 നഗരങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. ജയ്പൂരിൽ പദ്ധതിക്ക് തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വിതരണത്തിന് ഡെലിവറി കോഡ് സംവിധാനം ബാധകമില്ല. വീട്ടാവശ്യത്തിനുള്ള പാചക വാതക ഉപയോഗത്തിൽ 2030ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് വിലയിരുത്തൽ. വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ ആവശ്യകതയിൽ 3.3 ശതമാനമാണ് വാർഷിക വളർച്ച. ഈ വളർച്ച സ്ഥിരതയാർജിച്ചതിനാൽ 2030ൽ ഉപഭോഗം 34 ദശലക്ഷം ടണ്ണിലെത്തും. വർധിച്ചുവരുന്ന ശരാശരി കുടുംബ വരുമാനം പാചകത്തിന് മറ്റുവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കും. എൽപിജിയിലേയ്ക്ക് മാറുന്നതിനാൽ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ കുറയാൻ സഹായിക്കും. അതുകൊണ്ടുതന്നെ എൽപിജിയിലേയ്ക്കുമാറാൻ സഹായിക്കുന്ന വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ട്. LPG cylinder home delivery rules to change from 1 November. Details here

from money rss https://bit.ly/3dBTD1u
via IFTTT

Friday, 16 October 2020

ഉത്സവകാല വില്പന: ചട്ടലംഘനത്തിന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

അടുത്തയിടെ കൊണ്ടുവന്ന നിയമം പാലിക്കാതിരുന്നതിനെതുടർന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നോട്ടീസയച്ചു. ഉത്പന്നം നിർമിച്ച രാജ്യം ഏതാണെന്ന് രേഖപ്പെടുത്തണമെന്ന നിയമമാണ് ആമസോൺ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ലംഘിച്ചതെന്ന് നോട്ടീസിൽ പറയുന്നു. ഏതെങ്കിലുംതരത്തിലുള്ള നടപടിയെടുക്കാതിരിക്കാൻ കാരണംകാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 15 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇ-കൊമേഴ്സ് ഭീമന്മാരുടെ ഉത്സവ വിലക്കിഴിവ് വില്പന നടക്കുന്നതിനിടെയാണ് സർക്കാരിന്റെ നോട്ടീസ് സ്ഥാപനങ്ങൾക്ക് ലഭിച്ചത്. ആദ്യത്തെ ലംഘനത്തിന് 25,000 രൂപവരെ പിഴയീടാക്കാൻ കഴിയും. ആവർത്തിച്ചാൽ 50,000 രൂപ പിഴയോ തടവോ ആണ് ശിക്ഷ. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ നിലവിലെ വിൽപന ചട്ടം ലഘിച്ചതായി ഉപഭോക്തൃകാര്യ മന്ത്രാലയവും ഭക്ഷ്യ-പൊതുവിതരണ വകുപ്പുംഅറിയിച്ചു. സെപ്റ്റംബർ 30നകം സ്ഥാപനങ്ങൾ നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം നിർദേശിച്ചത്. കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ ഉത്സവസീസൺ വില്പനയിലെ ചട്ടവിരുദ്ധനിലാപാട് അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. E-commerce companies get notices for not displaying country of origin

from money rss https://bit.ly/3o9P4QO
via IFTTT

സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില നേരിയതോതിൽ വർധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് ഒരു ഔൺസ് സ്വർണത്തിന്റെ വില 1,899.04 ഡോളർ നിലവാരത്തിലാണ്. കോവിഡ് വ്യാപനത്തിലുള്ള ആശങ്ക തുടരുന്നതും യുഎസിൽ ഉത്തജേന പാക്കേജ് സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കകളുംമൂലം സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

from money rss https://bit.ly/3dxzjhD
via IFTTT

IT'S OFFICIAL: Nivin Pauly Backs Out From Major Ravi Project

IT'S OFFICIAL: Nivin Pauly Backs Out From Major Ravi Project
Nivin Pauly, the young crowd puller of Malayalam cinema has backed out from the upcoming Major Ravi project. The director himself revealed that Nivin Pauly is no more a part of his next directorial venture, in a recent interview given to

* This article was originally published here

നഷ്ടത്തില്‍നിന്നുയര്‍ന്ന് വിപണി: സെന്‍സെക്‌സ് 255 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പത്തുദിവസം നീണ്ടുനിന്ന റാലിയ്ക്കുശേഷം കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സൂചികകൾ വെള്ളിയാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ലോഹം, ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തുപകർന്നത്. സെൻസെക്സ് 254.57 പോയന്റ് നേട്ടത്തിൽ 39,982.98ലും നിഫ്റ്റി 82.10 പോയന്റ് ഉയർന്ന് 11,762.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1459 കമ്പനികളുടെ ഓഹരകൾ നേട്ടത്തിലും 1135 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഡിവീസ് ലാബ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സചികകൾ ഒരുശതമാനത്തോളം ഉയർന്നു. Nifty ends above 11,750, Sensex gains 255 pts

from money rss https://bit.ly/31bKtUn
via IFTTT

നികുതിയിളവ് പ്രയോജനപ്പെടുത്താനും മികച്ച ആദായംനേടാനും ഇ.എല്‍.എസ്.എസ്

നികുതി ലാഭിക്കാനായുള്ള പദ്ധതികളെക്കുറിച്ചു ചിന്തിക്കുമ്പോൾ പലർക്കും ആശയക്കുഴപ്പമാണ്. പ്രത്യേകിച്ച് 80സി വകുപ്പു പ്രകാരമുള്ള നികുതി ഇളവുകളാകുമ്പോൾ. ഈ ഒരുവിഭാഗത്തിൽമാത്രം നികുതി ലാഭിക്കാൻ സഹായിക്കുന്ന ഒരുഡസനിലേറെ പദ്ധതികളുണ്ട്. ഇവയിൽ ചിലത് ഉറപ്പായ നേട്ടം ലഭ്യമാക്കുമ്പോൾ ചുരുക്കം ചിലവ വിപണി അധിഷ്ഠിത വരുമാനമാണു നൽകുക. ഇപ്പോഴത്തെ നികുതി നിയമങ്ങളനുസരിച്ച് 80സി വകുപ്പുപ്രകാരം ലഭ്യമായ മുഴുവൻനേട്ടത്തിനുമായി അനുവദനീയമായ ഒന്നരലക്ഷം രൂപയും നിക്ഷേപിക്കുകയാണെങ്കിൽ 30 ശതമാനം നികുതി നിരക്കുബാധകമായവർക്കു (നാലുശതമാനം വിദ്യാഭ്യാസ സെസ് കൂടി കണക്കാക്കുമ്പോൾ) ലഭിക്കുന്ന പ്രതിവർഷനേട്ടം 46,800 രൂപയാണ്. ശമ്പളക്കാരായ നികുതിദായകർ ഇത്തരം പദ്ധതികളെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രസക്തമായ മറ്റൊരുകാര്യം കൂടിയുണ്ട്. ഇവർക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഉണ്ടാകുമെന്നതിനാൽ അതിലുള്ള നിക്ഷേപംകഴിഞ്ഞ് ഒന്നര ലക്ഷം രൂപ പരിധിക്കുള്ളിൽ ശേഷിക്കുന്നതുകയേ 80സി പ്രകാരമുള്ള നേട്ടങ്ങൾ പ്രതീക്ഷിച്ചു നിക്ഷേപിക്കാനാവു. പ്രോവിഡന്റ് ഫണ്ട് നിക്ഷേപം ഉറപ്പായ വരുമാനം നൽകുന്നവയുമാണ്. വിപണി അധിഷ്ഠിത നേട്ടങ്ങൾ നൽകുന്ന നിക്ഷേപങ്ങളുടെകാര്യത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് ഇഎൽഎസ്എസ് എന്ന ഓഹരി അധിഷ്ഠിത സമ്പാദ്യപദ്ധതിയാണ്. 80സി വകുപ്പുപ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾക്ക് അർഹമായ ഒരുവിഭാഗം മ്യൂചൽ ഫണ്ട് പദ്ധതികളാണ് ഇഎൽഎസ്എസ്. പരമാവധി ഒന്നരലക്ഷം രൂപവരെയുള്ള ഇഎൽഎസ്എസ് നിക്ഷേപങ്ങൾ നികുതിദായകന്റെ ആകെ വരുമാനത്തിൽനിന്നു കുറക്കാനാവും. ഈ വകുപ്പിൽപ്പെട്ട മറ്റുനിക്ഷേപ പദ്ധതികൾക്ക് ഒപ്പമാണ് ആകെ ഒന്നര ലക്ഷംരൂപയെന്ന പരിധി. ഏറ്റവും ഉയർന്ന നികുതിനിരക്കായ 30 ശതമാനം ബാധകമായവർക്കാണ് നാലു ശതമാനം വിദ്യാഭ്യാസ സെസും കൂട്ടിച്ചേർത്ത് ഒന്നര ലക്ഷം രൂപയുടെ 31.2 ശതമാനം വരുന്ന 46,800 രൂപ നികുതി ലാഭിക്കാനാവുന്നത്. ദീർഘകാല മൂലധനനേട്ടം, ലാഭവിഹിത വിതരണ നികുതി തുടങ്ങിയവ ഇവിടെ ബാധകമായിരിക്കും. 1961-ലെ ആദായനികുതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നികുതി ആനുകൂല്യം കാലാകാലങ്ങളിലെ ഭേദഗതികൾക്കും വിധേയമാണ്. ഇപ്പോൾ നിലവിലുള്ള നികുതിനിർണയരീതി സ്വീകരിക്കുന്നവർക്കു മാത്രമായിരിക്കും ഇഎൽഎസ്എസ് നിക്ഷേപംവഴി നികുതി ആനുകൂല്യം ലഭിക്കുക. പുതിയ നികുതി നിരക്കുകൾ സ്വീകരിക്കുന്നവർക്ക് ഒരു വിധത്തിലുള്ള ഇളവുകളും നേടാനാവില്ല. ഓഹരി അധിഷ്ടിത പദ്ധതികൾ എന്നവിഭാഗത്തിൽ ഉൾപ്പെടണമെങ്കിൽ ഇഎൽഎസ്എസിന്റെ നിക്ഷേപത്തിൽ കുറഞ്ഞത് 80 ശതമാനമെങ്കിലും ഓഹരികളിലായിരിക്കണം. സാങ്കേതികമായി ഇത് 100 ശതമാനംവരെ ആകാം. വിവിധ വിപണി സാഹചര്യങ്ങളിൽ നിക്ഷേപിക്കാൻ അവസരമുള്ളതിനാൽ ഓഹരി അധിഷ്ഠിത മ്യൂചൽ ഫണ്ട് പദ്ധതികളിൽ ഇവയ്ക്ക് മറ്റുഫണ്ടുകളെ അപേക്ഷിച്ചു കൂടുതൽ സൗകര്യപ്രദമായി നിക്ഷേപിക്കാനുമാവും. നികുതി നേട്ടത്തിനായി നിക്ഷേപിക്കുന്ന മറ്റുപദ്ധതികൾക്ക് സാധാരണ അഞ്ചുവർഷ ലോക് ഇൻ കാലാവധി ഉള്ളപ്പോൾ ഇഎൽഎസ്എസിന് മൂന്നു വർഷ ലോക് ഇൻ കാലാവധി മാത്രമാണുള്ളത്. അതായത് ഈ പദ്ധതിയിൽ നിക്ഷേപംനടത്തിയ തീയ്യതി മുതൽ മൂന്നുവർഷം കഴിഞ്ഞുമാത്രമേ പണം പിൻവലിക്കാൻകഴിയൂ. ഒന്നര ലക്ഷം രൂപ ഒരുമിച്ചു നിക്ഷേപിക്കാതെ എസ്ഐപി രീതിയിൽ പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിച്ച് ഈ നികുതി ആനുകൂല്യങ്ങൾ നേടാനും ഇഎൽഎസ്എസ് പദ്ധതികൾ വഴിയൊരുക്കുന്നുണ്ട്. ലോക് ഇൻ കാലാവധി ഇവിടെ ബാധകമായിരിക്കും എന്നത് ഓർമിക്കണം. അതായത് ഓരോ എസ്ഐപി ഗഡുവിൽ അടച്ച തുകയും അടച്ച വർഷം മുതൽ അടുത്ത മൂന്നു വർഷത്തേക്ക് പിൻവലിക്കാനാവില്ല. ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതകളാണ് ഇഎൽഎസ്എസിനെ പരിഗണിക്കുന്നതിനുള്ള മറ്റൊരു കാരണം. പിപിഎഫ്, അഞ്ചു വർഷ സ്ഥിര നിക്ഷേപം, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയ നികുതി ഇളവുനൽകുന്ന സ്ഥിരവരുമാന പദ്ധതികളെ അപേക്ഷിച്ച് പണപ്പെരുപ്പത്തെ മറി കടന്ന് ഫലപ്രദമായ നേട്ടമുണ്ടാക്കാൻ ഇഎൽഎസ്എസിന്റെ ഓഹരികളിലെ നിക്ഷേപം സഹായകമാകും. വരുമാനം ഉറപ്പുനൽകുന്ന പല നികുതി സമ്പാദ്യ പദ്ധതികളുടേയും വരുമാനം കുറഞ്ഞത് അവയുടെ ആകർഷണം കുറച്ചിട്ടുണ്ട്. പിൻവലിക്കുന്ന സമയത്തെ നേട്ടങ്ങളും ഇഎൽഎസ്എസുകളെ ആകർഷകമാക്കുന്നുണ്ട്. ഇഎൽഎസ്എസിൽ നിന്നുള്ള ഒരുലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ദീർഘകാല മൂലധനലാഭ നികുതി ഇല്ലാത്തതും അതിനു മുകളിലുള്ളവയ്ക്ക് പത്തു ശതമാനം മാത്രം നികുതിയുള്ളതും ഗുണകരമാണ്. നികുതി ആസൂത്രണത്തിനായുള്ള പദ്ധതികളിൽ പിപിഎഫ് ഒഴികെയുള്ളവയിൽ നിന്നുള്ള നേട്ടത്തിന് ഭാഗികമായോ പൂർണമായോ നികുതി ബാധ്യതയുണ്ട്. നികുതി ആസൂത്രണത്തോടൊപ്പം സമ്പത്ത് ആർജിക്കാനുള്ള കഴിവുംകൂടിയാകുമ്പോൾ എല്ലാ നിക്ഷേപകർക്കും ഇത് അനുയോജ്യമായ പദ്ധതിയായി മാറുന്നു. ഓഹരിയിൽ ആദ്യമായി നിക്ഷേപിക്കുന്നവർക്കും യോജിച്ച പദ്ധതിയാണിത്. നിർബന്ധമായും മൂന്നുവർഷം പിൻവലിക്കാനാവില്ലെന്നത് തുടക്കക്കാരായ നിക്ഷേപകർക്കു നേട്ടംനൽകുന്ന ഒന്നാണ്. നിക്ഷേപ രംഗത്ത് പരിചയ സമ്പന്നരായവർക്കാകട്ടെ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ഇതു മികച്ച നിക്ഷേപമാക്കി മാറ്റാം. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ സി.ഇ.ഒയാണ് ലേഖകൻ)

from money rss https://bit.ly/352zcXA
via IFTTT

വില സൂചിക പരിഷ്‌കരിക്കുന്നു: സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ജീവനക്കാരുടെ ശമ്പളംകൂടും

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം കേന്ദ്രസർക്കാർ പരിഷ്കരിക്കുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വ്യവസായമേഖലയിലെ തൊഴിലാളികൾക്കും ഇത് പ്രയോജനം ചെയ്യും. വിലസൂചികയുടെ അടിസ്ഥാനവർഷം 2001ൽനിന്ന് 2016ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഓരോ അഞ്ചുവർഷംകൂടുമ്പോഴും അടിസ്ഥാനവർഷം പരിഷ്കരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും 2001നുശേഷം ഇതുവരെ പുതുക്കൽ നടന്നിട്ടില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ആനുകൂല്യങ്ങളും വ്യവസായമേഖലകളിലെ തൊഴിലാളികളുടെ ശമ്പളവും നിശ്ചയിക്കുന്നതും വിലസൂചിക കണക്കാക്കിയാണ്. 48 ലക്ഷത്തോളംവരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും മൂന്നുകോടിയോളം വ്യവ്യസായ മേഖലകളിലെ തൊഴിലാളികൾക്കും സൂചിക പുതുക്കുന്നതിലുടെ ശമ്പളവർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യം, വിദ്യാഭ്യാസം, മൊബൈൽ ഫോൺ ചെലവുകൾ എന്നിവ ഉൾപ്പടെ 90 മേഖലകളെക്കൂടി ഉൾക്കൊള്ളിച്ചാകും ഇനി ഉപഭോക്തൃ വില സൂചിക നിശ്ചിയിക്കുക. പുതിയ സൂചിക യാഥാർഥ്യവുമായി കൂടുതൽ ബന്ധപ്പെട്ടതാകുമെന്നാണ് വിലയിരുത്തൽ. പുതുക്കിയതുപ്രകാരമുള്ള സെപ്റ്റംബറിലെ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ് വാർ പറഞ്ഞു. നിലവിലെ സംവിധാനംവെച്ചുള്ള കണക്ക് പ്രകാരം ഓഗസ്റ്റിലെ പണപ്പെരുപ്പം 6.69ശതമാനമണ്. അതേസമയം, ഭക്ഷ്യപണപ്പെരുപ്പം 9ശതമാനവുമാണ്. Workers to get pay hike as Centre set to revise inflation index

from money rss https://bit.ly/3lKkPhg
via IFTTT

ചൈനയ്ക്ക് തിരിച്ചടി: എയര്‍ കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എയർകണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ചൈനയെയായിരിക്കും തീരുമാനം പ്രധാനമായും ബാധിക്കുക. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടർ ജനറലാ(ഡി.ജി.എഫ്.ടി)ണ് ഇതുസംബന്ധിച്ച് വിജ്ഞാനപനം പുറത്തിറക്കിയത്. ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേയ്ക്കാണ് എ.സിയെ മാറ്റിയത്. 600 കോടി ഡോളർ മൂല്യമുള്ളതാണ് രാജ്യത്തെ എ.സിയുടെ വിപണി. ഇതിൽ ഭൂരിഭാഗവും ഇറക്കുമതിചെയ്യുകയുമാണ്. രാജ്യത്തുതന്നെ ഉത്പാദനംതുടങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നിരോധനം കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെ എ.സി ഉത്പാദനമേഖലയ്ക്ക് ഉണർവേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ചന്ദനത്തിരി, ടയർ, ടിവി സെറ്റ് എന്നിവയുടെ ഇറക്കുമതി നേരത്തെതന്നെ നിരോധിച്ചിരുന്നു. ആഭ്യന്തര ഉത്പാദകരുടെ ആവശ്യത്തെടുർന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള കോളിൻ ക്ലോറൈഡിന്റെ ഇറക്കുമതിക്ക് അഞ്ചുവർഷത്തേയ്ക്ക് ആന്റി ഡംപിങ് ഡ്യൂട്ടി ശുപാർശചെയ്യാനും വാണിജ്യമന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് (ഡി.ജി.ടി.ആർ)തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര വിലയേക്കാൾ കുറഞ്ഞവിലക്ക് വിദേശത്ത് ഉത്പന്നം ലഭ്യമാകുമ്പോൾ ഏർപ്പെടുത്തുന്ന നികുതിയാണിത്. ജൂബിലന്റ് ലൈഫ് സയൻസാണ് ഇക്കാര്യവുമായി മന്ത്രാലയത്തെ സമീപിച്ചത്. India bans import of air conditioners

from money rss https://bit.ly/3lOTPgw
via IFTTT

Thursday, 15 October 2020

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവൻവില 37,560 രൂപയിൽ തുടർന്നശേഷമാണ് വിലവീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് നേരിയതോതിൽ കുറഞ്ഞ് 1,906.39 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ചതന്നെ വിലയിൽ ഒരുശതമാനത്തോളമാണ് കുറവുണ്ടയത്. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതും ഡോളർ കരുത്താർജിച്ചതുമാണ് ആഗോള വിപണിയിൽ സ്വർണവില കുറയാനിടയാക്കിയത്.

from money rss https://bit.ly/3j5wrcV
via IFTTT

നഷ്ടത്തില്‍നിന്ന് കരകയറി വിപണി: സെന്‍സെക്‌സില്‍ 311 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഭാഗികമായിതിരിച്ചുകയറി ഓഹരി വിപണി. സെൻസെക്സ് 311 പോയന്റ് നേട്ടത്തിൽ 40039ലും നിഫ്റ്റി 75 പോയന്റ് ഉയർന്ന് 11,755ലുമെത്തി. ഇൻഡസിന്റ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ഐടിസി, ഏഷ്യൻ പെയന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക് സൂചികകൾ ഒരുശതമാനവും മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അരശതമാനവും നേട്ടത്തിലാണ്. ബജാജ് കൺസ്യൂമർ കെയർ, ഫെഡറൽ ബാങ്ക് ഉൾപ്പടെ ആറ് കമ്പനികളാണ് വെള്ളിയാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2IxvVrv
via IFTTT

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ശനിയാഴ്ച മുതൽ

കൊച്ചി: ആമസോണിന്റെ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' വില്പനമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. പ്രൈം അംഗങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തന്നെ മേളയിൽ പങ്കുചേരാം. സ്മാർട്ട് ഫോൺ, അപ്ലയൻസസ്, ടി.വി., കൺസ്യൂമർ ഇലക്ട്രോണിക്സ് ഹോം ആൻഡ് കിച്ചൻ ഉത്പന്നങ്ങൾ, ഫാഷൻ, ഗ്രോസറി ഉത്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം. സാംസങ്, വൺപ്ലസ്, ആപ്പിൾ, ഒപ്പോ തുടങ്ങിയ ബ്രാൻഡുകളുടെ പുതിയ സ്മാർട്ട് ഫോണുകളും മേളയിൽ അവതരിപ്പിക്കും. 40 ശതമാനം വരെ വിലക്കിഴിവാണ് സ്മാർട്ട് ഫോൺ ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എച്ച്.ഡി.എഫ്.സി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യവും ലഭിക്കും. ഇതിനു പുറമെ ആമസോൺ പേയിൽ 500 രൂപ മൂല്യമുള്ള ഷോപ്പിങ് റിവാർഡുകളും നേടാം. ആമസോൺ ഗിഫ്റ്റ് കാർഡുകൾ അയയ്ക്കാനും കഴിയും.

from money rss https://bit.ly/3j1hclm
via IFTTT

Mammootty's Character In One Is Different, Says Director Santhosh Viswanath

Mammootty's Character In One Is Different, Says Director Santhosh Viswanath
Mammootty, the megastar is all set to play a politician once again, in the upcoming movie One. zThe megastar is appearing in the role of Kadakkal Chandran, the Chief Minister of Kerala, in the movie. In a recent interview, director Santhosh

* This article was originally published here

എംസിഎക്സില്‍ അടിസ്ഥാന ലോഹങ്ങള്‍ക്ക് സ്പോട്ട് എക്‌സ്ചേഞ്ച് സംവിധാനം

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ(എംസിഎക്സ്) അടിസ്ഥാന ലോഹങ്ങളുടെ വിൽപനയിൽ സ്പോട്ട് എകസ്ചേഞ്ച് സംവിധാനം ഏർപ്പെടുത്തുന്നു. സ്പോട്ട് എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ വിപണിയിൽ അടിസ്ഥാന ലോഹങ്ങൾക്ക് ന്യായ വില ഉറപ്പാക്കാൻ സാധിക്കുമെന്ന് എംസിഎകസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി.എസ്.റെഡ്ഡി പറഞ്ഞു. ഒന്നര വർഷത്തിനിടയിൽ ഒരു ലക്ഷം ടൺ അടിസ്ഥാന ലോഹങ്ങളുടെ വിൽപനയാണ് എംസിഎക്സ് വഴി നടന്നിട്ടുള്ളത്. ആഭ്യന്തരമായി ശുദ്ധീകരിച്ച സ്വർണ്ണം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ എംസിഎക്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ സ്വർണ്ണത്തിന്റെ നിലവാരം ഉറപ്പ് വരുത്തുന്നതിനും അമിതമായ സ്വർണ്ണ ഇറക്കുമതി തടയുന്നതിനും ആഗോള തലത്തിലുള്ള വിലയെ സ്വാധീനിക്കുന്നതിനും സഹായകമാകുമെന്ന് എംസിഎക്സ് അധികൃതർ പറഞ്ഞു.

from money rss https://bit.ly/2H4gu9Z
via IFTTT

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വത്ത് വിവരങ്ങള്‍ പ്രഖ്യാപിച്ചു: വിശദാംശങ്ങള്‍ അറിയാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്തുവിവരങ്ങൾ സ്വമേധയാ പ്രഖ്യാപിച്ചു. 2020 ജൂൺ 30വരെയുള്ള കണക്കുപ്രകാരം അദ്ദേഹത്തിന്റെ ആസ്തി 2.85 കോടി രൂപയാണ്. ഒരുരൂപപോലും കടബാധ്യതയില്ല. 2.49 കോടി രൂപയായിരുന്നു 2019ലുണ്ടായിരുന്ന മൊത്തം ആസ്തി. ബാങ്ക് ബാലൻസ് വർധിച്ചതും സ്ഥിരനിക്ഷേപത്തിൽനിന്നുള്ള മൂല്യവർധനവുമാണ് 2019നെ അപേക്ഷിച്ച് ആസ്തിയിൽ വർധനവുണ്ടാകാൻ കാരണം. പണമായി 31,450 രൂപയണ് കൈവശമുള്ളത്. സേവിങ്സ് അക്കൗണ്ടിൽ 3.38 ലക്ഷംരൂപയുമുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ സ്ഥിര നിക്ഷേപമായി 1,60,28,039 രൂപയാണുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷം അവിടെ 1,27,81,574 രൂപയാണ് സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്. സ്വർണവും റിയൽ എസ്റ്റേറ്റും 45 ഗ്രാം തൂക്കമുള്ള നാല് സ്വർണമോതിരങ്ങൾ മോദിക്കുണ്ട്. 1,51,875 രൂപയാണ് അതിന്റെ മൂല്യം. ഗാന്ധിനഗറിൽ വീടുൾപ്പടെയുള്ള ഭൂമിക്ക് 1.1 കോടി രൂപയാണ് മൂല്യം. വസ്തുവിന് മോദിയുൾപ്പടെ മൂന്നുപേർക്ക് അവകാശമുണ്ട്. സ്വന്തമായി കാറില്ല കാറോ മറ്റ് വാഹനങ്ങളോ ഇല്ലെന്ന് ആസ്തി വിവരണത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നികുതിയിളവിനുള്ള നിക്ഷേപങ്ങൾ ലൈഫ് ഇൻഷുറൻസ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, ഇൻഫ്ര ബോണ്ട് എന്നിവയിലാണ്നികുതിയിളവിന് അദ്ദേഹം നിക്ഷേപം നടത്തിയിട്ടുള്ളത്. 8,43,124 രൂപയാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപമായുള്ളത്. 1,50,957 രൂപ ഇൻഷുറൻസ് പ്രീമിയവുമായി അടച്ചിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 7,61,646 രൂപയായിരുന്നു നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിലെ നിക്ഷേപം. 1,90,347 രൂപ ഇൻഷുറൻസ് പ്രീമിയവുമായി അടച്ചു. 2012ൽ എൽആൻഡ്ടി ഇൻഫ്ര ബോണ്ടിൽ 20,000 രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിന്റെ കാലാവധി പൂർത്തിയായിട്ടില്ല. PM Modi declares his assets

from money rss https://bit.ly/3o3qOQi
via IFTTT

വിപണി കൂപ്പുകുത്തി; സെന്‍സെക്‌സ് 1,066 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി പത്തുദിവസം നീണ്ടുനിന്ന റാലി ഒരൊറ്റദിവസത്തെ വില്പ സമ്മർദം തകർത്തു. ആഗോള വിപണികളിലെ നഷ്ടവും ഐടി, ബാങ്ക്, ഫാർമ ഓഹരികളിലെ ലാഭമെടുപ്പുമാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 1,066.33 പോയന്റ് നഷ്ടത്തിൽ 39,728.41ലും നിഫ്റ്റി 290.60 പോയന്റ് താഴ്ന്ന് 11,680.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 802 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1797 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ താഴെപ്പോയി. 3.00P.M കനത്ത വില്പന സമ്മർദത്തെ തുടർന്ന് ഓഹരി സൂചികകൾ കൂപ്പുകുത്തി. സെൻസെക്സ് 1,038 പോയന്റ് താഴെപ്പോയി. നിഫ്റ്റിയാകട്ടെ 11,700 നിലവാരത്തിലെത്തുകയും ചെയ്തു. ബാങ്ക്, ഐടി ഓഹരികളിൽ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് സൂചികകളിൽ സമ്മർദത്തിലാകാൻ കാരണം. തുടർച്ചയായ10 ദിവസംകൊണ്ടുണ്ടായ നേട്ടം ഇതോടെ സൂചികൾക്ക് നഷ്ടമായി. സെൻസെക്സ് 39,873 പോയന്റിലും നിഫ്റ്റി 11,726 പോയന്റിലുമെത്തി. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ വൻകിട ഓഹരികളിലാണ് വ്യാപകമായി വില്പന സമ്മർദമുണ്ടായത്. ആഗോള സൂചികകളിലെ നഷ്ടവും കോവിഡ് വ്യാപനവും അപര്യാപ്തമായ ഉത്തേജനപാക്കേജുകളുമാണ് വിപണിയിലെ നേട്ടം നിലനിർത്താൻ കഴിയാതിരുന്നതിനുപിന്നിൽ. നിഫ്റ്റി 50 സൂചികയിൽ എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ 2.60ശതമാനംമുതൽ 3.75ശതമാനംവരെ തകർച്ചനേരിട്ടു. അതേസമയം ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളിൽ 2.50ശതമാനംവരെ നേട്ടമുണ്ടായി. റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ കനത്ത നഷ്ടമാണ് സെൻസെക്സിലെ 400 പോയന്റോളം താഴാനിടയാക്കയിത്. ഏറ്റവും ഉയർന്ന നിലവാരമായ 1,185 രൂപയിലേയ്ക്ക് ഉയർന്ന ശേഷമാണ് ഇൻഫോസിസ് വില്പന സമ്മർദനം നേരിട്ടത്. ഓഹരി വില മൂന്നുശതമാനത്തോളം താഴ്ന്ന് 1,095 രൂപയിലെത്തി. Sensex Sinks Over 900 Points Amid Profit-Booking

from money rss https://bit.ly/3nRo9cc
via IFTTT

ഒരു രൂപ നാണയം കയ്യിലുണ്ടോ? 25 ലക്ഷംരൂപ നേടാം

ഒരു രൂപ നാണയംകൊണ്ട് 25ലക്ഷം നേടാം. അവിശ്വസനീയമായി തോന്നിയേക്കാം. എന്നാൽ അതുസത്യമാണുതാനും. പക്ഷേ, ഒരുകാര്യമുണ്ട്. നാണയത്തിന് 100 വർഷമെങ്കിലും പഴക്കമുണ്ടാകണം. അപൂർവവും പുരാതനവുമായ നാണയങ്ങൾ ഇന്ത്യമാർട്ടിലൂടെ നിങ്ങൾക്ക് ലേലംചെയ്യാം. ഇത്തരത്തിൽ പുരാതനമായ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ലക്ഷങ്ങൾ സ്വന്തമാക്കാം.1913ലെ ഒരു രൂപ നാണയമുണ്ടെങ്കിൽ 25 ലക്ഷം രൂപയെങ്കിലും ലഭിക്കും. വിക്ടോറിയൻ കാലഘട്ടത്തിൽ നിർമിച്ച ഈ വെള്ളിനാണയത്തിന് വില 25 ലക്ഷമായാണ് നിശ്ചയിച്ചിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ നാണയത്തിനും 1818ൽനിർമിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാണയത്തിനും 10 ലക്ഷം രൂപയാണ് ഇന്ത്യാമാർട്ടിൽ വിലനിശ്ചയിച്ചിട്ടുള്ളത്. അപൂർവവും പുരാതനവുമായ ഈ നാണയത്തിൽ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പുരാതനമായ നാണയം കൈവശമുണ്ടെങ്കിൽ ഇന്ത്യമാർട്ട് ഡോട്ട്കോമിൽ അക്കൗണ്ടുണ്ടാക്കി വില്പനക്കാരനായി രജിസ്റ്റർ ചെയ്യണം. അതിനുശേഷം നാണയത്തിന്റെ ചിത്രം അപ് ലോഡ് ചെയ്ത് വില്പനയ്ക്ക് പ്രദർശിപ്പിക്കാം. പുരാതന വസ്തുക്കൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇത്തരം നാണയങ്ങൾ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ ഇത്തരക്കാർ തയ്യാറുമാണ്. അപ്പനപ്പൂപ്പന്മാർ സൂക്ഷിച്ചുവെച്ചിട്ടുള്ള ഇത്തരം കോയിനുകൾ കയ്യിലുണ്ടോ. പണത്തിന് ആവശ്യമുണ്ടെങ്കിൽ ലേലം ചെയ്യാം. അല്ലെങ്കിൽ ഭാവിയിലേക്ക് കരുതിവെയ്ക്കാം. എപ്പോഴായാലും മൂല്യംകൂടുകയെ ഉള്ളൂ.. One rupee coin can help you earn Rs 25 Lakh

from money rss https://bit.ly/2GRbvcJ
via IFTTT

ഇന്‍ഫോസിസിന്റെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് വ്യാഴാഴ്ച ഇൻഫോസിസിന്റെ ഓഹരി വില കുതിച്ചു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു. രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് 20.5ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 4.31ശതമാനം ഉയർന്ന് 1,185 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞദിവസം 1,136 രൂപയിലാണ് ബിഎസ്ഇയിൽ ക്ലോസ് ചെയ്തത്. ടി.എസി.എസ് കഴിഞ്ഞാൽ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയായി ഇതോടെ ഇൻഫോസിസ്. ഈവർഷം തുടക്കംമുതലുള്ള കണക്കെടുത്താൽ ഓഹരിവിലയിൽ 53.88ശതമാനമാണ് നേട്ടം. ഒരുമാസത്തിനിടെ ഓഹരി വില 14.68ശതമാനം ഉയരുകയും ചെയ്തു. Infosys market cap crosses Rs 5 lakh crore

from money rss https://bit.ly/351AxxE
via IFTTT

Wednesday, 14 October 2020

തുടര്‍ച്ചയായ ദിനങ്ങളിലെ നേട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: തുടർച്ചയായി പത്തുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 40,673ലും നിഫ്റ്റി 31 പോയന്റ് താഴ്ന്ന് 11,939ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 679 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 637 ഓഹരികൾ നഷ്ടത്തിലുമാണ്. 98 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐടിസി, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, കോൾ ഇന്ത്യ, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർ കോർപ്, ഐഒസി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഗെയിൽ തുടങ്ങിയ ഓഹരകൾനേട്ടത്തിലുമാണ്. മൈൻഡ് ട്രീ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങി 15 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices slip into red, Sensex falls 121 pts

from money rss https://bit.ly/2FugUWi
via IFTTT

വായ്പാ പുനഃക്രമീകരണം അര്‍ഹത ആര്‍ക്കൊക്കെ: വിശദാംശങ്ങള്‍ അറിയാം

മുംബൈ: മാർച്ച് ഒന്നുവരെ കുടിശ്ശിക വരുത്താത്ത അക്കൗണ്ടുകൾക്കുമാത്രമാവും കോവിഡ് അനുബന്ധ വായ്പാ പുനഃക്രമീകരണത്തിന് അർഹതയെന്ന് റിസർവ് ബാങ്ക്. 30 ദിവസത്തിലധികം കുടിശ്ശിക വരുത്തുകയും മാർച്ച് ഒന്നിനുശേഷം തീർത്തതുമായ അക്കൗണ്ടുകൾ പദ്ധതിക്കു കീഴിൽ വരില്ല. അതേസമയം, ഇത്തരം അക്കൗണ്ടുകൾ 2019 ജൂൺ ഏഴിലെ പ്രൂഡൻഷ്യൽ ഫ്രെയിംവർക്ക് പ്രകാരം പരിഗണിക്കാമെന്നും ആർ.ബി.ഐ. വിശദീകരിക്കുന്നു. പുനഃക്രമീകരണം സംബന്ധിച്ച് വായ്പയെടുത്തിട്ടുള്ളവരുടെയും വായ്പാസ്ഥാപനങ്ങളുടെയും സംശയനിവൃത്തിക്കായി നൽകിയ വിശദീകരണക്കുറിപ്പിലാണ് ആർ.ബി.ഐ. ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. മാർച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരണത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. അതിനുശേഷം അക്കൗണ്ട് ക്രമപ്പെടുത്തിയാലും അത് അനർഹമായിരിക്കും. ഇതനുസരിച്ച് ഏകദേശം 5.7 ലക്ഷം കോടി രൂപയുടെ വായ്പകൾ ആനുകൂല്യത്തിനു പുറത്താകുമെന്നാണ് വിലയിരുത്തുന്നത്. അടിസ്ഥാനതീയതി മാർച്ച് ഒന്നാണെങ്കിലും പുനഃക്രമീകരണം വരെയുള്ള തുക പദ്ധതിയുടെ ഭാഗമാക്കാനാകും. വായ്പാ പുനഃക്രമീകരണത്തിന് വായ്പാസ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിൽ ഡിസംബർ 31-നുമുമ്പായി ധാരണയിലെത്തിയിരിക്കണം. ഇത്തരത്തിൽ ധാരണയുണ്ടാക്കുന്ന തീയതി മുതൽ 90 ദിവസത്തിനകം റീട്ടെയിൽ വായ്പകളിലും 180 ദിവസത്തിനകം കോർപ്പറേറ്റ് വായ്പകളിലും നടപടികൾ പൂർത്തിയാക്കണമെന്നും ആർ.ബി.ഐ. നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താവ് ഒന്നിലധികം സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട വായ്പാസ്ഥാപനങ്ങൾ തമ്മിൽ കരാറുണ്ടാക്കിവേണം നടപടിയെടുക്കാൻ. നൂറുകോടിയിലധികം വരുന്ന വായ്പകൾ പുനഃക്രമീകരിക്കുന്നതിന് ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ വിലയിരുത്തൽ റിപ്പോർട്ട് ആവശ്യമാണ്. ജൂൺ 26-ന് പ്രാബല്യത്തിൽവന്ന സൂക്ഷ്മ-ചെറു-ഇടത്തരം സംരംഭങ്ങളുടെ പുതുക്കിയ നിർവചനം പദ്ധതിക്ക് ബാധകമാവില്ല. മാർച്ച് ഒന്നുപ്രകാരമുള്ള നിർവചനമായിരിക്കും പരിഗണിക്കുക. വസ്തു ഈടാക്കിവെച്ചിട്ടുള്ള വായ്പകൾ വ്യക്തിഗത വായ്പാ വിഭാഗത്തിലുള്ളതല്ലെങ്കിൽ പുനഃക്രമീകരിക്കാം. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലേതടക്കം കാർഷികവായ്പകൾ പദ്ധതിയുടെ ഭാഗമാക്കാം. എന്നാൽ ക്ഷീരമേഖല, മത്സ്യക്കൃഷി, മൃഗപരിപാലനം, കോഴിവളർത്തൽ, തേനീച്ച വളർത്തൽ, പട്ടുനൂൽക്കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വായ്പകൾ പദ്ധതിക്കു പുറത്തായിരിക്കുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/315vxqQ
via IFTTT

Parvathy Thiruvothu Resigns From AMMA! Demands Idavela Babu Steps Down

Parvathy Thiruvothu Resigns From AMMA! Demands Idavela Babu Steps Down
Parvathy Thiruvothu has resigned from AMMA (Association of Malayalam Movie Artists). The popular actress announced her decision to quit the association with an explosive Facebook post. In her post, Parvathy Thiruvothu stated that she resigned from AMMA, as a protest against

* This article was originally published here

ഐഫോണ്‍ 12 പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഐഫോണ്‍ 11ന്റെ വില 13,400 രൂപകുറച്ചു

ഐഫോൺ 12 സീരീസ് പുറത്തിറക്കി മണിക്കൂറുകൾക്കകം ഐഫോൺ 11ന്റെ വില ആപ്പിൾ 13,400 രൂപയോളം കുറച്ചു. ഉയർന്ന വിലമൂലം ഐഫോൺ 12 സീരിസിലേയ്ക്ക് പോകാൻ താൽപര്യമില്ലാത്തവർക്ക് മികച്ച സാധ്യതയാണ് വിലക്കുറവ് നൽകിയിരിക്കുന്നത്. രാജ്യത്ത് പുതിയാതി തുറന്ന ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ ഐഫോൺ 11ന്റെ 64ജി.ബി മോഡൽ 54,900 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 68,300 രൂപയായിരുന്നു ഈ മോഡലിന്റെ വില. ഐഫോൺ 11ന്റെ 128 ജി.ബി മോഡൽ 59,900 രൂപയ്ക്കും ലഭിക്കും. 256 ജി.ബി വേരിയന്റിന് 69,900 രൂപയുമാണ് വില. എസ്ഇ, എക്സ്ആർ സീരിസിന്റെ വിലയിലും കുറവുവരുത്തിയിട്ടുണ്ട്. ഐഫോൺ എസ്ഇ 128 ജി.ബി, 256 ജി.ബി മോഡലുകൾ യഥാക്രമം 39,900 രൂപയ്ക്കും 44,900 രൂപയുക്കും ലഭിക്കും. ഐഫോൺ എസ്ഇ 256 ജി.ബി വേരിയന്റിന് 54,900 രൂപയാണ് വില. ഐഫോൺ എക്സ്ആർ 64 ജി.ബിക്ക് 47,900 രൂപയും 128 ജി.ബി മോഡലിന് 52,900 രൂപയും നൽകിയാൽമതി. ഉത്സവ ഓഫറിന്റെ ഭാഗമായി ഒക്ടോബർ 17മുതൽ ഐഫോൺ 11നൊപ്പം എയർപോഡുകളും ആപ്പിൾ സ്റ്റോർ സൗജന്യമായി നൽകും. ആമസോണും ഫ്ളിപ്കാർട്ടും ഐ ഫോൺ 11ന് 18,000 രൂപയോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. Day after iPhone 12 launch, iPhone 11 price drops over Rs 13,400

from money rss https://bit.ly/377TpOb
via IFTTT

പാഠം 94|നിക്ഷേപകന്‍ ഭാഗ്യാന്വേഷിയാകരുത്; അല്ലാതെതന്നെ സമ്പന്നനാകാനുള്ള വഴിയിതാ

പണപ്പെരുപ്പത്തെക്കാൾ ആദായം നൽകുന്ന പദ്ധതി തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ നിങ്ങൾക്കുകഴിയുമോ-എങ്കിൽ നിങ്ങൾ സമ്പന്നനാകും. അല്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതെല്ലാം വിലക്കയറ്റംകൊണ്ടുപോകും. ലോകപ്രശസതനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ നിരീക്ഷണം നോക്കാം. ഭാവിയിൽ 50ശതമാനംവരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാതെ ഓഹരി വിപണിയിൽ നിക്ഷേപിക്കാനിറങ്ങരുത്. പോർട്ട്ഫോളിയോയിൽ ആവശ്യത്തിന് സ്ഥിര നിക്ഷേപമുണ്ടെങ്കിൽ ഉറക്കമില്ലാത്ത രാത്രികൾ ഒഴിവാക്കാം. വിപണി കൂപ്പുകുത്തിയിരിക്കുകയാണെന്ന കാരണത്താൽ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിയില്ലെന്ന് സ്വന്തം മകനോടോ മകളോടൊ നിങ്ങൾക്ക് പറയാൻ കഴിയില്ലെന്നകാര്യം മറക്കരുത്. അതോടൊപ്പം മറ്റൊരുകാര്യം, വിരമിച്ചശേഷം ജീവിക്കാൻ ആവശ്യമുള്ളതുക നിങ്ങളുടെ കൈവശമില്ലെന്ന് ഭാര്യയോട് പറയാനുംകഴിയില്ല. സ്ഥിര നിക്ഷേപപദ്ധതികളിൽമാത്രം പണമിട്ട് സുരക്ഷിതത്വം തേടാനാണ് നിങ്ങൾശ്രമിച്ചത്. പണപ്പെുരപ്പത്തെ അതിജീവിക്കുന്ന മൂലധനേട്ടം ലഭിക്കാൻ കരുതലെടുക്കാത്തതുകൊണ്ടാണങ്ങനെ സംഭവിച്ചത്(സ്വതന്ത്ര വിവർത്തനം). ഈയാംപാറ്റകളാകരുത് കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടൽ കാലത്ത് ഈയാംപാറ്റകളെപ്പോലെയാണ് ചെറുപ്പക്കാർ ഓഹരി വിപണിയിലേയ്ക്ക് ഓടിയണഞ്ഞത്. 2020 ജൂണിലവസാനിച്ച പാദത്തിൽ 24 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയ തുടങ്ങിത്. എന്തായിരിക്കും ഈയുവാക്കളുടെ മനസിൽ. അത്യാഗ്രഹം ഒരുവികാരമാണ്. അതിന്റെ അടിസ്ഥാനത്തിലാണോ ഏറ്റവും മികച്ചപ്രകടനം നടത്തുന്ന ആസ്തികളിലേയ്ക്ക് നിക്ഷേപം ഒഴുകാനിടയാകുന്നത്? പണം നഷ്ടപ്പെടുമോ എന്നഭയം മനസിലുണ്ട്.എങ്കിലും ഓഹരിയിൽ നിക്ഷേപിച്ച് ഒരു സുപ്രഭാതത്തിൽ കോടികൾ കൊയ്യാമല്ലോയെന്ന ചിന്തയാണ് പലചെറുപ്പക്കാർക്കുമുള്ളത്. വാങ്ങിയ ഓഹരി, പ്രതീക്ഷകൾ തകർത്ത് വൻനഷ്ടത്തിലാകുമ്പോൾ കിട്ടിയ കാശിന് വിറ്റൊഴിഞ്ഞ് സമാധാനംതേടുന്ന ഇക്കൂട്ടർക്ക് പിന്നെ ഓഹരി വിപണിയെന്നുകേട്ടാൽ പേടി സ്വപ്നമാണ്. വികാരം നിക്ഷേപത്തെ ഭരിക്കാൻ തുടങ്ങുമ്പോൾ വ്യക്തിഗത നിക്ഷേപ പദ്ധതികളെ അത് അപകടത്തിലാക്കും. ഭയവും ഖേദവുമാകും പിന്നെ അവരെ ഭരിക്കുക. ഐ.പി.ഒവഴി നിക്ഷേപച്ചതുക സുഹൃത്തോ സഹപ്രവർത്തനോ ഇരട്ടിയാക്കിയതുകാണുമ്പോൾ യുക്തിസഹമായി ചിന്തിക്കുന്ന നിങ്ങളുടെ മനസുപറയും ഓഹരി...ഓഹരി..യെന്ന്. ഒരുകാര്യം ശ്രദ്ധിക്കുക, സാമ്പത്തിക ലക്ഷ്യങ്ങൾ വൈകാരികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നതിനും അവരുടെഭാവിക്കുംവേണ്ടി ഓരോ ചില്ലിക്കാശും നീക്കിവെച്ച് ത്യാഗംചെയ്യുന്നത് അതുകൊണ്ടുകൂടിയാണ്. പേഴ്സണൽ ഫിനാൻസിൽ ധനകാര്യത്തേക്കാൾ കൂടുതാലയി വ്യക്തിഗതനിലപാടിനാണ് പ്രാധാന്യമുള്ളത്. ദിനംപ്രതി വ്യക്തികൾ എങ്ങനെ പണംകൈകാര്യം ചെയ്യുന്നുവെന്നതുമായി അതുബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിഗത സമ്പാദ്യത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ അനുഭവമാണ് പ്രധാനഗുരു. സ്വന്തം അനുഭവമോ മറ്റുള്ളവരുടേതോആകാം. പറ്റുന്ന അബധങ്ങൾ ഭാവിയിൽ മികച്ചതീരുമാനമെടുക്കാൻ സഹായകരമാകും. ജോലി നഷ്ടപ്പെടുമ്പോഴെ ഒരാൾക്ക് എമർജൻസി ഫണ്ടിന്റെ ആവശ്യകത മനസിലാകൂ. മെഡിക്കൽ എമർജൻസി നേരിടേണ്ടിവന്ന ഒരാൾക്കേ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം മനസിലാകൂ. അതുവരെ അതെക്കുറിച്ച് ചിന്തിക്കാനോ മറ്റുള്ളവർ പറഞ്ഞാൽ പുച്ഛിച്ചുതള്ളാനോ മെനക്കെട്ടവരാകും പലരും. ജീവിതം ഹ്രസ്വമാണെന്ന് മനസിലാക്കുക. സ്വന്തം അനുഭവത്തിൽനിന്ന് പഠിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ നിങ്ങൾ ഏറെവൈകിപ്പോയിട്ടുണ്ടാകും. അതുകൊണ്ട് എന്തുകൊണ്ടും യോജിച്ചത് മറ്റുള്ളവരുടെ ജീവിതം നിങ്ങളെ എന്തുപഠിപ്പിക്കുന്നുവെന്നതാണ്. ഒരു ലക്ഷ്യവും മുന്നിലില്ലാതെ നിക്ഷേപപദ്ധതികളിലേയ്ക്ക് എടുത്തുചാടുന്നവരാണ് പലരും. മിക്കവാറുംപേർ ചെയ്യുന്ന അബധമാണത്. വിരമിച്ചശേഷമുള്ള ജീവിതമായിരിക്കണം ആദ്യത്തെ സമ്പത്തികലക്ഷ്യം. എന്നാൽ മറിച്ചാണ് സംഭവിക്കുന്നത്. റിട്ടയർമെന്റുകാലത്തെക്കുറിച്ച് ചിന്തിക്കുന്നത് 50വയസ്സുകഴിയുമ്പോഴാണ്. കാരണം 10 വർഷത്തിനപ്പുറമുള്ള ഒരുകാര്യത്തെക്കുറിച്ച് ചിന്തിക്കാനോ ആസൂത്രണംചെയ്യുന്നതിനോ മനുഷ്യമസ്തിഷ്കത്തിന് പെട്ടെന്ന് സാധ്യമല്ലതന്നെ. രസകരമായ ഒരുകാര്യം പരിശോധിക്കാം. മനുഷ്യന്റെ മസ്തിഷ്കം കണക്കുകൂട്ടുന്നത് നേർരേഖയിലാണ്. കോബൗണ്ടിങ് രീതി അത്രവശമില്ല. 4 +4 + 4എന്നിങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ചുരുക്കം. 4 x4 x 4എന്നിങ്ങനെ കണക്കുകൂട്ടാനുള്ള കഴിവില്ല. അതുകൊണ്ടാണ് മിക്ക നിക്ഷേപകരും ഹ്രസ്വകാലത്തെ നേട്ടത്തിൽ കണ്ണുവെയ്ക്കുന്നത്. 10 രൂപ 100 വർഷത്തേയക്ക് 12ശതമാനം വാർഷിക ആദായപ്രകാരം നിക്ഷേപിച്ചാൽ 8,35,222 രൂപലഭിക്കും. ഇക്കാര്യം അറിഞ്ഞാൽ ദീർഘകാലത്തേയ്ക്ക് നേരത്തെനിക്ഷേപംതുടങ്ങാൻ നിങ്ങൾ തയ്യാറാകും. ഒരൂ ചൂതാട്ടത്തിനും പോയിട്ടല്ല നിങ്ങൾ കോടീശ്വരനാകേണ്ടത്. ചിട്ടയായ നിക്ഷേപംമാത്രംമതി അതിന്. സാമ്പത്തികശാസ്ത്രം പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി എങ്ങനെ നേടാമെന്നതിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം. മിക്കവർക്കും കയ്യിൽകിട്ടുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന് അറിയില്ല. ജീവിതത്തിൽ അത്രതന്നെ പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ മിതത്വം പാലിക്കുകയെന്നതാണ് സമ്പത്ത് വർധിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം. അതേസമയം, ഏറ്റവും പ്രധാന്യമുള്ള കാര്യങ്ങളിൽ ധാരാളിയുമാകുക. ജീവിക്കാനുള്ള അഭിനിവേശം യാത്രകൾ നൽകുമെങ്കിൽ അതിനോട് അനുകൂല മനോഭാവം പുലർത്തുക. അതുപോലെതന്നെ വിലകൂടിയ കാറുവാങ്ങുകയെന്നത് തീവ്ര ആഗ്രഹമല്ലെങ്കിൽ അത്തരംകാര്യങ്ങളിൽ മിതത്വം പാലിക്കുക. എത്ര സമ്പാദിക്കാമെന്നുമാത്രമാണ് സാമ്പത്തിക ഫോർമുലകൾക്ക് പറഞ്ഞുതരാനാകുക. എങ്ങനെ സമ്പാദിക്കമമെന്നത് നിങ്ങൾതന്നെ തീരുമാനിക്കേണ്ടകാര്യമാണ്. അത് ആർക്കും പഠിപ്പിച്ചുതരാനാവില്ല. ലളിതമായ ഉദാഹരണം പരിശോധിക്കാം. ഇപ്പോൾ ഒരു ഐസ്ക്രീം വേണോ അതോ അടുത്തയാഴ്ച രണ്ട് ഐസ്ക്രീം വേണോ? എന്ന് കുട്ടികളോട് ചോദിക്കുക. മിക്കവാറും കുട്ടികൾ ഇപ്പോൾ ഒന്നുമതിയെന്നാവും ആവശ്യപ്പെടുക. ഏറെ വളർന്നവരാണെന്ന് ഒരുപക്ഷേ നാം ചിന്തിച്ചേക്കാം. പക്ഷേ, പലപ്പോഴും ചിന്തിക്കുന്നത് കുട്ടികളെപ്പോലെയാണ്. തൽക്ഷണം ലഭിക്കുന്നതിനോടാണ് എല്ലാവർക്കും താൽപര്യം. ദീർഘകാലത്തോട് അത്രതന്നെ യോജിപ്പില്ല. ഒരുകാര്യം മനസിലാക്കുക, നിക്ഷേപം നടത്താൻ നഷ്ടപ്പെടുത്തുന്ന ഓരോവർഷത്തിനും ഭാവിയിൽ ജീവിതത്തിലെ രണ്ടുവർഷംവീതം അധികമായി നിങ്ങൾക്ക് നീക്കിവെയ്ക്കേണ്ടിവരും! പണപ്പെരുപ്പത്തെ മറികടക്കാം പണപ്പെരുപ്പം നിശബ്ദ ശത്രുവാണ്. സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ആസുത്രണം നടത്തുമ്പോൾ പണപ്പെരുപ്പത്തെ മിക്കവാറുംപേർ മറക്കുന്നു. അതുകൊണ്ട് നിക്ഷേത്തിലെ ഒരുഭാഗമെങ്കിലും മികച്ച ആദായം നൽകുന്ന നിക്ഷേപ പദ്ധതികൾക്കായി മാറ്റിവെയ്ക്കണം. 50ശതമാനം മുകളിലേയ്ക്കോ താഴേയ്ക്കോ പോകാൻ സാധ്യതയുണ്ടെന്നകാര്യം മനസിലാക്കിവേണം ഓഹരിയിൽ നിക്ഷേപിക്കാൻ. കാലയളവ് നീളുന്നതിനനുസരിച്ച് നേട്ടത്തിനുള്ള സാധ്യത കൂടുതലാണ്. മികച്ച വൈവിധ്യവത്കരണവും ദീർഘകാലയളവും ഉണ്ടെങ്കിൽ നിങ്ങളുടെ പോർട്ട്ഫോളിയോ വളരുമെന്നകാര്യത്തിൽ സംശയംവേണ്ട. വിപണിയുടെ നീക്കങ്ങൾ ആർക്കും പ്രവചിക്കാനാവില്ല. 2020ന്റെ തുടക്കത്തിൽ കോവിഡ് എന്ന പകർച്ചവ്യാധിയുടെ അപകടസാധ്യതയെക്കുറിച്ച് ഒരുഗവേഷകനും മുന്നറിയിപ്പ് നൽകാനായില്ല. ഇന്ത്യ-ചൈന തർക്കത്തിന്റെകാര്യത്തിലും ഇതുതന്നെയാണ്.വിപണിയിൽ എപ്പോഴും നഷ്ടസാധ്യത നിലനിൽക്കുന്നുണ്ട്. ശരിക്കും ആലോചിച്ചാൽ അത് റിസ്കല്ല. ലോകത്തെ സംഭവവികാസങ്ങളോടുള്ള വിപണിയുടെ പ്രതികരണമാണത്. അതിനാൽ പ്രവചനത്തിലല്ല തയ്യാറെടുപ്പിലാണ് വ്യക്തിഗത നിക്ഷേപകർ പ്രാധാന്യം കൊടുക്കേണ്ടത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപണിക്ക് ശ്രദ്ധിക്കേണ്ടകാര്യമില്ല. എന്നാൽ നിങ്ങൾ അതിൽ ശ്രദ്ധചെലുത്തുകയുംവേണം. അതുകൊണ്ടാണ് ഓരോരുത്തരും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുതകുന്ന ഒരു പോർട്ട്ഫോളിയോ തയ്യാറാക്കണമെന്നുപറയുന്നത്. വരാനിരിക്കുന്ന മോശം സാഹചര്യങ്ങളെക്കുറിച്ചും നിക്ഷേപകൻ ചിന്തിക്കണം. ആവശ്യത്തിന് സ്ഥിരനിക്ഷേപ പദ്ധതികളും ടേം ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും ഉറപ്പുവരുത്താൻ അത് നിങ്ങളെ സാഹായിക്കും. അതേസമയം ശുഭാപ്തിവിശ്വാസം പുലർത്തുകയും വേണം. ദീർഘകാലയളവിൽ ഓഹരിയിൽ നിക്ഷേപിക്കാനുള്ള ഉൾക്കരുത്ത് അതിലൂടെയാണ് ലഭിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: ഭാഗ്യമായിരിക്കരുത് ഒരാളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ അടിസ്ഥാനം. യാതൊരുധാരണയുമില്ലാതെ എടുത്തുചാടുന്നവരാണ് ഭാഗ്യാന്വേഷികൾ. ആവശ്യത്തിന് ഗൃഹപാഠമുണ്ടെങ്കിൽ മികച്ച നിക്ഷേപകാനാകാൻ എല്ലാവർക്കും കഴിയും.

from money rss https://bit.ly/34UPgKX
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി

തുടർച്ചയായി നാലുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ വില 37,560 രൂപയായി. 4695 രൂപയാണ് ഗ്രാമിന്. സെപ്റ്റംബർ 10 മുതൽ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,892.80 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞദിവസം വിലയിൽ 1.6ശതമാനമാണ് ഇടിവുണ്ടായത്. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തിൽനിന്ന് ഡോളറിന്റെ മൂല്യം ഉയർന്നതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3jYdsSX
via IFTTT

Tuesday, 13 October 2020

എട്ടുദിവസത്തെ നേട്ടത്തിനൊടുവില്‍ സെന്‍സെക്‌സില്‍ 185 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ തിരുത്തൽ. സെൻസെക്സ് 185 പോയന്റ് താഴ്ന്ന് 40,439ലും നിഫ്റ്റി 69 പോയന്റ് നഷ്ടത്തിൽ 11,865ലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, ഒഎൻജിസി, കോൾ ഇന്ത്യ, എൻടിപിസി, ഗെയിൽ, ബപിസിഎൽ, ഗ്രാസിം, പവർഗ്രിഡ് കോർപ്, യുപിഎൽ, ഐഒസി, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡിവിസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്ന ഒരുകൂട്ടംഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദംകേൾക്കാരിക്കെയാണ് വിപണിയിൽ നഷ്ടം. ഇൻഫോസിസ്, ടാറ്റ എലക്സി, ഡെൻ നെറ്റ് വർക് തുടങ്ങി 16 കമ്പനികളാണ് ബുധനാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾ പുറത്തുവിടുന്നത്. Sensex dips 185 pts

from money rss https://bit.ly/2FqFN59
via IFTTT

ലോകത്തിലെ തിളക്കമാര്‍ന്ന വജ്രം പര്‍പ്പിള്‍-പിങ്ക് ലേലത്തിന്‌: വില 279 കോടിയോളം രൂപ

മോസ്കോ: ലോകത്തിലെ ഏറ്റവുംവലുതും തിളക്കമാർന്നതുമായ വജ്രങ്ങളിലെന്നായ പർപ്പിൾ-പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്നിഫിഷ്യന്റ് ജൂവലേഴ്സിന്റെ പക്കലുള്ള വജ്രമാണ് നവംബർ 11-ന് ലേലത്തിലൂടെ വിൽക്കുന്നത്. 'ദി സ്പിരിറ്റ് ഓഫ് റോസ്' എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. 3.8 കോടി യു.എസ്. ഡോളറാണ് (279 കോടിയോളം രൂപ) വില പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. റഷ്യയുടെ വടക്കുകിഴക്കുള്ള സഖായിൽ അൽറോസയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽനിന്നാണ് 2017-ൽ 27.85 കാരറ്റ് പരുക്കൻ പിങ്ക് വജ്രം ലഭിച്ചത്. സെർജി ഡയാഗിലേവാണ് ദീർഘവൃത്താകൃതിയിൽ ഇപ്പോഴുള്ളരീതിയിൽ വജ്രം രൂപപ്പെടുത്തിയത്. Worlds largest vivid pink diamond up for auction

from money rss https://bit.ly/33SwPHo
via IFTTT

Pulimurugan Turns 4: Here Are Some Lesser Known Facts About The Mohanlal Starrer

Pulimurugan Turns 4: Here Are Some Lesser Known Facts About The Mohanlal Starrer
Pulimurugan, the first Malayalam film to enter the prestigious 100-Crore club, turns 4 today. The Mohanlal starrer, which broke all the pre-existing box office records of the Malayalam film industry, was released on October 7, 20216. Pulimurugan, which marked Mohanlal's first

* This article was originally published here

Monday, 12 October 2020

പി.വി.സി ആധാര്‍ കാര്‍ഡ് വാങ്ങിയില്ലേ; സാങ്കേതിക സവിശേഷതകള്‍ അറിയാം

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളോടെയാണ് ആധാർ പിവിസി കാർഡ് യുഐഡിഎഐ പുറത്തിറക്കിയിട്ടുള്ളത്. ഡെബിറ്റ് കാർഡ് പോലെ വാലറ്റിൽ സൂക്ഷിക്കാൻ കഴിയമെന്നതിനുപുറമെ, ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളാണ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദീർഘകാലം കേടകൂടാതെ ഉപയോഗിക്കാം. സൗകര്യപ്രദമായി കൊണ്ടുനടക്കാം, തൽക്ഷണം പരിശോധിച്ച് ഉറപ്പുവരുത്താം-യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വീറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സവിശേഷതകൾ അറിയാം: മികച്ച അച്ചടിയും ലാമിനേഷനും. കാണാൻ ഭംഗയുള്ളതും കൈവശംവെയ്ക്കാൻ സൗകര്യപ്രദവും. ഹോളോ ഗ്രാം പതിച്ച് ഗില്ലോച്ചെ പാറ്റേണിൽ അലങ്കരിച്ചിരിക്കുന്നു. ഗോസ്റ്റ് ഇമേജും മൈക്രോ ടെക്സ്റ്റും ഉണ്ടാകും. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ളശേഷി. ക്യൂആർ കോഡ് ഉപയോഗിച്ച് തത്സമയ വെരിഫിക്കേഷനുള്ള സാധ്യത. പൊന്തിനിൽക്കുന്ന(എംബോസ് ചെയ്ത)ആധാർ ലോഗോ. ഇഷ്യു ചെയ്ത തിയതി, അച്ചടിച്ച തിയതി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകും. പി.വി.സി കാർഡിനായി ഓൺലൈനിൽ അപേക്ഷിക്കാം. 50 രൂപയാണ് ചാർജ്. സ്പീഡ് പോസ്റ്റിലാണ് ഉടമസ്ഥന് ലഭിക്കുക. എങ്ങനെ അപേക്ഷിക്കാം?വിശദാംശങ്ങളറിയാം. #AadhaarInYourWallet Loaded with the latest security features, your Aadhaar is now more durable, convenient to carry, instantly verifiable offline. To order your Aadhaar PVC online, click https://bit.ly/2IjS0JX pic.twitter.com/79gfxaUga7 — Aadhaar (@UIDAI) October 12, 2020 All-new Aadhaar PVC card: Security features, charges and other details explained

from money rss https://bit.ly/3nSixyD
via IFTTT

ഡോക്ടര്‍ ശ്രീകുമാറിന്റെ കരസ്പര്‍ശത്തില്‍ രോഗികളും മഷിപ്പേനയും മയങ്ങും

തൃശ്ശൂർ: ഒല്ലൂർ എടക്കുന്നി സ്വദേശിയായ ഡോ. ശ്രീകുമാറിന്റെ കരസ്പർശമികവിൽ രണ്ടുതരക്കാർ മയങ്ങും-ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളും മഷിപ്പേനപ്രേമികളും. പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയിലെ അനസ്തേഷ്യാ വിദഗ്ധനായ ശ്രീകുമാർ 21 രാജ്യങ്ങളിലേക്ക് പ്രതിവർഷം എത്തിക്കുന്നത് 15,000 കുപ്പി മഷി. 50 നിറങ്ങളിലുള്ള പത്തുതരം മഷിയാണ് സ്വന്തം കൈകൊണ്ട് വീട്ടിലെ മഷിശാലയിൽ ഒരുക്കുന്നത്. മഷിപ്പേനപ്രേമികളുടെ ഇഷ്ട ഇനമായ കൃഷ്ണ ഇങ്ക് വിപണിയിലെത്തുന്നത് ഇവിടെനിന്നാണെന്ന് അറിയുന്നവർ വിരളം. മഷി മാത്രമല്ല, മഷിപ്പേനയും നിബ്ബും നിബ്ബിലെ കറ കളഞ്ഞ് മഷിയൊഴുക്ക് സുഗമമാക്കുന്ന ലായനിയുമെല്ലാം ഡോ. ശ്രീകുമാർ നിർമിക്കുന്നു. മഷിശാലയും പേന നിർമാണത്തിന് ലെയ്ത്തും നിബ്ബ് ഗ്രൈൻഡിങ് യൂണിറ്റും അടങ്ങുന്നതാണ് കൃഷ്ണ ഇങ്ക് യൂണിറ്റ്. സാങ്കേതികവിദ്യയും ഗവേഷണവും നിർമാണവും എല്ലാം സ്വന്തം. മുത്തച്ഛൻ വെല്ലൈക്കൽ അച്യുത മേനോൻ ചിത്രരചനയ്ക്കായി സ്വാഭാവിക നിറക്കൂട്ടുകൾ ഉണ്ടാക്കുന്നത് കണ്ട് പഠിച്ചാണ് ശ്രീകുമാർ രംഗത്തിറങ്ങിയത്. കോഴിക്കോട് ആയിരുന്നു സ്കൂൾ പഠനവും എം.ബി.ബി. എസ്. പഠനവും. കോട്ടയം മെഡിക്കൽ കോളേജിൽ എം.ഡി.ക്ക് പഠിക്കുമ്പോൾ കൂട്ടുകാർക്ക് മഷിയുണ്ടാക്കി നൽകി. മഷിക്ക് പിറകേ പേന നിർമാണത്തിന് കാരണമായത് കോഴിക്കോട്ടെ കിം ആൻഡ് കോ പെൻസിലെ എ.സി. രാമചന്ദ്രനെ കണ്ടുമുട്ടിയതാണ്. ഇപ്പോൾ കടുക്ക, നെല്ലിക്ക, ബീറ്റ്റൂട്ട്, മഞ്ഞൾ തുടങ്ങിയവയുടെ സത്തുപയോഗിച്ച് മഷി നിർമിക്കുന്നു. രാസവസ്തുക്കൾ ഉപയോഗിച്ച് പോലും നീക്കംചെയ്യാൻ കഴിയാത്ത ഷീൻ മഷി, 90 ശതമാനം വരെ വാട്ടർ പ്രൂഫ്നെസും ഫേഡ് പ്രൂഫ്നെസും ഉറപ്പാക്കുന്ന വാട്ടർ റെസിസ്റ്റന്റ് മഷി, എഴുതുമ്പോൾ ഒരു നിറവും ഉണങ്ങുമ്പോൾ മറ്റൊരു നിറവുമാകുന്ന ഷേഡിങ് മഷി തുടങ്ങി വിവിധ തരമുണ്ട്. സ്റ്റാൻഡേഡ് നിബ്ബുകൾക്ക് പുറമെ ബ്ലണ്ട്സ്, സ്റ്റബ്സ്, കാലിഗ്രാഫിക് നിബ്ബുകളായ ഫ്ലെക്സ്, സ്ട്രെയ്റ്റ് കട്ട് എന്നിവയും നിർമിക്കുന്നു. കൃഷ്ണ പേനകൾ അത്രവേഗം കിട്ടുമെന്ന് കരുതേണ്ട. അതിസൂക്ഷ്മമായും കൃത്യതയിലും നിർമിക്കുന്നതിനാൽ മാസം ഒരു പേനയാണ് നിർമിക്കുക. 2018-ൽ കിട്ടിയ ഒാർഡർ പ്രകാരമുള്ള പേനയാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്.

from money rss https://bit.ly/3jTyiCT
via IFTTT

ഓഹരിവിപണിയിൽനിന്ന് പിൻമാറാനുള്ള വേദാന്തയുടെ നീക്കം പാളി

മുംബൈ: ഓഹരിവിപണിയിൽനിന്ന് പിൻമാറാനുള്ള വേദാന്ത ലിമിറ്റഡിന്റെ നീക്കം പാളി. ഓഹരിയൊന്നിന് 320 രൂപവീതം വേണമെന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതാണ് കമ്പനിക്ക് വലിയ തിരിച്ചടിയായത്. നിയമപ്രകാരം വിപണിയിൽനിന്ന് പിൻമാറുന്നതിന് പൊതുവിഭാഗത്തിലെ 90 ശതമാനം ഓഹരിയുടമകളുടെ അനുമതി വേണ്ടതുണ്ട്. വേദാന്തയ്ക്ക് ഇത്തരത്തിൽ 134.1 കോടി ഓഹരികൾ വാങ്ങുന്നതിനുള്ള അനുമതിപത്രമായിരുന്നു വേണ്ടിയിരുന്നത്. അവസാനനിമിഷംവരെ കമ്പനിക്ക് 125.47 കോടി ഓഹരികളുടെ കാര്യമാണ് സ്ഥിരീകരിക്കാൻ കഴിഞ്ഞത്. ഇതും തിരിച്ചടിയായി. പൊതുവിഭാഗത്തിലുള്ള 169.73 കോടി ഓഹരികളിൽ 137.74 കോടി എണ്ണം വിൽക്കാൻ സന്നദ്ധത അറിയിച്ച് നിക്ഷേപകർ എത്തിയിരുന്നെങ്കിലും 12 കോടി ഓഹരികളുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടായില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് സെബിയോട് ഒരുദിവസത്തെ സമയംകൂടി ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെവന്നതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. എൽ.ഐ.സി.ക്ക് കമ്പനിയിൽ 6.37 ശതമാനം ഓഹരികളുണ്ട്. അന്തിമവില സംബന്ധിച്ച് എൽ.ഐ.സി.യുമായി ധാരണയിലെത്താനുള്ള ശ്രമവും വിഫലമായി. ഈ വില അംഗീകരിച്ചാൽ മുഴുവൻ ഓഹരികളും 320 രൂപ നിരക്കിൽ കമ്പനി വാങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. ഡീലിസ്റ്റിങ് പരാജയപ്പെട്ടതോടെ തിങ്കളാഴ്ച കമ്പനിയുടെ ഓഹരിവില 20 ശതമാനത്തിനുമുകളിൽ ഇടിഞ്ഞു. രാവിലെ 109.90 രൂപയിൽ വ്യാപാരം തുടങ്ങിയ ഓഹരി 25.15 രൂപയുടെ (20.60 ശതമാനം) നഷ്ടവുമായി 96.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികൾ തിരിച്ചുവാങ്ങി ഡീലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് വേദാന്ത ഓഹരിവില ഈ മാസം 141.45 രൂപവരെ എത്തിയിരുന്നു. അതേസമയം, സ്ഥിരികരിക്കാത്ത രീതിയിൽ ബിഡ് നൽകിയ 12 കോടി ഓഹരികളെക്കുറിച്ച് സെബി ബി.എസ്.ഇ.യോട് വിവരം തേടുമെന്ന് സൂചനയുണ്ട്. ഈ ബിഡ് യഥാർഥത്തിൽ ഉള്ളതാണോ അതോ മറ്റെന്തിങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണിത്.

from money rss https://bit.ly/3dlBNzu
via IFTTT

RUMOUR HAS IT: Prithviraj Sukumaran To Play A COP Once Again?

RUMOUR HAS IT: Prithviraj Sukumaran To Play A COP Once Again?
Prithviraj Sukumaran, the multi-faceted talent has played some highly memorable police roles on the silver screen, in the past. Reportedly, the actor is now all set to play the role of a cop, once again. If the reports are to be

* This article was originally published here

ഉപഭോഗം വര്‍ധിപ്പിക്കാന്‍ എല്‍.ടി.സി: ആര്‍ക്കൊക്കെ പ്രയോജനം ലഭിക്കും?

വിപണിയിൽ പണമെത്തിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയെന്ന നടപടിതന്നെയാണ് ഇത്തവണയും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനത്തിലൂടെ ആവർത്തിച്ചത്.ഉത്സവ സീസണിൽ ഉപഭോക്താവിന്റെ ചലവിടൽശേഷി വർധിപ്പിക്കുന്നതിലൂടെ വ്യാപരമേഖലയ്ക്ക് ഉത്തേജനം പകരാൻ പദ്ധതി സഹായകരമാകും. സർക്കാർ ജീവനക്കാരും മറ്റുസംഘടിത തൊഴിൽമേഖലയിലുള്ളവരും കോവിഡ് വ്യാപനത്തിന്റെ ആഘാതത്തിൽനിന്ന് മോചിതരായി തുടങ്ങിയെന്നാണ് ധനമന്ത്രി വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകി ഉപഭോക്തൃ വിപണി ഉണർത്താനുള്ള ശ്രമമാണ് എൽ.ടി.സിയുയുടെയും പലിശ രഹിത ഉത്സവ ബത്തയുടെയും പിന്നിലുള്ളത്. എന്താണ് എൽ.ടി.സി? നാലുവർഷത്തെ ഒരു ബ്ലോക്കായി കണക്കാക്കി ഇന്ത്യയിൽ എവിടെയും യാത്രചെയ്യുന്നതിനുള്ള ചെലവാണ് സർക്കാർ നൽകുക. വിമാനത്തിലോ തീവണ്ടിയിലോ യാത്രചെയ്യാം. പേ സ്കെയിലനുസരിച്ച് പത്തുദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയും ക്ഷാമബത്തയുമാണ് നൽകുക. എൽ.ടി.സി കാഷ് വൗച്ചർ കോവിഡ് വ്യാപനംമൂലം 2018-21 കാലയളവിലെ ബ്ലോക്കിൽ ജീവനക്കാർക്ക് എൽ.ടി.സി നൽകുക പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് എൽ.ടി.സി കാഷ് വൗച്ചർ നൽകുന്നത്. ഇതുപ്രകാരം സർക്കാർ ജീവനക്കാർക്ക് ലീവ് എൻകാഷ്മെന്റും മൂന്നിരട്ടി ടിക്കറ്റ് തുകയും നൽകുന്നതാണ് പദ്ധതി. 12ശതമാനമോ അതിൽകൂടുതലോ ജിഎസ്ടിയുള്ള ഉത്പന്നങ്ങൾ വാങ്ങാനായി ഈതുക ഉപയോഗിക്കാം. ഈ പദ്ധതി തിരഞ്ഞെടുക്കുന്ന ജീവനക്കാരൻ യാത്രാനിരക്കിന്റെ മൂന്നിരട്ടി തുകയ്ക്കുള്ള സാധനങ്ങൾ വിപണിയിൽനിന്ന് വാങ്ങുകയോ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയോ വേണം. 2021 മാർച്ച് 31നുള്ളിലായിരിക്കണം ഇത്. ജി.എസ്.ടി രജിസ്ട്രേഷനുള്ള കച്ചവടക്കാരിൽനിന്ന് ഡിജിറ്റലായാണ് ഇടപാട് നടത്തേണ്ടത്. 12ശതമാനമോ അതിൽകൂടുതലോ അധികം ജിഎസ്ടിയുള്ളവയുമായിരിക്കണം വാങ്ങേണ്ടത്. ജി.എസ്.ടി ഇൻവോയ്സ് ഹാജരാക്കുകയുവേണം. എൽ.ടി.സി പ്രയോജനപ്പെടുത്തുന്നവർക്ക് നികുതിയിളവുകളുംലഭിക്കും. കേന്ദ്രസർക്കാരിന് 5,675 കോടി രൂപയും പൊതുമേഖലയിലെ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും 1,900 കോടി രൂപയുമാണ് ഇതിനായി കണ്ടെത്തേണ്ടിവരിക. ഉത്സവബത്തയുമുൾപ്പെടുന്ന പദ്ധതിയിലൂടെ മൊത്തം 28,000 കോടി രൂപ വിപണിയിലെത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. LTC Cash Voucher Scheme to boost demand

from money rss https://bit.ly/2SOwOhs
via IFTTT

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സിയും ഉത്സവബത്തയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി കാഷ് വൗച്ചർ സ്കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ്വകയിരുത്തുക. മൂലധന ചെലവുകൾക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വർഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്. ഇതിൽ 200 കോടി രൂപവീതം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങൾക്കും നൽകും. വൈകീട്ട് നടക്കുന്ന ജിഎസ്ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെയാകും ലീവ് എൻകാഷ്മെന്റായി നൽകുക. ഈതുകയ്ക്ക് പൂർണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങൾ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. ഡിജിറ്റൽ പണമിടപാടുമാത്രമാണ് ഇതിനായി അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. നാലുവർഷം ഒരുബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവൽ കൺസഷൻ(എൽടിസി)അനുവദിക്കുക. പേ സ്കെയിലിനനുസരിച്ചാകും വിമാന, ട്രെയിൻ യാത്രാ നിരക്കുകൾ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി.എയുമാകും നൽകുക. Proposals to stimulate consumer spending has two components 🔯LTC Cash Voucher Scheme 🔯Special Festival Advance Scheme The other set of proposals involves capital expenditure - @nsitharaman — PIB in Maharashtra 🇮🇳 (@PIBMumbai) October 12, 2020 പ്രഖ്യാപനങ്ങൾ: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും 10,000 രൂപയുടെ പലിശ രഹിത അഡ്വാൻസ്. ഫെസ്റ്റിവെൽ അലവൻസ് നൽകാനായി 4,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരുകളും അലവൻസ് വിതരണംചെയ്താൽ 8,000 കോടി രൂപകൂടി വിപണിയിലെത്തും. ഉത്സവകാലയളവിൽ ഈതുക ജീവനക്കാർ വിനിയോഗിക്കണം. റുപെ കാർഡായിട്ടായിരിക്കും തുക നൽകുക. 2021 മാർച്ച് 31നം തുക ചെലവഴിക്കുകയും വേണം. റുപെ കാർഡിനുള്ള ബാങ്ക് നിരക്ക് സർക്കാർ വഹിക്കും. ജീവനക്കാർക്കുള്ള എൽടിസി സ്കീംവഴി 28,000 കോടികൂടി വിപണിയിലെത്തും. LTC cash voucher scheme for govt employees

from money rss https://bit.ly/3dhP2kR
via IFTTT

വൈദ്യുതി മുടങ്ങി: മുംബൈ നഗരം നിശ്ചലമായി

മുംബൈ: വിതരണ ശൃംഖലയിലുണ്ടായ തകരാറിനെതുടർന്ന് രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നിശ്ചലമായി. ഇതോടെ ടെലികോം, റെയിൽ മേഖലകളെല്ലാം സ്തംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും സാധാരണരീതിയിൽതന്നെ പ്രവർത്തിച്ചു. വൈദ്യുതി തകരാറിനെതുടർന്ന് സെൻട്രൽ റെയിൽവെയിലെ സർവീസുകൾ നിർത്തിവെച്ചതായി റെയിൽവെ ട്വീറ്റിലൂടെ അറിയിച്ചു. ടാറ്റ പവറിന്റെ വിതരണശൃംഖലയിലെ തകരാറാണ് വൈദ്യുതി മുടങ്ങാനിടയാക്കിയതെന്ന് വെസ്റ്റേൺ റെയിൽവെ ട്വീറ്റ് ചെയ്തു. നഗരത്തിലെ ട്രാഫിക് സിഗ്നലുകളും പ്രവർത്തിക്കാതായി. കാൽവ-പഡ്ഗെ പവർഹൗസിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്നും ഒരുമണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മഹാരാഷ്ട്ര ഊർജ വകുപ്പ് മന്ത്രി നിതിൻ റാവത്ത് അറയിച്ചു. രാവിലെ 10മണിയോടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട്(ബെസ്റ്റ്)ആണ് മുംബൈയിൽ വൈദ്യുതി വിതരണംചെയ്യുന്നത്. Mumbai On Pause After Huge Power Outage

from money rss https://bit.ly/3nR5PQC
via IFTTT