121

Powered By Blogger

Monday, 29 March 2021

സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിൽ: പവന്റെ വില 33,080 രൂപയായി

സംസ്ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയതോടെയാണിത്. ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണത്തിന് 9000 രൂപയോളമാണ് കുറവുണ്ടയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,704.90 ഡോളറിലേയ്ക്ക് താഴ്ന്നു. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം ഉയർന്നതുമാണ് സ്വർണവിലയെ ബാധിച്ചത്. ലോകമെമ്പാടും കോവിഡ് വാക്സിന് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും രാജ്യങ്ങളുടെ സമ്പദ്ഘടനകൾ പ്രതാപം തിരിച്ചുപിടക്കാൻ തുടങ്ങിയതുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 0.4ശതമാനംകുറഞ്ഞ് 44,538 രൂപയിലുമെത്തി. തുടർച്ചയായി നാലാംദിവസവും വിലയിൽ ഇടിവുണ്ടായി.

from money rss https://bit.ly/31tgC9F
via IFTTT

സെൻസെക്‌സിൽ 398 പോയന്റ് നേട്ടത്തോടെതുടക്കം

മുംബൈ: മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകളിൽ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 398 പോയന്റ് ഉയർന്ന് 49,407ലും നിഫ്റ്റി 133 പോയന്റ് നേട്ടത്തിൽ 14,640ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1042 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 261 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എൻടിപിസി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി മെറ്റൽ സൂചിക(2.8ശതമാനം)ഉൾപ്പടെ എല്ലാസൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരംനടക്കുന്നത്.

from money rss https://bit.ly/2Pgubqg
via IFTTT

ഈ സാമ്പത്തിക വർഷം 30 ഐ.പി.ഒ.കൾ:സമാഹരിച്ചത് 31,265 കോടി

മുംബൈ: മാർച്ച് 31-ന് അവസാനിക്കുന്ന 2020-21 സാമ്പത്തിക വർഷം പ്രാഥമിക വിപണിയിൽ ഐ.പി.ഒ.യുമായി എത്തിയത് 30 കമ്പനികൾ. ഇവർ സമാഹരിച്ചതാവട്ടെ 31,265 കോടി രൂപയും. വിപണിയിലെ ഉയർന്ന പണലഭ്യതയും വിദേശത്തുനിന്നുള്ള നിക്ഷേപ ഒഴുക്കും ദ്വിതീയ വിപണിയുടെ മുന്നേറ്റവും മുതലാക്കി കൂടുതൽ കമ്പനികൾ ഐ.പി.ഒ.യ്ക്ക് ഉചിതമായ സമയമായി 2020 - 21 തിരഞ്ഞെടുക്കുകയായിരുന്നു. 2019 - 20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഐ.പി.ഒ. വഴിയുള്ള ധനസമാഹരണത്തിൽ ഇത്തവണ 53.65 ശതമാനമാണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 13 ഐ.പി.ഒ.കളിലായി 20,350 കോടി രൂപയായിരുന്നു കമ്പനികൾ സമാഹരിച്ചത്. 2018 - 19 സാമ്പത്തിക വർഷം നടന്ന 14 ഐ.പി.ഒ.കളിലായി 14,719 കോടി രൂപയാണ് കമ്പനികൾ സ്വരൂപിച്ചത്. ഇത്തവണ ഐ.പി.ഒ.കളിൽ കൂടുതലും വന്നത് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലായിരുന്നു. 2021 ജനുവരി-മാർച്ച് കാലയളവിൽ മാത്രം 23 ഐ.പി.ഒ.കൾ നടന്നു. ഇതിലൂടെ 18,302 കോടി രൂപയാണ് കമ്പനികൾ സമാഹരിച്ചത്. 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിലെ മൂന്നാമത്തെ ആഴ്ചയിൽമാത്രം അഞ്ചു കമ്പനികൾ ചേർന്ന് 3,764 കോടി രൂപ സ്വരൂപിച്ചു. 2021-ൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഐ.പി.ഒ. വിപണികളിലൊന്നാണ് ഇന്ത്യയെന്നതും ശ്രദ്ധേയമാണ്. 2020 ജൂലായ് മുതലാണ് നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിൽ ഐ.പി.ഒ.കൾക്ക് തുടക്കമായത്. കോവിഡ് ലോക്ഡൗണിനു ശേഷം റൊസാരി ബയോടെക് ആദ്യ ഐ.പി.ഒ.യുമായെത്തി. ലിസ്റ്റിങ്ങിൽ കമ്പനിയുടെ ഓഹരി 317.35 രൂപയുടെ നേട്ടമുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ചെത്തിയ ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്, റൂട്ട് മൊബൈൽ, കാംസ് ലിമിറ്റഡ്, കെംകോൺ സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവയും നിക്ഷേപകർക്ക് ആദ്യദിനത്തിൽത്തന്നെ നേട്ടം സമ്മാനിച്ചു. ഇതോടെ ഐ.പി.ഒ. വിപണിയിൽ ആത്മവിശ്വാസം കൂടി. ജൂലായ് മുതൽ ഡിസംബർ വരെ നടന്ന 13 ഐ.പി.ഒ.കളിൽ മൂന്നെണ്ണം മാത്രമായിരുന്നു ലിസ്റ്റിങ്ങിൽ നഷ്ടം നേരിട്ടത്. 2021 - ൽ ഇതുവരെ 15 ഐ.പി.ഒ.കൾ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതിൽ 10 എണ്ണവും ആദ്യദിനത്തിൽ നേട്ടമുണ്ടാക്കി. 1490 രൂപയ്ക്ക് ഇഷ്യു ചെയ്ത ഇൻഡിഗോ പെയിന്റ്സ് 3,118.65 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. 1628 രൂപയായിരുന്നു ലിസ്റ്റിങ് ദിനത്തിലെ നേട്ടം. ഈ സാമ്പത്തിക വർഷത്തെ അവസാന ഐ.പി.ഒ. വി മാർക് ഇന്ത്യ എന്ന കമ്പനിയുടേതാണ്. 23 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ. മാർച്ച് 25 -ന് തുടങ്ങി 31-ന് സമാപിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ എൽ.ഐ.സി., എൻ.സി.ഡി.ഇ.എക്സ്, എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസസ് പോലുള്ള വമ്പൻ ഐ.പി.ഒ.കൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/3rCDzSe
via IFTTT

ഓഹരി നൽകിയത് 76%: നിക്ഷേപ ആസ്തികളുടെ ആദായം പരിശോധിക്കാം

വൈവിധ്യവത്കരണമെന്നാൽ നിക്ഷേപത്തിന്റെകാര്യത്തിൽ വ്യത്യസ്ത ആസ്തികളുടെ മികച്ചരീതിയിലുള്ള മിശ്രിതമാണ്. റിസ്ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. ഓഹരി, സ്ഥിരനിക്ഷേപം(ഡെറ്റ്), സ്വർണം തുടങ്ങിയവയാണ് വ്യത്യസ്ത നിക്ഷേപ ആസ്തികൾ. അത്യാവശ്യത്തിന് പണമായും കൈവശംസൂക്ഷിക്കുന്നു. ഈ ആസ്തികൾ വ്യത്യസ്ത കാലാവധികളിൽ എത്രയാണ് ആദായം നൽകിയതെന്നുനോക്കാം. ഓഹരി ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ കഴിവുള്ള മികച്ച പദ്ധതികളിലൊന്നായി ഓഹരി നിക്ഷേപം അറിയപ്പെടുന്നു. കോവിഡ് വ്യാപനംമൂലം ഓഹരി വിപണിയിൽ 2020 മാർച്ചിലുണ്ടായ തിരുത്തൽ ദീർഘകാല നിക്ഷേപകരുടെ ആദായത്തെയും ബാധിച്ചു. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപകരെയും അത് പരിഭ്രാന്തരാക്കി. 2020ന്റെ അവസാനമായപ്പോഴേയ്ക്കും വിപണിയിൽ കുതിപ്പ് പ്രകടമായി. വിപണിയിലെ തകർച്ചയിൽ നിക്ഷേപം തുടർന്ന് ക്ഷമയോടെ കാത്തിരുന്നവർക്ക് മികച്ച ആദായമാണ് ഓഹരി നിക്ഷേപം നൽകിയത്. സ്ഥിര നിക്ഷേപം ഡെറ്റ് മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപം എന്നിവ നിശ്ചിത ആദായം നൽകുന്നവയാണ്. പലിശ കുറവാണെങ്കിലും ഉറപ്പുള്ള ആദായംനൽകാൻ ബാങ്ക് സ്ഥിരനിക്ഷേപത്തിനാകും. അഞ്ചുലക്ഷം രൂപവരെയുള്ള എഫ്ഡിക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. അല്പംകൂടി റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ നിക്ഷേപിച്ച് 10ശതമാനംവരെ ആദായം നേടാം. സ്വർണം കോവിഡ് വ്യാപനം രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് ആഘാതമായപ്പോൾ സ്വർണം മികച്ചനേട്ടമുണ്ടാക്കി. പവന്റെ വില 42,000 രൂപവരെ ഉയർന്നെങ്കിലും, ലോക്ഡൗണുകളിൽനിന്ന് രാജ്യങ്ങൾ വിമുക്തമായതും കോവിഡ് വാക്സിൻ വികസിപ്പിച്ചതും സ്വർണവിലയിൽ തിരിച്ചിറക്കത്തിന് കാരണമായി. പവന്റെ വിലയിൽ 8000യിലേറെ കുറവുണ്ടായി. മറ്റ് നിക്ഷേപ ആസ്തികൾ നഷ്ടംനേരിടുമ്പോൾ സ്വർണം അതിന്റെ മികവുകാണിക്കും. അതുകൊണ്ടുതന്നെ മൊത്തം നിക്ഷേപത്തിൽ ചെറിയൊരുഭാഗം സ്വർണത്തിലുമാകാമെന്നുപറയുന്നത്. അടിയന്തരാവശ്യങ്ങൾക്കുള്ള പണം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കുള്ള പണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് സ്കീമിലോ ആണ് നിക്ഷേപിക്കുക. എസ്ബി അക്കൗണ്ടിൽനിന്ന് ശരാശരി മൂന്നുശതമാനം ആദായം ലഭിക്കുമ്പോൾ ലിക്വിഡ് ഫണ്ടിൽനിന്ന് ഇത് അഞ്ചര ശതമാനംവരെയാണ്. Investments Asset 1 Year(%) 3 Year(%) 5 Year(%) 10 Year(%) Equity(Sensex) 76.25 14.84 14.85 10.8 Gold 12.65 13.84 8.03 7.90 Bank FD 5.90 6.50 7.00 8.75 Debt:Short Duration 9.94 9.00 8.50 8.80 Liquid Fund (Cash) 4.00 5.50 6.08 7.05 Return as on 19 March 2021. Source: BSE, SBI, AMFI

from money rss https://bit.ly/3wbmMJt
via IFTTT

Sunday, 28 March 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. മാർച്ച് ഒന്നിന് 34,440 രൂപ നിലവാരത്തിലെത്തിയ വില നാലുദിവസംപിന്നിട്ടപ്പോൾ 33,160 രൂപ നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തിരുന്നു. 2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് 8,640 രൂപതാഴെയാണ് ഇപ്പോൾ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,729 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ആദായം ഉയർന്ന നിലയിൽ തുടരുന്നതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2O0zU2T
via IFTTT

ഈയാഴ്ച ഓഹരി വിപണിക്ക് രണ്ടുദിവസം അവധി

ഈയാഴ്ച രണ്ടുദിവസം ഓഹരി വിപണി പ്രവർത്തിക്കില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ചയും അവസാന ദിവസമായ വെള്ളിയാഴ്ചയുമാണ് അവധി. ഹോളിയും ദുഃഖവെള്ളിയുമായതിനാലാണ് വിപണിക്ക് അവധി. എൻ.എസ്.ഇയും ബി.എസ്.ഇയും പ്രവർത്തിക്കില്ല. കമോഡിറ്റി എക്സ്ചേഞ്ചായ എം.സി.എക്സിൽ വൈകുന്നേരത്തെ വ്യാപാര സെഷനായി തിങ്കളാഴ്ച അഞ്ചുമുതൽ രാത്രി 11.30 വരെ പ്രവർത്തിക്കും.

from money rss https://bit.ly/3w8j03O
via IFTTT

Saturday, 27 March 2021

'7 വണ്ടേഴ്‌സ് ഇന്‍ സില്‍ക്കു'മായി കല്യാണ്‍ സില്‍ക്‌സ്

ഏഴ് മംഗല്യപ്പട്ടുകൾ ഒരുമിയ്ക്കുന്ന 7 വണ്ടേഴ്സ് ഇൻ സിൽക്ക് എന്ന ബ്രൈഡൽ സാരീ സീരീസുമായി കല്യാൺ സിൽക്സ്.ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ആശയം പട്ടിൽ അവതരിപ്പിക്കുന്നതെന്ന് കല്യാൺ സിൽക്സ് പറയുന്നു. ഈ ശ്രേണിയിലെ ഓരോ സാരിയും രൂപകല്പന ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനർമാരടങ്ങുന്ന വെഡ്ഡിങ്ങ് സാരി സ്പെഷ്യലിസ്റ്റുകളാണ്. കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ നെയ്തെടുത്തതാണ് ഇവ.ഏഴ് സാരികൾ വിവാഹത്തോടനുബന്ധിച്ചുള്ള ഏഴ് വിശിഷ്ട വേളകൾക്കായാണ് ഒരുക്കിയിരിക്കുന്നത്. ഹൽദി, മെഹന്തി, വിവാഹം, റിസപ്ഷൻഎന്നിങ്ങനെയുള്ള സന്ദർഭങ്ങൾക്കായിവെവ്വേറെയുള്ള ഡിസൈനുകളാണ് ഇവ. ഏറെ ശ്രമകരമായ ജോലിയായിരുന്നു ഇത്തരമൊരു സീരീസ് എന്നും ഡിസൈനും കളർപാറ്റേണും നെയ്ത്ത്ശൈലിയും ആവർത്തിക്കാതിരിക്കുക എന്ന നിർബന്ധ ബുദ്ധിയോടെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നതെന്നുംകല്യാൺ സിൽക്സ് ചെയർമാൻടി.എസ്. പട്ടാഭിരാമൻപറഞ്ഞു. ഏഴ് സാരികൾ ഒരുമിക്കുന്ന ബ്രൈഡൽ സാരീ സീരീസിന്റെ ആദ്യ എഡിഷൻ ഇതിനോടകംകല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്.

from money rss https://bit.ly/3cq89KG
via IFTTT

പി.എഫിലെ നികുതിയിളവ് പരിധി 5 ലക്ഷമായി ഉയർത്തിയത് ആർക്കൊക്കെ ഗുണംചെയ്യും?

2021 ബജ്റ്റിലാണ് 2.5 ലക്ഷം രുപയ്ക്കുമുകളിൽ പിഎഫിൽ നിക്ഷേപിച്ചാൽ നികുതിയിളവ് ലഭിക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. നിബന്ധനകൾക്ക് വിധേയമായി ഈ പരിധി അഞ്ചുലക്ഷമായി ഈയിടെ സർക്കാർ ഉയർത്തുകയുംചെയ്തു. ധനകാര്യ ബില്ല് 2021ൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനം. നികുതിയിളവ് പരിധി ഉയർത്തിയത് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗുണകരമാകില്ല. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം ജീവനക്കാരും തൊഴിലുടമയും 12ശതമാനംവീതമാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. അതുപ്രകാരം സാമ്പത്തിക വർഷത്തിൽ ഇപിഎഫിലും വിപിഎഫിലുമായി 2.5ലക്ഷംരൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. പുതുക്കിയ വ്യവസ്ഥപ്രകാരം ജീവനക്കാരുടെമാത്രം വിഹിതം അടയ്ക്കുന്നവർക്കാണ് അഞ്ചുലക്ഷംരൂപവരെ നികുതിയിളവുള്ളത്. സർക്കാർ ജീവനക്കാരുടെകാര്യത്തിൽ ജനറൽ പ്രൊവിഡന്റ് ഫണ്ടാണുള്ളത്. ജീവനക്കാരുടെ വിഹിതംമാത്രമാണ് പി.എഫിലേയ്ക്കുപോകുന്നത്. സർക്കാരിന്റെ വിഹിതം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേയ്ക്കാണ് വരവുവെയ്ക്കുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാൽ സർക്കാർമേഖലയിലെ ജീവനക്കാർക്ക് പിഎഫിലേയ്ക്ക് അഞ്ചുലക്ഷം രൂപവരെ നിക്ഷേപിക്കാം. അതിന് ഭാവിയിൽ ആദായനികുതിയിളവ് ലഭിക്കുമെന്ന് ചുരുക്കം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമയുടെ വിഹിതമുള്ളതിനാലാണ് സ്വകാര്യമേഖലയിലെ പരിധി 2.5ലക്ഷമായി തുടരുന്നത്. പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന സർക്കാർ ജീവനക്കാരെ സംബന്ധിച്ച് അഞ്ചുലക്ഷംഎന്ന പരിധി ഗുണകരമാകുകയുംചെയ്യും. ഇപിഎസ് നിയമപ്രകാരം തൊഴിലുടമയുടെ വിഹിതം നിർബന്ധമാണ്. ജീവനക്കാരുടെ വിഹിതത്തിനൊപ്പം തൊഴിലുടമയുടെ വിഹിതംഇല്ലാതെ ഒരുജീവനക്കാരന് അക്കൗണ്ടിലേയ്ക്ക് നിക്ഷേപംനടത്താനാവില്ല. അതുകൊണ്ടാണ് നികുതിയിളവിനുള്ള പരിധി ഇപിഎഫും വിപിഎഫും ഉൾപ്പടെ 2.5ലക്ഷംരൂപയിൽതന്നെ നിലനിൽക്കുന്നത്. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സർക്കാർ ജീവനക്കാർക്കാണ് പുതിയ ഭേദഗതി ഗുണംചെയ്യുക.

from money rss https://bit.ly/31qz0je
via IFTTT

സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറഞ്ഞേക്കും

കൊച്ചി:കോവിഡ് 19 കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത് ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിൽ ആശങ്കയുണർത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറയാനിടയുണ്ടെന്ന ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റ് അനു വി പൈ പറഞ്ഞു. ക്രൂഡോയിൽ വിലയിലുണ്ടായ വ്യതിയാനവും വിപണിയെ ബാധിച്ചു. റബർ വിലയിലെ ഇപ്പോഴത്തെ ഇടിവ് നീണ്ടു പോകാനാണിട. വിതരണത്തിലുണ്ടാകാവുന്ന കുറവ് വരും ദിനങ്ങളിൽ വിലയെ താങ്ങുകയും നഷ്ടം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തേക്കാം. ഇന്ത്യൻ വിപണിയിൽ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയരത്തിലായിരുന്നു പോയവാരം. കോട്ടയം മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെ എത്തി. ഉൽപാദനം കുറഞ്ഞ ഈ ഘട്ടത്തിൽ ഡിമാന്റിലുണ്ടായ വർധനയും അതിനനുസരിച്ച് വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യവുമാണ് സ്വാഭാവിക റബറിന്റെ വിലയെ താങ്ങി നിർത്തിയത്. എന്നാൽ വിദേശ വിപണികളിൽ സ്വാഭാവിക റബറിനുണ്ടായ വിലക്കുറവ് നമ്മുടെ വിപണിയെ ബാധിച്ചിട്ടുണ്ട്.

from money rss https://bit.ly/3m0tcXd
via IFTTT

Friday, 26 March 2021

സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്. 33,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1732 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്നുനിൽക്കുന്നതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3rne6wd
via IFTTT

മലബാർ ഗോൾഡ് 56 പുതിയ ഷോറൂമുകൾ തുറക്കും; മുതൽമുടക്കുന്നത് 1,600 കോടി രൂപ

കൊച്ചി: പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ 56 പുതിയ ഷോറൂമുകൾ തുറക്കും. 1,600 കോടി രൂപയാണ് ഇതിനായി മുതൽമുടക്കുക. ഇന്ത്യയിൽ 40 ഷോറൂമുകളും വിദേശ രാജ്യങ്ങളിൽ 16 ഷോറൂമുകളുമാണ് ആരംഭിക്കുക. ഇതിലൂടെ പുതുതായി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പുതിയ ഷോറൂമുകളിൽ 12 എണ്ണം മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിൽ കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്ത് സിങ്കപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ. എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകൾ വരുന്നത്. നിലവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് 10 രാജ്യങ്ങളിലായി 270-ലേറെ ഷോറൂമുകളുണ്ട്. 27 വർഷം മുൻപ് ഒരു ചെറിയ ഷോറൂമിൽനിന്ന് ആരംഭിച്ച മലബാർ ഗോൾഡിന്റെ യാത്ര ആഗോളതലത്തിലേക്ക് ശക്തിപ്പെടുത്തുകയാണ്. സ്വർണ-വജ്ര റീട്ടെയിൽ ബിസിനസിലൂടെയും ആഭരണ നിർമാണ ശാലകളിലൂടെയും മൾട്ടി റീട്ടെയിൽ ആശയങ്ങളിലൂടെയുമെല്ലാം അന്താരാഷ്ട്ര തലത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ വലിയൊരു ബ്രാൻഡാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തിൽ ഒന്നാമതെത്തിക്കൊണ്ട് ഒരു ഉത്തരവാദിത്വ ജൂവലറി ഗ്രൂപ്പായി മാറാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാർ ഗോൾഡിന്റെ എല്ലാ ഇടപാടുകളും സുതാര്യമായിരിക്കുമെന്ന് മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം പറഞ്ഞു. ഇക്കഴിഞ്ഞ ഉത്സവ സീസണിലെ വില്പനയുടെ തോത് മനസ്സിലാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനായി തയ്യാറെടുത്തിട്ടുണ്ടെന്നും ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ പറഞ്ഞു.

from money rss https://bit.ly/3w3cs6e
via IFTTT

രജിസ്റ്റർ ചെയ്യാത്ത വാണിജ്യ എസ്.എം.എസുകൾ ഒന്നുമുതൽ ഒഴിവാക്കാൻ ട്രായ് നിർദേശം

മുംബൈ: വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്നുമുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്കു നിർദേശം നൽകി. മാർച്ച് എട്ടിന് ഇതു നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകൾക്കായുള്ള ഒ.ടി.പി.യുൾപ്പെടെ വ്യാപകമായി തടസ്സപ്പെട്ടതോടെ മരവിപ്പിക്കുകയായിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളും അവയുടെ ടെംപ്ലേറ്റുകളും മുൻകൂട്ടി ടെലികോം കമ്പനികളുടെ ബ്ലോക്ക്ചെയിൻ സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്നതാണ് പുതിയ നിർദേശത്തിന്റെ കാതൽ. ഇങ്ങനെ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ സന്ദേശങ്ങൾ ഉപഭോക്താവിന് അയക്കാതെ തടയും. സന്ദേശങ്ങളും ടെംപ്ലേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിലാണ് ഇത്തരത്തിൽ തടയുക. ഒന്നുമുതൽ പുതിയ നിബന്ധനകൾ പാലിക്കാത്ത കമ്പനികളുടെ എസ്.എം.എസുകൾ ഒഴിവാക്കാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രായോഗികബുദ്ധിമുട്ടുകൾ ആരാഞ്ഞശേഷമാണ് ഇതുനടപ്പാക്കാൻ ട്രായ് തീരുമാനിച്ചിട്ടുള്ളത്. TRAI sets Mar 31 deadline for full compliance of bulk SMS norms

from money rss https://bit.ly/3rrZICO
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്തു

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും (എൻ.എസ്.ഇ.) വ്യാപാരം തുടങ്ങി. മുംബൈയിലെ എൻ.എസ്.ഇ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ വ്യാപാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മണിമുഴക്കി. കമ്പനിയുടെ നാൾവഴികൾ വിശദീകരിച്ച അദ്ദേഹം ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും ഉപഭോക്താക്കൾക്കും നന്ദി പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജൂവലറി രംഗത്തെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നിൽ 1,175 കോടി രൂപയാണ് കല്യാൺ ജൂവലേഴ്സ് സമാഹരിച്ചത്. ഓഹരികൾ ഇഷ്യു വിലയായ 87 രൂപയിൽനിന്ന് 13.45 ശതമാനം ഡിസ്കൗണ്ടുമായി 73.90 രൂപയിലാണ് ബി.എസ്.ഇ.യിൽ വ്യാപാരം തുടങ്ങിയത്. എൻ.എസ്.ഇ.യിൽ 73.95 രൂപയിലും. പിന്നീട് വില ഉയർന്ന് എൻ.എസ്.ഇ.യിൽ 74.35 രൂപയിലും ബി.എസ്.ഇ.യിൽ 75.30 രൂപയിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, ഒരവസരത്തിൽ 81 രൂപ വരെ വില ഉയർന്നു. ക്ലോസിങ് വില അനുസരിച്ച് 7,756.30 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

from money rss https://bit.ly/3cpN6Yw
via IFTTT

കാളകളുടെ ആധിപത്യം: സെൻസെക്‌സ് 568 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. സെൻസെക്സ് 568.38 പോയന്റ് ഉയർന്ന് 49,008.50ലും നിഫ്റ്റി 182.40 പോയന്റ് നേട്ടത്തിൽ 14,507.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1283 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക(3.6%)ഉൾപ്പെട എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കല്യൺ ജൂവലേഴ്സ് ഓഹരി 15ശതമാനം നഷ്ടത്തിൽ 73.90ലാണ് വിപണിയിൽ ലിസ്റ്റ്ചെയ്തത്. ദിനവ്യാപാരത്തിനിടെ 81 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 74.40 രൂപയിൽ ക്ലോസ്ചെയ്തു. 87 രൂപയായിരുന്നു ഇഷ്യു പ്രൈസ്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരിയാകട്ടെ നാലുശതമാനം നഷ്ടത്തിൽ 292 രൂപയിലായിരുന്നു ലിസ്റ്റിങ്. 305 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ദിനവ്യാപാരത്തിനിടെ 271 രൂപ നിലവാരംവരെ താഴ്ന്ന ഓഹരി 272 രൂപയിലാണ് ക്ലോസ്ചെയ്തത്. Bulls beat bears after 2 days; Sensex gains 568 pts

from money rss https://bit.ly/3lWNGjQ
via IFTTT

സൈറസ് മിസ്ത്രിക്കെതിരായ ഉത്തരവ്: ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ 6% കുതിച്ചു

സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് ഉൾപ്പടെയുള്ള കമ്പനികളുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നത്. ടാറ്റ കമ്യൂണിക്കേഷൻസിന്റെ ഓഹരി വില 4.21ശതമാനം കുതിച്ച് 1119 രൂപ നിലവാരത്തിലെത്തി. നാലുദിവസം തുടർച്ചയായി ഈ ഓഹരിയുടെ വിലയിൽ ഇടിവുണ്ടായിരുന്നു. ടാറ്റ സ്റ്റീലിന്റെ ഓഹരി വില 6.14ശതമാനം ഉയർന്ന് 767 രൂപയിലെത്തി. ടാറ്റ മോട്ടോഴ്സാകട്ടെ 5.6ശതമാനം നേട്ടത്തിൽ 301 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരി വില 1.62ശതമാന നേട്ടത്തിലാണ്. 3118 രൂപനിലവാരത്തിലാണ് വില. വൻകിട കമ്പനികളിലൊന്നായ ടിസിഎസിന്റെ ഓഹരി കഴിഞ്ഞ രണ്ടുദിവസവും നഷ്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. ടാറ്റ കെമിക്കൽസ് 3.58ശതമാനം ഉയർന്ന് 757 രൂപയിലും ടാറ്റ കോഫി 3.74ശതമാനംനേട്ടത്തിൽ 120 രൂപയിലും ടാറ്റ ഇലക്സി 3.57ശതമാനം ഉയർന്ന് 2,697 രൂപ നിലവാരത്തിലുമെത്തി. Tata Group shares rise up to 6% after SC upholds removal of Cyrus Mistry

from money rss https://bit.ly/3soZwWl
via IFTTT

ജെ.എം ഫിനാൻഷ്യൽ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി നിക്ഷേപിക്കും

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ കീഴിലുള്ള ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി ഗുജറാത്ത് ആസ്ഥാനമായുള്ള പ്രിന്റിംഗ് ആന്റ് പാക്കേജിംഗ് കമ്പനിയായ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി രൂപ നിക്ഷേപിക്കും. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് നിക്ഷേപം. പേപ്പർ ബാഗുകളും കാർട്ടണുകളും മറ്റുപാക്കിംഗ് ഉത്പന്നങ്ങളും നിർമ്മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് കാൻപാക്ക് ട്രെൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്. അഹമ്മദാബാദിലും തമിഴ്നാട്ടിലെ തിരുപ്പൂരും കമ്പനിക്ക് ഉത്പാദന യൂണിറ്റുകളുണ്ട്. പാക്കേജിംഗ് ഉത്പന്ന കമ്പനികൾ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും കാൻപാക്ക് ട്രെൻഡ്സിൽ നിക്ഷേപം നടത്തുന്നതിലൂടെ കമ്പനിക്ക് കൂടുതൽ ഉയരത്തിലെത്താൻ കഴിയുമെന്നും ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡാരിയസ് പണ്ടോലെ പറഞ്ഞു.

from money rss https://bit.ly/3cpDSvC
via IFTTT

Thursday, 25 March 2021

ഗോൾഡ് ബോണ്ടിലെ നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കാം: നേട്ടം 54ശതമാനം

2016 മാർച്ചിൽ പുറത്തിറക്കിയ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 54ശതമാനം നേട്ടത്തോടെ ഇപ്പോൾ തിരിച്ചെടുക്കാം. ഗോൾഡ് ബോണ്ട് സ്കീം 2016 സീരീസ് രണ്ടിലെ നിക്ഷേപമാണ് ഇപ്പോൾ തിരിച്ചെടുക്കാൻ കഴിയുക. 2916 രൂപയായിരുന്നു ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന്റെ അന്നത്തെ വില. 4,491 രൂപയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാനുള്ള സൗകര്യമാണ് ആർബിഐ നൽകിയിട്ടുള്ളത്. ഗോൾഡ് ബോണ്ടിലെ നിക്ഷേപത്തിന്റെ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷം പൂർത്തിയായാൽ നിക്ഷേപം പിൻവലിക്കാൻ അവസരംനൽകുന്നുണ്ട്. 2015 ലാണ് ആദ്യമായി കേന്ദ്ര സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. 2015 നവംബർ അഞ്ചിന് ആദ്യഘട്ടമായി ബോണ്ട് ഇറക്കിയപ്പോൾ 9,15,953 ഗ്രാമിന് തുല്യമായ ബോണ്ടുകളാണ് നിക്ഷേപകർ വാങ്ങിയത്. ആ സമയത്ത് 246 കോടി രൂപയായിരുന്നു അതിന്റെ മൂല്യം. നിക്ഷേപക താൽപര്യംവർധിച്ചതോടെയാണ് തുടർച്ചയായി ബോണ്ട് പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. നടപ്പ് സാമ്പത്തികവർഷം എല്ലാമാസവും ഗോൾഡ് ബോണ്ട് പുറത്തിറക്കി. അവസാനഘട്ടമായി മാർച്ച് ഒന്നിന് പുറത്തിറക്കിയ ബോണ്ടിന് 4,662 രൂപയായിരുന്നു വില. മിനിമം രണ്ടുഗ്രാമിന് തുല്യമായ തുകയായിരുന്നു അന്ന് നിക്ഷേപിക്കേണ്ടിയിരുന്നത്. ഇപ്പോൾ ഒരു ഗ്രാമിന് തുല്യമായ തുകയ്ക്ക് നിക്ഷേപം നടത്താൻകഴിയും. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച മാർഗമാണ് ഗോൾഡ് ബോണ്ട്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വാർഷിക പലിശയും ലഭിക്കുമെന്നതാണ് നേട്ടം. നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടുകളിൽ വ്യക്തികൾക്ക് നിക്ഷേപിക്കാം. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നികുതിയില്ല. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുംചെയ്യാം. Investors can now redeem sovereign gold bonds at 54% higher price

from money rss https://bit.ly/2PvmQ5U
via IFTTT

സ്വർണവില പവന് 240 രൂപകുറഞ്ഞ് 33,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,726 ഡോളറായും കുറഞ്ഞു. ഒരാഴ്ചക്കിടെ വിലയിൽ ഒരുശതമാനമാണ് താഴ്ചയുണ്ടായത്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുതന്നെയാണ് സ്വർണവിലയുടെ ഇടിവിനുപിന്നിൽ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,590 രൂപയാണ്. 0.23ശതമാനമാണ് ഇടിവുണ്ടായത്.

from money rss https://bit.ly/3lTc1a1
via IFTTT

ക്രിപ്‌റ്റോകറന്‍സികളിലെ നിക്ഷേപം കമ്പനികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടെങ്കിൽ അക്കാര്യം ബാലൻസ് ഷീറ്റിൽ കാണിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. ഡിജിറ്റൽ കറൻസി ഇടപാടുകളിൽനിന്നുള്ള ലാഭം, നഷ്ടം, കൈവശമുള്ള ക്രിപ്റ്റോകറൻസികളുടെ എണ്ണം, വ്യക്തികളിൽനിന്നുള്ള സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് വ്യക്തമാക്കേണ്ടത്. ഇതുംസബന്ധിച്ച് കമ്പനി നിയമം 2013ന്റെ ഷെഡ്യൂൾ മൂന്നിലെ ഭേദഗതി ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ കേന്ദ്രം ബില്ല് കൊണ്ടുവരാനിരിക്കെയാണ് അറിയിപ്പ്. ക്രിപ്റ്റോകറൻസികളിൽനിന്ന് ഉയർന്ന വരുമാനം വാഗ്ദാനംചെയ്ത് ചില കമ്പനികൾ നിക്ഷേപകരെ ആകർഷിക്കുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്നും നിക്ഷേപകർക്ക് പണം നഷ്ടമായിട്ടുണ്ടെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. Centre asks companies to disclose cryptocurrency investments

from money rss https://bit.ly/39exlBC
via IFTTT

സെൻസെക്‌സിൽ 487 പോയന്റ് നേട്ടത്തോടെ തുടക്കം: കല്യാൺ ജൂവലേഴ്‌സ് ലിസ്റ്റിങ് ഇന്ന്

മുംബൈ: രണ്ടുദിവസത്തെ തകർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 487 പോയന്റ് നേട്ടത്തിൽ 48,927ലും നിഫ്റ്റി 152 പോയന്റ് ഉയർന്ന് 14,477ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1036 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 222 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബിപിസിഎൽ, ഗെയിൽ, ബജാജ് ഫിൻസർവ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കല്യാൺ ജൂവലേഴ്സ്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ ഓഹരികൾ വിപണിയിൽ ഇന്ന് ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3lTgrxR
via IFTTT

നിഫ്റ്റി 14,350നുതാഴെ ക്ലോസ്‌ചെയ്തു; സെൻസെക്‌സിലെ നഷ്ടം 740 പോയന്റ്

മുംബൈ:വിപണിയിൽ കരടികൾ ആധിപത്യംപുലർത്തിയതോടെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ്ചെയ്തു. പൊതുമേഖല ബാങ്ക്, എഫ്എംസിജി, എനർജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സെൻസെക്സ് 740.19 പോയന്റ് നഷ്ടത്തിൽ 48,440.12ലും നിഫ്റ്റി 224.50 പോയന്റ് താഴ്ന്ന് 14,324.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 748 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഐഒസി, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഇൻഫ്ര, ഐടി, എനർജി സൂചികകൾ 2-3ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.8-2.2ശതമാനം താഴുകയുംചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണംകൂടുന്നത് വിപണിയിൽ ആശങ്കപടർത്തിയിട്ടുണ്ട്. മാർച്ചിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ കാലാവധി തീരുന്നതും സൂചികകളെ ബാധിച്ചു. Nifty ends below 14,350, Sensex tumbles 740 pts

from money rss https://bit.ly/2Qz2Srz
via IFTTT

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം: നടപടികളുമായി സർക്കാർ

രാജ്യത്തെ പൊതുമേഖല ബാങ്കുകൾ താമസിയാതെ സ്വകാര്യവത്കരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടുമാത്രമെ സ്വകാര്യവത്കരണം നടപ്പാക്കൂവെന്ന് ചൊവാഴ്ച ധനമന്ത്രി പറയുകയുംചെയ്തു. അതേമസമയം, ബാങ്കിങ് മേഖലയിൽ പൊതുമേഖലയുടെ സാന്നിധ്യം തുടർന്നും ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു. സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 2019ൽ ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികളും എൽ.ഐ.സിക്ക് വിറ്റിരുന്നു. നാലുവർഷത്തിനിടെ 14 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുകയുംചെയ്തു.

from money rss https://bit.ly/2P4xuRs
via IFTTT

Wednesday, 24 March 2021

സ്വർണവില പവന് 80 രൂപ കൂടി 33,600 രൂപയായി

രണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധനവുണ്ടായി. സംസ്ഥാനത്ത് പവന്റെ വില 80 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,734.81 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതാണ് ആഗോള വിലയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,897 രൂപയാണ്.

from money rss https://bit.ly/2P4oFag
via IFTTT

സെൻസെക്‌സിൽ 296 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 14,500ന് താഴെയെത്തി. സെൻസെക്സ് 296 പോയന്റ് താഴ്ന്ന് 48,884ലിലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 14,465ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 518 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1060 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നഷ്ടവും മാർച്ച് സീരീസിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകൾ അവസാനിക്കുന്നദിമായതുമാണ് വിപണിയെ ബാധിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, റിലയൻസ്, എച്ച്സിഎൽ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൽആൻഡ്ടി, നെസ് ലെ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു.

from money rss https://bit.ly/3d6gWjP
via IFTTT

ആധാർ-പാൻ ബന്ധിപ്പിക്കൽ: ഇനിയും വൈകിയാൽ 1000 രൂപവരെ പിഴയടക്കേണ്ടിവരും

കൊച്ചി: പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ സർക്കാർ നീട്ടിയത്. 2020 ജൂൺ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. വീണ്ടും സമയം നീട്ടാനുള്ള സാധ്യത കുറവാണ്. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് സമർപ്പിക്കേണ്ടതുണ്ട്. പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും. എങ്ങനെ ബന്ധിപ്പിക്കാം 1.ഇൻകംടാക്സ് ഇ-ഫയലിങ്പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. 567678 അല്ലെങ്കിൽ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. 2. ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴി ഓഫ്ലൈനായി അതിന് സൗകര്യമുണ്ട്. 3. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം. 4. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴചുമത്താൻ നിയമം അനുവദിക്കുന്നു. 5.എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.

from money rss https://bit.ly/3chy07k
via IFTTT

സെൻസെക്‌സിൽ 871 പോയന്റ് നഷ്ടം: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ ഓഹരി വിപണി നഷ്ടത്തിലേയ്ക്കുപതിച്ചു. സെൻസെക്സിന് 1.70ശതമാനത്തിലേറെ പോയന്റ് നഷ്ടമായി. നിഫ്റ്റി 14,550ന് താഴെയെത്തുകയുംചെയ്തു. 871 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 49,180ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 265 പോയന്റ് താഴ്ന്ന് 14,549 നിലവാരത്തിലുമെത്തി. യുറോപ്പിലെ കോവിഡ് വ്യാപന ഭീഷണിയും യുഎസിലെ നികുതി വർധനയുമാണ് സൂചികകളെ ബാധിച്ചത്. അതേസമയം, ഡോളർ കരുത്താർജിക്കുകയുംചെയ്തു. കൂടുതൽ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചതോടെ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ ഓഹരി വില ഒമ്പുതശതമാനത്തിലേറെ താഴ്ന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ മൂന്നുശതമാനം തകർച്ചനേരിട്ടു. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ സൂചിക 3.24ശതമാനവും പൊതുമേഖല ബാങ്ക് 3.30ശതമാനവും നഷ്ടത്തിലായി. ബാങ്ക് സൂചിക 2.61ശതമാനവും ഓട്ടോ 2.58ശതമാനവും ഫിനാഷ്യൽ സർവീസസ് 2.13ശതമാനവും ഐടി 1.16ശതമാനവും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends below 14,550, Sensex tanks 871 pts

from money rss https://bit.ly/3rhgR1Z
via IFTTT

കൂടുതൽ ഓഹരികൾ വിറ്റഴിക്കുന്നു: റെയിൽ വികാസ് നിഗം ഓഹരി വില 9 ശതമാനത്തിലേറെ ഇടിഞ്ഞു

ഓഫർ ഫോർ സെയിൽവഴി 15ശതമാനം ഓഹരി വിൽക്കാൻ സർക്കാർ തീരുമാനിച്ചതിനെതുടർന്ന് ആർവിഎൻഎലിന്റെ ഓഹരിവില 9.5 ശതമാനത്തോളം താഴ്ന്നു. ഓഹരിയൊന്നിന് 27.50 രൂപ നിരക്കിലാണ് 15ശതമാനം ഓഹരി വിറ്റഴിക്കുന്നത്. ഉച്ചയ്ക്ക് 1.25ന് 27.70 രൂപ നിരക്കിലാണ് ഓഹരിയുടെ വ്യാപാരം നടന്നത്. മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ ഒമ്പതുശതമാനത്തിലേറെ നഷ്ടത്തിലാണ് ഓഹരി വില ഇപ്പോൾ. 15ശതമാനം ഓഹരി വിറ്റഴിച്ച് 750 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നോൺ റീട്ടെയിൽ നിക്ഷേപകർക്ക് ബുധനാഴ്ചയും റീട്ടെയിൽ നിക്ഷേപകർക്ക് വ്യാഴാഴ്ചയുമാണ് ഒഫർ ഫോർ സെയിലിന് അപേക്ഷിക്കാൻ കഴിയുക. 2003ലാണ് റെയിൽവെ മന്ത്രാലയത്തിനുകീഴിൽ പൊതുമേഖല സ്ഥാപനമായി റെയിൽ വികാസ് നിഗം സ്ഥാപിച്ചത്. 2020 ഡിസംബർ 31ലെ കണക്കുപ്രകാരം സർക്കാരിന് 87.84ശതമാനം ഓഹരികളാണ് സ്വന്തമായുള്ളത്. കൂടുതൽ ഓഹരി വിറ്റഴിക്കുന്നതോടെ വിഹിതം 74.67ശതമാനമായി കുറയും. Rail Vikas Nigam plunges 9% after government proposes to sell stake via OFS

from money rss https://bit.ly/3lNfxm9
via IFTTT

Tuesday, 23 March 2021

പാഠം 117| സേവിങ്‌സ് അക്കൗണ്ടിൽ പണമുണ്ടോ? കൂടുതൽ പലിശനേടാൻ ഈവഴി സ്വീകരിക്കാം

കോവിഡ് വ്യാപനത്തിനിടയിലാണ് ഗൾഫിൽനിന്ന് ജോലിമതിയാക്കി സുരേഷ്ബാബു നാട്ടിലെത്തിയത്. ലഭിച്ച സമ്പാദ്യമെല്ലാം കൂട്ടിച്ചേർത്ത് നാട്ടിൽ ഒരുസംരംഭംതുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. തൽക്കാലം അതുവേണ്ടെന്നുവെച്ചു. ടൗണിൽ കുറച്ചുസ്ഥലംവാങ്ങി കടമുറികൾ പണിയാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഭാവി ജീവിതത്തിന് വാടകവരുമാനം ഉപയോഗിക്കാമല്ലോയെന്നാണ് ചിന്ത. അതിനായി നിരവധി സ്ഥലങ്ങൾ കണ്ടെങ്കിലും വിലകൊണ്ട് ഒത്തുവന്നില്ല. യോജിച്ചത്കിട്ടിയാൽ റെഡി ക്യാഷ് കൊടുത്ത് കച്ചവടമുറപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഒരുകോടി രൂപയോളംരൂപ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.ബി അക്കൗണ്ടിലെ പണത്തിന്റെ ആദ്യഘഡു പലിശ ഈയിടെയാണ് അക്കൗണ്ടിൽ വരവുവെച്ചത്. നാമമാത്രമായ പലിശകണ്ടപ്പോൾ അതേക്കുറിച്ച് ബാങ്കിൽ തിരക്കി. എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് വാർഷിക പലിശ 2.70ശതമാനംമാത്രമേ ഉള്ളൂവെന്ന് അപ്പോഴാണ് അറിയുന്നത്. നാലുശതമാനമെങ്കിലും പലിശ ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇനിയെന്തുചെയ്യും? എസ്ബി അക്കൗണ്ടിലെ പണം അവിടെതന്നെ സ്ഥിരനിക്ഷേപമാക്കിയാൽ ഒരുവർഷത്തേയ്ക്ക് അഞ്ചുശതമാനംപലിശ ലഭിക്കുമെന്ന് ബാങ്ക് മാനേജർ ഉപദേശിച്ചു. സ്ഥലംകണ്ടെത്തിയാൽ ഉടനെ പണംതിരിച്ചെടുക്കേണ്ടിവരുമെന്നതിനാൽ സുരേഷ് അതിനുമടിച്ചു. കാലാവധിയെത്തുംമുമ്പ് തിരിച്ചെടുത്താൽ പിഴപ്പലിശ നൽകേണ്ടിവരുമെന്നതിനാൽ ഹ്രസ്വകാലത്തേയ്ക്ക് എഫ്ഡിയിട്ടിട്ടും ഗുണമുണ്ടാകില്ലെന്ന് മനസിലായതോടെ ആ ഉദ്യമവുംവേണ്ടെന്നുവെച്ചു. എളുപ്പത്തിൽ നിക്ഷേപിക്കാനും എപ്പോൾവേണമെങ്കിലും തിരിച്ചെടുക്കാനുംകഴിയുന്ന ല്വിക്വിഡ് ഫണ്ടുകളെക്കുറിച്ച് കേട്ടത് അപ്പോഴാണ്. പരിഹാരം ലിക്വിഡ് ഫണ്ടുകൾ ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലെ പലിശയേക്കാൾ ആദായം പ്രതീക്ഷിക്കുന്നവർക്ക് യോജിച്ചവയാണ് ലിക്വിഡ് ഫണ്ടുകൾ. ഹ്രസ്വകാല സ്ഥിരനിക്ഷേപത്തേക്കാൾ കൂടുതൽ ആദായവും ഈവിഭാഗം ഫണ്ടുകളിൽനിന്ന് ലഭിക്കും. സേവിങ്സ് അക്കൗണ്ടിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന വാർഷിക പലിശ ശരാശരി 2.7ശതമാനമാണ്. അതേസമയം, ലിക്വിഡ് ഫണ്ടുകളിൽനിന്ന് അഞ്ചുശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. സേവിങ്സ് അക്കൗണ്ടിൽനിന്നെന്നപോലെ പണംതിരിച്ചെടുക്കാനും കഴിയും. ലിക്വിഡ് ഫണ്ടുകളെക്കുറിച്ചറിയാം 91 ദിവസത്തിൽക്കൂടാത്ത മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളിൽമാത്രം നിക്ഷേപിക്കുന്നവയാണ് ലിക്വിഡ് ഫണ്ടുകൾ. നിലവിൽ ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി പോർട്ട്ഫോളിയോ മെച്യൂരിറ്റി മൂന്നുമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപങ്ങൾ, ട്രഷറി ബില്ലുകൾ എന്നിവയിലാണ് ഈ ഫണ്ടുകൾ കൂടുതലായി നിക്ഷേപംനടത്തുന്നത്. എന്തുകൊണ്ട് ലിക്വിഡ് ഫണ്ടുകൾ? സേവിങ്സ് ബാങ്ക് അക്കൗണ്ടിനെക്കാളും ഹ്രസ്വകാല സ്ഥിര നിക്ഷേപത്തെക്കാളും കൂടുതൽ ആദായംനേടാൻ ലിക്വിഡ് ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയും. നിലവിൽ ഏറ്റവുംകുറഞ്ഞ റിസ്ക് ഉള്ള ഡെറ്റ് ഫണ്ടുകളാണിവ. പണംതിരിച്ചെടുക്കാനും എളുപ്പമാണ്. ഓൺലൈനായോ ഓഫ്ലൈനായോ പണംതിരിച്ചെടുക്കാൻ അവസരമുണ്ട്. രണ്ടോമൂന്നോ ക്ലിക്കുകൾക്കൊണ്ട് ഓൺലൈനായി നിക്ഷേപിക്കാനും ഒറ്റക്ലിക്കുകൊണ്ട് നിക്ഷേപം തിരച്ചെടുക്കാനും കഴിയും. നിക്ഷേപം പൂർണമായോ ഭാഗികമായോ തിരിച്ചെടുക്കുകയുംചെയ്യാം. നിക്ഷേപം പിൻവലിച്ചാൽ അന്നുതന്ന പണം ബാങ്ക് അക്കൗണ്ടിലെത്തും. പരമാവധിയെടുക്കുന്ന സമയം ഒരുദിവസംമാത്രമാണ്. അതുകൊണ്ടുതന്നെ അതിസമ്പന്നരും കോർപ്പറേറ്റുകളും ചെറുകിടനിക്ഷേപകരും എസ്.ബി അക്കൗണ്ടുകളേക്കാൾ ആശ്രയിക്കുന്നത് ലിക്വിഡ് ഫണ്ടുകളെയാണ്. ഹ്രസ്വകാലത്തേയ്ക്ക് വലിയൊരുതുക സൂക്ഷിക്കാൻ സേവിങ്സ് അക്കൗണ്ടിനേക്കാളും എന്തുകൊണ്ടും മികച്ചത് ലിക്വിഡ് ഫണ്ടുകളാണ്. പരമാവധി 91 ദിവസംവരെ കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ ഡെറ്റ് വിഭാഗത്തിലെ മറ്റുഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ലിക്വിഡ് ഫണ്ടുകളിലെ ആദായത്തിൽ ഏറ്റക്കുറച്ചിൽ താരതമ്യേനകുറവാണ്. Debt: Liquid Funds Funds 3Yr Return* Assset** ICICI Prudential Liquid Fund-Direct Plan 5.88 42,470 Cr HDFC Liquid Fund-Direct Plan 5.76 59,450Cr SBI Liquid Fund-Direct Plan 5.80 43,478Cr Aditya Birla SL Liquid Fund-Direct Plan 5.93 33,604 Cr Nippon India Liquid Fund-Direct Plan 5.92 23,879 Cr *Returns as on 23-Mar-2021. **Total Investment In the Fund ചുരുക്കത്തിൽ: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഇടുന്നതിലുംനല്ലത് ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്. പരമാവധി 91 ദിവസം മെച്ചൂരിറ്റിയുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നതിനാൽ ലിക്വിഡ് ഫണ്ടുകളിലെ നഷ്ടസാധ്യത വളരെകുറവാണ്. മറ്റ് മ്യൂച്വൽ ഫണ്ടുകളിലേതുപോലയല്ല, അതിവേഗത്തിൽ ലിക്വിഡ് ഫ്ണ്ടുകളിൽനിന്ന് പണംതിരിച്ചെടുക്കാൻ കഴിയും. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് യോജിച്ചതാണ് ഈ വിഭാഗം ഫണ്ടുകൾ. ഒരുവർഷമെങ്കിലും നിക്ഷേപകാലാവധിയുണ്ടെങ്കിൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ഏഴുമുതൽ 11വരെശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. ഇക്കാരണങ്ങൾക്കൊണ്ട് നിക്ഷേപ കാലാവധിക്കനുസരിച്ചായിരിക്കണം ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. നികുതി ബാധ്യത ലിക്വിഡ് ഫണ്ടുകളിൽനിന്നുള്ള ആദായം മൂലധനനേട്ടമായാണ് പരിഗണിക്കുക. അതുകൊണ്ടുതന്നെ പണംപിൻവലിക്കുമ്പോൾമാത്രമെ ആദായനികുതി നൽകേണ്ടതുള്ളൂ. ബാങ്കിലേതുപോലെ വാർഷിക അടിസ്ഥാനത്തിൽ ടിഡിഎസ് കിഴിവുചെയ്യില്ലന്ന് ചുരുക്കം. നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്നനേട്ടം മൊത്തംവരുമാനത്തോടുചേർത്ത് അപ്പോൾവരുന്ന സ്ലാബ് അനുസിരിച്ചാണ് നികുതി നൽകേണ്ടത്. മൂന്നുവർഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഇൻഡക്സേഷൻ ആനുകൂല്യവും ലഭിക്കും. അതായത് പണപ്പെരുപ്പം കിഴിച്ചുള്ളതുകയ്ക്ക് നികുതി നൽകിയാൽമതി. ല്വിക്വിഡ് ഫണ്ടിനേക്കാൾ കൂടുതൽ ആദായം ലഭിക്കുന്നവയാണ് അൾട്ര ഷോർട്ട് ടേം ഫണ്ടുകളും ഷോർട്ട് ടേം ഫണ്ടുകളും. ഏഴുമുതൽ 11ശതമാനംവരെ ആദായം ഈ ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാമെങ്കിലും ചുരുങ്ങിയത് ഒരുവർഷമെങ്കിലും നിക്ഷേപിക്കാൻ തയ്യാറുള്ളവർമാത്രം ഈ ഫണ്ടുകൾ പരിഗണിച്ചാൽമതി. feedbacks to: antonycdavis@gmail.com കുറിപ്പ്: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ കൂടുതൽതുക നിക്ഷേപിച്ചിട്ടുള്ളവർക്ക് അനുയോജ്യമാണ് ലിക്വിഡ് ഫണ്ടുകൾ. അടിയന്തിരാവശ്യങ്ങൾക്കുള്ള പണവും ല്വിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ഓഹരി നിക്ഷേപത്തിൽനിന്ന് ലാഭമെടുക്കുമ്പോൾ ലഭിക്കുന്നതുകയും ഈ വിഭാഗം ഫണ്ടിലേയ്ക്കുമാറ്റാം. വിപണി താഴേപ്പോകുമ്പോൾ വീണ്ടും നിക്ഷേപിക്കുകയുമാകാം.

from money rss https://bit.ly/3cg7yLg
via IFTTT

സെൻസെക്‌സിൽ 302 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,800ന് താഴെയെത്തി. സെൻസെക്സ് 302 പോയന്റ് താഴ്ന്ന് 49,749ലും നിഫ്റ്റി 87 പോയന്റ് നഷ്ടത്തിൽ 14,727ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 668 ഓഹരികൾ നഷ്ടത്തിലുമാണ്. 66 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഡിവീസ് ലാബ്, അദാനി പോർട്സ്, സിപ്ല, ബജാജ് ഓട്ടോ, എൻടിപിസി, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലാണ്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

from money rss https://bit.ly/2NMA3XL
via IFTTT

ഇ.പി.എഫ്: അഞ്ചുലക്ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയില്ല‌

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ടിൽ തൊഴിലാളിയുടെ വാർഷികനിക്ഷേപം രണ്ടരലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിർദേശം ഭേദഗതി ചെയ്തു. രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുന്നതായി ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. അഞ്ചുലക്ഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നൽകിയാൽ മതി. ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുബജറ്റിന്റെ ഭാഗമായ ധനകാര്യ ബിൽ ലോക്സഭ പസാക്കി. പ്രോവിഡന്റ് ഫണ്ടിൽ ഉയർന്ന തുക നിക്ഷേപിക്കുന്ന വൻശമ്പളക്കാരായ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു നിർദേശം. ഇതിനെതിരേ പ്രതിഷേധമുയർന്നു. 12 ശതമാനമാണ് തൊഴിലാളിയുടെ വിഹിതമെങ്കിലും വേണമെങ്കിൽ അതിൽ കൂടുതൽ വിഹിതം സ്വമേധയാ നൽകാം. കൂടുതൽ നിക്ഷേപിച്ചാലും തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നൽകൂ. ഉയർന്ന പലിശയും ആദായനികുതി ഇളവും ലക്ഷ്യംവെച്ച് തൊഴിലാളി കൂടുതൽ നിക്ഷേപം നടത്തുന്നത് തടയാനാണ് ബജറ്റിൽ ഈ നിർദേശം കൊണ്ടുവന്നത്. ഒരു ശതമാനം തൊഴിലാളികൾക്കു മാത്രമേ പുതിയ നിർദേശം ബാധകമാവൂ എന്ന് മന്ത്രി വിശദീകരിച്ചു. ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില വർധനയ്ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം ജി.എസ്.ടി. കൗൺസിലാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

from money rss https://bit.ly/31c2elR
via IFTTT

‘പേ ഫ്രം ഹോം’ സർവീസുമായി തനിഷ്‌ക്

കൊച്ചി: ആഭരണ ബ്രാൻഡായ തനിഷ്ക് ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ 'പേ ഫ്രം ഹോം സർവീസ്' അവതരിപ്പിച്ചു. ഈ സേവനത്തിലൂടെ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോക്താക്കൾക്ക് പണമിടപാടുകൾ വീട്ടിലിരുന്ന് ചെയ്യാം. ദേശീയ റീട്ടെയിൽ ജൂവലർ ആയ തനിഷ്ക് ഉത്പന്നങ്ങൾ ഉപയോക്താക്കളുടെ വീട്ടിൽ എത്തിച്ചും നൽകും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.

from money rss https://bit.ly/3cdqMBp
via IFTTT

എല്ലാ വായ്പക്കാരുടെയും കൂട്ടുപലിശ ഒഴിവാക്കണം: സർക്കാരിന് അധിക ബാധ്യത 7,500 കോടി

വായ്പയെടുത്തവരുടെയെല്ലാം കൂട്ടുപലിശ എഴുതിത്തള്ളാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ സർക്കാരിനുണ്ടാകുന്ന അധിക ബാധ്യത 7000-7500 കോടി രൂപ. രണ്ടു കോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു. പലിശ സർക്കാർ വഹിക്കുകയാണ് ചെയ്തത്. ഇതുപ്രകാരമുണ്ടായ ബാധ്യത 6500 കോടി രൂപയായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവു വന്നതോടെ അത്രതന്നെ ബാധ്യത വീണ്ടും സർക്കാരിനുണ്ടായിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഓഗസ്റ്റുവരെയുള്ള ആറു മാസമാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം എല്ലാ വായ്പക്കാർക്കുമായി കൂട്ടുപലിശയിനത്തിലുള്ള ബാധ്യത 13,500-14,000 കോടി രൂപയാണെന്നാണ് കണക്കാക്കിയിരുന്നത്. ഈ സാഹചര്യത്തിലായിരുന്ന വായ്പ പരിധി രണ്ടുകോടിയിൽ നിർത്തിയത്. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ രണ്ടുകോടിരൂപവരെയുള്ള വായ്പകൾ, വ്യക്തികളുടെ ഭവനവായ്പ, വാഹനവായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വീട്ടുപകരണ വായ്പ, വിദ്യാഭ്യാസ വായ്പ, ഉപഭോക്തൃ വായ്പ,വ്യക്തിഗത, പ്രൊഫഷണൽ വായ്പ (എല്ലാം രണ്ടുകോടി രൂപ വരെ) എന്നിവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കിയത്. മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് അതിനുശേഷം ബാങ്കുകൾ കൂട്ടുപലിശ കൂടി കണക്കാക്കിയാണ് മാസത്തവണകൾ പുനർനിർണയിച്ചത്. അതേസമയം, എല്ലാ വിഭാഗക്കാരുടെയും വായ്പകളുടെപലിശ മുഴുവൻ എഴുതിത്തള്ളാൻ സാധ്യമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലാണ് സൂപ്രീംകോടത ഇടപെട്ടത്. പലിശയുടെ പലിശ(കൂട്ടുപലിശ)എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം രണ്ടുകോടി രൂപയിൽതാഴെയുള്ള വായ്പകൾക്കുമാത്രം അനുവദിക്കുന്നതിൽ യുക്തിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പലിശ മഴുവനായി എഴുതിത്തള്ളണം,മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന ഹർജികളാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിച്ചത്. മൊറട്ടോറിയം കാലയളവിലെ പലിശ മൊത്തം എഴുതിത്തള്ളുകയാണെങ്കിൽ ആറു ലക്ഷംകോടി രൂപയുടെ അധികബാധ്യതയാണുണ്ടാകുകയെന്ന് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

from money rss https://bit.ly/317k1L9
via IFTTT

മൊറട്ടോറിയം ഉത്തരവ് ബാങ്കുകൾ നേട്ടമാക്കി: സെൻസെക്‌സ് 50,051ൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. താഴ്ന്ന നിലവാരത്തിൽനിന്ന് 600 പോയന്റിലേറെയാണ് സെൻസെക്സ് കുതിച്ചത്. ഒടുവിൽ 280 പോയന്റ് നേട്ടത്തിൽ സെൻസെക്സ് 50,051ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 14,815ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.6ശതമാനം ഉയർന്ന അൾട്രടെക് സിമെന്റ് ഓഹരിയാണ് നേട്ടത്തിൽ മുന്നിൽ. ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്സ്, ഡിവീസ് ലാബ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവും നേട്ടമുണ്ടാക്കി. ഒഎൻജിസി, ഹിൻഡാൽകോ, പവർഗ്രിഡ്, ഐടിസി, എൻടിപിസി, എച്ച്ഡിഎഫ്സി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി പൊതുമേഖ ബാങ്ക് മൂന്നുശതമാനം ഉയർന്നു. മറ്റ് രണ്ട് ബാങ്ക് സൂചികകളും 1.7ശതമാനം നേട്ടമുണ്ടാക്കി. മൊറട്ടോറിയം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവാണ് ബാങ്കുകൾ നേട്ടമാക്കിയത്. നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, ഐടി, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. എഫ്എംസിജി, മെറ്റൽ സൂചികകളാണ് നഷ്ടത്തിൽ ക്ലോസ്ചെയ്തത്. Sensex ends 280 pts up

from money rss https://bit.ly/2PhmRdK
via IFTTT

തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 30% വർധന: പെൻഷൻ പ്രായം 61

തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ 30ശതമാനം വർധന. റിട്ടയർമന്റ് പ്രായം 61ആക്കുകുയുംചെയ്തു. പതിനൊന്നാം ശമ്പളക്കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. കരാർ ജീവനക്കാർ, പുറംകരാർ ജോലിക്കാർ, ഹോം ഗാർഡുകൾ, അങ്കണവാടി-ആശ വർക്കർമാർ, സർവശിക്ഷ അഭിയാൻ ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് വർധനവിന്റെ ഗുണം ലഭിക്കും. തെലങ്കാനയിൽ 9,17,797 പേരാണ് സർക്കാർ ജീവനക്കാരായുള്ളത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച 80ശതമാനം നടപടികളും പൂർത്തിയായതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അറിയിച്ചു. സ്ഥാനക്കയറ്റംവഴിയുണ്ടാകുന്ന ഒഴിവുകൾ ഉടൻ നികത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിക്കൽ പ്രായം 58ൽനിന്നാണ് 61 ആയി ഉയർത്തിയത്. 15ശതമാനം അധികപെൻഷൻ ലഭിക്കുന്നതിനുള്ള പ്രായം 75 വയസ്സിൽനിന്ന് 70ആക്കി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 12 ലക്ഷം രൂപയിൽനിന്ന് 16 ലക്ഷമായി ഉയർത്തുകയുംചെയ്തു. Telegana govt employees to get 30% pay hike; retirement age increased to 61

from money rss https://bit.ly/3sg4gx9
via IFTTT

Monday, 22 March 2021

അസംസ്‌കൃത എണ്ണവില 10ശതമാനംതാഴ്ന്നു: പെട്രോളിനും ഡീസലിനും വിലകുറയുമോ?

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു. യുറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ പല നഗരങ്ങളിലും ഗതാഗത നിയന്ത്രണംവന്നേക്കുമെന്ന സൂചനമൂലം ഡിമാൻഡ് കുറഞ്ഞതാണ് എണ്ണവിലയെ ബാധിച്ചത്. വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും യുഎസ് സമ്പദ്ഘടനയിൽ ഉണർവുണ്ടായതും അസംസ്കൃത എണ്ണവിലവർധിക്കാനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ എണ്ണവിപണന രാജ്യങ്ങൾ വിതരണംകുറച്ച് വില ഉയർത്താൻ ശ്രമംനടത്തിവരികെയാണ് ആവശ്യകത കുത്തനെ ഇടിഞ്ഞത്. ആഗോള വിപണിയിലെ വിലവ്യതിയാനത്തിനനസുരിച്ചാണ് രാജ്യത്തെ വിലയും പരിഷ്കരിക്കുന്നത്. ഇതുപ്രകാരം പെട്രോൾ, ഡീസൽ വിലയിൽ കുറവുവരേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദിനംപ്രതിയുള്ള പെട്രോൾ, ഡീസൽ വിലവർധന തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്.

from money rss https://bit.ly/3lKTXif
via IFTTT

സ്വർണവില പവന് 120 രൂപകുറഞ്ഞ് 33,520 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. സ്വർണവില പവന് 120 രൂപകുറഞ്ഞ് 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്പോട് ഗോൾഡ് വില 0.3ശതമാനം താഴ്ന്ന് ഔൺസിന് 1,733.69 ഡോളറിലുമെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 44,795 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3tDTbqa
via IFTTT

വിപണിയിൽ ഉണർവ്: സെൻസെക്‌സിൽ 300 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി. സെൻസെക്സ് 300 പോയന്റ് നേട്ടത്തിൽ 50,070ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 14,809ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധിപറയാനിരിക്കെയാണ് വിപണിയിലെ നേട്ടം. എച്ച്സിഎൽ ടെക്, മാരുതി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, നെസ് ലെ, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി ഉൾപ്പടെ നിഫ്റ്റിയിലെ എല്ലാ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ ഒരുശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Pm3DDD
via IFTTT

2031-ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക

മുംബൈ: പത്തു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോർട്ട്. അതേസമയം, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാൽ മുമ്പ് കണക്കാക്കിയിരുന്നതിനെക്കാൾ മൂന്നുവർഷത്തെ അധികസമയംകൂടി ഇതിനു വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2017-ൽ നടത്തിയ അനുമാനത്തിൽ 2028-ൽ ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ മൂന്നാമതെത്തുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ 2031-32 സാമ്പത്തിക വർഷം മാത്രമേ അതിനു സാധ്യതയുള്ളൂ. ശരാശരി ആറുശതമാനം വളർച്ചനിരക്ക്, അഞ്ചു ശതമാനം പണപ്പെരുപ്പം, രണ്ടു ശതമാനം മൂല്യശോഷണം എന്നിങ്ങനെയാണ് പുതിയ അനുമാനത്തിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്. നിലവിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ ആറാമതാണ് ഇന്ത്യ. 2017-ലെ റിപ്പോർട്ടിൽ ഒമ്പതു ശതമാനം വളർച്ചയായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, 2014 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് ശരാശരി വളർച്ചനിരക്ക് 6.5 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് ശരാശരി വളർച്ചനിരക്ക് ആറു ശതമാനമായി പുതിയ റിപ്പോർട്ടിൽ നിശ്ചയിക്കാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. ബാരലിന് നൂറു ഡോളറിൽ കൂടുതൽ വന്നാൽ സ്ഥിതി വഷളാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. Bank of America predicts India will become the worlds third largest economy by 2031

from money rss https://bit.ly/3d0iJaa
via IFTTT

വീടുകളിലെ നിക്ഷേപം കുറയുന്നു, ഉപഭോഗം കൂടുന്നതിന്റെ സൂചന

മുംബൈ: രാജ്യത്ത് വീടുകളിൽ പണമായും സാമ്പത്തിക ആസ്തികളായും സൂക്ഷിക്കുന്ന നിക്ഷേപം കോവിഡിനുമുമ്പുണ്ടായിരുന്ന നിലവാരത്തിനടുത്തേക്ക് കുറയുന്നതായി റിസർവ് ബാങ്ക്. 2020-'21 സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വീടുകളിൽ സാമ്പത്തിക ആസ്തികളിലുള്ള നിക്ഷേപം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 10.4 ശതമാനമാണെന്നാണ് ആർ.ബി.ഐ.യുടെ കണക്ക്. കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ ഏർപ്പെടുത്തിയ ആദ്യ പാദത്തിലിത് 21 ശതമാനം വരെ എത്തിയിരുന്നു. 2019-'20 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ജി.ഡി.പിയുടെ 9.8 ശതമാനമായിരുന്നു ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതും ഘട്ടംഘട്ടമായി സമ്പദ്വ്യവസ്ഥ സാധാരണനിലയിലേക്കു വരുന്നതും ആളുകളിൽ ഉപഭോഗം കൂടുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. ലോക്ഡൗൺ കാലത്ത് അവശ്യവസ്തുക്കൾക്കു മാത്രമായിട്ടായിരുന്നു ആളുകൾ പണം ചെലവഴിച്ചിരുന്നത്. അടിയന്തരസാഹചര്യത്തിന്റെ ഭീതിയാൽ ബാക്കി പണമായും മറ്റും വീടുകളിൽ സൂക്ഷിക്കുകയായിരുന്നു. ബാങ്കുകളിൽനിന്നും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഗാർഹിക ആസ്തികൾ ഈടായുള്ള വായ്പകൾ ഉയർന്നതായും ആർ.ബി.ഐ. വ്യക്തമാക്കുന്നു. പണം സൂക്ഷിക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/315z5sA
via IFTTT

സെൻസെക്‌സിൽ 87 പോയന്റ് നഷ്ടം: നിഫ്റ്റി 14,750ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെൻസെക്സ് 86.95 പോയന്റ് നഷ്ടത്തിൽ 49,771.29ലും നിഫ്റ്റി 7.60പോയന്റ് താഴ്ന്ന് 14,736.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1570 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1427 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 223 ഓഹരികൾക്ക് മാറ്റമില്ല. യൂറോപ്പിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലും കോവിഡ് വീണ്ടുംവ്യാപിക്കുന്നതും യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുമാണ് വിപണിയെ ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബ്രിട്ടാനിയ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഐടി, മെറ്റൽ, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.7-1ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3c6jyz5
via IFTTT

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 74ശതമാനം: ബില്ല് ലോക്‌സഭയും പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ ഇൻഷുറൻസ് ഭേദഗതി ബില്ല് പാർലമെന്റും പാസാക്കി. രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തിൽനിന്ന് 74ശതമാനമായി ഉയർത്തുന്നതാണ് ബില്ല്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരും മാനേജുമെന്റ് വിദഗ്ധരും ഇന്ത്യക്കാർതന്നെയായിരിക്കും. അതിനുപുറമെ, ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതുകരുതൽധനമായി നിലനിർത്തുകയുംവേണമെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. മാർച്ച് 18ന് രാജ്യസഭയും ബില്ല് പാസാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ വിദേശ നിക്ഷേപ പരിധി 74ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26ൽനിന്ന് 49ശതമാനമായി ഉയർത്തിയത്. Lok Sabha passes Insurance Amendment Bill 2021, FDI raised to 74%

from money rss https://bit.ly/3lKDR8n
via IFTTT

റിലയൻസ് കരാർ: ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിലിന് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാർ വിലക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് ഫ്യൂച്ചർ ഗ്രൂപ്പ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ജസ്മീത് സിങ്, ജസ്റ്റിസ് ഡി.എൻ പ്ട്ടേൽ എന്നിവരടങ്ങിയ ബഞ്ചിന്റെ സ്റ്റേ. ഇതുമായി ബന്ധപ്പെട്ട് ആമസോണിന് നോട്ടീസയക്കാനും ഉത്തരവിട്ടു. കൂടുതൽ വാദംകേൾക്കാനായി ഹർജി ഏപ്രിൽ 30ലേക്ക് മാറ്റി. കിഷോർ ബിയാനി ഉൾപ്പടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവും സ്റ്റേചെയ്തിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ-മൊത്തകച്ചവട ആസ്തികൾ റിലയൻസ് റീട്ടെയിലിന് 24,713 കോടി രൂപയ്ക്ക് വിൽക്കാൻ കരാറിലെത്തിയതോടെയാണ് ആമസോൺ എതിർപ്പുമായി രംഗത്തെത്തിയത്. സിംഗപ്പൂർ ആർബിട്രേഷൻ കോടതിയിൽനിന്ന് അവർ അനുകൂലഉത്തരവും നേടി. 2019ൽ ഫ്യച്ചർ കൂപ്പണിന്റെ 49ശതമാനം ഓഹരി ആമസോൺ 1,500കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 2020 ഓഗസ്റ്റ് 29നാണ് റിലയൻസുമായി ഫ്യൂച്ചർഗ്രൂപ്പ് കരാറിലെത്തിയത്. ഇതാണ് ഫ്യൂച്ചർ ഗ്രൂപ്പും ആമസോണും തമ്മിലുള്ള നീണ്ട നിയമയുദ്ധത്തിലേയ്ക്കുനയിച്ചത്.

from money rss https://bit.ly/3cXoDZE
via IFTTT

രാജ്യം 12.8ശതമാനം വളർച്ചനേടുമെന്ന് റേറ്റിങ് ഏജൻസി ഫിച്ച്

പ്രമുഖ റേറ്റിങ് ഏജൻസിയായ ഫിച്ച് രാജ്യത്തെ റേറ്റിങ് 11ശതമാനത്തിൽനിന്ന് 12.8ശതമാനമായി ഉയർത്തി. 2021-22 സാമ്പത്തികവർഷത്തെ വളർച്ചാ അനുമാനമാണ് ഉയർത്തിയത്. സമ്പദ്ഘടനയിലെ ഉണർവും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ് ഫിച്ച് ഗ്ലോബൽ ഇക്കണോമിക് ഔട്ട്ലുക്കിൽ രാജ്യത്തിന്റെ റേറ്റിങ് പരിഷ്കരിച്ചത്. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽനിന്ന് രാജ്യം വിമുക്തമാകുമ്പോൾ വളർച്ചയുടെ തോത് പ്രതീക്ഷിക്കുന്നതിലുംവേഗത്തിലാണെന്നാണ് ഫിച്ചിന്റെ വിലിയരുത്തൽ. മൂന്നാം പാദത്തിൽ 7.3ശതമാനം ചുരുങ്ങിയ സമ്പദ്ഘടന നാലംപാദത്തിലെത്തിയപ്പോൾ 0.4ശതമാനംവളർച്ചനേടിയതായി റിപ്പോർട്ടിൽ പറയുന്നു. 2021ന്റെ തുടക്കത്തിൽ മികച്ചവളർച്ചയാണ് സാമ്പത്തിക സൂചകങ്ങൾ നൽകിയത്. മാനുഫാക്ചറിങ് പിഎംഐ ഉയർന്ന നിരക്കിലെത്തി. സർവീസ് പിഎംഐയിലും മികവ് പ്രകടമാണ്. Fitch raises Indias FY22 GDP growth projection to 12.8% from 11%

from money rss https://bit.ly/3tNxHY3
via IFTTT

Sunday, 21 March 2021

ഇന്ത്യയിലെ ആദ്യ ലക്ഷ്വറി സില്‍ക്ക് ക്ലോത്തിങ് ബ്രാന്‍ഡ് 'ബീന കണ്ണന്‍' അവതരണം 23ന്

കൊച്ചി: കാഞ്ചിപുരം നെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂർ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഡിസൈനർമാരിലൊരാളായ ബീന കണ്ണൻ. മാർച്ച് 23ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലായിരിക്കും ബീന കണ്ണന്റെ കയ്യൊപ്പ് പതിഞ്ഞ ഡിസൈനുകളുടെ മനോഹരമായ ശേഖരം അവതരിപ്പിക്കുക. മാർച്ച് 24ന് ഈ രംഗത്തെ വിദഗ്ധർക്ക് വേണ്ടി സ്റ്റോർ സന്ദർശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. പാരമ്പര്യ തനിമയോടെയുള്ള രൂപകൽപനകൾക്ക് ആഗോളതലത്തിൽ തന്നെ പ്രശസ്തയാണ് ബീന കണ്ണൻ. ഫാഷൻ ലോകത്ത് മനോഹരമായ ഡിസൈനുകളിലൂടെ തന്റെ സാനിധ്യം അടയാളപ്പെടുത്തിയ ബീന കണ്ണൻ, പുതിയ ഡിസൈൻ ശേഖരത്തിലൂടെ സിൽക്ക് നെയ്ത്തിന്റെ സമ്പന്നമായ ഇന്ത്യൻ പൈതൃകം ലോകത്തിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകപ്രശസ്തമായ കാഞ്ചിപുരം നെയ്ത്തിനെ ആസ്പദമാക്കി, ആദ്യമായാണ് ഒരു ഡിസൈനർ ശേഖരം ഒരുങ്ങുന്നത്. ഇന്ത്യൻ നെയ്ത്ത് രംഗത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മഹനീയ സംഭാവനകൾ നൽകുന്ന ബീന കണ്ണന്റെ പുതിയ ഉദ്യമം ഈ രംഗത്ത് പുതുമയും വ്യത്യസ്തതയുമുള്ള പരീക്ഷണമായി മാറും. വസ്ത്ര രൂപകൽപന രംഗത്ത്് ഏറ്റവും നൂതനമായ മാറ്റത്തിന് കൂടിയാണ് കാഞ്ചിപുരം നെയ്ത്ത് ആസ്പദമാക്കിയുള്ള ഹൗട്ട്കൊട്ടൂർ ബ്രാൻഡ് തുടക്കമിടുന്നത്. ഇതോടെ ലോകത്തെ പ്രീമിയം വസ്ത്ര ബ്രാൻഡ് നിരയിലേക്ക് ഇന്ത്യയിൽ നിന്നുള്ള സംരംഭങ്ങളിലൊന്നായി ബീന കണ്ണൻ ബ്രാൻഡിങും മാറും. കേരളത്തിൽ നിന്നും ഇത്തരത്തിലൊരു സംരംഭം ലോകവിപണിയിലേക്കെത്തുന്നത് ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനനിമിഷമായിരിക്കും. കാഞ്ചിപുരം ഇൻസ്പയേർഡ് ഹൗട്ട്കൊട്ടൂർ ബ്രാൻഡിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഫ്ളാഗ്ഷിപ്പ് സ്റ്റോറിന്റെ അവതരണവും 23ന് കൊച്ചിയിൽ അരങ്ങേറും. ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മുൻനിര മോഡലുകളായിരിക്കും പുതിയ ഡിസൈൻ ശേഖരം പ്രദർശിപ്പിക്കുക. 24ന് ഫാഷൻ രംഗത്തെ എല്ലാ വിദഗ്ധർക്കും ഡിസൈനുകൾ നേരിട്ട് കാണാനുള്ള അവസരം ഒരുക്കും. രാജ്യമെമ്പാടുമുള്ള ഡിസൈൻ പ്രേമികൾ, ഫാഷൻ പ്രചോദകർ, ഉയർന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവർ പരിപാടിക്ക് സാക്ഷ്യം വഹിക്കും. 26നായിരിക്കും എറണാകുളം എം.ജി റോഡിലുള്ള ശീമാട്ടിയുടെ അഞ്ചാം നിലയിൽ സ്റ്റോർ ഔദ്യോഗികമായി തുറക്കുക.

from money rss https://bit.ly/395XrqF
via IFTTT

ഇടപാട് തടയാൻ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ ഐപി വിലാസം ബ്ലോക്ക് ചെയ്‌തേക്കും

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെയും എക്സ്ചേഞ്ചുകളുടെയും ഐപി(ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്)വിലാസം സർക്കാർ ബ്ലോക്ക്ചെയ്തേക്കും. സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ പുതിയനീക്കം. രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ആർബിഐയ്ക്ക് പദ്ധതിയുണ്ട്. ചൈന ഉൾപ്പടെ പലരാജ്യങ്ങളും ക്രിപ്റ്റോകറൻസിക്കുപകരം ഡിജിറ്റൽ കറൻസി പുറത്തിറക്കിയിട്ടുണ്ട്. അതിനുമുന്നോടിയായാണ് ക്രിപ്റ്റോകറൻസി ഇടപാടുകൾതടയാൻ ഐപി വിലാസം ബ്ലോക്ക്ചെയ്യുന്നത്. അഡൾട്ട് സൈറ്റുകളും ചൈനീസ് ആപ്പുകളും നിരോധിച്ചതുപോലെ ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്ന സൈറ്റുകളും ബ്ലോക്ക്ചെയ്യുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, ബിറ്റ്കോയിൻ, ഇഥേറിയം ഉൾപ്പടെയുള്ള വികേന്ദ്രീകൃത കറൻസികൾ നിരോധിക്കാൻ എളുപ്പമല്ലെന്നാണ് ഇടപാടുകാരും ഇതുമായി ബന്ധപ്പെട്ട വ്യവസായികളും പറയുന്നത്.

from money rss https://bit.ly/3vMVtFh
via IFTTT

സ്വർണവില പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,739.78 ഡോളറായും കുറഞ്ഞു. യുഎസിലെ ട്രഷറി ആദായംകൂടിയതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. യുഎസിലെ ബോണ്ട് ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതിനാൽ നിക്ഷേപകർകൂട്ടത്തോടെ നിക്ഷേപംമാറ്റിയതാണ് സ്വർണത്തെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,981 നിലവാരത്തിലാണ്.

from money rss https://bit.ly/3sehlHq
via IFTTT

സെൻസെക്‌സിൽ 310 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,700നുതാഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 310 പോയന്റ് താഴ്ന്ന് 49,548ലും നിഫ്റ്റി 70 പോയന്റ് നഷ്ടത്തിൽ 14,673ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 774 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 687 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബോണ്ട് ആദായം വർധിച്ചതിനെതുടർന്ന് യുഎസിലെ സൂചികകൾ കനത്തനഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്പിൽ കോവിഡ് വീണ്ടുംവ്യാപിക്കുന്നതും സൂചികകളുടെ കരുത്തുചോർത്തി. പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എൽആൻഡ്ടി, എസ്ബിഐ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സിപ്ല, ബിപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഡിവീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ, അദാനി പോർട്സ്, ഇൻഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/3cYuf5M
via IFTTT

കോവിഡിനുള്ള റഷ്യൻ വാക്‌സിൻ നിർമിക്കാൻ മലയാളി കമ്പനി

മലയാളി സംരംഭകൻ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് എന്ന മരുന്നുകമ്പനി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള റഷ്യൻ വാക്സിനായ സ്പുട്നിക് 5 നിർമിക്കും. 20 കോടി ഡോസ് വാക്സിനാണ് സ്ട്രൈഡ്സിനു കീഴിലുള്ള ബയോ ഫാർമസ്യൂട്ടിക്കൽസ് വിഭാഗമായ സ്റ്റെലിസ് ബയോ ഫാർമ ഉത്പാദിപ്പിക്കുക. റഷ്യയുടെ സർക്കാർ നിക്ഷേപ സ്ഥാപനമായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റേതാണ് (ആർ.ഡി.ഐ.എഫ്.) കരാർ. ആർ.ഡി.ഐ.എഫിന്റെ ഇന്ത്യയിലെ പങ്കാളിയായ എൻസോ ഹെൽത്ത് കെയറിന്റെ പിന്തുണയും ഇടപാടിനുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ ലോകത്ത് വികസിപ്പിച്ച ആദ്യ വാക്സിനുകളിലൊന്നാണ് റഷ്യയുടെ സ്പുട്നിക്. രണ്ടു ഡോസുകളായാണ് ഇവ നൽകുന്നത്. 91.6 ശതമാനമാണ് വിജയ ശതമാനം. 10 കോടി ജനങ്ങൾക്ക് ആവശ്യമായ പ്രതിരോധ മരുന്നാണ് ഇന്ത്യൻ കമ്പനി ഉത്പാദിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ നിർമിച്ച് വിതരണം ചെയ്യാനുള്ള ദൗത്യത്തിൽ ആർ.ഡി.ഐ.എഫുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്ട്രൈഡ്സ് ഗ്രൂപ്പ് സ്ഥാപകൻ അരുൺ കുമാർ പറഞ്ഞു. സെപ്റ്റംബർ പാദത്തോടെ മരുന്നിന്റെ വിതരണം തുടങ്ങും. കരാറിലുള്ളതിനെക്കാൾ കൂടുതൽ മരുന്ന് ഉത്പാദിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം സ്വദേശിയായ അരുൺ കുമാർ 1990-ലാണ് സ്ട്രൈഡ്സ് എന്ന പേരിൽ മരുന്നു കമ്പനിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യക്കു പുറമെ യു.എസ്., സിങ്കപ്പൂർ, ഇറ്റലി, കെനിയ എന്നിവിടങ്ങളിൽ ഉത്പാദന കേന്ദ്രങ്ങളുള്ള കമ്പനി നൂറോളം രാജ്യങ്ങളിൽ മരുന്നു വിൽക്കുന്നുണ്ട്.

from money rss https://bit.ly/3128Y5V
via IFTTT

സാങ്കേതിക വിദ്യയും ഉപകരണങ്ങളും വാങ്ങുമ്പോൾസംരംഭകർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

സംരംഭങ്ങളിലെ മത്സരക്ഷമത ഉയർത്തുന്നതിന് സാങ്കേതിക വിദ്യയ്ക്കും മെഷിനറികൾ, ഉപകരണങ്ങൾ എന്നിവയ്ക്കും വലിയ പങ്കുണ്ട്. പുതുസംരംഭകർ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോകുന്ന ഒരു മേഖലയാണ് ഇത്. ഉത്പന്നങ്ങളിൽ ഐകരൂപ്യം ഉണ്ടാക്കിയെടുക്കാനും മികച്ച ഗുണമേന്മ ഉറപ്പുവരുത്താനും ഉത്പാദനച്ചെലവ് കുറയ്ക്കാനും ഈ ഘടകങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ സംരംഭകർക്ക് കഴിയും. അധ്വാനം കൂടുതൽ ആവശ്യമായ തൊഴിലാളി വിഭാഗങ്ങളെ കുറയ്ക്കാനും ഇത്തരം സാങ്കേതികവിദ്യകൾക്ക് കഴിയും. മെഷിനറികളും സാങ്കേതികവിദ്യകളും തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 1. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഇതിനെ സഹായിക്കുന്ന ഇൻക്യുബേഷൻ കേന്ദ്രങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇന്ന് കേരളത്തിലുണ്ട്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, പിറവം അഗ്രോ പാർക്ക്, എം.പി.ഇ.ഡി.എ., എൻ.ഐ.ടി., സി.എഫ്.ടി.ആർ.ഐ. തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇൗ രംഗത്ത് സേവനം നടത്തുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ അനുസരിച്ചുള്ള മെഷിനറികളും ഉപകരണങ്ങളും ഡിസൈൻ ചെയ്യാനും ഇതുകൊണ്ട് കഴിയും. 2. കെട്ടിട നിർമാണം സംരംഭം തുടങ്ങാൻ കെട്ടിടം പണിയും മുമ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മെഷിനറികൾ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണം. ഇതിന്റെ പൊക്കം, വിസ്തീർണം, ഭാരം ഇവയെ സൗകര്യപ്പെടുത്തുന്ന രീതിയിൽ വേണം കെട്ടിടം നിർമിക്കാൻ. കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ മെഷിനറികൾ സ്ഥാപിച്ചാൽ നിരന്തരമായ കയറ്റിറക്ക് ചെലവുകൾ അധിക ബാധ്യതയായി വരാറുണ്ട് എന്നതും ശ്രദ്ധിക്കണം. 3. വിലകൾ മാത്രം തട്ടിച്ചുനോക്കിയാൽ പോരാ വിലകൾ താരതമ്യം ചെയ്ത് മെഷിനറികൾ വാങ്ങുന്ന രീതിയാണ് പൊതുവിൽ സംരംഭകർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ശേഷി, നിർമിച്ചിരിക്കുന്ന മെറ്റീരിയലുകൾ, ഇന്ധനക്ഷമത, തൊഴിലാളി ഉപയോഗം എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്. എം.എസ്., ജി.ഐ., എസ്.എസ്. എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് സാധാരണ മെഷിനറികൾ നിർമിച്ചുവരുന്നത്. ഇവ തമ്മിലുള്ള വില വ്യത്യാസം കൂടി പരിഗണിക്കണം. 4. ഇൻസ്റ്റലേഷനും ട്രയൽ റണ്ണും ഉറപ്പാക്കണം മെഷിനറികൾക്ക് ഓർഡർ നൽകുമ്പോൾ അത് സൈറ്റിൽ എത്തിക്കുന്നതിനും ഇൻസ്റ്റലേഷൻ നടത്തുന്നതിനും ട്രയൽ റൺ എടുക്കുന്നതിനും വ്യവസ്ഥ ഉണ്ടായിരിക്കണം. എക്സ് ഫാക്ടറി എന്ന രീതിയിലുള്ള ക്വട്ടേഷനുകൾ സ്വീകരിക്കുമ്പോൾ അതിൽ ഇത്തരം സേവനങ്ങൾ ഉൾപ്പെടുന്നില്ല എന്ന കാര്യം പല സംരംഭകരും ഓർക്കാറില്ല. കുറച്ച് പ്രവൃത്തിപരിചയവും മെഷനറി സപ്ലയറിൽനിന്നു നേടിയെടുക്കാൻ കഴിയും. 5. സംരംഭം നേരിട്ട് കാണാൻ ആവശ്യപ്പെടാം ഓർഡർ ചെയ്തിരിക്കുന്ന മെഷിനറികളുടെ പ്രവർത്തനം കാണണമെന്ന് സപ്ളയറോട് ആവശ്യപ്പെടാം. നേരത്തെ ഇത്തരം മെഷിനറികൾ സ്ഥാപിച്ചുകൊടുത്തിരിക്കുന്ന സ്ഥാപനങ്ങളിൽ കൊണ്ടുപോയി കാണിച്ചുതരുന്നതാണ്. ഇങ്ങനെ കാണുന്നതുകൊണ്ട് ഫലപ്രദമായ രീതിയിൽ ഇൻസ്റ്റലേഷൻ സൗകര്യങ്ങൾ ഒരുക്കാനും അത്യാവശ്യമില്ലാത്തവയെ ഒഴിവാക്കാനും സാധിക്കും. ധാരാളം പാഴ്ച്ചെലവുകൾ ഒഴിവാക്കാൻ കഴിയും. 6. വില്പനാനന്തര സേവനം ഉറപ്പാക്കണം പുതുസംരംഭകർ പലപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാറില്ല. ഏതെങ്കിലും ഒരു മെഷിനറിക്കോ ഉപകരണത്തിനോ കേടുപാടുകൾ സംഭവിച്ചാൽ അല്പംപോലും സമയം നഷ്ടമാക്കാതെ തന്നെ അത് റിപ്പെയർ ചെയ്യാൻ കഴിയണം. ഒരു ഫോൺകോൾ കൊണ്ട് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്ന തരത്തിൽ ഒരു ധാരണ സപ്ളയറുമായി മുൻകൂട്ടി ഉണ്ടാക്കണം. കോയമ്പത്തൂർ പോലുള്ള കേന്ദ്രങ്ങളിൽനിന്ന് വില കുറച്ച് മെഷിനറികൾ വാങ്ങുമ്പോൾ ഇത്തരം സൗകര്യങ്ങൾ ലഭിക്കാറില്ല. 7. വില കൂട്ടി കാണിക്കാൻ ശ്രമിക്കരുത് കൂടുതൽ വായ്പ എടുക്കാനായി മെഷിനറികളുടെ ക്വട്ടേഷൻ തുകകൾ കൂട്ടിക്കാണിക്കാൻ പല സംരംഭകരും ശ്രമിക്കാറുണ്ട്. ഇത് വലിയ നഷ്ടം ഉണ്ടാക്കി വയ്ക്കും. മെഷിനറികളുടെ ജി.എസ്.ടി. 18 ശതമാനമാണെന്ന് ഓർക്കണം. സാധാരണഗതിയിൽ കമ്മിഷൻ എടുക്കാതെ സപ്ളയർമാർ തുക അനുവദിച്ചു തരികയില്ല. യാഥാർഥ്യബോധത്തോടു കൂടിയുള്ള കൃത്യമായ ക്വട്ടേഷനുകൾ വാങ്ങി വേണം സമർപ്പിക്കാൻ. 8. റെഡി മെഷിനറികൾ ലഭ്യമല്ലാതാകുമ്പോൾ ചില സംരംഭകർ ഉദ്ദേശിക്കുന്ന രീതിയിലുള്ള 'റെഡി ടു ഇൻസ്റ്റാൾ' മെഷിനറികൾ വിപണിയിൽ ലഭ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന എൻജിനീയറിങ് സ്ഥാപനത്തെക്കണ്ട് ആവശ്യം കൃത്യമായി പറഞ്ഞ് അത്തരം മെഷിനറികൾ ഫാബ്രിക്കേറ്റ് ചെയ്ത് എടുക്കാൻ കഴിയും. 9. പഴയ മെഷിനറികൾ വാങ്ങുമ്പോൾ ജാഗ്രത വേണം വളരെ കുറച്ച് സമയം മാത്രം ഉപയോഗിച്ച് മെഷിനറികൾ പലപ്പോഴും ലഭിക്കാറുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നവയാണ് അവയെങ്കിൽ വലിയ പ്രശ്നം ഉണ്ടാകില്ല. അപ്രകാരം അല്ലാത്തവ വാങ്ങാൻ ശ്രമിക്കരുത്. സർക്കാർ ആനുകൂല്യങ്ങൾക്കോ വായ്പ ലഭിക്കുന്നതിനോ പഴയ മെഷിനറികൾ പരിഗണിക്കുകയില്ല എന്ന കാര്യം കൂടി സംരംഭകർ ഓർത്തിരിക്കണം. 10. 50 ശതമാനം വരെ സർക്കാർ സബ്സിഡി പുതിയ സാങ്കേതിക വിദ്യകൾ വാങ്ങുന്നതിനും സ്വന്തം നിലയിൽ വികസിപ്പിക്കുന്നതിനും 50 ശതമാനം വരെ സബ്സിഡി നൽകിവരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ടെക്നോളജി അക്വസിഷൻ ആൻഡ് ഡെവലപ്മെന്റ് ഫണ്ട് (ടി.എ.ഡി.എ.) അനുസരിച്ചാണ് ഇത്. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഇങ്ങനെ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം പുതിയ സാങ്കേതിക വിദ്യകൾ സ്വന്തമാക്കുന്നതിന് സാധാരണ സബ്സിഡിക്കു പുറമെ 10 ശതമാനം അധിക സബ്സിഡിയും നൽകിവരുന്നു. 'ടെക്നോളജി സപ്പോർട്ട് ' എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. നിർമാണ സ്ഥാപനത്തിന് ഉപയോഗിക്കുന്ന ഏതുതരം മെഷിനറികൾ വാങ്ങിയാലും (ഏതാനും നെഗറ്റീവ് ഇനങ്ങൾ ഒഴികെ) 35 ശതമാനം വരെ സബ്സിഡി നൽകുന്നതിന് ഈ പദ്ധതിയിൽ വ്യവസ്ഥയുണ്ട്. വായ്പ എടുക്കാതെ വാങ്ങിയാലും ഈ സബ്സിഡി ലഭിക്കുന്നതാണ്. സാങ്കേതികവിദ്യയും മെഷിനറികളും ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ട രണ്ട് പ്രധാന ഘടകങ്ങളാണ്. വിദ്യാഭ്യാസ/ഗവേഷണ/സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞാൽ നല്ലതാണ്.

from money rss https://bit.ly/3cNhBqc
via IFTTT

മിതാലി രാജിന്റെ ബ്രാന്‍ഡ് മൂല്യം 37 കോടിയായി

റെക്കോഡുകൾ വാരിക്കൂട്ടി മുന്നേറുന്ന ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബ്രാൻഡ് മൂല്യം ഉയരുന്നു. നിലവിൽ അവരുടെ ബ്രാൻഡ് മൂല്യം 37 കോടി രൂപയാണ്. ക്രിക്കറ്റിൽ നിന്നുള്ള പ്രതിഫലം, പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന പ്രതിഫലം എന്നിവ ഉൾപ്പെടെയാണ് ഇത്. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ 20-30 ലക്ഷം രൂപ വീതമാണ് അവർ പ്രതിഫലം പറ്റുന്നത്. ഊബർ, റിയോ ടിന്റോസ് ഓസ്ട്രേലിയൻ ഡയമണ്ട്സ്, റോയൽ ചാലഞ്ച്, ലാവർ ആൻഡ് വുഡ് ക്രിക്കറ്റ് ബാറ്റ് എന്നിവയുടെ പരസ്യങ്ങളിൽ അവർ പ്രത്യക്ഷപ്പെടുന്നുണ്ട്. അമേരിക്കൻ ടൂറിസ്റ്റർ, അലെൻ സോളി, സോ ഗുഡ്, നെക്സ്ജെൻ ഫിറ്റ്നസ് സ്റ്റുഡിയോ, ഫാസ്റ്റ് ആൻഡ് അപ്പ് ഇന്ത്യ എന്നിവയാണ് അവർ എൻഡോഴ്സ് ചെയ്യുന്ന മറ്റു ബ്രാൻഡുകൾ. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി 10,000 റൺസ് തികച്ച ആദ്യ ഇന്ത്യക്കാരി, ഏകദിനത്തിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ വനിത എന്നീ നേട്ടങ്ങൾ ഈയിടെ സ്വന്തമാക്കിയതോടെയാണ് അവരുടെ ബ്രാൻഡ് മൂല്യം ഉയർന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഏകദിനം കളിച്ച വനിത എന്ന നേട്ടത്തിനും ഉടമയാണ് 38-കാരിയായ മിതാലി.

from money rss https://bit.ly/3cQ53hY
via IFTTT