121

Powered By Blogger

Sunday, 11 July 2021

സെൻസെക്‌സിൽ 269 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,770ന് മുകളിൽ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ ചാഞ്ചാട്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,770ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 52,656ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. സെക്ടറൽ പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. എച്ച്എഫ്സിഎൽ, സ്റ്റീൽ സ്ട്രൈപ്സ്, വെൽക്യുർ ഡ്രഗ്സ് ആൻഡ് ഫാർമസിക്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികളാണ് ജൂണിലെ പാദഫലം തിങ്കളിഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3e7QEza
via IFTTT

ജി.എസ്.ടി.ക്ക്‌ ഒരു പൊളിച്ചെഴുത്ത്

ജി.എസ്.ടി. നാലാം വാർഷികത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര ധനമന്ത്രി ഒഴികെ ബാക്കിയെല്ലാവരും അസംതൃപ്തിയും നിരാശയുമാണ് പങ്കുവെക്കുന്നത്. വർഷം നാല് കഴിഞ്ഞിട്ടും ജി.എസ്.ടി.യുടെ ഐ.ടി. സംവിധാനം പൂർണ പ്രവർത്തനക്ഷമമായിട്ടില്ല. നികുതിവരുമാന വർധന പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ താഴെയാണ്. നഷ്ടപരിഹാരം കുടിശ്ശികയിലാണ്. നഷ്ടപരിഹാരത്തിനു പകരം വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്കു സമ്മതിക്കേണ്ടിവന്നു. ആറുമാസം ജി.എസ്.ടി. കൗൺസിൽ യോഗം ചേർന്നില്ല. കൗൺസിൽ ഇപ്പോൾ രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. വിശ്വാസരാഹിത്യമാണ് ഇപ്പോൾ കൗൺസിലിന്റെ മുഖമുദ്ര. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ ഒരു പൊളിച്ചെഴുത്തുവേണം എന്ന വാദം ശക്തിപ്പെടുന്നുണ്ട്. ഇതൊരു അവസരമാക്കി ജി.എസ്.ടി. നിരക്കുകളുടെ എണ്ണം നാലിൽനിന്ന് രണ്ടായി കുറയ്ക്കുന്നതിനുള്ള നിർദേശം കോർപ്പറേറ്റുകൾ മുന്നോട്ടുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരും ഇതിന് സമ്മതംമൂളിയിരിക്കുകയാണ്. കാറിനും ബിസ്കറ്റിനും ഒരേ നിരക്കോ? തികച്ചും പ്രതിലോമപരമാണ് ഈ നിർദേശം. ഇപ്പോൾത്തന്നെ ആഡംബരവസ്തുക്കളുടെ മേൽ ജി.എസ്.ടി.ക്ക് മുമ്പുണ്ടായിരുന്ന നികുതി നിരക്കുകൾ ഗണ്യമായി വെട്ടിക്കുറച്ചു. ജി.എസ്.ടി.ക്കുമുമ്പ് കാറുകൾ, എയർകണ്ടി​െഷണറുകൾ തുടങ്ങിയ ആഡംബരവസ്തുക്കളുടെ മേൽ കേന്ദ്ര-സംസ്ഥാന നികുതികൾ 30 – 45 ശതമാനം വരുമായിരുന്നു. ഇവയിൽ ഭൂരിപക്ഷത്തിനുമേലും ഇപ്പോൾ 18 ശതമാനമേ നികുതിയുള്ളൂ. രണ്ട് നിരക്കുകളാക്കുമ്പോൾ ആഡംബര വസ്തുക്കളുടെമേലുള്ള നികുതി ഇനിയും കുറയും. ഇന്നിപ്പോൾ അഞ്ച് ശതമാനം നിരക്കിന് വിധേയമായ സാധാരണക്കാർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമായി ഉയരും. എത്ര പിന്തിരിപ്പിനാണ് ഈ നികുതി ഘടന? ഒറ്റ നികുതി നിരക്ക് ആക്കിയാൽ കണക്കുകൂട്ടാൻ എളുപ്പമാകുമെന്നാണ് ഈ വിദഗ്ധർ പറയുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിനപ്പുറം സാമ്പത്തിക നീതിയുടേതായിട്ടുള്ള ധാർമിക പ്രശ്നങ്ങൾ അവർക്ക് പരിഗണനാവിഷയമേയല്ല. ജി.എസ്.ടി.ക്കു മുമ്പ് ഉണ്ടായിരുന്ന ഒരു ഡസൻ നികുതികളും അവയുടെ അസംഖ്യം നിരക്കുകളും ഏകീകരിച്ചാണ് ഇപ്പോഴത്തെ നാല് നിരക്ക് ഉണ്ടാക്കിയിട്ടുള്ളത്. തത്കാലം ഇതിനപ്പുറം കണക്കുകൂട്ടൽ എളുപ്പമാക്കാൻ ശ്രമിക്കുന്നത് അധാർമികമാണ്. ആഡംബര കാറിനും പാവപ്പെട്ടവർ ഉപയോഗിക്കുന്ന ബിസ്കറ്റിനും ഒരേനിരക്ക് എന്നത് അശ്ലീലമാണ്. ഫെഡറൽ സംവിധാനത്തിന്റെ അന്തസ്സത്ത നിലനിർത്താനുതകുന്ന പൊളിച്ചെഴുത്ത് ജി.എസ്.ടി.യിൽ വേണം. അത്തരമൊരു ജി.എസ്.ടി. യാണ് ബംഗാൾ ധനമന്ത്രി അധ്യക്ഷനായ സംസ്ഥാന ധനമന്ത്രിമാരുടെ കമ്മിറ്റി നിർദേശിച്ചത്. എന്നാൽ, അതുപോലും സംസ്ഥാനാധികാരം കവരുമെന്ന് പറഞ്ഞ് നിർത്തിവെപ്പിക്കുകയാണ് ബി.ജെ.പി. ധനമന്ത്രിമാർ 2010-ൽ ചെയ്തത്. ബി.ജെ.പി. അധികാരത്തിൽ വന്നതോടെ തികച്ചും കേന്ദ്രിതമായ ഒരു ജി.എസ്.ടി.യാണ് രൂപകല്പന ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനാ ഭേദഗതിയാണ് ലോക്സഭ പാസാക്കിയത്. ഇതിനൊരു തിരുത്ത് വേണം. സംസ്ഥാനത്തിന് അധികനികുതി അവകാശം ജി.എസ്.ടി.ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റ് സമ്പ്രദായത്തിലും എകീകൃത നികുതിനിരക്കുകൾ ആയിരുന്നു. എന്നാൽ, അന്ന് നികുതിനിരക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ വരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടായിരുന്നു. ഈ ന്യായം പറഞ്ഞാണ് എന്റെ ആദ്യ ബജറ്റിൽ ആഡംബര വസ്തുക്കൾക്കുള്ള നികുതി നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയത്. പക്ഷേ, പിറ്റേവർഷം ഈ വർധന പിൻവലിക്കേണ്ടിവന്നു. കച്ചവടത്തെ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും മാറ്റിയതല്ലാതെ നമ്മുടെ നികുതിവരുമാനം ഉയർത്തിയില്ല. പ്രവേശന നികുതി നിയമവിരുദ്ധമാക്കപ്പെട്ടതോടെ സ്വന്തം ആവശ്യത്തിനെന്നുപറഞ്ഞ് അയൽസംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നതിനുമേൽ നികുതി ചുമത്താൻ നമുക്ക് അവകാശമില്ലാതായി. പക്ഷേ, വാറ്റ് നികുതി നിരക്കുകളിൽ സംസ്ഥാനങ്ങൾ തമ്മിൽ 1-2 ശതമാനം വരെ നിരക്ക് വ്യത്യാസം സാധാരണമായിരുന്നു. ഈ ചെറിയ വ്യത്യാസംകൊണ്ട് കച്ചവടമൊന്നും വഴിമാറിപ്പോവില്ല. പ്രളയകാലത്ത് ജി.എസ്.ടി.യുടെമേൽ ഒരു ശതമാനം പ്രളയസെസ് കേരളം ഏർപ്പെടുത്തുകയുണ്ടായല്ലോ. അതുകൊണ്ട് ഒരു കച്ചവടത്തിനും ദോഷം വന്നില്ല. ജി.എസ്.ടി.യിൽ സെസ് ഏർപ്പെടുത്തുന്നതിന് കൗൺസിലിന്റെ അംഗീകാരം വേണം. ഇത് ഒഴിവാക്കി ഒന്നോ രണ്ടോ ശതമാനം നികുതി കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുക. 'ഒരു രാജ്യം, ഒരു നികുതി' എന്ന ആദർശം ഇതുവഴി ഇല്ലാതാകില്ലേയെന്നാണു ചിലരുടെ വേവലാതി. അന്തസ്സംസ്ഥാന വ്യാപാരത്തിന് വിധേയമാകുന്ന ചരക്കുകളുടെമേൽ ചുമത്തുന്നത് ഐ.ജി.എസ്.ടി.യാണ്. അതിനുമേൽ അധികനികുതി ചുമത്താൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല. അതുപോലെത്തന്നെ സംസ്ഥാനത്തിന് അകത്തുനിന്ന് പിരിക്കുന്ന നികുതിയിൽ 50 ശതമാനം കേന്ദ്രവിഹിതമാണ്. അതായത് സി.ജി.എസ്.ടി. 50 ശതമാനം സംസ്ഥാനവിഹിതമാണ്. എസ്.ജി.എസ്.ടി.യുടെ നിരക്ക് ചെറിയൊരു പരിധിക്കുള്ളിൽ ഉയർത്താനും താഴ്ത്താനും മാത്രമാണ് അവകാശം. ഐ.ജി.എസ്.ടി.യും സി.ജി.എസ്.ടി.യും രാജ്യത്തുടനീളം ഒരുപോലിരിക്കും. തന്മൂലം ജി.എസ്.ടി.യുടെ അടിസ്ഥാനഘടനയ്ക്ക് ഒന്നും സംഭവിക്കില്ല. തുല്യം വീതംവെപ്പ് വേണ്ടാ രണ്ടാമതൊരു കാര്യംകൂടിയുണ്ട്. ജി.എസ്.ടി. നികുതി, കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതം വെക്കുകയാണെന്നു നേരത്തേ സൂചിപ്പിച്ചല്ലോ. ഇതുമാറ്റണം. സംസ്ഥാനത്തിന് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവുമാക്കണം. ജി.എസ്.ടി.യിൽ ലയിപ്പിച്ച കേന്ദ്ര-സംസ്ഥാന നികുതികൾ കൂട്ടുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം 55-58 ശതമാനം വരും. ഈ ന്യായം പറഞ്ഞ് അന്നത്തെ കേന്ദ്ര ധനകാര്യ അഡ്വൈസർ സുബ്രഹ്മണ്യൻ 60:40 എന്ന തോതാണ് തന്റെ റിപ്പോർട്ടിൽ മുന്നോട്ടുവെച്ചത്. ഇന്നിപ്പോൾ ധനകാര്യ കമ്മിഷന്റെ അവാർഡ് പ്രകാരം സംസ്ഥാനങ്ങൾക്കു വീതം വെക്കേണ്ടുന്ന കേന്ദ്ര നികുതിവരുമാനം കുറയ്ക്കുന്നതിന് നികുതിക്ക് പകരം സെസും മറ്റും കേന്ദ്രസർക്കാർ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ സംസ്ഥാനത്തിന്റെ നികുതിവിഹിതം ഉയർത്തണം. അതുപോലെത്തന്നെ ജി.എസ്.ടി.ക്കു മുമ്പ് ലഭിച്ചിരുന്ന മൊത്തം റവന്യൂ വരുമാനം ന്യായമായ വർധനയുടെ അടിസ്ഥാനത്തിൽ ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ ജി.എസ്.ടി. നിരക്കുകൾ ഭേദഗതി ചെയ്യുകയും വേണം. ഇപ്പോഴുള്ള നിരക്കുകൾ റവന്യു ന്യൂട്രൽ അല്ല. ജി.എസ്.ടി. ക്കു തൊട്ടുമുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന വാറ്റ് അടക്കം ജി.എസ്.ടി.യിൽ ലയിപ്പിച്ച നികുതിവരുമാനങ്ങൾ എല്ലാ വർഷവും 14 ശതമാനം വീതം തുടർന്നുള്ള വർഷങ്ങളിലും വർധിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ ജി.എസ്.ടി.ക്ക് സമ്മതിച്ചത്. ഇങ്ങനെ വർധിച്ചില്ലെങ്കിൽ കുറവുവരുന്ന തുക അഞ്ച് വർഷം നഷ്ടപരിഹാരമായി നൽകാമെന്നും കേന്ദ്രം ഏറ്റു. ഇതിനുവേണ്ടി പുകയില, ആഡംബര കാർ എന്നിവയുടെമേൽ സെസും ഏർപ്പെടുത്തി. ഇപ്പോൾ ഈ സെസ് വരുമാനംകൊണ്ട് നഷ്ടപരിഹാരം നൽകാൻ കഴിയില്ലായെന്ന അവസ്ഥയാണ്. ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകംകാരണം വരുമാനം പതുക്കയേ വർധിച്ചുള്ളൂ. കോവിഡുകൂടി വന്നതോടെ തകർച്ച പൂർത്തിയായി. ഈ വർഷവും കോവിഡാണ്. അടുത്തവർഷം നഷ്ടപരിഹാരം ഇല്ല. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഇതുകാരണം കുത്തനെ ഒരു ഇടിവുണ്ടാകാൻ പോവുകയാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടണം? ലളിതമായ മാർഗം സെസ് അഞ്ചുവർഷംകൂടി തുടരുകയെന്നതാണ്. 14 ശതമാനം വർധന ഉണ്ടായില്ലായെങ്കിൽ ആ വിടവ് സെസ് വരുമാനത്തിൽനിന്ന് നികത്തിക്കൊടുക്കണം. കേന്ദ്രസർക്കാരിന് ഇതുകൊണ്ട് ഒരു നഷ്ടവുമില്ല. സെസിൽ നിന്നാണല്ലോ നഷ്ടപരിഹാരം. ബി.ജെ.പി. ഭരിക്കുന്ന ബീമാരു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുംവേണ്ടി എത്രയോ ചെലവഴിക്കേണ്ടിയിരിക്കുന്നു. ഇതിന് റവന്യൂ വരുമാനം 14 ശതമാനം വെച്ചെങ്കിലും വളർന്നേതീരൂ. ഇത് നമ്മുടെ മാത്രമല്ല, അവരുടെകൂടി ആവശ്യമാണ്. നഷ്ടപരിഹാര കാലയളവ് നീട്ടുന്നതിന് സംസ്ഥാനങ്ങളുടെ ശക്തമായ യോജിച്ച നിലപാട് ഉയർത്തിക്കൊണ്ടുവരണം. എന്തിന് സംസ്ഥാനനികുതി അവകാശം? സംസ്ഥാനം നികുതി വർധിപ്പിച്ചാൽ ജനങ്ങളുടെമേൽ കൂടുതൽ ഭാരം വരില്ലേ? ഈ അധികഭാരത്തെ അധികവരുമാനത്തിൽനിന്ന് കിട്ടുന്ന നേട്ടവുമായി താരതമ്യപ്പെടുത്തി വേണം തീരുമാനമെടുക്കാൻ. ഉദാഹരണത്തിനു കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും സൗജന്യമാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകളും മറ്റു ക്ഷേമച്ചെലവുകളും ഇതരസംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്നതാണ്. ഇത് ഇനിയും ഉയർത്തണം. സ്കാൻഡിനേവിയൻ രാജ്യങ്ങളെപ്പോലെ സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വ്യക്തികളുടെ വരുമാനത്തിന്റെ 40-50 ശതമാനം സർക്കാർ പിരിക്കുന്നു. ഇവിടെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ നികുതികളും ചേർത്താലും ഏതാണ്ട് 16-18 ശതമാനത്തിന് അപ്പുറത്തേക്ക് വരില്ല. നാനാത്വത്തിൽ ഏകത്വമാണല്ലോ ഇന്ത്യ. ഇവിടെയൊരു സംസ്ഥാനത്തെ ജനങ്ങൾക്ക് ക്ഷേമസൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതനുസരിച്ചു നികുതി വരുമാനം ഉയർത്തുന്നതിന് അവർക്ക് പരിമിതമായ സ്വാതന്ത്ര്യമെങ്കിലും വേണം.

from money rss https://bit.ly/2UJYs3q
via IFTTT

Saturday, 10 July 2021

വിപണിയുടെ അടുത്തയാഴ്ചയിലെ നീക്കംഅറിയാം: തിരുത്തലുണ്ടായാൽ അവസരം മുതലാക്കാം

തുടക്കദിനങ്ങളിലെ മികച്ചനേട്ടം ഇല്ലാതാക്കി നേരിയ നഷ്ടത്തിലാണ് ജൂലായ് ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ച പിന്നിട്ടത്. ശുഭകരമല്ലാത്ത ആഗോള സൂചനകൾ, പ്രതീക്ഷിച്ചത്ര മഴലഭിക്കാതിരുന്നത്, അതിനേക്കാളുമേറെ ഉയരുന്ന കോവിഡ് വ്യാപനത്തോത് എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ബിഎസ്ഇ സെൻസെക്സ് 98.48 പോയന്റ് നഷ്ടത്തിൽ(0.18%)52,386.19ലും നിഫ്റ്റി 32.4 പോയന്റ് താഴ്ന്ന് (0.20%)15,689.8ലുമാണ് കഴിഞ്ഞയാഴ്ചയിലെ വ്യാപാരം പിന്നിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനം നേട്ടമുണ്ടാക്കുകുയംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി റിയാൽറ്റി ആറുശതമാനത്തോളം ഉയർന്നു. നിഫ്റ്റി മെറ്റൽ മൂന്നുശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല സൂചികകൾ രണ്ടു ശതമാനംവീതം നഷ്ടംനേരിട്ടു. മിഡ് ക്യാപ് വിഭാഗത്തിൽ മോത്തിലാൽ ഒസ് വാൾ ഫിനാൻഷ്യൽ സർവീസസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഓറക്കിൾ ഫിനാൻഷ്യൽ സോഫ്റ്റ് വെയർ, രാംകോ സിമെന്റ്സ്, ഐആർസിടിസി തുടങ്ങിയ ഓഹരികളാണ് സൂചികക്ക് താങ്ങായത്. നാറ്റ്കോ ഫാർമ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഗോദ്റേജ് ഇൻഡസ്ട്രീസ്, ബയോകോൺ തുടങ്ങിയവ നഷ്ടംനേരിട്ടു. സെൻസെക്സിൽ വിപണിമൂല്യത്തിൽ ടിസിഎസിനാണ് കൂടുതൽ നഷ്ടമുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ എന്നീ ഓഹരികളുടെ വിപണിമൂല്യത്തിലും കുറവുണ്ടായി. ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കുകയുംചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞയാഴ്ച 2,028.36 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 92.46 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. ജൂലായിൽ ഇതുവരെ 4,256.45 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. ആഭ്യന്തര നിക്ഷേപകർ 1,903.45 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപിക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായ ആഴ്ചയാണ് കടന്നുപോയത്. 11 പൈസ ഉയർന്ന് രൂപയുടെ മൂല്യം 74.63 നിലവാരത്തിലെത്തി. ജൂലായ് രണ്ടിലെ ക്ലോസിങ് 74.74 നിലവാരത്തിലായിരുന്നു. വരുംആഴ്ച കനത്ത ചാഞ്ചാട്ടത്തിന്റെ ആഴ്ചയാണ് കടന്നുപോയത്. എങ്കിലും മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് നേട്ടംനിലനിർത്താനായി. ബിഎസ്ഇ 500 സൂചികയിലെ 24 ഓഹരികൾ 10-24ശതമാനം നേട്ടമുണ്ടാക്കി. പ്രധാന സൂചികകളിലെ മുന്നേറ്റം നിലക്കുമ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലേയ്ക്ക് നിക്ഷേപക താൽപര്യം വഴിയമാറുക സ്വാഭാവികമാണ്. കഴിഞ്ഞയാഴ്ചയിൽ അതാണ് കണ്ടത്. അഞ്ച് ആഴ്ചയായി പ്രധാന സൂചികകൾ ഇതേ നിലവാരത്തിൽ ചുറ്റിക്കറങ്ങുകയാണ്. ഈ പ്രതിരോധം ലംഘിക്കാനായില്ലെങ്കിൽ കാര്യമായ മുന്നേറ്റമൊന്നും സെൻസെക്സിലും നിഫ്റ്റിയിലും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. യുഎസ് ഫെഡ് റിസർവിന്റെ നീക്കം, ആഗോളതലത്തിൽ കോവിഡിന്റെ വ്യാപനം, വിദേശനിക്ഷേപകരുടെ രാജ്യത്തെ ഓഹരികളുടെ വിറ്റൊഴിയൽ, ടിസിഎസിന്റെ പ്രവർത്തനഫലം തുടങ്ങിയവയാണ് കഴിഞ്ഞയാഴ്ചയിൽ വിപണിയെ സ്വാധീനിച്ചത്. ടിസിഎസിന്റേതൊഴികെയുള്ള കാരണങ്ങൾ വിപണിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അമിത മൂല്യവർധവിനെതുടർന്നുള്ള ലാഭമെടുപ്പാണ് ആഗോള വിപണിയിൽ കണ്ടത്. ദുർബലാവസ്ഥക്കിടയിലും ആഭ്യന്തര വിപണിയിൽ റിയാൽറ്റി, മെറ്റൽ ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. ചില ഐടി കമ്പനികളിലും, ഓട്ടോ, പൊതുമേഖല ബാങ്ക് ഓഹരികളിലുമാണ് കാര്യമായ ലാഭമെടുപ്പ് നടന്നത്. ഇൻട്രാഡേ ചാർട്ടുകൾ പരിശോധിച്ചാൽ, നിഫ്റ്റിക്ക് 15,635ലും സെൻസെക്സിന് 52,250ലുമാണ് അടിയന്തര സപ്പോർ പ്രകടമാകുന്നത്. ഇപ്പോഴുളള നിലവാരത്തിൽനിന്ന് വേഗത്തിൽപിൻവാങ്ങാനുള്ള സാധ്യതയ്ക്ക് ഇത് ബലമേകുന്നുണ്ട്. എന്നിരുന്നാലും 15,635-15,900 നിലവാരത്തിലാകും നിഫ്റ്റിയൂടെ നീക്കങ്ങൾ. 15,900വരെ നിഫ്റ്റിയെ പിന്തുണച്ചേക്കാം. അതേസമയം, 15,635 നിലവാരത്തിന് താഴേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലനിൽക്കുന്ന ആഗോള-ആഭ്യന്തര കാരണങ്ങൾ ഹ്രസ്വകാലത്തേയ്ക്കെങ്കിലും വിപണിയിൽ ബലഹീനതയാണ് പ്രകടമാക്കുന്നത്. പുറത്തുവരനാനിരിക്കുന്ന പാദഫലങ്ങളിൽ കണ്ണുംനട്ട്, സാഹചര്യങ്ങൾ വിലയിരുത്തി, തിരുത്തലുണ്ടായാൽ മികച്ച ഓഹരികളിൽ പ്രവേശിക്കാനുള്ള അവസരമായി അതിനെ കാണുകയാണ് ചെയ്യേണ്ടത്.

from money rss https://bit.ly/3yIBDMa
via IFTTT

Friday, 9 July 2021

ഐപിഒയ്ക്കുമുമ്പെ പേടിഎമ്മിന്റെ തലപ്പത്തുനിന്ന് ഉന്നതരുടെ കൊഴിഞ്ഞുപോക്ക്

ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമ്മിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയർന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനംവിട്ടത്. പ്രസിഡന്റ് അമിത് നയ്യാർ, ചീഫ് എച്ച്ആർ ഓഫീസർ രോഹിത് താക്കൂർ ഉൾപ്പടെയുള്ളവരാണ് രാജിവെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഗോൾഡ്മാൻ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാർ 2019ലാണ് പേടിഎം ബോർഡിൽ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകൾക്ക് തുടക്കമിടാൻ ചുക്കാൻപിടിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതോടെ പേടിഎമ്മിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുർ ഡിയോറമാത്രമാണ്. അക്സഞ്ചറിലെ എച്ച്ആർ വിഭാഗം തലവനായിരുന്നു എച്ച്ആറിന്റെ ചുമതലയുണ്ടായിരുന്ന താക്കൂർ. മൈക്രോസോഫ്റ്റ്, ജിഇ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

from money rss https://bit.ly/3APF9WU
via IFTTT

ചിപ്പ് ക്ഷാമം രൂക്ഷം: വാഹന, മൊബൈൽ ഫോൺ ഉത്പാദനത്തെ ബാധിക്കുന്നു

മുംബൈ: ആഗോളവിപണിയിൽ രൂക്ഷമായ അർധചാലക-ചിപ്പ് ക്ഷാമം രാജ്യത്തെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗാർഹികോപകരണ, വാഹന ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. കോവിഡ് രണ്ടാംതരംഗം തടയാനേർപ്പെടുത്തിയ ലോക് ഡൗണുകളിൽ അയവുവന്നതോടെ ഇവയുടെ വിൽപ്പന ഉയർന്നിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ച് ഉത്പാദനം നടത്താൻ കമ്പനികൾക്കാകുന്നില്ല. ഇന്ത്യയിൽ ഈ മാസം സ്മാർട്ട്ഫോൺ വിതരണം 70 ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. ആപ്പിൾ, എച്ച്.പി., ലെനോവോ, ഡെൽ, ഷവോമി, വൺപ്ലസ്, റിയൽമി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, ഉത്സവ സീസൺ മുൻനിർത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് റിയൽമി ഇന്ത്യ-യൂറോപ്പ് സി.ഇ.ഒ. മാധവ് സേത്ത് അറിയിച്ചു. 80 ശതമാനം വിതരണം നിർവഹിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർ ഉത്പാദനമേഖലയാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗം. കോവിഡിനുശേഷമുള്ള വർധിച്ച ആവശ്യം നിറവേറ്റാൻ കമ്പനികൾക്കുകഴിയുന്നില്ല. ഉത്പാദനശേഷി പൂർണമായി വിനിയോഗിക്കാനാകുന്നില്ലെന്നതാണ് തിരിച്ചടി. പത്തു മുതൽ 15 ശതമാനം വരെ ഉത്പാദനനഷ്ടമുണ്ടാകുന്നതായാണ് കമ്പനികൾ നൽകുന്ന വിവരം. ഫോർഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ഇതു ബാധിച്ചു. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു.

from money rss https://bit.ly/3wFL8ud
via IFTTT

തെലങ്കാന ക്ഷണിച്ചതോടെ കിറ്റെക്‌സിന്റെ ഓഹരിവില 20 ശതമാനം കുതിച്ചു

കൊച്ചി: തെലങ്കാന സർക്കാരിന്റെ ക്ഷണം ലഭിച്ചത് വിവാദച്ചുഴിയിൽ നിന്ന കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരിവിലയിൽ കുതിപ്പുണ്ടാക്കി. വ്യാഴാഴ്ചത്തെക്കാൾ 19.97 ശതമാനം (23.45 രൂപ) വില ഉയർന്ന് 140.85 രൂപയിലാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വെള്ളിയാഴ്ച കിറ്റെക്സ് ഓഹരി വില അവസാനിച്ചത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ബോംബേ സ്റ്റോക് എക്സ്ചേഞ്ചിൽ 140.85 രൂപ വരെയെത്തിയശേഷം 140.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ടിടത്തും 'അപ്പർ സർക്യൂട്ട്' (ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയർന്ന വില) രേഖപ്പെടുത്തി. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 935 കോടി രൂപയായി.ഇക്കഴിഞ്ഞ ഏപ്രിലിൽ 91.75 രൂപ മാത്രമായിരുന്ന ഓഹരി വില മൂന്നുമാസം കൊണ്ട് 54 ശതമാനമാണ് കുതിച്ചുയർന്നത്.കുഞ്ഞുടുപ്പുകളുടെ നിർമാണ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിറ്റെക്സ് ഗാർമെന്റ്സ്. സമ്പൂർണ കയറ്റുമതി സ്ഥാപനമാണ് ഇത്. തുടർച്ചയായി വിവിധ വകുപ്പുകളുടെ പരിശോധനകളിൽ മനംമടുത്താണ് 3,500 കോടി രൂപയുടെ വികസന പദ്ധതികളിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. ഇത് വാർത്തയായതോടെയാണ് തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അങ്ങോട്ടേക്ക് ക്ഷണിച്ചത്.

from money rss https://bit.ly/3r7tiin
via IFTTT

നിഫ്റ്റി 15,700ന് താഴെ ക്ലോസ് ചെയ്തു: സെൻസെക്‌സിലെ നഷ്ടം 182 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. കോവിഡിന്റെ ഡെൽറ്റ വേരിയന്റ് പടരുന്നത് ഏഷ്യൻ വിപണികളെയെല്ലാം സമ്മർദത്തിലാക്കി. സെൻസെക്സ് 182.75 പോയന്റ് നഷ്ടത്തിൽ 52,386.19ലും നിഫ്റ്റി 38.10 പോയന്റ് താഴ്ന്ന് 15,689.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ മെറ്റൽ, റിലയാൽറ്റി എന്നിവ രണ്ടുശതമാനത്തോളം ഉയർന്നു. ഓട്ടോ, ഐടി, എനർജി, ബാങ്ക് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4-0.6ശതമാനം നേട്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോളറിനെതിരെ 74.63 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.71 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. 74.56-74.68 നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

from money rss https://bit.ly/2Vl08jX
via IFTTT

പാൻഡമിക് ബോണസ്: മൈക്രോസോഫ്റ്റ്‌ ജീവനക്കാർക്ക് 1.12 ലക്ഷം രൂപ ലഭിക്കും

പാൻഡമിക് ബോണസായി ടെക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1,500 ഡോളർ(1.12 ലക്ഷം രൂപ) നൽകുന്നു. 1,75,508 ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും. 2021 മാർച്ച് 31നോ അതിനുമുമ്പോ ജോലിയിൽ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാർക്കും പാൻഡമിക് ബോണസ് നൽകുമെന്നാണ് സർക്കുലർവഴി അറിയിച്ചിട്ടുള്ളത്. പാർട് ടൈം ജോലിക്കാരും മണിക്കർ അനുസരിച്ച് ജോലി ചെയ്യുന്നവരും ബോണസിന് അർഹരാണ്. 2000 കോടി ഡോറളാണ് ബോണസായി മൊത്തംചെലവാക്കുക. കോർപറേറ്റ് ഭീമന്റെ രണ്ടുദിവസത്തെ ലാഭത്തിന് തുല്യമാണ് ഈതുക. ഫേസ്ബുക്ക് അടുത്തയിടെ 45,000 ജീവനക്കാർക്ക് പാൻഡമിക് ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോണാകട്ടെ മുൻനിര ജീവനക്കാർക്ക് 300 ഡോളർ മൂല്യമുള്ള ഹോളിഡേ ബോണസ് നൽകി.

from money rss https://bit.ly/36rmO4y
via IFTTT

നേരിയ ആശ്വാസം: തുടർച്ചയായ വർധനവിനുശേഷം വെള്ളിയാഴ്ച പെട്രോളിന് വിലകൂടിയില്ല!

സമീപ ദിവസങ്ങളിൽ വർധനയുണ്ടാകില്ലെന്ന് സൂചന നൽകി ഏറെക്കാലത്തിനുശേഷം പെട്രോൾ, ഡീസൽ വിലകൂടാത്ത ഒരുദിവസം വന്നെത്തി. ആഗോള വില വിശകലനംചെയ്തശേഷമെ ഇനിയൊരു വർധനവുണ്ടാകൂ എന്നാണ് എണ്ണ വിപണന കമ്പനികളിൽനിന്നുള്ള സൂചന. ആഗോള വിപണിയിൽ അംസ്കൃത എണ്ണവില ബാരലിന് 77 ഡോളർ കടന്നശേഷം നേരിയതോതിൽ കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികൂടി ജനങ്ങൾക്കുമേൽ പതിച്ചപ്പോൾ രാജ്യത്തെ എല്ലായിടങ്ങളിലും 100 രൂപയിലധികമായി ഒരു ലിറ്റർ പെട്രോൾ വില. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 100.56 രൂപ നൽകണം ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ. ഡീസലിനാകട്ടെ 89.62 രൂപയും. രാജ്യത്തൊരിടത്തും വെള്ളിയാഴ്ച ഇന്ധനവില കൂടിയിട്ടില്ല. മെയ് ഒന്നിന് ലിറ്ററിന്(ഡൽഹി) 90.40 രൂപയിൽനിന്നാരംഭിച്ച പെട്രോൾ വിലയാണ് 100 കടന്നിരിക്കുന്നത്. 69 ദിവസംകൊണ്ടുണ്ടായ വർധന 10.16 രൂപ. ഡീസൽ വിലയാകട്ടെ ലിറ്ററിന് 8.89 രൂപ കൂടി 89.62 രൂപയിലുമെത്തി. വിലയിൽ അടുത്തദിവസങ്ങളിൽ നേരിയ കുറവുണ്ടായാക്കാം. അതേസമയം, ഈ ആശ്വാസദിനങ്ങൾ എത്രനീളും എന്നകാര്യത്തിൽ സംശയത്തിന് വകയില്ല. 100ലെത്തിയതിന്റെ പ്രധാനകാരണം ആഗോള വിലയിലെ വർധനവല്ല, രാജ്യത്തെ നികുതി വർധനവാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ ചെറിയ ചാഞ്ചാട്ടംപോലും പൊതുജനത്തിനുമേൽ ഇനിയും ആഘാതമുണ്ടാക്കും.

from money rss https://bit.ly/36mstZF
via IFTTT

Thursday, 8 July 2021

സെൻസെക്‌സിൽ 193 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: രണ്ടാം ദിവസവും നഷ്ടംനേരിട്ട് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയുടെ നഷ്ടത്തിനുപിന്നിൽ. സെൻസെക്സ് 193 പോയന്റ് നഷ്ടത്തിൽ 52,375ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 15,666ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, സൺ ഫാർമ, ഐടിസി, റിലയൻസ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഡെൽറ്റ കോർപ്, എക്സൽ റിയാൽറ്റി, ഇന്റഗ്രേറ്റഡ് കാപിറ്റൽ സർവീസസ് തുടങ്ങിയ കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3jXmAtR
via IFTTT

ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ ‘ഡിജിറ്റൽ കളി’

പഴയന്നൂർ: ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ 'ഡിജിറ്റൽ കളി'യും. ഇന്ധനവിലവർധനയിൽ ആളുകൾ നട്ടംതിരിയുന്നതിനിടയിലാണ് പെട്രോൾ പമ്പുകളിലെ മറിമായം. ഇന്ധനം നിറയ്ക്കുമ്പോൾ മീറ്ററിൽ, പെട്ടെന്നാരും ശ്രദ്ധിക്കാത്ത കണക്കിലെ കളിയാണ് പരാതിക്ക് കാരണം. കഴിഞ്ഞദിവസം തിരുവില്വാമലയിൽ സംഭവിച്ചത് അതുതന്നെ. ഡീലർക്കും പ്രശ്നം ഇതേ സാങ്കേതികപ്രശ്നം ഡീലർമാർക്കുമുണ്ട്. പെട്രോൾ വില 100 രൂപ 22 പൈസ ആയിരിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നതിന് ഒരു ലിറ്ററിന് 100 രൂപ നൽകിയാൽ മതിയാകും. മീറ്റർ പ്രകാരം 22 പൈസയാണ് ഉപഭോക്താവിന് ലാഭമുണ്ടാകുന്നത്. ഡീലർക്ക് നഷ്ടമാകുന്നത് 22 പൈസയും. പമ്പുകളിലെ'മീറ്റർകളി' ഇങ്ങനെ 99.87 രൂപ വിലയുള്ളപ്പോൾ 200 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഒരാൾക്ക് ലഭിക്കുന്നത് രണ്ട് ലിറ്ററാണ്. 26 പൈസ നഷ്ടം. കണക്കുപ്രകാരം 2.0026 ലിറ്റർ ലഭിക്കണം. 26 പൈസയുടെ പെട്രോളില്ല. പരാതിയിൽ ഇക്കാര്യമാണ് തിരുവില്വാമലയിലെ തൊണ്ടിയിൽ രാധാകൃഷ്ണൻ ഉന്നയിച്ചത്. ദിവസവും 26 പൈസയും 35 പൈസയും ഇന്ധനവില വർധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ ഡിജിറ്റൽ ഊറ്റാണോ പെട്രോൾ പമ്പുകളിൽ നടക്കുന്നതെന്നാണ് പൊതുവിലുയരുന്ന ചോദ്യം. പരാതിപ്പെട്ടതനുസരിച്ച് തിരുവില്വാമലയിലെ പെട്രോൾ പമ്പിൽ താലൂക്ക് സപ്ലൈ ഓഫീസറെത്തി പരിശോധന നടത്തിയിരുന്നു. പെട്രോളിയം കമ്പനികൾ മീറ്ററിൽ സെറ്റുചെയ്തിരിക്കുന്നത് കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ്. മാറ്റം വരുത്താനോ കൃത്രിമം കാണിക്കാനോ പെട്ടെന്നാർക്കും കഴിയുകയുമില്ല. മീറ്ററുകളിൽ ലിറ്റർ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയിൽ ദശാംശത്തിനുശേഷം രണ്ട് സംഖ്യകൾ രേഖപ്പെടുത്താനേ കഴിയുകയുള്ളൂ. അതായത്, അമ്പത് പൈസയിൽ താഴെയുള്ള പൈസ രേഖപ്പെടുന്നില്ല. ഇതാണ് ഉപഭോക്താവിന് നഷ്ടമുണ്ടാക്കുന്നത്. റിപ്പോർട്ട് നൽകും കൂടുതൽ തുകയ്ക്ക് ഇന്ധനം നിറയ്ക്കുമ്പോൾ നഷ്ടം ഡീലറും കുറഞ്ഞ തുകയ്ക്ക് അടിക്കുമ്പോൾ നഷ്ടം ഉപഭോക്താവും വഹിക്കേണ്ടതായി വരുന്നു. ജില്ലാ സപ്ലൈ ഓഫീസർ വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. -ജോസി ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർ അളവിൽ കുറവില്ല നിശ്ചിത തുകയ്ക്ക് ഇന്ധനമടിക്കുമ്പോഴേ ഈ വ്യത്യാസം വരുന്നുള്ളൂ. സാങ്കേതികപ്രശ്നമേയുള്ളൂ. ലാഭവും നഷ്ടവും ഡീലർക്കും ഉപഭോക്താവിനും ഉണ്ടാകുന്നില്ല. അളവിലും കുറവുണ്ടാകുന്നില്ല. -ടി.ടി. സുരേഷ്, ഏരിയാ മാനേജർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

from money rss https://bit.ly/36qzMze
via IFTTT

ആഗോള സമ്മർദത്തിൽ വിപണി: നിഫ്റ്റി 15,750ന് താഴെ, സെൻസെക്‌സിൽ നഷ്ടം 485 പോയന്റ്

മുംബൈ: ആഗോള തലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ സൂചികകളിലും പ്രകടമായി. കഴിഞ്ഞ ദിവസത്തെനേട്ടം അപ്പാടെ ഇല്ലാതാക്കി ഒരുശതമാനത്തോളം നഷ്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംവർധനവുണ്ടാകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.രണ്ടാംതരംഗത്തിൽനിന്ന് സമ്പദ്ഘടനകൾ തിരിച്ചുവരുന്ന സമയത്താണ് വീണ്ടും ആശങ്ക. യുഎസ് ഫെഡ് റിസർവ് ബോണ്ട് വാങ്ങൽ നടപടികളുമായി മുന്നോട്ടപോകുന്നതിന്റെ സൂചനകളും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 485.82 പോയന്റ് നഷ്ടത്തിൽ 52,568.94ലിലും നിഫ്റ്റി 151.80 പോയന്റ് താഴ്ന്ന് 15,727.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാം ദിവസവും ടാറ്റ മോട്ടോഴ്സ് തകർച്ചനേരിട്ടു. ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ഐഷർ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടം നിലനിർത്താനായില്ല.

from money rss https://bit.ly/3yyKC2j
via IFTTT

പാരീസിലെ ആസ്തികൾ മരവിപ്പിച്ചതായി അറിയിപ്പില്ല: നിയമ നടപടികളുമായി മുന്നോട്ടുപോകും

സർക്കാരിന്റെ പാരീസിലുള്ള 20 ആസ്തികൾ കണ്ടുകെട്ടാൻ കെയിന് എനർജിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയിൽനിന്ന് അറിയിപ്പൊന്നും ലിഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. നികുതി തർക്കകേസുമായി ബന്ധപ്പെട്ട് 1.7 ബില്യൺ ഡോളർ ഈടാക്കുന്നതിനാണ് യുകെയിലെ ഓയിൽ കമ്പനിയായ കെയിൻ എനർജി സർക്കാരിന്റെ ഉടമസ്ഥയിലുള്ള സ്വത്തുകൾ മരവിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കോടതിയുടെ അറിയിപ്പ് ലഭിച്ചാൽ രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇതുസംബന്ധിച്ച് 2020 ഡിസംബറിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. പ്രശ്നം പരിഹരിക്കുന്നതിന് കെയിൻ എനർജി സിഇഒയും പ്രതിനിധികളും ചർച്ചക്കായി സർക്കാരിനെ സമീപിച്ചതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

from money rss https://bit.ly/3xq7lO1
via IFTTT

Wednesday, 7 July 2021

ഇന്ധന വിലവർധന എങ്ങനെയാണ് സമ്പദ്ഘടനയുടെ നടുവൊടിക്കുന്നത്?

സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് തടസ്സമായി രാജ്യത്തെ വിലക്കയറ്റ നിരക്കുകൾ കുതിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വിലക്കയറ്റത്തിന്റെ സൂചിക മുകളിലേയ്ക്കാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് തയ്യാറായിക്കഴിഞ്ഞു. ഉപഭോക്തൃ വിലസൂചികയനുസരിച്ച് കണക്കാക്കുന്ന പണപ്പെരുപ്പ നിരക്ക് ഇന്ത്യയിൽ മെയ് മാസം 6.30 ശതമാനമായിരുന്നു. വിലക്കയറ്റ ഘടനയിലെ മുകൾത്തട്ട് പരിധി 6 ശതമാനമായിരിക്കെയാണ് അതിനെയും മറികടന്നുള്ള വർധന. ലോക്ഡൗണും മറ്റുനിയന്ത്രണങ്ങളുംമൂലം വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളാണ് വിലവർധനവിന്റെ പ്രധാന കാരണം. കഴിഞ്ഞവർഷം ഏപ്രിലിൽ വിലക്കയറ്റ നിരക്ക് 7.22 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ ഇതേ മാസത്തെ മൊത്തവില സൂചിക 1.57 ശതമാനം വിപരീത വളർച്ചയാണു കാണിച്ചത്. ഇപ്പോൾ വലക്കയറ്റ സമ്മർദ്ദം മൊത്തവില നിലവാരത്തേയും ബാധിച്ചിട്ടുണ്ട്. 2021 മെയ് മാസം മൊത്തവില സൂചികയിൽ 13 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. 2020 മെയ്മാസം -3.37 ശതമാനമായിരുന്ന മൊത്തവില സൂചിക ഇരട്ട അക്കത്തിലേക്കു കുതിക്കാനിടയാക്കിയത് അടിത്തറയിൽ ഉണ്ടായ താഴ്ച കാരണമാണ്. എണ്ണവിലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന വിലകൾ വർധിക്കാൻ വലിയതോതിൽ കാരണമായിട്ടുണ്ട്. മൊത്തവില സൂചികയിലെ വിവധഘടകങ്ങൾ അപഗ്രഥിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. ഉദാഹരണത്തിന് അസംസ്കൃത എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും വിലയിൽ 56.06 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെയപേക്ഷിച്ച് 2021 മെയ്മാസം ധാതു എണ്ണകളുടെ വിലയിൽ 81.16 ശതമാനം വളർച്ചയുണ്ടായി. ഈ പശ്ചാത്തലത്തിൽ എണ്ണവില വർധനയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മൊത്തത്തിൽ ചൂടുപിടിപ്പിക്കാൻ കെൽപുണ്ടെന്നു മനസിലാക്കി ഇരട്ടി ജാഗ്രത പുലർത്തേണ്ടതുണ്ട്. എണ്ണവില വർധനവിന്റെ പ്രത്യാഘാതങ്ങൾ പലതാണ്. ഗതാഗത ചെലവുകളുടെ വർധന, അസംസ്കൃത ഉൽപന്നങ്ങളുടെ വിലക്കയറ്റം, ഭക്ഷ്യ വിലക്കയറ്റം തുടങ്ങി വിവധ രംഗങ്ങളിൽ വിലകുതിക്കാൻ ഇതിടയാക്കും. ചില്ലറ വിപണനരംഗത്തും വിലക്കയറ്റത്തിന് ഇന്ധനവിലയിലെ വർധനവ് കാരണമാകുന്നുണ്ട്. അതായത് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികൾ കൂടുതൽ പണം നൽകേണ്ടിവരികയാണ്. വിലക്കയറ്റ നിരക്ക് 4 ശതമാനം, +/2 ശതമാനം എന്ന ലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുന്ന റിസർവ് ബാങ്ക് വലിയ ആശയക്കുഴപ്പമാകും നേരിടേണ്ടിവരിക. വളർച്ചാ നിരക്കുവർധനയെ സഹായിക്കുന്നതിനൊപ്പം വിലക്കയറ്റ നിരക്കും നിയന്ത്രിക്കുന്നതിനുള്ള വഴികൾ റിസർവ് ബാങ്ക് കണ്ടെത്തേണ്ടി വരും. വിലക്കയറ്റനിരക്കിലെ വർധന, ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉൽപാദന നിശ്ചലതയും നാണയപ്പെരുപ്പവും നേരിടുകയാണോ എന്ന സംവാദത്തിലേക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചിട്ടുണ്ട്. ആഭ്യന്തര സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിലായിരിക്കേ പലിശനിരക്കു വർധിപ്പിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടിവരും. പണപ്പെരുപ്പനിരക്ക് ഇന്നത്തെ ഉയരത്തിൽ തുടർന്നാൽ സമ്പദ് വ്യവസ്ഥയിൽ യഥാർത്ഥ പലിശനിരക്ക് വിപരീതമായിത്തീരും. ഇന്ധന വിലവർധനയുടെ വിപരീത ഫലങ്ങൾ വീണ്ടെടുപ്പിന്റെ പാതയിൽ നീങ്ങുന്ന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചേടത്തോളം താങ്ങാവുന്നതല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് വിലകുറയ്ക്കാൻ അതിവേഗശ്രമം ഉണ്ടായേതീരൂ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/36l54ro
via IFTTT

സൊമാറ്റോ ഐപിഒ ജൂലായ് 14 മുതൽ: ഓഹരി വില 70-72 രൂപ

ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ ഐപിഒ ജൂലായ് 14ന് തുടങ്ങും. പ്രാഥമിക ഓഹരി വില്പനയിലൂടെ 9,375 കോടി രൂപയാണ് കമ്പനി സമാഹരിക്കാനൊരുങ്ങുന്നത്. ഓഹരിയൊന്നിന് 70-72 രൂപ നിരക്കിലാകും വിലനിശ്ചയിക്കുക. നേരത്തെ 7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെതുടർന്നാണ് ഇഷ്യു സൈസ് വർധിപ്പിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപംനടത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്ജ് ഓഫർ ഫോർ സെയിൽവഴി 700 കോടി യുടെ നിക്ഷേപം തിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈതുക 375 കോടിയായി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ഇൻഫോ എഡ്ജി(18.55%), ഉബർ(9.13%), അലിപേ(8.33%), ആന്റ് ഫിൻ(8.20%), ടൈഗർ ഗ്ലോബൽ(6%), സ്വെക്വേയ ക്യാപിറ്റൽ (5.98%), സഹസ്ഥാപകനായ ദീപീന്ദർ ഗോയൽ (5.51%) തുടങ്ങിയവരാണ് നിലവിൽ കമ്പനിയിലുള്ള പ്രധാന നിക്ഷേപകർ. നിലവിൽ 55,000-60000 കോടി രൂപയാണ് കമ്പനിയുടെ മൂല്യംകണക്കാക്കിയിട്ടുള്ളത്.

from money rss https://bit.ly/3yzz2E5
via IFTTT

നേട്ടമില്ലാതെ സൂചികകൾ: സെൻസെക്‌സ് 53,000ന് മുകളിൽതന്നെ

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെൻസെക്സ് 4 പോയന്റ് നേട്ടത്തിൽ 53,058ലും നിഫ്റ്റി 8 പോയന്റ് താഴ്ന്ന് 15,871ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ബജാജ് ഓട്ടോ, ടൈറ്റാൻ, എസ്ബിഐ, ഭാരതി എയർടെൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് പാദഫലം വ്യാഴാഴ്ച പുറത്തുവിടും. കോവിഡിന്റെ രണ്ടാംതരംഗം ഐടി മേഖലയെ ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ മികച്ച പ്രവർത്തനഫലമാകും പുറത്തവരികയെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

from money rss https://bit.ly/3AIfdMW
via IFTTT

വസ്ത്രവ്യാപാര മേഖല പ്രതിസന്ധിയിൽ

കൊച്ചി:സംസ്ഥാനത്തെ വസ്ത്രവ്യാപാര മേഖല കഴിഞ്ഞ അഞ്ചു വർഷക്കാലമായി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ. നോട്ട് നിരോധനം, തയ്യാറെടുപ്പുകളില്ലാതെ നടപ്പാക്കിയ ജി.എസ്.ടി., നിപ, രണ്ട് മഹാ പ്രളയങ്ങൾ, കോവിഡ് എന്നിങ്ങനെ തുടർച്ചയായി നേരിട്ട പ്രതിസന്ധികൾ മേഖലയെ അക്ഷരാർത്ഥത്തിൽ തളർത്തിയിരിക്കുകയാണ്. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വലിയൊരു ജനവിഭാഗം ഭാവി സംബന്ധിച്ച ആശങ്കയിലാണൈന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന 90 ശതമാനത്തിലധികം സ്ഥാപനങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നതായി അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമേ സാമ്പത്തികമായി സുരക്ഷിതമാണെന്ന് പറയാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ, വിവാഹ സീസണുകളെയും മറ്റ് ആഘോഷങ്ങളെയും ആശ്രയിച്ചാണ് ടെക്സ്റ്റൈൽസ് വില്പനയുടെ 90 ശതമാനവും നടക്കുന്നത്. സീസൺ മുന്നിൽ കണ്ട് സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങൾ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതോടെ വിൽക്കാനാകാതെ വരികയും മാസങ്ങൾ കഴിഞ്ഞ് കട തുറക്കുമ്പോൾ ഡെഡ് സ്റ്റോക്കാകുകയും ചെയ്യുന്നു. ഈ അവസരം മുതലെടുത്ത് ലാഭമുണ്ടാക്കുന്നത് ഓൺലൈൻ സ്റ്റോറുകളാണെന്നും വ്യാപാരികൾ പറയുന്നു. ഈ പ്രതിസന്ധികൾ കണക്കിലെടുത്ത് ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും ഉപജീവനം ഉറപ്പാക്കിക്കൊണ്ടുള്ള പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

from money rss https://bit.ly/3hEYp0s
via IFTTT

സെൻസെക്‌സ് 53,000ന് മുകളിൽ ക്ലോസ് ചെയ്തു: ടാറ്റ സ്റ്റീൽ 5% നേട്ടമുണ്ടാക്കി

മുംബൈ: തുടക്കത്തിലെ തളർച്ചയിൽനിന്നുയർന്ന് സൂചികകൾ. സെൻസെക്സ് 193.58 പോയന്റ് ഉയർന്ന് 53,054.76ലും നിഫ്റ്റി 61.40 പോയന്റ് നേട്ടത്തിൽ 15,879.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലിനെക്കൂടാതെ ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടൈറ്റാൻ കമ്പനി, ഒഎൻജിസി, മാരുതി സുസുകി, എസ്ബിഐ ലൈഫ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. റിയാൽറ്റി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗം ഓഹരികൾ സമ്മർദംനേരിട്ടു. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 193 pts, ends above 53,000

from money rss https://bit.ly/3wo1nfh
via IFTTT

വിലകുറഞ്ഞ സ്മാർട്‌ഫോൺ നിർമിക്കാൻ നിർമാതാക്കളെതേടി ജിയോ

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോൺ ജിയോഫോൺ നെക്സ്റ്റ് നിർമിക്കുന്നതിന് പ്രാദേശിക, ആഗോള കമ്പനികളെ ജിയോ സമീപിച്ചതായി റിപ്പോർട്ട്. സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയയ ഫ്ളെക്സ്, കാർബൺ മൊബൈൽ ഫോണുകളുടെ നിർമാതാക്കളായ യുടിഎൽ എന്നീ കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ചർച്ച അവസാനഘട്ടത്തിലാണെന്നും ഇന്ത്യയിലുളള പ്ലാന്റുകളിലായും ഫോൺ നിർമിക്കുകയെന്നും ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അതേസമയം, കമ്പനികൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ഈയിടെ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും വിലകുറഞ്ഞ സ്മാർട്ഫോൺ സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. 5000 രൂപക്കുതാഴെയാകും വിലയെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. 50കോടി പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഫോൺ നെക്സ്റ്റ് അവതരിപ്പിക്കുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോ പുതിയ ഫോൺ വികസിപ്പിക്കുന്നത്. ഇന്ത്യൻ ഭാഷകളിലേയ്ക്ക് വിവർത്തനംചെയ്യാനുള്ള സൗകര്യം, മികച്ച ക്യാമറ, ഓഗ്മന്റഡ് റിയാൽറ്റി തുടങ്ങിയ സവിശേഷതകൾ ഫോണിലുണ്ടാകുമെന്നും വർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/2UuSAed
via IFTTT

Tuesday, 6 July 2021

പാഠം 132| ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ മൂലധനേട്ട നികുതി എങ്ങനെ മറികടക്കാം

ഓഹരിയിലും ഓഹരി അധിഷ്ഠിത പദ്ധതികളിലമുള്ള നിക്ഷേപത്തിലെ നേട്ടത്തിന് നികുതിയുണ്ടോ? ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുകയും ഇടക്കിടെ ലാഭമെടുക്കുകയുംചെയ്യുന്ന, ഹൈദരാബാദിലെ ഐടി പ്രൊഫഷണലായ അരുൺ ഇതുവരെ നികുതിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒരുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താൽ നികുതിയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ദീർഘകാല മൂലധനനേട്ട നികുതിയെക്കുറിച്ച് നിക്ഷേപ പാഠത്തിൽനിന്ന് അറിഞ്ഞപ്പോഴാണ് അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോയെന്നന്വേഷിച്ചത്. ബെഗളുരുവിൽനിന്ന് ധന്യയും ഷാർജയിൽനിന്ന് വിനീതും ഇതേ ആവശ്യംതന്നെ ഉന്നയിച്ചു. പ്രാവാസികൾ വൻതോതിൽ നികുതി കൊടുക്കേണ്ടിവരുമെന്നായിരുന്നു വിനീതിന്റെ ധാരണ. ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്നുള്ള വരുമാനത്തെ ലാഭവിഹിതം, മൂലധനനേട്ടം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. മ്യൂച്വൽ ഫണ്ടിലെതന്നെ ഓഹരി അധിഷ്ഠിത പദ്ധതികൾക്കുള്ള നികുതിയല്ല മറ്റു വിഭാഗത്തിലെ ഫണ്ടുകൾക്ക് ബാധകമാകുന്നത്. രണ്ട് കാറ്റഗറികളിലും ബാധകമായ ആദായ നികുതിയെക്കുറിച്ച് വിശദമാക്കാം. ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ 65ശതമാനമെങ്കിലും നിക്ഷേപംനടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ ഓഹരി അധിഷ്ഠിത പദ്ധതികൾക്ക് കീഴിലാണ് വരുന്നത്. 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകൾ, ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഈ വിഭാഗത്തിലാണ് വരിക. കൺസർവേറ്റീവ് ഹൈബ്രിഡ്, ഡെറ്റ് ഫണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട്, ഇന്റർനാഷണൽ ഫണ്ട് എന്നിവ രണ്ടാമത്തെ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. നികുതി നിരക്കുകൾ അറിയാം 12 മാസം കൈവശംവെച്ചശേഷം ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്ന് ലാഭമെടുത്താൽ ദീർഘകാല മൂലധനേട്ട(long term capital gain)മായാണ് കണക്കാക്കുക. വർഷത്തിൽ ഒരു ലക്ഷം രൂപവരെ ഇത്തരത്തിൽ ലാഭമെടുത്താൽ നികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള ആദായത്തിന് 10ശതമാനമാണ് നികുതി ബാധകമാകുക. 12 മാസത്തിന് താഴെ കൈവശംവെച്ചശേഷം ലാഭമെടുത്താൽ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കി 15ശതമാനമാനം നികുതിനൽകണം. 2018 ജനുവരി 31ന് മുമ്പാണ് നിക്ഷേപം നടത്തിയിട്ടുളളതെങ്കിൽ അതുവരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. 2018 ജനുവരി 31ലെ എൻഎവി അല്ലെങ്കിൽ വിലയാണ് ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കാൻ എടുക്കേണ്ടതെന്ന് ചുരുക്കം. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 2015 ഒക്ടോബർ 30ന് മൂന്നുലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. യൂണിറ്റിന് (എൻഎവി) 50 രൂപ പ്രകാരം 6000 യൂണിറ്റാണ് ലഭിച്ചിട്ടുണ്ടാകുക. 2020 ജനുവരി 15 നിക്ഷേപമെല്ലാം തിരിച്ചെടുത്തുവെന്ന് കരുതുക. നേട്ടം കണക്കാക്കേണ്ടത് ഇപ്രകാരമാണ്. 2018 ജനുവരി 31ലെ യൂണിറ്റ് വില: 60 രൂപ അന്നത്തെ നിക്ഷേപമൂല്യം: 60X6000=3,60,000 2020 ജനുവരി 15ലെ യൂണിറ്റ് വില: 80 രൂപ അതുപ്രകാരം നിക്ഷേപമൂല്യം: 4,80,000 രൂപ. മൂലധനനേട്ടം കണക്കാക്കേണ്ടത് ഇങ്ങനെ: 4,80,000-3,60,000= 1,20,000 രൂപ. ദീർഘകാല മൂലധനനേട്ടത്തിനുള്ള ഒരു ലക്ഷം രൂപ കിഴിച്ചാൽ ബാക്കിവരുന്നത് 20,000 രൂപയാണ്. അതിന് 10ശതമാനപ്രകാരം 2,000 രൂപയാണ് നികുതി നൽകേണ്ടത്. ഡെറ്റ്, ഗോൾഡ് തുടങ്ങിയ നിക്ഷേപങ്ങളുടെ കാര്യം പരിശോധിക്കാം. 36 മാസം, അതായത് മൂന്നുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താലാണ് ദീർഘകാല മൂലധനനേട്ടമായി പരിഗണിക്കുക. ഇത്തരം സാഹചര്യത്തിൽ ഇൻഡക്സേഷൻ ആനുകൂല്യം ലഭിക്കും. അതായത് നേട്ടത്തിൽനിന്ന് പണപ്പെരുപ്പ നിരക്ക് കുറച്ചശേഷം 20ശതമാനം നികുതി നൽകിയാൽമതിയാകും. ഇതിനായി എല്ലാവർഷവും കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് സർക്കാർ പുറത്തുവിടാറുണ്ട്. 36 മാസത്തിനുമുമ്പാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടമായാണ് പരിഗണിക്കുക. ആദായം മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ബാധകമായ സ്ലാബിനനുസരിച്ച് നികുതി നൽകുകയാണ് ചെയ്യേണ്ടത്. നഷ്ടംപരിഹരിക്കാനും അവസരമുണ്ട് ഹ്രസ്വകാല മൂലധനനേട്ടവും ദീർഘകാല മൂലധനനേട്ടവും രണ്ടായാണ് പരിഗണിക്കുകയെന്ന് വിശദമാക്കിയല്ലോ. നഷ്ടത്തിലാണ് നിക്ഷേപം തിരിച്ചെടുത്തതെങ്കിൽ അടുത്ത എട്ടുവർഷംവരെയുള്ള നേട്ടത്തോടൊപ്പം നഷ്ടം കുറവുചെയ്യാൻ അനുവദിക്കും. അതായത് കഴിഞ്ഞവർഷം ഓഹരി വിറ്റവകയിൽ 30,000 രൂപ നഷ്ടമാണ് ഉണ്ടായതെന്നുകരുതുക. ഈ വർഷമാകട്ടെ 1,50,000 രൂപ നേട്ടവും. കഴിഞ്ഞവർഷത്തെ നഷ്ടമായ 30,000 രൂപ കിഴിവ് ചെയ്തശേഷമുള്ള തുകയ്ക്കാണ് നികുതിനൽകേണ്ടത്. ഹ്രസ്വകാലയളവിലെ നേട്ടം ദീർഘകാലയളവിലെ നേട്ടവുമായി കുറവ് ചെയ്യാം അതേസമയം, ദീർഘകാല നേട്ടം ഹ്രസ്വകാലയളവിലെ നേട്ടവുമായി ക്രമീകരിക്കാൻ കഴിയില്ല. ലാഭവിഹിത നികുതി ഇൻകം ഫ്രം അദർ സോഴ്സസിൽ ഉൾപ്പെടുത്തിയാണ് ഡിവിഡന്റിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടത്. വർഷത്തിൽ ഒരുഫണ്ട് ഹൗസിന്റെ മൊത്തം പദ്ധതികളിൽനിന്ന് 5000 രൂപയിൽകൂടുതൽ തുക ലാഭവിഹതമായി ലഭിച്ചാൽ 10ശതമാനം കിഴിവ് ചെയ്തശേഷമാകും ലാഭവിഹിതം നിക്ഷേപകന് കൈമാറുക. പ്രവാസികൾക്കുള്ള നികുതി മൂലധന നേട്ടങ്ങൾക്ക് ബാധകമായ കാലയളവിനും നികുതി നിരക്കിനും എൻആർഐ എന്നോ റെസിഡന്റ് എന്നോ വ്യത്യാസമില്ല. എന്നാൽ, ഫണ്ടിൽനിന്ന് നിക്ഷേപം തിരിച്ചെടുക്കുമ്പോൾ മൂലധനനേട്ടത്തിന് പ്രവാസികളിൽനിന്ന് ഫണ്ട് ഹൗസ് ടിഡിഎസ് ഈടാക്കും. ദീർഘകാല മൂലധനനേട്ടത്തിനും ഹ്രസ്വകാല മൂലധനനേട്ടത്തിനും ബാധകമായ അടിസ്ഥാന ഇളവുകൾ പ്രവാസികൾക്ക് ലഭിക്കില്ല. 87എ പ്രകാരമുള്ള 12,500 രൂപയുടെ റിബേറ്റും ബാധകമാകില്ല. അതേസമയം, രാജ്യത്തുള്ള നിക്ഷേപകനാണെങ്കിൽ അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിന് റിബേറ്റ് ലഭിക്കുകയുംചെയ്യും. നികുതി ഒഴിവാക്കാനും മാർഗമുണ്ട് ഒരുവർഷത്തിൽക്കൂടുതൽകാലം നിക്ഷേപംനടത്തിയാൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് ഓരോ വർഷവും ഓരോ ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കുമല്ലോ. കുടുംബത്തിലെ ഓരോ വ്യക്തികൾക്കും ഇത്തരത്തിൽ ഒരു ലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി ആനുകൂല്യംലഭിക്കും. നികുതി ബാധകമായ വരുമാനം ഒരുവർഷം അഞ്ചുലക്ഷത്തിൽ കവിയാത്തവർക്ക് മറ്റ് നികുതിയിളവുകളിലുടെ മൂലധനനേട്ടം ക്രമീരിക്കാനും കഴിയും. വകുപ്പ് 87എ പ്രകാരമുള്ള 12,500 രൂപയുടെ റിബേറ്റും നേടാം. ഓഹരി അധിഷ്ഠിത പദ്ധതികളിലെ ദീർഘകാല മൂലധനനേട്ടത്തിന് വകുപ്പ് 87 എ ബാധകമാകില്ലെന്ന് ഓർക്കുക. നികുതി മറികടക്കാൻ വേറെയും മാർഗങ്ങളുണ്ട് ഒരു ലക്ഷം രൂപയുടെ മൂലധനനേട്ടമുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം തിരിച്ചെടുത്ത് അന്നുതന്നെ വീണ്ടും നിക്ഷേപിക്കുക. ഉദാഹരണത്തിന്, ഒരുവർഷം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ രണ്ടുലക്ഷമായെന്ന് കരുതുക. ഈതുക മൊത്തം തിരിച്ചെടുത്ത് അന്നുതന്നെ നിക്ഷേപിക്കുക. അപ്പോൾ രണ്ടുലക്ഷം രൂപയും നികുതിയില്ലാതെ മൂലധനമമായി മാറും. അടുത്തവർഷം ഈ രണ്ടുലക്ഷത്തിന്മേലുള്ള മുലധനനേട്ടത്തിനാകും നികുതി ബാധകമാകുക. ഇത്തരത്തിൽ വർഷാവർഷം ശ്രദ്ധയോടെ ഇതാവർത്തിച്ചാൽ നികുതി ബാധ്യത ഒരുപരിധിവരെ ബാധ്യത മറികടക്കാനാകും. ഭാവിയിൽ നിക്ഷേപം നിലനിർത്താൻ ഉദ്ദേശിക്കുന്ന ഫണ്ടിലാണ് ഇത്തരത്തിൽ പുനർനിക്ഷേപം നടത്തേണ്ടത്. പ്രകടനംമോശമാണെങ്കിൽ മികച്ച മറ്റ് ഫണ്ടുകളിലേയ്ക്ക് മാറാനും ഈ സാധ്യത ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പണം തിരിച്ചെടുക്കുന്ന അന്നുതന്നെ വീണ്ടും നിക്ഷേപംനടത്താൻ ശ്രദ്ധിക്കുക. ഒരേ ദിവസത്തെ എൻഎവിയിൽതന്നെ നിക്ഷേപം തുടരാൻ അത് സാഹയിക്കും. എളുപ്പത്തിൽ നിക്ഷേപം പിൻവലിക്കാനും വീണ്ടും നിക്ഷേപിക്കാനും ഓൺലൈനിലൂടെകഴിയും. ഇങ്ങനെചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, എസ്ടിടി എന്നീയിനങ്ങളിൽ ചെറിയ തുകമാത്രമാണ് നഷ്ടമാകുക. അതായത് ഒരു ലക്ഷം രൂപയ്ക്ക് അഞ്ചുരൂപമാത്രമാണ് സ്റ്റാമ്പ് ഡ്യൂട്ടിവരിക. എസ്ടിടി എല്ലാ നിക്ഷേപങ്ങൾക്കും ബാധകവുമല്ല. ഏറെക്കാലം നിക്ഷേപിച്ചശേഷം വീടുവാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ സെക്ഷൻ 54 എഫ് പ്രകാരം വൻതുകയുടെ ദീർഘകാലമൂലധനേട്ടം പ്രയോജനപ്പെടുത്താൻ കഴിയും. ഒരുവീടുള്ളവർക്ക് മറ്റൊരുവീട് വാങ്ങുന്നതിനും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ശ്രദ്ധിക്കേണ്ടമറ്റുകാര്യങ്ങൾ: നിക്ഷേപിക്കുംമുമ്പ് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിശകലനംനടത്തി യോജിച്ചതാണെന്ന് സ്വയംകണടെത്താൻ കഴിയില്ലെങ്കിൽ വിദഗ്ധരുടെ ഉപദേശംതേടുക. പ്രകടനംമോശമായാൽ വിറ്റൊഴിയാതെ തരമില്ലെന്ന സാഹചര്യം ഒഴിവാക്കാനാണിത്. പ്ലാൻ ചെയ്തതുപ്രകാരം മുന്നോട്ടുപോകാൻ കഴിയാത്തതും അതുമൂലമുള്ള അപ്രതീക്ഷിത വിറ്റൊഴിയലും നികുതി ബാധ്യത വർധിപ്പിച്ചേക്കാം. ഇടക്കിടെ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന രീതി ഒഴിവാക്കാം. ദീർഘകാല ലക്ഷ്യം നിറവേറ്റാനാണ് ഇക്വിറ്റി ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുന്നത്. യോജിച്ച കാറ്റഗറിയിലെ ഫണ്ടുകൾമാത്രം നിക്ഷേപിത്തിന് പരിഗണിക്കുക. ചുരുങ്ങിയത് അഞ്ചോ ഏഴോ വർഷത്തെ പ്രകടനംവിലയിരുത്തുക. കലണ്ടർവർഷത്തെ ആദായം പരിശോധിക്കുന്നതാകും ഉചിതം. വിപണിയുടെ കയറ്റ ഇറക്കങ്ങളിൽ ഫണ്ടിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് ഇതിലൂടെ കണ്ടെത്താൻ കഴിയും. ഇപ്പോൾ മികച്ച നേട്ടംനൽകിയിട്ടുളള ഫണ്ടുകൾ ഭാവിയിൽ നേട്ടം ആവർത്തിക്കണമെന്നില്ല. വർഷത്തിലൊരിക്കൽ ദീർഘകാല മൂലധനനേട്ടം എത്രയെന്ന് നോക്കാം. പ്രതീക്ഷയ്ക്കൊത്ത് ഫണ്ട് പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിൽ വിറ്റ് മികച്ച ഫണ്ടുകളിലേയ്ക്ക് മാറാം. സാമ്പത്തിക ലക്ഷ്യങ്ങൾക്കും ആസുത്രണത്തിനും അനുസരിച്ചുമാത്രമെ നിക്ഷേപം പിൻവലിക്കാവൂ. നികുതി ലാഭിക്കാൻ പിൻവലിച്ച നിക്ഷേപം മുകളിൽ വിശദമാക്കിയതുപോലെ മികച്ച ഫണ്ടാണെങ്കിൽ അതിൽതന്നെ നിക്ഷേപിക്കാം. feedbacks to: antonycdavis@gmail.com കുറിപ്പ്: നികുതിനൽകേണ്ടിവരുമെന്നുകരുതി മികച്ചനേട്ടത്തിന്റെ വഴികൾ ഉപേക്ഷിക്കുന്നവർ നിരവധിയാണ്. നികുതി നൽകാതെ സമ്പന്നനാകാനുള്ള മാർഗമാണ് ഇത്തരക്കാർ അന്വേഷിക്കുന്നത്. അതിലൂടെ ഭാവിയിൽ ലഭിച്ചേക്കാനിടയുള്ള നേട്ടംവേണ്ടെന്നുവെക്കുയാണ് ചെയ്യുന്നത്. എത്രത്തോളംനേട്ടമുണ്ടാക്കാൻ കഴിയുമെന്നതിനാണ് പ്രാധാന്യംനൽകേണ്ടത്. അതുകഴിഞ്ഞേ നികുതിക്ക് സ്ഥാനമുള്ളൂ. മുകളിൽ വിശദീകരിച്ചകാര്യങ്ങൾ മനസിലാക്കുക. മികച്ചനേട്ടമുണ്ടാക്കാൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/36mYcJS
via IFTTT

ഡിസ്ക്കൗണ്ട് മേളയുമായി കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി: കല്യാൺ ജൂവലേഴ്സ് രാജ്യത്തെമ്പാടുമുള്ള ഷോറൂമുകൾ സംസ്ഥാന ഗവൺമെൻറുകളുടെ നിർദ്ദേശങ്ങൾ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. തിരികെ വരുന്ന ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനൊപ്പം വൻ ഇളവുകളും ഓഫറുകളുമായി ബിഗ് ഡിസ്ക്കൗണ്ട് മേളയും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണങ്ങൾ വാങ്ങുമ്പോൾ ഉടൻ തന്നെ റെഡീം ചെയ്യാവുന്ന വൗച്ചറുകൾ വഴി നൂറുകോടി രൂപ മതിപ്പുള്ള വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ്ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഓഫറിന് ഒപ്പമുള്ള ഇളവുകളും സ്വന്തമാക്കാം. സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ25ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഡയമണ്ടിന്20ശതമാനം വരെയും ഇളവ് സ്വന്തമാക്കാം. അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ സ്റ്റോണിന്20ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ പ്രയോജനപ്പെടുത്തിയാൽ സ്വർണത്തിൻറെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിൻറെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ഉപയോക്താക്കൾക്കും ജീവനക്കാർക്കും സുരക്ഷിതമായ റീട്ടെയ്ൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കല്യാൺ ജൂവലേഴ്സ് വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തെർമൽ ഗൺ ഉപയോഗിച്ച് ശരീരതാപനില പരിശോധിക്കുകയും ഡബിൾ മാസ്ക് ധരിക്കുകയും ചെയ്യുന്നതിനൊപ്പം ഉപയോക്താക്കൾക്ക് സുരക്ഷാഗ്ലൗസുകൾ നല്കുകയും കൂടുതലായി സ്പർശിക്കുന്ന സ്ഥലങ്ങളിൽ ആഴത്തിലുള്ള ശുചീകരണവും അണുനശീകരണവും നടപ്പാക്കുകയും ചെയ്യും. സ്പർശനമില്ലാതെയുള്ള ബില്ലിംഗ് രീതിയും നടപ്പിലാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത റീട്ടെയ്ൽ അനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ആദ്യ മുൻഗണന എന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കോവിഡ് സേഫ്റ്റി പ്രോട്ടോക്കോൾ ഉറപ്പാക്കാൻ സേഫ് മെഷർ ഓഫീസർമാരെയും എല്ലാ ഷോറൂമുകളിലും നിയമിച്ചിട്ടുണ്ട്. ഓരോ പർച്ചേസിലും ഉപയോക്താക്കൾക്ക് എറ്റവുമധികം മൂല്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ ഇക്കാലത്ത് സ്വർണ്ണത്തിൻറെ വിലയിൽ വരുന്ന വ്യതിയാനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാൻ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ലാൻ സഹായകമാകും. ഈ ബിഗ് ഡിസ്കൗണ്ട് മേളയിൽ ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ഡിസ്കൗണ്ട് മേളഓഗസ്റ്റ് അവസാനം വരെ ഇന്ത്യയിലെ എല്ലാം ഷോറൂമുകളിലും തുടരും. സാമൂഹിക അകലം പാലിക്കുന്നതിൻറെ ഭാഗമായി കല്യാൺ ജൂവലേഴ്സ് ഒരുക്കിയിട്ടുള്ള ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം(www.kalyanjewellers.net/livevideoshopping/)ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ആഭരണ ശേഖരം കാണാവുന്നതാണ്. കല്യാൺ ജൂവലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിൻറെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. കല്യാൺ ജൂവലേഴ്സിൻറെ ഉപയോക്താക്കൾക്ക് ബ്രാൻഡിൻറെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധത,കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും.

from money rss https://bit.ly/2TA1rv7
via IFTTT

സ്വർണവില കൂടുന്നു: പവന് 35,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. ബുധനാഴ്ച പവന്റെ വില 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന്റെ വില 25 രൂപ വർധിച്ച് 4465 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2ശതമാനം കൂടി 1,800.42 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയിൽ മൂന്നാഴ്ചത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ വില. ഡോളർ നേരിയതോതിൽ ദുർബലമായതാണ് വിപണിയിൽ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.15ശതമാനം വർധിച്ച് 47,800 രൂപയുമായി. അഞ്ചുദിവസത്തിനിടെ 1,500 രൂപയുടെ വർധനവാണുണ്ടായത്.

from money rss https://bit.ly/3qVlMHd
via IFTTT

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് താഴെ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തിൽ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ഒഎൻജിസി, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചിക ഒഴികെയുള്ളവ നഷ്ടത്തിലാണ്. ഓട്ടോ സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. ഇൻഫോസിസിന്റെ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടും.

from money rss https://bit.ly/3dQvwNz
via IFTTT

ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് 9ശതമാനം താഴ്ന്നു

മുംബൈ: ദിനവ്യാപാരത്തിനിടെ റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകൾ അവസാനം നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 18.82 പോയന്റ് നഷ്ടത്തിൽ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ് ക്ഷാമം ലാൻഡ് റോവറിന്റെ ഉത്പാദനത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയെ ബാധിച്ചു. പത്തുശതമാനത്തോളമാണ് ഓഹരി വിലയിടിഞ്ഞത്. ഗ്ലാൻഡ് ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. അൾട്രടെക് സിമെന്റ്സ്, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് നഷ്ടംനേരിട്ടു. ഓഹരി വിപണി നഷ്ടംനേരിട്ടത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2VbztWS
via IFTTT

എട്ടുമാസത്തിനുശേഷം ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് താഴെയായി

എട്ടുമാസത്തിനിടെ ഇതാദ്യമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ജൂണിൽ ചരക്ക് സേവന നികുതിയിനത്തിൽ സർക്കാർ സമാഹരിച്ചത് 92,849 കോടി രൂപയാണ്. 2020 സെപ്റ്റംബറിനുശേഷം ഇതാദ്യമായാണ് വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തുന്നത്. കേന്ദ്ര ജിഎസ്ടിയിനത്തിൽ 16,424 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 20,397 കോടി രൂപയും ഐജിഎസ്ടിയിനത്തിൽ 49,079 കോടി രൂപയുമാണ് സമാഹരിച്ചത്. സെസായി 6,949 കോടി രൂപയും ലഭിച്ചതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, കഴിഞ്ഞവർഷം ഇതേകാലയളവിലെ വരുമാനവുമായി താരതമ്യംചെയ്യുമ്പോൾ രണ്ടുശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ വ്യാപാര ഇടപാടുകളാണ് ജൂൺ മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ കാര്യമായും പ്രതിഫലിക്കുക. കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യത്ത് പലയിടങ്ങളും വീണ്ടും ലോക്ഡൗണിലായതാണ് വരുമാനത്തെ ബാധിച്ചത്.

from money rss https://bit.ly/3xkz6Hv
via IFTTT

പത്തുവർഷത്തിനിടയിലെ മൂല്യമേറിയ ഐപിഒ: 16,600 കോടി സമാഹരിക്കാൻ പേടിഎം

പത്തുവർഷത്തിനിടെ ഏറ്റവും വലിയ ഐപിഒയുമായി പേടിഎം എത്തുന്നു. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് സ്ഥാപനം വിപണിയിൽനിന്ന് 16,600 കോടി(2.23 ബില്യൺ ഡോളർ)സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലായ് 12ലെ പ്രത്യേക പൊതുയോഗം കഴിഞ്ഞയുടനെ സെബിയുമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ വ്യാപാര പങ്കാളികളുമായി ചർച്ചചെയ്ത് 19,318 കോടി രൂപ(2.6 ബില്യൺ ഡോളർ)യായി ഐപിഒ മൂല്യം ഉയർത്താനും പദ്ധതിയിടുന്നുണ്ട്. അങ്ങനെയെങ്കിൽ കോൾ ഇന്ത്യ(3.3 ബില്യൺ ഡോളർ), റിലയൻസ് പവർ(2.4ബില്യൺ ഡോളർ) എന്നീ കമ്പനികളുടെ ഐപിഒയ്ക്കുശേഷം രാജ്യത്ത് പ്രഖ്യാപിക്കുന്ന ഏറ്റവുംവിലയ പ്രാരംഭ ഓഫറാകും പേടിഎമ്മിന്റേത്. നിലവിലുള്ള ഉടമകൾ ഓഫർ ഫോർ സെയിൽവഴി ഓഹരികൾ വിറ്റഴിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതുകഴിഞ്ഞ് 4,580 കോടി രൂപയാകും മൂലധനമായി സമാഹരിക്കുക. ചൈനയുടെ ആലിബാബക്കും ജപ്പാന്റെ സോഫ്റ്റ് ബാങ്കിനും പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ നിലവിലെ മൂല്യം 16 ബില്യൺ ഡോളറാണ്. ആന്റ് ഗ്രൂപ്പിനും ആലിബാബക്കുകൂടി 38ശതമാനവും സോഫ്റ്റ് ബാങ്കിന് 18.73ശതമാനവും ഇലവേഷൻ ക്യാപിറ്റ(സെയ്ഫ്പാർട്ടണേഴ്സ്)ലിന് 17.65ശതമാനവുംഉമടസ്ഥാവകാശമാണ് പേടിഎമ്മിലുള്ളത്. സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ സ്റ്റാർട്ടപ്പുകളും ഈവർഷംതന്നെ ഐപിഒയുമായെത്തും.

from money rss https://bit.ly/3jJXpdZ
via IFTTT

Monday, 5 July 2021

സ്വർണവില അഞ്ചുദിവസത്തിനിടെ കൂടിയത് 520 രൂപ

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന വിലയിൽ ചൊവാഴ്ച 80 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 35,520 രൂപയായി. 4440 രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വർധിച്ചത്. ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലെത്തി. എന്നിരുന്നാലും നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. ഭാവിയിൽ പലിശ കൂട്ടേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി സംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.3ശതമാനം ഉയർന്ന് 47,445 രൂപയിലെത്തി. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3wqkqWk
via IFTTT

നാഷണൽ ഹൈവേ അതോറിറ്റിയുടെ കടം 3.2 ലക്ഷം കോടിയായി

നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ)യുടെ കടബാധ്യതയിൽ വൻവർധന. 2021 സാമ്പത്തികവർഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷംകോടിയായാണ് കടംകൂടിയത്. 2020മാർച്ച് അവസാനത്തിൽ രേഖപ്പെടത്തിയ ബാധ്യതയേക്കാൾ 27ശതമാനം അധികമാണിത്. 2.49 ലക്ഷം കോടി രൂപയായിരുന്നു അന്നത്തെ ബാധ്യത. അതേസമയം, ടോൾ വരുമാനത്തിൽ നാല് ശതമാനംമാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഐസിആർഎ റേറ്റിങ്സിന്റെ കണക്കുപ്രകാരം മുൻ സാമ്പത്തിക വർഷം ടോൾ ഇനത്തിൽ 26,000 കോടി രൂപയാണ് നാഷണൽ ഹൈവേ അതോറിറ്റി സമാഹരിച്ചത്. 2021 സാമ്പത്തിക വർഷം ടോൾ വരുമാനത്തിൽ റെക്കോഡ് വർധനവാണുണ്ടായിട്ടുളളത്. അതുകൊണ്ടുതന്നെ എൻടിപിസി, ഒഎൻജിസി തുടങ്ങിയ വൻകിട കമ്പനികളെ അപേക്ഷിച്ചുനോക്കുമ്പോൾ രാജ്യത്തെ കടബാധ്യത കുറഞ്ഞ ബാങ്കിതര പൊതുമേഖല സ്ഥാപനമാണ് നാഷണൽ ഹൈവേ അതോറിറ്റി. ഇന്ത്യാ റേറ്റിങിന്റെ കണക്കുകപ്രകാരം വിവിധ ഹൈവേ പ്രോജക്ടുകൾക്കായി 2022 സാമ്പത്തിക വർഷത്തിൽ 65,000 കോടി രൂപയാണ് വായ്പയെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3hGM0ZM
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: നിഫ്റ്റി 15,850ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാകാതെ വിപണി. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ സെൻസെക്സ് 60 പോയന്റ് നേട്ടത്തിൽ 52,940 നിലവാരത്തിലെത്തി. നിഫ്റ്റി 10 പോയന്റ് ഉയർന്ന് 15,845ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻപിടിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ഐടിസി, റിലയൻസ്, ഹന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രതികരണമാണ്. റിയാൽറ്റി സൂചിക 0.55ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.23ശതമാനവും 0.47ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3ylUPPm
via IFTTT

ബാങ്കുകൾ വായ്പകൾ പുനഃക്രമീകരിക്കുന്നു

കോന്നി (പത്തനംതിട്ട): കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽനിന്നും ഉപയോക്താക്കളെ സഹായിക്കാൻ ദേശസാത്കൃത-പൊതുമേഖലാ ബാങ്കുകളും എൻ.എഫ്.ബി.സി.യും അടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ ഉദാരനയം സ്വീകരിക്കണമെന്ന റിസർവ് ബാങ്ക് നിർദേശം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. നിലവിലെ വായ്പകളുടെ പുനഃക്രമീകരണമാണ് നടപ്പാക്കുന്നത്. ജൂൺ 30 വരെയുള്ള വായ്പ കൃത്യമായി തിരിച്ചടച്ചവർക്ക് പുനഃക്രമീകരണ ആനുകൂല്യം കിട്ടും. വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ 10-20 ശതമാനംവരെ നിലവിലെ വായ്പയുടെ അധികതുക നൽകും. വാഹനവായ്പ, വീടുനിർമാണ വായ്പ എന്നിവ എടുത്തിട്ടുള്ളവർക്ക് അധിക സഹായമായി നിലവിലുള്ള വായ്പയുടെ 10 ശതമാനം കൂടി അനുവദിക്കും. പുതുക്കുന്ന വായ്പകൾക്ക് ഏഴ് ശതമാനമാണ് പലിശ. വ്യക്തിഗത വായ്പകളും സ്വർണപ്പണയ വായ്പകളും പുനഃക്രമീകരിച്ച് നൽകാനും നിർദേശിച്ചിട്ടുണ്ട്. 25 കോടി രൂപ വരെയുള്ള വായ്പകൾ പുനഃക്രമീകരിച്ച് നൽകും. വ്യക്തിപരമായും സംഘമായും എടുത്ത വായ്പകൾക്കും ആനുകൂല്യം കിട്ടും. സെപ്റ്റംബർ 30 വരെ വായ്പകൾ പുനഃക്രമീകരിക്കാൻ സമയം നൽകിയിട്ടുണ്ട്. ഒന്നാം കോവിഡ് കാലത്ത് റിസർവ് ബാങ്ക് പുനഃക്രമീകരണത്തിന് അവസരം നൽകിയെങ്കിലും 10 കോടി വരെയുള്ള വായ്പകൾക്കേ ഗുണംകിട്ടിയിരുന്നുള്ളൂ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അക്കൗണ്ട് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപവരെ ബാങ്കുകൾ വായ്പ നൽകുന്നുണ്ട്. അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി. ബാങ്കുകളിൽ തിരിച്ചടവ് കുറയാതിരിക്കാൻ വേണ്ടിയാണ് പുനഃക്രമീകരണ സംവിധാനം. തിരിച്ചടവ് കാലാവധി പരമാവധി രണ്ടുവർഷം വരെയാണ് നീട്ടി നൽകുന്നത്. പുതുക്കുന്ന വായ്പകൾക്ക് പലിശയിനത്തിൽ അധിക ബാധ്യത വരുമെങ്കിലും മറ്റ് നടപടികൾക്ക് ഉപയോക്താക്കൾക്ക് വിധയേരാകേണ്ടി വരില്ല.

from money rss https://bit.ly/3ysgjdK
via IFTTT

ആഗോള റീട്ടെയിൽ വമ്പന്മാരുടെ പട്ടികയിൽ ലുലു

കൊച്ചി: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ച 2021-ലെ ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ എന്നിവ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണ് നാലാമത്. അമേരിക്കയിൽ തന്നെയുള്ള ക്രോഗെറാണ് അഞ്ചാമത്. ഗൾഫ് മേഖലയിൽ നിന്ന് ലുലുവിനു പുറമെ മാജിദ് അൽ ഫുത്തൈം (ക്യാരിഫർ) മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽനിന്ന് റിലയൻസ് റീട്ടെയിലും ഇടംപിടിച്ചിട്ടുണ്ട്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് അഞ്ചു ശതമാനം വാർഷിക വളർച്ചയോടെ 740 കോടി ഡോളറായി. ഏതാണ്ട് 55,000 കോടി രൂപ. കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ നാല് ഇ-കൊമേഴ്സ് സെന്ററുകൾ അടക്കം 26 പുതിയ ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിനു ശേഷം ആരംഭിച്ചത്. ഇക്കാലയളവിൽ മൂവായിരത്തോളം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനോടൊപ്പം ഇ-കൊമേഴ്സിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ അത്യാധുനിക ഓൺലൈൻ ഷോപ്പിങ് ആപ്പ് ഈയിടെ അവതരിപ്പിച്ചു.

from money rss https://bit.ly/3AyK6Dp
via IFTTT

സെൻസെക്‌സിൽ 395 പോയന്റ് നേട്ടം: നിഫ്റ്റി 15,800ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ മികച്ച നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. നിഫ്റ്റി 15,800ന് മുകളിലെത്തി.സെൻസെക്സ് 395.33 പോയന്റ് നേട്ടത്തിൽ 52,880ലും നിഫ്റ്റി 112.20 പോയന്റ് ഉയർന്ന് 15,834.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 52,919 നിലവാരംവരെയെത്തിയിരുന്നു. ഹിൻഡാൽകോ, ഒഎൻജിസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, മെറ്റൽ, റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.3-0.8ശതമാം നേട്ടമുണ്ടാക്കി. ഐടി, പവർ സെക്ടറുകളാണ് സമ്മർദംനേരിട്ടത്. രൂപയുടെ മൂല്യത്തിൽ 43 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 74.31 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 74.30-74.55 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. ഓഹരി വിപണി നേട്ടമുണ്ടാക്കിയതാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3jJGzfp
via IFTTT

പുതുക്കാതെ കിടക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുമോ?: പുതിയ നിർദേശങ്ങൾ അറിയാം

പുതുക്കാതെ കിടക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് തുടർന്നും പലിശ നൽകണമെന്ന് റിസർവ് ബാങ്ക്. ഇതുസംബന്ധിച്ച നിയമം പരിഷ്കരിച്ചാണ് ബാങ്കുകൾക്ക് നിർദേശം നൽകിയത്. എഫ്ഡി കാലാവധിയെത്തുകയും എന്നാൽ ഏറെക്കാലം പുതുക്കാതെയും ഇട്ടാൽ സേവിങ്സ് ഡെപ്പോസിറ്റിന് ബാധകമായ പലിശ നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. വാണിജ്യ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. അവകാശികളെത്താത്ത നിക്ഷേപം ഓരോ വർഷവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ പുതിയ നിർദേശം. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ മൂല്യം കഴിഞ്ഞവർഷം 14,307 കോടിയിൽനിന്ന് 18,380 കോടി രൂപയായി ഉയർന്നു. ഉപഭോക്താവ് 10 വർഷമോ അതിൽകൂടുതലോകാലം അക്കൗണ്ടിൽ ഒരു ഇടപാടും നടത്തിയില്ലെങ്കിലാണ് നിക്ഷേപങ്ങളെ ക്ലെയിം ചെയ്യാത്ത വിഭാഗത്തിലേയ്ക്ക് മാറ്റുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ ആർബിഐയുടെ ഡെപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് എവയർനെസ് ഫണ്ടി(ഡിഇഎ)ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 33,144 കോടി രൂപയായിരുന്നു ഫണ്ടിൽ ഉണ്ടായിരുന്നത്. വിവിധ ബാങ്കുകൾ ഡിഇഎയിലേയ്ക്ക് മാറ്റുന്ന ഫണ്ടുകൾ സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയാണ് ആർബിഐ ചെയ്യുന്നത്. നിക്ഷേപത്തിന്മേലുള്ള പലിശയ്ക്കും നിക്ഷേപ ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായാണ് അതിൽനിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. നിശ്ചിത കാലത്തേയ്ക്ക് നിശ്ചിത പലിശ നിരക്കിൽ ബാങ്കുകൾ നൽകുന്നതാണ് ടേം ഡെപ്പോസിറ്റ്. സ്ഥിര നിക്ഷേപംതന്നെയാണിത്. ആവർത്തന നിക്ഷേപം, ക്യുമുലേറ്റീവ്, ആന്വിറ്റി, ക്യാഷ് സർട്ടിഫിക്കറ്റ് എന്നിവയും വിഭാഗത്തിൽ ഉൾപ്പെടുന്നു.

from money rss https://bit.ly/3jHZs2a
via IFTTT

കാത്തെ പസഫിക്കിന്റെ എന്‍ഡിസി കണ്ടന്റ് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ അഗ്രിഗേറ്ററായി വെര്‍ടെയ്ല്‍

ഹോങ്കോങ്ങിന്റെ ദേശിയ വിമാനകമ്പനിയായ കാത്തെ പസഫിക്കിന്റെ എൻഡിസി കണ്ടന്റ് ഇപ്പോൾ വെർടെയ്ൽ ഡയറക്ട് കണക്റ്റ് വഴി ലഭ്യമാകുന്നു. പരമ്പരാഗത ഡിസിട്രിബ്യൂഷൻ സംവിധാനത്തിന്റെ നിയന്ത്രണങ്ങളില്ലാതെ, ലോകമെമ്പാടുമുള്ള ട്രാവൽ ഏജൻസികൾക്ക് കാത്തെ പസഫിക്കിന്റെ എൻഡിസി കണ്ടന്റ് ഇപ്പോൾ വെർടെയ്ൽ ഡയറക്ട് കണക്ട് വഴി നേരിട്ട് സ്വീകരിക്കാവുന്നതാണ്. ഷോപ്പിംഗ്, പ്രൈസിംഗ്, ഓർഡർ തയ്യാറാക്കുക, ഓർഡറിൽ മാറ്റം വരുത്തുക, ഓർഡർ റദ്ദാക്കുക തുടങ്ങി എൻഡിസിയുടെ മുഴുവൻ സവിശേഷ സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്നതാണ്. എൻഡിസിയുടെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകൾ ഉപയോഗിച്ച് കാത്തെ പസഫിക്കുമായി തത്സമയം നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനായി വിഡിസി പ്ലാറ്റ്ഫോം സഹായിക്കുന്നു. ഇതുവഴി നിലവിലുള്ള വിമാന ടിക്കറ്റിങ് - ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ (ജിഡിഎസ്) നിയന്ത്രണങ്ങളില്ലാതെ, ദ്രുതഗതിയിൽ എയർലൈൻ റീട്ടെയ്ലിങ്ങിലേക്കുള്ള മാറ്റം സാധ്യമാക്കുന്നു. ട്രാവലുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർക്ക് വെർടെയ്ൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിലൂടെ വെർടെയ്ലിന്റെ ഫ്രണ്ട് ഓഫീസ് ടൂൾ വഴിയോ യൂണിവേഴ്സൽ ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് വഴിയോ കാത്തെ പസഫിക്കിന്റേയും അതുപോലെതന്നെ വെർടെയ്ലിന്റെ മറ്റ് എയർലൈൻ പങ്കാളികളുടേയും എൻഡിസി കണ്ടന്റ് ലഭ്യമാകുന്നതാണ്. ബുക്കിംഗിനുശേഷമുള്ള സങ്കീർണ്ണമായ സർവ്വീസിങ്ങ് ഫീച്ചറുകൾ ഉൾപ്പെടുന്ന കാത്തെ പസഫിക്കിന്റെ എൻഡിസി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകളുമായി പൂർണ്ണമായും സമന്വയിക്കുവാൻ കഴിയുന്നവിധം സമഗ്രമാണ് വെർടെയ്ൽ സൊലൂഷൻ. ഇത് ഏറെ അഭിനന്ദനീയമാണ്. കാത്തെ പസഫിക് എൻഡിസി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകൾ പൂർണ്ണമായും ഉൾപ്പെടുത്തിയ ആദ്യത്തെ അഗ്രിഗേറ്ററുകളിൽ ഒന്നാണ് വെർടെയ്ൽ ഡയറക്ട് കണക്ട്. വിജയകരമായ ഈ പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ആധുനീക റീട്ടെയ്ലർ വിഷന്റെ ഭാഗമായി ഇപ്പോഴുള്ളതും വരും നാളുകളിൽ അവതരിപ്പിക്കുന്നതുമായ വിപുലമായ കണ്ടന്റിൽ നിന്നും പ്രയോജനം ഉൾക്കൊള്ളുവാൻ ലോകമെമ്പാടുമുള്ള ട്രാവൽ കമ്പനികൾക്ക് സാധിക്കും. കാത്തെ പസഫിക് എയർവേയ്സ് ഡിസിട്രിബ്യൂഷൻ സ്ട്രാറ്റജി ഹെഡ് അലൻ സോ പറഞ്ഞു. കാത്തെ പസഫിക്കുമായുള്ള ഈ പങ്കാളിത്തം ഞങ്ങൾ ഏറെ വിലമതിക്കുന്നു. എയർലൈനുകൾക്ക് ശരിയായ റീട്ടെയ്ലിങ്ങ് സാധ്യമാക്കുന്ന ഡയറക്ട് ഡിസ്ട്രിബ്യൂഷൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഒട്ടേറെ പരിമിതികളുള്ള നിലവിലെ വിമാന ടിക്കറ്റിങ് - ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽനിന്നും (ജിഡിഎസ്) വ്യത്യസ്തമായി, എയർലൈനുകൾക്ക് വിഭിന്നങ്ങളായ ഉൽപന്നങ്ങളും സേവനങ്ങളും നേരിട്ട് വളരെ വേഗംതന്നെ ട്രാവൽ കമ്പനികൾക്ക് നൽകുവാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ് , ആഫ്രിക്ക, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നി പ്രധാനപ്പെട്ട ട്രാവൽ മാർക്കറ്റുകളിൽ ഞങ്ങൾക്കുള്ള ശക്തമായ സാന്നിധ്യംകൊണ്ട് ട്രവൽ കമ്പനികൾക്ക് സിഎക്സിന്റെ എൻഡിസി കണ്ടന്റിൽ നിന്നും വളരെയധികം പ്രയോജനം നേടാനാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വെർടെയ്ൽ ടെക്നോളജീസിന്റെ സ്ഥാപകനും സി.ഇ.ഒ യുമായ ജെറിൻ ജോസ് അഭിപ്രായപ്പെട്ടു. കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ നിയന്ത്രണമില്ലാതെ, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള സേവനങ്ങളും, നൂതനമായ ഉൽപന്നങ്ങളും അവതരിപ്പിക്കുവാൻ എയർലൈനുകളെ എൻഡിസി സഹായിക്കുന്നു. എയർലൈൻ ഡിസ്ട്രിബ്യൂഷൻ രംഗത്ത് ആധുനീക സാങ്കേതിക തരംഗമാകുവാൻ പോകുന്ന ഒന്നാണ് ഇത്. 2016 മുതൽ ഈ രംഗത്ത് വെർടെയ്ൽ പ്രവർത്തിച്ചുവരുന്നു. എയർലൈൻ ടെക്നോളജി ഡൊമെയ്നിൽ വളരെക്കാലത്തെ പ്രവൃത്തി പരിചയമുള്ള ആളുകളുടെ ഒരു കോർ ടീമാണ് വെർടെയ്ലിന് തുടക്കമിട്ടത്. ഒരു എൻഡിസി ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിന് ആവശ്യമായ നിർവ്വഹണപരവും സാങ്കേതികവുമായ വളർച്ചാ സാധ്യതകൾ എല്ലാം പരിഗണിച്ചുകൊണ്ടാണ് വിഡിസി തയ്യാറാക്കിയിരിക്കുന്നത്.

from money rss https://bit.ly/3jIBnZb
via IFTTT

Sunday, 4 July 2021

പ്രതിസന്ധിമറികടക്കാൻ വോഡാഫോൺ ഐഡിയ ആസ്തികൾ വിൽക്കുന്നു

കടുത്ത പ്രതിസന്ധിയിലായതിനെതുടർന്ന് ആസ്തികൾ വിറ്റ് വോഡാഫോൺ ഐഡിയ പണം സമാഹരിക്കുന്നു. ബ്രോഡ്ബാൻഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബർ യൂണിറ്റ്, മൂന്ന് ഡാറ്റ സെന്ററുകൾ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി തവണ നിക്ഷേപകരുമായ ചർച്ചനടത്തിയിട്ടും പണം സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. 25,000 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 2021 ഡിസംബർ-2022 ഏപ്രിൽ കാലയളവിൽ സ്പക്ട്രം കുടിശികയിനത്തിൽ 22,500 കോടി അടയ്ക്കാനുണ്ട്. മാർച്ച് പാദത്തിൽ 6,985.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 350 കോടി രൂപമാത്രമാണ് കമ്പനിയിൽ നീക്കിയിരിപ്പുള്ളത്. 2019ൽ ഫൈബർ ആസ്തികളും ഡാറ്റ സെന്റർ ബിസിനസും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നവി മുംബൈയിൽ ഒരു ഡാറ്റ സെന്ററും 1,60,000 കിലോമീറ്റർ ഒപ്ടിക് ഫൈബർ ശൃംഖലയും കമ്പനിക്കുണ്ട്. 2017ൽ ടിആർജി ക്യാപിറ്റലിൽനിന്ന് ഏറ്റെടുത്ത ബ്രോഡ്ബാൻസ് ബിസിനസുമുണ്ട്. ചെലവിന് താഴെമാത്രംവരുമാനം ലഭിക്കുന്ന ബിസിനസിൽനിന്ന് വേണ്ടത്രപണം സമാഹരിക്കാൻ കഴിയുന്നില്ലെന്ന് കമ്പനി പറയുന്നു. ടെലികോം വ്യവസായം കടുത്ത സമ്മർദത്തിലാണെന്നും താരിഫ് വർധിപ്പിക്കേണ്ടിവരുമെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

from money rss https://bit.ly/2Uowp9k
via IFTTT

സെൻസെക്‌സിൽ 228 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800നരികെ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800 നിലവാരത്തിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,712ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 15,791ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ, പ്രത്യേകിച്ച് ഏഷ്യൻ വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഓട്ടോ, റിയാൽറ്റി ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. ഇന്ത്യ പെസ്റ്റിസൈഡ്സ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3qKqOGD
via IFTTT

ഓൺലൈൻ സെല്ലറായി വീട്ടിലിരുന്നു പണമുണ്ടാക്കാം

ചെറിയ സൗകര്യത്തിൽ ഇരുന്ന് ഓൺലൈനിലൂടെ വില്പന നടത്തി മികച്ച വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഒട്ടേറെ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. അതിൽ സുപ്രധാനമായ ഒന്നാണ് ആമസോണിന്റെ ഇ-സെല്ലർ. അതുപോലെ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സെല്ലർ പ്രോഗ്രാമുകളുണ്ട്. ആമസോണിന്റെ ഡെലിവറി എത്തിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും വരുന്നത് നിറഞ്ഞ ലോഡുമായാണ്. തമിഴ്നാട്ടിൽനിന്ന് തിരിച്ചുപോകുന്നതും നിറഞ്ഞ ലോഡുമായി തന്നെ. എന്നാൽ കേരളത്തിലേക്ക് വരുന്ന പല വാഹനങ്ങളും കാലിയായാണ് തിരിച്ചുപോകുന്നത്. നമ്മൾ പണ്ടേ ഉപഭോക്തൃ സംസ്ഥാനമാണല്ലോ. നമ്മളെല്ലാംതന്നെ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു, എന്നാൽ ഇവിടത്തെ ഉത്പന്നങ്ങൾ കാര്യമായി കയറ്റിയയയ്ക്കുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കാർഷിക വിഭവങ്ങൾക്ക് വിലയിടിഞ്ഞെന്നു പറഞ്ഞ് നമുക്ക് വിലപിക്കേണ്ട അവസ്ഥ വരുമായിരുന്നില്ല. ഏത്തയ്ക്ക കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനു പകരം അത് മൂക്കുമ്പോൾ പടലയോടെ എടുത്ത് പായ്ക്ക് ചെയ്ത് ആമസോണിൽ വിൽക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? ഉപഭോക്താവിന്റെ അടുത്തെത്തുമ്പോൾ കായ പാകത്തിന് പഴുത്തിരിക്കും. ഏത്തയ്ക്ക കേരളത്തിന് പുറത്തില്ല. അത് അതേപടി വിൽക്കുന്നതിനു തന്നെ നല്ല വിപണിയുണ്ട്. ഇനി അതല്ല കൂടുതൽ ലാഭം വേണമെങ്കിൽ ചിപ്സ് ആയും ഏത്തപ്പഴം ഉണക്കിയും ഏത്തയ്ക്കാപ്പൊടിയായുമൊക്കെ മൂല്യാധിഷ്ഠിത രീതിയിൽ വിൽക്കാം. നമ്മുടെ നാട്ടിൽ സുലഭമായുള്ള കപ്പ പോലും ആമസോണിൽ ഇത്തരത്തിൽ വിൽക്കാം. കപ്പ തൊലിയോടെ മെഴുകിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സൂക്ഷിച്ചാൽ കപ്പ ഒരു മാസം വരെ കേടുകൂടാതെ ഫ്രെഷ് ആയിരിക്കും. കപ്പയുടെ തൊലി കളയുമ്പോൾ മെഴുകും പോയിക്കൊള്ളും.ഇതിനായി വിപണി അന്വേഷിച്ച് നടക്കേണ്ട കാര്യമില്ല. ഇപ്പോൾ ചക്കയുടെ സീസണാണ്. ചാരം, ചാണകം, ജൈവവളങ്ങൾ എന്നിവയൊക്കെ ആമസോണിൽ ലഭ്യമാണ്.ഇവ കേരളത്തിൽനിന്ന് കയറ്റിയയച്ചുകൂടേ? നമുക്ക് ഇത്തരത്തിൽ ഒന്ന് മാറി ചിന്തിച്ചുകൂടെ? ഇ-സെല്ലിങ്ങിലെ അവസരങ്ങൾ 1. കുറഞ്ഞ മുടക്കുമുതൽ ഇത്തരത്തിൽ ഓൺലൈനിലൂടെ വിൽക്കുന്നതിന് വലിയ മൂലധനം ആവശ്യമില്ല. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ പലപ്പോഴും പിന്നോട്ട് വലിക്കുന്നത് ഉയർന്ന മുടക്കുമുതൽ ആവശ്യമായി വരുന്നതാണ്. എന്നാൽ ഇ-കൊമേഴ്സ് സെല്ലറാകാൻ ചെറിയ മുടക്കുമുതൽ മാത്രമേ ആവശ്യമായി വരുന്നുള്ളു. ചരക്ക് എടുത്തുവെക്കാനുള്ള സ്ഥലവും അതിനുള്ള ചെലവുമാണ് ഇവിടെ വേണ്ടത്. 2. സ്വന്തമായി ഉത്പന്നം ആവശ്യമില്ല നിങ്ങൾക്ക് സ്വന്തമായി ഒരു ഉത്പന്നമില്ലെങ്കിലും ഇ-സെല്ലറാകാം. ഉദാഹരണത്തിന് നിങ്ങൾക്ക് കപ്പകൃഷിയില്ലെങ്കിൽ കർഷകരുടെ അടുത്തുനിന്ന് നേരിട്ട് വാങ്ങി അത് അതേപടിയോ മൂല്യവത്കരണം ചെയ്തോ വിൽക്കാമല്ലോ. ഭക്ഷ്യോത്പന്നങ്ങൾ മുതൽ ഫർണിച്ചവർ വരെ എന്തും ഓൺലൈനായി വിൽക്കാം. 3. ഉയർന്ന വളർച്ചയ്ക്കുള്ള അവസരങ്ങൾ ഇ-കൊമേഴ്സ് മേഖലയ്ക്കൊപ്പം വളരാനുള്ള അവസരമാണ് ഈ രംഗത്തെ സംരംഭകർക്കുള്ളത്. എന്നാൽ വളർച്ചയുടെ പടവുകൾ പിന്നിടുമ്പോൾ അതിനനുസരിച്ചുള്ള തന്ത്രങ്ങളായിരിക്കണം സംരംഭകൻ സ്വീകരിക്കേണ്ടത്. തുടങ്ങിയിടത്തുതന്നെ നിന്നാൽ പോരാ. 4. വളരെ ലളിതം ഇ-സെല്ലറാകാൻ നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും പ്രശ്നമല്ല. അടിസ്ഥാനപരമായ കംപ്യൂട്ടർ ജ്ഞാനം ഉണ്ടായാൽ മാത്രം മതി. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ അത് പഠിച്ചെടുക്കാവുന്നതേയുള്ളു. എങ്ങനെ ഇ-കൊമേഴ്സ് സെല്ലർ ആകാം? 1. വിൽക്കേണ്ട ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക. 2. ഏതെങ്കിലും ഇ-കൊമേഴ്സ് സൈറ്റിൽ സെല്ലർ ആയി രജിസ്റ്റർ ചെയ്യുക. ഇതിന് യാതൊരു വിധത്തിലുള്ള ചെലവുമില്ല. 3. രജിസ്ട്രേഷൻ നടത്തുമ്പോൾ ചില രേഖകൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ ജി.എസ്.ടി. നമ്പർ, പാൻ നമ്പർ എന്നിവ കൊടുക്കണം. അതിനുശേഷം ഇ-കൊമേഴ്സ് സ്ഥാപനവുമായി കരാർ ഒപ്പിടണം. 4. നിങ്ങളുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയെന്നതാണ് അടുത്ത പടി. അതിനായി ഉത്പന്നത്തിന്റെ നല്ലൊരു ഫോട്ടോ എടുക്കുക. ചില ഇ-കൊമേഴ്സ് സൈറ്റുകൾ കുറഞ്ഞ നിരക്കിൽ ഫോട്ടോഗ്രാഫർമാരുടെ സേവനം സെല്ലർക്ക് നൽകാറുണ്ട്. 5. ഇനി വില്പന ആരംഭിക്കാം. info@lifelinemindcare.org

from money rss https://bit.ly/3ypeQos
via IFTTT

Saturday, 3 July 2021

കരുതലോടെ നീങ്ങാം: ആദ്യ പാദഫലങ്ങളാകും വിപണിയെ സ്വാധീനിക്കുക

നിക്ഷേപകർക്ക് അത്രതന്നെ ആത്മവിശ്വാസം പകർന്ന ആഴ്ചയല്ല കടന്നുപോയത്. കനത്ത ചാഞ്ചാട്ടംനേരിട്ട സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽതൊട്ടെങ്കിലും മുൻ ആഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ തളർന്നു. കോവിഡ് മൂന്നാംതരംഗത്തിന്റെ ആശങ്കകളും ഡെൽറ്റ വേരയിന്റിന്റെ വ്യാപനവും വിപണിയിൽ ആശങ്കപടർത്താനിടവരുത്തി. ധനമന്ത്രി നിർമല സീതാരാമെന്റെ സാമ്പത്തിക ഉത്തേജന പാക്കേജിന് ചലനമുണ്ടാക്കാനായില്ല. ഉയർന്ന നിലവാരത്തിലെത്തിയ വിപണിയിൽനിന്ന് മികച്ച ലാഭമെടുക്കാനുള്ള തത്രപ്പാടിലായിരുന്നു ആസമയത്ത് നിക്ഷേപകർ. ബിഎസ്ഇ സെൻസെക്സ് 440.37 പോയന്റ് (0.83)നഷ്ടത്തിൽ 52,484.67ലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 138.15(0.87%)പോയന്റ് താഴ്ന്ന് 15,722.2 നിലവാരത്തിലെത്തുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 2.2ശതമാനം നേട്ടമുണ്ടാക്കി. സൂചികയിലെ 80തിലധികം ഓഹരികൾ പോയ ആഴ്ചയിൽ 10 മുതൽ 40ശതമാനംവരെ ആദായം നിക്ഷേപകന് നൽകി. ഐഒഎൻ എക്സ്ചേഞ്ച്, റൂട്ട് മൊബൈൽ, ന്യൂജെൻ സോഫ്റ്റ് വെയർ, ഹാപ്പിയസ്റ്റ് മൈൻഡ്സ്, സീ മീഡിയ തുടങ്ങിയവ അവയിൽ ചിലതുമാത്രം. സെൻസെക്സിൽ വിപണിമൂല്യത്തിൽ നഷ്ടംനേരിട്ട കമ്പനികളിൽ മുന്നിൽ ടിസിഎസ് ആണ്. എച്ച്ഡിഎഫ്സി ബാങ്കും ബജാജ് ഫിൻസർവും എച്ച്ഡിഎഫ്സിയും റിലയൻസുമൊക്കെയാണ് വിപണിമൂല്യത്തിൽ പിറകോട്ടുപോയത്. സെക്ടറൽ സൂചികകളിൽ ഫാർമ നേട്ടം നിലനിർത്തി. സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. അതേസമയം പവർ, ടെലികോം സെക്ടറുകൾ നഷ്ടംനേരിട്ടു. വിദേശ നിക്ഷേപകർ 5,416.84 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 6,418.3 കോടി വിപണിയിലിറക്കി. രൂപയുടെ മൂല്യത്തിന് സമ്മർദംനേരിട്ട ആഴ്ചയാണ് കടന്നുപോയത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 56 പൈസയുടെ നഷ്ടത്തിൽ 74.74 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്. ജൂൺ 25ന് അവസാനിച്ച ആഴ്ചയിൽ 74.18 നിലവാരത്തിലായിരുന്നു ക്ലോസിങ്. വരുംആഴ്ച 2021-22 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ പ്രവർത്തനഫലങ്ങൾ വരുംആഴ്ച വന്നുതുടങ്ങും. ഐടി കമ്പനികളാകും പ്രവർത്തനഫലങ്ങളുമായി ആദ്യമെത്തുക. കുറച്ച് ആഴ്ചകളായി തരക്കേടില്ലാത്ത മുന്നേറ്റമാണ് ഐടി ഓഹരികളിലുണ്ടായിട്ടുള്ളത്. മികച്ച പ്രവർത്തനഫലംപുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം ഓഹരികളിൽ മുന്നേറ്റംതുടർന്നത്. അതുകൊണ്ടുതന്നെ പ്രവർത്തനഫലം പുറത്തുവന്നതിനുശേഷം ഐടി ഓഹരികളിലുണ്ടായേക്കാവുന്ന തിരുത്തൽ നിക്ഷേപത്തിനുള്ള അവസരമായെടുക്കാം. സ്മോൾ ക്യാപ് വിഭാഗത്തിലെ വിവിധ സെക്ടറുകളിൽ വരുംആഴ്ചയും നേട്ടംതുടരാനാണ് സാധ്യത. പ്രാരംഭ വില്പനയിലൂടെ വിപണിയിലെത്തിയ ചില കമ്പനികൾ ഈയിടെ മികച്ച നേട്ടമുണ്ടാക്കിയതായി കാണാം. 15,915 നിലവാരത്തിലാകും നിഫ്റ്റിക്ക് പ്രതിരോധംനേരിടേണ്ടവരികയെന്നാണ് വിലയിരുത്തൽ. 15,600ആയിരിക്കും സപ്പോർട്ട് ലെവൽ.

from money rss https://bit.ly/3ht9T7i
via IFTTT

വിപണിയിൽ ഉടനെ തകർച്ചയുണ്ടാകുമോ; നേട്ടത്തിലുള്ള നിക്ഷേപങ്ങൾ തിരിച്ചെടുക്കണോ?

മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. ഫണ്ടുകളെല്ലാം 20ശതമാനത്തോളം നേട്ടത്തിലാണ്. വിപണിയിൽ ഇനിയും കൂടുതൽ നേട്ടമുണ്ടാകുമോ? കോവിഡിന്റെ മൂന്നാംതരംഗമുണ്ടായാൽ വിപണിയെ ബാധിക്കാൻ സാധ്യതയുണ്ടോ? നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കണോ? ശ്രീവത്സൻ, വൈപ്പിൻ. മൂന്നാംതരംഗമുണ്ടാകുമോ ഉണ്ടായാൽ അത് വിപണിയെ ബാധിക്കുമോ എന്നൊന്നും ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്. 2020 മാർച്ചിൽ തിരുത്തലുണ്ടായശേഷംഅപ്രതീക്ഷിതമായുണ്ടായ കുതിപ്പ് ആർക്കും പ്രവചിക്കാൻ കഴിഞ്ഞില്ലെന്ന് മനസിലാക്കുക. കോവിഡിന്റെ രണ്ടാംതരംഗവും പ്രാദേശിക അടച്ചിടലുകളും കമ്പനികളെ ബാധിച്ചപ്പോൾ ഉടനെ വീണ്ടും തകർച്ചയുണ്ടായേക്കാമെന്ന വിലയിരുത്തലുണ്ടായെങ്കിലും ഇതുവരെ അതൊന്നും സംഭവിച്ചിട്ടില്ല.വൻതോതിൽ പണമെത്തുന്നതാണ് ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിൽ. നിക്ഷേപകർ കൂട്ടത്തോടെ പണംപിൻവലിച്ചാൽ വീണ്ടുമൊരു തകർച്ചയ്ക്ക് സാധ്യതയുണ്ട്. ഭാവിയിലെ നിക്ഷേപ പലിശ വർധന ഉൾപ്പടെയുള്ളവ അതിന് കാരണമായേക്കാം. അതെല്ലാം സാധ്യതമാത്രമാണെന്നും മനസിലാക്കുക. ഇതൊക്കെയാണെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ദീർഘകാല ലക്ഷ്യമാണ് ഉള്ളതെങ്കിൽ നിക്ഷേപം തുടരുക. അപ്രതീക്ഷിതമായി വിപണിയിൽനിന്ന് മികച്ചനേട്ടമുണ്ടാക്കിയ ആളാണെങ്കിൽ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം പിൻവലിക്കാം. അടുത്ത രണ്ടുമുന്ന് വർഷങ്ങൾക്കുളളിൽ പണം ആവശ്യമുള്ളവരും നിക്ഷേപത്തിലെ ഒരുഭാഗം പിൻവലിക്കുക. വിപണി കൂപ്പുകുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിപണിയിൽ തിരുത്തലുണ്ടായാൽ ഉയരുന്നതുവരെ കാത്തിരിക്കാനും നിക്ഷേപം തുടരാനും കഴിയില്ലെങ്കിൽ അത് നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. അതുകൊണ്ട് യോജിച്ച തീരുമാനമെടുത്ത് മുന്നേറുക.

from money rss https://bit.ly/3AhHYQ6
via IFTTT

Friday, 2 July 2021

കോവിഡ് പ്രതിസന്ധി: രാജ്യത്തെ വൻകിട ഹോട്ടലുകളിൽ 25ശതമാനത്തിനും താഴുവീഴുന്നു

കോവിഡ് വ്യാപനത്തിൽ കടുത്ത പ്രതിസന്ധിനേരിട്ടതിനെതുടർന്ന് വൻകിട ഹോട്ടലുകളിൽ പലതും പൂട്ടാനൊരുങ്ങുന്നു. 25ശതമാനത്തോളം വൻകിട ഹോട്ടലുകൾക്ക് വൈകാതെ താഴുവീഴുമെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യത കൂടിയതിനാൽ പല ഹോട്ടലുകളും വിൽക്കാനൊരുങ്ങുകയാണെന്ന് ഹോട്ടൽ അസോസിയേഷൻ ഇന്ത്യയാണ് വ്യക്തമാക്കിയത്. ഈ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ താൽപര്യമുള്ള അതിസമ്പന്നർ, അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയൊക്കെ പ്രതിസന്ധിയിലായ ഹോട്ടലുകൾ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലെമൺ ട്രീ ഹോട്ടൽസിന് 1,898.97 കോടിയും മഹീന്ദ്ര ഹോളീഡേയ്സിന് 1,892.53 കോടിയും ചാലെറ്റ് ഹോട്ടൽസിന് 1,799.01 കോടിയും ഏഷ്യൻ ഹോട്ടൽസ് വെസ്റ്റിന് 876.39 കോടിയും വെസ്റ്റ്ലൈഫ് ഡെവലപ്മെന്റിന് 758.55 കോടി രൂപയും ഓറിയന്റൽ ഹോട്ടൽസിന് 194.47 കോടി രൂപയുമാണ് ബാധ്യതയുള്ളത്. 2021 മാർച്ച് 31ലെ കണക്കുകളാണിത്. ഇടത്തരം ചെറുകിയ ഹോട്ടലുകളുടെ കണക്കുകൾ ഇതിലുമെത്രയോ വരുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡിന്റെ ആദ്യതരംഗവും രണ്ടാതരംഗവും ഏറ്റവും ബാധിച്ചത് ഹോസ്പിറ്റാലിറ്റി മേഖലയെയാണ്. ഒഴിഞ്ഞുകിടക്കുന്ന റൂമുകളുടെ എണ്ണം വൻതോതിൽ വർധിച്ചു. ശരാശരി 18-20ശതമാനം റൂമുകൾമാത്രമാണ് ബുക്ക് ചെയ്യുന്നത്. മുറിവാടക 50ശതമാനംവരെ താഴ്ന്ന് 550-660 നിലവാരത്തിലെത്തിയതായും എച്ച്.വി.എസ് അനറോക്സ് ഹോട്ടൽസ് ആൻഡ് ഹോസ്പിറ്റാലിറ്റി ഒവർ വ്യൂവിൽ പറയുന്നു.

from money rss https://bit.ly/3ylqIIa
via IFTTT

പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഗെയിൽ

മുംബൈ: പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി പൊതുമേഖലാ കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ). വളരെപെട്ടെന്ന് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഊർജമേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന് 5,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു. രണ്ടു പ്രധാനപദ്ധതികളാണ് നടപ്പാക്കുകയെന്ന് കമ്പനി ചെയർമാൻ മനോജ് ജെയിൻ പറയുന്നു. എഥനോൾ ഉത്പാദനം, നഗരമാലിന്യത്തിൽനിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം എന്നിവയാണ് ഇതിലൊന്ന്. 1,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. 2025 -ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനുള്ള എഥനോൾ ലഭ്യമാക്കുകയാണ് ഉത്പാദനത്തിലൂടെ ലക്ഷ്യമിടുന്നത്. വാഹനങ്ങൾക്കും ഗാർഹിക ഉപഭോഗത്തിനും മലിനീകരണം കുറഞ്ഞ ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസ് ലഭ്യമാക്കുകയാണ് മറ്റൊരു പദ്ധതി. ഇതിനായി തുടക്കത്തിൽ റാഞ്ചിയിൽ ദിവസം അഞ്ചുടൺ വാതകം ഉത്പാദിപ്പിക്കാൻശേഷിയുള്ള പ്ലാന്റ് നിർമിക്കും. ഇവിടെനിന്ന് 25 ടൺ ജൈവവളവും ലഭിക്കും.4,000 കോടി രൂപ ചെലവിൽ മൂന്നുമുതൽ നാലുവരെ വർഷമെടുത്ത് പുനരുത്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതോത്പാദനശേഷി നിലവിലെ 120 മെഗാവാട്ടിൽനിന്ന് ഒരു ജിഗാവാട്ടായി ഉയർത്താനാണ് മറ്റൊരു പദ്ധതി. വാതക പൈപ്പ്ലൈൻ പദ്ധതിയിലായിരിക്കും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെങ്കിലും ഇതിനൊപ്പം മറ്റു മേഖലകളിലേക്കുകൂടി കടക്കാനാണ് തീരുമാനമെന്ന് ചെയർമാൻ വ്യക്തമാക്കി. ഗെയിലിന്റെ പൈപ്പ് ലൈനുകളും വാതകവിപണനവും പ്രത്യേക കമ്പനികളാക്കി മാറ്റാനുള്ള കേന്ദ്രതീരുമാനം അടുത്തിടെ ഉപേക്ഷിച്ചിരുന്നു.

from money rss https://bit.ly/3dG5r3L
via IFTTT

സെൻസെക്‌സ് 166 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു.സെൻസെക്സ് 166.07 പോയന്റ് നേട്ടത്തിൽ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയർന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോൾ ക്യാപ് സൂചികയും കുതിപ്പ് നിലനിർത്തി. ഇൻഫ്ര, ഫാർമ, ബാങ്ക് സെക്ടറുകളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. മെറ്റൽ, പവർ സൂചികകൾ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും സ്മോൾ ക്യാപ് സൂചിക ഒരുശതമാനം ഉയർന്നു. ഗ്ലാൻഡ് ഫാർമ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയൻസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, പവർഗ്രിഡ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/3jFOs5t
via IFTTT

പ്രിയങ്ക ചോപ്രയെ മറികടന്നു: ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്ന് കോലിക്ക് ലഭിക്കുന്നത് 5 കോടി രൂപ

ഇൻസ്റ്റഗ്രാം സമ്പന്നപട്ടികയിൽ പ്രിയങ്ക ചോപ്രയെ വിരാട് കോലി മറികടന്നു. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇസ്റ്റഗ്രാം റിച്ച് ലിസ്റ്റ് 2021ൽ പ്രിയങ്ക ചോപ്ര 27-ാംസ്ഥാനത്താണ്. ഒരൊറ്റ പ്രൊമോഷൻ പോസ്റ്റിലൂടെ മുന്നു കോടി രൂപ(4,03,000 ഡോളർ)യാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നതെന്ന് ഹോപ്പർ ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം പട്ടികയിൽ 19-ാംസ്ഥാനത്തായിരുന്നു അവർ. കോലിക്ക് 132 ദശലക്ഷവും പ്രിയങ്കയ്ക്ക് 65 ദശലക്ഷവും ഫോളോവേഴ്സുമാണുള്ളത്. ഇൻസ്റ്റഗ്രാമിലെ പ്രൊമോഷൻ പോസ്റ്റുകൾ വിലയിരുത്തിയാണ് എല്ലാവർഷവും സമ്പന്ന പട്ടിക പുറത്തുവിടുന്നത്.

from money rss https://bit.ly/3dUv6Gj
via IFTTT

ടാറ്റ ഗ്രൂപ്പിലെ ഈ ഓഹരി ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് സമ്മാനിച്ചത് 386ശതമാനം ആദായം

ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി കമ്പനിയായ ടാറ്റ ഇലക്സി ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. 2020 ജൂലായ് 2ന് 910 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില 4,430 രൂപയിലെത്തിയിരിക്കുന്നു.ഒരുവർഷത്തിനിടെ സെൻസെക്സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്സി 386ശതമാനം ആദായം നൽകിയത്. ഈ ഓഹരിയിൽ ഒരുവർഷം മുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 24.31 ലക്ഷമാകുമായിരുന്നു. മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരി ഒരാഴ്ചക്കിടെമാത്രം 16.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ വിപണിമൂല്യം 27,000 കോടി രൂപയിലേറായായി ഉയർന്നു. നിരവധി ബ്രോക്കിങ് ഹൗസുകൾ നിക്ഷേപത്തിനായി ഓഹരി ശുപാർശ ചെയ്തിട്ടുണ്ട്. ഡിജിറ്റൈസേഷൻ, ടെക്നോളജി വികസനം എന്നിവയ്ക്കായി വിവിധ കമ്പനികളിൽനിന്ന് ഡിമാൻഡുണ്ടായതാണ് ഇലക്സി നേട്ടമാക്കിയത്. 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 43.7ശതമാനം വർധിച്ച് 368.1 കോടി രൂപയായി. വരുമാനമാകട്ടെ 13.4ശതമാനം കൂടി 1,826.2 കോടി രൂപയുമായി. വാഹനം, പ്രക്ഷേപണം, ആശയവിനിമയം, ആരോഗ്യം, ഗതാഗതം എന്നീ മേഖലകളിൽ ഇതിനകം മികച്ച സാന്നിധ്യമാകാൻ കമ്പനിക്കായി. ആഗോള കമ്പനികളുടെകൂടി കരാറുകൾ നേടാൻ ടാറ്റ ഗ്രൂപ്പിന്റെ ഈ കമ്പനിക്കായിട്ടുണ്ട്.

from money rss https://bit.ly/3dBFdzj
via IFTTT

Thursday, 1 July 2021

സ്വർണവില പവന് 160 രൂപകൂടി 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 160 രൂപ കൂടി 35,360 രൂപയായി. 4420 രൂപയാണ് ഗ്രാമിന്. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ വർധനവുണ്ടായി. ഒരു ട്രോയ് ഔൺസിന് 1,778.75 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.36 ശതമാനം വർധിച്ച് 47,209 രൂപയുമായി.

from money rss https://bit.ly/3Ajl4bd
via IFTTT

ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 41 പോയന്റ് ഉയർന്ന് 52,360ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തിൽ 15,697ലുമാണ് വ്യാപാരം ആരംഭിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, അൾട്രടെക് സിമെന്റ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, ടൈറ്റാൻ, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകൾ സമ്മിശ്രമാണ് പ്രതികരണം. നിഫ്റ്റി റിയാൽറ്റി സൂചിക 0.9ശതമാനം നേട്ടത്തിലാണ്.

from money rss https://bit.ly/2UUq0CZ
via IFTTT

ലഘു സമ്പാദ്യ: ഇത്തവണയും പലിശയിൽ മാറ്റമില്ല

ന്യൂഡൽഹി: ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ജൂലായ്-സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മാറ്റമില്ലാതെ തുടരും.സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയുള്ള ഒന്നാം പാദത്തിൽ പലിശ കുറച്ചുകൊണ്ട് മാർച്ച് 31-ന് രാവിലെ പ്രഖ്യാപനമുണ്ടായെങ്കിലും നോട്ടപ്പിശക് സംഭവിച്ചതാണെന്ന വിശദീകരണത്തോടെ പിൻവലിച്ചു. ഇന്ധന, പാചക വാതക വിലവർധനയും മറ്റു സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്നതിനിടെ പലിശ നിരക്ക് കുറയ്ക്കാതിരുന്നത് ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഓരോ മൂന്നുമാസം കൂടുമ്പോഴുമാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പുതുക്കുന്നത്.

from money rss https://bit.ly/367kiQF
via IFTTT

ചാനൽ നിരക്ക് കുറയ്ക്കൽ: ട്രായ് തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു

മുംബൈ: ടെലിവിഷൻ ചാനൽ നിരക്കുകൾ കുറച്ചുകൊണ്ടുള്ള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു. എന്നാൽ, ബൊക്കെയിലുള്ള (ചാനൽക്കൂട്ടം) പേ ചാനലുകളുടെ നിരക്ക് ഒറ്റയ്ക്ക് വാങ്ങേണ്ടിവരുമ്പോൾ അതിന്റെ മൂന്നിരട്ടിയിലധികം വർധിപ്പിക്കാൻ പാടില്ലെന്ന ട്രായിയുടെ നിർദേശം കോടതി തള്ളി. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നായിരുന്നു ജസ്റ്റിസുമാരായ എ.എ. സയ്യദ്, അനൂജ് പ്രഭുദേശായ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം. വിധിക്കെതിരേ അപ്പീൽ നൽകാൻ സമയമനുവദിക്കണമെന്ന് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ അഭ്യർഥന മാനിച്ച് ഉത്തരവ് നടപ്പാക്കുന്നത് കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചാനൽനിരക്കുകൾ നിയന്ത്രിക്കാൻ ട്രായിക്ക് അധികാരമില്ലെന്ന ചാനലുടമകളുടെ വാദവും കോടതി തള്ളി. 2017-ലാണ് ചാനൽ നിരക്കുകൾ നിയന്ത്രിക്കാൻ ട്രായ് നടപടി തുടങ്ങിയത്. ഇതേത്തുടർന്ന് പേ ചാനലിന്റെ കൂടിയ നിരക്ക് 19 രൂപയായി നിജപ്പെടുത്തുകയും 160 രൂപയ്ക്ക് 100 സൗജന്യചാനലുകൾ നൽകണമെന്നും ഉത്തരവിറക്കിയിരുന്നു. നിയമം നടപ്പാക്കിയതോടെ രാജ്യത്ത് ഭൂരിപക്ഷം പ്രദേശങ്ങളിലും കേബിൾ ടി.വി. നിരക്ക് കൂടുകയാണുണ്ടായത്. ഇതേത്തുടർന്നാണ് കൂടിയ നിരക്ക് 12 രൂപ, 130 രൂപയ്ക്ക് 200 സൗജന്യ ചാനലുകൾ നൽകുക തുടങ്ങിയ നിർദേശങ്ങളോടെ നിയമം പരിഷ്കരിച്ചത്. ഇതിനെതിരേ ചാനലുടമകൾ നൽകിയ ഹർജിയിലാണ് ഇപ്പോൾ ബോംബെ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേസിൽ വാദം കഴിഞ്ഞിരുന്നെങ്കിലും മാസങ്ങൾക്കുശേഷമാണ് വിധി വരുന്നത്.

from money rss https://bit.ly/3Ahvb06
via IFTTT

സെൻസെക്‌സ് 164 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് താഴെയെത്തി

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ നാലാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 164.11 പോയന്റ് നഷ്ടത്തിൽ 52,318.60ലും നിഫ്റ്റി 41.50 പോയന്റ് താഴ്ന്ന് 15,680ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.എഫ്എംസിജി, ഓട്ടോ, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ നേട്ടമുണ്ടാക്കി. എനർജി, ബാങ്ക്, മെറ്റൽ, ഇൻഫ്ര, ഐടി ഓഹരികൾ വില്പന സമ്മർദംനേരിട്ടു. കോവിഡിന്റെ ഡെൽറ്റ വകഭേദം ലോകമാകമാനം കൂടുന്നത് ആഗോളതലത്തിൽ വിപണികളെ ബാധിച്ചു. രാജ്യത്തെ വ്യവസായിക ഉത്പാദനം 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ബജാജ് ഫിൻസർവ്, ഗ്ലാൻഡ് ഫാർമ, ശ്രീ സിമെന്റ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ. റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ നഷ്ടമുണ്ടായി. 74.55ലാണ് ക്ലോസ്ചെയ്തത്. 74.33-74.63 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3h60cN4
via IFTTT

സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില കുറച്ചു

വിദേശ വിപണിയിൽ വില ഇടിഞ്ഞതിനെതുടർന്ന് സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും. സ്വർണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സ്വർണത്തിന് ഇന്ത്യയിൽ 7.5ശതമാനമാണ് ഇറക്കുമതി തീരുവയുള്ളത്. മൂന്നുശതമാനമാണ് ജിഎസ്ടി. അടിസ്ഥാന വിലിയിൽ കുറവുന്നതോടെ സ്വർണവിലയിലും പ്രതിഫലിക്കും.

from money rss https://bit.ly/3ybqlj5
via IFTTT