121

Powered By Blogger

Tuesday, 6 January 2015

പ്രവാസി ഭാരതീയ സമ്മേളനം ഇന്നുമുതല്‍








പ്രവാസി ഭാരതീയ സമ്മേളനം ഇന്നുമുതല്‍


Posted on: 07 Jan 2015


അഹമ്മദാബാദ്: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയസമ്മേളനം ബുധനാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആരംഭിക്കും. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയതിന്റെ നൂറാം വര്‍ഷത്തിലാണ് സമ്മേളനം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം ഔപചാരികമായി ഉദ്ഘാടനംചെയ്യും.

ഗയാനയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ആര്‍.റാമോതര്‍ മുഖ്യാതിഥിയും ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി മൈത്തി എങ്കോണ മഷബാനെ വിശിഷ്ടാതിഥിയുമാകും. മൂന്നുദിവസം നീളുന്ന സമ്മേളനത്തില്‍ ആദ്യ ദിനം യുവപ്രവാസിദിനമാണ്. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടാകും. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിനു ശേഷമുള്ള പ്രധാന യോഗത്തില്‍ ഇന്ത്യയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യും.


നഗരാസൂത്രണം, സ്മാര്‍ട്ട് സിറ്റികള്‍, ഡിജിറ്റല്‍ ഇന്ത്യ, നൈപുണ്യവികസനം, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കാണ് ഊന്നല്‍. വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാഹചര്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ സമ്മേളനം വെള്ളിയാഴ്ചയാണ്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും അന്ന് നടക്കും. സമാപനസമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കും. പ്രവാസി ഭാരതീയസമ്മേളനം കഴിഞ്ഞാല്‍ ജനവരി 11 മുതല്‍ 13 വരെ വൈബ്രന്റ് ഗുജറാത്ത് നിക്ഷേപകസംഗമവും ഗാന്ധിനഗറില്‍ നടക്കും.


രണ്ട് സമ്മേളനങ്ങളും കേന്ദ്രസര്‍ക്കാറിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ വിജയത്തിനായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. നൂറോളം രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍ രണ്ട് പരിപാടികള്‍ക്കുമായി എത്തുമെന്നാണ് പ്രതീക്ഷ. ഗുജറാത്ത് തീരത്ത് പാക് ബോട്ട് സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. മറൈന്‍ കമാന്‍ഡോകളെ കടല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.












from kerala news edited

via IFTTT

എണ്ണവില 50 ഡോളറില്‍, ഗള്‍ഫ് ഓഹരിവിപണിയും താഴ്ചയില്‍








ഗള്‍ഫ് ഓഹരിവിപണി താഴ്ചയില്‍


പി.പി. ശശീന്ദ്രന്‍


Posted on: 07 Jan 2015


ദുബായ്: എണ്ണവില താഴുമ്പോള്‍ അമ്പരപ്പും ആശങ്കയുമാണ് ഗള്‍ഫ് നാടുകളില്‍. ചൊവ്വാഴ്ച കാലത്ത് ക്രൂഡ് ഓയിലിന്റെ വില വീപ്പയ്ക്ക് 50 ഡോളറിലും താണതോടെ മിക്ക ഗള്‍ഫ് നാടുകളിലെയും ഓഹരി വിപണികള്‍ തകര്‍ച്ച നേരിട്ടു. വില ഒറ്റദിവസം കൊണ്ട് അഞ്ച് ശതമാനമാണ് താഴ്ന്നത്.

പിന്നീട് വില വീണ്ടും 54 ഡോളറില്‍ എത്തിയെങ്കിലും ആറ്് മാസത്തിലേറെയായി തുടരുന്ന വിലയിടിവ് ഗള്‍ഫ് നാടുകളുടെ സാമ്പത്തികരംഗത്ത് കാര്യമായ ആശങ്ക സൃഷ്ടിക്കുന്നു എന്നാണ് എല്ലാ ഭാഗത്തുനിന്നുമുള്ള സൂചനകള്‍. വില 50 ഡോളറിനും താഴെയെത്തിയ ഉടന്‍ അബുദാബിയിലെ സൂചിക 2.8 ശതമാനം ഇടിഞ്ഞു. കുവൈത്തില്‍ ഇത് 1.4 ശതമാനമായിരുന്നു. ഒമാനില്‍ ഇത് ദശാംശം ആറ്് ശതമാനവും. ദുബായിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബുര്‍ജ് ഖലീഫയുടെ ഉടമകളായ ഇമ്മാറിന്റെ ഓഹരിവില എട്ട് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.


2014 ജൂണിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് പകുതിയായാണ് വില എത്തിനില്‍ക്കുന്നത്. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 52.6 ഡോളറായിരുന്നതാണ് ചൊവ്വാഴ്ച അമ്പതിന് താഴേക്ക് വീണത്.


ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകള്‍ ഇക്കാര്യത്തില്‍ വലിയ ആശങ്ക പുറത്ത് കാണിക്കുന്നില്ലെങ്കിലും എല്ലായിടത്തും സാമ്പത്തികരംഗത്ത് ചില പൊളിച്ചെഴുത്തുകള്‍ ഉണ്ടാവുമെന്നുതന്നെയാണ് സൂചനകള്‍.

മിക്ക രാജ്യങ്ങളും വീപ്പയ്ക്ക് 75 മുതല്‍ 80 ഡോളര്‍ വരെ വില അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ വാര്‍ഷിക ബജറ്റുകള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അമ്പതുകളില്‍ എത്തുമ്പോള്‍ കരുതല്‍ ധനത്തിന്റെ തോത് കുറയുമെന്നതാണ് യാഥാര്‍ഥ്യം. മിക്ക രാജ്യങ്ങളിലും നാട്ടുകാര്‍ക്കുള്ള സബ്‌സിഡിയില്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാവുന്നതും നിലവിലുള്ള തൊഴിലുകള്‍ നഷ്ടപ്പെടുന്നതും ഇതിന്റെ മറ്റൊരു പ്രത്യാഘാതമാവുമെന്ന് യു.എ.ഇ.യിലെ പ്രമുഖ സാമ്പത്തികകാര്യ ലേഖകനായ ഭാസ്‌കര്‍ രാജ് പറയുന്നു. യു.എ.ഇ.യില്‍ പ്രവാസികള്‍ ഏറെയുള്ള ദുബായ്, ഷാര്‍ജ, അബുദാബി എന്നീ എമിറേറ്റുകളിലെല്ലാം ഇതിനകം വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാര്‍ജ് കൂട്ടിക്കഴിഞ്ഞു. അബുദാബിയില്‍ വെള്ളത്തിന് 270 ശതമാനമാണ് വില കൂട്ടിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തത്തിനുശേഷം ഇതാദ്യമായി സൗദി അറേബ്യ ഇത്തവണ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. എന്നാല്‍ ഏറ്റവുമധികം കരുതല്‍ ധനമുള്ള സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളെയൊന്നും നിലവിലെ എണ്ണ വിലയിടിവ് അടുത്തൊന്നും ബാധിക്കില്ല എന്നുതന്നെയാണ് അനുമാനം. അതേസമയം ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അത്രമാത്രം കരുതല്‍ധനമില്ലെന്നത് ശ്രദ്ധേയമാണ്.












from kerala news edited

via IFTTT

മലയാളികള്‍ ഉള്‍പ്പെട്ട ചങ്ങാതിക്കൂട്ടത്തിന് എട്ടരക്കോടി രൂപ ഭാഗ്യസമ്മാനം








മലയാളികള്‍ ഉള്‍പ്പെട്ട ചങ്ങാതിക്കൂട്ടത്തിന് എട്ടരക്കോടി രൂപ ഭാഗ്യസമ്മാനം


Posted on: 07 Jan 2015


ദുബായ്: പത്ത് മലയാളികള്‍ ഉള്‍പ്പെട്ട 21 അംഗ ഇന്ത്യന്‍ സുഹൃദ് സംഘത്തിന് 50 ലക്ഷം ദിര്‍ഹത്തിന്റെ (എട്ടരക്കോടി രൂപയിലേറെ) സൂപ്പര്‍ ബമ്പര്‍ ഭാഗ്യസമ്മാനം. ഗള്‍ഫ് മേഖലയിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള നറുക്കെടുപ്പിലൂടെയാണ് സമ്മാനം ഇവരെ തേടിയെത്തിയത്.

അബുദാബി ഡ്യൂട്ടി ഫ്രീയും ഡ്യൂട്ടി ഫ്രീ ഷോപ്പേഴ്‌സും ചേര്‍ന്നുനടത്തിയ അള്‍ട്ടിമേറ്റ് ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് ഇവര്‍ ജേതാക്കളായത്. അബുദാബിയില്‍ ഷറാഫ് ട്രാവല്‍ സര്‍വീസിലെ ഏതാനും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഗോവ സ്വദേശിനിയായ ഗുല്‍സാര്‍ ഷെയ്ഖിന്റെ പേരിലായിരുന്നു എല്ലാവരും ചേര്‍ന്ന് ടിക്കറ്റെടുത്തത്. കൂട്ടുകാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ചങ്ങാതിക്കൂട്ടം താത്പര്യം കാണിച്ചില്ല.


ഡ്യൂട്ടി ഫ്രീ ഷോപ്പേഴ്‌സില്‍നിന്നുള്ള ഫോണ്‍സന്ദേശത്തിലൂടെയാണ് ഭാഗ്യം കടാക്ഷിച്ച വിവരം അറിയുന്നത്. അബുദാബി എയര്‍പോര്‍ട്ട് അറൈവല്‍സ് ഹാളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 50,000 ദിര്‍ഹത്തിന്റെ മറ്റ് സമ്മാനങ്ങള്‍ 14 പേര്‍ക്കുകൂടി സമ്മാനിച്ചു. 2012-ല്‍ അവതരിപ്പിച്ച സെന്‍സേഷന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനേക്കാള്‍ ഈ സൗഭാഗ്യമേള വന്‍ വിജയമായിത്തീര്‍ന്നതായി വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് ഡി.എഫ്.എസ്. ജനറല്‍ മാനേജര്‍ അലിസ്റ്റെയിന്‍ ജോണ്‍സണ്‍ പറഞ്ഞു. അടുത്തുതന്നെ ബിഗ്ഗര്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടത്തും.












from kerala news edited

via IFTTT

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബി - മംഗലാപുരം സര്‍വീസ് മാര്‍ച്ച് 29 മുതല്‍








എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബി - മംഗലാപുരം സര്‍വീസ് മാര്‍ച്ച് 29 മുതല്‍


Posted on: 07 Jan 2015


ദുബായ്: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബിയില്‍നിന്ന് നേരിട്ട് മംഗലാപുരത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ നാല് ദിവസമുള്ള ഈ സര്‍വീസിന് മാര്‍ച്ച് 29-ന് തുടക്കമാകും.

ഇപ്പോള്‍ അബുദാബിയില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസ് നടത്തുന്നത്. നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ അബുദാബിയില്‍ നിന്ന് മംഗലാപുരത്തേക്ക് കൂടുതല്‍ പേര്‍ക്ക് കുറഞ്ഞസമയം കൊണ്ട് യാത്ര ചെയ്യാനാവും.


ഞായര്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 2.20-ന് പുറപ്പെടുന്ന വിമാനം മംഗലാപുരത്ത് രാവിലെ 7.35-ന് എത്തും. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മംഗലാപുരത്ത് നിന്ന് രാത്രി 10 മണിക്ക് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയിലെത്തും. 850 ദിര്‍ഹം മുതലാണ് യാത്രാ നിരക്കുകള്‍ ആരംഭിക്കുന്നത്.












from kerala news edited

via IFTTT

ശൈത്യക്കെടുതി: സഹായമെത്തിക്കാന്‍ ശൈഖ് ഖലീഫയുടെ നിര്‍ദേശം







'തറാഹമു' കാമ്പയിനിന് ഇന്ന് തുടക്കമാകും

'ഹുദ' യു.എ.ഇ.യെ ബാധിക്കില്ലെന്ന് നിരീക്ഷണ കേന്ദ്രം



ദുബായ്:


'ഹുദ' എന്ന പേരിലുള്ള ശൈത്യക്കൊടുങ്കാറ്റ് അറബ് മേഖലയെ കീഴടക്കുമെന്ന ഭീതി പരക്കവെ, ശൈത്യക്കെടുതി ബാധിക്കാനിടയുള്ള പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്‍ദേശം. ജോര്‍ദാന്‍, ലെബനോന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്കും ഇസ്രായേല്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ട പലസ്തീനികള്‍ക്കും ശൈത്യത്തെ നേരിടുന്നതിനുള്ള സഹായങ്ങളെത്തിക്കാനാണ് ശൈഖ് ഖലീഫ നിര്‍ദേശം നല്‍കിയത്. 'തറാഹമു' കാമ്പയിന് ബുധനാഴ്ച തുടക്കമാകും. പത്തുലക്ഷം പേര്‍ക്ക് സഹായമെത്തിക്കുന്ന കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് ദേശീയ സമിതി രൂപവത്കരിച്ചിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളും സംഘടനകളും ദുരിതാശ്വാസ പദ്ധതി വിജയിപ്പിക്കണമെന്ന് ശൈഖ് ഖലീഫ ആവശ്യപ്പെട്ടു. ഈ ശൈത്യകാലത്ത് ജനങ്ങളുടെ കെടുതി ശമിപ്പിക്കേണ്ടത് ധാര്‍മികമായ ഉത്തരവാദിത്വമാണ്. മതപരമായ കടമകൂടിയാണത്. ദാനധര്‍മമെന്നത് ഇമാറാത്തികള്‍ക്ക് പ്രപിതാക്കള്‍ കൈമാറിയ മൂല്യമാണ്-ശൈഖ് ഖലീഫ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് പ്രഖ്യാപിച്ച ദുരിതാശ്വാസ പദ്ധതി വിജയിപ്പിക്കാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആഹ്വാനം ചെയ്തു. എത്രയും വേഗം സഹായങ്ങള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

ശൈത്യം നേരിടുന്നതിനുള്ള പുതപ്പ്, സ്വെറ്ററുകള്‍, ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാന്‍ അടിയന്തിര നടപടികൈക്കൊള്ളാനാണ് ശൈഖ് ഖലീഫയുടെ ഉത്തരവ്. മേഖലയില്‍ ശൈത്യം കനത്തുതുടങ്ങവെ, രാജ്യത്തുനിന്നെത്തുന്ന സഹായങ്ങള്‍ അഭയാര്‍ഥികള്‍ക്ക് വലിയ സഹായമാകും.

അതേസമയം, 'ഹുദ' ശൈത്യക്കൊടുങ്കാറ്റ് യു.എ.ഇ.യെ ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാല്‍, വ്യാഴാഴ്ചമുതല്‍ താപനില വീണ്ടും താഴുമെന്നും കേന്ദ്രം വ്യക്തമാക്കി.









from kerala news edited

via IFTTT

യുദ്ധക്കെടുതി: സഹായമെത്തിക്കാന്‍ ശൈഖ് ഖലീഫയുടെ നിര്‍ദേശം








യുദ്ധക്കെടുതി: സഹായമെത്തിക്കാന്‍ ശൈഖ് ഖലീഫയുടെ നിര്‍ദേശം


Posted on: 07 Jan 2015



ദേശീയ ദുരിതാശ്വാസ കാമ്പയിനില്‍ പൊതുജനങ്ങളെ പങ്കാളികളാക്കാന്‍ ആഹ്വാനം



ദുബായ്:


അറബ് മേഖലയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ശൈത്യം നേരിടുന്നതിനുള്ള സഹായമെത്തിക്കാന്‍ ശൈഖ് ഖലീഫയുടെ നിര്‍ദേശം. ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്കും ഇസ്രായേല്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ട പലസ്തീനികള്‍ക്കും സഹായമെത്തിക്കാനാണ് ശൈഖ് ഖലീഫ നിര്‍ദേശം നല്‍കിയത്.

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളും സംഘടനകളും ദുരിതാശ്വാസ പദ്ധതി വിജയിപ്പിക്കണമെന്ന് ശൈഖ് ഖലീഫ ആവശ്യപ്പെട്ടു. ഈ ശൈത്യകാലത്ത് ജനങ്ങളുടെ കെടുതി ശമിപ്പിക്കേണ്ടത് ധാര്‍മികമായ ഉത്തരവാദിത്വമാണ്. മതപരമായ കടമകൂടിയാണത്. ദാനധര്‍മമെന്നത് ഇമാറാത്തികള്‍ക്ക് പ്രപിതാക്കള്‍ കൈമാറിയ മൂല്യമാണ്-ശൈഖ് ഖലീഫ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് പ്രഖ്യാപിച്ച ദുരിതാശ്വാസ പദ്ധതി വിജയിപ്പിക്കാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആഹ്വാനം ചെയ്തു. എത്രയും വേഗം സഹായങ്ങള്‍ അതത് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ശൈഖ് മുഹമ്മദ് ഉത്തരവിട്ടു.

ശൈത്യം നേരിടുന്നതിനുള്ള പുതപ്പ്, സ്വെറ്ററുകള്‍, ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളാനാണ് ശൈഖ് ഖലീഫയുടെ ഉത്തരവ്. മേഖലയില്‍ ശൈത്യം കനത്തുതുടങ്ങവെ, രാജ്യത്ത് നിന്നെത്തുന്ന സഹായങ്ങള്‍ അഭയാര്‍ഥികള്‍ക്ക് വലിയ സഹായമാകും.











from kerala news edited

via IFTTT

വീട്ടുജോലിക്കാര്‍ക്കുള്ള സെക്യൂരിറ്റി തുക വര്‍ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രാലയം








വീട്ടുജോലിക്കാര്‍ക്കുള്ള സെക്യൂരിറ്റി തുക വര്‍ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രാലയം


Posted on: 07 Jan 2015


ദുബായ്: വീട്ടുജോലിക്കാര്‍ക്കുള്ള വിസയുടെ സെക്യൂരിറ്റി തുക വര്‍ധിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.

സെക്യൂരിറ്റി തുക രണ്ടായിരം ദിര്‍ഹമുള്ളത് 3,000 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, സെക്യൂരിറ്റി തുക ഇപ്പോഴും രണ്ടായിരം ദിര്‍ഹം തന്നെയാണെന്നും ഇത് വിസ റദ്ദാക്കുമ്പോള്‍ തിരികെ ലഭിക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

വിദേശത്തുനിന്ന് ഗാര്‍ഹിക ജോലിക്കാരെ കൊണ്ടുവരുന്നതിനുള്ള ഫീസ് ഈയിടെ 5,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. നേരത്ത ഇത് 3,000 ദിര്‍ഹമായിരുന്നു. 2014 അവസാനം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം വീട്ടുജോലിക്കാരുടെ തൊഴില്‍ കാര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 19 തരത്തിലുള്ള ജോലികള്‍ക്ക് ഗാര്‍ഹിക വിസയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികളെ കൊണ്ടുവരാവുന്നതാണ്. ആയ, ഡ്രൈവര്‍, വാച്ച്മാന്‍, പാചകക്കാരന്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണ്.











from kerala news edited

via IFTTT

ലേബര്‍ കാര്‍ഡ് പിഴയിളവ്: ആദ്യദിനങ്ങളില്‍ പ്രയോജനപ്പെടുത്തിയത് ആയിരം കമ്പനികള്‍








ലേബര്‍ കാര്‍ഡ് പിഴയിളവ്: ആദ്യദിനങ്ങളില്‍ പ്രയോജനപ്പെടുത്തിയത് ആയിരം കമ്പനികള്‍


Posted on: 07 Jan 2015


ദുബായ്: ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പിഴകള്‍ക്ക് അനുവദിച്ച ഇളവ് ആയിരം കമ്പനികള്‍ ഉപയോഗപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആദ്യ രണ്ട് ദിനങ്ങളിലാണ് ഇത്രയും കമ്പനികള്‍ പദ്ധതി പ്രയോജനപ്പെടുത്തിയത്.

തൊഴില്‍കാര്‍ഡിന്മേലുള്ള പിഴ കുടിശ്ശികകള്‍ ആയിരം ദിര്‍ഹം നല്‍കി അടച്ചുതീര്‍ക്കുന്ന പദ്ധതി ഞായറാഴ്ചയാണ് നിലവില്‍ വന്നത്. 1,500 നിയമലംഘനങ്ങള്‍ക്കായി ചുമത്തപ്പെട്ടിരുന്ന 1.85 കോടി ദിര്‍ഹമിന് പകരമായി 15 ലക്ഷം ദിര്‍ഹമാണ് പിഴയിനത്തില്‍ സ്വീകരിച്ചതെന്ന് അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് വ്യക്തമാക്കി. പദ്ധതിയിലൂടെ സ്ഥാപനങ്ങള്‍ക്ക് 1.7 കോടിയോളം ദിര്‍ഹം രണ്ട് ദിവസത്തിനകം ഇളവ് ചെയ്ത് നല്‍കാനായി.

മാര്‍ച്ച് അഞ്ച് വരെയാണ് ഇത്തരത്തില്‍ ആയിരം ദിര്‍ഹം നല്‍കി കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള അവസരമുള്ളത്. തുടര്‍ന്നും അവശേഷിക്കുന്ന പിഴകുടിശ്ശികകള്‍ക്ക് പ്രതിമാസം 500 ദിര്‍ഹം വീതം ഈടാക്കും. കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിനുള്ള അവസരം കമ്പനികള്‍ ഉപയോഗപ്പെടുത്തണമെന്ന് ബിന്‍ ദീമാസ് പറഞ്ഞു. തൊഴില്‍കാര്‍ഡുമായി ബന്ധപ്പെട്ട നിബന്ധനകള്‍ മനസ്സിലാക്കുന്നതിന് സ്ഥാപനയുടമകള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. www.mol.gov.ae എന്ന വെബ്‌സൈറ്റില്‍ നിന്ന് ഇ-നെറ്റ്വാസല്‍ സര്‍വ്വീസ് വഴി വിവരങ്ങള്‍ അറിയാന്‍ സാധിക്കും. മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ തസ്ഹീല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചോ കാര്യങ്ങള്‍ മനസ്സിലാക്കുകയും പിഴ ഒടുക്കുകയും കാണാതായ തൊഴിലാളികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയോ തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കുകയോ ഒക്കെ ചെയ്യാം.











from kerala news edited

via IFTTT

മോദിയുടെ റാലി ശക്തിപ്രകടനമാക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നു








മോദിയുടെ റാലി ശക്തിപ്രകടനമാക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നു


Posted on: 07 Jan 2015


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന തിരഞ്ഞെടുപ്പുറാലി ഉജ്ജ്വലമാക്കാന്‍ ഡല്‍ഹി ബി.ജെ.പി.യില്‍ ഊര്‍ജിതമായ ഒരുക്കങ്ങള്‍. ശനിയാഴ്ച രാംലീല മൈതാനിയിലാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കംകുറിച്ചുകൊണ്ടുള്ള മഹാറാലി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പുറമെ, അടുത്തിടെ ബി.ജെ.പി. ഭരണംപിടിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റാലിയില്‍ പ്രസംഗിക്കും.

ഒരു ലക്ഷം പ്രവര്‍ത്തകരെ രാംലീലയില്‍ അണിനിരത്താനാണ് ബി.ജെ.പിയുടെ തീരുമാനം. ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് സതീഷ് ഉപാധ്യായയുടെ നേതൃത്വത്തില്‍ 12 സമിതികള്‍ റാലി വിജയിപ്പിക്കാനായി രൂപവത്കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കു സമീപവും രാംലീലയിലെമ്പാടുമായി കൂറ്റന്‍ എല്‍.ഇ.ഡി. സ്‌ക്രീനുകളും സ്ഥാപിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം രാംലീലയില്‍ ഒരുക്കുമെന്ന് വേദിയുടെ ചുമതലയുള്ള ആശിഷ് സൂദ് പറഞ്ഞു. ഐ.എസ്.ബി.ടി.കള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം മോദിയുടെ പ്രസംഗം തത്സമയം കേള്‍പ്പിക്കാന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. ഡല്‍ഹിയില്‍ എവിടെനിന്നും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പാകത്തില്‍ സൗകര്യങ്ങളൊരുക്കുമെന്ന് സതീഷ് ഉപാധ്യായയും അറിയിച്ചു.

ചലോ ചലോ മോദി കേ സാത്ത് എന്ന സന്ദേശവുമായി നഗരത്തിലെ പലയിടങ്ങളിലായി പ്രചാരണ ബോര്‍ഡുകളും നിറയാന്‍ തുടങ്ങി. ഓരോ പോളിങ് സ്റ്റേഷനുകളില്‍നിന്നും ഓരോ ബസ്സുവീതം പ്രവര്‍ത്തകരെ റാലിയില്‍ അണിനിരത്തണമെന്നാണ് പാര്‍ട്ടി ഘടകങ്ങള്‍ക്കുള്ള നിര്‍ദേശം.











from kerala news edited

via IFTTT

സായുധസേനയ്ക്കുള്ള നന്ദിസൂചകമായി പൂച്ചെടി വിതരണം








സായുധസേനയ്ക്കുള്ള നന്ദിസൂചകമായി പൂച്ചെടി വിതരണം


Posted on: 07 Jan 2015


ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തിന് പൂക്കളുടെ നൈര്‍മല്യം. ശൈഖ് മുഹമ്മദിന്റെ ആഹ്വാനമനുസരിച്ച് ദുബായ് മുനിസിപ്പാലിറ്റിയാണ് പൊതുജനങ്ങള്‍ക്ക് പൂക്കള്‍ വിതരണം ചെയ്ത് സേനയ്ക്കുള്ള നന്ദി രേഖപ്പെടുത്തുന്നത്. ഒമ്പതാം സ്ഥാനാരോഹണത്തെ പ്രതീകവത്കരിക്കുന്ന 90 ലക്ഷം പൂച്ചെടികളുടെ വിതരണം ബുധനാഴ്ചയോടെ പൂര്‍ത്തിയാകും.

പബ്ലിക് പാര്‍ക്കുകളടക്കമുള്ള 30 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പൊതുപരിപാടികളിലാണ് ചെടികള്‍ വിതരണം ചെയ്യുന്നത്. ഞായറാഴ്ച ആരംഭിച്ച പരിപാടികളിലൂടെ ഇതിനകം ആയിരക്കണക്കിന് ആളുകള്‍ ചെടികള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. സ്വദേശികളും വിദേശികളും അടക്കമുള്ള 90,000 പേര്‍ക്കാണ് പൂച്ചെടികള്‍ ലഭിക്കുക. നിശ്ചിത കേന്ദ്രങ്ങളില്‍ വൈകിട്ട് നാല് മുതല്‍ ആറുവരെയാണ് വിതരണ സമയം.

ഇത്രയധികം ചെടികള്‍ തയ്യാറാക്കുന്നതിനായി രണ്ട് മാസം മുമ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി 'പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ടി കള്‍ച്ചര്‍' ഡയരക്ടര്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ അവാദി പറഞ്ഞു. ദുബായ് നഗരത്തെ മോടിപിടിപ്പിക്കുന്നതിനായി നട്ടുപിടിപ്പിക്കാറുള്ള ചെട്ടിയും 'പെടൂനിയ'വുമാണ് ട്രേകളില്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ ഹോളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ഇനത്തിന്റെയും ഓരോ ട്രേ വീതം നല്‍കി. ട്രേകളില്‍ 'സായുധസേനയ്ക്ക് നന്ദി' എ്ന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.











from kerala news edited

via IFTTT

Monday, 5 January 2015

കൂടാളി പഞ്ചായത്തിന്‌ പൊതുശ്‌മശാനം ഒരുങ്ങി











Story Dated: Tuesday, January 6, 2015 02:01


മട്ടന്നൂര്‍: കൂടാളി പഞ്ചായത്തിലെ നാലുപെരിയയില്‍ ആധുനിക സജ്‌ഞീകരണങ്ങളോടെ പൊതുശ്‌മശാനം ഒരുങ്ങി. ഒരേസമയം രണ്ട്‌ മൃതദേഹം ദഹിപ്പിക്കാവുന്ന പരിസര മലിനീകരണം ഇല്ലാത്ത രീതിയിലുള്ള ശ്‌മശാനമാണ്‌ നിര്‍മിച്ചത്‌. പൂന്തോട്ടവും മറ്റ്‌ അനുബന്ധ സൗകര്യങ്ങളോടെയുമാണ്‌ ശ്‌മശാനം നിര്‍മിച്ചിട്ടുള്ളത്‌. പൊതുശ്‌മശാനത്തിലെ കെട്ടിടം ഇ.പി. ജയരാജന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌പ്രസിഡന്റ്‌ സീന പ്രദീപ്‌ അധ്യക്ഷയായി.


അസി. എന്‍ജിനിയര്‍ കെ.കെ. പ്രകാശന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വൈസ്‌പ്രസിഡന്റ്‌ കെവി. മോഹനന്‍, ബ്ലോക്ക്‌പഞ്ചായത്ത്‌സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എം. രാഘവന്‍, വി. ഇന്ദിര, സി.പി. മോഹനന്‍, കെ.പി. അച്യുതന്‍, ഇ. സജീവന്‍, കെ. ഗോപാലന്‍, നൗഷാദ്‌ കൂടാളി, കെ.വി. രതീശന്‍, പി.വി. ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി എന്‍.യു. ഇബ്രാഹിം സ്വാഗതം പറഞ്ഞു.










from kerala news edited

via IFTTT

സേവന വീഥിയില്‍ സഹകരണ ആശുപത്രി രോഗികള്‍ക്ക്‌ കൈത്താങ്ങാവുന്നു











Story Dated: Tuesday, January 6, 2015 02:01


തലശേരി: മരുന്ന്‌ വിലയില്‍ ഗണ്യമായ കുറവും കിഡ്‌നി രോഗികള്‍ക്ക്‌ ഡയാലിസിസ്‌ ചികിത്സയ്‌ക്ക് ഇളവും പ്രഖ്യാപിച്ച്‌ തലശേരി സഹകരണ ആശുപത്രി സേവന വീഥിയില്‍ രോഗികള്‍ക്ക്‌ കൈത്താങ്ങാവുന്നു. ആതുര ശുശ്രൂഷാ രംഗത്ത്‌ ഇതിനകം ശ്രദ്ധേയമായ ആശുപത്രിയില്‍ നൂതന ചികിത്സാ സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കി വരികയാണെന്ന്‌ പ്രസിഡന്റ്‌ അഡ്വ.എ.എന്‍. ഷംസീറും ജനറല്‍ മാനേജര്‍ ഒ.എം. ബാബുവും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. രാജു ജോര്‍ജും അറിയിച്ചു. പൊതു വിപണിയില്‍ 1400 രൂപ വിലയുള്ള എറിത്രോ പോയിറ്റില്‍ 4000 ഇഞ്ചക്ഷന്‌ 400 രൂപയും 750 രൂപ വിലയുള്ള എറിത്രോ പോയിറ്റിന്‍ 2000 ഇഞ്ചക്ഷന്‌ 250 രൂപയുമാണിവിടെ.


ഡയാലിസിസ്‌ അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില കുറച്ചിട്ടുണ്ട്‌. ആശുപത്രി വികസനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും. നവീകരിച്ച ഓഡിയോളജി ആന്‍ഡ്‌ സ്‌പീച്ച്‌ തെറാപ്പി ഡിപ്പാര്‍ട്ടുമെന്റ്‌ പി.കെ. ശ്രീമതി എം.പിയും ആശുപത്രി പ്രവേശന കവാടത്തിനരികില്‍ സജ്‌ജീകരിച്ച കനറാ ബാങ്ക്‌ എ.ടി.എം. കൗണ്ടര്‍ റെയ്‌ഡ്കോ ചെയര്‍മാന്‍ പനോളി വത്സനും മരുന്നുകളുടെ ഇളവ്‌ പ്രഖ്യാപനം വാഴയില്‍ ശശിയും ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ ആശുപത്രി പ്രസിഡന്റ്‌ അഡ്വ. എ.എം. ഷംസീര്‍ അധ്യക്ഷത വഹിക്കും.










from kerala news edited

via IFTTT