121

Powered By Blogger

Wednesday, 7 January 2015

ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം








ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം


Posted on: 08 Jan 2015






ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യവും അയവിറക്കി പതിമ്മൂന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ തുടങ്ങി. ഗുജറാത്ത്് സര്‍ക്കാറിന്റെ അഭിമാനസ്തംഭമായ ഗാന്ധിനഗറിലെ അതിവിശാലമായ മഹാത്മ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ യുവ പ്രവാസി സമ്മേളനമാണ് ആദ്യദിനം നടന്നത്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.

മോദി സര്‍ക്കാറിന്റെ നയപരിപാടികള്‍ പ്രവാസികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. 'മെയ്ക്ക് ഇന്‍ ഇന്ത്യ', സ്മാര്‍ട്ട്് സിറ്റി പദ്ധതികള്‍, നമാമിഗംഗ പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. അതത് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് പദ്ധതികള്‍ വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിസഭാംഗങ്ങള്‍ മൂന്നുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്.


ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തില്‍ ചേര്‍ന്നും അതിന് സംഭാവനചെയ്തും ആഘോഷിച്ചും പങ്കാളികളാവാന്‍ യുവ പ്രവാസികളോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആഹ്വാനംചെയ്തു. യുവ പ്രവാസിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തുടര്‍ന്ന് 'ഭാരത് കൊ ജാനോ' (ഭാരതത്തെ അറിയൂ), 'ഭാരത് കൊ മാനോ' (ഭാരതത്തെ പിന്തുടരൂ) എന്നീ മുദ്രാവാക്യങ്ങളുള്ള രണ്ട് പ്ലീനറി സെഷനുകള്‍ നടന്നു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനംചെയ്ത രണ്ടാമത്തെ സെഷനില്‍ മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അഭിസംബോധനചെയ്തു.


മൂന്ന് സമകാലിക വിഷയങ്ങളാണ് ഈ സമ്മേളനം വിശകലനംചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളാണ് അവയില്‍ പ്രധാനപ്പെട്ടത്. ഇതിലേക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചിട്ടുണ്ട്. വിമാന നിരക്കിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ തട്ടിപ്പുകള്‍, അകാരണമായ ജയില്‍ശിക്ഷകള്‍, നാട്ടിലെ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യവകുപ്പ് വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിനാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. അന്ന് നടക്കുന്ന കേരളത്തിന്റെ പ്രത്യേക സെഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തുന്നുണ്ട്.












from kerala news edited

via IFTTT

പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍








പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍


Posted on: 08 Jan 2015






ഗാന്ധിനഗര്‍: വാക്കുകളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നുമെന്ന മോദി സര്‍ക്കാറിന്റെ നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഗള്‍ഫ് മലയാളികള്‍ പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ നാലായിരത്തോളം പ്രതിനിധികളാണ് എത്തുന്നത്. നാനൂറോളം മലയാളികള്‍ സംബന്ധിക്കുമെന്നാണ് നോര്‍ക്ക റൂട്ട്‌സ് അധികാരികള്‍ കരുതുന്നത്.

ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന വ്യാഴാഴ്ചയാണ് കൂടുതല്‍ പേരും എത്തുക. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍പ്രശ്‌നം സംബന്ധിച്ച ചര്‍ച്ച വെള്ളിയാഴ്ചയാണ് നടക്കുന്നത്. പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് സേവനനികുതി കൂട്ടിയ കേന്ദ്രനടപടി ഗള്‍ഫ് മലയാളികളില്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ടെന്ന് സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ പറഞ്ഞു. നേരത്തേ ആറ് ശതമാനം മാത്രമായിരുന്നത് ആറരശതമാനംകൂടി വര്‍ധിപ്പിച്ച് പന്ത്രണ്ടര ശതമാനമാക്കി. സാധാരണക്കാരായ തൊഴിലാളികളുടെ ആരോഗ്യച്ചെലവ് ഗള്‍ഫില്‍ വലിയ പ്രശ്‌നമായിട്ടുണ്ട്. ആസ്പത്രികളില്‍ രജിസ്‌ട്രേഷന്‍ ഫീസ് തന്നെ വലിയ തോതില്‍ വര്‍ധിപ്പിച്ചു. രോഗികളെ നാട്ടിലെത്തിച്ച് ചികിത്സിക്കുന്നതിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.


പുനരധിവാസത്തിനായി സമഗ്രമായ ക്ഷേമപദ്ധതി വേണമെന്നാണ് മറ്റൊരു ആവശ്യം. നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ സാധാരണക്കാര്‍ക്ക് ഗുണകരമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തില്‍ ഉന്നയിക്കേണ്ട ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് വിവിധ പ്രവാസി വിഭാഗങ്ങള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് യു.എ.ഇ.യിലെ ഫൈന്‍ഫെയര്‍ ഗ്രൂപ്പ് എം.ഡി.യും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഇസ്മയില്‍ റാവുത്തര്‍ അറിയിച്ചു.


പ്രവാസി സമ്മേളനങ്ങളില്‍ പല തീരുമാനങ്ങളും എടുക്കാറുണ്ടെങ്കിലും നടപ്പാകുന്നവ കുറവാണ്. പ്രവാസി വോട്ടവകാശംതന്നെ ആദ്യകാലം മുതല്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഈ സമ്മേളനത്തില്‍ അത് നടപ്പാക്കാനുള്ള നീക്കം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്നതും പകിട്ടേറിയതുമായ സമ്മേളനമാണ് ഗുജറാത്തില്‍ നടക്കുന്നതെന്ന് 2012-ലെ പ്രവാസി അവാര്‍ഡ് ജേതാവായ പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. മാവേലിക്കര സ്വദേശിയായ ഇദ്ദേഹം ബഹ്‌റൈനില്‍നിന്ന് 35 അംഗ സംഘത്തിനൊപ്പമാണ് എത്തിയത്. പ്രമുഖ പ്രവാസി സംരംഭകരായ എം.എ.യൂസഫലിയും സി.കെ.മേനോനും ഗള്‍ഫ് തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്.


ആദ്യദിനം ആധുനിക ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ എന്ന വിഷയത്തില്‍നടന്ന സെമിനാറില്‍ പങ്കെടുത്ത ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന് സദസ്സില്‍നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മംഗള്‍യാന്‍ നേട്ടം പരാമര്‍ശിച്ചപ്പോഴേ ഹര്‍ഷാരവമുയര്‍ന്നു. ഭൂമിയില്‍നിന്ന് ചൊവ്വയിലേക്കാവണം അടുത്ത പ്രവാസമെന്ന് പ്രസംഗത്തില്‍ ഡോ. രാധാകൃഷ്ണന്‍ ആശംസിച്ചതും കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.


ഗാന്ധി പീസ് ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനായ പി.വി. രാജഗോപാലാണ് ബുധനാഴ്ച പ്രഭാഷണം നടത്തിയ മറ്റൊരു മലയാളി. ഗാന്ധിയുടെ പേരിലാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ ഏറ്റവും അടിത്തട്ടിലുള്ളവരെ കണ്ടുകൊണ്ടുവേണം വികസനം നടത്താനെന്ന് അദ്ദേഹം പറഞ്ഞു.












from kerala news edited

via IFTTT

ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു








ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു


Posted on: 08 Jan 2015


ബെംഗളൂരു: പകല്‍സമയം നഗരത്തില്‍ ഭാരമേറിയ ചരക്കു വാഹനങ്ങള്‍ നിരോധിച്ച പോലീസ് നടപടി പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു. നിരോധനത്തിനെതിരെ ലോറി ഉടമകള്‍ സമരത്തിലാണ്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്നാണ് രാവിലെ ആറ്് മുതല്‍ രാത്രി പത്ത് വരെ ട്രക്കുകള്‍ക്കും ലോറികള്‍ക്കും പോലീസ് നിരോധനം ഏര്‍പ്പെടുത്തിയത്. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെയും പാല്‍ വണ്ടികളെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ട്രക്കുകള്‍ നിരോധിച്ചതിനെതിരെ വ്യാപാരികളും രംഗത്തെത്തി. ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന ലോറികള്‍ രാവിലെയെത്തിയാല്‍ രാത്രി പത്ത് വരെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. പച്ചക്കറിയുമായി എത്തുന്ന ലോറികളും നിരോധനത്തെത്തുടര്‍ന്ന് ദുരിതത്തിലാണെന്നാണ് ലോറി ഉടമകളുടെ ആരോപണം.

നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളില്‍നിന്ന് നിരവധി നിവേദനം ലഭിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍.റെഡ്ഡി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ച മുമ്പാണ് നഗരത്തില്‍ ലോറികള്‍ക്ക് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രധാന റോഡുകളിലൂടെ ചരക്ക് വാഹനങ്ങള്‍ പോകുന്നത് പലപ്പോഴും ഗതാഗത കുരുക്കിനിടയാകുകയും ഇതേക്കുറിച്ചുള്ള പരാതി വ്യാപകമായതിനെത്തുടര്‍ന്നുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് നടപടി സ്വീകരിച്ചത്. ടാങ്കര്‍ ലോറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗതത്തിരക്കേറുന്ന സമയങ്ങളില്‍ ടാങ്കര്‍ ലോറികളും നഗരത്തിനുള്ളില്‍ ഓടുന്നതിന് നിയന്ത്രണം ഉണ്ട്. ഇതിനെതിരെ പെട്രോള്‍ പമ്പ് ഉടമസ്ഥരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ടെമ്പോ ട്രാവലര്‍മാര്‍ അടക്കമുള്ള ഡ്രൈവര്‍മാരുടെ ജോലിയെ ബാധിക്കുന്നതും തികച്ചും അശാസ്ത്രീയമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഫെഡറേഷന്‍ ഓഫ് ഗുഡ്‌സ് ട്രക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

നഗരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് കാരണം ചരക്ക് വാഹനങ്ങളല്ലെന്നും പാര്‍ക്കിങ് സൗകര്യം വിപുലീകരിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കേറിയ പല റോഡുകളിലും വാഹനങ്ങള്‍ തോന്നുന്ന പോലെ പാര്‍ക്ക് ചെയ്യുന്നതാണ് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണം. എന്നാല്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ട്രക്കുടമകള്‍ ആരോപിച്ചു. വിവിധ സംഘടനകളില്‍ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ടെങ്കിലും നിരോധനം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (ട്രാഫിക്) ബി. ദയാനന്ദ പറഞ്ഞു. ചരക്ക് വാഹനങ്ങള്‍ നിരോധിച്ചത് ചെറുകിട വ്യവസായ യൂണിറ്റുകളെ ബാധിച്ചു.











from kerala news edited

via IFTTT

പ്രതിഷേധം ആക്രമത്തിലേക്ക് വഴിമാറി; പോലീസ് വിയര്‍ത്തു








പ്രതിഷേധം ആക്രമത്തിലേക്ക് വഴിമാറി; പോലീസ് വിയര്‍ത്തു


Posted on: 08 Jan 2015




ബെംഗളൂരു:
സ്‌കൂളില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണം തടയാന്‍ പോലീസിന് ഏറെ പ്രയത്‌നിക്കേണ്ടി വന്നു. ആരോപണ വിധേയനായ അധ്യാപകനെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനായാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സ്‌കൂള്‍ പരിസരത്തുനിന്നും സമീപ പ്രദേശത്ത് നിന്നും നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടക്കത്തില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ആരോപണ വിധേയനായ അധ്യാപകനെ വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം പോലീസിനുനേരേ തിരിഞ്ഞത്. എന്നാല്‍, ആരോപണ വിധേയനായ അധ്യാപകനെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ശക്തമായ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നടത്തിയ ലാത്തിച്ചാര്‍ജിലും പലര്‍ക്കും പരിക്കേറ്റു. ഇതിനിടയില്‍ ഒരു വിഭാഗം സ്‌കൂളില്‍ കയറി ഫര്‍ണിച്ചറുകളും ലൈബ്രറിയും തകര്‍ത്തു. സ്‌കൂളില്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിച്ചു. ഇതോടെയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയത്. പ്രദേശത്തെ ചില സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന നിലപാടിലാണ് പോലീസ്. കര്‍ണാടക സായുധസേനാംഗങ്ങളും സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇതോടെയാണ് ജനക്കൂട്ടം സ്ഥലത്തുനിന്ന് ഒഴിഞ്ഞത്. സുരക്ഷയ്ക്കായി സ്ഥലത്ത് പോലീസ് തുടരുകയാണ്.

കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉറപ്പ് നല്‍കി. അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌കൂള്‍ അടച്ചിടാനും തീരുമാനിച്ചു. കുറ്റം ആരോപിക്കപ്പെടുന്നവരെ ശിക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെന്നും ഇതിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും സിറ്റി പോലിസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതും പോലീസിന് തലവേദനയായി. കഴിഞ്ഞ വര്‍ഷാവസാനം നഗരത്തിലെ ഒന്നിലധികം സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ക്കെതിരെ പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലീസിനും സര്‍ക്കാറിനും വലിയ പ്രതിസന്ധിയായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി മുന്‍കരുതലാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. സ്‌കൂളുകള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറായി. ഇത്തരം ശക്തമായ നടപടി സ്വീകരിച്ചതിനിടയിലാണ് വീണ്ടും സ്‌കൂളില്‍ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്നത്.











from kerala news edited

via IFTTT

സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കം








സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കം


Posted on: 08 Jan 2015


ബെംഗളൂരു: സി.പി.എം. കര്‍ണാടക സംസ്ഥാന സമ്മേളനം ബെംഗളൂരുവില്‍ എട്ട് മുതല്‍ പതിനൊന്ന് വരെ നടക്കും. ജെ.സി. റോഡ് ഗഡുവാള ഭവനില്‍ എട്ടിന് രാവിലെ പതിനൊന്നിന് മുതിര്‍ന്ന നേതാവ് കെ.ആര്‍. ശ്രീയന്‍ പതാക ഉയര്‍ത്തും. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന നേതാക്കളായ കെ.വരദാരാജന്‍, എം.എ.ബേബി, സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഡി എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ടൗണ്‍ഹാളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് വളണ്ടിയര്‍ മാര്‍ച്ച് നടക്കും. തുടര്‍ന്ന് മൂന്നരയ്ക്ക് നടക്കുന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി ഉദഘാടനം ചെയ്യും. മുതിര്‍ന്ന നേതാക്കളെ ആദരിക്കും.











from kerala news edited

via IFTTT

മകരവിളക്ക് ഉത്സവം








മകരവിളക്ക് ഉത്സവം


Posted on: 08 Jan 2015


ബെംഗളൂര്‍: അനന്തഗിരി സിദ്ധിവിനായക അയ്യപ്പക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 13 ,14 തിയ്യതികളില്‍ നടക്കും.രണ്ടു ദിവസങ്ങളിലും രാവിലെ നാലുമണിക്ക് നട തുറന്നതിനുശേഷം ഗണപതിഹോമം, അഷ്ടാഭിഷേകം, പറയെടുപ്പ് എന്നിവ നടക്കും. ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് പുഷ്പാഭിഷേകം എന്നിവയും ഉണ്ടായിരിക്കും. 14-ന് രാവിലെ 9.45 ന് അത്തിവേരില്‍ കൊത്തിയ വൃക്ഷമഹേശ്വരന്റെ അയ്യപ്പചരിതം ശിവറാം, യെദിയൂര്‍ അയ്യപ്പക്ഷേത്രത്തിലെ ഗുരുസ്വാമി ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്യും.

13 ന് വൈകിട്ട് 6.30 ന് ശ്രീദേവി യക്ഷകലാസംഘത്തിന്റെ ശ്രീകൃഷ്ണലീല ഹംസനിഗ്രഹം യക്ഷഗാനം അരങ്ങേറും. 14-ന് ഭണ്ഡാരി ഭജന, ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 3.30-ന് ഘോഷയാത്ര . താലപ്പൊലിയില്‍ പങ്കെടുക്കാന്‍ 9986387747 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അയ്യപ്പസേവാസമിതി സെക്രട്ടറി മധു കലമാനൂര്‍ അറിയിച്ചു.

സ്വലാത്ത് മജ്‌ലിസും മദ്ഹു റസൂല്‍ പ്രഭാഷണവും ഇന്ന്്്

ബെംഗളൂരു:


എസ്.എസ്.എഫ്., എം.ഒ.ഐ. മാരുതിനഗര്‍ യൂണിറ്റിന്റെ സ്വലാത്ത് മജിലിസും മദ്ഹുറസൂല്‍ പ്രഭാഷണവും വ്യാഴാഴ്ച രാത്രി 10.30 ന് മാരുതി നഗര്‍ ഗംഗോത്രി സര്‍ക്കിളിലുള്ള ഉമറുല്‍ ഫാറൂഖ്മസ്ജില്‍ നടക്കും. ഫോണ്‍-9980800920

നബിദിനാഘോഷം ഇന്ന്

ബെംഗളൂര്‍:


കെ.ജി.എഫ്. ഹിദായത്തു സിബിയാന്‍ മദ്രസ കമ്മിറ്റിയുടെ നബിദിനാഘോഷം വ്യാഴാഴ്ച നടക്കും. കെ.ജി.എഫ്. പഴയ പോസ്റ്റ് ഓഫീസിനു സമീപമുള്ള മദ്രസാപരിസരത്ത് നടക്കുന്ന ആഘോഷത്തില്‍ രാവിലെ ആറിന് മൗലിദ് പാരായണം, ഒന്‍പതു മണിക്ക് നബിദിന റാലി വൈകിട്ട് അഞ്ചിന് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ബുര്‍ദമജ്‌ലിസ് എന്നിവ നടക്കും. ഏഴു മണിക്ക് പൊതു സമ്മേളനത്തില്‍ അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സി.എം സത്താര്‍ മൗലവി ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി ബാഖവി മുഖ്യപ്രഭാഷണം നടത്തും. ഷുക്കൂര്‍ ഹാജി, ജലീല്‍ ഹാജി,ദാനിഷ് ഖാസിമി, എം.ബഷീര്‍ സലാം എന്നിവര്‍ സംസാരിക്കും.










from kerala news edited

via IFTTT

നാടകോത്സവം സമാപിച്ചു; വിധിപ്രഖ്യാപനം ഇന്ന്








നാടകോത്സവം സമാപിച്ചു; വിധിപ്രഖ്യാപനം ഇന്ന്


Posted on: 08 Jan 2015


അബുദാബി: അബുദാബി കേരളാ സോഷ്യല്‍ സെന്ററിന്റെ ആറാമത് ഭരത് മുരളി നാടകോത്സവം സമാപിച്ചു. വിധി പ്രഖ്യാപനം എട്ടിന് വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് നടക്കും.

ഒരു മാസമായി അബുദാബിയിലെ പ്രേക്ഷകര്‍ക്ക് നാടകരാവായിരുന്നു. ഇത്തവണ 15 നാടകങ്ങള്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി. ഇതില്‍ പതിന്നാലെണ്ണവും കേരളത്തില്‍ നിന്നെത്തിയ പ്രമുഖ നാടക സംവിധായകരുടെ നേതൃത്വത്തില്‍ അരങ്ങിലെത്തിയവയായിരുന്നു. പ്രശസ്ത കഥാകാരന്‍ ടി.വി.കൊച്ചുബാവയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പ്രവാസി ചിത്രകലാധ്യാപകനായ രാജീവ് മുഴക്കുള രചനയും സംവിധാനവും നിര്‍വഹിച്ച് ക്ലാപ്‌സ് ക്രിയേഷന്‍ അവതരിപ്പിച്ച 'സൂചിക്കുഴയില്‍ ഒരു യാക്കോബ്', ഗിരീഷ് ഗ്രാമികയുടെ രചനയില്‍ ബിജു കൊട്ടില സംവിധാനം നിര്‍വഹിച്ച തിയോറ റാസ് അല്‍ ഖൈമയുടെ 'ഒറ്റമുറി', ജി.ശങ്കരപ്പിള്ളയുടെ രചനയില്‍ സുവീരന്‍ സംവിധാനം ചെയ്ത തീയറ്റര്‍ ദുബായുടെ 'ഹംസഗീതം' എന്നിവയാണ് അവസാനമായി വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്.


പ്രശസ്ത സിനിമാ നാടക പ്രവര്‍ത്തകനായ പ്രമോദ് പയ്യന്നൂരും പ്രൊഫസര്‍ അലിയാരുമാണ് ഇത്തവണത്തെ വിധികര്‍ത്താക്കളായി എത്തിയിട്ടുള്ളത്. നാടക വിധിനിര്‍ണയത്തിലെ സൂക്ഷ്മമായ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഓരോ നാടക സംഘങ്ങള്‍ക്കും തങ്ങളവതരിപ്പിച്ച നാടകത്തിന്റെ തെറ്റും ശരികളും വിശദമാക്കുന്ന കുറിപ്പും നല്‍കുമെന്ന് പ്രമോദ് പയ്യന്നൂര്‍ വ്യക്തമാക്കി. അടുത്തകാലത്തൊന്നും കേരളത്തിലെ ഒരു നാടക മത്സരത്തിലും 15 ഓളം നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത് തന്നെ ഭരത് മുരളി നാടകോത്സവത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. നാടകത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുരളിയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട നാടകോത്സവം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.












from kerala news edited

via IFTTT

നബിദിനാഘോഷം നാളെ








നബിദിനാഘോഷം നാളെ


Posted on: 08 Jan 2015


ബെംഗളൂരു: കെ.എം.സി.സി. ബനശങ്കരി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നബിദിനാഘോഷ പരിപാടികള്‍ വെള്ളിയാഴ്ച മിന്‍ഹാജ്്്്്്്്്്് നഗറിലെ ഈദ് ഗാഹിനു സമീപമുള്ള ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍, ദഫ് പ്രദര്‍ശനം, മിലാദ് പ്രഭാഷണം, മൗലിദ് പാരായണം എന്നിവയുണ്ട്. ഫോണ്‍- 8792264655











from kerala news edited

via IFTTT

പാലോറ മലയ്‌ക്കായി സംരക്ഷണ വലയം തീര്‍ത്തു











Story Dated: Wednesday, January 7, 2015 03:18


തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാലോറ മലയില്‍ നിന്ന്‌ അപകടകരമായ രീതിയില്‍ മണ്ണെടുക്കുന്നതിനെതിരേ പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു. പ്രദേശത്ത്‌ രൂക്ഷമായ കുടിവെള്ളക്ഷാമവും, വരള്‍ച്ചയും തടയുന്നതിന്‌ ജനങ്ങല്‍ ശക്‌തമായി മുന്നിട്ടിറങ്ങണമെന്നും യോഗം ഉദ്‌ഘാടനം ചെയ്‌ത സി. മുഹസിന്‍ ആവശ്യപ്പെട്ടു. രജിതാ ബാലകൃഷ്‌ണന്‍ , ബ്ലോക്ക്‌ മെമ്പര്‍ എ.കെ.ബിന്ദു വാര്‍ഡ്‌ മെമ്പര്‍ പി. ബിന്ദു, കണ്‍വീനര്‍ ജോബിഷ്‌ തലക്കുളത്തൂര്‍, ഇ. രാംമോഹന്‍ എം. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

കാറും ലോറിയും കൂട്ടിയിടിച്ച്‌ തിക്കോടി സ്വദേശിക്ക്‌ പരുക്ക്‌











Story Dated: Wednesday, January 7, 2015 03:18


പയേ്ോളി: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക്‌ പരുക്ക്‌. തിക്കോടി മഠത്തിക്കുളങ്ങര എം.കെ.രാജനാണ്‌ പരുക്കേറ്റത്‌. വാഹനത്തിന്റെ ചില്ല്‌ മുഖത്തേക്ക്‌ തെറിച്ചാണ്‌ പരുക്ക്‌. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നന്തി ടൗണിന്‌ വടക്കായാണ്‌ അപകടം. ഇദ്ദേഹം സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ലാറി ഇടിക്കുകയായിരുന്നു.










from kerala news edited

via IFTTT

സഹോദരിമാരെ കാണാനില്ലെന്ന്‌ പരാതി











Story Dated: Wednesday, January 7, 2015 03:18


ബാലുശേരി: സഹോദരിമാരെ കാണാനില്ലെന്ന്‌ പരാതി. ബാലുശേരി അവിടനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ തേക്കുംകണ്ടി പത്മേഷിന്റെ മക്കളായ സോണിയ (17) രാധിക (14) എന്നിവരെയാണ്‌ ഈ മാസം മൂന്നുമുതല്‍ കാണാതായത്‌. ഇരുനിറത്തിലുള്ള സോണിയ കാണാതാകുമ്പോള്‍ റോസ്‌ കളര്‍ ചൂരിദാറും വെള്ള പാന്റ്‌സും വെളുത്ത നിറമുള്ള രാധിക വയലറ്റ്‌ കളര്‍ പാന്റ്‌സും ടോപ്പുമാണ്‌ ധരിച്ചത്‌. വിവരം ലഭിക്കുന്നവര്‍ ബാലുശേരി പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കണമെന്ന്‌ എസ്‌.ഐ അറിയിച്ചു.










from kerala news edited

via IFTTT

മദ്യഷാപ്പ്‌ അടച്ചതില്‍ ആഹ്ലാദ പ്രകടനം











Story Dated: Wednesday, January 7, 2015 03:18


ബാലുശേരി: ബാലുശേരി കൈരളി റോഡിലെ വിദേശമദ്യഷാപ്പ്‌ അടച്ചുപൂട്ടിയതില്‍ കൈരളിറോഡ്‌ മദ്യഷാപ്പ്‌ വിരുദ്ധ സമരസമിതി ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. കഥകളി നാട്യാചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. ബാല്യത്തിലെ മദ്യനിരോധനത്തിനെതിരേ കെ.കേളപ്പനെപ്പോലുള്ള നേതാക്കളുടെ കൂടെ സമരം ചെയ്‌ത ഓര്‍മ കുഞ്ഞിരാമന്‍ നായര്‍ പങ്കുവച്ചു. ഫാ. തോമസ്‌ തൈത്തോട്ടം അധ്യക്ഷനായി. ഭരതന്‍ പുത്തൂര്‍വ്വട്ടം, ടി.എ.കൃഷ്‌ണന്‍,തായാട്ട്‌ ബാലന്‍,കെ.പി.മനോജ്‌ കുമാര്‍,മനോജ്‌.കെ, കെ.ബീന,ഹാജി മാഹിന്‍ നെരോത്ത്‌,പ്രഫ.ടി.കെ.രവീന്ദ്രന്‍,ഒ.ജെ.ചിന്നമ്മ,ഒ.വി.പിറുങ്ങന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT