121

Powered By Blogger

Saturday, 10 January 2015

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം വീണ്ടും; 40 കാരിയുടെ മൃതദേഹം കണ്ടെത്തി









Story Dated: Sunday, January 11, 2015 09:14



mangalam malayalam online newspaper

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ ഡല്‍ഹിയില്‍ 40 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയില്‍െ വസന്ത്‌ കുഞ്ച്‌ ഏരിയയിലെ അടഞ്ഞുകിടന്ന ഒരു നഴ്‌സറിക്ക്‌ സമീപം അര്‍ദ്ധ നഗ്നയാക്കിയ നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കൂട്ട ബലാത്സംഗത്തിന്‌ ഇരയായതായി സംശയിക്കുന്ന വിധത്തിലാണ്‌ മൃതദേഹം.


കയ്യും കാലും കെട്ടിയിട്ട്‌ വസ്‌ത്രങ്ങള്‍ മുഷിഞ്ഞ്‌ മുടി അലങ്കോലമായ നിലയില്‍ സമീപത്തെ കുറ്റിക്കാട്ടിലാണ്‌ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്‌. സ്വകാര്യ ഭാഗങ്ങളില്‍ കമ്പ്‌ കുത്തിക്കേറ്റിയ നിലയിലാണ്‌. സംഭവം കൂട്ട ബലാത്സംഗമാണെന്ന്‌ പോലീസ്‌ ഉറപ്പിച്ചു പറയുന്നു. കൊല ചെയ്യപ്പെടുന്നതിന്‌ മുമ്പായി ഇവര്‍ കൂട്ട ബലാത്സംഗത്തിന്‌ ഇരയായിരിക്കാമെന്ന്‌ പോലീസ്‌ പറഞ്ഞു.


മൂന്ന്‌ കുട്ടികളുടെ മാതാവായ സ്‌ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. രാവിലെ എട്ടു മണിയോടെ സുരക്ഷാ ഗാര്‍ഡാണ്‌ വിവരം പോലീസിനെ അറിയിച്ചത്‌. ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്ത്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മരണമടഞ്ഞ സ്‌ത്രീയ്‌ക്ക് 15 നും ഒമ്പതിനും ഇടയില്‍ പ്രായക്കാരായ മൂന്ന്‌ പെണ്‍മക്കളുണ്ട്‌. എംബ്രോയ്‌ഡറി ജോലി ചെയ്‌തിരുന്ന സ്‌ത്രീയുടെ വരുമാനമായിരുന്നു വീടിന്റെ ഏക വരുമാനം. ഭര്‍ത്താവ്‌ സെക്യുരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്നതിനിടയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അപകടത്തില്‍ പെട്ടു.


ജോലി കഴിഞ്ഞ്‌ വൈകി വീട്ടിലേക്ക്‌ പോകുമ്പോള്‍ സാധാരണ ഇവര്‍ക്ക്‌ കൂട്ടായി പോയിരുന്നയാളെ പോലീസ്‌ തെരയുന്നുണ്ട്‌. താമസിച്ചാല്‍ അമ്മയെ കൊണ്ടു വിടാറുള്ള തയ്യല്‍ക്കാരനോട്‌ അമ്മയെ കുറിച്ച്‌ തെരഞ്ഞപ്പോള്‍ വന്നില്ലെങ്കില്‍ പോയി നോക്കാന്‍ പത്തു മണിയോടെ ഇയാള്‍ പറഞ്ഞതായും ഇയാളുമായി അമ്മ തര്‍ക്കിക്കുന്നത്‌ കണ്ടിരുന്നെന്നും എന്നാല എന്തിനാണെന്ന്‌ തനിക്കറിയില്ലെന്നും മൂത്ത പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇവര്‍ ജോലി ചെയ്‌തിരുന്ന ഫാക്‌ടറിയിലെ സഹപ്രവര്‍ത്തകരെയും പോലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌.


പതിവ്‌ പോലെ രാവിലെ 9.30 യോടെ ജോലിക്ക്‌ പോയ ഇവരെ രാത്രി ഏറെ വൈകിയിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ തെരഞ്ഞിരുന്നു. രാത്രി പത്തു മണി വരെ കാണാതായതിനെ തുടര്‍ന്ന്‌ ഇവര്‍ പിതാവിനൊപ്പം വളരെ നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.










from kerala news edited

via IFTTT

ചൂലനൂന്‍ വെടിമരുന്ന്‌ അപകടം: ഒരാള്‍ കൂടി മരിച്ചു











Story Dated: Sunday, January 11, 2015 05:53


കുഴല്‍മന്ദം: ചൂലനൂര്‍ ഏരുകുളത്ത്‌ ഉത്സവപറമ്പില്‍ കതിന പൊട്ടിക്കുന്നതിനിടെ വെടിമരുന്നിനു തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പെരുങ്ങോട്ടുകുറിശി ചൂലനൂര്‍ വെങ്കലത്ത്‌പ്പടിയില്‍ ഗിരീഷ്‌(28) ആണ്‌ മരിച്ചത്‌. ഇതേ അപകടത്തില്‍ പൊള്ളലേറ്റ്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗിരീഷിന്റെ പിതാവ്‌ രാമന്‍(62) കഴിഞ്ഞ ബുധനാഴ്‌ച മരിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ ഗിരീഷ്‌ മരിച്ചത്‌. കഴിഞ്ഞ ശനിയാഴ്‌ച ഉച്ചക്ക്‌ 12.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഗിരീഷിനും, അച്‌ഛന്‍ രാമനും പുറമെ സുഹൃത്ത്‌ തുമ്പയാംകുന്നില്‍ ഹരിദാസനുമാണ്‌ പരുക്കേറ്റിരുന്നത്‌. ഹരിദാസന്‍ ഇപ്പോഴും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്‌. തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചക്ക്‌ രണ്ടരയോടെ ഗിരീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അരമണിക്കൂറോളം പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ മൃതദേഹം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കാരിച്ചു. ലക്ഷ്‌മിയാണ്‌ മരിച്ച ഗിരീഷിന്റെ മാതാവ്‌. സഹോദരങ്ങള്‍: രാധാകൃഷ്‌ണന്‍, ചന്ദ്രന്‍, അനീഷ്‌.










from kerala news edited

via IFTTT

ഡല്‍ഹി പോലീസിന്‌ അനുമതി കിട്ടി; സുനന്ദയുടെ ആന്തരീകാവയവങ്ങള്‍ ലണ്ടനിലേക്ക്‌









Story Dated: Sunday, January 11, 2015 08:31



mangalam malayalam online newspaper

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആന്തരീകാവയവങ്ങള്‍ പരിശോധനയ്‌ക്കായി വിദേശത്തേക്ക്‌ അയയ്‌ക്കും. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന്‌ ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി ലഭിച്ചതായിട്ടാണ്‌ സൂചനകള്‍. സുനന്ദയുടെ ശരീരത്തെ മുറിവുകള്‍ മരണത്തിനു കാരണമായവ അല്ലെന്നാണ്‌ പ്രാഥമികാനേ്വഷണ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്‌.


വിഷം ഉള്ളില്‍ ചെന്നാണ്‌ മരണം നടന്നതെന്ന്‌ വ്യക്‌തമായ സാഹചര്യത്തില്‍ ഇത്‌ എന്താണെന്ന്‌ കണ്ടെത്തുന്നതിനായിട്ടാണ്‌ അവയവങ്ങള്‍ ലണ്ടനിലെ ഫോറന്‍സിക്‌ ലാബിലേക്ക്‌ സാമ്പിളുകള്‍ അയയ്‌ക്കുന്നത്‌. സുനന്ദയുടെ ശരീരത്ത്‌ 15 മുറിവുകളാണ്‌ കണ്ടെത്തിയത്‌. ഇതില്‍ ഒന്ന്‌ കുത്തി വെച്ചതിന്റെയാണ്‌. മറ്റ്‌ അസുഖമോ ശാരീരിക അവശതയോ ഇല്ലാതിരുന്ന സുനന്ദയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നു തന്നെയാണെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ പറയുന്നത്‌.


ശരീരത്തിലെ മുറിവുകള്‍ മരണത്തിന്‌ ഇടയാക്കുന്നതായിരുന്നില്ല. ഏതോ മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട്‌ ഉണ്ടായവയാണിത്‌. ഇവ മരണത്തിനു നാലുദിവസം മുതല്‍ 12 മണിക്കൂര്‍ മുന്‍പു വരെയുള്ള സമയത്ത്‌ ഉണ്ടായതുമാണ്‌. കടുത്ത ബലപ്രയോഗത്തിലാണ്‌ ഇവ സംഭവിച്ചിരിക്കുന്നത്‌. കൈയിലെ ഒരു മുറിവ്‌ പല്ലുകൊണ്ട്‌ ഉണ്ടായതാണ്‌. മറ്റൊരു മുറിവു കുത്തിവയ്‌പിന്റേതാണ്‌.










from kerala news edited

via IFTTT

നാടന്‍പാട്ട്‌ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിക്ക്‌ പീഡനം; അധ്യാപകന്‍ അറസ്‌റ്റില്‍









Story Dated: Sunday, January 11, 2015 07:48



mangalam malayalam online newspaper

കൊണ്ടോട്ടി:നാടന്‍ കലാ പരിശീലനത്തിനെത്തിയ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കിഴിശ്ശേരി പള്ളിക്കുന്നത്ത്‌ ചേവായി മോഹന്‍ദാസി(32)നെയാണ്‌ കൊണ്ടോട്ടി സി.ഐ.ബി.സന്തോഷ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


യുവാവ്‌ കിഴിശ്ശേരിയില്‍ നടത്തുന്ന നാടന്‍കലാ കേന്ദ്രത്തില്‍ നാടന്‍പാട്ട്‌ പരിശീലിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയാണ്‌ പീഢനത്തിനിരയായത്‌.കഴിഞ്ഞ മെയ്‌ മുതല്‍ പീഢനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന്‌ മഞ്ചേരി സ്വകാര്യാസ്‌പത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറുകയായിരുന്നു.


കഴിഞ്ഞദിവസമാണ്‌ പെണ്‍കുട്ടിയുടെ പിതാവ്‌ പോലീസില്‍ പരാതിപ്പെട്ടത്‌. മോഹന്‍ദാസ്‌ സംസ്‌ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നാടന്‍പാട്ട്‌ പരിശീലനം നടത്തുന്നയാളാണ്‌. കലാമേളകളില്‍ ഇയാള്‍ സ്‌ഥിരം സാന്നിധ്യമാണ്‌. വെള്ളിയാഴ്‌ച വൈകുന്നേരം കിഴിശ്ശേരിയില്‍ നിന്നും പിടികൂടിയ യുവാവിനെ മലപ്പുറം ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കി. കോടതി 15 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌ത ഇയാളെ മഞ്ചേരി സബ്‌ജയിലിലേക്ക്‌ മാറ്റി.










from kerala news edited

via IFTTT

തെങ്ങ്‌ വീണ്‌ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു









Story Dated: Sunday, January 11, 2015 07:29



mangalam malayalam online newspaper

നാവായിക്കുളം: കാറ്റില്‍ തെങ്ങ്‌ വീടിനുമുകളില്‍ വീണ്‌ മേല്‍ക്കൂര തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റായിക്കോട്‌ ജയശ്രീ വിലാസത്തില്‍ മധുസൂദനന്‍ പിള്ളയുടെ ഓടിട്ട വീടിനു മുകളിലാണ്‌ സമീപത്തുനിന്ന ഇരുപത്തഞ്ച്‌ വര്‍ഷം പഴക്കമുള്ള പടുകൂറ്റന്‍ തെങ്ങ്‌ ശക്‌തമായ കാറ്റില്‍ മൂട്‌ വച്ച്‌ ഒടിഞ്ഞു വീണത്‌.


കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മധുസൂദനന്‍, ഭാര്യ ജയശ്രീ, മക്കള്‍ ഗംഗ, വിമല്‍, ഗൗരി, ജയശ്രീയുടെ അമ്മ സരസമ്മ എന്നിവര്‍ വീടിനുള്ളില്‍ ഉറക്കത്തിലായിരുന്നു.


വീടിന്റെ ഓടും മേല്‍ക്കൂരയുടെ ചില ഭാഗങ്ങളും തകര്‍ന്ന്‌ വീടിനുള്ളില്‍ വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. ശബ്‌ദംകേട്ട്‌ നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും മധുസൂദനനും കുടുംബവും വീടിനു പുറത്തെത്തി. ഇരുപത്തഞ്ച്‌ വര്‍ഷം പഴക്കമുള്ള വീടാണ്‌ ഭാഗികമായി തകര്‍ന്ന്‌. നാവായിക്കുളം വില്ലേജ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കി.










from kerala news edited

via IFTTT

ചൂലനൂന്‍ വെടിമരുന്ന്‌ അപകടം: ഒരാള്‍ കൂടി മരിച്ചു











Story Dated: Sunday, January 11, 2015 05:53


mangalam malayalam online newspaper

കുഴല്‍മന്ദം: ചൂലനൂര്‍ ഏരുകുളത്ത്‌ ഉത്സവപറമ്പില്‍ കതിന പൊട്ടിക്കുന്നതിനിടെ വെടിമരുന്നിനു തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പെരുങ്ങോട്ടുകുറിശി ചൂലനൂര്‍ വെങ്കലത്ത്‌പ്പടിയില്‍ ഗിരീഷ്‌(28) ആണ്‌ മരിച്ചത്‌. ഇതേ അപകടത്തില്‍ പൊള്ളലേറ്റ്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗിരീഷിന്റെ പിതാവ്‌ രാമന്‍(62) കഴിഞ്ഞ ബുധനാഴ്‌ച മരിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ ഗിരീഷ്‌ മരിച്ചത്‌. കഴിഞ്ഞ ശനിയാഴ്‌ച ഉച്ചക്ക്‌ 12.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഗിരീഷിനും, അച്‌ഛന്‍ രാമനും പുറമെ സുഹൃത്ത്‌ തുമ്പയാംകുന്നില്‍ ഹരിദാസനുമാണ്‌ പരുക്കേറ്റിരുന്നത്‌. ഹരിദാസന്‍ ഇപ്പോഴും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്‌. തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചക്ക്‌ രണ്ടരയോടെ ഗിരീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അരമണിക്കൂറോളം പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ മൃതദേഹം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കാരിച്ചു. ലക്ഷ്‌മിയാണ്‌ മരിച്ച ഗിരീഷിന്റെ മാതാവ്‌. സഹോദരങ്ങള്‍: രാധാകൃഷ്‌ണന്‍, ചന്ദ്രന്‍, അനീഷ്‌.










from kerala news edited

via IFTTT

രാമക്കല്‍മേടിന്റെ രണ്ടാമത്തെ ജനകീയ ബസ്‌ നാളെ നിരത്തിലിറങ്ങും









Story Dated: Sunday, January 11, 2015 07:26



നെടുങ്കണ്ടം: രാമക്കല്‍മേട്ടിലെ ജനകീയ ബസ്‌ സര്‍വീസായ രാമക്കല്‍മേട്‌ ട്രാവല്‍സിന്റെ രണ്ടാമത്‌ ബസ്‌ നാളെ മുതല്‍ ഓടിത്തുടങ്ങും. ആദ്യവാഹനത്തില്‍ നിന്നുള്ള ലാഭവും ഓഹരി വിഹിതവും മുടക്കിയാണ്‌ രണ്ടാമത്തെ ബസ്‌ വാങ്ങിയത്‌.


രാവിലെ 7.45 ന്‌ കുരുവിക്കാനത്തു നിന്നു ബസ്‌ പുറപ്പെട്ട്‌ കട്ടപ്പനയിലെത്തും. ഒന്‍പതിനു കട്ടപ്പനയില്‍ നിന്നു പുറപ്പെട്ട്‌ ആമയാര്‍-കമ്പംമെട്ട്‌ വഴി നെടുങ്കണ്ടത്ത്‌ എത്തുന്ന ബസ്‌ തിരികെ 11.15 ന്‌ സര്‍വീസ്‌ ആരംഭിച്ച്‌ ബാലന്‍പിള്ളസിറ്റി, ശാന്തിപുരം, കൂട്ടാര്‍ വഴി നെടുങ്കണ്ടത്ത്‌ എത്തും.


തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ 1.10, 3.10, 4.50 എന്നീ സമയങ്ങളില്‍ ബാലന്‍പിള്ളസിറ്റിക്കും 2.20 നും നാലിനും തിരികെ നെടുങ്കണ്ടത്തിനും വൈകിട്ട്‌ 7.15 ന്‌ തൂക്കുപാലത്തു നിന്നു ബാലന്‍പിള്ളസിറ്റിക്കും സര്‍വീസ്‌ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.










from kerala news edited

via IFTTT

ബിയറിനു തണുപ്പന്‍ കച്ചവടം; വിദേശമദ്യം വിറ്റാല്‍ പണികിട്ടും









Story Dated: Sunday, January 11, 2015 07:14



mangalam malayalam online newspaper

കോട്ടയം: വില കൂടുതല്‍, കൂട്ടുകാരുമൊന്നിച്ച്‌ ഒന്നു വീശണമെങ്കില്‍ പോക്കറ്റ്‌ കാലിയുമാകും, ജില്ലയുടെ വിവിധ സ്‌ഥലങ്ങളില്‍ ആരംഭിച്ച ബിയര്‍വൈന്‍ പാര്‍ലറുകളില്‍ തണുപ്പന്‍ കച്ചവടമെന്നു സൂചന. ബിവറേജ്‌ ഔട്ട്‌ലറ്റുകളില്‍ വിദേശമദ്യവും ബീയറും ലഭിക്കുമെന്നതിനാല്‍ പുതിയ പാര്‍ലറുകളില്‍ പോയിരുന്നു കൂടിയ വിലയ്‌ക്കു ബീയര്‍ കഴിക്കുന്നതിനോടു പലര്‍ക്കും താല്‍പര്യമില്ല. ബീയര്‍ പാര്‍ലറുകളില്‍ എത്തുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്‌. ജോലി സമ്പാദിച്ചവരും ലഭിക്കാത്തവരും ഇതില്‍പ്പെടും.


ബിവറേജസ്‌ ഔട്ട്‌ലറ്റുകളിലേതിനേക്കാള്‍ ഇരട്ടിവില നല്‍കേണ്ടിവരുന്നതോടെ ഇവരും പുതിയ പാര്‍ലറുകള്‍ക്കുനേരേ മുഖം തിരിക്കുകയാണ്‌.

കൂട്ടുകാരുമൊത്തു കമ്പനികൂടുന്ന ഇവര്‍ കൂടുതല്‍ തുക നല്‍കി പാര്‍ലറുകളില്‍ എത്താന്‍ വിമുഖത കാട്ടുന്നതായും ജീവനക്കാര്‍തന്നെ പറയുന്നു. അതേ സമയം ബീയര്‍ പാര്‍ലറുകളില്‍ വിദേശമദ്യം വില്‍ക്കുകയോ ഉപഭോക്‌താക്കള്‍ കൊണ്ടുവന്നു കുടിയ്‌ക്കുകയോ ചെയ്‌താല്‍ കടുത്തശിക്ഷ ലഭിക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞു. പാര്‍ലറുകളിലിരുന്ന്‌ ആരെങ്കിലും വിദേശമദ്യം കഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസ്‌ 50,000 രൂപ പിഴ ചുമത്തും. ബീയര്‍ പാര്‍ലര്‍ ലൈസന്‍സിയോ ജീവനക്കാരോ മദ്യം പാര്‍ലറില്‍ വിറ്റാല്‍ ക്രിമിനല്‍ കുറ്റമാണ്‌. ഇതു ലൈസന്‍സ്‌ നഷ്‌ടപ്പെടുത്തുവാന്‍ ഇടവരുത്തും.


അതേ സമയം ജില്ലയില്‍ പൂട്ടിയ 50 ബാറുകളും ബിയര്‍ പാര്‍ലറുകളായി മാറുന്ന സാഹചര്യത്തില്‍ ലൈസന്‍സികള്‍ക്കു കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നു വ്യക്‌തം. കോട്ടയത്തു കഴിഞ്ഞദിവസം തുറന്ന ബീയര്‍ പാര്‍ലറില്‍ 22 കെയ്‌സ്‌ ബീയര്‍ മാത്രമാണു വിറ്റുപോകുന്നത്‌. ഒരു കുപ്പിയില്‍നിന്നു ശരാശരി 40 രൂപയാണു പാര്‍ലറുകള്‍ക്കു ലഭിക്കുന്നത്‌. വാടക, വൈദ്യുതി, വെള്ളം, ശമ്പളം എന്നിവ കണക്കാക്കിയാല്‍ പാര്‍ലറുകളുടെ നടത്തിപ്പുതന്നെ അവതാളത്തിലാണ്‌. പാര്‍ലറുകളില്‍ ഭക്ഷണം വിളമ്പിയും ചിലര്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ബിസിനസില്‍ കാര്യമായ പുരോഗതിയില്ലെന്ന്‌ ഇവര്‍ പറയുന്നു.










from kerala news edited

via IFTTT

നവജാത ശിശുവിന്റെ മൃതദേഹം കൊന്നശേഷം തള്ളിയത്‌









Story Dated: Sunday, January 11, 2015 07:02



mangalam malayalam online newspaper

കുമളി: വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. തലയ്‌ക്കടിയേറ്റാണ്‌ മരണമെന്നാണു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുള്ളത്‌.


മാതാവിനെ കണ്ടെത്താനായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. രണ്ടുദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം പ്ലാസ്‌റ്റിക്‌ കവറില്‍ പൊതിഞ്ഞ്‌ റോഡ്‌ വക്കില്‍ ഉപേക്ഷിച്ച നിലയില്‍ വെള്ളിയാഴ്‌ച അമരാവതി മൂന്നാംമൈലിനു സമീപമാണ്‌ കണ്ടിരുന്നത്‌.


പൊക്കിള്‍കൊടി കെട്ടിയശേഷം ക്ലിപ്പ്‌ ഘടിപ്പിച്ചിരുന്നു. കുട്ടിയെ ആശുപത്രിയിലാണ്‌ പ്രസവിച്ചതെന്നാണ്‌ ഇതുനല്‍കുന്ന സൂചന. ക്ലിപ്പില്‍നിന്ന്‌ ആശുപത്രിയെക്കുറിച്ച്‌ സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ പോലീസ്‌. കുമളി മേഖലയിലെ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.










from kerala news edited

via IFTTT

ഇടിവണ്ണ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ വാര്‍ഷിക തിരുന്നാളാഘോഷങ്ങള്‍ 14ന്‌ തുടങ്ങും











Story Dated: Sunday, January 11, 2015 01:25


നിലമ്പൂര്‍: അകമ്പാടം ഇടിവണ്ണ സെന്റ്‌ തോമസ്‌് ദേവാലയത്തില്‍ മാര്‍ത്തോമ്മശ്ലീഹായുടെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്‌ത്യാനോസിന്റെയും സംയുക്‌ത തിരുന്നാള്‍ ആഘോഷം 14 മുതല്‍ 18വരെ വിവിധ പരിപാടികളോടെ നടക്കും. 14ന്‌ വൈകീട്ട്‌ 4.30ന്‌ ഇടവക വികാരി ഫാ:സെബാസ്‌റ്റ്യന്‍ പാറയില്‍ തിരുന്നാള്‍ കൊടിയേറ്റുന്നതോടെ തുടക്കമാവും. തുടര്‍ന്ന്‌ ഫാ. ജോബി അന്തിക്കാടന്‍ വി.കുര്‍ബാനക്ക്‌ നേതൃത്വം നല്‍കും. ജീവകാരുണ്യ പ്രദക്ഷിണം, വി. കര്‍ബ്ബാന, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്‌ എന്നിവ നടക്കും. മാര്‍ത്തോമാശ്ലീഹായുടെ തിരുശേഷിപ്പിന്‌ വെളിയംതോട്‌ ജംഗ്‌ഷനില്‍ ഇടവക സമൂഹം സ്വീകരണം നല്‌കും. തിരുശേഷിപ്പ്‌ വണക്കം, വചനസന്ദേശം, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, സാംസ്‌കാരിക സമ്മേളനം, കുട്ടികളുടെ കലാസന്ധ്യ, ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാന, അകമ്പാടം കുരിശ്ശടിയിലേക്ക്‌ തിരുന്നാള്‍ പ്രദക്ഷിണം, മേളക്കാഴ്‌ച, കരിമരുന്ന്‌ കലാപ്രകടനം എന്നിവ നടക്കും. സമാപന ദിനമായ 18ന്‌ വചന സന്ദേശം,ഇടിവണ്ണ കുരിശ്ശടിയിലേക്ക്‌ പ്രദക്ഷിണം നടക്കും. സമാപന ആശീര്‍വാദം, സ്‌നേഹവിരുന്ന്‌ എന്നിവയും നടക്കും.










from kerala news edited

via IFTTT