121

Powered By Blogger

Monday, 4 January 2021

ജനുവരിയില്‍ ഐപിഒയുമായി ആറു കമ്പനികള്‍: ലക്ഷ്യം 8000 കോടി സമാഹരിക്കല്‍

ഓഹരി വിപണിയിലെ മുന്നേറ്റം അവസരമാക്കാൻ ജനുവരിയിൽ നിരവധി കമ്പനികൾ ഐപിഒയുമായി വരുന്നു. നാലാഴ്ചക്കുള്ളിൽ ആറുകമ്പനികളെങ്കിലും ഐപിഒയുമായെത്തുമെന്നാണ് വിവരം. 8,000 കോടി രൂപയാകും ഈ കമ്പനികൾ ദ്വിതീയ വിപണിയിൽനിന്ന് സമാഹരിക്കുക. റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ, ഇൻഡിഗോ പെയിന്റ്സ്, ഹോം ഫെസ്റ്റ് ഫിനാൻസ് കമ്പനി, ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. 2020ൽ ആകെ 15 കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. മാർച്ചിൽ ഒന്ന്, ജൂലായിൽ ഒന്ന്, സെപ്റ്റംബറിൽ എട്ട്, ഒക്ടോബറിൽ ഒന്ന്, നവംബറിൽ ഒന്ന്, ഡിസംബറിൽ മൂന്ന് എന്നിങ്ങനെയായിരുന്നു ലിസ്റ്റിങ്. മാർച്ചിലെ താഴ്ചയിൽനിന്ന് ഓഹരി സൂചികകൾ 86ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. യുഎസിലെ തിരഞ്ഞെടുപ്പ് ഫലവും കോവിഡ് വാക്സിന്റെ വരവുമാണ് രണ്ടുമാസമായി വിപണിയിലെ കുതിപ്പിനുപിന്നിൽ. ഡിസംബറിൽമാത്രം 62,016 കോടി രൂപയാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളിൽ നിക്ഷേപിച്ചത്. നിക്ഷേപകരിൽ പണലഭ്യത വർധിച്ചതോടെ ഓഹരിയിലെ നിക്ഷേപം വർധിക്കുന്നതായാണ് വിലയിരുത്തൽ. മാർച്ചിലെ കനത്ത ഇടിവിനുശേഷമുണ്ടായ മുന്നേറ്റം നിരവധി പുതിയ നിക്ഷേപരെ വിപണിയിലെത്തിച്ചിട്ടുണ്ട്.

from money rss https://bit.ly/39gQkLp
via IFTTT

അഞ്ചുദിവസത്തിനിടെ 1000 രൂപകൂടി: സ്വര്‍ണവില പവന് 38,400 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വർധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. കഴിഞ്ഞ ദിവസം വിലയിൽ 2.5ശതമാനമാണ് വർധനവുണ്ടായത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,938.11 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ കരുത്താർജിച്ചതും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതുമാണ് സ്വർണവിലയെ ബാധിച്ചത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെതുടർന്ന് ബ്രിട്ടനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതും സ്വർണവിലയെ ബാധിച്ചു.

from money rss https://bit.ly/3nfv4ub
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 48,000ന് താഴെയെത്തി

തുടർച്ചയായ ദിനങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 183 പോയന്റ് താഴ്ന്ന് 47,993ലും നിഫ്റ്റി 56 പോയന്റ് നഷ്ടത്തിൽ 14,076ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 581 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1022 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. പൊതുമേഖല ബാങ്ക്, ലോഹം എന്നീ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ടൈറ്റാൻ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Indices open lower amid weak global cues

from money rss https://bit.ly/3ncECWR
via IFTTT

മിസ്ഡ് കോൾ വഴി ഗ്യാസ് ബുക്ക് ചെയ്യാം

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകം (ഇൻഡേൻ) ഉപയോഗിക്കുന്നവർക്ക് സിലിൻഡർ ബുക്ക് ചെയ്യാൻ 84549 55555 എന്ന ഫോൺ നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ മതി. അതിവേഗം ബുക്ക് ചെയ്യാനുള്ള സൗകര്യം, ഫോൺ ഹോൾഡ് ചെയ്യേണ്ട കാര്യമില്ല, ഫോണിന് ചാജുമില്ല എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഐ.വി.ആർ.എസ്. എടുക്കാത്ത മുതിർന്ന പൗരന്മാർക്കും മിസ്ഡ് കോൾ സൗജന്യം പ്രയോജനപ്പെടുത്താം. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ ജീവിതം കുറച്ചുകൂടി അനായാസമാക്കാൻ ഈ സൗകര്യം ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ പാചകവാതക ഉപഭോഗം 2014-ലെ 55.9 ശതമാനത്തിൽനിന്ന് 99 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് എണ്ണ-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. നിലവിൽ ഇൻഡേൻ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.

from money rss https://bit.ly/3ofyyhJ
via IFTTT

റെക്കോഡ് തിരുത്തി സെന്‍സെക്‌സ് 48,177ലും നിഫ്റ്റി 14,133ലും ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ കാളകൾ പിടിമുറുക്കി. തുടർച്ചയായ ദിവസങ്ങളിൽ സൂചികകൾ റെക്കോഡ് തിരുത്തി മുന്നേറുകയാണ്. ഇതാദ്യമായി സെൻസെക്സ് 48,000വും നിഫ്റ്റി 14,100ഉം കടന്നു. 307.82 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,176.80ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 114.40 പോയന്റ് ഉയർന്ന് 14,132.90ലുമെത്തി. ബിഎസ്ഇയിലെ 2061 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 973 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. രണ്ട് കോവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അംഗീകാരം നൽകിയതാണ് വിപണിയ്ക്ക് കരുത്തായത്. നിർമാണമേഖലയിലെ പിഎംഐ ഉയർന്നതും ദലാൾ സ്ട്രീറ്റിലെ നിക്ഷേപകപ്പടയെ ഉത്തേജിപ്പിച്ചു. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, വാഹനം, ഫാർമ തുടങ്ങിയ സെക്ടറൽ സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex ends at 48177, Nifty at 14133

from money rss https://bit.ly/35p0dFJ
via IFTTT

Sunday, 3 January 2021

ചൈനീസ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത ജാക് മായെ രണ്ടുമാസമായി കാണാനില്ല!

ആലിബായുടെ സഹസ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരിൽ പ്രമുഖനുമായ ജാക് മാ മുങ്ങിയോ? ചൈനയിലെ സെൻട്രൽ കമ്യൂണിസ്റ്റ് പാർട്ടി സർക്കാരുമായി ഏറ്റുമുട്ടിയതിനെതുടർന്ന് രണ്ടുമാസത്തിലേറെയായി ജാക് മായെ കണ്ടവരാരുമില്ലത്രെ. ജാക് മായുടെ സ്വന്തം ടാലന്റ് ഷോയായ ആഫ്രിക്കാസ് ബിസിനസ് ഹീറോസ് ന്റെ അവസാന എപ്പിസോഡിൽ ജഡ് ജായി അദ്ദേഹം എത്തിയില്ല. ഷോയുടെ വെബ്സൈറ്റിൽനിന്നും അദ്ദേഹത്തിന്റെ ചിത്രംപോലും നീക്കംചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോർട്ടുചെയ്തു. 15 ലക്ഷം ഡോളർ സമ്മാനം നൽകുന്നതാണ് ഷോ. ആഫ്രിക്കയിലെ സംരംഭകർക്കാണ് മത്സരിക്കാൻ അവസരം നൽകിയിരുന്നത്. ഷാങ്ഹായിൽ നടത്തിയ ഒരു പ്രസംഗത്തിൽ സർക്കാരിനെയും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമർശിച്ചതോടെയാണ് ജാക് മാക്കെതിരെ ചൈന വാളോങിയത്. ജാക്ക് മായ്ക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബയ്ക്കുമെതിരെയും സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. Alibaba Founder Jack Ma Suspected Missing After Coming in Conflict with China

from money rss https://bit.ly/3hDcfA9
via IFTTT

ബിറ്റ്കോയിന്റെ മൂല്യം 34,800 ഡോളര്‍ മറികടന്നു

ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ പുതുവർഷത്തിലും റെക്കോഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു. ബിറ്റ്കോയിൻ വില ഞായറാഴ്ച ചരിത്രത്തിൽ ആദ്യമായി 34,800 ഡോളറിലെത്തി. അതായത് 25.5 ലക്ഷം രൂപ. തിങ്കളാഴ്ച 33,176 ഡോളറിലേയ്ക്ക് മൂല്യംതാഴുകയുംചെയ്തു. 20,000 ഡോളറായിരുന്ന ബിറ്റ്കോയിന്റെ മൂല്യം മൂന്നാഴ്ചകൊണ്ടാണ് 34,800 ഡോളർ നിലവാരത്തിലേയ്ക്ക് കുതിച്ചത്. മാർച്ചുമുതലുള്ളനേട്ടം 800ശതമാനമാണ്. കോവിഡ് വ്യപനവും പ്രമുഖ കറൻസികളുടെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പവുമാണ് ഡിജിറ്റൽ കറൻസികളുടെ വില കുതിച്ചുയരാൻ കാരണം. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തിലെ കേന്ദ്ര ബാങ്കുകളോ ഭരണകൂടങ്ങളോ ഇത്തരം ഡിജിറ്റൽ കറൻസികളെ അംഗീകരിക്കുന്നില്ല. ഇതേത്തുടർന്ന് ഇടക്കാലത്ത് ഇതിന്റെ വില വൻതോതിൽ ഇടിഞ്ഞിരുന്നു. വൈകാതെ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികൾ അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരിൽ വീണ്ടും താൽപര്യംജനിപ്പിച്ചിരിക്കുന്നത്.

from money rss https://bit.ly/39225VT
via IFTTT

സ്വര്‍ണവില പവന് 320 രൂപകൂടി 37,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 320 രൂപകൂടി 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്വർണവില രണ്ടുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. സ്പോട് ഗോൾഡ് വില ഔൺസിന് 1,917.76 ഡോളറായാണ് ഉയർന്നത്. ബ്രിട്ടനിലിൽ ഉൾപ്പടെ കോവിഡ് കേസുകൾ പുതിയതായി റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിലാണ് വിലയിൽ വർധനവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,826 രൂപയിലെത്തി.

from money rss https://bit.ly/3odSuBo
via IFTTT

ഉയര്‍ന്ന പലിശ: സര്‍ക്കാര്‍ സുരക്ഷയില്‍ നിക്ഷേപിക്കാം

കോവിഡ് കാലത്ത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിൽ ഇടിവുണ്ടായതും പല ധനസ്ഥാപനങ്ങളുടെയും തട്ടിപ്പുകഥകൾ പുറത്തുവന്നതും സാധാരണക്കാരന് അവന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഈയവസരത്തിൽ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സുരക്ഷയും ഉയർന്ന മൂല്യവും നൽകുന്ന ചില സ്ഥാപനങ്ങളെക്കുറിച്ച്അറിയാം. ട്രഷറി - പലിശ 8.5 ശതമാനം * സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമല്ല, പൊതുജനങ്ങൾക്കും ട്രഷറിയിൽ പണം നിക്ഷേപിക്കാം. * സ്ഥിരനിക്ഷേപത്തിന് 8.5 ശതമാനം വരെ പലിശ നൽകുന്നു. മാസംതോറും പലിശ കിട്ടും. * പത്തുവർഷത്തേക്ക് വരെ നിക്ഷേപിക്കാം. * ട്രഷറി സേവിങ്സ് ബാങ്കിലെ പണത്തിന് നാലു ശതമാനം പലിശയുണ്ട്. സർക്കാർ ജീവനക്കാർക്കായുള്ള സേവിങ്സ് അക്കൗണ്ടിൽ ആറ് ശതമാനം പലിശ ലഭിക്കും. * tsbonline.kerala എന്ന വെബ്സൈറ്റിലൂടെ പലിശ തുക ഓൺലൈനായി ഏത് ബാങ്ക് അക്കൗണ്ടിലേക്കും മാറ്റാം. * സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് വായ്പകൾക്ക് ഉൾപ്പെടെ ജാമ്യമായി നൽകാവുന്നതാണ്. ചെക്ക് ബുക്ക് ലഭിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് സർവീസ് ചാർജ് ഇല്ലെന്നതും പ്രത്യേകതയാണ്. * എ.ടി.എം. പോലെയുള്ള സേവനങ്ങൾ തുടങ്ങാൻ അധികൃതർ പദ്ധതിയിട്ടു വരുന്നുണ്ട്. ജില്ലാ, സബ് ട്രഷറികളിൽ സേവനം ലഭ്യമാണ്. കെ.ടി.ഡി.എഫ്.സി. - പലിശ 9.8 ശതമാനം കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ പൊതുജനങ്ങൾക്കായുള്ള സ്ഥിരനിക്ഷേപ പദ്ധതികൾ 9.8 ശതമാനം വരെയാണ് പലിശ നേടിത്തരും. ഒന്നു മുതൽ അഞ്ചുവർഷം വരെയുള്ള വിവിധ പദ്ധതികൾ - മുതിർന്ന പൗരൻമാർക്ക് 8 മുതൽ 9.8 ശതമാനം വരെ പലിശ ലഭിക്കും. മറ്റുള്ളവർക്ക് 7.75 മുതൽ 9.43 ശതമാനം വരെ. അഞ്ചുവർഷത്തേക്ക് നിക്ഷേപിക്കേണ്ട മണി മൾട്ടിപ്ലയിങ് സ്കീമാണ് ഏറ്റവും പലിശ തരുന്നത്. മാസം അല്ലെങ്കിൽ വർഷം എന്ന രീതിയിൽ മറ്റ് പദ്ധതികളിൽ നിന്ന് പലിശ ലഭിക്കും. കോട്ടയം ജില്ലയിൽ ഓഫീസില്ല, തിരുവല്ല കെ.എസ്.ആർ.ടി.സി. കോംപ്ലക്സിൽ ഓഫീസുണ്ട്. കെ.എസ്.എഫ്.ഇ. ചിട്ടിമേലുള്ള ബാധ്യതയായി നൽകുന്ന തുകയ്ക്ക് 7.45 ശതമാനവും ചിട്ടി പിടിച്ച തുകയിൽ ബാക്കിക്ക് ഏഴു ശതമാനവും ചേർത്തുള്ള സ്ഥിരനിക്ഷേപമാണ് കെ.എസ്.എഫ്.ഇ.യുടെ ആകർഷണം. സേവിങ്സ് അക്കൗണ്ടുകൾക്ക് ആറു ശതമാനം പലിശയെന്നതും പ്രത്യേകതയാണ്. സ്ഥിരനിക്ഷേപത്തിന് ഒരു വർഷത്തേക്ക് 6.5 ശതമാനമാണ് പലിശ. 150 ദിവസത്തേക്ക് 6.15 ശതമാനവും. കേരള ബാങ്കിന് കീഴിലുള്ള സർവീസ് സഹകരണ സംഘങ്ങളിൽ സ്ഥിരനിക്ഷേപത്തിനായി നിരവധി പദ്ധതികളാണുള്ളത്. 15 ദിവസം മുതൽ ആരംഭിക്കുന്ന വിവിധ കാലയളവിലുള്ള പദ്ധതികളിലായി 5.25 മുതൽ 7.25 ശതമാനം വരെ പലിശയാണ് ഇപ്പോൾ നൽകിവരുന്നത്. പൊതുജനങ്ങൾക്കായി മികച്ച സേവനം നൽകിവരുന്നു. ട്രഷറിയിൽ നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തിൽ കൂടിയാണ് പങ്കാളിയാകുന്നത്. - സി.കെ. ബാബുരാജ്, ജില്ലാ ട്രഷറി ഓഫീസർ, കോട്ടയം

from money rss https://bit.ly/2LieZXy
via IFTTT

ഓഹരി വിപണിയില്‍ റാലി തുടരുന്നു: സെന്‍സെക്‌സ് 48,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റംതുടരുന്നു. സെൻസെക്സ് ഇതാദ്യമായി 48,000 മറികടന്നു. നിഫ്റ്റി 14,100ലുമെത്തി. സെൻസെക്സ് 236 ഉയർന്ന് 48,105ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തിൽ 14,092ലുമാണ് വ്യാപാരം ആരംഭിച്ചത്.നിഫ്റ്റി റിലയാൽറ്റി സൂചിക ഒഴികെയുള്ളവ നേട്ടത്തിലാണ്. ലോഹ സൂചിക 1.6ശമതാനം ഉയർന്നു. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 223 ഓഹരികൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, സൺ ഫാർമ, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. Sensex hits 48,000 for the first time, Nifty near 14,100

from money rss https://bit.ly/3pY9VXt
via IFTTT

പുളി കയറ്റുമതി അറുപതോളം രാജ്യങ്ങളിലേക്ക്‌

തൃശ്ശൂർ: ഒറ്റത്തടിയാണെങ്കിലും വേരു മുതൽ ഓല വരെ എന്തും ഗുണകരമായതുകൊണ്ട് തെങ്ങ് കൽപ്പവൃക്ഷമായെങ്കിൽ ഗുണങ്ങളുടെ കണക്കെടുത്താൽ പുളിമരവും കല്പവൃക്ഷം തന്നെ. ഭക്ഷ്യ, ഔഷധ, വസ്ത്ര, വ്യവസായ ശൃംഖലകളിൽ പുളിയും പുളിങ്കുരുവും പ്രധാന ഘടകങ്ങളാണ്. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തിൽ പുളിയുത്പന്നങ്ങൾക്കും പങ്കുണ്ട്. അസംഖ്യം ഗുണങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയുടെ പേരുപറഞ്ഞ് പുളിമരത്തെ പലരും വീട്ടുപറമ്പുകളിൽനിന്ന് വെട്ടിമാറ്റുകയാണ്. കാറ്റിനെയും വരൾച്ചയെയും ഒരുപോലെ പ്രതിരോധിക്കുന്നതാണ് പുളിമരങ്ങൾ. പുളി കടൽ കടക്കുമ്പോൾ ഇന്ത്യയിൽനിന്ന് അറുപതോളം രാജ്യങ്ങളിലേയ്ക്കാണ് പുളി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുളി ഉത്പാദിപ്പിക്കുന്നത് കർണാടകയിലാണ്. ദേശീയ ഉത്പാദനത്തിന്റെ പതിനെട്ട് ശതമാനം കേരളത്തിൽനിന്നാണ്. ഇതിൽ പകുതി പാലക്കാട്ടുനിന്നും. പ്രതിവർഷം 15,000 ടൺ പുളിയാണ് പാലക്കാട്ടുനിന്ന് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനത്തിൽ തൊട്ടടുത്ത് നിൽക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. കുരു കളഞ്ഞ് വൃത്തിയാക്കിയ ഒരു കിലോ പുളിക്ക് 90 മുതൽ 120 രൂപ വരെ വിലയുണ്ട്. പുളിയിൽനിന്ന് ജ്യൂസ്, കോൺസൻട്രേറ്റ്, പുളി മിഠായി, പുളി ഇഞ്ചി, പുളി പേട തുടങ്ങിയവ തയ്യാറാക്കുന്നു. പുളിങ്കുരു ചെറിയ കുരുവല്ല കാലിത്തീറ്റയായും റബ്ബർപാൽ ഉറയ്ക്കുന്നതിനും മാത്രം ഉപയോഗിച്ചിരുന്ന പുളിങ്കുരു ഇന്ന് നിരവധി വ്യവസായങ്ങളിലെ അസംസ്കൃതവസ്തുവാണ്. പുളിങ്കുരു തോടിൽനിന്നെടുക്കുന്ന ടാനിൻ എന്ന രാസവസ്തു വസ്ത്രത്തിൽ തവിട്ടുനിറം നൽകും. കത്തിച്ചുകിട്ടുന്ന കരി ആയുർവേദത്തിൽ ശുദ്ധീകരണവസ്തുവാണ്. ചണ, പരുത്തി നൂലുകൾക്ക് കട്ടികൂട്ടാൻ പുളിങ്കുരുവിൽനിന്നുള്ള ജെല്ലോസ് എന്ന അന്നജം വാണിജ്യാടിസ്ഥാനത്തിൽ നിലവിലുണ്ട്. 17 മുതൽ 20 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയ പുളിങ്കുരുവിന് പോഷകഗുണങ്ങൾ ഏറെയാണ്. ഇതിലെ പെക്ടിൻ ബേക്കറി പലഹാരങ്ങളിലും ബ്രഡ്, ബിസ്കറ്റ്, ജാം, ജെല്ലി തുടങ്ങിയവയിലും ചേർക്കുന്നു. ബുക്ക് ബൈൻഡിങ്ങിനും പ്ലൈവുഡ് വ്യവസായത്തിലും അവശ്യഘടകമാണ്. പുളിങ്കുരുവിൽനിന്നുള്ള തൈലം പെയിന്റ്, വാർണിഷ് എന്നിവയിൽ ചേർക്കും. പുളിങ്കുരുവിന് കിലോയ്ക്ക് 15 രൂപയാണുള്ളത്. പുളിയിലയ്ക്കും ഞരമ്പിനും ഡിമാൻഡ് ആയുർവേദത്തിലും ഔഷധവ്യവസായത്തിലും പുളിയുടെ ഇലയും ഇല കളഞ്ഞ ഞരമ്പും വ്യാപകമായി ഉപയോഗിക്കുന്നു. പുളിയില പൂർണമായി കൊട്ടൻചുക്കാദി ചൂർണത്തിലും പുളിഞരമ്പ് രാസ്നാദി ചൂർണത്തിലും ചേർക്കുന്നു. പുളിയുടെ തളിരിലയും പൂവും പല കറിക്കൂട്ടുകളിലും അച്ചാറുകളിലും ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇതിന് കിലോയ്ക്ക് 30 രൂപ വരെ ലഭിക്കും. ആയുർവേദ ഒൗഷധനിർമാണത്തിന് പുളിവിറകാണ് ഉപയോഗിക്കുക.

from money rss https://bit.ly/2X4O1Ft
via IFTTT

Friday, 1 January 2021

ഇതാദ്യമായി നിഫ്റ്റി 14,000ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സില്‍ നേട്ടം 117 പോയന്റ്

പുതുവർഷ ദിനത്തിൽ മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ട് ഓഹരി വിപണി. നിഫ്റ്റി ഇതാദ്യമായി 14,000ന് മുകളിൽ ക്ലോസ് ചെയ്തു. 117.65 പോയന്റാണ് സെൻസെക്സിലെ നേട്ടം. 47,868.98ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36.70 പോയന്റ് ഉയർന്ന് 14,018.50ലുമെത്തി. ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധനവുണ്ടായതും വിലവർധന വാഹന മേഖലയ്ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലുമാണ് വിപണിക്ക് കരുത്തുപകർന്നത്. ബിഎസ്ഇയിലെ 1998 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 940 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ലൈഫ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫറ്റി ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, വാഹനം തുടങ്ങിയ സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 1.2ശതമാനവും ഉയർന്നു. Nifty closes above 14K for 1st time, Sensex up 117 pts

from money rss https://bit.ly/2WZsIoP
via IFTTT

ആധാറില്‍ വിലാസം മാറ്റിയാല്‍മതി: ബാങ്ക് അക്കൗണ്ട്, പാന്‍ തുടങ്ങിയവയില്‍ താനെമാറും

വിലാസം മാറിയാൻ ഇനി ആധാറിൽമാത്രം പുതുക്കിയാൽ മതിയാകും. ബാങ്ക്, ഇൻഷുറൻസ് ഉൾപ്പടെയുള്ള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനം വൈകാതെ രാജ്യത്ത് നടപ്പാകും. ആധാറുമായി എല്ലാ ഡാറ്റാബേയ്സും ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി കൂടുതൽപേരും ആധാറാണ് ഉപയോഗിക്കുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെുള്ളവയും വിലാസം കെവൈസി എന്നിവയ്ക്കും സബ്സിഡി ഉൾപ്പടെയുള്ളവ ലഭിക്കുന്നതിനും ആധാറാണ് പരിഗണിക്കുന്നത്. ആധാറിൽ വിലാസം പുതുക്കിയാൽ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇൻഷുറൻസ് പോളിസി, ഗ്യാസ് കണക് ഷൻ, പാൻ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്. മാസങ്ങൾക്കുള്ളിൽ സംവിധാനം പ്രാവർത്തികമാകും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് പദ്ധതിക്കുപിന്നിൽ.

from money rss https://bit.ly/3n5Gj8C
via IFTTT

സമ്പദ്ഘടന അതിവേഗപാതയില്‍: ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി

ഡിസംബറിലെ ചരക്ക് സേവന നികുതി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. പുതിയ നികുതി സമ്പ്രദായം നിലവിൽവന്നശേഷം ഇതാദ്യമായാണ് വരുമാനം 1.15,174 കോടി രൂപയിലെത്തുന്നത്. ധനമന്ത്രാലയമാണ് വെള്ളിയാഴ്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞവർഷം ഡിസംബറിലെ വരുമാനത്തേക്കാൾ 12ശതമാനം അധികമാണിത്. നടപ്പ് സാമ്പത്തിക വർഷം തുടർച്ചയായി മൂന്നാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷംകോടിക്കുമുകളിലെത്തുന്നത്. നവംബറിലേതിനേക്കാൾ 104.963 കോടി രൂപയുടെ അധികവരുമാനമാണ് ഡിസംബറിൽ ലഭിച്ചത്.2019 ഏപ്രിലിലാണ് ഇതിനുമുമ്പ് കൂടുതൽ വരുമാനം ലഭിച്ചത്. 1,13,866 കോടി രൂപയായിരുന്നു ഇത്. സമ്പദ്ഘടനയടെ അതിവേഗ തിരിച്ചുവരവിന്റെ സൂചനയാണ് ജിഎസ്ടി വരുമാനത്തിലെ വർധന. GST collection in December at all-time high

from money rss https://bit.ly/386toz3
via IFTTT

Thursday, 31 December 2020

കോളുകള്‍ സൗജന്യമാക്കിയപ്പോള്‍ താരിഫില്‍ ജിയോ മാറ്റംവരുത്തിയോ?: വിശദാംശങ്ങള്‍ അറിയാം

റിലയൻസ് ജിയോ പരിധിയില്ലാതെ സൗജന്യ കോളുകൾ അനുവദിച്ചതോടെ താരിഫിലും ഓഫർ ചെയ്യുന്ന സൗജന്യങ്ങളിലും വ്യത്യാസമുണ്ടായിട്ടുണ്ടോ? ഏറ്റവുംകൂടുതൽ പേർ ഉപയോഗിക്കുന്ന പ്ലാനുകൾ പരിശോധിക്കാം. പ്ലാൻ 129: 2 ജി.ബി ഡാറ്റയോടൊപ്പം എല്ലാ നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യകോളുകൾ. കാലാവധി 28 ദിവസം. പ്ലാൻ 149: പ്രതിദിനം ഒരു ജി.ബി ഡാറ്റ. പ്രതിദിനം 100 എസ്എംഎസ്. പരിധിയില്ലാതെ സൗജന്യകോളുകൾ. കാലാവധി 24 ദിവസം. പ്ലാൻ 199: പ്രതിദിനം 1.5 ജി.ബി ഡാറ്റ. പരിധിയില്ലാതെ സൗജന്യകോളുകളും ദിനംപ്രതി 100 എസ്എംഎസും. കാലാവധി 28 ദിവസം. പ്ലാൻ 555: ദിനംപ്രതി 1.5 ജി.ബി ഡാറ്റ. സൗജന്യകോളുംകളും പ്രതിദിനം 100 എസ്എംഎസും. കാലാവധി 84 ദിവസം.

from money rss https://bit.ly/2X1UCjO
via IFTTT

പുതുവത്സര ദിനത്തില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,000 കടന്നു

പുതുവത്സര ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,000ന് മുകളിലെത്തി. സെൻസെക്സ് 120 പോയന്റ് ഉയർന്ന് 47,872ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14,017ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ടിസിഎസ്, എസ്ബിഐ, ഭാരതി എയർടെൽ, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, ടെക്മഹീന്ദ്ര, ഇൻഫോസിസ്, മാരുതി സുസുകി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, സൺ ഫാർമ, എച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices Kick-off 2021 on a positive note

from money rss https://bit.ly/3rJIBh5
via IFTTT

സാമ്പത്തിക മേഖലയില്‍ ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍

കൊച്ചി: കോവിഡ് ഭീതിയിൽ ലോക്കായും മാസ്കിട്ടും അകലം പാലിച്ചും 2020നോട് വിടചൊല്ലുമ്പോൾ ചില പുതിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജനുവരി ഒന്നുമുതൽ നിലവിൽവന്ന മാറ്റങ്ങൾ അറിയാം. പോസിറ്റീവ് പേമെന്റ് സിസ്റ്റം ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച പോസിറ്റീവ് പേ സിസ്റ്റം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. 50,000 രൂപയിൽ അധികം വരുന്ന ചെക്ക് ഇടപാടുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. പുതിയ സിസ്റ്റത്തിന് കീഴിൽ, ചെക്ക് പേയ്മെന്റുമായി ബന്ധപ്പെട്ട് അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, ചെക്ക് പേയറുടെ പേര് തുടങ്ങിയ വിശദാംശങ്ങൾ അക്കൗണ്ട് ഉടമ ബാങ്കിൽ നൽകേണ്ടതുണ്ട്. ഈ സംവിധാനം തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതേസമയം, അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് ഇടപാടിന് പോസിറ്റീവ് പേമെന്റ് സിസ്റ്റം നിർബന്ധമാക്കിയേക്കും. സംവിധാനം ഇന്നു മുതൽ നടപ്പാക്കുമെന്ന് എസ്.ബി.ഐ. അറിയിച്ചു. ജി.എസ്.ടി. റിട്ടേണിൽ മാറ്റം ജി.എസ്.ടി.ആർ.-3 ബി-യിൽ എല്ലാ മാസവും റിട്ടേൺ നൽകിവരുന്ന അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള ജി.എസ്.ടി. നികുതിദായകർക്ക് മൂന്നു മാസം കൂടുമ്പോൾ റിട്ടേൺ നൽകി, പ്രതിമാസം നികുതി അടയ്ക്കാൻ അനുവദിക്കുന്ന തരത്തിൽ അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ക്വാർട്ടർലി റിട്ടേൺ. ഇ-ഇൻവോയിസിങ് ജി.എസ്.ടി. ഇ-ഇൻവോയിസിങ് പരിധിയിലും ഇന്നുമുതൽ മാറ്റം വരുന്നു. ഇനി മുതൽ 100 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഇ-ഇൻവോയിസ് നിർബന്ധം. നികുതിരഹിതമായവയുടെ കച്ചവടത്തിന് ഇത് ബാധകമല്ല. നേരത്തെ ഈ പരിധി 500 കോടിയായിരുന്നു. ഒരു ശതമാനം നികുതി പണമായി ഇന്നുമുതൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിമാസ വിറ്റുവരവുള്ളവർ കുറഞ്ഞത് ഒരു ശതമാനം നികുതി പണമായി അടയ്ക്കണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി. കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ്. രാജ്യത്ത് കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി. ഐ.എസ്.) സർട്ടിഫിക്കേഷൻ ജനുവരി ഒന്ന് മുതൽ നിർബന്ധം. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി. സെപ്റ്റംബറിൽ നടപ്പാക്കാനിരുന്ന പദ്ധതി വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് നാല് മാസത്തിനുശേഷം നടപ്പിലാക്കുന്നത്. കാറുകൾക്ക് വില കൂടും :വിദേശനാണ്യ വിനിമയ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകളും അസംസ്കൃത വസ്തുക്കളുടെ വിലവർധനയും കാരണം, പ്രധാന കാർ ഉത്പാദകരെല്ലാം ജനുവരി ഒന്നു മുതൽ കാറുകളുടെ വില വർധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. മാരുതി സുസുക്കി, നിസ്സാൻ, എം.ജി., റെനോ തുടങ്ങിയ കമ്പനികളെല്ലാം വില വർധിപ്പിക്കുകയാണ്. വാണിജ്യ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് ടാറ്റ മോട്ടോഴ്സും അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/3pIPrBx
via IFTTT

2020ല്‍ സെന്‍സെക്‌സ് കുതിച്ചത് 16ശതമാനം; നിഫ്റ്റി 15ശതമാനവും

2020ന്റെ അവസാന വ്യാപര ദിനത്തിൽ കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് അഞ്ച് പോയന്റ് ഉയർന്ന് 47,751.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 13,981.75ലും. ദിനവ്യാപാരത്തിനിടെ ഒരുവേള നിഫ്റ്റി 14,000 കടക്കുകയുംചെയ്തു. ബിഎസ്ഇയിലെ 1764 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1241 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. 2020ൽ സെൻസെക്സ് കുതിച്ചത് 16ശതമാനമാണ്. നിഫ്റ്റിയാകട്ടെ 15ശതമാനവും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എച്ച്സിഎൽ ടെക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. നെസ് ലെ, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, റിലയൻസ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.20ശതമാനവും സ്മോൾ ക്യാപ് സൂചിക 0.36ശതമാനവും നേട്ടമുണ്ടാക്കി. നഷ്ടത്തിൽമുന്നിൽ എഫ്എംസിജി സെക്ടറാണ്. സൂചിക 0.4ശതമാനംതാഴ്ന്നു. അതേസമയം, റിയാൽറ്റി സൂചിക ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു. Sensex ends off-record highs; zooms 16% in 2020; Nifty adds 15%

from money rss https://bit.ly/3mZOOSt
via IFTTT

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയില്‍ ഇത്തവണയും മാറ്റമില്ല: വിശദാംശങ്ങള്‍ അറിയാം

ജനുവരി- മാർച്ച് പാദത്തിലെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തിയില്ല. ഇതോടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഉൾപ്പടെയുള്ളവയുടെ നിലവിലുള്ള പലിശനിരക്ക് നാലാം പാദത്തിലും തുടരും. സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. പലിശ നിരക്കുകൾ അറിയാം പിപിഎഫ്: പലിശ 7.1ശതമാനം. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം: പലിശ 7.4ശതമാനം സുകന്യ സമൃദ്ധി: പലിശ 7.6ശതമാനം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: പലിശ (ഒന്നു മുതൽ മൂന്നുവർഷംവരെ)5.5ശതമാനം. അഞ്ചുവർഷം(6.7ശതമാനം) 5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർഡി: 5.8ശതമാനം. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്: 6.8ശതമാനം കിസാൻ വികാസ് പത്ര: 6.9ശതമാനം PPF, other small savings scheme rates kept unchanged

from money rss https://bit.ly/3pDdQbT
via IFTTT

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം

മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശമനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്. ഇന്റർ കണക്ട് യൂസേജ് ചാർജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. നിലിവിൽ 40.6 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. ഒക്ടോബറിൽമാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വർക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി. All Reliance Jio voice calls to any network in India to be free

from money rss https://bit.ly/3n4Calf
via IFTTT

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം

മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശമനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്. ഇന്റർ കണക്ട് യൂസേജ് ചാർജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. നിലിവിൽ 40.6 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. ഒക്ടോബറിൽമാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വർക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി. All Reliance Jio voice calls to any network in India to be free

from money rss https://bit.ly/3n4Calf
via IFTTT

Wednesday, 30 December 2020

ആശങ്കകളുടെ 2020 പിന്നിട്ട് പ്രതീക്ഷയോടെ 2021ലെത്തുമ്പോള്‍

ഏറെ ആശങ്കകൾ നിറഞ്ഞതായിരുന്നു 2020 എങ്കിലും നിരാശപ്പെടുത്താതെയാണ് വർഷംപിന്നിടുന്നത്. വ്ളാഡിമിർ ലിനോൻസ് പറഞ്ഞിട്ടുള്ളതു പോലെ ഒന്നുംസംഭവിക്കാത്ത ദശാബ്ദങ്ങളും ദശാബ്ദങ്ങൾ സംഭവിക്കുന്ന ആഴ്ചകളും ഉണ്ടാകും. സാധാരണപോലെയാണ് വർഷം തുടങ്ങിയത്. ത്രൈമാസ ജിഡിപി 2020 മാർച്ചിൽ 3.1 ശതമാനത്തിലും 2020 സാമ്പത്തിക വർഷം മുഴുവനായി 4.2 ശതമാനത്തിലുമെത്തി. 2019-ൽ 6.1 ശതമാനമായിരുന്നു ഇത്. 2020 ഏപ്രിൽ-ജൂണിൽ 23.9 ശതമാനമായി ജിഡിപി ചുരുങ്ങുന്നതുംകണ്ടു. ചരിത്രത്തിലെ ഏറ്റവും മോശമായ ത്രൈമാസമായിരുന്നു കടന്നുപോയത്. എന്നാൽ രണ്ടാം ത്രൈമാസത്തിൽ -7.5 ശതമാനത്തിലേക്കു തിരിച്ചുകയറുകയുംചെയ്തു. 2021: പ്രതീക്ഷകൾ നിശ്ചലാവസ്ഥയിലായിരുന്ന സമ്പദ്ഘടനയെ പിടിച്ചുലയ്ക്കാനായി മഹാമാരി വേണ്ടിവന്നു എന്നരീതിയിലായിരുന്നു കാര്യങ്ങൾ. 2018-ലെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിനുശേഷം സമ്പദ്ഘടനയ്ക്ക് നിർണായകമായ കുതിപ്പ് ആവശ്യമായിരുന്നു. 2021-ലേക്കു കടക്കുമ്പോൾ പ്രതീക്ഷയുടെ ചില രജത രേഖകൾ അകലെ ദൃശ്യമാണ്. വളർച്ച കോവിഡിനുമുമ്പ് കുറഞ്ഞതോതിലായിരുന്നു വളർച്ച. സാമ്പത്തിക സ്ഥിതി തകിടംമറിഞ്ഞും ബാങ്കിങ് മേഖല ആസ്തി പ്രശ്നങ്ങൾ അനുഭവപ്പെടുന്ന സ്ഥിതിയിലുമായിരുന്നു. അതുകൊണ്ടുതന്നെ വളർച്ചയെ ബാധിക്കുകയും ചെയ്തു. 2020 സാമ്പത്തിക വർഷത്തിലെ നാലാം പാദ വളർച്ച കേവലം 3.1 ശതമാനത്തിലുമെത്തിയിരിക്കുന്നു. സമ്പദ്ഘടനയ്ക്ക് അനുകൂലമായ പണനയങ്ങളായിരുന്നു മഹാമാരിയെ തുടർന്നുണ്ടായ മികച്ച പ്രതിഫലനം. പണലഭ്യതകൂടുകയും ആവശ്യക്കാരെ ഉണർത്തുകയുംചെയ്യാനതിനായി. 2020 ഓഗസ്റ്റ്-സെപ്റ്റംബർ കാലത്തെ ഉയർച്ച ഉൽസവകാലത്തിനുശേഷവും വളർന്നു. വാഹന വിൽപന, വൈദ്യുതി ആവശ്യം, റെയിൽവേ ചരക്കുനീക്കം, സിമന്റ് കയറ്റുമതി, ചരക്കു സേവന നികുതി പിരിവ് തുടങ്ങിയ മുഖ്യ സൂചകങ്ങളെല്ലാം വളർച്ചയെ സൂചിപ്പിച്ചു. 2022-ലെ ജിഡിപി 3-4 ശതമാനമെന്ന ചെറിയ നിലകളിലേക്ക് എത്തുകയും ഘട്ടംഘട്ടമായി 2023 സാമ്പത്തിക വർഷത്തോടെ കോവിഡിനു മുൻപുള്ള 4-6 ശതമാനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. നിരക്കുകൾ 2021ലും നിരക്കുകൾ നിലവിലെ സ്ഥിതിയിൽ നിലനിർത്താനായിരിക്കും ആർബിഐ മുതിരുക. പണപ്പെരുപ്പ ആശങ്കകളേക്കാൾ വളർച്ചയ്ക്ക് മുൻതൂക്കം കൊടുക്കുന്നതിനാലാണിത്. വില ഉയരുമ്പോഴും നിരക്കുവർധനയ്ക്കുള്ള സാധ്യത കുറവായിരിക്കും. റിസർവ് ബാങ്കിന്റെ പരിഗണനയ്ക്കുപുറത്തുള്ള ഭക്ഷ്യമേഖല, വിതരണ ശൃംഖല എന്നിവയിൽ നിന്നാവും ഉപഭോക്തൃ വില സൂചികയുടെ ഉയർച്ച മുഖ്യമായും ഉണ്ടാകുക. വളർച്ച ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ മൂലധനം ആവശ്യമായി വരും. അതുകൊണ്ട് ഉയർന്ന നിരക്കുകൾ തിരിച്ചു വരവിനെ തകർക്കുകയും വിതരണ രംഗത്തെ നിക്ഷേപങ്ങളെ നിരുൽസാഹപ്പെടുത്തുകയും ചെയ്യാനിടയുണ്ട്. പണപ്പെരുപ്പം പണപ്പെരുപ്പം റിസർവ് ബാങ്കിനെ സംബന്ധിച്ച് നിർണായക ഘടകമായിരിക്കും. വേനൽമാസങ്ങളിൽ വളർച്ച ദുർബലമായിരിക്കുമെങ്കിലും വിതരണ ശൃംഖലയിലെ സവിശേഷതകൾ, ലോക്ഡൗൺ, ഇറക്കുമതി നിയന്ത്രണങ്ങൾ, വൈകുന്ന മൺസൂൺ തുടങ്ങിയവമൂലം പണപ്പെരുപ്പം ഉയരുന്നതു തുടരാനാണ് സാധ്യത. പണപ്പെരുപ്പം ജനുവരി മുതൽ ലഘുവായേക്കുമെങ്കിലും അടിസ്ഥാന പ്രശ്നം നേരിടേണ്ടിവരും. ഉൽപന്ന വിലകൾ ഉയരും. ചെമ്പ്, അലൂമിനിയം, ഉരുക്ക് എന്നിവ ഏതാനും വർഷങ്ങളിലെ ഉയർന്ന നിലയിലാണ്. ചൈനയിൽ നിന്നുള്ള ഡിമാന്റും ശക്തമായ നിലയിലാണ്. എണ്ണവില ബാരലിന് 40 ഡോളറിന് മുകളിലാണ്. ജനുവരി മുതൽ ഒപെക് ഉൽപാദനം ഉയർത്തുമെന്ന വാർത്തപോലും വില കുറയാനിടയാക്കിയില്ല.അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഉയർത്തിയ എക്സൈസ് തീരുവകൾ കുറക്കാത്തത് ഇന്ധനവില റെക്കോർഡ് നിലയിലെത്താൻ ഇടയാക്കിയിട്ടുണ്ട്. ഇവയെല്ലാം പൊതുവായി ചെലവുകളിലും വിലയിലും വർധന സൃഷ്ടിക്കാനും പണപ്പെരുപ്പം 5.5 ശതമാനത്തിനു മുകളിൽ തുടരാനും ഇടയാക്കും. സമീപകാല പണപ്പെരുപ്പം സംബന്ധിച്ച പ്രവചനം 100 അടിസ്ഥാന പോയിന്റ് ഉയർത്താൻ എംപിസി തീരുമാനിച്ചിരുന്നു. 2021ൽ ഉടനീളം പണപ്പെരുപ്പം 5.5-6.5 ശതമാനമെന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷ. പണലഭ്യത പണലഭ്യത 2021-ൽ മുഖ്യഘടകമായിരിക്കും. കുറഞ്ഞ ചെലവിൽ മൂലധനം ലഭ്യമാക്കാനും ഇപ്പോഴത്തെ മാറ്റങ്ങളെ മുന്നോട്ടു കൊണ്ടുപോകാനും വേണ്ടിയുള്ള സുപ്രധാന മാർഗമായാണ് റിസർവ് ബാങ്ക് പണലഭ്യതയെ കാണുന്നത്. പണപ്പെരുപ്പത്തിനിടയിലും ഇതുതുടർന്നേക്കും. ദ്വിതീയ വിപണിയിൽനിന്നുള്ള റിസർവ് ബാങ്കിന്റെ കടപത്രം വാങ്ങൽ കൂടുതൽ തോതിലുള്ള പണലഭ്യതയുടെ സ്രോതസാണ്. കറന്റ് അക്കൗണ്ട് മിച്ചവും മൂലധനവരവും വിദേശനാണ്യ ഒഴുക്കിനോടു കൂട്ടിച്ചേർത്തിട്ടുണ്ട്. രൂപ ഉയരുന്നതുതടയാൻ ഈ ഒഴുക്കുമായി ബന്ധപ്പെട്ട നടപടികളാണ് റിസർവ് ബാങ്ക് കൈക്കൊണ്ടിട്ടുള്ളത്. രൂപ മെച്ചപ്പെടുന്നതിനെ ചെറുക്കുന്ന നീക്കങ്ങളാവും 2021-ലും റിസർവ് ബാങ്ക് കൈക്കൊള്ളുക. സൂക്ഷ്മ തലത്തിലുള്ള അസന്തുലിതാവസ്ഥ മറി കടക്കാനുള്ള മുൻകരുതലുകളുമുണ്ടാകും. ഇതിനുപുറമെ കുറഞ്ഞ നിരക്കുകൾ അസ്വാഭാവികമായി കറൻസി എത്തുന്നതും നിരുൽസാഹപ്പെടുത്തും. ഇതൊക്കെയാണെങ്കിലും പണലഭ്യതയെ നേരിടാൻ റിസർവ് ബാങ്ക് അപ്പപ്പോൾ ഇടപെടുകയുംചെയ്യും. ഡെറ്റ് പദ്ധതികൾ വളർച്ചയുടെ തിരിച്ചുവരവ്, പണപ്പെരുപ്പത്തിന്റെ സ്ഥിതി, ഉയർന്ന ഉൽപന്ന വില, ഉയർന്നുനിൽക്കുന്ന ഓഹരി വിപണി എന്നിവ ഉത്തേജക നടപടികൾക്കും നിരക്കുകുറക്കൽ സാധ്യതയില്ലായ്മയ്ക്കും വഴിയൊരുക്കുന്നുണ്ട്. ഇതിനു വിരുദ്ധമായി നഷ്ടസാധ്യതകളുമുണ്ട്. ദീർഘകാലത്തിൽ മികച്ച പ്രകടനത്തെ പിന്തുണക്കുന്ന ഡെറ്റ് സ്കീമുകൾ താഴേക്കു വന്നേക്കാം.രണ്ടു മുതൽ അഞ്ചു വർഷംവരെ കാലാവധിയുള്ള പദ്ധതികളാകും ഈ സാഹചര്യത്തിൽ അഭികാമ്യം. ബാങ്കിങ്, പൊതുമേഖലാ സ്കീമുകളും ഡൈനാമിക് ബോണ്ട് ഫണ്ടുകളും 2021ലും നിക്ഷേപകർക്ക് അനുയോജ്യമാകും. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ ഫിക്സ്ഡ് ഇൻകം സിഐഒയാണ് ലേഖകൻ)

from money rss https://bit.ly/3rAITqu
via IFTTT

അംബാനിയും ജാക് മായുമല്ല; ഏഷ്യയിലെ ഏറ്റവും ധനികനായി പുതുമുഖം

മുകേഷ് അംബാനിയെ മറികടന്ന് ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാൻഷാൻ ഏഷ്യയില ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഷോങിന്റെ ആസ്തി ഈവർഷം 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറായി. ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്. ചൈനയ്ക്കു പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത ഷോങ് ആദ്യം മാധ്യമപ്രവർത്തകനായിരുന്നു. പിന്നീട് കൂൺ കൃഷി പരീക്ഷിച്ചു. ആരോഗ്യ പരിരക്ഷ മേഖലയിലും തൊഴിൽ ചെയ്തു. അതിനു ശേഷമാണ് കുപ്പിവെള്ള വ്യവസായത്തിൽ പണം മുടക്കി കോടീശ്വരനായത്. ഷോങിനു തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഒരു വർഷം കൊണ്ടാണ് അംബാനി ലോക കോടീശ്വര പട്ടികയിൽ മികച്ച സ്ഥാനം നേടിയത്. മുകേഷിന്റെ ആസ്തി 76.9 ബില്യൺ ഡോളറാണ്. ചൈനയിലെതന്നെ കോളിൻ ഹുവാങ് 63.1 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെൻസെന്റിന്റെ പോണി മാ 56 ബില്യൺ ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്തുമുണ്ട്. നേരത്തെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ആലിബാബയുടെ ജാക് മാ 51.2 ബില്യൺ ഡോളർ ആസ്തിയുമായി ആറാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ടു. ചൈന സർക്കാർ ജാക്ക് മായ്ക്കും അദ്ദേഹത്തിന്റെ ആലിബാബയ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ആസ്തിയിൽ വൻഇടിവുണ്ടായത്.

from money rss https://bit.ly/3pyJcAr
via IFTTT

2020ലെ അവസാന വ്യാപാര ദിനത്തില്‍ നഷ്ടത്തോടെ തുടക്കം

2020ലെ അവസാന വ്യാപാര ദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 106 പോയന്റ് താഴ്ന്ന് 47,639ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തിൽ 13,950ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1365 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 632 ഓഹരികൾ നഷ്ടത്തിലുമാണ്. 101 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഭാരതി എയർടെൽ, ഒഎൻജിസി, മാരുതി, അൾട്രടെക് സിമെന്റ്, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/3o8CvF2
via IFTTT

പാപ്പരത്ത നടപടി: തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ വാണിജ്യബാങ്കുകൾ പാപ്പരത്ത നടപടിയിലൂടെ തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ആകെ തിരിച്ചുപിടിച്ച 1.72 ലക്ഷം കോടി രൂപയുടെ 61 ശതമാനം വരുമിത്. 2018-'19ൽ ഇത് 56 ശതമാനം വരെയായിരുന്നു. 2019-'20 സാമ്പത്തികവർഷത്തെ ബാങ്കിങ് മേഖലയിലെ പുരോഗതിയും മാറ്റങ്ങളും സംബന്ധിച്ച ആർ.ബി.ഐ. റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവിധ രീതികളിലായി 2019-'20 സാമ്പത്തികവർഷത്തിൽ ആകെ 1,72,565 കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യ ബാങ്കുകൾ തിരിച്ചുപിടിച്ചത്. ഇതിൽ 1,05,773 കോടിയും പാപ്പരത്ത നടപടി (ഐ.ബി.സി.) വഴിയായിരുന്നു. 2018-ൽ 1,18,647 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചപ്പോൾ 66,440 കോടി മാത്രമായിരുന്നു ഐ.ബി.സി. വഴിയുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന്, 2020 മാർച്ച് 25 മുതൽ കിട്ടാക്കടമായ വായ്പകളിൽ പുതിയ പാപ്പരത്തനടപടികൾ തുടങ്ങുന്നത് താത്കാലികമായി സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പാപ്പരത്തനടപടി കഴിഞ്ഞാൽ കൂടുതൽ തുക പിടിച്ചെടുത്തത് സർഫാസി നിയമപ്രകാരമാണ്; 52,563 കോടി രൂപ. മുൻവർഷമിത് 38,905 കോടിയായിരുന്നു. അതേസമയം, നിഷ്ക്രിയ ആസ്തികൾ ആസ്തി പുനർനിർമാണകമ്പനികൾക്ക് വിൽക്കുന്ന രീതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം കുറവുവന്നതായി ആർ.ബി.ഐ. റിപ്പോർട്ട് പറയുന്നു.

from money rss https://bit.ly/34XyUSo
via IFTTT

നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ജനുവരി പത്തുവരെ നീട്ടി

മുംബൈ: വ്യക്തിഗത നികുതിദായകർക്ക് 2019-'20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം 2021 ജനുവരി പത്തുവരെ നീട്ടി. നിലവിൽ ഡിസംബർ 31 വരെയായിരുന്നു സമയമനുവദിച്ചിരുന്നത്. അക്കൗണ്ടുകളിൽ ഓഡിറ്റിങ് ബാധകമല്ലാത്ത, ഐ.ടി.ആർ. 1, ഐ.ടി.ആർ. 4 റിട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ് ഇതുബാധകമാകുക. ഓഡിറ്റിങ് ആവശ്യമുള്ളതും അന്താരാഷ്ട്ര ഇടപാടുകളുടെ റിപ്പോർട്ട് സമർപ്പിക്കേണ്ടതുമായവർക്ക് റിട്ടേൺ സമർപ്പിക്കാൻ 2021 ഫെബ്രുവരി 15 വരെ സമയം നൽകിയിട്ടുണ്ട്. ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഡിസംബർ 31-ൽനിന്ന് ജനുവരി 15 ആക്കി. വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധി ജനുവരി 31-ലേക്ക് നീട്ടി. Government Extends Income Tax Returns Filing Date To January 10

from money rss https://bit.ly/3pGfo4H
via IFTTT

ആറാം ദിവസവും റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍; നിഫ്റ്റി 14,000നരികെ

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെ്തു. നിഫ്റ്റി 14,000നടുത്തെത്തി. സെൻസെക്സ് 133.14 പോയന്റ് നേട്ടത്തിൽ 47,746.22ലും നിഫ്റ്റി 49.40 പോയന്റ് ഉയർന്ന് 13,982ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1642 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1257 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, ഗ്രാസിം, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഫാർമ വിഭാഗങ്ങളിലെസൂചികകളാണ് നഷ്ടത്തിലായത്. വാഹനം, ലോഹം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends just shy away of 14K, Sensex up 133 pts

from money rss https://bit.ly/3hqy5GW
via IFTTT

ബിറ്റ്‌കോയിന്റെ മൂല്യം 28,500 ഡോളര്‍ മറികടന്നു

ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം 28,000 ഡോളർ മറികടന്നു. 28,572 ഡോളറിലെത്തി ചരിത്രംകുറിച്ച് കോയിൻ വൈകാതെ 1000 ഡോളറോളം താഴുകയുംചെയ്തു. ഡിസംബറിൽമാത്രം മൂല്യത്തിൽ 47ശതമാനമാണ് വർധനയുണ്ടായത്. കോവിഡ് വ്യാപനത്തെതുടർന്ന് ഈ വർഷം ബിറ്റ്കോയിന്റെ മൂല്യത്തിൽ മൂന്നിരട്ടിവർധനവാണുണ്ടായത്. ഇതർ ഉൾപ്പടെയുള്ള മറ്റ് ക്രിപ്റ്റോകറൻസികളുമായി താരത്യംചെയ്യുമ്പോൾ ബിറ്റ്കോയിന്റെ നേട്ടം 270ശതമാനവുമാണ്. അതിനിടെ മറ്റൊരു ക്രിപ്റ്റോ കറൻസിയായ എക്സ്ആർപി വിവാദം പടരുകയാണ്. റിപ്പിൾസ് ലാബും അതിലെ ഉദ്യോഗസ്ഥരും എക്സ്ആർപിയിൽ നിക്ഷേപകരെ കബളിപ്പിച്ചെന്ന് യുഎസിലെ സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മീഷൻ ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിനെ കോടതിയിൽ ചോദ്യംചെയ്യാനൊരുങ്ങുകയാണ് റിപ്പിൾ(റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം) എന്ന കറൻസി എക്സ്ചേഞ്ച് റെമിറ്റൻസ് നെറ്റ് വർക്ക്. എക്സ്ആർപിയുടെ മൂല്യത്തിൽ ഈമാസം 70ശതമാനമാണ് ഇടിവുണ്ടായത്. ടോക്കൺ അടിസ്ഥാനമാക്കിയുള്ള വ്യാപാരം നിർത്താനുള്ള നീക്കമാണ് തിരിച്ചടിയായത്. ക്രിപ്റ്റോ ഇടപാടുകൾക്ക് സെബിയെപ്പോലെ കേന്ദ്രീകൃത റെഗുലറ്ററി സംവിധാനംവേണമെന്ന ആവശ്യമാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുയരുന്നത്.

from money rss https://bit.ly/3hvg6iI
via IFTTT

Tuesday, 29 December 2020

ആലിബാബയ്ക്കുമേല്‍ ചൈനയുടെ വാള്‍: ജാക് മായ്ക്ക് നഷ്ടമായത് 80,000കോടി

ചൈനീസ് സർക്കാരിന് ജാക് മായോട് ഇപ്പോഴെന്താണിത്ര അതൃപ്തി? രാജ്യത്തേക്കാൾ വളരുന്ന കുത്തക മുതലാളിത്തരീതിയെ ചൈനയും അതിരുകടന്ന് ഭയക്കാൻ തുടങ്ങിയിരിക്കുന്നു. ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒക്ടോബറിനുശേഷം വൻഇടിവുണ്ടായി. രാജ്യത്തേക്കാൾ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതോടെ ജാക്ക് മായുടെ ആസ്തിയിൽ 1100 ഡോളറോളമാണ് നഷ്ടമായത്. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു. 56 കാരനായ മുൻ ഇംഗ്ലീഷ് അധ്യാപകന്റെ വളർച്ച ചൈനയുടെ ഇന്റർനെറ്റ് വ്യവാസയാത്തിന്റെ അതിവേഗനേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജാക് മാ. ഇപ്പോഴിതാ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയിൽ 25-ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടിരിക്കുന്നു. ആസ്തിയാകട്ടെ 50.9 ബില്യൺ ഡോളറുമായി. കോവിഡ് വ്യാപനത്തെതുടർന്ന് ഓൺലൈൻ വ്യാപാരമേഖലയിൽ വൻകുതിപ്പുണ്ടായെങ്കിലും സർക്കാർ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിക്കുകയുംചെയ്തു. ആഴ്ചകൾക്കുള്ളിൽ ചൈനയിലെ ടെക് ഭീമന്മാർക്ക് വിപണിമൂല്യത്തിൽ നുറുകണക്കിന് ബില്യൺ ഡോളറുകൾ നഷ്ടമായി. പോണി മായുടെ ടെൻസെന്റ് ഹോൾഡിങ്സിന്റെ മൂല്യം നവംബർ ആദ്യത്തെ നിലവാരത്തിൽനിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതിൽനിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള കണക്കുനോക്കിയാൽ ആലിബാബയുടെ അമേരിക്കൻ ഡെപ്പോസിറ്റരി റസീറ്റുകളിൽ 25ശതമാനത്തിലധികം കുറവുണ്ടായി. ചൈനയുടെ കുത്തക വിരുദ്ധ കരട് നിർദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാർക്കുമേൽ കരിനിഴൽവീഴ്ത്തിക്കഴിഞ്ഞു.

from money rss https://bit.ly/34WQh5R
via IFTTT

പാഠം 105| ഇതൊരു ചായക്കഥമാത്രമല്ല; നിക്ഷേപകര്‍ അറിയേണ്ട അടിസ്ഥാനകാര്യംകൂടിയാണ്

വിശ്വനാഥന് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അതുകൊണ്ട് കഴിയില്ലെന്ന് ഈയിടെയാണ് അദ്ദേഹത്തിന് ബോധ്യമായത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പിന്നെ എവിടെ നിക്ഷേപിക്കും? നഷ്ടക്കണക്കുകളിലേയ്ക്കുവരാം വിശ്വനാഥൻ കണക്കുകൂട്ടി. 1980ൽ കയ്യിൽ 1000 രൂപയുണ്ടായിരുന്നുവെങ്കിൽ അതിന്റെ ഇപ്പോഴത്തെമൂല്യം എത്രയാകും? സർക്കാർ പ്രസിദ്ധീകരിച്ച നാണയപ്പെരുപ്പ സൂചിക അതിനായി പരിഗണിച്ചു. അതുപ്രകാരം അന്നത്തെ 1000 രൂപയുടെ 2021ലെ മൂല്യം 63 രൂപയാണെന്ന് അദ്ദേഹം കണ്ടെത്തി. 2020 ൽ 66 രൂപയും 2019ൽ 68 രൂപയുമായിരുന്നു മൂല്യം! ഈ സാങ്കേതിക കണക്കിലും എത്രയോ മുകളിലാണ് രാജ്യത്തെ വിലക്കയറ്റമെന്ന് മനസിലാക്കേണ്ടതുണ്ട്. നിലവിലെ ഉപഭോക്തൃ വിലസൂചിക 7.61ശതമാനമാണ്. വിവിധ ഉത്പന്നങ്ങളുടെ വിലനിലവാരം പരിശോധിച്ച് അതിന്റെ ശരാശരിയെടുത്താണ് ഈനിരക്ക് കണക്കാക്കുന്നത്. അതിൽതന്നെ പച്ചക്കറി, പയറുവർഗം, മുട്ട, മാംസം എന്നിവയുടെ വിലക്കയറ്റം 18 മുതൽ 22ശതമാനംവരെയാണ്. ആരോഗ്യ-വിദ്യാഭ്യസ ചെലവുകളിലെ വർധന അതിലുമെത്രയോ ഉയരത്തിലാണ്. ഈ സാഹചര്യത്തിലാണ് കഷ്ടപ്പെട്ടുനേടുന്ന പണം എങ്ങനെ മൂല്യവത്തായി സംരക്ഷിക്കാമെന്ന ചിന്തയ്ക്ക് പ്രസക്തിവർധിക്കുന്നത്. സർക്കാർ കണക്കുപ്രകാരം 1980ൽ 60 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഉത്പന്നമോ സേവനമോ ഇപ്പോൾ ലഭിക്കുന്നതിന് 1000 രൂപനൽകണം. 1980ൽ 1000 രൂപ മാന്യമായശമ്പളമായാണ് കരുതിയിരുന്നത്. ഇന്ന് 50,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നവർ അതുതന്നെയാണ് കരുതുന്നത്. 1983 സെപ്റ്റംബർ 21ന് ന്യൂഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽനടന്ന പാകിസ്താനെതിരായ പ്രദർശനമത്സരത്തിൽ ഇന്ത്യൻ ടീമിന് നൽകിയ പ്രതിഫലം 2,100 രൂപയായിരുന്നു. ഇന്ത്യ ലോകക്കപ്പ് നേടുന്നതിന് മൂന്നുമാസംമുമ്പായിരുന്നു ഈ മാച്ച്. Courtesy@wmakarand (Twitter) പെൻഷൻപറ്റിയശേഷമുള്ള ജീവിതത്തിനായി 30ഉം 40ഉം വർഷം കഴിയുമ്പോൾ അഞ്ചുകോടി രൂപ(ശരാശരി)യെങ്കിലുംവേണ്ടിവരുമെന്ന് പറയുമ്പോൾ പലർക്കും അത് അസ്വസ്ഥതയുണ്ടാക്കുന്നു. 30 വർഷംകഴിയുമ്പോൾ അതത്രവലിയ തുകയല്ലെന്ന് അന്ന് മനസിലാക്കിയാൽപോരല്ലോ. യാഥാർഥ്യംതിരിച്ചറിഞ്ഞ് നേരത്തെ തയ്യാറെടുക്കുന്നതിനെയാണ് ദീർഘവീക്ഷണമെന്നുപറയുന്നത്. ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിനാണ് എല്ലാവർഷവും കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് (സിഐഐ) സർക്കാർ പുറത്തിറക്കുന്നത്. ഉപഭോക്തൃ വില സൂചികകയ്ക്ക് ആനുപാതികമായാണ് ഇത് കണക്കാക്കുന്നതെങ്കിലും യഥാർത്ഥ വിലക്കയറ്റത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് മനസിലാക്കേണ്ടതുണ്ട്. 2001 മുതലുള്ള കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് താഴെനൽകുന്നു. Cost inflation Index From 2001​ SL FY CII SL FY CII 1 2001-02 100 11 2011-12 184 2 2002-03 105 12 2012-13 200 3 2003-04 109 13 2013-14 220 4 2004-05 113 14 2014-15 240 5 2005-06 117 15 2015-16 254 6 2006-07 122 16 2016-17 264 7 2007-08 129 17 2017-18 272 8 2008-09 137 18 2018-19 280 9 2009-10 148 19 2019-20 289 10 2010-11 167 20 2020-21 301 (വിലക്കയറ്റനിരക്ക് ശരാശരി നാലുശതമാനംവീതം കണക്കാക്കിയാൽ 30 വർഷം കഴിയുമ്പോൾ ഒരു ലക്ഷം രൂപയുടെ മൂല്യം വെറും 3000 രൂപയായി ചുരുങ്ങുമെന്ന് മനസിലാക്കുക. അങ്ങനെയെങ്കിൽ ആറും ഏഴുംശതമാനം വിലക്കയറ്റവുമായി തട്ടിച്ചുനോക്കുമ്പോഴോ? ) കഴിഞ്ഞ മൂന്നുദശാബ്ദക്കാലത്തെ ഇന്ധനവില പരിശോധിക്കുമ്പോൾ ശരാശരി 6-8ശതമാനമാണ് വിലവർധനയെന്ന് കാണാം. ഈ നിരക്കുപ്രകാരം ഇന്നത്തെ ഒരു ലക്ഷം രൂപയുടെ മൂല്യം 30 വർഷം കഴിയുമ്പോൾ 16,000 രൂപയായി കുറയും. മറ്റൊർഥത്തിൽ വിശദീകരിച്ചാൽ ഇപ്പോൾ നിങ്ങൾക്കുള്ള ജീവിത ചെലവ് (സ്കൂൾ ഫീസും ഇഎംഐയും ഒഴിവാക്കിയുള്ളത്) 20,000 രൂപയാണെങ്കിൽ അന്നത് 1.15 ലക്ഷം രൂപയായി ഉയരും. ചായക്കണക്ക് 1990ൽ കൈവശം ഒരുരൂപയുണ്ടായിരുന്നുവെന്നിരിക്കട്ടെ, നിങ്ങൾ വഴിവക്കിൽനിന്ന് 50 പൈസ കൊടുത്ത് ഒരുകപ്പ് ചായകുടിച്ചു. ബാക്കിയുള്ള 50 പൈസ, 30 വർഷത്തിനുശേഷം ചായകുടിക്കാനായി നിക്ഷേപിക്കുന്നുവെന്ന് കരുതുക. നികുതികിഴിച്ച് 11ശതമാനം ആദായം ലഭിച്ചാൽ ഇപ്പോൾ കൈവശമുണ്ടാകുക 10 രൂപയായിരിക്കും. ഇപ്പോഴത്തെ ചായയുടെ വില 10 രൂപയല്ലേ? 20വർഷത്തിനുമപ്പുറം ഇപ്പോൾ കൈവശം 20 രൂപയുണ്ടെന്നിരിക്കട്ടെ, ഒരു ചായകുടിച്ചുകഴിഞ്ഞ് ബാക്കിയുള്ള 10 രൂപ 20 വർഷംകഴിഞ്ഞ് ചായകുടിക്കാനായി നിക്ഷേപിക്കുന്നു. നികുതികിഴിച്ച് 60 രൂപവേണ്ടിവരും അന്നൊരുചായകിട്ടാൻ. സ്ഥിരവരുമാന പദ്ധതികളിൽനിന്ന് നിലവിൽ ലഭിക്കുന്ന പരമാവധി പലിശയായ ഏഴുശതമാനം കണക്കിൽ നിക്ഷേപം നടത്തിയിരുന്ന നിങ്ങൾക്ക് ചായകുടിക്കാൻ കൈവശമുണ്ടാകുക 18 രൂപമാത്രമാണെന്നറിയുക. അതായത് 20വർഷത്തിനുശേഷം ഒരു ചായകുടിക്കാൻ നിലവിലെ ചായയുടെ വിലയേക്കാൾ 80ശതമാനം അധികതുക നിക്ഷേപിക്കേണ്ടിവരും. 80കളിൽ സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്ന് ഉയർന്ന പലിശയാണ് ലഭിച്ചിരുന്നതിനാലാണ് അന്ന് നിക്ഷേപിച്ച തുകകൊണ്ട് ഇപ്പോൾ ചായകുടിക്കാൻ കഴിയുന്നത്. മുന്നിലുള്ളത് രണ്ടുവഴികൾ ഈ പ്രതിസന്ധി മറികടക്കാൻ രണ്ടുവഴികളാണ് മുന്നിലുള്ളത്. റിസ്കുള്ളതും എന്നാൽ വിജയത്തിന് സാധ്യതയുള്ളതാണ് ഒരുവഴി. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സ്ഥിരനിക്ഷേപത്തിന്റെവഴിയാണ് രണ്ടാമത്തേത്. ആദ്യത്തെ വഴിയേക്കാൾ രണ്ടാമത്തെവഴിയിലൂടെ എളുപ്പത്തിൽ യാത്രചെയ്യാൻ സൗകര്യമുണ്ട്. പക്ഷേ, ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ യാത്രചെയ്യാൻ നിങ്ങൾ തയ്യാറാകുമോ? എന്തുചെയ്യും? വിലക്കയറ്റത്തെ അതിജീവിക്കാൻശേഷിയുള്ള നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാണ് അതിനുവേണ്ടത്. അതായത് 60ശതമാനമെങ്കിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും ശേഷിക്കുന്നവ സ്ഥിര നിക്ഷേപ പദ്ധതികളിലും മുടക്കുക. ഇതല്ലാതെ വിലക്കയറ്റത്തെ തോൽപ്പിക്കാൻ മറ്റുകുറുക്കുവഴികളൊന്നുമില്ല. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിച്ചതുകൊണ്ടുമാത്രമായില്ല. ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപി വഴിയുള്ള ചിട്ടയായുള്ള നിക്ഷേപം അതിന് ആവശ്യമാണ്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാൻ കഴിയാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. ഓഹരികളും മ്യൂച്വൽ ഫണ്ടുകളും ഒന്നാമത്തെ പാതയാണെന്ന് ഓർക്കണം. മറഞ്ഞിരിക്കുന്ന റിസ്കിനെ അതിജീവിക്കാനുള്ള കരുത്തും തന്ത്രങ്ങളും അറിഞ്ഞുമുന്നേറുകതന്നെയാണ് അതിനുള്ളവഴി.

from money rss https://bit.ly/2KCb33X
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ. സെൻസെക്സ് 90 പോയന്റ് താഴ്ന്ന് 47,510ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 13,908ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1074 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. വിപണി ഉയർന്ന നിലവാരത്തിലായതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് പ്രധാനകാരണം. ആഗോള വിപണികളിലും ഇതുപ്രകടമാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ, സൺ ഫാർമ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ്നഷ്ടത്തിൽ. യുപിഎൽ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ് ലെ, ഒഎൻജിസി തുടങ്ങിയ ഓഹരികൾനേട്ടത്തിലുമാണ്. Indices trade lower with Nifty around 13,900

from money rss https://bit.ly/3pDjGtV
via IFTTT

ബഹുനില ഭവനനിര്‍മാണത്തിന് ഇനി ത്രീഡി പ്രിന്റിങ്!

മുംബൈ: ഭവനനിർമാണമേഖലയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിൽ വിജയകരമായി ബഹുനില കെട്ടിടം നിർമിച്ച് എൽ ആൻഡ് ടി കൺസ്ട്രക്ഷൻ. പരീക്ഷണാടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഇരുനില കെട്ടിടമാണ് കമ്പനി നിർമിച്ചത്. 2022-ഓടെ എല്ലാവർക്കും വീടെന്ന സ്വപ്ന പദ്ധതിക്ക് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഏറെ ഗുണകരമായിരിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയിൽ കമ്പനിക്കുള്ള വൈദഗ്ധ്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യ ബഹുനില മന്ദിരമാണിതെന്നും കമ്പനി ഡയറക്ടർ എം.വി. സതീഷ് പറഞ്ഞു. നിർമാണപ്രവർത്തനങ്ങളുടെ ചെലവു കുറയ്ക്കാനും വേഗവും ഗുണമേൻമയും കൂട്ടാനും ഇത് സഹായിക്കും. നിലവിൽ 700 ചതുരശ്ര അടിയിൽ ഇരുനില കെട്ടിടമാണ് നിർമിച്ചത്. വലിയ നിർമാണസൈറ്റുകളിലും ഇത് ഉപയോഗിക്കാനാകും.

from money rss https://bit.ly/34WKtcB
via IFTTT

നിഫ്റ്റി 13,900ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 259 പോയന്റ്

തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. ധനകാര്യം, ഐടി ഓഹരികളുടെ കരുത്തിലാണ് റെക്കോഡ് കുറിക്കൽ. സെൻസെക്സ് 259.33 പോയന്റ് നേട്ടത്തിൽ 47,613.08ലും നിഫ്റ്റി 59.40 പോയന്റ് ഉയർന്ന് 13,32.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1519 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1438 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, നെസ് ലെ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ബാങ്ക് ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക നേരിയ നേട്ടത്തിലും മിഡ്ക്യാപ് സൂചിക നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 13,900, Sensex jumps 259 pts

from money rss https://bit.ly/3o12Rsc
via IFTTT

അവസാന തിയതി 31: റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ പിഴയും നിയമനടപടിയും നേരിടേണ്ടിവരും

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി അവശേഷിക്കുന്നത് രണ്ടുദിവസംമാത്രം. അതിനുള്ളിൽ റിട്ടേൺ നൽകിയില്ലെങ്കിൽ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ശമ്പള വരുമാനക്കാരായ നികുതി ദായകർ സമയപരിധിക്കുള്ളിൽ റിട്ടേൺ നൽകിയില്ലെങ്കിൽ 10,000 രൂപയാണ് പിഴനൽകേണ്ടിവരിക. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വരുമാനമുള്ളവർക്ക് 1000 രൂപയാണ് പിഴ. മൂലധനനഷ്ടം, വസ്തുവിൽനിന്നുള്ള ആദായനഷ്ടം തുടങ്ങിയവ അടുത്തവർഷത്തേയ്ക്കുകൂടി പരിഗണിക്കണമെങ്കിൽ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റിട്ടേണ് നൽകേണ്ടതാണ്. ഡിസംബർ 28വരെയുള്ള കണക്കുപ്രകാരം 4.37 കോടി പേരാണ് ഇതിനകം റിട്ടേൺ നൽകിയിട്ടുള്ളത്. ഒരുദിവസംമുമ്പാകട്ടെ 4.23 കോടി പേരും. അവസാന ദിവസത്തേയ്ക്ക് നീട്ടിവെയ്ക്കാതെ എത്രയുംവേഗം റിട്ടേൺ ഫയൽ ചെയ്യാനാണ് ഐടി വകുപ്പ് നിർദേശം. റിട്ടേൺ ഫയൽ ചെയ്യാൻ വ്യക്തികളായ നികുതിദായകർക്ക് ഡിസംബർ 31വരെ സമയംഅനുവദിച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്നാണ് തിയതി നീട്ടിനൽകിയത്.

from money rss https://bit.ly/38McJj4
via IFTTT

കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു

കാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർ ബാഗ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവർ ഉൾപ്പടെയുള്ള മുൻസീറ്റ് യാത്രക്കാർക്കായിരിക്കും ഇത് ബാധകം. പുതിയ മോഡൽ കാറുകൾക്ക് 2021 ഏപ്രിലിൽ മുതലാകും എയർബാഗ് നിർബന്ധമാക്കുക. നിലവിലുള്ള മോഡലുകൾ ജൂൺ ഒന്നുമുതൽ എയർ ബാഗോടുകൂടിയാണ് നിർമിക്കേണ്ടത്. ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയർബാഗെന്നും ഇതുസംബന്ധിച്ച കരട് നിർദേശത്തിൽ പറയുന്നുണ്ട്. ബന്ധപ്പെട്ടവർക്ക് ഒരുമാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതൽ ഡൈവറുടെ ഭാഗത്ത് എയർ ബാഗ് നിർബന്ധമാക്കിയിരുന്നു. Govt proposes making airbag mandatory for front passenger seat

from money rss https://bit.ly/34SFjOS
via IFTTT

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സും എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സും കൈകോര്‍ക്കുന്നു

കൊച്ചി : മുത്തൂറ്റ് മിനി ഫിനാൻസയേഴ്സ് എക്സൈഡ് ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എക്സൈഡ് ലൈഫ് ഇൻഷുറൻസ്. എല്ലാവിധ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി മുത്തൂറ്റ് മിനിയെ രാജ്യത്തെ എറ്റവും വലിയ നോൺ ബാംങ്കിംഗ് ഫിനാൻഷ്യൽ കമ്പിയാക്കുകായാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇനി മുതൽ മുത്തൂറ്റ് ശാഖകളിൽ നിലവിൽ ലഭ്യമായിക്കൊിരിക്കുന്ന ഇൻഷുറൻസ് സേവനങ്ങൾക്ക് പുറമെ എക്സൈഡിന്റെ ഇൻഷുറൻസിന്റെ സേവനങ്ങളും കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും. രാജ്യത്തുട നീളം 806 ശാഖകളും, മുപ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളും നടപ്പ് സാമ്പത്തിക വർഷം 1000 കോടി രൂപയുടെ വളർച്ചാ ലക്ഷ്യവുമായി മുന്നേറുന്ന മുത്തൂറ്റുമായുള്ള സഹകരണം എക്സൈഡ് ലൈഫ് ഇൻഷുറൻസിനും നേട്ടമാണ്. മുത്തൂറ്റ് മിനിയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ നിസ്സി മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി.ഇ. മത്തായി, എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനി നാഷണൽ ഹെഡ് അനന്തപത്മനാഭൻ, നാഷണൽ ട്രെയിനിംഗ് ഹെഡ് ബിജോയ് ദേവ്, പി ജയദേവൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

from money rss https://bit.ly/3aQrEeQ
via IFTTT

Monday, 28 December 2020

2020ല്‍ 500ശതമാനംവരെ ആദായം നല്‍കിയ അഞ്ച് ഓഹരികള്‍

ഓഹരി വിപണിക്ക് കനത്ത ചാഞ്ചാട്ടത്തിന്റെ വർഷമായിരുന്നു 2020. 2021ലേയ്ക്ക് പ്രവേശിക്കാൻ ദിവസങ്ങൾ മാത്രംഅവശേഷിക്കേ, സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചാണ് വിപണിയിലെ മുന്നേറ്റം. കുതിപ്പിന്റെ പാതയിൽ മുൻനിരയിലുള്ള ഓഹരികൾ 500ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. പ്രധാന ഓഹരികൾ അദാനി ഗ്രീൻ എനർജി വിപണി വില: 1,030രൂപ ഒരുവർഷത്തെ നേട്ടം: 522% രാജ്യത്തെ മികച്ച 100 ഓഹരികളിൽ 2020ൽ ഏറ്റവും നേട്ടം നിക്ഷേപകന് സമ്മാനിച്ചത് അദാനി ഗ്രീൻ എനർജിയാണ്. നടപ്പ് കലണ്ടർവർഷം നിഫ്റ്റി 100 സൂചിക 13ശതമാനം നേട്ടംമാത്രം നൽകിയപ്പോൾ അദാനി ഗ്രീൻ കുതിച്ചത് 500ശതമാനത്തിലേറെയാണ്. 2025ഓടെ പുനരുപയോഗ ഊർജമേഖലയിൽ ലോകത്തെ മുൻനിര കമ്പനികളിലൊന്നാകുകയാണ് അദാന ഗ്രീനിന്റെ ലക്ഷ്യം. ഡിവീസ് ലാബ് വിപണി വില: 3,765 ഒരുവർഷത്തെ നേട്ടം: 105% ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒരു ലക്ഷംകോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഫാർമ കമ്പനിയായി ഡിവീസ് ലാബ്. 2020ൽ ഓഹരി വിലയിൽ 100ശതമാനത്തിലേറെ കുതിപ്പുണ്ടായതാണ് ഡിവീസ് ലാബിനെ തുണച്ചത്. ഡോ.റെഡ്ഡീസ്, സിപ്ല, അരബിന്ദോ ഫാർമ തുടങ്ങിയ വൻകിടക്കാരെപോലും മറികടന്നാണ് ഈനേട്ടം. മരുന്ന് കമ്പനികളിൽ വരുമാനത്തിന്റെകാര്യത്തിൽ 12-ാം സ്ഥാനമാണ് ഡിവീസിനുള്ളത്. ഇക്കാര്യത്തിൽ സൺ ഫാർമയാണ് മുന്നിൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 8,458.77 കോടി രൂപയായിരുന്നു സണിന്റെ വരുമാനം. എൽആന്റ്ടി ഇൻഫോടെക് വിപണി വില: 3630രൂപ ഒരുവർഷത്തെ നേട്ടം: 107% ഐടി സേവനമേഖലയിലെ ഏറ്റവും വിലയുള്ള ഓഹരിയാണ് എൽആൻഡ്ടി ഇൻഫോടെകിന്റേത്. എക്കാലത്തെയും ഉയരംകുറിച്ച് കഴിഞ്ഞയാഴ്ചയിൽമാത്രം ഓഹരി 8.5ശതമാനം ഉയർന്നു. ഭാവിയിലെ ബിസിനസ് സാധ്യതായ ക്ലൗണ്ട് മേഖലയിലൂന്നിയുള്ള പ്രവർത്തനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളിൽനിന്ന് ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറാണ് ഈയിടെ എൽടിഐക്ക് ലഭിച്ചത്. അരബിന്ദോ ഫാർമ വിപണി വില: 907രൂപ ഒരുവർഷത്തെ നേട്ടം: 99% കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിക്കുന്നതിലും അതിന്റെ വിതരണത്തിലും പങ്കാളിയായ കമ്പനിയാണ് അരബിന്ദോ ഫാർമ. വാക്സിൻ നിർമാണത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും കമ്പനി സജ്ജമാണ്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 26ശതമാനം ഉയർന്ന് 805.65 കോടി രൂപയായി. ടാറ്റ കൺസ്യൂമർ വിപണി വില: 604രൂപ ഒരുവർഷത്തെ നേട്ടം: 90% ഒരുമാസത്തിനിടെ കമ്പനിയുടെ ഓഹരി വില 14ശതമാനമാണ് കുതിച്ചത്. എക്കാലത്തെയും ഉയർന്ന വിലയായ 616ൽ ഓഹരി വില എത്തുകയുംചെയ്തു. നിഫ്റ്റി സൂചികയിൽ താമസിയാതെ ഓഹരി കയറുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തൽ. കൺസ്യൂമർ മേഖലയിൽ വൻകിട പദ്ധതികളാണ് ഭാവിയിൽ കമ്പനി ലക്ഷ്യമിടുന്നത്. Five stocks that will return up to 500 % in 2020

from money rss https://bit.ly/2L3ogSW
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 320 രൂപകുറഞ്ഞ് 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ചയിലെ 37,680 രൂപയിൽനിന്നാണ് ഇത്രയും കുറവുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,875.61 ഡോളർ നിലവാരത്തിലാണ്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും യുഎസിലെ സാമ്പത്തിക പാക്കേജുമാണ് വിലയെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,067രൂപയാണ്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 50,000-50,500 രൂപ നിലവാരത്തിലാണ് വിലയിലെ ചാഞ്ചാട്ടം.

from money rss https://bit.ly/38LV770
via IFTTT

വിപണിയില്‍ നേട്ടംതുടരുന്നു; നിഫ്റ്റി 14,000ന് അരികെ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. 281 പോയന്റ് നേട്ടത്തിൽ സെൻസെക്സ് 47,635ലും നിഫ്റ്റി 80 പോയന്റ് ഉയർന്ന് 13,954ലിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളകാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. യുഎസ് സാമ്പത്തിക പാക്കേജും ബ്രക്സിറ്റ് ഡീലും വിപണിയെ തുണച്ചു. കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനെതുടർന്ന് യുഎസ് വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, ഗ്രാസിം, ആക്സിസ് ബാങ്ക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, യുപിഎൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഹിൻഡാൽകോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open higher on positive global cues; Nifty near 14,000

from money rss https://bit.ly/3hoHU8d
via IFTTT

എംസിഎക്‌സില്‍ പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ആരംഭിച്ചു

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ഇന്നലെ ( തിങ്കൾ) മുതൽ ആരംഭിച്ചു. അവധി വ്യാപാരം ആരംഭിച്ചത് റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ. ഇറക്കുമതിക്കാർ, ടയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് വളരെയധികം ഗുണകരമാകും. കേരളത്തിനും ഇത് വലിയ നേട്ടമാണ്. രാജ്യത്ത് ഏറ്റവും അധികം റബ്ബർ ഉത്പാദനം നടക്കുന്നത് കേരളത്തിലാണ്. 2021 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള റബ്ബർ അവധി വ്യാപാര കരാർ നിലവിൽ എം സി എക്സിൽ ലഭ്യമാണ്. റിബ്ബ്ഡ് സ്മോക്ക്ഡ് ഷീറ്റ് 4 ( ആർ എസ് എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബ്ബറിന്റെ വിൽപനയാണ് നടക്കുക. മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടണ്ണാണ്. ഓരോ മാസത്തിന്റെയും അവസാനത്തെ പ്രവൃത്തി ദിനത്തിൽ അവധി വ്യാപാര കരാറിന്റെ സെറ്റിൽമെന്റ് നടക്കും. 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കാണ് വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രം. റബ്ബറിന്റെ ആഗോള വിലയും അതിലെ ചാഞ്ചാട്ടങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോൾ എം സി എക്സ് വഴിയുള്ള അവധി വ്യാപാരത്തിലൂടെ റബ്ബർ വ്യാപാര മേഖലയ്ക്ക് വില നിയന്ത്രിക്കുന്നതിലും മറ്റും കാര്യക്ഷമമായ ഇടപെടലുകൾ സാധ്യമാകുമെന്ന് എം സി എക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി. എസ് .റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2WUeYvf
via IFTTT

ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

ഞായറാഴ്ചകൾ, രണ്ടും നാലും ശനിയാഴ്ചകൾ ഉൾപ്പടെ 2021 ജനുവരി മാസത്തിൽ ബാങ്കുകൾക്ക് ഒമ്പത് ദേശീയ അവധി ദിനങ്ങൾ.ഇവയ്ക്ക് പുറമേ അഞ്ച് പ്രാദേശിക അവധി ദിനങ്ങളിലും ബാങ്കുകൾതുറക്കില്ല. ദേശീയ അവധി ദിനങ്ങൾ: ജനുവരി ഒന്ന്-ന്യൂഇയർ ജനുവരി മൂന്ന്-ഞായർ ജനുവരി ഒമ്പത്-രണ്ടാംശനി ജനുവരി 10-ഞായർ ജനുവരി 17-ഞായർ ജനുവരി 23-നാലാംശനി ജനുവരി 24-ഞായർ ജനുവരി 26-റിപ്പബ്ലിക് ഡെ ജനുവരി 31-ഞായർ പ്രദേശിക അവധി (വിവിധ സംസ്ഥാനങ്ങളിൽ) ജനുവരി രണ്ട്-ന്യൂ ഇയർ ആഘോഷം ജനുവരി 14-മകര സങ്ക്രാന്തി, പൊങ്കൽ ജനുവരി 15-തിരുവള്ളുവർ ഡെ, തുസു പൂജ, ബിഹു ജനുവരി 16-ഉഴവർ തിരുനാൾ ജനുവരി 23-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. ജനുവരി 25-ഇമോയിനു ഇറപ്റ്റ(മണപ്പൂരി ഉത്സവം) ജനുവരി രണ്ടിനും 16നും മിസോറാമിൽ മാത്രമാണ് അവധിയുള്ളത്. ജനുവരി 14ന് അഹമ്മദാബാദ്, ചെന്നൈ, ഗാങ്ടോക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല. ജനുവരി 15നാകട്ടെ ചെന്നൈയിലും ഗുവാഹട്ടിയിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പ്രമാണിച്ച് ജനുവരി 23ന് അഗർത്തലയിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 25ന് ഇംഫാലിലും. ജനുവരി-മാർച്ച് പാദത്തിൽ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ മൊത്തം 19 അവധിദിനങ്ങളാണുള്ളത്. content highlights:Bank holidays in January 2021

from money rss https://bit.ly/3hpsJLX
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍: നിഫ്റ്റി 13,850 മറികടന്നു

ദലാൾ സ്ട്രീറ്റിൽ കാളകളുടെ വിളയാട്ടം തുടരുന്നു. ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. ലോഹം, ധനകാര്യം എന്നീ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 13,850 മറികടന്നു. സെൻസെക്സ് 380.21 പോയന്റ് നേട്ടത്തിൽ 47,353.75ലും നിഫ്റ്റി 123.90 പോയന്റ് ഉയർന്ന് 13,873.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1990 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 965 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. യുഎസിലെ സാമ്പത്തിക പാക്കേജും ബ്രക്സിറ്റ് ഡീലുമാണ് വിപണിയെ ചലിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ് ളിയു സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ശ്രീ സിമെന്റ്സ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.8-1.5ശതമാനം ഉയർന്നു. Market ends at fresh record high with Nifty above 13,850

from money rss https://bit.ly/37VvhhX
via IFTTT

തൊഴില്‍നഷ്ടപ്പെട്ട് ഒമാനില്‍നിന്നുമാത്രം തിരിച്ചുപോയത് 2,70,000 പേര്‍

ഈവർഷംമാത്രം 2,70,000 വിദേശ തൊഴിലാളികൾ ഒമാനിൽനിന്ന് തിരിച്ചുപോയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ജോലി നഷ്ടപ്പെട്ട് പോയവരാണ് ഏറെയും. 2019 അവസാനം മുതൽ 2020 നവംബർവരെയുള്ള കണക്കുകളാണിത്. കഴിഞ്ഞവർഷം അവസാനംവരെ 1.71 മില്യൺ വിദേശ തൊഴിലാഴികളാണ് ഒമാനിലുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് മലയാളികൾ ഉൾപ്പടെ ലക്ഷങ്ങളാണ് നാടുകളിലേയ്ക്ക് പോയതെന്ന് ഓമാൻ സർക്കാരിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2008-2009 വർഷത്തെ സാമ്പത്തിക മാന്ദ്യത്തെതുടർന്ന് ഗൾഫ് വിട്ട തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലാണിതെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/34QLLpt
via IFTTT

പ്രദേശിക, ദേശീയ അവധികള്‍: ജനുവരിയില്‍ 14 ദിവസം ബാങ്കുകള്‍ തുറക്കില്ല

ഞായറാഴ്ചകൾ, രണ്ടും നാലുംശനിയാഴ്ചകൾ ഉൾപ്പടെ 2021 ജനുവരിമാസത്തിൽ ബാങ്കുകൾ 14 ദിവസം തുറക്കില്ല. ദേശീയ, പ്രാദേശിക അവധികൾ ഉൾപ്പടെയാണിത്. ദേശീയ അവധി ദിനങ്ങൾ: ജനുവരി ഒന്ന്-ന്യൂഇയർ ജനുവരി മൂന്ന്-ഞായർ ജനുവരി ഒമ്പത്-രണ്ടാംശനി ജനുവരി 10-ഞായർ ജനുവരി 17-ഞായർ ജനുവരി 23-നാലാംശനി ജനുവരി 24-ഞായർ ജനുവരി 26-റിപ്പബ്ലിക് ഡെ ജനുവരി 31-ഞായർ പ്രദേശിക അവധി(വിവിധ സംസ്ഥാനങ്ങളിൽ) ജനുവരി രണ്ട്-ന്യൂ ഇയർ ആഘോഷം ജനുവരി 14-മകര സങ്ക്രാന്തി, പൊങ്കൽ ജനുവരി 15-തിരുവള്ളുവർ ഡെ, തുസു പൂജ, ബിഹു ജനുവരി 16-ഉഴവർ തിരുനാൾ ജനുവരി 23-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. ജനുവരി 25-ഇമോയിനു ഇറപ്റ്റ(മണപ്പൂരി ഉത്സവം) ജനുവരി രണ്ടിനും 16നും മിസോറാമിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 14ന് അഹമ്മദാബാദ്, ചെന്നൈ, ഗാങ്ടോക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല. ജനുവരി 15നാകട്ടെ ചെന്നൈയിലും ഗുവാഹട്ടിയിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പ്രമാണിച്ച് ജനുവരി 23ന് അഗർത്തലയിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 25ന് ഇംഫാലിലും. ജനുവരി-മാർച്ച് പാദത്തിൽ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ മൊത്തം 19 അവധിദിനങ്ങളാണുള്ളത്. Banks closed for upto 14 days in January 2021

from money rss https://bit.ly/3hu1gsz
via IFTTT

ടിസിഎസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി കടന്നു

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി രുപ കടന്നു. ഈ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ്. ഓഹരി വില 1.2ശതമാനം ഉയർന്ന് 2,942 രൂപയിലെത്തിയതോടെയാണ് വിപണിമൂല്യം 11.03 ലക്ഷംകോടി രൂപയായത്. ഈവർഷംമാത്രം 36ശതമാനമാണ് ഓഹരി വിലയിൽ കുതിപ്പുണ്ടായത്. 3000 രൂപ നിലവാരത്തിൽ 53.33 ദശലക്ഷം ഓഹരികൾ തിരിച്ചുവാങ്ങാനുള്ള നിർദേശത്തിന് ഓഹരി ഉടമകൾ കഴിഞ്ഞമാസം അംഗീകാരംനൽകിയിരുന്നു. 16,000 കോടി രൂപയുടേതാകും ഇടപാട്. ജനുവരി എട്ടിനാണ് കമ്പനിയുടെ മൂന്നാം പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് റിലയൻസ് ഇൻഡസ്ട്രീസാണ് 12.75 ലക്ഷംകോടി രൂപയുമായി വിപണിമൂല്യത്തിൽ ഒന്നാമത്.

from money rss https://bit.ly/2M4QLjK
via IFTTT

Sunday, 27 December 2020

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി പുതുക്കാം

വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയാണ് ആധാർകാർഡ്. കോവിഡ് വ്യാപനത്തെതുടർന്ന് ആധാർ സേവാകേന്ദ്രത്തിൽപോയി കാർഡിൽമാറ്റംവരുത്താൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും. ഈ സാഹചര്യം കണക്കിലെടുത്ത് വീട്ടിലിരുന്നും രേഖകൾ ഓൺലൈനായി പുതുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)അധികൃതർ. പേര്, ജനന തിയതി, ലിംഗം, വിലാസം, ഭാഷ എന്നിവ പുതുക്കാൻ ഇനി ആധാർ സേവാകേന്ദ്രങ്ങളിൽ പോകേണ്ടതില്ല. ബയോമെട്രിക് ഉൾപ്പടെയുള്ളവയ്ക്ക് സേവനകേന്ദ്രങ്ങളുടെ സഹായംതേടേണ്ടിവരും. ആധാർ വിവരങ്ങൾ ഓൺലൈനിൽ പുതുക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽമാത്രമെ പുതുക്കൽ സാധ്യമാകൂ. ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറും ഇ-മെയിലും പരിശോധിക്കുന്നതിന് യുഐഡിഎഐയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. സൈറ്റിൽ ആധാർ നമ്പർ, ഇ-മെയിൽ വിലാസമോ മൊബൈൽ നമ്പറോ നൽകി സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക. ഉടനെ ഇ-മെയിലിൽ ഒടിപി ലഭിക്കും. നിശ്ചിത സ്ഥലത്ത് ഒടിപി നൽകിക്കഴിഞ്ഞാൽ പരിശോധനയ്ക്കുശേഷം ഇ-മെയിൽ സ്ഥിരികരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. അതുപോലെ മൊബൈൽ നമ്പർ പരിശോധിക്കാൻ, ഇ-മെയിലിനുപകരം മൊബൈൽ നമ്പർ നൽകാം. ഒടിപി നൽകി ഇക്കാര്യവും സ്ഥിരീകരിക്കാം.

from money rss https://bit.ly/3nVMiOi
via IFTTT

സ്വര്‍ണവില പവന് 320 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം മാറ്റമില്ലാത തുടർന്ന സ്വർണവിലയിൽ തിങ്കളാഴ്ച വർധനയുണ്ടായി. പവന് 320 രൂപകൂടി 37,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപകൂടി 4710 രൂപയുമായി. 37,360 രൂപയായിരുന്നു ഡിസംബർ 24മുതൽ വില. യുഎസിലെ ഉത്തേജക പാക്കേജ് സംബന്ധിച്ച റിപ്പോർട്ടകളെതുടർന്ന് ഉയർന്ന സ്പോട് ഗോൾഡ് വില ഇപ്പോൾ സ്ഥിരതായർജിച്ചിട്ടുണ്ട്. ഔൺസിന് 1,882.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ്.

from money rss https://bit.ly/3pqA0ho
via IFTTT

സെന്‍സെക്‌സില്‍ 314 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 13,800ന് മുകളില്‍

മുംബൈ: 2020ലെ അവസാന വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 314 പോയന്റ് ഉയർന്ന് 47287ലും നിഫ്റ്റി 94 പോയന്റ് നേട്ടത്തിൽ 13843ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 228 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, എൻടിപിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, ടൈറ്റാൻ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. ഡോളറിന്റെ കരുത്തുചോർന്നതോടെ രൂപയുടെമൂല്യത്തിൽ വർധനവുണ്ടായതും ആഗോള വിപണിയിലെ നേട്ടവുമെല്ലാമാണ് രാജ്യത്തെ സൂചികകൾ നേട്ടമാക്കിയത്. Indices open on strong note with Nifty above 13,800

from money rss https://bit.ly/3nUgVUu
via IFTTT

സ്റ്റാർട്ട് അപ്പ് രംഗത്തെ വനിതാ മുന്നേറ്റം

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ കേരളത്തിന്റെ വ്യവസായ വളർച്ചയിൽ സ്ത്രീകൾ വഹിച്ച പങ്ക് ചെറുതല്ല. ബീന കണ്ണൻ, പമേല അന്ന മാത്യു, ഷീല കൊച്ചൗസേപ്പ് തുടങ്ങി ഒരുപറ്റം സ്ത്രീ സംരംഭകർ കേരളത്തിന്റെ വ്യവസായ-വാണിജ്യ ഭൂപടത്തിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും സ്റ്റാർട്ട് അപ്പുകളുടെ വരവോടെ ഈ രംഗത്ത് വലിയ മുന്നേറ്റം തന്നെ ഉണ്ടായിരിക്കുകയാണ്. ആഗോള തലത്തിൽ മൊത്തം സ്റ്റാർട്ട് അപ്പുകളിൽ സ്ത്രീകൾ കോ-ഫൗണ്ടർമാരായുള്ള സംരംഭങ്ങളുടെ വിഹിതം പ്രമുഖ ബിസിനസ് ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ 'ക്രഞ്ച് ബേസി'ന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് 2019-ൽ 20 ശതമാനത്തിലെത്തിയിട്ടുണ്ട്. ആഗോള തലത്തിലെ അനുപാതത്തിന് അടുത്തേക്ക് എത്തുകയാണ് കേരളത്തിലെ കണക്കുകളും. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവിൽ 2,900 രജിസ്റ്റേർഡ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുണ്ട്. ഇതിൽ 13 ശതമാനവും വനിതാ സ്റ്റാർട്ട് അപ്പുകളാണെന്നാണ് 2019-ലെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് ഇത് 15 ശതമാനത്തിനു മുകളിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കോ-ഫൗണ്ടർമാരിൽ ഒരാളെങ്കിലും വനിതകളായിട്ടുള്ള സംരംഭങ്ങളാണ് ഇവ. ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് കേരളത്തിലെ സ്റ്റാർട്ട് അപ്പുകളിൽ വനിത കോ-ഫൗണ്ടർമാരുടെ സാന്നിധ്യം പത്തിൽ താഴെയായിരുന്നെന്ന് സംസ്ഥാനത്തെ ആദ്യ സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ സെന്ററായ ടെക്നോപാർക്ക് ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ പറഞ്ഞു. ഇപ്പോൾ സ്ത്രീകൾ ഈ രംഗത്തേക്ക് ധാരാളമായി കടന്നുവരുന്നുണ്ടെന്നും ഇത് കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വളർച്ചയിൽ മുതൽക്കൂട്ടാകുമെന്നും തിരുവനന്തപുരം ടെക്നോപാർക്കിന്റെ സ്ഥാപക സി.എഫ്.ഒ. കൂടിയായ അദ്ദേഹം വ്യക്തമാക്കി. ഫിനാൻഷ്യൽ ടെക്നോളജി മുതൽ സൈബർ സെക്യൂരിറ്റി വരെയുള്ള മേഖലകളിൽ ഇന്ന് വനിതകൾ സ്വന്തം സ്റ്റാർട്ട് അപ്പുകൾ കെട്ടിപ്പടുക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ സ്റ്റാർട്ട് അപ്പുകളിൽ 2,000 കോടി രൂപയുടെ മൂലധന ഫണ്ടിങ് ആണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഏതാണ്ട് 15 ശതമാനവും വനിതാ സംരംഭങ്ങളിലേക്കാണ് എത്തിയത്. കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല മലയാളി സ്ത്രീകളുടെ സ്റ്റാർട്ട് അപ്പ് വിജയഗാഥ. ഇന്ത്യയിലെ പ്രധാന സ്റ്റാർട്ട് അപ്പ് ഹബ്ബുകളിൽ പലതിലും മലയാളി വനിതകളുടെ സംരംഭങ്ങളുണ്ട്. അന്തർദേശീയ തലത്തിൽ പോലും മലയാളി വനിതകളുടെ സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നു. സംരംഭക രംഗത്തേക്ക് ഇറങ്ങാനുള്ള തന്റേടത്തിനൊപ്പം സ്റ്റാർട്ട് അപ്പുകൾക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ എന്നിവ കൂടി വനിതകൾക്ക് ഊർജമാകുന്നുണ്ട്. ഫണ്ടിങ് സാധ്യതകളും വനിതാ സംരംഭങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനിതാ സ്റ്റാർട്ട് അപ്പുകൾക്കായി ഇൻക്യുബേഷൻ സൗകര്യം, സീഡ് ഫണ്ടിങ്, ബിസിനസ് സപ്പോർട്ട് എന്നിവ ഒരുക്കുന്നുണ്ട്. സ്റ്റാർട്ട് അപ്പുകൾക്ക് പൊതുവായുള്ള സ്കീമുകൾക്ക് പുറമെയാണ് ഇത്. സ്റ്റാർട്ട് അപ്പ് ഇന്ത്യയും സ്റ്റാൻഡ് അപ്പ് ഇന്ത്യയും ഇന്ത്യയെ സ്റ്റാർട്ട് അപ്പ് രംഗത്തെ ഹബ്ബാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ. ഈ പദ്ധതി പ്രകാരമുള്ള സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പ്രോഗ്രം, ഇൻക്യുബേഷൻ സൗകര്യം എന്നിവ വനിതാ സ്റ്റാർട്ട് അപ്പുകൾക്കും പ്രയോജനപ്പെടുത്താം. ഇതിനു പുറമെ, ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) അംഗീകാരം നേടിയാൽ ദേശീയ ചെറുകിട വികസന ബാങ്കായ സിഡ്ബിയുടെ ഫണ്ട് ഓഫ് ഫണ്ട്സിൽ നിന്ന് മൂലധന സഹായം ഉൾപ്പെടെ നേടാൻ അവസരമുണ്ട്. സ്ത്രീകളെയും പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും സംരംഭക രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന പദ്ധതിയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ബാങ്ക് വായ്പയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. സഹായങ്ങളുമായി കേരള സ്റ്റാർട്ട് അപ്പ് മിഷനും ബിസിനസ് ഇൻക്യുബേഷൻ പദ്ധതികൾ, സീഡ് ഫണ്ടിങ്, ഇക്വിറ്റി ഫണ്ടിങ്, ഗ്രാന്റ്, പേറ്റന്റ് സപ്പോർട്ട് പദ്ധതി, അന്താരാഷ്ട്ര സംരംഭക എക്സ്ചേഞ്ച് പദ്ധതി, ഗവേഷണ-വികസന ഗ്രാന്റ്, ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യാനുള്ള സഹായം തുടങ്ങി സ്റ്റാർട്ട് അപ്പുകൾക്ക് പൊതുവായി നൽകുന്ന സഹായങ്ങൾക്ക് പുറമെ വനിതാ സംരംഭങ്ങൾക്കായി പ്രത്യേക സ്കീമുകൾ സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതികൾ ലഭ്യമാക്കുന്നത്. ഐഡിയ സ്റ്റേജിലുള്ള വനിത സ്റ്റാർട്ട് അപ്പുകൾക്ക് അവരുടെ ആശയങ്ങൾ വളർത്തിയെടുക്കാനുള്ള പ്രീ-ഇൻക്യുബേഷൻ സൗകര്യമാണ് ഇത്തരത്തിലുള്ള ഏറ്റവും മികച്ച സ്കീമുകളിലൊന്ന്. ഇൻക്യുബേഷൻ, മെന്റർഷിപ്പ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതി. തികച്ചും സൗജന്യമാണ് ഈ സൗകര്യങ്ങൾ. മൂന്നു മാസത്തേക്കാണ് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകുക. ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ വനിതാ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സഹായമാണ് മറ്റൊരു സ്കീം. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് ഓരോ വനിതാ സംരംഭത്തിലെയും ഒരു ഫൗണ്ടറിന് യാത്രാ ചെലവുകൾ നൽകുന്ന പദ്ധതിയുമുണ്ട്. വിപണന പ്രവർത്തനങ്ങൾക്ക് ഓരോ വർഷവും അഞ്ചു ലക്ഷം രൂപ ഓരോ വനിതാ സ്റ്റാർട്ട് അപ്പിനും സഹായം ലഭിക്കും. പരമാവധി രണ്ടു വർഷമാണ് ഇത് ലഭിക്കുക. വനിതാ സ്റ്റാർട്ട് അപ്പുകൾക്കായി സീഡ് ഫണ്ടിങ് സഹായവും സ്റ്റാർട്ട് അപ്പ് മിഷൻ ഒരുക്കുന്നുണ്ട്. പർച്ചേസ് ഓർഡറിന്റെ ഈടിന്മേൽ സോഫ്റ്റ് ലോൺ, സർക്കാരിന്റെ ഓർഡറുകൾ നിർവഹിക്കുന്നതിന് അഡ്വാൻസ് എന്ന നിലയിൽ വായ്പ, ടെക്നോളജി ട്രാൻസ്ഫറിന് സഹായം, ഇന്റർനാഷണൽ എക്സ്പോഷർ പ്രോഗ്രാമുകളിൽ വനിതകൾക്ക് 10 ശതമാനം സീറ്റ് സംവരണം എന്നിവയാണ് മറ്റ് പദ്ധതികൾ. വനിത വിജയഗാഥകൾ * സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിച്ച സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ വനിതാ സ്റ്റാർട്ട് അപ്പുകളുമുണ്ട്. ഫിനാൻഷ്യൽ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പായ 'ഓപ്പൺ', പ്രവർത്തനം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ 250 കോടി രൂപയുടെ ഫണ്ടിങ് നേടി. കമ്പനിയുടെ നാല് കോ-ഫൗണ്ടർമാരിൽ രണ്ടുപേരും വനിതകളാണ് - തിരുവല്ല സ്വദേശിയായ മാബെൽ ചാക്കോയും മല്ലപ്പള്ളി സ്വദേശിയായ ഡീന ജേക്കബ്ബും. ഒരു വനിതാ സംരംഭകയായിരിക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ, വനിതാ സംരംഭകർക്ക് ഏറ്റവും അനുകൂലമായ സമയമാണ് ഇതെന്ന് മാബെൽ ചാക്കോ പറയുന്നു. തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളത്. മാത്രമല്ല, നിക്ഷേപകരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുമുണ്ട്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയം ഏർപ്പെടുത്തിയ മികച്ച സ്റ്റാർട്ട് അപ്പ് ലീഡറിനുള്ള പുരസ്കാരം 2019-ൽ മാബെൽ നേടിയിരുന്നു. ജീവനക്കാരുടെ കൂട്ടത്തിൽ വനിതകൾക്ക് അവസരങ്ങൾ നൽകാൻ വനിതാ മേധാവികൾക്ക് കഴിയുമെന്ന് മാബെൽ അഭിപ്രായപ്പെട്ടു. ഓപ്പണിലെ നേതൃനിരയിൽ 70 ശതമാനത്തിലേറെ പേരും സ്ത്രീകളാണ്. മൊത്തം ജീവനക്കാരിൽ വനിതകളുടെ പങ്കാളിത്തം 37 ശതമാനമാണെന്നും അവർ വ്യക്തമാക്കി. മാബെൽ കോ-ഫൗണ്ടറായിട്ടുള്ള നാലാമത്തെ സ്റ്റാർട്ട് അപ്പാണ് ഓപ്പൺ. നാല് സംരംഭങ്ങളും ഫിനാൻഷ്യൽ ടെക്നോളജി രംഗത്താണെന്ന പ്രത്യേകതയുമുണ്ട്. * വനിതാ സ്റ്റാർട്ട് അപ്പുകൾക്ക് അനുകൂലമായ ഇക്കോ സിസ്റ്റം കേരളത്തിൽ വളർന്നുവരുന്നതിനാൽ സ്ത്രീകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങാൻ വെല്ലുവിളികൾ ഏറെയില്ലെന്ന് ലൊക്കേഷൻ ഇന്റലിജൻസ്, സൈബർ ഡിഫൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ സ്ട്രാവ ടെക്നോളജീസ്, സ്ട്രാവ സൈബർ ലാബ്സ് എന്നീ സ്റ്റാർട്ട് അപ്പുകളുടെ സ്ഥാപകയായ ജാൻസി ജോസ് പറയുന്നു. സംരംഭക രംഗത്ത് ആർക്കുമുള്ളതുപോലുള്ള ബുദ്ധിമുട്ടുകൾ മാത്രമേ വനിതാ സംരംഭകർക്കുമുള്ളൂ. 2015-ൽ സംരംഭം തുടങ്ങിയ സമയത്ത് വായ്പ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാർ തന്നെ മുൻകൈയെടുത്ത് ഫണ്ടുകൾ ലഭ്യമാക്കുന്നുണ്ട്. വൻകിട കമ്പനികളുടെ ഡേറ്റയും മറ്റും സുരക്ഷിതമാക്കുന്ന സൈബർ ഡിഫൻസ് മേഖലയിൽ ഇന്ത്യയിലെ സ്വകാര്യ മേഖലയിലുള്ള അപൂർവം കമ്പനികളിലൊന്നാണ് ജാൻസിയുടെ സ്ട്രാവ ടെക്നോളജീസ്. സ്റ്റാർട്ട് അപ്പ് രംഗത്തേക്ക് കടന്നുവരാൻ എൻജിനീയറിങ്ങോ പ്രൊഫഷണൽ ഡിഗ്രിയോ നിർബന്ധമില്ലെന്നും ഏതെങ്കിലും മേഖലയിലുള്ള ഇഷ്ടവും അഭിരുചിയും സംരംഭക ശേഷിയും മാത്രം മതിയെന്നും തൊടുപുഴ സ്വദേശിയായ ജാൻസി പറഞ്ഞു. വിദ്യാർഥികൾക്കോ വീട്ടമ്മമാർക്കോ പോലും ഈ രംഗത്ത് കടന്നുവരാനാകുമെന്നും അവർ വ്യക്തമാക്കി. roshan@mpp.co.in

from money rss https://bit.ly/3aLLZBX
via IFTTT

ലോക അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ആദ്യപത്തിന് പുറത്ത്

മുംബൈ: ലോക അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തുസ്ഥാനങ്ങളിൽനിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പുറത്ത്. ബ്ലൂംബെർഗ് തയ്യാറാക്കിയ അതിസമ്പന്നരുടെ പുതിയ പട്ടികയിൽ മുകേഷ് അംബാനി 5.63 ലക്ഷം കോടി (7,650 കോടി ഡോളർ) രൂപയുടെ ആസ്തിയുമായി 11 -ാം സ്ഥാനത്താണുള്ളത്. ആമസോൺ ഉടമ ജെഫ് ബിസോസ് 18,600 കോടി ഡോളറുമായി (13.7 ലക്ഷം കോടി രൂപ) ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16,000 കോടി ഡോളറുമായി (11.78 ലക്ഷം കോടി രൂപ) ഇലോൺ മസ്ക് രണ്ടാമതുണ്ട്. ബിൽഗേറ്റ്സ് (13,100 കോടി ഡോളർ), ബെർണാഡ് അർനോൾഡ് (11,000 കോടി ഡോളർ) എന്നിവരാണ് തൊട്ടുപുറകിലുള്ളത്.

from money rss https://bit.ly/37Sej3S
via IFTTT