121

Powered By Blogger

Wednesday, 31 December 2014

കുറുന്തോട്ടയം പാലത്തിന്‌ 4.20 കോടി











Story Dated: Wednesday, December 31, 2014 07:35


പന്തളം: എം.സി റോഡില്‍ നഗര മധ്യത്തിലുള്ള കുറുന്തോട്ടയം പാലം പുനര്‍ നിര്‍മാണത്തിനായി 4.20 കോടി അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ താന്‍ ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയതു മൂലമാണ്‌ തുക അനുവദിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. 2013-ലെ പുതുക്കിയ റേറ്റ്‌ ഷെഡ്യൂള്‍ നിരക്ക്‌ പ്രകാരം പാലം പൂര്‍ത്തീകരിക്കുന്നതിന്‌ മതിയായ തുക ലഭ്യമാക്കിയിട്ടുണ്ട്‌.


പാലം പുനര്‍ നിര്‍മാണത്തിനാവശ്യമായ ഭൂമി പൊതുമരാമത്ത്‌ വകുപ്പിന്റെ കൈവശം ഉണ്ടെന്ന്‌ ഉറപ്പുവരുത്തിയശേഷം ടെന്റര്‍ നടപടികള്‍ ആരംഭിക്കും. സ്‌ഥലം സമയബന്ധിതമായി തിട്ടപ്പെടുത്തി ടെന്റര്‍ നപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ ഉണ്‍ദ്യോഗസ്‌ഥന്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കി കഴിഞ്ഞതായും ചിറ്റയം പറഞ്ഞു.










from kerala news edited

via IFTTT

മീനാക്ഷിക്കും നിഷക്കും ആനുകൂല്യ നിഷേധം; മന്ത്രി ജയലക്ഷ്‌മി വിശദീകരണംതേടി











Story Dated: Wednesday, December 31, 2014 03:51


കല്‍പ്പറ്റ: വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികില്‍സയില്‍ കഴിയുന്ന പുല്‍പ്പള്ളി പാക്കം പാലഞ്ചോല കോളനിയിലെ മീനാക്ഷിക്കും നിഷയ്‌ക്കും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ അനുവദിച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ട സംഭവത്തില്‍ പട്ടികവര്‍ഗ്ഗക്ഷേമ, യുവജനകാര്യ വകുപ്പ്‌ മന്ത്രി പി.കെ. ജയലക്ഷ്‌മി ഉദ്യോഗസ്‌ഥരില്‍നിന്നും വിശദീകരണം തേടി. പത്ത്‌ മാസം മുമ്പ്‌ വാഹനാപകടത്തില്‍ പരിക്കേറ്റ മീനാക്ഷിക്കും നിഷക്കും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്‌ നല്‍കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ ഡയറക്‌ടറോടും 40,000 രൂപ വീതം ചികില്‍സാ ധനസഹായമായി നല്‍കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഒകേ്‌ടാബര്‍ ഒന്നിന്‌ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തയെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നടപടി.


40,000 രൂപ വീതം ഇരുവര്‍ക്കും അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ 2014 നവംബര്‍ 12ന്‌ പുറത്തിറങ്ങി . എന്നാല്‍ ഇരുവര്‍ക്കും ചികില്‍സാ സഹായം ലഭിച്ചില്ലെന്ന വാര്‍ത്ത വീണ്ടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ മന്ത്രി ജയലക്ഷ്‌മി വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ ആരാണെന്ന്‌ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ ഡയറക്‌ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌. ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ ചികില്‍സാ സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയത്ത്‌ ആദിവാസികള്‍ക്ക്‌ നല്‍കുന്നതില്‍ ചിലര്‍ ഉദ്യോഗസ്‌ഥര്‍ വീഴ്‌ച വരുത്തുന്നുണ്ടെന്ന്‌ പരാതി ഉയര്‍ന്നിരുന്നു.


കല്‍പ്പറ്റയില്‍ ആദിവാസി യുവാവിന്‌ ചികില്‍സ ലഭിക്കാത്ത സംഭവത്തില്‍ ടി.ഇ.ഒയെ സസ്‌പെന്റ്‌ ചെയ്യുകയും പിന്നീട്‌ ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്ത്‌ സ്‌ഥലംമാറ്റി നിയമിക്കുകയും ചെയ്‌തിരുന്നു. ഇത്തരത്തിലുള്ള മറ്റ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഒരു താക്കീതെന്ന രീതിയിലാണ്‌ അന്ന്‌ നടപടി ഉണ്ടായത്‌. രോഗികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അടിയന്തിര ധനസഹായം മന്ത്രി പ്രഖ്യാപിക്കാറുണ്ടെങ്കിലും യഥാസമയം ഇവ താഴെത്തട്ടിലെത്തി വിതരണം നടത്തിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടതാണെന്ന്‌ മന്ത്രി വകുപ്പ്‌ ഉദ്യോഗസ്‌ഥരോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

സാന്താ ക്‌ളോസ് നൈറ്റ്








സാന്താ ക്‌ളോസ് നൈറ്റ്


Posted on: 31 Dec 2014



കുവൈത്ത്: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര കുടുംബസംഗമം സാന്താ ക്‌ളോസ് നൈറ്റ് ജനുവരി 15 ന് 6.30 ന് ഖൈത്താന്‍ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വച്ച് വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിക്കുന്ന യോഗം കുവൈത്ത് രൂപതയുടെ അഭിവന്ദ്യ വികാരി ജനറല്‍ ഫാ.മാത്യൂസ് ഫ്രാന്‍സിസ് കുന്നേല്‍പുരയിടം ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ വിവിധ ദേവാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന വൈദികര്‍, മറ്റിതര സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.



പി.സി.ഹരീഷ്













from kerala news edited

via IFTTT

കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു








കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു


Posted on: 31 Dec 2014







മക്ക: മലയാളി ഹൃദയാഘാതം മൂലം മക്കയില്‍ മരണപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടി കമ്മകകത്ത് വീട്ടില്‍ പരേതനായ മമ്മദ് കോയ പുള്ളിക്കലകത്തിന്റെയും ഇമ്പിച്ചി ഫാത്തിമ്മയുടെയും മകന്‍ മുഹമ്മദ് ആസിഫ് (49) ആണ് മരിച്ചത്.

മക്ക അസിസീയ ബിന്‍ ദാവൂദ് സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള കെട്ടിടത്തിലെ വാച്ച്മാന്‍ ആയി ജോലി ചെയ്തു വരുകയായിരുന്നു ആസിഫ്. കഴിഞ്ഞ ദിവസം മഗരിബ് നമസ്‌കരിച്ച് കഴിഞ്ഞയുടന്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മക്ക ഏഷ്യന്‍ പോളിക്ലിനിക്കില്‍ എത്തിച്ചങ്കിലും മരണമടയുകയായിരുന്നു.


ജാസ്മിനാണ് ഭാര്യ. നവാഫ്, സഹല്‍, നുഫൈല്‍, റെനീയം (വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളും കുഞ്ഞാമ്മു (കുവൈത്ത്) എകസഹോദരനുമാണ്.


മക്ക കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ഭാര്യ സഹോദരന്‍ സാബ്ജാന്‍ (ജിദ്ദ) അറിയിച്ചു. അനന്തര കാര്യങ്ങളില്‍ ബന്ധുക്കളായ ലക്ക്മീല്‍, സുറാക്കത്ത്, അബു, നവോദയ മക്ക ഏരിയ പ്രസിഡന്റ് മൊയ്തീന്‍ കോയ പുതിയങ്ങാടി സെക്രട്ടറി ഷിജു പന്തളവും എന്നിവര്‍ രംഗത്തുണ്ട്.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

കൊളോണില്‍ ഇന്ത്യന്‍ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു







കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍, എസ്സന്‍, ആഹന്‍ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിയില്‍ സഹകാര്‍മ്മികനായിരുന്ന ബല്‍ജിയത്തെ ലുവൈന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന ഫാ.അരുണ്‍ വടക്കേല്‍ ക്രിസ്മസിന്റെ പുണ്യം നിറഞ്ഞ ആശയങ്ങള്‍ ഉള്‍ക്കാള്ളിച്ച് സന്ദേശം നല്‍കി. യൂത്ത്‌കൊയറിന്റെ ഭക്തിനിര്‍ഭരമായ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രതയില്‍ സജീവമാക്കി. ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, റിയാ, ജിം വടക്കിനേത്ത്, അപ്പച്ചന്‍ ചന്ദ്രത്തില്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി.

തുടന്ന് പാരീഷ് ഹാളില്‍ മധുരം പങ്കുവെയ്ക്കലും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കൊച്ചുകുരുന്നുകള്‍ അവതരിപ്പിച്ച നേറ്റിവിറ്റിപ്‌ളേ, യംഗ് ഫാമിലി ടീം അവതരിപ്പിച്ച കരോള്‍ ഗാനം, സെന്റ് തോമസ് സിസ്റ്റേഴ്‌സിന്റെ സംഘഗാനം, അലീസാ കോയിക്കരയുടെ ബോളിവുഡ് നൃത്തം, ജോസ് കവലേച്ചിറയുടെ നേതൃത്വത്തിലുള്ള ഗെസാംങ് ഗ്രൂപ്പിന്റെ ഗാനാലാപനം, ഇഷാനി ചിറയത്ത,് ലീബാ ചിറയത്ത് എന്നിവരുടെ ശാസ്ത്രീയ നൃത്തം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ക്രിസ്മസ് പപ്പയായി വേഷമിട്ട സാബു കോയിക്കേരില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.


തംബോലയില്‍ വിജയികളായവര്‍ക്ക് ഇഗ്‌നേഷ്യസച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റിജു ഡേവീസ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു. കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്തത്.


ഇഗ്‌നേഷ്യസച്ചന്‍ സ്വാഗതവും കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ്് വടക്കുംചേരി നന്ദിയും പറഞ്ഞു. കമ്യൂണിറ്റിയിലെ ഒന്‍പത് കുടുംബകൂട്ടായ്മകളായ ബോഹും, ഹോള്‍വൈഡെ, ലിങ്ക്‌സ്‌റൈനിഷ്, ഡ്യൂസ്സല്‍ഡോര്‍ഫ്, ബോണ്‍, ഡൂയീസ്ബുര്‍ഗ്, മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ്, ബെര്‍ഗിഷസ്‌ലാന്റ്, എര്‍ഫ്റ്റ്‌ക്രൈസ് എന്നിവ ആഗമനകാലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.





വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍










from kerala news edited

via IFTTT

കൊളോണ്‍ ലിങ്ക്‌സ്‌റൈനിഷ് കുടുംബ യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു







കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ഒന്‍പത് കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്‌സ് റൈനിഷ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ. ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ഔസേപ്പച്ചന്‍ മുളപ്പന്‍ഞ്ചേരില്‍ ദിവ്യബലിയില്‍ ശുശ്രൂഷിയായിരുന്നു.

തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് ഡേവിഡ് അരീക്കല്‍ സ്വാഗതം ആശംസിച്ചു. സെലിന്‍ അരീക്കല്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. മാമച്ചന്‍, എല്‍സി കിങ്ങണംചിറ എന്നിവര്‍ കരോള്‍ ഗാനം പാടി. ജെന്‍സ് കുമ്പിളുവേലില്‍, ഡോ.ജോര്‍ജ് അരീക്കല്‍, ജോയല്‍ കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ത്രേസ്യാമ്മ തോട്ടക്കര, ജോസ് കുമ്പിളുവേലില്‍, ഗ്രേസി എന്നിവര്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി ചിന്താശകലങ്ങള്‍, കഥകള്‍, ഫലിതങ്ങള്‍, ആശംസകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.


ലൂസി തറയില്‍, മാത്യൂസ് കണ്ണങ്കേരില്‍, ഡേവീസ് വടക്കുംചേരി, ഗ്രേസി മുളപ്പന്‍ഞ്ചേരില്‍, വല്‍സമ്മ വില്‍സന്‍, അന്നമ്മ മുള്ളോങ്കല്‍, ബ്രിജിറ്റ പറമ്പകത്ത്, ലൂസി എന്നിവരുടെ ക്രിസ്മസ് ഗാനങ്ങള്‍, ഉമ്മച്ചന്‍, അച്ചാമ്മ അറമ്പന്‍കുടി എന്നിവര്‍ നടത്തിയ സ്‌കിറ്റ് ഏവരേയും ആകര്‍ഷിച്ചു.


തോമസ് അറമ്പന്‍കുടി പരിപാടികളുടെ മോഡറേറ്ററായിരുന്നു. യൂണിറ്റ് സെക്രട്ടറി എല്‍സി വടക്കുംചേരി നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.





വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍










from kerala news edited

via IFTTT

സദാചാര പോലിസിനെ ചെറുക്കുക, കല കുവൈത്ത്‌







കുവൈത്ത് സിറ്റി: നമ്മുടെ നാട്ടില്‍ ഇന്ന് സദാചാര പോലീസ് എന്ന് സ്വയം വേഷം കെട്ടി നിയമ സംവിധാനങ്ങളെയും സമരങ്ങളെയും ആക്രമിക്കുന്ന ഗുണ്ടാ സംവിധാനങ്ങള്‍ വ്യാപകമാവുകയാണ്. ഈ ഫാസിസ്റ്റ് കൂട്ടങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്ന രീതിയിലാണ് കേരളത്തിലെ പോലീസ് സംവിധാനവും പ്രവര്‍ത്തിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. സദാചാര പോലീസിങ്ങിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള ജനകീയ കൂട്ടായ്മകളും സമര രീതികളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈത്ത് സാല്‍മിയ മേഖല പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു.

സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, അമ്മാന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം കല കുവൈത്തിന്റെ മുതിര്‍ന്ന അംഗം ജെ.ആല്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്തു. വി.അനില്‍കുമാര്‍, മുസ്തഫ.കെ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. മേഖല സെക്രട്ടറി രാജന്‍.സി.കുളക്കട പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടന റിപ്പോര്‍ട്ട് ടി.വി.ഹിക്മതും അവതരിപ്പിച്ചു. അരുണ്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് കല കുവൈത്ത് പ്രസിഡന്റ് ജെ.സജി, ജനറല്‍സെക്രട്ടറി ടി.വി.ജയന്‍, ട്രഷറര്‍ റെജി.കെ.ജേക്കബ് കേന്ദ്ര ഭാരവാഹികളായ ബാലഗോപാല്‍, നൗഷാദ്, സജി തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു. വിനോദ്.കെ.ജോണ്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.


സമ്മേളനം രമേശ് കണ്ണപുരം സെക്രട്ടറിയായും കിരണ്‍.പി.ആര്‍, ഷാനവാസ്, സുജിത്, വിനോദ്.കെ.ജോണ്‍, മുസ്തഫ, നൗഷാദ്, വിജയ്കൃഷ്ണന്‍, മിഥുന്‍, സജിത്ത് കടലുണ്ടി, മുരളി പുനലൂര്‍ എന്നിവരും മേഖലയിലെ യൂണിറ്റ് കണ്‍വീനറും അടങ്ങിയ മേഖല കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സമ്മേനത്തിന് ദിലീപ് നടേരി സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേഖല സെക്രട്ടറി രമേശ് കണ്ണപുരം നന്ദിയും പ്രകാശിപ്പിച്ചു.











from kerala news edited

via IFTTT

ഡ്യൂസ്സല്‍ഡോര്‍ഫില്‍ ക്രിസ്മസ് ആഘോഷിച്ചു







ഡ്യൂസ്സല്‍ഡോര്‍ഫ്: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായ ഡ്യൂസ്സല്‍ഡോര്‍ഫ് കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷങ്ങളുടെ പ്രാരംഭമായി ഡ്യൂസ്സല്‍ഡോര്‍ഫ് സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ഫാ.സേവി മാപ്പള്ളി സിഎംഐ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ.പയസ് അലക്‌സ് നേതൃത്വം കൊടുത്ത കൊയര്‍ ഗ്രൂപ്പില്‍ നോയല്‍ കോയിക്കേരില്‍ (കീബോര്‍ഡ്), പിന്റോ ചിറയത്ത്, പൗലോസ് മറ്റത്തില്‍, അര്‍ച്ചന ടിനീഷ്, ധന്യ കോയിക്കേരില്‍, എസ്ഡി സിസ്റ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു. വിവേക്, ആകാശ് ഇടശേരില്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി.

ദിവ്യബലിയ്ക്കുശേഷം പാരീഷ് ഹാളില്‍ ആഘോഷങ്ങള്‍ അരങ്ങേറി. പിന്റോ ചിറയത്ത് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. ആഘോഷത്തില്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.സേവി മാടപ്പള്ളി സിഎംഐ, ഫാ.പയസ് അലക്‌സ്, ഫാ.തോമസ് ചാലില്‍ സിഎംഐ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇഗ്‌നേഷ്യസച്ചനെ കൂടാതെ കൂട്ടായ്മ കമ്മിറ്റിയംഗങ്ങളായ സാബു കോയിക്കേരില്‍, റെജീന മറ്റത്തില്‍, ഡെന്നി കരിമ്പില്‍, ഹാനോ മൂര്‍, ലാലി ഇടശേരില്‍, എല്‍സി വേലൂക്കാരന്‍, ബെന്നിച്ചന്‍ കോലത്ത് എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.


ജര്‍മനിയിലെ മൂന്നാം തലമുറയിലെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ടാബ്‌ളോ, നൊയസ് മലയാളം സ്‌കൂളിലെ കുട്ടികളായ പ്രിയ മണ്ണില്‍, തുളസി ഗുണശേഖര്‍, ജ്യോതിസ് ജോസഫ് എന്നിവരുടെ സംഘനൃത്തം, ഡ്യൂസ്സല്‍ഡോര്‍ഫിലെ ഫ്രൈസൈറ്റ് ഗ്രൂപ്പ് കരോള്‍ ഗാനാലാപനം, നേഹ കോയിക്കേരില്‍, അലിഷാ കോയിക്കേരില്‍ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ്, ലീബ ചിറയത്തിന്റെ ശാസ്ത്രീയ നൃത്തം, റിജു ഡേവീസിന്റെ നേതൃത്വത്തില്‍ ഡെന്നി കരിമ്പില്‍, സാബു കോയിക്കേരില്‍, ഹാനോ മൂര്‍ എന്നിവരുടെ സ്‌കിറ്റ്, വില്യം പത്രോസ് ആലപിച്ച പഴയ ഗാനം എന്നിവ അരങ്ങേറി.


ക്രിസ്മസ് പപ്പായായി ഡെന്നി കരിമ്പില്‍ വേഷമിട്ട് കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കി. ലാലി ഇടശേരില്‍ നന്ദി പറഞ്ഞു. ശൈലേഷ് രാജന്‍, വില്യം പത്രോസ് എന്നിവര്‍ ഫോട്ടാവിഭാഗവും സൗണ്ട് സിസ്റ്റവും കൈകാര്യം ചെയ്തു. പരിപാടികള്‍ റിജു ഡേവീസ് മോഡറേറ്റ് ചെയ്തു. ഗ്‌ളൂവൈനും, പ്‌ളം കേക്കും ഉള്‍പ്പടെയുള്ള ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങള്‍ അവസാനിച്ചു.











from kerala news edited

via IFTTT

വേമ്പനാട്ടു കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു









Story Dated: Wednesday, December 31, 2014 07:22



കോട്ടയം: വേമ്പനാട്ട്‌ കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. ഒരു കുട്ടിക്ക്‌ വേണ്ടി തെരച്ചില്‍ തുടരുന്നു. വൈകുന്നേരം കായലില്‍ കുളിക്കാനിറങ്ങിയ യദുകൃഷ്‌ണന്‍, മഹേഷ്‌ എന്നീ കുട്ടികളെയാണ്‌ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഒരു കുട്ടിക്ക്‌ വേണ്ടി തെരച്ചില്‍ നടത്തുകയാണ്‌. ഇന്ന്‌ വൈകിട്ട്‌ 5.30 യോടെ പള്ളാത്തുരുത്തിയിലായിരുന്നു സംഭവം. കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന്‌ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ നടത്തിയ തെരച്ചിലിലാണ്‌ രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്‌.










from kerala news edited

via IFTTT

ധോനിയെ പടിയിറക്കി വിട്ടത്‌ ടീമിലെ പടലപിണക്കം തന്നെ









Story Dated: Wednesday, December 31, 2014 06:54



mangalam malayalam online newspaper

മെല്‍ബണ്‍: ഇന്ത്യയുടെ ടെസ്‌റ്റ് ടീം അംഗത്വം ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്‍ മഹേന്ദ്രസിംഗ്‌ ധോനി വേണ്ടെന്ന്‌ വെച്ചതിന്‌ പിന്നില്‍ പടലപിണക്കം തന്നെയാണെന്ന്‌ സൂചന. ടീം ചേരി തിരയുന്ന ഘട്ടത്തിലാണ്‌ ക്യാപ്‌റ്റന്‍ കൂള്‍ ടീം വിടാന്‍ തീരുമാനിച്ചതെന്നും അതിനായി ഓസീസ്‌ പര്യടനം മുഴുമിക്കേണ്ടെന്ന്‌ തീരുമാനം എടുത്തതാണെന്നുമാണ്‌ ഡ്രസിംഗ്‌ റൂമില്‍ നിന്നുയരുന്ന അഭ്യൂഹം.


ടീമിന്റെ ചുമതലക്കാരനായി രവിശാസ്‌ത്രി കൂടിയെത്തിയതും നായകന്‍ എന്ന നിലയില്‍ വിരാട്‌ കോഹ്ലി മികവ്‌ പ്രകടിപ്പിച്ചതും മുതലാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌. രവിശാസ്‌ത്രിയും കോഹ്ലിയും വലിയ കൂട്ടുകാരായി മാറിയതോടെ നായകനും പരിശീലകന്‍ ഡങ്കന്‍ ഫ്‌ളെച്ചറും ഏതാണ്ട്‌ ഔട്ടായ പോലെയായി കാര്യങ്ങള്‍. ടീമില്‍ ഭൂരിഭാഗവും കോഹ്ലിയെ അനുകൂലിക്കുകയും ചെയ്‌തു.


കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റതിന്‌ പിന്നാലെ മൂന്നാം മത്സരം സമനിലയായതോടെ പരമ്പര ഓസീസ്‌ നേടി. അതുകൊണ്ട്‌ തന്നെ ഇനിയത്തെ മത്സരത്തിന്‌ പ്രസക്‌തി ഇല്ലാതാകുകയും ചെയ്‌തു. നാലാമത്തെ മത്സരത്തിനായി കാത്തുനില്‍ക്കാതെയാണ്‌ ഇന്ത്യന്‍ നായകന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. ധോനിയുടെ അപ്രതീക്ഷിത തീരുമാനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്‌.










from kerala news edited

via IFTTT

ഗോഡ്‌സെയ്‌ക്ക് ഭാരത രത്ന നല്‍കണമെന്ന്‌ അസാം ഖാന്‍









Story Dated: Wednesday, December 31, 2014 06:44



mangalam malayalam online newspaper

ലക്‌നൗ: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയ്‌ക്ക് ഭാരത രത്ന നല്‍കി ആദരിക്കണമെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അസാം ഖാന്‍. ഗോഡ്‌സെയ്‌ക്ക് രാജ്യത്ത്‌ അമ്പലം പണിയാനുള്ള നീക്കത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


നാഥുറാം ഗോഡ്‌സെയുടെ അമ്പലം രാജ്യത്തെ ഓരോ ജില്ലകളിലും സ്‌ഥാപിക്കണം. മുസ്ലിം പള്ളികള്‍ തകര്‍ത്തുകൊണ്ടല്ല അമ്പലം സ്‌ഥാപിക്കുന്നത്‌. പക്ഷെ താജ്‌ മഹലിന്റെ സ്‌ഥാനം അമ്പലത്തിനായി തിരഞ്ഞെടുത്താല്‍ അത്‌ അനുവദിക്കുമെന്നും ഈ തീരുമാനത്തെ ആരും എതിര്‍ക്കില്ലെന്നും അസം ഘാന്‍ പറഞ്ഞു.


മുന്‍പ്‌ ഗോഡ്‌സെയ്‌ക് അമ്പലം പണിയുന്നതുമായി ബന്ധപ്പെട്ട്‌ മീററ്റില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ അഖില ഭാരതീയ ഹിന്ദു മഹാസഭ അറിയിച്ചിരുന്നു.










from kerala news edited

via IFTTT

കറാച്ചിയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക്‌ വിലക്ക്‌









Story Dated: Wednesday, December 31, 2014 06:42



mangalam malayalam online newspaper

ഇസ്ലാമാബാദ്‌: സുരക്ഷാ മാനദണ്ഡങ്ങള്‍ മൂന്‍നിര്‍ത്തി പാകിസ്‌ഥാനിലെ കറാച്ചിയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക്‌ വിലക്ക്‌. ആഘോഷങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതെന്ന്‌ കറാച്ചി പോലീസ്‌ കമ്മീഷണര്‍ ഷൊയിബ്‌ സിദ്ദിഖി അറിയിച്ചു. നാളെ രാവിലെ 6 വരെയാണ്‌ നിരോധനം. ന്യൂ ഇയര്‍ മൂന്‍നിര്‍ത്തി 7,000 പോലീസ്‌ ഉദ്യേഗസ്‌ഥരെയാണ്‌ കറാച്ചിയില്‍ വിന്യസിച്ചിരിക്കുന്നത്‌.


ഹോട്ടലുകളും മറ്റ്‌ സ്വകാര്യ സ്‌ഥലങ്ങളും ന്യൂ ഇയര്‍ ആഘോഷങ്ങളുടെ നിരോധന പരിധിയില്‍ ഉള്‍പ്പെടും. റോഡുവഴിയുള്ള ബൈക്ക്‌ യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വൈകുന്നേരത്തോടെ ട്രാഫിക്കുകള്‍ പരിഹരിച്ച്‌ പ്രധാന റോഡുകള്‍ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.


കഴിഞ്ഞ കുറച്ച്‌ നാളുകളായി രാജ്യം നിരന്തരമായി തീവ്രവാദി ആക്രമണങ്ങള്‍ നേരിടുകയാണ്‌. പെഷവാറിലെ സ്‌കൂളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണമായിരുന്നു ഈ വര്‍ഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം. 150 പേര്‍ക്കാണ്‌ പെഷവാര്‍ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞത്‌.










from kerala news edited

via IFTTT