121

Powered By Blogger

Monday, 12 January 2015

ക്രിസ്മസ് - നവവത്സര ആഘോഷങ്ങള്‍











കുവൈത്ത്: കുവൈത്ത് സീറോ മലബാര്‍ അസോസിയേഷന്റെ ക്രിസ്മസ്-നവവത്സര ആഘോഷങ്ങള്‍ മന്‍സൂരിയ അല്‍ അറബി സ്‌പോര്‍ട്ടിങ്ങ് ക്ലബ് സ്റ്റേഡിയത്തില്‍ വച്ച് നടന്നു. ആഘോഷപരിപാടികള്‍ എസ്എംസിഎ പ്രസിഡന്റ് ബെന്നി നാല്‍പ്പതാംകളത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു. വത്തിക്കാന്‍ ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ രാജിക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ബിജ്‌നോര്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോണ്‍ വടക്കേല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഡയോണീഷ്യന്‍ തിരുമേനി തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കുകയും എസ്എംസിഎയുടെ വിസനിയേല്‍ ജൂബിലി അവാര്‍ഡ് പ്രസ്തുത ചടങ്ങില്‍ വച്ച് ജീവകാരുണ്യ പ്രവര്‍ത്തകനും കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ സാരഥിയുമായ പി. യു. തോമസിനു നല്‍കുകയുമുണ്ടായി. കുവൈത്തിലെ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ.മാത്യൂസ് കുന്നേല്‍പ്പുരയിടം ജൂബിലി സ്മരണികയുടെ പ്രകാശനം ജോയന്റ് സെക്രട്ടറി രാജീവ് കല്ലേലിക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.

വാര്‍ഷിക കലാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫഹാഹീല്‍ ഏരിയക്ക് എവര്‍ റോളിംഗ് ട്രോഫി നല്‍കി. സംഘടനയുടെ സ്ഥാപകാംഗങ്ങളായ സി.കെ കുര്യന്‍, സൈജു മാത്യു മുളകുപാടം എന്നിവരെ തദവസരത്തില്‍ അഡ്വ.ബെന്നി തോമസ് നാല്‍പ്പതാംകളം പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എസ്എംസിഎ.യുടെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന വത്സാ സ്റ്റാന്‍ലി, എസ്എംസിഎ വിസനിയേല്‍ ജൂബിലി ഗാനത്തിന് ഈണം പകര്‍ന്ന മുസ്തഫാ അമ്പാടി, വിസനിയല്‍ ലോഗോ നിര്‍മ്മിച്ച ബാബു ജോസഫ്, ഏഷ്യന്‍ ബക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയ കാരിക്കേറ്ററിസ്റ്റ് ജോണ്‍ ആര്‍ട്‌സ് കലാഭവന്‍ തുടങ്ങിയവരെ തദവസരത്തില്‍ പ്രശംസാഫലകം നല്‍കി ആദരിക്കുകയുണ്ടായി. കൂടാതെ സംഘടനാംഗങ്ങളില്‍ വൈവാഹിക രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ച് സ്മരണിക സമ്മാനിക്കുകയും ചെയ്തു.


ജനറല്‍ സെക്രട്ടറി ജോര്‍ജ് കാലായില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഓഫീസ് സെക്രട്ടറി മാര്‍ട്ടിന്‍ പടയാട്ടില്‍ നന്ദി പ്രകാശനം നടത്തി. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കോര്‍ഡിനേറ്റര്‍ ബിനു ഗ്രിഗറി, ബാലദീപ്തി പ്രസിഡന്റ് സ്‌നേഹ വില്‍സന്‍, ബാലദീപ്തി ചീഫ് കോര്‍ഡിനേറ്റര്‍ പത്രോസ് ചെങ്ങിനിയാടന്‍, ആര്‍ട്‌സ് കണ്‍വീനര്‍ ഫ്രെഡി പറോക്കാരന്‍, ആക്ടിംഗ് കള്‍ച്ചറല്‍ കണ്‍വീനര്‍ ഷാജി നഗരൂര്‍, സോഷ്യല്‍ വെല്‍ഫയര്‍ കണ്‍വീനര്‍ ജെയ്‌സണ്‍ ജേക്കബ്, ഏരിയ കണ്‍വീനര്‍മാരായ ബിജോയ് കേളാംപറമ്പില്‍, തോമസ് വിതയത്തില്‍, സാലു ചിറയത്ത്്, ഡെന്നി കാഞ്ഞൂപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം കൊടുത്തു.


കലാമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ സംഘനൃത്തങ്ങളും ലഘുനാടകവും കുവൈത്തിലെ നാല് ഏരിയാ യൂണിറ്റുകളില്‍-അബ്ബാസിയ, സിറ്റി-ഫര്‍വാനിയ, ഫഹാഹീല്‍, സാല്‍മിയ-നിന്നുമുള്ള വര്‍ണ്ണാഭമായ കലാപരിപാടികള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടേയും ക്രിസ്മസ് കരോള്‍ സംഘഗാനങ്ങള്‍, ക്രിസ്മസ് പാപ്പാ സംഗമം തുടങ്ങിയവ ആഘോഷത്തിന് മഴവില്‍ ശോഭയേകി. പ്രശസ്ത പിന്നണി ഗായകരായ ഫ്രാങ്കോ, രഞ്ജിനി ജോസ് എന്നിവര്‍ നയിച്ച ഗാനമേളയും ആഘോഷപരിപാടികളുടെ മാറ്റു കൂട്ടി.





വാര്‍ത്ത അയച്ചത് : ജോര്‍ജ് തോമസ്‌










from kerala news edited

via IFTTT

ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു








ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു


Posted on: 13 Jan 2015






ദോഹ. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ബി.എല്‍ മൂവീസ് പുറത്തിറക്കിയ കുഞ്ഞാലിമരക്കാര്‍ ചരിത്ര ഡോക്യൂമെന്ററിയുടെ ദോഹയിലെ പ്രകാശനം ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നടന്നു. സ്റ്റാര്‍ കാര്‍ ആക്‌സസസറീസ് മാനേജിംഗ് ഡയറക്ടറും കുഞ്ഞാലി മരക്കാര്‍മാരുടെ നാട്ടുകാരനുമായ നിഅ്മതുല്ല കോട്ടക്കലിന് ആദ്യ സി. ഡി. നല്‍കി സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.എം. മുസ്തഫയാണ് ഡോക്യൂമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചത്. ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍.ഹാഷിം, മനാമ മൊയ്തീന്‍, സിറ്റി എക്‌സ്‌ചേഞ്ച് റിലേഷന്‍ഷിപ്പ് മാനേജര്‍ മുഹമ്മദ് മുഹ്‌സിന്‍, സ്റ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ, ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, എ.എ.ബഷീര്‍ മാസ്റ്റര്‍ സംബന്ധിച്ചു.

മീഡിയ പ്ലൂസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സഅദ് ഖിറാഅത്ത് നടത്തി. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. സജ്ഞയ് ചപോല്‍ക്കര്‍, അഫ്‌സല്‍ കിളയില്‍, സെയ്തലവി അണ്ടേക്കാട്, ഷബീറലി കൂട്ടില്‍, സിയാറുഹ്മാന്‍ മങ്കട, ഖാജാ ഹുസൈന്‍ പാലക്കാട് മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


പ്രഥമ പാശ്ചാത്യ അധിനിവേശശക്തിയായ പോര്‍ച്ചുഗീസ് കടല്‍കൊള്ളക്കാര്‍ക്കെതിരെ ആഞ്ഞടിച്ച ഇന്ത്യയുടെ ആദ്യത്തെ നാവിക മേധാവികളായ കുഞ്ഞാലി മരക്കാര്‍മാരുടെ ത്യാഗോജ്ജ്വലമായ ജീവിത കഥ അനാവരണം ചെയ്യുന്ന ചരിത്ര ഡോക്യുമെന്ററി ദോഹയിലെത്തിക്കുന്നത് മീഡിയ പ്ലൂസാണ്. ഡോക്യുമെന്ററിയുടെ സൗജന്യ കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853, 55019626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.












from kerala news edited

via IFTTT

കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍








കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍


Posted on: 13 Jan 2015



ഡാലസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാലസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ജനവരി 17 ന് വൈകീട്ട് 3.30 മുതല്‍ ഡാലസില്‍ നടക്കും. ഗാര്‍ലന്‍ഡ് ബ്രോഡ്‌വേയിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സെമിനാറില്‍ ഹരിപിള്ള, സിപിഎ, കവിത മാത്യു അറ്റോര്‍ണി എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രത്യേകതകള്‍, ലിവിംഗ് വില്‍ തയ്യാറാക്കുന്നതെങ്ങനെ തുടങ്ങി ഫലപ്രദമായ ക്ലാസുകളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി തോമസ് വടക്കേമുറിയില്‍, റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു. സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


റോയ് കൊടുവത്ത് - 9725697165





വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT

ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു








ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു


Posted on: 13 Jan 2015







ഡാലസ്: ഒക്‌ലഹോമ പട്ടണത്തില്‍ നോര്‍മന്‍, എംബസി സ്യൂട്ടില്‍ ജൂലായ് 16 മുതല്‍ 19 വരെ നടക്കുന്ന 13-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ്, സണ്ണി കൊടുംന്തറ (ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ്), ജോസ് ശാമുവേല്‍ (സെക്രട്ടറി), ബെന്നി പാപ്പച്ചന്‍(ട്രഷറര്‍), പാസ്റ്റര്‍ തോമസ് ശാമുവേല്‍, പാസ്റ്റര്‍ എം.ജെ.എബ്രഹാം (പ്രയര്‍ കോര്‍ഡിനേറ്റേഴ്‌സ്), പാസ്റ്റര്‍ പി.സി.ജേക്കബ്(പാസ്റ്റേഴ്‌സ് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജോയിസി പ്രണവ്(ലേഡീസ് കോര്‍ഡിനേറ്റര്‍) സാക്ക് ചെറിയാന്‍(റിസപ്ഷന്‍), പാസ്റ്റര്‍ എം.എം.മാത്യു(തിരുവത്താഴം), ജോണ്‍സണ്‍ മുതലാളി(സെക്യൂരിറ്റി), സാം കെ വര്‍ഗീസ്(അഷര്‍), കെന്നി ജോര്‍ജ്(ഗതാഗതം), എബ്രഹാം സി എബ്രഹാം(ഭക്ഷണം), കുര്യന്‍ സ്‌കറിയ(അക്കൊമഡേഷന്‍), പി.വൈ.ഫിലിപ്പ്(മീഡിയ), ഫിന്നി കോശി(ലൈറ്റ് ആന്റ് സൗണ്ട്), ജോര്‍ജ്ജ് മത്തായി(ഇവന്റ് മാനേജര്‍), റജി ഉതുപ്പ് (രജിസ്‌ട്രേഷന്‍), ഡോ.മിനു ജോര്‍ജ് (മെഡിക്കല്‍), ആഷ്‌ലി തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്്റ്റര്‍ ഷാരോണ്‍ ജോര്‍ജ്ജ് (കുട്ടികളുടെ പ്രോഗ്രാം), സിസ്റ്റര്‍ റനീജ ജോര്‍ജ്ജ് (കുട്ടികളുടെ പ്രോഗ്രാം), ബന്‍ജമിന്‍ ജോണ്‍ (വീഡിയോ), പാസ്റ്റര്‍ അലക്‌സ് വെട്ടിക്കല്‍(നാഷണല്‍ കണ്‍വീനര്‍), കെ.വി.എബ്രഹാം(നാഷണല്‍ പ്രതിനിധി) എന്നിവരാണ് ലോക്കല്‍ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നത്.




വാര്‍ത്ത അയച്ചത് : രാജു തരകന്‍












from kerala news edited

via IFTTT

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി യോഗം തുടങ്ങി; സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആലോചിക്കുന്നു









Story Dated: Tuesday, January 13, 2015 11:31



mangalam malayalam online newspaper

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ഉള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി യോഗം തുടങ്ങി. ജനസമ്മിതിയിലേക്ക്‌ തിരിച്ചെത്തുക തന്നെ യോഗത്തിലെ പ്രധാന അജണ്ഡ. എഐസിസി ആസ്‌ഥാനത്ത്‌ ചേരുന്ന യോഗത്തില്‍ രാഹുല്‍ഗാന്ധിക്ക്‌ കൂടുതല്‍ ചുമതല നല്‍കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


വിലക്കയറ്റം, ഭൂമിയേറ്റെടുക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ബജറ്റിന്‌ മുമ്പായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ച്‌ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ്‌ നീക്കം. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം കോണ്‍ഗ്രസ്‌ നടത്തുന്ന രണ്ടാമത്തെ യോഗമാണ്‌ ഇത്‌. നേരത്തേ തോല്‍വിയുടെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും തോല്‍വി പഠിക്കാന്‍ എകെ ആന്റണി സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.


ആന്റണിസമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ്‌, അടുത്ത മാസം ഏഴിനു നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്‌, കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്‌ ഭരണം മുതല്‍ ഘര്‍ വാപസി വിവാദം വരെയുള്ളവയോടുള്ള സമീപനം, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കാതെ നികുതി കൂട്ടിയ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധം തുടങ്ങിയവയാകും യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നു വരികയെന്നാണ്‌ സൂചന.










from kerala news edited

via IFTTT

സിഡ്‌കോ എംഡിയെ സസ്‌പെന്റ്‌ ചെയ്യാന്‍ ശുപാര്‍ശ









Story Dated: Tuesday, January 13, 2015 11:15



തിരുവനന്തപുരം: സിഡ്‌കോ എം ഡി സജി ബഷീറിനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ ശുപാര്‍ശ. അഞ്ചരക്കോടിയുടെ മണല്‍ക്കൊള്ള തട്ടിപ്പ്‌ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍. വിജിലന്‍സ്‌ ഡയറക്‌ടര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ ശുപാര്‍ശ ചെയ്‌തതായിട്ടാണ്‌ വിവരം. എജിഎം അജിത്‌ കുമാറിനെയും സസ്‌പെന്റ്‌ ചെയ്യണമെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.


പൊതുമേഖലാ സ്‌ഥാപനത്തിന്റെ തലപ്പത്തിരിക്കേ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ്‌ വിജിലന്‍സ്‌ സര്‍ക്കാരിന്‌ നല്‍കിയരിക്കുന്ന നിര്‍ദേശം. ടെലികോം സ്‌ഥാപനം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സ്‌ഥലം വൃത്തിയാക്കല്‍ ജോലിക്കിടയില്‍ മണല്‍ക്കടത്തു നടത്തിയതായിട്ടാണ്‌ ആരോപണം. അന്വേഷണം നടന്നു കൊണ്ടിരിക്കേ ഇവര്‍ സ്‌ഥാനത്തിരിക്കുന്നത്‌ തടസ്സമാകുമെന്നാണ്‌ ആരോപണം.










from kerala news edited

via IFTTT

അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യുട്യൂബ്‌ അക്കൗണ്ടുകള്‍ ഐ.എസ്‌ ഹാക്ക്‌ ചെയ്‌തു









Story Dated: Tuesday, January 13, 2015 11:03



mangalam malayalam online newspaper

യു.എസ്‌: അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്റര്‍, യുട്യൂബ്‌ അക്കൗണ്ടുകള്‍ ഐ.എസ്‌ ഭീകരര്‍ ഹാക്ക്‌ ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റര്‍, യുട്യൂബ്‌ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം അമേരിക്ക അവസാനിപ്പിച്ചു.


ഗള്‍ഫ്‌ മേഖലയില്‍ നിന്നും വിവരങ്ങള്‍ നല്‍കിയിരുന്ന അമേരിക്കന്‍ സൈന്യത്തിന്റെ അക്കൗണ്ടുകളാണ്‌ ഐ.എസ്‌ ഭീകരര്‍ ഹാക്ക്‌ ചെയ്‌തത്‌.

ഐ.എസിനെതിരായ തീവ്രവാദവിരുദ്ധ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക പുറത്ത്‌ വിട്ടിരുന്നത്‌ ഈ അക്കൗണ്ടുകള്‍ വഴിയാണ്‌. അമേരിക്കയുടെ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങളുള്ള യുട്യൂബും ഐ.എസ്‌ ഹാക്ക്‌ ചെയ്‌തു. ചില പ്രതിരോധ കരാറുകളെ കുറിച്ചുള്ള വിവരങ്ങളും, പെന്റഗന്റെ പ്രതിരോധ ഇടപാടുകളുടെ ചിലവ്‌ വിവരങ്ങളും ഐ.എസ്‌ ട്വിറ്ററിലൂടെ പുറത്തുവിട്ടു.


എന്നാല്‍ പെന്റഗന്റെയോ, വൈറ്റ്‌ ഹൗസിന്റെയോ വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ ആര്‍ക്കും ഇത്തരം വിവരങ്ങള്‍ ലഭിക്കുമെന്ന്‌ യു.എസ്‌ പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കി. സൈബര്‍ സുരക്ഷ ശക്‌തമാക്കണമെന്ന പ്രസിഡന്റ ബരാക്‌ ഒബാമയുടെ പ്രസംഗത്തിന്‌ തൊട്ട്‌പിന്നാലെ നടന്ന ഹാക്കിംഗ്‌ വൈറ്റ്‌ ഹൗസ്‌ ഗൗരവത്തോടെയാണ്‌ കാണുന്നത്‌.










from kerala news edited

via IFTTT

എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്‌പിറ്റ്‌ വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്തി









Story Dated: Tuesday, January 13, 2015 10:48



mangalam malayalam online newspaper

ജക്കാര്‍ത്ത: കഴിഞ്ഞ മാസം 162 പേരുടെ മരണത്തിന് കാരണമായി തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്‌പിറ്റ്‌ വോയിസ്‌ റെക്കോഡര്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ ക​ണ്ടെത്താനായി തെരച്ചില്‍ നടത്തുന്ന മുങ്ങല്‍ വിദഗ്ദ്ധരുടെ സംഘം ജാവാ കടലിനടിയില്‍ നടത്തിയ തെരച്ചിലില്‍ നിന്നുമാണ് റെക്കോര്‍ഡര്‍ കണ്ടെത്തിയത്. പൈലറ്റുമാരുടെ സംഭാഷണങ്ങളും എയര്‍ കണ്‍ട്രോളറുമായി ഇവര്‍ കൈമാറിയ വിവരങ്ങളും ഇതില്‍ നിന്നും ലഭിക്കുമെന്നാണ് സൂചന.


കോക്‌പിറ്റ്‌ വോയിസ്‌ റെക്കോഡര്‍ കണ്ടെത്തിയതോടെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍. ഇന്തോനീഷ്യയിലെ സുരബായയില്‍ നിന്നും സിംഗപ്പൂരിലേക്ക്‌ പോകുകയായിരുന്ന എയര്‍ബസ്‌ എ320-200 എന്ന വിമാനം ഡിസംബര്‍ 28 നാണ്‌ കടലില്‍ തകര്‍ന്നു വീണത്‌. വിമാനച്ചിറകിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നിരുന്ന ഫ്‌ളൈറ്റ്‌ ഡേറ്റ റെക്കോഡര്‍ മുങ്ങല്‍വിദഗ്‌ധരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. ഫ്ളൈറ്റ് ഡേറ്റ റെക്കോഡറും കോക്‌പിറ്റ്‌ വോയിസ്‌ റെക്കോഡറും ബ്ലാക്‌ബോക്‌സിന്റെ ഭാഗങ്ങളാണ്‌. പൈലറ്റിന്റെ അവസാനസന്ദേശം ഉള്‍പ്പെടെയുള്ള വിവരങ്ങളും സാങ്കേതിക രേഖകളും ബ്ലാക്‌ബോക്‌സിലുണ്ടാകുുമെന്നാണ് പ്രതീക്ഷ.


എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നു വീണതു മര്‍ദ വ്യതിയാനത്തെത്തുടര്‍ന്നാണെന്നാണ്‌ വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. വെള്ളത്തില്‍ വീഴും മുമ്പേ വിമാനത്തിന്റെ ഉള്ളിലെ മര്‍ദത്തില്‍ വ്യതിയാനമുണ്ടായതായി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന ഇന്തോനീഷ്യന്‍ സേര്‍ച്ച്‌ ആന്‍ഡ്‌ റെസ്‌ക്യൂ ഏജന്‍സി (ബസര്‍നാസ്‌) തലവന്‍ ഫ്രാന്‍സിസ്‌കസ്‌ ബാങ്‌ബാങ്‌ സൊയേലിസ്‌റ്റ്യോ അറിയിച്ചു. ഫ്ളൈറ്റ്‌ ഡേറ്റാ റെക്കോഡര്‍ പരിശോധിച്ചശേഷം അന്തിമ വിലയിരുത്തല്‍ ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. തെരച്ചിലിനൊടുവില്‍ ജാവ കടലില്‍നിന്ന്‌ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തതോടെയാണു വിമാനം തകര്‍ന്നുവീണതായി സ്‌ഥിരീകരിച്ചത്‌. എന്നാല്‍, ഇതുവരെ 48 മൃതദേഹങ്ങള്‍ മാത്രമാണു കണ്ടെത്താനായത്‌. വിമാനാവശിഷ്‌ടങ്ങള്‍ക്കൊപ്പം മൃതദേഹങ്ങളും ജാവ കടലിനടിയിലുണ്ടാകുമെന്നാണു പ്രതീക്ഷ.










from kerala news edited

via IFTTT

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയെ കാണും









Story Dated: Tuesday, January 13, 2015 10:27



mangalam malayalam online newspaper

തിരുവനന്തപുരം: റബറും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ വിഷയങ്ങള്‍ക്ക്‌ പരിഹാരം തേടി കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന്‌ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കേരളത്തിന്റെ വിവിധ വികസന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉച്ചയ്‌ക്ക് ശേഷം കാണാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. ഇരുവരും തലസ്‌ഥാനത്തേക്ക്‌ യാത്ര തിരിച്ചിട്ടുണ്ട്‌.


രാവിലെ 10 മണിയോടെ ഡല്‍ഹിയില്‍ എത്തുമെന്നാണ്‌ അറിയിച്ചിരുന്നതെങ്കിലും മൂടല്‍ മഞ്ഞ്‌ കാരണം വിമാനം വൈകിയതോടെ കൂടിക്കാഴ്‌ താമസിക്കുകയാണെന്നാണ്‌ വിവരം. വൈകുന്നേരം 3.15 നാണ്‌ കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരിക്കുന്നത്‌. റബര്‍ പ്രശ്‌നത്തില്‍ കേന്ദ്ര ഇടപെടലാണു കേരളം പ്രധാനമായി ആവശ്യപ്പെടുന്നത്‌. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്‌ഥാപിക്കുക, വിമാനത്താവളങ്ങളെ അന്താരാഷ്‌ട്ര ഹബ്ബുകളായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും.


റബ്ബര്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം എന്നാണ്‌ ആവശ്യം. മുല്ലപ്പെരിയാര്‍, പ്ലാച്ചിമട വിഷയങ്ങളില്‍ സംസ്‌ഥാനത്തിന്റെ താത്‌പര്യങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ കേന്ദ്രത്തെ അറിയിക്കും. പ്രധാനമന്ത്രിക്കൊപ്പം മറ്റ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരേയും കാണും.










from kerala news edited

via IFTTT

അഞ്ചാംവര്‍ഷ അപേക്ഷകരെ കണ്ടെത്താന്‍ ഹജ്‌ അപേക്ഷാഫോറത്തില്‍ ഇനി മുതല്‍ പ്രത്യേക കോളം











Story Dated: Tuesday, January 13, 2015 07:09


മലപ്പുറം: അഞ്ചാംവര്‍ഷക്കാരായ ഹജ്‌ അപേക്ഷകരെ കണ്ടെത്താന്‍ ഹജ്‌ അപേക്ഷാഫോറത്തില്‍ ഇനി മുതല്‍ പ്രത്യേക കോളം. സംസ്‌ഥാന ഹജ്‌ കമ്മിറ്റി മുഖേന തീര്‍ഥാടനത്തിനു അപേക്ഷിക്കുന്നവര്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണു ഇത്തരത്തില്‍ അപേക്ഷാ ഫോറത്തില്‍ മാറ്റംവരുത്തിയത്‌. ആദ്യമായാണു അപേക്ഷാ ഫോറത്തില്‍ ഇത്തരത്തില്‍ മാറ്റംവരുത്തുന്നത്‌. കേരളത്തിലെയും ഗുജറാത്തിലെയും നാലാംവര്‍ഷക്കാരായ മുഴുവന്‍ അപേക്ഷകര്‍ക്കും കഴിഞ്ഞ വര്‍ഷം ഹജിനുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കു നറുക്കെടുപ്പില്ലാതെ ഈ വര്‍ഷം ഹജിനു അവസരം നല്‍കാനാണു കേന്ദ്ര ഹജ്‌ കമ്മിറ്റിയുടെ തീരുമാനം.


ഈ സാഹചര്യത്തിലാണു തുടര്‍ച്ചയായി അഞ്ചു വര്‍ഷം അപേക്ഷിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുന്നത്‌. സംവരണ വിഭാഗം ബി.കാറ്റഗറിയില്‍ ഉള്‍പ്പെട്ട 3352 പേര്‍ക്കാണു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും ഹജിനു പോകാന്‍ കഴിയാതിരുന്നത്‌. ഗുജറാത്തില്‍ നിന്നും നാലായിരത്തോളം പേര്‍ക്കും അവസരം ലഭിച്ചില്ല. മക്കയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ രാജ്യത്തിന്റെ ഹജ്‌ക്വാട്ട 20 ശതമാനം കുറച്ചിരുന്നു. ഇതാണു സംവരണ വിഭാഗക്കാര്‍ക്കു മുഴുവന്‍ സീറ്റു ലഭിക്കാതിരിക്കാന്‍ കാരണമായത്‌.


ഈ വര്‍ഷവും ക്വാട്ട കുറയും. ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഹജ്‌ അപേക്ഷകളില്‍ സ്വീകരിക്കേണ്ട നടപടികള്‍്‌ വിശദീകരിക്കാനായി കേന്ദ്രഹജ്‌ജ് കമ്മിറ്റി സംസ്‌ഥാന ഹജ്‌ കമ്മിറ്റി പ്രതിനിധികളുടെ യോഗം നാളെ മുംബൈയില്‍ ചേരും.സംസ്‌ഥാന ഹജ്‌ കമ്മിറ്റിയുടെ രണ്ടു പ്രതിനിധികള്‍ മുബൈയിലെ യോഗത്തില്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്‌ഥമായി ഈവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴിയും ഹജ്‌ തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്രഹജ്‌ജ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌.എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്രഹജ്‌ കമ്മിറ്റി സംസ്‌ഥാനങ്ങള്‍ക്കു കൈമാറിയിട്ടില്ല.അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം,ഫീസ്‌ തുക,ഫീസ്‌ അടക്കേണ്ട വിധം,താത്‌കാലിക ജീവനക്കാരുടെ നിയമനം തുടങ്ങി വിഷയങ്ങളിലും അവ്യക്‌തതയുണ്ട്‌.ഹജ്‌ അപേക്ഷകള്‍ 19 മുതല്‍ സ്വീകരിക്കാന്‍ കേന്ദ്രഹജ്‌ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സംസ്‌ഥാന ഹജ്‌ കമ്മിറ്റിയോഗം 16ന്‌ കരിപ്പൂര്‍ ഹജ്‌ ഹൗസില്‍ നടക്കും.










from kerala news edited

via IFTTT

സ്വകാര്യ ബസ്സില്‍ മദ്യക്കടത്ത്‌; ക്ലീനര്‍ പിടിയില്‍











Story Dated: Tuesday, January 13, 2015 07:09


പരപ്പനങ്ങാടി: മഞ്ചേരി-പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസില്‍ മദ്യം കടത്തിയതിന്‌ ബസ്‌ ക്ലീനര്‍ പിടിയിലായി. ബാറ്ററിപ്പെട്ടിയിലും ടൂള്‌സ്‌ ബോക്‌സിലുമായാണ്‌ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്‌. ആറു ലിറ്റര്‍ ഇന്ത്യന്‍ വിദേശനിര്‍മ്മിത മദ്യം പരപ്പനങ്ങാടി എസ്‌.ഐ ജയന്റേ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിടിച്ചെടുത്തു. ബസിലെ ക്ലീനര്‍ ലിജോണ്‍ വര്‍ഗീസി(27)ന്റെ പേരില്‍ പോലീസ്‌ കേസെടുത്തു.


മഞ്ചേരിയിലെ ബീവറേജസ്‌ ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ മദ്യം ആവശ്യക്കാര്‍ക്ക്‌ വന്‍തുകയ്‌ക്ക്‌ വില്‍പ്പന നടത്തുകയാണ്‌ പതിവെന്ന്‌ പോലീസ്‌ അറിയിച്ചു. പരപ്പനങ്ങാടിയിലുള്ള ബീവറേജസ്‌ ഔട്ട്‌ലെറ്റ്‌ പൂട്ടിയതോടെ വിവിധ പ്രദേശങ്ങളില്‍ നിന്നും പരപ്പനങ്ങാടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും മദ്യം എത്തിച്ച്‌ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ പോലീസ്‌ പരിശോധനയും യുവാവ്‌ പിടിയിലായതും.










from kerala news edited

via IFTTT