from money rss https://bit.ly/2XBc4Na
via IFTTT

യു എസില്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ ആറ് വയസുകാരി മകളുടെ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണ് നനയിക്കുകയാണ്. മുന്‍ എന്‍ബിഎ കളിക്കാരനും ജോര്‍ജിന്റെ അടുത്ത സുഹൃത്തും ആയ സ്റ്റീഫന്‍ ജാക്‌സണ്‍ സീനിയറാണ് വീഡിയോ ഇന്‍സ്റ്റഗ്രാം വഴി പങ്കിട്ടത്. ഗിയന്നയെ തോളിലിരുത്തുന്ന ജാക്‌സണേയും, ജാക്‌സണിന്റെ തോളിലിരുന്ന് സന്തോഷത്തോടെ അച്ഛന്‍ ലോകത്തെ മാറ്റി മറിച്ചു എന്നു പറയുന്ന ആറു വയസുകാരിയേയുമാണ് വീഡിയോയില്‍ കാണാനാവുക. അച്ഛനു വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങുന്നത് കണ്ടാണ് ഗിയന്ന ഇങ്ങനെ പറയുന്നത്.
ഫ്‌ളോയിഡിന്റെ മകള്‍ ഗിയന്ന എന്ന കൊച്ചു പെണ്‍കുട്ടിയുടെ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ടു തന്നെയാണ് ജാക്‌സണ്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'അച്ഛന്‍ ലോകത്തെ മാറ്റി, അതെ ജോര്‍ജ് ഫ്‌ളോയിഡ് മാറ്റത്തിന്റെ പേര്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഒരേസമയം ചിരിയും കരച്ചിലും വരുന്നു'. വീഡിയോ കണ്ടവരില്‍ പലരുടെയു കമന്റ് ഇതായിരുന്നു.
ആഫ്രിക്കന്‍-അമേരിക്കന്‍ വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തിയാ കൊലപ്പെടുത്തിയത്. ഇതിനെതിരെ അമേരിക്കയിലൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയാമി പോലീസും രംഗത്തെത്തിയിരുന്നു.

ഓൺലൈൻ ക്സാസിൽ പഠിക്കാൻ സൌകര്യമില്ലാത്തതിൻ്റ പേരിൽ കഴിഞ്ഞ ദിവസം മലപ്പുറം ഇരിമ്പിളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്തത് വലിയ കോലാഹാലം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ മാതൃഭൂമി ന്യൂസ് ചാനൽ അത് സംബന്ധിച്ച് നടത്തിയ ചർച്ചയിൽ ദേവികയുടെ അച്ഛനും അമ്മയും നേരിട്ട് പങ്കെടുത്തത് സാമൂഹ്യ മാധ്യമങ്ങളിൽ മറ്റൊരു ചർച്ചയ്ക്കും വഴിവെച്ചു. മകൾ മരിച്ച് മണിക്കൂറുകൾ മുമ്പ് ക്യാമറയ്ക്ക് മുന്നിലെത്താമോ എന്നായിരുന്നു ചോദ്യം. എന്നാൽ മകളുടെ മരണത്തിന് കാരണം വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള അച്ഛനും അമ്മയും അക്കാര്യം നേരിട്ടുപറയുന്നതിൽ എന്താണ് പ്രശ്നം എന്ന ചോദ്യമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് കുറ്റിപുറത്ത് ചോദിക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ആദ്യമായല്ലോ വ്യവസ്ഥാപിത ലോകം ചോദിക്കുന്നതെന്നാണ് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നത്.
മൃണാളിനി സാരാഭായ് അന്തരിച്ചപ്പോൾ മകൾ മല്ലികാസാരാഭായ് നൽകിയ യാത്രാമൊഴി പരമ്പരാഗത ബോധ്യങ്ങളെ അട്ടിമറിക്കുന്നതായിരുന്നു.
നർത്തകിയായ അമ്മയുടെ ഭൗതികദേഹത്തിനു മുമ്പിൽ ചിലങ്കകളണിഞ്ഞ് നൃത്തച്ചുവടുകൾ വച്ചാണ് അവർ അന്ത്യയാത്ര നൽകിയത്.
ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് നാളുകൾക്കകം അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുലകുളി മാറുംമുമ്പേ ഒരു വിധവ വീടിന് പുറത്തിറങ്ങിയതിലെ അനൗചിത്യമായിരുന്നു വിപ്ലവകാരികൾക്കു പോലും.
അവരത് പരസ്യമായി ചോദിക്കുകയും ചെയ്തു.
ചിതകത്തി തീരുംമുമ്പ്.... കണ്ണീർ തോരും മുമ്പ് ഇങ്ങനെയാകാമോ എന്നതാണ് ചോദ്യം.
ഓൺലൈൻ പഠനത്തെ കാരണം പറഞ്ഞ് ആത്മഹത്യചെയ്ത ദേവികയെന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ചാനൽ ചർച്ചയിൽ വന്നിരുന്നതാണ് ഇന്ന് പലരേയും നാട്ടുനടപ്പ് ഓർമ്മപ്പെടുത്തുന്നത്.
ചിതയിലെ വെളിച്ചം അണയുംമുമ്പ് ചാനൽ സ്റ്റുഡിയോയിൽ അവർ വരാമോ,
മാധ്യമങ്ങൾ അതിന് പ്രേരിപ്പിക്കാമോ,
മാധ്യമധർമ്മം ഇങ്ങനെയാകാമോ എന്നൊക്കെയാണ് സംശയങ്ങൾ.
തങ്ങളുടെ മകൾ കൊല്ലപ്പെടാൻ കാരണം ഈ വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള മനുഷ്യർക്ക് പ്രതിഷേധത്തിനിറങ്ങാൻ സഞ്ചയനം കഴിയണം എന്നൊക്കെ കരുതുന്നത് എന്ത് ന്യായമാണ്.
അവരെ നിർബന്ധിച്ചുകൊണ്ടുവന്നുവെന്ന് സംശയിക്കുന്നതുപോലും ഉള്ളിലുള്ള ആ സവർണ ബോധത്തിന്റെ തള്ളിച്ചയാണ്.
കറുത്തവനും ദളിതനും ആദിവാസിക്കും സ്വന്തമായൊരു ചിന്ത പോലുമില്ലെന്ന വങ്കത്തം.
അവർക്ക് കരയാനുള്ള സമയം കൊടുത്തുകൂടെ എന്നൊരു നിഷ്കളങ്ക ചോദ്യംപോലും അനീതിയാണ്.
ചിതകൾ ആറിത്തണുക്കും മുമ്പെ അവർ വന്ന് ചോദ്യം ചോദിച്ചു തുടങ്ങുന്നു.
കണ്ണുകളിൽ കണ്ണീരല്ല
ഉരുകുന്ന ക്രോധമാണ്.
1989 ജനുവരി ഒന്നിനാണ് ഹല്ലാ ബോൽ എന്നൊരു തെരുവുനാടകമവതരിപ്പിച്ചുകൊണ്ടിരിക്കെ സഫ്ദർ ഹാഷ്മിയെ രാഷ്ട്രീയ എതിരാളികൾ ആക്രമിക്കുന്നത്.
ജനുവരി 2-ന് ആ വിപ്ലവകാരി കൊല്ലപ്പെടുന്നു.
അതേ തെരുവിൽ തൊട്ടടുത്ത ദിവസം ഹാഷ്മിയുടെ ജീവിത സഖാവ് മാലശ്രീ ഹാഷ്മി അതേ നാടകം സഫ്ദർ അവസാനിപ്പിച്ചിടത്തുനിന്നും തുടങ്ങി പൂർത്തിയാക്കി.
അതുകൊണ്ടാണ് പറയുന്നത്.
ചിലതൊക്കെ വിളിച്ചുപറയാൻ പുലകുളിതീരും വരെ കാത്തുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.
ജീവിക്കാൻപോലും ഇനിയൊരു ജീവിതം ശേഷിക്കുന്നില്ലെന്ന് തീർച്ചയുള്ളവരുടെ കാര്യത്തിൽ വിശേഷിച്ചും.
അവർ സാമ്പ്രദായിക രീതികളോട് കലഹിക്കട്ടെ.
അവരുടെതുമാണ് ഈ ഭൂമി.
2025 ജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ (ഫ്ലൈറ്റ് AI171) ടേക്ക്-ഓഫിന് 30 സെക്കൻഡിനുള്ളിൽ ബി.ജെ. മെഡിക്കൽ കോളേജിന...
