ഫ്യൂച്ചർറീട്ടെയിൽ ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ സെബിക്ക് പരാതി നൽകി. 2019ലെ കരാർ ലംഘിച്ചാണ് റിലയൻസ് റീട്ടെയിലുമായി ഫ്യൂച്ചർ ഗ്രൂപ്പ് 34 ലക്ഷം ഡോളറിന്റെ കരാറിലേർപ്പെട്ടതെന്ന് ആമസോൺ ആരോപിക്കുന്നു. ഫ്യൂച്ചർ ഗ്രൂപ്പ് രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ അജയ് ത്യാഗിക്കാണ് ആമസോൺ പരാതി നൽകിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് കരാറിന് അംഗീകാരം നൽകരുതെന്നാണ്...