121

Powered By Blogger

Monday, 13 January 2020

നികുതിയിളവിനുള്ള നിക്ഷേപ പരിധി 2.5 ലക്ഷമാക്കിയേക്കും

ന്യൂഡൽഹി: ശമ്പള വരുമാനക്കാർക്ക് വരുന്ന ബജറ്റിൽ ആശ്വസിക്കാൻ വകയുണ്ടാകും. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തിൽനിന്ന് 2.5 ലക്ഷമായി ഉയർത്തിയേക്കും. 80 സിയിൽതന്നെ മറ്റൊരു സെഗ്മെന്റുകൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)ലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് നൽകുന്നതാണ് പരിഗണിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ സാമ്പത്തിക വർഷത്തെ നിക്ഷേപ പരിധി 1.5 ലക്ഷത്തിൽനിന്ന് 2.5 ലക്ഷമാക്കി ഉയർത്താനും സാധ്യതയുണ്ട്. ചെറു നിക്ഷേപ പദ്ധതികൾക്ക് നികുതി ആനുകൂല്യം നൽകുന്നതാണ് കൂടുതലായും പരിഗണിക്കുന്നത്. നിലവിൽ 80സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് നികുതിയിളവുള്ളത്. പിപിഎഫും എൻഎസ് സിയും നിലവിൽ നികുതിയിളവിനുള്ള നിക്ഷേപ പദ്ധതികളിൽ ഉൾപ്പെട്ടവതന്നെയാണ്. കുടുംബങ്ങളുടെ നിക്ഷേപ നിരക്കിൽ വൻഇടിവ് സംഭവിച്ചതാണ് നികുതിയിളവിനുള്ള നിക്ഷേപ പരിധി വർധിപ്പിക്കാന്നുതിനെക്കുറിച്ച് ആലോചിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. 2011-12 സാമ്പത്തിക വർഷത്തിൽ 23.6 ശതമാനമായിരുന്ന കുടുംബങ്ങളുടെ നിക്ഷേപം 2017-18ആയപ്പോൾ 17.2 ശതമാനമായി കുറഞ്ഞിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ നിരക്ക് ലഭ്യമല്ല. കുടുംബങ്ങളിൽ കൂടുതൽ നിക്ഷേപംവരുമ്പോൾ ഭാവിയിൽ ഉപഭോഗംവർധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

from money rss http://bit.ly/2Rc3gJn
via IFTTT

പണപ്പെരുപ്പം: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായനേട്ടം നിലനിർത്താൻ ഓഹരി വിപണികൾക്കായില്ല. സെൻസെക്സ് 50 പോയന്റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 10 പോയന്റും നഷ്ടത്തിലാണ്. റീട്ടെയിൽ പണപ്പെരുപ്പനിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് വിപണിയെ ബാധിച്ചത്. ബാങ്കിങ് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 0.5ശതമാനം നഷ്ടത്തിലായി. യെസ് ബാങ്ക്, യുപിഎൽ, ഒഎൻജിസി, കോൾ ഇന്ത്യ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. വേദാന്ത, ടാറ്റ സ്റ്റീൽ, ഗെയിൽ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, സൺ ഫാർമ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2Ri1mqD
via IFTTT

ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ വേർപെടുത്തുന്നതിന് കൂടുതൽ സമയം

മുംബൈ:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ വിഭജിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന് രണ്ടു വർഷം കൂടി സമയം നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവിറങ്ങി. 2020 ഏപ്രിൽ ഒന്നിന് നിർബന്ധമാക്കാനിരുന്ന നിയമം 2022 ഏപ്രിൽ ഒന്നിലേക്കാണ് നീട്ടി നൽകിയത്. അതേസമയം, തീയതി നീട്ടുന്നതിന് കാരണമൊന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ ഒന്നു മുതൽ ചെയർമാൻ, മാനേജിങ് ഡയറക്ടർ അല്ലെങ്കിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്തികകൾ വേർപെടുത്തണമെന്നായിരുന്നു സെബി നിർദേശം. എന്നാൽ, പല കമ്പനികളും ഇതിന് തയ്യാറെടുത്തിരുന്നില്ല. ഓഹരി വിപണിയിൽനിന്നുള്ള കണക്കുകൾ പ്രകാരം ലിസ്റ്റ് ചെയ്തതിൽ മുൻനിരയിലുള്ള 500 കമ്പനികളിൽ പകുതിയോളം ഈ നിയമം നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ഇവർ ആവശ്യമുന്നയിച്ചിരുന്നു. വ്യവസായികളുടെ സംഘടനയായ ഫിക്കി, സി.ഐ.ഐ. എന്നിവയും തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സെബിയെ സമീപിച്ചു. സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യം കൂടി ഇവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് കരുതുന്നു. പല കമ്പനികളും ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ ലയിപ്പിച്ച് സി.എം.ഡി. തസ്തികയാണ് നിലവിലുള്ളത്. ഇത് ബോർഡിലും മാനേജ്മെന്റിലും തീരുമാനങ്ങളെ ബാധിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ കോർപ്പറേറ്റ് ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ വേർപെടുത്താൻ 2018 മേയിൽ സെബി ഉത്തരവിറക്കിയത്. മാനേജിങ് ഡയറക്ടർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നിവരുമായി ചെയർമാന് നേരിട്ട് ബന്ധമുണ്ടാകരുതെന്നും സെബി ഇതോടൊപ്പം നിർദേശിച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ബി.പി.സി.എൽ., ഒ.എൻ.ജി.സി., കോൾ ഇന്ത്യ, വിപ്രോ, ഹീറോ മോട്ടോ കോർപ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകളിൽ ഒരാളാണ് നിലവിലുള്ളത്. SEBI Extends Deadline By Two Years To Split Chairman And Managing Director Posts

from money rss http://bit.ly/2t6g9N9
via IFTTT

സ്വർണപ്പണയ കാര്‍ഷിക വായ്പയില്‍നിന്ന് ഉടന്‍ മാറണമെന്ന് നോട്ടീസ്‌

കോഴിക്കോട്: സ്വർണപ്പണയ കാർഷികവായ്പകൾ ഉടൻതന്നെ കിസാൻ ക്രെഡിറ്റ് കാർഡ്(കെ.സി.സി.) ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഇടപാടുകാർക്ക് ബാങ്കുകളിൽനിന്ന് നോട്ടീസ്. ഇത്തരം വായ്പകൾ നൽകുന്നത് പൂർണമായി നിർത്തിവെച്ചതിനു പിന്നാലെയാണ് നേരത്തേ വായ്പ ലഭിച്ചവർക്ക് നോട്ടീസയക്കാൻ തുടങ്ങിയത്. 2019 ഒക്ടോബർ ഒന്നിനുശേഷം അനുവദിച്ച സ്വർണപ്പണയ കാർഷികവായ്പകൾക്കുള്ള പലിശയിളവ് കേന്ദ്രസർക്കാർ നിർത്തലാക്കിയതിനാലാണ് നടപടിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് നോട്ടീസ്. ഇടപാടുകാരാവട്ടെ,വായ്പകൾ പെട്ടെന്ന് കിസാൻക്രെഡിറ്റ് കാർഡിലേക്കു മാറ്റുന്നതെങ്ങനെയെന്ന അങ്കലാപ്പിലാണ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി ഒരുലക്ഷം രൂപ വായ്പ ലഭിക്കണമെങ്കിൽ സ്വന്തംപേരിൽ അരയേക്കർ ഭൂമിയെങ്കിലുംവേണം. ഒരുസെന്റ് ഭൂമിയുടെ നികുതി രസീതിയുണ്ടെങ്കിൽപ്പോലും സ്വർണപ്പണയകാർഷികവായ്പ ലഭിക്കുമായിരുന്നു. ഭൂമിയില്ലാത്തവർക്ക് പാട്ടത്തിന് കൃഷി നടത്താനും ഈ വായ്പ നൽകിയിരുന്നു. അങ്ങനെ സ്വർണപ്പണയ കാർഷികവായ്പയെടുത്തവരിൽ ബഹുഭൂരിപക്ഷത്തിനും കെ.സി.സി. ലഭിക്കില്ലെന്ന് വ്യക്തമാണ്. അങ്ങനെയാവുമ്പോൾ, നാലുശതമാനത്തിന് ലഭിക്കുന്ന സ്വർണപ്പണയ കാർഷികവായ്പയ്ക്ക് ഒമ്പതുശതമാനംവരെ പലിശ നൽകേണ്ടിവരും. കേരളത്തിലാകെ 11 ലക്ഷത്തോളം കർഷകർക്ക് ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്. 74 ലക്ഷം കാർഷികവായ്പ അക്കൗണ്ടുകളിൽ 45 ലക്ഷവും സ്വർണപ്പണയ കാർഷികവായ്പകളാണെന്നാണ് കണക്ക്. ഒക്ടോബർ ഒന്നുമുതലെടുത്ത സ്വർണപ്പണയ കാർഷികവായ്പകൾക്കാണ് പലിശയിളവ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രകാർഷികമന്ത്രാലയം റിസർവ് ബാങ്കിനും നബാർഡിനും നൽകിയ നിർദേശമനുസരിച്ചാണ് ബാങ്കുകൾ നടപടികൾ തുടങ്ങിയത്. ഇക്കൊല്ലം മാർച്ച് 31-നു മുമ്പ് കെ.സി.സി.യിലേക്കു മാറാൻ കഴിയാത്തവർ കൂടിയ പലിശ നൽകേണ്ടിവരും. നാമമാത്രമായ ഭൂമിയുള്ളവർക്കും പാട്ടക്കൃഷിക്കാർക്കുമൊക്കെ കെ.സി.സി. ലഭിക്കാൻ പ്രയാസമേറെയാണ്. ഭൂമിയുടെ അളവും ചെയ്യുന്ന കൃഷിയുടെ സ്വഭാവവും മറ്റും പരിഗണിച്ച് വിശദമായ പരിശോധനയ്ക്കുശേഷമേ ബാങ്കുകൾ കെ.സി.സി. അനുവദിക്കാറുള്ളൂ. സംസ്ഥാനത്ത് 85 ശതമാനം കെ.സി.സി.അക്കൗണ്ടുകളും സഹകരണബാങ്കുകളിലാണ്. ഷെഡ്യൂൾഡ് ബാങ്കുകൾ ഇക്കാര്യത്തിൽ നിഷേധാത്മകസമീപനമാണ് കൈക്കൊള്ളുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർതന്നെ കുറ്റപ്പെടുത്തിയിരുന്നു.

from money rss http://bit.ly/387H89Y
via IFTTT

ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 259.97 പോയന്റ് ഉയർന്ന് 41,859.69ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തിൽ 12329.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1532 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 970 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല.ഐടി, ലോഹം, എഫ്എംസിജി, ഫാർമ, ഊർജം, ബാങ്ക് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇൻഫോസിസ്, ഇൻഡസിന്റ് ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളായിരുന്നു മികച്ചനേട്ടത്തിൽ. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ടിസിഎസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex, Nifty end at record closing highs

from money rss http://bit.ly/36SAWlG
via IFTTT

സൗന്ദര്യത്തെ മോടിപിടിപ്പിക്കാനൊരുങ്ങി വിപണി

മുഖാലങ്കാരത്തിൽ സിന്പിൾ ലുക്ക് കിട്ടുന്ന മിറർ സ്കിൻ പോലുള്ള ട്രെൻഡുകളോടാണ് തന്റെ അഭിനിവേശമെന്ന് മിസ് കോസ്മോ വേൾഡ് മലേഷ്യയിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയും കോഴിക്കോടുകാരിയുമായ സാൻഡ്ര സോമൻ പറയുന്നു. ഇതാകുമ്പോൾ അധികം മേക്കപ്പുചെയ്തെന്ന് തോന്നിക്കുകയുമില്ല, നാച്വറൽ ലുക്ക് കിട്ടുകയുംചെയ്യും. ഹെവിമേക്കപ്പിന്റെ ട്രെൻഡൊക്കെ പോയി. കോഴിക്കോടും മറ്റുനഗരങ്ങളിലും കൗമാരക്കാർക്കിടയിൽ ഇന്നേറ്റവും പ്രചാരത്തിലുള്ളതും ഈരീതിതന്നെയാണെന്നാണ് മണിപ്പാലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനികൂടിയായ സാൻഡ്രയുടെ നിരീക്ഷണം. മറ്റുനഗരങ്ങളെ അപേക്ഷിച്ച് സാധാരണക്കാർക്ക് വാങ്ങിക്കാൻപാകത്തിൽ ശരാശരി വിലയിലുള്ളതും ദിവസേന ഉപയോഗിക്കാൻപറ്റുന്നതുമായ സൗന്ദര്യവർധക ഉത്പന്നങ്ങളാണ് കോഴിക്കോട് കൂടുതൽ ലഭിക്കുന്നതും ഉപയോഗിക്കുന്നവയിലുമേറെ. അതേസമയം, ഉയർന്ന നിലവാരവും ചെലവേറിയതുമായ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളും ബ്രാൻഡഡ് സ്ഥാപനങ്ങളും കോഴിക്കോട്ടുണ്ട്. ഇഷ്ടംപോലെ ബ്യൂട്ടി സലൂണുകളും പാർലറുകളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ കോഴിക്കോട്ട് ഉയർന്നുകഴിഞ്ഞു. പത്തോ പതിനഞ്ചോ വർഷത്തെ ചരിത്രമേ ഈ കുതിച്ചുചാട്ടത്തിന് പറയാനുണ്ടാവൂ. മേക്കപ്പും മുഖാലങ്കാരവും ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായെന്നതിന്റെ തെളിവാണ് കഴിഞ്ഞ പത്തുകൊല്ലത്തിനിടെ കോഴിക്കോട്ടെ സൗന്ദര്യശാലകളുടെയും സൗന്ദര്യവർധകവസ്തുക്കളുടെയും വിപണിയിലുണ്ടായ കുതിച്ചുചാട്ടം കാണിക്കുന്നത്. നഗരപരിധിയിൽമാത്രം ചെറുതും വലുതുമായ മുന്നൂറിലധികം പാർലറുകളുണ്ടിന്ന്. ഉത്തരേന്ത്യക്കാരാണ് കോഴിക്കോട്ടെ ബ്യൂട്ടിപാർലറുകളിൽ ജോലിചെയ്യുന്നവരിൽ സിംഹഭാഗവുമെന്നത് എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്. ട്രെൻഡി ടീനേജേഴ്സ് ടീനേജേഴ്സ് ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നത് മുടിയിലാണെന്നാണ് കോഴിക്കോട്ടെ പ്രമുഖ ബ്യൂട്ടിസലൂൺ നടത്തിപ്പുകാരുടെ അഭിപ്രായം. ചുരുട്ടിയും നിവർത്തിയുമെടുത്ത മുടിയിഴകൾ പലരീതിയിൽ വെട്ടിയൊതുക്കുന്നതിലും നീട്ടിവളർത്തുന്നതിലുമൊതുങ്ങുന്നതല്ല കൗമാരക്കാരുടെ ഇഷ്ടങ്ങൾ. ഇന്റർനെറ്റിലും യൂട്യൂബിലും അരിച്ചുപെറുക്കി ലോകത്തെല്ലായിടത്തും പ്രചാരത്തിലുള്ള വിവിധ ഹെയർ സ്റ്റൈലുകളും സൗന്ദര്യപരിചരണരീതികളും കണ്ടുപിടിച്ചുകൊണ്ടുവന്ന് അതുള്ള പാർലറുകൾ കണ്ടുപിടിച്ചെത്തുന്നവരാണ് ആൺ-പെൺ വ്യത്യാസമില്ലാതെ ഇവർ. ടോപ് നോട്ട്സും മിഡിൽ പാർട്ടിഷനും ഹോളിവുഡ്സ് കേൾസുമൊക്കെയാണ് പെൺകുട്ടികളിൽ ആവശ്യക്കാരേറെയുള്ള പുത്തൻ ഹെയർസ്റ്റൈലുകൾ. പുരുഷന്മാരിൽ താടിയിലും മീശയിലുമാണ് പരീക്ഷണളേറെയും. ഒപ്പം ചർമസംരക്ഷണവും. ഹെയർ കളറിങ് തലമുടിയിൽ നിറംചൂടുന്നതാണ് പെൺകുട്ടികൾക്കിടയിലെ ഏറ്റവും പുതിയ ട്രെൻഡെന്ന് വേവ്സ് സലൂൺ ഉടമ അബ്ദുൾ നാസിർ പറയുന്നു. ചർമത്തിന്റെ നിറമനുസരിച്ചാണ് മുടിക്കുനൽകേണ്ട നിറവും തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറയുന്നു. പർപ്പിളിനോടും ചുവപ്പിനോടുമുള്ള അഭിനിവേശം ഒന്നുവേറെയാണ്. ഒപ്പം ഹൈലൈറ്റ്സ് രീതിയിൽ മുടിയിലെ ചിലഭാഗങ്ങളിൽമാത്രമായി പച്ച, നീല തുടങ്ങി ഫാൻസി നിറങ്ങൾ പിടിപ്പിക്കാനിഷ്ടപ്പെടുന്നവരുണ്ട്. കാപ്പിനിറത്തിനും (മോച) ചോക്ലേറ്റ് നിറത്തിനും കടുംചുവപ്പും കാപ്പിയും ഇടകലർന്ന ലിറ്റിൽ ബർഗണ്ടിക്കും ആവശ്യക്കാരേറെയുണ്ട്. ഓംബ്രെ, ബാലിഗേജ്, ബർഗണ്ടി ബാലിഗേജ്, റോസ് ഗോൾഡ് ബാലിഗേജ് എന്നിങ്ങനെ നാൽപ്പതിലധികം ഷെയ്ഡുകൾ ലഭ്യമാണിന്ന്. 1000 രൂപമുതലാണ് ഫീസ്. ഹെയർ ട്രീറ്റ്മെന്റുകൾ ഹെയർ സ്മൂതനിങ് ആയിരുന്നു കുറച്ചുകാലംമുന്പത്തെ ട്രെൻഡെങ്കിൽ സ്മൂതൺ ചെയ്യുന്നതിനൊപ്പം മുടിയുടെ സ്വാഭാവികത നിലനിർത്തി കൃത്രിമത്വം തോന്നാത്ത രീതിയിലുള്ള പരിചരണങ്ങൾകൂടി നൽകുന്നതാണ് പുതിയ ട്രീറ്റ്മെന്റുകളെന്ന് ഒലെ ബ്യൂട്ടി സലൂൺ ഡയറക്ടർ രാഹുൽ കൃഷ്ണ പറയുന്നു. ഇതിൽവരുന്നതാണ് കെരാട്ടിൻ ട്രീറ്റ്മെന്റും ഹെയർ ബൊട്ടോക്സും ക്യു.ഒ.ഡി. ട്രീറ്റ്മെന്റുമൊക്കെ. മുടിയിഴകൾക്ക് കേടുപാടുകൾ സംഭവിക്കാത്തരീതിയിലുള്ള പ്രത്യേക ട്രീറ്റ്മെന്റുകളാണിവയെന്ന് അദ്ദേഹം പറയുന്നു. ബ്രാൻഡഡ് പാർലറുകൾ കോഴിക്കോട്ട് ഒട്ടേറെ ബ്രാൻഡഡ് ബ്യൂട്ടിസ്ഥാപനങ്ങൾ വേരുറപ്പിച്ചുകഴിഞ്ഞു. ലാക്മീ, വേവ്സ്, ഒലേ, എലൻ, നാച്വറൽസ്, ടോണി ആൻഡ് ഗൈ, ബെറ്റെർ ഹാഫ് തുടങ്ങിയവയെല്ലാം ഇതിനകം ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയവരാണ്. പ്രചാരംനേടിയ ഉത്പന്നങ്ങൾ മേക്കപ്പ് ഇട്ടിട്ടില്ലെന്നുതോന്നിപ്പിക്കുന്ന സിമ്പിൾ ഫൗണ്ടേഷനുകളാണ് പുതിയ തലമുറയ്ക്കിഷ്ടം. മുഖത്തിൻറെ സ്വാഭാവികനിറത്തെ കൂടുതൽ ആകർഷണീയമാക്കാൻ ഓയിലി ഫൗണ്ടേഷൻ മുതൽ ബിബി ക്രീം, സിസി ക്രീം, ലിക്വിഡ് ഫൗണ്ടേഷൻ, ക്രീം ഫൗണ്ടേഷൻ, മൂസ് ഫൗണ്ടേഷൻ, കോംപാക്ട് ഫൗണ്ടേഷൻ എന്നിവവരെയുണ്ട്. ഫൗണ്ടേഷന് മറയ്ക്കാനാകാത്ത മുഖത്തെ കരുവാളിപ്പും പാടുകളും ഭംഗിയായി മറയ്ക്കുന്ന സ്റ്റിക്, ക്രീം, ലിക്വിഡ് രൂപങ്ങളിലുള്ള കൺസീലറുകൾ ലഭിക്കും. പലനിറത്തിലുള്ള ലിപ്സ്റ്റിക്കുകളും ലഭ്യമാണെങ്കിലും ലളിതമായി ഉപയോഗിക്കുന്നതാണ് പുതിയ ട്രെൻഡ്. കണ്ണുകളുടെ അലങ്കാരത്തിന് ചോക്കോ ലുക്ക് കിട്ടുന്ന കോപ്പർ ഷെയ്ഡ് ഐഷാഡോമുതൽ ഗോൾഡൻ ഐഷാഡോ, വൈറ്റ് ഷിമർ ഐഷാഡോ, സ്നോവൈറ്റ് ഷെയ്ഡ്, സിൽവർ ഐഷാഡോ തുടങ്ങിയവ ലഭ്യമാണ്. ആണുങ്ങളിലാണെങ്കിൽ താടിമിനുക്കുന്ന ഓയിലുകളും ജെല്ലുകളുമാണ് ഏറ്റവുംപുതിയ മുന്നേറ്റം നടത്തിയത്. ലോറിയൽ, മെട്രിക്സ് തുടങ്ങിയവയാണ് ബിയേർഡ് ഓയിലുകളിലെ പ്രധാന ബ്രാൻഡുകൾ. വിവാഹത്തിനൊരുങ്ങാൻ വധുമുതൽ മുത്തശ്ശിവരെ ബ്രൈഡൽ മേക്കപ്പ് സർവസാധാരണമായി. മുമ്പൊക്കെ വിവാഹത്തിന് വധുമാത്രമേ പാർലറുകളെ സമീപിച്ചിരുന്നുള്ളൂവെങ്കിൽ ഇന്ന് കല്യാണവീട്ടിലുള്ളവർ കുടുംബസമേതം പാർലറുകളെ സമീപിക്കുന്ന രീതിയാണ്. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളെ സാരിയുടുപ്പിക്കാൻവരെ ബ്യൂട്ടീഷ്യൻതന്നെ വരേണ്ട സ്ഥിതിയായി. shinilamathottathil814@gmail.com

from money rss http://bit.ly/381VVCM
via IFTTT

മുകേഷ് അംബാനി റിലയന്‍സിന്റെ എംഡി സ്ഥാനത്തുനിന്ന് മാറിയേക്കും

ന്യൂഡൽഹി: മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറും. കമ്പനികളുടെ ചെയർമാനും മാനേജിങ് ഡയറക്ടറും ഒരാൾ ആയിരിക്കരുതെന്ന് സെബി ഈയിടെ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഏപ്രിൽ ഒന്നുമുതൽ റിലയൻസിന്റെ എംഡി സ്ഥാനത്ത് പുതിയതായി നിയമനം നടന്നേക്കും. അങ്ങനെയെങ്കിൽ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അംബാനിയെകൂടാതെ മറ്റൊരാൾ എംഡിയാകുക. റിലയൻസ് എക്സിക്യുട്ടീവ് ഡയറക്ടർ നിഖിൽ മേസ്വാനി, കമ്പനിയുടെ ഉന്നത സ്ഥാനത്തുള്ള മനോജ് മോദി, നിഖിലിന്റെ സഹോദരൻ ഹിതാൽ, പിഎംഎസ് പ്രസാദ് എന്നിവരാണ് പരിഗണനയിലുള്ളവർ.

from money rss http://bit.ly/37XSr4n
via IFTTT

മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും അക്കൗണ്ടില്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

നിങ്ങൾ എസ്ബിഐയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമയാണോ? മൊബൈൽ നമ്പറോ, ഇ-മെയിൽ ഐഡിയോ മാറിയിട്ടുണ്ടോ? ബാങ്കിൽ ഉടനെതന്നെ ഇവരണ്ടും അപ്ഡേറ്റ് ചെയ്യണം. നിങ്ങളുടെ ഇടപാടുകൾ യഥാസമയം അറിയുന്നതിനും അതോടൊപ്പം അനധികൃത ഇടപാടുകൾ നടന്നാൽ ബാങ്കിന് അറിയിക്കാനും ഇത് സഹായിക്കും. ഒടിപി, പിൻ ആക്ടിവേഷൻ സന്ദേശങ്ങളും രജിസ്റ്റർചെയ്തിട്ടുള്ള മൊബൈൽ നമ്പറിലാണ് ലഭിക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ ഇതുവരെ ബാങ്കിൽ നൽകിയിട്ടില്ലെങ്കിൽ രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 10,000 രൂപയിൽകൂടുതൽ എടിഎമ്മിൽനിന്ന് പിൻവലിക്കാനും കഴിയില്ല. Have you changed your mobile number or email id? If yes, please update it in the bank records so you don't miss out on any of our important communication. pic.twitter.com/Qt8vKh0XXZ — State Bank of India (@TheOfficialSBI) January 8, 2020 അതുകൊണ്ടുതന്നെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉടനെ അപ്ഡേറ്റ് ചെയ്യാൻ എസ്ബിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. എങ്ങനെ അപ്ഡേറ്റ് ചെയ്യാം എസ്ബിഐ നെറ്റ്ബാങ്കിങ് അക്കൗണ്ട് ലോഗിൻ ചെയ്യുക മൈ അക്കൗണ്ട് ആന്റ് പ്രൊഫൈൽ-വിഭാഗത്തിലേക്ക് പോകുക. പ്രൊഫൈലിൽ-ക്ലിക്ക് ചെയ്യുക. പേഴ്സണൽ ഡീറ്റെയിൽസ്/ മൊബൈൽ-സെലക്ട് ചെയ്യുക. ക്വിക് കോൺടാക്ടിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് എഡിറ്റ് ഐക്കണിലും. പുതിയ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ചേർക്കുക. മുമ്പ് രജിസ്റ്റർ ചെയ്ത നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകുക. തുടർന്ന് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ ആപ്പുവഴി എസ്ബിഐ മൊബൈൽ ആപ്പ് ലോഗിൻ ചെയ്യുക. മെനുടാബിൽനിന്ന് മൈ പ്രൊഫൈൽ ക്ലിക്ക് ചെയ്യുക. എഡിറ്റ് ഐക്കണും. പുതിയ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകുക. സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അടുത്തുള്ള ശാഖവഴിയും മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും അപ്ഡേറ്റ് ചെയ്യാം. അതിന് അപേക്ഷയോടൊപ്പം നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖ നൽകേണ്ടിവരും.

from money rss http://bit.ly/2Ri4FhE
via IFTTT

പേ ടിഎം വിതരണം ചെയ്തത് 30 ലക്ഷം ഫാസ്ടാഗുകള്‍

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ് ബാങ്ക്. ഇതുവരെ 30 ലക്ഷം ഫാസ്ടാഗുകളാണ് വിതരണം ചെയ്തതെന്ന് പേടിഎം അറിയിച്ചു. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫാസ്ടാഗും അവതരിപ്പിക്കുന്നത്. അതിന്റെ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ് പേടിഎംഎന്ന് എംഡിയും സിഇഒയുമായ സതീഷ് ഗുപ്ത പറഞ്ഞു. മാർച്ചോടെ 50 ലക്ഷംപേർക്ക് ഫാസ്ടാഗ് നൽകുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം. പേടിഎം വാലറ്റിൽനിന്ന് നേരിട്ട് പണംനൽകുന്ന രീതിയിലാണ് ഫാസ്ടാഗ് ക്രമീകരിച്ചിട്ടുള്ളത്. ഫാസ്ടാഗ് വാലറ്റ് വേറെ ചാർജ് ചെയ്യേണ്ടതില്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും നൽകിയാൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽ സൗജന്യമായി പേടിഎം ഫാസ്ടാഗ് അയച്ചുനൽകും. നാഷണൽ ഹൈവേ അതോറിറ്റി അടുത്തകാലത്തായി കൊണ്ടുവന്ന ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. തിരക്കുള്ള പ്ലാസകളിൽ അതിവേഗം കടന്നുപോകാൻ ഇത് സാഹയകരമാണ്.

from money rss http://bit.ly/36MVImM
via IFTTT

Sunday, 12 January 2020

ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു: വാള്‍മാര്‍ട്ടിലെ നൂറുകണക്കിനുപേര്‍ക്ക് തൊഴില്‍പോകും

ഹോങ്കോങ്: രാജ്യത്തുനിന്ന് പിൻവങ്ങുന്നതിന്റെ ഭാഗമായി വാൾമാർട്ട് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നു. ഇന്ത്യയിലെ കമ്പനിയുടെ ആസ്ഥാനമായ ഗുരുഗ്രാമിലെ നൂറുകണക്കിന് ഉയർന്ന ഉദ്യോഗസ്ഥർക്കാണ് ജോലി നഷ്ടമാകുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോഴ്സിങ്, അഗ്രി-ബിസിനസ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാർ ഉൾപ്പടെയുള്ളവർ പുറത്താകും. മുംബൈയിലെ വലിയ ഗോഡൗൺ അടക്കമുള്ള ഓഫീസും അടക്കും. ഇന്ത്യയിലെത്തി പത്തുവർഷം പിന്നിട്ടിട്ടും കാര്യമായ വരുമാനം നേടാൻ കമ്പനിക്ക് കഴിയാത്തതാണ് ഈ തീരുമാനത്തിനുപിന്നിൽ. 2018ൽ കമ്പനി ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിരുന്നു. ഫ്ളിപ്കാർട്ടിനോട് ചേർന്ന് പ്രവർത്തിക്കാനാണ് വാൾമാർട്ടിന്റെ പുതിയതീരുമാനം. Walmart India cuts a third of its top executives

from money rss http://bit.ly/30f8pUY
via IFTTT

ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്സ് 250 പോയന്റിലേറെ നേട്ടത്തിൽ 41,868ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 12326ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 779 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 175 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. മികച്ച പാദഫലം പുറത്തുവിട്ടതിനെതുടർന്ന് ഇൻഫോസിസിന്റെ ഓഹരിവില മൂന്നുശതമാനം ഉയർന്നു. ഈയാഴ്ച ആവസനത്തോടെ പരിഗണിക്കാനിരിക്കുന്ന യുഎസ്-ചൈന വ്യാപാര ഉടമ്പടിയും യുഎസ് ജോബി റിപ്പോർട്ടും ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഏഷ്യൻ വിപണികളിൽ പലതും നഷ്ടത്തിലാണ്. വാൾസ്ട്രീറ്റ് നഷ്ടത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ജപ്പാന്റെ നിക്കിയ്ക്ക് ഇന്ന് അവധിയാണ്. സൺ ഫാർമ, കോൾ ഇന്ത്യ, സിപ്ല, വിപ്രോ, ഐടിസി, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty rise to record highs

from money rss http://bit.ly/30fectL
via IFTTT

Saturday, 11 January 2020

എസ്ബിഐയുടെ വിവിധ സേവനങ്ങള്‍ ഇനി 'എസ്ബിഐ ക്വിക്ക്' ആപ്പിലൂടെ

ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന എസ്ബിഐ ക്വിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. എസ്എംഎസ് അല്ലെങ്കിൽ മിസ്ഡ് കോൾ നൽകിയാൽ സേവനം ലഭിക്കും. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ടിലെ ബാലൻസ് തുക അറിയാം.മിനി സ്റ്റേറ്റ്മെന്റ്, ചെക്ക് ബുക്കിനുള്ള അപേക്ഷ, അവസാനത്തെ ആറുമാസത്തെ അക്കൗണ്ട് സ്റ്റേറ്റുമെന്റ്, ഭവന വായ്പ-വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശയുടെ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് എസ്ബിഐ ക്വിക്ക് ആപ്പ് വഴി അപേക്ഷിക്കാം. ഏതൊക്കെ ദിവസങ്ങളിലാണ് എസ്ബിഐയ്ക്ക് അവധിയുള്ളതെന്ന് വ്യക്തമാക്കുന്ന കലണ്ടറും ആപ്പിലുണ്ട്. എസ്ബിഐ ക്വിക്ക് ഒരു തവണ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഇന്റർനെറ്റിന്റെ ആവശ്യമില്ല. എസ്എംഎസ്, മിസ്കോൾ വഴി പ്രവർത്തിക്കും. ആപ്പ് ഉപയോഗിക്കാൻ കീ വേഡുകളോ മൊബൈൽ നമ്പറോ ഉപയോഗിക്കേണ്ടതുമില്ല. With the SBI Bank Holiday Calendar app easily accessible though the SBI Quick App, experience the ease of accessing a single app for your SBI needs! Download the latest version of the SBI Quick app from the Google Play Store or the Apple App Store. Visit: http://bit.ly/2tSDCkA pic.twitter.com/UDVXVz1CkE — State Bank of India (@TheOfficialSBI) January 6, 2020 രജിസ്റ്റർ ചെയ്യാൻ REG Account Number എന്ന് 09223488888 രജിസ്ട്രേഡ് മൊബൈൽ നമ്പറിൽനിന്ന് എസ്എംഎസ് അയയ്ക്കുക. വിജയകരമായി രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ആവിവരം ലഭിക്കും. തുടർന്ന് സേവനം ഉപയോഗിക്കാം. അക്കൗണ്ട് ബാലൻസ് അറിയാൻ BAL എന്ന് 09223766666 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക. അല്ലെങ്കിൽ മിസ് കോൾ ചെയ്യുക. മിനി സ്റ്റേറ്റ്മെന്റ് ലഭിക്കാൻ 09223866666 എന്ന നമ്പറിലേയ്ക്ക് മിസ് കോൾ ചെയ്യുക. അല്ലെങ്കിൽ, MSTMT എന്ന് എസ്എംഎസ് ചെയ്യുക. ചെക്ക് ബുക്കിനുള്ള അപേക്ഷ 09223588888 എന്ന നമ്പറിലേയ്ക്ക് CHQREQ എന്ന് എസ്എംഎസ് അയയ്ക്കുക. അപ്പോൾ ഉപഭോക്താവിന് തിരിച്ച് എസ്എംഎസ് ലഭിക്കും. അതിനുശേഷം CHQACC<space>Y<space>6-digit number received in SMS- എന്നിങ്ങനെയുള്ള ഫോർമാറ്റിൽ എസ്എംഎസ് അയയ്ക്കുക. പലിശ സർട്ടിഫിക്കറ്റ് ലഭിക്കാൻ HLI<space> <Account Number> <space> <code> എന്ന ഫോർമാറ്റിൽ 09223588888 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക. ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ എടിഎം കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എസ്എംഎസ് വഴി ബ്ലോക്ക് ചെയ്യാം. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽനിന്ന് അതിനായി BLOCK<space>XXXX ഫോർമാറ്റിൽ 567676ലേയ്ക്ക് എസ്എംഎസ് അയക്കാം. XXXX-എന്നത് നിങ്ങളുടെ കാർഡിലെ അവസാനത്തെ നാല് അക്കങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തിരിച്ച് സന്ദേശം ലഭിക്കും. അപേക്ഷയുടെ നമ്പർ, ബ്ലോക്ക് ചെയ്ത തിയതിയും സമയവും അതിലുണ്ടാകും. 1.സേവിങ്സ്, കറന്റ്, ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രഡിറ്റ് അക്കൗണ്ടുകൾക്ക് എസ്ബിഐ ക്വിക്ക് സേവനം ലഭിക്കും. 2.ഈ സേവനം ഉപയോഗിക്കാൻ ലോഗിൻഐഡി പാസ് വേഡ് എന്നിവയുടെ ആവശ്യമില്ല. മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാം. 3.എസ്ബിഐ ക്വിക്ക് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ല.

from money rss http://bit.ly/35OmpXb
via IFTTT

നിങ്ങളുടെ ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ഓണ്‍ലൈനില്‍ കാണാം

നിങ്ങൾ ട്രെയിനിൽ ഇടക്കിടെ യാത്ര ചെയ്യുന്നയാളാണോ? ബുക്കിങ് കൺഫേം ആയിട്ടുണ്ടോയെന്ന് ആശങ്കപ്പെടാറുണ്ടോ? ഇതാ അതിന് പരിഹാരവുമായി റെയിൽവെ. ഇനിമുതൽ റിസർവേഷൻ ചാർട്ടുകൾ ഓൺലൈനിൽ കാണാം. ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്ത ബെർത്തുകളെപറ്റിയുമുള്ള വിവരങ്ങൾ ഇതിലൂടെ അറിയാം. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയശേഷമാണ് ഈവിവരങ്ങൾ അറിയാൻ കഴിയുക. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ട്വിറ്ററിലൂടെ ഈവിവരം അറിയിച്ചത്. ചാർട്ട് തയ്യാറാക്കിയതിനുശേഷം ഒഴിവുള്ള ബെർത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് യാത്രക്കാർക്ക് ഉപകാരപ്രദമാകും. Hassle-Free Train Travel: Passengers can now access information on vacant, booked and partially booked train berths after preparation of the reservation chart, at the click of a button. To check, visit: http://bit.ly/380nEUB pic.twitter.com/W7KScvuzAz — Piyush Goyal (@PiyushGoyal) January 6, 2020 ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് ആദ്യത്തെ ചാർട്ട് പുറത്തുവിടും. രണ്ടാമത്തെ ചാർട്ട് 30 മിനുട്ടിനുമുമ്പും ഓൺലൈനിലൂടെ കാണാം. സീറ്റുമാറ്റത്തെപറ്റിയുള്ള വിവരങ്ങൾ രണ്ടാമത്തെ ചാർട്ടിലാകും ഉണ്ടാകുക. ഐആർസിടിസിയുടെ വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയുമാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുക. എങ്ങനെ അറിയാം ഐആർസിടിസി വെബ്സൈറ്റ് ലോഗിൻ ചെയ്യുക. അപ്പോൾ ചാർട്ട്/വേക്കേൻസി എന്ന ലിങ്ക് കാണാം. അവിടെ ക്ലിക്ക് ചെയ്താൽ നിങ്ങൾ പുതിയ പേജിലെത്തും. യാത്രാവിവരങ്ങൾ നൽകുക. ട്രെയിൻ നമ്പർ, യാത്ര തിയതി, ബോർഡിങ് സ്റ്റേഷൻ എന്നിവയാണ് നൽകേണ്ടത്. തുടർന്ന് ഗെറ്റ് ട്രെയിൻ ചാർട്ട് എന്നസ്ഥലത്ത് ക്ലിക്ക് ചെയ്യുക. അപ്പോൾ റിസർവേഷൻ ചാർട്ട് കാണാം. ക്ലാസ് അടിസ്ഥാനമാക്കിയുള്ളതും കോച്ച് അടിസ്ഥാനമാക്കിയുള്ളതുമായ ഒഴിവുള്ള ബെർത്തുകളുടെയും വിവരങ്ങളുണ്ടാകും. കോച്ച് നമ്പറിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ബെർത്തിന്റെ ലേ ഔട്ടും കാണാം.

from money rss http://bit.ly/36VtjuI
via IFTTT

യപ്പ് ടിവിയില്‍ ബിസിസിഐ ഹോം സീസണ്‍

ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ വീഡിയോ കണ്ടെന്റുകൾക്കായുള്ള ലോകത്തെ ലീഡിങ് ഒടിടി പ്ലാറ്റ് ഫോമായ യപ്പ് ടിവിയ്ക്ക് ബിസിസിഐയുടെ ഹോം സീസണിന്റെ ഡിജിറ്റൽ ബ്രോഡ്കാസ്റ്റിനുള്ള അവകാശം ലഭിച്ചു. ലോകത്തൊട്ടാകെയുള്ള യപ്പ് ടിവി വരിക്കാർക്ക് ബിസിസിഐയുടെ ഹോംസീസൺ കളികൾകാണാം. കോണ്ടിനന്റൽ യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങിളിലെല്ലാം യപ്പ് ടിവിക്ക് വരിക്കാരുണ്ട്. സാർക്ക് രാജ്യങ്ങളിലെ വരിക്കാർക്കും സ്പോർട്സ് ഇവന്റുകൾ ആസ്വദിക്കാം. ലോകത്തെതന്നെ ഏറ്റവും വലിയ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ടിവിയാണ് യപ്പ് ടിവി. 200ലധികം ടിവി ചാനലുകളും 2000ലധികം സിനിമകളും യപ്പ് ടിവി ഓൺ ഡിമാൻഡ് സർവീസിലൂടെ നൽകിവരുന്നു. കൂടുതൽ വിരവങ്ങൽക്ക്:http://bit.ly/308bSVq

from money rss http://bit.ly/2tS8uC8
via IFTTT

Friday, 10 January 2020

തൊഴിലില്ലായ്മയും ദാരിദ്ര്യവും; ദിവസവും പത്ത് ആത്മഹത്യ

ന്യൂഡൽഹി:തൊഴിലില്ലായ്മയും ദാരിദ്ര്യവുംമൂലം 2018-ൽ രാജ്യത്ത് ആത്മഹത്യചെയ്യാൻ നിർബന്ധിതരായത് ദിവസേന ശരാശരി പത്തുപേർ (ഒൻപതു പുരുഷന്മാരും ഒരു സ്ത്രീയും). ഇതിനുപുറമേ, മയക്കുമരുന്നിനും മദ്യത്തിനും അടിമയായ 20 പേരും ദിനംപ്രതി ആത്മഹത്യചെയ്തു. 2018-ൽ രാജ്യത്താകെ 1.34 ലക്ഷത്തോളം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2017-ലേതിൽ(1.3 ലക്ഷം)നിന്ന് 1.3 ശതമാനം അധികമാണിത്. തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ 14 ശതമാനം കൂടി കുടുംബപ്രശ്നങ്ങൾമൂലമുള്ള ആത്മഹത്യയാണ് ഏറ്റവുമധികം (30.4 ശതമാനം), 4.8 ശതമാനം വർധിച്ചു അസുഖംമൂലമുള്ള ആത്മഹത്യ രണ്ടാംസ്ഥാനത്ത്-18 ശതമാനം വൈവാഹിക പ്രശ്നങ്ങൾമൂലം-6.2 ശതമാനം മയക്കുമരുന്നിനും മദ്യത്തിനും അടിമയായി ആത്മഹത്യ ചെയ്തവർ-7193 (2017-ൽ 6705) തൊഴിലില്ലായ്മമൂലം-2741 (2017-ൽ 2404) ദാരിദ്ര്യംമൂലം-1202 (2017-ൽ 1198).

from money rss http://bit.ly/2TboIAD
via IFTTT

വീഡിയോ കെ.വൈ.സിക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ: ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ് (വി -സിപ്) ആർ.ബി.ഐ. അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു. ഇ - കെ.വൈ.സിയുടെ നിർവചനത്തിലും മാറ്റംവരുത്തി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും കെ.വൈ.സി.ക്കായി നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ വി - സിപ് നടത്താൻ കഴിയൂ. പുതിയ സംവിധാനം നടപ്പാകുന്നതോടെ സാമ്പത്തികസ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള കെ.വൈ.സി. നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. അതേസമയം, വി - സിപ് വഴി തുറക്കുന്ന അക്കൗണ്ടുകൾ കൃത്യമായ ഓഡിറ്റിങ്ങിനുശേഷമേ പ്രവർത്തിപ്പിക്കാനാകൂ. ഉപഭോക്താവ് രാജ്യത്തുണ്ടോ എന്ന് അറിയുന്നതിനായി വീഡിയോ എടുക്കുമ്പോൾ ജിയോടാഗിങ് നിർബന്ധമാക്കിയിട്ടുണ്ട്. ആധാർവഴിയായിരിക്കും ഇതിന്റെ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർവഴി വേണം വി - സിപ് നടപ്പാക്കാൻ. ആർ.ബി.ഐ. ഉത്തരവുപ്രകാരം ബാങ്കുകൾക്ക് ആധാർ അധിഷ്ഠിതമായി ഒ.ടി.പി. ഉപയോഗിച്ചും ഓഫ്ലൈൻ വെരിഫിക്കേഷൻ വഴിയും ബിസിനസ് കറൻസ്പോണ്ടന്റുമാരെ നിയോഗിച്ച് വി -സിപിന്റെ സഹായത്തോടെയും ഇ - കെ.വൈ.സി.യെടുക്കാം. എന്നാൽ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഫ്ലൈൻ വെരിഫിക്കേഷൻതന്നെ വേണ്ടിവരും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച യു.കെ. സിൻഹ സമിതിയാണ് വീഡിയോ കെ.വൈ.സി. സംബന്ധിച്ച് ശുപാർശ നൽകിയത്. നിലവിലുള്ള ഇ - കെ.വൈ.സി. സംവിധാനത്തിന് ഉപഭോക്താവ് സ്ഥലത്തുണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. കൂടുതൽ ഡേറ്റ കൈകാര്യംചെയ്യേണ്ടതുമുണ്ട്. ഇതിനു പരിഹാരമായി ഫോട്ടോയും രേഖകളും വീഡിയോ ചാറ്റ് വഴി ലഭ്യമാക്കി വീഡിയോ - കെ.വൈ.സി. നടപ്പാക്കാനായിരുന്നു ശുപാർശ. Content Highlights: RBI permits video-based KYC process for customers of finance firms

from money rss http://bit.ly/2Tc7wv1
via IFTTT

റീട്വീറ്റ് ചെയ്യൂ..ജപ്പാനിലെ ഈ കോടീശ്വരന്‍ നിങ്ങള്‍ക്ക് കോടികള്‍ നല്‍കും

ട്വിറ്റർ ഫോളോവേഴ്സിനായി ജപ്പാനിലെ ഫാഷൻ ടൈക്കൂൺ നൽകുന്നത് 9 മില്യൺ ഡോളർ. രൂപയിലാണെങ്കിൽ 63.85 കോടി രൂപ. ഫാഷൻ ഡിസൈനറും കലാകാരനുമായ യാസുകു മീസാവുവാണ് തന്റെ ട്വിറ്റർ ഫോളോവേഴ്സിനായി ഇത്രയും തുക സമ്മാനമായി നൽകുക. കൃത്യതയില്ലാതെ തിരഞ്ഞെടുക്കുന്ന ആയിരം പേർക്കാണ് ഇത്രയുംതുക നൽകുക. അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നവരും സമ്മാനം ലഭിക്കാൻ അർഹരാണ്. ഗൗരവമായ ഒരു സാമൂഹിക പരീക്ഷണമായാണ് അദ്ദേഹം തന്റെ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ഗവേഷണ-സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധയാകർഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകരെ കയ്യയച്ച് സഹായിക്കുന്ന ഇദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. തന്റെ ഫാഷൻ ബിസിനസായ സോസോ സോഫ്റ്റ് ബാങ്കിന് വിറ്റതിലൂടെ മീസാവു സ്വന്തമാക്കിയത് 900 ദശലക്ഷം ഡോറളാണ്.കഴിഞ്ഞ നവംബറിലായിരുന്നു ഡീൽ. സ്പേസ് എക്സിന്റെ ചന്ദ്രനിലേയ്ക്കുള്ള യാത്രാ പദ്ധതിയിൽ ആദ്യ സ്വകാര്യ യാത്രാ ടിക്കറ്റ് സ്വന്തമാക്കിയ വ്യക്തികൂടിയാണ് താരം. ഇലോൺ മക്സ് ആണ് അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പേസ് എക്സ് എന്ന സ്വകാര്യ സംരംഭത്തിന്റെ നായകൻ. പര്യവേഷണത്തിനുള്ള യാത്രയായാണ് 42 കാരനായ മീസാവു ചാന്ദ്രദൗത്യത്തെ കാണുന്നത്. ശില്പകലാ വിദഗ്ധർ, ഡിസൈനർമാർ തുടങ്ങി സർഗാത്മക കഴിവുള്ള വ്യക്തികളെയും അദ്ദേഹം കൂടെക്കൂട്ടുന്നുണ്ട്. യാത്രാനുഭവം അതിന്റെ തീവ്രതയിൽതന്നെ പകർത്തുകയാണ് ലക്ഷ്യം.

from money rss http://bit.ly/2Nbur5I
via IFTTT

സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ നിഫ്റ്റി 12,311.20 എന്ന പുതിയ ഉയരംകുറിക്കുകയും ചെയ്തു. ഒടുവിൽ സെൻസെക്സ് 147.37 പോയന്റ് ഉയർന്ന് 41599.72ലും നിഫ്റ്റി 40.60 പോയന്റ് നേട്ടത്തിൽ 12256.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, മാരുതി സുസുകി, ഇൻഫോസിസ്, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, റിയാൽറ്റി, വാഹനം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാർമ ഓഹരികൾ നേട്ടത്തിലായിരുന്നു.

from money rss http://bit.ly/35HNfzS
via IFTTT

സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. എൻസിഎൽഎടി വിധിക്കെതിരെ ഡിസംബർ 18നാണ് ടാറ്റ സൺസ് സുപ്രീം കോടതിയെ സമീപിച്ചത്. മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിയമിച്ചുകൊണ്ട് നവംബർ 19നാണ് ട്രൈബ്യൂണലിന്റെ വിധിവന്നത്. മിസ്ത്രിയെ 2016 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

from money rss http://bit.ly/2R1MjRD
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 29,520 രൂപയായി

കൊച്ചി: സ്വർണം പവന് രണ്ടു ദിവസംകൊണ്ട് താഴ്ന്നത് പവന് 880 രൂപ. 29,520 രൂപയാണ് വെള്ളിയാഴ്ച പവന്റെ വില. ഗ്രാമിനാകട്ടെ 3690 രൂപയും. ഇറാൻ-യുഎസ് സംഘർഷത്തെതുടർന്ന് ജനുവരി എട്ടിനാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 30,400ലെത്തിയത്. അടുത്തദിവസംതന്നെ രാവിലെ വില 29,840 രൂപയിലേയ്ക്ക് താഴ്ന്നു. അന്നുതന്നെ വൈകീട്ട് വില വീണ്ടും കുറഞ്ഞ് 29,680 രൂപയിലെത്തിയിരുന്നു. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പശ്ചിമേഷ്യയിലെ സംഘർഷത്തെതുടർന്നാണ് പിന്നീടുള്ള ദിവസങ്ങളിൽ വില കുതിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില 1,547 ഡോളറായി താഴുകയും ചെയ്തു.

from money rss http://bit.ly/2san3jJ
via IFTTT

ബജറ്റ് ദിനം ശനിയാഴ്ചയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ശനിയാഴ്ചയാണെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ ശനിയും ഞായറും ഓഹരി വിപണിക്ക് അവധിയാണ്. പ്രത്യേക ദിനംപ്രമാണിച്ചാണ് ഓഹരി വിപണി പ്രവർത്തിക്കുക. ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാമത്തെ ബജറ്റാണിത്. വ്യവസായികളും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നേരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ ബജറ്റുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റുകയാണ് ലക്ഷ്യം. വ്യക്തിഗത ആദായ നികുതിയിൽ ഇളവുനൽകുന്നതുൾപ്പടെയുള്ളകാര്യങ്ങൾ പരിഗണനയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഓഹരി നിക്ഷേപത്തിനുള്ള ദീർഘകാല മൂലധനനേട്ടനികുതിയിന്മേൽ ഇളവുനൽകുന്നകാര്യവും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. Stock exchanges to remain open on Budget day

from money rss http://bit.ly/2R6HpTB
via IFTTT

വൈ ഫൈ കോളിങ്: എയര്‍ടെല്ലിന് 10 ലക്ഷം ഉപഭോക്താക്കളായി

മുംബൈ: അടുത്തയിടെ അവതരിപ്പിച്ച വൈ ഫൈ കോളിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പത്തുലക്ഷം കടന്നതായി ഭാരതി എയർടെൽ. ഉപഭോക്താക്കൾക്ക് മികച്ച വോയ്സ് കോളിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കമ്പനി നടപ്പാക്കിയത്. പ്രത്യേകം ആപ്പോ, സിം കാർഡോ ആവശ്യമില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് കോൾ ചെയ്യാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ ഈ സൗകര്യം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും വൈ ഫൈ ഉപയോഗിച്ച് ഫോൺ വിളിക്കാൻ സംവിധാനത്തിലൂടെ കഴിയും. 16 സ്മാർട്ട് ഫോൺ ബ്രാൻഡുകളുടെ 100 ലേറെ മോഡലുകൾക്ക് ഈ സൗകര്യം നൽകാനാവും. പ്രധാന എതിരാളിയായ ജിയോ ഈ സേവനം നൽകി രണ്ടുദിവസത്തിനുള്ളിലാണ് എയർടെൽ വെള്ളിയാഴ്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ജനുവരി ഏഴിനാണ് പുതിയ സംവിധാനത്തിന് ജിയോ തുടക്കമിട്ടത്. 16ന് ഇന്ത്യയൊട്ടാകം നിലവിൽവരുമെന്നും കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ, തമിഴ്നാട്, കൊൽക്കത്ത, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സേവനം ആരംഭിച്ചതായി ഭാരതി എയർടെൽ ഡിസംബറിൽതന്നെ പ്രഖ്യാപിച്ചിരുന്നു. Airtel says WiFi calling feature crossed 1 million users

from money rss http://bit.ly/39YNbPw
via IFTTT

Thursday, 9 January 2020

പേസ്ട്രിയുടെ ലോകത്തേയ്ക്ക് പോകാം; മാസം 10,000 രൂപ നേടാം

സായാഹ്നങ്ങൾ മധുരതരമാക്കാനുള്ളതാണ് 'പേസ്ട്രി'. ഒരു ചായയുടെയോ അല്ലെങ്കിൽ ജ്യൂസിന്റെയോ കൂടെ പേസ്ട്രി നുകർന്നിരിക്കുന്നവർ ഏറെയുണ്ട്. പ്രായഭേദമെന്യേ ആരാധകരുണ്ട് പേസ്ട്രിക്ക്. കേക്കുകളുടെ പേസ്ട്രിക്കാണ് കൂടുതൽ ഡിമാൻഡ്. ഇഷ്ടമുള്ള ഫ്ളേവർ ഒന്നോ രണ്ടോ കുറഞ്ഞ വിലയിൽ വാങ്ങിക്കഴിക്കാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് പേസ്ട്രി തന്നെയാണ്. ഒരു മുഴുവൻ കേക്ക് വാങ്ങേണ്ടതായും വരുന്നില്ല. അതിനാൽ വിവിധ രുചികൾ പരീക്ഷിക്കാനും മടിയില്ല. ഒറ്റദിവസംതന്നെ ഒന്നിൽക്കൂടുതൽ ഫ്ളേവറുകൾ കഴിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്രീം, ഐസ് കേക്കുകളുടെ കടന്നുവരവോടെയാണ് നഗരത്തിൽ പേസ്ട്രിക്ക് ഡിമാൻഡ് കൂടിയത്. പേസ്ട്രികൾ പലതരം പേസ്ട്രി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓർമവരുന്നത് കേക്ക് പേസ്ട്രി ആണ്. എന്നാൽ, മാവ്, പഞ്ചസാര, പാൽ, വെണ്ണ, ഷോട്ടണിങ് (ബട്ടർ പോലെ വീടിന്റെ മുറിയിലുള്ള ഉൗഷ്മാവിൽ നിൽക്കുന്നവ), ബേക്കിങ് പൗഡർ, മുട്ട തുടങ്ങിയ ചേരുവകളിൽനിന്ന് ബേക്ക് ചെയ്ത് നിർമിക്കുന്നവയെല്ലാം 'പേസ്ട്രി' വിഭാഗത്തിലാണ് വരുന്നത്. വിദേശരാജ്യങ്ങളിലെല്ലാം വ്യത്യസ്തതരം പേസ്ട്രികൾ തന്നെ വിൽപ്പനയ്ക്കായുണ്ട്. കൊച്ചിയിലും ഇത്തരം പേസ്ട്രികൾ ഇടംപിടിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ഭൂരിഭാഗം പേരും കേക്കുകളാണ് പേസ്ട്രിയായി കാണുന്നത്. ഓർഡറുകൾ കൂടുന്നു ഷോപ്പിൽ വന്ന് കഴിക്കുന്നതുപോലെതന്നെ പേസ്ട്രി പാഴ്സലായി വാങ്ങുന്നവരുടെ എണ്ണത്തിലും രണ്ട് വർഷത്തോളമായി വർധനയുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി സൈറ്റുകൾ വഴിയും നേരിട്ടും ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് ഷോപ്പ് ഉടമകൾ പറയുന്നു. കൂടുതൽ മധുരം വേണ്ടവർക്ക്, അല്ലെങ്കിൽ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർക്കെല്ലാംതന്നെ വ്യത്യസ്ത രുചികളിൽ പേസ്ട്രി ലഭ്യമാണ്. മാസം 10,000രൂപ നേടാം പേസ്ട്രി നിർമിക്കാൻ വളരെ എളുപ്പമാണ്. വീട്ടമ്മമാർക്കാണ് ഇത്തരം മേഖലയിൽ കൂടുതൽ സാധ്യത. ഒഴിവുസമയങ്ങളിൽ പേസ്ട്രി തയ്യാറാക്കാൻ ശ്രമിച്ചുനോക്കാവുന്നതാണ്. സംഭവം വിജയിച്ചാൽ മാസം 10,000 രൂപയിലധികം വരുമാനം നേടാം. പേസ്ട്രി നിർമിക്കാനുള്ള എല്ലാവിധ സാധനങ്ങളും ഇപ്പോൾ കടകളിൽ ലഭ്യമാണ്. കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കായി പ്രത്യേകം ഷോപ്പുതന്നെ കൊച്ചിയിൽ ഉണ്ട്. ബജറ്റിന് അനുസരിച്ച് ബേക്കിങ് സാധനങ്ങൾ വാങ്ങാവുന്നതാണ്. ആദ്യംതന്നെ അരക്കിലോയിൽ പരീക്ഷണം ചെയ്യാവുന്നതാണ്. പിന്നീട് അളവ് കൂട്ടാം. ആദ്യമായി തയ്യാറെടുക്കുന്നവർക്ക് റെസിപ്പികൾക്കായി യുട്യൂബിൽ നിരവധി വീഡിയോകൾ ലഭ്യമാണ്. നിർമിക്കുന്നതിനു മുൻപ് ബേക്ക് ചെയ്യാനുള്ള സാധനങ്ങളും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ആദ്യമൊക്കെ കാര്യമായ വരുമാനം ലഭിക്കണമെന്നില്ല. എന്നാൽ, പിന്നീടങ്ങോട്ട് വരുമാനം കൂടുതൽ നേടാം. 'ആദ്യം ഒരു ഹോബിയായാണ് പേസ്ട്രി നിർമാണം തുടങ്ങിയത്. ഇപ്പോൾ ഏഴ് വർഷമായി ഈ മേഖലയിൽ. വീട്ടമ്മമാർക്ക് ഒഴിവുസമയം ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നതാണിത്'- ഷുഗർ ബോൾ എന്ന ഫെയ്സ്ബുക്ക് പേജ് വഴി വിപണനം നടത്തുന്ന കാൻഡിഡ ആഗ്ന റോഡ്രിക്സ് പറഞ്ഞു. മാസം 50,000 രൂപ വരെ നേടുന്നവർ ഈ മേഖലയിലുണ്ട്. കൂടാതെ ബേക്കിങ് ശീലമായാൽ കുറഞ്ഞസമയം കൊണ്ട് പേസ്ട്രി നിർമിക്കാനാകും. വിൽപ്പന എളുപ്പം ആദ്യമൊക്കെ വീടിനടുത്തോ ഫ്ലാറ്റിനടുത്തോ ഉള്ളവർക്ക് ഇത്തരം പേസ്ട്രികൾ നിർമിച്ചുനൽകുക. അവരുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം പതിയെ വാട്സ്ആപ്പ് വഴി വിൽപ്പന ആരംഭിക്കുക. അപ്പോഴേക്കും സംരംഭത്തിന് ചെറിയൊരു പേരും കണ്ടുപിടിക്കണം. പെട്ടെന്ന് ഓർത്തുവെയ്ക്കാൻ പറ്റുന്ന ചെറിയ പേരുകളാണ് ഉത്തമം. കൂടെ, ഫെയ്സ്ബുക്ക് പേജ് തുടങ്ങാം. അതുപോലെ ഇൻസ്റ്റഗ്രാം പേജും വേണം. ഓരോ വർക്കിന്റെയും മികച്ച ഫോട്ടോകൾ, വീഡിയോകൾ എന്നിവ പേജിലൂടെ അപ്ലോഡ് ചെയ്യണം. ഒറ്റനോട്ടത്തിൽ പേജ് എന്താണെന്ന് മനസ്സിലാകുന്ന രീതിയിലായിരിക്കണം പേജിന്റെ സജ്ജീകരണം. ഉപഭോക്താക്കളിൽ കൗതുകം ജനിപ്പിക്കുകയാണെങ്കിൽ പേജിന് ആരാധകർ കൂടും. സംരംഭ പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ കൃത്യമായ ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ (വാട്സ്ആപ്പ് ഉണ്ടെങ്കിൽ ഉത്തമം), ബാങ്ക് അക്കൗണ്ട് ഇവ ഉണ്ടായാൽ പേജുകൾ വഴി വിൽപ്പന തുടങ്ങാം. ഇതൊന്നുമല്ലെങ്കിൽ ഏതെങ്കിലും ബേക്കറികളുമായി സഹകരിച്ച് വിൽപ്പന നടത്താവുന്നതാണ്. മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും ഒരു പ്രത്യേകത നമ്മുടെ ഉത്പന്നത്തിനോ സംരംഭത്തിനോ ഉണ്ടെങ്കിൽ ഉപഭോക്താക്കൾ കൂടും.

from money rss http://bit.ly/2QILePX
via IFTTT

റെക്കോഡ് നേട്ടം: നിഫ്റ്റി ഇതാദ്യമായി 12,300 കടന്നു

മുംബൈ: ഓഹരി വിപണിയിൽ ഇന്നും ആഹ്ലാദത്തിന്റെ ദിനം. നിഫ്റ്റി ഇതാദ്യമായി 12,300 കടന്നു. സെൻസെക്സ് 295 പോയന്റ് ഉയർന്ന് 41748ലും നിഫ്റ്റി 86 പോയന്റ് നേട്ടത്തിൽ 12302ലുമാണ് വ്യാപാരം നടക്കുന്നത്. മൂന്നാം പാദഫലങ്ങൾ പുറത്തുവരാനിരിക്കെ ഇൻഫോസിസിന്റെ ഓഹരി 1.4ശതമാനം ഉയർന്നു. സെൻസെക്സ് ഓഹരികളിൽ എസ്ബിഐ, സൺ ഫാർമ, എൻടിപിസി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, മാരുതി, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ രണ്ടുശതമാനംവരെ നേട്ടത്തിലാണ്. യുഎസ്-ഇറാൻ സംഘർഷഭീതി അയഞ്ഞതോടെ യുഎസ് വിപണികൾ ഉൾപ്പടെയുള്ളവ മികച്ച നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ കമ്പനി, പവർഗ്രിഡ് കോർപ്, യുപിഎൽ, ബ്രിട്ടാനിയ, വിപ്രോ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലാണ്. രണ്ടാം ദിവസവും നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്. കഴിഞ്ഞദിവസം 635 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. Nifty hits 12,300 for the first time

from money rss http://bit.ly/2s9TvTl
via IFTTT

മികച്ച നേട്ടം: സെന്‍സെക്‌സ് 635 പോയന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്തു

മുംബൈ: ഇറാൻ-യുഎസ് സംഘർഷ ഭീതി അയഞ്ഞതോടെ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 634 പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റി 12200ന് മുകളിലെത്തി. സെൻസെക്സ് 1.55 ശതമാനം ഉയർന്ന് 41,452.35ലും നിഫ്റ്റി 190.05 പോയന്റ് നേട്ടത്തിൽ 12,215.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ആറുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. മിഡ് ക്യാപ് സൂചികയും മികച്ച നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ഓഹരികൾ നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. എംആൻഡ്എം, ഇൻഡസിന്റ് ബാങ്ക്, മാരുതി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റാൻ, എൽആൻടി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. സൺ ഫാർമ, എൻടിപിസി, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex up 635 pts

from money rss http://bit.ly/305CyWO
via IFTTT

ഹീറോ മോട്ടോര്‍കോര്‍പിന്റെ എട്ടാമത്തെ എഡിഷന്‍ 'എക്‌സ്ട്രാക്‌സ്' കൊച്ചിയില്‍

കൊച്ചി: ഹീറോ മോട്ടോർകോർപ് എട്ടാമത്തെ എഡിഷൻഎക്സ്ട്രാക്സ് സംഘടിപ്പിക്കുന്നു. എക്സ്പ്ലസ് 200- ഉപഭോക്താക്കൾക്ക് അനുഭവമാക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനുവരി 12ന് രാവിലെ എഴുമുതൽ മണക്കത്താഴം ഓഫ് നെൽസൺ മണ്ടേല റോഡിലെ വൂൾഫ് ട്രയൽസ് ഓഫ് റോഡ് ട്രാക്കിലാണ് ട്രയലിന് സൗകര്യമൊരുക്കിയിട്ടുള്ളത്. രജിസ്ട്രേഷന് ബന്ധപ്പെടുക: http://bit.ly/37Qvct2

from money rss http://bit.ly/2T7f1U3
via IFTTT

Wednesday, 8 January 2020

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി

കൊച്ചി: സ്വർണവില പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി. 3730 രൂപയാണ് ഗ്രാമിന്റെ വില. 30,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വൻതോതിൽ ഏറ്റക്കുറച്ചിലുണ്ട്. ജനുവരി ആറിന് പവന് ഒറ്റയടിക്ക് 520 രൂപ വർധിച്ച് 30,200 രൂപയായിരുന്നു. പിന്നീട് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപ വർധിച്ച് 30,400 നിലവാരത്തിലേയ്ക്ക് ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില 1,561 ഡോളറായി താഴ്ന്നു. ലാഭമെടുക്കാൻ വൻതോതിൽ സ്വർണം വിറ്റഴിച്ചതാണ് ആഗോളവിപണിയിൽ വിലയിടിയാനിടയാക്കിയത്. Gold fell by Rs 560 to Rs 29,840 per sovereign

from money rss http://bit.ly/2R3ISd8
via IFTTT

വളര്‍ച്ചാ നിരക്ക് ആറുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ച് ലോക ബാങ്ക്

ന്യൂഡൽഹി: മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് ആറ് ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി ലോക ബാങ്ക് താഴ്ത്തി. 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുത്തസാമ്പത്തിക വർഷം വളർച്ച 5.8 ശതമാനമായിരിക്കുമെന്നുമാണ് വേൾഡ് ബാങ്കിന്റെ അനുമാനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും വളർച്ചാ നിരക്ക് അഞ്ചുശതമാനമായി കുറയുമെന്ന് വിലയിരുത്തിയിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യംമുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചയായിരിക്കും ഈ വർഷത്തേതെന്നാണ് വിലയിരുത്തൽ. ഉത്പാദനമേഖലയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറഞ്ഞ സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാനകാരണം. നടപ്പ് സാമ്പത്തിക വർഷം ഉത്പാദനമേഖലയിൽ രണ്ടുശതമാനംമാത്രം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-19ൽ 6.9 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. World Bank pegs India's growth for FY20 at 5%

from money rss http://bit.ly/36BJGwF
via IFTTT

1600 രൂപയുടെ കാപ്പി വില്‍ക്കുന്ന കോഫി ഷോപ്പ്‌

ഒരു കപ്പ് കാപ്പിക്ക് 1,600 രൂപ! സംഭവം 'നിസ്സാരം' എന്നാണ് വയനാട്ടുകാരനായ നിർമൽ ജെയ്യും എറണാകുളത്തുകാരിയായ ഷീബ മണിശങ്കറും പറയുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ അവരുടെ 'കഫേ കോപ്പി ലുവാക്കി'ലെ പ്രധാന ആകർഷണമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ 'കോപ്പി ലുവാക്'. സാധാരണ കാപ്പികളിൽ ഉള്ള കയ്പ് കോപ്പി ലുവാക്കിൽ കുറവാണ്. കഫീനിന്റെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് കുടിച്ചാൽ മണിക്കൂറുകളോളം ഉന്മേഷം നിലനിൽക്കും. സ്വാദ് ഒരു മണിക്കൂർ വരെ വായിൽ തങ്ങിനിൽക്കുമെന്നാണ് പറയുന്നത്. കൂടാതെ, ധാരാളം ഔഷധഗുണമുണ്ട്. ഇതൊക്കെയാണ് കോപ്പി ലുവാക്കിനെ വിലയേറിയ കാപ്പിയാക്കുന്നത്. 'സിവെറ്റ്' എന്ന വെരുകിന്റെ വർഗത്തിൽപ്പെട്ട മരപ്പട്ടിയുടെ പ്രധാന ഭക്ഷണം കാപ്പിക്കുരുവാണ്. അതും ഏറ്റവും നല്ല കാപ്പിക്കുരുവാണ് സിവെറ്റ് കഴിക്കുക. ഇവയുടെ കാഷ്ഠത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന കാപ്പിക്കുരു സംസ്കരിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ 'സിവെറ്റ് കോഫി' എന്നും പറയുന്നു. ഏഴുതരം സംസ്കരണത്തിന് ശേഷമാണ് കോപ്പി ലുവാക് നിർമിക്കുന്നത്. ഇൻഡൊനീഷ്യയാണ് സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകർ. ഇൻഡൊനീഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കാപ്പിയാണ് കൊച്ചിയിൽ ഉപയോഗിക്കുന്നത്. 'കോപ്പി ലുവാക്' എന്ന പേരിൽ ഇന്ത്യയിൽ കാപ്പി വിൽക്കാൻ ലൈസൻസുള്ളത് നിർമലിനും ഷീബയ്ക്കും മാത്രമാണ്. രണ്ടുവർഷം മുമ്പ് കഫേ തുടങ്ങിയപ്പോൾ എന്തെങ്കിലും പ്രത്യേകത വേണമെന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോപ്പി ലുവാക് അവതരിപ്പിക്കുന്നതെന്ന് നിർമൽ പറഞ്ഞു. ആളുകൾ ഇപ്പോൾ വേറിട്ട അനുഭവത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി കുടിക്കുക എന്നത് ഒരനുഭവമാണ്. ആ അനുഭവം തേടി ആളുകൾ ഇൻഡൊനീഷ്യയിലേക്ക് പോകാറുണ്ട്. കൊച്ചിയിൽ, 'കൊച്ചിൻ കോഫി അഡിക്ട്സ്' എന്ന ഗ്രൂപ്പുതന്നെയുണ്ട്. അവർ കാപ്പികുടിക്കാനായി മാത്രം 36 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് നിർമൽ പറഞ്ഞു. വിലകൂടിയ കാപ്പി മാത്രമല്ല, 30 രൂപ മുതലുള്ള മറ്റു കാപ്പികളും കഫേയിൽ ലഭ്യമാണ്. കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ, കേരള വിഭവങ്ങളും ഇവിടെ ലഭിക്കും. വില കൂടുതലായിട്ടു സ്ഥിരം ഉപഭോക്താക്കൾ കോപ്പി ലുവാക്കിനുണ്ട്. അതിൽ ഐ.ടി. പ്രൊഫഷണൽസ്, ബിസിനസുകാർ, ഡോക്ടർമാർ തുടങ്ങിയവരാണ് ഉള്ളത്. കൊച്ചി സന്ദർശിക്കുന്നവർ കാപ്പികുടിക്കാനായി മാത്രം കോഫി ഷോപ്പ് തേടിവരാറുണ്ട്. മണിക്കൂറുകളോളം ഉത്തേജനം ലഭിക്കുന്നതുകൊണ്ട് രാത്രി ശസ്ത്രക്രിയ ഉള്ള ഡോക്ടർമാർ പതിവായി ഇവിടെവന്ന് കാപ്പികുടിക്കാറുണ്ടെന്നും നിർമൽ പറഞ്ഞു. ഇൻഡൊനീഷ്യയിൽ നിന്നുള്ള കാപ്പിപ്പരിപ്പാണ് ഇറക്കുമതി ചെയ്യുന്നത്. പൊടിയാക്കിയാൽ അവ പെട്ടെന്ന് നശിക്കുമെന്നതിനാലാണ് പരിപ്പായി ഇറക്കുമതി ചെയ്യുന്നത്. കാപ്പിയുടെ യഥാർത്ഥ സ്വാദ് കിട്ടാനായി യന്ത്രവത്കൃതത്തിന് പകരം 'ഹാൻഡ് ഗ്രൈൻഡർ' ഉപയോഗിച്ചാണ് ഇവ പൊടിക്കുന്നത്. ഒന്നര വർഷത്തിന് മുമ്പ് നേവൽ ബേസിലും ശാഖ തുറന്നു. ബെംഗളൂരുവിൽ ആറുമാസത്തിനുള്ളിൽ പുതിയ ശാഖ ആരംഭിക്കും. Coffee shop selling coffee worth Rs 1600

from money rss http://bit.ly/2T6s33T
via IFTTT

സെന്‍സെക്‌സില്‍ 452 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി വ്യാഴാഴ്ച 452.41 പോയന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 136.40 പോയന്റ് ഉയർന്ന് 12,161.80ലുമെത്തി. ബിഎസ്ഇയിലെ 662 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 85 ഓഹരികൾ നഷ്ടത്തിലുമാണ്. 24 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, വാഹനം, ലോഹം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, ഇൻഡസിന്റ് ബാങ്ക്, ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty opens above 12,150, Sensex up 452 pts

from money rss http://bit.ly/2T4lPSg
via IFTTT

ആക്‌സിസ് ബാങ്കില്‍നിന്ന് അടുത്തയിടെ രാജിവെച്ചത് 1,500 ജീവനക്കാര്‍

മുംബൈ: കുറച്ചുമാസങ്ങൾക്കിടെ ആക്സിസ് ബാങ്കിൽനിന്ന് രാജിവെച്ചത് 15,000 ജീവനക്കാർ. മധ്യനിര-ബ്രാഞ്ച് ലെവൽ എക്സിക്യുട്ടീവുകളാണ് രാജിവെച്ചവരിലേറെയും. ഉന്നത ഉദ്യോഗസ്ഥരും കമ്പനിവിട്ടവരിലുണ്ട്. അടുത്തകാലത്ത് ബാങ്ക് മുന്നോട്ടുവെച്ച വളർച്ചാ ലക്ഷ്യം പൂർത്തീകരിക്കാനാവാത്തതാണ് പലരെയും രാജിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 28,000 പേരെ പുതിയതായി നിയമിച്ചതായി ബാങ്ക് അറിയിച്ചു. അവസാന പാദത്തിൽ 4000 പേരെക്കൂടി ജോലിക്കെടുക്കാനും പദ്ധതിയുണ്ട്. രണ്ടുവർഷത്തിനുള്ളിൽ 30,000പേരെ അധികമായി നിയമിക്കുമെന്നും കമ്പനി പറയുന്നു. നിലവിൽ 72,000 ജീവിക്കാരാണ് ബാങ്കിലുള്ളത്. 15,000 employees resign as Axis Bank revamps strategy

from money rss http://bit.ly/2s0EJ18
via IFTTT

Tuesday, 7 January 2020

സ്വര്‍ണവില എക്കാലത്തെയും ഉയരത്തില്‍: പവന് 30,400 രൂപ

കൊച്ചി: സ്വർണവില വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. പവന് അതായത് എട്ടുഗ്രാം സ്വർണത്തിന് വില 30,400 രൂപയായി. ചൊവാഴ്ചയിലെ വിലയായ 29,880 രൂപയിൽനിന്ന് 520 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന്റെ വില 3735 രൂപയിൽനിന്ന് 3,800 രൂപയായും കൂടി. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ജനുവരി ആറിന് സ്വർണവില 520 രൂപ വർധിച്ച് 30,200 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപയാണ് വർധിച്ചത്. 2020ന്റെ ആദ്യ എട്ടുദിവസംകൊണ്ട് 1,400 രൂപയാണ് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന്റെ വില. ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനുപിന്നാലെ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധത്തിന് സാധ്യത ഉയർന്നതാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില രണ്ടുശതമാനം ഉയർന്ന് 1,600 ഡോളറായി ഉയർന്നു. ഇപ്പോഴത്തെ നിലയിൽ വിലവർധന തുടർന്നാൽ വൈകാതെ പവന്റെ വില 32,000 കടക്കുമെന്നാണ് വിലയിരുത്തൽ. സ്വർണ വിലയിലെ നാൾവഴികൾ തീയതി- നാഴികക്കല്ല് -പവൻവില 2005 ഒക്ടോബർ 10- 5,000- 5,040 2008 ഒക്ടോബർ 9 -10,000 -10,200 2010 നവംബർ 8- 15,000- 15,000 2011 ഓഗസ്റ്റ് 19- 20,000- 20,520 2019 ഫെബ്രുവരി 19 -25,000- 25,120 2019 ജൂലായ് 19- 26,000- 26,120 2019 ഓഗസ്റ്റ് 7- 27,000- 27,200 2019 ഓഗസ്റ്റ് 15- 28,000- 28,000 2019 സെപ്റ്റംബർ 4- 29,000- 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8-30,000 30,400 Gold races to fresh life-highs

from money rss http://bit.ly/2T2fwyt
via IFTTT

പാഠം 55: 45ാംവയസ്സില്‍ വിരമിക്കാം; ജീവിതം അടിച്ചുപൊളിക്കാം

15 വർഷമായി ഗൾഫിൽ ജോലിചെയ്യുന്ന പ്രകാശന് രണ്ടുവർഷത്തിനുള്ളിൽ നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാര്യമായൊന്നും സമ്പാദിച്ചിട്ടില്ല.രണ്ടുവർഷംകൊണ്ട് ഭാവി ജീവിതത്തിന് എങ്ങനെ സമ്പാദിക്കാൻ കഴിയുമെന്നാണ് ഇ-മെയിൽ വഴി അദ്ദേഹം ചോദിച്ചത്. ഗൾഫിലെ ജീവിതംകൊണ്ട് സമ്പാദിച്ച തുകയ്ക്ക് നാട്ടിൽ 20 സെന്റിൽ നല്ലൊരു വീടുവെച്ചു. കുട്ടികൾ ഒരാൾ എൻജിനിയറിങിനും മറ്റൊരാൾ പ്ലസ്ടുവിനും പഠിക്കുന്നു. അപ്പപ്പോൾ കിട്ടുന്ന പണം നിത്യജീവിതത്തിലെ ചെലവിനായി നീക്കിവെച്ച അദ്ദേഹത്തിന് നാട്ടിലെത്തിയാൽ എങ്ങനെ ജീവിക്കുമെന്നാണ് അറിയേണ്ടത്. വിദേശത്തു ജോലിചെയ്യുന്ന നിരവധിപേർ ഈ ചോദ്യം ചോദിക്കുന്നു. പലരും നാട്ടിലേയ്ക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴായിരിക്കും ഭാവിയിൽ എങ്ങനെ ജീവിക്കുമെന്ന്ചിന്തിക്കുന്നത്. ഇതാണോ ജീവിതം? രണ്ടുവർഷംകൊണ്ട് മുന്നിലുള്ള 30 വർഷത്തോളം കാലം ജീവിക്കുന്നതിനുള്ള പണമുണ്ടാക്കുകയെന്നത് അസാധ്യമാണ്. മാത്രമല്ല നിലവിൽ പലർക്കും പണം തികയുന്ന ജീവിത സാഹചര്യവുമല്ല മുന്നിലുള്ളത്. സംഭവിക്കുന്നതോ? കൂടുതൽകാലം വിദേശത്തുതന്നെ തുടരാൻ നിർബന്ധിതരാകും. കുടുംബവുംവിട്ട് പ്രായമേറെയാകുന്നതുവരെ അവിടെതന്നെ തങ്ങേണ്ടിയുംവരും. ഗൾഫിൽ ജോലിചെയ്യുന്നവർക്കുമാത്രമല്ല ഇത് ബാധകം. രാജ്യത്തെ മെട്രോ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലും വ്യത്യാസമില്ല. കടുത്ത ജോലി സാഹചര്യങ്ങളോട് ഏറ്റുമുട്ടി തളർന്നവശനായിട്ടായിരിക്കും ഓരോദിവസവും കൂടണയുന്നത്. 45ാം വയസ്സിൽ വിരമിച്ചാലോ? ജീവിതത്തിലെ നല്ലകാലംമുഴുവൻ പണിയെടുത്ത് തളർന്ന് 60 വയസ്സാകുമ്പോൾ വിരമിക്കുന്ന ശരാശരി മലയാളിയുടെ കഥ നാട്ടിൻപുറത്തല്ല നഗരങ്ങളിലും സുലഭമാണ്. എന്തുകൊണ്ട് മറിച്ചുചിന്തിച്ചുകൂടാ? മാറിയ ജീവിത സാഹചര്യങ്ങളും തൊഴിൽ നിയമങ്ങളും കണക്കിലെടുക്കുമ്പോൾ നല്ലകാലത്ത് വിരമിക്കാൻ എന്തുചെയ്യണമെന്നുനോക്കാം. source.colostate.edu സമ്പാദിക്കാം നേരത്തെ എത്രവയസ്സാകുമ്പോഴാണ് ഒരാൾക്ക് വരുമാനം ലഭിച്ചുതുടങ്ങുക. ഉന്നത പഠനത്തിനിടയിലും പണമുണ്ടാക്കുന്നവരുണ്ട്. അവരുടെകാര്യം അവിടെ നിൽക്കട്ടെ. പഠിച്ചിറങ്ങിയ ഉടനെ ജോലിയിൽ പ്രവേശിക്കുന്ന തലമുറയാണിത്. മില്ലേനിയൽസും(1981നും 1996നും ഇടയിൽ ജനിച്ചവർ) ജെൻ ഇസെഡു(1997നും 2012നും ഇടയിൽ ജനിച്ചവർ)കാരും 20-22 വയസ്സിൽ ജോലിക്കുകയറുന്നവരാണ്. പല പ്രമുഖ കമ്പനികളും തൊഴിലിന് അപേക്ഷിക്കാൻ നിശ്ചിയിച്ചിരിക്കുന്ന പ്രായപരിധി 25 വയസ്സാണ്. തീരുമാനിക്കുക വരുമാനം ലഭിച്ചുതുടങ്ങിയാൽ ഉടനെ തീരുമാനിക്കുക. എത്രാമത്തെ വയസ്സിൽ റിട്ടയർചെയ്യണം. പിന്നെ അത് വെല്ലുവിളിയായെടുക്കുക. സ്ഥിരം ജോലിയെന്ന കാഴ്ചപ്പാട് ഇല്ലാതാകുന്ന കാലത്ത് മികച്ചവരുമാനം ലഭിക്കുന്ന ജോലികളിലേയ്ക്ക് കൂടുമാറുന്നത് അപൂർവംകാര്യമൊന്നുമല്ലല്ലോ. നിങ്ങളുടെ തൊഴിൽപരമായ മികവ് ഓരോവർഷവും കൂടുതൽപ്രതിഫലം ലഭിക്കാൻ പ്രാപ്തമാക്കും. തൊഴിലിനൊപ്പം വരുമാനം വർധിപ്പിക്കാൻ മറ്റുമാർഗങ്ങളുംതേടാൻ ഇന്ന് ഏറെ അവസരങ്ങളുണ്ട്. 22-25 വയസ്സിൽ ജോലിനേടുന്ന ഒരാൾക്ക് 45 വയസ്സിൽ വിരമിക്കണമെങ്കിൽ 20 വർഷത്തിലേറെ കാലമുണ്ട്. ശമ്പളത്തിന്റെ 75 ശതമാനംവരെ നീക്കിവെയ്ക്കാൻ തുടക്കകാലത്ത് നിങ്ങൾക്ക് കഴിയും. അവിവാഹിതരായതിനാൽ സ്വന്തംജീവിതചെലവിനുള്ള തുക കണ്ടെത്തിയാൽ മതിയാകും. വീട്ടിലേയ്ക്കൊരു വിഹിതം നൽകുന്നവരായാൽപോലും 50 ശതമാനംവരെ തുകയെങ്കിലും നിങ്ങൾക്ക് നീക്കിവെയ്ക്കാനാകും. ജോലി കിട്ടിയ ഉടനെ വിലകൂടിയ ഐ ഫോണും വായ്പയെടുത്ത് കാറും സ്വന്തമാക്കാൻ ശ്രമിക്കാതിരിക്കുക. മിതവ്യയം ശീലമാക്കുക. ലഭിക്കുന്ന വരുമാനത്തിനനുസരിച്ചല്ല ജീവിതം ക്രമീകരിക്കേണ്ടതെന്ന് മനസിലാക്കുക. അങ്ങനെയെങ്കിൽനിങ്ങൾക്ക് തീർച്ചയായും 45 വയസ്സിൽ വിരമിക്കാം. പിൻകുറിപ്പ്: 45 വയസ്സിൽ വിരമിച്ച് അലസമായി ജീവിതം നയിക്കാനുള്ള കുറുക്കുവഴികളല്ല ഇവിടെ മുന്നോട്ടുവെയ്ക്കുന്നത്. വിരമിച്ചശേഷമുള്ള ജീവിതം ആസ്വദിക്കാനുള്ള അവസരമാക്കണം. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടാം. ധാരാളം യാത്രചെയ്യാം. അതുവരെ ആർജിച്ച തൊഴിൽ-ജീവിതാനുഭവങ്ങളിൽനിന്ന് സ്ഥിരമായി ജോലി ചെയ്യാതെതന്നെ നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ജോലി തിരക്കുകളുടെയും പ്രാരാബ്ദങ്ങളുടെയും ഒരുകാലഘട്ടത്തെ ഇതിലൂടെ നിങ്ങൾക്ക് അതിജീവിക്കാനാകും. feedbacks to: antonycdavis@gmail.com 25 വയസ്സുകാർക്കുമാത്രമല്ല 30ഉം 40ഉം വയസ്സുള്ളവർക്കും നേരത്തെ വിരമിക്കാൻ അവസരമുണ്ട്. എങ്ങനെയെന്നല്ലേ? തുടർന്നുള്ള പാഠങ്ങൾക്കായി കാത്തിരിക്കുക.

from money rss http://bit.ly/301I5h4
via IFTTT

കത്തിക്കയറി പെട്രോളിന്റെയും ഡീസലിന്റെയും വില

പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ലിറ്ററിന് അഞ്ചു രൂപയോളമായി കുറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 79.3 രൂപയും ഡീസലിന് 73.9 രൂപയുമായിരുന്നു. ഡീസലിന് ഒരുമാസത്തിനിടെ വില കുത്തനെ ഉയർന്നതാണ് പെട്രോളുമായുള്ള അന്തരം കുറച്ചത്.ബുധനാഴ്ചയിലെ നിരക്ക് പ്രകാരം കേരളത്തിൽ പെട്രോളിന് 10 പൈസ കുറഞ്ഞിട്ടുണ്ട്. ഡീസലിന്റെ വിലയിൽമാറ്റമില്ല. ഡിസംബർ ആറിന് ഡീസൽ ലിറ്ററിന് 70.75 രൂപയായിരുന്നു. അതാണ് ഒരു മാസത്തിനിടെ 73.40 ആയത്. ഒരു മാസത്തിൽ ലിറ്ററിന് 2.65 രൂപയാണ് ഉയർന്നത്. പെട്രോളിനും വില കൂടി. നവംബർ ആറിന് 75.92 ആയിരുന്നത് ഇപ്പോൾ 79.3 ആയി. രണ്ട് മാസത്തിൽ മൂന്നു രൂപയോളം ഡീസലിനും ഉയർന്നു. കീശ കീറുന്നത് ഇങ്ങനെ പെട്രോളിന് ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില-35.28 രൂപ കടത്തുകൂലി-0.32 കമ്പനികൾ പമ്പുകൾക്ക് നൽകുന്നവില(വാറ്റ് എക്സൈസ് തീരുവകൂടാതെ)-35.60 രൂപ എക്സൈസ് തീരുവ-19.98 രൂപ ഡീലർ കമ്മീഷൻ(ശരാശരി)-3.59 രൂപ സംസ്ഥാന വാറ്റ്(ഡീലർ കമ്മീഷൻ ഉൾപ്പടെ)-15.97 രൂപ മൊത്തം-75.14 രൂപ ഡീസലിന് അടിസ്ഥാനവില-39.32 കടത്തുകൂലി-0.29രൂപ കമ്പനികൾ പമ്പുകൾക്ക് നൽകുന്നവില-39.61രൂപ എക്സൈസ് തീരുവ-15.83 രൂപ ഡീലർ കമ്മീഷൻ-2.52 രൂപ വാറ്റ്-10.00 രൂപ മൊത്തം-67.96 *(ജനുവരി ഒന്നിലെ ഡൽഹിയിലെ വില ലിറ്ററിന്) വില ഉയരാൻ കാരണം ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. രൂപയുടെ മൂല്യത്തകർച്ചയും കാരണമാണ്. നിറയുന്ന ഖജനാവ് ജനങ്ങളുടെ കീശ കീറുമ്പോഴും സർക്കാർ ഖജനാവ് നിറയുകയാണ്. ക്രൂഡോയിൽ സെസ്, എക്സൈസ് തീരുവ, സേവന നികുതി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവ അടക്കം 2018-19 സാമ്പത്തിക വർഷം കേന്ദ്ര ഖജനാവിലേയ്ക്ക് ഇന്ധന നികുതിയായി ലഭിച്ചത് 2.96 ലക്ഷംകോടി രൂപയാണ്. പൊതുമേഖല എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവിഹിതവും കോർപ്പറേറ്റ് നികുതിയുമൊക്കെകൂടി 68,195 കോടി രൂപ ലഭിച്ചു. കേന്ദ്ര ഖജനാവിലേയ്ക്ക് ഒരു വർഷംകൊണ്ട് ലഭിച്ചത് 3.65 ലക്ഷം കോടി രൂപ. സംസ്ഥാനങ്ങളുടെ ഖജനാവിലേയ്ക്ക് ക്രൂഡ് ഓയിൽ, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഇനത്തിലും ലാഭവിഹിതമായും 2.30 ലക്ഷം കോടി രൂപ ലഭിച്ചു. അതായത് പെട്രോളിയം മേഖലയിൽനിന്നും കേന്ദ്ര-സംസ്ഥാന ഖജനാവിലേയ്ക്കായി 5.95 ലക്ഷം കോടിയാണ് എത്തിയത്.

from money rss http://bit.ly/39P9ur2
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 315 പോയന്റ് താഴ്ന്ന് 40553ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 11952 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. 24 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എസ്ബിഐ, വേദാന്ത, ഹിൻഡാൽകോ, എൽആൻഡ്ടി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികലാണ് പ്രധാനമായും നഷ്ടത്തിൽ. യെസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. Sensex falls 315 pts

from money rss http://bit.ly/2N76zQC
via IFTTT

സെന്‍സെക്‌സ് 193 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 193 പോയന്റ് നേട്ടത്തിൽ 40,869.47ലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 12,052.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.65 ശതമാനവും 0.99ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 926 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. റിയാൽറ്റി ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. നിഫ്റ്റി റിയാൽറ്റി സൂചിക രണ്ട് ശതമാനത്തോളം ഉയർന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 500ലേറെ പോയന്റ് ഉയർന്നിരുന്നു. തുടർന്നുണ്ടായ ലാഭമെടുപ്പാണ് നേട്ടംകുറച്ചത്. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, അൾട്രടെക് സിമെന്റ്, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഫോസിസ്, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഐഒസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex ends 193 points higher

from money rss http://bit.ly/2QOjhVC
via IFTTT

പശുക്കളെ സംരക്ഷിക്കാന്‍ ഐടി കമ്പനി ഉടമ നല്‍കിയത് ഒരു കോടി

ബെംഗളുരു: തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ സംരക്ഷിക്കാൻ ബെംഗളുരുവിലെ ഐടി കമ്പനി ഉടമ നൽകിയത് ഒരുകോടി രൂപ. തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീ വെങ്കിടേശ്വര ഗോസാംരക്ഷണ ട്രസ്റ്റിനാണ് പണം സംഭാവനയായി നൽകിയത്. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഉടമ അമർനാഥ് ചൗധരിയാണ് പണം ദേവസ്വത്തിന് കൈമാറിയത്. തിരുമല തിരുപ്പതി ദേവസ്ഥാനം അഡീഷണൽ എക്സിക്യുട്ടീവ് ഓഫീസർ എ.വി ധർമ്മറെഡ്ഡി ഐടി സ്ഥാപനമുടമ അമർനാഥ് ചൗധരിയിൽനിന്ന് ഡിമാൻഡ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങി.

from money rss http://bit.ly/2FpQ0uX
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയായി

കൊച്ചി: സ്വർണവില കൂടിയതുപോലെതന്നെ ഒരൊറ്റദിവസംകൊണ്ട് പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. 3735 രൂപയാണ് ഗ്രാമിന്. 3775 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ വില കുതിച്ചതാണ് കഴിഞ്ഞദിവസം റെക്കോഡ് വിലയിലെത്താനിടയാക്കിയത്. ആഗോള വിപണിയിൽ വിലയിടിഞ്ഞതിനെതുടർന്നാണ് ദേശീയ വിപണിയിലും കേരളത്തിലും സ്വർണത്തിന്റെ വില ചൊവാഴ്ച കുറഞ്ഞത്. രൂപയുടെ മൂല്യം വർധിച്ചതും ആഭ്യന്തര വിപണിയിൽ സ്വർണവില താഴ്ത്തി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 0.51 ശതമാനം(200 രൂപ)കുറഞ്ഞ് 40,265 രൂപയായി പത്ത് ഗ്രാം സ്വർണത്തിന്റെ വില. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി. കിലോഗ്രാം വെള്ളിയുടെ വില 0.6 ശതമാനം കുറഞ്ഞ് 47,266 രൂപയായി. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1,562.81 ഡോളറായാണ് കുറഞ്ഞത്. Gold price declined by Rs 320 for a sovereign

from money rss http://bit.ly/39M8WlF
via IFTTT

കുറയുന്ന ഉപഭോഗവളര്‍ച്ച സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും?

വലിപ്പവും വളർച്ചാ നിരക്കും പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ആകർഷകമായ ചില്ലറ വിപണികളിലൊന്നാണ് ഇന്ത്യ-പറഞ്ഞത് വാൾമാർട്ടിന്റെ പ്രസിഡന്റും സിഇഒയുമായ ഡൗമാക്മില്ലൻ. 2018 ൽ വാൽമാർട്ട് ഫ്ളിപ്പ് കാർട്ട് സ്വന്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവം. 1.3 ബില്യൺ ജനങ്ങളുമായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രതിവർഷ ജനസംഖ്യാ വർധന നിരക്ക് 1.1 ശതമാനമാണ്. 2024 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിത്തീരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ വലിപ്പവും വളരുന്ന മധ്യവർഗവും പരിഗണിക്കുമ്പോൾ ഇന്ത്യയിലെ ബിസിനസ് സാധ്യതകൾ അപാരമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ(ഡബ്ല്യൂ ഇ എഫ്)റിപ്പോർട്ടനുസരിച്ച് 2030 ഓടെ ചൈനയ്ക്കും അമേരിക്കക്കും പിന്നിലായി മൂന്നാമത്തെ വലിയ ഉപഭോഗവിപണി ആയിത്തീരും ഇന്ത്യ. 2030 ഓടെ രാജ്യത്ത് ഉപഭോക്താവ് ചിലവാക്കുന്നത് 6 ട്രില്യൺ ഡോളർ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ വളർച്ചയുടെ ചാലക ശക്തി എന്നും ഉപഭോഗമായിരുന്നു. ഇപ്പോൾ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ(ജിഡിപി)57 ശതമാനം ഉപഭോഗത്തിൽ നിന്നാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയിൽ ഉപഭോഗ ഡിമാന്റിന് വലിയ സ്വാധീനമുണ്ടെന്നാണ് ഇതു കാണിക്കുന്നത്. എങ്കിലും പത്തുവർഷത്തിൽ 7 ശതമാനമായി കണക്കാക്കപ്പെടുന്ന അന്തിമ സ്വകാര്യ ഉപഭോഗ ചിലവ് (പിഎഫ്സിഇ) 2020 സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും പാദങ്ങളിൽ പോയവർഷത്തെയപേക്ഷിച്ച് 3 ശതമാനവും 5 ശതമാനവുമായി താഴ്ന്നു. ഉപഭോഗ മാന്ദ്യം പിടികൂടുമ്പോൾ വിവിധ വിഭാഗങ്ങളിൽ ഉപഭോഗത്തിലുണ്ടായ കുറവ് വ്യത്യസ്ത സൂചികകൾ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. ഉപഭോഗ മാന്ദ്യം ഏറ്റവും മോശമായി ബാധിച്ചിട്ടുള്ളത്അതിവേഗ വിൽപനയുള്ള ഉൽപന്നങ്ങളുടെ മേഖലയേയും (എഫ്എംസിജി) വാഹന വിപണിയേയുമാണ്. ഉദാഹരണത്തിന് നീൽസെൻ റിപ്പോർട്ടനുസരിച്ച് എഫ്എംസിജി മേഖലയിലെ മൊത്ത വളർച്ചാനിരക്ക് 2019 സാമ്പത്തിക വർഷത്തെ 13.2 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷം 3.9 ശതമാനമായി കുറഞ്ഞു. പ്രധാന എഫ്എംസിജി കമ്പനികളുടെ വിൽപനയിലും ഈ മാന്ദ്യം പ്രതിഫലിക്കുകയുണ്ടായി. ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ വിൽപന വളർച്ചാ നിരക്ക് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ 6.6 ശതമാനത്തിലേക്കു നിപതിച്ചു. 2019 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ ഇത് 11 ശതമാനമായിരുന്നു. ഡാബറിന് ഇത് 2019 സാമ്പത്തികവർഷം ഒന്നാം പാദത്തിലെ 19 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 10 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 8 ശതമാനത്തിൽ നിന്നു 4 ശതമാനത്തിലേക്കും താഴ്ന്നു. മറ്റൊരു എഫ് എംസിജി ഭീമനായ ഐടിസിയുടെ വിൽപന വളർച്ചാനിരക്ക് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിലും ഇടിയുകയായിരുന്നു. 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദത്തിൽ മുൻവർഷത്തെ ഇതേ കാലയളവിലെ 9 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 15ൽ നിന്ന് 9 ലേക്കും കൂപ്പു കുത്തി. ഉത്സവ സീസണിനെത്തുടർന്ന് രാജ്യത്ത് ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തിയ കാർ വിൽപന നവംബറിൽ 10.83 ശതമാനം പ്രതികൂല വളർച്ചാ നിരക്കാണു കാണിച്ചത്. ഗ്രാമീണ ഉപഭോഗത്തിന്റെ അടയാളമായ സ്കൂട്ടർ, ട്രാക്ടർ വിൽപനകളിലും നവംബറിൽ പ്രതികൂല വളർച്ചയായിരുന്നു. സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ മാന്ദ്യം രേഖപ്പെടുത്തുന്ന മറ്റൊരു പ്രധാന സൂചകമാണ് ആണുങ്ങളുടെ അടിവസ്ത്ര വിലസൂചിക (മെൻസ് അണ്ടർവെയർ ഇൻഡക്സ്). അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ പറയുന്നതനുസരിച്ച പുരുഷൻമാരുടെ അടിവസ്ത്ര വിൽപന കുറയുന്നത് സമ്പദ്ഘടനയുടെ ക്ഷീണമാണു കാണിക്കുന്നതെന്നാണ്. അവശ്യ വസ്തു എന്ന നിലയിലുള്ള അടിവസ്ത്രത്തിന്റെ വിൽപന ഉറച്ച നിലയിലാണെങ്കിൽ അത് സാമ്പത്തിക ഭദ്രതയുടെ അടയാളമായിത്തീരുന്നു. ഇന്ത്യയിലെ മൂന്നു പ്രധാന കമ്പനികളുടെ വിൽപന വളർച്ചാനിരക്ക് അടയാളപ്പെടുത്തുന്ന ഗ്രാഫാണ് ചുവടെ: വിഐപിയുടെ വസ്ത്ര വിൽപന കഴിഞ്ഞ 6 പാദങ്ങളിലായി കുറഞ്ഞുകൊണ്ടിരിക്കുന്നത് ഇവിടെ കാണാം. മറ്റു രണ്ടു കമ്പനികൾ കയറ്റിറക്കങ്ങളുടെ പ്രവണതയാണ് കാണിക്കുന്നത്. പേജ് ഇൻഡസ്ട്രീസ് വിൽപന വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷത്തെ രണ്ടം പാദത്തിലെ 10 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷം ഇതേ കാലയളവിൽ 12 ശതമാനമായി ഉയർന്നു. എന്നാൽ ഡോളർ ഇൻഡസ്ട്രീസ് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ യഥാക്രമം -4 ശതമാനം, 0.19 ശതമാനം വളർച്ചാ നിരക്കുമായി ബദ്ധപ്പെടുകയാണ്. കാരണം അല്ലെങ്കിൽ ഫലം ഉപഭോഗ മാന്ദ്യം കാരണമോ ഫലമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വരുമാനത്തിലെ ഉപേക്ഷിക്കാവുന്ന ഭാഗവുമായാണ് ഉപഭോഗത്തിനു ബന്ധം. കൂടിയ ശമ്പളം കൂടിയ വരുമാനത്തിനും അതുവഴി കൂടിയ ഉപഭോഗ ചിലവിനും വഴിവെക്കും. എന്നാൽ നഗര, ഗ്രാമീണ മേഖലകളിലെ ശമ്പളവർധന കുറയുന്നതായാണു കാണുന്നത്. ഗ്രാമീണ ശമ്പള വളർച്ചാ നിരക്ക് 2014 സാമ്പത്തിക വർഷത്തെ 27.7 ശതമാനത്തിൽ നിന്ന് 2019 സാമ്പത്തിക വർഷത്തിൽ വെറും 5 ശതമാനത്തിൽ താഴെയായി കുറയുകയാണുണ്ടായത്. 2019 സാമ്പത്തിക വർഷം കോർപറേറ്റ് ശമ്പള നിരക്കിലും ഒറ്റ സംഖ്യയിലാണ് വളർച്ച രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് കാർഷിക, കാർഷികേതര തൊഴിലാളികളുടെ ശമ്പള വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷം 4 ശതമാനത്തിൽ ഒതുങ്ങുകയായിരുന്നു. വൻ തൊഴിൽ ദതാവായ കാർഷിക മേഖലയുടെ പ്രകടനമാണ് രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയുടെ ആരോഗ്യം നിർണയിക്കുന്നത്. 2019 സാമ്പത്തിക വർഷം മൂന്നാം പാദം മുതൽ കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും വളർച്ച താഴോട്ടായി. 0.70 ശതമാനമായി അനുഭവപ്പെട്ട ഭക്ഷ്യ രംഗത്തെ വിലക്കുറവ് ഗ്രാമീണ വരുമാന വളർച്ചയെ പ്രതികൂലമായി ബാധിച്ചു. 2014-19 കാലയളവിൽ വ്യവസായ ഉൽപാദനം 4 ശതമാനത്തിൽ താഴെയായത് ഗ്രാമ, നഗര വ്യത്യാസമില്ലാതെ വരുമാനത്തേയും തൊഴിൽ സാദ്ധ്യതയേയും ബാധിച്ചു. ഇതോടൊപ്പം രാജ്യത്ത് അനുഭവപ്പെട്ട പണ ക്ഷാമവും സാമ്പത്തിക രംഗത്തെ ഉപഭോഗ ഡിമാന്റ് കുറയാനിടയാക്കി. ഇക്കാര്യങ്ങളെല്ലാം സാമ്പത്തിക രംഗത്ത് ഡോമിനോ പ്രഭാവത്തിനിടയാക്കിയെന്നു മാത്രമല്ലവരുമാനക്കുറവ്, ഉപഭോഗക്കുറവ്, ഉൽപാദനക്കുറവ്, തൊഴിൽ കുറവ് എന്നിവയെല്ലാം ചേർന്ന വിഷമവൃത്തത്തിലേക്കു കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. ഈ വിഷമ വൃത്തത്തിൽ നിന്നു പുറത്തുകടന്ന് സമ്പദ് ഘടനയെ എങ്ങനെയാണ് ഉയർത്തിക്കൊണ്ടുവരേണ്ടത് എന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഇക്കണോമിസ്റ്റാണ് ലേഖിക)

from money rss http://bit.ly/2tAcK91
via IFTTT

Monday, 6 January 2020

ഇ.പി.എഫ്. പലിശനിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

ന്യൂഡൽഹി:നടപ്പു സാമ്പത്തികവർഷം പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ കുറച്ചേക്കും. നിലവിൽ 8.65 ശതമാനമാണ് ഇ.പി.എഫ്. പലിശനിരക്ക്. അത് 0.25 ശതമാനംവരെ കുറയ്ക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ പലിശ 8.35 ശതമാനമോ 8.40 ശതമാനമോ ആയി നിജപ്പെടുത്തും. തീരുമാനം ഈ മാസമൊടുവിലുണ്ടാകും. സാമ്പത്തികമാന്ദ്യവും ഓഹരിവിപണിയിലുണ്ടായ ഇടിവുംകാരണം 2018-19 ലേതുപോലെ ഇക്കൊല്ലം 8.65 ശതമാനം പലിശ നൽകാനാവില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. പലിശനിരക്കിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക ധനമന്ത്രാലയമാണെങ്കിലും പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് യോഗം അതുസംബന്ധിച്ച നിർദേശം സമർപ്പിക്കേണ്ടതുണ്ട്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന വർഷമാണെങ്കിലും 8.65 ശതമാനംതന്നെ ഇക്കുറിയും നൽകാൻ തങ്ങൾ സമ്മർദം ചെലുത്തുമെന്ന് സി.ബി.ടി. (സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്) അംഗം പറഞ്ഞു. സി.ബി.ടി. യോഗം ഉടനെ ചേരുന്നുണ്ട്. കഴിഞ്ഞകൊല്ലം 8.65 ശതമാനം പലിശ നൽകാൻ സി.ബി.ടിയും തുടർന്ന്്് തൊഴിൽമന്ത്രാലയവും നൽകിയ ശുപാർശ ഏഴുമാസം കഴിഞ്ഞാണ് ധനമന്ത്രാലയം അംഗീകരിച്ചത്. EPF Interest rates may be reduced

from money rss http://bit.ly/2QwGoVL
via IFTTT

വിപണി കുതിച്ചു: സെന്‍സെക്‌സിലെ നേട്ടം 521 പോയന്റ്

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 521 പോയന്റ് നേട്ടത്തിൽ 41198ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 12144ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 179 ഓഹരികൾ നഷ്ടത്തിലുമാണ്. സെൻസെക്സ് 30 ഓഹരികളിൽ ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ 1.5 ശതമാനം മുതൽ 2.5 ശതമാനംവരെ നേട്ടത്തിലാണ്. ഐടി ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി രാജ്യത്തെ സൂചികകൾ കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അസംസ്കൃത എണ്ണവിലയും സ്വർണവിലയും കുതിച്ചു. Sensex up 521 pts, Nifty near 12,150

from money rss http://bit.ly/2SZuyFq
via IFTTT

പണം എങ്ങനെ ഉപയോഗിക്കണം?

ജീവിതകാലം മുഴുവൻ കേസും കോടതിയുമായി നടന്ന ഒരു മനുഷ്യനെ എനിക്ക് പരിചയമുണ്ട്. തന്റെ അധീനതയിലുണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി നഷ്ടപ്പെടാതിരിക്കാൻ അമ്പതിലധികം സെന്റ് വിറ്റ് അദ്ദേഹം കേസ് നടത്തി. കേവലം ദുരഭിമാനമെന്നുപറഞ്ഞ് അതിനെ തള്ളിക്കളയാനാവില്ല. ആ ഭൂമിയോട് ഉണ്ടായിരുന്ന വൈകാരികമായ ബന്ധംമൂലം ഉത്സാഹം എതിർദിശയിലായിരുന്നു. ആ നാളുകളിൽ പലരും അദ്ദേഹത്തെ കേസിൽനിന്ന് മാറാൻ ഉപദേശിക്കുകയുണ്ടായി. അവസാനം പരാജയപ്പെട്ട് ദരിദ്രനായി മരിച്ചു. ഇത്തരത്തിലല്ലെങ്കിലും സമാനമായ അർഥത്തിൽ പണവും മറ്റു ധനാഗമ മാർഗങ്ങളും ഉപയോഗിക്കുന്നവരുണ്ട്. പണം അമൂല്യമായ ഒരു പദാർഥമാണ്. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. അതിനെ ഉപഭോഗം അഥവാ ചെലവ് എന്ന് വിളിക്കുന്നു. ചെലവാക്കുന്ന രീതിയെ 'പ്രേരിതച്ചെലവ്' എന്നും 'സ്വാഭാവികച്ചെലവ്'എന്നും രണ്ടായി പൊതുവേ വിഭജിക്കാറുണ്ട്. ബാഹ്യപ്രേരണയാൽ ചെലവാക്കുന്നതും ആന്തരികചേതനയാൽ ചെലവഴിക്കുന്നതും എന്നർഥത്തിലാണ് ഈ വിഭജനം. എപ്രകാരമാണ് ഓരോരുത്തരും പണം ചെലവാക്കുന്നതെന്നതുമായി ബന്ധപ്പെട്ട് രസകരമായ കാര്യങ്ങൾ കണ്ടെത്താനാവും. ഉദാഹരണത്തിന് ലോട്ടറി അടിച്ചവരിൽ പെട്ടെന്ന് പഴയതിലും മോശമായ സാമ്പത്തിക അവസ്ഥയിലേക്ക് മാറിയവരുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം ഓഫറുകളുടെ പിന്നാലെ പാഞ്ഞ് ആവശ്യമുള്ളതും ഇല്ലാത്തതുമായ വിഭവങ്ങൾകൊണ്ട് വീട് അലങ്കോലമാക്കുന്നവരുണ്ട്. പട്ടണത്തിൽ താമസിക്കുന്നവർക്ക് ഹോട്ടൽഭക്ഷണം പോലുള്ള വിഭവങ്ങളുടെ കൂടുതലായുള്ള ലഭ്യതമൂലം ചെലവ് ഏറാറുണ്ട്. ചിലരുടെ സാമീപ്യംമൂലം അപകർഷതാബോധം ഉണ്ടായി ആടയാഭരണങ്ങൾക്ക് ധാരാളമായി പണം ചെലവാക്കുന്നവരുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ ചെലവുരീതിയുമായി ബന്ധപ്പെട്ട വിവിധ സിദ്ധാന്തങ്ങളുണ്ട്. ഒന്നാമത്തേത് ഉപഭോഗത്തിന്റെ സ്ഥായിയായ വരുമാന സിദ്ധാന്തമാണ്. ഇതനുസരിച്ച് ഒരാളുടെ ചെലവ് അയാളുടെ ജീവിതചക്രത്തിലെ സ്ഥിരവരുമാനത്തിന്റെ അളവുമായി സ്ഥായിയായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തേത് ആപേക്ഷിക വരുമാന സിദ്ധാന്തമാണ്. മറ്റുള്ളവരുടെ ചെലവുമായി ബന്ധപ്പെട്ട് സ്വന്തം ചെലവുകൾ നിജപ്പെടുത്തുന്ന ഈ രീതിയെ 'പ്രകടന ഇഫക്ട്' അല്ലെങ്കിൽ അതിന്റെ ഉപജ്ഞാതാവായ ജെയിംസ് ഡ്യൂസെൻബറിയുടെ പേരുമായി ബന്ധപ്പെടുത്തി 'ഡ്യൂസെൻബറി ഇഫക്ട്' എന്ന് വിളിക്കുന്നു. മൂന്നാമതായി ജീവിതത്തെ മൊത്തത്തിൽ കണക്കിലെടുക്കുന്ന ലൈഫ് സൈക്കിൾ സിദ്ധാന്തമാണ്. ബാല്യ-യൗവന-വാർധക്യകാലത്തെ വരവുചെലവിനെ കോർത്തിണക്കുന്ന ഈ സിദ്ധാന്തമനുസരിച്ച് ഭാവിയിൽ പ്രതീക്ഷിക്കുന്ന വരുമാനമനുസരിച്ച് ഇന്നത്തെ ചെലവിനെ സമീപിക്കുന്നു. ഇതിൽത്തന്നെ മറ്റൊരു പ്രധാന കാര്യം ഒരാളുടെ വരുമാനം കുറയുമ്പോൾ ചെലവ് കുറയ്ക്കാനാവുന്നില്ല എന്നതാണ്. 'റാച്ചറ്റ് ഇഫക്ട്' എന്നറിയപ്പെടുന്ന ഈ സിദ്ധാന്തത്തിന്റെ പിടിയിലകപ്പെട്ടവർ തങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഉയർന്ന ജീവിതനിലവാരം പുലർത്താൻ ഇപ്പോൾ കഴിയുന്നില്ല എന്ന കാര്യം മറ്റുള്ളവർ അറിയരുതെന്ന് ആഗ്രഹിക്കുന്നു. അതിനാൽ അവർ സമ്പാദ്യം കുറച്ചുകൊണ്ട് ഉപഭോഗ നിലവാരം നിലനിർത്തുന്നു. ജെയിംസ് ഹാംബളിൻ അഭിപ്രായപ്പെടുന്നതനുസരിച്ച് അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നവർക്ക് യാത്രാച്ചെലവ് ഏറെയായിരിക്കും. ആഭരണം വാങ്ങുന്നതിനേക്കാൾ അവർ യാത്രാ ടിക്കറ്റ് എടുക്കാനായിരിക്കും ശ്രമിക്കുന്നത്. ഇപ്രകാരമുള്ള വ്യത്യസ്തമായ സമീപനങ്ങളെ പൊതുവായി ക്രോഡീകരിക്കാനായി സൗഹൃദങ്ങൾക്ക് പ്രാധാന്യമുള്ളവരിൽ ഭക്ഷണം, സത്കാരം എന്നിവയ്ക്ക് ചെലവേറുന്നു. സമൂഹത്തിൽ സുസ്സമ്മതരും സ്വീകാര്യരുമാവാൻ ആഗ്രഹിക്കുന്നവർ ദാനധർമ പ്രവൃത്തികളിൽ ഏർപ്പെടുന്നത് കാണാം. കുശാഗ്ര ബിസിനസ് ബുദ്ധിയുള്ളവർ നിക്ഷേപമേഖലയിൽ പണം ചെലവാക്കുന്നു. ഭൗതികചിന്തകളാൽ അസ്വസ്ഥമാവുന്നവരിൽ ആടയാഭരണങ്ങൾക്ക് പ്രാധാന്യം നൽകുന്നവരുണ്ട്. ബൗദ്ധികമനസ്സുള്ളവർ പുസ്തകശേഖരണത്തിനും ഗവേഷണത്തിനും പണം നിർലോഭം ചെലവഴിക്കുന്നു. യഥാർഥത്തിൽ ഇതിന്റെ എല്ലാത്തിന്റെയും ഒരു സന്തുലിതാവസ്ഥയാണ് ആവശ്യമായിരിക്കുന്നത്. അപ്പോൾ, അദ്ധ്വാനിക്കുന്നതിൽ സന്തോഷവും നിക്ഷേപിക്കുന്നതിൽ ജാഗ്രതയും സമ്പാദിക്കുന്നതിൽ താത്പര്യവും ചെലവാക്കുന്നതിൽ ആനന്ദവും നൽകുന്നതിൽ ചാരിതാർഥ്യവും ജീവിക്കുന്നതിൽ ഉത്സാഹവുമുണ്ടാവുന്നു.

from money rss http://bit.ly/39JQqKL
via IFTTT

കനത്ത ഇടിവ്: സെന്‍സെക്‌സ് 788 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പശ്ചിമേഷ്യയിലെ അസ്വസ്ഥത ഓഹരി സൂചികകളെ കനത്ത നഷ്ടത്തിലാക്കി. സെൻസെക്സ് 788 പോയന്റ്(1.90ശതമാനം)നഷ്ടത്തിൽ 40,676.63ലും നിഫ്റ്റി 234 പോയന്റ്(1.91ശതമാനം)താഴ്ന്ന് 11,993.05ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 2.31 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.96 ശതമാനവും നഷ്ടത്തിലായി. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു. ലോഹം(2.96 ശതമാനം), ധനകാര്യം(2.65 ശതമാനം), റിയാൽറ്റി(2.51 ശതമാനം) ബാങ്ക്(2.44 ശതമാനം) എന്നിങ്ങനെ നഷ്ടത്തിലായി. ടൈറ്റാൻ, പവർഗ്രിഡ്, വിപ്രോ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ടിസിഎസ്, എൻടിപിസി, കൊട്ടക് ബാങ്ക്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, സൺ ഫാർമ, ബജാജ് ഓട്ടോ, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex plunges 788 points

from money rss http://bit.ly/2sQuuNs
via IFTTT

ആദായ നികുതി ഫോമുകളില്‍ വിദേശ യാത്രയുടെ വിവരങ്ങള്‍ നല്‍കണം

ന്യൂഡൽഹി: ആദായ നികുതി ഫോമുകൾ ജനുവരിയിൽതന്നെ പ്രത്യക്ഷ നികുതി ബോർഡ് പുറത്തുവിട്ടു. സാധാരണ ഏപ്രിലിലാണ് ഓരോ വർഷവും പരിഷ്കരിച്ച ഫോമുകൾ പുറത്തുവിടാറുള്ളത്. ഐടിആർ-1, ഐടിആർ-4 എന്നീ ഫോമുകളാണ് പുറത്തുവിട്ടത്. പരിഷ്കരിച്ച ഫോമിൽ വിദേശ യാത്രയുടെയും പാസ്പോർട്ടിന്റെയും വിവരങ്ങൾ നൽകണം. വസ്തുവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തണം. ഭൂമിയിൽ കൂട്ടായ ഉടമസ്ഥതയാണുള്ളതെങ്കിൽ വ്യക്തികൾ ഐടിആർ-1, ഐടിആർ-4 എന്നിവ നൽകേണ്ടതില്ല. ഒരു കോടി രൂപയിലധികം ബാങ്കിൽ നിക്ഷേപമുണ്ടെങ്കിൽ ഐടിആർ-1 ഫോമല്ല നൽകേണ്ടത്. വിദേശ യാത്രയ്ക്ക് രണ്ടുലക്ഷം രൂപയിലധികം ചെലവഴിച്ചിട്ടുള്ളവരും വർഷം ഒരു ലക്ഷം രപ വൈദ്യുതി ബില്ലടച്ചിട്ടുള്ളവർക്കും ഐടിആർ-1 അല്ല ബാധകം. പാസ്പോർട്ട് ഉണ്ടെങ്കിൽ ഐടിആർ-4 ഫോമിൽ അതിന്റെ വിവരങ്ങൾ നൽകണം. രണ്ടു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിൽ ചെലവഴിച്ച തുകയുടെ ഉൾപ്പടെയുള്ള വിശദ വിവരങ്ങൾ നൽകേണ്ടിവരും.

from money rss http://bit.ly/2unnesS
via IFTTT

ട്രംപിന്റെ ഭീഷണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണിമൂലം രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് മുന്നു ലക്ഷം കോടി രൂപ. ഉച്ചകഴിഞ്ഞ് 2.30ലെ കണക്കുപ്രകാരം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 154 ലക്ഷം കോടി രൂപയാണ്. വെള്ളിയാഴ്ചയിലെ ക്ലോസിങ് മൂല്യം 157 ലക്ഷം കോടി രൂപയുമായിരുന്നു. നഷ്ടം മൂന്നു ലക്ഷം കോടി രൂപ. ട്രംപിന്റെ ഭീഷണിയിൽ അഞ്ചിൽ നാല് ഓഹരികളും നഷ്ടത്തിലായി. സ്മോൾ ക്യാപ് ഓഹരികളെയാണ് തകർച്ച പ്രധാനമായും ബാധിച്ചത്. ലോകത്താകെയുള്ള എണ്ണ ഉത്പാദനത്തിൽ 50 ശതമാനത്തിലേറെയും പശ്ചിമേഷ്യയിൽനിന്നാണ്. ഒപെകിലെതന്നെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാഖ്. ഇറാന്റെ ജനറൽ മേജറെ വധിച്ചതിനെതുടർന്ന് ലോകമാകെ ആശങ്കയിലാണ്. ഈ ആശങ്കയാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 800 പോയന്റിലേറെ താഴെപ്പോയി. നിഫ്റ്റിയാകട്ടെ 12,000 നിലവാരത്തിനും. ആശങ്ക നിലനിൽക്കുന്നതിനാൽ ചെലവുചുരുക്കി കമ്മികുറയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. Investors lost 3 trillion under Trumps threat

from money rss http://bit.ly/36sAJ8T
via IFTTT

രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു. രാവിലെ വ്യാപാരം നടക്കുമ്പോൾ 28 പൈസ താഴ്ന്ന് 72.08ലെത്തിയിരുന്നു. അതായത് ഒരു ഡോളർ ലഭിക്കാൻ 72.08 രൂപ നൽകണമെന്ന് ചുരുക്കം. ഇറാൻ-യുസ് സംഘർഷ ആശങ്കയെതുടർന്ന് അസംസ്കൃത എണ്ണവില ഉയർന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇറക്കുമതിക്കാരെയും രൂപയുടെ മൂല്യമിടവ് കാര്യമായി ബാധിക്കും. സർക്കാരിന്റെ ധനക്കമ്മി കൂടാനും ഇടയാക്കും. അതേസമയം, ഐടി, ഫാർമ കമ്പനികൾക്ക് രൂപയുടെ മൂല്യമിടിവ് ഗുണകരമാകും.

from money rss http://bit.ly/39IScf5
via IFTTT

കിടത്തി ചികിത്സ ആവശ്യമില്ലെങ്കിലും ആരോഗ്യ പരിരക്ഷ

മറ്റെല്ലാ ചെലവുകൾക്കുംപുറമെ ആരോഗ്യ സംരക്ഷണ ചെലവുകളും വർധിച്ചുവരുകയാണ്. ആരോഗ്യ സംരക്ഷണ മേഖലയിലെ പണപ്പെരുപ്പം 2018-19 ൽ ശരാശരി 7.14 ശതമാനമാണു വർധിച്ചത്. 2017-18 വർഷം 4.39 ശതമാനമായിരുന്ന സ്ഥാനത്താണിത്. ചികിത്സാചെലവുകൾ ഓരോവർഷവും 50 ശതമാനത്തിലേറെ വർധിച്ചുവരുന്നതായാണ് കാണുന്നത്. അതോടൊപ്പംതന്നെ 30-35 പ്രായ പരിധിയിലുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഏറി വരുന്നതും ആശങ്കാജനകമാണ്. കൃത്യമായ സാമ്പത്തിക സംരക്ഷണ പദ്ധതികളില്ലാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ കിടത്തിചികിൽസിക്കാത്ത സന്ദർഭങ്ങളിലും പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും വ്യാപകമാകുന്നുണ്ട്. ചെറുപ്രായത്തിൽതന്നെ കൃത്യമായ ആരോഗ്യ പരിരക്ഷാ പദ്ധതികൾ നേടുന്നതായിരിക്കും ഉത്തമം. അടുത്തിടെ ആരംഭിച്ചിട്ടുള്ള പല ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെതന്നെ നൽകുന്ന ഒപിഡി (ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) ചികിൽസകൾക്കും പ്രക്രിയകൾക്കും പരിരക്ഷ നൽകുന്ന വ്യവസ്ഥകളുണ്ട്. രോഗനിർണയത്തിനോ ചികിൽസയ്ക്കോ ആയി ഒരു വ്യക്തി ആശുപത്രിയിലോ ക്ലിനിക്കിലോ എത്തുന്നതും അവിടെ അഡ്മിറ്റ് ആകാതെ ഡോക്ടറുടെ ഉപദേശം തേടുന്നതുമെല്ലാമാണ് ഒപിഡി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആശുപത്രിയിൽ കിടത്തിയുള്ളതല്ലാത്ത ചികിൽസകളിൽ പരിരക്ഷ ലഭിക്കുവാൻ ഇത്തരത്തിൽ ഒപിഡി ചികിൽസകൾക്കും പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ സഹായിക്കും. ആർക്കെല്ലാമാണ് ഒപിഡി പരിരക്ഷ ആവശ്യമുള്ളത്? ആശുപത്രിയിൽ കിടത്തിയല്ലാതെയുള്ള ചികിൽസ ആവശ്യമുളള എല്ലാവർക്കും ഒപിഡി പരിരക്ഷയുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസികൾ ഗുണകരമാകും. വൈറൽ പനികൾ പോലുള്ള ചെറിയ രോഗങ്ങളുടെ ചികിൽസകൾക്കും പ്രമേഹം, ആർത്രൈറ്റീസ്, പുറംവേദന പോലുള്ള രോഗങ്ങളുടെ കാര്യത്തിലുമെല്ലാം ഇതു സഹായകമാകും. തുടർച്ചയായുള്ള രോഗങ്ങളുടെ ഫലമായി സ്ഥിരമായി ഡോക്ടറെ കാണേണ്ടി വരുമ്പോഴും ഒപിഡി പരിരക്ഷ ലഭിക്കും. സവിശേഷതകൾ ആശുപത്രിയിൽ കിടത്താതെയുള്ള ചികിൽസകൾക്കു വേണ്ടിവരുന്ന ചെലവുകൾ ക്ലെയിം ചെയ്യാൻ ഒപിഡി പരിരക്ഷ സഹായകമാകും. മരുന്നുകളുടെ ചെലവുകൾ, രോഗനിർണയം, ചെറിയ പ്രൊസീജിയറുകൾ തുടങ്ങിയവയെല്ലാം ഈ പോളിസി പ്രകാരം ക്ലെയിമിന് അർഹമാണ്. ഇതിനായി അടക്കുന്ന പ്രീമിയത്തിന് ആദായ നികുതി ആനുകൂല്യവും ലഭിക്കും. നെറ്റ് വർക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും മാത്രമേ ഒപിഡി ചികിൽസ സാദ്ധ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വലിയ കാത്തിരിപ്പില്ലാതെതന്നെ ഒരു വ്യക്തിക്ക് ഒപിഡി ക്ലെയിമുകൾ നൽകാനാവും. നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ പോളിസി എടുത്ത് 90 ദിവസത്തിനുള്ളിൽ ഒപിഡി ചെലവുകൾ ക്ലെയിം ചെയ്യാം. നിലവിലില്ലാത്ത അസുഖങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ ആദ്യദിവസംമുതൽ ക്ലെയിം ചെയ്യാനാവും. പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരേ വർഷത്തിൽതന്നെ വിവിധ ക്ലെയിമുകൾ നൽകാനും സാധിക്കും. എന്തെല്ലാം ഉൾപ്പെടും? ഒപിഡി ആനുകൂല്യങ്ങൾ വിവിധ രീതികളിൽ ലഭ്യമാണ്. കൺസൾട്ടേഷനും പരിശോധനകൾക്കും ആവശ്യമുള്ള ഫീസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റേ, സ്കാൻ, പതോളജി തുടങ്ങിയ രോഗനിർണയ പ്രക്രിയകൾക്കും ക്ലെയിം നൽകാം. പിഒപി പോലുള്ള ചെറിയ സർജിക്കൽ പ്രൊസീജിയറുകൾ, അപകടങ്ങൾക്കും മൃഗങ്ങളുടെ കടിയേറ്റുള്ള പരുക്കുകൾക്കും ശേഷമുള്ള ഡ്രസ്സിങ്, ഡോക്ടർ നടത്തുന്ന മറ്റ് പ്രക്രിയകൾ തുടങ്ങിയവയ്ക്കും പരിരക്ഷ ലഭിക്കും. പരിരക്ഷ ലഭിക്കാത്തവ ആശുപത്രിയിൽ പോകുമ്പോൾ നടത്തുന്ന എല്ലാ പ്രക്രിയകൾക്കും പരിരക്ഷ ലഭിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതു കൊണ്ടു തന്നെ ഏതെല്ലാം ഇനങ്ങളാണ് പരിരക്ഷയ്ക്ക് അർഹമായത് എന്ന് ഇൻഷൂറൻസ് സേവന ദാതാവിനോട് മുൻകൂട്ടി അന്വേഷിക്കുന്നത് ഉചിതമായിരിക്കും. കണ്ണടകൾ, കോൺടാക്ട് ലെൻസുകൾ, സൗന്ദര്യ വർധക പ്രക്രിയകൾ, വാക്കറുകൾ, ബ്ലഡ് പ്രഷർ നിരീക്ഷണ ഉപകരണങ്ങൾ, ഗ്ലൂക്കോ മീറ്ററുകൾ, തെർമോ മീറ്ററുകൾ, ഡയറ്റീഷ്യനുള്ള ചാർജ്, വിറ്റമിനുകൾ, സപ്ലിമെന്റുകൾ എന്നിവയ്ക്കുള്ള ചെലവ് തുടങ്ങിയവയെല്ലാം പരിരക്ഷ ലഭ്യമല്ലാത്ത ഇനങ്ങളിൽ പെടും. അടിസ്ഥാന പോളിസികളുടെ ആഡ് ഓൺ ആയാണ് സാധാരണ ഇൻഷൂറൻസ് സ്ഥാപനങ്ങൾ ഒപിഡി പരിരക്ഷ നൽകുന്നത്. ഇവയുടെ ആനുകൂല്യങ്ങൾ കൂടുതലായി ഉപയോഗിക്കുവാൻ സാധ്യതയുള്ളതിനാൽ ഇവ ഉയർന്ന നിരക്കിലാവും സാധാരണ ലഭ്യമാക്കുക. ഓരോ വ്യക്തിയും ഇവയുടെ ആവശ്യകതയും തങ്ങളുടെ സവിശേഷതകളും വിശകലനം ചെയ്യണം. പലപ്പോഴും ഇവ ചെലവേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാമെങ്കിലും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ ഇവ ഏറെ ഗുണകരമായിരിക്കും. (സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷൂറൻസിന്റെ മാനേജിങ് ഡയറക്ടറാണ് ലേകഖൻ)

from money rss http://bit.ly/36nQca5
via IFTTT

Sunday, 5 January 2020

യുഎസ്-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണവില പവന് 30,200 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയർന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വർണ വില പവന് 120 രൂപ ഉയർന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വർണവിലയിലുണ്ടായ വർധന 2,200 രൂപയാണ്. എംസിഎക്സ് ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 41,030 രൂപയിലേയ്ക്ക് വില ഉയർന്നു. 918 രൂപയുടെ വർധനവാണുണ്ടായത്. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1.5 ശതമാനം വർധിച്ച് 1,579.55 ഡോളറായി. Gold price has touched Rs 30,200 for a sovereign

from money rss http://bit.ly/2FkuOqi
via IFTTT

കുതിക്കുന്നത് ഓഹരിസൂചിക; മൊത്തം വിപണിയല്ല

'സമ്പദ്വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഓഹരി വിപണി ഉയരുന്നത് തനിക്ക് ഒരു സമസ്യയായിട്ടാണ് അനുഭവപ്പെടുന്നത്' എന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രസർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എൻ.എസ്.ഇ. സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സെന്ററിന്റെ ആദ്യത്തെ 'ബിഹേവിയറൽ ഇക്കണോമിക്സ് പ്രോജക്ട് ഈ സമസ്യയ്ക്ക് ഉത്തരം തേടുന്നതിനു വേണ്ടിയുള്ളതാകണമെന്നും അദ്ദേഹം നിർദേശിച്ചു. സാമ്പത്തിക വളർച്ച ആശങ്കാജനകമാം വിധം കുറഞ്ഞപ്പോഴാണ് ഓഹരി സൂചിക എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2013-ന് ശേഷം ആദ്യമായാണ് 5 ശതമാനത്തിന് താഴേക്ക് പോകുന്നത്. അതേസമയം, ഇന്ത്യൻ ഓഹരി വിപണി എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തി. 'സമ്പദ്വ്യവസ്ഥയുടെ ബാരോമീറ്ററാണ് ഓഹരിവിപണി' എന്ന, പൊതുവെ സ്വീകാര്യമായ സങ്കൽപ്പമാണ്. സമ്പദ്വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഓഹരി വിപണി ഉയരുന്നത് ഉത്തരമില്ലാത്ത സമസ്യയാണെന്ന് അരവിന്ദ് സുബ്രഹ്മണ്യനെ പോലുള്ളവർ പറയുന്നതിന് കാരണവും ഇതാണ്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓഹരി സൂചിക നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പ്രതിഫലനമാണോ...? ഓഹരി സൂചികകളായ സെൻസെക്സിന്റെയും നിഫ്റ്റിയുടെയും കുതിപ്പിനെയാണ് നാം വിപണിയുടെ കുതിപ്പായി കാണുന്നത്. എന്നാൽ, സെൻസെക്സോ നിഫ്റ്റിയോ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെയോ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ പല തട്ടിൽ നിൽക്കുന്ന വളരെ വിപുലമായ ഇന്ത്യൻ കമ്പനികളുടെയോ പരിച്ഛേദമാകുന്നില്ല. സെൻസെക്സിൽ 30 കമ്പനികളും നിഫ്റ്റിയിൽ 50 കമ്പനികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ കമ്പനികളുടെ ഓഹരിവിലയിലുണ്ടാകുന്ന വ്യതിയാനമാണ് സൂചികയിൽ പ്രതിഫലിക്കുന്നത്. സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇൻഫോസിസ്, ഐ.ടി.സി., കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ടി.സി.എസ്., എൽ ആൻഡ് ടി, ആക്സിസ് ബാങ്ക് എന്നീ പത്ത് കമ്പനികൾക്ക് മാത്രം 70.97 ശതമാനം 'വെയിറ്റേജ്' ഉണ്ട്. അതായത്, ഉയർന്ന വെയിറ്റേജുള്ള പത്തോ പതിനഞ്ചോ കമ്പനികളുടെ ഓഹരിവില ഗണ്യമായി ഉയർന്നാൽത്തന്നെ സൂചിക കുതിക്കും... ഇപ്പോൾ സംഭവിക്കുന്നതും അതാണ്. റിലയൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് സൂചികകളുടെ കുതിപ്പായി മാറിയത്. അതേസമയം, നിഫ്റ്റിയിലും സെൻസെക്സിലും ഉൾപ്പെട്ട പല കമ്പനികൾക്കും കുതിപ്പിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചിട്ടില്ല. നിഫ്റ്റി ഡിസംബറിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിലവാരത്തിന് തൊട്ടടുത്തായി ഇപ്പോഴും തുടരുമ്പോഴും നിഫ്റ്റിയിൽ ഉൾപ്പെട്ട പകുതിയോളം ഓഹരികൾ അവയുടെ എക്കാലത്തെയും ഉയർന്ന വിലയുടെ 25 ശതമാനം താഴെയായാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 13 ശതമാനം ഉയർച്ച രേഖപ്പെടുത്തിയപ്പോൾ, നിഫ്റ്റിക്ക് പുറത്തുള്ള ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ ബഹുഭൂരിഭാഗത്തിനും ഈ മുന്നേറ്റത്തിൽ പങ്കാളിത്തമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ എൻ.എസ്.ഇ. മിഡ്കാപ് 50 സൂചിക മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സൂചികാധിഷ്ഠിതമല്ലാത്ത മറ്റ് കമ്പനികളുടെ പ്രകടനം എങ്ങനെയായിരുന്നാലും അത് സെൻസെക്സിനെയോ നിഫ്റ്റിയെയോ ബാധിക്കുന്ന കാര്യമല്ല. സൂചികക്ക് പുറത്തുള്ള ഇടത്തരം, ചെറുകിട കമ്പനികൾ സാമ്പത്തിക വളർച്ച കുറയുന്നതിന്റെ ഇരകളായി മാറുമ്പോഴും അത് നിഫ്റ്റിയിലോ സെൻസെക്സിലോ പ്രതിഫലിക്കുന്നില്ല. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് ഓഹരി വിപണിക്ക് ഉത്തേജനം പകർന്ന ഘടകമാണ്. പക്ഷേ, ആ നടപടിയും സൂചികകളിൽ ഉയർന്ന വെയിറ്റേജുള്ള കമ്പനികൾക്കാണ് ഗുണകരമാകുന്നത്. അതിന്റെ ആനുകൂല്യം സ്വന്തമാക്കുന്ന കോർപ്പറേറ്റ് ഭീമന്മാർ നയിക്കുന്ന മുന്നേറ്റമാണ് വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ ബാരോമീറ്ററാണ് ഓഹരി വിപണി എന്ന സങ്കൽപ്പത്തിന് ഇന്ത്യൻ സാഹചര്യത്തിലെങ്കിലും വലിയ കഴമ്പൊന്നുമില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. മൊത്തം സമ്പദ്വ്യവസ്ഥയുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതിന് പകരം അത് സൂചികകളുടെ ബാസ്കറ്റിൽ ഉൾപ്പെട്ട പത്തോ പതിനഞ്ചോ കമ്പനികളുടെ പ്രകടനത്തെ മാത്രമാണ് രേഖപ്പെടുത്തുന്നത്. സൂചികാധിഷ്ഠിതമായ പ്രമുഖ കമ്പനികളിലെ നിക്ഷേപം ഗണ്യമായി ഉയർത്തുന്നതിലൂടെയാണ് 'മ്യൂച്വൽ ഫണ്ടു'കൾ ഈ മുന്നേറ്റം പ്രയോജപ്പെടുത്താൻ ശ്രമിക്കുന്നത്. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ മുൻനിരയിലുള്ള 50 കമ്പനികളിലാണ് ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 77 ശതമാനം നിക്ഷേപവും നടത്തിയിരിക്കുന്നത്. കുതിപ്പിന് പിന്നിൽ എസ്.ഐ.പി. ഓഹരി സൂചികയിലെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന ഘടകം വിപണിയിൽ ഇന്ത്യക്കാരുടെ നിക്ഷേപം ഗണ്യമായി ഉയർന്നതാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി.) വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിമാസം മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയ ശരാശരി നിക്ഷേപം 8,200 കോടി രൂപയാണ്. 2019 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസ കാലയളവിൽ 90,094 കോടി രൂപയാണ് എസ്.ഐ.പി. വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്. നവംബറിൽ 8,273 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപമാണുണ്ടായത്. ഉപഭോഗം കുറയ്ക്കുകയും നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശക്തമായത് എസ്.ഐ.പി.ക്ക് പ്രചാരമേറിയതിന് ഒരു പ്രധാന കാരണമാണ്. ഇതിന് പുറമെ 1,500 കോടിയോളം രൂപ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ.) ഓഹരി അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളി (ഇ.ടി.എഫ്.)ൽ നിക്ഷേപിക്കുന്നു. ഇങ്ങനെ ഓരോ മാസവും ഓഹരി വിപണിയിലെത്തുന്ന ഏകദേശം 10,000 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപം ഓഹരി വിപണി ഉയർന്ന നിലയിൽ തുടരുന്നതിന് ഒരു പ്രധാന കാരണമാണ്. ഇങ്ങനെയെത്തുന്ന നിക്ഷേപം പ്രധാനമായും സൂചികയിൽ ഉയർന്ന വെയിറ്റേജുള്ള വൻകിട ബ്ലൂചിപ് കമ്പനികളിലാണ് ഫണ്ട് മാനേജർമാർ നിക്ഷേപിക്കുന്നത്. അവയുടെ ഓഹരി വില റെക്കോഡുകൾ ഭേദിച്ച് ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നേരത്തെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഗണ്യമായി നിക്ഷേപം പിൻവലിച്ചാൽ ഇന്ത്യൻ വിപണി തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിവിശേഷം തീർത്തും വ്യത്യസ്തമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന അവസരങ്ങളിൽ വിപണിക്ക് പിന്തുണ നൽകുന്ന നിർണായക ശക്തിയായി മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ മാറിക്കഴിഞ്ഞു. ദീർഘകാല നിക്ഷേപത്തിന്റെ ഭാഗമായാണ് എസ്.ഐ.പി. വഴി ഓരോ മാസവും വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് സംഭവിക്കുന്നത് എന്നതിനാൽ, അത് പൊടുന്നനെ നിലയ്ക്കുന്നതല്ല. അതുകൊണ്ടുതന്നെ, വിപണി മുന്നോട്ടുപോകുന്നതിൽ ഈ നിക്ഷേപപ്രവാഹം ഒരു പ്രധാന ഘടകമായി തുടർന്നും പ്രവർത്തിക്കും. aravindkraghav@gmail.com

from money rss http://bit.ly/35pWx3t
via IFTTT

മധ്യേഷ്യയിലെ സംഘര്‍ഷം: സെന്‍സെക്‌സിലെ നഷ്ടം 418 പോയന്റ്

മുംബൈ: മധ്യേഷ്യയിലെ സംഘർഷാവസ്ഥ ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 418 പോയന്റ് നഷ്ടത്തിൽ 41050ലും നിഫ്റ്റി 128 പോയന്റ് താഴ്ന്ന് 12098ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 317 കമ്പനികൾ നേട്ടത്തിലും 1052 കമ്പനികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഐടി ഒഴികെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. ടൈറ്റൻ കമ്പനി, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. എസ്ബിഐ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, മാരുതി സുസുകി, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. Sensex down 450 pts on Middle East tensions

from money rss http://bit.ly/2Ne8zXF
via IFTTT