121

Powered By Blogger

Tuesday, 18 February 2020

പാഠം 61: പെന്‍ഷന്‍കാലത്ത് ജീവിക്കാന്‍ സമാഹരിച്ച 3 കോടി രൂപ എവിടെ നിക്ഷേപിക്കും?

പെൻഷൻകാല ജീവിതത്തിനായി പണംസമാഹരിച്ചാൽമാത്രംപോരെ മികച്ചരീതിയിൽ നിക്ഷേപിക്കുകയും വേണം. അതേക്കുറിച്ചാകട്ടെ ഇത്തവണ. സജീവ് നായർക്ക് വിരമിക്കാൻ ഇനി അഞ്ചുവർഷംകൂടിയുണ്ട്. 28-ാമത്തെ വയസ്സിൽ സർക്കാർ ജോലി കിട്ടിയതാണ്. അഞ്ചുവർഷം കഴിഞ്ഞ് 33-ാമത്തെ വയസ്സിലാണ് റിട്ടയർമെന്റുകാല ജീവിതത്തിന് നിക്ഷേപം തുടങ്ങിയത്. 22 വർഷംകൊണ്ട് നല്ലൊരുതുക അദ്ദേഹം സമാഹരിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിന് മികച്ച വരുമാനം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കാൻ സമയമായി. ഓഹരി വിപണിയാകട്ടെ മികച്ച നേട്ടത്തിലുമാണ്. പതുക്കെപതുക്കെ ഡെറ്റ് പദ്ധതികളിലേയ്ക്ക് നിക്ഷേപത്തിലെ ഒരുഭാഗം മാറ്റുന്നതായിരിക്കും ഉചിതം. അതിനായി 60വയസ്സുവരെ അദ്ദേഹം കാത്തിരുന്നില്ല. കാരണം അവസാന നിമിഷത്തിൽ വിപണിയിൽ തിരുത്തലുണ്ടായാൽ അത് നിക്ഷേപത്തെ ബാധിക്കുമെന്നതുകൊണ്ടുതന്നെ. 2008ലെ വിപണിയുടെ കൂപ്പുകുത്തൽ മറന്നിട്ടുണ്ടാവില്ലല്ലോ. ഒരുവർഷംകൊണ്ട് 50ശതമാനത്തിലേറെയാണ് വിപണി താഴെപ്പോയത്. പോർട്ട്ഫോളിയോ ഉടച്ചുവാർക്കുമ്പോൾ നിക്ഷേപമായി അദ്ദേഹം സമാഹരിച്ച മൂന്നുകോടി രൂപ എവിടെ നിക്ഷേപിക്കും? വാർഷിക ചെലവിന്റെ 25 ഇരട്ടിതുകയാണ് അദ്ദേഹം സമാഹരിച്ചിട്ടുള്ളത്. എല്ലാ മുട്ടകളും ഒരുകുട്ടയിൽ ഇടുന്നത് ശരിയല്ലല്ലോ. ഉപദേശപ്രകാരം അദ്ദേഹം സ്വീകരിച്ച ആസ്തിവിഭജനം ഇങ്ങനെയാണ്. എമർജൻസി ഫണ്ട് ജോലി ചെയ്യുന്ന സമയത്ത് അടിയന്തര ആവശ്യങ്ങൾക്കായി ആറുമാസത്തെ ജീവിത ചെലവിനുള്ള തുകയാണ് നീക്കിവെച്ചിരുന്നത്. റിട്ടയർമെന്റ് കാലയളവിലും അത്രതന്നെതുക എമർജൻസി ഫണ്ടായി കരുതണം. അപ്രതീക്ഷിതമായുണ്ടാകുന്ന സാഹചര്യം നേരിടാൻ അത് ഉപകരിക്കും. അതുപ്രകാരം സജീവ് നായർ ആറു ലക്ഷം രൂപ ബാങ്ക് എഫ്ഡിയിലിട്ടു. അടിന്തര ആവശ്യങ്ങൾക്കല്ലാതെ അതിൽനിന്ന് ഒരുരൂപപോലും പിൻവലിക്കാൻ പാടില്ല. പിൻവലിച്ചാൽ അത്രയുംതുക വൈകാതെ തിരിച്ചിടാൻ മറക്കുകയുമരുത്. ജീവിത ചെലവിന് എമർജൻസി ഫണ്ട് നീക്കിവെച്ചതിനുശേഷം അടുത്ത അഞ്ചുവർഷത്തെ ജീവിതത്തിനുള്ള തുക ഡെറ്റ് പദ്ധതികളിൽ നിക്ഷേപിക്കാം. തരക്കേടില്ലാത്ത വരുമാനംനേടാൻ (മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ടെങ്കിൽ) മൂന്നോ നാലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാം. ആവശ്യമുള്ളതുക സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി പ്രതിമാസം പിൻവലിക്കാം. ഇതുപ്രകാരം അഞ്ചുവർഷം ജീവിക്കാനുള്ള 60 ലക്ഷം രൂപ സജീവ് നായർ നഷ്ടസാധ്യതകുറഞ്ഞ മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിച്ചു. ഫണ്ടിൽ നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് സീനിയർ സിറ്റിസൺസ് സ്കീം തിരഞ്ഞെടുക്കാം. 15 ലക്ഷം രൂപയാണ് ഈ പദ്ധതിയിൽ പരമാവധി നിക്ഷേപിക്കാൻ കഴിയുക. അഞ്ചുവർഷം ലോക്ക് ഇൻ പരിയഡുള്ള പദ്ധതിയിൽനിന്ന് നിലവിലെ നിരക്ക് പ്രകാരം 8.6 ശതമാനം ആദായം ലഭിക്കും. രണ്ടാമതായി പരിഗണിക്കാവുന്നതാണ് പ്രധാൻ മന്ത്രി വയ വന്ദന യോജന. എൽഐസിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ. 15 ലക്ഷം രൂപവരെ ഇതിൽ നിക്ഷേപിക്കാം. അടുത്ത 10 വർഷത്തേയ്ക്ക് 8 ശതമാനമാണ് ആദായം ലഭിക്കുക. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപയാണ് ലഭിക്കുക(ഉയർന്ന ആദായം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളും ഇതിന് പകരമായി പരിഗണിക്കാം). സജീവ് നായർ ചെയ്തത് 15 ലക്ഷം രൂപവീതം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിലും പ്രധാൻമന്ത്രി വയ വന്ദന യോജനയിലും നിക്ഷേപിക്കാൻ തീരുമാനിച്ചു. ബാക്കിയുള്ള 30 ലക്ഷം രൂപ നിക്ഷേപിക്കാൻ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ തിരഞ്ഞെടുത്തു. മികച്ച വരുമാനവളർച്ചനേടാൻ ഓഹരിയിലെ നിക്ഷേപം സഹായിക്കുമെന്നതിനാൽ ബാക്കിയുള്ളതുക മികച്ച ഹൈബ്രിഡ് ഫണ്ടുകളിലോ മൾട്ടിക്യാപ് ഫണ്ടുകളിലോ കിടക്കട്ടെയെന്നും തീരുമാനിച്ചു. അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് വീണ്ടും അഞ്ചുവർഷത്തേയ്ക്കുകൂടിയുള്ള തുക ഡെറ്റ് പദ്ധതികളിലേയ്ക്ക് മാറ്റുകയുംചെയ്യാമല്ലോ. Short Duration Fund Fund 1yr(%)* 3yr(%)* 5yr(%)* 7yr(%)* Axis Short Term Fund - Direct Plan 11.23 8.35 8.82 9.08 HDFC Short Term Debt Fund - Direct Plan 10.92 8.23 8.56 8.87 IDFC Bond Fund Short Term Plan - Direct Plan 10.88 8.19 8.49 8.88 *Retrun as on:18-Feb-2020 നിക്ഷേപം വളരട്ടെ റിട്ടയർമെന്റുകാല ജീവിത്തിനായി സമാഹരിച്ച മൂന്നുകോടി രൂപയിൽനിന്ന് 66 ലക്ഷം ഇതിനകം വിന്യസിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. ബാക്കിയുള്ള 2.34 കോടി രൂപയാണ് പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാൻ നീക്കിവെച്ചത്. 30വർഷം ഇനിയും മുന്നിലുണ്ടല്ലോ. പെൻഷൻപറ്റിയതിനുശേഷം പിൻവലിക്കുന്നതുകയിൽ ഓരോവർഷം കഴിയുമ്പഴും നാലുശതമാനം വീതം വർധനവരുത്താം. പണപ്പെരുപ്പംമൂലം ജീവിതചെലവുകൾ വർധിക്കുന്നതിനാലാണിത്. നാലുശതമാനത്തിന്റെ വർധനവിനൊപ്പം ശരാശരി ആറുശതമാനം പണപ്പെരുപ്പവും കണക്കിലെടുക്കണം. അങ്ങനെവരുമ്പോൾ, റിട്ടയർമെന്റിനായി നിങ്ങൾ സമാഹരിച്ച തുകയിൽനിന്ന് 10 ശതമാനമെങ്കിലും ആദായം ലഭിച്ചാലേ സമാഹരിച്ച തുകകൊണ്ട് പ്രതീക്ഷിച്ചകാലംമുഴുവൻ മുന്നോട്ടുപോകാനാകൂ. സജീവ് നായർ ഇതിനായി 2.34 കോടി രൂപയുടെ പകുതി 1.17 കോടി രൂപ മികച്ച നാല് മൾട്ടിക്യാപ് ഫണ്ടിലായി നിക്ഷേപിക്കാൻ തീരുമാനിച്ചു. അവശേഷിക്കുന്ന 1.17 കോടി രൂപയ്ക്കായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുത്തു. നേരത്തെ വ്യക്തമാക്കിയ കാലാവദി കഴിഞ്ഞാൽ, തുടർന്നുള്ളവർഷങ്ങളിലെ ആവശ്യത്തിന് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി പണം പിൻവലിക്കാം. അതോടൊപ്പം മൾട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തെ വളരാൻ അനുവദിക്കുകയും ചെയ്യാം. Equity: Multi cap Fund Return(%) 1 yr(%)* 3 yr(%)* 5 yr(%)* 7 yr(%)* Axis Focused 25 Fund- Direct Plan 29.82 18.20 13.35 16.78 DSP Equity Fund- Direct Plan 31.93 14.11 10.34 15.93 Canara Robeco Equity Diversified Fund- Direct Plan 22.16 15.20 9.42 14.12 Kotak Standard Multicap Fund- Direct Plan 19.83 12.40 11.04 17.80 SBI Focused Equity Fund- Direct Plan 28.87 17.08 12.57 16.70 *Retrun as on:18-Feb-2020 ചെയ്തത് ക്രോഡീകരിക്കാം ഇതുപ്രകാരം റിട്ടയർമെന്റ് കാല ജീവിത്തിനായി സമാഹരിച്ച അദ്ദേഹം സമാഹരിച്ച തുകയിൽ 40 ശമതാനവും ഓഹരി അധിഷ്ഠിത ഫണ്ടുകളിലാണ് നിക്ഷേപിച്ചത്. ഈ കാലയളവിൽ ഓഹരി വിപണിയിൽ തിരുത്തലുണ്ടായാലും അത് നാലോ അഞ്ചോ വർഷം നീണ്ടുനിന്നാലും അതിൽനിന്ന് പിൻവലിക്കാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി. 60 ശതമാനത്തോളം തുക ഡെറ്റ് സ്കീമുകളിലാണല്ലോ നിക്ഷേപിച്ചിരിക്കുന്നത്. ഇങ്ങനെയുമാകാം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ അത്രയും തുകനിക്ഷേപിച്ച് റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തയാളാണ് നിങ്ങളെങ്കിൽ, വാർഷിക പിൻവലിക്കൽ തുകയിലെ വർധനവും പണപ്പെരുപ്പ നിരക്കുമായിരിക്കും ശ്രദ്ധിക്കണം. നിക്ഷേപ പോർട്ട്ഫോളിയോ ജീവിതകാലംമുഴുവൻ നിലനിൽക്കുന്നതിന് ആദ്യവർഷത്തിൽ 4-5 ശതമാനത്തിൽ കൂടുതൽ പിൻവലിക്കാതിരിക്കുക. അതിനുശേഷം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്കിന് ആനുപാതികമായിമാത്രം പിൻവലിക്കുന്നതുകയിൽ വർധനവരുത്തുക. ഉദാഹരണത്തിന്, പോർട്ട്ഫോളിയോയിൽനിന്ന് പിൻവലിക്കുന്നതുകയിൽ മൂന്നുശതമാനം മാത്രംവർധനവരുത്തുകയും പണപ്പെരുപ്പം അഞ്ചുശതമാനത്തിൽ തുടരുകയും ചെയ്താൽ ഓഹരിയിലെ നിക്ഷേപം 20 മുതൽ 30 ശതമാനംവരെയായി ചുരുക്കാം. ബാക്കിയുള്ളതുക ഡെറ്റ് ഫണ്ടുകളിൽനിക്ഷേപിക്കാം. ഡെറ്റ് പദ്ധതികളിൽനിന്ന് പരമാവധി എട്ടുശതമാനംമാത്രമാണ് ആദായം പ്രതീക്ഷിക്കാൻ കഴിയുക. feedbacks to: antonycdavis@gmail.com കുറിപ്പ്: എന്തുകൊണ്ടാണ് നിക്ഷേപത്തിന്റെകാര്യത്തിൽ നെഗറ്റീവ് മനോഭാവം? ജീവിതത്തെ പോസീറ്റീവ് ആയി കാണാത്തതിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിക്കാത്ത നിക്ഷേപ പാഠങ്ങളുട അപര്യാപതയും മറ്റുമാണ് അതിന് കാരണം. പാഠം 62നായി കാത്തിരിക്കുക.

from money rss http://bit.ly/2SDLwIA
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നാലു ദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 315 പോയന്റ് നേട്ടത്തിൽ 41212ലും നിഫ്റ്റി 94 പോയന്റ് ഉയർന്ന് 12085ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപിലെ നേട്ടമാകട്ടെ 115 പോയന്റുമാണ്. സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ 28 എണ്ണവും നേട്ടത്തിലാണ്. അരൊബിന്ദോ ഫാർമയുടെ ഓഹരി വില 15 ശതമാനം കുതിച്ചു. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിൽ. 396 ഓഹരികൾ മാത്രമാണ് നഷ്ടത്തിലുളളത്. 57 ഓഹരികൾക്ക് മാറ്റമില്ല. അടിസ്ഥാന സൗകര്യവികസനം, ഊർജം, ലോഹം, ഫാർമ തുടങ്ങിയ മിക്കവാറും സെക്ടറുകളിലെ ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഗെയിൽ, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty above 12,100, Sensex up 315 pts

from money rss http://bit.ly/2HA8biL
via IFTTT

ചായപ്പൊടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക: മായം ചേര്‍ക്കല്‍ പതിവാണ്‌

ചായപ്പൊടി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചു തന്നെ വാങ്ങണം. ചായപ്പൊടികളിൽ മായം ചേർക്കുന്നത് പതിവാണ്. വ്യത്യസ്തത പരീക്ഷിക്കുമ്പോൾ ചായയെ കുറിച്ച് അറിഞ്ഞു വേണം വാങ്ങാൻ. വില കുറവാണെന്നു കരുതി ഗുണനിലവാരമില്ലാത്ത ചായപ്പൊടികൾ വാങ്ങാതിരിക്കുക. ചായ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ നല്ല ചായപ്പൊടി അല്ലെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യും. ഒരു കപ്പ് ചായയിലൂടെയാണ് നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത്. സമയത്ത് ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസംതന്നെ ശരിയാകാത്തവരുമുണ്ട്. ചായയ്ക്ക് മലയാളികളുടെ നിത്യജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനമുണ്ട്. മലയാളികളുടെ ചായ കുടി കൂടിയതോടെ കേരളം ലക്ഷ്യം െവച്ച് വിവിധ കമ്പനികളാണ് ചായപ്പൊടിയുമായി വിപണിയിൽ എത്തിയിട്ടുള്ളത്. തേയിലത്തോട്ടങ്ങളുള്ള കമ്പനികളുടെ ബ്രാൻഡുകൾ അടക്കം വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ ഉത്പാദനം നടക്കുന്നത് മേയ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ്. ഉയരം കൂടുംതോറും ചായയുടെ സ്വാദ് കൂടുമെന്ന് പരസ്യവാചകത്തിൽ മോഹൻലാൽ പറഞ്ഞതു പോലെ, ഉയരങ്ങളിലുള്ള തേയിലകളാണ് ഗുണമേന്മയുള്ളവ. കാലാവസ്ഥയും മണ്ണിന്റെ ഗുണനിലവാരവും ഭൂമിഘടനയും പരിപാലനവുമൊക്കെ അടിസ്ഥാനമാക്കിയാണ് തേയിലയുടെ ഗുണനിലവാരം കൂടുന്നത്. 36,000 ഹെക്ടറാണ് കേരളത്തിലുള്ള തേയിലത്തോട്ടങ്ങളുടെ വിസ്തൃതി. ഇതിൽ കൂടുതലും മൂന്നാറാണ്. രണ്ടാം സ്ഥാനത്ത് നെല്ലിയാമ്പതിയാണ്. സ്വന്തം ബ്ലാക്ക് ടീ രാവിലെയും വൈകുന്നേരങ്ങളിലും എന്തിന് രാത്രിപോലും ചായ ശീലമുള്ളവരുണ്ട്. ദിവസവും അഞ്ചോളം ചായ കുടിക്കുന്നവരുമുണ്ട്. ഇവരുടെ ഹീറോ ബ്ലാക്ക് ടീയാണ്. കടുപ്പം കൂടിയതും കടുപ്പം കുറഞ്ഞതും തുടങ്ങി വിവിധ രുചികളിലും വിവിധ തരത്തിലുമുള്ള ചായപ്പൊടികൾ ലഭ്യമാണ്. പാൽച്ചായയ്ക്കായി പ്രത്യേകം പൊടി തന്നെയുണ്ട്. ഏറ്റവും ഗുണനിലവാരമുള്ള ചായ എന്നത് രണ്ട് ഇലയും മുളയും അടങ്ങുന്ന തേയിലയുടെതാണ്. എന്നാൽ കൂടുതലായും മൂന്ന് ഇലയും അതിന്റെ മുളയും അടങ്ങുന്ന തേയിലയാണ് ചായപ്പൊടികൾക്കായി ഉപയോഗിക്കുന്നത്. ഓർത്തഡോക്സും സി.ടി.സി.യും ചായപ്പൊടി പാക്കറ്റിൽ ഓർത്തഡോക്സ് അല്ലെങ്കിൽ സി.ടി.സി. എന്ന് എഴുതിയത് കാണാം. അതായത് ഓഫീഷ്യലായി ഓർത്തഡോക്സ്, സി.ടി.സി., ഗ്രീൻ ടീ എന്നിങ്ങനെ മൂന്നു തരം ചായകളാണുള്ളത്. പറിച്ചെടുത്ത തേയില ചായപ്പൊടിയാക്കി മാറ്റുന്ന നടപടിക്രമങ്ങളിൽ വരുന്ന വ്യത്യാസമാണ് ഇതിൽ പ്രധാനം. ഹാരിസൺ മലയാളം പ്രധാനമായും ഓർത്തഡോക്സ് ചായപ്പൊടികളാണ് ഉത്പാദിപ്പിക്കുന്നത്. കമ്പനിയുടെ ലോകാർട്ട് മ്യൂസിയത്തിനോടു ചേർന്നുള്ള ഔട്ട്ലെറ്റ് വഴി മാത്രമാണ് വില്പന. മറ്റുള്ളവ ലേലം വഴി വിൽക്കുകയും കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നത്. ഓർത്തഡോക്സിലും സി.ടി.സി.യിലും കടുപ്പം കൂടിയവയും കുറഞ്ഞവയും ലഭ്യമാണ്. ദക്ഷിണേന്ത്യയിൽ ജനുവരിയിൽ ഒരു കിലോ സി.ടി.സി.യുടെ ശരാശരി ലേല വില 112 രൂപയും ഓർത്തഡോക്സിന് 125 രൂപയുമായിരുന്നു. ചോക്ലേറ്റ്, വാനില, റോസ്, ഹണി തുടങ്ങിയവയുടെ രുചികളിലും ചായപ്പൊടി ലഭ്യമാണ്. തേയില ചായപ്പൊടിയാക്കി മാറ്റുമ്പോഴാണ് ഇത്തരം രുചികൾ കൂട്ടിച്ചേർക്കുന്നത്. വ്യത്യസ്തമായി വൈറ്റ് ടീ ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയാണ് സാധാരണ നമ്മൾ കുടിക്കുന്നത്. എന്നാൽ വൈറ്റ് ടീ (വെളുത്ത ചായ) യെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ്ടീ ഉണ്ടാക്കുക. ചായക്കൂട്ടത്തിലെ താരവും വൈറ്റ് ടീയാണ്. ഗുണമേന്മ മാത്രമല്ല വിലയും കൂടുതലാണ്. വൈറ്റ് ടീക്ക് 1,000 രൂപയ്ക്കു മുകളിലാണ് വില. തേയിലയുടെ മുള ഉണക്കി എടുക്കുക മാത്രമാണ് വൈറ്റ് ടീയിൽ ചെയ്യുന്നത്. ഇത് പൊടിരൂപത്തിൽ ആയിരിക്കില്ല. സാധാരണ ചായപ്പൊടിയെക്കാൾ കൂടുതൽ ആന്റി ഓക്സിഡന്റുകൾ ഇതിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. വിരിഞ്ഞുവരുന്നതിനു മുൻപുള്ള ഇളം പച്ച ഇലകളും തിരികളും ശ്രദ്ധാപൂർവം കൈകൊണ്ടു പറിച്ചാണ് എടുക്കുക. ആന്റി ഓക്സിഡന്റുകൾ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാവിലാണ് ഇത് ഉണക്കിയെടുക്കുന്നത്. ഒരു ഏക്കറിൽനിന്ന് ശരാശരി 400 ഗ്രാം മാത്രമാണ് വൈറ്റ് ടീ ലഭിക്കുക. കേരളത്തിൽ പൊതുവേ വൈറ്റ് ടീക്ക് ഡിമാൻഡ് കുറവാണ്. വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരുണ്ട്. ഗ്രീൻ ടീക്ക് പ്രചാരം വന്നതോടെ ഗ്രീൻ ടീയുടെ നിരവധി ആരാധകരാണ് നഗരത്തിലുള്ളത്. ആരോഗ്യ വശം മുൻനിർത്തി രാവിലെ ഒരു കപ്പ് ഗ്രീൻ ടീ പതിവാക്കിയവരും കുറവല്ല. ചെറിയ ചവർപ്പ് ഉണ്ടെങ്കിലും ആവശ്യക്കാർ ഏറെയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. തളിരില ഉണക്കി എടുത്താണ് ഗ്രീൻ ടീ ഉണ്ടാക്കുന്നത്. ഇത് പൊടിച്ചെടുക്കൽ പതിവില്ല.

from money rss http://bit.ly/2V5IRsL
via IFTTT

സെന്‍സെക്‌സ് 161 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഒരുവേള സെൻസെക്സ് 440 പോയിന്റിലേറെ താഴ്ന്നെങ്കിലും അവസാന മണിക്കൂറിൽ തിരിച്ചുകയറുകയായിരുന്നു. സെൻസെക്സ് 161.31 പോയന്റ് താഴ്ന്ന് 40,894.38ലും നിഫ്റ്റി 53.30 പോയന്റ് നഷ്ടത്തിൽ 11992.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 884 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1570 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, സീ എന്റർടെയൻമെന്റ്, കോൾ ഇന്ത്യ, ബിപിസിഎൽ, ഗെയിൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികലാണ് നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറുകളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം താഴ്ന്നു. Sensex ends 161 pts lower

from money rss http://bit.ly/38HD4xG
via IFTTT

Monday, 17 February 2020

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വന്‍ ലിഥിയം ശേഖരം കണ്ടെത്തി

ന്യൂഡൽഹി: വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിർമിക്കാൻ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ വൻശേഖരം ബെംഗളുരുവിലെ മാണ്ഡ്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യാസ് ആറ്റോമിക് എനർജി കമ്മീഷന്റെ വിഭാഗമായ ആറ്റോമിക് മിനറൽ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബാറ്ററി നിർമിക്കുന്നതിനാവശ്യമായതും ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. ബെംഗളുരുവിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള മാണ്ഡ്യയിൽ 14,100 ടൺ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എൻ മുനിചന്ദ്രയ്യയാണ് ഇക്കാര്യം പറഞ്ഞത്. ചിലിയിലെ 8.6 ടൺ, ഓസ്ട്രേലിയയിലെ 1.8 മില്യൺ, അർജന്റീനയിലെ 1.7 മില്യൺ ടൺ, പോർചുഗലിലെ 14,100 ടൺ എന്നിവിടങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ കണ്ടെത്തിയത് കുറവാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ ആവശ്യത്തിന് ഇപ്പോൾ പൂർണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 2019 സാമ്പത്തിക വർഷത്തിൽ 120 കോടി ഡോളറാണ് ലിഥിയം ബാറ്ററിയുടെ ഇറക്കുമതിയ്ക്കാണ് ചെലവഴിച്ചത്. Reserves of lithium, critical for EV batteries, found near Bengaluru

from money rss http://bit.ly/323dkcB
via IFTTT

തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ നഷ്ടം. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 258 പോയന്റ് താഴ്ന്ന് 40797ലും നിഫ്റ്റി 82 പോയന്റ് നഷ്ടത്തിൽ 11963ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 318 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 442 ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയൻമെന്റ്, ഗെയിൽ, ഭാരതി എയർടെൽ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, വേദാന്ത, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, പവർഗ്രിഡ്, ഒഎൻജിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex slips for fourth consecutive day

from money rss http://bit.ly/321eLZ9
via IFTTT

കേന്ദ്ര സർക്കാരിന്റേത് കോർപറേറ്റ് പ്രീണന നയമോ ?

ഇന്ത്യൻ സാമ്പത്തികവളർച്ച കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ പലനിർദ്ദേശങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തിച്ചുസാധന സേവനങ്ങളുടെ ആവശ്യകത വർധിപ്പിക്കണം എന്ന വികാരമാണ് പൊതുവേയുള്ളത്, പ്രത്യേകിച്ചും ഇടത് വീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞർക്ക് (Demand side economics). അതിനായി തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള സാമൂഹിക സാമ്പത്തിക മേഖലകളിൽ ഗവണ്മെന്റ് കൂടുതൽ പണം മുടക്കണമെന്നും ആവർ ആവശ്യപ്പെടുന്നു. ആ പ്രതീക്ഷയിൽ ഈ കഴിഞ്ഞ കേന്ദ്ര ബജറ്റിനെ നോക്കികണ്ടവർക്ക് നിരാശരാകേണ്ടിവന്നു. കൂടുതൽ ചെലവഴിക്കും എന്നു പ്രതീക്ഷിച്ചയിടത്ത്അതിനനുസൃതമായ നടപടി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അടിസ്ഥാന സാമ്പത്തിക ശാസ്ത്രംപോലും ഗവണ്മെന്റിന് അറിയില്ല എന്ന വിമർശനവും ഉയർന്നു. എന്നാൽസാമ്പത്തിക രംഗത്തെ തളർച്ചയെ നേരിടാനാവശ്യമായ നടപടികൾ ഗവണ്മെന്റ് ഭാഗത്തു നിന്നുണ്ടായില്ല എന്നല്ല ഇതിനർത്ഥം. മുൻപ് സൂചിപ്പിച്ച demand side economics ൽ നിന്നു വത്യസ്തമായ രീതിയാണ് ഇവിടെ സ്വീകരിച്ചതെന്ന് മാത്രം. ഉൽപ്പാദനം വർധിപ്പിക്കുകവഴി വിപണിയിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുക എന്നനയം ആണ് ഗവണ്മെന്റ് പിന്തുടർന്നത് (Supply side economics). നികുതി നിരക്ക് കുറച്ചുകൊണ്ട് കൂടുതൽ നിക്ഷേപം നടത്തി ഉൽപ്പാദനം വർധിപ്പിക്കാൻ വ്യവസായികളെ പ്രേരിപ്പിക്കുകയാണ് ഈ നയം ലക്ഷ്യമാക്കുന്നത്. ഉൽപ്പാദനം കൂടുമ്പോൾതൊഴിലവസരങ്ങളും അതുവഴി ആളുകളുടെ പക്കൽ കൂടുതൽ പണവും ഉറപ്പുവരുത്തുകയാണ് ഉദ്ദേശം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ആയി കുറച്ചതും, കഴിഞ്ഞ ബജറ്റിൽ കമ്പനികൾ നൽകേണ്ട ലാഭ വിഹിത വിതരണനികുതി (dividend distribution tax) വേണ്ടെന്നു വച്ചതുമൊക്കെ ഇക്കാരണത്താലാണ്. എന്തു കൊണ്ടായിരിക്കും മേൽപ്പറഞ്ഞവയിൽ രണ്ടാമത്തെവഴി ( supply side) തെരഞ്ഞെടുക്കാൻ ഗവണ്മെന്റിന്റെ പ്രേരിപ്പിച്ചത്? പൊതുവെ വിമർശകർ ആരോപിക്കുന്നത് പോലെ കോർപറേറ്റ് പ്രീണനം ആയിരുന്നോ അതിന്റെ ഉദ്ദേശം. അല്ല. ഗവണ്മെന്റിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നു എന്നതാണ് സത്യം. ഒരുപക്ഷെ നികുതിയിളവ് പോലുള്ള നടപടികൾ എടുത്തില്ലായിരുന്നുവെങ്കിൽ വലിയൊരു സാമ്പത്തിക തകർച്ചതന്നെ നാം നേരിടേണ്ടിവന്നേനെ. അതിന്റെ കാരണം വിദേശമൂലധനത്തിന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള സ്വാധീനം തന്നെയാണ്. കടമായും നിക്ഷേപമായും ഏകദേശം 1 ലക്ഷം കോടി ഡോളറാണ്വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇത് നമ്മുടെ ദേശിയവരുമാനത്തിന്റെ 40% വരും. മാത്രമല്ല അടുത്ത 5 വർഷത്തിനുള്ളിൽ 102 ലക്ഷം കോടി രൂപയുടെ പശ്ചാത്തല വികസന പദ്ധതികൾക്കും ഗവണ്മെന്റ് രൂപം നൽകിയിട്ടുണ്ട്. ഇത്രയും ഭീമമായ നിക്ഷേപം നടത്താൻ വിദേശ മൂലധനം കൂടിയേ തീരൂ. വളർച്ചാനിരക്ക് കുറഞ്ഞെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം ഇപ്പോഴും ഭദ്രമാണെന്നു തന്നെയാണ് പൊതുവെയുള്ള വിശ്വാസം.450 ബില്യൻ ഡോളറിന്റെ വിദേശ നാണ്യ ശേഖരമൊക്കെ ഇതിനു നിദാനമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2018 ലെ പോലെ വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടർന്നാൽഇത്ര ഭീമമായ വിദേശ നാണ്യ ശേഖരം എത്ര മാത്രം പ്രയോജനപ്പെടും എന്നു കൂടി ആലോചിക്കേണ്ടതുണ്ട്. കാരണം ലളിതമാണ്, അത് നമ്മുടെ സ്വന്തമല്ല. ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ളത് ചൈനക്കാണ്, ഏകദേശം 3000 ബില്യൺ ഡോളർ. ഇത് പൂർണമായും വിദേശവ്യാപാരത്തിലൂടെനേടിയ മിച്ചം കൊണ്ട് സ്വരൂപിച്ചതാണ്. അതിനായിരാജ്യത്തുനിന്നുള്ള സാധനങ്ങളുടെയുംസേവനങ്ങളുടെയും കയറ്റുമതി ഇറക്കുമതിയേക്കാൾ കൂടിയിരിക്കണം. എന്നാൽ ഇന്ത്യയുടെ സ്ഥിതി അതല്ല. മിക്ക വർഷങ്ങളിലും വിദേശ വ്യാപാരത്തിൽ നമുക്ക് കമ്മിയാണ് ഉണ്ടാവുക. അതായത് നമ്മുടെ ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടുതലാണ്, പ്രത്യേകിച്ചും സാധനങ്ങളുടെ (Goods) കാര്യത്തിൽ. എന്നാൽ സോഫ്റ്റ്വെയർ, ഇൻഷുറൻസ്, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, വായ്പയിന്മേലുള്ള പലിശ എന്നിങ്ങനെയുള്ള സേവനങ്ങളുടെ വ്യാപരത്തിലും കൈമാറ്റത്തിലുംനമുക്ക് എല്ലായിപ്പോഴും മിച്ചം പിടിക്കാൻ സാധിക്കാറുണ്ട്. പക്ഷെ ഈമിച്ചം സാധനങ്ങളുടെ വ്യാപാരത്തിലെ കമ്മി നികത്താൻ തികയാറില്ല. അതുകൊണ്ടാണ് മൊത്തംവിദേശവ്യാപരത്തിൽ നമുക്ക് കമ്മി നേരിടേണ്ടി വരുന്നത്. ഇതിനെയാണ് കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) എന്നുപറയുന്നത്.ഈ കമ്മി നികത്താനായി രാജ്യത്തിന്റെ കൈവശമുള്ള വിദേശനാണ്യം ഉപയോഗിക്കുകയോ അല്ലെങ്കിൽ കടമെടുക്കുകയോ ചെയ്യേണ്ടിവരും. അങ്ങനെ വിദേശവായ്പ,വിദേശ നിക്ഷേപം എന്നിവ വഴികറന്റ് അക്കൗണ്ടിലെ കമ്മി നികത്തുന്നതിനാവശ്യമായതിലും അധികമായിവരുന്നവിദേശപണമാണ് നമ്മുടെ വിദേശനാണ്യ ശേഖരം. കൂടാതെ എൻആർഐഡെപ്പോസിറ്റ്, അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള ധനസഹായം തുടങ്ങിയവയും വിദേശ നാണ്യ ശേഖരം വർധിപ്പിക്കുന്നു. അതിനാൽ തന്നെ ചൈനയുടേതിൽ നിന്നു വ്യത്യസ്തമായി നമ്മുടെ വിദേശനാണ്യ ശേഖരം നമുക്ക് സ്വന്തമല്ല, മറിച്ചു നാം അത് സൂക്ഷിക്കുന്നുവെന്നേയുള്ളൂ. അതിന്റെ ഉടമസ്ഥർക്ക് തിരിച്ചു നൽകേണ്ട ബാധ്യതയുമുണ്ട്. നമ്മുടെ രാജ്യത്തെ ഉയർന്ന വളർച്ചാ നിരക്ക്, നിക്ഷേപ സാധ്യത, ഉയർന്ന പലിശ നിരക്ക്, വികസിത രാജ്യങ്ങളിലെ വളർച്ച മുരടിപ്പ്എന്നീ കാരണങ്ങളാണ് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക്ആകർഷിക്കുന്നത്. നമ്മുടെ സാമ്പത്തിക വളർച്ച കുറഞ്ഞത് മൂലം 2018 ൽ ഏകദേശം 11 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിക്കപ്പെടുകയുണ്ടായി. 2017 ൽ 31 ബില്യൺ ഡോളർ ഇന്ത്യയിലേക്ക് വന്ന സ്ഥാനത്താണിത്. വിദേശപണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് രൂപയുടെ മൂല്യതകർച്ചക്ക് വഴിയൊരുക്കും. രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരിൽ സൃഷ്ടിക്കുന്ന ആശങ്ക വീണ്ടും വിദേശ നിക്ഷേപം പിൻവലിക്കപ്പെടുന്നതിനു കാരണമാകും. ഇത്തരം ഒരു വിഷമവൃത്തം തരണം ചെയ്യനാവശ്യമായ വിദേശനാണ്യ ശേഖരം അപ്പോഴേക്കും നമുക്ക് കൈമോശം വന്നിട്ടുണ്ടാകാം.അത്തരമൊരു അവസ്ഥ ഒഴിവാക്കുന്നതിനും വിദേശ നിക്ഷേപം പിടിച്ചുനിർത്തുന്നതിനും വേണ്ടിയാണ് കോർപറേറ്റു നികുതിയിളവ് പോലെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വന്നത്. കൂടുതൽ നിക്ഷേപം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതു വഴി വിപണിയിലെ ഡിമാൻഡ് കൂട്ടാമെന്നുമുള്ള സിദ്ധാന്തം ഗവണ്മെന്റ് സ്വീകരിച്ചത് ഇക്കാരണത്താലാണ്. എന്നാൽ നികുതി കുറച്ചത് കൊണ്ടുമാത്രം നിക്ഷേപം കൂടുമോ എന്നചോദ്യം ഉയരുന്നുണ്ട്. അത് കാത്തിരുന്നു കാണേണ്ടി വരും. അപ്പോൾ തൊഴിലുറപ്പ് പോലെയുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി ഗവണ്മെന്റ് പണം കൂടുതൽ ചെലവാക്കണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. തീർച്ചയായും വേണം. പക്ഷെ അതിനുള്ള റവന്യൂ വരുമാനംനമുക്കില്ല. അല്ലെങ്കിൽ കൂടുതൽ കടമെടുക്കേണ്ടിവരും. ഇത് ധനക്കമ്മി (Fiscal deficit) കൂടുന്നതിനിടയാക്കും. ഉയർന്ന ധനക്കമ്മി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു ശുഭസൂചനയല്ല. പിന്നെയുള്ള ഏകമാർഗം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുക എന്നത് മാത്രമാണ്. അത് തന്നെയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും. (പ്രശാന്ത് ചന്ദ്രൻ, ഇന്ത്യൻ ഇക്കണോമിക് സർവീസ്.അഭിപ്രായം വ്യക്തിപരം)

from money rss http://bit.ly/2wivdIv
via IFTTT

സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ വീണു. നിഫ്റ്റ് 12,100 നിലവാരത്തിന് താഴെയെത്തി. സെൻസെക്സ് 202.05 പോയന്റ് നഷ്ടത്തിൽ 41,055.69ലും നിഫ്റ്റി 67.70 പോയന്റ് താഴ്ന്ന് 12,045.80ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 832 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1684 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, കോൾ ഇന്ത്യ, ഗെയിൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടൈറ്റൻ കമ്പനി, നെസ് ലെ, ടിസിഎസ്, ടാറ്റ സ്റ്റീൽ, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖ ബാങ്ക് ഓഹരികളാണ് കാര്യമായ നഷ്ടമുണ്ടാക്കിയത്. ലോഹം, ഫാർമ, അടിസ്ഥാന സൗകര്യവികസനം, ഊർജം ഓഹരികളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും നഷ്ടമുണ്ടാക്കി. എജിആർ കുടിശ്ശിക എത്രയും വേഗം അടയ്ക്കാൻ ടെലികോം ഓപ്പറേറ്റർമാരോട് സർക്കാർ നിർദേശിച്ചതാണ് ബാങ്ക് ഓഹരികളെ ബാധിച്ചത്. Sensex down 202 pts

from money rss http://bit.ly/320qCXn
via IFTTT

കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള വൊഡാഫോണ്‍ ഐഡിയയുടെ ഹര്‍ജി പരിഗണിച്ചില്ല

ന്യൂഡൽഹി: എജിആർ(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ)കുടിശിക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ട് വൊഡാഫോൺ ഐഡിയ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. തിങ്കളാഴ്ച 2,500 കോടി രൂപയും വെളളിയാഴ്ചയോടെ 1000 കോടി രൂപയും അടയ്ക്കാമെന്നായിരുന്നു കമ്പനി കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ ടെലികോം കമ്പനികൾ എജിആർ കുടിശ്ശികയായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് അടയ്ക്കാനുള്ളത്. കോടതി ഹർജി പരിഗണിക്കാതായതോടെ ഐഡിയ വൊഡാഫോൺ കൂടുതൽ സമ്മർദത്തിലായിരിക്കുകയാണ്. ഇന്ത്യയിൽ ബിസിനസ് തുടരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് കമ്പനി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ഫെബ്രുവരി 20-ഓടെ 10000 കോടി രൂപ അടയ്ക്കാമെന്ന് എയർടെൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സമയം ഇനിയും നീട്ടിനൽകാനാവില്ലെന്നാണ് ടെലികോ വകുപ്പ് പ്രതികരിച്ചത്. 2019 ഒക്ടോബറിലെ സുപ്രീം കോടതി വിധിപ്രകാരം 1.47 ലക്ഷം കോടി രൂപയുടെ എജിആർ കുടിശ്ശികയാണ് ടെലികോം കമ്പനികൾ തീർക്കാനുള്ളത്. സമയപരിധി ജനുവരി 23ന് അവസാനിച്ചതോടെ ജിയോ മാത്രമാണ് കുടിശ്ശിക തീർത്തത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ അടക്കമുള്ളവർ കുടിശ്ശിക അടച്ചിട്ടില്ല. എയർടെൽ 35,586 കോടി രൂപ, വൊഡാഫോൺ ഐഡിയ-53,000 കോടി, ടാറ്റ ടെലി-13,800 കോടി, ബിഎസ്എൻഎൽ-4,989 കോടി, എംടിഎൻഎൽ-3,122 കോടി എന്നിങ്ങനെയാണ് കുടിശ്ശിക അടയ്ക്കാനുള്ളത്.

from money rss http://bit.ly/39FzXpZ
via IFTTT

Sunday, 16 February 2020

40-ൽ വിരമിക്കാന്‍ 1.30 കോടി വേണം: അതിന് പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

ഒരു പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീജിത്ത്. വയസ്സ് 33. 40-ാമത്തെ വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. അതിനായി 25 ലക്ഷം രൂപ ഇപ്പോഴേ കരുതിയിട്ടുണ്ട്. നിലവിലെ ജീവിത ചെലവ് 20,000 രൂപയാണ്. 70വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് ശ്രീജിത്ത്പ്രതീക്ഷിക്കുന്നത്. റിട്ടയർമെന്റുകാല ജീവിതത്തിനായി എത്രതുക കൂടുതൽ നിക്ഷേപിക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. നിലവിലെ ജീവിത ചെലവായ 20,000 രൂപ ഏഴുവർഷം കഴിയുമ്പോൾ ശരാശരി ഏഴുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേരുമ്പോൾ 32,116 രൂപയായി ഉയരും. 70വയസ്സുവരെ ജീവിക്കുമെന്നാണ് ശ്രീജിത്ത് പ്രതീക്ഷിക്കുന്നത്.എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് 80വയസ്സുവരെയെങ്കിലും ജീവിക്കുമെന്ന് കണക്കുകൂട്ടണം. ഇതുപ്രകാരം റിട്ടയർ ചെയ്ത ആദ്യവർഷം ജീവിക്കാൻ വേണ്ടിവരിക 3,85,388 രൂപയാണ്. 80വയസ്സുവരെ ജീവിക്കുമെന്ന് കണക്കുകൂട്ടിയാൽ മൊത്തം 1,29,32,405 രൂപയാണ് നിങ്ങൾക്ക് വേണ്ടിവരിക. റിട്ടയർമെന്റുകാല ജീവിതത്തിനായി സമാഹരിച്ചിട്ടുള്ള തുകയിൽനിന്ന് 40വയസ്സിനുശേഷം എട്ടുശതമാനം ആദായം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. ഇതിനകം 25 ലക്ഷം രൂപയാണ് ശ്രീജിത്ത്നിക്ഷേപിച്ചിട്ടുള്ളത്. ഇതോടൊപ്പം പ്രതിമാസം നിക്ഷേപിക്കേണ്ടിവരിക 54,293 രൂപയാണ്. 40വയസ്സാകുമ്പോൾ നിങ്ങളുടെ മൊത്തം നിക്ഷേപം 1,29,32,406 ആയി വളർന്നിട്ടുണ്ടാകും. നിലവിലെ നിക്ഷേപം, ഭാവിയിലെ നിക്ഷേപം എന്നിവയിൽനിന്ന് 12 ശതമാനം ആദായം ലഭിക്കുമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. നിലവിലുള്ള 25 ലക്ഷത്തോടൊപ്പം ഒറ്റത്തവണയായി 31,06,401 രൂപ നിക്ഷേപിച്ചാലും ഏഴുവർഷം കഴിയുമ്പോൾ നിശ്ചിത തുക നിങ്ങൾക്ക് സമാഹരിക്കാനാകും. വിരമിച്ചശേഷം 41-ാമത്തെ വയസ്സിൽ 1,29,32,405 രൂപയാണ് നിങ്ങളുടെ കൈവശമുണ്ടാകുക. ആവർഷം നിങ്ങൾക്ക് വരുന്ന ചെലവ് 3,85,388 രൂപയാണ്. അതേസമയം, നിങ്ങളുടെ നിക്ഷേപത്തിന് 10,03,761 രൂപ പലിശയായും ലഭിക്കും. ആവർഷം അവസാനം 1,35,50,770 രൂപയാകും ബാക്കിയുണ്ടാകുക(പട്ടിക കാണുക). ശ്രദ്ധിക്കുക: നിങ്ങൾ 60-ാമത്തെ വയസ്സിലാണ് വിരമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 2,73,43,126 രൂപയാണ് നിങ്ങൾക്ക് മൊത്തം വേണ്ടിവരിക. അതിനായി നിങ്ങൾ കൂടുതൽ തുകയൊന്നും നിക്ഷേപിക്കേണ്ടിവരില്ല. നിലവിലെ 25 ലക്ഷം രൂപയുടെ നിക്ഷേപത്തിൽനിന്ന് 11 ലക്ഷം രൂപയെടുത്ത് എസ്ഐപിയായി മികച്ച മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. അതുമതിയാകും നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിന്. കരാണം വിരമിക്കാൻ ഇനിയും 27 വർഷം ബാക്കിയുണ്ട്. അതിനകം 11 ലക്ഷം രൂപ നിങ്ങളുടെ ലക്ഷ്യതുകയിലെത്തിയിട്ടുണ്ടാകും. അതിനായി ഒരു ലിക്വഡ് ഫണ്ടിലോ എക്സിറ്റ് ലോഡില്ലാത്ത ഒരു ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ നിക്ഷേപിച്ച് അതിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി മികച്ച മൾട്ടി ക്യാപ് ഫണ്ടുകളിലേയ്ക്ക് മാറ്റാം. ഏഴുവർഷമെങ്കിലും മൾട്ടിക്യാപ് ഫണ്ടിലെ നിക്ഷേപം നലനിർത്താൻ ശ്രദ്ധിക്കണം. ബാക്കിയുള്ള 14 ലക്ഷം രൂപയും ഇങ്ങനെ എസ്ഐപിവഴി നിക്ഷേപിക്കാം. ഈ തുക നിങ്ങൾക്ക് കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിങ്ങനെയുള്ള മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കാം. 40വയസ്സിൽ വിരമിക്കുമ്പോൾ നിങ്ങളുടെ കൈവശമുള്ള തുകയ്ക്ക് ലഭിക്കുന്ന പലിശയും ജീവിതചെലവിനുള്ള വിനിയോഗവും ഇപ്രകാരമാണ്.

from money rss http://bit.ly/2SNJJzC
via IFTTT

ഡല്‍ഹിയില്‍ റെയില്‍വെയുടെ 26.58 ഏക്കര്‍ ഭൂമി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് വാങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ കണ്ണായ സ്ഥലത്ത് റെയിൽവെയുടെ 26.58 ഏക്കർ ഭൂമി ഗോദ്റേജ് പ്രോപ്പർട്ടീസ് വിലക്കുവാങ്ങി. 1,359 കോടി രൂപയുടെതാണ് ഇടപാട്. നടപടക്രമങ്ങൾ പൂർത്തിയാക്കുന്നമുറയ്ക്ക് വർഷങ്ങളുടെ ഇടവേളകളിലാണ് പണംകൈമാറുക. ഡൽഹിയിലെ അശോക് വിഹാറിലെ റെയിൽവെ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമിയാണ് വിറ്റത്. സ്ഥലത്ത് ആഢംബര വീട് സമുച്ചയം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2019ൽ ഒക് ലയിലാണ് ഗോദ്റേജ് ആദ്യ പ്രൊജക്ട് പൂർത്തിയാക്കിയത്. ഡൽഹിയിൽതന്നെ ഗുഡ്ഗാവിലും നോയ്ഡയിലും കമ്പനി ഹൗസിങ് പ്രൊജക്ടുകൾ പൂർത്തിയാക്കിരുന്നു. Godrej Properties to buy railway land in Delhi

from money rss http://bit.ly/38uMw7s
via IFTTT

ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

മുംബൈ: നേട്ടത്തിലാണണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 12096ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 562 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 846 ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിക്കുന്നത്. ഗെയിൽ, ഒഎൻജിസി, സിപ്ല, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, സൺ ഫാർമ, ബിപിസിഎൽ, എസ്ബിഐ, ബജാജ് ഓട്ടോ, ഐഒസി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണലിവർ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, മാരുതി സുസുകി, എൻടിപിസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Indices trade flat

from money rss http://bit.ly/2Hv5ZZU
via IFTTT

സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ബാധ്യത കുറയ്ക്കണം; ആസ്തികൂട്ടണം

റോബർട്ട് ടോറു കിയോസ്കി എന്ന പേര് ബിസിനസ് പ്രചോദനവുമായി ബന്ധപ്പെട്ടാണ് പൊതുവെ അറിയപ്പെടുന്നത്. അദ്ദേഹം റിച്ച് ഗ്ലോബൽ എൽ.എൽ.സി, റിച്ച് ഡാഡ് കമ്പനി എന്നീ സ്വകാര്യ ബിസിനസ് വിദ്യാഭ്യാസ കമ്പനികളുടെ സ്ഥാപകനാണ്. ഈ കമ്പനികൾ ആഗോളതലത്തിൽ ബിസിനസ് പ്രചോദനാന്മക സെമിനാറുകൾ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ്, പുവർ ഡാഡ്' എന്ന പുസ്തകം 51 ഭാക്ഷകളിലേക്ക് തർജമ ചെയ്യപ്പെടുകയും 41 മില്യൻ കോപ്പികൾ വിറ്റുപോവുകയും ചെയ്തിട്ടുണ്ട്. 1980-ൽ ടി-ഷർട്ടുകളും ബാഗുകളും വിൽക്കുന്ന ചെറുകിട കച്ചവടക്കാരനായാണ് അദ്ദേഹം ബിസിനസ് രംഗത്ത് കാൽവയ്പ് നടത്തിയത്. അത് വലിയ കടത്തിൽ അവസാനിച്ചു. തുടർന്ന് 1985-ൽ തുടങ്ങിയ ബിസിനസ് വിദ്യാഭ്യാസ സ്ഥാപനം 1994-ൽ മറ്റൊരു കമ്പനിക്ക് വിറ്റു. എന്നാൽ പിന്നീട് അദ്ദേഹം പ്രചോദനാന്മക പ്രഭാഷകനായി. ഇന്ന് ബിസിനസ് വിദ്യാഭ്യാസ രംഗത്ത് ശക്തമായി വിജയിയായ പ്രചോദനമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു സിദ്ധാന്തം ആസ്തിയോടും ബാധ്യതയോടുമുള്ള മനുഷ്യന്റെ സമീപനമാണ്. ആസ്തി നമ്മുടെ പോക്കറ്റിൽ പണം എത്തിക്കുന്നു. ബാധ്യതയാകട്ടെ, പണം പോക്കറ്റിൽനിന്ന് അതിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. പണമുള്ളവൻ റിയൽ എസ്റ്റേറ്റ്, ഷെയർ മാർക്കറ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പാവപ്പെട്ടവൻ ലോണുകളും ക്രെഡിറ്റ് കാർഡുകളും ഭവനവായ്പകളുമായി പണം സ്വന്തം പോക്കറ്റിൽനിന്ന് തുടർച്ചയായി പൊയ്ക്കൊണ്ടിരിക്കുന്ന മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. സാമ്പത്തികമായി വിജയിക്കണമെങ്കിൽ ബാധ്യത കുറച്ച്, ആസ്തി കൂട്ടാൻ പരിശ്രമിക്കണം നമ്മുടെ നാട്ടിൽ ബിസിനസ് പ്രചോദകർ ധാരാളമുണ്ട്. അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നതോടൊപ്പം, ഏത് പ്രചോദനാന്മക ചിന്തയും നമ്മുടെ മുറത്തിലിട്ട് പേറ്റിക്കൊഴിക്കാനാവണം. കാരണം, ഓരോ മനുഷ്യനും അവന്റെ അനുഭവങ്ങളും അറിവും വച്ച് സംസാരിക്കും. പക്ഷേ, നമ്മുടെ അവസ്ഥകൾ വ്യത്യസ്തമായിരിക്കും. സ്വന്തം സാമ്പത്തികനിലയെ കുറിച്ചുള്ള അവബോധമുണ്ടാവണം. അതിനെ മെച്ചപ്പെടുത്തണമെന്ന ചിന്തയിൽ നിന്നായിരിക്കണം സാമ്പത്തികവളർച്ച ഉണ്ടാവേണ്ടത്. അതിന് കഠിനാദ്ധ്വാനമല്ല, വിദഗ്ധമായ അദ്ധ്വാനമാണ് ആവശ്യം. സാമ്പത്തിക ശാസ്ത്രത്തിൽ ഹാർവി ലിവിങ്സറ്റൺ പ്രതിപാദിച്ച 'ക്രിട്ടിക്കൽ മിനിമം എഫർട്ട്' എന്ന സാമ്പത്തികശാസ്ത സിദ്ധാന്തമനുസരിച്ച് ഓരോ സമ്പദ്വ്യവസ്ഥയും ഷോക്കുകൾക്കും ഉത്തേജകങ്ങൾക്കും വിധേയമാണ്. ഷോക്കുകൾ പേരു സൂചിപ്പിക്കുന്നതുപോലെ ആഘാതങ്ങളാണ്. അവ വളർച്ചയെ പിന്നോട്ട് വലിക്കുന്നു. ഉത്തേജകങ്ങൾ പോസിറ്റീവായ പ്രചോദനങ്ങളാണ്. ഈ വ്യത്യാസം മനസ്സിലാക്കാനായി ലിവിങ്സ്റ്റൺ ഇവയെ 'സീറോ സം' പ്രോത്സാഹനങ്ങളെന്നും 'പോസിറ്റീവ് സം' പ്രോത്സാഹനങ്ങൾ എന്നും വിളിക്കുന്നു. രണ്ടും പ്രോത്സാഹനങ്ങൾ തന്നെയാണെന്നതാണ് ശ്രദ്ധിക്കേണ്ടത്. രണ്ടുതലത്തിലാണ് പ്രചോദനങ്ങൾ കടന്നുവരുന്നത്. അഥവാ പ്രചോദനങ്ങളുടെ ഉറവിടത്തെ ആന്തരികം, ബാഹ്യം എന്നും തരംതിരിക്കാം. ആദ്യത്തേത് നേട്ടങ്ങളും അംഗീകാരവും പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രണ്ടാമത്തേത് ചില വ്യക്തിപരമായ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനാൽ, പ്രചോദനം പലർക്കും പലതാണ്. ആന്തരികമായി സ്വയം പ്രചോദിപ്പിക്കാനാവുക എന്നതാണ് പ്രധാനപ്പെട്ടത്. കാരണം, ജീവിതയാത്രയിൽ എന്നും പ്രചോദനമാകുന്നത് നമ്മളെ സ്നേഹിച്ചവരല്ല, നമുക്ക് തടസ്സങ്ങൾ സൃഷ്ടിച്ചവരാണ്. പോസിറ്റീവായതും നെഗറ്റീവായതുമായ പ്രചോദനങ്ങളുണ്ട്. ചില പ്രഭാതങ്ങൾ അതീവ സന്തോഷത്തോടെ ആരംഭിക്കുന്നു. ഉദ്ദേശിച്ച കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്യുന്നു. ചിലത് അങ്ങനെയല്ല, ഒന്നിനും ഉന്മേഷമില്ലാതെ വെറുതെ ആയിപ്പോവുന്നതുപോലെ തോന്നുന്നു. രണ്ടും ആവശ്യമാണ്. സമ്മർ റെഡ്സ്റ്റോണിന്റെ വാക്കുകൾ ശ്രദ്ധ്യേയമാണ്: ''വിജയം നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല നിർണയിക്കപ്പെടുന്നത്. അത് തോൽവികളിലാണ് പണിതുയർത്തപ്പെടുന്നത്, നിരാശയിലും ദുരന്തത്തിന്മേലും വിജയം പണിതുയർത്തപ്പെടുന്നു.'' ഓർക്കുക, ഒരു ദുരന്തത്തിനും നമ്മൾ അനുവദിക്കാതെ നമ്മളെ തളർത്താനാവില്ല.

from money rss http://bit.ly/2SyQNBb
via IFTTT

Friday, 14 February 2020

സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 202.05 പോയന്റ് നഷ്ടത്തിൽ 41,257.74ലിലും നിഫ്റ്റി 61.20 പോയന്റ് താഴ്ന്ന് 12,133.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 901 ഓഹരികൾ നേട്ടത്തിലും 1589 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ഭാരതി ഇൻഫ്രടെൽ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യെസ് ബാങ്ക്, ഭാരതി എയർടെൽ, യുപിഎൽ, എച്ച്സിഎൽ ടെക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. വാഹനം, എഫ്എംസിജി, ലോഹം, ഊർജം, ഐടി തുടങ്ങിയ ഇൻഡക്സുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.4ശതമാനവും നഷ്ടമുണ്ടാക്കി.

from money rss http://bit.ly/2HrjOZ6
via IFTTT

ഓഹരി വില കുതിച്ചു: രാധാകൃഷ്ണന്‍ ധമാനി സമ്പന്നരില്‍ അഞ്ചാമനായി

അവന്യു സൂപ്പർമാർട്ടിന്റെഓഹരി വില കുതിച്ചതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ അഞ്ചാമനായി രാധാകൃഷ്ണൻ ധമാനി. ഫെബ്രുവരി 14ലിലെ കണക്കുപ്രകാരം 13.30 ബില്യൺ ഡോളറാണ് ധമാനിയുടെ ആസ്തി. ഇതോടെ നിലവിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ലക്ഷ്മി മിത്തലിനെ അദ്ദേഹം മറികടന്നു. 13.10 ബില്യൺ ഡോളരാണ് ലക്ഷ്മി മിത്തലിന്റെ ആസ്തി. 10.9 ബില്യൺ ഡോളറുമായി ഗൗതം അദാനിയും 9.62 ബില്യൺ ഡോളറുമായി സുനിൽ മിത്തലും തൊട്ടുപിന്നിലുണ്ട്. ഫെബ്രുവരി 10ന് അവന്യു സൂപ്പർമാർട്ടിന്റെഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരമായ 2,560 രൂപയിലെത്തിയിരുന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ നെസ് ലെയെയും ബജാജ് ഫിൻസർവിനെയും കടത്തിവെട്ടി 18-ാംസ്ഥാനത്തെത്തി അവന്യു സൂപ്പർമാർക്കറ്റ്. ഈയാഴ്ച മികച്ച ഉയരം കുറച്ചതോടെ 300 ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായ നേട്ടം. വിപണിമൂല്യമാകട്ടെ 39,388 കോടി രൂപയായി. Radhakrishnan Damani becomes the fifth richest person in India

from money rss http://bit.ly/2uyTNod
via IFTTT

രാജ്യത്ത് ഒരുകോടിക്കുമുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എത്രപേരുണ്ട്?

ഒരു കോടി രൂപ വാർഷിക വരുമാനമുള്ള എത്ര പ്രൊഫഷണൽസ് ഇന്ത്യയിലുണ്ടാകും? 2,200 പേർമാത്രം. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത കണക്കുകൾ പരിശോധിച്ചാണ് ഐടി വകുപ്പ് ഈ വിവരം പുറത്തുവിട്ടത്. ഇവരിൽ ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും വീക്കീൽമാരും മറ്റ് പ്രൊഫഷണലുകളും ഉൾപ്പെടും. നടപ്പ് സാമ്പത്തിക വർഷത്തിൽ 2018-19വർഷത്തെ വരുമാനം വെളിപ്പെടുത്തിക്കൊണ്ട് ആദായ നികുതി റിട്ടേൺ നൽകിയത് 5.78 കോടി പേരാണ്. ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തതതാണ് ഇക്കാര്യങ്ങൾ. Out of these,1.03 crore individuals have shown income below Rs 2.5 lakh & 3.29 crore individuals disclosed taxable income between Rs.2.5 lakh to Rs.5 lakh. Out of 5.78 crore returns filed during this financial year,4.32 crore individuals have disclosed income upto Rs 5 lakh..2/6 — Income Tax India (@IncomeTaxIndia) February 13, 2020 ഇതിൽ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കുറവുള്ളവർ 1.03 കോടി പേരാണ്. 2.5 ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ 3.29 കോടി പേരാണുള്ളത്. 5.78 കോടി നികുതി ദായകരിൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർ മൊത്തം 4.32 കോടി പേരാണ്. 208-19 സാമ്പത്തിക വർഷത്തിൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായ നികുതി നൽകുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ 1.46 കോടി പേർക്കുമാത്രമാണ് ആദായനികുതി ബാധ്യതയുള്ളത്. നടപ്പ് സാമ്പത്തികവർഷത്തിലും അഞ്ചുലക്ഷം രൂപവരെയുള്ളവരെ ആദായനികുതി നൽകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 5 മുതൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ എണ്ണം ഒരുകോടിയോളമാണ്. 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരാകട്ടെ 46 ലക്ഷവും. 50 ലക്ഷത്തിന് മുകളിൽ വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയതാകട്ടെ 3.16 ലക്ഷം പേരാണ്. അഞ്ചുകോടി രൂപയ്ക്കുമുകളിൽ വാർഷിക വരുമാനമുണ്ടെന്ന് വ്യക്തമാക്കിയതാകട്ടെ വെറും 8,600 പേരും. How many professionals declared income above ₹1 crore

from money rss http://bit.ly/2tWZWKx
via IFTTT

ജെ.എം. ഫിനാന്‍ഷ്യലിന്റെ മൂന്നാംഘട്ട കടപ്പത്ര വില്‍പന ആരംഭിച്ചു

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ.എം. ഫിനാൻഷ്യലിന്റെ മൂന്നാം ഘട്ട കടപ്പത്ര വിൽപന ആരംഭിച്ചു. ലിസ്റ്റ് ചെയ്യപ്പെട്ടതും റെഡീം ചെയ്യാവുന്നതും ഓഹരിയാക്കാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ മൂന്നാം ഘട്ട പൊതു വിൽപനയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ജെ.എം. ഫിനാൻഷ്യലിന്റെ സബ്സിഡറി കമ്പനിയായ ജെ.എം. ഫിനാൻഷ്യൽ പ്രൊഡക്ടസ് ലിമിറ്റഡാണ് കടപ്പത്രങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപ്പത്രങ്ങളാണ് ഇറക്കുന്നത്. 200 കോടി രൂപ മുതൽ 300 കോടി രൂപ വരെ ഇത് വർധിക്കാം. ആകെ 2000 കോടി രൂപയാണ് കടപ്പത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ കമ്പനി ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 9 വരെയാണ് കടപ്പത്ര വിൽപ്പനയെങ്കിലും കാലാവധിക്ക് മുമ്പ് ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡറക്ടർ ബോർഡിനോ, ബോർഡ് രൂപീകരിക്കുന്ന എൻ.സി.ഡി പബ്ലിക്ക് ഇഷ്യൂ കമ്മറ്റിക്കോ അധികാരമുണ്ടായിരിക്കും. കടപ്പത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും അതിന് ശേഷം 1000 രൂപ വീതം മുഖവിലയുള്ള ഒരു എൻ.സി.ഡി യുടെ ഗുണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. 24, 40, 60, 120 മാസങ്ങളായിരിക്കും കടപ്പത്രങ്ങളുടെ കാലാവധി. വർഷത്തിൽ 10 ശതമാനം വരെ ആദായം പ്രതീക്ഷിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനി രാജ്യത്താകെ അതിന്റെ അടിത്തറ ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ജെ. എം. ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു.

from money rss http://bit.ly/2SLmLJo
via IFTTT

Thursday, 13 February 2020

പിഎംഎസ് നിക്ഷേപകരില്‍നിന്ന് മുന്‍കൂര്‍ ഫീസ് ഈടാക്കുന്നത് സെബി വിലക്കി

പിഎംഎസ് നിക്ഷേപകരിൽനിന്ന് ഫീസ് മുൻകൂറായി ഇടാക്കരുതെന്ന് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഫെബ്രവരി 13ന് ഇറക്കിയ വിജ്ഞാപനത്തിലാണ് നിർദേശം നൽകിയിട്ടുള്ളത്. പിഎംഎസ് നിക്ഷേപകർക്ക് ഡയറക്ട് ഓപ്ഷൻകൂടി സെബി കൊണ്ടുവന്നിട്ടുണ്ട്. വിതരണക്കാർ വഴിയല്ലാതെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ നിക്ഷേപകന് ലഭിക്കുക. വിതരണക്കാർക്ക് നൽകുന്ന കമ്മീഷൻ ഒഴിവാക്കാനാണിത്. അതേസമയം, പിഎംഎസ് സേവനം നൽകുന്നവർക്ക് നിക്ഷേപതുകയ്ക്ക് ആനുപാതികമായി വാർഷിക ഫീസ് ഈടാക്കാം. പുതിയ നിർദേശങ്ങൾ മെയ് ഒന്നുമുതൽ പ്രാബല്യത്തിലാകും. പിഎംഎസ് വഴി നിക്ഷേപം നടത്താനുള്ള കുറഞ്ഞ തുക 25 ലക്ഷത്തിൽനിന്ന് 50 ലക്ഷമായി ഉയർത്തിയത് ഈയിടെയാണ്. SEBI bans upfront distributor commissions in PMS

from money rss http://bit.ly/2uBKgga
via IFTTT

ആസ്റ്ററിന് ദുബായിൽ 100 ശതമാനംഉടമസ്ഥാവകാശത്തിന് അനുമതി

കൊച്ചി: പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്, യു.എ.ഇ. സർക്കാർ ദുബായിൽ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം അനുവദിച്ചു. നേരത്തെ വിദേശ നിക്ഷേപകർക്ക് 49 ശതമാനം ഉടമസ്ഥാവകാശം കൈവശം വയ്ക്കാൻ മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. ഈയിടെ യു.എ.ഇ. സർക്കാർ, ചില മേഖലകളിലെ വിദേശ കമ്പനികളുടെ ഉടമസ്ഥാവകാശം 100 ശതമാനമാക്കിയിരുന്നു. അതിൽ ആരോഗ്യ പരിപാലന മേഖലയും ഉൾപ്പെടുത്തിയതോടെയാണ് ആസ്റ്ററിന് 100 ശതമാനം ഉടമസ്ഥാവകാശത്തിന് അവസരം കൈവന്നത്. തങ്ങളുടെ ജി.സി.സി. ബിസിനസിൻറെ 80 ശതമാനവും ദുബായിലാണെന്നതിനാൽ, ഇവിടത്തെ വിപണി ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നുവെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൻറെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദുബായിലെ അനുബന്ധ കമ്പനികളുടെ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് നിലവിലെ സാമ്പത്തിക വർഷത്തിൻറെ അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

from money rss http://bit.ly/31UrVqU
via IFTTT

മരുന്നുകളുടെ അങ്ങാടിവിജയം

ഇതാണ് പഞ്ചമപ്പഴുക്ക... അങ്ങാടിമരുന്നാണ്. പല രോഗങ്ങൾക്കുമുള്ള മരുന്ന്. ഇപ്പോൾ ഇത് കിട്ടാനില്ല'. കുന്തിരിക്കം പോലെയുള്ള ഒരു വസ്തു ചൂണ്ടിക്കാണിച്ച് ഹരി വി. പൈ പറയുന്നു. മട്ടാഞ്ചേരി ബസാറിലെ അങ്ങാടിമരുന്ന് കച്ചവടക്കാരനാണ് ഹരി പൈ. ബസാറിൽ കൂനൻകുരിശ് പള്ളിക്കടുത്തുള്ള കട നടത്തുന്നത് ഹരി വി. പൈയും സഹോദരന്മാരായ പ്രദീപ് കുമാർ വി. പൈയും ഉമേഷ് വി. പൈയും ചേർന്നാണ്. പഞ്ചമപ്പഴുക്ക ഉൾപ്പെടെ നാട്ടിൽക്കിട്ടാത്ത പല അങ്ങാടിമരുന്നുകളും മട്ടാഞ്ചേരിയിലെ ഈ കടയിലുണ്ട്. മൂന്ന് സഹോദരന്മാർ ചേർന്നുള്ള ഈ അപൂർവ കച്ചവടക്കൂട്ടായ്മയ്ക്ക് മറ്റൊരു ചരിത്രംകൂടിയുണ്ട്. 'ഹരി പൈ' എന്ന പേരിൽ 140 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ കട. മൂന്ന് തലമുറകളായി അങ്ങാടിമരുന്ന് കച്ചവടം ചെയ്തുവരുന്ന കുടുംബം. ജെ. ഹരി പൈ, ജെ. ദാസ പൈ എന്നിവർ ചേർന്ന് 140 വർഷം മുമ്പ് തുടങ്ങിയതാണ് മട്ടാഞ്ചേരിയിലെ അങ്ങാടിമരുന്ന് വ്യാപാരം. അന്നും കടയ്ക്ക് പേര് 'ഹരി പൈ' എന്നുതന്നെ. മുംബൈയിൽനിന്ന് കപ്പലിലാണ് അക്കാലത്ത് മരുന്നുകൾ എത്തിച്ചിരുന്നത്. കൊച്ചിയിൽ വരുന്ന മരുന്നുകൾ ഇവർ കേരളത്തിലെമ്പാടും വിതരണം ചെയ്തു. വള്ളങ്ങളിലാണ് അങ്ങാടിമരുന്നുകൾ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചത്. പിന്നീട് ദാസ പൈയുടെ മകൻ വാസുദേവ പൈ കച്ചവടരംഗത്തെത്തി. കുറെക്കാലം വാസുദേവ പൈ കൊച്ചിയിലെ അങ്ങാടിമരുന്ന് കച്ചവടത്തിന് ചുക്കാൻപിടിച്ചു. വാസുദേവ പൈയുടെ മക്കളാണ് ഹരി വി. പൈയും പ്രദീപ് കുമാർ വി. പൈയും ഉമേഷ് വി. പൈയും. കാലം ഒരുപാട് മാറി. കച്ചവടത്തിൽ പുതിയ തന്ത്രങ്ങളായി. പക്ഷേ, പൈ സഹോദരന്മാർ വഴിമാറിയില്ല. ഇപ്പോൾ ഗുണനിലവാരമുള്ള അങ്ങാടിമരുന്നുകൾ കൊച്ചിയിലേക്ക് എത്തിക്കുകയാണിവർ. മുംബൈയിലെ പഴയ കച്ചവടബന്ധങ്ങളെ ഇവർ കൈവിട്ടില്ല. നാട്ടിൽ കിട്ടാത്ത ഏതു മരുന്നും ഇവർ എത്തിക്കും. പഞ്ചമപ്പഴുക്ക പോലെ, അക്കിക്കറുവ, അംഗ്ലവാരി തേങ്ങ എന്നിവയൊക്കെ വിപണിയിലില്ലാത്തതാണ്. പക്ഷേ, പൈ സഹോദരന്മാർ അതൊക്കെ കരുതിവെക്കുന്നു. നല്ല ശക്തിയുള്ള ഉത്പന്നങ്ങൾ കിട്ടുന്നത് ഇപ്പോഴും മുംബൈയിൽ നിന്നാണെന്ന് ഇവർ പറയുന്നു. കിരിയാത്തും, കടുക്കയും, ഉണക്ക നെല്ലിക്കയും, കറുവപ്പട്ടയും, കുന്തിരിക്കവും, കുങ്കുമപ്പൂവുമൊക്കെ മുംബൈയിൽനിന്ന് നേരിട്ട് വാങ്ങുകയാണിവർ. ചെന്നാമുക്കി, താലീസപത്രം, അതിവിടയം, കരയാമ്പൂ, അമുക്കുരം, അശ്വഗന്ധം, വാൽമുളക് എന്നിവയൊക്കെ കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് വരുത്തുന്നത്. 'നാട്ടിൽ ഇപ്പോൾ പലതും കിട്ടുന്നുണ്ട്. പക്ഷേ, മുംബൈയിൽനിന്ന് വരുന്ന ഉത്പന്നങ്ങൾക്കാണ് കൂടുതൽ ഫലം.'- പ്രദീപ്കുമാർ പറയുന്നു. മുത്തങ്ങ തന്നെ ഉദാഹരണം. നല്ല മുഴുപ്പുള്ള മുത്തങ്ങ മുംബൈയിൽ ധാരാളം കിട്ടും. അതുപോലെ മുംബൈ ഉണക്ക നെല്ലിക്കയ്ക്കാണ് ഇപ്പോഴും ഡിമാൻഡ്. 'മുംബൈ അയമോദകമാണ് സൂപ്പർ. എന്നാൽ മാതളത്തൊലി, കഴഞ്ചിക്കുരു, ഞെരിഞ്ഞിൽ എന്നിവയൊക്കെ തമിഴ്നാട്ടിൽനിന്ന് കിട്ടും.'- ഉമേഷ് പൈ പറയുന്നു. പഞ്ചാബിലെ ലുധിയാന, മുംബൈയിലെ പൈന്താനി, കൊൽക്കത്ത എന്നിവിടങ്ങളിലെ പഴയകാല കച്ചവടകേന്ദ്രങ്ങൾ വഴിയാണ് കൊച്ചിയിലേക്ക് മരുന്നുകൾ വരുത്തുന്നതത്രെ. പഴയപോലെ നാട്ടുവൈദ്യന്മാരില്ലാത്തത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. മരുന്നു കുറിക്കാൻ വൈദ്യന്മാരില്ല. പക്ഷേ, മരുന്നുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. തലമുറകളായി കൈമാറിവരുന്ന നാട്ടുമരുന്നുകളിൽ വിശ്വാസമുറപ്പിച്ചവരും അനുഭവസ്ഥരും ഇപ്പോഴും മരുന്നുകൾ വാങ്ങാനെത്തുന്നു. നൂറുകണക്കിന് അങ്ങാടിമരുന്നുകളുണ്ട്. ഓരോന്നിനെക്കുറിച്ചും ഇവർക്കറിയാം. അവ എവിടെനിന്നെന്ന് അറിയാം. പക്ഷേ, പലതിനും പഴയപോലെ ആവശ്യക്കാരില്ല. അക്കാലത്തെ മരുന്നുകളെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചും അറിയുന്നവർതന്നെ ഇല്ലാത്തതാണ് പ്രശ്നമെന്ന് ഇവർ പറയുന്നു. ത്രിഫല, ത്രിക്കടുക്, ത്രിജാതി, അഷ്ടചൂർണം തുടങ്ങി പച്ചമരുന്നുകൂട്ടുകൾ പലതുണ്ട്. ഇതെക്കുറിച്ചൊക്കെ പൈ സഹോദരന്മാർക്ക് കൃത്യമായറിയാം. പക്ഷേ, മരുന്നുകൾ കൂട്ടിച്ചേർത്ത് വിൽപ്പന നടത്താനോ, ചികിത്സിക്കാനോ ഇവരില്ല. എന്നാലും കുടുംബത്തിലാർക്കെങ്കിലും അസുഖമുണ്ടായാൽ ഈ മരുന്നുകളാണ് ആശ്വാസമാകുന്നതെന്ന് സഹോദരന്മാർ പറയുന്നു. ലക്ഷദ്വീപിൽനിന്ന് പണ്ടുകാലം മുതൽതന്നെ പൈയുടെ കട അന്വേഷിച്ച് കച്ചവടക്കാർ വരും. ദ്വീപുകാർക്ക് ആവശ്യമായ മരുന്നുകൾ ഇവർ നൽകും. ആ മരുന്നുകൾക്ക് അറേബ്യൻ പേരുകളാണ്. പക്ഷേ, അതൊക്കെ കൃത്യമായി പൈ സഹോദരന്മാർക്ക് അറിയാം. മട്ടാഞ്ചേരി ബസാറിലെ കടയിലേക്ക് രാവിലെ ഒമ്പതിനുതന്നെ ഈ സഹോദരന്മാരെത്തും. ബസാറിൽ പഴയ തിരക്കൊന്നുമില്ല. ചിലപ്പോൾ ആളനക്കംപോലുമുണ്ടാവില്ല. പക്ഷേ, രാത്രി ഏഴ് വരെ ഹരി പൈയുടെ കട തുറന്നിരിക്കും. 'വൈകീട്ട് അഞ്ച് കഴിഞ്ഞാൽ ഇവിടെ ആരുമുണ്ടാകില്ല. ആകെ തുറക്കുന്ന കട ഇതുമാത്രം. അങ്ങനെ തുടരാനാണിഷ്ടം. കാരണം രാവും പകലും നാടിന് മരുന്ന് നൽകിയ സ്ഥാപനമാണിത്. അത് സന്ധ്യയ്ക്കുമുമ്പേ അടയ്ക്കാനാവില്ല...' ഹരി വി. പൈ പറയുന്നു. ദൂരെ ദിക്കുകളിൽനിന്ന് പൈയുടെ കട അന്വേഷിച്ച് മരുന്നിനെത്തുന്നവർ ചിലപ്പോൾ മട്ടാഞ്ചേരിയിലേക്ക് എത്തുമ്പോൾ വൈകും. അവർ നിരാശയോടെ മടങ്ങരുത്. അതാണ് ഈ കരുതൽ. അതെ, കച്ചവടവും ഇവർക്ക് ഒരു ആചാരമാണ്. അതിലൊന്നും ഒരു കുറവും വരുത്താൻ ഇവർക്കാവില്ല. വേഷംപോലെ, ഭാഷപോലെ, ജീവിതരീതിപോലെ മരുന്നുകച്ചവടത്തെയും ഇവർ നെഞ്ചോട് ചേർത്തുപിടിക്കുകയാണ്.

from money rss http://bit.ly/2uM2Z8B
via IFTTT

ഓഹരി വിപണി തിരിച്ചുകയറി: സെന്‍സെക്‌സില്‍ 240 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി വിപണി. സെൻസെക്സ് 240 പോയന്റ് നേട്ടത്തിൽ 41699ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 12244ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 185 ഓഹരികൾ നഷ്ടത്തിലുമാണ്. 185 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, എസ്ബിഐ, ബിപിസിഎൽ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഗ്രാസിം, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്റസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 240 pts

from money rss http://bit.ly/2ULhBQm
via IFTTT

ഘടകങ്ങളുടെ ശേഖരം തീരുന്നു;ഇന്ത്യയിലെ മൊബൈൽ ഹാൻഡ്‌സെറ്റ് ഉത്പാദനം പ്രതിസന്ധിയിൽ

മുംബൈ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി പ്രതിസന്ധിയിൽ. ചൈനയിൽനിന്ന് ഘടകങ്ങൾ എത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ഫെബ്രുവരിയിലെ ഉത്പാദനത്തിലുള്ള ഘടകങ്ങളാണ് നിലവിൽ സ്റ്റോക്കുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ മാർച്ച് ആദ്യവാരം ഉത്പാദനം നിർത്തിവെക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ ആശങ്ക. ചൈനയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫാക്ടറികൾ അടച്ചിട്ടിരുന്നതിനാൽ ഇന്ത്യയിലെ ഉത്പാദകർ കൂടുതൽ ഘടകങ്ങൾ ശേഖരിച്ചിരുന്നു. ഇതുപയോഗിച്ചാണ് നിലവിൽ ഉത്പദാനം നടക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ ഫാക്ടറികൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടില്ല. ഇതോടെ ചരക്കുനീക്കം പ്രതിസന്ധിയിലായി. രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ഉത്പാദകരായ ഷവോമി ഘടകങ്ങളുടെ ശേഖരം തീരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നതിനാൽ ഘടകഭാഗങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും വില ഉയരുകയാണ്. ഇവ മറ്റു സ്രോതസ്സുകളിൽനിന്ന് എത്തിക്കുന്നതിന് കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. ആപ്പിൾ ഐഫോൺ 11, 11 പ്രോ എന്നിവ ചൈനയിൽനിന്ന് 'അസംബിൾ'ചെയ്ത് എത്തിക്കുന്നതാണ്. രാജ്യത്ത് മുംബൈയിലടക്കം പല സ്റ്റോറുകളിലും ഇവയുടെ ശേഖരം തീർന്നുതുടങ്ങി. ജനുവരി-മാർച്ച് കാലത്ത് സ്മാർട്ട്ഫോൺ വിൽപ്പനയിൽ പത്തു മുതൽ 15 ശതമാനംവരെ കുറവുണ്ടാകുമെന്ന് വിവിധ ഏജൻസികൾ പറയുന്നു. ഏപ്രിൽ- ജൂൺ കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമായേക്കും. പുതിയ മൊബൈലുകൾ അവതരിപ്പിക്കുന്നതിനും കാലതാമസമുണ്ടാകും. മൊബൈൽ അസംബ്ലിങ്ങിനായുള്ള ഘടകങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നതായി ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ.) വ്യക്തമാക്കി. പല രാജ്യങ്ങളിൽനിന്നാണ് ഘടകഭാഗങ്ങൾ എത്തുന്നത്. ബാറ്ററിയും ക്യാമറയുടെ ചില ഭാഗങ്ങളും വിയറ്റ്നാമിൽ നിർമിക്കുന്നുണ്ട്. ഡിസ്പ്ലേ യൂണിറ്റ്, കണക്ടറുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (പി.സി.ബി.) എന്നിവയാണ് പ്രധാനമായും ചൈനയിൽനിന്നെത്തുന്നത്. ചിപ്പുകൾ തയ്വാനിലാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇത് ചൈനയിലെത്തിച്ച് ഭേദഗതി വരുത്തിയശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ചൈനയിൽ ചുരുക്കം ചില ഫാക്ടറികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എങ്കിലും പൂർണതോതിൽ ഉത്പാദനം തുടങ്ങാൻ കാലതാമസമുണ്ടാകുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഘടകങ്ങൾ കിട്ടാതാകുന്നതോടെ ഉത്പാദനച്ചെലവേറുമെന്ന് കമ്പനികൾ പറയുന്നു. ഇത് സ്മാർട്ട് ഫോണുകൾക്ക് വില ഉയരാനിടയാക്കിയേക്കും. ഇ-കൊമേഴ്സ് കമ്പനികളെയും ബാധിക്കും മൊബൈൽ ഫോണുകളുടെയും ടെലിവിഷന്റെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ഉത്പാദനം കുറഞ്ഞത് ഇവയുടെ ഓൺലൈൻ വിപണിയെയും ബാധിച്ചേക്കും. ഇ- കൊമേഴ്സ് ഭീമൻമാരായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഇവയുടെ ശേഖരം കുറഞ്ഞിട്ടുണ്ട്. ഓൺലൈൻ വിപണിയിൽ ഏറ്റവുമധികം ആവശ്യം സ്മാർട്ട് ഫോണുകൾക്കും ടെലിവിഷനുമാണ്. സ്മാർട്ട് ഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതാണെങ്കിലും ഇതിന്റെ ഘടകങ്ങളിൽ 12 ശതമാനം മാത്രമാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ബാക്കി ചൈനയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമായി ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയുടെ 41 ശതമാനവും ഇപ്പോൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്.

from money rss http://bit.ly/39wBiQ0
via IFTTT

നിഫ്റ്റി 12,200ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 106 പോയന്റ്

മുംബൈ: രണ്ടുദിവസത്തെ റാലിക്കുശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിലായി. നിഫ്റ്റി 12,200നിലവാരത്തിന് താഴെയെത്തി. സെൻസെക്സ് 106.11 പോയന്റ് താഴ്ന്ന് 41,459.79ലും നിഫ്റ്റി 26.50 പോയന്റ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ചില ഓഹരികളിലുണ്ടായ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1044 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1400 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇന്റസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നഷ്ടത്തിലായ ഓഹരികൾ. യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ കമ്പനി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ഫാർമ ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. എഫ്എംസിജി, പൊതുമേഖല ബാങ്ക് ഓഹരികളും നേട്ടമുണ്ടാക്കി. ലോഹം, വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലായത്. Nifty ends below 12,200, Sensex falls 100 pts

from money rss http://bit.ly/2SG3RUh
via IFTTT

ഇന്ത്യന്‍ വിപണിയിലെ കൊറോണ ഇഫെക്ട്

കൊറോണ വൈറസിന്റെ വ്യാപനം നടപ്പുവർഷമായ 2020ൽ ലോക സാമ്പത്തിക വളർച്ചയുടെ വേഗത 0.3 ശതമാനം മുതൽ 0.4 ശതമാനംവരെ കുറയ്ക്കുമെന്ന് അന്തർദേശീയ സംഘടനകൾ കരുതുന്നു. ചൈനയിലേയും തെക്കു കിഴക്കേഷ്യൻ മേഖലയിലുമുണ്ടായ വേഗക്കുറവാണിതിനു കാരണം. 2020 വർഷം ലോക സാമ്പത്തിക വളർച്ച 3.3 ശതമാനമായിരിക്കുമെന്നാണ് അന്തരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തൽ. സ്ഥിതി നിയന്ത്രിക്കാനെടുക്കുന്ന സമയത്തിനനുസരിച്ചേ വളർച്ചയടെ കുറവ് എത്രമാത്രമായിരിക്കുമെന്ന് പറയാൻ കഴിയുകയുള്ളു. അവശ്യ സർവീസുകളും തുറമുഖങ്ങളും ഉൽപാദന കേന്ദ്രങ്ങളും ചൈന പതിയെ തുറക്കാൻ തുടങ്ങിയിരിക്കുന്നു. പകർച്ച വ്യാധിയുടെ വ്യാപനം ചില പ്രവിശ്യകൾ മാത്രം കേന്ദ്രീകരിച്ചാണെന്നും 2020 ന്റെ ആദ്യ പകുതിയിലെ തണുപ്പുകാലത്ത് ഇതധികമായിരുന്നുവെങ്കിലും ജൂണിൽ ചൈനയിൽ വേനൽ തുടങ്ങുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും വിദഗ്ധർ കരുതുന്നു. മൊത്തം വ്യാപാരത്തിന്റെ 10 ശതമാനത്തിലധികം ഇടപാടുകൾ നടത്തന്ന ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. മൊത്തം ഇറക്കമതിയുടെ 15 ശതമാനവും ചൈനയിൽ നിന്നാണ്. എന്നാൽ 5 ശതമാനം മാത്രമേ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നുള്ളു. 2003 മുതൽ 2019 വരെയുള്ള കാലം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. ഇക്കാലം ഉൽപന്ന വ്യാപാരത്തിന്റെ മൊത്ത വർഷാന്ത വളർച്ചാ നിരക്കിൽ 10 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തുകയും 20 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 87 ബില്യൺ യുഎസ് ഡോളറായി ഉയരുകയും ചെയ്തു. 2019 സാമ്പത്തിക വർഷം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.1 ശതമാനമായിരുന്നു. ചൈനയുമായുള്ള ഉൽപന്നങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊത്തം വ്യാപാര കമ്മി ജഡിപി യുടെ 0.03 ശതമാനം മാത്രമാണ്. നിർമ്മാണ ഉൽപന്നങ്ങളാണ് പ്രധാനമായും ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നത്. അവശ്യ ഇറക്കുമതി സാധനങ്ങൾ കിട്ടാതായാൽ മാത്രമേ അതു നമ്മെ ബാധിക്കുകയുള്ളു. ചൈനയിലെ വാഹന, ഇലക്ട്രോണിക്, ഫാർമ, ഉപഭോക്തൃ ഉൽപന്ന, എഞ്ചിനീയറിംഗ്, ലോഹ മേഖലകളിലേക്കാവശ്യമായ വലിയൊരളവോളം അസംസ്കൃത വസ്തുക്കളും അർധ നിർമ്മിത ഉൽപന്നങ്ങളുമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ചൈനയിൽ കച്ചവടം കുറയുന്നതുകൊണ്ട് വാഹനങ്ങളുടേയും വാഹന സംബന്ധിയായ ഉൽപന്നങ്ങളുടേയും കയറ്റുമതിയെ ബാധിക്കും. ചൈനയിൽ നിന്നുള്ള ഉൽപാദന ഘടകങ്ങളുടെ വരവു കുറയുന്നത് അഭ്യന്തര ഉൽപാദനത്തേയും ലാഭത്തേയും ബാധിക്കും. മരുന്നുകളുടെ പ്രധാന ചേരുവകളുംമറ്റും ചൈനയിൽ നിന്നാണു വരുന്നത്. അടിസ്ഥാന അസംസ്കൃത ഉൽപന്നങ്ങളുടേയും രാസവസ്തുക്കളുടേയും ലഭ്യതയിലാുണ്ടാകുന്നകുറവ് അന്തർദേശിയ വിലകളേയും ലാഭത്തേയും ബാധിക്കും. മറുവശത്ത് ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതയിലെകുറവും മറ്റു കേന്ദ്രങ്ങളിൽനിന്നു വരുന്നവയുടെ വിലക്കൂടുതലും ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലാഭം കുറയ്ക്കുകയും ചെയ്യും. ആഗോള രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ സാന്നിധ്യമുള്ള രാസമേഖലയിൽ ചൈനയിലെ മാന്ദ്യം നമുക്കു ഗുണകരമായിത്തീരും. ഈ രംഗത്ത് ഇന്ത്യയുടെ വിതരണ ശൃംഖല സജീവമാണ്. എണ്ണ ,വാതക രംഗത്തെ ഉൽപന്ന വിലക്കുറവ് ഇടക്കാലയളവിൽ എണ്ണ വിതരണക്കമ്പനികളുടെ ലാഭം വർധിപ്പിക്കും. എന്നാൽ ഹൃസ്വ കാലയളവിൽ ക്രൂഡോയിൽ വിലക്കുറവ് ചരക്കുപട്ടികയിൽ നഷ്ടം ഉണ്ടാക്കിയേക്കും. തുണിത്തരങ്ങളുടേയും വസ്ത്രങ്ങളുടേയും വമ്പൻ കയറ്റുമതിക്കാരായ ചൈനയുടെ തളർച്ച ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ വൻകയറ്റുമതി അവസരങ്ങൾ തുറന്നേക്കും. ഉരുക്കുപോലുള്ള ലോഹങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാണ്. ഇറക്കുമതിയിലുണ്ടാകുന്നവീഴ്ച നാട്ടിലെ ഉരുക്കുൽപാദക വ്യവസായത്തിന് ഗുണകരമായിത്തീർന്നേക്കാം. ആഗോളതലത്തിൽ ഉരുക്കിന്റെ വില വലിയ തോതിൽ ചഞ്ചലമാണ് എന്ന വസ്തുത അശുഭമാണ്. ആവശ്യക്കാരുടെ കുറവും ചൈനയിലെ വ്യാപാര തടസവുമാണിതിനു കാരണം. 2001 സെപ്തംബർ 11ൽ യുഎസിൽ നടന്ന ഭീകരാക്രമണത്തിനുശേഷം 2003ൽ സാർസ് അണുബാധയാണ് ആഗോള തലത്തിൽ വൻതോതിൽ ഭീതി വിതച്ചത്. സാർസിന്റെ സാമ്പത്തിക ആഘാതം പരിമിതമായിരുന്നുവെങ്കിലും പകർച്ചവ്യാധി ഉയർത്തിയ ഭയമെന്ന നിലയിൽ ലോക ഓഹരി വിപണിയിൽ അതിന്റെ ഫലം വലുതായിരുന്നു. എന്നാൽ തെക്കുകിഴക്കൻ മേഖലയിലെ പരിമിതമായ സംഭവങ്ങളൊഴിച്ച് ലോകസാമ്പത്തിക വിപണിയെ കൊറോണ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. ഭയാശങ്കകൾ ഒഴിയുന്ന സാഹചര്യത്തിൽ ഇടക്കാലത്തേക്കുള്ള പരിമിതമായഫലം ഒഴികെ കൂടുതലൊന്നും സംഭവിക്കില്ലെന്ന പ്രത്യാശയിലാണ് വിപണി. ഉയർന്ന തോതിലുള്ള ധനകമ്മി കുറയ്ക്കാനും ചൈനയുമായുള്ള വ്യാപാരം വൈവിധ്യ വൽക്കരിക്കാനും ലോകം ആഗ്രഹിക്കുന്നു. ദീർഘകാലത്തേക്കുള്ള നിക്ഷേപ, നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ മെയ്ക്ക്ഇൻ ഇന്ത്യ പദ്ധതിക്കനുകൂലമായി ഈയവസരം പ്രയോജനപ്പെടുത്താൻ കഴിയും. ഇപ്പോഴത്തെ നിലയിൽ കൊറോണ ഭീതി നമ്മുടെ ലാഭ വളർച്ചാ (നിഫ്റ്റി 50 ഇപിഎസ്) കണക്കു കൂട്ടലിൽ മാറ്റം വരുത്താനിടയില്ല. 2020 സാമ്പത്തിക വർഷം മുതൽ 2022 സാമ്പത്തിക വർഷം വരെയുള്ള മൊത്തം വർഷാന്ത വളർച്ചാ നിരക്കായ 15 ശതമാനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. നിഫ്റ്റി 50 ലെ ഒരു വർഷ ലക്ഷ്യം 12,700 തന്നെയായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2OPUFLP
via IFTTT

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലൂടെ ഐആര്‍സിടിസി നേടിയത് ആറിരട്ടി ലാഭം

ഓൺലൈൻ ടിക്കറ്റ് ബുക്കിങിലൂടെ ഐആർസിടിസി എത്രരൂപ ലാഭമുണ്ടാക്കുന്നുണ്ട് ? കഴിഞ്ഞ വർഷം ഇതേപാദത്തിലെ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ആറിരട്ടിയാണ് വർധന. ഡിസംബർ പാദത്തിൽ കമ്പനിയ്ക്ക് ഈയിനത്തിൽ ലഭിച്ചത് 193 കോടി രൂപയാണ്. 2019 സെപ്റ്റംബറിലാണ് ഐർസിടിസി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള കൺവീനിയൻസ് ഫീ വീണ്ടും ഈടാക്കിതുടങ്ങിയത്. ഐആർസിടിസിയുടെയോ മറ്റേതെങ്കിലും പ്ലാറ്റഫോമിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോതവണയും നിങ്ങൾ പ്രത്യേക നിരക്ക് കൂടുതലായി നൽകണം. എസി കോച്ചിലാണ് യാത്രയെങ്കിൽ 30 രൂപയും നോൺ എസി കോച്ചുകളിലാണെങ്കിൽ 15 രൂപയുമാണ് നിരക്ക്. ഇതോടൊപ്പം നികുതിയും കൂടുതലായിവരും. കാറ്ററിങിൽ ലാഭംകുറഞ്ഞു കാറ്ററിങ് വിഭാഗത്തിൽനിന്നുള്ള ലാഭത്തിൽ കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ എട്ടുകോടി രൂപയുടെ കുറവുണ്ടായി. ഡിസംബർ പാദത്തിൽ ഈയിനത്തിൽ ലാഭമായി കമ്പനിയ്ക്ക് ലഭിച്ചത് 30 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 38 കോടിയായിരുന്നു. ഇതെല്ലാംകൂടി ഡിസംബർ പാദത്തിൽ ഐആർസിടിസിയുടെ ലാഭം 270 കോടി രൂപയാണ്. മുൻ വർഷം ഇതേപാദത്തിൽ 112 കോടി രൂപയായിരുന്നു അറ്റാദായം. 2018 ഡിസംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും ഗണ്യമായ വർധനവുണ്ടായി. 435 കോടി രൂപയിൽനിന്ന് 715.98 കോടി രൂപയായാണ് വരുമാനം വർധിച്ചത്. ഡൽഹി-ലക്നൗ റൂട്ടിൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി തേജസ് എക്സ്പ്രസ് ഒക്ടോബറിലാണ് ഐആർസിടിസി ഓടിച്ചുതുടങ്ങിയത്. ഐആർസിടിസിയുടെയോ മറ്റ് വൈബ്സൈറ്റുകളിലൂടെയോ മാത്രമേ അതിൽ യാത്രചെയ്യുന്നതിന് ടിക്കറ്റെടുക്കാൻ കഴിയൂ. റെയിൽവെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് ലഭിക്കില്ല. ഐആർസിടിസിയുടെ മൂന്നാമതൊരു സ്വകാര്യ തീവണ്ടികൂടി സർവീസ് നടത്താനിരിക്കുകയാണ്. കാശി മഹാകൽ എക്സ് പ്രസ് ഫെബ്രുവരി 20നാണ് ഓടിത്തുടങ്ങുക. മികച്ച ലാഭം നേടിയതോടെ വിപണിയിൽ കമ്പനിയുടെ ഓഹരി വില കുതിച്ചു. 13.5ശതമാനം വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയായ 1,609.30 രൂപയിലെത്തി ഓഹരിവില.

from money rss http://bit.ly/38oJmlL
via IFTTT

Wednesday, 12 February 2020

മെട്രോ കോച്ചില്‍ ഇനി ജന്മദിനവും വിവാഹവും ആഘോഷിക്കാം

നിങ്ങൾ പുതുമ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ജന്മദിനവും വിവാഹവും ഇനി മെട്രോ കോച്ചിൽ ആഘോഷിക്കാം. നോയ്ഡ മെട്രോ റെയിൽ കോർപ്പറേഷനാണ് ആഘോഷങ്ങൾക്ക് വേദിയൊരുക്കുന്നത്. അതിനായി കോച്ചുകൾ ബുക്ക് ചെയ്യാം. മണിക്കൂറിന് 5000 രൂപമുതൽ 10,000 രൂപവരെമാത്രമാണ് ചെലവ്. ട്രെയിന്റെ പ്രവർത്തന സമയത്തും അല്ലാത്തപ്പോഴും ആഘോഷം സംഘടിപ്പിക്കാം. നോയ്ഡ മെട്രോ റെയിലിനും വരുമാനമാകുകകുയും അതോടൊപ്പം ആഘോഷിക്കാനൊരു പുതുമയുമാകുമിതെന്ന് മെട്രോ റെയിൽ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഡി ഉപാധ്യായ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അതിഥികളുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായാണ് ആഘോഷത്തിന് അവസരമുള്ളത്. ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളില്ലാത്ത കോച്ച്-8000 രൂപ നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളില്ലാത്ത കോച്ച്-5000 രൂപ ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളുള്ള കോച്ച്-10,000 രൂപ നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളുള്ള കോച്ച്-7000 രൂപ. 15 ദിവസംമുമ്പെങ്കിലും അപേക്ഷനൽകി ബുക്ക് ചെയ്യണം. മെട്രോ സമയങ്ങളിലാകും ഓടുന്ന കോച്ചുകൾ അനുവദിക്കുക. ഓടാത്ത സമയമായ രാത്രി 11 മുതൽ പുലർച്ചെ രണ്ടുവരെയാകും നിർത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക. നാലു കോച്ചുവരെ ബുക്ക് ചെയ്യാം. തിരിച്ചുലഭിക്കുന്ന സെക്യൂരിറ്റിയായി 20,000 രൂപയും നൽകണം. Birthday, pre-wedding celebrations on metro coaches

from money rss http://bit.ly/2wetdkD
via IFTTT

സെന്‍സെക്‌സില്‍ 70 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണം രാജ്യത്തെ ഓഹരി സൂചികകളെ ബാധിച്ചു. സെൻസെക്സ് 70 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിൽ 12,178 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എസ്ബിഐ ഓഹരി മൂന്നുശതമാനം ഉയർന്നു. ടൈറ്റാൻ, ഒഎൻജിസി, ഇൻഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഐആർസിടിസിയുടെ ഓഹരി വിലയിൽ 13 ശതമാനത്തോളംവർധനവുണ്ടായി. ഓഹരിയൊന്നിന് 10 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചില ബാങ്കിങ് ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, എച്ച്ഡ്എഫിസി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. പണപ്പെരുപ്പംആറുവർഷത്തെ ഉയർന്ന നിരക്കായ 7.59ശതമാനമായതും വിപണിയെ ബാധിച്ചു.

from money rss http://bit.ly/2OR3h4X
via IFTTT

നേടാം, ഒരുകോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

ലൈഫ് ഇൻഷുറൻസ് പോളിസികൾ പോലെതന്നെ, ഒരുകോടി രൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികളും വ്യവസായത്തിൽ പുതിയ മാതൃകയായി മാറുകയാണ്. ആരോഗ്യമേഖലയിൽ പണപ്പെരുപ്പവും പോക്കറ്റിൽ നിന്നുള്ള ശരാശരി മെഡിക്കൽ ചെലവുകളും വർധിച്ചതോടെ, ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുന്നതിനായി ഇൻഷുറർമാർ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പരിരക്ഷയുടെ വലിപ്പം വർധിപ്പിക്കുകയാണ്. പ്രത്യക്ഷത്തിൽ, ആരോഗ്യ സംരക്ഷണത്തിനായി പണം ചെലവഴിക്കുന്നതിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന് ഇന്ത്യയ്ക്കുണ്ട്. ഒരു പഠനമനുസരിച്ച്, മൊത്തം ആരോഗ്യ സംരക്ഷണ ചെലവിന്റെ 65 ശതമാനം നേരിട്ട് പോക്കറ്റിൽ നിന്നുള്ള ചെലവുകളാണ്. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണച്ചെലവ് നിരന്തരം വർധിക്കുന്നതും ജീവിതശൈലീരോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളും കണക്കിലെടുത്താൽ, മതിയായ തുക ഇൻഷുർ ചെയ്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് ഇന്ന് ഒരു അടിസ്ഥാന ആവശ്യമായി മാറിയിരിക്കുന്നു. ഒരു മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ മെഡിക്കൽ അത്യാഹിത സമയങ്ങളിൽ നിങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നു. ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ ഒരു അടിസ്ഥാന ആവശ്യമായി പരക്കെ കണക്കാക്കപ്പെടുന്നു. കൂടാതെ, സമർഥരായ ഉപയോക്താക്കൾ അവരുടെ പോളിസിയിൽ നിന്ന് മികച്ച സൗകര്യങ്ങൾ നേടാനുള്ള സാധ്യതകൾ കൂടുതലായി പര്യവേഷണം ചെയ്യുകയും ചെയ്യുന്നു. സാധാരണയായി, ഉപയോക്താക്കൾ ഏഴ് മുതൽ 10 ലക്ഷം രൂപ വരെയുള്ള അടിസ്ഥാന ആരോഗ്യ പരിരക്ഷകളാണ് തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, അവയവമാറ്റ ശസ്ത്രക്രിയ, ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ, അല്ലെങ്കിൽ അഡ്വാൻസ്ഡ് സ്റ്റേജിലുള്ള കാൻസർ എന്നിവ പോലുള്ള ചില ചെലവേറിയ നടപടിക്രമങ്ങൾക്ക് ആകെ 40-60 ലക്ഷം രൂപവരെ ചെലവ് വരാം. അത്തരം സാഹചര്യങ്ങളിൽ, സാധാരണ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉദ്ദിഷ്ടകാര്യം പരിഹരിക്കുന്നതിൽ പരാജയപ്പെടും. ഒരു സർവേ പ്രകാരം, 2017-ൽ ഇന്ത്യയിൽ 15 ലക്ഷം ആയിരുന്ന കാൻസർ കേസുകളുടെ എണ്ണം 2020 അവസാനത്തോടെ 17.3 ലക്ഷം കടക്കുമെന്ന് കണക്കാക്കുന്നു. മറുവശത്ത്, ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട കേസുകൾ മിക്കവാറും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ വർധിച്ചു. ഇതിനാലാണ്, ഇതുപോലെയുള്ള ആവശ്യങ്ങൾ നിറവേറ്റാനായി ഇപ്പോൾ എട്ടക്ക തുക നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉള്ളത്. ഈ പരിരക്ഷകൾ ഒരുകോടി മുതൽ 2.5 കോടി വരെയാകാം. കുടുംബത്തിൽ ഗുരുതരമായ രോഗങ്ങളുടെ ചരിത്രമുള്ള വ്യക്തികൾക്ക് ചെലവേറിയതും നീണ്ടുനിൽക്കുന്നതുമായ ആശുപത്രിവാസം ആവശ്യമുള്ള അസുഖങ്ങൾ ഒരു വലിയ പരിരക്ഷ തിരഞ്ഞെടുക്കാം. അഡ്വാൻസ്ഡ് കാൻസർ പോലുള്ള രോഗങ്ങളുടെ കാര്യത്തിൽ, സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ എളുപ്പത്തിൽ ചെലവാകും അതോടൊപ്പം, വലിയ തുകകൾക്കുള്ള പരിരക്ഷയ്ക്ക് മാത്രമേ രോഗിയെ സംരക്ഷിക്കാനും കഴിയുകയുള്ളു. അവസാനമായി, വിദഗ്ദ്ധചികിത്സയ്ക്കായി രോഗി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കുറഞ്ഞ അല്ലെങ്കിൽ ഇടത്തരം മൂല്യമുള്ള ആരോഗ്യ പോളിസികൾ തീർച്ചയായും അപര്യാപ്തമായിരിക്കും. അത്തരം എല്ലാ സാഹചര്യങ്ങളിലും, ഏറ്റവും മികച്ച വഴി ഉയർന്ന മൂല്യമുള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉണ്ടായിരിക്കുക എന്നതാണ്. ഒരുകോടി രൂപയുടെ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന അത്തരം ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് 'ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസി'ന്റെ 'ആക്ടീവ് അഷ്വർ ഡയമണ്ട് പ്ലാൻ'. അഞ്ചുലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷാ പ്ലാനും സൂപ്പർ ഹെൽത്ത് ടോപ്പ് അപ്പായി 95 ലക്ഷം ആരോഗ്യ പരിരക്ഷാ പ്ലാനും ഇത് നൽകുന്നു. മൊത്തത്തിൽ, ഈ പ്ലാൻ ഒരുകോടി രൂപ വരെ സം ഇൻഷ്വേർഡ് വാഗ്ദാനം ചെയ്യുന്നു. ചികിത്സാ ചെലവിന്റെ അഞ്ചുലക്ഷം വ്യക്തി സ്വന്തമായി ഫണ്ട് ചെയ്തതിന് ശേഷം മാത്രമേ സൂപ്പർ ടോപ്പ് അപ്പ് പോളിസിയിൽ നിന്ന് ഒരാൾക്ക് ക്ലെയിം ചെയ്യാൻ കഴിയൂവെങ്കിലും, ഇത് കുറയ്ക്കാവുന്ന തുകയാണ്. ഒരു ടോപ്പ് അപ്പ് അല്ലെങ്കിൽ ഒരു സൂപ്പർ ടോപ്പ് അപ്പ് പ്ലാനിൽ, ഒരു കുറയ്ക്കപ്പെടുന്ന ഘടകവും ഒരു ഇൻഷ്വർ ചെയ്ത ഘടകവുമുണ്ട്. കുറയ്ക്കപ്പെടുന്ന തുക എന്നത് ഉപഭോക്താവ് വഹിക്കേണ്ട, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള തുകയാണ്. ആശുപത്രിയിൽ പണം അടയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ/അവരുടെ സ്വന്തം സമ്പാദ്യത്തിലൂടെയോ അല്ലെങ്കിൽ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും വരുമാന സ്രോതസ്സുകളിൽ നിന്നോ അവർ കണ്ടെത്തേണ്ടതുണ്ട്. ഈ കുറയ്ക്കപ്പെടുന്ന തുകയിൽ കവിഞ്ഞും അതിനു മുകളിലുള്ളതുമായ ഏത് തുകയും ഇൻഷുറർ വഹിക്കും. കുറയ്ക്കപ്പെടുന്ന തുക കൂടുന്നതനുസരിച്ച്, ടോപ്പ് അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ് അപ്പ് പോളിസിയുടെ പ്രീമിയം കുറയും. ആദിത്യ ബിർളയുടെ ആക്ടീവ് അഷ്വർ ഡയമണ്ട് പദ്ധതി പ്രകാരം, മുമ്പുണ്ടായിരുന്ന രോഗത്തിന്റെ കാര്യത്തിൽ സാധാരണയായി രണ്ട് വർഷത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. മാത്രമല്ല, ഇത് ലോകമെമ്പാടും അടിയന്തിര ചികിത്സ, പ്രസവ ആനുകൂല്യങ്ങൾ, ഒ.പി., ഡേ കെയർ നടപടിക്രമങ്ങൾ, ഗുരുതരമായ രോഗത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര ചികിത്സയ്ക്കായി വിമാന യാത്രുച്ചെലവ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഒരു പരിധിവരെ ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ ബദൽ ചികിത്സകളും പരിരക്ഷിക്കപ്പെടുന്നു. 18 വയസ്സ് മുതൽ 65 വയസ്സ് വരെ ആർക്കും ഉത്പന്നം തിരഞ്ഞെടുക്കാം. ഇവിടെ, പങ്കാളി, ആശ്രിതരായ മാതാപിതാക്കൾ, കുട്ടികൾ എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ്് അംഗങ്ങളെ വരെ പരിരക്ഷിക്കാവുന്നതാണ്. ടോപ്പ് അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ് അപ്പ് പ്ലാനുകൾ അടിസ്ഥാന പ്ലാനിനേക്കാൾ താരതമ്യേന വില കുറവായതിനാൽ, മിതമായ നിരക്കിൽ ഉപഭോക്താവിന്റെ അടിസ്ഥാന ഇൻഷുറൻസ് കവിഞ്ഞും അതിന് മുകളിലുമുള്ള അധിക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനാൽ ഈ പ്ലാൻ വാങ്ങുന്നത് ശുപാർശ ചെയ്യുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളിലായി ആരംഭിച്ച പുതിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ തുടക്കം മുതൽ ഒരുകോടി രൂപയും അതിന് മുകളിലുള്ള പരിരക്ഷകളും വാഗ്ദാനം ചെയ്യുന്നു. ഒരുകോടി രൂപ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പ്രൊ-ഹെൽത്ത് പ്രീമിയർ പ്ലാനാണ് മണിപ്പാൽ 'സിഗ്ന ഹെൽത്ത് ഇൻഷുറൻസി'ന് ഉള്ളത്. കൂടാതെ, ഇൻഷുർ ചെയ്ത മുഴുവൻ തുകയും വരെയുള്ള ലോകമെമ്പാടുമുള്ള അടിയന്തര പരിരക്ഷയും ഇതിൽ ഉൾപ്പെടുന്നു. അതുപോലെ, 'മാക്സ് ബുപ'യുടെ ഹെൽത്ത് കംപാനിയൻ പ്ലാനും ഒരുകോടി തുക ഇൻഷുർ ചെയ്തുകൊണ്ട് ലഭ്യമാണ്. അവ മിതമായ നിരക്കിൽ എളുപ്പത്തിൽ വാങ്ങാനും സാധിക്കും. ആശുപത്രിയിൽ ആകുന്നതിന് മുമ്പും അതിനു ശേഷവും ഉള്ള ചെലവുകൾക്കുള്ള പരിരക്ഷ, ക്ലെയിം ഷെയർ ചെയ്യാനുള്ള സൗകര്യം, പരിരക്ഷ പുനഃസ്ഥാപിക്കൽ, വാർഷിക ആരോഗ്യ പരിശോധനകൾ എന്നിവ പദ്ധതിയുടെ ചില പ്രധാന സവിശേഷതകളാണ്. ഒരുകോടി രൂപയ്ക്ക് ഇൻഷുർ ചെയ്ത പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് ജനപ്രിയ ഇൻഷുറർമാരിൽ 'സ്റ്റാർ ഹെൽത്തി'ന്റെ സ്റ്റാർ കോം പ്രിഹെൻസീവ്, 'റോയൽ സുന്ദര'ത്തിന്റെ ലൈഫ്ലൈൻ എലൈറ്റ്, 'ഡിജിറ്റ് ഹെൽത്ത് കെയറി'ന്റെ മാക്സിമ റീസ്റ്റോർ സൂപ്പർ എന്നിവ ഉൾപ്പെടുന്നു.

from money rss http://bit.ly/2HiuCsz
via IFTTT

സെന്‍സെക്‌സ് 350 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 349.76 പോയന്റ് ഉയർന്ന് 41,565.90ലും നിഫ്റ്റി 93.30 പോയന്റ് നേട്ടത്തിൽ 12,201.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആഗോള വ്യാപകമായി ഓഹരി വിപണികൾക്ക് ഉണർവേകിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമായാണ് രാജ്യത്തെ സൂചികകളും നേട്ടത്തിലായത്. ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1490 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Market rallies for 2nd day

from money rss http://bit.ly/2OQxrWa
via IFTTT

Tuesday, 11 February 2020

പൊതുമേഖലയിലെ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഉടനെ തീരുമാനമെടുത്തേക്കും. ഓറിയന്റൽ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയാണ് ലയിപ്പിക്കുക. പ്രവർത്തനം മെച്ചപ്പെടുത്തുക, കടത്തിന്റെ അനുപാതം കുറയ്ക്കുക, ലാഭംവർധിപ്പിക്കുക തുടങ്ങിയവയാണ് ലയനത്തിന് പിന്നിൽ. പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിച്ച് ഒന്നാക്കുന്നതിന് 2018-19 സാമ്പത്തിക വർഷത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നിർദേശം നൽകിയിരുന്നു. മൂന്നു കമ്പനികൾക്കുമായി 2,500 കോടി രൂപ സർക്കാർ ഈവർഷം ആദ്യം നൽകിയിരുന്നു. അതോടൊപ്പം അടുത്തവർഷത്തേയ്ക്ക് 6,500 കോടി രൂപയാണ് ഈ കമ്പനികൾക്ക് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. Cabinet may approve merger of 3 state-owned general insurers

from money rss http://bit.ly/2ONWKbb
via IFTTT

ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം അവകാശം: ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്‌സ് അസ്സോസിയേഷന്‍

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ഹാൾമാർക്ക് നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻഅസ്സോസിയേഷൻ ഓഫ് ഹാൾമാർക്കിംഗ് സെന്റേഴ്സ് (ഐ.എ.എച്ച്.സി) രംഗത്ത്. ഭാരത സർക്കാർ പാസാക്കിയ കൺസ്യൂമർ പ്രൊട്ടക്ക്ഷൻ ആക്ട് 2019, ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ് ആക്ട് 2016, ഹാൾമാർക്കിംഗ് റെഗുലേഷൻസ് ആക്ട് 2018 എന്നിവ സ്വർണ്ണാഭരണത്തിന്റെ ഗുണമേൻമ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വവും, വീഴ്ചയുണ്ടായാലുള്ള പിഴതുക, ശിക്ഷാ നിയമ നടപടികളും പ്രതിപാദിച്ചിട്ടുണ്ട്. ഇതുപൂർണ്ണമായും ഉപഭോക്താക്കളെ സംരക്ഷിക്കുന്നവയാണ്. ഈ നിയമം പ്രാബല്യത്തിലാകുന്ന 2021 ജനുവരി 15 മുതൽ സ്വർണ്ണ വ്യാപാരികൾ ഇന്ത്യയിലെവിടെയും ഹാൾമാർക്ക്ഡ് സ്വർണ്ണം മാത്രമേ വിൽക്കുവാൻ പാടുള്ളൂ. ഇതിലൂടെ രാജ്യത്തെ ഏതുവിപണിയിൽ നിന്നും സംശുദ്ധ സ്വർണ്ണം വാങ്ങാൻ ഉപഭോക്താക്കൾക്കാകും. സ്വർണ്ണ ഉപഭോക്താക്കളുടെ അവകാശം പൂർണ്ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ച് കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതവുമായ ഒട്ടേറെ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അസ്സോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് എം.എ റഷീദ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ 900 ഹാൾമാർക്കിംഗ് സെന്ററുകൾ ഉണ്ട്. കേരളത്തിൽ 72-ഉം. 2000 ഏപ്രിൽ 11-ന് രാജ്യത്ത് ഹാൾമാർക്കിംഗ് നടപ്പിലാക്കിയപ്പോൾ തന്നെ ആദ്യ ഹാൾമാർക്കിംഗ് സെന്ററും ഹാൾമാർക്ക്ഡ് ജൂവലറികളും കേരളത്തിലാണ് വന്നത്. കേരളത്തിലെ 5600 സ്വർണ്ണ വ്യാപാരികളിൽ 2900 പേർ ഇപ്പോൾതന്നെ ഹാൾമാർക്ക്ഡ് ആണ്. ഇവിടെ വിൽക്കുന്ന 80 ശതമാനം സ്വർണ്ണവും ബി.ഐ.എസ് സർട്ടിഫൈഡ് 916 ആണ്. കേരളത്തിലെ സ്വർണ്ണക്കടയുടെ 50 കിലോമീറ്റർ ചുറ്റളവിൽ ഓരോ ഹാൾമാർക്കിംഗ് സെന്ററുകൾ ഉണ്ട്. 14, 18, 22 എന്നീ കാരറ്റിലുള്ള സ്വർണ്ണമാണ് ഈ നിയമത്തിന്റെ പരിധിയിൽ വിൽക്കേണ്ടത്. അര പവനായാലും, 10 പവനായാലും ഹാൾമാർക്ക് ചാർജ്40 രൂപ മാത്രമാണ്. 40 രൂപ അധികംനൽകി ബി.ഐ.എസ് ലോഗോ, പ്യൂരിറ്റി മാർക്കായ 22കെ916, ഹാൾമാർക്ക് സെന്റർ ലോഗോ, വിൽക്കുന്ന ജൂവലറിയുടെ കോഡ് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നാല് ഹാൾമാർക്ക് മുദ്രണം ചെയ്ത സ്വർണ്ണം വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവിനും ലഭിക്കുന്നത് സ്വർണ്ണത്തിൻ മേലുള്ള കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റിയാണെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ നാല് മാർക്കുകളും വാങ്ങുന്ന ആഭരണത്തിൽ ഉണ്ടെന്ന് ആഭരണം വാങ്ങുന്ന വേളയിൽ ഉറപ്പാക്കേണ്ടതാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സംശുദ്ധ സ്വർണ്ണം മിതമായ പണിക്കൂലിയിൽ ലഭിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ആഭരണങ്ങളുടെ വാങ്ങലും, പഴയത് മാറ്റിവാങ്ങലും, സ്വർണ്ണം പണയം വയ്ക്കലും നിർബാധം നടക്കുന്നു. പുതിയ നിയമം സ്വർണ്ണ വ്യാപാരികളെ മാത്രം ബാധിക്കുന്നവയായതുകൊണ്ട് സാധാരണക്കാർക്ക് അവരുടെ കൈവശമുളള സ്വർണ്ണം എപ്പോൾ വേണമെങ്കിലും വിൽക്കുകയോ, മാറ്റി വാങ്ങുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കുകളോ ഇല്ല. വിൽക്കുന്ന സ്വർണ്ണം ഹാൾമാർക്ക്ഡ് ആണെങ്കിൽ അതിന്റെ വിലയും, അല്ലാത്തവയാണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന തങ്കത്തിന്റെ വിലയുമായിരിക്കും ലഭിക്കുക. പഴയ സ്വർണ്ണം വാങ്ങുന്ന വ്യാപാരികൾ അത് ഉരുക്കി ശുദ്ധീകരിച്ച് തങ്കമാക്കി മാറ്റി പുതിയ ഹാൾമാർക്ക്ഡ് ആഭരണങ്ങൾ നിർമ്മിക്കുന്നു. പഴയ മാറ്റ് കുറഞ്ഞ സ്വർണ്ണമാണെങ്കിൽകൂടി എല്ലാവർഷവും സ്വർണ്ണത്തിന് വില 5-മുതൽ 15 ശതമാനം വരെ കൂടുന്നതുകൊണ്ട് വിൽക്കുമ്പോൾ നഷ്ടം സംഭവിക്കാറില്ല. ഇതാണ് സ്വർണ്ണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി മാറ്റുന്നത്. നാളിതുവരെ ഒരുവ്യക്തിക്കോ, കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. 11.05.1994 ലെ സർക്കുലർ നമ്പർ 1916 പ്രകാരം 4-അംഗ കുടുംബത്തിന് ഒരു കിലോയോളം (120 പവൻ) സ്വർണ്ണം കൈവശം വയ്ക്കുന്നതിന് യാതൊരുവിധ ഇൻകം ടാക്സ് പരിശോധനകളോ, പിടിച്ചെടുക്കലോ പാടില്ല. വിവാഹിതയായ സ്ത്രീ 500 ഗ്രാം (62.5 പവൻ), അവിവാഹിതയായ സ്ത്രീ -250 ഗ്രാം (31.25 പവൻ), പുരുഷൻ (ഭർത്താവ്) 100 ഗ്രാം, (12.5 പവൻ), പുരുഷൻ (പുത്രൻ) 100 ഗ്രാം (12.5 പവൻ) മൊത്തം 950 ഗ്രാം അഥവാ 118.75 പവൻ. ഇതിലും കൂടിയ അളവിൽ കൈവശം വയ്ക്കുന്നവർ വരുമാന സ്രോതസ്സ്, കാർഷിക പാരമ്പര്യം എന്നിവ ബോധ്യപ്പെടുത്തിയാൽ ഇൻകം ടാക്സ് ബന്ധപ്പെട്ട യാതൊരു നികുതിയും നൽകേണ്ടതില്ല. നാളിതുവരെ ജനങ്ങളുടെ കൈവശമിരിക്കുന്ന സ്വർണ്ണത്തിന്റെ സ്ഥിതി വിവര കണക്കുകൾ എടുക്കാനോ, നിയന്ത്രണം ഏർപ്പെടുത്താനോ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ലെന്നും അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഗോൾഡ് മൊണിറ്റൈസേഷൻ സ്കീം. (ജി.എം.എസ്) രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി കുറക്കേണ്ടതിന്, ജനങ്ങൾ സൂക്ഷിക്കുന്ന പഴയ സ്വർണ്ണം പുനരുപയോഗത്തിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. ലോക്കറുകളിലും, അമ്പലങ്ങളിലും ഒക്കെയായി ഉള്ള 25000 ടൺ സ്വർണ്ണത്തിൽ എല്ലാ വർഷവും 200 ടൺ എങ്കിലും പുനരുപയോഗിച്ചാൽ രാജ്യത്തിന് വളരെയേറെ വിദേശ നാണ്യം ലാഭിക്കാം. ഇത്തരം സ്വർണ്ണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ കാലാവധിക്കനുസരിച്ച് പലിശ ലഭിക്കും. ഇതിനായി ബി.ഐ.എസ് അംഗീകാരമുള്ള മാറ്റ് നിർണ്ണയ കേന്ദ്രങ്ങളിൽ (കളക്ഷൻ ആന്റ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്റേഴ്സ്) എത്തിച്ച് അവരുടെ പരിശോധനാ സർട്ടിഫിക്കറ്റ് സഹിതമാണ് സ്വർണ്ണം ബാങ്കിൽ നിക്ഷേപിക്കേണ്ടത്. കേരളത്തിൽ ഇത്തരം 12 പരിശോധനാ കേന്ദ്രങ്ങളുണ്ട്. കാലാവധിക്കുശേഷം 24 കാരറ്റ് സ്വർണ്ണ ബിസ്കറ്റുകളോ, അന്നേ ദിവസത്തെ സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയ്ക്കുള്ള തുകയോ ആയിരിക്കും ലഭിക്കുക. കൂടുതൽ വിവരങ്ങൾ ബി.ഐ.എസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 22 കാരറ്റ് ഹാൾമാർക്ക്ഡ് ആഭരണങ്ങൾക്ക് എക്കാലവും ഉയർന്ന റീസെയിൽ വാല്യൂ ലഭിക്കുന്നതിനാൽ സുരക്ഷിതമായ ഒരു നിക്ഷേപമാർഗമാണെന്നും അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഐ.എ.എച്ച്.സി മുൻ സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജെയിംസ് ജോസ്, കേരള ചാപ്റ്റർ സെക്രട്ടറി സി.പി. ബഷീർ, ട്രഷറർ അബ്ദുൾ അസ്സീസ് എന്നിവരും പങ്കെടുത്തു.

from money rss http://bit.ly/2SksYxa
via IFTTT

പാഠം 60: മാജിക്കല്ല, നേരത്തെ തുടങ്ങിയാല്‍ പെന്‍ഷനാകുമ്പോഴേയ്ക്കും 40 കോടി സമാഹരിക്കാം

രാവിലെ 7.30. ജോർജ് തോമസ് ഒരു കപ്പ് കാപ്പിയുമായി സിറ്റൗട്ടിലെ കസേരയിൽ പത്രവും വായിച്ചിരിക്കുകയാണ്. 5.30 എഴുന്നേൽക്കുന്ന ശീലമുള്ള അദ്ദേഹം 45 മിനുറ്റോളം നടക്കാൻ പോകും. വഴിയിൽ കാണുന്നവരോടെല്ലാം കുശലം പറയും.മുന്നിലെ റോഡിലെ ട്രാഫിക്കൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല. എല്ലാവരും തിരക്കിട്ട് ജോലിക്കുംമറ്റും പോകുകയാണ്. ജോലിയിൽനിന്ന് വിരമിച്ച അദ്ദേഹം ഹോബിയും കുറച്ചൊക്കെ ജീവകാരണ്യ പ്രവർത്തനങ്ങളുമായി ജീവിതം ചെലവിഴിക്കുകയാണ്. ബന്ധുക്കളെ സന്ദർശിക്കുക പേരക്കുട്ടികൾക്കും മറ്റും ഇടയ്ക്കിടെ സമ്മാനങ്ങൾ നൽകുക-ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ താൽപര്യങ്ങൾ. ജോലി ചെയ്യുന്നകാലത്ത് മികച്ചരീതിയിൽ കരുതിയിരുന്നതിനാൽ പണംസംബന്ധിച്ച് അദ്ദേഹത്തിന് ആശങ്കകളില്ല. അല്പം പിന്നോട്ടുപോകാം നേരത്തെയും അല്ലാതെയും റിട്ടയർചെയ്യുന്നതുമായി ബന്ധപ്പെട്ട് പത്തോളം പാഠങ്ങൾ പിന്നിട്ടപ്പോൾ ഉയർന്നുവന്ന ചില വിമർശനങ്ങൾ പരിശോധിക്കാം. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കേണ്ടതുണ്ടോയെന്ന് നിരവധിപേരാണ് സംശയമുന്നയിച്ചത്. മലയാളികളുടെ ഇനിയുംമാറാത്ത ചിന്താഗതിയാണ് ഇതിനുപിന്നിൽ. വയസ്സുകാലത്ത് മക്കൾ നോക്കിക്കൊള്ളും, അതവരുടെ ഉത്തരവാദിത്വമാണ് എന്നൊക്കെയാണ് ചിന്ത. അതിനാൽ ഇപ്പോതന്നെ സമ്പാദിച്ചുവെയ്ക്കേണ്ട ആവശ്യമുണ്ടോ? ഒരുകാര്യം ആദ്യമെ മനസിലാക്കണം. മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിക്കേണ്ടത്. അല്ലാതെ മക്കൾ മാതാപിതാക്കൾക്കുവേണ്ടിയല്ല. ഇപ്പോൾതന്നെ പലർക്കുമറിയാം ജോലികിട്ടുമ്പോൾതന്നെ ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും വീട്ടിലേയ്ക്ക് നൽകേണ്ടിവരുന്ന അവസ്ഥ. അടുത്തതലമുറ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം. സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക പരിസരങ്ങൾക്ക് വ്യതിയാനം സംഭവിച്ചുകഴിഞ്ഞു.അതുകൊണ്ടുതന്നെആശീലം ഇവിടെ അവസാനിക്കട്ടെ. മക്കൾക്കുമേൽ ആഭാരകൂടിഅടിച്ചേൽപ്പിക്കാതിരുന്നാൽ നല്ലരീതിയിൽ ജീവിക്കാനും ഭാവിക്കുവേണ്ടികരുതാനും അവർക്കാകും. മക്കൾ നോക്കുമെന്നത് പുതിയകാലത്ത് ഒരു ബോണസായിമാത്രംകരുതിയാൽമതി. കയ്യിൽ പണമുണ്ടെങ്കിലേ വയസ്സുകാലത്ത് സ്വതന്ത്രമായി ജീവിക്കാനാകൂ, തീരുമാനമെടുക്കാനാകൂ. ആരോഗ്യം സംരക്ഷിക്കാനാകൂ. സർക്കാർ ജീവനക്കാരനായി പെൻഷൻപറ്റി അവസാനം ലഭിക്കുന്നതുകയും പെൻഷനും സ്വീകരിച്ച് ജീവിച്ചിരുന്നവരുടെകാലംകഴിഞ്ഞു. പുതിയ കാലത്ത് സർക്കാൻ പെൻഷൻ ലഭിച്ചതുകൊണ്ടും ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കാരണം ജീവിതായുസ്സ് വർധിച്ചതുതന്നെ. പെൻഷനായി കഴിഞ്ഞ് 30 മുതൽ 40വർഷംവരെ ജീവിക്കണം.റിട്ടയർ ചെയ്തതിനുശേഷം പ്രായംകൂടുന്നതിനനസരിച്ച് വരുമാനംനേടനുള്ള അവസരവുംകുറഞ്ഞുവരികയാണെന്നും മനസിലാക്കണം. തുടങ്ങാം നേരത്തെ റിട്ടയർമെന്റുകാല ജീവിതത്തിനായി നിക്ഷേപം തുടങ്ങേണ്ടത് ആദ്യത്തെ ശമ്പളം ലഭിക്കുമ്പോഴാണ്. ജോലി ലഭിക്കുന്ന സമയത്ത് ആരെങ്കിലും റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചിക്കുമോ? ശരിയാണ് ആരും ചിന്തിക്കില്ല. എന്നാൽ ചിന്തിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നതെന്ന് വൈകി മനസിലാക്കുന്നതിനുമുമ്പ് നിക്ഷേപ തുടങ്ങുന്നതാണ് ഉചിതം. ഉദാഹരണം നേരത്തെ നിക്ഷേപം തുടങ്ങിയാൽ മികച്ച രീതിയിൽ സമ്പാദിക്കാൻ കഴിയുമെന്നതിന് ഉദാഹരണം പരിശോധിക്കാം. 23-ാമത്തെ വയസ്സിൽ ജോലി കിട്ടിയെന്ന് കരുതുക. 10,000 രൂപ പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കാൻ തീരുമാനിക്കുന്നു. വർഷംതോറും നിക്ഷേപത്തിൽ 10 ശമതാനം വർധനവരുത്തുന്നു. ചിന്തിക്കാൻ കഴിയുന്നതിലപ്പുറമായിരിക്കും നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുക. 60 വയസ്സാകുമ്പോൾ നിങ്ങളുടെ നിക്ഷേപം 38 കോടി രൂപയോളമായി വർധിച്ചിട്ടുണ്ടാകും. എങ്ങനെ? 23 വയസ്സുള്ള ഒരാൾ നിക്ഷേപം തുടങ്ങിയാൽ 60 വയസ്സ് പൂർത്തിയാകാൻ 38വർഷമുണ്ട്. അത്രയും കാലം പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുക. ഓരോവർഷവും 10 ശതമാനംവീതം നിക്ഷേപത്തിൽ വർധനവരുത്തുക. ദീർഘകാലത്തേയ്ക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽനിന്ന് 15 ശതമാനം ആദായം പ്രതീക്ഷിക്കാം. അങ്ങനെവരുമ്പോൾ നിങ്ങൾ മൊത്തം നിക്ഷേപിച്ച തുക 1.29 കോടി രൂപമാത്രമാണ്. ആദായമുൾപ്പടെ മൊത്തംലഭിക്കുന്ന തുകയാകട്ടെ 38കോടിയോളം രൂപയും. ഇതൊരുമാജിക്കല്ല ചിട്ടയായ നിക്ഷേപത്തിന്റെയും കോംബൗണ്ടിങിന്റെയും (കൂട്ടുപലിശ) പ്രതിഫലനമാണിത്. ദീർഘകാലത്തേയ്ക്ക് മികച്ച നേട്ടംനൽകാൻ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് കഴിയും. നേരത്തെ നിക്ഷേപംതുടങ്ങിയാൽ കുറച്ചുതുകയിൽ ആരംഭിക്കാം. എന്നാൽ മധ്യവയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ അതേതുക റിട്ടയർമെന്റ്കാലത്ത് സമാഹരിക്കാൻ പ്രതിമാസം വലിയ തുകതന്നെ നിക്ഷേപിക്കേണ്ടിവരും. ആസ്തി വിഭജനം വിപണിയിൽ നിലവിൽ രണ്ടായിരത്തോളം മ്യൂച്വൽ ഫണ്ടുകളുണ്ട്. അവയിൽനിന്ന് മികച്ചത് തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ്ക്യാപ് എന്നീവിഭാഗങ്ങളിലെ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. റിട്ടയർമെന്റുകാലമായാൽ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തോടൊപ്പം പിപിഎഫ്, ഇപിഎഫ് എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ കാലാവധിയെത്തുമ്പോൾ സീനിയർ സിറ്റിസൺസ് സേവിങ് സ്കീം, ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് എന്നിവയിലേയ്ക്ക് നിക്ഷേപം മാറ്റാം. അതിൽനിന്ന് തുടക്കകാലത്ത് ആവശ്യത്തിന് ലഭിക്കും. പെൻഷൻപറ്റുമ്പോൾ ഓഹരി അധിഷ്ഠിത ഫണ്ടിൽനിന്നുള്ള പണം മികച്ച ഹൈബ്രിഡ് ഫണ്ടിലേയ്ക്ക് പ്രതിമാസം നിശ്ചിതതുക സ്വിച്ച് ചെയ്യാം. നിശ്ചിതകാലംകഴിഞ്ഞ് ആവശ്യംവരുന്നതുക എസ്ടിപിവഴി പിൻവലിക്കുന്നതിന് അത് ഗുണകരമാകും. പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടംനൽകാൻ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾക്ക് കഴിയും. feedback to: antonycdavis@gmail.com കുറിപ്പ്: കോടികളുടെ കണക്കുകൾമാത്രം പറയുകയെന്നത് ഇവിടെ ലക്ഷ്യമല്ല. ഓരോരുത്തരും കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽമതി. മ്യൂച്വൽ ഫണ്ടിൽ 500 രൂപമുതൽ എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. നേരത്തെതുടങ്ങുക. അതാണ് പ്രധാനം. റിട്ടയർമെന്റുകാലത്ത് പണവും ആരോഗ്യവുമാണ് ജീവിതത്തെ ബാധിക്കുകയെന്ന് മനസിലാക്കുക.

from money rss http://bit.ly/37pVIZG
via IFTTT

നേട്ടം തുടരുന്നു: സെന്‍സെക്‌സ് 341 പോയന്റ് ഉയര്‍ന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയിൽ ആവർത്തിച്ചു. സെൻസെക്സ് 341 പോയന്റ് ഉയർന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തിൽ 12212ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൽ ഒരുശതമാനംമുതൽ രണ്ടുശതമാനം വരെ ഉയർന്നു. ഐആർസിടിസിയുടെ ഓഹരി വിലശതമാനംകുറഞ്ഞു. മൂന്നാം പാദഫലങ്ങൾ കമ്പനി ഇന്ന് പുറത്തുവിടാനിരിക്കെയാണ് ഓഹരി വിലയിൽ ഇടിവുണ്ടായത്. യെസ് ബാങ്കിന്റെ ഓഹരിയാണ് പ്രധാനമായും നഷ്ടത്തിൽ. ഇന്റസിൻഡ് ബാങ്ക്, ഗെയിൽ, ഭാരതി ഇൻഫ്രടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ഭീതിയിലാണ് ലോകമെങ്കിലും മറ്റ് ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. യുഎസ് വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 341 pts

from money rss http://bit.ly/2SnmoWJ
via IFTTT

ബിഎസ്എന്‍എലിന്റെ 4ജി പ്ലാന്‍ ഉടനെ: 96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ

ഡാറ്റ പ്ലാനുകളുടെ നിരക്കുകൾ വൻതോതിൽ കുറയ്ക്കാൻബിഎസ്എൻഎൽ. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാൻ 96 രൂപ നൽകിയാൽ മതി. കാലാവധിയാകട്ടെ 28 ദിവസവും.പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനിൽ ഡാറ്റമാത്രമേ ലഭ്യമാകൂ. ഇതേ പ്ലാൻതന്നെ 236 രൂപ നിരക്കിൽ 84 ദിവസകാലാവധിയിൽ ലഭിക്കും. നിലവിൽ എല്ലായിടത്തും പുതിയ പ്ലാൻ ലഭിക്കില്ല. കമ്പനിയ്ക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്ര പ്രദേശ്, കൊൽക്കത്ത, മഹാരാഷ്ട്ര, കേരളം, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാകും ആദ്യം നടപ്പാക്കുക. മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി തരതമ്യംചെയ്യുമ്പോൾ ബിഎസ്എൻഎലിന്റെ പ്ലാൻ ആകർഷകമാണ്. വൊഡാഫോണിന്റെ 499 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ഡാറ്റയും 100 എസ്എംഎസുമാണ് സൗജന്യമായി ലഭിക്കുക. 70 ദിവസമാണ് കാലാവധി. ജിയോയുടെ സമാനമായ പ്ലാനിൽ 555 രൂപയാണ് നിരക്ക്. പ്രതിദിനം 1.5 ജി.ബി ഡാറ്റയും 100 എസ്എംഎസും നിശ്ചിത മണിക്കൂർ മറ്റ് നെറ്റ വർക്കുകളിലേയ്ക്ക് സംസാര സമയവും സൗജന്യമാണ്. 84 ദിവസമാണ് കാലാവധി. എയർടെലിന്റെ 249 രൂപയുടെ പ്ലാനിൽ 1.5 ജി.ബി പ്രതിദിനം സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ വിളിക്കാം. 100 എസ്എംഎസും സൗജന്യമാണ്. കാലാവധിയാകട്ടെ 28 ദിവസവുമാണ്. BSNL launches 4G-only plans offering upto 10GB data at Rs 96

from money rss http://bit.ly/3byICMH
via IFTTT

നിരക്കു കൂട്ടാതെ പിടിച്ചു നിൽക്കാൻ ബി.എസ്.എൻ.എൽ.

തൃശ്ശൂർ: പ്രത്യക്ഷത്തിൽ നിരക്കുവർധന തോന്നിക്കാതിരിക്കുകയും എന്നാൽ, വരുമാന വർധന നേടുകയും ചെയ്യുന്ന വിപണിതന്ത്രവുമായി ബി.എസ്.എൻ.എൽ. വാലിഡിറ്റി പീരീഡ് കുറച്ചാണ് വരുമാന വർധനയ്ക്കുള്ള വഴി കമ്പനി തേടിയത്. ചില പ്ലാനുകളിൽ സൗജന്യ കോളുകൾ, പ്രതിദിന നിശ്ചിത ഡേറ്റ എന്നിവയ്ക്ക് ഉണ്ടായിരുന്ന കാലാവധിയാണ് കുറച്ചത്. ചെറിയ തോതിലുള്ള കുറവാണ് വരുത്തിയതെങ്കിലും അതിലൂടെ വരുമാനവർധന ഉണ്ടാവുന്നു എന്നാണ് ലഭിക്കുന്ന വിവരം. 153 രൂപയുടെ പ്ലാനിൽ മുമ്പ് 24 ദിവസം സൗജന്യമായിരുന്നത് 21 ആക്കി കുറച്ചു. എന്നാൽ, ഈ പ്ലാൻ മൂന്ന് മാസം റീച്ചാർജ് ചെയ്തില്ലെങ്കിലും ആക്ടീവ് ആയി നിൽക്കും. ഒരു ദിവസം 250 മിനിറ്റ് കോൾ സമയവും 1.5 ജി.ബി.ഡേറ്റയും 100 എസ്.എം.എസും ഈ പ്ലാനിൽ നിലനിർത്തിയിട്ടുണ്ട്. 186 -ന്റെ പ്ലാനിന്റെ സൗജന്യ ദിവസങ്ങൾ 28-ൽ നിന്ന് 24 ആക്കിയാണ് കുറച്ചത്. 446 രൂപയുടെ പ്ലാനിൽ ഉണ്ടായിരുന്ന 84 ദിവസത്തെ സൗജന്യം 75 ലേക്ക് കുറച്ചു. എന്നാൽ, ആറുമാസം വരെ ഈ പ്ലാൻ നിലനിൽക്കും. 666 -ന്റെ പ്ലാനിൽ ഉണ്ടായിരുന്ന 132 ദിവസം എന്നത് 120-ലേക്ക് കുറച്ചു. ദിവസങ്ങൾ കുറച്ചതിനൊപ്പം പുതിയ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ നിരക്കുകൾ കൂട്ടിയപ്പോൾ ബി.എസ്.എൻ.എൽ. വർധന പ്രഖ്യാപിച്ചിരുന്നില്ല. ഡിസംബർ ആദ്യ ആഴ്ചയാണ് സ്വകാര്യ കമ്പനികൾ നിരക്കുവർധന നടപ്പാക്കിയത്. ബി.എസ്.എൻ.എലും വർധന നടപ്പാക്കും എന്നായിരുന്നു അന്ന് പുറത്തു വന്ന വിവരം. എന്നാൽ, നിരക്കുകളിലെ വർധനയ്ക്ക് മുതിരാതെയുള്ള തന്ത്രമാണ് കമ്പനി നടപ്പാക്കിയത്.

from money rss http://bit.ly/37pMAUU
via IFTTT

ഫോബ്‌സ് 30 അണ്ടർ 30 പട്ടികയിൽ മലയാളി സംരംഭകൻ

അജീഷ് അച്യുതൻ കൊച്ചി: ഫോബ്സ് മാസികയുടെ ഇന്ത്യ പതിപ്പ് പുറത്തുവിട്ട ഈ വർഷത്തെ '30 അണ്ടർ 30' പട്ടികയിൽ മലയാളിയായ അജീഷ് അച്യുതൻ സ്ഥാനം പിടിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും വേണ്ടിയുള്ള നിയോ ബാങ്കിങ് പ്ലാറ്റ്ഫോമായ 'ഓപ്പണി'ന്റെ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് അജീഷ്. ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം സായ് പല്ലവി, യുട്യൂബർ ഭുവൻ ഭാം, റാപിഡോ, ഭാരത് അഗ്രി, സേട്ടു എന്നിവയുടെ സ്ഥാപകർ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് അജീഷും സ്ഥാനംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംരംഭകരുടെയും സ്വാധീന ശക്തികളായ വ്യക്തിത്വങ്ങളുടെയും ഒപ്പം 'ഫോബ്സ് ഇന്ത്യ 30 അണ്ടർ 30' യുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. അനീഷ് അച്യുതൻ, മേബൽ ചാക്കോ, ടാക്സി ഫോർ ഷുവറിന്റെ സി.എഫ്.ഒ. ആയിരുന്ന ഡീന ജേക്കബ് എന്നിവരോടൊപ്പം ചേർന്നാണ് ബെംഗളൂരു ആസ്ഥാനമായി അജീഷ് ഓപ്പണിന് തുടക്കമിട്ടത്. പെരിന്തൽമണ്ണ സ്വദേശിയാണ് അദ്ദേഹം.

from money rss http://bit.ly/2Hcvgbc
via IFTTT

നിഫ്റ്റി വീണ്ടും 12,100ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ:രണ്ടുദിവസത്തെ വില്പന സമ്മർദത്തിനുശേഷം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 236.52 പോയന്റ് ഉയർന്ന് 41,216.14ലിലും നിഫ്റ്റി 76.40 പോയന്റ് നേട്ടത്തിൽ 12,170.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1094 ഓഹരികൾ നേട്ടത്തിലും 1372 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ജെഎസ്ഡബ്ല്യു, ഭാരതി ഇൻഫ്രടെൽ, എൻടിപിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. യെസ് ബാങ്ക്, ബ്രിട്ടാനിയ, ബിപിസിഎൽ, ഭാരതി എയർടെൽ, എംആന്റ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി വിഭാഗം സൂചിക ഒഴികെയുള്ളവയെല്ലാം നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനം ഉയർന്നു. സ്മോൾ ക്യാപ് ആകട്ടെ 0.18ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 12,100

from money rss http://bit.ly/31KFoRU
via IFTTT

Monday, 10 February 2020

പെട്രോള്‍ വില അഞ്ചുമാസത്തെയും ഡീസല്‍വില ഏഴുമാസത്തെയും താഴ്ന്ന നിലവാരത്തില്‍

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വില അഞ്ചുമാസത്തെയും ഡീസൽ വില എഴുമാസത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം സ്ഥിരതയാർജിച്ചതുമാണ് വില കുറയാനിടയാക്കിയത്. പ്രധാന നഗരങ്ങളിൽ ചൊവാഴ്ച പെട്രോളിന് 17പൈസവരെയും ഡീസലിന് 22 പൈസവരെയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 71.94 രൂപയും ഡീസൽവില 64.87 രൂപയിലുമെത്തി. ചൈനയിൽ ആവശ്യകത കുറഞ്ഞതും കൊറോണ വൈറസ് ഭീതിയും ജനുവരിയിലെ കൂടിയ വിലയിൽനിന്ന് അസംസ്കൃത എണ്ണവില 25 ശതമാനം കുറയാൻ ഇടയാക്കി. ബാരലിന് 54 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ ക്രൂഡ് വില. പെട്രോൾവില കൊച്ചി-73.76 രൂപ കോഴിക്കോട്-74.06 തിരുവനന്തപുരം-75.34 ഡീസൽ വില കൊച്ചി-68.36 കോഴിക്കോട്-68.67 തിരുവനന്തപുരം-69.85

from money rss http://bit.ly/2wal7JX
via IFTTT

ഓഹരി വിപണിയില്‍ മുന്നേറ്റം: സെന്‍സെക്‌സില്‍ 417 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി വിപണിയിൽ മികച്ച മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 417 പോയന്റ് ഉയർന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തിൽ 12153ലുമാണ് വ്യാപാരം നടക്കുന്നത്. റിലയൻസ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ ഒന്നുമുതൽരണ്ടുശതമാനംവരെ നേട്ടത്തിലാണ്. മിക്കവാറും ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. യുഎസ് സൂചികകളും ഉയർന്നാണ് ക്ലോസ് ചെയ്തത്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞെതിന്റെ ആശങ്കയിലാണെങ്കിലും വിപണിയെ അത് ബാധിച്ചില്ല. ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഐടിസി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എംആന്റ്എം, മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. Sensex up 417 pts

from money rss http://bit.ly/31GOhvE
via IFTTT

ബാങ്ക്‌ നിക്ഷേപത്തിന്‌ ഇനി ഉയർന്ന പരിരക്ഷ: വിശദാംശങ്ങളറിയാം

ബാങ്കുകളുടെ കിട്ടാക്കടങ്ങൾ പെരുകിവരികയും നഷ്ടക്കണക്കുകൾ ഉയരുകയും ചെയ്തപ്പോഴാണ് നിക്ഷേപകർ തങ്ങളുടെ ബാങ്കുകളിലെ നിക്ഷേപം എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചുതുടങ്ങിയത്. ബാങ്കുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിലുള്ള നിക്ഷേപത്തിന്മേലുള്ള പരിരക്ഷ കേവലം ഒരു ലക്ഷം രൂപ മാത്രമാണെന്ന് അപ്പോഴാണ് പലരും തിരിച്ചറിഞ്ഞത്. 1978 മുതൽ 2020 ജനുവരി വരെ തുടർന്നുവന്നിരുന്ന ഒരുലക്ഷം രൂപയുടെ പരിരക്ഷയാണ് ഈ ബജറ്റിൽ അഞ്ചുലക്ഷം രൂപയായി ഉയർത്തിയത്. സുരക്ഷിതം ഏതൊക്കെ ബാങ്കുകളിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷനി (ഡി.ഐ. സി.ജി.സി.)ലൂടെ ലഭ്യമാകുന്ന ഈ പരിരക്ഷ രാജ്യത്ത് പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ശാഖകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സ്റ്റേറ്റ്-ഡിസ്ട്രിക്ട്-റീജണൽ റൂറൽ-അർബൻ കോ-ഓപ്പേറേറ്റീവ് ബാങ്കുകൾ എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമാണ്. നിങ്ങളുടെ ബാങ്കിലെ ഡെപ്പോസിറ്റിന് ഈ പരിരക്ഷ ലഭ്യമാണോ എന്നറിയാൻ http://bit.ly/2OHlotW എന്ന വെബ്സൈറ്റ് നോക്കിയാൽ മതിയാവും. സുരക്ഷിതത്വം കണക്കാക്കുന്നതെങ്ങനെ? മുതലും പലിശയുമടക്കം അഞ്ചുലക്ഷം രൂപയുടെ സുരക്ഷയാണ് ഇതിലൂടെ ലഭ്യമാക്കാനാവുക. ഒരാൾക്ക് തന്റെ പേരിലുള്ള എല്ലാ ഡെപ്പോസിറ്റുകൾക്കും ചേർത്താണ് ഈ പരിരക്ഷ ലഭിക്കുക. ഉദാഹരണത്തിന് ഒരാൾക്ക് 'എ' ബാങ്കിലെ കറന്റ് അക്കൗണ്ടിൽ രണ്ട് ലക്ഷവും സേവിങ്സ് അക്കൗണ്ടിൽ മൂന്ന് ലക്ഷവും ഫിക്സഡ് ഡെപ്പോസിറ്റിൽ മൂന്ന് ലക്ഷവും ഉണ്ടെന്ന് കരുതുക. ഇദ്ദേഹത്തിന്റെ ആകെ ഡെപ്പോസിറ്റ് എട്ട് ലക്ഷം ആണെങ്കിലും സുരക്ഷ അഞ്ച് ലക്ഷത്തിനാവും ലഭിക്കുക. ഒരേ ബാങ്കിന്റെ തന്നെ വിവിധ ശാഖകളിൽ നിക്ഷേപിച്ചാലും അത് അയാളുടെ ആ ബാങ്കിലെ ഒറ്റ നിക്ഷേപമായാവും പരിഗണിക്കുക. എന്നാൽ, ഇയാൾക്ക് 'ബി' എന്ന ബാങ്കിൽ ആറ്് ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് ഉണ്ടെന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ 'എ' ബാങ്കിൽ അഞ്ച് ലക്ഷം രൂപയും 'ബി' ബാങ്കിൽ അഞ്ച് ലക്ഷം രൂപയും വെവ്വേറെ പരിരക്ഷ ലഭ്യമാകും. കൂടുതൽ സുരക്ഷിതത്വം നിക്ഷേപകൻ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയാണ് ഒരേ അവകാശത്തിനും കിഴിവിനുമുള്ള സുരക്ഷിതത്വം. ഒരാൾക്ക് സ്വന്തം പേരിൽ അഞ്ച് ലക്ഷം രൂപയും തന്റെ മകളുടെ പിതാവ്/രക്ഷകർത്താവ് എന്ന പേരിൽ മറ്റൊരു അഞ്ച് ലക്ഷവും ഉണ്ടെന്നു കരുതുക. അങ്ങനെ എങ്കിൽ ഈ രണ്ട് നിക്ഷേപങ്ങൾക്കും വെവ്വേറെ പരിരക്ഷ അഞ്ച് ലക്ഷം വീതം ലഭ്യമാക്കാം. ഇവിടെ ഇത് 10 ലക്ഷമായി ഉയരുമെന്നർഥം. ഭാര്യയുടെ/ഭർത്താവിന്റെ പേരിൽ ആരംഭിക്കുന്ന ജോയിന്റ് അക്കൗണ്ടിനും ഇത്തരത്തിൽ അധിക പരിരക്ഷ ലഭ്യമാക്കാനാകും. ഇനി ഇതേ ആൾക്ക് ഇതേ ബാങ്കിൽ ഒരു പാർട്ണർഷിപ്പ് അക്കൗണ്ട് ഉണ്ടെങ്കിൽ ആ അക്കൗണ്ടിനും അഞ്ച് ലക്ഷത്തിന്റെ പ്രത്യേക പരിരക്ഷ ലഭിക്കും. ഈ ഉദാഹരണത്തിൽ അയാളുടെ ഡെപ്പോസിറ്റ് സുരക്ഷ ഇപ്രകാരമാവും: manojthomask@yahoo.co.uk

from money rss http://bit.ly/2Sf5AAQ
via IFTTT

രണ്ടാംദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സ് 41,000ന് താഴെ

മുംബൈ: ആഗോള കാരണങ്ങളും വൻതോതിലുള്ള ലാഭമെടുപ്പും തുടർച്ചയായ രണ്ടാമത്തെ ദിവസവും വിപണിയെ ബാധിച്ചു. സെൻസെക്സ് 162.23 പോയന്റ് താഴ്ന്ന് 40979.62ലും നിഫ്റ്റി 66.90 പോയന്റ് നഷ്ടത്തിൽ 12031.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 976 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1518 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയൻമെന്റ്, എംആന്റ്എം, ടാറ്റ സ്റ്റീൽ, ഗ്രാസിം, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. യുപിഎൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. മിക്കവാറും സെക്ടറർ സൂചികകൾ നഷ്ടത്തിലായിരുന്നു. ലോഹം സൂചിക മൂന്നുശതമാനം താഴ്ന്നു. വാഹനം, ഊർജം, ബാങ്ക്, ഫാർമ, ഇൻഫ്ര, എഫ്എംസിജി സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Market falls for second day, Sensex ends below 41K

from money rss http://bit.ly/2SgFfTg
via IFTTT

ഓണ്‍ലൈന്‍ വിപണിക്ക് അടിമയാണോ നിങ്ങള്‍?

നാലാംവർഷ എൻജിനീയറിങ് പഠനവിദ്യാർഥികളും യുവ എൻജിനീയർമാരുമുള്ള സദസ്സിൽ 'മണി മാനേജ്മെന്റ്' എന്ന വിഷയത്തെക്കുറിച്ച് ഞാൻ ക്ലാസെടുക്കുകയായിരുന്നു. എന്തിനാണ് വിദ്യാർഥികളെയും കൂടി സംഘടിപ്പിച്ചത്, അവർക്ക് വരുമാനമായില്ലല്ലോ എന്നായിരുന്നു എന്റെ സംശയം. അതിന് സംഘാടകരുടെ ഉത്തരം ഇവർ ഉടൻതന്നെ ജോലിയിൽ പ്രവേശിക്കാനുള്ളവരാണെന്നും ഈ വിഷയം മുൻകൂട്ടി മനസ്സിലാക്കുന്നത് ഉചിതമാണെന്നുമായിരുന്നു. എന്നാൽ, എനിക്ക് അദ്ഭുതമായി തോന്നിയത് ഈ വിദ്യാർഥികളുടെതന്നെ സംശയങ്ങളായിരുന്നു. പലരും ഓൺലൈൻ വാങ്ങലിന് അടിമകളാണ്. ഫീസ് അടയ്ക്കാനും മറ്റുമായി വീട്ടിൽനിന്ന് ലഭിക്കുന്ന പണം അതിനാൽത്തന്നെ മറിഞ്ഞുപോവുന്നു. സ്വന്തമായി അദ്ധ്വാനിക്കാതെ കിട്ടുന്ന പോക്കറ്റ് മണിയായതുകൊണ്ടാണതെന്ന് കരുതാൻ ശ്രമിച്ചപ്പോൾ അവർക്കും ഇതേ അസുഖമുണ്ടെന്ന് യുവ എൻജിനീയർമാർമാരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിൽ വിപണിയെ നിർവചിച്ചിരിക്കുന്നത് ഒരു സ്ഥലമോ പ്രദേശമോ ആയിട്ടല്ല, മറിച്ച് 'പണവിനിമയത്തിലൂടെ കൊടുക്കൽ വാങ്ങൽ നടക്കുന്ന പ്രക്രിയ' ആയിട്ടാണ്. അതിനാൽ, ഫോൺ വഴിയോ ഇന്റർനെറ്റ് വഴിയോ നടക്കുന്ന വ്യാപാരവും വിപണിയിൽപ്പെടുന്നു. ഓൺലൈൻ വ്യപാരത്തിന് ധാരാളം ഗുണങ്ങൾ ഉണ്ട്. കടകൾതോറും നടന്ന് സമയം കളയേണ്ട കാര്യമില്ല. ഇന്റർനെറ്റ് കണക്ഷനുള്ള ഫോണോ ലാപ്ടോപ്പോ മതി. 'കാഷ് ഓൺ ഡെലിവറി' സാധ്യതകളുള്ളതിനാൽ നിശ്ചിതസമയത്തിനുള്ളിൽ പണം സംഘടിപ്പിച്ചാൽ മതി. സേവനം തൃപ്തികരമല്ലെങ്കിൽ തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനുമുള്ള സാധ്യതകളുണ്ട്. നമ്മൾ എന്തെങ്കിലും സാധനം അന്വേഷിക്കന്നതറിഞ്ഞാൽമതി, സമാനരൂപത്തിലുള്ള നിരവധി ഉത്പന്നങ്ങളുടെ പരസ്യം നമ്മളെ തേടിയെത്തും. നമ്മുടെ രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ വ്യാപാരശൃംഖല നമ്മുടെ ഇക്കോണമിയെ വളരെ ത്വരിതപ്പെടുത്തുന്നുമുണ്ട്. എന്നാൽ, ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ (ഒ.സി.ഡി.) എന്ന മാനസികവൈകല്യത്തിന് അടിമകളായവരുടെ എണ്ണമേറുകയാണ്. ഓൺലൈൻ ഷോപ്പിങ് അഡിക്ഷൻ പതിനാറിനും മുപ്പതിനും വയസ്സിനിടയിൽ പ്രായമുള്ളവരിലാണ് ഏറെ കണ്ടുവരുന്നത്. ഷോപ്പിങ് അടിമത്തമെന്നത് സാമ്പത്തികപ്രശ്നം മാത്രവുമല്ല, വരുമാനമുണ്ടായിട്ടും അതിരുകവിഞ്ഞ നിരാശ, ആകാംക്ഷ തുടങ്ങിയ മാനസിക വൈകല്യത്തിനും ഇടയാക്കുന്നു. കാരണം, തലമുറകൾക്കിടയിൽ ജീവിതലക്ഷ്യങ്ങൾ മാറി. പഴയ തലമുറയ്ക്ക് വീട്ടിലെ കടംവീട്ടണം, പെങ്ങളെ കെട്ടിക്കണം, അച്ഛനും അമ്മയ്ക്കും താമസിക്കാൻ കുറച്ചുകൂടി മെച്ചപ്പെട്ട വീടുണ്ടാക്കണം തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ ഈ ആസക്തിക്ക് അടിമയാണോയെന്ന് കണ്ടെത്താനുള്ള ചില അടയാളങ്ങൾ പരിശോധിക്കാം. • വാങ്ങിക്കുന്ന സാധനങ്ങൾ മറ്റുള്ളവർകാണാതെ തത്കാലത്തേക്ക് ഒളിപ്പിക്കുന്നുണ്ടോ? • മാസബഡ്ജറ്റ് പ്രതീക്ഷിക്കുന്നതിലധികമായി കൂടുന്നുണ്ടോ? • സ്റ്റോർചെയ്യാനാവാത്തവിധം സാധനങ്ങൾ നിങ്ങളുടെ പക്കൽ കുന്നുകൂടുന്നുണ്ടോ? • ഇതുമായി ബന്ധപ്പെട്ട് മറ്റ് കുടുംബാംഗങ്ങളുമായി നിരന്തരം വഴക്കുണ്ടാകുന്നുണ്ടോ? • ഷോപ്പിങ്ങിന് ശേഷമോ ഏതെങ്കിലും സാധനം മേടിക്കാൻ പറ്റാതെപോയതിന്റെയോ കുറ്റബോധം തോന്നാറുണ്ടോ? • ഓഫറുകൾ ഉള്ളതുകൊണ്ട് മാത്രം മേടിക്കാനുള്ള പ്രവണതയുണ്ടോ? • മറ്റുള്ളവർക്കുള്ളതുകൊണ്ടു മാത്രം എനിക്കും വേണം എന്ന ചിന്തയിൽ നിന്നാണോ വാങ്ങിക്കുന്നത്? ഈ പ്രവണതയെ പോസിറ്റീവായി നേരിടാനും പഠിക്കാം. അതിന്.............. • ആവശ്യമില്ലാത്ത വിപണിസൈറ്റുകളുടെ ആപ്പുകൾ നീക്കുക • അടുത്ത ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക • ആവശ്യമുള്ളപ്പോൾ മാത്രം സാധനങ്ങൾ വാങ്ങിക്കുക,. • ഓഫറുകളുടെ നിജസ്ഥിതി മനസ്സിലാക്കുക • ക്രെഡിറ്റ്കാർഡിന്റെ ഉപയോഗം നിയന്ത്രണവിധേയമാക്കുക, • സമ്പാദ്യം ഒരു സാമ്പത്തികലക്ഷ്യമാക്കുക ഇങ്ങനെ നിരവധി തീരുമാനങ്ങൾ എടുക്കണം. ഭർത്താവ് തനിക്ക് ഡയമണ്ട് മേടിച്ച് തരുന്നത് ഭാര്യ സ്വപ്നംകാണുമ്പോൾ, ഭാര്യാപിതാവ് അതിന്റെ ബില്ല് അടയ്ക്കുന്നതായിട്ടാണ് ഭർത്താവ് സ്വപ്നംകാണുന്നത് എന്നതും ഷോപ്പിങ് മേഖലയിൽ പോസിറ്റീവായി ചിന്തിപ്പിക്കുന്നതാണ്.

from money rss http://bit.ly/2H7IG8g
via IFTTT

ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ'ജോയ്‌ഹോംസ്'പദ്ധതി റീ ബില്‍ഡ് കേരളയ്ക്ക് കരുത്ത് പകരുന്നത്: മുഖ്യമന്ത്രി

തിരുവല്ല: കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ജോയ്ആലുക്കാസ്് ഫൗണ്ടേഷൻ വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ല ഡോ. അലക്സാണ്ടർ മാർ തോമ ഓഡിറ്റോറിയത്തിൽ നടന്ന പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയിആലുക്കാസ് ഫൗണ്ടേഷൻ ആരംഭിച്ച ഭവനപദ്ധതി ജോയ് ഹോംസ് ഗുണഭോക്താക്കളുടെ രണ്ടാമത് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീബിൽഡ് കേരളയ്ക്ക് കരുത്ത് പകരുന്ന ജോയ് ഹോംസ് പദ്ധതി യാഥാർത്ഥ്യമാക്കിയ ജോയ്ആലുക്കാസ് ഫൗണ്ടേഷന് കേരള സർക്കാരിന്റെ നന്ദിയും മുഖ്യമന്ത്രി രേഖപ്പെടുത്തി. പ്രളയ ദുരിതത്തിൽ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങൾക്ക് 15 കോടി രൂപ മുതൽമുടക്കിലാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഭവനം നിർമ്മിച്ചു നൽകിയത്. പ്രളയകാലഘട്ടത്തിലും സന്നദ്ധ സേവന പ്രവർത്തനത്തിലും ജോയ്ആലുക്കാസ് ക്രിയാത്മകമായ പങ്കു വഹിച്ചതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.കാലാനുസൃതമായ സങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കേരളത്തെ പുനർനിർമ്മിക്കുന്ന നടപടികളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എ.എം ആരിഫ് എം.പി ജോയ് ഹോംസ് ഉപഭോക്താക്കളുടെ മെമന്റോ വിതരണോദ്ഘാടനവും ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ഹാൻഡ് ബുക്ക് പ്രകാശനം മാത്യു റ്റി തോമസ് എംഎൽഎയും എൻ.കെ പ്രേമചന്ദ്രൻ എംപി ഡയാലിസിസ് കിറ്റ് വിതരണവും നിർവഹിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജോയ്ആലുക്കാസ് സിഎംഡി ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോളി ജോയ് ആലുക്കാസ്, എൽസ ജോയ് ആലുക്കാസ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, എംൽഎമാരായ വീണ ജോർജ്ജ്, രാജു എബ്രഹാം, സജി ചെറിയാൻ, റവ. ഡോ. ജോസഫ് മാർ തോമ മെത്രാപൊലീത്ത( മാർ തോമ സിറിയൻ പള്ളി), ചിങ്ങവനം അതിരൂപത ആർച്ച്ബിഷപ്പ് മാർ സെവറിയോസ് കുര്യാക്കോസ് , റവ. ഡോ. ജോഷുവ മാർ ഇഗ്നാതിയോസ് ബിഷപ്പ്്, വള്ളംകുളം സിറിയൻ ഓർത്തഡോക്സ് ബിഷപ്പ് മാർ ഗ്രിഗോറിയോസ് കുര്യാക്കോസ്, ബ്രഹ്മശ്രീ.അക്കീരമൻ കാളിദാസഭട്ടതിരിപ്പാട്, ബിഷപ്പ് തോമസ് സാമുവൽ തിരുമേനി, ടൗൺ മസ്ജിദ് ഇമാം കെ.ജെ സലാം സഖഫി, ഡിവൈഎസ്പി ജോസ് ഇ.ആർ എന്നിവർ പങ്കെടുത്തു. നിലവിൽ 160 ഓളം കുടുംബങ്ങൾ പുതിയ ഭവനങ്ങളിൽ താമസം തുടങ്ങിയെന്നും മറ്റു ഭവനങ്ങൾ ഉടൻ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

from money rss http://bit.ly/39m0ybx
via IFTTT

എസ്ബിഐ നിക്ഷേപ പലിശ കുറച്ചു: നിരക്കുകള്‍ പ്രാബല്യത്തില്‍

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലശ കുറച്ചു. പുതുക്കിയ നിരക്കുകൾ തിങ്കളാഴ്ച(ഫെബ്രവരി 10) മുതൽ നലവിൽവന്നു. സ്ഥിര നിക്ഷേപങ്ങൾക്ക് 10 മുതൽ 15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്. രണ്ടുകോടിയിലും കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 25 മുതൽ 50 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്. റിപ്പോ നിരക്ക് 5.15 ശതമാനത്തൽ നിലനിർത്തിക്കൊണ്ടുള്ള ആർബിഐയുടെ വായ്പ നയം പുറത്തുവന്നതിനുശേഷമാണ് ബാങ്ക് പലിശ കുറച്ചത്. 7 മുതൽ 45 ദിവസംവരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കുമാത്രം നിരക്കിൽ മാറ്റമില്ല. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് അരശതമാനമാണ് പലിശ കുറച്ചത്. ഇതോടെ ഈ കാലയളവിലെ പലിശ അഞ്ചുശതമാനമായി. ഒരുവർഷം മുതൽ 10 വർഷംവരെ കാലാവധിയുള്ള പലിശയുടെ നിരക്കിൽ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ പലിശ ആറുശതമാനമായി. 7 മുതൽ 45 ദിവസംവരെ-4.50 ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ-5 ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ-5.50 ശതമാനം 211 ദിവസം മുതൽ ഒരു വർഷംവരെ-5.50ശതമാനം ഒരുവർഷം മതുൽ 2 വർഷംവരെ-6 ശതമാനം 2 വർഷം മതുൽ 3 വർഷംവരെ-6 ശതമാനം 3 മുതൽ 5 വർഷംവരെ-6 ശതമാനം 5 മുതൽ 10 വർഷംവരെ-6 ശതമാനം മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും.

from money rss http://bit.ly/37gZRyK
via IFTTT

പുതി ഒരുരൂപ നോട്ട് ഉടനെ: സവിശേഷതകളറിയാം

ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലെത്തും. മറ്റ് നോട്ടുകൾ റിസർവ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരുരൂപയുടെ നോട്ട് കാലാകാലങ്ങളിലായി ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. നോട്ടിലെ സവിശേഷതകൾ ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സർക്കാർ-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക. ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും. വലത്തെ് താഴെയായിരിക്കും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തിൽ വർധനവുണ്ടാകും. ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും. ധാന്യത്തിന്റെ രൂപം കൂടിച്ചേർന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക. രാജ്യത്തെ കാർഷിക മുന്നേറ്റത്തിന്റെ സൂചകമായാണിത്. 15 ഇന്ത്യൻ ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും. പിങ്ക്, പച്ച കളറുകൾക്ക് മുൻതൂക്കമുള്ള നോട്ടിന് 9.7X 6.3 സെന്റീമീറ്ററായിരിക്കും വലുപ്പം.

from money rss http://bit.ly/31EnnVa
via IFTTT

പത്ത് മാസത്തെ ഉയരത്തില്‍: ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടിലെത്തിയ നിക്ഷേപം 21,921 കോടി

ജനുവരിയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമായെത്തിയത് 21,921 കോടി രൂപ. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഇതുപ്രകാരം മാസംതോറുമുള്ള നിക്ഷേപ വർധന 10 ശതമാനമാണ്. ജനുവരിയിൽ എസ്ഐപിയായി മാത്രം 8,531.90 കോടി രൂപ സമാഹരിച്ചതായും ആംഫിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിവിഡന്റ് യീൽഡ്, വാല്യു ഫണ്ട് എന്നീ വിഭാഗം ഫണ്ടുകളിലൊഴികെ മറ്റ് ഫണ്ട് വിഭാഗങ്ങളിലിലെ നിക്ഷേപത്തിൽ കാര്യമായ വർധനവുണ്ട്. എസ്ഐപി ഫോളിയോകളുടെ എണ്ണം ഇതാദ്യമായി മൂന്നുകോടി കടന്നു. എസ്ഐപി വഴിയുള്ള നിക്ഷേപം ജനുവരിയിൽ 8,532 കോടി വർധിച്ച് 3.35 ലക്ഷം കോടി രൂപയായി. ജനുവരിയിൽ പുതിയതായി ചേർന്ന എസ്ഐപികളുടെ എണ്ണം 12.07 ലക്ഷം കോടിയാണ്. 5.95 ലക്ഷം എസ്ഐപികൾ നിർത്തുകയോ കാലാവധി പൂർത്തിയാക്കുകയോ ചെയ്തു. ജനുവരിയിലെ കണക്കുപ്രകാരം മ്യൂച്വൽ ഫണ്ടുകൾ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 27.85 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോൾ ആസ്തിയിലെ വർധന 19 ശതമാനമാണ്. Equity mutual funds inflows hit 10-month high

from money rss http://bit.ly/37cuzZV
via IFTTT

Sunday, 9 February 2020

ഓഹരി വിറ്റാൽ എൽ.ഐ.സി.തുലയുമോ?

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി.യുടെ ഓഹരികൾ വിറ്റഴിച്ച് സർക്കാരിന് വരുമാനം നേടാനുള്ള ബജറ്റ് നിർദേശം വ്യാപകമായ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. എൽ.ഐ.സി.യെയും സർക്കാർ വിറ്റുതുലയ്ക്കുന്നുവെന്നാണ് വിമർശകർ ആരോപിക്കുന്നത്. ഇത്തരം വിമർശനങ്ങളിൽ എത്രത്തോളം കഴമ്പുണ്ട്? പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്നത് നിലവിലുള്ള സർക്കാർ തുടങ്ങിവച്ച ഒരു നയമല്ല, മുൻസർക്കാരുകളും ഈ നയം തന്നെയാണ് പിന്തുടർന്നിരുന്നത്. ധനക്കമ്മി ലക്ഷ്യമിടുന്ന പരിധിക്കുള്ളിൽ നിലനിർത്താൻ സർക്കാരുകൾ വർഷങ്ങളായി സ്വീകരിച്ചുവരുന്ന മാർഗമാണ് പൊതുമേഖലാ ഓഹരിവിൽപ്പന. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന നടത്തുമ്പോൾ ജീവനക്കാർ ഉൾപ്പെടെ പ്രതിഷേധിക്കുന്നത് പതിവാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ്യാർഡ് ഐ.പി.ഒ. നടത്തിയപ്പോഴും 'വിറ്റുതുലയ്ക്കൽ' ആരോപണം ഉയർന്നിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ഐ.പി.ഒ. നടത്തിയപ്പോൾ ജീവനക്കാർക്കായി മാറ്റിവച്ച ഓഹരികൾ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത് 48 ശതമാനം മാത്രമാണ്. പൊതുമേഖലാ കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത് അസ്വീകാര്യമാണെന്ന നിലപാടിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓഹരിവിപണിയെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ഇത്തരം നിലപാടിന് പിന്നിലുള്ളത്. മൂലധനവിപണിയും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ആധുനിക രാജ്യങ്ങളിലെ സമ്പദ്ഘടനയുടെ ഭാഗമാണ്. ഒരു കമ്പനിയുടെ ഓഹരികളുടെ നിശ്ചിത ശതമാനം ഐ.പി.ഒ. വഴി വിൽക്കുക എന്നതിനർഥം ആ കമ്പനിയെ വിറ്റുതുലയ്ക്കുക എന്നല്ല. ഐ.പി.ഒ.യ്ക്ക് ശേഷം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ഒരു കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരികൾ നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും ഉൾപ്പെടെയുള്ളവരുടെ 'പബ്ലിക് ഷെയർ ഹോൾഡിങ്' ആയി മാറുക മാത്രമാണ് ചെയ്യുന്നത്. ഐ.പി.ഒ. ഇറക്കുന്നതിലൂടെ 'എൽ.ഐ.സി.യെ സർക്കാർ സ്വകാര്യവത്കരിക്കുന്നു' എന്ന മട്ടിലുള്ള കോലാഹലങ്ങളിൽ കഴമ്പൊന്നുമില്ല. തുടക്കത്തിൽ പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് ഓഹരികൾ വിൽക്കുന്നതെങ്കിലും പിന്നീട് ഓഹരികൾ പൂർണമായും വിറ്റ് കമ്പനിയെ സ്വകാര്യവത്കരിക്കുകയല്ലേ കേന്ദ്രസർക്കാരിന്റെ നീക്കമെന്ന സംശയമാണ് വിമർശകർ ഉന്നയിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിഭാഗം ഓഹരികളും കേന്ദ്രസർക്കാർ തന്നെയാണ് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത്. ഈ കമ്പനികളിൽ സർക്കാരിന്റെ ഉടമസ്ഥതയ്ക്കോ നിയന്ത്രണാധികാരത്തിനോ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. സ്വകാര്യ മേഖലയിലെ പല കമ്പനികളുടെ പ്രൊമോട്ടർമാരും നിയന്ത്രണാധികാരത്തിന് വേണ്ട 51 ശതമാനം ഓഹരിപങ്കാളിത്തം പോലും വേണ്ടെന്നു വച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ സ്റ്റീലിൽ പ്രൊമോട്ടർമാർക്ക് 35.84 ശതമാനം ഓഹരിപങ്കാളിത്തമേയുള്ളു. ആദിത്യ ബിർള ഗ്രൂപ്പിൽ ഉൾപ്പെട്ട ഹിൻഡാൽകോയിൽ അതിന്റെ ഉടമസ്ഥർ കൈവശം വക്കുന്നത് 36.5 ശതമാനം ഓഹരികൾ മാത്രമാണ്. ഐ.ഡി.ബി.ഐ. ബാങ്കിന്റെ 47 ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഐ.ഡി.ബി.ഐ. ബാങ്കിനെ റിസർവ് ബാങ്ക് സ്വകാര്യമേഖലാ ബാങ്കായി പുനർവർഗീകരണം നടത്തിയിട്ടുണ്ട്. ഐ.ഡി.ബി.ഐ. ബാങ്കിൽ എൽ.ഐ.സി.യുടെ പങ്കാളിത്തം 51 ശതമാനമായി ഉയർന്നതിനു ശേഷമാണ് റിസർവ് ബാങ്കിന്റെ ഈ നടപടിയുണ്ടായത്. ഐ.ഡി.ബി.ഐ. ബാങ്ക് പോലെ നഷ്ടത്തിലോടുന്ന ബാങ്കുകൾ സർക്കാരിന് അമിത സാമ്പത്തികബാധ്യതയാണ് വരുത്തിവെക്കുന്നത്. ഗണ്യമായ നിഷ്ക്രിയ ആസ്തിയുമായി മല്ലിടുന്ന പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധനം നൽകുന്നത് സർക്കാരിന്റെ ചെലവ് കൂടുന്നതിനാണ് വഴിവെക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മൂന്നുലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ നിക്ഷേപിച്ചത്. പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഈ പണം പൊതുമേഖലാ ബാങ്കുകളുടെ പിടിപ്പുകേടിന് നൽകേണ്ടിവരുന്ന വിലയാണ്. പ്രധാനം സമയം യഥാർഥത്തിൽ ഓഹരിവിൽപ്പനയുടെ ശരിയും തെറ്റുമല്ല ചർച്ച ചെയ്യപ്പെടേണ്ട വിഷയം. വിൽപ്പന നടക്കുന്നത് യഥാസമയം ഓഹരികൾക്ക് മികച്ച വില കിട്ടാൻ അനുകൂലമായ സാഹചര്യം നിലനിൽക്കുമ്പോഴാണോ എന്നതാണ് കാതലായ കാര്യം. വിപണി മികച്ച നിലയിലായിരിക്കുമ്പോൾ ഓഹരികൾ ഉയർന്ന പ്രീമിയത്തിൽ വിൽക്കാൻ സാധിക്കുമെന്നിരിക്കെ, അത്തരം അനുകൂല സാഹചര്യത്തിന് കാത്തിരിക്കാതെ ധനകമ്മി ലക്ഷ്യമിട്ട നിലയിലെത്തിക്കുന്നതിനായി സാമ്പത്തികവർഷം അവസാനമാകുമ്പോഴേക്കും ഓഹരികൾ ഒരുവിധം വിറ്റഴിക്കുന്നതിന് തത്രപ്പാട് കാട്ടുന്നതാണ് മുൻകാലങ്ങളിൽ പലപ്പോഴും കണ്ടിട്ടുള്ളത്. 2013-14 കാലയളവിൽ കമ്മോഡിറ്റി വില തകർന്നടിഞ്ഞ വേളയിൽ പൊതുമേഖലയിലെ കമ്മോഡിറ്റി ഉത്പാദക കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ചത് തീർത്തും നിരുത്തരവാദപരമായ രീതിയിലായിരുന്നു. മൂല്യനിർണയത്തിലെ പാളിച്ചകൾ എൽ.ഐ.സി.യെയും ബാധിക്കാവുന്നതാണ്. നിലവിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ എൽ.ഐ.സി. ഓഹരിനിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറെ ആകർഷകമാണ്. എന്നാൽ, വിപണി കാലാവസ്ഥ അനുകൂലമല്ലാത്ത സമയത്ത് ഐ.പി.ഒ. നടത്തിയാൽ മികച്ച വില ലഭ്യമാകുന്ന തരത്തിൽ നിക്ഷേപകരുടെ പങ്കാളിത്തമുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ, ഓഹരിവിൽപ്പന ഉദ്ദേശിക്കുന്ന വില ലഭ്യമാകുന്ന രീതിയിൽ നടത്തുന്നതിനുള്ള ആസൂത്രണം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. aravindkraghav@gmail.com

from money rss http://bit.ly/31IaSb7
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നഷ്ടം; നിഫ്റ്റി 12,000ന് താഴെ

മുംബൈ: ഏഷ്യൻ വിപണകളുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി സൂചികകൾ നഷ്ടത്തിൽ. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കടന്നതോടെ ഓഹരി വിപണിയിൽ പടർന്ന ആശങ്കയാണ് പ്രധാനകാരണം. സെൻസെക്സ് 250 പോയന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരത്തിന് താഴെയുമാണ്. ലോഹവിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനമായും ബാധിച്ചത്. ടാറ്റ സ്റ്റീൽ നാലുശതമാനവം ഹിൻഡാൽകോ, വേദാന്ത തുടങ്ങിയവ ഒന്നരശതമാനവും താഴ്ന്നു. ബിഎസ്ഇയിലെ 844 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1255 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ, ഭാരതി ഇൻഫ്രടെൽ, സിപ്ല, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, എൻടിപിസി, സൺ ഫാർമ, ഗെയിൽ, വിപ്രോ, റിലയൻസ് തുടങ്ങിയവയാണ് നഷ്ടത്തിലുള്ള മറ്റ് ഓഹരികൾ. sensex dwon 250 pts

from money rss http://bit.ly/37jvhos
via IFTTT

Saturday, 8 February 2020

പുതിയ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആരുടെയും സഹായമില്ലാതെ റിട്ടേണ്‍ നല്‍കാം

ന്യൂഡൽഹി: പുതിയ നികുതി സ്ലാബിലേയ്ക്ക് മാറുന്നവർക്ക് റിട്ടേൺ ഫയൽചെയ്യാൻ ഇനി ചാർട്ടേർഡ് അക്കൗണ്ടുന്റുമാരുടെയോ നികുതി വിദഗ്ധരുടെയോ സഹായം തേടേണ്ടതില്ല. പുതിയ നിരക്ക് സ്വീകരിക്കുന്നവർക്ക് നികുതിയിളവുകളും നികുതിയൊഴിവുകളും ബാധകമല്ലാത്തതിനാൽ എളുപ്പത്തിൽതന്നെ റിട്ടേൺ ഫയൽചെയ്യാം. ഇൻകം ടാക്സ് ഇ-ഫയലിങ് പോർട്ടൽ ലോഗിൻ ചെയ്ത് ഐടിആർ ഫോം തിരഞ്ഞെടുക്കമ്പോൾതന്നെ നിങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങളും നികുതിയും അതിൽ നേരത്തെതന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. പഴയരീതി തുടരുന്നവർമാത്രം കൂടുതൽ വിവരങ്ങൾ പൂരിപ്പിച്ചാൽമതിയെന്നും പുതിയ നികുതി ഘടന സ്വീകരിക്കുന്നവർക്ക് പൂരിപ്പിച്ച ഫോം തന്നെ ലഭ്യമാകുമെന്നും റവന്യു സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

from money rss http://bit.ly/38bFZhM
via IFTTT