121

Powered By Blogger

Monday, 13 April 2020

ബന്ധന്‍ ബാങ്കിന്റെ നിക്ഷേപത്തില്‍ 32 ശതമാനം വര്‍ധന: നിക്ഷേപം 50,073 കോടിയായി

ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിലും ബന്ധൻ ബാങ്കിന്റെ നിക്ഷേപത്തിൽ കുറവൊന്നുമില്ല. ബാങ്കിന്റെ നിക്ഷേപത്തിൽ 32 ശമതാനം വർധനവാണ് രേഖപ്പെടുത്തിയത്. 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ മൊത്തം നിക്ഷേപം 50,073 കോടിയായി. 2019 മാർച്ചിൽ 43,232 കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം. വായ്പയിൽ 60ശതമാനമാണ് വർധന. 2019-20 സാമ്പത്തിക വർഷത്തിൽ 44,776 കോടി രൂപയായിരുന്നു വായ്പയായി ബാങ്ക് നൽകിയിരുന്നത്. ഇത് 71,825 കോടിയായാണ് വർധിച്ചത്. മൈക്രോ ബാങ്കിങ് ബിസിനസ് വഴിയാണ് ബാങ്കിൽ കാര്യമായ നിക്ഷേപമെത്തിയത്. രാജ്യം അടച്ചിടലിലാണെങ്കിലും നിക്ഷേപവരവ് കൂടിയതായി ബാങ്ക് പറയുന്നു.

from money rss https://bit.ly/2V2sRra
via IFTTT

Sunday, 12 April 2020

രൂപയുടെ മൂല്യം സമ്മര്‍ദത്തില്‍; വീണ്ടും റെക്കോഡ് താഴ്ചക്കടുത്തെത്തി

ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയ്ക്കടുത്തെത്തി. രാവിലെ 76,28 നിലവാരത്തിലാണ് തുടക്കമെങ്കിലും താമസിയാതെ 76.43ലേയ്ക്ക് താഴ്ന്നു. കോവിഡ് വ്യാപനംമൂലം അടച്ചിടൽ തുടരുമെന്ന ആശങ്ക ഓഹരി വിപണിയെയും അതോടൊപ്പം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ദുഃഖവെള്ളിയായിരുന്നതിനാൽ ഏപ്രിൽ 10ന് ഫോറക്സ് വിപണി പ്രവർത്തിച്ചിരുന്നില്ല. മൂന്നുദിവസത്തെ അവധിയ്ക്കുശേഷമാണ് തിങ്കളാഴ്ച വിപണി സജീവ മായത്. 76.55 എന്ന റെക്കോഡ് താഴ്ചയിൽനിന്ന് അല്പം കരകയറി 76.29 നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

from money rss https://bit.ly/3a6nXO4
via IFTTT

നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്‌സില്‍ 503 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: നീണ്ട അവധികഴിഞ്ഞശേഷമുള്ള പുതിയ ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 503 പോയന്റ് താഴ്ന്ന് 30,656ലും നിഫ്റ്റി 141 പോയന്റ് നഷ്ടത്തിൽ 8,970ലുമാണ് വ്യാപാരം നടക്കുന്നത്. സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, എംആൻഡ്എം, മാരുതി സുസുകി, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ഒഎൻജിസി, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, സിപ്ല, ഇൻഫോസിസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നഷ്ടത്തിലാണ്. കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽനിന്നുള്ള വ്യാപകമായ ലാഭമെടുപ്പാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2XxJaOq
via IFTTT

എച്ച്.ഡി.എഫ്.സി.യുടെ 1.75 കോടി ഓഹരികൾ ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കി

കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയുടെ കേന്ദ്ര ബാങ്കായ 'പീപ്പിൾസ് ബാങ്ക് ഓഫ് ചൈന' ഇന്ത്യയിലെ ഏറ്റവും വലിയ ഭവനവായ്പാ സ്ഥാപനമായ 'എച്ച്.ഡി.എഫ്.സി. ലിമിറ്റഡി'ന്റെ ഏതാണ്ട് 1.75 കോടി ഓഹരികൾ സ്വന്തമാക്കി. എച്ച്.ഡി.എഫ്.സി.യുടെ മൊത്തം ഓഹരിയുടെ 1.01 ശതമാനം വരുമിത്. 2020 ജനുവരിക്കും മാർച്ചിനും ഇടയിലാണ് ഇടപാടുകൾ എന്നാണ് സൂചന. എച്ച്.ഡി.എഫ്.സി.യുടെ ഓഹരി വില 41 ശതമാനം ഇടിഞ്ഞ സമയത്താണ് ഈ ഏറ്റെടുക്കൽ. ജനുവരി 14-ന് 2,499.65 രൂപയിലെത്തി ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു എച്ച്.ഡി.എഫ്.സി.യുടെ ഓഹരിവില. എന്നാൽ, കൊറോണ ആശങ്കയിൽ സെൻസെക്സ് തകർന്നപ്പോൾ എച്ച്.ഡി.എഫ്.സി.യുടെ വില അതിനേക്കാൾ വേഗത്തിൽ ഇടിയുകയായിരുന്നു. കഴിഞ്ഞയാഴ്ച 1,701.95 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. അതേസമയം, 2019 മാർച്ച് പാദം മുതൽതന്നെ പീപ്പിൾസ് ബാങ്ക്, എച്ച്.ഡി. എഫ്.സി.യിൽ പങ്കാളിയാണെന്ന് എച്ച്.ഡി.എഫ്.സി.യുടെ വൈസ് ചെയർമാൻ വൈസ് ചെയർമാൻ കേകി മിസ്ത്രി പറഞ്ഞു. ഓഹരിപങ്കാളിത്തം ഒരു ശതമാനത്തിന് മുകളിലെത്തിയതിനാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഇപ്പോൾ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

from money rss https://bit.ly/3a67dqa
via IFTTT

ലോക്ക്ഡൗണില്‍ മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം സമ്പാദിച്ച ഓരാള്‍!

ടി.എഫ്. മുഹമ്മദ് റാഫി എല്ലാ മേഖലകളിൽനിന്നും കേൾക്കുന്നത് കോവിഡ്-19 ആഘാതത്തെക്കുറിച്ചുള്ള ആകുലതകളും നഷ്ടക്കണക്കുകളും മാത്രം. പ്രതിസന്ധിനിറഞ്ഞ ഈ സാഹചര്യം സുവർണാവസരമാക്കി, മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം രൂപ സമ്പാദിച്ച ഒരു ബിസിനസ് കോച്ചിനെ പരിചയപ്പെടാം... തിരുവനന്തപുരം സ്വദേശി ടി.എഫ്. മുഹമ്മദ് റാഫിയാണ് ഈ ലോക്ക്ഡൗണിനിടയിലും പ്രത്യാശ തരുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു ബിസിനസ് കോച്ച് എന്നതിനു പുറമെ, അന്താരാഷ്ട്രതലത്തിൽത്തന്നെ അറിയപ്പെടുന്ന ബിഹേവിയറൽ സയന്റിസ്റ്റും 'മാജിക് ഓഫ് ചേഞ്ച്' എന്ന പേഴ്സണൽ-പ്രൊഫഷണൽ ഡെവലപ്മെന്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് റാഫി. മൂന്നുദിവസംകൊണ്ട് എങ്ങനെയാണ് മൂന്നുലക്ഷം രൂപ വരുമാനം നേടിയത് എന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി പ്ലാൻ ചെയ്തിരുന്ന വർക്ഷോപ്പുകളെല്ലാം നിർത്തിവയ്ക്കേണ്ടിവന്നു. സ്വന്തം വീട്ടിലെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് വരുമാനം കണ്ടെത്താൻ സഹായിക്കുന്ന സുസ്ഥിരമായൊരു ബിസിനസ് മോഡൽ ആവിഷ്കരിക്കുന്നതിലായി പിന്നീടുള്ള ശ്രദ്ധ. ലോക്ക്ഡൗൺ കാലത്തെ മാനസിക പിരിമുറുക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു സൗജന്യ 'വെബിനാർ' (വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാർ) അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഇതേരീതിയിൽ ആളുകൾക്ക് താത്പര്യമുള്ള വിഷയങ്ങളിൽ വൈവിധ്യങ്ങളായ അഞ്ച് വെബിനാറുകൾ ഒരുക്കി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 1,500-ലധികം പേരാണ് ഈ വെബ് സെമിനാറുകളിൽ പങ്കാളികളായത്. ഇത് അവസരമായിക്കണ്ട് 'സക്സസ് മൊമെന്റം' എന്ന പേരിൽ 14 ദിവസം നീണ്ട ഒരു തത്സമയ ഗ്രൂപ്പ് കോച്ചിങ് ഓൺലൈൻ വർക്ഷോപ്പിന് തുടക്കംകുറിച്ചു. സംരംഭകർക്കും പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും തങ്ങളുടെ ഉത്പാദനശേഷി ഉയർത്തുന്നതിനും സാമ്പത്തിക-സംരംഭകത്വ നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന പ്രോഗ്രാം ആണിത്. സമൂഹ്യ മാധ്യമങ്ങൾ വഴി പ്രോഗ്രാം വിപണനം ചെയ്തു. ഒറ്റദിവസംകൊണ്ട് നൂറിലധികം പേരാണ് കോച്ചിങ്ങിനായി രജിസ്റ്റർ ചെയ്തത്. ഇതോടൊപ്പംതന്നെ, കുട്ടികൾക്കു വേണ്ടിയുള്ള 'സൂപ്പർ കിഡ്സ്' ഓൺലൈൻ വർക്ഷോപ്പിനും പ്രൊമോഷൻ നൽകുന്നുണ്ടായിരുന്നു. ഈ രണ്ട് പ്രോഗ്രാമുകൾക്കുമായി മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം രൂപയുടെ വരുമാനം 'മാജിക് ഓഫ് ചേഞ്ചി'ന്റെ അക്കൗണ്ടിലേക്കെത്തി.

from money rss https://bit.ly/3b676MG
via IFTTT

Saturday, 11 April 2020

സെറ്റ് ടോപ് ബോക്‌സ് മാറ്റാതെ ഡിടിഎച്ച് കമ്പനി മാറാം

ന്യൂഡൽഹി: സെറ്റ് ടോപ്പ് ബോക്സുകൾ എല്ലാ കമ്പനികൾക്കും ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ പരിഷ്കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശം. ഇതിനായി ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു. ഡിടിഎച്ച് ഓപ്പറേറ്റർമാരും കേബിൾ ടിവി കമ്പനികളും ഉപഭോക്താക്കൾക്ക് നൽകുന്ന സെറ്റ് ടോപ്പ് ബോക്സുകൾ കമ്പനിമാറിയാലും ഉപയോഗിക്കാൻ പറ്റുന്നതരത്തിലാക്കണമെന്നാണ് നിർദേശം. ഇതിനായി കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. നിലവിൽ ഡിടിഎച്ച് ഓപ്പറേറ്ററെ മാറ്റിയാൽ സെറ്റ് ടോപ്പ് ബോക്സും മാറ്റേണ്ട സാഹചര്യമാണുള്ളത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെതന്നെ കമ്പനി മാറാൻ ഉപഭോക്താവിന് കഴിയും. കേബിൾ ടിവി നെറ്റ് വർക്കുകൾക്കും ഇത് ബാധകമാണ്. യുഎസ്ബി പോർട്ടുള്ള പൊതുവായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്സുകളാണ് നൽകേണ്ടതെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് വിപണിയിൽനിന്ന് സെറ്റ് ടോപ് ബോക്സ് വാങ്ങി ഉപയോഗിക്കാനും കഴിയണം. ഡിജിറ്റൽ ടെലിവിഷൻ സെറ്റുകളിൽ സാറ്റ്ലൈറ്റ്, കേബിൾ സംവിധാനങ്ങളിൽനിന്ന് സിഗ്നൽ ലഭിക്കുന്നതരത്തിലുള്ള സംവിധാനം കൊണ്ടുവരണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2XpVYWW
via IFTTT

ഫണ്ടിലേയ്ക്ക് നിക്ഷേപമായത്തെത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവുംകൂടിയതുക: 11,485 കോടി

ഓഹരി അധിഷ്ഠിത ഫണ്ടിലേയ്ക്ക് മാർച്ച് മാസത്തിലെത്തിയത് ഒരുവർഷത്തിനിടയിലെ ഏറ്റവുംകൂടിയ തുക. അതേസമയം, വിപണിയുടെ ചാഞ്ചാട്ടത്തനിടയിൽ റെക്കോഡ് തുക പിൻവലിക്കുകയും ചെയ്തു. ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാർച്ചിൽ എത്തിയത്11,485 കോടി രൂപയാണ്. വിവിധ കാറ്റഗറികളിലെ ഫണ്ടുകളിൽനിന്നായി 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ലിക്വിഡ്, മണിമാർക്കറ്റ് വിഭാഗങ്ങളിലെ ഫണ്ടുകളിൽനിന്നാണ് ഏറ്റവുംകൂടുതൽ പണം പുറത്തേയ്ക്കൊഴുകിയത്. ഫെബ്രുവരിയിൽ 1,985 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. വൻതോതിൽ നിക്ഷേപം പിൻവലിച്ചതോടെ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തംതുക 22.26 ലക്ഷം കോടിയായി കുറഞ്ഞു. ഫെബ്രുവരി അവസാനം ഇത് 27.23 ലക്ഷം കോടി രൂപയായിരുന്നു.

from money rss https://bit.ly/2RvfE8e
via IFTTT

കോവിഡ് ബാധിച്ചാല്‍ രണ്ടുലക്ഷം വരെ പരിരക്ഷ; തൊഴില്‍ നഷ്ടപ്പെട്ടാലും തുകലഭിക്കും

കോവിഡ് 19 ഇൻഷുറൻസ് പരിരക്ഷയുമായി റിലയൻസ് ജനറൽ ഇൻഷുറൻസ്. കോവിഡ് ബാധിച്ചാൽ രണ്ടുലക്ഷം രൂപവരെ കവറേജ് ലഭിക്കും. അതോടൊപ്പം തൊഴിൽ നഷ്ടമായാലും കവറേജ് ലഭ്യമാകും. കോവിഡ് പോസിറ്റീവ് ആയാൽ 100ശതമാനം പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പോളിസിയെന്ന് കമ്പനി അവകാശപ്പെടുന്നു. സമ്പർക്ക വിലക്കിൽ പോകേണ്ടിവന്നാൽ ഇൻഷുർ ചെയ്ത തുകയുടെ 50ശതമാനവും ലഭിക്കും. മൂന്നുമുതൽ 60വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചോരം. 25,000 രൂപ മുതൽ രണ്ടുലക്ഷംരൂപവരെയാണ് പരിരക്ഷ ലഭിക്കുക. ഒരുവർഷത്തേയ്ക്കാണ് കവറേജ്. 15 ദിവസം കാത്തിരിപ്പ് കാലാവധിയുണ്ടാകും. അതായത് പോളിസിയെടുത്ത് 15 ദിവസം കഴിഞ്ഞ് കോവിഡ് ബാധിച്ചാൽമാത്രമെ കവറേജ് പരിധിയിൽ വരികയുള്ളൂ. ജോലി പോകുകയോ തൊഴിൽ നഷ്ടമുണ്ടാകുകയോ ചെയ്താലും അധിക ആനുകൂല്യം ലഭിക്കുകയും ചെയ്യും. ബജാജ് അലയൻസുമായി ചേർന്ന് ഫോൺപെയും കൊറോണ കെയർ-പ്ലാൻ അവതരിപ്പിച്ചിരുന്നു.156 രൂപ നൽകി പോളിസിയെടുത്താൽ 50,000 രൂപവരെ പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. 55 വയസ്സുവരെയുള്ളവർക്ക് പോളിസി എടുക്കാം. കോവിഡിന് ചികിത്സയുള്ള ഏത് ആശുപത്രിയിൽ ചികിത്സിച്ചാലും കവറേജ് ലഭിക്കും.

from money rss https://bit.ly/2RKaTrF
via IFTTT

ആശ്വാസ റാലി തുണച്ചു; നിക്ഷേപകന്റെ സമ്പത്തിലുണ്ടായ വര്‍ധന 12 ലക്ഷം കോടി

മൂന്നുദിവസം തുടർച്ചയായുണ്ടായ ആശ്വാസ റാലിയിൽ നിക്ഷേപകരുടെ സമ്പത്തിലുണ്ടായത് 12 ലക്ഷം കോടി രൂപയുടെ വർധന.വാഹനം, ഫാർമ, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏപ്രിൽ ഒമ്പതിന് അവസാനിച്ച ആഴ്ചയിൽ സെൻസെക്സും നിഫ്റ്റി50ഉം 13ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ് സൂചിക 11.3ശതമാനവും സ്മോൾ ക്യാപ് സൂചിക 9.4ശതമാനവും ഉയർന്നു. ബിഎസ്ഇ 500ലെ 186 ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. കെയർ റേറ്റിങ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ഷിപ്പിങ് കോർപ്, നാറ്റ്കോ ഫാർമ, ഡാബർ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, അപ്പോളോ ടയേഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഡിഷ് ടിവി, ടിസിഎസ്, ഇപ്ക ലാബ്, ടൈറ്റൻ കമ്പനി, ജെഎസ്പിഎൽ തുടങ്ങിയവ അവയിൽ ചിലതുമാത്രം. ബിഎസ്ഇ സ്മോൾക്യാപ് സൂചികയിലെ 300ഓളം ഓഹരികൾ 13ശതമാനത്തിലേറെയും ഉയർന്നു. സിന്റക്സ് ഇൻഡസ്ട്രീസ്, യുണിപ്ലൈ ഇൻഡസ്ട്രീസ്, ജ്യോതി ലാബ്, ജെ.കെ പേപ്പർ, മണാലി പെട്രോ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളിൽപ്പെടുന്നു. നേട്ടമുണ്ടാക്കിയ ഓഹരികൾ കമ്പനി നേട്ടം(ഏപ്രിൽ 3-9)% ജിൻഡാൽ സ്റ്റീൽ 44.94 ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് 37.83 എംആൻഡ്എം 35.71 അശോക ബിൽഡ്കോൺ 34.58 അവന്തി ഫീഡ്സ് 34.48 രാഷ്ട്രീയ കെമിക്കൽസ് 32.61 മാരുതി സുസുകി 32.50 ശ്രീരാം ട്രാൻസ്പോർട്ട് 29.79 ഗുജറാത്ത് മിനറൽ 29.76 റാലിസ് ഇന്ത്യ 29.24 സിപ്ല 29.04 ആക്സിസ് ബാങ്ക് 28.96 കാഡില ഹെൽത്ത്കെയർ 27.50 ജൂബിലന്റ് ഹെൽത്ത് സയൻസ് 27.03 ജെ.കെ പേപ്പർ 27.02 സൺ ടിവി 26.89 ഇൻഡസിന്റ് ബാങ്ക് 26.24 ഹീറോ മോട്ടോർകോർപ് 25.93 ഇമാമി 25.80 എച്ച്ഇജി 25.73 ഗുജറാത്ത് ആൽക്കലീസ് 25.59 *പട്ടിക പൂർണമല്ല. നേട്ടംകാണിക്കുന്നതിനുവേണ്ടിമാത്രമാണ് ഈ പട്ടിക തയ്യാറാക്കിയത്. ഇവ മികച്ച ഓഹരികളാകണമെന്നില്ല. അതുകൊണ്ടുതന്നെ നിക്ഷേപത്തിന് ശുപാർശ ചെയ്യുന്നില്ല. മാർച്ചിൽ ഓഹരികൾ വിറ്റൊഴിയാനായിരുന്നു വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് താൽപര്യം. എന്നാൽ ഏപ്രിലിൽ അവർ ചുവടുമാറ്റി. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലായി 4000 കോടി രൂപയാണ് അവർ രാജ്യത്തെ ഓഹരിയിൽ മുടക്കിയത്. ആഗോള വിപണികളിൽനിന്നുള്ള പ്രതീക്ഷകളും ദലാൾ സ്ട്രീറ്റിൽ പ്രതിഫലിച്ചു. ആഭ്യന്തര നിക്ഷേപകരും മടിച്ചുനിന്നില്ല. വീണ്ടുമൊരു സാമ്പത്തിക പാക്കേജുകൂടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന സൂചനയാണ് അവസാന ദിനത്തിൽ വിപണിക്ക് കരുത്തുപകർന്നത്. ഇടത്തരം വ്യവസായങ്ങൾക്കുൾപ്പടെയുള്ളതായിരിക്കും അതെന്ന സൂചനയും വിപണിക്ക് തുണയായി. വരും ആഴ്ചയിലും വിപണിയിലെ കുതിപ്പ് തുടരുമോ? അടച്ചിടൽ നീട്ടുന്നതുസംബന്ധിച്ച തീരുമാനവും സാമ്പത്തിക പാക്കേജുമായിരിക്കും വിപണിയുടെ ഗതിനിർണയിക്കുക. antony@mpp.co.in

from money rss https://bit.ly/2Xr69KZ
via IFTTT

Friday, 10 April 2020

പോസ്‌റ്റോഫീസില്‍ പോകാതെ ആര്‍ഡി അടയ്ക്കാം: വിശദാംശങ്ങള്‍ അറിയാം

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റുവും ജനകീയമായ പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ്. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുത്തനെ കുറച്ചപ്പോൾ അഞ്ചുവർഷ കാലാവധിയുള്ള ആർഡിയുടെ പലിശയിലും ഇതോടെ കാര്യമായ കുറവുവന്നു. ഏപ്രിൽ ഒന്നിന് പരിഷ്കരിച്ച നിരക്ക് പ്രകാരം റിക്കറിങ് ഡെപ്പോസിറ്റിന് 5.8ശതമാനം പലിശയാണ് ലഭിക്കുക. ജൂൺ 30വരെയാണ് പുതുക്കിയ നിരക്കിന്റെ കാലാവധി. ഓൺലൈനായും പോസ്റ്റ് ഓഫീസ് ആർഡികളിൽ നിക്ഷേപിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മന്റെ്(ഐപിപിബി)ആപ്പ് വഴിയാണ് ഇത് സാധ്യമാകുക. ആർഡിയിലേയ്ക്കുള്ള പ്രതിമാസ നിക്ഷേപതുക നിങ്ങൾക്ക് ആപ്പുവഴി കൈമാറാം. അതായത് പോസ്റ്റ് ഓഫീസ് കൗണ്ടറിനുമുന്നിൽ ദീർഘനേരം വരിനിൽക്കാതെതന്നെ ആർഡിയിലേയ്ക്ക് പണമടയ്ക്കാമെന്ന് ചുരുക്കം. എങ്ങനെയെന്ന് നോക്കാം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഐപിപിബി അക്കൗണ്ടിലേയ്ക്ക് പണമിടുക. ഡിഒപി പ്രൊഡക്ട് എന്ന വിഭാഗത്തിലേയ്ക്കുപോയി റിക്കറിങ് ഡെപ്പോസിറ്റ് സെലക്ട് ചെയ്യുക. ആർഡി അക്കൗണ്ട് നമ്പർ ചേർക്കുക. അതിനുശേഷം ഡിഒപി കസ്റ്റമർ ഐഡിയും. ഇൻസ്റ്റാൾമന്റ് കാലാവധിയും തുകയും തിരഞ്ഞെടുക്കുക. പണം കൈമാറിയാൽ ഐപിപിബി നിങ്ങൾക്ക് നോട്ടിഫിക്കേഷൻ അയയ്ക്കും. പുതിയതായി ചേരുന്നവർക്ക് തുടക്കത്തിലെ രജിസ്ട്രേഷൻ നടപടികൾക്കായി അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തുക. ഒരിക്കൽ ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് തുറന്നുകഴിഞ്ഞാൽ എല്ലാ ഇടപാടുകളും ഓൺലൈനായി നടത്താനാകും. നിലവിലുള്ളവർക്ക് അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐഡി(സിഐഎഫ്), ജനനതിയതി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എന്നിവ ആപ്പിൽ നൽകുക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. എംപിൻ സെറ്റ് ചെയ്യുക. ഒടിപി നൽകുക. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ പോസ്റ്റ് ഓഫീസ് ആർഡി ഉൾപ്പടെയുള്ളവയുടെ തവണ അടച്ചില്ലെങ്കിലുള്ള പിഴ തൽക്കാലത്തേയ്ക്ക് ഒഴിവാക്കിയിട്ടുണ്ട്.

from money rss https://bit.ly/2JV4GVj
via IFTTT

വാഹന, ഭവന, റെസ്റ്റോറൻറ്: തിരിച്ചുവരവിന് രണ്ടുവർഷം വേണ്ടിവരും

മുംബൈ: കോവിഡ്-19 മഹാമാരിയുടെ ആഘാതത്തിൽനിന്ന് രാജ്യത്തെ ഭവന, വാഹന, റെസ്റ്റോറൻറ് മേഖലകൾ കരകയറണമെങ്കിൽ ഒന്നുമുതൽ രണ്ടുവരെ വർഷം വേണ്ടിവരുമെന്ന് വ്യവസായ കൂട്ടായ്മയായ ഫിക്കിയുടെ സർവേ. നിലവിൽ രോഗബാധ തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗൺ സന്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ലോക്ഡൗൺ നീട്ടേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിൽ സന്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് പത്തുലക്ഷം കോടി രൂപയുടെ സാന്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗതാഗതം, ടൂറിസം, ചരക്കുനീക്കം, വിനോദം, ഉപഭോക്തൃ ഉത്പന്ന മേഖല തുടങ്ങിയ രംഗങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ഇവയ്ക്കും സാധാരണ നില കൈവരിക്കാൻ രണ്ടുവർഷംവരെ വേണ്ടിവന്നേക്കാം. ഉപഭോഗത്തിൽ എത്ര വർധനയുണ്ടാകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലകളുടെ തിരിച്ചുവരവ്. ഇക്കാര്യത്തിൽ സർക്കാരിൻറെ ഉത്തേജക നടപടികൾ നിർണായകമാകും. വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, പാനീയങ്ങൾ, ഇൻഷുറൻസ്, കൃഷി, രാസവ്യവസായം, ലോഹം, ഖനനം, സേവന മേഖല, വ്യവസായ സംരംഭങ്ങൾ, ചില്ലറവ്യാപാര മേഖല, ആരോഗ്യരംഗം തുടങ്ങിയ വിഭാഗങ്ങൾ ഒന്പതുമുതൽ പന്ത്രണ്ടുമാസംകൊണ്ട് പഴയനിലയിലേക്ക് എത്തിയേക്കാം. ഭക്ഷണ വിതരണം, ടെലികമ്യൂണിക്കേഷൻ, ഉപഭോക്തൃ സേവനം, മരുന്ന് തുടങ്ങിയ മേഖലകൾ ആറുമുതൽ ഒന്പതുവരെ മാസംകൊണ്ട് ശക്തമായി തിരിച്ചുവരും. ഇവർക്കും സർക്കാർ തലത്തിൽ സഹായം ലഭ്യമാകേണ്ടതുണ്ട്. രാജ്യത്തെ വ്യവസായ മേഖലയുടെ ഉണർവ് സന്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിൽ നിർണായകമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) നാലുമുതൽ അഞ്ചു ശതമാനം വരെ ഈ മേഖലയുടേതാണ്. തൊഴിൽ രംഗത്തും ഈ മേഖല നിർണായകമായിരിക്കും. ജി.ഡി.പി.യും ഇന്ത്യയുടെ കടബാധ്യതയും തമ്മിലുള്ള അനുപാതം ഇപ്പോഴും നിയന്ത്രണ വിധേയമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തേജക പാക്കേജിൽ പ്രഖ്യാപിക്കുന്ന പണം സമൂഹത്തിൻറെ വിവിധ തലങ്ങളിൽ പുനരധിവാസത്തിനായി പ്രയോജനപ്പെടുത്താനാകണം. ഏറ്റവും താഴെ തലത്തിലുള്ളവർക്കും അസംഘടിത തൊഴിലാളികൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വൻകിട കോർപ്പറേറ്റുകൾക്കുമെല്ലാം ഇതിൻറെ ഫലം ലഭ്യമാക്കണമെന്നും ഫിക്കി നിർദേശിക്കുന്നു. ഇതിനുപുറമേ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ നിർമിക്കാനും അവയുടെ സ്വയം പര്യാപ്തതയ്ക്കും നടപടി വേണം. ഇതിനായി വ്യവസായ ക്ലസ്റ്ററുകളും വിതരണ ശൃംഖലകളും സൃഷ്ടിക്കപ്പെടണം. ശാസ്ത്രഗവേഷണങ്ങളിലൂടെയും പുതിയ കണ്ടെത്തലുകളിലൂടെയും രാജ്യത്തിൻറെ കരുത്തും സ്വയംപര്യാപ്തതാ ശേഷിയും വർധിപ്പിക്കുന്നതിന് രണ്ടുലക്ഷം കോടി രൂപയുടെ 'ഭാരത് സ്വയം പര്യാപ്തതാ ഫണ്ട്' രൂപവത്കരിക്കണമെന്നും ഫിക്കി റിപ്പോർട്ട് ശുപാർശചെയ്യുന്നു.

from money rss https://bit.ly/2XsFqxy
via IFTTT

പാശ്ചാത്യ രാജ്യങ്ങളുടെ വളർച്ച ആറു ശതമാനം വരെ കുറഞ്ഞേക്കും

കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ പാശ്ചാത്യ സമ്പദ്വ്യവസ്ഥകൾ വളർച്ചാ മാന്ദ്യം നേരിടുമെന്ന് ആർ.ബി.ഐ. മുൻ ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. ഈ വർഷം ഓരോ രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയിൽ കുറഞ്ഞത് ആറു ശതമാനം വരെ ഇടിവുണ്ടായേക്കും. ഇത് ആഗോള ജി.ഡി.പി.യിൽ രണ്ട് ലക്ഷം കോടി ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആഗോളതലത്തിൽ അഞ്ചിൽ നാല് തൊഴിലവസരങ്ങളിൽ വൈറസ് ആഘാതമുണ്ടാക്കുമെന്നും രഘുറാം രാജൻ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ബിസിനസ് സ്ഥാപനങ്ങൾ അടക്കം അടച്ചുപൂട്ടുന്നത് സാമ്പത്തികമായി വലിയ ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1930-ലെ മഹാ മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ആഗോള സമ്പദ്വ്യവസ്ഥ നേരിടാൻ പോകുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രഘുറാം രാജനും മാന്ദ്യം സംബന്ധിച്ച ആശങ്കകൾ പങ്കുെവച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തെ മികച്ച രീതിയിൽ നിയന്ത്രിച്ച ദക്ഷിണ കൊറിയയെയും സിങ്കപ്പൂരിനെയും രഘുറാം രാജൻ പ്രശംസിച്ചു. ജന്മനാടായ ഇന്ത്യക്ക്, അതിന്റെ ജനസംഖ്യാപരമായ പരിമിതികളുണ്ട്. എപ്പോഴും ജനനിബിഡമായ ഒരു വിപണിയെ സംബന്ധിച്ച് സാധാരണഗതിയിൽ 'സാമൂഹിക അകലം പാലിക്കൽ' എന്നത് ശ്രമകരമാണ്. അതുകൊണ്ടുതന്നെ, രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാണ് ലോക്ഡൗണിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മഹാമാരിയെ ചെറുക്കുന്നതിന് അതിന്റെ ഗൗരവം പൂർണമായും ജനങ്ങളിലേക്ക് എത്തിക്കണം. ഇന്ത്യയിൽ കൊറോണ വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാനുള്ള ശേഷി ഈ രാജ്യത്തിന് ഇല്ല എന്നതാണ് യാഥാർത്ഥ്യമെന്നും രഘുറാം രാജൻ മുന്നറിയിപ്പ് നൽകി.

from money rss https://bit.ly/2RvT2nU
via IFTTT

കോവിഡ്: ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് 30 കോടി നല്‍കും

കൊച്ചി- രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപ നൽകും. ഇതിൽ 15 കോടി രൂപ പൗരൻമാർക്ക് അടിയന്തിര ഘട്ടത്തിൽ സഹായം നൽകുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിധിയായ പിഎം കെയേഴ്സിനുള്ളതാണ്. കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും ചെയർമാൻ നിമേഷ് കംപാനിയുടേയും കുടുംബത്തിന്റേയും പക്കൽ നിന്നുമായാണ് ഈ തുക നൽകുന്നത്. മറ്റൊരു 15 കോടി കോവിഡ്-19 പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായമായാണ് നൽകുക. സാമൂഹ്യമായ ഉത്തരവാദിത്തം നിറവേറ്റുന്ന സ്ഥാപനം എന്ന നിലയിൽ ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പ് എക്കാലവും ഇത്തരം അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മുന്നിൽ നിന്നിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഈ ഘട്ടത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളും കോർപറേറ്റ് സ്ഥാപനങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളിയിൽ ഒറ്റക്കെട്ടായി നിന്ന് സാധ്യമായ പിന്തുണ നൽകാൻ ബാധ്യസ്ഥരാണെന്ന് ചെയർമാൻ നിമേഷ് കംപാനി പ്രസ്താവനയിൽ പറഞ്ഞു.

from money rss https://bit.ly/3b1fPzJ
via IFTTT

അടച്ചിടല്‍കാലത്ത് സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള വഴികള്‍

അടച്ചിടൽ കാലത്ത് പുറത്തിറങ്ങാൻ വിലക്കുള്ളതിനാൽ ജോലിക്കും പണമിടപാടുകൾക്കും മറ്റുമായി കംപ്യൂട്ടറുകളെയും സ്മാർട്ട്ഫോണുകളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇതോടൊപ്പം തട്ടിപ്പുകളും കൂടുകയാണെന്ന് ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി.) മുന്നറിയിപ്പ് നൽകുന്നു. കോവിഡ് കാലത്ത് ഇന്റർനെറ്റുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കായി സി.ഇ.ആർ.ടി. മാർഗനിർദേശങ്ങളുമിറക്കി. • സോഫ്റ്റ്വേറുകളിൽ ഓരോസമയത്തും നേരിടുന്ന സുരക്ഷാപാളിച്ചകൾ നികത്തുന്നതിനാണ് അപ്ഡേറ്റുകൾ നൽകുന്നത്. അതിനാൽ സ്മാർട്ട്ഫോണിലെ ആൻഡ്രോയിഡ്, ഐ.ഒ.എസ്. ഓപ്പറേറ്റിങ് സിസ്റ്റം കൃത്യമായി അപ്ഡേറ്റ് ചെയ്യുക. കംപ്യൂട്ടറിലെ വിൻഡോസിനും അടിക്കടി അപ്ഡേറ്റുകൾ ലഭിക്കാറുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റം എന്നപോലെത്തന്നെ സ്മാർട്ട്ഫോണിലെ ആപ്പുകളും കംപ്യൂട്ടറിലെ സോഫ്റ്റ്വേറുകളും മറക്കാതെ പുതിയപതിപ്പിലേക്ക് മാറണം. • ഏറെനാളായി ഉപയോഗത്തിലില്ലാത്ത ആപ്പുകൾ നീക്കുക • ഔദ്യോഗിക വെബ്സൈറ്റുകളിൽനിന്നുമാത്രം ഡൗൺലോഡ് ചെയ്യുക. നമ്മൾ കയറാൻ ശ്രമിക്കുമ്പോൾതന്നെ സുരക്ഷിതമല്ലെന്ന് ബ്രൗസർ മുന്നറിയിപ്പ് നൽകുന്ന സൈറ്റുകൾ ഒഴിവാക്കുക. • ബാങ്കുകളുടെയും മറ്റും പേരിലുള്ള എസ്.എം.എസും ഇ-മെയിലും വഴി ലിങ്കുകൾ അയക്കുന്നത് മറ്റൊരുതരം തട്ടിപ്പാണ്. അത്തരം ലിങ്കുകളിൽ ഒരുകാരണവശാലും പ്രവേശിക്കരുത്. എസ്.എം.എസ്. വരുന്നത് പലപ്പോഴും ഒറ്റ ഫോൺനമ്പറിൽ നിന്നായിരിക്കും. ഇ-മെയിലുകൾ വരുന്ന ഐ.ഡി. സൂക്ഷ്മമായി വായിച്ചുനോക്കി വ്യാജനാണെന്ന് മനസ്സിലാക്കാം. • ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ പൊതുവേ പാസ്വേഡ് സേവ് ചെയ്യാൻ ചോദിക്കാറുണ്ട്. ഫോൺ മോഷണം പോകുകയോ മറ്റോ ചെയ്താൽ ഇത് നമ്മുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ കാരണമാകും • പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ബാങ്കിങ് ഇടപാടുകൾ ഉൾപ്പെടെ സ്വകാര്യവിവരങ്ങൾ നൽകേണ്ട സൈറ്റുകളിലേക്ക് പ്രവേശിക്കാതിരിക്കുക. ആവശ്യമില്ലെങ്കിൽ ബ്ലൂടൂത്ത് ഓഫ് ആക്കണം. • ഉപയോഗമില്ലാത്തപ്പോൾ ഫോൺ ലോക്ക് ചെയ്യുക. പ്രധാനപ്പെട്ട ആപ്പുകൾ പാസ്വേഡും ഒ.ടി.പി.യും തുടങ്ങി ഒന്നിലധികം പരിശോധനയിലൂടെ ലോക്ക് ചെയ്യുംവിധം സൂക്ഷിക്കുക.

from money rss https://bit.ly/2VodEzT
via IFTTT

സൈബര്‍ തട്ടിപ്പുകാരെ ശ്രദ്ധിക്കുക: മോറട്ടോറിയത്തിന്റെ മറവില്‍ പണംതട്ടാന്‍ ശ്രമം

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ കരുതിയിരിക്കണമെന്ന് പോലീസ്. ഭവനവായ്പ ഉൾപ്പടെയുള്ളവയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുമ്പോൾ അക്കൗണ്ടുടമകളുടെ പണം തട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബാങ്കിങ് തട്ടിപ്പിനെതിരേ മുൻകരുതലെടുക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും മുന്നറിയിപ്പുനൽകുന്നു. വായ്പകൾക്ക് മൊറട്ടോറിയം സാധ്യമാക്കാൻ ബാങ്കുകളുടെ ആസ്ഥാനത്തുനിന്ന് എന്ന വ്യാജേനയാണ് തട്ടിപ്പുവിളികൾ വരുന്നത്. ഇതിനോട് പ്രതികരിക്കാതിരിക്കുകയും ഉടൻതന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തതിനാൽ അക്കൗണ്ടുടമകൾക്ക് പണം നഷ്ടമായിട്ടില്ല. വിളികൾ വന്നത് ജാർഖണ്ഡിൽനിന്നാണെന്ന് കേരള പോലീസ് സൈബർഡോം കണ്ടെത്തിയിട്ടുണ്ട്. മൊറട്ടോറിയം ആക്ടീവ് ആക്കാൻ അക്കൗണ്ട് ഉടമകളുടെ ഡെബിറ്റ് കാർഡ് നമ്പറും തുടർന്നുവരുന്ന ഒ.ടി.പി.യും ആവശ്യപ്പെട്ടാണ് തട്ടിപ്പുകോളുകൾ. ഇത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ആർ.ബി.ഐ.യ്ക്ക് പിന്നാലെ വിവിധ ബാങ്കുകളും ഉപഭോക്താക്കൾക്ക് എസ്.എം.എസിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ പാസ്ബുക്കിൽ നൽകിയിട്ടുള്ള ഫോൺനമ്പറിൽ വിളിക്കണമെന്ന് പോലീസ് പറയുന്നു. ബാങ്കുകളുടെ കസ്റ്റമർകെയർ നമ്പർ ഇന്റർനെറ്റിൽ അന്വേഷിച്ച് കണ്ടെത്തി വിളിക്കുന്നത് തട്ടിപ്പിനിരയാകാൻ കാരണമാകാമെന്നും പോലീസ് പറഞ്ഞു. പലപ്പോഴും ബാങ്കുകളുടെ വെബ് വിലാസത്തിന് സമാനമായ വിലാസമുള്ള സൈറ്റുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. ഇതുശ്രദ്ധിക്കാതെ സൈറ്റിൽ കാണുന്ന നമ്പറിലേക്ക് വിളിച്ചാൽ തട്ടിപ്പിനിരയാകും. കൊറോണപ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുമ്പോഴും കൃത്യതപാലിക്കണം. ഔദ്യോഗിക അക്കൗണ്ട് നമ്പറുകൾക്ക് സമാനമായ രീതിയിലുള്ള അക്കൗണ്ട് നമ്പർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനുപുറത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ട് നമ്പറിന് സമാനമായ വ്യാജ അക്കൗണ്ട് നമ്പറുകൾ പ്രചരിക്കുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

from money rss https://bit.ly/2RunChR
via IFTTT

Thursday, 9 April 2020

പ്രതീക്ഷയര്‍പ്പിച്ച് വിപണി: നിഫ്റ്റി 9,100 കടന്നു, സെന്‍സെക്‌സിലെ നേട്ടം 1,265.66പോയന്റ്

മുംബൈ: രണ്ടാമതൊരു സാമ്പത്തിക പാക്കേജുകൂടി സർക്കാർ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 9,100ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1,265.66 പോയന്റ് നേട്ടത്തിൽ 31159.62ലും നിഫ്റ്റി 363.15 പോയന്റ് ഉയർന്ന് 9,111.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1836 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 540 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. എംആൻഡ്എം, മാരുതി സുസുകി, സിപ്ല, ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിന്റ് ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഓട്ടോ സൂചിക 10ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാങ്ക്, ലോഹം, ഫാർമ, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നിവയും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. കോവിഡ് ബാധയെ ചെറുക്കുന്നതിന്റെ സൂചനകൾ വന്നതോടെ യുഎസ്, ഏഷ്യൻ സൂചികകൾ ആത്മവിശ്വാസം പ്രകടിപ്പിച്ചതും ആഭ്യന്തര വിപണികൾക്ക് തുണയായി.

from money rss https://bit.ly/2VdlLip
via IFTTT

ഒരു ലക്ഷം കോടി രൂപയിലേറെവരുന്ന സാമ്പത്തിക പാക്കേജുകൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയിലേറെ വരുന്ന മറ്റൊരു സാമ്പത്തിക പാക്കേജുകൂടി കേന്ദ്ര സർക്കാർ ഉടനെ പ്രഖ്യാപിച്ചേക്കും. ഇടത്തരം ബിസിനസുകൾക്കുള്ള പലിശനിരക്ക് കുറയ്ക്കൽ, റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുള്ള ആനുകൂല്യം, പൊതുമേഖല ബാങ്കുകളുടെ മൂലധനവർധന എന്നിവയിൽ ഊന്നൽ നൽകുന്നതാകും പാക്കേജെന്ന് ബാങ്ക് ഓഫാ അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് വ്യക്തികളെയും പാവപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് സർക്കാർ 1.75 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. അതുപര്യാപ്തമല്ലെന്ന് വിവിധ വിഭാഗങ്ങളിൽനിന്ന് ആക്ഷേപമുയർന്നിരുന്നു. രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്താൻ ജൂൺ-ഒക്ടോബർ പാദത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ വീണ്ടും കാൽശതമാനം കുറവുവരുത്തിയേക്കുമെന്നും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു. കഴിഞ്ഞമാസം ആർബിഐ റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം കുറവുവരുത്തിയിരുന്നു.

from money rss https://bit.ly/2K3xcUZ
via IFTTT

അംബേദ്കര്‍ ജയന്തി: ഏപ്രില്‍ 14ന് രാജ്യമൊട്ടാകെ അവധി

ന്യൂഡൽഹി: ഏപ്രിൽ 14ന് പൊതു അവധിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഭരണഘടനാ ശില്പിയായ ഡോ.ബി.ആർ അംബേദ്കറുടെ ജന്മവാർഷികം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി. കേരളത്തിൽ വിഷു ആയതിനാൽ നേരത്തെതന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/2yH6wqo
via IFTTT

മിനിമംതുക: ലഘുസമ്പാദ്യ പദ്ധതികളുടെ പിഴയും മറ്റും ഒഴിവാക്കി

ലഘുസംമ്പാദ്യ പദ്ധതികളിലെ മിനിമംതുക അടയ്ക്കാത്തവർക്കുള്ള പിഴ തപാൽവകുപ്പ് ഒഴിവാക്കി. നിക്ഷേപ പദ്ധതികൾ പുതുക്കുന്നതിന് നിരക്കൊന്നും നൽകേണ്ടതുമില്ല. 2019-20 സാമ്പത്തിക വർഷത്തിലും 2020 ഏപ്രിൽമാസത്തിലും മിനിമം തുക നിക്ഷേപിക്കാത്തവർക്കാണീ ഈളവ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), റിക്കറിങ് ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികൾക്കാണിത് ബാധകം. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ പണമടക്കാൻ നിക്ഷേപകർക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2019-20 സാമ്പത്തികവർഷത്തെ മിനിമംതുക അടയ്ക്കേണ്ട അവസാന തിയതിയായിരുന്ന മാർച്ച് 31നും 2020 ഏപ്രിൽമാസത്തിനുമാണ് ഈ ഇളവ് ബാധകം. എന്നാൽ മെയ് മാസത്തിൽ സമയത്തിന് തുക അടയ്ക്കാതെവന്നാൽ അതിന് പിഴനൽകേണ്ടിവരുമെന്ന് അറിയിപ്പിൽ പറയുന്നു. പിപിഎഫ് ഒരു സാമ്പത്തിക വർഷം പിപിഎഫിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും അടച്ചിരിക്കണം. അല്ലെങ്കിൽ അക്കൗണ്ട് നിർജീവമാകും. പിന്നീട് അക്കൗണ്ട് സജീവമാക്കാൻ നിർജീവമായ ഓരോവർഷത്തിനും 50 രൂപവീതം പിഴനൽകേണ്ടിവരും. റിക്കറിങ് ഡെപ്പോസിറ്റ് റിക്കറിങ് ഡെപ്പോസിറ്റിലെ തവണ മുടങ്ങിയാൽ ഓരോ ആയിരം രൂപയ്ക്കും ഒരുരൂപവീതം നൽകേണ്ടിവരും. അതായത് 10,000 രൂപവീതം പ്രതിമാസം അടയ്ക്കുന്നയാളാണ് നിങ്ങളെങ്കിൽ 100രൂപയാണ് പിഴയായി നൽകേണ്ടിവരിക. തുടർന്ന് നാലുതവണകൂടി മുടങ്ങിയാൽ അക്കൗണ്ട് നിർത്തലാക്കും. പിപിഎഫിനുള്ളതുപോലെ സുകന്യ സമൃദ്ധി അക്കൗണ്ടിനും മിനിമംതുക ബാധകമാണ്.

from money rss https://bit.ly/2wrlCzJ
via IFTTT

Wednesday, 8 April 2020

മൂന്നാം തവണയും ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജെഫ് ബെസോസ്

കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും ലോകത്തെ ഏറ്റവും സമ്പന്നനായി ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. 113 ബില്യൺ ഡോളർ ആസ്തിയുമായി ഇത് മൂന്നാംതവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 98 ബില്യൺ ഡോളർ ആസ്തിയുള്ള ബിൽ ഗേറ്റ്സ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഫോബ്സ് പുറത്തുവിട്ട 34-ാമത് വാർഷിക ലോക സമ്പന്ന പട്ടികയിലാണ് ലോക കോടീശ്വരന്മാരുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്. എൽവിഎംഎച്ചിന്റെ സിഇഒയും ചെയർമാനുമായ ബെർനാർഡ് ആർനോൾട് ആണ് പട്ടികയിൽ മുന്നാം സ്ഥാനത്ത്. 76 ബില്യൺ ഡോളർ ആസ്തിയുമായി അദ്ദേഹം മൂന്നാംസ്ഥാനത്തേയ്ക്ക് പുതിയതായി എത്തിയാതാണ്. പ്രമുഖ ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റാണ് നാലാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് 67.5 ബില്യൺ ഡോളറാണ്. ബെസോസിന്റെ മുൻഭാര്യയായ മെക്കൻസി ബെസോസ് 22-ാംസ്ഥാനത്തെത്തിയെന്നതാണ് ശ്രദ്ധേയം. 36 ബില്യൺ ഡോളറാണ് ഫോബ്സിന്റെ കണക്കുപ്രകാരം മെക്കൻസിയുടെ ആസ്തി. ഓറക്കിൾ സ്ഥാപകനും സിടിഒയുമായ ലാറി എല്ലിസണാണ് അഞ്ചാം സ്ഥാനത്ത്. 59 ബില്യൺ ഡോളറാണ് അദ്ദേഹത്തിന് സമ്പത്ത്. കോവിഡ് വ്യാപാനംമൂലം ആസ്തിയിൽ വൻകുറവുവന്നതിനെതുടർന്ന് 267 പേർക്ക് ഉയർന്ന സ്ഥാനം നഷ്ടമായതായി ഫോബ്സിന്റെ പട്ടികയിൽ പറയുന്നു. യുഎസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ ആസ്തിയിൽ ഒരുമാസത്തിൽതാഴെ സമയംകൊണ്ട് ഒരു ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്.

from money rss https://bit.ly/2Vcco2I
via IFTTT

ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് വായ്പയെടുത്തവര്‍ക്കും മോറട്ടോറിയം ലഭിക്കും

ഇൻഷുറൻസ് കമ്പനികളിൽനിന്ന് വായ്പയെടുത്തവർക്ക് മോറട്ടോറിയം നൽകണമെന്ന് നിർദേശം. കോവിഡ് ബാധമൂലം അടച്ചിട്ട സാഹചര്യത്തിൽ പണലഭ്യതക്കുറവുണ്ടെങ്കിലും ടേം ലോണെടുത്തവർക്ക് മോറട്ടോറിയം നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്റി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർബിഐയുടെ നിർദേശം പിന്തുടരണമെന്നാണ് ഐആർഡിഎഐയുടെ നിർദേശം. മാർച്ച് ഒന്നിനും മെയ് 31നും ഇടയിൽ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം നൽകേണ്ടത്. മോറട്ടോറിയം കാലയളവിൽ പലിശ ബാധകമായിരിക്കുമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഇൻഷുറൻസ് കമ്പനികൾക്കും ബാധകമായിരിക്കും. ഏപ്രിൽ ഏഴിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഐആർഡിഎഐ പുറത്തിറക്കിയത്.

from money rss https://bit.ly/2JUqwrO
via IFTTT

പെട്രോള്‍ പമ്പുകളില്‍ സ്റ്റോക്കില്ല; കേരളം ഇന്ധനക്ഷാമത്തിലേയ്ക്ക്‌

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോൾ പമ്പുകളിലും വേണ്ടത്ര സ്റ്റോക്കില്ല. ലോക്ഡൗൺ നീണ്ടാൽ ഇത് അവശ്യ സർവീസുകളെ ബാധിക്കുമെന്നാണ് ആശങ്ക. കുടിശ്ശിക തീർക്കാതെ പമ്പുടമകൾക്ക് പൊതുമേഖല എണ്ണക്കമ്പനികൾ ഇന്ധനം നൽകാൻ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. എന്നാൽ, തങ്ങൾ നിസ്സഹായരാണെന്നും ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം, വില്പനയിൽ ഏകദേശം 95 ശതമാനം ഇടിവുണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ എ.എം. സജി പറഞ്ഞു.

from money rss https://bit.ly/2yGw7Qg
via IFTTT

ആത്മവിശ്വാസം തിരിച്ചുപിടിച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 748 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി ആത്മവിശ്വാസം തിരിച്ചുപിടിച്ചു. നിഫ്റ്റി 8900ന് മുകളിലെത്തി. സെൻസെക്സ് 748 പോയന്റ് നേട്ടത്തിൽ 30,642ലും നിഫ്റ്റി 217 പോയന്റ് ഉയർന്ന 8966ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 764 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 82 ഓഹരികൾ നഷ്ടത്തിലുമാണ്. 25 ഓഹരികൾക്ക് മാറ്റമില്ല. എല്ലാവഭാഗം സൂചികകളിലും നേട്ടം പ്രകടമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. സിപ്ല, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എംആൻഡ്എം, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബാജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

from money rss https://bit.ly/2XlwSZf
via IFTTT

ആറു മാസത്തെ കർഫ്യൂ പാസ് നല്‍കണമെന്ന് ഇ-കൊമേഴ്സ് കന്പനികൾ

മുംബൈ: ലോക്ഡൗൺ തുടർന്നാലും ഇ-കൊമേഴ്സ് കന്പനികളുടെ വിതരണ ശൃംഖല ശക്തമാക്കാൻ ആറു മാസത്തേക്ക് കർഫ്യൂ പാസ് അനുവദിക്കണമെന്ന ആവശ്യവുമായി കന്പനികൾ. ആമസോൺ, ഫ്ളിപ്കാർട്ട്, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ കന്പനികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം പലകന്പനികളുടെയും വിതരണം പൂർണമായി നിലച്ചിരുന്നു. ഇപ്പോൾ അവശ്യവസ്തുക്കളുടെ വിതരണംമാത്രമാണ് നടക്കുന്നത്. ഏപ്രിൽ 14 വരെയാണ് ഇവയുടെ വിതരണത്തിനുള്ള പാസ്സുള്ളത്. കോവിഡ് 19 കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പലയിടത്തും കർഫ്യൂ നീട്ടാനിടയുണ്ടെന്ന് കന്പനികൾ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ തുടങ്ങുന്പോൾ കർഫ്യൂ പാസ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് ഇവ നൽകിയിട്ടുള്ളത്. ഓരോ ജില്ലതോറും പാസ് ലഭിക്കുന്നതിന് കൂടുതൽ കാലതാമസം നേരിടുന്നു. ലോക്ഡൗണിനു മുന്പായി വിതരണശൃംഖലയിലെ വലിയൊരു വിഭാഗം ജീവനക്കാർ സ്വന്തം നാട്ടിലേക്കു മടങ്ങി. പരിമിതമായ ആളുകൾ മാത്രമാണ് ഇപ്പോൾ വിതരണരംഗത്തുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ കൂടുതൽ കാലാവധിയിൽ പാസ് നൽകണമെന്നാണ് കന്പനികളുടെ ആവശ്യം.

from money rss https://bit.ly/2xihfqS
via IFTTT

ഐ.പി.ഒയുമായി മുന്നോട്ടുപോകുമെന്ന് എൽ.ഐ.സി.

മുംബൈ: കോവിഡ്-19 വെല്ലുവിളിയായി മുന്നിലുണ്ടെങ്കിലും ഐ.പി.ഒ. പദ്ധതിയിൽനിന്ന് പിന്നാക്കം പോകില്ലെന്ന് എൽ.ഐ.സി. മാനേജിങ് ഡയറക്ടർ വിപിൻ ആനന്ദ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.ഒ. നടത്തുന്നതിന് ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഇതിന് സമയമെടുക്കും. നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നു. ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ കന്പനിയുടെ പ്രവർത്തനം ഭാഗികമായിമാത്രമേ നടക്കുന്നുള്ളൂ. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചശേഷമേ ഐ.പി.ഒ.യുടെ പുരോഗതി സംബന്ധിച്ച് പറയാനാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. ഓഹരിവിപണിയിൽ ഇപ്പോൾ നിക്ഷേപത്തിന് പറ്റിയ സമയമായാണ് കരുതുന്നത്. കഴിഞ്ഞ പത്തുദിവസമായി മികച്ച ഓഹരികൾ എൽ.ഐ.സി. വാങ്ങിക്കൊണ്ടിരിക്കുന്നു. എൽ.ഐ.സി.ക്ക് 33 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇത് വലിയ നേട്ടമാണ്. പണലഭ്യതയിൽ പ്രശ്നങ്ങളില്ല. റിന്യൂവൽ പ്രീമിയം വഴി വലിയ തുക ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാവധിതീർന്ന ഇൻഷുറൻസ് പോളിസികളിൽ പണം നൽകുന്നതിൽ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2VdgCqP
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 173 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസ റാലിയ്ക്കുശേഷം വിപണിയിലുണ്ടായത്വലിയ ചാഞ്ചാട്ടം. സെൻസെക്സ് വീണ്ടും 30,000ന് താഴെയെത്തി. 173 പോയന്റ് നഷ്ടത്തിൽ 29893.96ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 43.45 പോയന്റ് താഴ്ന്ന് 8748.75ലുമെത്തി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെപശ്ചാത്തലത്തിൽ അടച്ചിടൽ തുടരേണ്ടിവന്നേക്കാമെന്നതിന്റെ സൂചന പ്രധാനമന്ത്രി നൽകിയതാണ് വിപണിയെ ബാധിച്ചത്. ആഗോള സൂചികകളിലെ തളർച്ചയും വിപണിയുടെ കരുത്തുചോർത്തി. ഒരുവേള 1000 പോയന്റിലേറെ ഉയർന്ന സെൻസെക്സ് പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 845 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, സൺ ഫാർമ, എൻടിപിസി, സിപ്ല, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടൈറ്റൻ കമ്പനി, ശ്രീ സിമന്റ്, ഹിൻഡാൽകോ, ബിപിസിഎൽ, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, എസ്ബിഐ, ഐടിസി, ഐഒസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, വാഹനം, ഊർജം, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ഐടി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദം നേരിട്ടു.

from money rss https://bit.ly/3c4TMZh
via IFTTT

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു. ബുധനാഴ്ച രാവിലെ 75.81 ആയിരുന്ന രൂപയുടെ മൂല്യമാണ് വൈകാതെ 76.36 നിലവാരത്തിലേയ്ക്ക് താഴ്ന്നത്. 75.63 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. രാജ്യത്തെ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലായതിനുശേഷം നഷ്ടത്തിലേയ്ക്ക് താഴ്ന്നതും അസംസ്കൃത എണ്ണവില ഉയർന്നതുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. 1000 പോയന്റുവരെ ഉയർന്ന സെൻസെക്സ് 200 പോയന്റ് നഷ്ടത്തിലാകുകയായിരുന്നു. രണ്ടുദിവസത്തെ കുത്തനെയുള്ള നഷ്ടത്തിനുശേഷം അസംസ്കൃത എണ്ണവില ബാരലിന് 32 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നിരുന്നു. ഈവർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ ഏഴുശതമാനമാണ് നഷ്ടമുണ്ടായത്.

from money rss https://bit.ly/3bVeXg6
via IFTTT

'കസ്റ്റംസ് പടിച്ചെടുത്ത സ്വര്‍ണശേഖരം കോവിഡ് പ്രതിരോധത്തിന് പ്രയോജനപ്പെടുത്താം'

കള്ളക്കടത്തുവഴി രാജ്യത്തെത്തിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണശേഖരം ലേലംചെയ്താൽ കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താമെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനും ഡയറക്ടർ ജനറലുമായിരുന്ന ഡോ.ജി ശ്രീകുമാർമേനോൻ അഭിപ്രായപ്പെട്ടു. മറ്റൊരുരജ്യത്തിനും അവകാശപ്പെടാനില്ലാത്ത അത്ര കള്ളക്കടത്ത് സ്വർണശേഖരമാണ് ഇന്ത്യക്കുള്ളത്. ഇത് വില്പന നടത്തിയാൽ കോവിഡ് പ്രതിരോധത്തിനായുള്ള പിഎം കെയേഴ്സ് ഫണ്ടിൽ ആവശ്യത്തിൽകൂടുതൽ പണമെത്തുമെന്നൂം അദ്ദേഹം അഭിപ്രായപ്പെട്ടു. ഫണ്ട് സമാഹരണത്തിനായി വേറെ വഴികളൊന്നും അപ്പോൾ തേടേണ്ടിവരില്ല. 2018-19 സാമ്പത്തിക വർഷത്തിൽ 4,058 കിലോഗ്രാം(4 ടൺ)സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിനുമുമ്പത്തെ വർഷം 3,223.3 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. 2012-13 സാമ്പത്തികവർഷത്തിലാകട്ടെ പിടിച്ചെടുത്തത് 429.17 കിലോഗ്രാം സ്വർണമാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ പ്രകാരം 2018ൽ 95 ടൺ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലെത്തിയിട്ടുണ്ട്. കിലോ ബാറിന്റെ കട്ടികളായാണ് സ്വർണം കടത്തിക്കൊണ്ടുവരുന്നത്. അത് ഉരുക്കിആഭരണങ്ങളും നാണയങ്ങളുമുണ്ടാക്കി വിൽക്കുകയാണ് ചെയ്യുന്നത്. 2019 ഒക്ടോബറിൽ തൃശ്ശൂരിൽ കസ്റ്റംസ് നടത്തിയ തിരിച്ചിലിൽ 123 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. അതോടൊപ്പം രണ്ടുകോടിയുടെ ഇന്ത്യൻ രൂപയും വിദേശ കറൻസിയും ഉൾപ്പെടുന്നു. രാജ്യത്തെ നാല് അന്തർദേശീയ വിമാനത്താവളങ്ങളിലൂടയും എത്തുന്ന ടൺകണക്കിന് സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുക്കുന്നത്.2019-20 സാമ്പത്തിക വർഷത്തിലെ മൂന്ന് പാദങ്ങളിലായി 152 കോടി മൂല്യമുള്ള സ്വർണമാണ് പിടിച്ചെടുത്തത്. 1236 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. കോവിഡ് പ്രതിരോധത്തിനായി ഈ സ്വർണംവിറ്റുള്ള പണമുണ്ടെങ്കിൽ മറ്റൊരുതരത്തിലും സർക്കാർ ഫണ്ട് സമാഹരിക്കേണ്ടതില്ലെന്നാണ് ശ്രീകുമാർമേനോൻ പറയുന്നത്.

from money rss https://bit.ly/2RnHX8t
via IFTTT

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വായ്പാ പലിശ കുറച്ചു

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്, റിപ്പോയുമായി ബന്ധിപ്പിച്ച(ആർഎൽഎൽആർ) വായ്പ പലിശ കുറച്ചു. മുക്കാൽശതമാനമാണ് കുറവുവരുത്തിയിട്ടുള്ളത്. ഇതോടെ ബാങ്കിന്റെ ആർഎൽഎൽആർ വായ്പ പലിശ 8 ശതമാനത്തിൽനിന്ന് 7.25 ശതമാനമായി കുറയും. ഏപ്രിൽ ഒന്നുമുതൽ പുതിക്കിയ നിരക്ക് പ്രാബല്യത്തിലായി. റിപ്പോനിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൈക്രോ, ചെറുകിട സംരംഭങ്ങൾക്കും ഇടത്തരം സംരംഭങ്ങൾക്കുമുള്ള വായ്പകളുടെയും റീട്ടെയിൽ (ഭവന, വാഹനം, വിദ്യാഭ്യാസം മുതലായവ) വായ്പകളുടെയും പലിശ കുറയും. ഒരു വർഷത്തെ എംസിഎൽആർ നിലവിലുള്ള 8.45 ശതമാനത്തിൽനിന്ന് 8.25 ശതമാനമായും ബാങ്ക് കുറച്ചിട്ടുണ്ട്. ഏപ്രിൽ 10 മുതലാണിത് നിലവിൽവരിക.

from money rss https://bit.ly/2wn8yv4
via IFTTT

Tuesday, 7 April 2020

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ സമയം കുറച്ചു

മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപ സമയത്തിൽ ക്രമീകരിണം വരുത്തിയതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)അറിയിച്ചു. പുതുക്കിയ സമയം ചുവടെ: നിക്ഷേപം സ്വീകരിക്കൽ ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട്-12.30 പിഎം ഈ രണ്ടുഫണ്ടുകളും ഒഴികെയുള്ളവ-1.00 പിഎം നിക്ഷേപം പിൻവലിക്കൽ ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട്-1.00 പിഎം ഈ രണ്ടുഫണ്ടുകളും ഒഴികെയുള്ളവ-1.00 പിഎം സെബിയുടെ നിർദേശപ്രകാരം നിക്ഷേപം സ്വീകരിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള സമയം ക്രമീകരിച്ചതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി) അറിയിച്ചു. ഏപ്രിൽ 7 മുതൽ 17വരെയാണ് പുതിയ സമയം ബാധകം. കട്ട് ഓഫ് സമയംകഴിഞ്ഞും നിക്ഷേപം നടത്തുന്നതിന് തടസ്സമില്ല. അങ്ങനെവരുമ്പോൾ അടുത്ത ദിവസത്തെ എൻഎവിയായിരിക്കും ബാധകമാകുക. നേരത്തെ ലിക്വിഡ് ഫണ്ടുകളുടെയും ഓവർനൈറ്റ് ഫണ്ടുകളുടെയും കട്ട് ഓഫ് സമയം 1.30 ആയിരുന്നു. മറ്റുഫണ്ടുകളുടെ മൂന്നുമണിയും. കോവിഡ് ബാധമൂലം രാജ്യംമുഴുവൻ അടച്ചിട്ട സാഹചര്യത്തിലാണ് തീരുമാനം. മ്യൂച്വൽ ഫണ്ട് കമ്പനികളുടെയും രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ എജന്റ്സുകളുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നില്ല. വെബ്സൈറ്റ്, മൊബൈൽആപ്പ് എന്നിവ വഴി നിക്ഷേപം നടത്തണമെന്നാണ് ആംഫിയുടെ നിർദേശം.

from money rss https://bit.ly/3c5cfF3
via IFTTT

സ്വര്‍ണ വില റെക്കോഡ് നിലവാരമായ 32,800ല്‍; ഇടപാട് നടത്താനാകാതെ നിക്ഷേപകര്‍

കൊച്ചി: കോവിഡ് ലോക്ഡൗണിനിടയിലും സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് കുറിച്ചു. പവന് വില 800 രൂപ വർധിച്ച് 32,800 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർധിച്ച് 4,100 രൂപയായി. മാർച്ച് ആറിലെ 32,320 എന്ന റെക്കോഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്. ലോക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമില്ല. സ്വർണവില തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 22 31,480 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800

from money rss https://bit.ly/2JLmkL6
via IFTTT

പാഠം 68: നിക്ഷേപിച്ച 10,000 രൂപ 45.28 ലക്ഷം ആയതെങ്ങനെ?Infographics

ഓഹരിയോ, സ്വർണമോ, റിയൽ എസ്റ്റേറ്റോ ഏത് ആസ്തിയാണ് ഭാവിയിൽ നിങ്ങൾക്ക് മികച്ചനേട്ടംനൽകുക? നേട്ടത്തിന്റെ കണക്കുകളിലേയ്ക്ക് ചരിത്രം നിങ്ങളെ നയിക്കും. ചിന്തിക്കുന്നപോലെ അത്രനഷ്ടസാധ്യതയുള്ളതല്ല ഓഹരിയിലെനിക്ഷേപമെന്ന് അപ്പോൾ വ്യക്തമാകും. കോവിഡ് ബാധയുടെ വ്യാപനം എല്ലാനിക്ഷേപ ആസ്തികളിലും കനത്ത സമ്മർദമുണ്ടാക്കി. കടപ്പത്രം, ഓഹരി, റിലയൻ എസ്റ്റേറ്റ്, സ്വർണം എന്നിവയ്ക്കൊന്നും ഇതിൽനിന്ന് മാറിനിൽക്കാൻകഴിഞ്ഞില്ല. നിക്ഷേപിച്ച ഓഹരിയുടെ വിലയും മ്യൂച്വൽ ഫണ്ടിന്റെ എൻഎവിയും ദിനംപ്രതി പരിശോധിക്കുന്നയാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ലോകത്ത് ഏറ്റവും ചാഞ്ചാട്ടമുള്ളത് ഓഹരിയിലെ നിക്ഷേപത്തിനാണെന്ന് മനസിലാക്കാം. അതോടൊപ്പം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും വസ്തുവിലയും സ്വർണവിലയും അങ്ങനെതന്നെ സൂക്ഷ്മമായി പരിശോധിച്ചുനോക്കൂ...ചാഞ്ചാട്ടത്തിന്റെകാര്യത്തിൽ ഈ ആസ്തികൾക്കും വ്യത്യാസമൊന്നുമില്ലെന്നുകാണാം. ഓഹരിയും ഓഹരി അധിഷ്ഠിത ഫണ്ടുകളും സുതാര്യമായി ഓരോദിവസവും കണക്കുകൾ നിക്ഷേപകർക്കുമുന്നിൽ ലഭ്യമാക്കുന്നു. എല്ലാദിവസവും നിക്ഷേപത്തിന്റെ പ്രകടനം വിലയിരുത്താൻ ഇതിലൂടെ കഴിയുന്നു. എന്നാൽ വിലയിലെ ചാഞ്ചാട്ടം നോക്കിയിരിക്കുന്ന നിക്ഷേപകൻ പലപ്പോഴും മറ്റ് നിക്ഷേപ ആസ്തികളിലുള്ള അപകടസാധ്യതകൾ അത്രതന്നെ ഗൗരവത്തോടെ കാണുന്നില്ല. തിരിച്ചടവിൽ കോർപ്പറേറ്റുകൾ വിഴ്ചവരുത്തിയാൽ ബാങ്കുകളെ ബാധിക്കും. കടപ്പത്രങ്ങളുടെ കാര്യത്തിലാണെങ്കിൽ നിക്ഷേപിച്ചതുകയെപ്പോലും അത് ഇല്ലാതാക്കും. റിലയൽ എസ്റ്റേറ്റ് മേഖലയിലാണെങ്കിൽ വിലയിടിവിനുപുറമെ പണമാക്കാനുള്ള ബുദ്ധിമുട്ടും നിയമപരമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം.സ്വർണമാണ് എല്ലാറ്റിനേക്കാളും അപകടസാധ്യതയുള്ള ആസ്തി. കാരണം അത് സ്ഥിരമായ വരുമാനം നിങ്ങൾക്ക് നൽകുന്നില്ല. സ്വർണ നിക്ഷേപത്തിന്മേലുള്ള നിങ്ങളുടെ ലാഭം അതിന്റെ വിലയിലെ ചലനങ്ങളെ ആശ്രയിച്ചുമാത്രമാണിരിക്കുന്നത്. മറ്റ് ധനകാര്യ ആസ്തികളെപ്പോലെതന്നെ പലിശനിരക്ക്, കറൻസിയുടെ ചലനങ്ങൾ, സാമ്പദ് വ്യവസ്ഥ തുടങ്ങിയവ സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടാക്കുന്നു.അതുകൊണ്ടാണ് മൊത്തം ആസ്തിയിൽ അഞ്ചുശതമാനത്തിൽകൂടുതൽ സ്വർണത്തിൽ നിക്ഷേപിക്കേണ്ടെന്ന് വിദഗ്ധർ പറയുന്നത്. എന്തുകൊണ്ട് ഓഹരി ആദായത്തിന്റെകാര്യത്തിൽ മുന്നിൽ ഓഹരിതന്നെ. 1979 മുതൽ 2019വരെയുള്ള സൂചികയുടെ നേട്ടംപരിശോധിക്കുകയാണെങ്കിൽ 17 ശതമാനമാണ് വാർഷിക(സിഎജിആർ)വളർച്ചയെന്നുകാണാം. രാജ്യത്തെ ഒരൊറ്റ നിക്ഷേപ ആസ്തിയും ഇത്രയും ആദായം നൽകിയിട്ടില്ല. ഈതേകാലയളവിൽ സ്വർണത്തിൽനിന്ന് ലഭിച്ച ആദായം 10ശതമാനംമാത്രമാണ്. 1979ൽ 10,000രൂപ നിങ്ങൾ സ്ഥിര നിക്ഷേപമിട്ടെന്നിരിക്കട്ടെ അതിന്റെമൂല്യം ഇപ്പോൾ 2,68,114 രൂപയായിട്ടുണ്ടാകും. സ്വർണത്തിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ അതിന്റെമൂല്യം 4,08,474 രൂപയുമായി. അതേസമയം, സെൻസെക്സ് ഓഹരികളിലാണ് നിങ്ങൾ നിക്ഷേപിച്ചതെങ്കിൽ 45,28,568 രൂപയായി മൂല്യം ഉയർന്നിട്ടുണ്ടാകും(പട്ടിക കാണുക). നേട്ടത്തിന്റെ കണക്കിങ്ങനെ... ബാങ്ക് നിക്ഷേപം* സ്വർണം* സെൻസെക്സ്* 2,68,114രൂപ 4,08,474രൂപ 45,28,568രൂപ *1979ൽ 10,000 രൂപ നിക്ഷേപിച്ചതിന്റെ ഇപ്പോഴത്തെമൂല്യം വേണ്ടത്ര വളർച്ചയില്ലാത്ത ഓഹരികളിലെ നിക്ഷേപത്തെ ഈകണക്കുകൾ പിന്തുണയ്ക്കുന്നില്ലെന്നകാര്യ മനസിലാക്കുക. അതുകൊണ്ടുതന്നെ വിപണിയിൽനിന്ന് പണം സമ്പാദിക്കൽ എളുപ്പവുമല്ല. വൈകാരികമായി ഇടപെടാതെ ബുദ്ധിപൂർവം നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാനുള്ള ആർജവം നിക്ഷേപകന് ആവശ്യമാണ്. 2008ലെ നഷ്ടത്തിനുശേഷമുണ്ടായ ആദായം ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം സെൻസെക്സ് 150ശതമാനമാണ് ഉയർന്നത്. വാർഷിക ആദായ(സിഎജിആർ)മാകട്ടെ 20ശതമാനവും. ഇടിവിന്റെ സമയത്ത് നിക്ഷേപം പിൻവലിച്ച് സുരക്ഷിത നീക്കം നടത്തിയിട്ടുണ്ടെങ്കിൽ ഈ റാലി നിങ്ങൾക്ക് നഷ്ടമായിട്ടുണ്ടാകും. അതായത് വിപണിയുടെ ചാഞ്ചാട്ട സ്വഭാവം മനസിലാക്കി നീങ്ങാൻ കഴിവുണ്ടെങ്കിൽ സാമ്പത്തിക വളർച്ചയ്ക്കൊപ്പം വിപണിയിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാനും കഴിയുമെന്ന് വ്യക്തം. വിപണി തകർച്ചയിലാകുമ്പോൾ മികച്ച അടിസ്ഥാനമുള്ള ഓഹരികൾ താഴ്ന്ന നിലവാരത്തിലെത്തുമെന്നകാര്യത്തിൽ സംശയമില്ല. അപ്പോൾ വിറ്റൊഴിയാനുള്ള ധൃതിയല്ല കാണിക്കേണ്ടത്. കൂടുതൽ നിക്ഷേപിക്കാനുള്ള ആർജവമാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് മികച്ചനേട്ടം തീർച്ചയായും കൈപ്പിടിയിലൊതുക്കാനാകും. ചരിത്രത്തിലേയ്ക്കുവരാം 2019 ഏപ്രിൽ ഒന്ന്. ചരിത്രത്തിലാദ്യമായി സെൻസെക്സ് 39,000ലെത്തിയ ദിവസം. ഈ ദിവസംതന്നെയാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് 40വർഷം പൂർത്തിയാക്കിയത്. ഇൻഫോഗ്രാഫിക്സ്:ഷമീഷ് കാവുങ്ങൽ ഔദ്യോഗികമായി സെൻസെക്സ് നിലവിൽവന്നത് 1986ലായിരുന്നെങ്കിലും സൂചികയുടെ അടിസ്ഥാനവർഷം 1979ആയിരുന്നു. 100ലായിരുന്നു അന്ന് തുടക്കമിട്ടത്. ഇതോടെ രാജ്യത്തിന്റെ വളർച്ചയുടെയുടെ അടിസ്ഥാന സൂചകമായി സെൻസെക്സ്മാറി. വിവിധ കാലഘട്ടങ്ങളിലുണ്ടായ സമ്പദ് വ്യവസ്ഥയിലെ വ്യതിയാനങ്ങൾ സൂചികയിൽ പ്രതിഫലിച്ചു. എൻജിനിയറിങ്, സിമന്റ്, വളം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്കായിരുന്നു ആദ്യകാലങ്ങളിൽ സൂചികയിൽ ആധിപത്യം. 90കളുടെ മധ്യത്തിൽ ധനകാര്യ സേവനങ്ങൾ, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ സേവനമേഖലകൾ വിപണിയുടെ ഭാഗമായി(ഗ്രാഫ് കാണുക). 2000ന്റെ തുടക്കത്തിൽ വിവര സാങ്കേതികവിദ്യ, ഉപഭോക്തൃ വിപണി, ആരോഗ്യം, ഊർജം തുടങ്ങിയ മേഖലകൾ സൂചികയിൽ നിർണായക സ്വാധീന ശക്തിയായി. 2006ലാണ് സെൻസെക്സ് 10,000 കടന്നത്. 2007ൽ 20,000വും. 2017ൽ 30,000ത്തിലുമെത്തി. 40വർഷംകൊണ്ടാണ് 100 പോയന്റിൽനിന്ന് 2019 ഏപ്രിൽ ഒന്നിന് 39,000 നിലവാരത്തിലാണെത്തിയത്. അതിവേഗത്തിലുള്ള വളർച്ചയും അപ്രതീക്ഷിത തളർച്ചയും നിക്ഷേപകൻ കണ്ടു. 1990ൽ സൂചിക 1000 പോയന്റ് പിന്നിടാൻ 11 വർഷമെടുത്തു. പിന്നീട് 3000 പോയന്റ് പിന്നിടാൻ എടുത്തതാകട്ടെ ഒരുവർഷത്തിൽതാഴെയും. ഹർഷത്ത് മേത്ത കുംഭകോണം വിപണിയിൽ അനിവാര്യമായ പരിഷ്കാരങ്ങൾക്ക് കാരണമായി. നിക്ഷേപമേഖലയിൽവന്ന ഉദാരവൽക്കരണം സമ്പദ് വ്യവസ്ഥയിൽ പരിഷ്കാരങ്ങളുടെ ആദ്യതരംഗത്തിന് കാരണമായി. തുടർന്ന് ഏഴുവർഷമെടുത്ത് 1999ലാണ് നാലായിരത്തിൽനിന്ന് അയ്യായിരം നിലവാരത്തിലെത്തിലേയ്ക്ക് സെൻസെക്സെത്തിയത്. ഈകാലഘട്ടത്തിലാണ് വിവര സാങ്കേതികവിദ്യ പ്രചാരത്തിലായതും ഇൻഫോസിസ്, ടിസിഎസ് പോലുള്ള കമ്പനികൾ രംഗത്തുവന്നതും. ചൈനയുടെ നേതൃത്വത്തിലുണ്ടായ കമ്മോഡിറ്റി ബൂം ആഗോള വിപണികളിലെന്നപോലെ 2006ൽ രാജ്യത്തെ സൂചികകളിലം നേട്ടത്തിന്റെ കൊടുങ്കാറ്റുവീശി. സെൻസെക്സ് 10,000 കടന്നു. 2007 ഡിസംബറിൽ 20,000വും. 2008 ഒക്ടോബറിൽ രൂപപ്പെട്ട ആഗോള സാമ്പത്തിക മാന്ദ്യമണ് പിന്നീടുണ്ടായ ഏറ്റവുംവലിയ കൂപ്പുകുത്തലിന് കാരണമായത്. സെൻസെക്സിന് 64ശതമാനം താഴ്ന്ന് 8,500 പോയന്റിലേയ്ക്ക് കൂപ്പുകുത്തി. തുടർന്ന് അഞ്ചുവർഷംകൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥ പഴയപതാപം തിരിച്ചുപിടിച്ചു. അതോടെ 2012ൽ വിപണി മികച്ചനേട്ടത്തോടെ തിരിച്ചെത്തി. 2014നുശേഷം നേട്ടത്തിന്റെ ദിനങ്ങളാണ് വിപണി കണ്ടത്. 30,000ലേയ്ക്ക് പടിപടിയായി ഉയർന്ന് 39,000മെന്ന പുതിയ ഉയരംകുറിച്ചു. feedbacks to: antonycdavis@gmail.com പിൻകുറിപ്പ്: ഇപ്പോഴത്തെ ഇടിവിൽ ലക്ഷങ്ങൾ നിക്ഷേപകന് നഷ്ടമായില്ലേയെന്ന് ചോദിച്ചേക്കാം. അതിനുള്ള മറുപടിയാണ് ഈ പാഠം നൽകിയത്. നിക്ഷേപിക്കാനുള്ള മികച്ച അവസരമായി ഓരോ ഇടിവിനെയും കണ്ടാൽ വിപണിയിൽനിന്ന് ലക്ഷങ്ങൾ കൊയ്യാം. ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം.

from money rss https://bit.ly/2VaECL3
via IFTTT

നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്‌സില്‍ 271 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. മികച്ച നേട്ടത്തിലായ ഓഹരികൾ വിറ്റ് നിക്ഷേപകർ ലാഭമെടുക്കാൻ ശ്രമിച്ചതാണ് വപണിയെ ബാധിച്ചത്. സെൻസെക്സ് 271 പോയന്റ് നഷ്ടത്തിൽ 29795ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 8713ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 450 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 335 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, എൽആന്റ്ടി, വേദാന്ത, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്. യുഎസ് സൂചികയായ നാസ്ഡാക്ക് നഷ്ടത്തിലായിരുന്നു. ഏഷ്യൻ സൂചികയായനിക്കി നേട്ടത്തിലാണ്. അതേസമയം, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയസൂചികകൾനഷ്ടത്തിലുമാണ്.

from money rss https://bit.ly/34j9PzX
via IFTTT

മാർച്ചിലെ സ്വർണ ഇറക്കുമതിയിൽ 73 ശതമാനം ഇടിവ്

മുംബൈ: മാർച്ചിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിയിൽ 73 ശതമാനം ഇടിവ്. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാം വലിയ രാജ്യമായ ഇന്ത്യയിൽ മാർച്ചിൽ 25 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. 2019 മാർച്ചിൽ 93.24 ടൺ ആയിരുന്ന സ്ഥാനത്താണിത്. ആറര വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ സ്വർണ ഇറക്കുമതി നിരക്കാണിത്. മൂല്യത്തിൻറെ അടിസ്ഥാനത്തിൽ നോക്കിയാൽ മാർച്ചിലെ ഇറക്കുമതി 122 കോടി ഡോളറിൻറെ (ഏകദേശം 9180 കോടി രൂപ)ആണ്. മുൻവർഷത്തേതിൽനിന്ന് മൂല്യത്തിൻറെ അടിസ്ഥാനത്തിൽ 63 ശതമാനമാണ് കുറവ്. ആഭ്യന്തര വിപണിയിൽ സ്വർണവില റെക്കോഡ് നിലവാരത്തിൽ തുടരുന്നതും ലോക്ഡൗണിനെത്തുടർന്ന് റീട്ടെയിൽ വിൽപ്പന നിലച്ചതും ആഗോളതലത്തിൽ കൊറോണ വ്യാപകമായതുമെല്ലാം സ്വർണ ഇറക്കുമതി കുറയാൻ കാരണമായി. മാർച്ച് രണ്ടാം വാരം വരെ സ്വർണത്തിനുള്ള ആവശ്യകത സാധാരണ രീതിയിലായിരുന്നു. അതിനുശേഷം കൊറോണ എത്തി. ലോക്ഡൗൺകാരണം സ്വർണക്കടകളെല്ലാം അടച്ചിടുകകൂടി ചെയ്തതോടെ വിൽപ്പന നിലയ്ക്കുകയായിരുന്നു. ലോക്ഡൗൺ പിൻവലിച്ചാലും സ്വർണ വിൽപ്പന പെട്ടെന്ന് കൂടാനിടയില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരിക്കും ആളുകൾ മുൻഗണന നൽകുക. ഈ സാഹചര്യത്തിൽ ഏപ്രിലിൽ ഇന്ത്യയിലെ സ്വർണ ഇറക്കുമതി അഞ്ച് ടണ്ണായി ചുരുങ്ങിയേക്കാമെന്നും വിപണിവൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 110.18 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.

from money rss https://bit.ly/2Ve6C0b
via IFTTT

എസ്ബി അക്കൗണ്ട് പലിശ 2.75ശതമാനമായി കുറച്ച് എസ്ബിഐ: വായ്പ പലിശയും കുറയും

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വായ്പകളുടെയും എം.സി.എൽ.ആർ. നിരക്ക് 0.35 ശതമാനം കുറച്ചു. ഇതോടെ ബാങ്കിന്റെ ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 7.75 ശതമാനത്തിൽനിന്ന് 7.40 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രിൽ പത്തിന് പ്രാബല്യത്തിൽ വരും. സേവിങ്സ് ഡെപ്പോസിറ്റുകളുടെ പലിശയും ബാങ്ക് കുറച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെയും ഇതിനുമുകളിലുള്ള നിക്ഷേപങ്ങളുടെയും പലിശ നിരക്ക് മൂന്നു ശതമാനത്തിൽനിന്ന് കാൽ ശതമാനം കുറച്ച് 2.75 ശതമാനമാക്കി. ഏപ്രിൽ 15 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും.

from money rss https://bit.ly/2UPFZ2T
via IFTTT

ഓഹരി വിപണിയിലെ കുതിപ്പിനുപിന്നിലെ നാലുകാരണങ്ങള്‍

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കിയാണ് ചൊവാഴ്ച ഓഹരി സൂചികകൾ കുതിച്ചത്. വ്യാപാരം ആരംഭിച്ചതുമുതൽ മുന്നോട്ടുതന്നെയായിരുന്ന സെൻസെക്സ് ഒടുവിൽ 8.97 ശതമാനം നേട്ടത്തിൽ 30,000ന് മുകളിലും നിഫ്റ്റി 8.76 ശതമാനം ഉയർന്ന് 8792ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. വിപണിയുടെ പെട്ടെന്നുള്ള നേട്ടത്തിനുപിന്നിലെ നാലുകാരണങ്ങൾ ഏഷ്യൻ വിപണികളിലെ മുന്നേറ്റം ന്യൂയോർക്കിലും യൂറോപ്പിലും കോവിഡ് നിയന്ത്രണ വിധേയമായതായ വാർത്തകൾ വാൾസ്ട്രീറ്റും പ്രതിഫലിച്ചു. നിക്കി രണ്ടുശതമാനവും സ്ട്രെയ്റ്റ് ടൈംസ് നാലുശതമാനവും ഹാങ്സെങ് രണ്ടുശതമാനവും കോസ്പി 1.77ശതമാനവും ഷാങ്ഹായ് രണ്ടുശതമാനവും നേട്ടമുണ്ടാക്കി. പരിധി ഉയർത്തിയതും നേട്ടമായി വിവിധ വിഭാഗങ്ങളിലുള്ള ഓഹരികളിൽ വിദേശികൾക്കുള്ള നിക്ഷേപ പരിധി ഉയർത്തിയത് ഗുണകരമായി. വിദേശ നിക്ഷേപകർക്ക് ഇത് കൂടുതൽ സാധ്യതകൾ തുറന്നുനൽകി. മരുന്നുകമ്പനികളുടെ നിയന്ത്രണം 24 മരുന്നുകളുടെയും അവയുടെ കൂട്ടുകളുടെയും കയറ്റുമതി നിയന്ത്രണം നീക്കിയത് ഫാർമ കമ്പനികൾക്ക് നേട്ടമായി. കോവിഡ് ബാധയെതുടർന്ന് കഴിഞ്ഞമാസമാണ് മരുന്നുകളുടെ കയറ്റുമതിക്ക് നിയന്ത്രണംകൊണ്ടുവന്നത്. താഴ്ന്ന വിലയിൽ മികച്ച ഓഹരികൾ മികച്ച ഓഹരികൾ താഴ്ന്ന നിലവാരത്തിലെത്തിയപ്പോൾ വാങ്ങാൻ നിരവധി നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. 30 ശതമാനമാണ് ഓഹരി സൂചികകൾ ഇതിനകം കൂപ്പുകുത്തിയത്. ഇത് മികച്ച അവസരമായി നിക്ഷേപകർ കരുതി.

from money rss https://bit.ly/34mcQQ6
via IFTTT

നിഫ്റ്റി 8,700ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 2476 പോയന്റ്

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ആശ്വാസറാലിയുമായി സൂചികകൾ. നിഫ്റ്റി 8,700ന് മുകളിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 2476.26 പോയന്റ് നേട്ടത്തിൽ 300067.21ലും നിഫ്റ്റി 708.40 പോയന്റ് ഉയർന്ന് 8792.20ലുമെത്തി. ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 535 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എംആൻഡ്എം, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് എന്നിവ മൂന്നുമുതൽനാലുശതമാനംവരെ ഉയർന്നു. നിഫ്റ്റി ബാങ്ക്, ഫാർമ സൂചികകൾ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഏഷ്യൻ വിപണികളിലെ നേട്ടവും വിദേശ നിക്ഷേപകരുടെ വിവിധ സെക്ടറുകളിലെ നിക്ഷേപ പരിധി ഉയർത്തിയതും വിപണിക്ക് കരുത്തായി. മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ നിയന്ത്രണം നീക്കിയതും താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യംകാണിച്ചതും വിപണി ആഘോഷിച്ചു.

from money rss https://bit.ly/2yEpY7b
via IFTTT

കോവിഡ് വ്യാപനത്തിനിടയിലും ഈ ഓഹരിയുടെ വില കുതിക്കുന്നു; എന്തുകൊണ്ട്?

കോവിഡ് വ്യാപനത്തിൽ വിപണികൾ കുത്തനെ ഇടിയുമ്പോഴും വിലകൂടുന്ന ഒരു ഓഹരിയുണ്ട്. ചൊവാഴ്ചമാത്രം 12 ശതമാനമാണ് ഈ ഓഹരിയുടെ വില ഉയർന്നത്. ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയറിനെ സ്വന്തമാക്കിയ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി വിലയാണ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയത്. ഓഹരി നൽകുന്നതിന്റെ റെക്കോഡ് തിയതി ഏപ്രിൽ 17നാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു ജിഎസ്കെ ഹെൽത്ത് കെയറിന്റെ ഓഹരിയുള്ളവർക്ക് 4.39 അനുപാതത്തിൽ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി ലഭിക്കും. ചൊവാഴ്ച ഉച്ചകഴിഞ്ഞ് 2.35ഓടെ 2410 രൂപയിലേയ്ക്കാണ് ഓഹരി വില ഉയർന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി വില 28ശതമാനമാണ് ഉയർന്നത്. 1650 രൂപയായിരുന്നു ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില.

from money rss https://bit.ly/2JMpYEI
via IFTTT

ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമിതാബ് ബച്ചന് പിന്തുണയുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഒരു ലക്ഷം കുടുംബങ്ങൾക്ക് സഹായമെത്തിക്കാനുള്ള അമിതാബ് ബച്ചൻറെവി ആർ വൺപദ്ധതിക്ക് കല്യാൺ ജൂവലേഴ്സ് പിന്തുണ പ്രഖ്യാപിച്ചു. ഒരു ലക്ഷം ദിവസവേതന തൊഴിലാളികൾക്കാണ് അമിതാബ് ബച്ചൻറെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നത്. ഇതിൽ50,000പേരുടെ കുടുംബങ്ങൾക്കുള്ള സഹായമാണ് കല്യാൺ ജൂവലേഴ്സ് നൽകുന്നത്. സ്വർണാഭരണ നിർമ്മാണ മേഖലയിലും സിനിമാ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങൾക്കാണ് കല്യാൺ ജൂവലേഴ്സ് സഹായമെത്തിക്കുന്നത്.കേരളത്തിലെ ജൂവലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ,കോയമ്പത്തൂർ ജൂവല്ലേഴ്സ് അസോസിയേഷൻ,മുംബൈയിലെ ജെംസ് ആൻറ് ജൂവലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ എന്നീ സംഘടനകൾ നിർദ്ദേശിക്കുന്ന സ്വർണാഭരണ നിർമ്മാണ മേഖലയിലെ ദിവസവേതനക്കാർക്കാണ്ഗോൾഡ്സ്മിത് റിലീഫ് ഫണ്ട്'വഴി സഹായമെത്തിക്കുക. സിനിമ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിർദ്ദേശിക്കും. കൂടാതെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിർമ്മിക്കുന്ന പരസ്യചിത്രത്തിനും കല്യാൺ പിന്തുണ പ്രഖ്യാപിച്ചു. അമിതാബ് ബച്ചന് പുറമേ രജനികാന്ത്,മമ്മൂട്ടി,മോഹൻലാൽ,രൺബീർ കപൂർ,ചിരഞ്ജീവി,ശിവ് രാജ്കുമാർ,പ്രിയങ്ക ചോപ്ര,ആലിയ ഭട്ട് തുടങ്ങിയവർ ഈ പരസ്യചിത്രത്തിൽ വേഷമിടും. മുമ്പുണ്ടായിട്ടില്ലാത്തവിധം ആഗോള തലത്തിലുള്ള ഒരു മഹാമാരിയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് അമിതാബ് ബച്ചനൊപ്പം ചേർന്ന് ദിവസവേതനക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനാണ് ഈ സഹായം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2RhW2Eh
via IFTTT

ബജാജ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 10 ദിവസംകൊണ്ട് കുറവുണ്ടായത് 4750 കോടി

രാജ്യമൊട്ടാകെ അടച്ചിട്ട് പത്തുദിവസം പിന്നിട്ടപ്പോൾ ബാജാജ് ഫിനാൻസിന് നഷ്ടമായത് 3.50 ലക്ഷം ഉപഭോക്താക്കളെ. കൈകാര്യം ചെയ്യുന്ന ആസ്തിയിൽ 4,750 കോടി രൂപയുടെ കുറവുമുണ്ടായി. മാർച്ച് പാദത്തിലെ പ്രവർത്തന ഫലം പുറത്തുവിട്ടപ്പോഴാണ് മാനേജുമെന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഴയരീതിയിലേയ്ക്ക് തിരിച്ചുവരാൻ ഒക്ടോബർവരെയെങ്കിലും സമയംവേണ്ടിവരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എന്നിരുന്നാലും മുൻപാദത്തെ അപേക്ഷിച്ച് കൈകാര്യം ചെയ്യുന്ന ആസ്തിയിൽ രണ്ടുശതമാനം വളർച്ച കമ്പനി രേഖപ്പെടുത്തി. മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.47 ലക്ഷം കോടി രൂപയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഡിസംബർ പാദത്തിൽ ഇത് 1.45 ലക്ഷം കോടി രൂപയായിരുന്നു. ഭവന, ഉപഭോക്തൃ ഉത്പന്ന വായ്പ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാൻസ്.

from money rss https://bit.ly/2Ri0Tpa
via IFTTT

മോറട്ടോറിയം ലഭിക്കാന്‍ അപേക്ഷിക്കണോ? വിവിധ ബാങ്കുകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അറിയാം

മോറട്ടോറിയം ആവശ്യമുണ്ടോ ഇല്ലയോ എന്ന് ബാങ്കുകളും ധനകാര്യസ്ഥാനങ്ങളും വായ്പയെടുത്തവരോട് ചോദിച്ചുതുടങ്ങി. ചില ബാങ്കുകൾ മോറട്ടോറിയം ആനുകൂല്യത്തിനായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ അക്കൗണ്ടിൽനിന്ന് പണംപിടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറ്റുചില ബാങ്കുകളാകട്ടെ അറിയിച്ചില്ലെങ്കിലും ആനുകൂല്യം നൽകാൻ സന്നദ്ധരുമാണ്. നിങ്ങളുടെ ബാങ്ക് ഏതുരീതിയിലാണ് മോറട്ടോറിയത്തെ കൈകാര്യം ചെയ്യുന്നതെന്ന് അറിയാം: എസ്ബിഐ-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം നൽകും-അതിനായി ഇ-മെയിൽ അയയ്ക്കാം. ഐഡിബിഐ ബാങ്ക്-എല്ലാവർക്കും മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും-ആവശ്യമില്ലാത്തവർ moratorium@idbi.co.in-എന്ന് വിലാസത്തിൽ അറിയിക്കണം. കാനാറ ബാങ്ക്-ആനുകൂല്യം ആവശ്യപ്പെട്ടാൽമാത്രം-ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് മറുപടിയായി NO അയച്ചാൽ ഇഎംഐ പിടിക്കുന്നത് നിർത്തും. 8422004008 ആണ് മൊബൈൽ നമ്പർ. എസ്എംഎസ് ലഭിക്കാത്തവർ retailbankingwing@canarabank.com എന്ന മെയിലിലേയ്ക്ക് അയയ്ക്കണം. ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്-ഗ്രാമീണ മേഖലയിലുള്ളവർക്കും കർഷകർക്കും ആവശ്യപ്പെട്ടില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റുള്ളവർ ആവശ്യപ്പെട്ടാൽമാത്രം നൽകും-ഇതിനായി 8007010908 എന്ന മൊബൈലിലേയ്ക്ക് എസ്എംഎസ് വഴി അപേക്ഷിക്കണം. help@idfcfirstbank.com ലേയ്ക്കും ഇ-മെയിൽ അയയ്ക്കാം. ഐസിഐസിഐ ബാങ്ക്-ഇരുചക്ര വാഹന വായ്പയ്ക്കും ബിസിനസ്, കാർഷിക, സ്വർണ വായ്പകൾക്കും അറിയിച്ചില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റ് വായ്പകളെടുത്തവർ അറിയിച്ചാൽമാത്രമെ ആനുകൂല്യം ലഭിക്കൂ-അതിനായി ബാങ്കിന്റെ വെബ്സൈറ്റിൽപോയി മോറട്ടോറിയത്തിന് അർഹമാണോയെന്ന് പരിശോധിക്കാം. തുടർന്ന് എസ്എംഎസ്, ഇ-മെയിൽ വഴി ആനുകൂല്യം നേടുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-എല്ലാവർക്കും ആനുകൂല്യം ലഭിക്കും-ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. യൂക്കോ ബാങ്ക്-എല്ലാവർക്കും ആനുകൂല്യം ലഭിക്കും- ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. ബാങ്ക് ഓഫ് ബറോഡ-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം ആനുകൂല്യം-മോറട്ടോറിയം ആവശ്യപ്പെട്ട് ഇ-മെയൽ അല്ലെങ്കിൽ കത്ത് അയയ്ക്കണം. വായ്പയെടുത്തവർക്ക് വിവരങ്ങൾതേടി ബാങ്ക് എസ്എംഎസും അയയ്ക്കുന്നുണ്ട്. ഫെഡറൽ ബാങ്ക്-അഞ്ചുകോടി രൂപവരെ ബിസിനസ് വായ്പയെടുത്തവർക്കും കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവ എടുത്തവർക്കും ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും. അഞ്ചുകോടിക്കുമുകളിലുള്ള ബിസിനസ് വായ്പയെടുത്തവരും മറ്റ് വായ്പയെടുത്തവരും മോറട്ടോറിയത്തിനുവേണ്ടി ആവശ്യപ്പെടണം-കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവയെടുത്തവർക്ക് ആനുകൂല്യം വേണ്ടെങ്കിൽ option@federalbank.co.in എന്ന മെയിലിൽ വിവരം അറിയിക്കണം. എച്ച്ഡിഎഫ്സി ബാങ്ക്-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രംആനുകൂല്യം-022 50042333, 022 50042211 എന്ന നമ്പറുകളിൽ വിളിച്ച് ആവശ്യപ്പെടാം. ബാങ്ക് വെബ്സൈറ്റുവഴിയും ഇതിന് സൗകര്യമുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്-ആവശ്യപ്പെട്ടാൽമാത്രം-അതിനായി pay.later@kotak.com വഴി ആവശ്യപ്പെടണം. ബജാജ് ഫിൻസർവ്-ആവശ്യപ്പെട്ടാൽമാത്രം-അതിനായി wecare@bajajfinserv.in-ലേയ്ക്ക് ഇമെയിൽ ചെയ്യുക. പിഎൻബി ഹൗസിങ്-ആവശ്യപ്പെട്ടാൽമാത്രം-വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കാം. അല്ലെങ്കിൽ 56161ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ അയയ്ക്കുകയോ 8743950000 ലേയ്ക്ക് മിസ്കോൾ ചെയ്യുകയോ വേണം. ഇന്ത്യബുൾസ് ഹൗസിങ്-ആവശ്യപ്പെട്ടാൽമാത്രം-ഇതിനായി വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിക്കാം. അല്ലെങ്കിൽ covid19emi@indiabulls.comലേയ്ക്ക് ഇ-മെയിൽ അയയ്ക്കുക. പഞ്ചാബ് ആൻഡ് സിന്റ് ബാങ്ക്-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും-മോറട്ടോറിയം ആവശ്യമില്ലെങ്കിൽ 8652634668 ലേയ്ക്ക് NO എന്ന് എസ്എംഎസ് അയയ്ക്കുക. എച്ച്എസ്ബിസി ബാങ്ക്-ആവശ്യപ്പെട്ടാൽമാത്രം-https://bit.ly/2yJ31A1 എന്ന ലിങ്ക് വഴി അറിയിക്കാം. ആക്സിസ് ബാങ്ക്-ഗോൾഡ് ലോൺ, കെസിസി ലോൺ, ഫാർമർ ലോൺ, മൈക്രോ ഫിനാൻസ് ലോണുകൾ, കമ്മോഡിറ്റി ലോൺ, ട്രാക്ടർ ലോൺ, കമേഴ്സ്യൽ വെഹിക്കിൾ ലോൺ, കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ലോൺ, ബിസിനസ് ലോൺ തുടങ്ങിയവയ്ക്ക് ആവശ്യപ്പെട്ടാൽമാത്രമേ ആനുകൂല്യം ലഭിക്കൂ-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കുമോയെന്നറിയാൻ ബാങ്കിന്റെ വെബ്സൈറ്റ് നോക്കുക. തുടർന്ന് ബാങ്കിന് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ ചെയ്യുകയോ വേണം. ബാങ്ക് ഓഫ് ഇന്ത്യ-ആവശ്യപ്പെടാതെ ആനുകൂല്യം ലഭിക്കും- ഇഎംഐ തുടർന്നും അടയ്ക്കണമെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക് കടപ്പാട്: പൈസബസാർഡോട്ട്കോം.

from money rss https://bit.ly/2RhQoCh
via IFTTT

Monday, 6 April 2020

പച്ചക്കറി പഴം വില്പന 60ശതമാനംകുറഞ്ഞു: മൊത്തവ്യാപാരികള്‍ കച്ചവടംനിര്‍ത്തി

ന്യൂഡൽഹി: രാജ്യം പൂർണമായി അടച്ചിട്ടതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും ആവശ്യകത 60 ശതമാനം കുറഞ്ഞു. ഇതേതുടർന്ന് വിപണിയിൽനിന്ന് മൊത്തവിതരണക്കാർ പിൻവാങ്ങിയതായി കച്ചവടക്കാർ പറയുന്നു. ഹോട്ടലുകൾ, ധാബകൾ, റസ്റ്ററന്റുകൾ എന്നിവ അടഞ്ഞതോടെയാണ് വില്പനയിൽകാര്യമായ കുറവുണ്ടായത്. രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ചരക്കുനീക്കംമാത്രമാണ് നടക്കുന്നത്. പലസംസ്ഥാനങ്ങളും അന്യസംസ്ഥാന വാഹനങ്ങൾ കടത്തിവിടാതായതോടെ മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു. രാജ്യത്തെ ഏറ്റവുംവലിയ ഉള്ളിമൊത്തവിപണിയായ നാസിക്കിലെ ലസൽഗോവിലെ മാർക്കറ്റ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു. ആവശ്യകതകുറഞ്ഞതോടെ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.

from money rss https://bit.ly/2xW7XAO
via IFTTT

കുതിപ്പ്; സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത് 1224 പോയന്റ് നേട്ടത്തോടെ

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ. സെൻസെക്സ് 1224 പോയന്റ് കുതിച്ച് 28815 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 338 പോയന്റ് നേട്ടത്തിൽ 8400 കടന്നു. ബിഎസ്ഇയിലെ 766 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 93 ഓഹരികൾ നഷ്ടത്തിലുമാണ്. 35 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.43ശതമാനവും 2.18 ശതമാനവും നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളായ നിക്കി, ഹാങ്സെങ്, ഷാങ്ഹായ്, കോസ്പി തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകൾവന്നതാണ് സൂചികകൾക്ക് തുണയായത്. മഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച രാജ്യത്തെ ഓഹരി വിപണികൾക്ക് അവധിയായിരുന്നു.

from money rss https://bit.ly/34e7u9q
via IFTTT

എറിക് യുവാന്‍ 'പുലി'യായി:സമ്പത്ത് കുതിച്ചുയർന്നു

കൊച്ചി: കൊറോണ പടർന്നുപിടിച്ചതോടെ ലോകമാകെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ ഇടിവുണ്ടായിരിക്കുകയാണ്. എന്നാൽ, യു.എസ്. ആസ്ഥാനമായ 'സൂം' എന്ന സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ എറിക് യുവാന്റെ ആസ്തിമൂല്യത്തിൽ രണ്ടുമാസം കൊണ്ട് 77 ശതമാനം കുതിപ്പുണ്ടായി. 350 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം ഉയർന്നതെന്ന് 'ഹുറുൺ റിപ്പോർട്ടി'ന്റെ പഠനം വ്യക്തമാക്കുന്നു. വീഡിയോ കോൺഫറൻസിങ് സോഫ്റ്റ്വേർ ഒരുക്കുന്ന കമ്പനിയാണ് സൂം. ഇന്ത്യ ഉൾപ്പെടെ പലരാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, കമ്പനികൾ മിക്കതും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള 'വർക്ക് ഫ്രം ഹോം' സൗകര്യമൊരുക്കി. ഇതോടെ, വീഡിയോ കോൺഫറൻസിങ് കൂടി. ഇതാണ് സൂമിന് നേട്ടമായത്. ജോലി ആവശ്യങ്ങൾക്ക് വീട്ടിലിരിക്കുന്നവർ സമയം ചെലവഴിക്കാൻ സൗഹൃദ സംഭാഷണങ്ങളും 'സൂം' വഴിയാക്കിയിട്ടുണ്ട്. 'സിസ്കോ'യിലെ ജോലി ഉപേക്ഷിച്ച് 2011-ലാണ് എറിക് സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. 49-കാരനാണ് അദ്ദേഹം.

from money rss https://bit.ly/2JJuEv1
via IFTTT

ആരോഗ്യ പ്രവർത്തകർക്ക് ഇളവുമായി ജിയോജിത്

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഹരി ഇടപാട് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇടപാടുകാരായ ആരോഗ്യ പ്രവർത്തകർക്ക് 2020-21 വർഷത്തെ വാർഷിക മെയ്ന്റനൻസ് ചാർജും (എ.എം.സി.) ബ്രോക്കറേജ് ചാർജും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. കോവിഡ്-19 പകരാതിരിക്കാൻ നിതാന്ത ജാഗ്രതയോടെ ആരോഗ്യ സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ജിയോജിതിന്റെ ഈ വാഗ്ദാനം. ആരോഗ്യ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന ഒരു ഡിക്ലറേഷനും ഒപ്പം ഫോട്ടോ പതിച്ച പ്രൊഫഷണൽ ഐ.ഡി. പ്രൂഫും profilechange@geojit.com എന്ന മെയിലിൽ അയയ്ക്കണം. 'ആരോഗ്യ മേഖലയിലെ ഹീറോകൾക്കുള്ള ആദരം' എന്ന സബ്ജക്ടിലാണ് മെയിൽ അയയ്ക്കേണ്ടത്.

from money rss https://bit.ly/39I0lPO
via IFTTT

രണ്ടുമാസംകൊണ്ട് മുകേഷ് അംബാനിയുടെ ആസ്തിയില്‍ കുറവുണ്ടായത് 2282 കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടുമാസംകൊണ്ട് ഇടിവുണ്ടായത് 28 ശതമാനം. അതായത് മാർച്ച് 31ലെ കണക്കുപ്രകാരം മൊത്തം ആസ്തി 2281 കോടി രൂപ(300 മില്യൺ യുഎസ് ഡോളർ) കുറഞ്ഞ് 48 ബില്യൺ യുഎസ് ഡോളറായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സ്വത്തിൽ ഇത്രയും ഇടിവുണ്ടാകാനുണ്ടായകാരണം ഓഹരി വില കുത്തനെ ഇടിഞ്ഞതാണ്. ഹുറൂൺ ഗ്ലോബൽ സമ്പന്ന പട്ടികയിലെ ആഗോള റാങ്കിങിൽ എട്ടാം സഥാനത്തുനിന്ന് പിതനേഴാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. ആസ്തിയിൽ വൻകുറവുവന്ന മറ്റൊരു ഇന്ത്യൻ വ്യവസായിയാണ് ഗൗതം അദാനി. ആറ് ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽനിന്ന് നഷ്ടമായത്. ഇത് മൊത്തം ആസ്തിയുടെ 37 ശതമാനത്തോളംവരും. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാറിന് അഞ്ച് ബില്യൺ യുഎസ് ഡോളർ(26%) നഷ്ടമുണ്ടായി. ബാങ്കർ ഉദയ് കൊട്ടകിനാകട്ടെ 4 ബില്യൺ യുഎസ് ഡോള(28ശതമാനം)റും കുറവുണ്ടായി. കോവിഡ് വ്യാപനത്തെതുടർന്ന് ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി വിപണി രണ്ടുമാസംകൊണ്ട് 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

from money rss https://bit.ly/2xa1IcP
via IFTTT

അടച്ചിടല്‍: റീച്ചാര്‍ജിനത്തില്‍ മൊബൈല്‍ കമ്പനികള്‍ക്ക് നഷ്ടം 15 കോടി

കോവിഡ് ബാധമൂലമുള്ള അടച്ചിടലിനെതുടർന്ന് രാജ്യത്തെ മൊബൈൽ റീച്ചാർജിൽ 35ശതമാനം കുറവുണ്ടായതായി വിലയിരുത്തൽ. അടച്ചിടൽ തുടങ്ങി 11 ദിവസമായപ്പോഴാണ് റീച്ചാർജുകളിൽ ഇത്രയും ഇടിവുണ്ടായത്. അതിഥി തൊഴിലാളികൾക്ക് തൊഴിലില്ലാതായതാണ് കാര്യമായ വരുമാനനഷ്ടത്തിനിടയാക്കിയതെന്ന് വിപണിയിൽനിന്നുള്ളവർ പറയുന്നു. 37 കോടി ഫീച്ചർ ഫോൺ ഉപഭോക്താക്കളിൽ 50ശതമാനംപേരെയും അടച്ചിടൽ ബാധിച്ചതായാണ് കണക്ക്. ഇതിൽതന്നെ 9 കോടിപേരും റിലയൻസ് ജിയോ ഉപയോഗിക്കുന്നവരാണ്. 115 കോടിവരുന്ന മൊബൈൽ വരിക്കാരിൽ 90 ശതമാനംപേരും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. സേവനം തുടർന്നും ലഭിക്കാൻ നിശ്ചിത കാലായളവ് കഴിയുമ്പോൾ റീച്ചാർജ് ചെയ്യുന്നവരാണിവർ. ഏപ്രിൽ 14വരെ അടച്ചിടലായതിനാൽ റീച്ചാർജ് ചെയ്യാൻ കഴിയാത്തവരാണ് കുടിയേറ്റ തൊഴിലാളികളേറെയും. ഈ സാഹചര്യം പരിഗണിച്ച് എയർടെൽ, വൊഡാഫോൺ ഐഡിയ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ കാലാവധി ഏപ്രിൽ 17വരെ നീട്ടിനൽകിയിട്ടുണ്ട്. ഡിജിറ്റൽ റീച്ചാർജുകളാണ് ഇപ്പോൾപേരിനെങ്കിലും നടക്കുന്നത്. കടകളടച്ചിട്ടിരിക്കുന്നതിനാൽ ആവഴിയുള്ള റീച്ചാർജ് ചെയ്യൽ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. 50 ശതമാനത്തോളംവരുന്ന ഫീച്ചർഫോൺ ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം പ്രധാന മൂന്ന് ടെലികോം കമ്പനികൾക്കുംകൂടി 15 കോടിരൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2RuL8LR
via IFTTT

Sunday, 5 April 2020

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി 27.02 ലക്ഷം കോടിയായി: മുന്നില്‍ എസ്ബിഐ

മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി ആറുശതമാനം ഉയർന്ന് 3.7 ലക്ഷം കോടിയായതോടെ രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായി എസ്ബിഐ മ്യൂച്വൽ ഫണ്ട്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2019 ഒക്ടോബർ-ഡിസംബർ പാദത്തിലെ 24.4 ലക്ഷം കോടി രൂപയിൽനിന്ന് 2020 ജനുവരി-മാർച്ച് പാദത്തിൽ 27.02 ലക്ഷം കോടി രൂപയായും വർധിച്ചു. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിനെയാണ് എസ്ബിഐ മറികടന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ജനുവരി-മാർച്ച് പാദത്തിലാണ് എസ്ബിഐയ്ക്ക് ഈനേട്ടം. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 3.5 ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന എസ്ബിഐയുടെ സ്ഥാനം മൂന്നാമതായിരുന്നു. ഒക്ടോബർ-ഡിസംബർ പാദത്തിൽ 3.8 ലക്ഷംകോടി രൂപയുടെ ആസ്തിയാണ് എച്ച്ഡിഎഫ്സി കൈകാര്യം ചെയ്തിരുന്നത്. ജനുവരി-മാർച്ച് പാദത്തോടെ ഇത് 3.6 ലക്ഷം കോടി രൂപയായി കുറഞ്ഞു. 3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ് മൂന്നാം സ്ഥാനത്ത്. 2.4 ലക്ഷം കോടി കൈകാര്യം ചെയ്യുന്ന ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് നാലാം സ്ഥാനത്തുമുണ്ട്.

from money rss https://bit.ly/39KI0BH
via IFTTT

'ഐക്യത്തിന്റെ പ്രതിമ' വില്‍ക്കാന്‍ അജ്ഞാതന്റെ പരസ്യം: കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാദിയ ഗ്രാമത്തിലുള്ള ഐക്യത്തിന്റെ പ്രതിമ വിൽക്കുന്നതിന് ഒഎൽഎക്സിൽ പരസ്യം. 30,000 കോടി രൂപയ്ക്കാണ് അജ്ഞാതനായ വ്യക്തി പരസ്യം നൽകിയത്. ഉടനെതന്നെ പോലീസ് കേസെടുത്തു. കോവിഡ് ബാധയെചെറുക്കുന്നതിന് ആശുപ്രതികളിൽ സൗകര്യമൊരുക്കുന്നതിനാണ് പ്രതിമ വിൽക്കുന്നതെന്നും പരസ്യപ്പെടുത്തിയിരുന്നു. കേസെടുത്ത ഉടനെ പരസ്യം പിൻവലിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധം, ഇൻഫോർമേഷൻ ടെക്നോളജി എന്നീ നിയമങ്ങൾ പ്രകാരം വഞ്ചനയ്ക്കുംമറ്റുമാണ് കേസെടുത്തതെന്ന് കെവാദിയ പോലീസ് അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സ്മാരകം വിൽക്കാൻ ശ്രമിച്ച് ജനങ്ങളെ കബളിപ്പിച്ചതായി സ്റ്റേച്യു ഓഫ് യൂണിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. 182 അടി ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രദിമ 2018 ഒക്ടോബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത്. 33 മാസംകൊണ്ട് 3000 കോടി രൂപ ചെലവഴിച്ചാണ് ഈ സ്മാരകം നിർമിച്ചത്.

from money rss https://bit.ly/2UZKVRC
via IFTTT

മഹാവീര്‍ ജയന്തി: ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: മാഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ഫോറക്സ്, കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധി ബാധകമാണ്. ഇനി ചൊവാഴ്ചയാണ് വിപണി പ്രവർത്തിക്കുക. ഏഷ്യൻ വിപണികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ദക്ഷിണി കൊറിയയുടെ കോസ്പി 1.4ശതമാനവും ജപ്പാന്റെ നിക്കി 0.2ശതമാനവും ഓസ്ട്രേലിൻ സൂചിക 0.5ശതമാനവുംനേട്ടത്തിലാണ്. യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് 1.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കോവിഡ് ബാധ ചെറക്കുനുള്ള നിക്കം ഫലംകണ്ടുതുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ആഗോള സൂചികകൾ.

from money rss https://bit.ly/2JEgNGf
via IFTTT