121

Powered By Blogger

Tuesday, 19 May 2020

Chithira Muthe Lyrics: Shajahanum Pareekuttiyum Malayalam Movie Song

Movie: Shajahanum Pareekuttiyum
Year: 2016
Singers: Vijay Yesudas, Jayasurya, Afsal, Divya S Menon
Music: Gopi Sunder
Lyrics: B K Harinarayanan
Actor: Kunchacko Boban, Jayasurya
Actress: Amala Paul


Chithira muthe marumozhi chollana muthe ho
Nenjinakathe narumazha peyyana muthe
Pakarumo oru chiri
Pozhiyumo oru vari
Ariyumo ni enne
Aliyumo onnayi

Ooo ooo oooh
O o o oooh oooh
Ooo ooo oooh
O o o oooh oooh

Chithira muthe marumozhi chollana muthe ho
Nenjinakathe narumazha peyyana muthe

Kathaliyen pezhazhaki
Kovilile thevazhaki
Marimukil chelazhaki neethane
Ennulakam neythavale
Konjanavum thanavale
Margazhithan mallikapol vannu nee
Chenthamizhin chankku tharam
Enninayaay poramo
Chenkadalay anpu tharam
Ennuyiraay cheramo

Kathaliyen pezhazhaki
Kovilile thevazhaki
Marimukil chelazhaki neethane
Ennulakam neythavale
Konjanavum thanavale
Margazhithan mallikapol vannu nee

Kattu thanna chirakukal
Kootti vacha kanavukal
Ee puthiya vazhikalil
Maravi thalodi ozhuki njan ho…

Ennalathe ninavukal
Melle melle mizhikalil
Vannu vannu theliyave
Evane nilave ariyu nee
Poothu vaykumo neerkampoo
Nertha chundiloru mutham
Kathiripu njan oro nalum ni vanneedan

Ey dariyame bahne vaale
Ey kaliyame filne vale
Songs karo thum humko apne kurbaani
Ey dariyame bahne vaale
Ey kaliyame filne vale
Songs karo thum humko apne kurbaani
Meri zindagi hogi theari theari  sathi hi premi
Meri zindagi hogi theari theari  sathi hi premi
Marjawa meim marjawa
Therey bin mere marjawa

Chithira muthe marumozhi chollana muthe ho
Nenjinakathe narumazha peyyana muthe
Pakarumo oru chiri
Pozhiyumo oru vari
Ariyumo ni enne
Aliyumo onnayi

Ooo ooo oooh
O o o oooh oooh
Ooo ooo oooh
O o o oooh oooh
Ooo ooo oooh
O o o oooh oooh


* This article was originally published here

20 ലക്ഷംകോടിയുടെ പാക്കേജ്! സര്‍ക്കാര്‍ കൂടുതല്‍ പണം ചിലവഴിക്കാത്തത് എന്തുകൊണ്ട്?

ആശ്വാസ, ഉത്തേജക പ്രഖ്യാപനങ്ങളുടെ അഞ്ചുഘട്ടവും പൂർത്തിയായതോടെ പാക്കേജ് സംബന്ധിച്ച ചിത്രം വ്യക്തമായിരിക്കയാണ്. ഏറെ ഉദ്ഘോഷിക്കപ്പെട്ട, ജിഡിപിയുടെ 10 ശതമാനം വരുന്ന 20 ലക്ഷം കോടിയുടെ പാക്കേജ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച പദ്ധതികളും സർക്കാരിന്റെ വായ്പാ ജാമ്യങ്ങളും ഉൽപ്പടെ ആണെന്നിരിക്കേ ഇതുസംബന്ധിച്ച അവകാശവാദം കൂടുതലാണെന്നു പറയേണ്ടിവരും. യഥാർത്ഥ സാമ്പത്തിക ഉത്തേജനം ജിഡിപിയുടെ 2 ശതമാനത്തിൽ താഴെ മാത്രമേവരൂ. പ്രതിസന്ധിയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഉത്തജനം തീർച്ചയായും അപര്യാപ്തമാണ്. എന്നാൽ രാജ്യത്തെ വിഭവങ്ങൾ പരിമിതമാണെന്നും പ്രതിസന്ധി തരണംചെയ്യാൻ എളുപ്പവഴികളില്ലെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്. ധാന്യങ്ങൾ സൗജന്യമായിനൽകാം, സൗജന്യ ഭക്ഷണം അസാധ്യം ആരും വിശന്നിരിക്കാൻ ഇടവരാത്തവിധം എല്ലാവർക്കും സൗജന്യമായി അഞ്ചുകിലോ ഭക്ഷ്യധാന്യവും ഒരുകിലോ പയറു വർഗങ്ങളും കേന്ദ്രസർക്കാർ നൽകി. പാവപ്പെട്ടവർക്കു ഭക്ഷണമെത്തിക്കുന്ന കാര്യത്തിൽ പലസന്നദ്ധ സംഘടനകളും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. കുടിയേറ്റ പ്രതിസന്ധിയുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ ഈ ആശ്വാസ നടപടികൾ അപര്യാപ്തം തന്നെയാണ്. എന്നാൽ സമ്പദ് ശാസ്ത്രത്തിൽ സൗജന്യഭക്ഷണം ഇല്ല എന്ന വസ്തുതകൂടി മനസിലാക്കേണ്ടതുണ്ട്. സൗജന്യമായി നൽകുന്നതിനെല്ലാം ഒരുവിലയുണ്ട്. ഉദാരമായ ദാനങ്ങളിൽ പലതും മോശഫലങ്ങൾ ഉളവാക്കുന്നതായിരിക്കും. ഇവ പരിഹാരത്തേക്കാൾ മോശമായ പ്രശ്നമായി പരിണമിക്കുകയും ചെയ്യും. പ്രതിസന്ധിയിൽനിന്നു പുറത്തുകടക്കാൻ കുറുക്കുവഴിയില്ല സാമ്പത്തിക വിദഗ്ധർ ഉൾപ്പടെ പലവിഭാഗങ്ങളുടേയും ആവശ്യം സർക്കാർ കമ്മി വർധിപ്പിച്ച് ആകമ്മി ഭാഗികമായി റിസർവ് ബാങ്ക് നോട്ടടിച്ച് നികത്തണം എന്നാണ്. ഇത് ഭാഗികമായി ചെയ്യുന്നതിൽ തെറ്റില്ല. ഇപ്പോൾതന്നെ റിസർവ് ബാങ്ക് കടപ്പത്രങ്ങൾ വാങ്ങുന്നതിലൂടെയും, സംസ്ഥാനങ്ങൾക്കുള്ള മുൻകൂർ പണം വർധിപ്പിച്ചതിലൂടെയും ഇതുചെയ്യുന്നുണ്ട്. പ്രയാസമനുഭവിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് അസാധ്യമായ തുകകൾ നൽകാൻ വാദിക്കുന്നത് നല്ല രാഷ്ട്രീയവും മഹത്തായ സാമൂഹ്യ ബോധവുമാണെങ്കിലും മോശംസാമ്പത്തിക യുക്തിയാണെന്നു പറയാതെവയ്യ. വികസിത രാജ്യങ്ങളായ യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവ പ്രഖ്യാപിച്ച ഉയർന്ന ഉത്തേജക പദ്ധതികൾ വികസ്വര രാജ്യങ്ങളെ സംബന്ധിച്ചേടത്തോളം അപ്രസക്തമാണ്. റിസർവ് കറൻസി എന്നനിലയിൽ യുഎസിന് ഡോളർ ഇഷ്ടം പോലെ അച്ചടിക്കാം. അതുപോലെ ട്രിപ്പിൾ എ കെഡിറ്റ് റേറ്റിംഗ് ഉള്ള വികസിത രാജ്യങ്ങൾക്ക് റേറ്റിംഗിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടേണ്ടതില്ല. പക്ഷേ വികസ്വരരാജ്യങ്ങളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അനിയന്ത്രിതമായ കമ്മി ധനകാര്യ പ്രതിസന്ധിയിലേക്കുനയിച്ച് സാമ്പത്തിക പ്രതിസന്ധി വിളിച്ചുവരുത്തും. ഇന്ത്യയുടെ കാര്യമെടുക്കുക. സർക്കാരിന്റെ വരുമാനം ഇടിയുന്നു, ജിഡിപി ഉറപ്പായും സങ്കോചിക്കും കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയുംമൊത്തത്തിലുള്ള ധനകമ്മി ഈ വർഷം ജിഡിപിയുടെ 13 ശതമാനത്തോളമായിരിക്കും. വികസ്വര രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന കമ്മിയാണിത്. ഇന്ത്യയുടെ പൊതുകട-ജിഡിപി അനുപാതം ഇപ്പോൾ 70 ശതമാനമാണ്.അത് വർഷാവസാനത്തോടെ 80 ശതമാനമായി ഉയരും. വികസ്വര വിപണികളിൽ ബ്രസീലിനുമാത്രമാണ് പൊതുകട-ജിഡിപി അനുപാതം ഇതിനേക്കാൾ കൂടിയ നിലയിലുള്ളത്. ദുർബ്ബലമായ ഈ സാമ്പത്തിക പശ്ചാത്തലത്തിൽ വിവേകരഹിതമായി പണമിറക്കി കമ്മിനികത്തുന്നത് അനിവാര്യമായും റേറ്റിംഗ് താഴ്ച്ച ക്ഷണിച്ചുവരുത്തും. റേറ്റിംഗിൽ രാജ്യം ഇപ്പോൾ നിക്ഷേപ ഗ്രേഡിന്റെ ഏറ്റവും താഴെയാണെന്നു മനസിലാക്കേണ്ടതുണ്ട്. ഇനി താഴോട്ടു പോയാൽ റേറ്റിംഗ് ഊഹക്കച്ചവട നിലവാരത്തിലാകും. തൽഫലമായി ധനകാര്യ വിപണികളിൽ വിദേശ സ്ഥാപനങ്ങൾ വൻതോതിൽ വിൽപന നടത്തുകയും, മൂലധനം പുറകോട്ടൊഴുകുകയും, രൂപ തകരുകയും ചെയ്യും. രോഗത്തേക്കാൾ മോശമായ ചികിത്സയായിത്തീരും അത്. വിപണി തുറന്നുകൊണ്ട് ഉത്തേജനം നൽകുക വരാനിരിക്കുന്ന മാസങ്ങളിൽ വൈറസുമായി സഹവസിച്ചുകൊണ്ടു ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. സുരക്ഷാ മുന്നൊരുക്കങ്ങളോടെ സമ്പദ് വ്യവസ്ഥ തുറക്കുകയാണ് ഏറ്റവും അഭികാമ്യമായ ആശ്വാസ/ ഉത്തേജക നടപടി. വൻതോതിലുള്ള തൊഴിൽനഷ്ടം, പ്രധാനമായും അടച്ചിടൽ സ്വമേധയാ ഉണ്ടാക്കിയ തൊഴിൽ നഷ്ടമാണ്. വിപണി തുറക്കുന്നതിലൂടെ തൊഴിലുകളും വരുമാനവും തിരിച്ചു വരും. വളർച്ചയിലേക്കു പതുക്കെ മടങ്ങാൻ കഴിയും. ഇതിനകം പ്രഖ്യാപിക്കപ്പെട്ട വ്യത്യസ്ത ആശ്വാസനടപടികളിലൂടെ ഏറ്റവും ആവശ്യമായ സാന്ത്വനം സർക്കാർ നൽകിക്കഴിഞ്ഞു. വളർച്ച തിരിച്ചുകൊണ്ടുവരിക മാത്രമാണ് ഇനി ചികിത്സ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രീറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2Xgkfxg
via IFTTT

ഏറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളുടെ ക്ലബില്‍ എയര്‍ടെലും സ്ഥാനംപിടിച്ചു

രാജ്യത്തെഎറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളുടെ ക്ലബിൽ എയർടെൽ സ്ഥാനംപിടിച്ചു. ഓഹരി വിലയിൽ 10ശതമാനം വർധനവുണ്ടായതോടെയാണ് ഇൻഫോസിസിനെയും എച്ച്ഡിഎഫിസി ലിമിറ്റഡിനെയും പിന്നിലാക്കി എയർടെൽ മുന്നിലെത്തിയത്. രാവിലെ 10.12ന് 591.95രൂപ നിലവാരത്തിലേയ്ക്ക് എയർടെലിന്റെ ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 3.19 ലക്ഷംകോടിയായി വർധിച്ചു. ഓഹരി വില 2.4ശതമാനം ഉയർന്ന എച്ച്ഡിഎഫിസിയുടെ വിപണിമൂല്യം 2.70 ലക്ഷംകോടിയായി. ഇൻഫോസിസിന്റെ വിപണിമൂല്യം 2.85 ലക്ഷംകോടിയുമായി. രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയെന്ന നേട്ടം റിലയൻസ് ഇൻഡസ്ട്രീസ് നിലനിർത്തി. 9.3 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ വിപണിമൂല്യം. 7.3 ലക്ഷം കോടി രൂപയുമായി ടിസിഎസ് തൊട്ടുപിന്നിലുണ്ട്. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 4.71 ലക്ഷം കോടിയും എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം 4.6 ലക്ഷം കോടിയുമാണ്. താരിഫ് ഉയർത്തിയതിലൂടെയുണ്ടായ വരുമാനവർധനവാണ് എയർടെലിന് നേട്ടമായത്. ശരാശരി ഒരു ഉപഭോക്താവിൽനിന്നുള്ള വരുമാനത്തിന്റെകാര്യത്തിൽ എയർടെൽ ജിയോയെ മറികടക്കുകയും ചെയ്തു.

from money rss https://bit.ly/2X5ptM2
via IFTTT

ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനത്തില്‍ ജിയോയെ മറികടന്ന് എയര്‍ടെല്‍

മാർച്ചിൽ അവസാനിച്ച പാദത്തിൽ വരുമാനത്തിൽ റിലയൻസ് ജിയോയെ എയർടെൽ മറികടന്നു. ഡിസംബറിൽ നിരക്ക് ഉയർത്തിയതിന്റെ ഗുണം റിലയൻസ് ജിയോയുടെ മാർച്ച് പാദത്തിലെ പ്രവർത്തന ഫലത്തിൽ കാര്യമായി പ്രതിഫലിച്ചില്ല. അതേസമയം, ഭാരതി എയർടെൽ നേട്ടമുണ്ടാക്കുകയും ചെയ്തു. കമ്പനിയുടെ വയർലെസ് ബിസിനസിൽ 16ശതമാനമാണ് മാർച്ച് പാദത്തിൽ വർധന രേഖപ്പെടുത്തിയത്. ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം 154 രൂപയായി ഉയരുകയും ചെയ്തു. 14ശതമാനമാണ് വർധന. റിലയൻസ് ജിയോയ്ക്കാകട്ടെ 1.7ശതമാനം മാത്രമാണ് വർധനവുണ്ടായത്. കഴിഞ്ഞ രണ്ടുപാദങ്ങളിലെ കണക്കെടുക്കുകയാണെങ്കിൽ ജിയോയ്ക്ക് ഈയിനത്തിൽ രണ്ടുശതമാനംമാത്രം വർധനവുണ്ടായപ്പോൾ എയർടെലിന് 20ശതമാനത്തോളമാണ് നേട്ടമുണ്ടായത്. മാർച്ച് പാദത്തിൽ ജിയോയുടെ വരുമാനത്തിൽ ആറുശതമാനമാണ് വർധനവ്. എയർടെലിന്റെ വളർച്ചയാകട്ടെ 16ശതമാനവുമാണ്. താരിഫ് കുത്തനെ വർധിപ്പിച്ചിട്ടും ഡാറ്റ വരിക്കാരിലുണ്ടായവർധന എയർടെലിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതായി പ്രമുഖ അനലിസ്റ്റായ ജെഫറീസ് ഇന്ത്യ വിലിയിരുത്തുന്നു. താരിഫ് വർധന ജിയോയുടെ വളർച്ചയെ ബാധിച്ചപ്പോൾ എയർടെലിന് അത്ഗുണകരമാകുകയാണ് ചെയ്തത്. ഇതേതുടർന്ന് എയർടെലിന്റെ ഓഹരിവില ഒമ്പതുശമതാനത്തോളം ഉയർന്നു.

from money rss https://bit.ly/3dWV8pD
via IFTTT

Monday, 18 May 2020

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു: പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി

കഴിഞ്ഞ ദിവസം റെക്കോഡ് ഭേദിച്ച് കുതിച്ച സ്വർണവില ചൊവാഴ്ച കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില.35,040 രൂപയായിരുന്ന തിങ്കളാഴ്ചയിലെ പവന്റെ വില. ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം സ്വർണത്തിന് 46,853 രൂപയായാണ് കുറഞ്ഞത്. 47,980 രൂപയിൽനിന്നാണ് ഈ ഇടിവുണ്ടായത്. അതേസമയം, ആഗോള വിപണിയിൽ സ്വർവില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔൺസ് സ്വർണത്തിന് 1,735.04 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആഗോള സമ്പദ്ഘടനകൾ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വർണവില കൂടുന്നതിന്റെ പ്രധാനകാരണം. കോവിഡ് വ്യാപനംമൂലം രണ്ടുമാസത്തോളമായി കേരളത്തിൽ സ്വർണക്കടകൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് വാങ്ങാനോ വിൽക്കാനോ കഴിയാത്ത സാഹചര്യമാണ്.

from money rss https://bit.ly/3cLjUZV
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടം. ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 315 പോയന്റ് ഉയർന്ന് 30344ലിലും നിഫ്റ്റി 92 പോയന്റ് നേട്ടത്തിൽ 8915ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 136 ഓഹരികൾ നഷ്ടത്തിലുമാണ്. 27 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.യുപിഎൽ, വിപ്രോ, സിപ്ല, വേദാന്ത, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഏഷ്യൻ വിപണികൾ ഉൾപ്പടെ ആഗോള സൂചികകളെല്ലാംനേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, അപ്പോളോ ടയർ, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയവ ഉൾപ്പടെ 18 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തന ഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2WGRXwH
via IFTTT

ഫാസ്‌ടാഗിൽ പണമില്ലെങ്കിൽ ഇരട്ടി പിഴ; യാത്രക്കാർആശങ്കയിൽ

തൃശ്ശൂർ: തുക തീർന്ന ഫാസ്ടാഗുമായി ടോൾപ്ലാസയിലെത്തുന്ന വാഹനങ്ങൾക്ക് ഇരട്ടി തുക പിഴയീടാക്കാനുള്ള തീരുമാനം വാഹനയാത്രക്കാരെ ആശങ്കയിലാക്കുന്നു. ജില്ലയിൽ പാലിയേക്കര ടോൾപ്ലാസയിൽ കഴിഞ്ഞ 15 മുതൽ നിയമം പ്രാബല്യത്തിലുണ്ട്. ഫാസ്ടാഗ്പതിച്ച വാഹനങ്ങളിൽ വലിയ ശതമാനം ടോൾബൂത്തിനു മുന്നിലെത്തുമ്പോഴാണ് ടാഗിൽ തുകയില്ലാത്ത കാര്യം അറിയുന്നത്. അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി കൈമാറ്റം ചെയ്യുന്നതിനാൽ മിക്കവാറും ഗുണഭോക്താക്കൾ ടോൾബൂത്തിലെത്തുമ്പോഴാണ് ഈ കാര്യം ശ്രദ്ധിക്കുക. പാലിയേക്കരയിൽ നിലവിൽ മൂന്ന് ഫാസ്ടാഗ് ട്രാക്കുകളും രണ്ട് ഹൈബ്രിഡ് ട്രാക്കുകളുമാണുള്ളത്. ഫാസ്ടാഗ് ട്രാക്കിൽ തെറ്റി കയറുന്ന ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് നേരത്തേ ടോൾ തുകയുടെ ഇരട്ടി പിഴയീടാക്കുന്നുണ്ട്. നിലവിൽ വാലിഡിറ്റിയില്ലാത്ത ടാഗ് ഉടമകൾ ടോൾ തുക നൽകി കടന്നുപോകുന്നുണ്ടെങ്കിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇവരെല്ലാം ഇനി പിഴ നൽകേണ്ടിവരും. ലോക്ഡൗണിൽ വാഹനങ്ങളുടെ കുറവുമൂലം പ്രശ്നം ഗുരുതരമായി ബാധിച്ചിട്ടില്ല. എന്നാൽ വാഹനത്തിരക്ക് സാധാരണ നിലയിലാകുന്നതോടെ സ്ഥിതി മോശമാകും. ടോൾ തുകയും പ്രാദേശിക സൗജന്യ പാസും സ്വീകരിക്കുന്ന ഹൈബ്രിഡ് ട്രാക്കുകൾ എണ്ണത്തിൽ കുറവായതും ടാഗ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. നിലവിൽ പ്രാദേശിക പാസുകാരും ഫാസ്റ്റാഗില്ലാത്തവരുമായി ടോൾബൂത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇനി വാലിഡിറ്റിയില്ലാത്ത ഫാസ്റ്റാഗ് വാഹനങ്ങൾ കൂടിയാകുമ്പോൾ ടോൾപ്ലാസയിൽ വാഹനത്തിരക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും.

from money rss https://bit.ly/2LCyqXS
via IFTTT

റിസര്‍വ് ബാങ്ക് മാര്‍ച്ചില്‍ പിന്‍വലിച്ചത് 2100 കോടി ഡോളറിന്റെ യു.എസ്. ട്രഷറി നിക്ഷേപം

മുംബൈ: യു.എസ്. ട്രഷറിബില്ലുകളിലുള്ള നിക്ഷേപത്തിൽനിന്ന് മാർച്ചിൽ റിസർവ് ബാങ്ക് പിൻവലിച്ചത് 2100 കോടി ഡോളർ (ഏകദേശം 1.59 ലക്ഷംകോടി രൂപ). യു.എസ്. ട്രഷറിവകുപ്പ് പുറത്തുവിട്ട വിദേശരാജ്യങ്ങളുടെ നിക്ഷേപത്തിൻറെ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാർച്ചിലെ കണക്കുപ്രകാരം യു.എസ്. ട്രഷറിബില്ലുകളിലുള്ള ഇന്ത്യയുടെ നിക്ഷേപം 15,650 കോടി ഡോളർ (11.89 ലക്ഷം കോടി രൂപ ) ആണ്. ഫെബ്രുവരിയിൽ ഇത് 17,750 കോടി ഡോളർ (13.48 ലക്ഷം കോടി രൂപ) വരെ എത്തിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു ഇത്. യു.എസ്. ട്രഷറിബില്ലിലുള്ള നിക്ഷേപത്തിൽ ലോകരാജ്യങ്ങളിൽ 13-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. റിട്ടേൺ കുറവാണെങ്കിലും സുരക്ഷിതനിക്ഷേപമായാണ് ഡോളറിനെയും യു.എസ്. ട്രഷറിബില്ലുകളെയും ലോകബാങ്കുകൾ കാണുന്നത്. 1.27 ലക്ഷം കോടി ഡോളറിൻറെ നിക്ഷേപമുള്ള ജപ്പാൻ ആണ് ഏറ്റവുംമുന്നിൽ. 1.08 ലക്ഷം കോടി ഡോളറിൻറെ നിക്ഷേപവുമായി ചൈന രണ്ടാമതും 39,530 കോടി ഡോളറിൻറെ നിക്ഷേപവുമായി ബ്രിട്ടൻ മൂന്നാമതുമാണ്. 20,720 കോടി ഡോളറിൻറെ നിക്ഷേപമാണ് കേമാൻ ഐലൻറിനുള്ളത്. 15,910 കോടി നിക്ഷേപമുള്ള സൗദി അറേബ്യയാണ് ഇന്ത്യക്കു തൊട്ടുമുന്നിൽ. എല്ലാ രാജ്യങ്ങളും ചേർന്ന് ആകെ 6.81 ലക്ഷംകോടി ഡോളറിൻറെ നിക്ഷേപമാണ് ഇത്തരത്തിലുള്ളത്. മാർച്ചിൽ എല്ലാരാജ്യങ്ങളും ചേർന്ന് പിൻവലിച്ചത് 29,935 കോടി ഡോളറിൻറെ നിക്ഷേപമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിദേശനാണ്യശേഖരത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ യു.എസ്. ട്രഷറിനിക്ഷേപത്തിലും പ്രതിഫലിക്കാറുണ്ട്. മാർച്ച് അവസാനം ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ കാര്യമായ കുറവുണ്ടായിരുന്നു. ഫെബ്രുവരിയിലെ 48,154 കോടി ഡോളറിൽനിന്ന് 47,466 കോടി ഡോളറായാണ് കുറഞ്ഞത്. അതേസമയം മേയ് എട്ടിനുള്ള കണക്കനുസരിച്ച് ഇത് 48,531 കോടി ഡോളറായി കൂടിയിട്ടുണ്ട്. ജനുവരി - മാർച്ച് കാലയളവിൽ വിദേശനിക്ഷേപകസ്ഥാപനങ്ങളിലെ ഓഹരികളിലും കടപ്പത്രങ്ങളിലുമുള്ള നിക്ഷേപം വലിയഅളവിൽ പിൻവലിച്ചതാണ് ഇതിനുകാരണം. ഇക്കാലയളവിൽ ദ്വിതീയ വിപണിയിൽനിന്ന് റിസർവ് ബാങ്ക് കടപ്പത്രങ്ങൾ വലിയ അളവിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആകെ 1.63 ലക്ഷം കോടിരൂപയുടെ കടപ്പത്രങ്ങൾ ഇത്തരത്തിൽ വാങ്ങിയതായാണ് റിപ്പോർട്ട്. അതേസമയം, സർക്കാർ കടപ്പത്രങ്ങൾ ലേലത്തിൽ നേരിട്ടുവാങ്ങാൻ ആർ.ബി.ഐ. തയ്യാറായിട്ടില്ല.

from money rss https://bit.ly/2ydkqRe
via IFTTT

'കാക്കിയുടെ കരുത്തിൽ പുതിയ ഔഷധക്കൂട്ടുകൾ ഉണ്ടാക്കണം, പൊരുതണം നമുക്ക് അവസാനം വരെ', മാനന്തവാടിയിലെ പോലീസ് ഓഫീസറുടെ കുറിപ്പ്

വയനാട്ടിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത കേരളം ആശങ്കയോടെയാണ് കേട്ടത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ ചരിത്രത്തിലാദ്യമായി പൊലീസ് സ്റ്റേഷൻ അടച്ചിടേണ്ടിയും വന്നു. സ്റ്റേഷനിലെ മുഴുവനെ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. എന്നാൽ ആശങ്കുയുടെ സാഹചര്യത്തിലും ആത്മവിശ്വാസം കൈവിടാത്ത പ്രവർത്തിക്കാൻ തിരിച്ച് വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. അബ്ദുൽ കരീം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഹൃദയസ്പർശിയായ കുറിപ്പിൽ ഊർജ്ജ സ്വലതയോടെ സേവന സജ്ജരായി തിരിച്ചെത്തേണ്ട സാഹചര്യമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരിക്കൽ തുറന്നാൽ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം- 

"ഒരിക്കൽ തുറന്നാൽ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം..."

അതെ., ഇന്ന് നമ്മുടെ മാനന്തവാടി പോലീസ് സ്റ്റേഷൻ അടഞ്ഞ് കിടക്കുകയാണ്..., നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കോവിഡ് വൈറസ് നമ്മുടെ സ്റ്റേഷനിലെ മൂന്ന് സഹോദരൻമാരെ ആശുപത്രിയിലാക്കിയിരിക്കയാണ്...,

എല്ലാവിധ മുന്നൊരുക്കങ്ങളും നമ്മൾ എടുത്തിരുന്നുവെങ്കിലും, ഏത് സാഹചര്യത്തിലും ഡ്യൂട്ടി ചെയ്ത് വരുന്ന നമ്മെപ്പോലുള്ളവർക്ക് ഇത്തരത്തിൽ ബാധിക്കുക സ്വാഭാവികം...  ഇനിയെന്ത്...?

ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.,

2020 മെയ് 13. നമ്മുടെ സ്റ്റേഷൻ്റെ ആകാശം കറുത്ത് പോയി... ഓരോരുത്തരായി മൂന്ന് പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവ് ആണെന്നുള്ള വിവരം നിങ്ങളെ എല്ലാവരെയും ചേർത്ത് നിർത്തി നമ്മുടെ സ്റ്റേഷൻ്റെ ശ്രീകോവിലിൽ നിന്നും അറിയിക്കുമ്പോൾ... നിങ്ങളുടെ തിളക്കമുള്ള കണ്ണുകളിൽ കറുത്ത കടലും  കറുത്ത പ്രകാശവും, ഇരുണ്ട ചന്ദ്രനും, കറുത്ത രക്തവും,  ഞാൻ കണ്ടു.., വാക്കുകൾ ഇടറാതിരിക്കാൻ ഞാൻ പൊരുതി...

സായം സന്ധ്യയിലെ മഞ്ഞുതുള്ളികൾക്ക് സൗന്ദര്യം നഷ്ടമായി... കരിഞ്ഞ താളിയോല ഗ്രന്ഥങ്ങളിലെ മഹദ് വചനങ്ങളിൽ നിന്ന് കറുത്ത പുക വരും പോലെ... 

പക്ഷേ ഇപ്പോൾ..,

അനന്തതയുടെ കൊടിയടയാളങ്ങളായ സൂര്യനും ചന്ദ്രനും നമുക്ക് മുകളിൽ തിളങ്ങിക്കൊണ്ടിരിക്കുന്നു... നോക്കൂ... ചന്ദ്രന് ചുറ്റും ചെറിയ താരകങ്ങൾ മിന്നിക്കളിക്കുന്നത്...  സൂക്ഷിച്ച് നോക്കൂ... ആ നക്ഷത്രക്കുഞ്ഞുങ്ങളിലേക്ക് നിങ്ങളുടെ ഒരവയവമായ കാക്കിക്കുപ്പായത്തിൻ്റെ ചുമലിലെ നക്ഷത്രങ്ങളാണത്.... മാനത്തെ ആ നക്ഷത്രക്കൂട്ടത്തെ അഴിച്ചെടുത്ത് നമ്മുടെ കാക്കിയിൽ പതിച്ചതെന്തിനെന്നോ..., പ്രകൃതിക്ക് ആ അനശ്വരത നമ്മിലൂടെ നില നിർത്തണം...!

ഉണരൂ...

വീരപഴശ്ശിയുടെ പിൻമുറക്കാർ നമ്മളെ കാത്തിരിക്കുന്നു. കബനിയുടെ ഓളങ്ങൾക്ക് ജീവനില്ലാതാവരുത്... മാനന്തവാടിയുടെ ഹൃദയ വാതിൽ നമുക്കായി തുറന്നിട്ടിരിക്കുന്നു... കാറ്റും കാവും നമ്മെ കാത്തിരിക്കുന്നു.... 

അറിയില്ലേ.., നമ്മൾ റേഷൻ കടകളിൽ നിന്നും അരി വാങ്ങിക്കൊടുത്തു...  കുടിവെളളം എത്തിച്ചു... ഔഷധങ്ങൾ നൽകി... ആശുപത്രികളിലെത്തിച്ചു... രക്തം കൊടുത്തു...  പാലും പല വ്യഞ്ജനങ്ങളും പച്ചക്കറികളും എത്തിച്ചു... അനൗൺസ്മെന്റും റൂട്ട് മാർച്ചും നടത്തി...  ഉറങ്ങിയുണർന്ന നാടിന് പുതിയ ശീലുകൾ ചൊല്ലിക്കൊടുത്തു...,

വെയിലേറ്റ് നെറ്റിത്തടം കറുത്തതും, ബൂട്ടിനുള്ളിൽ കാലുകൾ നീര് കെട്ടിയതും നമ്മളറിഞ്ഞില്ല..., ഉണ്ണാതെ ഉറങ്ങാതെ കൺപോളകൾ നമ്മളറിയാതെ കനം വെച്ചു...!

കാണുന്നില്ലേ...,

ആശുപത്രിക്കിടക്കയിൽ വൈറസ് ബാധ ഏൽക്കാതെ ഉള്ളം കൈയ്യിലിട്ട് നമ്മുടെ സഹോദരൻമാരെ..  പരിപാലിക്കുന്ന വെളുത്ത സൈനികരായ ഡോക്ടർമാരെ.. ഭൂമിയിലെ മാലാഖമാരായ നഴ്സ്മാരെ.. ഫീൽഡ് ജീവനക്കാരെ.. ശുചീകരണ പ്രവർത്തകരെ.. അവരുടെ മുഖം പോലും നമ്മൾ കാണുന്നില്ല... ഒരു തുള്ളി ജലപാനം പോലുമില്ലാതെ മണിക്കൂറുകളോളം കാവലിരിക്കുന്നു...

ഇത് കുറിക്കുമ്പോൾ മൂന്ന് ലക്ഷത്തിലധികം മൃതദേഹങ്ങൾ ലോകത്ത് വീണു കഴിഞ്ഞിരിക്കുന്നു..., ലോകം ചലിക്കുന്ന മോർച്ചറി പോലെ...

ഇവിടെ..,

നമ്മൾ കാക്കിയുടെ കരുത്തിൽ പുതിയ ഔഷധക്കൂട്ടുകൾ ഉണ്ടാക്കണം... പൊരുതണം നമുക്ക് അവസാനം വരെ... നമ്മുടെ നാട്‌, നാട്ടുകാർ, കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ,  കൃഷിക്കാർ, പൊതുജനങ്ങൾ, വ്യാപാരി സുഹൃത്തുക്കൾ, ജീവനക്കാർ, പൊതുപ്രവർത്തകർ, ഭരണാധികാരികൾ, മാധ്യമ സുഹൃത്തുക്കൾ എല്ലാവർക്കും കാവലായി കരുതലായി നമ്മൾ ഉണ്ടാവണം...!!!കവചമായി നിൽക്കുമ്പോൾ ചിലപ്പോൾ അവയവങ്ങൾക്ക് ഭംഗം വരാം... അത് യുദ്ധത്തിലായാലും, പ്രകൃതിക്ഷോഭത്തിലായാലും, പകർച്ച വ്യാധിയിലായാലും, തീവ്രവാദ ആക്രമണത്തിലായാലും... വ്യക്തിക്കും നാടിനും രാജ്യത്തിനും ഏൽക്കേണ്ട മുറിവ്നാം  ഏറ്റുവാങ്ങും... അത് എല്ലാ സേനയിലുമുണ്ട്‌...  അത് പ്രകൃതി നിയമം...!

ചിലപ്പോൾ അറിയാത്തിടങ്ങളിൽ നിന്നും കല്ലുകൾ വീണേക്കാം... ആശുപത്രിയിൽ നിന്നും ക്വാറൻ്റയിൻ സെൻ്ററുകളിൽ നിന്നും നമുക്ക് ഉയർത്തെഴുന്നേൽക്കണം... ചിലപ്പോൾ വീണ്ടും ആശുപത്രിയിലായേക്കാം... ഒരു ഫിനിക്സ് പക്ഷിയാവണം... ചിറകുകൾ നക്ഷത്രങ്ങളെ പോലെ തിളങ്ങണം... 

പൂ പോലെ വിടരണം...

മൃതദേഹങ്ങൾ കുന്ന് കൂടിയേക്കാം..., ഞരമ്പുകൾ വലിഞ്ഞ് മുറുകി ശ്വാസം വിടാൻ കഴിയാതെ രോഗം നമ്മളെ വരിഞ്ഞ് മുറുക്കിയാലും അവസാന മൃതദേഹവും നമ്മുടെ നക്ഷത്രത്തിൻ്റെ കരുത്തുള്ള ചുമലിലേറ്റി സംസ്ക്കരിക്കണം... അഭിവാദ്യമർപ്പിക്കണം..., അപ്പോൾ നമ്മിലേക്ക് വഴിതെറ്റി വീണ കല്ലുകൾ സ്റ്റേഷൻ മുറ്റത്ത് കിടന്ന് തേങ്ങുന്നുണ്ടാവും..., വിതുമ്പുന്നുണ്ടാവും...!

എനിക്കറിയാം, നിങ്ങളാണെൻ്റെ കരുത്തും ജീവനും...! മണ്ണും വിണ്ണും ഒരുമിച്ചവരാണ് നാം... ഭൂമിയിൽ ചവിട്ടി നിന്ന് നക്ഷത്രങ്ങളോട് സംസാരിക്കുന്നവർ...

നോക്കൂ..,

ഉതിരാത്ത ഒരു കൂട്ടം പൂക്കൾ ഉണ്ടവിടെ... നമ്മുടെ ഭരണാധികാരികളിൽ നിന്നുള്ള ആരോഗ്യ വകുപ്പിൽ നിന്നുള്ള മേലുദ്യോഗസ്ഥരിൽ നിന്നുള്ള സന്ദേശത്തിന് കാതോർക്കൂ..., നമ്മുടെ വിസിൽ കോഡിൽ നിന്നുള്ള വിസിൽ ശബ്ദത്തിന് കാതോർക്കു..,

ആശുപത്രികളിൽ നിന്നും, ക്വാറൻറയിൻ സെന്ററുകളിൽ നിന്നും മനസ്സിനെയും ശരീരത്തെയും സജ്ജമാക്കൂ..., മാനന്തവാടിയുടെ ചരിത്രത്തിൻ്റെ ഇടനാഴികളിൽ  തിക്കിത്തിരക്കുന്ന ഒരു പറ്റം സ്ഥാപനങ്ങളിൽ നമ്മുടെ സ്റ്റേഷൻ ഒരു വെള്ളിനക്ഷത്രം പോലെ തിളങ്ങണം... വിളങ്ങണം... 

നമ്മുടെ സ്റ്റേഷൻ മുറ്റത്ത് നമുക്ക് അണിനിരക്കണം...! നമ്മുടെ പോലീസ് സ്റ്റേഷൻ നമുക്ക് തുറക്കണം... തുറക്കുക തന്നെ ചെയ്യണം....!!!

നിങ്ങളുടെ സ്വന്തം ഇൻസ്പെക്ടർ. കരീം. ❤👮



* This article was originally published here

സാമ്പത്തിക പാക്കേജ് വിപണിയില്‍ പ്രതിഫലിച്ചില്ല; സെന്‍സെക്‌സില്‍ നഷ്ടം 1068 പോയന്റ്

മുംബൈ: കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് വിപണിയെ സ്വാധീനിക്കാനായില്ല. സെൻസെക്സ് 1068.75 പോയന്റ് നഷ്ടത്തിൽ 30028.98ലും നിഫ്റ്റി 313.60 പോയന്റ് താഴ്ന്ന് 8823.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1702 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ലോക്ഡൗൺ നീട്ടിയതും കനത്ത വില്പന സമ്മർദവും വിപണിയുടെ കരുത്തുചോർത്തി. വിദേശ നിക്ഷേപകരും വ്യാപകമായി ഓഹരികൾ വിറ്റൊഴിഞ്ഞു. ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. സിപ്ല, ടിസിഎസ്, ഭാരതി ഇൻഫ്രടെൽ, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് ആറുശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 3-4ശതമാനം താഴ്ന്നു.

from money rss https://bit.ly/3cCUHRf
via IFTTT

വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയേക്കും

ന്യൂഡൽഹി: വായ്പകൾക്കുള്ള മോറട്ടോറിയം റിസർവ് ബാങ്ക് മൂന്നുമാസംകൂടി നീട്ടിയേക്കും. എസ്ബിഐയുടെ റസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോക്ക്ഡൗൺ മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത എസ്ബിഐയുടെ ഗവേഷണവിഭാഗം വിലയിരുത്തിയത്. മാർച്ച് 24നാണ് 21 ദിവസത്തെ ആദ്യഘട്ട ലോക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പിന്നീടത് മെയ് മൂന്നുവരെയും മൂന്നാംഘട്ടമായി മെയ് 17വരെയും നാലാംഘട്ടമായി മെയ് 31വരെയും നീട്ടി. ആദ്യഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്, റിസർവ് ബാങ്ക് മുൻകാല പ്രാബല്യത്തോടെ 2020 മാർച്ച് ഒന്നുമുതൽമെയ് 31വരെ മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയാൽ ഓഗസ്റ്റ് 31വരെ വായ്പ തുക തിരിച്ചടയ്ക്കേണ്ട. തിരിച്ചടവ് മൂന്നുമാസത്തിലേറെ മുടങ്ങിയാൽ നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ മാറ്റും. ഇത് കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നതിനാലാണ് തിരിച്ചടവ് കാലാവധി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആർബിഐ ആലോചിക്കുന്നത്. RBI may extend moratorium on repayment of loans for three more months

from money rss https://bit.ly/2Lzh9ie
via IFTTT

രൂപയുടെ മൂല്യം 76 നിലവാരത്തിലേയ്ക്ക് താഴ്ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്കുപതിച്ച് 76 നിലവാരത്തിലായി. കഴിഞ്ഞദിവസം 75.58 നിലവാരത്തിലായിരുന്നു ക്ലോസിങ്. ഓഹരി വിപണി കനത്ത വില്പന സമ്മർദം നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഈ വർഷം നേരത്തെ 76.91 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാതെ പോയതാണ് വിപണിയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലം അടച്ചിടൽ രണ്ടാഴ്ചകൂടി നീട്ടിയതും സൂചികകളുടെ കരുത്ത് ചോർത്തി. സെൻസെക്സിൽ ആയിരത്തോളം പോയന്റാണ് നഷ്ടമായത്. വെള്ളിയാഴ്ചമാത്രം 1,388.04 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. Rupee falls sharply against US dollar, back near 76 per USD

from money rss https://bit.ly/2TjUKtI
via IFTTT

ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗ്വി 1100 ജീവനക്കാരെ പിരിച്ചുവിടുന്നു

സൊമാറ്റോയ്ക്കു പിന്നാലെ ഫുഡ് ഡെലിവിറി സ്റ്റാർട്ടപ്പായ സ്വിഗ്ഗ്വി 14 ശതമാനം ജിവനക്കാരെ പിരിച്ചുവിടുന്നു. ഇതോടെ സ്വിഗ്ഗിയിലെ 1,110 പേർക്ക് ജോലി നഷ്ടമാകും. ജീവിക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് കമ്പനി സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജേതിയ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് വ്യപനംമൂലം പ്രതിസന്ധി നേരിടുന്നതിനാണ് പിരിച്ചുവിടൽ. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം 8000 ജീവനക്കാരാണ് സ്വിഗ്ഗിയിലുള്ളത്. ജോലി നഷ്ടപ്പെട്ടവർക്ക് ചുരുങ്ങിയത് മൂന്നുമാസത്തെ ശമ്പളം ലഭിക്കും. ഒരുവർഷം ജോലി ചെയ്താൽ ഒരുമാസത്തെ എക്സ് ഗ്രേഷ്യയും കമ്പനി നൽകുന്നുണ്ട്. ഇതുപ്രകാരം അഞ്ചുവർഷം ജോലി ചെയ്തവർക്ക് എട്ടുമാസത്തെ ശമ്പളം ലഭിക്കും. കമ്പനിയുടെ ക്ലൗഡ് കിച്ചണുകളിൽ പലതും താൽക്കാലികമായും സ്ഥിരമായും അടച്ചു. നിലവിൽ ചിലയിടങ്ങളിൽമാത്രം ടേക്ക് എവേ ഓർഡറുകൾമാത്രമാണ് സൗകര്യമുള്ളത്. സൊമാറ്റോ 13ശതമാനം ജീവനക്കാരെയാണ് പരിച്ചുവിട്ടത്. ഇതുപ്രകാരം 500 പേർക്കാണ് തൊഴിൽ നഷ്ടമായത്. Swiggy lays off 1,100 employees amid COVID-19 lockdown

from money rss https://bit.ly/2LFfzvs
via IFTTT

Sunday, 17 May 2020

റെക്കോഡ് ഭേദിച്ച് സ്വര്‍ണവില 35,000 കടന്നു

റെക്കോഡ് തിരുത്തി സ്വർണവില വീണ്ടും കുതിച്ച് പവന് 35,000 രൂപയ്ക്കുമുകളിലെത്തി. തിങ്കളാഴ്ച പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 35,040 രൂപയായി. 4,380 രൂപയാണ് ഗ്രാമിന്റെവില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരുശതമാനം ഉയർന്ന് ഔൺസിന് 1,759.98 ഡോളറിലെത്തി. വെള്ളി വില രണ്ടുശതമാനമുയർന്ന് 16.96 ഡോളറായി. എംസിഎക്സിൽ ജൂണിലെ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 47,700 രൂപയായി. വെള്ളി ഫ്യൂച്ചേഴ്സ് വില മൂന്നുശതമാനംകൂടി കിലോഗ്രാമിന് 48,053 രൂപയായി. കോവിഡിനെതിരെയുള്ള വാക്സിൻ തയ്യാറായാൽമാത്രമെ യുഎസ് സമ്പദ്ഘടനയ്ക്ക് തിരിച്ചുവരവു നടത്താനാകൂ എന്ന യുഎസ് ഫെഡ് റിസർവ് മേധാവിയുടെ മുന്നറിയിപ്പാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2XcGfsS
via IFTTT

സാമ്പത്തിക പാക്കേജ് വിപണിയില്‍ പ്രതിഫലിച്ചില്ല; സെന്‍സെക്‌സില്‍ 631 പോയന്റ് നഷ്ടം

മുംബൈ: പുതിയ ആഴ്ചയിൽ ഓഹരി വിപണിയിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 631 പോയന്റ് നഷ്ടത്തിൽ 30465ലും നിഫ്റ്റി 184 പോയന്റ് താഴ്ന്ന് 8951ലുമാണ് വ്യാപാരം നടക്കുന്നത്. ലോക്ക്ഡൗൺ മെയ് 31വരെ നീട്ടിയാണ് വിപണിയെ ബാധിച്ചത്. കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് വിപണിയ്ക്ക് കരുത്തുപകരാൻ ഉതകുന്നതുമായില്ല. ബിഎസ്ഇയിലെ 550 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 574 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, വാഹനം, എഫ്എംസിജി, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങി മിക്കാവാറും സൂചികകൾ നഷ്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, സിപ്ല, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, ടിസിഎസ്, സൺ ഫാർമ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സീ എന്റർടെയൻമെന്റ്, ആക്സിസ് ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ്, ഐഒസി, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. Stimulus measures fail to bring cheer; Sensex dips 471 pts

from money rss https://bit.ly/3bFVvDy
via IFTTT

ഉത്തേജനമെന്നാൽ വിറ്റുതുലയ്ക്കലോ?

സാമ്പത്തിക ശാസ്ത്രത്തെത്തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള ഉത്തേജകഭാണ്ഡങ്ങളാണ് കോവിഡുകൊണ്ട് പൊറുതിമുട്ടി വീർപ്പുമുട്ടുന്ന ഇന്ത്യൻ സമ്പദ്ഘടനയെ രക്ഷിച്ചു വികസിപ്പിക്കാനെന്നപേരിൽ ഭരണകൂടം അഴിച്ചുവിടുന്നത്. ഉത്തേജനമാണു ലക്ഷ്യമെങ്കിലും അതിൽ പഴയവീഞ്ഞും പഴയ കുപ്പിയും മാത്രമല്ല, പഴയ തൊഴിൽ നിയമങ്ങളുടെ തിരസ്കാരവും പെടും. ഉത്തേജനമെന്നാൽ കുടുംബത്തിന്റെ സകല ആസ്തിയും ഈ വിലയില്ലാക്കാലത്ത് വിറ്റുതുലച്ച് കാർന്നോർമാർക്ക് കടത്തിക്കൊണ്ടുപോകാമെന്ന പുത്തൻ സാമ്പത്തികശാസ്ത്ര കണ്ടുപിടിത്തവും പെടും. ഉത്തേജനം എന്ന സാമ്പത്തികതത്ത്വം കടംകൊടുത്തു കടം വാങ്ങലിന്റെ അയ്യരുകളിയായും വ്യാഖ്യാനിക്കാം. എന്നാൽ, ഇതിലെ ഒരു പ്രധാന വൈരുധ്യം ഭരണകൂടത്തിന്റെ പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള അന്തംവിട്ട അന്തരമാണ്. ദേശസ്നേഹം, ദേശഭക്തി, ദേശമാഹാത്മ്യം എന്നിവ പറഞ്ഞും പാടിയും ജനങ്ങളെ ഉത്തേജിപ്പിക്കുകയും എന്നാൽ, സ്ഥാനത്തും അസ്ഥാനത്തും വിദേശമൂലധനത്തെ കെട്ടിപ്പിടിച്ച്, ഉമ്മവെച്ച് ഈ കോവിഡ്കാലത്തും വശീകരിച്ചു കൊണ്ടുവരുകയും ചെയ്യുക. രാജ്യസുരക്ഷ, ശൂന്യാകാശമേഖല, ആണവോർജമേഖല, ആശുപത്രി, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലയിലും വിഹരിക്കാൻ അനുവദിക്കുക... ഇന്ത്യയെ ഒരുനൂറ്റാണ്ടോളം അമ്മാനമാടി വ്യവഹരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുപോലും ഒരു ശ്രമവുംകൂടാതെ ഇത്രയും ഭാഗ്യം കിട്ടിയിട്ടില്ല. ഈ ഇരട്ടത്താപ്പ് കാണാനോ പ്രതികരിക്കാനോ കഴിയാതെ ഉഴലുന്ന ജനതയും ഉശിരില്ലാതെ ഉരുകുന്ന പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുമാണ് കാഴ്ചയുടെ മറുവശത്ത്. ഈ അഞ്ചു ഉത്തേജക ഭാണ്ഡങ്ങളെയും അഴിച്ച്, അരിച്ചുപെറുക്കി വിശകലനം ചെയ്യൽ ഇനി മുറയ്ക്കു നടക്കും. അതിൽ അതിയായി സന്തോഷിക്കുന്നവർ ഉണ്ടാവും. പ്രത്യേകിച്ച് വ്യവസായ-വാണിജ്യ പ്രമുഖർ. ചെറുകിടക്കാർക്ക് അല്പം സൗജന്യങ്ങൾ ഉണ്ടെങ്കിലും അതു മുഴുവൻ ഇടത്തരക്കാർ (എം.എസ്.എം.ഇ.യിലെ രണ്ടാമത്തെ എം-മീഡിയം എന്റർപ്രൈസ്) അടിച്ചുകൊണ്ടുപോവും. അതാണ് അനുഭവം. കോർപ്പറേറ്റ് ഭീമന്മാർ എല്ലാവരും സന്തോഷിക്കണമെന്നില്ല. അതുകൊണ്ടാണല്ലോ അസിം പ്രേംജി പറഞ്ഞത് ''സകലമാന തൊഴിൽ നിയമങ്ങളും എടുത്തുകളഞ്ഞതുകൊണ്ട് ഇവിടെ നിക്ഷേപം വരുകയോ, വ്യവസായം വളരുകയോ ചെയ്യില്ലെ''ന്ന്. കാരണം, അദ്ദേഹത്തിനു ചരിത്രമറിയാം. ആധുനിക വ്യവസായങ്ങളും സാങ്കേതിക വിദ്യകളും പശ്ചാത്തലസൗകര്യങ്ങളുമെല്ലാം യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും വളർന്നുവികസിച്ചു പന്തലിച്ചത് ഒരുഭാഗത്ത് വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ നേട്ടങ്ങൾ വഴിയും മറുഭാഗത്ത് തൊഴിലാളിപ്രസ്ഥാനങ്ങളുടെ പ്രയത്നഫലമായി കൈവരിച്ച നല്ല വേതനം, തൊഴിലിടം, തർക്കപരിഹാരം എന്നിവയിൽക്കൂടിയുമാണ്. ഇതിനുള്ള രാഷ്ട്രീയ ഇടം ഉണ്ടാവുന്നത് വെറും ഭരണകൂടം ഒരു വികസന ഭരണകൂടമായി മാറുന്നതോടുകൂടിയാണ്. ഈയൊരു അവസ്ഥ കൂടുതൽ പ്രബലമായത് രണ്ടാം ലോകയുദ്ധശേഷമാണ്. അതിനു സഹായിച്ച സാമ്പത്തികശാസ്ത്രമാണ് കെയ്നീഷ്യൻ സാമ്പത്തിക ശാസ്ത്രം. അന്നു തോറ്റുതുന്നംപാടിയ വലതുസാമ്പത്തിക ശാസ്ത്രമായ 'വിപണിയും പണവും' (മാർക്കറ്റ് ആൻഡ് മണി) പിന്നീടു ശക്തമായി ഐ.എം.എഫ്., ലോകബാങ്ക് പ്രഭൃതികളിൽക്കൂടി വന്നു മിക്ക വികസ്വരരാജ്യങ്ങളെയും ഒരു പരുവത്തിലാക്കി. ഇന്നതൊരു തിരിച്ചുപോക്കിലാണ്. പലവഴിയിലൂടെ. ട്രംപിന്റെ ആക്രമണം ഒരുഭാഗത്ത്. ബെർനീ സാൻഡേഴ്സ് പ്രതിനിധാനംചെയ്യുന്ന ഒരു വിശാലശക്തി മറുഭാഗത്തുനിന്നും. ഒരു തരത്തിലും സന്തോഷിക്കാൻ വകയില്ലാത്ത വേറൊരു വലിയവിഭാഗം ഈ രാജ്യത്തുണ്ട്. സ്ഥിരജോലിയില്ലാത്ത തൊഴിലെടുക്കുന്നവർ, താഴെക്കിടയിലെ മധ്യവർത്തികൾ, കാശുകൊടുത്തു ഉന്നതവിദ്യാഭ്യാസം നേടാൻ കഴിയാത്ത ചെറുപ്പക്കാർ, ഇപ്പറഞ്ഞ വിഭാഗങ്ങളിലെ സ്ത്രീകൾ, ആർക്കും വേണ്ടാത്ത ദരിദ്രർ, കൂലിവേലയ്ക്കുവേണ്ടി തെണ്ടുന്ന അതിഥിതൊഴിലാളികൾ. ഇവർക്കുവേണ്ടി ഈ ഉത്തേജക ഭാണ്ഡങ്ങളിലള്ളത് കുറച്ചു നക്കാപ്പിച്ച സാധനങ്ങളാണ്. ഈ രണ്ടുവിഭാഗങ്ങളെയും മുൻനിർത്തി ഒരു താരതമ്യപഠനം നടത്തിയാൽ ഭരണകൂടത്തിൻറെ വർഗസ്വഭാവം തെളിഞ്ഞുവരും. അത് അവരുടെ കൂടെനിൽക്കുന്ന തൊഴിലാളിസംഘടനയ്ക്കുകൂടി വല്ലാതെ അസഹ്യമായിട്ടുണ്ട് എന്ന വാർത്ത ഓർക്കുക. സാമ്പത്തികക്രമത്തിന്റെ കാര്യത്തിൽ പല രാജ്യങ്ങളിലും ഈ കോവിഡുകാലം ഒരു പുനർവിചിന്തനം ഉണ്ടാക്കും. എന്നാൽ, ലോക്കലിനെ വോക്കലാക്കൂ എന്നു പറയുകയും വോക്കലിനെ ഗ്ലോബലാക്കുകയും ചെയ്യുന്ന തന്ത്രമാണിവിടെ കാണുന്നത്. ഇതാണോ 'ചാണക്യതന്ത്രം'? (സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, മുൻ ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3bH96dU
via IFTTT

Mothers Day 2020: Here's How Mohanlal, Prithviraj & Other Mollywood Celebs Wished Their Mothers!

Mothers Day 2020: Here's How Mohanlal, Prithviraj & Other Mollywood Celebs Wished Their Mothers!
The world is celebrating the International Mothers Day today. When it comes to the Malayalam cinema, the popular celebrities of the industry took to their respective social media pages to post adorable wishes for their mothers. Among the posts, it was

* This article was originally published here

Saturday, 16 May 2020

റിലയന്‍സിന്റെ അവകാശ ഓഹരി വില്പന 20ന് തുടങ്ങും

മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20ന് തുടങ്ങും. ജൂൺ മൂന്നുവരെയാണ് അപേക്ഷിക്കാൻ കഴിയുക. 1,275 രൂപ നിരക്കിൽ 1ഃ15 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് റിലയൻസിന്റെ 15 ഓഹരികളുള്ളവർക്ക് ഒരു ഓഹരി വീതം ലഭിക്കും. 53,125 കോടി രൂപയാണ് അവകാശ ഓഹരിയിലൂടെ കമ്പനി സമാഹരിക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവുംവലിയ അവകാശ ഓഹരി വില്പനയായിരിക്കുമിതെന്നാണ് കരുതുന്നത്. മപ്പതുവർഷത്തെ ചരിത്രത്തിലാദ്യമായാണ് റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി പുറത്തിറക്കുന്നത്. വെള്ളിയാഴ്ച ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ റൈറ്റ്സ് ഇഷ്യു കമ്മിറ്റയാണ് ഇഷ്യു തിയതിയുമായി ബന്ധപ്പെട്ടവിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കൈമാറിയത്. 2021 മാർച്ചോടെ കടരഹിത കമ്പനിയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്അവകാശ ഓഹരി വില്പന നടത്തുന്നത്.

from money rss https://bit.ly/2WBnUXf
via IFTTT

ഉത്തേജന പാക്കേജ് വിപണിയില്‍ പ്രതിഫലിക്കാതിരുന്നത് എന്തുകൊണ്ട്?

സാമ്പത്തിക ഉത്തേജനവും സമ്പദ്വ്യവസ്ഥയുടെ പുനരുദ്ഘാടനവും പ്രതീക്ഷിച്ച് രണ്ടുമൂന്നാഴ്ചകളായി വിപണിയിൽ മികച്ച പ്രതികരണമായിരുന്നു. സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ തലേന്നും പിറ്റേന്നും അനുകൂല പ്രതികരണം തുടർന്നു.സാമ്പത്തിക രംഗത്ത് വളർച്ച ഉറപ്പാക്കുന്നതിനുതകുന്ന നേരിട്ടുള്ള സർക്കാർ ചിലവഴിക്കൽ കുറവായതുകൊണ്ടാണ് വിപണിയുടെ ആവേശം നിലനിൽക്കാതെ പോയത്. ഓഹരിയിലും ഡെറ്റിലും നിക്ഷേപവും ടിഡിഎസ്, ടിസിഎസ് കുറവും ഉൾപ്പെടുന്ന രണ്ടാം പാക്കേജിന്റെ യഥാർത്ഥ സാമ്പത്തികഫലം ഒന്നാം പാക്കേജിന്റെ 0.8 ശതമാനത്തിനു പുറമേ 0.25 ശതമാനത്തിൽ താഴെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യ അകലവുംമറ്റും കാരണമായി സാമ്പത്തിക മേഖല വേഗക്കുറവിലേക്കു നീങ്ങുമ്പോൾ പെട്ടെന്നുണ്ടാകാവുന്ന പാപ്പരത്തവും തൊഴിൽനഷ്ടവും പിടിച്ചുനിർത്തുക എന്നതാണ് ഉത്തേജക പാക്കേജിന്റെ ലക്ഷ്യം. പക്ഷേ സാമ്പത്തിക ഫലം കുറവാണെങ്കിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങൾക്കും സർക്കാർ നൽകുന്ന 3.5 ലക്ഷം കോടിയുടെ വായ്പാ ജാമ്യ ഗാരണ്ടിയും തിരിച്ചടവിനുള്ള നാലുവർഷത്തെ മൊറട്ടോറിയവും നിലവിലെ സാഹചര്യം നേരിടാൻ ഉതകുന്ന കവചമായിത്തീരുകതന്നെ ചെയ്യും. ഉത്തേജക പാക്കേജിന്റെ വലിയൊരുഭാഗം റിസർവ് ബാങ്ക് ധന വിപണിയിലിറിക്കുന്ന പണംതന്നെ ആയിരിക്കും. മൊത്തം പാക്കേജ് ജിഡിപിയുടെ 10 ശതമാനമായിരിക്കേ, പണ ലഭ്യത ജിഡിപിയുടെ 6 മുതൽ 7 ശതമാനംവരെ ആയിരിക്കും. സർക്കാർ ദൗത്യംനിർവഹിക്കുക തന്നെയാണ്. എങ്കിലും മോശമായ ധനസ്ഥിതി കൂടുതൽ ഉത്സാഹം പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നു. മൊത്തത്തിൽ മാന്യമായ പാക്കേജ് തന്നെയാണിത് കരുതേണ്ടിയിരിക്കുന്നു. പാവപ്പെട്ടവർക്കും കർഷകർക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും നഗരങ്ങളിലെ സാധുക്കൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സാമ്പത്തിക സഹായവും പ്രതീക്ഷയും വായ്പകളും മിനിമംവരുമാനവും ബിസിനസും നൽകി ഈ കലുഷകാലത്തെ അതിജീവിക്കാൻ പാക്കേജ് സഹായിക്കുന്നു. എന്നാൽ സമ്പദ് വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കാൻ ഇതൊന്നും പര്യാപ്തമല്ല. സർക്കാരിന്റെ നേരിട്ടുള്ള ചിലവഴിക്കൽ ഇക്കാര്യത്തിൽ കൂടുതൽ സഹായകമായിത്തീരുമായിരുന്നു. ആഴ്ചയിലുടനീളം ആഗോള വിപണി ദുർബ്ബലമായിരുന്നു. സ്വാഭാവികമായും അഭ്യന്തരവിപണിയും ആഗോള വിപണിയുടെ മാർഗത്തിൽ തന്നെയായി. ലോകത്തിന്റെ പലഭാഗങ്ങളിലും ഇതുപോലെയോ ഇതിലും വിപുലമോആയ ഉത്തേജക പാക്കേജുകൾ കണ്ടു. വായ്പാ ലഭ്യതയും സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനവും പ്രതീക്ഷിച്ച് തുടക്കത്തിൽ ലോകമെങ്ങും അനുകൂല പ്രതികരണമായിരുന്നു. എന്നാൽ സാമ്പത്തികമേഖല തുറക്കപ്പെടുമെന്നു കരതുമ്പോൾ വിപണിയിലെ ഇപ്പോഴത്തെ ആശയക്കുഴപ്പം നോക്കൂ. കോവിഡിനു മുമ്പുള്ള കാലത്തേതുപോലെ സാമ്പത്തിക മേഖല ഉടനെയൊന്നും പ്രവർത്തന ക്ഷമമാകില്ലെന്നു വിപണി കരുതുന്നു. കോവിഡ് ഭീഷണി ലോകത്തുനിന്നു നിർമ്മാർജ്ജനം ചെയ്യപ്പെടുവോളം സാമൂഹിക അകലം നിലനിൽക്കാൻ പോവുകയാണ്. പ്രശ്നം നീണ്ടുനിന്നാൽ ഭാവിയിൽ പലമേഖലകളും കമ്പനികളും ഉൾപ്പടെ പലസംരംഭങ്ങളും പൊളിയുമെന്നും വിപണി കരുതുന്നു. ഇതുവരെയുള്ള നാലാം പാദഫലങ്ങൾ പ്രതീക്ഷയ്ക്കുതാഴെ ആയത് വിപണിയിൽ അത്ഭുതമൊന്നും ജനിപ്പിക്കുന്നില്ല. എന്നാൽ വരുംകാലത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സാമ്പത്തിക മാർഗരേഖയും മങ്ങിയതുതന്നെയാണ്. അനിശ്ചിതത്വമുണ്ടാക്കുന്ന ഈ കണക്കുകൂട്ടലുകൾ അടുത്തരണ്ടുമൂന്നു പാദങ്ങളിലെങ്കിലും വിപണിയിൽ പ്രതിഫലിക്കാതിരിക്കില്ല. എങ്കിലും അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ, കാർഷികരംഗവുമായി ബന്ധപ്പെട്ട ബിസിനസുകൾ, ഫാർമ, കെമിക്കൽ വ്യവസായമേഖലകൾ എന്നിവ സുരക്ഷിതത്വം നൽകുന്നു. കൃത്യമായ പ്രവചനം അസാധ്യമായ സാഹചര്യമാണു നിലവിലുള്ളത്. കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ള അടുത്ത രണ്ടുപാദങ്ങളിലെങ്കിലും സ്ഥിതി പ്രവചനാതീതമാണ്. കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനനുസരിച്ച് ഭാവിയിൽ വീണ്ടും താഴേക്കുപോയേക്കാം. അങ്ങിനെയൊരു സാഹചര്യത്തിൽ ഒന്നാം പാദത്തിൽ ബിസിനസിന്റെ പലമേഖലകളും പൂർണപരാജയമാകാനാണിട. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WVZ7Ms
via IFTTT

Paaripparakkoo Kili Lyrics : Aby Malayalam Movie Song

Movie: Aby
Year: 2017
Singer: Sangeetha Sreekanth
Lyrics: Rafeeq Ahammed
Music: Bijibal
Actor: Vineeth Sreenivasan
Actress:


Paari parakkoo kili
Iru chirakariyathe
Mala nirakalil mukilalakalil
Chekeruvaan
Athil aliyukayaay
Mizhi vidarukayaay
Aakashame ammaye pole
Nerukayil nukaru

Mele paaripparakkoo kili
Iru chirakariyathe

Valarnna naal nadanna naal
Oru nizhalaay koode
Irunnathaan ilavariyaathe njan
Chodi malarukalil
Swara maniyuthiraanay
Maarathirunnomane nin chaare

Paari parakkoo kili
Iru chirakariyathe

Uyarnnu nee parannini
Mathi varuvathinaayi
Ninakku njan neela vaanamavam
Mani malarvaniyil
Kuru kuzhalukal oothi
Maalakhamaar porukille koode

Paari parakkoo kili
Iru chirakariyathe
Mala nirakalil mukilalakalil
Chekeruvaan
Athil aliyukayaay
Mizhi vidarukayaay
Aakashame ammaye pole
Nerukayil nukaru

Mele paari parakku kili
Iru chirakariyathe


* This article was originally published here

Friday, 15 May 2020

എയര്‍ടെല്ലില്‍ ഇനി ലഭിക്കും ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും

നിലവിലുള്ള പ്രീ പെയ്ഡ് പ്ലാനുകൾക്ക് കൂടുതൽ ഡാറ്റയും സംസാരസമയവും എയർടെൽ അനുവദിച്ചു. 98 രൂപ പ്ലാനിൽ 6 ജി.ബിയാണ് ഡാറ്റ ലഭിച്ചിരുന്നത്. ഇനിമുതൽ 12 ജി.ബി ലഭിക്കും. കാലാവധി 28 ദിവസംതന്നെ തുടരും. ഡാറ്റ വർധിപ്പിച്ചതോടെ ജിയോയുമായുള്ള മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. 101 രൂപയ്ക്കാണ് ജിയോ നിലവിൽ 12 ജി.ബി ഡാറ്റ നൽകുന്നത്. നിലവിലുള്ള പ്ലാനിന്റെ കാലവധിയാണ് ജിയോ നിൽകുന്നത്. എയർടെലാകട്ടെ 98 രൂപയ്ക്ക് 28 ദിസവത്തെ കാലാവധികൂടി നൽകുന്നുണ്ട്. വിവിധ ടോക്ക്ടൈം പ്ലാനുകളിൽ അധിക സംസാര സമയവും എയർടെൽ പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപ ചാർജ് ചെയ്താൽ 480 രൂപയുടെ സംസാരസമയമാണ് ലഭിക്കുക. നേരത്തെ 423.73 രൂപയുടെ സംസാര സമയമാണ് നൽകിയിരുന്നത്. 1000 രൂപ ചാർജ് ചെയ്താൽ 960 രൂപയുടെ സംസാരസമയവും ലഭിക്കും നേരത്തെ 847.46 രൂപയുടെ ടോക്ക്ടൈമാണ് ലഭിച്ചിരുന്നത്.

from money rss https://bit.ly/2Z89DTv
via IFTTT

രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ ഇളവുകളോടെ രണ്ടാഴ്ചകൂടി നീട്ടിയേക്കും

ന്യൂഡൽഹി: രാജ്യമൊട്ടാകെയുള്ള ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടിയേക്കും. നിലവിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ടാകും അടച്ചിടൽ നീട്ടാൻ സാധ്യത. പൊതുഗതാഗം അനുവദിക്കുന്നതോടൊപ്പം റസ്റ്റോറന്റുകളും മാളുകളും തുറക്കുന്നതിനും അനുമതി നൽകിയേക്കും. ഓട്ടോറിക്ഷകളിലും ടാക്സികളിലും രരണ്ടുപേർക്കുമാത്രം യാത്രചെയ്യാനുള്ള അനുമതിയാകും നൽകുക. സംസ്ഥാനങ്ങൾപച്ചക്കൊടികാണിച്ചാൽ ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങിയേക്കും. അതേസമയം, റെഡ് സോണുകളിൽനിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. റെഡ്സോണുകൾ ഉൾപ്പടെയുള്ള നഗരങ്ങളിൽ മെട്രോ സർവീസുകൾക്കും അനുമതി നൽകില്ല. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മെയ് 11ന് നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവുനൽകുക. ശനിയഴ്ച ആഭ്യന്തര മന്ത്രാലയംഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കേയിക്കും. മാർച്ച് 25മുതലാണ് ആദ്യഘട്ട ലോക്ക്ഡൗൺ തുടങ്ങിയത്. പിന്നീട് ഘട്ടംഘട്ടമായി മെയ് 17വരെ നീട്ടുകയാണ് ചെയ്തത്.

from money rss https://bit.ly/2z1F2MO
via IFTTT

സാമ്പത്തിക പാക്കേജ്: നാലാംഘട്ട പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള കേന്ദ്ര സർക്കാരിന്റെ നാലാംഘട്ട സാമ്പത്തിക പാക്കേജ് ശനിയാഴ്ച പ്രഖ്യാപിക്കും. ധനമന്ത്രി നിർമല സീതാരാമൻ വൈകീട്ട് നാലിന് ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിക്കുക. സ്വാശ്രയ ഭാരതം പാക്കേജിന്റെ മൂന്നാംഭാഗത്തിൽ കാർഷിക, മത്സ്യ, മൃഗസംരക്ഷണ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനായി 1.63 ലക്ഷം കോടിയുടെ പദ്ധതികളാണ് മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. മൊത്തം 20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജായിരിക്കും പ്രഖ്യാപിക്കുകയെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ അറിയിച്ചിരുന്നു. Union Finance Minister @nsitharaman will address a press conference on #AatmanirbharBharat #EconomicPackage 📍: National Media Centre, New Delhi ⏲️: 4:00 PM Watch on PIBs https://bit.ly/2Tbm0u7 — PIB India #StayHome #StaySafe (@PIB_India) May 16, 2020

from money rss https://bit.ly/2Tbm1yb
via IFTTT

ആഗോള നഷ്ടം 8.8 ലക്ഷം കോടി ഡോളർ വരെയെന്ന് എ.ഡി.ബി.

ന്യൂഡൽഹി: കോവിഡ്-19 കാരണം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 5.8-8.8 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി). ഇത് ആഗോള ജി.ഡി.പി.യുടെ 6.4-9.7 ശതമാനം വരുമെന്നും എ.ഡി.ബി. പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ നഷ്ടം 14,200-21,800 കോടി ഡോളറായിരിക്കും. ദക്ഷിണേഷ്യയുടെ ജി.ഡി.പി.യിൽ 3.9 മുതൽ ആറു ശതമാനം വരെ ഇടിവുണ്ടാകും. സർക്കാരുകളുടെ ഉത്തേജക പാക്കേജ് അടക്കമുള്ള നടപടികൾ മൂലം നഷ്ടം 30-40 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഏപ്രിൽ മൂന്നിന് പുറത്തിറക്കിയ റിപ്പോർട്ടിൽ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് രണ്ട് മുതൽ 4.1 ലക്ഷം കോടി ഡോളറിന്റെ നഷ്ടം വരുമെന്നായിരുന്നു എ.ഡി.ബി. പറഞ്ഞിരുന്നത്. അതേസമയം, ലോക ബാങ്ക് ആഗോള ജി.ഡി.പി. രണ്ടു മുതൽ നാലു ശതമാനം വരെയും ഐ.എം.എഫ്. 6.3 ശതമാനം വരെയും കുറയുമെന്നാണ് വിലയിരുത്തുന്നത്.

from money rss https://bit.ly/2Wz48M2
via IFTTT

സ്വദേശി ഉത്പന്നങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കാൻ ബാബാ രാംദേവ്

മുംബൈ: സ്വദേശി ഉത്പന്നങ്ങൾക്കായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കാനായി ബാബാ രാംദേവിൻറെ പതഞ്ജലി ഗ്രൂപ്പ് തയ്യാറെടുക്കുന്നു. 'ഓർഡർമി' എന്ന പ്ലാറ്റ്ഫോമിൽ പതഞ്ജലി ആയുർവേദ ഉത്പന്നങ്ങളും ഇന്ത്യൻ ഉത്പന്നങ്ങൾ വിൽക്കുന്ന പ്രാദേശിക ഷോപ്പുകളും കോർത്തിണക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്. ഓർഡർപ്രകാരം മണിക്കൂറുകൾക്കകം ഉത്പന്നങ്ങൾ വീടുകളിലെത്തിക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. ഉത്പന്നവിപണനത്തിനുപുറമേ 24 മണിക്കൂർ ഓൺലൈൻ വൈദ്യസഹായവും യോഗയും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനും ആലോചനയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനായുള്ള പ്ലാറ്റ്ഫോം തയ്യാറാകുമെന്നാണ് വിവരം. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിൽ ആപ്പുകൾ അവതരിപ്പിക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്യാനും ഈ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിസംബന്ധിച്ച് പതഞ്ജലി ചീഫ് എക്സിക്യുട്ടീവ് ആചാര്യ ബാലകൃഷ്ണ സ്ഥിരീകരിച്ചിട്ടുണ്ട്.

from money rss https://bit.ly/2yZJziE
via IFTTT

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 25.16 പോയന്റ് താഴ്ന്ന് 31097.73ലും നിഫ്റ്റി 5.90 പോയന്റ് നഷ്ടത്തിൽ 9136.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1068 കമ്പനികളുടെ ഓഹരികൽ നേട്ടത്തിലും 1208 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. എംആന്റ്എം, സീ എന്റർടെയ്ൻമെന്റ്, ആക്സിസ് ബാങ്ക്, യുപിഎൽ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. വേദാന്ത, ഭാരതി എയർടെൽ, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ബാങ്ക്, ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മർദംനേരിട്ടത്. ലോഹം, ഊർജം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. Sensex, Nifty end flat after volatile trade

from money rss https://bit.ly/3dRivkH
via IFTTT