121

Powered By Blogger

Friday, 10 July 2020

വോഡാഫോണ്‍ ഐഡിയ 2,850 കോടി നല്‍കി: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പണംതിരിച്ചുലഭിക്കും

മ്യൂച്വൽ ഫണ്ടുകൾക്കും ബാങ്കുകൾക്കും വോഡാഫോൺ ഐഡിയ 2,850 കോടി രൂപ നൽകി. നിക്ഷേപതുകയും പലിശയുമുൾപ്പെടുന്നതുകയിലെ ഒരുഭാഗമാണ് വൊഡാഫോൺ ഐഡിയ തിരിച്ചുനൽകിയത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിക്ക് 1252 കോടി രൂപയും യുടിഐയ്ക്ക് 166 കോടിയും നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന് 121 കോടിയുമാണ് ലഭിച്ചത്. ഇതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ഉൾപ്പടെയുള്ള ഫണ്ടുകമ്പനികൾ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയാക്കിയ യൂണിറ്റുകളിലെ പണം ഭാഗികമായി നിക്ഷേപകർക്ക് അടുത്തയാഴ്ചയോടെ തിരിച്ചുലഭിക്കും. നിക്ഷേപിച്ച പണവും പലിശയും തിരിച്ചുകിട്ടാൻ വൈകുന്ന സാഹചര്യത്തിലാണ് മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോ ആക്കി ആതുക ഫണ്ടുകമ്പനികൾ വകയിരുത്തുന്നത്. അതുപ്രകാരം നിക്ഷേപകർക്ക് യൂണിറ്റുകൾ അനുവദിക്കും. യൂണിറ്റിന്റെ മൂല്യം പൂജ്യവുമായിരിക്കും. പണംതിരിച്ചുകിട്ടുന്നമുറയ്ക്ക് നിക്ഷേപകരിൽനിന്ന് യൂണിറ്റ് തിരിച്ചെടുത്ത് പണംനൽകും. വോഡാഫോൺ ഐഡിയയിൽനിന്ന് 102.71 കോടി രൂപ പലിശ ലഭിച്ചതിനെതുടർന്ന് ജൂണിൽ ഫ്രാങ്ക്ളിന്റെ സെഗ്രിഗേറ്റഡ് യൂണിറ്റുകൾ തിരിച്ചെടുത്ത് നിക്ഷേപകർക്ക് പണംവീതിച്ചുനൽകിയിരുന്നു.

from money rss https://bit.ly/2Zi4N5T
via IFTTT

എച്ച്.ഡി.എഫ്.സി. ഓഹരി വിറ്റൊഴിവാക്കി ചൈനീസ് ബാങ്ക്

മുംബൈ: വായ്പാ സ്ഥാപനമായ എച്ച്.ഡി.എഫ്.സി.യിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഏപ്രിൽ - ജൂൺ പാദത്തിൽ ഓഹരികൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും പൂർണമായി ഒഴിവാക്കിയോ എന്നതിൽ വ്യക്തതയില്ല. ജൂൺ 30-ന് എച്ച്.ഡി.എഫ്.സി. പുറത്തിറക്കിയ ഓഹരി പങ്കാളിത്തം സംബന്ധിച്ച പട്ടികയിൽ പ്രധാന നിക്ഷേപകരുടെ കൂട്ടത്തിൽനിന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് 31-ന് എച്ച്.ഡി.എഫ്.സി.യിൽ 1.01 ശതമാനം ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. കോവിഡിനെത്തുടർന്ന് ഇന്ത്യൻ കമ്പനികളുടെ വിപണിമൂല്യം വലിയതോതിൽ ഇടിഞ്ഞിരുന്നു. ഇത് അവസരമാക്കി സാമ്പത്തിക സേവന കമ്പനികളിൽ കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ ചൈന ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു.

from money rss https://bit.ly/2BPnoxj
via IFTTT

എസ്.ബി.ഐ.യുടെ പേരിൽ വ്യാജ ശാഖ; മൂന്നു പേർ അറസ്റ്റിൽ

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച യുവാവും കൂട്ടാളികളായ രണ്ടുപേരും അറസ്റ്റിലായി. കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം. ഇവിടെയുള്ള കമൽ ബാബു മൂന്നുമാസം മുമ്പ് ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഒരു ഉപഭോക്താവ്സംശയം തോന്നി എസ്.ബി.ഐ.യുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പോലീസ് പിടിച്ചെടുത്തു. കമൽബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്കുദ്യോഗസ്ഥരാണ്. പന്റുത്തിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയിൽ ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്. പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപയോക്താവ് അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.

from money rss https://bit.ly/3efF02l
via IFTTT

Mohanlal's Drishyam 2: Jeethu Joseph Drops A Major Hint About The Storyline

Mohanlal's Drishyam 2: Jeethu Joseph Drops A Major Hint About The Storyline
Mohanlal and Jeethu Joseph, the popular actor-director duo is joining hands once again for the upcoming project Drishyam 2. The highly anticipated movie, which is a sequel to the 2013-released blockbuster Drishyam, is all set to go on floors very soon.

* This article was originally published here

നിഫ്റ്റി 10,800ന് താഴെ: സെന്‍സെക്‌സ് 143 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ആഗോള വിപണികളിലെനഷ്ടം ആഭ്യന്തര സുചികകളിലും പ്രതിഫലിച്ചു. ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 10,800ന് താഴെയെത്തി. സെൻസെക്സ് 143.36 പോയന്റ് നഷ്ടത്തിൽ 36,594.33ലും നിഫ്റ്റി 45.50 പോയന്റ് താഴ്ന്ന് 10768ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 989 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1646 ഓഹരകൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗെയിൽ, ടൈറ്റാൻ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിലയൻസ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ, ഊർജം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ലോഹം, വാഹനം ഓഹരികൾ സമ്മർദംനേരിട്ടു.

from money rss https://bit.ly/32aEe4a
via IFTTT

സാമൂഹിക അകലം പാലിക്കാന്‍ ഉപകരണവുമായി റെയില്‍വെ

കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലംപാലിക്കാൻ പുതിയ ഉപകരണം വികസിപ്പിച്ച് റെയിൽവെ. ദക്ഷിണ റെയിൽവെയ്ക്കുകീഴിലുള്ള തിരുവനന്തപുരം ഡിവിഷനാണ് ഉപകരണം വികസിപ്പിച്ചത്. ഉപകരണം ധരിച്ച രണ്ടോ അധിലധികമോ ആളുകൾ രണ്ടോ, മൂന്നോ മീറ്ററിനുള്ളിൽ വന്നാൽ മുന്നറിയിപ്പ് നൽകും. മൂന്നുമീറ്ററിനപ്പുറം ആളുകൾ മാറുന്നതുവരെ ഉപകരണം ശബ്ദംപുറപ്പെടുവിച്ചുകൊണ്ടിരിക്കും. റെയിൽവെ ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേകം പരിഗണന നൽകിയാണ് ഉപകരണമുണ്ടാക്കിയിരിക്കുന്നത്. 800 രൂപയിൽതാഴെയാണ് ഉപകരണത്തിന് ചെലവുവരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 12മണിക്കൂറിലേറെസമയം ഉപയോഗിക്കാം. തൃശ്ശൂരിലെ ആർ നിധീജ് ആണ് ഈ ഉപകരണം വികസിപ്പിച്ചത്. സവിശേഷതകൾ റേഡിയോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിച്ചാണ് നിശ്ചിത പരിധിക്കുള്ളിൽ ആളുകളെത്തിയാൽ മുന്നറിയിപ്പ് നൽകുന്നത്. ഉപകരണത്തിന്റെ ഭാരം 30 ഗ്രാം മാത്രമാണ്. ഒറ്റ ചാർജിൽ 12 മണിക്കൂറിലേറെ ഉപയോഗിക്കാം. 7 വോൾട്ട് 500എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. കനംകുറഞ്ഞതും മെലിഞ്ഞതുമായ ലിപോ റീച്ചാർജബിൾ ബാറ്ററിയാണിതിനുള്ളിലുള്ളത്.

from money rss https://bit.ly/3iRw8mW
via IFTTT

യെസ് ബാങ്ക് എഫ്പിഒ: ഓഹരിയൊന്നിന് 12 രൂപ നിശ്ചയിച്ചു

യെസ് ബാങ്കിന്റെ എഫ്പിഒയുടെ ഓഹരി വില നിശ്ചയിച്ചു. ഓഹരിയൊന്നിന് 12രൂപ നിരക്കിൽ 15,000 കോടി രൂപയാണ് ബാങ്ക് സമാഹരിക്കാനൊരുങ്ങുന്നത്. യോഗ്യരായ ജീവനക്കാർക്ക് ഒരുരൂപ കിഴിവിൽ ഓഹരിയൊന്നിന് 12 രൂപനിരക്കിൽ ലഭിക്കും. 1000 ഓഹരികളടങ്ങിയ ഒരുലോട്ടായിട്ടായിരിക്കും വില്പന. ജൂലായ് 15 ആരംഭിച്ച് 17ന് ഫോളോ ഓണ് പബ്ലിക് ഓഫർ അവസാനിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മൂലധനസമാഹരണ സമതി വെള്ളിയാഴ്ച ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മൂലധനസമാഹരണത്തിനുള്ള യെസ് ബാങ്കിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറിൽ (എഫ്.പി.ഒ.) പങ്കെടുക്കുമെന്നും പരമാവധി 1760 കോടിരൂപ വരെ നിക്ഷേപിക്കുമെന്നും രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കിയുട്ടുണ്ട്. ബാങ്കിന്റെ ടയർ വൺ മൂലധനം പത്തുശതമാനത്തിലേക്ക് ഉയർത്തുന്നതിനാണ് എഫ്.പി.ഒ.വഴി ലക്ഷ്യമിടുന്നത്. മാർച്ച് അവസാനം വരെയുള്ള കണക്കുപ്രകാരമിത് 6.3 ശതമാനം മാത്രമാണ്. മൂലധനശേഷി മോശമായതിനെത്തുടർന്ന് 2020 മാർച്ച് അഞ്ചിന് റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു. മാർച്ച് 18-ന് എസ്.ബി.ഐ. മുൻ സി.എഫ്.ഒ. പ്രശാന്ത് കുമാറിനെ മാനേജിങ് ഡയറക്ടറാക്കി പുതിയ ബോർഡ് രൂപവത്കരിച്ച് രക്ഷാപദ്ധതി നടപ്പാക്കി. എസ്.ബി.ഐ.ക്കൊപ്പം എച്ച്.ഡി.എഫ്.സി., ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവചേർന്ന് 10,000 കോടി രൂപയുടെ നിക്ഷേപമാണ് അന്ന് നടത്തിയത്.

from money rss https://bit.ly/324W9tc
via IFTTT

കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരിവിറ്റ് 20,000 കോടി സമാഹരിക്കാന്‍ സര്‍ക്കാര്‍

കോവിഡ് വ്യാപനത്തിനിടയിൽ സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സർക്കാർ വിൽക്കുന്നു. 20,000 കോടി(2.7 ബില്യൺ ഡോളർ) സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിപണിയിലെ നീക്കങ്ങൾ വിലയിരുത്തിയശേഷമാകും ഓഹരി വിൽക്കാൻ സർക്കാർ തയ്യാറാകുക. കോൾ ഇന്ത്യയുടെ കാര്യത്തിൽ മൂല്യനിർണയം ആകർഷകമല്ലെങ്കിൽ കമ്പനി സർക്കാരിൽനിന്ന് ഓഹരി തിരികെവാങ്ങുമെന്നും ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. കോവിഡ് വ്യാപനംമൂലം ദീർഘകാലം ലോക്ക്ഡൗൺപ്രഖ്യാപിച്ചത് സമ്പദ്ഘടനയ്ക്ക് ക്ഷീണമായി. ഇത് ബജറ്റ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് തടസ്സമാകുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നത്.

from money rss https://bit.ly/2ZeqbIZ
via IFTTT

എംസിഎക്‌സ് ബുള്ള്യന്‍ മോക് ട്രേഡിംഗ് തുടങ്ങി

കൊച്ചി- ബുള്ള്യൻ, ബേസ് മെറ്റൽസ് എന്നിവയുടെ സൂചിക ഓഹരികളിൽ ട്രേഡിംഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എംസിഎക്സ് മോക് ട്രേഡിംഗ് തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ വിവിധോൽപന്ന എക്സ്ചേഞ്ചായ മുംബൈയിലെ എംസിഎക്സിൽ വ്യാഴാഴ്ച (ജൂലൈ 9) മുതലാണ് ബുള്ള്യൻ, അടിസ്ഥാന ലോഹങ്ങളായ സ്വർണം, വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ മോക് ട്രേഡിംഗ് ആരംഭിച്ചത്. ജൂലൈ 31 വരെ ഇതു നീണ്ടു നിൽക്കും. വെള്ളിയാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഉച്ചതിരിഞ്ഞ് 3.30 മുതൽ 6.30 വരെയാണ് ട്രേഡിംഗ് സമയം. മോക് ട്രേഡിംഗ് അവസാനിക്കുന്നതോടെ എംസിഎക്സ് ഐകോംഡെക്സ് ബുള്ള്യൻ ഓഹരി സൂചികയും ഐകോംഡെക്സ് ബെയ്സ് മെറ്റൽ സൂചികയും പ്രസിദ്ധീകരിച്ചു തുടങ്ങുമെന്ന് എംസിഎക്സ് പത്രക്കുറിപ്പിൽ അറിയിച്ചു.

from money rss https://bit.ly/2DtgfTL
via IFTTT

Thursday, 9 July 2020

ആധാറില്‍ എങ്ങനെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം?

ആധാർ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ആദായ നികുതി റിട്ടേൺ ഫയൽചെയ്യുക, പാൻ കാർഡിന് അപേക്ഷിക്കുക, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക തുടങ്ങിയവയെക്കല്ലാം ആധാർ നിർബന്ധമാണ്. ആധാറിലെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആധാർ ലഭിക്കുന്നതിനായി എൻ റോൾ ചെയ്തപ്പോൾ പലരും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല. അതിനുള്ളവഴികളിതാ 1. യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തുക. അടുത്തുള്ള എൻ റോൾ സെന്റർ തിരഞ്ഞെടുക്കുക. 2 ആധാർ കറക്ഷൻ ഫോം പൂരിപ്പിക്കുക. 3 നിലവിലെ മൊബൈൽ നമ്പർ ചേർക്കുക. 4. ഫോം സബ്മിറ്റ് ചെയ്യുക. ഓതന്റിക്കേഷനായി ബയോമെട്രിക്സ് നൽകുക. 5. ലഭിക്കുന്ന അക്നോളജ്മെന്റ് സ്ലിപ്പ് സൂക്ഷിച്ചവെയ്ക്കുക. സ്ലിപിൽ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎൻ) ഉണ്ടാകും. 6. ആധാർ അപ്ഡേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപകരിക്കും. പുതിയ നമ്പർ ചേർക്കുന്നതിനോ നിലവിലുള്ളത് മാറ്റുന്നതിനോ രേഖകളുടെ ആവശ്യമില്ല.

from money rss https://bit.ly/2W0nkS4
via IFTTT

സെന്‍സെക്‌സില്‍ 134 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 10,800ന് താഴപ്പോയി. സെൻസെക്സ് 134 പോയന്റ് നഷ്ടത്തിൽ 36603ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 10775ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 403 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 601 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, ഭാരതി എയർടെൽ, സിപ്ല, ഹീറോ മോട്ടോർകോർപ്, യുപിഎൽ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. അദാനി പോർട്സ്, ഭാരതി ഇൻഫ്രടെൽ, ഇൻഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്.

from money rss https://bit.ly/3gGpAWD
via IFTTT

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് മാത്രം

മുംബൈ: പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് ഇതുവരെ താത്പര്യവുമായി രംഗത്തുള്ളത് ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ ടാറ്റ മാത്രം. അന്തിമ താത്പര്യപത്രം സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെ സമയമുണ്ട്. നേരത്തേ എയർ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ച ആഗോള വ്യോമയാന കമ്പനികൾഎല്ലാംതന്നെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിൽ പുതിയ കമ്പനികൾ രംഗത്തുവരുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. മലേഷ്യൻ കമ്പനിയുമായി സഹകരിച്ചുള്ള എയർ ഏഷ്യ ഇന്ത്യ, സിങ്കപ്പുർ എയർലൈൻസുമായി ചേർന്നുള്ള വിസ്താര എന്നീ കമ്പനികളിൽ നിലവിൽ ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന വ്യോമയാനകമ്പനിയും മികച്ച ബ്രാൻഡുമായ എയർ ഇന്ത്യയെ കൂടി ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നത്. അതേസമയം, നേരത്തേ എയർ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ചിരുന്ന സിങ്കപ്പുർ എയർലൈൻസ് കോവിഡിൻറെ പശ്ചാത്തലത്തിൽ പിന്മാറിയിട്ടുണ്ട്. എയർ ഇന്ത്യ വിൽപ്പനയ്ക്ക് ഇനിയും സമയംനീട്ടേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാരെന്ന് സൂചനയുണ്ട്. വെറുമൊരു വ്യോമയാന കന്പനി എന്നതിലപ്പുറം ടാറ്റ എയർലൈൻസ് എന്ന പേരിൽ ജെ.ആർ.ഡി. ടാറ്റ തുടങ്ങിയതെന്ന വൈകാരികമായ അടുപ്പം കൂടി ടാറ്റയ്ക്ക് എയർ ഇന്ത്യയോടുണ്ട്. എയർ ഏഷ്യ ഇന്ത്യയുടെ ബാക്കി ഓഹരികൾകൂടി ടാറ്റ സൺസ് വാങ്ങും മലേഷ്യൻ കന്പനിയുമായി ചേർന്നുള്ള എയർ ഏഷ്യ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ കൂടി ടാറ്റ സൺസ് ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ കന്പനിയിൽ 51 ശതമാനം ഓഹരികൾ ടാറ്റയുടെ കൈവശമുണ്ട്. ആഗോള നിക്ഷേപക സ്ഥാപനങ്ങളുമായി ചേർന്ന് ഏറ്റെടുക്കുന്നതിനായി ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എയർ ഏഷ്യ ബെർഹാഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. കോവിഡിനു മുന്പുതന്നെ കന്പനിയുടെ ആസ്തികളേക്കാൾ കൂടുതൽ ബാധ്യതയാണുള്ളതെന്ന് ഓഡിറ്റിങ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംങ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കന്പനിയുടെ വിപണി മൂല്യത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് അവസരമാക്കാനാണ് ടാറ്റ സൺസ് ആലോചിക്കുന്നത്. അതേസമയം, ടാറ്റയും എയർ ഏഷ്യയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

from money rss https://bit.ly/3iQla12
via IFTTT

വരുമാനമിടിഞ്ഞു: ഐടി കമ്പനികള്‍ പ്രതിസന്ധിയില്‍

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ മാർഗങ്ങൾ തേടി ഐ.ടി. കമ്പനികൾ. ഓഫീസിന്റെ വലിപ്പം കുറയ്ക്കുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ ഇവർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന ഐ.ടി.പാർക്കുകളിൽ നടത്തിയ പ്രാഥമിക സർവേയിലെ കണക്കു പ്രകാരം മേഖലയിലുള്ള 80 ശതമാനത്തോളം പേർക്കും വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കമ്പനികളും തൊഴിലിന്റെയും വരുമാനത്തിൻറെയും കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിലെ പല കമ്പനികളും കൈവശമുള്ള സ്ഥലത്തിന്റെ നല്ലൊരു ഭാഗം മടക്കി നൽകാൻ ശ്രമം തുടങ്ങി. 'ജീവനക്കാരെല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 450 പേർക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണ് ഞങ്ങൾക്ക് ഐ.ടി. പാർക്കിലുള്ളത്. 100 പേർക്കുള്ള സൗകര്യം നിലനിർത്തി ബാക്കി മടക്കി നൽകും' - ഒരു പ്രധാന ഐ.ടി. കമ്പനിയുടെ പ്രതിനിധി പറഞ്ഞു. പ്രവർത്തന സ്ഥലത്തിന്റെ ഒരു ഭാഗം ഒഴിയുകയാണെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പിരിച്ചുവിട്ടത് 64 പേരെ ഏപ്രിൽ മുതൽ ജൂൺ വരെ 64 പേരെ ഐ.ടി. കമ്പനികളിൽനിന്ന് പിരിച്ചുവിട്ടതായി പഠന റിപ്പോർട്ട്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാർക്കിടയിലുള്ള സർവേയിലാണ് ഈ കണ്ടെത്തൽ. തൊഴിലിൽ നിന്നു മാറ്റി നിർത്തിയത് 280 പേരെയാണ്. 1137 പേർക്ക് വേതനത്തിൽ കുറവുണ്ടായി. 7514 ജീവനക്കാർ സർവേയിൽ പങ്കെടുത്തു. ജോലി നഷ്ടമായവരുടെ യഥാർത്ഥ കണക്ക് ഇതിലുമേറെ വരുമെന്ന് അധികൃതർ തന്നെ പറയുന്നു. നടത്തിപ്പ് ബുദ്ധിമുട്ടിൽ വരുമാനത്തിൽ വലിയ കുറവുണ്ടായെന്ന് സർവേയിൽ പങ്കെടുത്ത 79.8 ശതമാനം പേരും വ്യക്തമാക്കി. ഓരോ ദിവസത്തെയും നടത്തിപ്പും ബുദ്ധിമുട്ടിലാണെന്ന് ഇവർ പറഞ്ഞു. സർവേയിൽ പങ്കെടുത്ത 89 കമ്പനികൾക്ക് മാത്രം 52 കോടി രൂപ നഷ്ടമുണ്ടായി. വിവിധ പദ്ധതികൾ മരവിപ്പിച്ചതുമൂലമുണ്ടായ നഷ്ടം 28 കോടി രൂപ. പദ്ധതികൾ റദ്ദാക്കിയതു മൂലം നഷ്ടം 13 കോടി രൂപ വരും. ജനുവരി-മാർച്ച് മാസങ്ങളിലെയും ഏപ്രിൽ- ജൂൺ കാലയളവിലെയും വരുമാന നഷ്ടം 33 കോടി രൂപയാണ്. പ്രശ്നങ്ങളേറെ പൊതുഗതാഗതമില്ലാത്തത് വെല്ലുവിളിയാണ്. ഉപഭോക്താക്കളെ നേരിൽ കാണാനാകുന്നില്ല. പല പദ്ധതികളും റദ്ദായി. ഓഫീസിലെത്തി ജോലി ചെയ്യാൻ ജീവനക്കാർ വിസമ്മതിക്കുന്നു. എ.സി.യിൽ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യകരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. വീട്ടിലിരുന്നുള്ള ജോലിക്ക് കൂടുതൽ സുരക്ഷ വേണം. വിലയേറിയ ഡേറ്റയാണ് കമ്പനികളുടേത്. സെപ്റ്റംബർ വരെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ല. അതിനാലാണ് ചെലവ് കുറയ്ക്കുന്നതെന്നും പഠനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3fiaB4N
via IFTTT

Kappela Telugu Remake Rights Are Bagged By The Makers Of Ala Vaikunthapurramloo!

Kappela Telugu Remake Rights Are Bagged By The Makers Of Ala Vaikunthapurramloo!
Kappela, the recently released movie which featured Anna Ben, Roshan Mathew, and Sreenath Bhasi in the lead roles, has totally impressed the audiences. Even though the movie was removed from the theaters soonly after its release due to the lockdown, it

* This article was originally published here

മാതൃഭൂമി - മാക്‌സ്എഡ് വെബിനാര്‍ സീരിസിലെ രണ്ടാം ഭാഗം ജൂലായ് 12-ന്

കൊച്ചി: കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികളെ സംബോധന ചെയ്യുന്ന മാതൃഭൂമി - മാക്സ്എഡ് (MaxEd) വെബിനാർ സീരിസിലെ രണ്ടാം ഭാഗം ജൂലായ് 12-ന് നടക്കും. സൂം ആപ്പ് വഴിയാണ് വെബിനാർ നടത്തുന്നത്. കോവിഡ് കാലത്തെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ (സി.എസ്.ആർ) പ്രസക്തി എന്ന വിഷയത്തെകുറിച്ചായിരിക്കും വെബിനാറിൽ ചർച്ച ചെയ്യുക. എസ്.ബി.ഐ ഫൗണ്ടേഷനിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നിക്സൺ ജോസഫ് ആണ് മുഖ്യാതിഥി. ജൂലൈ 12 വൈകിട്ട് 6:30 ന് തുടങ്ങുന്ന വെബിനാറിനു റെജിസ്ട്രേഷൻ സൗജന്യമാണ്. കോർപ്പറേറ്റ് ആൻഡ് കമ്മ്യൂണിറ്റി ബാങ്കിങ് മേഖലയിൽ 30 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള ജോസഫ് പല സുപ്രധാന സി.എസ്.ആർ പ്രൊജക്ടുകൾക്കും നേതൃത്വം നൽകിയ ആളാണ്. എസ്.ബി.ഐ യൂത്ത് ഫോർ ഇന്ത്യ പദ്ധതിയുടെ ചീഫ് കോർഡിനേറ്ററുമാണ്. കോവിഡ് മഹാമാരി ലോക സമ്പദ്വ്യവസ്ഥയെ സാരമായി ആഘാതമേൽപ്പിച്ചിരിക്കുന്ന സമയത്ത് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിലൂന്നിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രസക്തി വന്നിരിക്കുന്നു. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യമായ സി.എസ്.ആർ മോഡലുകൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ആവശ്യകതയും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും വെബ്നാറിൽ ചർച്ച ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://bit.ly/3gFYmzb സന്ദർശിക്കുക. Content Highlights: Mathrubhumi-MaxEd Webinar on CSR Models During Pandemic Times will be Conducted on 12 July

from money rss https://bit.ly/2ZWO474
via IFTTT

നിഫ്റ്റി 10,800ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 408 പോയന്റ്

മുംബൈ: ലാഭമെടുപ്പിനെതുടർന്നുണ്ടായ കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി വിപണി തിരിച്ചുകയറി. ധനാകാര്യം, ലോഹം ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. നിഫ്റ്റി വീണ്ടും 10,800 നിലവാരത്തിലേയ്ക്കെത്തി. സെൻസെക്സ് 408.68 പോയന്റ് ഉയർന്ന് 36,737.69ലും നിഫ്റ്റി 107.70 പോയന്റ് നേട്ടത്തിൽ 10,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1415 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1246 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, എസ്ബിഐ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയതോതിൽ ഉയർന്നു.

from money rss https://bit.ly/31We31j
via IFTTT

അരവിന്ദ് ഫാഷന്‍സില്‍ ഫ്‌ളിപ്കാര്‍ട്ട് 260 കോടി നിക്ഷേപിക്കും

പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട് അരവിന്ദ് ഫാഷൻസിൽ ന്യൂനപക്ഷ ഓഹരികൾക്കായി 260 കോടി രൂപ നിക്ഷേപിക്കും. നവീന ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് നിക്ഷേപം. ഫ്ളൈയിങ് മെഷീൻ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ നിർമാതാക്കളാണ് അരവിന്ദ് യൂത്ത് ബ്രാൻഡ്. കാഷ്വൽ, ഡെനിം മേഖലിയിൽ മുൻനിര ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് അരവിന്ദ്. ഫ്ളൈയിങ് മെഷീനുപുറമെ, യുഎസ് പോളോ, ആരോ, ചിൽഡ്രൻസ് പ്ലെയ്സ് തുടങ്ങി പ്രമുഖ ഇന്റർനാഷണൽ ബ്രാൻഡുകളും അരവിന്ദിന് സ്വന്തമാണ്. ഫ്ളിപ്കാർട്ടിനാകട്ടെ 20 കോടിയോളം രജിസ്ട്രേഡ് ഉപഭോക്താക്കളാണുള്ളത്. 80ലധികം വിഭാഗങ്ങളിലായി 15 കോടിയിലധികം ഉത്പന്നങ്ങളും വില്പന നടത്തുന്നുണ്ട്.

from money rss https://bit.ly/2W3Llrk
via IFTTT

യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്

യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്. ചുരുങ്ങിയ പ്രീമിയം ഈടാക്കിയാണ് യാത്രക്കാർക്ക് ഈ സേവനം ഒരുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഈതരത്തിലുള്ള ആദ്യത്തെ കവറേജ് സ്പൈസ് ജെറ്റ് ഒരുക്കുന്നത്. 442 രൂപമുതൽ 1,564 രുപവരെയുള്ള പ്രീമിയത്തിൽ 50,000 രൂപമുതൽ മൂന്നുലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് ലഭിക്കുക. ആശുപ്രതി ചെലവുകളോടൊപ്പം ഡിസ്ചാർജ് ചെയ്തശേഷം 30 മുതൽ 60 ദിവസംവരെയുള്ള ചികിത്സാ ചെലവുകളും കവറേജിൽ ഉൾപ്പെടും. മുറിവാടക, ഐസിയു ചെലവ് എന്നിവയ്ക്ക് പരിധിയില്ലാതെ കവറേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഒരു വർഷംവരെയാണ് പോളിസിയുടെ കാലാവധി. എങ്ങനെ ചേരാം സ്പൈസ് ജെറ്റ് വെബ്സൈറ്റിന്റെ ഹോംപേജിലുള്ള ഇൻഷുറൻസ് കവർ ഫോർ കോവിഡ്-19 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസിന്റെ പേജിലേയ്ക്കാണപ്പോൾ എത്തുക. പരിരക്ഷ തിരഞ്ഞെടുക്കുക. മൂന്നു ലക്ഷം, ഒന്നര ലക്ഷം, 50,000 എന്നിങ്ങനെതുകയ്ക്കുള്ള പരിരക്ഷയാണ് ലഭിക്കുക. വ്യക്തികൾക്കും പങ്കാളികൾക്കും കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

from money rss https://bit.ly/3iGKrLn
via IFTTT

ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപവരവില്‍ 95ശതമനം ഇടിവ്

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപവരവിൽ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 95ശതമാനം ഇടിവ്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതോടെ ഫണ്ട് നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തതാണിതിന് കാരണം. ജൂൺ മാസത്തിൽ 240 കോടി രൂപമാത്രമാണ് നിക്ഷേപമായെത്തിയത്. നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. മെയ് മാസത്തിൽ 5,246 കോടി രൂപ നിക്ഷേപമായെത്തിയസ്ഥാനത്താണിത്. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തം ആസ്തി ജൂണിൽ 6.89 ലക്ഷംകോടിയായി ഉയർന്നു. മെയ് മാസത്തിൽ ഇത് 6.31 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി വിപണി മികച്ച ഉയരംകുറിച്ചതും എസ്ഐപിവഴിയുള്ള നിക്ഷപംതുടർന്നതുമാണ് മൊത്തം ആസ്തിയിൽ വർധനവുണ്ടാക്കിയത്. മെയ് മാസത്തിൽ എസ്ഐപിയായി 8,123 കോടി രൂപയാണ് എത്തിയതെങ്കിൽ ജൂണിൽ 7,927 കോടിരൂപയായി കുറയുകയും ചെയ്തിട്ടുണ്ട്. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ മൾട്ടിക്യാപ് വിഭാഗത്തിലാണ് കൂടതൽതുക പിൻവലിച്ചിട്ടുള്ളത്. 778 കോടി രൂപ. ലാർജ് ക്യാപിലാകട്ടെ 213 കോടി രൂപയും പുറത്തേയ്ക്കൊഴുകി. അതേസമയം, ടാക്സ് സേവിങ് ഫണ്ടുകളിൽ 587 കോടിയും മിഡ്-സ്മോൾ ക്യാപ് ഫണ്ടുകളിൽ 290 കോടിയും നിക്ഷേപമായെത്തി. സ്ഥിരനിക്ഷേപത്തിന് തുല്യമായി പരിഗണിക്കുന്ന ഡെറ്റ് ഫണ്ടുകളിൽ 2,862 കോടി രൂപയാണ് ജൂണിലെത്തിയ നിക്ഷേപം. ഇതോടെ ഈ ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 12.36 ലക്ഷം കോടി രൂപയായി. മെയ് മാസത്തിൽ ഡെറ്റ് ഫണ്ടുകളിൽ 63,665 കോടി രൂപയായിരുന്നു നിക്ഷേപമായെത്തിയത്. സേവിങ് ബാങ്ക് അക്കൗണ്ടിന് സമാനമായി ഹ്രസ്വകാലത്തേയ്ക്ക് പണം നിക്ഷേപിക്കുന്ന ല്വിക്വിഡ് ഫണ്ടുകളിൽനിന്നാണ് കാര്യമായി പണം പിൻവലിച്ചത്. 44,223 കോടി രൂപ. സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ അവസാനമായതിനാൽ മുൻകൂർ നികുതി നൽകുന്നതിന്റെ ഭാഗമായി കോർപ്പറേറ്റുകളാണ് ഈ ഫണ്ടുകളിൽനിന്ന് കാര്യമായി പണംപിൻവലിച്ചത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതിനെതുടർന്ന് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപവരവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ട്രിപ്പിൾഎ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിൽ നിക്ഷേപം കൂടുതലായി എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. Net Inflows in MFs (Rs crore) Fund category Jan 2020 Feb 2020 Mar 2020 Apr 2020 May 2020 Jun 2020 Multi cap 1722 1624 2268 1240 759 -778​ Large cap 1154 1607 2061 1691 1556 -213​ Large & Mid cap 692 811 859 346 704 88​ Mid cap 1798 1451 1233 497 280 37 Small cap 1073 1498 163 384 293 249 Source: AMFI

from money rss https://bit.ly/2CkuI3A
via IFTTT

Wednesday, 8 July 2020

പൊന്നിന്റെവില കുതിക്കുന്നു: പവന് 36,600 രൂപയായി

കേരളത്തിൽ സ്വർണവില ദിനംപ്രതി റെക്കോഡ് ഭേദിച്ച് കുതിക്കുന്നു. വ്യാഴാഴ്ച പവന് 280 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയിൽനിന്ന് 4575 രൂപയായി. ചൊവാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി. ഇതോടെ ഒരുപവൻ സ്വർണംവാങ്ങാൻ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണുള്ളത്. ആഗോളതലത്തിൽ രാജ്യങ്ങളുടെ സമ്പദ്ഘടന ദുർബലമായതാണ് തുടർച്ചയായി വില ഉയരാൻ കാരണം. കോവിഡ് കേസുകൾകൂടിയതോടെ ആഗോള വിപണികളിൽ സ്വർണവില എട്ടുവർഷത്തെ ഉയർന്നനിരക്കിലാണിപ്പോൾ. രൂപയുടെ മൂല്യമിടിവുംകൂടിചേർന്നതോടെ ആഭ്യന്തര വിപണിയിൽ സ്വണവില റെക്കോഡ് നിലയിലെത്തി.

from money rss https://bit.ly/2ZPSooT
via IFTTT

ബി.എസ്.എന്‍.എല്‍. ആസ്തിവില്‍ക്കുന്നു: കണ്‍സള്‍ട്ടന്‍സിയായി

മുംബൈ: പൊതുമേഖലാ ടെലികോം കന്പനികളായ ബി.എസ്.എൻ.എലിൻറെയും എം.ടി.എൻ.എലിൻറെയും ഭൂമി ഉൾപ്പെടെയുള്ള ആസ്തികൾ വിൽക്കുന്നതിൻറെ ഭാഗമായി കേന്ദ്ര നിക്ഷേപ, പൊതു ആസ്തി കൈകാര്യവകുപ്പ് (ദീപം) കൺസൾട്ടൻറുകളെ നിയോഗിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടെ ആസ്തികൾ വിൽക്കുന്നത് എത്രമാത്രം പ്രായോഗികമാണെന്നും അവയുടെ മൂല്യം കണക്കാക്കുന്നതിനുമാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സി.ബി.ആർ.ഇ., ജെ.എൽ.എൽ., നൈറ്റ് ഫ്രാങ്ക് എന്നീ സ്ഥാപനങ്ങളെയാണ് ഇതിനായി നിയോഗിച്ചത്. ഈമാസം അവസാനത്തോടെ കന്പനികൾ റിപ്പോർട്ട് കൈമാറും. ഇരുകന്പനികളുടെയും ആസ്തികൾ വിൽക്കുന്നതിലൂടെ ഏകദേശം 37,500 കോടി രൂപ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

from money rss https://bit.ly/2VYLnAO
via IFTTT

ഭാര്യയുടെ പുനർവിവാഹം വാഹനാപകട നഷ്ടപരിഹാരം നൽകുന്നതിന് തടസ്സമല്ലെന്ന് കോടതി

കൊച്ചി: വാഹനാപകടത്തിൽ ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യക്ക് നഷ്ടപരിഹാരത്തിനുള്ള അർഹത പുനർ വിവാഹത്തിലൂടെ നഷ്ടമാവില്ലെന്ന് ഹൈക്കോടതി. 2002-ൽ മൂവാറ്റുപുഴ സ്വദേശിയായ അനിൽ എബ്രഹാം അപകടത്തിൽ മരിച്ചതിനെത്തുടർന്ന് മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രിബ്യൂണൽ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം-പാലാരിവട്ടം റോഡിൽ െവച്ച് കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനിൽ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലാണ് അപകടമുണ്ടായത്. പിന്നീട് 2005-ൽ യുവതി പുനർ വിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും ഇൻഷുറൻസ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഭർത്താവ് മരിച്ചാൽ ഭാര്യ ജീവിതകാലം മുഴുവൻ വിവാഹം കഴിക്കാതെ കഴിയണമെന്ന് ഇന്നത്തെ സമൂഹം ചിന്തിക്കില്ല. പുനർ വിവാഹത്തോടെ ആദ്യ ഭർത്താവിന്റെ കുടുംബവുമായുള്ള ബന്ധം സ്ത്രീ വിച്ഛേദിക്കുമെന്ന ചിന്ത പഴകിയതാണ്. ഇവിടെ ഹർജിക്കാരി വിവാഹ മോചനം നേടിയതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രിബ്യൂണൽ 7,64,500 രൂപയാണ് നൽകാൻ വിധിച്ചത്. എന്നാൽ ഇതു കുറവാണെന്ന് വിലയിരുത്തിയ ഹൈക്കോടതി വിവിധ വസ്തുതകൾ കണക്കിലെടുത്ത് 23.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും തുക ഒരു മാസത്തിനുള്ളിൽ പലിശ സഹിതം നൽകാനും നിർദേശിച്ചു.

from money rss https://bit.ly/2ZayWDV
via IFTTT

സെന്‍സെക്‌സില്‍ 154 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്നുയർത്തെഴുന്നേറ്റ് ഓഹരി വിപണി. സെൻസെക്സ് 154 പോയന്റ് നേട്ടത്തിൽ 36,483ലും നിഫ്റ്റി 40 പോയന്റ് 10,745ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 740 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 327 പോയന്റ് നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത, അദാനി പോർട്സ്, ആക്സിസ് ബാങ്ക്, ഐഒസി, എസ്ബിഐ, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹീറോ മോട്ടോർകോർപ്, യുപിഎൽ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരകളാണ് നഷ്ടത്തിൽ. ടിസിഎസ് ഉൾപ്പടെ 19 കമ്പനികളാണ് വ്യാഴാഴ്ച പാദഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/38FXloj
via IFTTT

സെന്‍സെക്‌സ് 345 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിവസം മുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ അവസാന മണിക്കൂറിലെ വില്പന സമ്മർദം ഓഹരി സൂചികകളെ ബാധിച്ചു. സെൻസെക്സ് 345.51 പോയന്റ് താഴ്ന്ന് 36,329.01ലും നിഫ്റ്റി 93.90 പോയന്റ് നഷ്ടത്തിൽ 10,705.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1225 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1492 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടാറ്റ സ്റ്റീൽ, ഐടിസി, ഐഒസി, സൺ ഫാർമ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരന്നു. സീ എന്റർടെയ്ൻമന്റ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, വാഹനം എന്നീ മേഖലകളിലെ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3iLBu3s
via IFTTT

ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ പരിരക്ഷാ പരിധി ഉയര്‍ത്തി

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ചികിത്സാചെലവുകൾ വർധിക്കുന്ന സാഹചര്യംകണക്കിലെടുത്ത് സ്റ്റാന്റേഡ് ഇൻഷുറൻസ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ പരിരക്ഷാ പരിധി ഉയർത്തി. പരിധി അഞ്ചുലക്ഷത്തിൽനിന്ന് ഉയർത്താനാണ് ഇൻഷുറൻസ് കമ്പനികൾക്ക് ഐആർഡിഎഐ അനുമതി നൽകിയത്. അതുപോലെ ചുരുങ്ങിയ തുകയിലും മാറ്റംവരുത്തിയിട്ടുണ്ട്. മിനിമം പരിരക്ഷാതുക ഒരു ലക്ഷത്തിൽനിന്ന് 50,000ആയാണ് കുറച്ചത്. ഇനിമുതൽ 50,0000 രൂപയുടെ ഗുണിതങ്ങൾ പരിരക്ഷയ്ക്കായി തിരഞ്ഞെടുക്കാം. പൊതുവായ മാനദണ്ഡങ്ങൾ പാലിക്കുന്ന നിലവിൽ താരതമ്യേന ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആരോഗ്യ സഞ്ജീവനി. മുറിവാടക പരിരക്ഷയുടെ രണ്ടുശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പരമാവധി ഒരുദിവസം ലഭിക്കുക 5,000 രൂപയാണ്. അതോടൊപ്പം കോ പെയ്മെന്റുമുണ്ട്. അതായത് മൊത്തം ക്ലെയിം ചെയ്യുന്ന തുകയുടെ അഞ്ചുശതമാനം പോളിസി ഉടമവഹിക്കണം. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരമാണ് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആരംഭിച്ചത്. വിവിധ കമ്പനികൾ പോളിസി തുടങ്ങിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

from money rss https://bit.ly/3eheB4t
via IFTTT

എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ 17 പെണ്‍കുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി നല്‍കിയ സ്വപ്ന; ഉന്നതരുടെ സഹായത്തോടെ രക്ഷപ്പെടല്‍

സ്വര്‍‍ണക്കടത്തു കേസില്‍ കസ്റ്റംസ് തേടിക്കൊണ്ടിരിക്കുന്ന സ്വപ്ന സുരേഷ് തന്റെ അധികാരവ്യാപനത്തിനായി സ്വീകരിച്ച മാര്‍ഗങ്ങളിലേക്ക് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വെളിച്ചം നല്‍കുന്നുണ്ട്. 2014ല്‍ എയര്‍ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയില്‍ ജോലിയിലിരുന്ന കാലത്ത് അവിടുത്തെ മറ്റൊരു ജീവനക്കാരനായ എഎല്‍ സിബുവിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ലൈംഗികാരോപണക്കേസാണ് ഇതിലൊന്ന്. എയര്‍ ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സിബുവിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പതിനേഴ് വനിതാ സ്റ്റാഫുകളെ ഉപയോഗിച്ചാണ് ഈ നീക്കം സ്വപ്ന നടത്തിയത്.

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടുള്ള കേസ് വരുമ്പോള്‍ എഎല്‍ സിബു തിരുവനന്തപുരത്ത് എയര്‍‌ ഇന്ത്യ സാറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഗ്രൗണ്ട് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഏപ്രണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ഉദ്യോഗസ്ഥകള്‍ ആരുംതന്നെ പിന്നീട് അന്വേഷണത്തോട് സഹകരിക്കുകയുണ്ടായില്ല. ഇവര്‍ക്കെല്ലാം നോട്ടീസയ്ക്കാനും കമ്പനിയില്‍ ജോലിയിലില്ലെങ്കില്‍ അവരുടെ ഇപ്പോഴത്തെ താമസസ്ഥലം കണ്ടെത്തി അവിടേക്ക് നോട്ടീസയയ്ക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.

പ്രാഥമികാന്വേഷണത്തില്‍ തന്നെ സിബുവിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അന്വേഷണത്തോട് സഹകരിക്കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് ഉത്സാഹിച്ചത്.

കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ട് സിബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു. ഇദ്ദേഹത്തെ ഇതിന്റെ പേരില്‍ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ നടപടിയെ സിബു ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. 2017 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹത്തിന് അനുകൂലമായി വിധി വരികയും ചെയ്തു.

താന്‍ ജോലി ചെയ്യുന്ന എയര്‍ ഇന്ത്യയുടെ കീഴിലുള്ള ഏജന്‍സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു സിബു. 2.6 കോടി രൂപയുടെ ക്രമക്കേടുകള്‍ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡും ചെയ്തുവന്ന വലിയ ലാഭമുള്ള ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ബിസിനസ് ഒരു സ്വകാര്യ പങ്കാളിത്തമുള്ള സ്ഥാപനമായ എയന്‍ ഇന്ത്യ-സാറ്റ്സിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി.

ഈ സംഭവങ്ങളുണ്ടാക്കിയ പകയാണ് ഉദ്യോഗസ്ഥരെ സിബുവിനെതിരെ തിരിച്ചത്. താന്‍ ഇരയാക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു സിബു.

തനിക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷകരോട് സഹകരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നു. തങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവിന്മേല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ സ്റ്റേ ഓര്‍ഡര്‍ സമ്പാദിക്കുകയുമുണ്ടായി. പ്രാഥമികാന്വേഷണത്തില്‍ സിബു കുറ്റക്കാരനല്ലെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്ന് കേസ് അന്വേഷിച്ച അന്നത്തെ ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായ സന്തോഷ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനെതിരെ സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ചതോടെ അന്വേഷണം വഴിമുട്ടി.

ആഭ്യന്തര അന്വേഷണ സമിതി വലിയ ക്രമക്കേടുകള്‍ ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ സമിതിക്കു മുമ്പില്‍ പരാതിക്കാരിലെ പാര്‍വതി സിബു എന്ന പെണ്‍കുട്ടി ൃമൊഴി നല്‍കാന്‍ ഹാജരായിരുന്നു. എന്നാല്‍ നീതു മോഹന്‍ എന്നയാളെ പാര്‍വ്വതി സിബു എന്ന പേരില്‍ സ്വപ്ന സുരേഷ് ഹാജരാക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ, രണ്ടു മാസം മുൻപാണ് സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചതെന്നാണ് വിവരം കിട്ടിയത്. തന്നെ ഉദ്യോഗസ്ഥര്‍ തനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് ക്രമക്കേടിന് പ്രേരിപ്പിക്കുകയായിരുന്നെന്ന് സ്വപ്ന സുരേഷ് അന്ന് മൊഴി നല്‍കി. 17 പെണ്‍കുട്ടികളുടെ പേര് വെച്ച് പരാതി തയ്യാറാക്കിയതും സ്വപ്ന സുരേഷാണെന്ന് അന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിരുന്നു. പക്ഷെ നടപടിയൊന്നും ഉണ്ടായില്ല.

എയര്‍ ഇന്ത്യ വൈസ് പ്രസിഡണ്ടായിരുന്ന ബിനോയ് ജേക്കബിന്റെ ഓഫീസിലാണ് സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്നത്. വ്യാജ പരാതി നല്‍കിയ സ്വപ്ന സുരേഷിനെ കേസില്‍ നിന്ന് ഊരിക്കാന്‍ 2016ല്‍ ശ്രമം നടന്നതിന്റെ രേഖകള്‍ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

അന്വേഷണം ശരിയായി നടത്താതെ സിബുവിനെ സ്ഥലംമാറ്റിയതിനെയും കോടതി ചോദ്യം ചെയ്യുകയുണ്ടായി. സിബു ആര്‍ക്കൊക്കെയോ ശല്യമായിട്ടുണ്ടെന്ന പ്രസ്താവനയും ഉത്തരവില്‍ കാണാം. ശരിയായ അന്വേഷണം ആദ്യം നടക്കണമെന്നാവശ്യപ്പെട്ട് കോടതി ട്രാന്‍സ്ഫര്‍ ഉത്തരവ് നടപ്പാക്കരുതെന്നും പ്രസ്താവിക്കുകയുണ്ടായി.

2017 ല്‍ കേസില്‍ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അട്ടിമറി ആരംഭിച്ചത്. സിബുവിനെതിരായ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് തീരുമാനിച്ചത്. അദ്ദേഹം ഇങ്ങനെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ അന്വേഷണം അവസാനിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സിബു ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് നടന്ന അന്വേഷണത്തിലാണ് സ്വപ്നയ്ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്നം സ്വര്‍ണക്കടത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നതു വരെയും ഈ കേസില്‍ അവര്‍ പ്രതിയായിട്ടില്ല. സ്വപ്നയെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. ഇതു തന്നെ തെളിയിക്കുന്നത് അന്വേഷകര്‍ സ്വപ്നയെ സംരക്ഷിക്കുകയായിരുന്നു ഇതുവരെ എന്നതാണ്.



* This article was originally published here

ഡിമാന്‍ഡ് കൂട്ടാന്‍ ബാങ്കുകള്‍ വായ്പ പലിശകുറച്ചു

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയും വായ്പ പലിശ കുറച്ചു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് വായ്പ ആവശ്യകത വർധിപ്പിക്കുന്നതിനാണ് ബാങ്കുകൾ പലിശ കുറച്ചത്. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനമാക്കിയുള്ള(മൂന്നുമാസംവരെയുള്ള)പലിശയിൽ 5-10 ബേസിസ് പോയന്റിന്റെ കുറവാണ് എസ്ബിഐ വരുത്തിയത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള പലിശ 6.75ശതമാനത്തിൽനിന്ന് 6.65ശതമാനമായി കുറയും. എച്ച്ഡിഎഫ്സി ബാങ്കാകട്ടെ എല്ലാകാലയളവിലേയ്ക്കുമുള്ള പലിശയിൽ 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തി. ഇതോടെ മൂന്നുമാസ കാലയളവിലുള്ള വായ്പ പലിശ 7.20ശതമാനമായി. ആറുമാസക്കാലയളവിൽ 7.30ശതമാനവും ഒരുവർഷത്തേയ്ക്ക് 7.45ശതമാനവുമാണ് പുതുക്കിയ പലിശ. മാർജനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനത്തിലുള്ള നിരക്കിലാണീമാറ്റം. കാനാറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും 10മുതൽ 20 ബേസിസ് പോയന്റുവരെ വായ്പ പലിശയിൽ കഴിഞ്ഞദിവസം കുറവുവരുത്തിയിരുന്നു. ജൂലായ് 8മുതലാണ് ഇതിന് പ്രാബല്യം. മറ്റുബാങ്കുകളും പലിശനിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിനുശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. ഇതിന്റെഗുണം ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാഗമായികൂടിയാണ് പലിശകുറയ്ക്കൽ.

from money rss https://bit.ly/2Z9En6a
via IFTTT

Tuesday, 7 July 2020

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ഫണ്ടുകളില്‍ സെപ്റ്റംബറോടെ 6000 കോടി രൂപയെത്തും

മുംബൈ: പ്രർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾട്ടണിന്റെ ആറ് ഡെറ്റുഫണ്ടുകളിലെ 6000 കോടി രൂപയുടെ നിക്ഷേപം ഉടനെ തിരിച്ചെടുക്കാനാകുമെന്ന് എഎംസി. ഫ്രാങ്ക്ളിന്റെ ചീഫ് ഇൻവെസ്റ്റുമെന്റ്ഓഫീസറായസന്തോഷ് കാമത്താണ് നിക്ഷേപകർക്കയച്ച ഓഡിയോ സന്ദേശത്തിൽ ഇക്കാര്യമറിയിച്ചത്. ദ്വിതീയ വിപണിയിലൂടെ വിറ്റഴിച്ച് പണംതിരിച്ചെടുക്കുന്നതിനുപുറമെ, കാലാവധിയെത്തുന്ന കടപ്പത്രങ്ങളിൽനിന്ന് പണം ലഭിക്കുകയുംചെയ്യുന്നതോടെയാണ് ഈതുക സമാഹരിക്കാനാകുക. പരമാവധി ലാഭമെടുത്താകും ഓഹരി വിപണിവഴിയുള്ള ഇടപാടുകളെന്നും അദ്ദേഹം പറഞ്ഞു.വിവിധ ഫണ്ടുകളിലായി ഇതിനകം 3,275 കോടി രൂപയാണ് ലഭിച്ചത്. ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ 3,200 കോടി രൂപകൂടി ലഭിക്കും. ആറുഫണ്ടുകളിൽ രണ്ടെണ്ണത്തിൽ നിലവിൽ മിച്ചംപണമുണ്ട്. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 14,25ശതമാനമാണ് തുകയുള്ളത്. അതായത് 1,393 കോടി രൂപ. ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ഫണ്ടിൽ 5.65ശതമാനവും പണംമിച്ചമുണ്ട്. മറ്റ് ഫണ്ടുകളിലേയ്ക്ക് ലഭിച്ചതുക നിലവിലെ ബാധ്യതകൾ തീർക്കാനായി ഉപയോഗിച്ചതായും കമ്പനി വ്യക്തമാക്കി. കോടതിയിൽ വ്യവഹാരം നിലനിൽക്കുന്നതിനാൽ നിക്ഷേപകർക്ക് പണംതൽക്കാലം തിരിച്ചുകൊടുക്കാൻ കഴിയില്ല. വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ കർണാടക ഹൈക്കോടതിയിലേയ്ക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ആറു ഫണ്ടുകളിലുള്ള 26,000 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി തിരിച്ചുകൊടുക്കാനുള്ളത്.

from money rss https://bit.ly/3iKBT6e
via IFTTT

റെക്കോഡ് തിരുത്തി സ്വര്‍ണ വില പവന് 36,320 രൂപയായി

കേരളത്തിലെ സ്വർണവില വീണ്ടും ചരിത്രം തിരുത്തി പവന് 36,320 രൂപയായി. പവന്റെ വിലയിൽ ബുധനാഴ്ച 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയുമായി. ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയർന്നിരുന്നു. തിങ്കളാഴ്ചയാകട്ടെ പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനി തങ്കത്തിന് 1,793.60 ഡോളറാണ് വില. കഴിഞ്ഞദിവസത്തെ വിലയിൽനിന്ന് കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. കോവിഡ് കേസുകൾ സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നതിനാലാണ് ആഗോള വിപണിയിൽ സ്വർണ വില കൂടുന്നത്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടിയിട്ടുണ്ട്.

from money rss https://bit.ly/3iGw4qb
via IFTTT

ആറാംദിവസവും നേട്ടം: സെന്‍സെക്‌സ് ഉയര്‍ന്നത് 148 പോയന്റ്

മുംബൈ: തുടർച്ചയായി ആറാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 148 പോയന്റ് ഉയർന്ന് 36,822ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 10,845ലുമെത്തി. ബിഎസ്ഇയിലെ 1093 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 622 ഓഹരികൾ നഷ്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, സൺ ഫാർമ, ഐടിസി, ടാറ്റ മോട്ടോഴ്സ്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, അദാനി പോർട്സ്, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, കോൾ ഇന്ത്യ, ടിസിഎസ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പടെ 12 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇന്ന് പുറത്തുവിടുന്നത്.

from money rss https://bit.ly/2CcI0ze
via IFTTT

വായ്പ മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നത്‌ 30 ശതമാനത്തിൽ താഴെ

മുംബൈ: കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചുതുടങ്ങിയശേഷം ജൂൺ അവസാനത്തോടെ വായ്പ മൊറട്ടോറിയം സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറയുന്നതായി ബാങ്കുകളും സ്വകാര്യ വായ്പാ സ്ഥാപനങ്ങളും വ്യക്തമാക്കുന്നു. ജൂൺ അവസാനം മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം 30 ശതമാനം വരെയായി കുറഞ്ഞെന്നാണ് ഇവർ സൂചിപ്പിക്കുന്നത്. മാർച്ച്-മേയ് മാസങ്ങളിൽ ഇത് 50 ശതമാനം വരെയായിരുന്നു. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് മാർച്ചിലാണ് റിസർവ് ബാങ്ക് മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ലോക്ഡൗൺ നീണ്ടതോടെ പിന്നീടിത് ഓഗസ്റ്റ് 31 വരെ മൊത്തം ആറുമാസമായി നീട്ടി. മൊറട്ടോറിയം കാലത്ത് തിരിച്ചടയ്ക്കാത്ത തുകയ്ക്കും പലിശ ബാധകമായിരിക്കും. അതുകൊണ്ടുതന്നെ അത്യാവശ്യമെങ്കിൽമാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്താനും കഴിയുമെങ്കിൽ വായ്പ തിരിച്ചടയ്ക്കാനും വായ്പാസ്ഥാപനങ്ങൾ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. സ്ഥിതി മനസ്സിലാക്കി കഴിയുന്നവർ വായ്പ തിരിച്ചടയ്ക്കാൻ തുടങ്ങിയതോടെ മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. ഭാവിയിലെ വായ്പാസാധ്യതകൾക്കുൾപ്പെടെ ഇത് ഗുണകരമാകും. ഈടുവെച്ചുള്ള വായ്പകളിൽ തിരിച്ചടവു മുടങ്ങിയത് 20 ശതമാനം വായ്പകളാണെന്ന് വിവിധ സ്ഥാപനങ്ങൾ വ്യക്തമാക്കി. വരുംമാസങ്ങളിൽ മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുമെന്നാണ് ബാങ്കുകളും സ്വകാര്യ വായ്പാ സ്ഥാപനങ്ങളും വിലയിരുത്തുന്നത്. ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസിൽ ജൂൺ അവസാനം മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ നിരക്ക് 20 ശതമാനത്തിലേക്ക് താഴ്ന്നതായികമ്പനി വ്യക്തമാക്കി. ജൂൺ ആദ്യം 35 ശതമാനംവരെയായിരുന്നു ഇത്.

from money rss https://bit.ly/2O4X4Se
via IFTTT

ആപ്പ് വഴി ഫോൺ റീച്ചാർജ് ചെയ്തു; 14,400 രൂപ നഷ്ടമായി

കോഴിക്കോട്: ആപ്പ് വഴി മൊബൈൽഫോൺ റീച്ചാർജ്ചെയ്തശേഷം ഉപഭോക്താവിന് 14,400 രൂപ നഷ്ടപ്പെട്ടതായി പരാതി. എലത്തൂർ പുതിയനിരത്ത് 'ശ്രീരാഗ'ത്തിൽ പി.ഷിബുവിനാണ് പണം നഷ്ടമായത്. ജൂൺ മൂന്നിനായിരുന്നു സംഭവം. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് 599 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തശേഷം ജൂൺ 16 മുതൽ ജൂലായ് ഒന്നുവരെയുള്ള വിവിധ തീയതികളിൽ 400, 800, 1600 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപയുടെ ഇടപാട് നടന്നതായാണ് ബാങ്കിൽനിന്ന് അറിയിപ്പുണ്ടായത്. മറ്റൊരു ദേശസാത്കൃതബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നൽകിയപ്പോൾ മതിയായ നിക്ഷേപമില്ലെന്ന കാരണത്താൽ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോൾമാത്രമാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ കാര്യം അറിയുന്നത്. ഒ.ടി.പി.പറഞ്ഞുകൊടുത്തോ രണ്ടാമതൊരാൾ എ.ടി.എം.കാർഡിലെ പിൻനമ്പർ ഉപയോഗിച്ച് പിൻവലിച്ചതോ അല്ലാത്തതിനാൽ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നടക്കാവ് പോലീസ് പറഞ്ഞു. നഗരത്തിൽ വ്യത്യസ്തസ്റ്റേഷനുകളിൽ ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായുള്ള പരാതികൾ നേരത്തേയുണ്ട്. ടൗൺ സ്റ്റേഷനിൽ ഇത്തരത്തിലുള്ള നാല് പരാതികളുണ്ട്. നഗരത്തിലെ ഒരു വ്യാപാരി ചരക്കുലഭിക്കാൻ ഛത്തീസ്ഗഢിലുള്ള സ്ഥാപനത്തിന് ഓൺലൈനിൽ പണമടച്ചപ്പോൾ 1,01,600 രൂപ നഷ്ടപ്പെട്ടതായി ടൗൺ പോലീസ് അറിയിച്ചു. അന്വേഷണത്തിൽ മേൽവിലാസം വ്യാജമായിരുന്നു. ഒ.ടി.പി.നമ്പർ പറഞ്ഞുകൊടുത്തതിനാലാണ് ഇയാൾക്ക് പണം നഷ്ടപ്പെട്ടത്. ഇതുകൂടാതെ കരസേനയുടെ പഴയ വാഹനങ്ങൾ വിൽക്കാനുണ്ടെന്ന പരസ്യംകണ്ട് അപേക്ഷിച്ച ഒരാൾക്ക് 35,000 രൂപയും മറ്റൊരാൾക്ക് 40,000 രൂപയും നഷ്ടപ്പെട്ടതായി എസ്.ഐ.കെ.ടി. ബിജിത്ത് പറഞ്ഞു. കസബയിൽ മൂന്നും മാറാട് ഒരു പരാതിയുമുണ്ട്. ഈ കേസുകളിലും ഫോണിലൂടെ ഒ.ടി.പി. നമ്പർ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

from money rss https://bit.ly/38Dre8M
via IFTTT

റോഡിന്റെ മറുവശത്ത് ആംബുലന്‍സിലിരുന്ന് ഫൈസല്‍ കുഞ്ഞിനെ കണ്ടു; കോവിഡ് കാലത്തെ ജാഗ്രത-വീഡിയോ

ഈ കോവിഡ് കാലത്ത് പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുന്നത് വളരെ അകലെ നിന്നുകൊണ്ടാണ്. ഇത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വേദന പടര്‍ത്തുന്നത്. ആംബുലന്‍സ് റോഡന്റെ അരികില്‍ ഒതുക്കി ഒരു വയസ്സു മാത്രം പ്രായമുള്ള മകളെ അകലെ നിന്നു കാണുന്ന ഫൈസലിന്റേതാണ് ഈ വീഡിയോ. തന്‍സില റോഡിന്റെ മറുവശം നിന്നു കുഞ്ഞു നൂറയെ പിതാവിനെ കാണിക്കുന്നു. മാസങ്ങള്‍ക്കു ശേഷം കുഞ്ഞിനെ അകലെ നിന്നാണെങ്കിലും കണ്ടതിന്റെ സന്തോഷത്തില്‍ ഫൈസല്‍ കബീര്‍ വണ്ടി മുന്നോട്ടെടുത്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടേയും ഹൃദയം കവരുകയാണ്. തന്‍സിലക്കൊപ്പംനിന്ന ഒരു ബന്ധുവാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നത്.

കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിന്റെ ഡ്രൈവറാണ് കായംകുളം പുള്ളിക്കണക്ക് പുളിമൂട്ടില്‍ ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ കബീര്‍. 9 മാസമായി എറണാകുളത്ത് 108 ആംബുലന്‍സില്‍ ജോലി ചെയ്യുന്ന ഫൈസല്‍ 4 മാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ പോയിരുന്നില്ല. തന്‍സിലയും കുഞ്ഞും അമ്പലപ്പുഴയിലെ വീട്ടിലാണ്.

3ന് രാത്രിയാണ് ഫൈസല്‍ പെരുമ്പാവൂരില്‍ നിന്ന് രക്തസാംപിളുകള്‍ പരിശോധനയ്ക്കു നല്‍കാന്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ എത്തിയത്. അന്നുതന്നെ തിരികെ മടങ്ങിയെങ്കിലും കുഞ്ഞിനെ കാണണമെന്ന ആഗ്രഹത്തില്‍ രാത്രി കായംകുളത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി. പുലര്‍ച്ചെ അമ്പലപ്പുഴയിലെത്തുമെന്നു അറിയിച്ചിരുന്നതിനാല്‍ തന്‍സില കുഞ്ഞിനെയും കൊണ്ട് റോഡരികില്‍ കാത്തുനിന്നു. ഏഴു മണിയോടെ ഫൈസല്‍ അവിടെയെത്തി കുഞ്ഞിനെ അകലെ നിന്നു കാണുകയായിരുന്നു. 






* This article was originally published here

സ്വകാര്യ ട്രെയിനുകളിലെ യാത്രാനിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം

ന്യൂഡൽഹി: സ്വകാര്യ തീവണ്ടികളിലെ യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അവകാശം സർവീസ് നടത്തുന്ന കമ്പനികൾക്ക് റെയിൽവെ കൈമാറും. ഇന്ത്യൻ റെയിൽവെ പാസഞ്ചർ റിസർവേഷൻ സംവിധാനം ഉപയോഗിക്കാനുള്ള അവസരവും സ്വകാര്യ ഓപ്പറേറ്റർമാർക്ക് ലഭിക്കും. ഈതുക അവരുടെ അക്കൗണ്ടിലേയ്ക്കാണ് വരവുവെയ്ക്കുക. സ്വകാര്യ ട്രെയിനുകൾ പുറപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞേ അതേ സ്റ്റേഷനിൽനിന്ന് ഈ റൂട്ടിൽ വേറൊരു ട്രയിൻ പുറപ്പെടൂ. സ്വകാര്യ കമ്പനികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിന്റെ ഭാഗമായാണിത്. സ്വകാര്യ ട്രെയിനുകളിലെ ബുക്കിങ് ശേഷി 80ശതമാനത്തിൽകവിഞ്ഞാൽ ഈ സൗകര്യംനൽകില്ലെന്നും റെയിൽവെ പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തെ ബുക്കിങ് വിവരങ്ങളാണ് ഇതിനായി പരിഗണിക്കുക. വെയ്റ്റിങ് ലിസ്റ്റിൽ ഏറെയാത്രക്കാരുള്ള തിരക്കേറിയ റൂട്ടുകളിലാകും സ്വകാര്യ ഓപ്പറേറ്റർമാരെ അനുവദിക്കുക. നവീന സാങ്കേതികവിദ്യ, മികച്ച നിലവാരം എന്നിവ ഉറപ്പുവരുത്തും. യാത്രാ സമയം കുറയ്ക്കാനും അനുമതിനൽകും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ റെയിൽവെ തത്വത്തിൽ തീരുമാനമെടുത്തുകഴിഞ്ഞു. 2021 ഫെബ്രുവരിയോടെ ടെണ്ടർ നടപടികൾ തുടങ്ങും. 2023 ഏപ്രിൽമാസത്തോടെ ട്രെയിനുകൾക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റെയിൽവെ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് വ്യക്തമാക്കി.

from money rss https://bit.ly/2O4ZAI2
via IFTTT

നിഫ്റ്റി ക്ലോസ് ചെയ്തത് 10,800ല്‍; സെന്‍സെക്‌സിലെ നേട്ടം 187 പോയന്റ്

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളുടെ ബലത്തിൽ നിഫ്റ്റി 10,800 നിലവാരത്തിലെത്തി. സെൻസെക്സ് 187.24 പോയന്റ് ഉയർന്ന് 36674.52ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 10,799.70ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1312 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1374 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മറ്റമില്ല. ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ബാങ്ക് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ലോഹം, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഫാർമ, എഫ്എംസിജി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/31U2XKi
via IFTTT

പുതിയ നിയമം അറിയാം: ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചാല്‍ എത്രരൂപ ടിഡിഎസ് നല്‍കേണ്ടിവരും?

പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും നികുതിവല കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി പരിഷ്കരിച്ച ടിഡിഎസ് നിയമം നിലവിൽവന്നു.ജൂലായ് ഒന്നുമുലാണ് ഇത് പ്രാബല്യത്തിലായത്. 2019ലെ കേന്ദ്ര ബജറ്റിലാണ് 194 എൻ എന്ന പുതിയ വകുപ്പുകൂടി ആദായനികുതി നിയമത്തിൽ ചേർത്തത്. ബാങ്ക്, പോസ്റ്റ് ഓഫീസ്, മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പിൻവലിക്കുന്ന തുകയ്ക്കാണ് ടിഡിഎസ് ബാധകം. പിൻവലിക്കുന്ന തുകയിൽനിന്ന് നിശ്ചിത ശതമാനം തുക ഈടാക്കിയതിനുശേഷം ബാക്കിയുള്ളതാണ് അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുക. ഒരു സാമ്പത്തികവർഷത്തിൽ ഒരുകോടി രൂപയിൽ കൂടുതൽ തുക പിൻവലിച്ചാൽ രണ്ടുശതമാനമാണ് ടിഡിഎസ്(ഉറവിടത്തിൽനിന്ന് നികതി കുറയ്ക്കൽ) ഈടാക്കുക. കഴിഞ്ഞ മൂന്നുവർഷമായി ആദായനികുതി റിട്ടേൺ നൽകാത്തവരാണെങ്കിൽ 20 ലക്ഷത്തിനുമുകളിൽ പണം പിൻവലിച്ചാൽ ടിഡിഎസ് നൽകേണ്ടിവരും. റിട്ടേൺ നൽകിയവർക്ക് ബാധകമായ ടിഡിഎസ് ആദായ നികുതി റിട്ടേൺ കഴിഞ്ഞ മൂന്നുവർഷം ഫയൽചെയ്തവർക്കും ഒരുകോടിവരെ പിൻവലിച്ചാലും ടിഡിഎസ് ബാധകമല്ല. റിട്ടേൺ ഫയൽ ചെയ്തതിന്റെ തെളിവ് നൽകാൻ ബാങ്ക് ആവശ്യപ്പെട്ടേക്കാം. ആദായ നികുതിവകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിലെ സംവിധാനമുപയോഗിച്ച് പരിശോധിക്കാൻ ബാങ്കിനോട് ആവശ്യപ്പെടാം. വകുപ്പ് 194എൻ പ്രകാരം അതിനുള്ള കാൽക്കുലേറ്റർ പോട്ടലിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായനികുതി ഫലയൽ ചെയ്യാത്തവർക്ക് ബാങ്കിൽ പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ)നൽകാത്തവർ ആദായ നികുതി നിയമത്തിലെ വകുപ്പ് 206എഎ പ്രകാരം 20ശതമാനം ടിഡിഎസ് നൽകേണ്ടിവരും.കഴിഞ്ഞ മൂന്നുവർഷം ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ഉയർന്ന നിരക്കിലുള്ള ടിഡിഎസ് ബാധകമാകും. 20 ലക്ഷംരൂപവരെ പണമായി പിൻവലിക്കുന്നതിന് ടിഡിഎസ് ഇല്ല. 20 ലക്ഷം മുതൽ ഒരു കോടി രൂപവരെ പിൻവലിച്ചാൽ രണ്ടുശതമാനമാണ് ഈടാക്കുക. ഒരു കോടി രൂപയ്ക്കുമുകളിൽ പിൻവലിച്ചാൽ ടിഡിഎസ് നിരക്ക് അഞ്ചുശതമാനമായി ഉയരും. ജൂലായ് ഒന്നുമുതലാണ് പുതിയ ടിഡിഎസ് നിയമം പ്രാബല്യത്തിൽവന്നതെങ്കിലും 2020 ഏപ്രിൽ ഒന്നുമുതലുള്ള പിൻവലിക്കലുകക്ക് ഇതുബാധകമാണ്. ഒരു സാമ്പത്തിവർഷം പിൻവലിച്ചമൊത്തംതുകയാണ് ഇതിനായി പരിഗണിക്കുന്നത്.

from money rss https://bit.ly/2VXj99M
via IFTTT

Monday, 6 July 2020

പാഠം 81: ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം സ്വന്തമായി നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമാഹരിക്കാം

നോയ്ഡയിലെ സ്വാകര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശ്രുതി ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള അന്വേഷണത്തിലാണ്. പ്രതിദിനം 50 രൂപ അടച്ചാൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്ന പദ്ധതി ഒടുവിൽ ശ്രുതി കണ്ടെത്തി. കൂടുതൽ പേരിൽനിന്ന് പണംസമാഹരിക്കുകയും ചുരുക്കംചിലർക്കുമാത്രം പണംനൽകേണ്ടിവരികയുംചെയ്യുന്ന തത്വമനുസിരിച്ചാണ് ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനം. പ്രീമിയം അടയ്ക്കുന്ന എല്ലാവരും ക്ലെയിംചെയ്യുന്ന അവസ്ഥയുണ്ടായാൽ ഇൻഷുറൻസ് കമ്പനി പൂട്ടിപോകുമെന്നകാര്യത്തിൽ സംശയമില്ല. മികച്ച പദ്ധതിയാണോ? ദിനംപ്രതി ചെറിയ പ്രീമിയമുള്ള ആരോഗ്യ-ലൈഫ് ഇൻഷുറൻസുകളുടെകാര്യത്തിലും ഇതിന് വ്യത്യാസമൊന്നുമില്ല. ശ്രുതിയുടെകാര്യത്തിൽ, ദിനംപ്രതി 50 രൂപ പ്രീമിയം ഈടാക്കുമ്പോൾ ഒരുമാസം ഈയിനത്തിൽ അടയ്ക്കേണ്ടിവരുന്നത് 1,500 രൂപയാണ്. വർഷം 18,000 രൂപയും. സ്വന്തമായി പരിരക്ഷ ഇത്രയുംതുക ഇൻഷുറൻസ് കമ്പനിയ്ക്കുകൊടുക്കാതെ എന്തുകൊണ്ട് സ്വന്തമായി സമാഹരിച്ചുകൂടാ. പ്രതിമാസം മുടക്കുന്ന 1,500 രൂപ രണ്ട് അക്കൗണ്ടുകളലേയ്ക്കായി വകയിരുത്താം. ഒന്നാമത്തെ അക്കൗണ്ട് ആരോഗ്യ ഇൻഷുറൻസിനുവേണ്ടിയും രണ്ടാമത്തേത് ലൈഫ് ഇൻഷുറൻസിനുവേണ്ടിയും. ആരോഗ്യ ഇൻഷുറൻസിനുവേണ്ടി 1000 രൂപയും ലൈഫ് ഇൻഷുറൻസിനുവേണ്ടി 500 രൂപയും നീക്കിവെയ്ക്കാം. ആരോഗ്യ ഇൻഷുറൻസുനുള്ള പണം സമാഹരിക്കുന്നതിന് എഫ്.ഡി-ആർഡി സംയുക്ത പദ്ധതിയാണ് യോജിച്ചത്. പ്രതിമാസം നിശ്ചിത തുകയടച്ച് പണംസമാഹരിക്കുന്നതിനുള്ള സാധ്യത റിക്കറിങ് ഡെപ്പോസിറ്റിലൂടെ ലഭിക്കുമ്പോൾ, സ്ഥിര നിക്ഷേപം(എഫ്ഡി)ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കാൻ സഹായിക്കും. നിലവിൽ 25വയസ്സുളള ശ്രുതി അടുത്ത 35വർഷത്തേയ്ക്കാണ് പദ്ധതി ആസുത്രണംചെയ്യുന്നതെന്ന് കരുതുക. അഞ്ചുവർഷത്തെ എഫ്ഡയിൽ പ്രതിവർഷം 8ശതമാനം പലിശനിരക്കിൽ ഒന്നര ലക്ഷം രൂപ ആദ്യം നിക്ഷേപിക്കുന്നു. പ്രതിമാസം 1000 രൂപ പലിശയനിത്തിൽ അതിൽനിന്നുലഭിക്കും. ഈതുക ഓരോമാസവും റിക്കറിങ് ഡെപ്പോസിറ്റിലേയ്ക്ക് മാറ്റുക. ആർഡിക്ക് 7 ശമതാനം പലിശയാണെന്നുകരുതുക. ഇതുപ്രകാരം അഞ്ചുവർഷംകഴിയുമ്പോൾ 71,933 രൂപ ലഭിക്കും. ഈതുക എഫ്.ഡിയിൽ നിക്ഷേപിച്ചിട്ടുള്ള 1.50ലക്ഷംരൂപയോടൊപ്പം ചേർത്ത് വീണ്ടും സ്ഥിര നിക്ഷേപമാക്കുക. അതായത് അഞ്ചുവർഷം പിന്നിടുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി നിങ്ങൾക്ക് ലഭിക്കുക രണ്ടു 2.21 ലക്ഷം രൂപയുടെ നീക്കിയിരിപ്പാണ്. ചെറുപ്രായത്തിൽ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതകുറവായതിനാൽ ഈ തുക വീണ്ടും നിക്ഷേപിക്കാൻ കഴിയും. പരിരക്ഷ തുക ഉയർത്താം അഞ്ചുവർഷത്തേയ്ക്ക് ആർഡി തുടങ്ങി സ്ഥിരനിക്ഷേപമായ 2.21 ലക്ഷം രൂപയുടെ പലിശ നേരത്തെ ചെയ്തതുപോലെ വീണ്ടും അഞ്ചുവർഷക്കാലയളവിലുള്ള ആർഡിയിലേക്ക്മാറ്റുന്നു. പ്രതിമാസം പലിശയായി ലഭിക്കുന്ന 1,488 രൂപ അഞ്ചുവർഷത്തേയ്ക്കുകൂടി നിക്ഷേപിക്കാൻകഴിയും. കാലാവധിയെത്തുമ്പോൾ ആർഡിയിൽനിന്ന് 1,07,899 രൂപലഭിക്കും. ഈതുക നേരത്തെ എഫ്ഡിയിലുള്ള 2.21 ലക്ഷത്തോട് ചെർക്കുമ്പോൾ 3,28,899 രൂപയാകും. ഈതുക വീണ്ടും എഫ്ഡിയിൽ നി്ക്ഷേപിക്കുന്നു. ഇതിൽനിന്ന് പ്രതിവർഷം 26,312 രൂപയാണ് പലിശ ലഭിക്കുക. പ്രതിമാസമാകട്ടെ 2,192 രൂപയും. പലിശ തുക ഓരോമാസവും വീണ്ടും ആർഡിയിൽ നിക്ഷേപിക്കുന്നു. കാലവാധിയെത്തുമ്പോൾ ആർഡിയിൽനിന്ന് 1,43,860 രൂപ ലഭിക്കും. ഈതുക എഫ്ഡിയിലുള്ള 3,28,899 രൂപയോട് ചേർക്കുക. അപ്പോൾ മൊത്തം 4,71,866 രൂപയാകും. 15 വർഷംകഴിയുമ്പോൾ ആരോഗ്യ ഇൻഷുറൻസിനായുള്ള നീക്കിയിരിക്ക് 4.71 ലക്ഷമായിവളരും. 20 വർഷം പിന്നിടുമ്പോൾ ശ്രുതിക്ക് 6,87,664 രൂപയും 25 വർഷംകഴിയുമ്പോൾ 10,11,362 രൂപയും 30വർഷംകഴിയുമ്പോൾ 14,87,925 രൂപയും ഇത്തരത്തിൽ സമാഹരിക്കാനാകും. 35 വർഷംകഴിയുമ്പോൾ സമാഹരിക്കാനാകുക 22,07,253 രൂപയാണ്. അതായത് 25 വയസ്സുണ്ടായിരുന്ന ശ്രുതി 35 വർഷംകൊണ്ട് ഹെൽത്ത് ഇൻഷുറൻസിനായി സമാഹരിച്ചത് 22 ലക്ഷം രൂപ! ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽനിന്ന് ഇത് ഒരുക്കലും സാധ്യമാകില്ല. കുറിപ്പ്: ആരോഗ്യ ഇൻഷുറൻസിനായുള്ള നിക്ഷേപത്തിന്റെ സാധ്യതകൾ വിശദീകരിക്കാനാണ് ഇത്രയുംകാലത്തെ നിക്ഷേപം കണക്കുകൂട്ടിയത്. ഇടയ്ക്കുവെച്ചു ചികിത്സവേണ്ടിവന്നാൽ ഈതുക സമാഹരിക്കാനവില്ലെന്ന് മനസിലാക്കുക. കാലാകാലങ്ങിൽ സമാഹരിച്ച തുകയിൽനിന്ന് ചികിത്സാചെലവുകൾ കണ്ടെത്താം. അഥവാ ചികിത്സവേണ്ടിവന്നില്ലെങ്കിൽ സമാഹരിച്ചതുക മിച്ചമുണ്ടാകുകയുംചെയ്യും.പ്രായമാകുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഈതുക ഉപകാരപ്രദമാകുകകയും ചെയ്യും. മുതിർന്ന പൗരന്മാരുടെ ആരോഗ്യപരരക്ഷയ്ക്ക് വൻ പ്രീമിയമാണ് കമ്പനികൾ ഈടക്കുന്നതെന്നകാര്യം മറക്കേണ്ട. സൗകര്യപ്രദം ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ചേർത്താൻ കാണിക്കുന്ന താൽപര്യം ക്ലെയിമുമായി പോകുമ്പോൾ കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്നകാര്യം പലർക്കും അനുഭവമുള്ളതാണ്. വ്യവസ്ഥകളും അവയുമായി ബന്ധമില്ലാത്തതുമായി നിരവധി കാര്യങ്ങൾ നിരത്തി ക്ലയിം നിരസിക്കൽ, മുറിവാടക,ഐസിയുഉൾപ്പടെയുള്ളവയ്ക്ക് ക്യാപിങ്, കോ പെയ്മെന്റ് എന്നിങ്ങനെപോകുന്നു പ്രതിബന്ധങ്ങൾ. ഒടുവിൽ പരാതിയുമായി പിന്നാലെ നടന്ന് ക്ലയിംതുക പിടിച്ചുവാങ്ങേണ്ട സാഹചര്യമാണുള്ളത്. പലരും ഇതിന് മുതിരാതെ പണംനഷ്ടപ്പെടുത്തുകയുംചെയ്യുന്നു. ലൈഫ് ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനുമായി പ്രതിമാസം ചെലവാക്കാനദ്ദേശിച്ച 1,500 രൂപയിൽ ഇനി ബാക്കിയുള്ളത് 500 രൂപയാണ്. ഈതുക മികച്ച മൾട്ടി ക്യാപ് ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കാം. അടുത്ത 35 വർഷത്തേയ്ക്ക് നിക്ഷേപംതുടരാം. 14 ശതമാനം വാർഷികാദായം ലഭിച്ചാൽ 35വർഷംകഴിയുമ്പോൾ ഈതുക 56.2 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും. 15 ശതമാനം ആദായം ലഭിച്ചാൽ നിക്ഷേപം 74.3 ലക്ഷമാകുകയും ചെയ്യും. ദീർഘകാലം നിക്ഷേപിക്കുന്നതിനാൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾക്ക് മികച്ച ആദായം നൽകാൻ കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നീ പദ്ധതികൾക്ക് പകരമായല്ല ഈ നിർദേശം. ഒരുസാധ്യതമുന്നോട്ടുവെയ്ക്കുകമാത്രമാണ്ചെയ്യുന്നത്. വ്യക്തികൾ സ്വന്തം ഉത്തരവാദിത്വത്തിൽവേണം ഈരിതി പിന്തുടരാൻ. ചിട്ടയായി നിക്ഷേപിച്ചാൽ ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനും ഉതകുന്നതരത്തിൽ പണംസമാഹരിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല.

from money rss https://bit.ly/3f6mTgD
via IFTTT

സെന്‍സെക്‌സില്‍ 63 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 63 പോയന്റ് നേട്ടത്തിൽ 36,550ലും നിഫ്റ്റി 13 പോയന്റ് ഉയർന്ന് 1077ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 595 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 448 ഓഹരികൾ നഷ്ടത്തിലുമാണ്. 71 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തെ വിപണകളിലും പ്രതിഫലിച്ചത്. ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, വിപ്രോ, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഐടിസി, ഗ്രാസിം, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2BK5mML
via IFTTT

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും തിയേറ്ററുകളും സഹവർത്തിക്കും

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ വ്യവസായങ്ങൾ നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള നൂതന മാർഗങ്ങളും ചർച്ച ചെയ്യുന്ന വെബിനാർ സീരീസിന് തുടക്കമായി. മാതൃഭൂമിയും മാക്സ്എഡും ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയിലെ ആദ്യ ചർച്ചയിൽ പ്രശസ്ത നിർമാതാവും നടനുമായ വിജയ് ബാബു വിനോദ വ്യവസായത്തിലെ പുതിയ സാഹചര്യങ്ങൾക്കൊത്തുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചു. സിനിമ പോലുള്ള ക്രിയേറ്റീവ് പ്രൊഡക്ടിന്റെ സ്രഷ്ടാവ് എന്ന നിലയിൽ തിയേറ്റർ എക്സ്പീരിയൻസ് ആണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തിയേറ്ററുകൾ എന്ന് തുടങ്ങാനാവും എന്ന് നിർവചിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ തങ്ങളുടെ സൃഷ്ടികൾ പെട്ടെന്നു ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ സിനിമാ പ്രവർത്തകരെ സഹായിക്കുമെന്ന് വിജയ് ബാബു അഭിപ്രായപ്പെട്ടു. ആദ്യം ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിന്റെ ആവശ്യകത മനസ്സിലാക്കി ചിത്രം സമയബന്ധിതമായി പൂർത്തീകരിക്കാനും റിലീസ് ചെയ്യാനും എല്ലാവരും സഹകരിച്ചുവെന്നും അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു. 'ആമസോൺ പ്രൈം' പോലുള്ള ബഹുരാഷ്ട്ര പ്ലാറ്റ്ഫോമുകൾ വിവിധ തരം വിനോദ പരിപാടികളുടെ ഒരു വലിയ സമാഹാരം ആളുകൾക്ക് നൽകുന്നു. അതിനാൽ ഇതിന്റെ ജനപ്രിയത വർധിക്കുമെന്നും ഇതിനെ പ്രയോജനപ്പെടുത്താൻ മലയാള സിനിമാ നിർമാതാക്കൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2DiiZmT
via IFTTT

രൂപയുടെ രക്ഷകനായി മുകേഷ് അംബാനി

മുംബൈ: കോവിഡ് മാന്ദ്യത്തിനിടയിലും ഡോളറിനെതിരേ രൂപ ശക്തിതെളിയിച്ച് പിടിച്ചുനിൽക്കുന്നതിനു പിന്നിൽ ജിയോ പ്ലാറ്റ്ഫോമിലേക്ക് ഒഴുകിയെത്തുന്ന വിദേശനിക്ഷേപം. രണ്ടരമാസംകൊണ്ട് 1.17 ലക്ഷം കോടി രൂപയുടെ (1500 കോടി ഡോളറിലധികം) വിദേശ നിക്ഷേപമാണ് ജിയോ പ്ലാറ്റ്ഫോം സമാഹരിച്ചത്. ഇതിൽ 400 മുതൽ 600 കോടി ഡോളർവരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സന്പദ് വ്യവസ്ഥയിൽ ആഗോളതലത്തിൽ ഉയർന്നുവന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു നിക്ഷേപത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞയാഴ്ച ഡോളറിനെതിരേ ഈവർഷത്തെ ഏറ്റവും വലിയ മൂല്യവർധനയാണ് രൂപ രേഖപ്പെടുത്തിയത്. 1.34 ശതമാനം. അടുത്തയാഴ്ച ഇത്രയുംതന്നെ തുക റിലയൻസിന് ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ രൂപയ്ക്ക് 1.5 ശതമാനം മൂല്യവർധനകൂടി ഉണ്ടായേക്കാമെന്ന് വിദേശ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഇക്കാലത്ത് ഏഷ്യൻ കറൻസികളിൽ ഏറ്റവും മികവു കാട്ടിയതും ഇന്ത്യൻ രൂപതന്നെ. തിങ്കളാഴ്ച ഡോളറൊന്നിന് 74.68 രൂപയിൽ ക്ലോസ്ചെയ്ത രൂപ വൈകാതെ 73.60 നിലവാരത്തിലേക്ക് മുന്നേറാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തുന്നു. അതേസമയം, റിസർവ് ബാങ്കിൻറെ ഇടപെടലുകൾ ഇക്കാര്യത്തിൽ നിർണായകമാകും. ആഗോള ചിപ് നിർമാണക്കന്പനിയായ ഇൻറൽ കാപിറ്റൽ ആണ് അവസാനമായി ജിയോയിൽ നിക്ഷേപം പ്രഖ്യാപിച്ചത്. ആകെ 11 കന്പനികളിൽനിന്നായി 1,17,588.45 കോടി രൂപയുടെ നിക്ഷേപം ഇതുവരെ സമാഹരിച്ചു.

from money rss https://bit.ly/2Z3yuaA
via IFTTT

RUMOUR HAS IT! Mammootty To Join Hands With Lijo Jose Pellissery For A Project?

RUMOUR HAS IT! Mammootty To Join Hands With Lijo Jose Pellissery For A Project?
Mammootty, the megastar is one of the busiest actors of the Malayalam movie industry. The senior actor is currently on a signing spree and has a handful of promising projects in his kitty. If the latest reports are to be believed, Mammootty

* This article was originally published here

നിഫ്റ്റി 10,750ന് മുകളില്‍: സെന്‍സെക്‌സ് 465 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 10,750ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 465.86 പോയന്റ് നേട്ടത്തിൽ 36,467.28ലും നിഫ്റ്റി 156.30 പോയന്റ് ഉയർന്ന് 10,763.70ലുമെത്തി. ആഗോളതലത്തിലെ നേട്ടമാണ് ആഭ്യന്തര സചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരകൾ നേട്ടത്തിലും 1144 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികൾക്ക് മാറ്റമില്ല. എംആൻഡ്എം, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഗെയിൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/2Oc4D9X
via IFTTT

കോവിഡ് പ്രതിസന്ധി: പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഒരു ലക്ഷംകോടി രൂപ മൂലധനം സമാഹരിക്കുന്നു

പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ എന്നിവ ഒരു ലക്ഷംകോടി രൂപ മൂലധന സമാഹരണം നടത്താനൊരുങ്ങുന്നു. കോവിഡ് വ്യാപനംമൂലം നിഷ്ക്രിയ ആസ്തി കുത്തനെ ഉയരാനുള്ള സാധ്യതമുന്നിൽകണ്ടാണ് ഈ നീക്കം. എച്ച്ഡിഎഫ്സി ബാങ്ക് ആദ്യഘട്ടത്തിൽ 13,000 കോടി രൂപയാണ് സമാഹരിക്കുക. ആക്സിസ് ബാങ്കാകട്ടെ 15,000 കോടി രൂപയുമാണ് സമാഹരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഓഹരി, ഡെറ്റ് എന്നിവയുടെ നിശ്ചിത അനുപാതത്തിലായിരിക്കും ബാങ്കുകൾ മൂലധനം സമാഹരിക്കുക. നിലവിൽ നിഷ്ക്രിയ ആസ്തി താരതമ്യേന കുറഞ്ഞവയാണ് സ്വകാര്യമേഖലയിലെ ഈ ബാങ്കുകൾ. അതുകൊണ്ടുതന്നെ മൂലധന സമാഹരണം താരതമ്യേന എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ ഈയിടെ യഥാക്രമം 7,500 കോടി രൂപയും 2,000 കോടി രൂപയും സമാഹരിച്ചിരുന്നു. ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് എന്നിവ 30,000 കോടി രൂപ ഉടനെ സമാഹരിക്കും. 12,000 കോടി രൂപ സമാഹരിക്കാൻ ഫെഡറൽ ബാങ്കിന്റെ ബോർഡ് യോഗം ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വായ്പകൾക്ക് ആറുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇതിൽ 20ശതമാനം നിഷ്ക്രിയ ആസ്തിയായി മാറാനുള്ള സാധ്യത ബാങ്കുകൾ മുന്നിൽകാണുന്നുണ്ട്. എട്ടുലക്ഷം കോടി രൂപയോളംഈവിഭാഗത്തിലേയ്ക്ക് മാറ്റേണ്ടിവരുമെന്ന് ബാങ്കുകൾ കരുതുന്നു. 2019 ഡിസംബർ 31ലെ കണക്കുപ്രകാരം 59.52 ലക്ഷം കോടിരൂപയാണ് ബാങ്കുകൾ ഒട്ടാകെ ടേം ലോണായി നൽകിയിട്ടുള്ളത്.

from money rss https://bit.ly/3gwt9P3
via IFTTT

റിലയന്‍സിന്റെ വിപണിമൂല്യം 12 ലക്ഷംകോടി മറികടന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി രൂപ മറികടന്നു. തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വില 3.4 ശതമാനം കുതിച്ച് 1,847.7ലേയ്ക്കെത്തിയതോടെയാണിത്. ജിയോ പ്ലാറ്റ് ഫോമിൽ 12-ാമത്തെ വിദേശ സ്ഥാപനം നിക്ഷേപമായെത്തിയതോടെയാണ് ഓഹരി വില കുതിച്ചത്. ഇതോടെ വിപണിമൂല്യം 12,45,191 കോടി രൂപയായി. ശനിയാഴ്ചയാണ് ഇന്റൽ ക്യാപിറ്റൽ കമ്പനിയിൽ 1,894.50 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ റിലയൻസിൽ മൊത്തം വിദേശ നിക്ഷേപം 25.09ശതമാനമായി ഉയർന്നു. രണ്ടുമാസത്തിനിടെ 1.17 ലക്ഷം കോടി രൂപയാണ് ജിയോപ്ലാറ്റ്ഫോമിലൂടെ റിലയൻസ് സമാഹരിച്ചത്. ഫേസ്ബുക്ക് തുടക്കമിട്ട നിക്ഷേപ പരമ്പര ഇന്റലിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ജൂൺ 19നാണ് 11 ലക്ഷംകോടി വിപണിമൂല്യം കമ്പനി പിന്നിട്ടത്. കടരഹിത കമ്പനിയായി റിലയൻസിനെ പ്രഖ്യാപിച്ചതോടെയായിരുന്നു ഈനേട്ടം. Reliance Industries m-cap breaches Rs 12 trillion-mark

from money rss https://bit.ly/2O1d0op
via IFTTT

ബാങ്കിലെത്തി പണംപിന്‍വലിക്കുന്നതിന് ചാര്‍ജ്: വിശദാംശങ്ങള്‍ അറിയാം

നിശ്ചിത പരിധിയിൽകൂടുതൽ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിൻവലിച്ചാൽ ഇനിമുതൽ എസ്ബിഐ നിരക്ക് ഈടാക്കും. 25,000 രൂപവരെ ശരാശരി മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മാസത്തിൽ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണംപിൻവലിക്കാം. 25,000നും 50,000നും ഇടയിൽ ബാലൻസ് നിലനിർത്തുന്നവർക്ക് പത്ത് തവണയാണ് സൗജന്യമായി പണംപിൻവലിക്കാനാകുക. 50,000മുകളിൽ ഒരു ലക്ഷംരൂപവരെ മിനിമം ബാലൻസുള്ളവർക്ക് 15 തവണയും അതിനുമുകളിലുള്ളവർക്ക് പരിധിയില്ലാതെയും സൗജന്യമായി പണംപിൻവലിക്കാൻ അനുവദിക്കും. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് വഴിയുള്ള ഇടപാടുകൾ സൗജന്യമായിരിക്കുമെന്നും ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. എടിഎം ഇടപാട് 25,000 രൂപവരെ ശരാശരി പ്രതിമാസ മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മെട്രോ നഗരങ്ങളിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിക്കുന്നത്. ഇതിൽ എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎംവഴി മൂന്നുംതവണയാണ് സൗജന്യമായി പണംപിൻവലിക്കാനാകുക. മെട്രോ നഗരങ്ങളല്ലെങ്കിൽ പത്ത് ഇടപാടുകൾ(5+5)ഇടപടുകൾ സൗജന്യമായിരിക്കും. നിശ്ചിത പരിധി കഴിഞ്ഞാൽ പണംപിൻവലിക്കുന്നതിന് ഓരോതവണയും 20 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക.

from money rss https://bit.ly/3gwc0Fi
via IFTTT

Sunday, 5 July 2020

ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഇറക്കുമതി തീരുവകൂട്ടുന്നു

ന്യൂഡൽഹി: ചൈനയിൽനിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് സർക്കാർ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയർത്തിയേക്കും. മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും തീരുവ ഉയർത്തുന്നത് പ്രതിസന്ധിയിലാക്കുക. ലിഥിയം അയൺ, വാഹന ഭാഗങ്ങൾ, എയർ കണ്ടീഷണറുകളുടെ കംപ്രസറുകൾ, സ്റ്റീൽ-അലുമിനിയം ഉത്പന്നങ്ങൾ തുടങ്ങി തീരുവ ഉയർത്താനുള്ള 1,173 ഇനങ്ങളുടെ പട്ടിക സർക്കാരിന്റെ പരിഗണനയിലുണ്ട്. ലിഥിയം അയൺ ഇറക്കുമതിക്ക് 2019ൽ 773 മില്യൺ ഡോളറാണ് ചെലവഴിച്ചത്. ബൈക്കിന്റെ സ്പെയർപാട്സിനായി 436 മില്യണും ഫ്രിജിന്റെ കംപ്രസറുകൾക്ക് 197 മില്യണും എസി കംപ്രസറുകൾക്ക് 226 മില്യണും സ്പ്ളിറ്റ് എസിയുടെ ഭാഗങ്ങൾക്ക് 266 മില്യണും സ്റ്റീൽ ഉത്പന്നങ്ങൾക്ക് 181 മില്യണും അലുമിനിയം ഫോയിലിനായി 171 മില്യൺ ഡോളറുമാണ് ചൈനയിൽനിന്നുള്ള ഇറക്കുമതിക്കായി ചെലവഴിച്ചത്. ഈവസ്തുക്കൾ കൂടുതലും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽനിന്നാണ്. അതേസമയം, രാജ്യത്തെ ആശ്യത്തിന് പ്രാദേശികമായ ഉത്പാദനംകൊണ്ട് തികയില്ലെന്നും ഈമേഖലകളിൽനിന്നുള്ളവർ പറയുന്നു. 2019ൽ ഈ 1,173 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 11.98 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. ഇത് ആവർഷത്തെ മൊത്തം ഇറക്കുമതിയുടെ 2.3ശതമാനംമാത്രമായിരുന്നു. ഇവയിൽതന്നെ 47 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 50 മില്യൺ ഡോളറിലേറെ രാജ്യം ചെലവഴിച്ചിട്ടുണ്ട്. ചൈനയുമായുള്ള സംഘർഷത്തിന്റെ ഭാഗമായിമാത്രമല്ല രാജ്യത്തിന്റെ ഈനീക്കം. പ്രാദേശിക ഉത്പാദനംവർധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എന്നിരുന്നാലും ഇന്ത്യയുടെ ഈ നീക്കം ചൈനയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കാരണം നിലവാരവും വിലയുംകുറഞ്ഞ ഉത്പന്നങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

from money rss https://bit.ly/2VPsmAQ
via IFTTT

മാന്ദ്യം തീവ്രമാണ്: ഓഹരി നിക്ഷേപം ശ്രദ്ധയോടെ വേണം

വിദഗ്ദ്ധർ ഉൾപ്പെടെ എല്ലാവരേയും അദ്ഭുതപ്പെടുത്താനുള്ള അപൂർവമായ കഴിവുണ്ട് ഓഹരി വിപണികൾക്ക്. ആഗോളതലത്തിൽ ഇന്ന് വിപണികൾ ബുൾതരംഗത്തിലാണ്. ലോക സാമ്പത്തിക രംഗം ചരിത്രത്തിലെ തന്നെ രൂക്ഷമായൊരു മാന്ദ്യത്തിലൂടെ നീങ്ങുമ്പോഴാണ് ഈ ബുൾ തരംഗം. യഥാർഥ സമ്പദ് വ്യവസ്ഥയും വിപണികളിലെ ബുൾതരംഗവും തമ്മിൽ കാര്യമായ പൊരുത്തക്കേടുണ്ട്. മാന്ദ്യം തീവ്രമാണ് ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു മാന്ദ്യത്തിലൂടെയാണ് ലോക സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത്. ഈ വർഷം ലോക സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) യുടെ പ്രവചനം. ആഗോളതലത്തിൽ തൊഴിലില്ലായ്മ റെക്കോഡ് ഉയരത്തിലാണ്. ബിസിനസ് രംഗം വലിയ വെല്ലുവിളികളെ നേരിടുന്നു. പക്ഷേ, ഓഹരി വിപണി കുതിച്ചുകൊണ്ടേയിരിക്കുന്നു. പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്: സാമ്പത്തിക സ്ഥിതിയും ഓഹരി വിപണിയും തമ്മിലുള്ള ഈ വൈരുദ്ധ്യം എങ്ങനെയാണ് വിശദീകരിക്കുക? നിക്ഷേപകർ എങ്ങനെ പ്രതികരിക്കണം? വിപണികൾ കുതിക്കുന്നത് എന്തുകൊണ്ട്? 'തളരുന്ന സമ്പദ് വ്യവസ്ഥയിലെ കുതിക്കുന്ന ഓഹരി വിപണി' എന്ന വൈരുദ്ധ്യം ഇങ്ങനെ വിശദീകരിക്കാം: വിപണികൾക്കു ലഭിച്ച ഊർജം ആഗോള പ്രതിഭാസമാണ്. വൻതോതിൽ പണം അടിച്ചിറക്കുന്ന കേന്ദ്ര ബാങ്കുകളുടെ ഉദാര പണനയമാണ് ഇതിനു കാരണം. അമേരിക്കൻ കേന്ദ്ര ബാങ്കും യൂറോപ്യൻ കേന്ദ്ര ബാങ്കും ഉൾപ്പെടെയുള്ള പ്രധാന ബാങ്കുകൾ വൻതോതിൽ അടിച്ചിറക്കിയ പണത്തിന്റെ ഒരു ഭാഗം ഓഹരി പോലെയുള്ള ആസ്തികളിലേക്ക് ഒഴുകുന്നതിനാൽ അവയുടെ വില കൂടുന്നു. നാസ്ഡാക് റെക്കോഡ് നിലയിലാണ്. ഡൗ ജോൺസ്, എസ് ആൻഡ് പി എന്നീ സൂചികകൾ മാർച്ചിലെ താഴ്ചയിൽനിന്ന് 38 ശതമാനത്തോളം ഉയർന്നിരിക്കുന്നു. മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇന്റർനാഷണലിന്റെ (എം.എസ്.സി.ഐ.) എമർജിങ് മാർക്കറ്റ്സ് (ഇ.എം.) സൂചിക 32 ശതമാനം കയറി. മാർച്ചിലെ താഴ്ന്ന നിലയിൽനിന്ന് നിഫ്റ്റി 38 ശതമാനത്തോളം ഉയർന്നു. 2021-ൽ സാമ്പത്തിക വളർച്ചയും കോർപ്പറേറ്റ് ലാഭവും വർധിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. പലിശ നിരക്കുകളും ഓഹരി വിലകളും തമ്മിൽ എപ്പോഴും ഒരു വിപരീത ബന്ധമുണ്ട്. ഇന്ന് നിലവിലുള്ള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഓഹരി വിപണിക്ക് ഏറെ അനുകൂലമായിരിക്കുന്നു. വാല്യുവേഷൻ ഉയർന്നതാണ് ബുൾതരംഗത്തെ തുടർന്ന് വിപണികളിലെ വാല്യുവേഷൻ ഉയർന്ന നിലയിലെത്തിയിരിക്കുന്നു. എസ്. ആൻഡ് പി. 500 സൂചികയുടെ ഇപ്പോഴത്തെ പി.ഇ. അനുപാതം 24-നു മുകളിലാണ്. നിഫ്റ്റിയുടെ പി.ഇ. അനുപാതം 22-നു മുകളിലാണ്. 2021 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭത്തിന് വൻ തിരിച്ചടി ഏൽക്കുമെന്നതിനാൽ പി.ഇ. ഇനിയും കൂടുതലായിരിക്കും. ചരിത്രപരമായി നോക്കുമ്പോൾ ഇവ ഉയർന്ന വാല്യുവേഷനാണ്. ചുരുക്കത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തണം. ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും ഉയർന്ന റിസ്കെടുത്തുള്ള നിക്ഷേപത്തിന് പറ്റിയ സമയമല്ല ഇത്. ശ്രദ്ധിക്കണം. ഗുണമേന്മയുള്ള ബ്ലൂ ചിപ്പ് ഓഹരികളിൽ നിക്ഷേപിക്കുക. മ്യൂച്വൽ ഫണ്ട് നിക്ഷേപം നിലനിർത്തുക. എസ്.ഐ.പി.കൾ തുടരുക. ഇടത്തരം, ചെറുകിട ഓഹരികളിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക. നിലവാരം കുറഞ്ഞ ഓഹരികൾ ഒഴിവാക്കുക. ക്ഷമയും ജാഗ്രതയും ദീർഘകാല അടിസ്ഥാനത്തിൽ പ്രതിഫലം നൽകും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2NVsYR9
via IFTTT

സ്വർണ ബോണ്ടുകളിൽ തിങ്കളാഴ്ചമുതല്‍ വീണ്ടും നിക്ഷേപിക്കാം

സ്വർണവില റെക്കോഡ് ഉയരത്തിലെത്തിനിൽക്കെ കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് അവതരിപ്പിക്കുന്ന 'സോവറിങ് ഗോൾഡ് ബോണ്ടി'ന്റെ അടുത്തഘട്ട വില്പന ജൂലായ് ആറു മുതൽ 10 വരെ നടക്കും. 2020-21 സാമ്പത്തിക വർഷത്തെ നാലാമത്തെ സ്വർണ ബോണ്ട് വില്പനയാണ് ഇത്. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണമാണ് കുറഞ്ഞ നിക്ഷേപം. നിക്ഷേപ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷത്തിന് ശേഷം പിൻവലിക്കാം. സ്വർണത്തിന്റെ വിലയിലുണ്ടാകുന്നനേട്ടത്തിനുപുറമെ, 2.50 ശതമാനം പലിശ ലഭിക്കുമെന്നതാണ് ഈ നിക്ഷേപമാർഗത്തെ ആകർഷകമാക്കുന്നത്. സ്വർണമായി കൈയിൽ സൂക്ഷിക്കേണ്ടതില്ലെന്ന സുരക്ഷയുമുണ്ട്. ഇഷ്യൂ വില ഗ്രാമിന് 4,852 രൂപയാണ്. കഴിഞ്ഞ മാസത്തെ ഇഷ്യൂ വില 4,677 രൂപയായിരുന്നു. ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റൽ മാർഗത്തിലൂടെ പണമടയ്ക്കുന്നവർക്ക് ഗ്രാമിന് 50 രൂപ ഇളവുണ്ട്. അത്തരം നിക്ഷേപകർക്ക് 4,802 രൂപയാണ് വില. തിരഞ്ഞെടുത്ത ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾ എന്നിവ വഴി നിക്ഷേപം നടത്താം.

from money rss https://bit.ly/2NUBHmu
via IFTTT

സെന്‍സെക്‌സില്‍ 313 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 313 പോയന്റ് നേട്ടത്തിൽ 36334ലിലും നിഫ്റ്റി 109 പോയന്റ് ഉയർന്ന് 10716ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 883 കമ്പനികളുടെ ഒഹരികൾ നേട്ടത്തിലും 302 ഓഹരികൾ നഷ്ടത്തിലുമാണ്. 71 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ബജാജ് ഓട്ടോ, ഗെയിൽ, ഹീറോ മോട്ടോർകോർപ്, ടൈറ്റൻ കമ്പനി, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻയുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വ്യാപകമായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ വിപണിയിൽ പ്രതിഫലിച്ചതിന്റെ ഭാഗമായി ഏഷ്യൻ സൂചികകൾ നാലുമാസത്തെ ഉയർന്ന നിലവാരത്തിലാണ്.

from money rss https://bit.ly/3dYPXp3
via IFTTT

Mohanlal And Major Ravi To Team Up Again For Bridge On Galwan?

Mohanlal And Major Ravi To Team Up Again For Bridge On Galwan?
Mohanlal, the complete actor and Major Ravi, the army officer-turned-filmmaker, is one of the most-loved actor-director duos of the contemporary Malayalam cinema.  If the latest rumours are to be believed, the superstar and popular filmmaker will be joining hands once again,

* This article was originally published here