121

Powered By Blogger

Friday, 29 May 2020

ജിയോയില്‍ വീണ്ടും വിദേശനിക്ഷേപം: ഇത്തവണയെത്തുന്നത് യുഎഇയിലെ മുബാദല

മുംബൈ: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബാദല ഇൻവെസ്റ്റ്മെന്റ് ജിയോ പ്ലാറ്റ്ഫോമ്സിൽ 100 കോടി ഡോളർ നിക്ഷേപം നടത്തിയേക്കും. കുറച്ചുദിവസങ്ങളായി റിലയൻസുമായി മുബാദല ചർച്ചകൾ നടത്തിവരികയാണ്. ജിയോ പ്ലാറ്റ്ഫോംസിൽ ഒരുശതമാനത്തിലധികം ഉടമസ്ഥതാവകാശം സ്വന്തമാക്കാനാണ് കമ്പനിയുടെ ശ്രമം. മുബാദലകൂടി നിക്ഷേപംനടത്തുന്നതോടെ അഞ്ചുലക്ഷം കോടി രൂപയോടടുത്താകും ജിയോ പ്ലാറ്റ്ഫോംസിന്റെമൂല്യം. അതിനിടെ മൈക്രോ സോഫ്റ്റും ജിയോയിൽ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 200 കോടി ഡോളർ നിക്ഷേപംനടത്തുന്നതുസംബന്ധിച്ച ചർച്ചകളാണ് മൈക്രോസോഫ്റ്റുമായി നടന്നുവരുന്നത്. ഫേസ്ബുക്ക്, കെകെആർ, സിൽവൽലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളിൽനിന്നായി 1000 കോടി ഡോളറാണ് റിലയൻസ് ഒരുമാസംകൊണ്ട് സമാഹരിച്ചത്. പ്രതിസന്ധിനേരിടുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ രക്ഷിക്കുകയെന്ന അംബാനിയുടെ ദൗത്യം ലക്ഷ്യത്തിലെത്തുന്നതിന് സൂചനകളാണ് ഇതിൽനിന്ന് ലഭിക്കുന്നത്. 1,53,132 കോടിരൂപയാണ് കമ്പനിയുടെ മൊത്തം ബാധ്യത.

from money rss https://bit.ly/3c8jVpy
via IFTTT

Thursday, 28 May 2020

കേപ്‌ജെമിനി എക്‌സിക്യുട്ടീവിനെ വിപ്രോയുടെ സിഇഒയായി നിയമിച്ചു

പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായി തിയറി ഡെലാപോർടയെ നിയമിച്ചു. കേപ്ജെമിനിയുടെ എക്സിക്യുട്ടീവായിരുന്നു തിയറി. നിലവിലെ സിഇഒയും എംഡിയുമായ അബിദലി നീമുചൗളയുടെ കാലാവധി ജൂൺ ഒന്നിന് അവസാനിരിക്കെയാണ് പുതിയ നിയമനം. ജൂലായ് ആറിനാണ് തിയറി ഡെലാപോർട് ചാർജെടുക്കുക. അതുവരെ റിഷാദ് പ്രേജിയ്ക്കായിരിക്കും ചുമതല. കേപ്ജെമനി ഗ്രൂപ്പിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന ഡെലാപോർടെ 25വർഷത്തെളം സ്ഥാപനത്തിലെ പ്രധാന സ്ഥാനങ്ങൾ വഹിച്ചു. ഇന്ത്യയിൽ സാന്നിധ്യമുള്ള പ്രമുഖ ഫ്രഞ്ച് ഐടി കമ്പനിയാണ് കേപ്ജെമിനി.

from money rss https://bit.ly/2M5xATI
via IFTTT

സെന്‍സെക്‌സില്‍ 310 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തനേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 310 പോയന്റ് നഷ്ടത്തിൽ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. യുഎസ്-ചൈന തർക്കം രൂക്ഷമായതും പുറത്തുവരാനിരിക്കുന്ന ജനുവരി-മാർച്ച് പാദത്തിലെ ജിഡിപി ഡാറ്റ സംബന്ധിച്ച ആശങ്കയും വിപണിയിൽ പ്രതിഫലിച്ചു. ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 623 ഓഹരികൾ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ബജാജ് ഓട്ടോ, യുപിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, ഗെയിൽ, ഐടിസി, ബ്രിട്ടാനിയ, വേദാന്ത, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/36DY4oZ
via IFTTT

കിട്ടാക്കടം ഉയരുന്നതോടെ ബാങ്കുകളുടെ മൂലധന ഭദ്രതയ്ക്ക് 3.75 ലക്ഷം കോടി വേണ്ടിവരും

മുംബൈ: കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സാന്പത്തിക പ്രതിസന്ധിയിൽ കിട്ടാക്കടം ഉയരുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ മൂലധന ഭദ്രത ഉറപ്പാക്കുന്നതിന് രണ്ടുവർഷം കൊണ്ട് 1.5 ലക്ഷം കോടി മുതൽ 3.75 ലക്ഷം കോടി വരെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് വിവിധ റേറ്റിങ് ഏജൻസികളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫണ്ടിനായി സർക്കാരിനെ ആശ്രയിച്ചു വരുന്ന പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതിയായിരിക്കും കൂടുതൽ വിഷമാവസ്ഥയിലാവുകയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നടപ്പു സാന്പത്തികവർഷം ബാങ്കുകൾക്ക് മൂലധനം നൽകുന്നതിനായി ബജറ്റിൽ സർക്കാർ തുക വകയിരുത്തിയിരുന്നില്ല. ബാങ്കുകൾ സ്വയം മൂലധനം കണ്ടെത്തണമെന്നായിരുന്നു സർക്കാർ നിർദേശം. നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തി സർക്കാർ നടപടികളുണ്ടാകുമെന്നാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രതീക്ഷ. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് വായ്പാ തിരിച്ചടവിൽ തുടർച്ചയായി ആറു മാസത്തെ മൊറട്ടോറിയം വരുന്നത് ബാങ്കുകളുടെ പണലഭ്യത കുറയാൻ കാരണമായേക്കും. മാത്രമല്ല, വിവിധ മേഖലയിലെ സംരംഭങ്ങൾ പ്രതിസന്ധിയിലായതോടെ കിട്ടാക്കടവും ഉയരും. ഇതിനായി കൂടുതൽ തുക വകയിരുത്തേണ്ടി വരുന്നതാണ് ബാങ്കുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുക. ഇതു പരിഹരിക്കാൻ ബാങ്കിങ് മേഖലയ്ക്ക് രണ്ടു വർഷത്തിനകം 3.75 ലക്ഷം കോടിയിലധികം രൂപ വേണ്ടിവരുമെന്ന് ഫിച്ച് റേറ്റിങ്സ് ഡയറക്ടർ ശാശ്വതാ ഗുഹ പറയുന്നു. കിട്ടാക്കടത്തിൽ രണ്ടു മുതൽ ആറു ശതമാനം വരെ വർധനയുണ്ടാകുമെന്നും ഇവർ വിലയിരുത്തുന്നു. അതേസമയം, ക്രെഡിറ്റ് സൂസിൻറെ മുൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് മൂലധനമായി കണ്ടെത്തേണ്ടിവരിക ഒന്നര ലക്ഷം കോടി രൂപയാണ്. ഇതിൽ 98,000 കോടി രൂപയും പൊതുമേഖലാ ബാങ്കുകളുടേതായിരിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾക്ക് മൂന്നു ലക്ഷം കോടിയിലധികം രൂപയാണ് മൂലധനമായി സർക്കാർ നൽകിയത്.

from money rss https://bit.ly/2zFA88x
via IFTTT

വിദേശ നിക്ഷേപം റെക്കോഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) 2019-20-ൽ 13 ശതമാനം വർധിച്ച് 4,997 കോടി ഡോളറായി. ഏതാണ്ട് 3.75 ലക്ഷം കോടി രൂപ. ഇത് റെക്കോഡാണ്. 2018-19 സാമ്പത്തിക വർഷം 4,436 കോടി ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വിദേശ നിക്ഷേപം ഏറ്റവുമധികം ലഭിച്ചത് സേവന മേഖലയ്ക്കും കംപ്യൂട്ടർ സോഫ്റ്റ്വേർ, ഹാർഡ്വേർ മേഖലകൾക്കുമാണ്. യഥാക്രമം 785 കോടി ഡോളറും 767 കോടി ഡോളറുമാണ് മേഖലകൾ നേടിയത്. വ്യാപാരം (457 കോടി ഡോളർ), ടെലി കമ്മ്യൂണിക്കേഷൻസ് (444 കോടി ഡോളർ), വാഹനം (282 കോടി ഡോളർ), നിർമാണം (200 കോടി ഡോളർ), കെമിക്കൽസ് (100 കോടി ഡോളർ) എന്നിവയാണ് വിദേശ നിക്ഷേപം ആകർഷിച്ച മറ്റു മേഖലകൾ. ഇന്ത്യയിലേക്ക് ഏറ്റവുമധികം വിദേശം നിക്ഷേപം നടത്തിയ രാജ്യം സിങ്കപ്പൂരാണ്. 1,467 കോടി ഡോളറാണ് സിങ്കപ്പൂരിലെ സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. മൗറീഷ്യസ് (824 കോടി ഡോളർ), നെതർലാൻഡ്സ് (650 കോടി ഡോളർ), അമേരിക്ക (422 കോടി ഡോളർ), കേയ്മൻ ഐലൻഡ്സ് (370 കോടി ഡോളർ), ജപ്പാൻ (322 കോടി ഡോളർ), ഫ്രാൻസ് (189 കോടി ഡോളർ) എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിക്ഷേപിച്ചു.

from money rss https://bit.ly/2B7581u
via IFTTT

ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷന്റെ നിരീക്ഷണത്തിൽ

മുംബൈ: അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനിയായ ആൽഫബെറ്റ് ഐ.എൻ.സി.യുടെ ഇന്ത്യയിലുള്ള ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ.) നിരീക്ഷണത്തിൽ. ഗൂഗിളിൻറെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറിൽ ഗൂഗിൾ പേ ആപ്പ് പ്രാധാന്യത്തോടെ നൽകിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റു പേമെൻറ് ആപ്പുകളെയും ബാധിച്ചെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പരാതി സംബന്ധിച്ച് ഗൂഗിളിന് സി.സി.ഐ. നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ച പരാതി സി.സി.ഐ. യുടെ പരിശോധനാ ഘട്ടത്തിലാണുള്ളത്. ഗൂഗിളിൻറെ വിശദീകരണംകൂടി ലഭിച്ചശേഷമേ തുടർ നടപടികൾ സ്വീകരിക്കൂ. കഴമ്പുള്ളതാണെന്നു കണ്ടാൽ വിശദമായ അന്വേഷണം നടത്തും. ആരാണ് പരാതിനൽകിയതെന്ന് വ്യക്തമല്ല. വിഷയത്തിൽ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആൻഡ്രോയിഡ് വിപണയിലെ സ്വാധീനമുപയോഗിച്ച് ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരിൽ ഗൂഗിൾ പേ ആപ്പിന് പ്ലേ സ്റ്റോർ വഴി കൂടുതൽ പ്രചാരം നൽകിയെന്നാണ് പ്രധാന ആരോപണം. പ്ലേ സ്റ്റോർ സെർച്ചിൽ കൃത്രിമം കാട്ടിയതായി പറയുന്നുണ്ടെങ്കിലും വിശദാംശങ്ങളില്ല. ഇന്ത്യയിൽ സി.സി.ഐ. മുന്പാകെ ഗൂഗിളിനെതിരേ എത്തുന്ന മൂന്നാമത്തെ പരാതിയാണിത്. 2018-ൽ കന്പനിയുടെ വാണിജ്യ താത്പര്യങ്ങൾ മുൻനിർത്തി സേർച്ച് എൻജിനിൽ വിവരങ്ങൾ ലിസ്റ്റ് ചെയ്യുന്നുവെന്ന പരാതിയിൽ ഗൂഗിളിന് 2.1 കോടി ഡോളർ (ഏകദേശം 135.86 കോടി രൂപ) പിഴയിട്ടിരുന്നു. മൊബൈൽ കന്പനികളെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം തിരഞ്ഞെടുക്കുന്നതിൽ ഗൂഗിൾ സ്വാധീനം ചെലുത്തുന്നവെന്നായിരുന്നു 2019-ൽ ലഭിച്ച പരാതി. ഇന്ത്യയിൽ ഡിജിറ്റൽ പേമെൻറ് രംഗത്ത് യു.പി.ഐ. അധിഷ്ടിത ആപ്പുകളിൽ ഏറെ മുന്നിലാണ് ഗൂഗിൾ പേ. 2017-ൽ പുറത്തിറക്കിയ ആപ്പിൽ മാസംതോറും ആറു കോടിയിലധികം ഉപഭോക്താക്കൾ ഇടപാടുകൾ നടത്തുന്നതായാണ് കണക്കുകൾ. പേടിഎം, ഫോൺ പേ എന്നീ പേമെൻറ് ആപ്പുകളുമായാണ് ഗൂഗിൾ പേ മത്സരിക്കുന്നത്.

from money rss https://bit.ly/2TON1UO
via IFTTT

"അർജുനനായാലും ശരി, ഭീമനായാലും ശരി, പണിക്കു കൊള്ളില്ലെങ്കിൽ പറഞ്ഞു വിടും"; ദേവരാജന്‍ മാഷുടെ നാടക കളരിയില്‍ നിന്നും കോടമ്പാക്കത്തേക്ക്

അർജുനൻ മാസ്റ്ററെ കണ്ടുമുട്ടുമ്പോൾ, അപരിചിതത്വം പരിഗണിക്കാതെ അദ്ദേഹം നമ്മളെ കൈപിടിച്ചും തോളിൽ തട്ടിയും സ്വാഗതം ചെയ്യുമ്പോൾ, ഒരു താപസന്റെ സ്പർശമാണ് അനുഭവപ്പെടുക. ഈ സാത്വിക ഭാവം പ്രായാധിക്യം കൊണ്ട് കൈവന്നതല്ല, ബാല്യകൗമാര കാലഘട്ടത്തിൽ ഒരു ആശ്രമത്തിൽ ജീവിച്ചിരുന്നതു വഴി സ്വായത്തമാക്കിയതാണെന്ന് നാം തിരിച്ചറിയും. ഇതേ സ്നേഹം അദ്ദേഹത്തിന്റെ നാട്ടുകാരും അനുദിനം അനുഭവിക്കുന്നു; എന്ന് മാത്രമല്ല അവരത് പതിന്മടങ്ങായി തിരിച്ചു നൽകുകയും ചെയ്യുന്നു. പള്ളുരുത്തിക്കാരുടെ സ്വകാര്യ അഹങ്കാരമാണ് അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ സംഗീതജ്ഞൻ. കോടമ്പാക്കത്തു സ്റ്റുഡിയോകളിൽ സംഗീതസംവിധായകനും പാട്ടുകാരും വാദ്യവൃന്ദവും ഒരുമിച്ചിരുന്ന് ദിവസങ്ങളോളം റിഹേഴ്സൽ നടത്തി സിനിമാ ഗാനങ്ങൾ ലൈവ് ആയി ശബ്ദലേഖനം ചെയ്തിരുന്ന ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ് അർജുനൻ മാസ്റ്റർ. പാട്ടിന്റെ ആ സുവർണകാലം കഴിഞ്ഞിട്ട് മൂന്നു പതിറ്റാണ്ടിലേറെ ആയി. ഡിജിറ്റൽ സംഗീതം വേരുപിടിക്കുന്ന കാലത്തു കോടമ്പാക്കം വിട്ടു നാട്ടിലേക്ക് വന്ന എം കെ അർജുനൻ എന്ന പഴയ സംഗീതസംവിധായകനെ, സോഫ്റ്റ് വെയറിൽ കട്ട്-പേസ്റ്റ് ചെയ്തു പാട്ടുണ്ടാക്കുന്ന ഈ കാലത്തു ആരെങ്കിലും ഓർക്കുമോ എന്നുള്ള ശങ്ക ഉണ്ടായിരുന്നു അദ്ദേഹത്തെ കാണാൻ പുറപ്പെടുമ്പോൾ. തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന്റെ മകൻ അനിയെ കണ്ടു വീട്ട് അഡ്രസ് ചോദിച്ചപ്പോൾ 'ലൊക്കേഷൻ മാപ്പ്' ഒറ്റ വാചകത്തിൽ കിട്ടി - പള്ളുരുത്തി ഇറങ്ങി ആരോടെങ്കിലും ചോദിച്ചാൽ മതി. അത് വാസ്തവം തന്നെ ആയിരുന്നു. മെയിൻ റോഡിൽ കണ്ട ആദ്യ വ്യക്തി തന്നെ വഴികാണിച്ചു കൂടെ വന്നു! പ്രായാധിക്യത്താലുള്ള അവശതകൾ ഉണ്ടായിരുന്നെങ്കിലും മാസ്റ്റർ വീടിന്റെ ഉമ്മറത്ത് തന്നെ ഇരിപ്പായിരുന്നു - കാരണം സ്ഥിരമായി സന്ദർശകർ വന്നും പോയും കൊണ്ടിരിക്കുകയായിരുന്നു. സുഖാന്വേഷണത്തിനു വരുന്ന ബന്ധുക്കളും നാട്ടുകാരും, പിന്നെ പ്രോഗ്രാമുകൾക്ക് ആശീർവാദം വാങ്ങാൻ വരുന്ന സാംസ്‌കാരിക കൂട്ടായ്മകളും. മാസ്റ്റരുടെ സ്നേഹവാക്കുകൾ ഏറ്റുവാങ്ങി അവർ മടങ്ങുന്നു. പല സെലിബ്രിറ്റികളുടെയും മനുഷ്യപ്പറ്റില്ലായ്മ പരിചയമുണ്ടായിരുന്നതിനാൽ അതൊരു വ്യത്യസ്തമായ കാഴ്ചയായിരുന്നു.

മലയാള ഗാനരംഗത്തെപ്പറ്റിയുള്ള ചരിത്രവിവരങ്ങൾ ശേഖരിക്കുന്ന ഒരു സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഞാനദ്ദേഹത്തെ കാണാൻ ചെന്നത്. അർജുനൻ മാസ്റ്ററെപ്പറ്റി നിരവധി ലേഖനങ്ങളും ചാനൽ അഭിമുഖങ്ങളും ലഭ്യമായതുകൊണ്ടു വ്യക്തിപരമായ ഒരു ഇന്റർവ്യൂ അപ്രസക്തവും ആയിരുന്നു. കലാകാരന്മാരെ നേരിട്ട് കാണുമ്പോൾ അവർ ആ കരിയറിലേക്ക് വന്നതിന്റെ പടവുകൾ ചോദിച്ചറിയാൻ ശ്രമിക്കാറുണ്ട് ; ഒരു വ്യക്തി എന്ന നിലയിൽ അവരെക്കുറിച്ചു നിരീക്ഷണങ്ങൾ നടത്താറുമുണ്ട്. അന്ന് കുറിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ മാസ്റ്ററുടെ ദേഹവിയോഗത്തിന് പിന്നാലെ ഒന്നുകൂടി മറിച്ചു നോക്കുകയാണ്.

ജീവിത ദുരിതങ്ങൾ ഒരു കലാകാരന്റെ സർഗാത്മകതയ്ക്ക് വളമായി മാറുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എം.കെ.അർജുനൻ എന്ന സംഗീതസംവിധായകന്റെ കാര്യത്തിൽ അത് അന്വർത്ഥമായിരുന്നു എന്നു വേണം പറയാൻ. 84 വർഷം മുൻപ് ഫോർട്ട് കൊച്ചിയിൽ അഷ്ടിക്ക് വക കണ്ടെത്താൻ പെടാപ്പാടു പെട്ടിരുന്ന സാധാരണ കുടുംബത്തിൽ പതിനാലാമത്തെ മകനായി അദ്ദേഹം ജനിച്ചു. ആറുമാസം തികയും മുൻപേ അച്ഛൻ നഷ്ടപ്പെട്ടു; പിന്നീട് പലപ്പോഴായി പത്തു സഹോദരങ്ങളും മണ്മറഞ്ഞു. രണ്ടാംലോക മഹായുദ്ധ കാലത്തെ വറുതികളിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ട അമ്മ എട്ടുവയസുകാരൻ അർജുനനെയും ജ്യേഷ്ഠനേയും പരിചയക്കാരനായ സ്വാമി മുഖേന പഴനിയിലെ ഒരു ആശ്രമത്തിലെ സ്നേഹാലയത്തിലേക്ക് വിട്ടു. സ്‌കൂൾ വിദ്യാഭ്യാസത്തിനു തടസ്സം വന്നെങ്കിലും മറ്റൊരർത്ഥത്തിൽ ആശ്രമവാസം പ്രയോജകമായി - ഭജന പാടാനുള്ള സിദ്ധി ശ്രദ്ധിച്ച സ്വാമി അർജുനനെ സംഗീതം പഠിപ്പിക്കാൻ ഏർപ്പാടാക്കി. കർണാടിക് സംഗീതവും ഹാർമോണിയം വായനയും ശീലിച്ചു.

കൗമാര പ്രായം ആയപ്പോഴേക്കും ആശ്രമത്തിൽ തുടരാൻ ബുദ്ധിമുട്ടു വന്നു. വീട്ടിലേക്ക് തിരികെ വന്നു കുടുംബം നോക്കാൻ കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു - കൂലിവേല അടക്കം. അതിൽ നിന്ന് മിച്ചം പിടിച്ചു സംഗീതാഭ്യസനം. കച്ചേരി നടത്തുന്ന നല്ലൊരു ഭാഗവതർ ആകാൻ ആയിരുന്നു മോഹം. അതൊരു പ്രൊഫഷൻ ആക്കാൻ പറ്റില്ലെന്ന് പിന്നീട് ബോധ്യമായി. പഠിച്ച സംഗീതം പ്രയോഗിക്കാൻ സ്കോപ്പുള്ളത് നാടകത്തിലാണ്. നാട്ടിലും പരിസര ജില്ലകളിലും ഉള്ള നാടക കമ്പനികളിൽ ഹാർമോണിസ്റ്റ് ആയി പറ്റിക്കൂടി ജീവിക്കാൻ വക കണ്ടെത്തി. അതിൽ ചുവടുറക്കുന്നത് 1960 കളുടെ തുടക്കത്തിൽ ദേവരാജൻ മാസ്റ്ററുടെ 'കാളിദാസകലാകേന്ദ്ര'ത്തിലെത്തുന്നതോടെയാണ്.

നാടകത്തിലും സിനിമയിലും അതിനകം ജനപ്രിയ സംഗീതസംവിധായകനായി ഏറെ പേരെടുത്തു കഴിഞ്ഞ ദേവരാജൻ മാസ്റ്ററുടെ കൂടെ പ്രവർത്തിക്കുക എന്നത് ഭാഗ്യമായി കരുതപ്പെടുന്ന കാലം. പക്ഷെ കർശനക്കാരനും മുൻകോപിയും ആയ അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ പോലും മറ്റു പ്രവർത്തകർക്ക് പേടിയായിരുന്നു. ദേവരാജൻ മാസ്റ്ററെ അറിയാവുന്ന ഒരാൾ മുഖേനയാണ് 'കാളിദാസകലാകേന്ദ്ര'ത്തിലേക്ക് പോയത്. അയാൾ അകത്തുചെന്ന് പറഞ്ഞു - "മാഷെ കാണാൻ ഫോർട്ട്കൊച്ചിയിൽ നിന്ന് ഹാർമോണിസ്റ്റ് അർജുനൻ വന്നിരിക്കുന്നു". നിഷ്കരുണമുള്ള പ്രതികരണം പുറത്തു കേൾക്കാമായിരുന്നു - "അർജുനനായാലും ശരി, ഭീമനായാലും ശരി, പണിക്കു കൊള്ളില്ലെങ്കിൽ പറഞ്ഞു വിടും". എന്തായാലും അർജുനൻ എന്ന ചെറുപ്പക്കാരൻ തന്റെ പണിക്ക് കൊള്ളുമെന്നു ദേവരാജൻ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു. നാടകങ്ങളിൽ തന്റെ പ്രിയ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. ആ ബന്ധം മൂന്നര പതിറ്റാണ്ടു നീണ്ടു നിന്നു.


1965 ഒക്കെ ആയപ്പോഴേക്കും ദേവരാജൻ മാസ്റ്റർക്ക് സിനിമയിൽ തിരക്കേറി; 'കാളിദാസകലാകേന്ദ്ര'ത്തിലേക്ക് വരവും ചുരുങ്ങി. നാടകത്തിന്റെ സംഗീത ചുമതലകൾ അർജുനനെ വിശ്വസിച്ച് ഏൽപ്പിക്കും. ഒരിക്കൽ ദേവരാജന് പുതിയ നാടകത്തിനു സംഗീതമിടാൻ വരാനായില്ല. സംഘാടകൻ ഒ.മാധവൻ അർജുനനോടു പാട്ടുകളും ചെയ്യാൻ പറഞ്ഞു. പക്ഷെ, അയാൾക്ക് ഒരേ നിർബന്ധം -ദേവരാജൻ മാസ്റ്ററെ ഫോണിൽ വിളിച്ചെങ്കിലും സമ്മതം ചോദിച്ചിട്ടേ താൻ പണി തുടങ്ങൂ. സമ്മതം കിട്ടി. അങ്ങനെ നാടകഗാനങ്ങൾ സ്ഥിരമായി ഈണമിട്ടു. 

എങ്കിലും ദേവരാജൻ ശിഷ്യനെ സിനിമയിലേക്ക് വിളിച്ചില്ല. ദേവരാജന്റെ മനസ്സ് വായിച്ചെടുക്കാൻ പ്രയാസമാണ്. എന്നിരുന്നാലും നന്മകൾ നിറഞ്ഞ ഒരു മനസ്സാണ് അതെന്നു പിൽക്കാലത്തു പലരും തിരിച്ചറിയും. അർജുനനെ മദ്രാസിലേക്ക് വിളിക്കാതിരുന്നത് ഒരു പക്ഷെ അദ്ദേഹത്തിന് സിനിമയിൽ ഹാർമോണിസ്റ്റിനേക്കാളേറെ ഓർക്കസ്ട്ര സെറ്റ് ചെയ്യുന്ന ഒരു മ്യൂസിക് അറേഞ്ചറെ ആയിരുന്നു ആവശ്യം എന്നത് കൊണ്ടായിരിക്കാം. അതിനദ്ദേഹം ആർ കെ ശേഖറെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. മറ്റൊരു കാരണം നല്ല കഴിവും മത്സരബുദ്ധിയും ഇല്ലങ്കിൽ പലപ്പോഴും സിനിമയിൽ അഷ്ടിക്കുള്ള വക പോലും സമ്പാദിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ആയിരുന്നിരിക്കണം; അർജുനനെ പോലൊരു പാവം പയ്യന് അതിജീവനം ബുദ്ധിമുട്ടാകും എന്ന് തോന്നിക്കാണണം. അർജുനൻ ഒരു മോഹം എന്ന നിലയിൽ സിനിമയിൽ സ്വരരാഗശരങ്ങൾ എയ്യുന്നതു സ്വപ്നം കണ്ടു.

കോടമ്പാക്കത്ത് സിനിമാ ബന്ധങ്ങൾ ഉള്ള പരിചയക്കാർ ചിലർ നിർമ്മാതാക്കൾക്ക് മുന്നിൽ അർജുനന്റെ കാര്യം അവതരിപ്പിക്കുമായിരുന്നു. അന്നത്തെ പ്രശസ്തരെ (ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ് , രാഘവൻ) കിട്ടാൻ ബുദ്ധിമുട്ടാകുമ്പോൾ, അല്ലെങ്കിൽ പണം തികയാതെ വരുമ്പോൾ ചില നിർമാതാക്കൾ പുതിയവർക്ക് അവസരം കൊടുക്കുന്ന കാര്യം പരിഗണിക്കും (തുച്ഛമായ കാശിന് - അല്ലാതെ പിന്നെ !). 1968ൽ "കറുത്ത പൗർണമി " എന്ന പടത്തിനു കഥയെഴുതി നൽകിയത് അർജുനന്റെ അടുത്ത പരിചയക്കാരൻ. അയാൾ പടത്തിന്റെ സംഗീതം അർജുനന് കൊടുക്കാൻ ശിപാർശ നൽകി. പക്ഷെ പാട്ടെഴുതാൻ ഭാസ്കരൻ മാഷെ ഏൽപ്പിച്ചു കഴിഞ്ഞു. ബാബുരാജിനെ കൊണ്ടുവരാനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അന്നത്തെ ഹിറ്റ് ജോഡിയായിരുന്നല്ലോ അവർ. 'കാളിദാസകലാകേന്ദ്ര'ത്തിൽ സംഗീതം ചെയ്യുന്ന ഒരാൾക്ക് താൽപ്പര്യം ഉണ്ടെന്നു കേട്ട ഭാസ്‌കരൻ മാഷ് ഒന്നാലോച്ചു - ഒന്നുമില്ലെങ്കിൽ ദേവരാജന്റെ ശിഷ്യൻ ആണല്ലോ. "പടത്തിൽ ഇയാളും രണ്ടു പാട്ടു ചെയ്യട്ടെ" എന്ന വളരെ മാന്യമായ നിർദ്ദേശം വച്ചു. എന്നിട്ട് അപ്പോൾ എഴുതിക്കൊണ്ടിരുന്ന 'മാനത്തിന് മുറ്റത്തു മഴവില്ലാൽ അഴകെട്ടും മധുമാസ സന്ധ്യകളേ' എന്ന കവിത അർജുനന്റെ കയ്യിൽ കൊടുത്തു. അത് ഹൃദിസ്ഥമാക്കി ഹാർമോണിയം വച്ച് ഒരു ട്യൂൺ പാടി എല്ലാവരെയും കേൾപ്പിച്ചു. കുറെ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. നിർമാതാവ് ഭാസ്കരൻ മാഷുടെ മുഖത്തേക്ക് നോക്കി. അന്തിമ തീരുമാനം മാഷുടേതാണ്. അദ്ദേഹം പുഞ്ചിരിച്ചു - "ഇനി ബാബുവിനെ വിളിക്കേണ്ട"

അങ്ങനെ ഒടുവിൽ അർജുനനും സിനിമയിലേക്ക് കയറി. പാട്ടുകൾ ഈണമിട്ടുകഴിഞ്ഞപ്പോഴാണ് പുതിയ ഒരു പ്രശ്‌നം പൊന്തിവന്നത് - പാട്ടു റെക്കോർഡ് ചെയ്യേണ്ടത് കോടാമ്പക്കത്തെ സ്റ്റുഡിയോയിൽ ആണ്. ആദ്യത്തെ സന്തോഷമൊക്കെ ആശങ്കയിൽ മുങ്ങിപ്പോയി. അത്യാവശ്യം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന നാടകഗാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ സിനിമാപ്പാട്ട് എന്നാൽ നാടകഗാനവുമായി ഒരു തരത്തിലും ഉപമിക്കാനാവാത്ത 'പ്രസ്ഥാനം' ആണെന്ന ബോധ്യം വലിയൊരു കാർമേഘമായി നിഴൽ വീഴ്ത്തുന്നു - സ്റ്റുഡിയോ, ഓർക്കസ്ട്ര, റെക്കോർഡിങ് ഉപകരണങ്ങൾ .. ഒന്നും പരിചയം ഇല്ല. നാടകത്തിനു ചെയ്തിരുന്ന പോലെ ഹാർമോണിയം വായിച്ചു പാടിക്കൊടുക്കുക എന്നത് നിലനിൽപ്പിന് ഒരിക്കലും സഹായിക്കില്ല. എന്ത് ചെയ്യും ? വഴി മുട്ടുമെന്നായപ്പോൾ രണ്ടും കൽപ്പിച്ചു ദേവരാജൻ മാസ്റ്റർക്ക് കത്തെഴുതി - വന്നോളൂ വേണ്ടത് ചെയ്യാം എന്ന് ഗുരുവിന്റെ വാത്സല്യം മറുപടിക്കത്തിലൂടെ എത്തിയപ്പോൾ അർജുനൻ കൊച്ചിയിൽ നിന്ന് കോടാമ്പക്കത്തേക്ക് വണ്ടികയറി. (ഈ എഴുത്തിനും മറുപടിക്കും ഒന്നൊന്നര മാസം എടുത്തുവെന്നത് പുറത്തു പറയേണ്ട - ഇന്നത്തെ വാട്സാപ്പ് പിള്ളേർക്ക് ഉൾക്കൊള്ളാൻ ആവില്ല). അന്ന് വയസ്സ് മുപ്പത്തിരണ്ട്.

ഹോട്ടൽ വുഡ്‌ലാൻഡ്സിൽ ചെന്ന് ദേവരാജൻ മാഷെ ചെന്ന് കണ്ടപ്പോൾ "നിനക്കിവിടെ സഹായത്തിന് ആരുമില്ലല്ലോ" എന്ന് പറഞ്ഞു ആരെയോ വിളിപ്പിച്ചു. ഒരു മോറിസ് മൈനർ കാറിൽ കറുത്ത് മെലിഞ്ഞ തമിഴൻ ചെറുപ്പക്കാരൻ വന്നിറങ്ങി. 'നീയിവനെ നോക്കിക്കോണം' എന്ന് പറഞ്ഞു കൂടെ വിട്ടു. പരിചയപ്പെട്ടപ്പോൾ അത്ഭുതമായി - അറിയപ്പെടുന്ന മ്യൂസിക് അറേഞ്ചറും സ്വന്തംനിലയിൽ സംഗീതസംവിധായകനും ആയ ആർ കെ ശേഖർ. കോടമ്പാക്കത്തെ മലയാളി സംഗീതകൂട്ടായ്മയിലെ തമിഴൻ; ദേവരാജൻ മാസ്റ്റർക്ക് അടക്കം മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകർക്ക് എല്ലാം അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു. സാത്വികനായ അർജുനനും 'ഓർക്കെസ്ട്രൈവ കുടുംബകം' എന്ന മട്ടിൽ നടക്കുന്ന ശേഖറും ആ നിമിഷം തൊട്ടു കൂട്ടുകാരായി. പാട്ടിൽ ഉണ്ടുറങ്ങി ജീവിച്ചു. അത് എട്ടുവർഷം (ശേഖറിന്റെ അന്ത്യം വരെ) തുടർന്നു.

"കറുത്ത പൗർണ്ണമി"ക്കു വേണ്ടി ഭാസ്കരൻ മാഷുടെ ഏഴു പാട്ടുകൾ അർജുനൻ ട്യൂൺ ചെയ്തു വച്ചിരുന്നു. ശേഖർ വന്ന് റെക്കോർഡിങ്ങിന്റെ പ്ലാൻ പറഞ്ഞപ്പോൾ കണ്ണ് മിഴിച്ചു പോയി - ഭരണി, ജെമിനി വിജയ, രേവതി എന്നിങ്ങനെ മദ്രാസിലെ നാല് പ്രശസ്ത റെക്കോർഡിങ് സ്റ്റുഡിയോകളാണ് ബുക്ക് ചെയ്തു വച്ചിരിക്കുന്നത്! (അത് ശരിക്കും ദേവരാജൻ മാസ്റ്ററുടെ പ്ലാൻ ആയിരുന്നു. തന്റെ ശിഷ്യൻ എന്നെങ്കിലും പച്ചപിടിച്ചാൽ എല്ലാ സ്റ്റുഡിയോയിലും പരിചയം സ്ഥാപിച്ചു വെക്കുന്നത് നന്നാവും എന്നദ്ദേഹത്തിനു തോന്നി). പേടിക്കേണ്ട, പാട്ടുകാരെ ട്യൂൺ പഠിപ്പിച്ചാൽ മതി ബാക്കി താൻ നോക്കിക്കൊള്ളാം എന്ന് ശേഖർ. അങ്ങനെ യേശുദാസിനെയും ജാനകിയേയും വസന്തയെയും പാട്ടു പഠിപ്പിച്ചു അതാതു സ്റ്റുഡിയോയിൽ എത്തുമ്പോൾ ശേഖർ പശ്ചാത്തലം ഒരുക്കി റെഡിയായി നിൽപ്പുണ്ടാകും. അങ്ങനെ മലയാളിക്ക് മറക്കാനാകാത്ത ഒരു പിടി ഗാനങ്ങൾ പിറന്നു. അതിൽ ഏറ്റവും മികച്ചവ കേൾക്കൂ;

ബി വസന്തയുടെ 'പൊന്നിലഞ്ഞി ചോട്ടിൽ'

എസ് ജാനകിയുടെ 'മാനത്തിൻ മുറ്റത്ത്' 

യേശുദാസിന്റെ 'ഹൃദയമുരുകി നീ' 

'പൊൻകിനാവിൻ'


പ്രിയ ശിഷ്യന്റെ പാട്ടുകളുടെ റെക്കോർഡിങ്ങിന് ചെന്നുവെങ്കിലും ദേവരാജൻ മാസ്റ്റർ കൂടുതൽ ഒന്നും പ്രോത്സാഹിപ്പിച്ചില്ല. അർജുനന് കോടമ്പാക്കത്ത് പറ്റിക്കൂടി നിൽക്കാൻ വേറെ കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നുമില്ല. അങ്ങനെ നാട്ടിലെ നാടകകൂട്ടത്തിലേക്ക് തിരികെ.

ഒരു സിനിമ മാത്രം ചെയ്തു നാട്ടിൽ നാടകത്തിൽ പ്രവർത്തിക്കുന്ന ഒരു ലോക്കൽ സംഗീതസംവിധായകനെ മദ്രാസിലെ ഏതെങ്കിലും നിർമാതാവ് കേട്ടറിഞ്ഞു വിളിക്കുക എന്നത് ഒട്ടും സംഭവ്യമല്ല. അതുകൊണ്ടു തന്നെ വേറെ പ്രതീക്ഷകളും ഉണ്ടായിരുന്നില്ല.

ഒരു നിയോഗം പോലെയാണ് അടുത്ത അവസരം അർജുനനെ തേടി എത്തുന്നത്.

(തുടരും)



* This article was originally published here

നിഫ്റ്റി 9,500നരികെ: സെന്‍സെക്‌സ് 595 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ കുതിച്ചു. ഇതോടെ നിഫ്റ്റി 9,500 നിലവാരത്തിനടുത്തെത്തി. സെൻസെക്സ് 595.37 പോയന്റ് നേട്ടത്തിൽ 32,200.59ലും നിഫ്റ്റി 175.15 പോയന്റ് ഉയർന്ന് 9490.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1507 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 801 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ്, എൽആൻഡ്ടി, ഹീറോ മോട്ടോർകോർപ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, സിപ്ല, ബിപിസിഎൽ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എല്ലാവിഭാഗം സൂചകകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/2XGgCkj
via IFTTT

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഉടനെ അഞ്ചുരൂപകൂടും; കാരണമറിയാം

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലുമുതൽ അഞ്ചുരൂപവരെ വർധിച്ചേക്കും. ലോക്ക്ഡൗൺ ജൂൺ ഒന്നോടെ നീക്കുന്നതോടെ ദിനംപ്രതിയുള്ള വിലപുതക്കൽ പുനഃരാരംഭിക്കുന്നതോടെയാണിത്. അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞമാസത്തേക്കാൾ 50ശതമാനത്തിലധികം വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളർ നിലവാരത്തിലണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വിലകൂടുന്ന പ്രവണത തുടർന്നാൽ എണ്ണക്കമ്പനികൾക്ക് വൻബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടച്ചിടൽമൂലം വില്പനയിൽവൻതോതിൽ കുറവുവന്നതും കമ്പനികളെ ബാധിച്ചിട്ടുണ്ട്. നിലവിലെ വിലയുമായി താരതമ്യംചെയ്യുമ്പോൾ അഞ്ചുരൂപവരെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ എണ്ണവില ഇതേരീതിയിൽ തുടർന്നാൽ പ്രതിദിനം 40-50 പൈസവീതം വർധിപ്പിച്ച് രണ്ടാഴ്ചകൊണ്ട് നഷ്ടം നകത്താനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചില്ലറ വ്യാപാരികളുമായി പൊതുമേഖല എണ്ണവിപണന കമ്പനികളുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. ജൂൺ മുതൽ ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേയ്ക്ക് കടന്നാലും ഇളവുകൾ അനുവദിക്കുന്നതിനാൽ വിലവർധിപ്പിക്കാനാണ് തീരുമാനം എന്നറിയുന്നു. Petrol, diesel prices may soon increase by ₹5 per litre

from money rss https://bit.ly/2ZH33nj
via IFTTT

Wednesday, 27 May 2020

പദ്ധതി പിന്‍വലിക്കുന്നു: ഉയര്‍ന്ന പലിശയുള്ള സര്‍ക്കാര്‍ ബോണ്ടില്‍ ആര്‍ക്കുംനിക്ഷേപിക്കാം

ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ നൽകുന്ന ആർബിഐയുടെ സേവിങ്സ്(ടാക്സബിൾ)ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസരം മെയ് 28വരെമാത്രം. മെയ് 27നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ബാങ്ക് പുറത്തിറക്കിയത്. വ്യാഴാഴ്ച ബാങ്ക് സമയത്തിനുള്ളിൽ നിക്ഷേപിച്ചാൽമാത്രമെ, കൂടുതൽ പലിശ നൽകുന്ന സർക്കാർ സെക്യൂരിറ്റിയുള്ള പദ്ധതിയിൽ പണംമുടക്കാനാകൂ. ബാങ്കുകൾ ശരാശരി ആറുശതമാനം പലിശ നൽകുന്നിടത്താണ് റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള ബോണ്ടുകൾക്ക് 7.75ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകൾവഴി ആർക്കും ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഏഴുവർഷമാണ് ബോണ്ടുകളുടെ കാലാവധി. മുതിർന്ന പൗരന്മാർക്ക് നേരത്തെ പണംപിൻവലിക്കാൻ അനുവദിക്കും. 60നും 70നും ഇടയിൽ വയസ്സുള്ളവർക്ക് ആറുവർഷംകഴിഞ്ഞാൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലുള്ളവർക്ക് അഞ്ചുവർഷവും 80നുമുകളിലുള്ളവർക്ക് നാലുവർഷവും കഴിഞ്ഞാൽ പണംതിരിച്ചെടുക്കാൻ കഴിയും. വ്യക്തികൾക്ക് പരമാവധി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. കാലാവധിയെത്തുമ്പോൾ മൊത്തമായോ അല്ലെങ്കിൽ ആറുമാസംകൂടുമ്പോഴോ പലിശ പിൻവലിക്കാൻ കഴിയും. 2018 ജനുവരി 10നാണ് ബോണ്ട് ആർബിഐ പുറത്തിറക്കിയത്. Issue of RBI 7.75% bonds closes on May 28, 2020

from money rss https://bit.ly/3c6EClH
via IFTTT

മാളുകളില്‍നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒറ്റപ്പെട്ട ഷോപ്പുകളിലേയ്ക്ക് മാറുന്നു

രാജ്യം രണ്ടുമാസത്തിലേറെ അടച്ചിട്ടതോടെ മാളുകളിൽനിന്ന് പ്രമുഖ ബ്രാൻഡുകൾ ഒറ്റപ്പെട്ട ഷോപ്പികളുളള ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേയ്ക്ക് മാറുന്നു. മക് ഡൊനാൾഡ് ഉൾപ്പടെയുള്ള പ്രമുഖ ഭക്ഷണ ബ്രാൻഡുകളാണ് മാളുകളിൽനിന്ന് ആദ്യംപടിയിറങ്ങുന്നത്. കോവിഡ് വ്യാപനത്തിന് ഏറെസാധ്യതയുള്ളതിനാലാണ് സർക്കാരുകൾ മാളുകൾ തുറക്കാൻ ഇനിയും അനുമതി നൽകാത്തത്. തിരക്കേറിയ നഗരങ്ങളിലാണ് പ്രധാനമാളുകളെല്ലാം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹ വ്യാപനമുണ്ടാകാതിരിക്കാനുള്ള മുൻകരുതലെന്നനിലയിലാണ് മാളുകൾ തുറക്കാത്തത്. അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പ്രവർത്തനത്തിന് തടസ്സമില്ലാത്തതാണ് മാറിചിന്തിക്കാൻ ബ്രാൻഡുകളെ പ്രേരിപ്പിക്കുന്നത്. വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികൾക്ക് ഗുണകരമായി. 2000ലാണ് മാൾ വിപ്ലവം രാജ്യത്ത് ആരംഭിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഷോപ്പുകളോടൊപ്പം വിനോദത്തിനുള്ള സൗകര്യങ്ങൾക്കൂടിവന്നതോടെ മാളുകൾ ജനപ്രിയ ഷോപ്പിങ് കേന്ദ്രങ്ങളായി. രാജ്യത്തെ എട്ട് പ്രമുഖ നഗരങ്ങളിലായി 126 മാളുകളാണുള്ളത്.

from money rss https://bit.ly/2AbUXbA
via IFTTT

നേട്ടംതുടരുന്നു; സെന്‍സെക്‌സ് 279 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 279 പോയന്റ് നേട്ടത്തോടെ 31885ലും നിഫ്റ്റി 79 പോയന്റ് ഉയർന്ന് 9383ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 257 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗെയിൽ, യുപിഎൽ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ. ഒഎൻജിസി, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, ഐടിസി, എച്ച്സിഎൽ ടെക്, എംആൻഡ്എം, വിപ്രോ, ടിസിഎസ്, സിപ്ല, സൺ ഫാർമ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടിവിഎസ് മോട്ടോർ, ലുപിൻ, ഫെഡറൽ ബാങ്ക് തുടങ്ങിയ 24 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. സെൻസെക്സ് 996 പോയന്റ് നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

from money rss https://bit.ly/2X8Ylgo
via IFTTT

പ്രവാസി പുനരധിവാസം: പദ്ധതി വിപുലീകരിക്കുന്നു

കൊച്ചി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളുടെ സമഗ്ര പുനരധിവാസത്തിന് പദ്ധതിയൊരുങ്ങുന്നു. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലാണിത്. നിലവിലുള്ള പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു വിപുലീകരിക്കുകയാണ് ചെയ്യുന്നതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. പ്രവാസികൾ പലരും ജോലി നഷ്ടപ്പെട്ടാണ് മടങ്ങുന്നത്. ഇവർക്കെല്ലാം ഉത്പാദന നിർമാണമേഖലയ്ക്കൊപ്പം സേവനമേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും സഹായംകിട്ടും. പ്രവാസികൾ കൂടുതലായി മടങ്ങിയെത്തിയ മേഖലകൾ കേന്ദ്രീകരിച്ചു പദ്ധതികൾക്ക് പ്രചാരംനൽകും. 2019-20 സാമ്പത്തികവർഷം 1043 പേരാണ് പുനരധിവാസപദ്ധതി ഉപയോഗപ്പെടുത്തിയത്. കോവിഡിനെത്തുടർന്നുള്ള പ്രവാസിമടക്കം അവസരമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ 4.75 ലക്ഷം പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

from money rss https://bit.ly/36J7vDC
via IFTTT

ട്രൂകോളറിലെ വിവരങ്ങൾ ഡാർക്ക്‌വെബിൽ വിൽപ്പനയ്ക്ക്

മുംബൈ: കോളർ ഐ.ഡി. ആപ്പായ ട്രൂകോളറിലെ 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക്വെബിൽ വിൽപ്പനയ്ക്ക്. അമേരിക്ക ആസ്ഥാനമായുള്ള സൈബിൾ എന്ന സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം ആണ് ഇത് റിപ്പോർട്ടുചെയ്തത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ വിവരങ്ങളാണ് ഇതിലുൾപ്പെട്ടിരിക്കുന്നതെന്നും വെറും ആയിരം ഡോളർ(ഏകദേശം 75,000 രൂപ)മാത്രമാണ് ഇതിനായി ചോദിച്ചിട്ടുള്ളതെന്നും ഇവർ പറയുന്നു. മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാണ, മധ്യപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണ് കൂടുതലും. ഫോൺ നന്പർ, ആളുടെ പേര്, സ്ഥലം, ഇ-മെയിൽ, ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ, മൊബൈൽ കന്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നൽകിയിട്ടുള്ളത്. ഇതേക്കുറിച്ച് രാജ്യത്തെ സൈബർ കുറ്റാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

from money rss https://bit.ly/2TKMLG1
via IFTTT

Kathangal Kinavil Lyrics: Darvinte Parinamam Malayalam Movie Song

Movie: Darvinte Parinamam
Year: 2016
Singer: Haricharan
Music: Sankar Sharma
Lyrics: Harinarayanan B K
Actor: Prithviraj
Actress: Chandini Sreedharan
Kathangal kinavil paranne
Mohangal nilaavai pozhinje
Kaalathin churangal kadanne
Thenoorum dinangal varunne
Kunju koottil manju thookaan vaa
Meghame nee

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu

Kathangal kinavil paranne
Mohangal nilaavai pozhinje
Kaalathin churangal kadanne
Thenoorum dinangal varunne
Kunju koottil manju thookaan vaa
Meghame nee

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu

Ee vaathiloram
Onnu vaa nee maarivilley
Raavin chela maati
Thooviral thumbal chaayamekumo
Ullil ullam thunni Vechu nammal
Thammil thammil
Neytheduthu jeevitham…
Melle melle

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu

Ee kayalaazham
Kandu njaan nin kanninullil
Eeran kaattin eenam
Njaan arinju nin shwaasa thaalamay
Oro novum peythozhinju thaane
Innen munnil thoovelichamayi
Vaa minni minni

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu

Kathangal kinavil paranne
Mohangal nilaavai pozhinje
Kaalathin churangal kadanne
Thenoorum dinangal varunne
Kunju koottil manju thookaan vaa
Meghame nee

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu


* This article was originally published here

നിഫ്റ്റി 9,300ന് മുകളില്‍: സെന്‍സെക്‌സ് 996 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

3.30 P.M സെൻസെക്സ് 995.92 പോയന്റ് നേട്ടത്തിൽ 31,605,22ലും നിഫ്റ്റി 285.90 പോയന്റ് ഉയർന്ന് 91314.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് ഏഴുശതമാനം നേട്ടമുണ്ടാക്കി. ഐടി, ലോഹം, ഊർജം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ സൂചിക നഷ്ടത്തിലുമായിരുന്നു. 2.30 P.M ഉച്ചയ്ക്കുശേഷമുള്ള വ്യാപരത്തിനിടെ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കുതിച്ചു. സെൻസെക്സ് 1000 പോയന്റും നിഫ്റ്റി 292 പോയന്റുമാണ് ഉയർന്നത്. ബാങ്കിങ്, ഇൻഫോർമേഷൻ ടെക്നോളജി ഓഹരികളാണ് നേട്ടത്തിനുപിന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നീ ഓഹരികളിലെകുതിപ്പ് സെൻസെക്സിൽ 350 പോയന്റ് നേട്ടത്തിന് കാരണമായി. നിഫ്റ്റി ബാങ്ക് സൂചിക 3.6ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ഐടി, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാൽറ്റി സൂചികകൾ 1 ശതമാനം മുതൽ 3.7ശതമാനംവരെ കുതിച്ചു. ആക്സിസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ(13%). ഗ്രാസിം ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് പെട്രോളിയം, വിപ്രോ, ഭാരതി ഇൻഫ്രാടെൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. അൾട്രാടെക് സിമെന്റ്, ഇന്ത്യൻ ഓയിൽ, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex jumps 995 pts

from money rss https://bit.ly/2M52GL8
via IFTTT

ബാങ്കിങ് ഓഹരികള്‍ കുതിച്ചു; സെന്‍സെക്‌സ് ഉയര്‍ന്നത് 1000ലേറെ പോയന്റ്

ഉച്ചയ്ക്കുശേഷമുള്ള വ്യാപരത്തിനിടെ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കുതിച്ചു. സെൻസെക്സ് 1000 പോയന്റും നിഫ്റ്റി 292 പോയന്റുമാണ് ഉയർന്നത്. ബാങ്കിങ്, ഇൻഫോർമേഷൻ ടെക്നോളജി ഓഹരികളാണ് നേട്ടത്തിനുപിന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നീ ഓഹരികളിലെകുതിപ്പ് സെൻസെക്സിൽ 350 പോയന്റ് നേട്ടത്തിന് കാരണമായി. നിഫ്റ്റി ബാങ്ക് സൂചിക 3.6ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ഐടി, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാൽറ്റി സൂചികകൾ 1 ശതമാനം മുതൽ 3.7ശതമാനംവരെ കുതിച്ചു. ആക്സിസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ(13%). ഗ്രാസിം ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് പെട്രോളിയം, വിപ്രോ, ഭാരതി ഇൻഫ്രാടെൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. അൾട്രാടെക് സിമെന്റ്, ഇന്ത്യൻ ഓയിൽ, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex jumps 1,000 pts

from money rss https://bit.ly/2X5c3Rf
via IFTTT

ധനകമ്മി നേരിടാന്‍ പണമിറക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കും

രാജ്യത്തെ സമ്പദ്ഘടന മാത്രമല്ല ധനാരോഗ്യവും മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2021 സാമ്പത്തികവർഷത്തെ ധനകമ്മി ലക്ഷ്യമായ ജിഡിപിയുടെ 3.5 ശതമാനം എന്നത് സർക്കാരിനെ സംബന്ധിച്ചേടത്തോളം അസാധ്യം തന്നെയാണെന്നുവ്യക്തം. അനിശ്ചിതമായ സാമ്പത്തികാവസ്ഥയിൽ കുറയുന്ന നികുതി വരുമാനവും വിറ്റഴിക്കൽ ലക്ഷ്യം പൂർത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ടുമെല്ലാംചേർന്ന് ഖജനാവ് ശുഷ്കമാക്കിയിരിക്കുന്നു. 2021 സാമ്പത്തികവർഷം ജിഡിപി വളർച്ചാനിരക്ക് പ്രതികൂലമായിരിക്കുമെന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തൽ ഇതിന് ആക്കംകൂട്ടുന്നു. ഇന്ത്യാ ഗവണ്മെമെന്റ് 2021 സാമ്പത്തികവർഷം വിപണിയിൽ നിന്നുള്ള മൊത്തംകടമെടുപ്പ് 7.8 ലക്ഷംകോടി രൂപയിൽനിന്ന് 12 ലക്ഷം കോടിരൂപയായി വർധിപ്പിച്ചിരിക്കുന്നു. കടമെടുപ്പിൽ 54 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ഈപശ്ചാത്തലത്തിൽ ധന കമ്മി ജിഡിപിയുടെ ശതമാനം എന്നനിലയിൽ ഇരട്ട സംഖ്യ മറികടന്നാൽ അതിശയിക്കാനില്ല. 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാൻ അപര്യാപ്തമാണെന്നാണു മനസിലാകുന്നത്. കാരണം ഈ തുകയുടെ വലിയൊരു ഭാഗം റിസർവ് ബാങ്കിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമാണ്. മോശംധനസ്ഥിതി സർക്കാരിന്റെ സാമ്പത്തിക ഉത്തേജന ലക്ഷ്യം പരിമിതപ്പെടുത്തി എന്നുവേണം പറയാൻ. സാധാരണക്കാരന്റെ ഭാഷയിൽ കമ്മി പണമാക്കുക എന്നാൽ കൂടുതൽ കറൻസി അടിച്ചിറക്കുക എന്നാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ സർക്കാർ ചിലവുകൾക്കായി പ്രാഥമിക വിപണിയിൽ നിന്ന് റിസർവ് ബാങ്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങുമ്പോഴാണ് ധനകമ്മിയുടെ പണവൽക്കരണം സംഭവിക്കുന്നത്. ധനകമ്മി നികത്താൻ പണമിറക്കുന്നത് 1997വരെ നടന്നിട്ടുള്ളതാണ്. അഡ്ഹോക് ട്രഷറി ബില്ലുകൾ ഇറക്കി ധനവൽക്കരിച്ചുകൊണ്ട് റിസർവ് ബാങ്ക് സർക്കാരിന്റെ കമ്മികുറയ്ക്കുകയായിരുന്നു. 1994ലും 1997ലും റിസർവ് ബാങ്കും ഗവണ്മെന്റും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം അഡ്ഹോക് ബിൽ വഴിയുള്ള ധനവൽക്കരണം പൂർണ്ണമായി നിർത്തലാക്കപ്പെട്ടു. കൂടാതെ 2003ലെ FRBM ആക്ടുപ്രകാരം 2006 ഏപ്രിൽ ഒന്നുമുതൽ ആർബിഐ പ്രാഥമിക വിപണിയിൽനിന്നുസർക്കാരിന്റെ സെക്യൂരിറ്റീസ് വാങ്ങുന്ന പ്രക്രിയയും തടയപ്പെട്ടു. ധനകമ്മിയുടെ പണവൽക്കരണം ചിലവേറിയതുതന്നെയാണ്. വിലക്കയറ്റനിരക്കുവർധനയാണിതിന്റെ പ്രധാനപ്രത്യാഘാതം. ഇന്ത്യൻ സാഹചര്യത്തിൽ, സാമ്പത്തിക മേഖലയിലെ ഡിമാന്റ്കുറവു കാരണം വിലക്കയറ്റനിരക്കു പെട്ടെന്നു വർധിക്കുകയില്ല. എന്നാൽ സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിലേക്കുപ്രവേശിച്ചാൽ കൂടിയ പണവിതരണം പതിവിൽക്കവിഞ്ഞുള്ള വിലക്കയറ്റത്തിനു കാരണമാവും. മാർച്ചുമാസം ഉപഭോക്തൃ വിലസൂചികയനുസരിച്ച് വിലക്കയറ്റനിരക്ക് 5.84 ശതമാനവും അടിസ്ഥാന വിലക്കയറ്റനിരക്ക് 4.1 ശതമാനവുമായിരുന്നു. ഇപ്പോഴത്തെ വിലക്കയറ്റത്തിനു പ്രധാനമായും കാരണമാകുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടമാണ്. ഇതോടൊപ്പം അടിസ്ഥാനവിലയിലും വർധന ഉണ്ടാകുന്നതോടെ മൊത്തത്തിലുള്ള വിലക്കയറ്റമുണ്ടാകുന്നു. വിലക്കയറ്റ നിരക്ക് +/ 4 ശതമാക്കാൻ പ്രയത്നിക്കുന്ന റിസർവ് ബാങ്കിന് ഇതു വെല്ലുവിളിയായിത്തീരും. യുഎസ് ഡോളർ പോലൊരു സുരക്ഷിതപദവി ഇന്ത്യൻ രൂപയ്ക്കില്ല. ഫെഡറൽ റിസർവ് കൂടുതൽ കറൻസി അടിച്ചിറക്കിയാലും യുഎസ് ഡോളറിന് ലോകമെങ്ങും ആവശ്യക്കാരേറെയാണ്. എന്നാൽ ഇന്ത്യൻ രൂപയുടെകാര്യം അങ്ങനെയല്ല. ഇന്ത്യൻ കറൻസി കൂടുതൽ വിതരണത്തിലെത്തിയാൽ രൂപയുടെ മൂല്യംഇടിയാനും വിദേശ നിക്ഷേപകരുടെ ഒഴിഞ്ഞുപോക്കിനും കാരണമാകും. ഇന്നത്തെ സാഹചര്യത്തിൽ രൂപയുടെ വിലയിടിവ് കയറ്റുമതി മെഖലയ്ക്ക് ഗുണകരമാവുമെന്ന് ആർക്കുംപറയാൻ കഴിയില്ല. ആഗോള സമ്പദ്വ്യവസ്ഥയും ഡിമാന്റിൽ ഇടിവുനേരിടുകയാണ്. 2020 സാമ്പത്തിക വർഷം ആഗോള സമ്പദ് വ്യവസ്ഥയുടെ ജിഡിപി വളർച്ച പ്രതികൂലമായിരിക്കുമെന്നാണ് അന്തരാഷ്ട്ര നാണയ നിധിയുടെ കണക്കുകൂട്ടൽ. അത്തരമൊരു സാഹചര്യത്തിൽ രൂപയുടെ വിലയിടിവിന് സാമ്പത്തികമേഖല വലിയ വിലനൽകേണ്ടിവരും. റിസർവ് ബാങ്കാകട്ടെ വിദേശ നാണ്യവിപണിയിൽ പ്രവേശിച്ച് ഡോളർ വിറ്റ് രൂപയെ താങ്ങി നിർത്തേണ്ടിവരും. ഇന്ത്യക്ക് 487 ബില്യൺ അമേരിക്കൻ ഡോളറിന്റെ മെച്ചപ്പെട്ട വിദേശനാണ്യ ശേഖരമുണ്ട്. എന്നാൽ അതിന്റെപേരിൽ ആർബിഐക്ക് രൂപയെ താങ്ങിനിർത്തുന്നതിന് യഥേഷ്ടം വിദേശ നാണ്യവിപണിയിൽ ഇടപെടാനാവില്ല. കമ്മിയുടെ പണവൽക്കരണത്തിന് തുറന്നവിപണിയിലെ പരിശ്രമങ്ങളിലൂടെ നേരിട്ടല്ലാതെയുള്ള ഇടപെടൽ ആർബിഐ നടത്താറുണ്ട്. രാജ്യത്തിന്റെ സൂക്ഷ്മമായ അടിസ്ഥാന സാമ്പത്തികഘടകങ്ങളെ നേരിട്ടുള്ള പണവൽക്കരണം ദുർബ്ബലമാക്കുകയും വായ്പാ റേറ്റിംഗ് ഏജൻസികൾ ഗ്രേഡ് താഴ്ത്തുന്നത് സാമ്പത്തിക മേഖലയ്ക്ക് വലിയ ആഘാതമുണ്ടാക്കുകയുംചെയ്യും. ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക മേഖലയെ സംബന്ധിച്ചേടത്തോളം അപകടകരമായ നീക്കമായിരിക്കും അത്. (ജിയോജിത് ഫിന്ാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2ZFwxlq
via IFTTT

ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലായ് ആറുമുതല്‍ തുറക്കും; ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം നല്‍കും

സാൻഫ്രാൻസിസ്കോ: ജൂലായ് ആറുമുതൽ ഗൂഗിളിന്റെവിവിധ രാജ്യങ്ങളിലുള്ള ഓഫീസുകൾ തുറക്കും. പരിമിതമായ ജീവനക്കാരെവെച്ചായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാർക്കെല്ലാം 75,000 രൂപവീതം(1000 ഡോളർ)നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവർത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ സുന്ദർ പിച്ചായ് പറഞ്ഞു. കലണ്ടർവർഷത്തിൽ ചുരുക്കം ജീവനക്കാർമാത്രമായിരിക്കും ഓഫീസിലെത്തി പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വർഷവസാനമാകുന്നതോടെ എല്ലാജീവനക്കാർക്കും ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. Google gives workers ₹75,000 each, to reopen offices from 6 July

from money rss https://bit.ly/2TYTbSn
via IFTTT

ഒരുമാസത്തിനിടെ രണ്ടാംതവണയും എസ്ബിഐ നിക്ഷേപ പലിശ കുറച്ചു

ഒരുമാസത്തിനിടെ രണ്ടാംതവണ എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. എല്ലാ കാലാവധിയിലുമുള്ള പലിശയിൽ 40 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം 7 ദിവസം മുതൽ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 2.9ശതമാനമായി. 46 ദിവസം മുതൽ 179 ദിവസംവരെയുള്ള പലിശ 3.9ശതമാനവുമാണ്. 180 ദിവസംമുതൽ ഒരുവർഷത്തിനുതാഴെ-4.4ശതമാനം ഒരുവർഷം മുതൽ 3വർഷംവരെ-5.1 ശതമാനം 3വർഷംമുതൽ 5 വർഷംവരെ-5.3ശതമാനം 5 മുതൽ 10വർഷംവരെ-5.4ശതമാനം. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ പലിശനിരക്കുകൾ മെയ് 27 മുതൽ നിലവിൽവന്നു. ആർബിഐ കഴിഞ്ഞയാഴ്ചയിൽ റിപ്പോ നിരക്കിൽ 40 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയതിന്റെ പിന്നാലെയാണ് പലിശനിരക്കുകൾ ബാങ്ക് വീണ്ടും പരിഷ്കരിച്ചത്. മൂന്നുവർഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശഇതിനുമുമ്പ് കുറച്ചത് മെയ് 12നാണ്. 20 ബേസിസ് പോയന്റാണ് അന്നുകുറച്ചത്.

from money rss https://bit.ly/2XBJ5HI
via IFTTT