ന്യൂഡൽഹി: വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ചഎട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. 10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി. 26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വ്യാഴാഴ്ച ഉണ്ടായത്. ഇതോടെ മൂല്യം 71.81 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച 71.55-ൽ ആയിരുന്നു വിദേശ വിനിമയ വിപണിയിൽ രൂപ വ്യാപാരം അവസാനിപ്പിച്ചത്....