121

Powered By Blogger

Wednesday, 4 December 2019

പ്രാഥമിക വിപണി ആവേശത്തില്‍; നേട്ടംകൊയ്യാന്‍ നിക്ഷേപകര്‍

ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രകടമാകുമ്പോഴും പ്രാഥമിക വിപണിയിൽ പണമിറക്കി നിക്ഷേപകർ നേട്ടംകൊയ്യുന്നു. 2019ൽ പ്രാഥമിക ഓഹരി വില്പന(ഐപിഒ)യിലൂടെ വിപണിയിൽ ലിസ്റ്റ് ചെയ്ത 14ലേറെ കമ്പനികളിൽ ഒമ്പതും മികച്ച നേട്ടം നിക്ഷേപകന് നൽകി. ഏറ്റവും ഒടുവിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത സിഎസ്ബി ബാങ്കിന്റെ ഓഹരി ആദ്യദിവസംതന്നെ നിക്ഷേപകന് നേടിക്കൊടുത്തത് 50 ശതമാനത്തിലേറെ നേട്ടമാണ്. ലിസ്റ്റ് ചെയ്ത ഉടനെ റെക്കോഡ് നേട്ടം സ്വന്തമാക്കിയത് ഐആർസിടിസി ഓഹരിയാണ്. 110 ശമതാനമാണ് ഓഹരിവില ഉയർന്നത്. യുഎസ് ചൈന വ്യാപാര തർക്കം, രാജ്യത്തെ സാമ്പത്തിക തളർച്ച, വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത്-തുടങ്ങിയവ ഉൾപ്പടെയുള്ള നിഷേധ സാഹചര്യങ്ങൾ വിപണി നേരിടുമ്പോഴാണിതെന്ന് ഓർക്കണം. ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒമ്പതെണ്ണവും ഏഴ് ശതമാനം മുതൽ 110 ശതമാനംവരെ നേട്ടം നിക്ഷേപകന് നൽകി. അതേസമയം, മൂന്നു സ്ഥാപനങ്ങൾ ഇഷ്യുവിലയിലും കുറഞ്ഞ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. ഇന്ത്യ മാർട്ട്, ഇന്റർമെഷ് എന്നീ ഓഹരികൾ ജൂലായിൽ ലിസ്റ്റ് ചെയ്തപ്പോൾ മികച്ച നേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഐപിഒ വിലയേക്കാൾ 95 ശതമാനമാണ് ബിഎസ്ഇയിൽ ഇവയുടെ വില ഉയർന്നത്. ഇതിനുപിന്നാലെ വന്ന നിയോജെൻ കെമിക്കൽസ് 76 ശതമാനവും നേട്ടം നിക്ഷേപകന് നൽകി. അഫ്ലെ ഇന്ത്യ ലിമിറ്റഡ്, മെട്രോപോലിസ് ഹെൽത്ത്കെയർ എന്നിവ യഥാക്രമം 49ഉം 40ഉം ശതമാനം നേട്ടംനൽകി. പോളികാബ് ഇന്ത്യ, റെയിൽ വികാസ് നിഗം, ചാലെറ്റ് ഹോട്ടൽസ്, സ്പന്ദന ഫിനാൻഷ്യൽ എന്നിവ യഥാക്രമം 24ഉം 21ഉം 12ഉം 7ഉം ശമതാനം നേട്ടം ലിസ്റ്റ് ചെയ്തപ്പോൾ നേടി. ഈ കമ്പനികൾക്ക് അപവാദമായി, എസ്ടിസി, സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാർ, ക്സെൽപ്മോക് ഡിസൈൻ ആൻഡ് ടെക് എന്നീ കമ്പനികളാണ് നേട്ടം നൽകുന്നതിൽ പരാജയപ്പെട്ടത്. മാർച്ചിലെത്തിയ എംഎസ്ടിസി 24 ശതമാനവും ഓഗസ്റ്റിൽ വിപണിയിലെത്തിയ സെറ്റർലിങ് ആൻഡ് വിൽസൺ സോളാർ 23 ശതമാനവും നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി ഉടനെ വിപണിയിൽ ലിസ്റ്റ് ചെയ്യും. അതോടൊപ്പം എസ്ബിഐ കാർഡ് ഉൾപ്പടെയുള്ള കമ്പനികൾ ഐപിഒയുമായി ഉടനെ രംഗത്തുവരും. 24ലേറെ കമ്പനികൾ സെബിയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നുണ്ട്. ബജാജ് എനർജി, ശ്രീരാം പ്രോപ്പർട്ടീസ്, ഇമാമി സിമെന്റ്, പെന്ന സിമെന്റ്, ഇന്ത്യൻ റിന്യൂവബ്ൾ എനർജി ഡെവലപ്മെന്റ് ഏജൻസി, ശ്യാം മറ്റാലിക്സ് ആൻഡ് എനർജി തുടങ്ങിയവ യാണവ. വിപണിയിലെത്തുന്നവയിലേറെയും ഇടത്തരം കമ്പനികളാണ്. മിഡ്ക്യാപിൽ പണംമുടക്കാനുള്ള നിക്ഷേപകരുടെ ആവേശമാണ് പ്രാഥമിക വിപണിയിൽ പ്രതിഫലിക്കുന്നത്. സെൻസെക്സ് റെക്കോഡ് നേട്ടംകൈവരിച്ചപ്പോഴും മിഡ്ക്യാപ് സൂചിക ആവശേകരമായ നേട്ടം നേടിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭാവിയിലെ നേട്ടസാധ്യതയാണ് നിക്ഷേപകർ മുന്നിൽകാണുന്നത്. antony@mpp.co.in

from money rss http://bit.ly/2RsjOyB
via IFTTT

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 5.15ശതമാനത്തില്‍ തുടരും

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ചു. നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ സമിതിയുടെ തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ തുടരും. ആറംഗ സമിതിയിൽ എല്ലാവരും നിരക്ക് കുറയ്ക്കുന്നതിന് എതിരായാണ് വോട്ടുചെയ്തത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.1ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചിട്ടുമുണ്ട്. പണപ്പെരുപ്പ നിരക്കിലെ വർധനയാണ് നിരക്ക് കുറയ്ക്കാൻ ആർബിഐയ്ക്കുമുന്നിൽ തടസ്സം നിൽക്കുന്നത്. നാലു ശതമാനത്തിൽ നിർത്താൻ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയർന്നത്. കലണ്ടർ വർഷത്തിൽ അഞ്ചുതവണ ആർബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വർഷം വരുത്തിയത്. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വർഷത്തെ താഴ്ന്ന നിരക്കാണിത്. RBI keeps repo rate unchanged at 5.15%

from money rss http://bit.ly/2LoUPsa
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ആർബിഐയുടെ പണവായ്പ നയം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 61 പോയന്റ് നേട്ടത്തിൽ 40911ലെത്തി. നിഫ്റ്റി 14 പോയന്റ് ഉയർന്ന് 12057ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 555 ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയൻമെന്റ്, ടൈറ്റൻ കമ്പനി, ഹീറോ മോട്ടോർകോർപ്, ഐടിസി, റിലയൻസ്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/34RBOGo
via IFTTT

റോഹൻമൂർത്തിയും അപർണ കൃഷ്ണനും വിവാഹിതരായി

ബെംഗളൂരു: ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെയും സുധാമൂർത്തിയുടെയും മകൻ റോഹൻമൂർത്തിയും കൊച്ചി സ്വദേശിനി അപർണ കൃഷ്ണനും ബെംഗളൂരുവിൽ വിവാഹിതരായി. നാവികസേനാ റിട്ട. കമാൻഡർ കെ.ആർ. കൃഷ്ണന്റെയും എസ്.ബി.ഐ. ജീവനക്കാരി സാവിത്രി കൃഷ്ണന്റെയും മകളാണ് അപർണ. റോഹന്റെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനിയായ സോറോക്കോയുടെ ഓപ്പറേഷൻസ് വിഭാഗം ജനറൽമാനേജരാണ് അപർണ. ഹാർവാഡ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി.യുള്ള റോഹൻ അവിടത്തെ ജൂനിയർഫെലോയുമാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുംമാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. Rohan Murty and Aparna Krishnan get married

from money rss http://bit.ly/360QOBZ
via IFTTT

സെന്‍സെക്‌സ് 175 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും അവസാന മണിക്കൂറിലെ വ്യാപാരം സൂചികകളെ തുണച്ചു. സെൻസെക്സ് 174.84 പോയന്റ് നേട്ടത്തിൽ 40,850.29ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 12043.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1251 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1197 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എൽആന്റ്ടി, റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ഐഒസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ മേഖലയിലെ ഓഹരികൾ നഷ്ടമുണ്ടാക്കിയപ്പോൾ ഐടി, ലോഹം, ബാങ്ക്, ഫാർമ, വാഹനം എന്നീ വിഭാഗങ്ങളിലെ കമ്പനികൾ നേട്ടമുണ്ടാക്കി. sensex gains 175 pts

from money rss http://bit.ly/2qkXkEv
via IFTTT

ഓണ്‍ലൈന്‍ മരുന്നുവില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് മരുന്നുകളുടെ ഓൺലൈൻ വില്പന നിർത്തിവെയ്ക്കാൻ ഡ്രഗ് റഗുലേറ്റർ നിർദേശം നൽകി. ഓൺലൈനിലെ മരുന്നുവിൽപനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൊണ്ടുവരുന്നതിന്റെ അന്ത്യഘട്ടത്തിലാണ് സർക്കാർ. ഇതിനിടയിലാണ് പുതിയ തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശം നൽകിയിരിക്കുന്നതെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം ഡിസംബറിൽ ഡൽഹി ഹൈക്കോടതി ഓൺലൈനിലെ മരുന്ന് വിൽപനയ്ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പ് ശരിയായി പരിശോധിക്കാതെയുംമറ്റുമാണ് ഓൺലൈനിൽ മരുന്ന് വിൽക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു.വൻതോതിൽ വിലക്കിഴിവ് നൽകിയാണ് വില്പന. ഇത് അവരുടെ കച്ചവടത്തെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. മെഡ്ലൈഫ്, നെറ്റ്മെഡ്സ്, ഫാംഈസി, വൺഎംജി തുടങ്ങിയ സ്ഥാപനങ്ങളാണ് രാജ്യത്ത് ഓൺലൈനിൽ മരുന്നുവിൽപന നടത്തുന്നത്. Drugs regulator asks states to halt online sales of medicine

from money rss http://bit.ly/2RjbKA7
via IFTTT

ബജറ്റില്‍ ആദായനികുതി നിരക്കുകള്‍ കുറച്ചേക്കും

ന്യൂഡൽഹി: മധ്യവർഗക്കാർക്ക് സന്തോഷിക്കാൻ വകനൽകിക്കൊണ്ട് വരുന്ന ബജറ്റിൽ ആദായ നികുതി നിരക്കുകൾ കുറച്ചേക്കും. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും ഇതുസംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനം നടത്തുക. ആദായ നികുതി സ്ലാബ് പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച ഡയറക്ട് ടാക്സ് കോഡ് ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കും നിരക്കുകൾ പരിഷ്കരിക്കുക. റിപ്പോർട്ട് ധനമന്ത്രാലയം പരിശോധിച്ചുവരികയാണ്. ഇതുപ്രകാരം 2.5 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 10 ശതമാനവും 10 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 20 ശതമാനവുമായിരിക്കും നികുതി. നികുതി ഒഴിവ് പരിധി 2.5 ലക്ഷം രൂപയിൽതന്നെ നിലനിർത്തിയേക്കും. സെപ്റ്റംബറിൽ കോർപ്പറേറ്റ് ടാക്സ് ഉൾപ്പടെയുള്ളവ കുറച്ച് ഉത്തേജന നടപടികൾക്ക് സർക്കാർ തുടക്കമിട്ടപ്പോൾ ശമ്പള വരുമാനക്കാരായ മധ്യവർഗക്കാർക്ക് ഗുണംലഭിക്കുന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല. നിലവിൽ 2.5 ലക്ഷംരൂപ മുതൽ 5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് അഞ്ചുശതമാനമാണ് നികുതി. 5-10 ലക്ഷത്തിനുള്ളിലുള്ളവർക്ക് 20 ശതമാനവും 10 ലക്ഷത്തിനുമുകളിൽ 30 ശതമാനവുമാണ് നിരക്ക്. Income tax rate may be cut in Budget

from money rss http://bit.ly/37Xwrr0
via IFTTT

Tuesday, 3 December 2019

മൂന്നാമത്തെ ദിവസവും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് ബാങ്കിങും ആപ്പും തകരാറിലായി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് സംവിധാനങ്ങൾ മൂന്നാമത്തെ ദിവസവും തകരാറിലായി. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ബാങ്ക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എത്രയുംവേഗം തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ബാങ്ക് ട്വീറ്റ് ചെയ്തു. We apologise that the resolution of the technical glitch is taking more time than anticipated. Our experts are working round the clock. While some customers are able to transact using NetBanking and MobileBanking App, a few may still be facing intermittent issues. (1/2) — HDFC Bank Cares (@HDFCBank_Cares) December 3, 2019 തിങ്കളാഴ്ച രാവിലെ 10മണിയോടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഇതുവരെ പരിഹരിക്കാനായിട്ടില്ല. മാസത്തിന്റെ ആദ്യദിനങ്ങളിലായതിനാൽ ശമ്പള അക്കൗണ്ടുള്ളവരെയാണ് ഇത് കാര്യമായി ബാധിച്ചത്. കഴിഞ്ഞവർഷവും ഇതുപോലെ ഗുരുതരമായ സാങ്കേതിക പ്രശ്നം ബാങ്ക് നേരിട്ടിരുന്നു. ആപ്പും ഓൺലൈൻ ബാങ്കിങ് സംവിധാനവും അന്നും തകരാറിലായി. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റ് ലോഗിൻ ചെയ്യുമ്പോൾ, അല്പസമയം കഴിഞ്ഞ് ശ്രമിക്കൂ-എന്ന വിവരമാണ് സ്ക്രീനിൽ തെളിയുന്നത്. നിലവിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെതന്നെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ബില്ലടയ്ക്കാൻ പകരം സംവിധാനം ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. എടിഎം ഫണ്ട് ട്രാൻസ്ഫർ, മറ്റ് ബാങ്കുകളിൽ അക്കൗണ്ടുള്ളവർ നെഫ്റ്റ്, വിസ മണി ട്രാൻസ്ഫർ, ഓട്ടോ പേ, ചെക്ക് നൽകൽ എന്നിവയും ശാഖയിലെത്തി പണമടക്കാനുള്ള സൗകര്യവും പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് നിർദേശിക്കുന്നു. HDFC Bank netbanking, app down for 3rd day today

from money rss http://bit.ly/33SxaGY
via IFTTT

ലിസ്റ്റ് ചെയ്ത ഉടനെ സിഎസ്ബി ബാങ്കിന്റെ ഓഹരി വില 50 ശതമാനം കുതിച്ചു

മുംബൈ: വിപണിയിൽ ലിസ്റ്റ് ചെയ്ത ഉടനെ സിഎസ്ബി ബാങ്കിന്റെ ഓഹരി വില 100 രൂപവർധിച്ച് 295 നിലവാരത്തിലെത്തി. 50 ശതമാനമാണ് നേട്ടം. ഓഹരി വിപണി നഷ്ടത്തിലായിരുന്നിട്ടുകൂടി ബാങ്കിന്റെ ഓഹരി വില കുതിച്ചത് നേട്ടമായി. 195 രൂപയായിരുന്നു ഇഷ്യു പ്രൈസ്. നവംബർ 22 മുതൽ 26വരെയായിരുന്നു ഐപിഒ. 87 ഇരട്ടി അപേക്ഷകളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ലഭിച്ചത്. 410 കോടി രൂപയാണ് 1.97 കോടി ഓഹരികൾ വിറ്റ് ബാങ്ക് സമാഹരിച്ചത്. നിലവിലുള്ള നിക്ഷേപകർ 385 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. ഇതുകഴിഞ്ഞ് 24 കോടി രൂപയാണ് ഐപിഒയിലൂടെ ബാങ്കിന്ലഭിച്ചത്. പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കായ ഉജ്ജീവന്റെ ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള തിയതി ബുധനാഴ്ച അവസാനിക്കും. 750 കോടി രൂപ സമാഹരിക്കുകന്നതിനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. Immediately after the listing, CSB Banks share price jumped 50 percent

from money rss http://bit.ly/34PNiKC
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം ആഭ്യന്തര സൂചികകളെയും ബാധിച്ചു. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 40,567ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 11,950 നിലവാരത്തിലുമാണ്. സെൻസെക്സ് ഓഹരികളിൽ യെസ് ബാങ്കാണ് കനത്ത നഷ്ടത്തിൽ. ബാങ്കിന്റെ ഓഹരി നാലുശതമാനത്തോളം താഴ്ന്നു. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, റിലയൻസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Sensex edges lower amid global selloff

from money rss http://bit.ly/2rW9sMk
via IFTTT

പണവായ്പനയംവ്യാഴാഴ്ച: അടിസ്ഥാനനിരക്കുകൾ ചരിത്രത്തിലെ കുറഞ്ഞ നിരക്കിനടുത്ത്

മുംബൈ: വ്യാഴാഴ്ച റിസർവ് ബാങ്കിന്റെ പണവായ്പനയം പ്രഖ്യാപിക്കാനിരിക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് ആർ.ബി.ഐ. ഇനിയും അടിസ്ഥാനനിരക്കുകൾ കുറയ്ക്കുമോ എന്നതായിരിക്കും. ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നിലവിൽ 5.15 ശതമാനമാണ്. ഇത്തവണ 0.25 ശതമാനംമുതൽ 0.35 ശതമാനംവരെ കുറവുവരുത്തിയേക്കുമെന്ന് സാമ്പത്തികവിദഗ്ധരും വിവിധ സർവേകളും സൂചിപ്പിക്കുന്നുണ്ട്. മറിച്ച് വിശ്വസിക്കുന്നവരുമേറെ. 2008-ൽ അമേരിക്കയിൽ ലേമാൻ ബ്രദേഴ്സ് എന്ന വായ്പസ്ഥാപനം പാപ്പരത്തനടപടിയിലേക്ക് നീങ്ങിയപ്പോഴുണ്ടായ ആഗോള സാമ്പത്തികമാന്ദ്യകാലത്തായിരുന്നു ഇന്ത്യയിൽ അടിസ്ഥാനനിരക്കുകൾ ഏറ്റവുംകുറഞ്ഞ നിലവാരത്തിൽ എത്തിയത്; 2009-ൽ രേഖപ്പെടുത്തിയ 4.75 ശതമാനം. അന്നത്തെ സാമ്പത്തികപ്രതിസന്ധിക്കും ഇന്നത്തെ വളർച്ചമുരടിപ്പിനും കാരണമായ ഘടകങ്ങളിൽ വലിയ വ്യത്യാസമുണ്ട്. എങ്കിലും റിസർവ് ബാങ്കിന് തീരുമാനമെടുക്കാൻ ഇത്തവണ അല്പം കഷ്ടപ്പെടേണ്ടിവന്നേക്കും. റിപ്പോനിരക്ക് ചരിത്രത്തിലെ കുറഞ്ഞനിരക്കായ 4.75 ശതമാനത്തെക്കാൾ 0.40 ശതമാനംമാത്രം അകലെയാണിപ്പോൾ. ഇത്തവണ 0.25 ശതമാനം കുറവുവരുത്തിയാൽ ഇത് വീണ്ടും കുറയും. ഫെബ്രുവരിയിലെ നയപ്രഖ്യാപനത്തോടെ ഇത് പഴയ നിലവാരം ഭേദിക്കുകയുംചെയ്യാം. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി.) 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ആറരവർഷത്തെ കുറഞ്ഞ നിരക്കാണിത്. നടപ്പുസാമ്പത്തികവർഷം ശരാശരി 6.1 ശതമാനം വളർച്ചയാണ് ആർ.ബി.ഐ. അനുമാനിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഇത് വീണ്ടും താഴ്ത്തേണ്ടിവന്നേക്കാം. അടിസ്ഥാനനിരക്കുകൾ കുറയ്ക്കാൻ കാരണമായി പറയുന്നതിതാണ്. അതേസമയം, നാലുശതമാനത്തിൽ താഴെ നിർത്താൻ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേക്ക് കയറി. ഇത് നിരക്കുകുറയ്ക്കുന്നതിന് തടസ്സമാകുന്നു. ഇന്ത്യയിൽ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ പ്രതിസന്ധിയാണ് ഇപ്പോൾ പണലഭ്യതയെ കൂടുതലായി ബാധിച്ചിരിക്കുന്നത്. ഈ പ്രശ്നം ഇനിയും പരിഹരിച്ചിട്ടില്ല. രാജ്യത്ത് ആദ്യമായി, ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്.എഫ്.എൽ. പാപ്പരത്തനടപടികളിലേക്ക് കടന്നിരിക്കുന്നു. ഏകദേശം 84,000 കോടി രൂപയുടെ ബാധ്യതയാണ് ഡി.എച്ച്.എഫ്.എല്ലിനുള്ളത്. പലിശനിരക്കുകൾ കുറച്ചതുകൊണ്ടുമാത്രം ഈ സ്ഥാപനങ്ങൾ രക്ഷപ്പെടില്ലെന്നതും ആർ.ബി.ഐ.ക്കുമുന്നിലെ പരിമിതിയാണ്. റിപ്പോ നിരക്ക് എത്രവരെ താഴ്ത്താമെന്ന് ഒക്ടോബറിലെ പണവായ്പാനയ പ്രഖ്യാപനത്തിനിടെയുയർന്ന ചോദ്യത്തിന് 'പരിധി നിശ്ചയിച്ചിട്ടില്ല' എന്നായിരുന്നു ആർ.ബി.ഐ. ഗവർണർ ശക്തികാന്തദാസിന്റെ മറുപടി.

from money rss http://bit.ly/37WJrNA
via IFTTT

ജിയോ ഉപഭോക്താക്കള്‍ക്കിനി സണ്‍ നെക്സ്റ്റിന്റെ തെന്നിന്ത്യന്‍ ഹിറ്റ്‌സിനിമ ശേഖരംകാണാം ജിയോ സിനിമയില്‍

കൊച്ചി: ഓൺ - ഡിമാൻഡ് വീഡിയോ പ്ലാറ്റ്ഫോമായ ജിയോ സിനിമ വീണ്ടും ദശലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കളെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തുന്നു! സൺ ടിവി നെറ്റ്വർക്കിൽ നിന്നുള്ള ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റുമായി സഹകരിച്ച് ജിയോസിനിമാ രാജ്യത്തെ ജിയോ ഉപയോക്താക്കൾക്ക് മികച്ച ദക്ഷിണേന്ത്യൻ മൂവി കാറ്റലോഗ് അവതരിപ്പിക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായി SUN NXT പ്ലാറ്റ്ഫോമിൽ ലഭ്യമായ എല്ലാ സിനിമകളും ജിയോ സിനിമയിൽ ഇനി കാണാം. ഏകദേശം 4000 തെന്നിന്ത്യൻ സിനിമകളുടെ ശേഖരം സൺ നെക്സ്റ്റിലൂടെ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മൊബൈലിലൂടെയോ വെബ്സൈറ്റിലൂടെയോ ഇവയെല്ലാം ആസ്വദിക്കാം. രജനികാന്ത്, വിജയ്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, തല അജിത്, അല്ലു അർജുൻ, മഹേഷ് ബാബു, എന്നീ തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെ സിനിമകൾ ജിയോ സിനിമയുടെ സൂപ്പർ സൗത്ത് സ്വാഗ് എന്ന പേരിൽ കാണാവുന്നതാണ്. 10,000+ സിനിമകൾ, 1 ലക്ഷം+ ടിവി ഷോ എപ്പിസോഡുകൾ, ഒറിജിനലുകൾ എന്നിവ ഉൾപ്പെടെ വിശാലമായ പ്ലാറ്ഫോമാണ് ജിയോ സിനിമ. ഇപ്പോൾ, സൺ നെക്സ്റ്റുമായി ചേർന്ന്, പരിധിയില്ലാത്ത ദക്ഷിണേന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ ആസ്വദിക്കുന്നതിനുള്ള ഉപയോക്താക്കളുടെ ആദ്യ ചോയിസായി ഇത് മാറുന്നു. Content Highlights:JioCinema will now host the entire catalogue of south movies which are available on the Sun NXT platform

from money rss http://bit.ly/2OLex3c
via IFTTT

ക്രഡിറ്റ് കാര്‍ഡ് ബില്ലടച്ചില്ലെങ്കില്‍ നിങ്ങള്‍ നേരിടേണ്ടിവരിക ക്രിമിനല്‍ കേസ്

മുംബൈ: ക്രഡിറ്റ് കാർഡിന്റെ ബില്ലടച്ചില്ലെങ്കിൽ നിങ്ങൾ നേരിടേണ്ടിവരിക ക്രിമിനൽ കേസ്? ഐപിഒയ്ക്കുവേണ്ടി ഈയിടെ പുറത്തുവിട്ട പ്രൊസ്പക്ടസിൽ എസ്ബിഐ വ്യക്തമാക്കിയതാണ് കേസ് വിവരങ്ങൾ. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക് ഷൻ 138 പ്രകാരം 19,201 കേസുകളാണ് കമ്പനി ഫയൽ ചെയ്തിട്ടുള്ളത്. 2007ലെ പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് നിയമം സെക് ഷൻ 25 പ്രകാരം 14,174 കേസുകളും നൽകിയിട്ടുണ്ട്. ആവശ്യത്തിന് പണമില്ലാതെ ചെക്ക് മടങ്ങുമ്പോൾ ചുമത്തുന്ന വകുപ്പാണ് സെക് ഷൻ 138. അക്കൗണ്ടിൽ പണമില്ലാതെ ഇലക്ട്രോണിക് ട്രാൻസ്ഫർ നടക്കാതെ വരുമ്പോൾ നൽകുന്ന കേസാണ് പെയമെന്റ് ആൻഡ് സെറ്റിൽമെന്റ് വകുപ്പുപ്രകാരമുള്ളത്. യഥാക്രമം 25.52 കോടിയും 72.6 കോടി രൂപയുമാണ് ഈകേസുകൾപ്രകാരം കമ്പനിക്ക് ലഭിക്കാനുള്ളത്. അതായത് ആദ്യവകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള കേസിലെതുക ശരാശരി 13,290 രൂപമാത്രമാണ്. രണ്ടാമത്തെ വകുപ്പുപ്രകാരമുള്ള കേസിലെ ശരാശരി തുകയാകട്ടെ 51,220 രൂപയുമാണ്. എത്ര ചെറിയതുകയായാലും പണ തിരിച്ചടയ്ക്കാതിരുന്നാൽ നിങ്ങൾ നേരിടേണ്ടിവരിക ക്രിമിനൽ കേസാണെന്ന് ചുരുക്കം. ക്രഡിറ്റ് കാർഡിലെ ബില്ലടയ്ക്കുന്നതിന് നൽകിയ ചെക്ക് മടങ്ങിയാലോ(നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്) ഇലക്ട്രോണിക് ട്രാൻസർഫർവഴിയുളള പണംകൈമാറൽ യഥാസമയം(പെയ്മന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ട്) നടക്കാതിരുന്നാലോ 30 ദിവസത്തിനകം പണമടയ്ക്കണമെന്നാവശ്യപ്പെട്ട് ക്രഡിറ്റ് കാർഡ് കമ്പനി നോട്ടീസയയ്ക്കുകയാണ് സാധാരണ ചെയ്യുക. നോട്ടീസയച്ച് 15 ദിവസത്തിനകം പണം അടച്ചില്ലെങ്കിലാണ് ഈ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യുക.

from money rss http://bit.ly/360GEBs
via IFTTT

പാഠം 50: കറുത്ത അധ്യായം രചിച്ച് കാര്‍വി; ബ്രോക്കര്‍മാരുടെ ചതിയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം?

ഓഹരി വിപണിയുടെ ചരിത്രത്തിൽ ഒരുകറുത്ത അധ്യായംകൂടി. ഇടപാടുകാരുടെ നിക്ഷേപമെടുത്ത് കളിച്ച കാർവി സ്റ്റോ ബ്രോക്കിങ് ലിമിറ്റഡിനുമേൽ ഈയിടെയാണ് സെബിയുടെ പിടിവീണത്. നിക്ഷേപകരുടെ ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽനിന്നെടുത്ത് പണയംവെച്ച് 1,096 കോടി രൂപ കാർവിയുടെ സഹോദര സ്ഥാപനമായ കാർവി റിയാൽറ്റി ലിമിറ്റഡിന് കൈമാറിയെന്നതാണ് പ്രധാന ആരോപണം. 2016 ഏപ്രിൽ ഒന്നുമുതൽ 2019 ഒക്ടോബർ 19വരെയാണ് സ്ഥാപനം ഇത്തരത്തിൽ കള്ള ഇടപാട് നടത്തിയത്. ചതിയിൽനിന്ന് എങ്ങനെ രക്ഷപ്പെടാം നിക്ഷേപകർ ആദ്യമായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കുമ്പോൾ നൽകുന്ന പവർ ഓഫ് അറ്റോർണിവെച്ചാണ് കാർവി ഇത്തരത്തിൽ ഓഫ് മാർക്കറ്റ് ഇടപാട് നടത്തിയത്. ക്ലൈന്റ് മാർസ്റ്റർ ലിസ്റ്റ് നിക്ഷേപൻ ആദ്യമായി ചെയ്യേണ്ടത് ക്ലൈന്റ് മാസ്റ്റർ ലിസ്റ്റ് (സിഎംഎൽ) പരിശോധിക്കുകയെന്നതാണ്. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പടെയുള്ള വിവരങ്ങൾ കൃത്യമായി അതിൽ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഡീമാറ്റ് അക്കൗണ്ടിൽ വരവുവെയക്കുന്നതും പിൻവലിക്കുന്നതുമായ ഓഹരികളുടെ വിവരങ്ങൾ ഇ-മെയിൽവഴിയോ, എസ്എംഎസ് വഴിയോ അപ്പപ്പോൾ നിങ്ങൾക്ക് ലഭിക്കും. ദീർഘകാലം ഉപയോഗിക്കാതെ കിടക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഡെപ്പോസിറ്ററിക്ക് നിർദേശം നൽകാം. ഡിപിയിലുള്ള ഓഹരികളിൽനിന്ന് ലാഭവിഹിതമോ, ബോണസോ, സ്പ്ലിറ്റ് വഴി കൂടുതൽ ഓഹരികളോ ലഭിക്കുന്നതിന് ഇത് തടസ്സമാകില്ല. ഓഹരി ഇടപാട് വീണ്ടും നടത്താൻ തീരുമാനിക്കുമ്പോൾ മരവിപ്പിച്ചത് പിൻവലിച്ചാൽമതി. സ്റ്റേറ്റ്മെന്റുകൾ സ്ഥിരമായി പരിശോധിക്കുക നിങ്ങളുടെ ട്രേഡിങ് അക്കൗണ്ടിൽ കൂടുതൽ പണം സൂക്ഷിക്കാതിരിക്കുക. ബ്രോക്കർ നൽകുന്ന സ്റ്റേറ്റ്മെന്റ് പരിശോധിച്ച് അവശേഷിക്കുന്ന പണം എത്രയുണ്ടെന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം ഓഹരികളും. വർഷത്തിലൊരിക്കലെങ്കിലും നിങ്ങൾക്ക് ഡീമാറ്റ് സ്റ്റേറ്റ്മെന്റ് ലഭിക്കും. മൂന്നുമാസത്തിലൊരിക്കൽ പണത്തിന്റെയും ഓഹരികളുടെയും സ്റ്റേറ്റ്മെന്റ് നൽകണമെന്ന് സെബി നിർദേശിച്ചിട്ടുണ്ട്. കൂടുതൽകാലം ബ്രോക്കറുടെ അക്കൗണ്ടിൽ പണമോ സെക്യൂരിറ്റികളോ സൂക്ഷിക്കരുതെന്നും നിർദേശമുണ്ട്. പണം അക്കൗണ്ട് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കും ഓഹരി ഡീമാറ്റ് അക്കൗണ്ടിലേയ്ക്കും മാറ്റിയിരിക്കണം. ഓഫ്ലൈൻ ട്രേഡിന്റെ ഭാഗമായി ബ്രോക്കർക്ക് ഡെലിവറി സ്ലിപ്പ് ഒപ്പിട്ട് നൽകാതിരിക്കുക. ഓഹരി ബ്രോക്കറുടെ സാമ്പത്തികാരോഗ്യം പരിശോധിക്കുന്നതും നല്ലതാണ്. വിവരങ്ങൾ ലഭിക്കാൻ നിങ്ങളുടെ ഓഹരികൾ സൂക്ഷിക്കുന്ന എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നീ ഡെപ്പോസിറ്ററികളുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുക. മൊബൈൽ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ഡീമാറ്റ് ഹോൾഡിങ്സ് വിവരങ്ങൾ അറിയാൻ സിഡിഎസ്എൽ ഈസി സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതൊക്കെ കമ്പനികളുടെ എത്ര ഓഹരികൾ അക്കൗണ്ടിൽ ഉണ്ടെന്ന് മനസിലാക്കാൻ അതിലൂടെ കഴിയും. ഓഹരിയുടെ വില വിവരങ്ങൾ ഉണ്ടാകില്ല. ഇടപാട് നടന്നിട്ടുണ്ടെങ്കിൽ ഓരോമാസവും ഇല്ലെങ്കിൽ മൂന്നുമാസത്തിലൊരിക്കലും സ്റ്റേറ്റ്മെന്റും ലഭിക്കും. സമാനമായ സൗകര്യം എൻഎസ്ഡിഎൽഉം നൽകുന്നുണ്ട്. ആപ്പിലോ വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്തവർക്ക് സ്പീഡ്-ഇ സൗകര്യത്തിലൂടെ ഈ വിവരങ്ങൾ ലഭിക്കും. ഇ-മെയിലിലും മാസത്തിലൊരിക്കലോ, മൂന്നുമാസംകൂടുമ്പോഴോ ഓഹരികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ലഭിക്കും. എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നിവയുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരികളുടെയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെയും വിശദ വിവരങ്ങൾ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്(സിഎഎസ്)വഴി ലഭിക്കും. പവർ ഓഫ് അറ്റോർണി ഓഹരി ബ്രോക്കർ ഒരു ഇടനിലക്കാരൻ മാത്രമാണ്. ബ്രോക്കർക്ക് നിങ്ങൾ നൽകുന്ന നിർദേശപ്രകാരമാണ് ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും. ഓഹരി വാങ്ങുന്നതിന് പവർ ഓഫ് അറ്റോർണി ആവശ്യമില്ല. എന്നാൽ വിൽക്കുന്നതിനുള്ള അധികാരം ബ്രോക്കർക്ക് കൈമാറുന്നത് പവർ ഓഫ് അറ്റോർണിവഴിയാണ്. അക്കൗണ്ട് തുടങ്ങുമ്പോൾന്നെ എല്ലാ ബ്രോക്കർമാരും പവർ ഓഫ് അറ്റോർണി ഒപ്പിട്ട് വാങ്ങിവെച്ചിട്ടുണ്ടാകും. ആവശ്യപ്പെട്ടില്ലെങ്കിലും ബ്രോക്കർക്ക് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരി വിൽക്കാനോ പണയംവെയ്ക്കാനോ കഴിയുമെന്നുചുരുക്കം. ഓഹരി ബ്രോക്കറുടെ വിശ്വാസ്യതയ്ക്കാണ് ഇവിടെ പ്രസക്തി. പവർ ഓഫ് അറ്റോർണിയില്ലാതെയും ഓഹരി ഇടപാടുകൾ നടത്താവുന്നതാണ്. അതുപക്ഷേ, ശ്രമകരമാകും. അക്കൗണ്ട് ഉടമ ഡെലിവറി സ്ലിപ്പ് ഒപ്പിട്ട് നൽകിയാണ് പിഒഎ ഇല്ലാതെ ഓഹരി വിൽക്കാൻ കഴിയുക. അതുകൊണ്ടുതന്നെ ഈരീതി ആരും പരീക്ഷിക്കാറില്ല. ഓഹരി ബ്രൊക്കറെ മാറ്റാം സേവനം തൃപ്തികരമായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് ബ്രോക്കറെ മാറ്റാം. ഇതിനായി നിലവിലുള്ള ബ്രോക്കറുടെ അടുത്ത് അപേക്ഷനൽകണം. അതിനായി ഏത് ബ്രോക്കറുടെ അക്കൗണ്ടിലേയ്ക്കാണോ മാറുന്നത് അവരുടെ അക്കൗണ്ട് വിവരങ്ങൾ വിശദമാക്കുന്ന ക്ലൈന്റ് മാസ്റ്റർ ലിസ്റ്റും(കൈവശമില്ലെങ്കിൽ ആവശ്യപ്പെട്ടാൽ ലഭിക്കും)നൽകണം. അവശേഷിക്കുന്ന ഡെലിവറി സ്ലിപ്പും കൈമാറേണ്ടിവരും. ഇങ്ങനെ ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ഓഹരികൾ പുതിയ അക്കൗണ്ടിലേയ്ക്കുമാറും. ഓഹരികൾ ഭാഗികമായാണ് മാറ്റുന്നതെങ്കിൽ അതിന് പ്രത്യേക നിരക്കുകൾ ഈടാക്കും. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്ത് മൊത്തമായാണ് മാറ്റുന്നതെങ്കിൽ ഒരുരൂപപോലും നിങ്ങൾ മുടക്കേണ്ടതില്ല. ഓഹിയിൽ നിക്ഷേപിക്കുമ്പോഴുള്ള റിസ്കിനെപറ്റിമാത്രമാണ് ഇതുവരെ നിക്ഷേപകർ ചർച്ച ചെയ്തിരുന്നത്. മികച്ച ബ്രോക്കറെ തിരഞ്ഞെടുക്കുന്നതിലും ഇനി കൂടുതൽ ശ്രദ്ധചെലുത്താം. Feedbacks to: antonycdavis@gmail.com How to get rid of brokers deception

from money rss http://bit.ly/2Y8HVnd
via IFTTT

Monday, 2 December 2019

മോദിസർക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചതായി തൊഴില്‍മന്ത്രി

മോദിസർക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചതായി ലോക്സഭയിൽ തൊഴിൽമന്ത്രിയുടെ മറുപടി. 2013-14ൽ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18 വർഷത്തിൽ ആറു ശതമാനം രേഖപ്പെടുത്തിയെന്ന് തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ കൊടിക്കുന്നിൽ സുരേഷിനു രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. 2015-16-ൽ 3.7 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ. തൊഴിൽബ്യൂറോയും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും നടത്തിയ സർവേയിലാണ് ഈ വിലയിരുത്തലെന്നാണ് മന്ത്രിയുടെ മറുപടി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ദീൻദയാൽ ഗ്രാമീൺ കൗശൽ യോജന, ദീൻദയാൽ അന്ത്യോദയാ യോജന എന്നിവ വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി മന്ത്രി വിശദീകരിച്ചു. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിലും വൻകിട വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2013 -14 വർഷത്തിൽ 13.51 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 2017-18 വർഷത്തിൽ 10.88 ലക്ഷമായി കുറഞ്ഞു. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ കണക്കെടുത്താൽ 2013-14 വർഷം 32843 തൊഴിലുകളുള്ളത് 2017-18 വർഷത്തിൽ 27906 ആയി കുറഞ്ഞു. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ കണക്കെടുത്താൽ 2013-14ൽ 13.51 ലക്ഷം തൊഴിലുകളുണ്ടായിരുന്നത് 2017-18-ൽ പത്തുലക്ഷമായി കുറഞ്ഞു. മൂന്നരലക്ഷത്തോളം തൊഴിലവസരമുണ്ടായിരുന്ന കൽക്കരി മേഖലയിൽ 2.9 ലക്ഷമായി കുറഞ്ഞു. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണമേഖലയിലാണ് വൻതോതിൽ ഇടിവ്. 2013-14-ൽ 60409 തൊഴിലവസരങ്ങളുള്ളത് 2017-18 വെറും 7722 തൊഴിലുകളായി കുറഞ്ഞു. ടെലി കമ്യൂണിക്കേഷൻ-ഐ.ടി. മേഖലയിൽ തൊഴിലവസരം 2.75 ലക്ഷമായിരുന്നത് 2.10 ലക്ഷമായും കുറഞ്ഞു. ഹോട്ടൽ-വിനോദ സഞ്ചാരമേഖലയിലെ 4868 തൊഴിലവസരങ്ങൾ 3297 ആയും കുറഞ്ഞു. ഊർജോത്പാദനം, വസ്ത്രമേഖല, പെട്രോളിയം, രാസവളം, ക്രൂഡ് ഓയിൽ, മരുന്നുനിർമാണം തുടങ്ങിയ പൊതുവ്യവസായ മേഖലകളിലൊക്കെ തൊഴിലവസരങ്ങളുടെ കുറവു രേഖപ്പെടുത്തി. അതേസമയം, കാർഷികാനുബന്ധ വ്യവസായങ്ങളിൽ നേരിയ വർധനയാണുള്ളത്. 2013-14ലെ 2290 തൊഴിലവസരങ്ങൾ 2017-18-ൽ 3131 ആയി കൂടിയെന്നാണ് കണക്കുകൾ. Content Highlights:Unemployment India Lok sabha

from money rss http://bit.ly/2Pk5YM3
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തിൽ 12033ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 212 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. വാഹനം ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ, എസ്ബിഐ, ബ്രിട്ടാനിയ, മാരുതി സുുസകി, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഐഒസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഗ്രാസിം, യെസ് ബാങ്ക്, കോൾ ഇന്ത്യ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതിനെതുടർന്ന് ഏഷ്യൻ വിപണികളിലും അത് പ്രതിഫലിച്ചു. Sensex slips in early trade

from money rss http://bit.ly/37WxTdg
via IFTTT

നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 8.36 പോയന്റ് നേട്ടത്തിൽ 40802.17ലും നിഫ്റ്റി 7.80 പോയന്റ് താഴ്ന്ന് 12048.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1481 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്തെ വളർച്ചാ നിരക്ക് താഴ്ന്നതും വാഹന വില്പനയിൽ വീണ്ടും ഇടിവുണ്ടായതുമാണ് വിപണിയെ ബാധിച്ചത്. ഭാരതി എയർടെൽ, റിലയൻസ് എന്നീ ഓഹരികളിലെ നേട്ടമാണ് സൂചികകളെ കനത്ത നഷ്ടത്തിൽനിന്ന് കരകയറ്റിയത്. ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, വാഹനം, എഫ്എംസിജി, ഫാർമ, ബാങ്ക് ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഭാരതി എയർടെൽ, ഗ്രാസിം, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഗെയിൽ, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Benchmarks end flat

from money rss http://bit.ly/33Ly6gg
via IFTTT

എന്‍എസ്ഇയും ബിഎസ്ഇയും കാര്‍വിയുടെ ട്രേഡിങ് ലൈസന്‍സ് റദ്ദാക്കി

മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും കാർവിയുടെ ട്രേഡിങ് ലൈസൻസ് റദ്ദാക്കി. ഉപഭോക്താക്കളുടെ ഓഹരികളും ഫണ്ടുകളും ദുരുപയോഗം ചെയ്തതിന് സെബി വിലക്കേർപ്പെടുത്തിയതിനെതുടർന്നാണിത്. എൻഎസ്ഇയ്ക്കും ബിഎസ്ഇക്കും പുറമെ, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്(എംസിഎക്സ്), എംഎസ്ഇഐയും ലൈസൻസ് റദ്ദ്ചെയ്തിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് നവംബർ 22നാണ് സെബി കാർവിക്കെതിരെ നടപടിയെടുത്തത്. പുതിയതായി ആർക്കും ട്രേഡിങ് അക്കൗണ്ട് നൽകരുതെന്ന് വിലക്കിയിരുന്നു. നിലവിലുള്ളവരുടെ പവർ ഓഫ് അറ്റോർണി അധികാരം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയല്ലാതെ വിൽക്കുകയും പണയംവെയ്ക്കുകയും ചെയ്തതായി എൻഎസ്ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സെബിയുടെ നിയന്ത്രണംവന്നത്. കാർവി-യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായി പരിശോധിക്കാൻ(ഫോറൻസിക് ഓഡിറ്റ്) സെബി ഓഹരി വിപണിക്ക് നിർദേശവും നൽകിയിട്ടുണ്ട്. NSE, BSE suspend Karvys trading license

from money rss http://bit.ly/34Io5BM
via IFTTT

Sunday, 1 December 2019

എസ്ബിഐയുടെ പഴയ എടിഎം കാര്‍ഡ് ഉടനെ ഉപയോഗശൂന്യമാകും

നിങ്ങളുടെ കൈവശം ഇപ്പോഴും എസ്ബിഐയുടെ പഴയ മാഗ്നറ്റിക്ക് സ്ട്രിപ്പുള്ള എടിഎം കാർഡ് ഉണ്ടോ? താമസിയാതെ ബാങ്ക് ഇത്തരം കാർഡുകൾവഴിയുള്ള സേവനം അവസാനിപ്പിക്കും. കാർഡുകൾ മാറ്റുന്നതിന് ഒരുഅവസരംകൂടി ബാങ്ക് നൽകിയിട്ടുണ്ട്. 2019 ഡിസംബർ 31നകം പഴയ കാർഡുകൾ മാറ്റണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ചിപ് ഘടിപ്പിച്ച കാർഡുകൾ ലഭിക്കും. ആർബിഐയുടെ നിർദേശപ്രകാരം പഴയ കാർഡുകൾക്കുപകരം ചിപ് കാർഡുകൾ ബാങ്കുകൾ നേരത്തതന്നെ വിതരണം ചെയ്തിരുന്നു. ഇനിയും പുതിയ കാർഡുകൾ വാങ്ങാത്തവർക്കാണ് സമയം നീട്ടിനൽകിയിട്ടുള്ളത്. ഓൺലൈൻ വഴിയോ ബാങ്കിന്റെ നിങ്ങളുടെ ശാഖയിലെത്തിയോ പുതിയ കാർഡിനായി അപേക്ഷിക്കാം. സൗജന്യമായാണ് പുതിയ കാർഡ് നൽകുക. പുതിയ കാർഡിന് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ തെളിവുസഹിതം ഇക്കാര്യമറിയിച്ചാൽ പണം തിരിച്ചുനൽകുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു. Apply now to change your Magnetic Stripe Debit Cards to the more secure EMV Chip and PIN based SBI Debit card at your home branch by 31st December, 2019. Safeguard yourself with guaranteed authenticity, greater security for online payments and added security against fraud. pic.twitter.com/t9K3TiGTad — State Bank of India (@TheOfficialSBI) November 30, 2019 ഓൺലൈൻവഴി അപേക്ഷിക്കുമ്പോൾ നിങ്ങളുടെ വിലാസം പരിശോധിക്കണം. ബാങ്കിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽമാത്രമേ കാർഡ് തപാലിൽ അയയ്ക്കുകയുള്ളൂ. ഓൺലൈനിൽ അപേക്ഷിക്കാൻ മൊബൈൽ നമ്പറും നൽകേണ്ടതുണ്ട്. ഓൺലൈൻവഴി അപേക്ഷിക്കാൻ എസ്ബിഐ വെബ്സൈറ്റ് ലോഗിൻ ചെയ്യുക റിക്വസ്റ്റ് എടിഎം/ഡെബിറ്റ് കാർഡ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. ഫോണിൽ ലഭിച്ച ഒടിപി നൽകുക. അക്കൗണ്ട് തിരഞ്ഞെടുത്ത് പേര് നൽകി കാർഡ് തിരഞ്ഞെടുക്കുക. ടേംസ് ആന്റ് കണ്ടീഷൻസിൽ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക. അങ്ങനെ ചെയ്താൽ, 7-8 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ കാർഡ് ലഭിക്കുമെന്ന അറിയിപ്പ് സ്ക്രീനിൽ തെളിയും. Old SBI ATM-cum-debit cards will be deactivated soon

from money rss http://bit.ly/37WAynj
via IFTTT

വിദേശത്ത് സ്ഥിരതാമസക്കാരുടെ എണ്ണം ഏറുന്നുവോ...?

കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയായ സുഹൃത്ത് മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ തേടി വിദേശത്തേക്ക് പോയി. പോയസമയത്ത് അക്കാദമിക ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. 'തുടങ്ങിവച്ച ഗവേഷണം അവിടെ ചെന്ന് പൂർത്തിയാക്കണം... പറ്റുമെങ്കിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും അവിടത്തെ സർവകലാശാലയിൽത്തന്നെ നടത്തണം...' -കെമിക്കൽ എൻജിനീയറിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം വാചാലനാവുമായിരുന്നു. പദ്ധതിചെയ്തിരുന്നതുപോലെതന്നെ ജോലിയും പഠനവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോയി. ഇതിനിടയിൽ വിവാഹവും കുടുംബവുമൊക്കെയായി. വാടകയിൽനിന്ന് രക്ഷപ്പെടാനായി ആദ്യം ചെറിയ ഒരു അപ്പാർട്ട്മെന്റ് വാങ്ങി. മക്കൾ വലുതായപ്പോൾ അവർക്ക് കളിക്കാനും മറ്റുമുള്ള സൗകര്യം കണക്കിലെടുത്ത് പിന്നീട് വീടുവാങ്ങി. തുടർന്ന് പല വീടുകൾ വാങ്ങുകയും പഴയവ വാടകയ്ക്ക് കൊടുക്കുകയും വിൽക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പതുക്കെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നു. ഇന്ന് നാട്ടിൽനിന്ന് ജോലിയന്വേഷിച്ച് എത്തുന്നവർക്ക് വാടകയ്ക്കും സ്വന്തമായി വാങ്ങാനും വീട് വേണമെങ്കിൽ ആദ്യം സമീപിക്കുന്ന ആളായി അദ്ദേഹം വളർന്നു. അടുത്തകാലത്ത് എയർപോർട്ടിനടുത്തായി കുറച്ചധികം ഭൂമി വാങ്ങി. ചെറു തുണ്ടുകളായുള്ള വിതരണവും അതോടൊപ്പംതന്നെ അപ്പാർട്ടുമെന്റ് കെട്ടി ഉയർത്താനുമുള്ള യജ്ഞത്തിലാണ്. തന്റെ കെമിക്കൽ എൻജിനീയറിങ് വിജ്ഞാനത്തിന് ഈ മേഖലയിലും പ്രായോഗികതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിദേശത്ത് ഭൂമി വാങ്ങിക്കൂട്ടുന്ന മലയാളികളുടെ എണ്ണം ഏറുന്നുണ്ടെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. യു.കെ., യു.എസ്.എ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായി ഈ പ്രവണതയേറുന്നു. ലണ്ടൻ വിപണിയിൽ മാത്രം വീട് വാങ്ങുന്ന ഭാരതീയരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 25 ശതമാനം വർധനയാണ് ഉണ്ടായത്. കാരണം ഏകദേശം 15-നും 20 ശതമാനത്തിനും ഇടയിൽ വസ്തുവിന് വിലകുറഞ്ഞു. അതിനാൽ, മദ്ധ്യവർഗവും അതിസമ്പന്നരും അവർക്കിണങ്ങിയവ വാങ്ങുന്നു. ഇതിന്റെ മറ്റു കാരണങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്. തുടക്കത്തിൽ വാടകയ്ക്ക് ആരംഭിക്കുന്ന ജീവിതം പിന്നീട് ലളിതമായ ഭവനവായ്പയും വായ്പകിട്ടാനുള്ള എളുപ്പവും അവരെ സ്വന്തമായി വീട് വാങ്ങിക്കുന്നതിൽ ഉത്സുകരാക്കുന്നു. മാത്രവുമല്ല, 'വാടകയ്ക്ക് കൊടുക്കുന്ന തുകയേക്കാളും അൽപ്പം കൂടുതൽ തുക മാത്രം ഇ.എം.ഐ. അടച്ചാൽ കെട്ടിടം സ്വന്തമാവുമല്ലോ' എന്നും ചിന്തിക്കുന്നു. പിന്നീട് മക്കൾ സ്കൂൾപ്രായമെത്തുമ്പോൾ കുറച്ചുകൂടി വലിയ ഭവനം ആവശ്യമായിവരുന്നു. 'പഴയത് വാടകയ്ക്ക് കൊടുക്കാമല്ലോ' എന്നും കരുതുന്നു... ഒടുവിൽ, പിന്നീട് ഒരു തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാത്തവിധം ജീവിതം വിദേശത്തേക്ക് മാത്രമായി പറിച്ചുനടുന്നു. 'തിരിച്ചുവന്നിട്ട് എന്തുചെയ്യാൻ...?' എന്ന ചോദ്യവും അവശേഷിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഭൂമി എന്നും പ്രഥമസ്ഥാനത്തുള്ള ഉത്പാദനഘടകമാണ്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സിദ്ധാന്തങ്ങൾ ഏറെയും ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ സ്റ്റുവാർട്ട് മില്ലിന്റെ അഭിപ്രായത്തിൽ 'ഭൂമി മനുഷ്യൻ സൃഷ്ടിച്ചതല്ല. അതുകൊണ്ടുതന്നെ കൃത്യമായ ആദ്യ ഉടമയെന്നോ അവകാശി എന്നോ വേർതിരിച്ച് പറയാനാവില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഭൂമി എന്ന പദത്തിൽ മണ്ണ് മാത്രമല്ല ഉൾക്കൊള്ളിച്ചിരിക്കുന്നത്... അതിൽ കാട്, പുഴ, സമുദ്രം, സൂര്യപ്രകാശം തുടങ്ങി പ്രകൃതി സൗജന്യമായി നൽകിയിരിക്കുന്ന എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അത് കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കുന്ന വസ്തുവാണ്...' പുഴ, കാട് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ പേരിലുള്ള തർക്കത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. സാമ്പത്തികശാസ്ത്ര പഠന മേഖലയിലെ ഒരു പ്രധാന ശാഖയാണ് 'ലാൻഡ് ഇക്കണോമിക്സ്. ഭൂമിയുടെ സാമ്പത്തികഗുണങ്ങളെയും കാർഷിക-സാമ്പത്തിക ശാസ്ത്രത്തെയും കേന്ദ്രീകരിക്കുന്ന ഈ പഠനശാഖയിൽ ബിരുദവും പല സർവകലാശാലകളും ഒരുക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട് ഒരു ആഗോള വ്യവസായ സാധ്യതയുടെ ലോകവും ഈ പഠനശാഖ മുന്നോട്ടുവയ്ക്കുന്നു. ഭൂമി ദൈവത്തിന്റെ വരദാനമാണ്... മനുഷ്യൻ എപ്രകാരം ഉപയോഗിക്കുന്നുവെന്നതനുസരിച്ച് അത് ഫലം നൽകുന്നു. മലബാർ കുടിയേറ്റകഥ മദ്ധ്യതിരുവിതാംകൂറുകാർക്ക് സുപരിചിതമാണ്. മണ്ണിനോട് പടവെട്ടി പൊന്നു വിളയിച്ചവരാണവർ. എന്നാൽ, അടുത്ത തലമുറയ്ക്ക് ഇതിനോടൊന്നും താത്പര്യമില്ലല്ലോ എന്നുപറഞ്ഞ് പഴയ തലമുറ വ്യസനിക്കുന്നതും കാണാം. അവരുടെ ഭാഷയിൽ ഇപ്പോൾ കുടിയേറ്റമല്ല, കുടിയിറക്കമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം വെട്ടിപ്പിടിക്കുന്ന ഇന്നത്തെ സ്വാർത്ഥതയുടെ സംസ്കാരത്തിൽ ഭൂമിയോട് കാണിക്കുന്ന ക്രൂരതമൂലം മാനവികവും പാരിസ്ഥിതികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും പ്രകൃതിദുരന്തങ്ങൾക്കും വിവിധ രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഭൂമിയെ ജീവിതമാർഗമായി കണ്ടെത്തുന്നവരുടെ എണ്ണം കുറയുന്നതിന്റെ കാരണം, പ്രകൃതി നൽകുന്ന തിരിച്ചടികളും മണ്ണിലെ അദ്ധ്വാനത്തിന്റെ ഫലമില്ലായ്മ സൃഷ്ടിക്കുന്ന തരത്തിലുള്ള കർഷകരുടെ പ്രശ്നങ്ങളുമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള വികസനം വഴിയായി ഭൂമികേന്ദ്രീകൃതമായ സമ്പദ്വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്ന സംസ്കാരം ഇവിടെയും ഉടലെടുക്കണം. വിദേശത്ത് മാത്രമല്ല, നമ്മുടെ നാട്ടിലും ഭൂമി കേവലം ഹ്രസ്വകാല ലക്ഷ്യങ്ങൾക്കപ്പുറം വലിയതോതിലുള്ള ദീർഘകാല നിക്ഷേപസാധ്യതയായി മാറണം. വിദേശമലയാളികൾ നാട്ടിൽ ഭൂമി മേടിക്കാൻ പണ്ട് കാണിച്ചിരുന്ന ഉത്സാഹം വീണ്ടെടുക്കണം. കാരണം, ആൽഡോ ലിയോപോൾഡ് പറയുന്നതുപോലെ 'ഭൂമി എന്നത് കേവലം ഒരുപിടി മണ്ണല്ല, അത് സകല ജീവജാലങ്ങൾക്കുമുള്ള ഊർജസ്രോതസ്സാണ്.'

from money rss http://bit.ly/2rJTeGl
via IFTTT

കേരളത്തിൽ 1,000 കോടിയുടെ നിക്ഷേപവുമായി രവി പിള്ള

ഗൾഫ് നാടുകളിൽ ഓയിൽ, ഗ്യാസ് മേഖലകളിൽ വലിയ സാന്നിധ്യമായ ആർ.പി. ഗ്രൂപ്പിന്റെ ചെയർമാൻ രവി പിള്ള കൊല്ലത്ത് 'റാവിസ്' എന്ന നക്ഷത്ര ഹോട്ടൽ തുടങ്ങിയാണ് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് പ്രവേശിക്കുന്നത്. സ്വന്തം നാട്ടിൽ സഞ്ചാരികൾക്കായി നല്ലൊരു താമസസ്ഥലം എന്ന സ്വപ്നത്തിൽ നിന്നായിരുന്നു 'റാവിസ്' പിറന്നത്. കൊല്ലത്തുനിന്ന് തുടങ്ങിയ ആ സ്വപ്നയാത്ര യൂറോപ്പിലെ നഗരങ്ങളിലേക്കും എത്തുന്നു. യൂറോപ്പിൽ 41 ഹോട്ടലുകളുള്ള വലിയൊരു ശൃംഖലയെ ആർ.പി. ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്. ഇതോടൊപ്പം, കോവളത്തെ 'ലീല ബീച്ച് റിസോർട്ടി'ന്റെ പേരും മാറും. ജനുവരി ഒന്നു മുതൽ ആ പഞ്ചനക്ഷത്ര ഹോട്ടൽ 'കോവളം റാവിസ്' ആയി അറിയപ്പെടും. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലുള്ള അപ്പാർട്ട്മെന്റിൽ വച്ച് 'മാതൃഭൂമി ധനകാര്യ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രവി പിള്ള പുതിയ ആശയങ്ങൾ പങ്കുെവച്ചത്. കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 1,000 കോടി രൂപ നിക്ഷേപിക്കുന്നുവെന്നതാണ് പ്രധാന പ്രഖ്യാപനം. കേരളത്തിലെ പുതിയ പദ്ധതികൾ എന്തെല്ലാം ? *കേരളത്തിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് 1,000 കോടി രൂപയുടെ നിക്ഷേപം ഉടനെ ഉണ്ടാവും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്ററാണ് ഇതിൽ പ്രധാനം. സ്ഥലം ഏതെന്ന് ഇപ്പോൾ പരസ്യമാക്കുന്നില്ല. അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. പഞ്ചനക്ഷത്ര ഹോട്ടലും ഇതോടനുബന്ധിച്ചുണ്ടാവും. ഈ വർഷംതന്നെ നിർമാണം ആരംഭിക്കും. കൊല്ലത്ത് റാവിസിനു മുന്നിലുള്ള 150 വർഷം പഴക്കമുള്ള ഒരു കൊട്ടാരം ഏറ്റെടുത്തിട്ടുണ്ട്. അവിടെ മികച്ച ആയുർവേദ ചികിത്സാ കേന്ദ്രം തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. കണ്ണൂരിലും ഹോസ്പിറ്റാലിറ്റി മേഖലയിൽ ചില പദ്ധതികൾ ആലോചനയിലുണ്ട്. കോവളത്തെ ലീലയുടെ പേര് മാറുന്നു ? *ഹോട്ടൽ 'ലീല' ഗ്രൂപ്പിന്റെ എല്ലാ അവകാശവും ഒരു കനേഡിയൻ ഗ്രൂപ്പിന് ആയിക്കഴിഞ്ഞു. അതുകൊണ്ടുമാത്രമാണ് ഈ മാറ്റം (ഏതാനും വർഷം മുമ്പ് കോവളം ലീല റിസോർട്ടിനെ റാവിസ് ഏറ്റെടുത്തെങ്കിലും പേര് മാറ്റിയിരുന്നില്ല). കോവളത്തെ മനോഹരമായ ആ ഹോട്ടൽ 2020 ജനുവരി ഒന്നു മുതൽ 'കോവളം റാവിസ്' എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. പേരുമാറ്റത്തിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 10 വർഷം കൊണ്ടുതന്നെ റാവിസ് വലിയ പേരെടുത്തു. ആ വളർച്ചയുടെ പിന്നിലെ രഹസ്യം? *എണ്ണ-വാതക രംഗത്തായിരുന്നു എന്റെ ബിസിനസ് പ്രധാനമായും. എന്നാൽ, മനസ്സിന്റെ സന്തോഷത്തിനു വേണ്ടിയാണ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നത്. ലാഭം പ്രതീക്ഷിച്ചായിരുന്നില്ല അത്. നല്ല പേരുള്ള ബ്രാൻഡായി വളരണം. അതിനായി മികച്ച ഭക്ഷണം, സർവീസ്, സുരക്ഷിതത്വം. ഇതാണ് ഞങ്ങൾ നൽകിയത്. അത് ആളുകളെ ആകർഷിച്ചു. ഇവിടെ എത്തുന്നവർതന്നെയാണ് ഞങ്ങളുടെ മാർക്കറ്റിങ് മാനേജർമാർ. ഓരോ സ്ഥലത്തും നല്ല ഭക്ഷണം നൽകാനായി ഞങ്ങൾതന്നെ പശുക്കളെ വളർത്തുന്നു, പച്ചക്കറി കൃഷിചെയ്യുന്നു. മിക്കവാറും ഭക്ഷണത്തിനാവശ്യമായതെല്ലാം ഞങ്ങൾ തന്നെയാണ് കണ്ടെത്തുന്നത്. ഇതൊന്നും വലിയ ലാഭം പ്രതീക്ഷിച്ചല്ല. അതിഥി സന്തോഷത്തോടെ മടങ്ങണം. അതിനുവേണ്ടിയാണ് ഇതെല്ലാം. ആദ്യം നല്ല പേരുണ്ടാക്കുക, ലാഭം പിന്നാലെ വന്നുകൊള്ളും... ഇതാണ് എന്റെ വിശ്വാസം. അതാണ് റാവിസിന്റെ വിജയത്തിനു പിന്നിലെ ഘടകവും. ഭാവി പദ്ധതികൾ എന്തെല്ലാമാണ്? *യൂറോപ്പിലാകെ വ്യാപിച്ചുനിൽക്കുന്ന പ്രശസ്തമായ, 41 ഹോട്ടലുകളുടെ ഒരു ശൃംഖല ഏറ്റെടുക്കാൻ പോവുകയാണ്. ലണ്ടനിലും ഇറ്റലിയിലെ മിലാൻ, റോം എന്നിവിടങ്ങളിലുമുള്ള ഹോട്ടലുകൾ ഉടനെ 'റാവിസ്' എന്ന പേരിൽ തുറക്കും. ഈ വർഷംതന്നെ ബാക്കി നഗരങ്ങളിലും പ്രവർത്തിച്ചു തുടങ്ങും. ഗോവയിലും രണ്ട് ഹോട്ടലുകൾ ഏറ്റെടുക്കുന്നു. കേരളം വിനോദസഞ്ചാരികളെ എത്രമാത്രം ആകർഷിക്കുന്നുണ്ട്? *കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് മാത്രമല്ല, ഉത്തരേന്ത്യയിൽനിന്നും ധാരാളം സന്ദർശകർ എത്തുന്നുണ്ട്. വിദേശികളുടെയും ഉത്തരേന്ത്യക്കാരുടെയും 'വെഡ്ഡിങ് ഡെസ്റ്റിനേഷൻ' ആയും കേരളം മാറിയിട്ടുണ്ട്. ഇരുനൂറും മുന്നൂറും പേരാണ് വിവാഹങ്ങൾക്കായി കൂട്ടത്തോടെ എത്തുന്നത്. മലയാളികളുടെ കല്യാണമാണെങ്കിൽ രണ്ടായിരം പേരെങ്കിലും എത്തുന്നു. കോവളം, അഷ്ടമുടിക്കായൽ തുടങ്ങിയ നിരവധി മികച്ച സ്ഥലങ്ങൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിൽ നാല് പഞ്ചനക്ഷത്ര ഡീലക്സ് ഹോട്ടലുകളുണ്ട് ഗ്രൂപ്പിന്. ഗൾഫ് നാടുകളിലെ നിക്ഷേപങ്ങൾ? *ഗൾഫ് നാടുകളിൽ മാത്രം ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ പേർ ആർ.പി. ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. ഓയിൽ, ഗ്യാസ് സംരംഭങ്ങളിലാണ് ഇതിലേറെയും. ഇപ്പോൾ സൗദി അരാംകോയിൽ ഞങ്ങൾ വലിയ നിക്ഷേപം നടത്തുന്നുണ്ട്. മറ്റിടങ്ങളിലും സമാനമായ ചില പദ്ധതികളുടെ ഭാഗമാവും. ജപ്പാനിലും ഈ രംഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. കൊറിയയിൽ ആയുർവേദ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സംരംഭമുണ്ട്. ദുബായ് മറീനയിലെ പുതിയ 'ക്രൗൺ പ്ലാസ' ഹോട്ടൽ ഉടൻ ഉദ്ഘാടനം ചെയ്യും. ദുബായ് ഡൗൺ ടൗണിലെ 50 നിലയിൽ അപ്പാർട്ട്മെന്റുകളുള്ള ആർ.പി. ടവറും ഉടനെ തുറക്കും. വ്യോമയാന രംഗത്തും നിക്ഷേപമുണ്ട്. കൂടുതൽ ലാഭം എവിടെയാണോ അവിടെ കൂടുതൽ നിക്ഷേപം ഇറക്കുക എന്നതാണ് ബിസിനസിലെ രഹസ്യം. ഹോസ്പിറ്റാലിറ്റി രംഗം അത്ര പെട്ടെന്ന് ലാഭം തന്നുവെന്ന് വരില്ല. പക്ഷേ, അത് നൽകുന്ന സന്തോഷവും സംതൃപ്തിയും വിലയേറിയതാണ്. പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുമ്പോൾ വൈകാതെ ഇപ്പോൾ ജോലിചെയ്യുന്ന ഒന്നര ലക്ഷം പേർ എന്നത് രണ്ട് ലക്ഷത്തോളമായി വളരും. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇപ്പോൾ അയ്യായിരത്തോളം പേർ ജോലി ചെയ്യുന്നു. ഒരാൾക്ക് ജോലി നൽകുമ്പോൾ ചുരുങ്ങിയത് അഞ്ച് പേർക്കെങ്കിലും അതിന്റെ ഗുണം കിട്ടും. ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. മുപ്പത് വർഷം വരെയായി ഗ്രൂപ്പിൽ ജോലി ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. കൂടുതൽ കാലം ജോലി ചെയ്യുമ്പോൾ സ്ഥാപനത്തോടുള്ള അവരുടെ അടുപ്പം കൂടും. മക്കളും ആർ.പി. ഗ്രൂപ്പിന്റെ അമരത്തേക്ക് എത്തിയിട്ടുണ്ടല്ലോ? *ഏതൊരു ബിസിനസ് സംരംഭം നോക്കാനും ഒരാൾ കൂടി ഉണ്ടാവണം. മകൻ ഗണേഷ് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസിന്റെ മേൽനോട്ടം വഹിക്കുകയാണിപ്പോൾ. മകൾ ഡോ. ആരതി മെഡിസിനിൽ എം.ഡി. ബിരുദം നേടിക്കഴിഞ്ഞു. ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റൽ സംരംഭങ്ങളാണ് മകൾ ഏറ്റെടുത്തിരിക്കുന്നത്. നല്ല രീതിയിൽ അവർക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്നത് സന്തോഷം നൽകുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിനിടയിൽ നടക്കുന്നു? *പ്രളയത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാനായി കേരള സർക്കാരുമായി സഹകരിക്കുന്നുണ്ട്. ഇതിനു പുറമെ, ഈ വർഷം 200 പേർക്ക് വീടുകൾ നിർമിച്ചുനൽകും. സർക്കാർ ഇതിനുള്ള ഭൂമി തന്നാൽ പ്രവർത്തനം എളുപ്പത്തിലാവും. ഇത്തവണ 110 നിർധന യുവതികൾക്കായി സമൂഹ വിവാഹവും നടത്തണം. കൂടുതൽ പേർ ഉണ്ടെങ്കിൽ അവരെയും ഉൾപ്പെടുത്തും. ഇങ്ങനെ വിവാഹം ചെയ്യുന്നവരുടെ ഭർത്താക്കന്മാർക്ക് ഗ്രൂപ്പിൽ ജോലിയും നൽകും. sasindran@mpp.co.in Ravi Pillai to invest Rs 1,000 crore in Kerala

from money rss http://bit.ly/37WnTAN
via IFTTT

സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: താഴ്ന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയെങ്കിലും ഓഹരി വിപണിയെ അത് സ്വാധീനിച്ചില്ല. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 150 പോയന്റ് ഉയർന്നു. നിഫ്റ്റിയാകട്ടെ 37 പോയന്റ് നേട്ടത്തിൽ 12,093ലുമെത്തി. മൊബൈൽ കോൾ നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തെതുടർന്ന് ഭാരതി എയർടെല്ലിന്റെ ഓഹരി വില 10 ശതമാനത്തോളം ഉയർന്നു. വോഡഫോൺ ഐഡിയയുടെ ഓഹരി വിലയാകട്ടെ 15 ശതമാനത്തോളമാണ് കുതിച്ചത്. ചൈനീസ് വ്യവസായ മേഖലയിൽ ഉണർവുണ്ടായതിനെതുടർന്ന് മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രടെക് സിമെന്റ്, ഹിൻഡാൽകോ, വേദാന്ത, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, കോൾ ഇന്ത്യ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 150 pts

from money rss http://bit.ly/2rJsDsP
via IFTTT

Saturday, 30 November 2019

ഇന്ധന വില കുതിക്കുന്നു; കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 77 രൂപ കടന്നു

കോഴിക്കോട്: രാജ്യത്ത് പെട്രോൾ വില വീണ്ടും ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വർധനവാണുണ്ടായത്. ഇതുപ്രകാരം മുംബൈയിൽ പെട്രോൾ ലിറ്ററിന് 80 രൂപ കടന്നു. കേരളത്തിൽ പെട്രോൾ വില ശരാശരി 77 രൂപ നിലവാരത്തിലെത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനവാണ് പെട്രോൾ, ഡീസർ വില ഉയർന്ന നിലവാരത്തിലെത്താൻ കാരണം. തിരുവനന്തപുരത്താണ് ഉയർന്നവില 78.23 രൂപ. കൊച്ചയിൽ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് വില. മറ്റ് നഗരങ്ങളിലെ പെട്രോൾ വില ആലപ്പുഴ-77.10 വയനാട്-77.71 കണ്ണൂർ-77 കാസർകോഡ്-77.66 കൊല്ലം-77.75 കോട്ടയം-77.09 മലപ്പുറം-77.38 പാലക്കാട്-77.69 പത്തനംതിട്ട-77.49 തൃശ്ശൂർ-77.25 ഡീസൽ വിലയും 70 നിലവാരത്തിലെത്തി. തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 70.75 രൂപയാണ്. കൊച്ചിയിൽ 69.35 രൂപയും കോഴിക്കോട് 69.66 രൂപയുമാണ്. മറ്റ് നഗരങ്ങളിലെ ഡീസൽവില ആലപ്പുഴ-69.68 രൂപ വയനാട്-70.23 കണ്ണൂർ-69.61 കാസർകോഡ്-70.23 കൊല്ലം-70.30 കോട്ടയം-69.67 മലപ്പുറം-69.97 പാലക്കാട്-70.24 പത്തനംതിട്ട-70.05 തൃശ്ശൂർ-69.82

from money rss http://bit.ly/2L9FzyW
via IFTTT

ഹാള്‍മാര്‍ക്കിങ്: ഉപഭോക്താവിനും വില്‍പനക്കാര്‍ക്കും ഗുണകരം: എം.പി. അഹമ്മദ്

കോഴിക്കോട്: സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുമ്പോൾ ബി. ഐ. എസ് ഹാൾമാർക്കിംഗ് നടത്തി പരിശുദ്ധി ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിബന്ധന ഉപഭോക്താക്കളുടെ അവകാശത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ സ്വർണ്ണ വിൽപന മേഖലയ്ക്ക് കൂടുതൽ കരുത്തു പകരുന്നതും കൂടിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. രാജ്യത്തെ സ്വർണ്ണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയവും വളരെ അത്യാവശ്യവുമായ ഒരു നടപടിയാണിത്. സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പ് വരുത്തുന്നതിനായി ബി. ഐ. എസ് ഹാൾമാർക്കിംഗ് സംവിധാനം ഏറ്റവും ആദ്യം നടപ്പാക്കിയ ജ്വല്ലറി ഗ്രൂപ്പാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. ഉപഭോക്താവ് ചെലവഴിക്കുന്ന പണത്തിന് പൂർണ്ണ മൂല്യവും ആഭരണത്തിന് പരിശുദ്ധിയും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്. ഇപ്പോൾ രാജ്യ വ്യാപകമായി ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതോടെ പരിശുദ്ധിയുള്ള സ്വർണ്ണമെന്ന ഉപഭോക്താക്കളുടെ അവകാശത്തോടൊപ്പം പൂർണ്ണമായി നിലകൊള്ളുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് സ്വർണ്ണത്തിന് ഡിമാന്റ് വർധിപ്പിക്കുകയും സ്വർണ്ണ വ്യാപാര മേഖലയിൽ ഉണർവ്വ് സൃഷ്ടിക്കുകയും ചെയ്യും.- എം.പി അഹമ്മദ് പറഞ്ഞു. സ്വർണ്ണാഭരണങ്ങൾ യാതൊരു മാനദണ്ഡവുമില്ലാതെ വിൽപന നടത്തുന്നത് തടയാൻ ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിലൂടെ കഴിയും. പരിശുദ്ധിയിൽ തട്ടിപ്പ് നടത്തിക്കൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഏർപ്പാട് വലിയ തോതിൽ സ്വർണ്ണ വ്യാപാര മേഖലയിൽ നിലനിൽക്കുന്നുണ്ട്. സ്വർണ്ണ വ്യാപാര മേഖലയെ ആകെ തകർക്കുന്ന ഇത്തരം പ്രവണതകളെ ഇല്ലാതാക്കാൻ സർക്കാർ ഇപ്പോൾ കൊണ്ടു വരുന്ന നടപടിയിലൂടെ കഴിയും. സ്വർണ്ണകള്ളക്കടത്തിനും ഒരു പരിധി വരെ തടയിടാനാകും. സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറികളെ സംബന്ധിച്ചിടത്തോളം വ്യാപാര വളർച്ചയിലേക്കുള്ള വളരെ ഗുണകരമായ നടപടിയാണിത്- അദ്ദേഹം പറഞ്ഞു. ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിക്കൊണ്ടുള്ള നടപടിയിലേക്ക് കടക്കുമ്പോൾ വ്യാജ ഹാൾമാർക്കിംഗ് നടക്കാനുള്ള സാധ്യതകളും സർക്കാർ മുൻകൂട്ടി കാണേണ്ടതുണ്ട്. ഇത് തടയാനായി ആഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം കർശനമായി നടപ്പാക്കുകയും ബാർ കോഡ് സംവിധാനം കൊണ്ടുവരികയും വേണം. ബി. ഐ. എസ് ഹാൾമാർക്കിംഗ് നടത്തിയ ആഭരണങ്ങളുടെ പരിശുദ്ധിയെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും സർക്കാർ രാജ്യ വ്യാപകമായി തന്നെ ജനങ്ങൾക്കിടയിൽ ബോധവത്ക്കരണ ക്യാമ്പയിൻ നടത്തുകയും ചെയ്യേണ്ടതുണ്ടെന്നും എം. പി. അഹമ്മദ് പറഞ്ഞു.

from money rss http://bit.ly/37R5Z2l
via IFTTT

Friday, 29 November 2019

2021 ജനുവരിമുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധം

ന്യൂഡൽഹി: സ്വർണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്ത് ബി.ഐ.എസ്. ഹോൾമാർക്കിങ് നിർബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. ഒരുവർഷത്തിനുശേഷം നിബന്ധന നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ (ബി.ഐ.എസ്.) രജിസ്റ്റർ ചെയ്യണം. ഇതു ലംഘിച്ചാൽ 2018-ൽ പാസാക്കിയ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതൽ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവർഷം തടവും ശിക്ഷ ലഭിക്കാം. സ്വർണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോൾമാർക്കിങ് പദ്ധതി 2000 മുതൽ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വർണാഭരണങ്ങളും ഹോൾമാർക്ക് ചെയ്തവയാണ്. നിലവിലെ സ്റ്റോക്ക് വിറ്റുതീർക്കാനാണ് വ്യാപാരികൾക്ക് ഒരുവർഷം സമയം അനുവദിച്ചത്. ഹോൾമാർക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകൾ ബി.ഐ.എസ്. രൂപപ്പെടുത്തിയിട്ടുണ്ട്. ചില്ലറ കച്ചവടക്കാർ മൂന്നു വിഭാഗത്തിലുള്ള സ്വർണാഭരണങ്ങളുടെയും വില പ്രദർശിപ്പിക്കണമെന്ന് ഭാവിയിൽ നിർബന്ധമാക്കുമെന്നും പാസ്വാൻ പറഞ്ഞു. രാജ്യത്തെ 234 ജില്ലകളിലായി 877 ഹോൾമാർക്കിങ് കേന്ദ്രങ്ങളാണുള്ളത്. 26,019 ജൂവലറികൾക്ക് രജിസ്ട്രേഷനുണ്ട്. Hallmarking mandatory for gold jewelery from January 2021

from money rss http://bit.ly/2DwP07o
via IFTTT

കട കുത്തിത്തുറന്ന് സവാള മോഷ്ടിച്ചു, പണപ്പെട്ടി തൊട്ടില്ല

കൊൽക്കത്ത:സവാളവില കിലോ 120 രൂപ ആയതോടെ മോഷ്ടാക്കളുടെ മുഖ്യ ആകർഷണം സവാളയാകുന്നു. പശ്ചിമബംഗാളിലെ കിഴക്കൻ മേദിനിപ്പുർ ജില്ലയിലുള്ള സുതാഹതയിൽ കട കുത്തിത്തുറന്ന മോഷ്ടാക്കൾ ചാക്കുകണക്കിന് സവാളയാണ് കടത്തിയത്. എന്നാൽ, കടയിലുണ്ടായിരുന്ന പണപ്പെട്ടി എടുത്തില്ല. കടയുടമസ്ഥൻ അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. 50,000 രൂപയ്ക്കുള്ള സവാളയെങ്കിലും മോഷ്ടാക്കൾ കൊണ്ടുപോയതായാണ് ദാസ് പറയുന്നത്.

from money rss http://bit.ly/33xjAbL
via IFTTT

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5%; ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂലായ്-സെപ്റ്റംബർ കാലത്ത് 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാനിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളർച്ച. തുടർച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. 2013 ജനുവരി-മാർച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉണർവേകുന്നതിന് കേന്ദ്രസർക്കാർ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയർന്ന നികുതി പിൻവലിക്കൽ, കോർപറേറ്റ് നികുതി ഇളവുകൾ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. Content Highlights:GDP growth dips to 4.5 per cent in July-Sept, hits over 6-year low

from money rss http://bit.ly/37Tz50T
via IFTTT

സെന്‍സെക്‌സ് 336 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 336.36 പോയന്റ് താഴ്ന്ന് 40,793.81ലും നിഫ്റ്റി 95.20 പോയന്റ് നഷ്ടത്തിൽ 12056ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1318 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഫാർമ, പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഐടി, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, അദാനി പോർട്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, ബിപിസിഎൽ, ഗെയിൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വൈകീട്ട് രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ പുറത്തുവിടുന്നതിനാൽ നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് വിട്ടുനിന്നു. അതുപോലെതന്നെ യുഎസ്-ചൈന വ്യാപാര കരാർ ചർച്ചകളും വിപണിയെ സ്വാധീനിച്ചു. sensex down 336 pts

from money rss http://bit.ly/2qVpRkb
via IFTTT

ബ്ലാക്ക് ഫ്രൈഡേ സെയില്‍: വിലക്കിഴിവുമായി കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയും സൈബർ മൺഡെയും യുഎസിലെ ഷോപ്പ് ഉടമകൾക്ക് നല്ലദിവസങ്ങളാണ്. മികച്ച ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ അവിടങ്ങളിലെ വ്യാപാരികൾ ആദിവസങ്ങളിൽ മത്സരിക്കും. ആ ട്രൻഡ് ഇതാ ഇന്ത്യയിലുമെത്തുന്നു. ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളും മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകളും ഷോപ്പുകളും ബ്ലാക്ക് ഫ്രൈഡേ ആഘോഷം തുടങ്ങിയിരിക്കുന്നു. മൈന്ത്ര, ഷോപ്പേഴ്സ് സ്റ്റോപ്പ്, കനാലി, റിയൽമി, റെഡ്മി തുടങ്ങിയ സ്ഥാപനങ്ങൾ 50 ശതമാനംവരെയാണ് വലിക്കിഴിവ് വാഗ്ദാനം നൽകിയിരിക്കുന്നത്. മുംബൈയിലെ പള്ളാഡിയം മാൾ, റിലയൻസ് ബ്രാൻഡിന്റെ സ്വന്തമായി കനാലി, എംപോറിയോ അർമാനി, ബ്രൂക്ക് ബ്രദേഴ്സ്, ഹ്യൂഗോ ബോസ് തുടങ്ങിയ സ്ഥാപനങ്ങൾ 40 ശതമാനംവരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ, അതായത്, താങ്ക്സ് ഗിവിങ് ഡേയ്ക്കുശേഷംവരുന്ന വെള്ളിയാഴ്ച യുഎസിൽ ക്രിസ്തുമസ് ഷോപ്പിങ് സീസണ് തുടക്കമാകുന്ന ദിനമാണ്. മിക്കവാറും ഷോപ്പുകൾ വൻതോതിൽ വിലക്കിഴിവ് നൽകുന്നതോടൊപ്പം അതിരാവിലെ തുറക്കുകയും പാതിരവരെ പ്രവർത്തിക്കുകയും ചെയ്യും. ഇത്തവണ തൃശ്ശൂരിൽ ഡിസംബർ 15 മുതൽ ജനുവരി 15വരെ ഷോപ്പിങ് ഉത്സവ രാവുകളൊരുക്കുന്നുണ്ട്. നഗരത്തിലെ ഷോപ്പുകൾ രാത്രി 11വരെ തുറന്ന് പ്രവർത്തിക്കും.

from money rss http://bit.ly/2RcjYtR
via IFTTT

വിലകൂടിയ ഓഹരികളില്‍ നിന്നുള്ള മാറ്റം നിര്‍ണായകം

കഴിഞ്ഞ വാരം വിപണി തുടങ്ങിയത് നല്ലനിലയിൽ ആയിരുന്നെങ്കിലും ചൈന-യുഎസ് വ്യാപാര ഉടമ്പടി വൈകാൻ ഇടയുണ്ടെന്ന സംശയം കാരണം വില കൂടിയ ഓഹരികളുടെ വിൽപന അനിശ്ചിതമായാണ് ക്ളോസ് ചെയ്തത്. എന്നാൽ ഈയാഴ്ച ഇത് സന്തുലിതമാക്കപ്പെട്ടു. പുറമേ അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മിനിട്ട്സ് പുറത്തു വന്നതും യുഎസിന്റെ എച്ച് 1 ബി വിസ നിയമങ്ങൾ കർശനമാക്കിയതും ഇന്ത്യയിലും വിദേശത്തും പ്രതികൂല അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കൂടിയ വിലകൾ കാരണം മകച്ച ആഭ്യന്തര ഓഹരികൾ അനുകൂലാവസ്ഥ നിലനിർത്താൻ പണിപ്പെടുകയാണ്. ഹൃസ്വ കാലത്തേക്ക് നല്ല പ്രകടനം നടത്താവുന്ന വിധം ഒരു ഗതിമാറ്റവും പ്രതീക്ഷിക്കന്നുമില്ല. വൻകിട ഓഹരികളുടെ കൂടിയ മൂല്യനിർണയവും മോശമായ ധനസ്ഥിതിയും കാരണം ചില ഏകീകരണങ്ങൾ മുന്നിൽ കാണുന്നുണ്ട്.താഴെപ്പോയ ഓഹരികളും മേഖലകളുമായിരിക്കും മുന്നോട്ടുള്ള അടുത്ത നീക്കം നയിക്കുക എന്നുവേണം കരുതാൻ. മൂല്യ നിർണയത്തിന്റെ കാര്യത്തിൽ വൻകിട നാമങ്ങൾ താഴോട്ടു വരുമെന്നാണ് വിലയിരുത്തൽ. രണ്ടാം പാദ ജി ഡി പി കണക്കുകളിലാണ് ഈ വാരം പ്രധാനമായും വിപണിയുടെ ശ്രദ്ധ. ഒന്നാം പാദത്തിൽ റിപ്പോർട്ടു ചെയ്ത 5 ശതമാനത്തേക്കാൾ കുറവായിരിക്കും അതെന്നാണ് പൊതുവേ വിലയിരുത്തൽ. ഡിസംബർ 5നു ചേരുന്ന റിസർവ് ബാങ്ക് നയ സമ്മേളനവും വിപണി ഉറ്റുനോക്കുന്നു. റിപ്പോ നിരക്ക് 25 ബി പി എസ് കുറച്ച് 4.9 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃവില വർധനയും കമ്മിയിലെ വിടവും വർധിക്കുകയാണെങ്കിലും സാമ്പത്തിക രംഗത്തെ വേഗക്കുറവ് തന്നെയാവും തീരുമാനത്തെ മുഖ്യമായും സ്വാധീനിക്കുക. റിസർവ് ബാങ്ക് ഉദാരമനസ്ഥിതിയോടെ നിലപാടെടുക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 2020 ഫെബ്രുവരിയിലെ അടുത്ത നയസമ്മേളനത്തിൽ കൂടുതൽ ഇളവുകൾക്കായി അന്തരീക്ഷം പാകപ്പെടുമെന്നും കരുതുന്നു. നിരക്കുകൾ മാറിക്കൊണ്ടിരിക്കുന്ന ബാങ്ക് ഓഹരികൾ പോലെയുള്ളവയ്ക്ക് ഇത് ഗുണകരമായിരിക്കും. എന്നാൽ റിസർവ് ബാങ്കിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നാൽ വിപണിയുടെ ഗതിവേഗത്തെ ഹൃസ്വകാലത്തേക്കെങ്കിലും അതു ബാധിക്കും. ആവശ്യത്തേയും ഉൽപന്ന വിലകളെയുംകീഴ്പ്പെടുത്തുന്ന വിധത്തിൽ ലോഹ മേഖലയിലെ പ്രകടനം മോശമായിരിക്കുന്നു. ചൈന-യുഎസ് വ്യാപാര ഉടമ്പടിയിലെ പ്രശ്നങ്ങളും ബ്രെക്സിറ്റുമാണ് ഇതിനു കാരണം. ഈ മേഖലകളിലെ കുറഞ്ഞ ഉൽപാദനവും കനത്ത ബാലൻസ് ഷീറ്റും കാരണം ഹൃസ്വകാലയളവിൽ ഉത്സാഹരഹിതമായ പ്രവണത തുടരാനാണിട. ഈ മേഖലയെക്കുറിച്ച്മതിപ്പ് പ്രതികൂലമാണ്. യുഎസ് പൊതു തെരഞ്ഞെടുപ്പ് 2019 ഡിസംബർ 19 ന് നടക്കാനിരിക്കുകയാണ്. പുതിയ പദ്ധതിയുമായി കൂടുതൽ വ്യക്തമായ ഒരു ചിത്രം ഇതോടെ ഉരുത്തിരിഞ്ഞേക്കും. അടുത്ത രണ്ടു പാദങ്ങളിലായി ആഗോള സ്ഥിതിഗതികളിലുണ്ടാകാവുന്ന മാറ്റത്തിന്റെ പാശ്ചാത്തലത്തിൽ ഉൽപന്ന ഓഹരികൾ നല്ല പ്രകടനം കാഴ്ചവെക്കും. നിക്ഷേപകർ അനുകൂല മനസ്ഥിതിയോടെ ഈ മേഖലയെ സശ്രദ്ധം വീക്ഷിക്കേണ്ടതാണ്. വ്യാപാര ഉടമ്പടിയിലെ പുതിയ പ്രേരകങ്ങളും ആഭ്യന്തര ലാഭ വളർച്ചയിലെ വീണ്ടെടുപ്പും കഴിഞ്ഞ മൂന്നുമാസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ഉത്തേജക പ്രഖ്യാപനങ്ങളും നൽകിയ പിന്തുണയോടെ ഈ വാരം വിപണി റെക്കാർഡുയരത്തിൽ എത്തിയിട്ടുണ്ട്. ഭാവിയിൽ സർക്കാർ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നു. എങ്കിലും ഈ നേട്ടങ്ങൾ പിടിച്ചു നിർത്താൻ വിപണിക്കു സാധ്യമായിട്ടില്ല. കാലാവധി അവസാനിക്കുന്നതിനു മുമ്പുള്ള അസ്ഥിരത, രാഷ്ട്രീയ നാടകങ്ങൾ, വരാനിരിക്കുന്ന ജി ഡി പി കണക്കുകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ, റിസർവ് ബാങ്ക് തീരുമാനങ്ങളുടെ ഭാവി സൂചനകൾ എന്നിവ ചേർന്നു സൃഷ്ടിച്ച സാഹചര്യത്തിന് വിപണി കീഴ്പ്പെടുകയാണുണ്ടായത്. കൂടിയ മൂല്യനിർണയത്തിൽ ഓഹരികൾ വിൽക്കാൻ ഇത് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉയർന്ന മൂല്യ നിർണയം വിശാല വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നത് തടയുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. ഉയർന്ന മൂല്യനിർണയമുള്ള ഓഹരികളിൽ നിന്നു മാറി, സാമ്പത്തിക രംഗം നവീകരിക്കപ്പെടുമ്പോൾ ഗുണം ലഭിക്കുന്ന മേഖലകളിലേക്കും ഓഹരികളിലേക്കും, മൂല്യമുള്ള ഓഹരികളും നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളിലേക്കും തിരിയുന്നതാണ് ഇപ്പോൾ ഏറ്റവും മികച്ച തന്ത്രം. വിദേശ ധനത്തിന്റെ കൂടിയ ഒഴുക്കും ഓഹരി വിറ്റഴിക്കലിലൂടെ ധന പ്രതിസന്ധി സർക്കാർ നേരിടുമെന്ന വിശ്വാസവും ദീർഘകാടാടിസ്ഥാനത്തിൽ വിപണിയുടെ ഉൻമേഷം നില നിർത്തുമെന്ന് കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) change from expensive stocks is crucial

from money rss http://bit.ly/37KuIoW
via IFTTT

Thursday, 28 November 2019

ലോക സമ്പന്നരില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി

മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ റിലയൽ ടൈം ബില്യണയേഴ്സ് പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്സിന്റെ സമ്പന്ന പട്ടികയിൽ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വ്യാഴാഴ്ചയിലെ തത്സമയ ആസ്തി 6080 കോടി ഡോളറാണ്. പട്ടികയിൽ ഒന്നാമൻ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 11300 കോടി ഡോളറാണ്. റിലയൻസിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. ഒരുവർഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമായാണ്. വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസിന് പിന്നിലുള്ളത് ടിസിഎസാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കമ്പനികൾ. Mukesh Ambani 9th richest person in the world

from money rss http://bit.ly/2skKoin
via IFTTT

സെന്‍സെക്‌സില്‍ 100ലേറെ പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയർന്നു. നാലുശതമാനമാണ് രാവിലത്തെ വ്യാപാരത്തിൽ ബാങ്കിന്റെ ഓഹരി നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഒരു ശതമാനംമുതൽ ഒന്നരശതമാനംവരെ താഴ്ന്നു. റിലയൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികളും നഷ്ടത്തിലാണ്. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ ഇന്ന് വൈകീട്ട് പുറത്തുവിടും. സെപ്റ്റംബർ പാദത്തിൽ ആറുവർഷത്തെ ഏറ്റവും താഴ്ന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്. ചൈന-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിൽ അനുകൂല തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. അതുകൊണ്ടുതന്നെ ഏഷ്യൻ വിപണികളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. Sensex down over 100 points in opening trade

from money rss http://bit.ly/35O3Tyb
via IFTTT

ഉള്ളിവില കുതിക്കുന്നു: ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 40 ടൺ സവാള കൊള്ളയടിച്ചു. സവാള വില കണക്കുകൂട്ടലുകൾ തെറ്റിച്ച് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബർ 11 നാസിക്കിൽ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടർന്ന് മൊത്തക്കച്ചവടക്കാരൻ പോലീസിനെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ സോൻഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. എന്നാൽ അതിനുള്ളിൽ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് പറയുന്നത്. കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാൻ കാരണമായിരുന്നു. ചില സംസ്ഥാനങ്ങളിൽ ഒരുകിലോ സവാളയുടെ വില 100ന് മുകളിൽ എത്തുന്ന അവസ്ഥയുമുണ്ടായി. ഇതേതുടർന്ന് കടകളിൽ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പലയിടത്തും റിപ്പോർട്ടുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 40 ടൺ സവാള കൊള്ളയടിച്ച വാർത്ത പുറത്തുവരുന്നത്. Content Highlights:Onions Worth Rs 22 Lakh Stolen From Transport Truck

from money rss http://bit.ly/37MiBb1
via IFTTT

പഞ്ചസാരയ്ക്ക് ബദലായി ഇനി തേൻ ക്യൂബുകൾ

ന്യൂഡൽഹി: പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലായി തേൻ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തേൻ ക്യൂബുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് ലോക്സഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി മറുപടി നൽകി. ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്കുപകരം തേൻ ക്യൂബ്യുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തേനല്ല, പണമാണ് വേണ്ടതെന്ന് ഈ സമയത്ത് കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്ക് തേൻ വഴി പണം ലഭിക്കുമെന്ന് മന്ത്രി മറുപടി നൽകി. തേൻ ഉത്പാദനം വർധിക്കുന്നത് ആദിവാസികൾക്കും മറ്റ് കർഷകർക്കും ഗുണംചെയ്യും. ചെറുകിട, കുടിൽ വ്യവസായികളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ 'ഭാരത് ക്രാഫ്റ്റ്' എന്ന പേരിൽ ഇ-കൊമേഴ്സ് പോർട്ടൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു. Honey cubes as an alternative to sugar

from money rss http://bit.ly/37RLWkv
via IFTTT

വിപണിയില്‍ റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി 12,150ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 41,163 പോയന്റുവരെ ഉയർന്നെങ്കിലും 109 പോയന്റ് നേട്ടത്തിൽ41,130ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12,154ലിലുമെത്തി. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് എക്കാലത്തെയും ഉയർന്ന നിലവാരമായ 32,000ലെത്തി. യെസ് ബാങ്ക്(മൂന്ന് ശതമാനം), ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഭാരതി എയർടെൽ, ടിസിഎസ്, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ ഒന്നു മുതൽ 2.5 ശതമാനംവരെയും നേട്ടമുണ്ടാക്കി. വിപണിമൂല്യത്തിൽ 10 ലക്ഷം കോടി രൂപ കടന്ന് റെക്കോഡിട്ട റിലയൻസ് ഇൻഡസ്ട്രീസ് 0.7 ശതമാനം ഉയർന്ന് 1,581 രൂപയിൽ ക്ലോസ് ചെയ്തു. സീ എന്റർടെയ്ൻമെന്റ്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 12,150

from money rss http://bit.ly/2QYtTmA
via IFTTT

മുകേഷ് അംബാനി മീഡിയ ബിസിനസില്‍നിന്ന് പിന്മാറുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും കോടീശ്വരനുമായ മുകേഷ് അംബാനി മീഡിയ ബിസിനസിൽനിന്ന് പിന്മാറുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വർക്ക്18 മീഡിയ ആന്റ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിൽക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷർമാരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ബെന്നറ്റ് കോൾമാൻ അധികൃതർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. നെറ്റ് വർക്ക്മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാൻ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014ലിലാണ് റിലയൻസ് ഇൻഡസ്ട്രീസ് 56 പ്രാദേശിക ചാനലുകൾ ഉൾപ്പെടുന്ന നെറ്റ് വർക്ക്18 സ്വന്തമാക്കിയത്. മണികൺട്രോൾ, ന്യൂസ് 18, സിഎൻബിസിടിവി18ഡോട്ട്കോം, ക്രിക്കറ്റ്നെക്സ്റ്റ്, ഫെസ്റ്റ്പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്. Mukesh Ambani quits media business

from money rss http://bit.ly/2qU6Jmv
via IFTTT

Wednesday, 27 November 2019

10 ലക്ഷംകോടി വിപണിമൂല്യം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ്

മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയൻസ് സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരി വില 1,581.60 രൂപയായി ഉയർന്നു. ഇതോടെ ഈവർഷംമാത്രം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചത് 40 ശതമാനമാണ്. എണ്ണശുദ്ധീകരണ വ്യവസായത്തിൽനിന്നുള്ള ലാഭം, ടെലികോം താരിഫ് വർധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. റിലയൻസ് ജിയോ അടുത്തമാസം താരിഫ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യംകാണിച്ചത് വില വർധിക്കാനിടയാക്കി. 2021ഓടെ കടരഹിത കമ്പനിയായി റിലയൻസിനെ മാറ്റാൻ ഡയറക്ടർബോർഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കെമിക്കൽ, റിഫൈനിങ് ബിസിനസിന്റെ 20 ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് വിൽക്കും. ഇതൊക്കെ ഓഹരി വിലയിൽ തുടർച്ചയായി നേട്ടമുണ്ടാക്കാൻ സഹായിച്ചതായാണ് വിലയിരുത്തൽ. Reliance is the first company in the country to have a market cap of Rs 10 lakh crore

from money rss http://bit.ly/2KY0EMD
via IFTTT

പൂവാലനും കരിക്കാടിക്കും വിലയിടിയും, നഷ്ടമാകുന്നത് 30 കോടി ഡോളറിന്റെ കച്ചവടം

തോപ്പുംപടി:ഇന്ത്യയിൽനിന്നുള്ള ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവർഷം ശരാശരി 300 മില്യൺ ഡോളർ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിന്റെ പൂവാലൻ ചെമ്മീനും കരിക്കാടിയും ആഴക്കടൽ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്. അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വൻതോതിൽ വില കുറയും. ഇപ്പോൾത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും. കയറ്റുമതി ഇനത്തിൽ പെടുന്ന മത്സ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ബോട്ടുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങൾ ഇറക്കുന്നത് കേരളത്തിലെ ലാൻഡിങ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകൾക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങൾക്കാണ് തൊഴിലില്ലാതാകുക. കേരളത്തിന്റെ സമ്പദ് ഘടനയ്ക്കും ഇത് ആഘാതമേൽപ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോൾ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു. അമേരിക്കയിൽനിന്നുള്ള സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തിൽ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലാമകളെ ഒഴിവാക്കി ചെമ്മീൻ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കൻ സംഘം നിർദേശിക്കുന്ന വിധത്തിൽ അത് പരിഷ്കരിക്കാൻ തയ്യാറാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. രവിശങ്കർ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വിവേചനപരമായ നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. നിരോധനത്തിനു പിന്നിൽ വൻകിട കുത്തകകളുടെ ഗൂഢാലോചനയാണുള്ളതെന്ന് സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. Poovalan and karikkady are expensive, losing $ 300 millions in business

from money rss http://bit.ly/2OUgitA
via IFTTT

പൂവാലനും കരിക്കാടിക്കും വിലയിടിയും, നഷ്ടമാകുന്നത് 300 കോടി ഡോളറിന്റെ കച്ചവടം

തോപ്പുംപടി:ഇന്ത്യയിൽനിന്നുള്ള ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവർഷം ശരാശരി 300 മില്യൺ ഡോളർ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിന്റെ പൂവാലൻ ചെമ്മീനും കരിക്കാടിയും ആഴക്കടൽ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്. അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വൻതോതിൽ വില കുറയും. ഇപ്പോൾത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും. കയറ്റുമതി ഇനത്തിൽ പെടുന്ന മത്സ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ബോട്ടുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങൾ ഇറക്കുന്നത് കേരളത്തിലെ ലാൻഡിങ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകൾക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങൾക്കാണ് തൊഴിലില്ലാതാകുക. കേരളത്തിന്റെ സമ്പദ് ഘടനയ്ക്കും ഇത് ആഘാതമേൽപ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോൾ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു. അമേരിക്കയിൽനിന്നുള്ള സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തിൽ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലാമകളെ ഒഴിവാക്കി ചെമ്മീൻ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കൻ സംഘം നിർദേശിക്കുന്ന വിധത്തിൽ അത് പരിഷ്കരിക്കാൻ തയ്യാറാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. രവിശങ്കർ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വിവേചനപരമായ നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. നിരോധനത്തിനു പിന്നിൽ വൻകിട കുത്തകകളുടെ ഗൂഢാലോചനയാണുള്ളതെന്ന് സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. Poovalan and karikkady are expensive, losing $ 3 billion in business

from money rss http://bit.ly/33x1Mxz
via IFTTT

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍: നിഫ്റ്റി ബാങ്ക് ഇതാദ്യമായി 32,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് ഉയർന്ന് 41,163ലെത്തി. നിഫ്റ്റിയാകട്ടെ 12,138 എന്ന പുതിയ ഉയരംകുറിച്ചു. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് ഇതാദ്യമായി 32,000 ഭേദിച്ചു. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 245 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, വേദാന്ത, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. ആഗോള കാരണങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് പിന്നിൽ. ബാങ്ക്, ഫാർമ, ഐടി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ലോഹം, ഊർജം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. Sensex, Nifty rise to record highs, Nifty Bank index hits 32,000 for first time

from money rss http://bit.ly/37IP69Z
via IFTTT

ഉജ്ജീവന്‍ ഐപിഒ: ഡിസംബര്‍ രണ്ടിന്

മുംബൈ: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്പന ഡിസംബർ രണ്ടിന് ആരംഭിക്കും. 750 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ബാങ്ക് ലിസ്റ്റ് ചെയ്യുന്നത്. 36-37 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസ് ഓഹരി ഉടമകൾക്ക് ഓഹരിയൊന്നിന് രണ്ടു രൂപ വിലക്കിഴിവ് അനുവദിക്കും. ചുരുങ്ങിയത് 400 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം. ഡിസംബർ നാലിനായിരിക്കും ഐപിഒ ക്ലോസ് ചെയ്യുക. ജൂൺ 30ലെ കണക്കുപ്രകാരം 47.2 ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. Ujjivan Small Finance Bank IPO to open on December 2

from money rss http://bit.ly/2QXMzmm
via IFTTT

ഓഹരി സൂചികകള്‍ റെക്കോഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. വാഹനം, ഐടി, ലോഹം, ഫാർമ ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. ബാങ്ക് നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി. സെൻസെക്സ് 199.31 പോയന്റ് നേട്ടത്തിൽ 41020ലും നിഫ്റ്റി 63 പോയന്റ് ഉയർന്ന് 12100.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1274 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 209 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, അൾട്രടെക് സിമെന്റ്, എസ്ബിഐ, മാരുതി സുസുകി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, സിപ്ല, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരമാമായി ഇടക്കാല കരാർ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്. Sensex, Nifty rise to end at record closing highs

from money rss http://bit.ly/2QVCfuZ
via IFTTT

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുക ഡ്രൈവിങ് ശീലം അടിസ്ഥാനമാക്കി

ഇനിമുതൽ വാഹന ഇൻഷുറൻസ് പ്രീമിയം നൽകേണ്ടിവരിക നിങ്ങളുടെ ഡ്രൈവിങ് ശീലം അടിസ്ഥാനമാക്കി. ഇതുസംബന്ധിച്ച കരട് നിർദേശം ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) സർക്കാരിന് സമർപ്പിച്ചു. വാഹനത്തിൽ ഘടിപ്പിക്കുന്ന ജിപിഎസ് ഉപയോഗിച്ചായിരിക്കും വാഹനമോടിക്കുന്ന ശീലം നിരീക്ഷിക്കുക. അതനുസരിച്ചായിരിക്കും നിങ്ങൾ ഇൻഷുറൻസ് പ്രീമിയവും അടയ്ക്കേണ്ടിവരിക. ഇൻഷുറൻസ് ഇൻഫോർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ(ഐഐബിഐ)ആയിരിക്കും ഡാറ്റ ശേഖരിക്കുക. ഇൻഷുറൻസ് കമ്പനികൾക്ക് ഈ വിവരങ്ങൾ പരിശോധിക്കാൻ അവസരമുണ്ടാകും. ഇതുപ്രകാരം ഓരോരുത്തരുടെയും ശീലത്തിനനുസരിച്ച് വ്യത്യസ്തമായ പ്രീമിയമാകും അടയ്ക്കേണ്ടിവരിക. വാഹനത്തിന്റെ ഉപയോഗം, മൊത്തം യാത്രചെയ്ത കിലോമീറ്റർ, നിങ്ങളുടെ ഡ്രൈവിങ് ശീലം എന്നിവയാണ് പ്രീമിയം നിശ്ചയിക്കാൻ പരിഗണിക്കുക. ഗുണകരമോ? ഐഡിവി(ഇൻഷ്വേഡ് ഡിക്ലയേഡ് വാല്യു)അനുസരിച്ചാണ് നിലവിൽ മോട്ടോർ വാഹന പോളിസികളുടെ വില നിശ്ചയിക്കുന്നത്. വാഹനം, അതിന്റെ മോഡൽ, എൻജിൻ ശേഷി, പ്രദേശം എന്നിവയും ഇതിനായി കണക്കിലെടുക്കുന്നു. ടെലിമാറ്റിക്സ് സംവിധാനം നിലവിൽവരുന്നതോടെ വാഹനം, അതിന്റെ വില, എൻജിൻശേഷി ഇതൊന്നും പരിഗണിക്കില്ല. ഡ്രൈവിങ് ശീലവും മറ്റുംമാത്രമായിരിക്കും പരിഗണിക്കുക. അതുകൊണ്ടുതന്നെ കുറഞ്ഞ പ്രീമിയം അടച്ചാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. വാഹനം ട്രാക്ക് ചെയ്യുന്നതിനും റോഡരികിലെ സഹായം ലഭിക്കുന്നതിനും ഇത് സഹായിക്കുകയുംചെയ്യും. Driving habits could determine your motor insurance premium

from money rss http://bit.ly/33mjT91
via IFTTT

വായ്പ തിരിച്ചടക്കുന്നില്ല: മുദ്ര ലോണിനുമേല്‍ നിയന്ത്രണം വരുന്നു

മുംബൈ: മുദ്ര ലോൺ അനുവദിക്കുന്നതിൽ നിയന്ത്രണംവരുന്നു. വായ്പയെടുത്ത പലരും തിരിച്ചടയ്ക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയത്. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തിമാത്രം വായ്പ അനുവദിച്ചാൽമതിയെന്നാണ് ആർബിഐയുടെ നിലപാട്. മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുന്നതായാണ് വിലയിരുത്തൽ. മുദ്ര വായ്പയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്പത്തിക വർഷം 2.9 കോടി പേർക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ഈയിനത്തിൽ ബാങ്കുകൾ വിതരണം ചെയ്തത്. പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം ജാമ്യമില്ലാതെ പത്തുലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. ചെറുകിട സംരംഭകരെ സഹായിക്കാനായി 2015ലാണ് മോദി സർക്കാർ വായ്പ പദ്ധതി കൊണ്ടുവന്നത്.

from money rss http://bit.ly/2rzGPEz
via IFTTT

Tuesday, 26 November 2019

10 വര്‍ഷംമുമ്പ് ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 1.17 കോടി ലഭിക്കുമായിരുന്നു

നിങ്ങൾക്ക് ക്ഷമയുണ്ടോ? എങ്കിൽ ഓഹരി വിപണിയിൽ കോടികൾ സ്വന്തമാക്കാം. സഫാരി ഇൻഡസ്ട്രീസിനെ നോക്കൂ. 10 വർഷംകൊണ്ട് നിക്ഷേപകന് സമ്മാനിച്ചത് 10,000 ശതമാനത്തിലേറെ നേട്ടം. 2009ൽ അഞ്ചുരൂപയുണ്ടായിരുന്ന സഫാരിയുടെ ഓഹരി വില ഇപ്പോൾ(2019 നവംബർ 27, 11.15 എ.എം) 562.10 രൂപയാണ്. പത്തുവർഷ കാലയളവിൽ 11,600 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില കുതിച്ചത്. 2009ൽ ഒരു ലക്ഷം രൂപ നിങ്ങൾ നിക്ഷേപിച്ചിരുന്നെങ്കിൽ 2019ൽ 1.17 കോടി രൂപ നിങ്ങൾക്ക് സ്വന്തമാക്കാമായിരുന്നു. 1263 കോടിയിലേറെ രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. വിഐപി, സ്കൈബാഗ്സ്, സാംസോണൈറ്റ്, അമേരിക്കൻ ടൂറിസ്റ്റർ തുടങ്ങിയവയാണ് സഫാരിയുമായി മത്സരിക്കുന്ന പ്രധാന കമ്പനികൾ. ഇതിൽ വിഐപിയുടെ ഓഹരിയാകട്ടെ കഴിഞ്ഞ 10 വർഷത്തിനിടെ 1,500 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരുവർഷത്തിനിടെ സഫാരിയുടെ ഓഹരിയിൽ ഇടിവുണ്ടായിട്ടുപോലും ദീർഘകാലയളവിൽ മികച്ച നേട്ടം നിക്ഷേപകന് നൽകാൻ കമ്പനിക്കായി. ഒരുവർഷത്തിനിടെ 30 ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്. 2018 ഡിസംബർ 21നാണ് 52 ആഴ്ചയിലെ ഉയർന്നവില രേഖപ്പെടുത്തിയത്. ഓഹരിയൊന്നിന് 829 രൂപ. 2019 ഓഗസ്റ്റ് 9ന് 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 481 രൂപയിലുമെത്തി. തുടർന്നങ്ങോട്ട് നൂറുരൂപയോളം കൂടുകയും ചെയ്തു. കമ്പനിയുടെ പ്രകടനത്തിലും കഴിഞ്ഞ 10 വർഷം നിർണായകമായിരുന്നു. ഈകാലയളവിൽ അറ്റാദായം 1300ശതമാനത്തിലേറെ ഉയർന്നു. 2009-2010 സാമ്പത്തിക വർഷത്തിൽ 1.93 കോടിയായിരുന്ന ലാഭം 2019 മാർച്ചിലെത്തിയപ്പോൾ 27 കോടിയായി. വില്പന വരുമാനത്തിലും സമാനമായ വർധനവുണ്ടായി. 62.01 കോടി രൂപയിയിൽനിന്ന് 572.63 കോടിയായാണ് വർധിച്ചത്. പ്രതിഓഹരി വരുമാനം 6.46 രൂപയിൽനിന്ന് 12.20 രൂപയായി വർധിക്കുകയും ചെയ്തു. ബാഗ് നിർമാണമേഖലയിൽ രാജ്യത്തെതന്നെ മൂന്നാമത്ത വലിയ കമ്പനിയാണ് സഫാരി. 2012ൽ മാനേജുമെന്റ് തലത്തിലുണ്ടായ മാറ്റമാണ് കമ്പനിയുടെ കുതിപ്പിന് വഴിതുറന്നത്. ബായ്ക്ക്പാക്ക്, സ്കൂൾ ബാഗ് തുടങ്ങിയ ഉത്പന്നങ്ങളുടെ കാറ്റഗറിയിൽ മുന്നേറാൻ കമ്പനിയ്ക്കുകഴിഞ്ഞു. വിതരണശൃംഖലയും കരുത്തുറ്റതായി. If one lakh were invested 10 years ago, they would have got Rs 1.17 crore

from money rss http://bit.ly/2pT1Idu
via IFTTT

പാഠം 49: എന്‍ഡോവ്‌മെന്റ് പ്ലാനിനോടും യുലിപിനോടും 'നോ' പറയാം

യുലിപുകളും എൻഡോവ്മെന്റ് പ്ലാനുകളും മലയാളികൾക്കിടയിൽ ജനകീയമായ നിക്ഷേപ പദ്ധതികളാണ്. അറിഞ്ഞോ അറിയാതെയോഈ രണ്ട് പദ്ധതികളിലും പണംമുടക്കുന്നു. ഇതിനുപകരമായി മികച്ച നിക്ഷേപ പദ്ധതികൾ നിലവിലുള്ളപ്പോൾത്തന്നെ. കാരണം, ഏജന്റുമാർ വൻതോതിൽ നേട്ടംപെരുപ്പിച്ചുകാണിച്ച് നിക്ഷേപകരെ പദ്ധതിയിലേയ്ക്ക് ആകർഷിക്കുന്നതുതന്നെ. രണ്ടുപ്ലാനുകളെക്കുറിച്ചും അറിയാം ഒറ്റവാചകത്തിൽ പറഞ്ഞാൽ നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയിട്ടുള്ള പദ്ധതിയാണ് എൻഡോവ്മെന്റ് പ്ലാനും യുലിപും. അതുകൊണ്ടുതന്നെ നിങ്ങൾ അടയ്ക്കുന്ന പണകൊണ്ട് പരമാവധി സമ്പത്ത് വർധിപ്പിക്കുന്നതിനോ ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനോ കഴിയാതെ പോകുന്നു. വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണ്(മാർക്കറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം)യുലിപ്. ഈ പദ്ധതിവഴി ഓഹരിയിലും ഡെറ്റിലും നിക്ഷേപം നടത്താം. കാലാവധിയെത്തുമ്പോൾ നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നവയാണ് എൻഡോവ്മെന്റ് പ്ലാനുകൾ. എന്തുകൊണ്ട് ഇവ ജനകീയമായി? പദ്ധതിയുടെ വിശദാംശങ്ങൾ അറിയാതെ നികുതിയിളവ് ലക്ഷ്യമാക്കി പലരും ഇത്തരം പദ്ധതികളിൽ ചേർന്നു. ഇൻഷുറൻസ് ഏജന്റ് നിങ്ങളുടെ സുഹൃത്തോ, അയർക്കാരനോ, ബന്ധുവോ ആയിക്കാം. അവരോട് നോ പറയാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അധികം ആലോചിക്കാതെതന്നെ നിങ്ങൾ പദ്ധതിയിൽ ചേർന്നിട്ടുണ്ടാകും. ആകർഷകമായ കമ്മീഷൻ ലഭിക്കുന്നതിനാലാണ് ഏജന്റുമാർ ഈ പദ്ധതികൾ വിറ്റഴിക്കാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. നിങ്ങൾ കേട്ടിട്ടില്ലേ, കോടിപതികളാകുന്ന ഏജന്റുമാരെക്കുറിച്ച്! ഒരു അനാവശ്യ പദ്ധതിയായാണ് ഇൻഷുറൻസിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ അതിൽനിന്ന് വരുമാനവും ലഭിക്കുമല്ലോയെന്ന് കരുതി ഇത്തരം പ്ലാനിൽ ചേരുന്നവരും ഏറെയാണ്. എന്നാൽ വിലക്കയറ്റ(പണപ്പെരുപ്പം)ത്തോട് ഏറ്റുമുട്ടുമ്പോൾ ഈ പദ്ധതികൾ അമ്പേ പരാജയമാണെന്ന് അറിയാതെ പോകുന്നവരുണ്ട്. എന്തുകൊണ്ട് ഈ പദ്ധതികൾ യോജിച്ചതല്ല? ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ നിങ്ങളുടെ നിക്ഷേപ ലക്ഷ്യമോ പൂർത്തീകരിക്കാൻ യോജിച്ചതല്ല ഈ പദ്ധതികൾ. അതുകൊണ്ടുതന്നെ ഇൻഷുറൻസും നിക്ഷേപവും രണ്ടായികാണണം. പകരം മികച്ച നേട്ടംനൽകുന്ന നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കണം. അതുപോലെതന്നെ കുറഞ്ഞ തുകയിൽ കൂടുതൽ തുക പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പ്ലാനുകളും ഉൾപ്പെടുത്തണം. ഇൻഷുറൻസ് ആവശ്യത്തിന് ഇൻഷുറൻസ് കവറേജുണ്ടോയെന്ന് പലർക്കും അറിയില്ല. ഉദാഹരണത്തിന്, നാലംഗങ്ങളുള്ള കുടുംബത്തിലെ വരുമാനദാതാവായ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, കുടുംബാംഗങ്ങളുടെ ഭാവി ജീവിതത്തിന് അഞ്ചുലക്ഷം രൂപ മതിയോ? വായ്പയടക്കമുള്ള ബാധ്യതകൾ കുടുംബത്തിന്റെ ചുമലിൽവരും. കുടുംബാംഗങ്ങളുടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടും. അതിന് പരിഹാരമാണ് ടേം പ്ലാൻ. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാൻ വർഷംതോറും ശരാശരി അടയ്ക്കേണ്ടിവരിക 7000 രൂപയാണ്. ഇത്രയും തുകയ്ക്കുള്ള പരിരക്ഷ ലഭിക്കണമെങ്കിൽ യുലിപ് പ്ലാനിൽ നിങ്ങൾക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപയെങ്കിലും മുടക്കേണ്ടിവരും. കമ്മീഷൻ ഇത്തരം പദ്ധതികൾക്കുള്ള വിവിധ ചാർജുകളാണ് നിങ്ങളുടെ നിക്ഷേപത്തിന് ഭീഷണിയാകുന്നത്. നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിൽനിന്ന് ഈ തുകകൾ കിഴിവുചെയ്ത് ബാക്കിയുള്ള ഭാഗമാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. പ്രത്യേകിച്ച് ആദ്യവർഷങ്ങളിൽ ഈ നിരക്കുകൾ കൂടുതലായിരിക്കും. വിവിധ നിരക്കുകളും ഫീസുകളുമായി നല്ലൊരുതുക കമ്പനികൾ ഈടാക്കുന്നു. ഏജന്റുമാരുടെ കമ്മീഷനാണ് ഇതിൽ പ്രധാനം. ഇങ്ങനെ കിഴിവുചെയ്തശേഷം നിക്ഷേപിക്കുന്നതുകയിൽനിന്നുള്ള ആദായം സ്വാഭാവികമായും കുറവായിരിക്കും. ദീർഘകാലയളവിൽ നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂർത്തിയാക്കാൻ അതുകൊണ്ടുതന്നെ കഴിയാതെവരും. യുലിപ്-ഒരു ഉദാഹരണം വയസ്സ്-35 വാർഷിക പ്രീമിയം-50,000 രൂപ സം അഷ്വേഡ്-5 ലക്ഷം യുലിപിന് ഈടാക്കുന്ന വിവിധ ചാർജുകളാണ് താഴെയുള്ള പട്ടികയിൽ നൽകിയിട്ടുള്ളത്. ഈചാർജുകളൊന്നും രഹസ്യമായി ഈടാക്കുന്നതല്ല. എങ്കിലും പോളിസി പേപ്പറുകളിൽ വേണ്ടത്ര പാധാന്യം ഇവയ്ക്ക് നൽകികാണാറില്ല. ഈ നിരക്കുകളെല്ലാം ഉൾപ്പടെ7 ശതമാനത്തോളം തുക കഴിഞ്ഞ് ബാക്കിയുള്ളതാണ്നിക്ഷേപത്തിനായി പരിഗണിക്കുന്നത്. യുലിപ്-ഈടാക്കുന്നചാർജുകൾ ചാർജുകൾ ആദ്യവർഷം 2-3 വർഷം 4-5 വർഷം 6-10 വർഷം 11 വർഷം മുതൽ പ്രീമിയം അലോക്കേഷൻ ചാർജ് 5-6(%) 4-5(%) 3-4 (%) 1-2 (%) ഇല്ല ഫണ്ട് മാനേജുമെന്റ് ചാർജ് 1.35 ശതമാനം പോളിസി അഡ്മിൻ ചാർജ് മാസംതോറും 50 രൂപ മോർട്ടാലിറ്റി ചാർജ് ഇൻഷുർ ചെയ്യുന്നഓരോ 1000 രൂപയ്ക്കും 1.43 ശതമാനം അടച്ചപ്രീമിയം വർഷം 50,000 രൂപ ബാക്കി നിക്ഷേപിക്കുന്നതുക 45,510 46010 46510 47510 48010 ഇതിൽനിന്ന് വ്യക്തമാകുന്നത്: 10 വർഷംകൊണ്ട് നിങ്ങൾ അടയ്ക്കുന്നത് 5 ലക്ഷം. ചാർജുകളെല്ലാം കിഴിച്ച് നിക്ഷേപിക്കുന്നതാകട്ടെ 4.68 ലക്ഷവും. പകരം എന്ത്? എപ്പോഴും ഇൻഷുറൻസിനെയും നിക്ഷേപത്തെയും രണ്ടായി കാണുന്നതാണ് നല്ലത്. ആശ്രിതരായി കുടുംബമുണ്ടെങ്കിൽ ആവശ്യമുള്ള പരിരക്ഷ(വാർഷിക വരുമാനത്തിന്റെ 20 ഇരട്ടിയെങ്കിലും)യ്ക്കായി ടേം പ്ലാൻ എടുക്കുക. ഭാക്കിയുള്ള തുക മികച്ച മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുക. അതുമല്ല, നിങ്ങൾക്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ താൽപര്യമില്ലെങ്കിൽ ടേം പ്ലാനിൽ ചേർന്നശേഷം പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ(പിപിഎഫ്)നിക്ഷേപിക്കുക. എൻഡോവ്മെന്റ് പ്ലാനിനേക്കാൾ ആദായം ഇങ്ങനെ ചെയ്താൽ ലഭിക്കും. ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളിൽ ചേർത്തുന്ന ഏജന്റുമാർ നിരവധിയുണ്ട്. ഫീഡ്ബാക്കായി ലഭിക്കുന്ന ഇ-മെയിലുകളിൽ പലരും പറയുന്നത് അവർ നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്വൽ ഫണ്ടിലെന്നാണ്. ഏജന്റ് അവരെ ചേർത്തിയിരിക്കുന്നത് യുലിപിലാണെന്നകാര്യം പോലും പല നിക്ഷേപകർക്കും അറിയില്ല. മ്യൂച്വൽ ഫണ്ടിന് ദോഷപ്പേര് മിച്ചം. ഏജന്റുമാർ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ചറിയാൻ നെറ്റിൽ പരതുക. എളുപ്പമാർഗം അതാണ്. അപ്പോഴറിയാം അത് ഏതുതരത്തിലുള്ള നിക്ഷേപ പദ്ധതിയാണെന്ന്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതിയാണെങ്കിൽ പറയുക നോ. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2slnOX2
via IFTTT

സെന്‍സെക്‌സില്‍ 156 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 156 പോയന്റ് നേട്ടത്തിൽ 40977ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 12086ലുമെത്തി. ബിഎസ്ഇയിലെ 426 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 154 ഓഹരികൾ നഷ്ടത്തിലുമാണ്. 32 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സിപ്ല, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ബിപിസിഎൽ, എസ്ബിഐ, റിലയൻസ്, ഒഎൻജിസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.4 ശതമാനം ഉയർന്നു. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരമാമായി ഇടക്കാല കരാർ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്.

from money rss http://bit.ly/2OLlboU
via IFTTT

ലാഭമെടുപ്പ്: റെക്കോഡ് നേട്ടത്തില്‍നിന്ന് വിപണി താഴെപ്പോയി

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയർന്ന് 41,000 കടന്ന സെൻസെക്സ് വൈകാതെ നഷ്ടത്തിലായി. 67.93 പോയന്റ് താഴ്ന്ന് 40,821.30ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 36.10 പോയന്റ് താഴ്ന്ന് 12037.70ലെത്തി. ലാഭമെടുപ്പിനെതുടർന്നുണ്ടായ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1403 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സീ എന്റർടെയൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഭാരതി എയർടെൽ, ഗ്രാസിം, ബിപിസിഎൽ, പവർഗ്രിഡ്, സൺ ഫാർമ, എംആന്റ്എം, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. Profit-booking: Markets slip from record gains

from money rss http://bit.ly/34mtxdj
via IFTTT

തൃശ്ശൂരിൽ ഉത്സവമാകും രാത്രിഷോപ്പിങ്‌

ക്രിസ്മസ്-പുതുവർഷ രാത്രികളിലെ കുളിർ കാറ്റേറ്റ്, വാഹനത്തിരക്കൊഴിഞ്ഞ നഗരവീഥികളിലൂടെ അലസമായ നടത്തം. ഒപ്പം നിങ്ങൾക്കായി തുറന്നു വെച്ചിരിക്കുന്ന ഷോപ്പിങ് ഇടങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൂട്ടാം. വിദേശരാജ്യങ്ങളിലേയും ബെംഗളൂരുവിലേയും നൈറ്റ് ഷോപ്പിങ്ങുകളെക്കുറിച്ച് കേട്ട് ഹരം കൊണ്ടിട്ടില്ലേ. കോഴിക്കോട് മിഠായിത്തെരുവിലെ പെരുന്നാൾ രാത്രികളിലെ കച്ചവടത്തിരക്കും ചിലരെങ്കിലും അനുഭവിച്ചിരിക്കും. കേട്ടുകേട്ട് ഹരം കൊണ്ട ഈ ഷോപ്പിങ് രാവുകൾ നമ്മുടെ തൃശ്ശൂരിലേയ്ക്കുമെത്തുന്നു. സന്ധ്യയോടെ കടയടച്ച് കൂടണയുക എന്ന തൃശ്ശൂർ നഗര സംസ്കാരത്തിന് ബദലൊരുങ്ങുന്നു. ചേംബർ ഓഫ് കൊമേഴ്സും തൃശ്ശൂർ കോർപ്പറേഷനും തൃശ്ശൂരിലെ വ്യാപാരിവ്യവസായി സംഘടനകളും ചേർന്നാണ് ഷോപ്പിങ് രാവുകളൊരുക്കുന്നത്. ഡിസംബർ 15 മുതൽ ജനുവരി 15 വരെയാണ് നഗരത്തിൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്നത്. നഗരത്തിന്റെ രണ്ടരകിലോമീറ്റർ പരിധിക്കുള്ളിൽപ്പെടുന്ന കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം, ശക്തൻ മാർക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിലെ ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ രാത്രി 11 വരെ തുറന്ന് പ്രവർത്തിക്കും. വൈകീട്ട് ആറുമുതലാണ് നൈറ്റ് ഷോപ്പിങ് ഉത്സവം സജീവമാവുക. രാത്രി തുറന്നിരിക്കുമെങ്കിലും ഈ കച്ചവടസ്ഥാപനങ്ങളെല്ലാം പകലും സാധാരണപോലെ തുറന്ന് പ്രവർത്തിക്കും. അതേസമയം നൈറ്റ് ഷോപ്പിങ് സമയമായ ആറുമുതൽ കടകളിൽ പ്രത്യേക ഓഫറുകളുണ്ടായിരിക്കും. ചെറുകിട, വൻകിട എന്നീ വ്യത്യാസമില്ലാതെ വ്യാപാരരംഗത്ത് മാറ്റം സൃഷ്ടിക്കാനുള്ള ചുവടുവെപ്പാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്നതിനാൽ വ്യാപാരികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖസ്ഥാപനങ്ങളുടെ ഉടമകളും രാഷ്ട്രീയ നേതാക്കളുമായി സംവദിക്കാനുള്ള ബിസിനസ്സ് ലോഞ്ചും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. സീറോ വേയ്സ്റ്റ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്ന നൂതന ആശയം നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലാണ് ചേംബർ ഓഫ് കൊമേഴ്സും വ്യാപാരി വ്യവസായി സംഘടനകളും. കടകളും പരിസരങ്ങളും റോഡുകളും ശുചീകരിച്ച് നഗരം വൃത്തിയാക്കുകയാണ് പ്രാരംഭനടപടി. ശുചീകരണത്തിന് കടക്കാരും സന്നദ്ധസംഘടനകളും യുവജന പ്രസ്ഥാനങ്ങളും നേതൃത്വം നൽകും. മാലിന്യ നിക്ഷേപത്തിന് ഡസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഉപഭോക്താക്കളിൽ ശുചിത്വശീലം വളർത്താനാണിത്. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കും. ഇ-ടോയ്ലറ്റുകളും സ്ഥാപിക്കും. വർണവെളിച്ചവും കലാപരിപാടികളും ഷോപ്പിങ്ങിനെത്തുന്നവരെ സ്വീകരിക്കാൻ സ്വാഗതകമാനങ്ങളും അലങ്കാരങ്ങളും തയ്യാറാക്കും. കടകളും കെട്ടിടങ്ങളും റോഡുകളും ദീപാലംകൃതമാക്കും. ചിത്രരചന, കഥ, കവിത, സംഗീതം, നടത്തം, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി നടത്തും. വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. പുഴയ്ക്കൽ പാടത്ത് മഡ് റേസ് നടത്തും. ഓഫറുകളാൽ സമൃദ്ധം കടകളിൽ വിലക്കിഴിവ് ലഭിക്കും. ആകർഷകമായ ഓഫറുകൾ ഒരുക്കും. നിശ്ചിതതുകയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഗിഫ്റ്റ് വൗച്ചറുകൾ നൽകും. ഓപ്പൺ ബിൽഡിങ്ങിൽ കടക്കാർ തങ്ങളുടെ ഓഫറുകൾ പ്രദർശിപ്പിക്കാനും ലേലം വിളിച്ച് സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കും. വാഹനങ്ങളിൽ സൗജന്യയാത്ര നൈറ്റ് ഷോപ്പിങ്ങിനായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്. നഗരത്തിലെ പേ ആൻഡ് പാർക്ക് സംവിധാനം ഇതിനായി ഉപയോഗിക്കും. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളും പുത്തൻപള്ളി, ലൂർദ് പള്ളി, തേക്കിൻകാട് മൈതാനം തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം വാഹന പാർക്കിങ്ങിന് സൗകര്യമുണ്ടാകും. ഷോപ്പിങ്ങിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് വാഹനസൗകര്യം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. രാത്രി ഓൺലൈൻ അത്താഴത്തിന് നിയന്ത്രണം ഗുണനിലവാരമുള്ള സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി പ്രത്യേക ആകർഷണങ്ങളുമൊരുക്കും. ഷോപ്പിങ് ദിവസങ്ങളിൽ വൈകീട്ട് ആറിന് ശേഷം ഓൺലൈൻ വ്യാപാരം വഴിയുള്ള അത്താഴമെത്തിക്കൽ നിയന്ത്രിക്കും. ഇതിനായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി സംസാരിച്ച് തീരുമാനത്തിലെത്തിയിട്ടുണ്ട്. റൗണ്ടിൽ നിറയും കേക്ക് സമാപനദിവസമായ ജനുവരി 15-ന് ബേക്കറി മാനുഫാക്ചറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ രണ്ടേമുക്കാൽ കിലോമീറ്റർ നീളത്തിൽ കേക്ക് തയ്യാറാക്കും. ഷോപ്പിങ് ഫെസ്റ്റിവലിനെത്തുന്നവർക്ക് കേക്ക് മുറിച്ച് കഴിക്കാനാവും. ഗിന്നസ് റെക്കോഡിനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. പുൽക്കൂടുകളും കരോളും ക്രിസ്മസ് കാലമായതിനാൽ പല പള്ളികളിലെയും സ്ഥാപനങ്ങളിലെയും പുൽക്കൂടുകൾ നഗരത്തിൽ സ്ഥാപിക്കും. ഷോപ്പിങ്ങിനെത്തുന്നവർക്ക് ഒരു മാസം മുഴുവൻ ഇത് കാണാനുള്ള സൗകര്യമൊരുക്കും. ക്രിസ്മസ് കരോളുകൾ റൗണ്ടിലെത്തി നഗരത്തിലാകെ കറങ്ങും. ബെല്ലി ഡാൻസ് കാണാം, ഫ്ളാഷ് മോബിൽ മത്സരിക്കാം ബെല്ലി ഡാൻസ് തുടങ്ങിയ യുവാക്കളെ ത്രസിപ്പിക്കുന്ന നൃത്തരൂപങ്ങൾ ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്ന തെരുവുകളിൽ അരങ്ങേറും. ഫ്ളാഷ് മോബ് മത്സരങ്ങളും നടത്തുമെന്ന് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് പ്രതിനിധി പി.എസ്. ജെനീഷ് പറഞ്ഞു. കച്ചവടം കുറഞ്ഞ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ വ്യാപാരരംഗം സജീവമാക്കി നിർത്തുകയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാനലക്ഷ്യം. ഓൺലൈൻ വഴിയുള്ള ഭക്ഷ്യസംസ്കാരം പൊടിപൊടിക്കുമ്പോൾ വിപണി പലപ്പോഴും വമ്പന്മാരിലേയ്ക്ക് മാത്രമായി ചുരുങ്ങുന്ന സാഹചര്യമുണ്ട്. പ്രളയത്തിനും വെള്ളക്കെട്ടിനും ശേഷം വ്യാപാരമേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അതിനെ മറികടക്കാനുള്ള ശ്രമം കൂടിയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റ്. ടി.ആർ. വിജയകുമാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നൈറ്റ് ലൈഫാണ് ആസ്വാദ്യം എല്ലാവരും ജോലിയുടെ ഭാഗമായി പകൽസമയങ്ങളിൽ വലിയ തിരക്കിലാണ്. അവർക്കൊന്നിനും സമയം കിട്ടുന്നില്ല. ആകെ ഒഴിവുള്ളസമയം രാത്രിയാണ്. മിക്കവരും ഇപ്പോൾ നൈറ്റ് ലൈഫാണ് ആസ്വദിക്കുന്നത്. നൈറ്റ് ഷോപ്പിങ് ഫെസ്റ്റ് അതുകൊണ്ടുതന്നെ എല്ലാവരും ഇഷ്ടപ്പെടും. സരസ്വതി വിശ്വനാഥൻ, പാചകവിദഗ്ധ, കോട്ടപ്പുറം ഗ്രീൻ ഗാർഡൻ സ്ത്രീസൗഹൃദമാവണം ഫെസ്റ്റിവൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്നത് മികച്ച ആശയം തന്നെയാണ്. സ്ത്രീസൗഹാർദമായിരിക്കണം ഇത്. സ്ത്രീകൾക്ക് രാത്രിയിൽ പുറത്തിറങ്ങി നടക്കാനുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണം. അത് തൃശ്ശൂർ കോർപ്പറേഷനും പോലീസ് വകുപ്പും ചേർന്ന് ഉറപ്പാക്കണം. അഭിലാഷ് ഗോവിന്ദ് സിനിമാ സംവിധായകൻ, തൃശ്ശൂർ അടിസ്ഥാനസൗകര്യമൊരുക്കും നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിനാവശ്യമായ കുടിവെള്ളം, പ്രാഥമികസൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കോർപ്പറേഷൻ ഒരുക്കും. കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട തുടങ്ങിയ ജങ്ഷനുകളിൽ സ്റ്റാളുകൾ കെട്ടാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കും. അജിതാ വിജയൻ മേയർ

from money rss http://bit.ly/2DjZ4AO
via IFTTT

Monday, 25 November 2019

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു

മുംബൈ: ചരിത്രത്തിൽ ഇതാദ്യമായി സെൻസെക്സ് 41,000 കടന്നു. വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയർന്നതാണ് മികച്ച ഉയരം കുറിക്കാൻ സൂചികകയ്ക്ക് സഹായകമായത്. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും വർധനവുണ്ടായി. ഡോളറിനെതിരെ 71.66 ആയി മൂല്യം. ബാങ്ക്, ഐടി, ഫാർമ, ലോഹം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ ഒരു ശതമാനം മുതൽ 1.6 ശതമാനംവരെ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ്-ചൈന വ്യാപാര യുദ്ധം സമവായത്തിലെത്തുമെന്ന പ്രതീക്ഷ വ്യാപിച്ചതിനെതുടർന്ന് യുഎസ് ഓഹരി സൂചികയായ വാൾ സ്ട്രീറ്റ് മികച്ച നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇത് ഏഷ്യൻ വിപണികളിൽ പ്രതിഫലിച്ചു. സീ എന്റർടെയൻമെന്റ്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, എൽആന്റ്ടി, ടിസിഎസ്, സൺ ഫാർമ, ബിപിസിഎൽ, യുപിഎൽ തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് വ്യപാരം നടക്കുന്നത്. Sensex crossed the 41,000 mark for the first time in history

from money rss http://bit.ly/34l4xDd
via IFTTT