121

Powered By Blogger

Sunday, 24 January 2021

ഉണ്ടാക്കാനും ഭക്ഷണം വിൽക്കാനും വേണം ഈ ലൈസൻസുകൾ

സൂക്ഷ്മ-ചെറുകിട വ്യവസായ രംഗത്ത് ഏറെ സാധ്യതയുള്ള ഒന്നാണ് ഭക്ഷ്യസംസ്കരണ മേഖല. കുറഞ്ഞ മുതൽമുടക്ക്, നല്ല വിപണി, കുറഞ്ഞ സാങ്കേതിക/പരിസ്ഥിതി പ്രശ്നങ്ങൾ, മികച്ച ലാഭവിഹിതം, കുറഞ്ഞ ക്രെഡിറ്റ് കച്ചവട സാധ്യത, വിദേശ വിപണിയിൽ പോലും ശോഭിക്കാൻ അവസരം, കുടുംബ ബിസിനസിനുള്ള സൗകര്യം അങ്ങനെ നിരവധി നേട്ടങ്ങളുണ്ട് ഭക്ഷ്യസംസ്കരണ ബിസിനസിന്. എഫ്.എസ്.എസ്.എ.ഐ., പായ്ക്കർ, ജി.എസ്.ടി. എന്നിവ തങ്ങളുടെ സംരംഭത്തിന് ബാധകമായ രീതിയിൽ എടുത്തിരിക്കണം എന്നാണ് നിയമം. എഫ്.എസ്.എസ്.എ.ഐ. ഭക്ഷ്യമേഖലയ്ക്കു വേണ്ട ലൈസൻസുകൾ സംബന്ധിച്ച് രാജ്യത്ത് ഒട്ടാകെ വ്യാപകമായ ഒരു നിയമമാണ് ഭക്ഷ്യസുരക്ഷാ നിലവാര നിയമം 2006. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) വഴിയാണ് ഈ നിയമം നടപ്പാക്കുന്നത്. 2011 ഓഗസ്റ്റ് അഞ്ച് മുതൽ ഇതിന് പ്രാബല്യമുണ്ട്. മനുഷ്യൻ ഭക്ഷിക്കാൻ ഉപയോഗിക്കുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിന്റെയും ഉത്പാദനം, സൂക്ഷിക്കൽ, വിപണനം, വിതരണം, കയറ്റിറക്ക്, ഗതാഗതം തുടങ്ങി ഏതൊരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ലൈസൻസ്/രജിസ്ട്രേഷൻ നിർബന്ധമായും എടുത്തിരിക്കേണ്ടതാണ്. വീട്ടിൽ ഉണ്ടാക്കി വിറ്റാലും നിയമം ബാധകമാണ്. a) രജിസ്ട്രേഷൻ മാത്രം വേണ്ടവർ ഏറ്റവും ചെറിയ സ്ഥാപനങ്ങളാണ് ഇതിൽ വരുന്നത്. 1. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ താഴെ വരുന്ന സ്ഥാപനങ്ങൾ. 2. പ്രതിദിനം 100 കിലോഗ്രാമിൽ താഴെ ഖര ഭക്ഷ്യസാധനങ്ങൾ ഉത്പാദിപ്പിക്കുന്നത്. 3. പ്രതിദിനം 100 ലിറ്ററിൽ താഴെ ദ്രാവകഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ (പാലിന്റെ കാര്യത്തിൽ 500 ലിറ്റർ) 4. പ്രതിദിനം രണ്ട് വലിയ മൃഗങ്ങൾ, 10 ചെറിയ മൃഗങ്ങൾ, 50 പക്ഷികൾ എന്നിവയെ കൊന്നു വിൽക്കുന്നവർ. 100 രൂപയാണ് വാർഷിക ഫീസ്. ഓൺലൈൻ ആയി അപേക്ഷിക്കണം. അഞ്ച് വർഷത്തേക്ക് ഒരുമിച്ച് എടുക്കാം. ഫോം എ യിൽ അപേക്ഷ സമർപ്പിക്കണം. ഫുഡ് സേഫ്റ്റി ഓഫീസർ (ഫുഡ് ഇൻസ്പെക്ടർ) ആണ് അനുമതി നൽകുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഫുഡ് ഇൻസ്പെക്ടർ ഉണ്ട്. അദ്ദേഹത്തേയും സമീപിക്കാം. 100 രൂപ ഫീസ് അടച്ച് ആധാർ കാർഡും ഫോട്ടോയും നൽകി തൊട്ടടുത്ത അക്ഷയകേന്ദ്രത്തിൽ നിന്ന് എടുക്കാവുന്ന ലളിതമായ ഒന്നാണ് രജിസ്ട്രേഷൻ. b) ലൈസൻസ് എടുക്കേണ്ടവർ 1. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ കൂടുതൽ ഉള്ളവർ. 2. പ്രതിദിനം 100 കിലോഗ്രാമിനു മുകളിൽ ഖരഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ. 3. പ്രതിദിനം 100 ലിറ്ററിനു മുകളിൽ ദ്രാവകഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ (പാലിന്റെ കാര്യത്തിൽ ഇത് അഞ്ഞൂറിനു മുകളിൽ 50,000 ലിറ്റർ വരെയാണ്.) 4. 2-50 വരെ വലിയ മൃഗങ്ങൾ, 10-150 വരെ ചെറിയ മൃഗങ്ങൾ, 50-1000 വരെ പക്ഷികൾ എന്നിങ്ങനെ കൈകാര്യം ചെയ്യുന്ന അറവ് കേന്ദ്രങ്ങൾ. 5. പ്രതിദിനം 500 കിലോഗ്രാമം വരെ മാംസം സംസ്കരിക്കുന്നവർ. 6. പ്രതിദിനം രണ്ട് ടൺ വരെ ഏതു തരത്തിലുള്ള ഭക്ഷ്യവും ഉത്പാദിപ്പിക്കുന്നവർ, ഭക്ഷ്യഎണ്ണ ശുദ്ധീകരിക്കുന്നവർ, റീ ലേബലിങ് നടത്തുന്നവർ, റീപായ്ക്ക് ചെയ്യുന്നവർ. ഫോം ബി യിൽ അപേക്ഷ സമർപ്പിക്കണം. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറാണ് അനുമതി നൽകുന്നത്. നിർമാണ സ്ഥാപനങ്ങൾ 3,000 രൂപയും മറ്റുള്ളവർ 2,000 രൂപയും വാർഷിക ഫീസ് നൽകണം. c) സെൻട്രൽ ലൈസൻസ് എടുക്കേണ്ടവർ വലിയ സ്ഥാപനങ്ങളാണ് സെൻട്രൽ ലൈസൻസ് എടുക്കേണ്ടത്. 1. ബിയിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ അളവിൽ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവർ. 2. കയറ്റുമതി/ഇറക്കുമതി ചെയ്യുന്നവർ 3. റെയിൽവേ, എയർപോർട്ട്, സീപോർട്ട് തുടങ്ങിയ രംഗത്തുള്ളവർ. 4. ഒന്നിൽ കൂടുതൽ സംസ്ഥാനത്ത് പ്രവർത്തനം നടത്തുന്നവർ. 5. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരും സെൻട്രൽ ലൈസൻസ് ആണ് എടുക്കേണ്ടത്. ഇവർ സെൻട്രൽ ലൈസൻസിങ് അതോറിറ്റിയുടെ കീഴിൽ നിന്നുമാണ് ലൈസൻസ് എടുക്കേണ്ടത്. ഒന്നിൽ കൂടുതൽ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഓരോ ജില്ലയിലും പ്രത്യേകം ലൈസൻസ് ഉണ്ടായിരിക്കണം. അഞ്ച് വർഷത്തേക്കു വരെ രജിസ്ട്രേഷൻ/ലൈസൻസ് എടുക്കാവുന്നതാണ്. ഓൺലൈൻ ആയി (https://bit.ly/3c6ZM6U) മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ. ആധാർ കാർഡ്, ഫോട്ടോ, തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതി (ചില സ്ഥാപനങ്ങളിൽ ഇളവുണ്ട്). മെഡിക്കൽ സർട്ടിഫിക്കറ്റ്, ജല പരിശോധനാ സർട്ടിഫിക്കറ്റ് (വെള്ളം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നുവെങ്കിൽ മാത്രം), രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവയാണ് പൊതുവെ ആവശ്യമുള്ള രേഖകൾ. 7,500 രൂപയാണ് സെൻട്രൽ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും വാർഷിക ഫീസ്. പായ്ക്കർ ലൈസൻസ് ഉപഭോക്താവിന്റെ മുന്നിൽ വെച്ചല്ല ഒരു ഉത്പന്നം പായ്ക്ക് ചെയ്യുന്നതെങ്കിൽ പായ്ക്കർ ലൈസൻസ് എടുത്തിരിക്കണം എന്നത് നിർബന്ധമാണ്. ലീഗൽ മെട്രോളജി വകുപ്പാണ് ഈ ലൈസൻസ് നൽകുന്നത്. ഓൺലൈൻ ആയി അപേക്ഷിക്കണം. ഒരു ടൺ വരെ പ്രതിദിനം കൈകാര്യം ചെയ്യുന്നവർ 3,000 രൂപയും അതിനു മുകളിൽ 5,000 രൂപയുമാണ് വാർഷിക ഫീസ് അടയ്ക്കേണ്ടത്. ചെറിയ കച്ചവടക്കാർ 2,000 രൂപ അടച്ചാൽ മതി. ജി.എസ്.ടി. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങൾ ചരക്ക്-സേവന നികുതി രജിസ്ട്രേഷൻ എടുക്കണമെന്നില്ല എന്നാണ് നിയമം. എന്നാൽ അന്ത സ്സംസ്ഥാന വ്യാപാരം നടത്തുന്നവർ, പ്രത്യേക സാമ്പത്തിക മേഖലയിൽ വിൽക്കുന്നവർ പരിധി നോക്കാതെ തന്നെ ജി.എസ്.ടി. എടുക്കേണ്ടതാണ്. ജി.എസ്.ടി. ഇല്ലാത്ത സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ മികച്ച കമ്പനികൾ ഒന്നും തന്നെ വാങ്ങുകയില്ല. അതിനാൽ നന്നായി വ്യാപാരം ചെയ്യുന്നതിന് ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കുന്നതാണ് നല്ലത്. നിയമങ്ങൾ പാലിച്ച് ബിസിനസ് ചെയ്യാൻ എല്ലാത്തരം സംരംഭകരും ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നു.

from money rss https://bit.ly/39ehoMv
via IFTTT

Friday, 22 January 2021

Stock Market: സെന്‍സെക്‌സ് 746 പോയന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 746.22 പോയന്റ് നഷ്ടത്തിൽ 48,878.54 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 218.50 പോയന്റ് നഷ്ടത്തിൽ 14,371.90 പോയന്റിലുമാണ് വ്യാപാരംഅവസാനിപ്പിച്ചത്. വ്യാപാരത്തിന് ലിസ്റ്റ് ചെയ്തിരുന്ന 3117 കമ്പനികളുടെ ഓഹഹരിയിൽ 979 കമ്പനികളുടെ ഓഹരികൾ ലാഭത്തോടെ വ്യാപാരം അവസാനിച്ചപ്പോൾ 2005 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. 133 കമ്പനികൾ മാറ്റമില്ലാതെ വിൽപ്പന അവസാനിപ്പിച്ചു. അപ്പോളൊ ടയേഴ്സ്, സൺക്ലേ ലിമിറ്റഡ്, ഡി.സി.എം.ശ്രീറാം, ജെ.കെ.ടയേഴ്സ് എന്നിവയുടെ ഓഹരികൾ വിപണിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ബൈക്കോൺ, സെയിൽ, ബന്ദൻ ബാങ്ക്, തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു.

from money rss https://bit.ly/39VKwHb
via IFTTT

Thursday, 21 January 2021

Stock Market; സെന്‍സെക്‌സില്‍ 124 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് വിപണിയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 124.75 പോയന്റ് നഷ്ടത്തിൽ 49,500.01 എന്ന നിലയിലും നിഫ്റ്റി 25.00 പോയന്റ് നഷ്ടത്തിൽ 14,565.40 എന്ന നിലയിലുമാണ് വ്യാപരം പുരോഗമിക്കുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്ത 2147 കമ്പനികളുടെ ഓഹരികളിൽ 1095 ഓഹരികൾ ലാഭത്തിലും 971 ഓഹരികൾ നഷ്ടത്തിലും 81 എണ്ണത്തിൽ മാറ്റമില്ലാതെയുമാണ് വ്യാപനം നടക്കുന്നത്. ജെ.കെ.ടയർ, അപ്പോളൊ ടയർ, സിയറ്റ്, ടി.വി.എസ്. ശ്രീചക്ര, കജാരിയസർ എന്നിവയുടെ ഓഹരി നേട്ടത്തിലും എസ്.ആർ.എഫ്, ജെ.സി.എച്ച്.എ.സി, സൗത്ത് ബാങ്ക് തുടങ്ങിയ കമ്പനിയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

from money rss https://bit.ly/3qzOYCm
via IFTTT

Stock Market: സെന്‍സെക്‌സ് 167 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെൻസെക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം ആരംഭിച്ചെങ്കിലും 167 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.നിഫ്റ്റിയും 54 പോയന്റ് ഇടിഞ്ഞ് 14,590.35 പോയന്റിലാണ് ക്ലോസ് ചെയ്തത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 3188 കമ്പനികളുടെ ഓഹരിയിൽ 1108 എണ്ണം ലാഭത്തിലും 1912 എണ്ണം നഷ്ടത്തിലും 168 കമ്പനികളുടെ ഓഹരികളിൽ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൂണെസിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തമാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തൽ. ഇസാബ് ഇന്ത്യ, അപ്പോളോ ടയേഴ്സ്, സിയറ്റ് ലിമിറ്റഡ്, എസ്.എം.എൽ.ഇസുസു, ഹാവൽസ് എന്നിവയുടെ ഓഹരികൾ വിപണിയിൽ നേട്ടമുണ്ടാക്കിയപ്പോൾ, മുൻനിര ബാങ്കിങ്ങ് കമ്പനികൾക്ക് ഉൾപ്പെടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.

from money rss https://bit.ly/2LQJfcB
via IFTTT

Wednesday, 20 January 2021

50,000 കടന്ന് സെന്‍സെക്‌സ്: ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓഹരിവിപണി

മുംബൈ:ചരിത്രത്തിൽ ആദ്യമായി 50,000 പോയന്റ് കടന്ന് സെൻസെക്സ്. വാഹനം, ഊർജം, ഐടി അടക്കം എല്ലാ മേഖലകളിലേയും ഓഹരികളിലുണ്ടായ കുതിപ്പിന്റെ പിൻബലത്തിലാണ് 50,000 എന്ന റെക്കോഡ് സൂചിക കടന്നത്. നിഫ്റ്റിയും മികച്ച നിലയിലാണ്. 14,700 എന്ന പോയന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 2666 കമ്പനികളുടെ ഓഹരിയിൽ 1547 കമ്പനികൾ ലാഭത്തിലും 982 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 139 കമ്പനികളുടെ ഓഹരിയിൽ മാറ്റമില്ല. സൺക്ലേ ലിമിറ്റഡ്, ജി.ഡി.എൽ., ജെ.കെ.ടയേഴ്സ്, ഹാവൽസ്, വി-ഗാർഡ് തുടങ്ങിയവയുടെ ഓഹരികൾ ലാഭത്തിൽ വിൽപ്പന പുരോഗമിക്കുമ്പോൾ ജി.എം.എം., ടാറ്റ മെറ്റ് ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

from money rss https://bit.ly/2KCKz2e
via IFTTT

റെക്കോഡ് നേട്ടംകുറിച്ച് സൂചികകള്‍: നിഫ്റ്റി 14,600ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: 50,000 പോയന്റ് മറികടക്കാൻ സെൻസെക്സിന് ഇനി 200 പോയന്റുമാത്രംബാക്കി. തുടർച്ചയായി രണ്ടാമത്തെ ദിവസവും മികച്ചനേട്ടത്തോടെയാണ് സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 393.83 പോയന്റ് നേട്ടത്തിൽ 49,792.12ലും നിഫ്റ്റി 123.50 പോയന്റ് ഉയർന്ന് 14,644.70ലുമാണ് ക്ലോസ്ചെയ്തത്. വ്യാപാരത്തിനിടെ സെൻസെക്സ് ഒരുവേള 450 പോയന്റിലേറെ ഉയർന്ന് 49,874 നിലവാരംവരെയെത്തിയിരുന്നു. ബിഎസ്ഇയിലെ 1553 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സാണ് മികച്ചനേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, വിപ്രോ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളും മുന്നേറി. പവർഗ്രിഡ് കോർപ്, ശ്രീ സിമെന്റ്സ്, എൻടിപിസി, ഗെയിൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഓട്ടോ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ രണ്ടുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.6ഉം 1.00ഉം ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Market ends at record high, Nifty above 14,600

from money rss https://bit.ly/2XUc6zd
via IFTTT

എംസിഎക്‌സ് വഴിയുള്ള പരുത്തി വില്‍പ്പനയില്‍ വന്‍വര്‍ധന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ പരുത്തി (കോട്ടൺ) വിൽപനയിൽ വൻവർധന. 2019 ഡിസംബറിൽ അവസാനിച്ച വാർഷിക കാലയളവിൽ ഉണ്ടായതിനേക്കാൾ285ശതമാനത്തിന്റെ അധിക വിൽപനയാണ് 2020ൽ ഇതേകാലയളവിൽ ഉണ്ടായിരിക്കുന്നത്. 2019 ഡിസംബർ 31 ന് അവസാനിച്ച വാർഷിക കാലയളവിൽ 3448.45 ടൺ പരുത്തിയുടെ വിൽപനയാണ് എം സി എക്സ് വഴി നടന്നിരുന്നത് . ഇത് 2020 ഡിസംബർ 31 ന് 13642.50 ടണ്ണായി വർധിച്ചു. കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം ദിനംപ്രതി ശരാശരി 61.58 കോടി രൂപയുടെ പരുത്തി വിൽപന എം സി എക്സ് വഴി നടന്നിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലാണ് എംസിഎക്സിന് പരുത്തി വിതരണ കേന്ദ്രങ്ങളുള്ളത്. ആഗോള തലത്തിൽ ഇന്ത്യയാണ് പരുത്തി ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ളത്. ലോകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പരുത്തിയുടെ 26 ശതമാനം ഇന്ത്യയിൽ നിന്നാണ്. പരുത്തി കയറ്റുമതിയിൽ അമേരിക്കക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.

from money rss https://bit.ly/2LNWPxo
via IFTTT

Tuesday, 19 January 2021

ദീര്‍ഘകാലത്തെ 'വനവാസ'ത്തിനുശേഷം ജാക് മാ പ്രത്യക്ഷപ്പെട്ടു

ആലിബാബയുടെയും ആന്റിന്റെയും സ്ഥാപകൻ ജാക് മാ നീണ്ട ഇടവേളയ്ക്കുശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. കോടീശ്വരനായ അദ്ദേഹം ചൈനീസ് സർക്കാരിന്റെ അപ്രീതിക്കുപാത്രമായതിനെതുടർന്ന് നിരവധി ഊഹോപോഹങ്ങൾ വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു. ഓൺലൈൻ കോൺഫറൻസിൽ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്. ഗ്രാമീണ അധ്യാപകർക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഷാങ്ഹായിലെ ഒരുപരിപാടിയിൽ ചൈനീസ് സർക്കാരിനെയും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമർശിച്ചതോടെയാണ് ജാക്ക് മായ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബക്കുനേരെയും അന്വേഷണംനീണ്ടു. ജാക്ക് മായെ ഏറെക്കാലം പൊതുവേദിയിൽ കാണാതായതോടെയാണ് അഭ്യൂഹംപരന്നത്. Jack Ma, Missing For Months, Emerges for First Time Since China Crackdown

from money rss https://bit.ly/2Y2zpql
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവർധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.5ശതമാനംവർധിച്ച് 1,848.30 രൂപയായി. ഡോളർ തളർച്ചനേരിട്ടതാണ് സ്വർണവില നേട്ടമാക്കിയത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 49,115 രൂപ നിലവാരത്തിലാണ്. വെള്ളിവിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3sJDOwS
via IFTTT

നേട്ടംതുടരുന്നു; നിഫ്റ്റി 14,550ന് മുകളിലെത്തി

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 49,438ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 14,533ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 846 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 345 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി എഎംസി, ഹാവെൽസ് ഇന്ത്യ തുടങ്ങി 36 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35XToeh
via IFTTT

പെട്രോളിന് ആറു മാസത്തിനിടെ കൂടിയത് 10 രൂപയിലേറെ

കൊച്ചി:സംസ്ഥാനത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 25 പൈസ വർധിച്ച് 85.36 രൂപയും ഡീസലിന് 27 പൈസ വർധിച്ച് 79.51 രൂപയിലുമെത്തി. തിങ്കളാഴ്ച പെട്രോളിന് 85.11 രൂപയും ഡീസലിന് 79.24 രൂപയുമായിരുന്നു നിരക്ക്. ഈ മാസം ഇതുവരെ പെട്രോളിന് ഒരു രൂപ 26 പൈസയുടെയും ഡീസലിന് ഒരു രൂപ 36 പൈസയുടെയും വർധനയാണ് ഉണ്ടായിട്ടുള്ളത്. ദിവസേനയുള്ള നേരിയ വർധന തുടർന്നാൽ ഇന്ധന വില പുതിയ റെക്കോർഡുകൾ ഭേദിക്കും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയെയും രൂപയുടെ ഡോളർ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 52-53 ഡോളർ നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസം കൊണ്ട് പെട്രോൾ വില ലിറ്ററിന് 10 രൂപയിലേറെ ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാലെ ഇന്ധന വില വർധന പിടിച്ചുകെട്ടാൻ സാധിക്കുകയുള്ളൂ. കേന്ദ്ര ബജറ്റിൽ എക്സൈസ് തീരുവയിൽ കുറവ് വരുത്തുമെന്നാണ് മേഖല പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ധനത്തിനു കൂടി കോവിഡ് സെസ് ഏർപ്പെടുത്തുമോ എന്ന ആശങ്കയും മറുവശത്തുണ്ട്. ഡീലർമാർക്ക് തിരിച്ചടി വില ഉയരുന്നത് ഡീലർമാർക്കും തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഡീലർമാർക്ക് കഴിഞ്ഞ ആറ് മാസംകൊണ്ട് പ്രവർത്തന മൂലധനം ശരാശരി 40 ലക്ഷം രൂപ വേണ്ട അവസ്ഥയാണ്. കോവിഡ് പ്രതിസന്ധി ഉയർത്തി വെല്ലുവിളിക്കിടെയാണ് ഇത്. കഴിഞ്ഞ എട്ട് വർഷമായി ഡീലർഷിപ്പ് കമ്മിഷനിൽ വർധനയില്ല. ഒരു ലോഡ് എടുക്കുന്നതിന് എട്ട് ലക്ഷത്തോളം രൂപ വേണ്ടയിടത്ത് ഇന്ന് 9.5 ലക്ഷം രൂപയായി. 20 ലോഡ് എടുക്കുമ്പോൾ 30 ലക്ഷം രൂപ അധികം നൽകേണ്ട അവസ്ഥയാണിപ്പോൾ. കൂടാതെ, ബാങ്ക് പലിശ തുടങ്ങിയ മറ്റ് ചെലവുകളും ഡീലർമാർക്ക് വരും. അഡ്വാൻസ് നൽകാതെ ലോഡ് കിട്ടില്ലെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് രക്ഷാധികാരി എം. രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ അഞ്ച് പുതിയ ലൈസൻസുകൾ മേഖലയിൽ നിലവിൽ ആവശ്യമാണ്. ഇത്തരം ലൈസൻസുകൾ എടുക്കാൻ അഞ്ച് ലക്ഷം രൂപയാണ് വരുന്നത്. കേരളത്തിന് പുറത്തുള്ള ഡീലർമാർക്ക് ഇത്തരം ലൈസൻസുകൾ ആവശ്യമില്ല. കേരളത്തിലെ പമ്പുകളുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

from money rss https://bit.ly/35UiCKy
via IFTTT

സി.എസ്.ബി. ബാങ്കിന് ലാഭം 53.1 കോടി രൂപ

കൊച്ചി:കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് നടപ്പു സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 53.1 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 28.1 കോടിയായിരുന്നു അറ്റാദായം. 175.5 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിലെ അറ്റാദായം. മൊത്തം നിഷ്ക്രിയ ആസ്തി 2020 സെപ്റ്റംബർ 30-ലെ 387 കോടി രൂപയിൽനിന്ന് 2020 ഡിസംബർ 31-ന് 235 കോടി രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. സാമ്പത്തിക മേഖലയിൽ അടുത്ത കാലത്തുണ്ടായ തിരിച്ചുവരവ് ബാങ്കിങ് മേഖലയിൽ ക്രിയാത്മക ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് സി.എസ്.ബി. ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു. റീട്ടെയിൽ മേഖലയ്ക്കായുള്ള സമ്പൂർണ പദ്ധതികളുമായി പ്രത്യേക വിഭാഗം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/3qAnUmn
via IFTTT

കുതിച്ചുയര്‍ന്ന് വിപണി: സെന്‍സെക്‌സ് 834 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസം വില്പന സമ്മർദത്തിൽ തളർന്ന വിപണിയിൽ ശക്തമായ ഉയർത്തെഴുന്നേൽപ്. സെൻസെക്സ് 800ലേറെ പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 14,500ന് മുകളിലെത്തി. സെൻസെക്സ് 834.02 പോയന്റ് നേട്ടത്തിൽ 49,398.29ലും നിഫ്റ്റി 239.90 പോയന്റ് ഉയർന്ന് 14,521.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2077 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 861 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 139 ഓഹരികൾക്ക് മാറ്റമില്ല. ചൈനീസ് സമ്പദ്ഘടനയിലെ വളർച്ചയാണ് ഏഷ്യൻ സൂചികകളിൽ ഉണർവുണ്ടാക്കിയത്. യുഎസ്, യൂറോപ് ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിനേരിടുമ്പോഴാണ് ചൈന 2.3ശതമാനം വളർച്ച രേഖപ്പെടുത്തിയത്. മൂലധനനിക്ഷേപത്തിന്റെ ഒഴുക്കും സൂചികകൾക്ക് കരുത്തായി. ജനുവരിയിൽമാത്രം ഇതുവരെ 17,437 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപമായെത്തിയത്. ബജറ്റ് മുന്നിൽകണ്ട് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തിടുക്കംകൂട്ടിയതും വിപണിയിൽ പ്രതിഫലിച്ചു. ഇതോടെ ലാഭമെടുപ്പ് ബജറ്റിനുശേഷംമതിയെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലും പ്രസക്തമായി. ഡിസംബർ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവർത്തനഫലവും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5-2.3 ശതമാനം ഉയർന്നു.

from money rss https://bit.ly/2XUEeCg
via IFTTT

വന്‍കിട വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നു

വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. പെൻഷൻ ഫണ്ടുകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ തുടങ്ങിയവയ്ക്കാകും പ്രത്യേക പരിഗണന നൽകി നിക്ഷേപത്തിനുള്ള അവസരമൊരുക്കുക. ഒരു ഇടപാടിൽ 3000 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ കഴിയുന്ന സ്ഥാപനങ്ങളെയായിരിക്കും ഇതിനായി പരിഗണിക്കുക. മൂന്നുദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി അതിവേഗത്തിൽനിക്ഷേപം പൂർത്തിയാക്കാൻ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകജാലക സംവിധാനമൊരുക്കും. 2021 ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. തീർപ്പുകല്പിക്കാത്ത നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും സംവിധാനം പ്രവർത്തിക്കും. 14 ദിസവത്തിലൊരിക്കൽ ധനകാര്യവകുപ്പ് പദ്ധതികൾ പരിശോധിച്ച് അന്തിമതീരുമാനമെടുക്കും. നിലവിൽ വിദേശ നിക്ഷേപങ്ങളുടെ അംഗീകാരത്തിനായി മൂന്നുമാസംവരെ സമയമെടുക്കുന്നുണ്ട്. വൻകിട നിക്ഷേപത്തിൽ വൻതോതിൽ വർധന ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്.

from money rss https://bit.ly/2M7UpJB
via IFTTT

Monday, 18 January 2021

വിവാഹ ക്ഷണക്കത്തിനൊപ്പം ഗൂഗിള്‍ പേയുടെ ക്യൂആര്‍ കോഡും: പുതുവഴിയുമായി കുടുംബം

കോവിഡന്റെ പശ്ചാത്തലത്തിൽ വിവാഹം മാമാങ്കമാക്കാൻ പറ്റാത്ത സാഹചര്യത്തിൽ പുതുമ പരീക്ഷിക്കുകയാണ് നാടും നഗരവും. വിവാഹത്തിന് വന്നില്ലങ്കിലും അനുഗ്രഹവും സമ്മാനവും സ്വീകരിക്കാൻ താൽപര്യമുള്ളവർ കുറവല്ല. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് സമ്മാനംനൽകാൻ അവസരം നിഷേധിക്കാൻ പാടില്ലല്ലോ. അതിനായി ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ക്യൂആർ കോഡുംചേർത്താണ് ക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്. വധിവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സാധ്യതയാണ് ക്യൂആർ കോഡുവഴി കാർഡിൽ ഉൾപ്പെടുത്തിയത്. തമിഴ്നാട്ടിലെ മധുരയിൽനിന്നുള്ള കുടുംബമാണ് ഈ ഉദ്യമത്തിനുപിന്നിൽ. 30ഓളം പേർ ഇതുപ്രകാരം പണം അയച്ചതായി വധിവിന്റെ അമ്മ ടി.ജെ ജയന്തി പറയുന്നു. മധുരയിൽ ജനനി ബ്യൂട്ടി പാർലർ നടത്തുകയാണ് ജെയന്തി. കുടുംബത്തിൽ ഇത്തരത്തിലാദ്യമായാണ് പുതിയരീതി പരീക്ഷിക്കുന്നതെന്നും വിജയകരമായെന്നുമാണ് ജയന്തിയുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോൺ കോളുകൾ ലഭിച്ചതായി ജെയന്തി ന്യൂസ് ഏജൻസിയോട് പറഞ്ഞു.

from money rss https://bit.ly/3qxYHZL
via IFTTT

പാഠം 108| വിശ്രമിക്കാം; പണം നിങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചുകൊള്ളും*

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിൽനിന്ന് എംബിഎ നേടി ഗൾഫിൽ ജോലി ചെയ്യുകയാണ് റിബിൻ. ബിസിനസ് മാനേജുമെന്റിൽ ഉന്നത ബിരുദംനേടിയ അദ്ദേഹത്തിന് പ്രതിമാസം രണ്ടുലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായി സമ്പാദ്യമൊന്നുമില്ല. മികച്ച ആദായ സാധ്യതയുള്ള നിക്ഷേപ മാർഗങ്ങളന്വേഷിച്ചാണ് റിബിൻ ഇ-മെയിൽ അയച്ചത്. സ്ഥിരനിക്ഷേപ പദ്ധതികളിലെ നിക്ഷേപത്തിനാണ് മുൻഗണന നൽകുന്നതെങ്കിലും ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാൻ തയ്യാറാണ്. റിസ്ക് എടുക്കാൻ അത്രതന്നെ താൽപര്യമില്ല. എങ്കിലും നിക്ഷേപത്തിന് ഉയർന്ന റിട്ടേൺ ലഭിക്കുകയുംവേണം. പുതിയതായി നിക്ഷേപിക്കാനിറങ്ങുന്ന ചെറുപ്പക്കാരിൽ ഭൂരിഭാഗവും റിസ്കെടുക്കാനുള്ള മനോഭാവമുള്ളവരാണ്. അതേസമയം, 35 വയസ്സിനുമുകളിലുള്ളവരിൽപലരും അതിന് തയ്യാറല്ലാത്തവരുമാണ്. ഈ രണ്ടുവിഭാഗക്കാർക്കും യോജിച്ച നിക്ഷേപമാർഗം അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. എസ്ഐപി ഓഹരിയിൽ ഓഹരിയിൽ നിക്ഷേപിച്ച് പണംകളയാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ എളുപ്പത്തിൽ അതിൽനിന്ന് മികച്ച ആദായമുണ്ടാക്കാനുള്ള സാധ്യത അധികമാരും പ്രയോജനപ്പെടുത്താറില്ല. ഏതുതരത്തിലുള്ള നിക്ഷേപകർക്കും മികച്ച ആദായമുണ്ടാക്കാനുള്ള അവസരമാണ് ഓഹരിയിലെ എസ്ഐപി മാതൃകയിലുള്ള നിക്ഷേപസാധ്യത മുന്നോട്ടുവെയ്ക്കുന്നത്. മ്യൂച്വൽ ഫണ്ടിൽമാത്രമല്ല, ഓഹരിയിലും എസ്ഐപി(സിറ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)യായി നിക്ഷേപിച്ച് ദീർഘകാലത്തിൽ മികച്ച ആദായംഅവസരമുണ്ട്. മികച്ച ഓഹരികൾ തിരഞ്ഞെടുത്ത്നിക്ഷേപിക്കാനായാൽ മ്യൂച്വൽ ഫണ്ടിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആദായം നേടാൻകഴിയും. ഓഹരികൾ എങ്ങനെകണ്ടെത്തും? ഭാവിയിൽ മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുള്ള സെക്ടറുകൾ കണ്ടെത്തി വളർച്ചാ സാധ്യതകളുള്ള ഓഹരികൾ തിരഞ്ഞെടുക്കുകയാണ് ആദ്യംചെയ്യേണ്ടത്. ബാങ്ക്, ഓട്ടോ, ടെലികോം, പൊതുമേഖല, ഇൻഷുറൻസ് തുടങ്ങിയ സെക്ടറുകളിലായി മികച്ച നിരവധി കമ്പനികളുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറയും ലാഭക്ഷമതയും വിലയിരുത്താം. കടബാധ്യതയില്ലാത്ത കമ്പനികളായാൽ അത്രയുംനല്ലത്. ഇക്കാര്യങ്ങൾ പരിശോധിച്ച് മികച്ച ഓഹരികൾ തിരഞ്ഞെടുക്കാം(ഉദാഹരണത്തിന് ഇൻഷുറൻസ് മേഖലയിൽ വളർച്ചാസാധ്യതയുള്ള ഓഹരികളിലൊന്നാണ് എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്). വൈവിധ്യവത്കരണത്തിനായി ഒരു സെക്ടറിൽനിന്ന് ഒരുഓഹരിമതിയാകും. നിക്ഷേപിക്കുന്ന തുകയ്ക്കനുസരിച്ച് വിവിധ സെക്ടറുകളിൽനിന്ന് അഞ്ച് ഓഹരികൾവരെ തിരഞ്ഞെടുക്കാം. എങ്ങനെ നിക്ഷേപിക്കും? ഓഹരി ബ്രോക്കർമാരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾവഴി എളുപ്പത്തിൽ എസ്ഐപി നിക്ഷേപംനടത്താൻ കഴിയും. എല്ലാമാസവും നിശ്ചിതദിവസം നിശ്ചിത സമയം ഓഹരികൾ വാങ്ങുന്നതിന് ഒറ്റത്തവണയായി നേരത്തെ ഓർഡർ നൽകാൻ കഴിയും. അതായത്, അഞ്ച് ഓഹരികളുടെ ഒരു ബാസ്കറ്റ് ക്രിയേറ്റ് ചെയ്ത് എല്ലാമാസവും 15-ാംതിയതി 10 മണിക്ക് വാങ്ങുന്നരീതിയിൽ സെറ്റ്ചെയ്തുവെച്ചാൽ ആദിവസം നിശ്ചയിച്ച സമയമാകുമ്പോൾ ഓഹരികൾ തനിയെ വാങ്ങിക്കൊള്ളും. ആവശ്യത്തിന് പണം ട്രേഡിങ് അക്കൗണ്ടിൽ ലഭ്യമാക്കാൻ തലേദിവസം മെയിലിൽ നിങ്ങൾക്ക് അറിയിപ്പും ലഭിക്കും. ഒരു ഓഹരിപോലും ഇത്തരത്തിൽ വാങ്ങാൻ കഴിയും. ഉദാഹരണത്തിന് റെയിൽ വികാസ് നിഗത്തിന്റെ ഒരു ഓഹരിയുടെ വില 30 രൂപ നിലവാരത്തിലാണ്. ഈ ഓഹരിയുടെ എസ്ഐപി ക്രിയേറ്റ് ചെയ്ത് എത്ര ഓഹരി വാങ്ങണമെന്ന് സെറ്റ് ചെയ്താൽമതി. ഒരുമാസം 10 രൂപപോലും ഇത്തരത്തിൽ നിക്ഷേപിക്കാൻ കഴിയുമെന്ന് മനസിലാക്കുക. കൂടുതൽ തുക നിക്ഷേപിക്കുന്നവർ വിവിധ സെക്ടറുകളിലെ ഓഹരികൾക്കായി നിശ്ചിത ശതമാനംതുക നീക്കിവെയ്ക്കുന്ന രീതി സ്വീകരിക്കാം. പ്രതിമാസം 5000 രൂപ നിക്ഷേപിക്കാനാണ് ഉദേശിക്കുന്നതെങ്കിൽ തിരഞ്ഞെടുത്ത മൂന്ന് ഓഹരികളിലായി നിശ്ചിത ശതമാനംതുക വീതിക്കാം. എപ്പോൾ വേണമെങ്കിലും എസ്ഐപി നിർത്താനും പിന്നീട് തുടരാനും കഴിയുമെന്നതാണ് പ്രത്യേകത. എസ്ഐപി ക്യാൻസൽ ചെയ്യാനും മോഡിഫൈചെയ്യാനും ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിൽ സാധ്യതകളുണ്ട്. സ്മോൾകെയ്സ് നിക്ഷേപിക്കാൻ ക്യാപ്സൂൾ പോർട്ട്ഫോളിയോകൾ അവതരിപ്പിച്ചിട്ടുള്ള സ്മോൾ കെയ്സുകളും സഹായത്തിനെത്തും. വിദഗ്ധരായ ഓഹരി അനലിസ്റ്റുകളാണ് തീമുകളും സ്ട്രാറ്റജികളും ലക്ഷ്യങ്ങളുമുള്ള പോർട്ട്ഫോളിയോകൾ അവതരപിപ്പിച്ചിട്ടുള്ളത്. 11 ഓഹരി ബ്രോക്കർമാരാണ് സ്മോൾ കെയ്സിനെ പിന്തുണക്കുന്നത്. സ്മോൾ കെയ്സിൽ ലോഗിൻചെയ്ത് എസ്ഐപി സെറ്റ് ചെയ്യാൻ ട്രേഡിങ് അക്കൗണ്ടുകളിൽ സൗകര്യമുണ്ട്. 100 രൂപയും ജിഎസ്ടിയുംമാത്രമാണ് ഒരു പോർട്ട്ഫോളിയോ തിരഞ്ഞെടുക്കാനായി ചാർജ് ചെയ്യുന്നത്. ഇത് ഒറ്റത്തവണയുള്ള നിരക്കാണ്. ബ്രാൻഡ് വാല്യൂ, ഓൾ വെതർ ഇൻവെസ്റ്റിങ്, ഇലക്രിട് മൊബിലിറ്റി, ഫാർമ ട്രാക്കർ, ഇക്വിറ്റി ആൻഡ് ഗോൾഡ് എന്നിങ്ങനെയുള്ള നിരവധി പോർട്ട്ഫോളിയോകൾ സ്മോൾ കെയ്സ് അവതരിപ്പിച്ചിട്ടുണ്ട്. പോർട്ട്ഫോളിയോയിൽ ഓഹരികൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും നിക്ഷേപകന് അവസരമുണ്ട്. സ്വന്തമായി പോർട്ട്ഫോളിയോ ഉണ്ടാക്കാനും കഴിയും. നിക്ഷേപ തന്ത്രം 10 വർഷമെങ്കിലും മുന്നിൽകണ്ട് പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. ആറുമാസംകൂടുമ്പോൾ കമ്പനികളുടെ പ്രകടനവും പ്രവർത്തനഫലവും പരിശോധിച്ച് ഓഹരികൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനുമുള്ള അവസരം ബുദ്ധിപൂർവം പ്രയോജനപ്പെടുത്തണം.വിവിധ മാർക്കറ്റ് സൈക്കിളുകളിൽ നിക്ഷേപിക്കുന്നതിനാൽ മികച്ച ആദായം ഭാവിയിൽ ലഭിക്കുമെന്നുമാത്രമല്ല, നഷ്ടസാധ്യത കുറയ്ക്കാനും സഹായിക്കും. വിപണി ഏറെ താഴെപ്പോകുമ്പോൾ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഓഹരികളുടെ വില സ്വാഭാവികമായും കുറയും. അപ്പോൾ കൂടുതൽ തുക നിക്ഷേപിച്ചാൽ ഭാവിയിൽ പ്രതീക്ഷിക്കാൻകഴിയാത്തഅത്ര സമ്പത്തുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഉദാഹരണത്തിന് പ്രതിമാസം 5000 രൂപയാണ് നിക്ഷേപിക്കുന്നതെന്ന് കരുതുക. വിപണി ഇടിയുമ്പോൾ നിശ്ചയിച്ച ഓഹരികളുടെ വിലയിലും കുറവുണ്ടാകും. അപ്പോൾ അതിന് ആനുപാതികമായി നിക്ഷേപിക്കുന്ന ഓഹരികളുടെ എണ്ണം വർധിപ്പിക്കാം. നിക്ഷേപതുക വർധിപ്പിച്ചും ഓഹരികളുടെ എണ്ണംകൂട്ടാം. മ്യൂച്വൽ ഫണ്ട് എസ്ഐപി? ഓഹരിയിൽ നേരിട്ട് നിക്ഷേപിച്ചാൽ മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽനിന്നും ലഭിക്കുന്നതിൽകൂടുതൽ ആദായം ലഭിക്കുമെന്നകാര്യത്തിൽ സംശയമില്ല. ഫണ്ട് മാനേജ് നിരക്കും ഏജന്റുമാരുടെ കമ്മീഷനുമൊന്നും നിക്ഷേപന് ബാധ്യതയാവില്ല. ശരാശരി രണ്ടുശതമാനമാണ് ഫണ്ടുകൾ ചാർജിനത്തിൽ നിക്ഷേപകരിൽനിന്ന് ഈടാക്കുന്നത്. ഏജന്റുമാരെ ഒഴിവാക്കി നിക്ഷേപംനടത്തുകയാണെങ്കിൽ(ഡയറക്ട് പ്ലാൻ)ഒരുശതമാനത്തിൽതാഴെമാത്രമാണ് നിരക്ക്. ഓഹരിയിൽ എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ബ്രോക്കിങ് ഫീസ്, സെക്യൂരിറ്റി ട്രാൻസാക്ഷൻ ട്രാക്സ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയാണ് നൽകേണ്ടത്. ഫണ്ടിലെ നിക്ഷേപവുമായി താരതമ്യംചെയ്യുമ്പോൾ ഇത് കുറവാണ്. വാർഷിക പരിപാലന ചെലവും ബ്രോക്കിങ് ഹൗസുകൾക്ക് നൽകണം. ബ്രോക്കിങ് ഫീസ് ഈടാക്കാത്ത ഡിസ്കൗണ്ട് ബ്രോക്കർമാരുമുണ്ട്. ഓൺലൈനിൽ അക്കൗണ്ട് തുടങ്ങി നിക്ഷേപം നടത്താം. ഏതുബ്രോക്കർമാർവഴി നിക്ഷേപം നടത്തിയാലും ഓഹരികൾ സൂക്ഷിക്കുന്നത് എൻഎസ്ഡിഎൽ, സിഡിസിഎൽ ഇവയിലേതെങ്കിലും ഡെപ്പോസിറ്ററികളിലായിരിക്കും. റിസ്ക് എടുക്കാൻ താൽപര്യമില്ലത്തവർ ഇത്തരക്കാർക്ക് യോജിച്ച ഇടിഫ് (മോട്ടിലാൽ ഒസ് വാൾ നാസ്ദാക്ക് 100 ഇടിഫ്) നിർദേശിക്കുന്നു. ട്രേഡിങ് അക്കൗണ്ടുവഴിമാത്രമാണ് ഇടിഎഫിൽ നിക്ഷേപിക്കാൻ കഴിയുക. വിദേശ കമ്പനികളുടെ ഓഹരികളിലാണ് എൻ 100 എന്ന് എൻഎസ്ഇയിൽ അറിയപ്പെടുന്ന ഇടിഎഫ് നിക്ഷേപം നടത്തുന്നത്. ആപ്പിൾ, മൈക്രോ സോഫ്റ്റ് കോർപ്പറേഷൻ, ആമസോൺ, ടെസ് ല, ഫേസ്ബുക്ക്, ആൽഫബെറ്റ് തുടങ്ങിയ വൻകിട കമ്പനികളിലാണ് നിക്ഷേപം. നാസ്ദാക്ക് 100 സൂചിക അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. നിലവിൽ ഒരു യൂണിറ്റിന്റെ വില 930 രൂപ(ജനുവരി 19, 2021)യാണ്. ആയിരം രൂപ പ്രതിമാസം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു യൂണിറ്റുവീതം എല്ലാമാസവും വാങ്ങാം. ഒരുവർഷത്തിനിടെ 47ശതമാനം റിട്ടേണാണ് ഇടിഎഫ് നൽകിയിട്ടുള്ളത്. മൂന്നുവർഷത്തിനിടെ 30 ശതമാനവും അഞ്ച് വർഷത്തിനിടെ 26.34ശതമാനവും ആദായവും നിക്ഷേപകന് നൽകി. ചുരുക്കത്തിൽ: ഭാവിയിൽ വളർച്ചാ സാധ്യതയുള്ള സെക്ടറുകൾ കണ്ടെത്തുക. അവയിൽനിന്ന് മികച്ച അടിസ്ഥാനമുള്ള ഓഹരികൾ തിരഞ്ഞെടുക്കുക. പ്രതിമാസം നിശ്ചതശതമാനം വീതം തുക ഈ ഓഹരികളിൽ നിക്ഷേപിക്കുക. ഇടയ്ക്ക് കമ്പനികളുടെ പ്രകടനം വിലയിരുത്തുക. വിപണി ഇടിയുമ്പോൾ കഴിയുമെങ്കിൽ നിക്ഷേപ തുകയിൽ വർധനവരുത്തുക. 10,000 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാൽ 20ശതമാനമെങ്കിലും വാർഷികാദായം ലഭിച്ചാൽ 15 വർഷം കഴിയുമ്പോൾ നിക്ഷേപം 1.13 കോടിയായി വർധിച്ചിട്ടുണ്ടാകും. 18 ലക്ഷം രൂപമാത്രമാണ് നിക്ഷേപിച്ചിട്ടുണ്ടാകുക. feedbacks to: antonycdavis@gmail.com *കുറിപ്പ്: ജോലിചെയ്താൽ ലഭിക്കുന്ന നിശ്ചിതവരുമാനത്തിനത്തേക്കാൾനേട്ടം മികച്ച ബിസിനസിൽനിന്ന് ലഭിക്കും. ബിസിനസ് തുടങ്ങി വിജയിപ്പിക്കുന്നതിലും എളുപ്പം മികച്ച ഓഹരികളിൽ നിക്ഷേപിച്ച് അതിൽ പങ്കാളിയാകുകയെന്നതാണ്. ലോകത്തെ സമ്പന്നരുടെ നിക്ഷേപരീതി പരിശോധിച്ചാൽ ഓഹരികളിലെ നിക്ഷേപമാണ് അവരെ കോടീശ്വരന്മാരാക്കിയതെന്ന്കാണാം.

from money rss https://bit.ly/3isQu6c
via IFTTT

ഫ്രാങ്ക്‌ളിന് അനുകൂലമായി 97ശതമാനം വോട്ട്: വൈകാതെ നിക്ഷേപകന് പണംലഭിക്കും

ആറ് മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ വോട്ടെടുപ്പിൽ 97ശതമാനംപേരും ഫ്രാങ്ക്ളിന് ടെംപിൾടണ് അനുകൂലമായി വോട്ടുചെയ്തു. കർണാടക ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവിനെതുടർന്നാണ് എഎംസി നിക്ഷേപകർക്കായി ഇ-വോട്ടിങ് ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ജനുവരി 26നാണ് സുപ്രീംകോടതി അടുത്തവാദംകേൾക്കുക. അതിനുപിന്നാലെ പണം തിരിച്ചുകൊടുക്കാനാവുമെന്ന് ഫ്രാങ്ക്ളിൻ ടെംപിൾടൺ അധികൃതർ നിക്ഷേപകർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. ജനുവരി 15വരെയുള്ള കണക്കുപ്രകാരം ആറുഫണ്ടുകളിലായി 13,789 കോടി രൂപ സമാഹരിക്കാനായി. ഓഹരി വിപണിവഴിയുള്ള ഇപാടിലൂടെയല്ല ഇത്രയും തുക സമാഹരിച്ചതെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ നിക്ഷേപം തിരിച്ചെടുത്തും കാലാവധിയെത്തിയവ സമാഹരിച്ചുമാണ് ഇത്രയും തുക കണ്ടെത്താനായത്. അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് മികച്ചമ്യൂല്യം നൽകാൻ കമ്പനിക്കായി. നിലവിലെ കണക്കുപ്രകാരം ഫ്രാങ്ക്ളിൻ ഇന്ത്യ ലോഡ്യൂറേഷൻ ഫണ്ടിൽ 63ശതമാനം തുക തിരിച്ചുകൊടുക്കാൻ ലഭ്യമാണ്. അൾട്ര ഷോർട്ട് ഷോർട്ട് ബോണ്ട് ഫണ്ടിൽ 50ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 41ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 26ശതമാനവും ഷോർട്ട് ടേം ഇൻകം പ്ലാനിൽ 9 ശതമാനവും പണം തിരിച്ചെടുക്കാൻ കമ്പനിക്കായി. ഏപ്രിലിൽ പ്രവർത്തനം മരവിപ്പിക്കുമ്പോൾ പുറത്തുവിട്ട ഫണ്ടുകളുടെ മെച്യൂരിറ്റി പ്രൊഫൽ പ്രകാരമുള്ളതിനേക്കാൾ 41ശതമാനം അധികതുക ഈകാലയളവിൽ സമാഹരിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. 97% investors want winding up of 6 funds at Franklin

from money rss https://bit.ly/3qrvi3o
via IFTTT

കുതിച്ചുയര്‍ന്ന് വിപണി: സെന്‍സെക്‌സില്‍ 359 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസമായുള്ള ലാഭമെടുപ്പിനെതുടർന്നുള്ള തളർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി സൂചികകൾ. നിഫ്റ്റി 14,400ന് അടുത്തെത്തി. സെൻസെക്സ് 359 പോയന്റ് നേട്ടത്തിൽ 48,923ലും നിഫ്റ്റി 100 പോയന്റ് ഉയർന്ന് 14,381ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 232 ഓഹരികൾ നഷ്ടത്തിലുമാണ്. 28 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, എസ്ബിഐ, മാരുതി സുസുകി, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, റിയാൽറ്റി, എഫ്എംസിജി സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.25ശതമാനത്തോളം ഉയർന്നു. Sensex zooms 359 pts, reclaims 49k

from money rss https://bit.ly/35RyDB9
via IFTTT

ഗൾഫിലെ വ്യവസായപ്രമുഖരിൽ പത്തും മലയാളികൾ

അബുദാബി: ഫോബ്സ് പുറത്തിറക്കിയ ഗൾഫിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാമത്. രണ്ടാമത് ദുബായ് ലാൻഡ്മാർക്ക് ഗ്രൂപ്പ് സി.ഇ.ഒ.യും തമിഴ്നാട് സ്വദേശിനിയുമായ രേണുക ജഗ്തിയാനി. ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളി വ്യവസായിയുമായ സണ്ണി വർക്കിയാണ് മൂന്നാമത്. രവിപിള്ള (ആർ.പി. ഗ്രൂപ്പ്), ഡോ. ഷംഷീർ വയലിൽ (വി.പി.എസ്. ഹെൽത്ത് കെയർ), കെ.പി. ബഷീർ (വെസ്റ്റേൺ ഇന്റർനാഷണൽ), പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്), തുംബൈ മൊയ്തീൻ (തുംബൈ ഗ്രൂപ്പ്), അദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്), ഫൈസൽ കൊട്ടികോള്ളോൻ (കെഫ് ഹോൾഡിങ്സ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ്പ്) എന്നിവരാണ് മറ്റു മലയാളികൾ.

from money rss https://bit.ly/3sEclfF
via IFTTT

ട്രഷറിയില്‍നിന്ന് ഇനി 8.5ശതമാനം പലിശ ലഭിക്കില്ല; പുതക്കിയ നിരക്കുകള്‍ അറിയാം

ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശ കുറച്ചു. നിരക്ക് കുറച്ചെങ്കിലും ഇപ്പോഴും ബാങ്കുകളിലേതിനെക്കാൾ കൂടുതലാണ് ട്രഷറിയിലേത്. ബാങ്കുകളിൽ അഞ്ചുമുതൽ പത്തുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് ആറുശതമാനത്തിൽ താഴെയാണു കിട്ടുന്നത്. ട്രഷറിയിൽ രണ്ടുവർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനം ലഭിച്ചിരുന്നു.ഇനി 7.5ശതമാനമാകും ലഭിക്കുക. ബാങ്കുകൾ കുറച്ചതനുസരിച്ചാണ് സർക്കാരും കുറച്ചത്. പുതിയ നിരക്കുകൾ ഫെബ്രുവരി ഒന്നിനു നിലവിൽവരും. ഫെബ്രുവരി ഒന്നുവരെ നിക്ഷേപിക്കുന്നവർക്ക് നിലവിലുള്ള അധിക പലിശ ലഭിക്കും. നിലവിലുള്ള നിക്ഷേപങ്ങളുടെ കാലാവധികഴിയുന്നതുവരെയും പഴയ പലിശനിരക്കുതന്നെയാകും ബാധകം. ഫെബ്രുവരി ഒന്നുമുതലുള്ള പുതിയ നിക്ഷേപങ്ങൾക്കാകും പുതുക്കിയ പലിശ.

from money rss https://bit.ly/3oYpka2
via IFTTT

കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്തു

പെരിന്തൽമണ്ണ:പട്ടിന്റെപര്യായമായകല്യാൺസിൽക്സുംഅന്താരാഷ്ട്രനിലവാരമുള്ളഹൈപ്പർഷോപ്പിംഗൊരുക്കികല്യാൺഹൈപ്പർ മാർക്കറ്റുംഒന്നിക്കുന്നഷോപ്പിംഗ്സമുച്ചയംപെരിന്തൽമണ്ണകാലിക്കറ്റ്റോഡിൽപ്രവർത്തനമാരംഭിച്ചു.പി.കെകുഞ്ഞാലിക്കുട്ടി ഉദ്ഘാടനംനിർവഹിച്ചു. കല്യാൺസിൽക്സിന്റെ30-ാമത്ഷോറൂമുംകല്യാൺഹൈപ്പർമാർക്കറ്റിന്റെ5-ാമത്ഷോറൂമുമാണ്പെരിന്തൽമണ്ണയിൽപ്രവർത്തനമാരംഭിച്ചിരിക്കുന്നത്.4നിലകളിലായി50,000ചതുരശ്രഅടിയിൽവ്യാപിച്ചുകിടക്കുന്നസമുച്ചയത്തിന്റെഗ്രൗണ്ട്ഫ്ളോറിൽകല്യാൺഹൈപ്പർമാർക്കറ്റുംഒന്ന്,രണ്ട്,മൂന്ന്നിലകളിലായികല്യാൺഹൈപ്പർമാർക്കറ്റുംപ്രവർത്തിക്കുന്നു.എക്സ്ക്ലൂസിവ്ബ്രൈഡൽകളക്ഷൻ,ലേഡീസ്വെയർജെന്റ്സ്വെയർ,കിഡ്സ്വെയർഎന്നിവയിൽഇൻഹൗസ്ബ്രാന്റുകൾക്ക്പുറമെഇൻർനാഷണൽബ്രാന്റുകളുംഷോറൂമിൽലഭ്യമാണ്.ആയിരത്തിലധികംനിത്യോപയോഗസാധനങ്ങൾ,ഫാംഫ്രഷ്പച്ചക്കറികളുംപഴവർഗ്ഗങ്ങളും,ഗ്രോസറിഐറ്റംസ്,ഡെയ്ലിയൂസ്പ്രോഡക്ട്സ്,സ്കിൻകെയർ,കോസ്മെറ്റിക്സ്,ഇലക്ട്രിക്കൽ&ഇലക്ട്രോണിക്സ്ഐറ്റംസ്,കിച്ചൺഅപ്ലയൻസസ്,ക്രോക്കറി,ഗ്ലാസ്വെയർ,ഹൗസ്ഹോൾഡ്ഐറ്റംസ്തുടങ്ങിയവയുടെവിപുലമായശ്രേണി ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാഉൽപ്പന്നങ്ങൾക്കുംഎം.ആർ.പിയേക്കാൾകുറഞ്ഞവില,തിരഞ്ഞെടുക്കപ്പെട്ടഉൽപ്പന്നങ്ങൾക്ക്50%വരെഡിസ്കൗണ്ട്,ബയ്വൺഗെറ്റ്വൺഓഫറുകൾഎന്നിവയ്ക്ക്പുറമെഉദ്ഘാടനത്തോടനുബന്ധിച്ച്പ്രത്യേകംഓഫറുകളുംകല്യാൺഹൈപ്പർമാർക്കറ്റിൽഒരുക്കിയിരിക്കുന്നു.ഫെബ്രുവരിമുതൽഉപഭോക്താക്കളുടെസൗകര്യാർത്ഥംവെബ്സൈറ്റ്,ഫോൺ,വാട്സ്ആപ്പ്എന്നിവയിലൂടെപർച്ചേയ്സ്ചെയ്യാനുംഹോംഡെലിവറിചെയ്യാനുമുള്ളസൗകര്യംഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെഡിടിഎച്ച്,മൊബൈൽ,ബ്രോഡ്ബാന്റ്റീച്ചാർജ്സൗകര്യവുംഎല്ലാപർച്ചേയ്സിനൊപ്പവുംഅധികലാഭംനേടിതരുന്നലോയൽറ്റിപ്രോഗ്രാമുകളുംവിശാലമായകാർപാർക്കിംഗ്സൗകര്യവുമുണ്ട്. കല്യാൺസിൽക്സ്&കല്യാൺഹൈപ്പർമാർക്കറ്റ്ചെയർമാൻആന്റ്മാനേജിംഗ്ഡയറക്ടർ ടി.എസ്പട്ടാഭിരാമൻ, മഞ്ഞളാംകുഴിഅലി എം.എൽ.എ.,മുനിസിപ്പൽചെയർമാൻ പി.ഷാജി,മുൻമുനിസിപ്പൽചെയർമാൻഎംമുഹമ്മദ്സലീം,മലപ്പുറംബിജെപിപ്രസിഡന്റ് രവിതേലത്ത്,കെപിസിസിസെക്രട്ടറിശ്രീ.വി.ബാബുരാജ്, ബി.ജെ.പി.നേതാവ്സന്ദീപ്വാര്യർ,കല്യാൺസിൽക്സ്&കല്യാൺഹൈപ്പർമാർക്കറ്റ്ഡയറക്ടർമാരായപ്രകാശ്പട്ടാഭിരാമൻ,മഹേഷ്പട്ടാഭിരാമൻ,വർദ്ധിനിപ്രകാശ്,മധുമതിമഹേഷ്,കെ.എം.പി.കൺസൾട്ടന്റ്സ്എം.ഡി.ശ്രീ.കെ.എം.പരമേശ്വരൻതുടങ്ങിയവർചടങ്ങിൽസന്നിഹിതരായിരുന്നു.

from money rss https://bit.ly/3immbOR
via IFTTT

നിഫ്റ്റി 14,300ന് താഴെ ക്ലോസ്‌ചെയ്തു; സെന്‍സെക്‌സില്‍ നഷ്ടം 470 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും തുടർന്ന ലാഭമെടുപ്പ് ഓഹരി സൂചികകളെ തളർത്തി. സെൻസെക്സ് 470.40 പോയന്റ് നഷ്ടത്തിൽ 48,564.27ലും നിഫ്റ്റി 152.40 പോയന്റ് താഴ്ന്ന് 14,281.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2074കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 900 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 144 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, റിലയൻസ്, ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവഭിഗാം സൂചികകളും നഷ്ടത്തിലായി. ലോഹ സൂചിക നാലുശതമാനം താഴ്ന്നു. വാഹനം, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ രണ്ടുശതമാനവും നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് രണ്ടുശതമാനംവീതവും നഷ്ടമായി. Nifty ends below 14,300, Sensex plunges 470 pts

from money rss https://bit.ly/3sD9qDY
via IFTTT

ഓഹരി വിപണിയില്‍ തിരുത്തല്‍ ഉണ്ടായാല്‍?

ഹ്രസ്വകാലത്തേക്കായാലും ദീർഘകാലത്തേക്കായാലും ധന സമ്പാദനത്തിന് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗം ഓഹരികൾതന്നെയാണ്. ഉദാരവൽകൃത ഇന്ത്യയിൽ ആഭ്യന്തര സമ്പദ്വ്യവസ്ഥ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം മുന്നോട്ടുതന്നെ കുതിക്കുകയാണ്. ആഗോളഘടകങ്ങളുടെ സ്വാധീനഫലമായി വർത്തമാനകാലത്ത് ഇന്ത്യൻ ഓഹരി വിപണി കൂടിയതും കുറഞ്ഞതുമായ മൂല്യനിർണയങ്ങളുടെ പലഅവസ്ഥാന്തരങ്ങളും പിന്നിട്ടിട്ടുണ്ട്. 2020 മാർച്ചിലെ താഴ്ചക്കാലത്ത് വിപണി വളരെ ആകർഷകവും കഴിഞ്ഞ പാദങ്ങളിൽ അത് വികസ്വരവുമായിരുന്നു. ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ കാഴ്ചവെക്കുന്നത് അതിരുകടന്ന പ്രകടനമാണെന്നും തിരുത്തൽ ആസന്നമാണെന്നും പ്രമുഖരായ വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. രണ്ടു പതിറ്റാണ്ടു കാലത്തിനിടയ്ക്ക് വിപണി അമിതപ്രകടനം നടത്തിയപ്പോഴൊന്നും കൂടുതൽപേർ ഇത്ര പ്രതികൂലമായ മുൻവിധിക്കു തയാറായിട്ടില്ല. ഇന്ത്യൻ ഓഹരി വിപണി എക്കാലവും കരുത്തുറ്റ ആഭ്യന്തര വിപണിയുടേയും പ്രധാന കയറ്റുമതി അവസരങ്ങളുടേയും പിൻബലത്തിൽ ഗുണകരമായ അടിയൊഴുക്കുകൾ പ്രദർശിപ്പിച്ചിരുന്നു. 2008ലെ ആഗോള പ്രതിസന്ധിയുടെ കാലത്തു പോലും ഇന്ത്യൻ വിപണിക്ക് ഇതരവികസ്വര വിപണികളേക്കാൾ ഊർജ്ജം കൽപിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വിപണിയെ സംബന്ധിച്ചേടത്തോളം എല്ലാംനല്ല നിലയിൽ പോകുമ്പോഴും മുൻവിധികൾ പൂർണമായും എതിരായിരിക്കുന്നു. വ്യക്തിപരമായി, എന്റെ രണ്ടുപതിറ്റാണ്ടു കാലത്തെ ജോലിക്കിടയിൽ വിപണിയുടെ പ്രതികൂല സ്വഭാവത്തെക്കുറിച്ച് ഇത്രപരസ്യമായ പരാമർശങ്ങൾ കേട്ടിട്ടില്ല. വിപണിയിൽ മാന്യമായ തിരുത്തൽ ഉണ്ടാകുമെന്ന തുറന്നചർച്ചകൾ അതിശയിപ്പിക്കുന്നതാണ്. ഈ കാഴ്ചപ്പാട് ഇടക്കാലത്തേക്കു മാത്രമുള്ളതാവട്ടെയെന്നു പ്രതീക്ഷിക്കുന്നു. ഓഹരികൾ അമിതമായി മൂല്യനിർണയം ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണമൊഴുക്കാണ് അതിനെ നിയന്ത്രിക്കുന്നതെന്നും തീർപ്പുകൽപ്പിക്കപ്പെട്ടിരിക്കുന്നു. ആഭ്യന്തര സ്ഥാപന നിക്ഷേപകരേക്കാൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ വിശ്വാസമർപ്പിച്ചിട്ടുള്ളത് വിദേശ സ്ഥാപന നിക്ഷേപകരാണെന്നതും ശ്രദ്ധിക്കണം. ഓഹരികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന ഉപദേശം സർവത്ര കേൾക്കാനുണ്ട്. നിക്ഷേപകർ ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപംകുറച്ച് അവരവരുടെ പോർട്ഫോളിയോ സംരക്ഷിക്കണമെന്നും സ്വർണവും കടപ്പത്രങ്ങളും ചേർത്ത് അത് സന്തുലിതമാക്കണമെന്നുമാണ് ഉപദേശം. പോർട്ഫോളിയോകളിലെ അപടകട സാധ്യതകൾകുറച്ച് ദീർഘകാല നേട്ടം ഉറപ്പാക്കാൻ ഇതാവശ്യമാണ്. അതേസമയംതന്നെ നിക്ഷേപകരുടെ മനസിൽ ആശയക്കുഴപ്പമുണ്ടാക്കാനും അവ പര്യാപ്തമാണ് എന്നവസ്തുത കാണാതിരുന്നുകൂടാ. പോർട്ഫോളിയോയുടെ പുനഃക്രമീകരണം എങ്ങിനെയാണു വേണ്ടത്? പെട്ടെന്നുതന്നെ വൻകിട ഓഹരികളിലേക്കോ കടപ്പത്രങ്ങളിലേക്കോ സ്വർണത്തിലേക്കോ മാറേണ്ടതുണ്ടോ? എത്രമാത്രം തിരുത്തലാണ് പ്രതീക്ഷിക്കപ്പെടുന്നത് ? എപ്പോഴാണ് ഓഹരികളിലേക്കു തിരിച്ചുവരേണ്ടതും നികുതി ഇടപാടുകൾ കൈകാര്യം ചെയ്യേണ്ടതും എന്നുതുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇയർന്നുവരുന്നത്.വരാനിരിക്കുന്നത് ഹ്രസ്വകാലത്തേക്കുള്ള തിരുത്തലാണെങ്കിൽ സങ്കീർണമായ തന്ത്രങ്ങളിലേക്കു നീങ്ങേണ്ടതുണ്ടോ? മാറ്റം എങ്ങിനെയാണു വേണ്ടത്? ചെറുകിട ഓഹരികൾ കുറയ്ക്കാനുള്ള ശരിയായ സമയം ഇതുതന്നെയോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നു. സംശയങ്ങൾ ഉന്നയിക്കുന്നവരുടെ സഹായത്തിനായി ചില കാര്യങ്ങൾ പറയാം. തിരുത്തിന്റെകാര്യത്തിൽ, ഏകീകരണം വിപണിക്കു ഗുണകരമായിരിക്കുമെന്നകാര്യം ആദ്യം അംഗീകരിക്കാം. നിഫ്റ്റി 50ലെ ഓഹരികൾ 13,000ത്തിനും 14,000ത്തിനും ഇടയിലായിരിക്കുമ്പോൾ 5 മുതൽ 7 ശതമാനം വരെ തിരുത്തൽ ശക്തമായ വരുമാനനേട്ടവും കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കും. ഇത്രവലിയ തോതിലുള്ള തിരുത്തൽ ഉണ്ടാകാറില്ല. 2 മുതൽ 3 ശതമാനം വരെയാണുണ്ടാകാറ്. എന്നാൽ വിപണിയിൽ കൂടിയ മൂല്യനിർണയം നില നിൽക്കുന്നതിനാൽ കൂടിയതോതിലുള്ള തിരുത്തലിനു സാധ്യത ഏറിയിരിക്കയാണ്. 10 മുതൽ 15 ശതമാനംവരെ തിരുത്തലിനാണ് സാധ്യതയുള്ളത്. എന്നാൽ ഇടക്കാലത്തേക്കു വിപണി അതിന്റെ ഊർജ്ജം നിലനിർത്തുക തന്നെചെയ്യും. കൂടിയതോതിലുള്ള പിഇ മൂല്യനിർണയമാണ് തിരുത്തൽ ആവശ്യമാക്കിത്തീർക്കുന്നത്. താഴ്ന്നനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള വെറുംകണക്കിന് കൂടുതൽ ഊന്നൽ നൽകുന്നത് യുക്തിസഹമല്ല. മൂല്യംനിർണയിക്കുന്നതിന് ഏറ്റവും നല്ലമാർഗം ഇതാണെന്നും പറയാൻ കഴിയില്ല. അടുത്ത 2 വർഷത്തേക്കു നേട്ടത്തിന്റെവളർച്ച സ്വാഭാവികമായും കൂടുതലായിരിക്കും. കാരണം, നാം ഇപ്പോഴും കോവിഡ് പ്രശ്നത്തെ അതിജീവിച്ചിട്ടില്ലാത്തതിനാൽ ധനപരവും സാമ്പത്തികവുമായ ഉത്തേജക പദ്ധതികളുടെ പിന്തുണ ആവശ്യമുണ്ട്. ഇന്ത്യയിൽ പലിശനിരക്കിലെ പ്രതികൂലസ്ഥിതി പരിഗണിച്ചാൽ എംകാപ് ടു ജിഡിപി 80 ശതമനം ആയിരിക്കേ വിലകൾ കൂടുതലല്ല, ദീർഘകാല ശരാശരി മാത്രമാണെന്നു കാണാൻ കഴിയും. വിപണിയിൽ തിരുത്തലിന്റെ അപകടം നിലനിൽക്കുന്നുണ്ടെങ്കിൽ പണമായിരിക്കണം പോർട്ഫോളിയോയുടെ രാജാവ്. മ്യൂച്വൽ ഫണ്ട് ഓഹരികൾ പരിശോധിക്കുമ്പോൾ, ഇടത്തരം ചെറുകിട ഓഹരികളിലല്ല, സന്തുലിത ഓഹരികളിലാണ് വൻതോതിൽ പണമുള്ളതെന്നുകാണാം. ഇടത്തരം, ചെറുകിട ഓഹരികൾ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് സ്കീമുകളുടെ മിശ്രണത്തിൽ കാണാൻ കഴിയുന്നില്ല. വൻകിട ഓഹരികൾക്ക് ഇപ്പോൾ നല്ലമൂല്യമുണ്ടെങ്കിലും അടുത്ത ഒന്നുരണ്ടു വർഷത്തേക്ക് ഇടത്തരം, ചെറുകിട ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അഭിപ്രായം. അനുബന്ധ സ്ഥാപനങ്ങൾ, എൻബിഎഫ്സികൾ, വ്യവസായങ്ങൾ, ചാക്രിക മേഖലകൾ എന്നിവയിൽ വിലകുറഞ്ഞ ഓഹരികൾ ഇപ്പോൾ ലഭ്യമാണ്. ഇടത്തരം, ചെറുകിട ഓഹരികളിൽ പണമിറക്കാൻ പറ്റിയ സമയമാണിപ്പോൾ. കൂടിയതോതിലുള്ള പണമൊഴുക്കിന്റേയും സാമ്പത്തികരംഗത്തെ വീണ്ടെടുപ്പിന്റേയും ഗുണംലഭിയ്ക്കാത്ത ഈ മേഖലകളിൽ തുടർന്നും ഡിമാന്റ് നിലനിൽക്കുമെന്നുറപ്പാണ്. ദുർബ്ബലമായ കമ്പനികൾ ഒഴിവാക്കി നല്ലഓഹരികളും മേഖലകളും നോക്കി വാങ്ങേണ്ട സയമാണിത്. വിലകുറയുന്ന സന്ദർഭങ്ങളാണ് ഓഹരി വാങ്ങാൻ ഏറ്റവുംനല്ലത്. കൂടിയ മൂല്യനിർണയം പുലർത്തുന്ന ഐടി, ഫാർമ, കെമിക്കൽ, കയറ്റുമതിമേഖല എന്നിവയുടെ ഓഹരികൾ മുൻകാല പ്രവണതകളനുസരിച്ച് മികച്ചനിലയിൽ തുടരാനാണിട. ഭാവിയിൽ സമൂലമായ മാറ്റങ്ങളോടെ പുനക്രമീകരിക്കപ്പെടുന്ന ഈ മേഖലയിലെ സ്ഥാപനങ്ങൾ മേൽക്കോയ്മ തുടരുകതന്നെചെയ്യും. ഒരുപാദം മുമ്പുവരെ 60 മുതൽ 75 ശതമാനംവരെ ഓഹരികൾ കൈവശം വെക്കാനാണ് നിർദ്ദേശിച്ചത്. എന്നാൽ ലാഭമെടുത്ത് 50 മുതൽ 60 ശതമാനംവരെ മാത്രം ഓഹരികൾ കൈവശം വെക്കുന്നതാണ് നല്ലതെന്നും പിന്നീട് പറഞ്ഞു. ഓഹരികളുടെ മിശ്രണം സമീപ ഭാവിയിൽ വർധിപ്പിക്കുകയാണുവേണ്ടത്. വിശാല വിപണിയിൽ 10 മുതൽ 15 ശതമാനംവരെ തിരുത്തലുണ്ടാകുമ്പോൾ, മുകളിൽപറഞ്ഞ മേഖലകൾക്ക് ഊന്നൽ നൽകി ഉടത്തരം, ചെറുകിട ഓഹരികൾ ഉൾപ്പടെ ബഹുവിധ ഓഹരികൾ തെരഞ്ഞെടുക്കണം. പ്രതീക്ഷിക്കപ്പെടുന്ന തിരുത്തലിൽ സൽപേരുള്ള കമ്പനികളുടെ ഓഹരി വിലയിൽ താഴ്ചകുറവായിരിക്കും. സമീപകാലത്തെ ഏറ്റവും വലിയവെല്ലുവിളി വിദേശ സ്ഥാപന നിക്ഷേപങ്ങൾ കുറയുമെന്നതും ചില്ലറ നിക്ഷേപങ്ങളിൽ വ്യത്യാസം വരുമെന്നതും ബഡ്ജറ്റുമായിരിക്കും. ഈ വർഷം വിദേശ സ്ഥാപന നിക്ഷേപങ്ങൾ കുറയാനുള്ള സാധ്യത ഇടക്കാലത്തേക്കുകുറവാണ്. ഓഹരി നേട്ടങ്ങളിലെ അനിശ്ചിതാവസ്ഥ കാരണം ഹ്രസ്വകാലത്തേക്കിതു വിപണിയെ ബാധിച്ചേക്കാമെങ്കിലും പെട്ടെന്നൊരുചാട്ടത്തിനു സാധ്യതയില്ല. വിലക്കയറ്റ, തൊഴിലില്ലായ്മ നിരക്കുകൾ കുറവായതിനാൽ വിലക്കയറ്റം കുതിക്കുകയും അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു കൂട്ടുകയും ചെയ്തില്ലെങ്കിൽ പെട്ടെന്നിതു സംഭവിക്കാനിടയില്ല. ഇടക്കാലത്ത് ഓഹരിയും നേട്ടവും വർധിക്കാനാണ് കൂടതൽ സാധ്യതയുള്ളത്. ലാഭം മികച്ചതായതിനാൽ ആഭ്യന്തര വിപണിയിലെ ചില്ലറ നിക്ഷേപത്തിന്റെ വരവ് ശക്തമാണ്. എന്നാൽ വിപണിയിൽ തകർച്ചയുണ്ടായാൽ ഇതുനേരെതിരിച്ചാവും. എന്നാൽ ഇങ്ങിനെയൊരു തകർച്ചയ്ക്കു സാധ്യത കാണുന്നില്ല. സെബി വ്യാപാര നിബന്ധനകൾ കർശനമാക്കിയാലും ചില്ലറനിക്ഷേപത്തെ ബാധിക്കും. എന്നാൽ ഇപ്പോൾ അങ്ങനെയൊരു സാധ്യതയില്ല. ബജറ്റിനെച്ചൊല്ലിയുള്ള പ്രതീക്ഷകൾ ശക്തമായതിനാൽ ആഭ്യന്തര വിപണിയിൽ ആപൽസാധ്യതയുണ്ട്. എന്നാൽ നികുതി വർധിപ്പിക്കുകയും രാഷ്ട്രീയഅനിശ്ചിതത്വം ഉണ്ടാവുകയും ചെയ്താലല്ലാതെ ദീർഘകാലത്തേക്ക് ഇതിന്റെ പ്രത്യാഘാതം നില നിൽക്കുകയില്ല. വിദേശസ്ഥാപന നിക്ഷേപങ്ങൾക്കും മൂലധന ലാഭത്തിനുമുൾപ്പടെ നികുതിയിൽ മാറ്റംവരുത്തുന്ന സാഹചര്യത്തിൽ മാത്രമേ ബജറ്റ് വിപണിയെ ബാധിക്കൂ. 2020 ലെ അനുഭവംവെച്ചു നോക്കിയാൽ ഇതിനുസാധ്യത വളരെകുറവാണ്. വിദേശ വ്യക്തിഗത നിക്ഷേപങ്ങൾക്ക് അതിസമ്പന്ന നികുതി ഏർപ്പെടുത്തിയ സർക്കാരിന് കഴിഞ്ഞ വർഷം അതിൽനിന്നു പിന്തിരിയേണ്ടി വന്നിരുന്നു. ദുർബ്ബല ധനസ്ഥിതികാരണം ക്ളേശിക്കുന്ന സർക്കാർ, സ്വകാര്യ വായ്പകൾക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ചിലവു ചെയ്തില്ലെങ്കിൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ചെറിയ പ്രശ്നത്തിനു സാധ്യതയുണ്ട്. യുഎസിൽ ഉത്തേജക പദ്ധതി പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതു കാരണം ആഗോള തലത്തിലുണ്ടായ അനിശ്ചിതത്വവും ബോണ്ട് നേട്ടം വർധിക്കുന്നതും ഇരട്ടമാന്ദ്യവും ആഭ്യന്തര രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്നാൽ 2021ൽ ആഗോള ഓഹരികൾ വർധിപ്പിക്കാനും ഓഹരിവിപണിയിൽ നേട്ടമുണ്ടാക്കനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഹ്രസ്വകാല തിരുത്തൽ ഇടക്കാലത്തേക്ക് ഓഹരികൾക്ക് ഗുണം ചെയ്യുകയേ ഉള്ളു. ആത്യന്തികമായി തിരുത്തൽ വിപണിക്ക് ഗുണകരമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3oYAGus
via IFTTT

അദാനി ഗ്രീന്‍ എനര്‍ജിയുടെ 20ശതമാനം ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സ് വാങ്ങുന്നു

പ്രമുഖ ഊർജോത്പാദന കമ്പനിയായ ടോട്ടൽ ഫ്രാൻസ് അദാനി ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരി സ്വന്തമാക്കുന്നു. അദാനി എന്റർപ്രൈസസിനുകീഴിലുള്ള കമ്പനിയുടെ ഓഹരികൾ പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നാണ് ടോട്ടൽ ഫ്രാൻസ് വാങ്ങുന്നത്.2.5 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. അദാനി ഗ്രൂപ്പുമായി ടോട്ടൽ ഫ്രാൻസിന്റെ രണ്ടാമത്തെ ഡീലാണിത്. 2018ൽ അദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4ശതമാനവും ധർമ എൽഎൻജി പ്രൊഡക്ടിന്റെ 50ശതമാനവും ഓഹരികൾ ടോട്ടൽ ഫ്രാൻസ് സ്വന്തമാക്കിയിരുന്നു. രാജ്യത്ത് പുനരുപയോഗ ഊർജമേഖലയിൽ വൻപദ്ധതികളാണ് ഇരുകമ്പനികളുംചേർന്ന നടപ്പാക്കാനിരിക്കുന്നത്. 450 ജിഗാവാട്ടിന്റെ പദ്ധതി 2030ഓടെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. TOTAL France to acquire 20% stake in Adani Green Energy

from money rss https://bit.ly/3oVthMF
via IFTTT

Sunday, 17 January 2021

പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്‍എഫ്ഒ

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് പിജിഐഎം ഇന്ത്യ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചു. എൻഎഫ്ഒ സബ്സ്ക്രിപ്ഷൻ 2021 ജനുവരി 15 ന് തുടങ്ങി. ജനുവരി 29 ന് അവസാനിക്കും. ഫണ്ടിന്റെ ബെഞ്ച്മാർക്ക് സൂചിക ക്രിസിൽ ഹൈബ്രിഡ് 50 + 50 മോഡറേറ്റാണ്. കുറഞ്ഞത് 30ശതമാനം ഇക്വിറ്റി വിഹിതമുള്ള ഓപ്പൺ എൻഡഡ് അസറ്റ് അലോക്കേഷൻ ഫണ്ടാണിത്. ദീർഘകാലത്തേയ്ക്ക് മൂലധനവർധനവ് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്.5000 രൂപയാണ് ആദ്യമായുള്ള കുറഞ്ഞ നിക്ഷേപതുക.

from money rss https://bit.ly/3iosAcn
via IFTTT

വാട്‌സാപ്പുമായി കൈകോര്‍ത്ത് രാജ്യത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യമാകാന്‍ ജിയോമാര്‍ട്ട്

മുകേഷ് അംബാനിയുടെ ഇ-കൊമേഴ്സ് സംരംഭമായ ജിയോ മാർട്ടിനെ വാട്സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേർ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്പുവഴി ഗ്രാമങ്ങളിൽപോലും അതിവേഗം സാന്നിധ്യമുറപ്പാക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. അതിവേഗവളർച്ചയുള്ള ഓൺലൈൻ റീട്ടെയിൽ മേഖലയിൽ ഫ്ളിപ്കാർട്ടിനും ആമസോണിനും ഇത് കനത്ത വെല്ലുവിളിയാകും. 2025ഓടെ 1.3 ലക്ഷം കോടി ഡോളർമൂല്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഓൺലൈൻ റീട്ടെയിൽമേഖല പിടിച്ചെടുക്കാനാണ് അംബാനിയുടെ ശ്രമം. ഇതിനകം രാജ്യത്തെ ഏറ്റവും വലിയ ഓഫ്ലൈൻ റീട്ടെയിലറായി റിലയൻസ് മാറിക്കഴിഞ്ഞു. വാട്സാപ്പുമായി കരാറിലെത്തി ഒരുമാസത്തിനകം ആദ്യഘട്ടത്തിൽ 200 നഗരങ്ങളിൽ ജിയോമാർട്ട് പ്രവർത്തനംതുടങ്ങി. റിലയൻസ് ഇൻഡസ്ട്രീസിന്റെതന്നെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോമിൽ 5.7 ബില്യൺ ഡോളർ നിക്ഷേപിച്ചതിനുപിന്നാലെയായിരുന്നു ഇത്.

from money rss https://bit.ly/38Qy7oP
via IFTTT

സ്റ്റാര്‍ട്ടപ്പും ജോലിയും: ശ്രീരഞ്ജിനി എങ്ങനെ ജീവിതം ക്രമീകരിക്കും?

പ്രമുഖ ട്രാവൽ ഏജൻസിയിൽ മാർക്കറ്റിങ് വിഭാഗത്തിലെ വൈസ് പ്രസിഡന്റായിരുന്ന ശ്രീരഞ്ജിനി(44) സ്വന്തമായൊരു സംരംഭം മുന്നിൽ കണ്ടാണ് രാജിവെച്ചിറങ്ങിയത്. ശ്രീരഞ്ജിനി(44) അഞ്ചുവർഷമാണ് ശ്രീരഞ്ജിനിയുടെമനസിലുള്ളത്. വിജയിച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടി പുതിയൊരു ജോലി തേടണം-അതായിരുന്നു മനസിൽ. സ്വന്തമായുള്ളത് ബാങ്കിൽ 50 ലക്ഷം(പ്രൊവിഡന്റ് ഫണ്ടിൽനിന്ന് പിൻവലിക്കുന്നതുക ഉൾപ്പടെ) 25 ലക്ഷം ലിക്വിഡ് ഫണ്ടിൽ സ്വന്തം വീട് ചെലവ് പ്രതിമാസം 50,000 രൂപ വേണ്ടത്: ►സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന് 40 ലക്ഷം ►അടുത്ത അഞ്ചുവർഷത്തേയ്ക്കുവേണ്ട ജീവിത ചെലവ് ►റിട്ടയർമെന്റ് ജീവിതത്തിനുള്ള നിക്ഷേപം. ചെയ്യേണ്ടത്: എമർജൻസി ഫണ്ട്: ആറുമാസത്തെ ചെലവിനുള്ളതുക അടിയന്തര ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിക്കണം. പ്രതിമാസം 50,000 രൂപവീതം ആറുമാസത്തേയ്ക്ക് 3 ലക്ഷംമാണ് കരുതേണ്ടത്. സ്വീപ്പ് ഇൻ ഫെസിലിറ്റിയുള്ള സേവിങ്സ് അക്കൗണ്ടിൽ തുകസൂക്ഷിക്കാം. ഹെൽത്ത് ഇൻഷുറൻസ് ഇപ്പോൾ ആരോഗ്യവതിയാണെങ്കിലുംശ്രീരഞ്ജിനിയ്ക്ക്അഞ്ച് ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയെങ്കിലും ആവശ്യമാണ്. ഭാവിയിലെ അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾക്ക് അത് താങ്ങാവും. ഇതിനായി വാർഷിക പ്രീമിയം 8000 രൂപയെങ്കിലും വേണ്ടിവരും. ലൈഫ് ഇൻഷുറൻസ് ശ്രീരഞ്ജിനി അവിവാഹിതയായതിനാലും നിലവിൽ ആരും ആശ്രിതരായി ഇല്ലാത്തതിനാലും ലൈഫ് കവർ ആവശ്യമില്ല. നിക്ഷേപം പ്രൊവിഡന്റ് ഫണ്ടിൽനിന്ന് പിൻവലിക്കുന്നതുക ഉൾപ്പടെ ശ്രീരഞ്ജിനിയുടെ കൈവശം 75 ലക്ഷം രൂപയുണ്ട്. സ്റ്റാർട്ടപ്പിനും എമർജൻസി ഫണ്ടിനുമായി നീക്കിവെച്ച തുകയ്ക്കുശേഷം 32 ലക്ഷത്തോളം രൂപയാണ് ബാക്കിയുണ്ടാകുക. ഇതിൽനിന്ന് 28.5 ലക്ഷം രൂപ രണ്ട് ഷോട്ട് ടേം ഡെറ്റ് ഫണ്ടുകളിലായി നിക്ഷേപിക്കാം. ആദായ നികുതി കിഴിച്ച് എട്ടുശതമാനം വാർഷിക ആദായം ഇതിൽനിന്ന് പ്രതീക്ഷിക്കാം. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ പ്രകാരം പ്രതിമാസം ജീവിത ചെലവിനുള്ള തുക പിൻവലിക്കാം. അടുത്ത അഞ്ചുവർഷത്തേയ്ക്കുള്ള ജീവിത ചെലവിനുള്ള തുകയാണ് ഇങ്ങനെ ഷോട്ട്ടേം ഫണ്ടിൽ നിക്ഷേപിക്കേണ്ടത്. അറുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേർത്താണ് തുക നിശ്ചയിച്ചിട്ടുള്ളത്. 3.5 ലക്ഷം രൂപയാണ് ബാക്കിയുള്ളത്. രണ്ട് മൾട്ടി ക്യാപ് ഫണ്ടുകളിൽ എസ്ഐപിയായി ദീർഘകാല ലക്ഷ്യത്തോട നിക്ഷേപിക്കണം. ശ്രീരഞ്ജിനിക്ക്60 വയസ്സാകുമ്പോൾ ഈതുക 12 ശതമാനം വാർഷി നേട്ടപ്രകാരം 21 ലക്ഷം ആയിട്ടുണ്ടാകും. റിട്ടയർമെന്റ് കാല ജീവിതത്തിന് ഈ തുക അപര്യാപ്തമായതിനാൽ മറ്റുവഴികൾ അന്വേഷിക്കേണ്ടിവരും. മാർഗം 1 സ്റ്റാർട്ടപ്പിൽനിന്ന് വരുമാനം ലഭിക്കുമ്പോൾ കൂടുതൽ തുക നിക്ഷേപത്തിനായി നീക്കിവെയ്ക്കുക. മാർഗം 2 ജീവിത ചെലവ് 40,000 രൂപയിലേയ്ക്ക് കുറയ്ക്കുക. അങ്ങനെ ചെയ്താൽ, അഞ്ചുവർഷത്തേയ്ക്കുള്ള ജീവിത ചെലവിനായി 25.5 ലക്ഷം രൂപമാത്രം ഷോട്ട് ടേം ഡെറ്റ് ഫണ്ടിലേയ്ക്ക് നീക്കിവെച്ചാൽ മതിയാകും. അപ്പോൾ 6.5 ലക്ഷം രൂപ നിക്ഷേപത്തിനായി നീക്കിവെയ്ക്കാൻ കഴിയും. ശ്രീരഞ്ജിനിക്ക്60വയസ്സാകുമ്പോൾ 40 ലക്ഷം രൂപയായി അത് വളർന്നിട്ടുണ്ടാകും. feedbacks to: antonycdavis@gmail.com റിട്ടയർമെന്റ് കാല ജീവിതത്തിനുള്ള നിക്ഷേപത്തിന് ഈ തുകയും മതിയാകാതെവരും. അതുകൊണ്ടുതന്നെ സ്റ്റാർട്ടപ്പ് വരുമാനത്തിൽനിന്നോ അല്ലെങ്കിൽ ജോലിയിൽനിന്നോ കൂടുതൽ തുക റിട്ടയർമെന്റ് കാല ജീവിതത്തിനായി നീക്കിവെയ്ക്കാൻ ശ്രമിക്കുക.

from money rss https://bit.ly/2M4d6hh
via IFTTT

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ച നേട്ടത്തോടെ കുതിച്ച ഓഹരി വിപണിയിൽ തിരിച്ചിറക്കം തുടങ്ങിയോ? വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 56 പോയന്റ് നഷ്ടത്തിൽ 48,977ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 14,412ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 662 ഓഹരികൾ നഷ്ടത്തിലുമാണ്. 89 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. എച്ച്ഡിഎഫ്സി, സൺ ഫാർമ, ഭാരതി എയർടെൽ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മൈൻഡ്ട്രീ, ഇന്ത്യാമാർട്ട്, റാലിസ് ഇന്ത്യ തുടങ്ങി 18 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Indices open marginally lower

from money rss https://bit.ly/3oYdn4e
via IFTTT

സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിലെ ഇളവ് ബി.എസ്.എൻ.എൽ. വർധിപ്പിച്ചു

തൃശ്ശൂർ: കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിൽ നൽകി വരുന്ന ഇളവ് അഞ്ചിൽ നിന്ന് 10 ശതമാനമാക്കി ബി.എസ്.എൻ.എൽ. വർധിപ്പിച്ചു. ലാൻഡ് ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തിൽ വരിക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ ബി.എസ്.എൻ.എലിൽ സമർപ്പിച്ചെങ്കിൽ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണ് സമർപ്പിക്കേണ്ടത്. 2008-ലാണ് ആദ്യമായി ജീവനക്കാർക്ക് ബില്ലിൽ ഇളവ് ബി.എസ്.എൻ.എൽ. പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013-ൽ ഇത് 10 ശതമാനത്തിലേക്കും 2015-ൽ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോൾ 10 ശതമാനത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. 4ജി അനിവാര്യമെന്ന് മോദിക്ക് പിണറായിയുടെ കത്ത് ബി.എസ്.എൻ.എലിന് 4ജി സേവനം ഇല്ലാത്തത് കേരളത്തിന്റെ വികസനത്തിന് തടസ്സമാവുന്നതായി കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. കേരളത്തിൽ 4ജി സേവനത്തിനായി 700 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (ബി.ടി.എസ്.) ബി.എസ്.എൻ.എൽ. സ്ഥാപിക്കാൻ പോകുന്നതായി അറിയുന്നു. എങ്കിലും, അവ സംസ്ഥാനത്ത് നിലനിൽക്കുന്ന ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ല. കോവിഡ് കാലത്ത് വേഗമുള്ള ഡാറ്റാ ട്രാൻസ്മിഷൻ സാധ്യമാകാത്തതിനാൽ വലിയ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് ഇക്കോണമി എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമാണ്- മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 4ജി സേവനം ആവശ്യപ്പെട്ട് ആദ്യമായാണ് ഒരു മുഖ്യമന്ത്രി കേന്ദ്രസർക്കാരിലേക്ക് കത്തയയ്ക്കുന്നത്.

from money rss https://bit.ly/3nT6BLy
via IFTTT

Thursday, 14 January 2021

കേരളത്തെ ആദ്യ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കും; വയോജനങ്ങള്‍ക്ക് വിലക്കുറവില്‍ മരുന്ന് വീടുകളിലെത്തിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ധനസഹായത്തിനായി നിലവിലുള്ള പദ്ധതികളിൽ നിന്ന് തന്നെ പണം കണ്ടെത്താൻ കഴിയുമെന്ന് ധനമന്ത്രി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യപരിപാടികൾക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങൾക്ക് പിന്തുണ നൽകാനുതകുന്ന നയപരിപാടികൾ കേരളത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. 250 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂടി ബഡ്സ് സ്കൂളുകൾ ആരംഭിക്കും. നിലവിൽ 342 സ്ഥലത്താണ് ബഡ്സ് സ്കൂൾ ഉള്ളത്. മൈൽഡ്-മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൂടുതൽ കൗൺസിലർമാരെ നിയമിക്കും. കൂടുതൽ അധ്യാപകർക്ക് പരിശീലനം നൽകും. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകളുടെ ധനസഹായം 60 കോടിയായി ഉയർത്തി. ഈ വിഭാഗത്തിൽ കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തും. 18 വയസ് കഴിഞ്ഞവരുടെ സംരക്ഷണത്തിനായി 10 കോടി രൂപ പ്രത്യേകം വകയിരുത്തും. തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്സ് സെന്ററിന് ഒരു കോടി രൂപ വകയിരുത്തും. രാജ്യത്തെ ആദ്യത്തെ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കും. സർക്കാർ ഫണ്ട് ഉപയോഗിച്ച് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സൗകര്യം ഉറപ്പുവരുത്തും. ബാരിയർ ഫ്രീ പദ്ധതിയ്ക്കായി ഒമ്പത് കോടി രൂപ വകയിരുത്തും. സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി 321 കോടി രൂപയാണ് ബജറ്റിൽ നീക്കി വെക്കുന്നത്. ജീവിത ശൈലീരോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീടുകളിലെത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാൾ താണനിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്ന് വയോജനങ്ങൾക്ക് ഒരു ശതമാനം അധിക ഇളവോടെ മരുന്ന് വീടികളിലെത്തിച്ച് നൽകും. കോവിഡ് പിൻവാങ്ങുന്നതോടെ എല്ലാ വാർഡുകളിലും വയോ ക്ലബുകൾ ആരംഭിക്കും. 2022 ൽ 5000 വയോ ക്ലബുകൾ തുടങ്ങും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്ന് 290 കോടി രൂപ വയോജനങ്ങൾക്കായി മാറ്റി വെക്കും. വയോമിത്രം, സായംപ്രഭ സ്കീമുകൾക്ക് 30 കോടി രൂപ അനുവദിക്കും. Content Highlights: Kerala Budget 2021 Schemes For Differentially Abled Old Age

from money rss https://bit.ly/39zEOuv
via IFTTT

ആശാപ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ കൂട്ടി; മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കാൻ 3,222 കോടി

തിരുവനന്തപുരം: കോവിഡ് കാലത്ത് തുച്ഛമായ അലവൻസിന് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപയുടെ വർധവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളലുംഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാർമസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്ന് ദേശീയ അക്രഡിറ്റേഷൻ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. ആരോഗ്യ ഇൻഷുറൻസ് സമ്പ്രദായത്തിൽ നിന്ന് ആരോഗ്യ അഷ്വറൻസ് സമ്പ്രദായത്തിലേക്ക് കേരളം മാറി. വ്യത്യസ്ത ആരോഗ്യ ഇൻഷുറൻസ് സ്കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് ഇത് നടത്തുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെ കിടത്തി സഹായം സർക്കാർ നേരിട്ട് നൽകുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടും തുടങ്ങി. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകി. 941 കോടി രൂപ ചെലവഴിച്ചു. 190 സർക്കാർ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്തിട്ടുണ്ട്. മൂന്നുപുതിയ കാര്യങ്ങൾ കൂടി ഈ പദ്ധതിയിൽ ചേർക്കുകയാണെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിനുളളിൽ സൗജന്യ ചികിത്സ നൽകുന്നതിനുളള പദ്ധതി ഈ സ്കീമിന് കീഴിൽ വരുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ അല്ലാത്ത അർഹരായ കുടുംബങ്ങൾക്ക് വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് നടപ്പാക്കും. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജുകൾ നവീകരിക്കും. 3,222 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. ചേർത്തല താലൂക്ക് ആശുപത്രിയും ഈ സ്കീമിൽ ഉൾപ്പെടുത്തി നവീകരിക്കും. 2021-22ൽ ഡെന്റൽ കോളേജുകൾക്ക് 20 കോടി അനുവദിക്കും. പുതിയ മെഡിക്കൽ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർകോട്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരേയും നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുളള നാലായിരം തസ്തികകളിൽ പ്രഥമ പരിഗണന ഈ മെഡിക്കൽ കോളേജുകൾക്കായിരിക്കും. റീജണൽ കാൻസർ സെന്ററിന് 71 കോടി രൂപ അനുവദിക്കും. മലബാർ കാൻസർ സെന്ററിന് 25 കോടി രൂപ അനുവദിക്കും. കൊച്ചി കാൻസർ സെന്റർ 21-22 ൽ പൂർത്തിയാകും. പാരിപ്പിളളി- മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നഴ്സിങ് കോളേജുകൾ ആരംഭിക്കുന്നതാണ്. നഴ്സിങ് പാസ്സായവർക്ക് വിദേശ ഭാഷാ നൈപുണി അടക്കം ഫിനിഷിങ് കോഴ്സുകൾ ഏർപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. Content Highlights: Kerala Budget 2021

from money rss https://bit.ly/3srPp3n
via IFTTT

എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സ്മാരകം; സുഗതകുമാരിയുടെ തറവാട് വീട്ടിൽ മ്യൂസിയം

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിർമിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റിൽ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. സാംസ്കാരിക മേഖലയിലെ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. വനിതാ സിനിമാ സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്നു കോടി രൂപയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ടു കോടി രൂപയും വകയിരുത്തി. അമച്വർ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപയും പ്രൊഫഷണൽ നാടകമേഖലയ്ക്ക് രണ്ടു കോടി രൂപയും വകയിരുത്തിട്ടിയിട്ടുണ്ട്. ആറൻമുളയിൽ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു. മലയാളം മിഷന് നാല് കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പറഞ്ഞു.

from money rss https://bit.ly/39ASu8y
via IFTTT

തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍, ഫെബ്രുവരിയില്‍ ക്ഷേമനിധി ആരംഭിക്കും

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ചുരുങ്ങിയത് മൂന്നുലക്ഷം പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2021-22ൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകാൻ ശ്രമിക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഫെബ്രുവരിയിൽ ആരംഭിക്കും. ഇതിനുള്ള കരട് നിയമം രൂപം കൊണ്ടുകഴിഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽസേനയിൽനിന്ന് പുറത്തു പോകുമ്പോൾ ഈ തുക പൂർണമായും അംഗത്തിന് ലഭിക്കും. മറ്റ് പെൻഷനുകൾ ഇല്ലാത്ത അംഗങ്ങൾക്ക് 60 വയസ്സു മുതൽ പെൻഷൻ നൽകും. ഇനി മുതൽ ഫെസ്റ്റിവൽ അലവൻസും ക്ഷേമനിധി വഴി നൽകും. 75 ദിവസം തൊഴിലെടുത്ത മുഴുവൻ പേർക്കും ഫെസ്റ്റിവൽ അലവൻസിന് അർഹതയുണ്ടാകും. നിലവിൽ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 13-14 ലക്ഷം പേരാണ് ജോലി എടുക്കുന്നത്. ശരാശരി 50-55 തൊഴിൽ ദിനങ്ങളാണ് ഇവർക്ക് ലഭ്യമാകുന്നത്. 2021-22ൽ 4057 കോടിരൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കലെന്നും മന്ത്രി പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ആകെ അടങ്കൽ 200 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. content highlights: 3 lakh people likely to get job under employment guarnatee programme

from money rss https://bit.ly/3bF3SCW
via IFTTT

40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട്

തിരുവനന്തപുരം: 2021-2022 വർഷം ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി 2080 കോടി രൂപയാണ് വകയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തിന് പട്ടികജാതി വിഭാഗത്തിന് 387 കോടി രൂപയും പട്ടികവർഗ വിഭാഗത്തിന് 121 കോടി രൂപയും വകയിരുത്തി. മത്സ്യത്തൊഴിലാളി മേഖലയിൽ 2021-2022ൽ 1500 കോടി രൂപ ചെലവഴിക്കും. വാർഷിക പദ്ധതിയിൽ 250 കോടി തീരദേശ വികസനത്തിന് വകയിരുത്തി. കിഫ്ബിയിൽ നിന്ന് ഫിഷിങ് ഹാർബറുകൾക്ക് 250 കോടി രൂപ, കടൽഭിത്തി 150 കോടി, ആശുപത്രികളും സ്കൂളുകളും 165 കോടി, മാർക്കറ്റുകൾക്ക് 191 കോടി രൂപ എന്നിങ്ങനെയും ചെലവഴിക്കും. ദാരിദ്ര്യം സമ്പൂർണമായി നിർമാർജനം ചെയ്യും. മൈക്രോ പ്ലാനുകൾ തയ്യാറാക്കി ഓരോ കുടുംബങ്ങളുടെയും ആവശ്യങ്ങൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുക. ദുർബല വിഭാഗങ്ങൾക്ക് വീട്, കക്കൂസ്, തൊഴിൽ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും. നിലവിലുള്ള സ്കീമുകളെ പ്ലാനിൽ സംയോജിപ്പിച്ചാണ് നടപ്പിലാക്കുക. ആശ്രയ പദ്ധതിക്കായി അധികമായി 100 കോടി രൂപകൂടി അനുവദിക്കും.

from money rss https://bit.ly/2XH0MpY
via IFTTT

കിറ്റ് വിതരണം തുടരും; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍

തിരുവനന്തപുരം: നീല,വെളള റേഷൻകാർഡുകളുള്ള50ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കിൽലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടൺ അധിക റേഷൻ വിതരണം ചെയ്തു. സാർവത്രിക പ്രശസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സർക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രി പറഞ്ഞു. ഭക്ഷ്യ സബ്സിഡിക്ക് നിലവിൽ അനുവദിച്ച 1060 കോടി രൂപക്ക് പുറമേ ആവശ്യമുണ്ടെങ്കിൽ കൂടുതൽ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. Content Highlights:Kerala Budget 2021

from money rss https://bit.ly/3nOFzoy
via IFTTT

50,000 കോടി മുതല്‍ മുടക്കില്‍ മൂന്ന് വ്യവസായിക ഇടനാഴികള്‍ ആരംഭിക്കും

തിരുവനന്തപുരം: മൂന്ന് വ്യവസായിക ഇടനാഴികൾക്കായി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി തോമസ് ഐസക്. കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റൽ റീജ്യൻ ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കൊച്ചി-പാലക്കാട് വ്യവസായിക ഇടനാഴയിൽ 10,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും 22,000 കോടി രൂപയുടെ തൊഴിലവസരം ഉണ്ടാവുമെന്നും മന്ത്രിബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി പാലക്കാടും കൊച്ചിയിലുമായി 2321 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. അതിനുള്ള ആദ്യ ഗഡുവായി 346 കോടി രൂപ കഴിഞ്ഞ ദിവസം കൈമാറി. കിഫ്ബിയിൽ നിന്നാണ് പണം അനുവദിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യൽ പർപസ് കമ്പനിയാണ് ഈ പ്രൊജക്ട് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി, ഫിൻ ടെക്ക് സിറ്റി, ഹൈടെക്ക് സിറ്റി എന്നിവ അയ്യംപുഴയിലെ 220 ഹെക്ടർ സ്ഥലത്ത് സ്ഥാപിക്കും. ഈ വ്യവസായിക ഇടനാഴിയിൽ ആദ്യമായി പ്രവർത്തനക്ഷമമാവാൻ പോവുന്ന കേന്ദ്രം ഇതായിരിക്കും. ഇതിനായി 20 കോടി രൂപ ഇതിന് വകയിരുത്തി. മലബാറിന്റെ വികസനം ലക്ഷ്യമിട്ടാണ് കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴി ഇടനാഴി. ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായിട്ടില്ല. ഇതിന്റെ ഭാഗമായികണ്ണൂർ വിമാനത്താവളത്തിന് സമീപം 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്ന് 12,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാപ്പിറ്റൽ സിറ്റി റീജ്യൻ ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ് മൂന്നാമത്തേത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിന് കിഴക്ക് ഭാഗത്ത് കൂടി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിമി ദൈർഘ്യമുള്ള ആറ് വരി പാതയും അതിന് ഇരുവശങ്ങളിലുമായി 10,000 ഏക്കർ നോളജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ വമ്പൻ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റർ ചെയത് കഴിഞ്ഞാൽ ഇതിന് 100 കോടി രൂപ വകയിരുത്തും. 50,000 കോടി മുടക്കുമുതൽ വരുന്ന മൂന്ന് വ്യവസായിക ഇടനാഴികളുടെ നിർമാണം 2021-22 വർഷങ്ങളിലായി ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. Content Highlights:kerala budget three industrial corridor 50000 crore project

from money rss https://bit.ly/3nGSGrP
via IFTTT

ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ്; കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കും

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ടൂറിസം സംരംഭകർക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പയും ഹൗസ് ബോട്ടുകൾക്ക് വായ്പ നൽകുകയും ചെയ്തതായും മന്ത്രി അറിയിച്ചു. കെ.ടി.ഡി.സിയിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനായി 35 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിനിടെമന്ത്രി അറിയിച്ചു.കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ടൂറിസം മേഖല പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ടൂറിസം മാർക്കറ്റിങ്ങ് വിഭാഗം കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 25 കോടി രൂപ അധികമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നുംധനമന്ത്രി അറിയിച്ചു. കേരളാ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹെറിറ്റേജ്-സ്പൈസ് റൂട്ട് ടൂറിസം പ്രൊജക്ടുകളിലാണ്. മുസിരീസ് ആലപ്പുഴ-തലശേരി പൈതൃക പദ്ധതികൾക്ക് പുറമെ, തിരുവനന്തപുരവും കോഴിക്കോടും ഈ പദ്ധതിയുടെ ഭാഗമാകും. ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായി 40 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തുപരം ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് പുറമെ, അനൗപചാരിക വിദ്യാഭ്യാസവും കേരള തനിമയിൽ അഭിമാനബോധം സൃഷ്ടിക്കലുമാണ് ടൂറിസത്തിന്റെ ലക്ഷ്യം. ഇതിനായി മുസരീസ് പദ്ധതി പ്രദേശം സന്ദർശിക്കുന്നതിനും ആവശ്യമായ പഠനം നടത്തുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുക്കും. ഇത്തരത്തിൽ പഠനടൂറുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്നാർ ടൂറിസത്തിലെ കൗതുകത്തിനായി നിന്നുപോയ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിനായി ടാറ്റ എസ്റ്റേറ്റ് അധികൃതരുമായി ചർച്ച നടത്തുകയും ഭൂമി ലഭ്യമാക്കുന്നതിനുള്ള സാധ്യത തെളിയുകയും ചെയ്തതായി മന്ത്രി അറിയിച്ചു. നിലവിലെ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ ബജറ്റിൽ വകയിരുക്കിയിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു. Content Highlights:Kerala Budget 2021, Kerala Tourism Development

from money rss https://bit.ly/35FLBl6
via IFTTT

കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് തൊഴില്‍; കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി

തിരുവനന്തപുരം: കാർഷിക മേഖലയിൽ രണ്ടു ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. തരിശുരഹിത കേരളമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പൂ ഇരുപൂവാക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ രൂപീകരിക്കും. കുടുംബശ്രീയുടെ 70,000 സംഘകൃഷി ഗ്രൂപ്പുകളിൽ മൂന്നു ലക്ഷം സ്ത്രീകൾ പണിയെടുക്കുന്നു. 21-22 വർഷത്തിൽ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കും.അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും. ഈ സംഘങ്ങൾക്കെല്ലാം കാർഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകും. പലിശ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. കർഷക തൊഴിലാളി ക്ഷേമനിധിക്ക് അധിവർഷാനുകൂല്യം നൽകുന്നതിന് 130 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിനായി നൂറു കോടി രൂപ കൂടി അനുവദിക്കും. മാർച്ച് മാസത്തിനുളളിൽ വിതരണം ചെയ്യും.കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം പേർക്കും തൊഴിൽ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. Content Highlights:Kerala Budget 2021 - Agriculture Sector

from money rss https://bit.ly/3sv9QfY
via IFTTT

പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവർക്ക് നൈപുണ്യപരിശീലനം നൽകി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

from money rss https://bit.ly/3nKsMDL
via IFTTT

ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മികവുറ്റതാക്കും; സര്‍വകലാശാലകളില്‍ 1000 അധ്യാപക തസ്തികകള്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതൽ മികവുറ്റതാക്കുമെന്ന് ധനമന്ത്രി. സ്കൂൾ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നേടിയ മികവ് ഉന്നതവിദ്യാഭ്യാസരംഗത്തും അടുത്ത അഞ്ച് വർഷം കൊണ്ട് കൈവരിക്കുക എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസരംഗവികസനത്തിന് കൂടുതൽ മുതൽ മുടക്ക് ആവശ്യമാണ്. ഗവേഷണത്തോടുള്ള സമീപനത്തിൽ അടിമുടി മാറ്റം വരേണ്ടത് ആവശ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കും.സർവകലാശാലകളിൽ 1000 അധ്യാപകതസ്തികകൾ സൃഷ്ടിക്കും. സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്ന പ്രഗത്ഭ മേധാവികളുടെ പങ്കാളിത്തത്തോടെയാവും മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വിവിധ വിഷയങ്ങളിൽ 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകും. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ നൽകും. രണ്ട്വർഷത്തേക്കാണ് ഫെലോഷിപ്പ്. സർവകലാശാല പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2000 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപ ലഭ്യമാക്കും.ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യും. പുതിയ അധ്യയനവർഷത്തിൽ 20 ശതമാനം പേർക്ക് അധിക പഠനസൗകര്യം ലഭ്യമാക്കും. പുതിയ അധ്യയനവർഷത്തിൽ തിരഞ്ഞെടുത്ത കോളേജുകളിൽ ഉച്ചയ്ക്ക് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ അധിക ബാച്ചുകൾ ആരംഭിക്കും. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകൾ അടിയന്തരമായി നികത്തും. ഇതിന് പുറമെ 150 അധ്യാപക തസ്തികകൾ അധികമായി സൃഷ്ടിക്കും. ഇതിന് വേണ്ടി വരുന്ന അധികചെലവ് നോൺ പ്ലാനിൽ അധികമായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. Content Highlights: Kerala Budget 2021 Higher Education

from money rss https://bit.ly/3oNa5AH
via IFTTT

കെഎസ്ഡിപിക്ക് ധനസഹായം; കാന്‍സര്‍ മരുന്നുകള്‍ക്ക് പ്രത്യേക പാര്‍ക്ക്, പദ്ധതിക്ക് 15കോടി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്-കെ.എസ്.ഡി.പിക്ക് ധനസഹായങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിൽനിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ഡി.പിയുടെ മാനേജ്മെന്റിൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ രോഗികൾക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകൾ മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 15 പുതിയ ഫോർമുല മരുന്നുകൾ പുതുതായി 2021-22ൽ കമ്പോളത്തിലിറങ്ങുമെന്നും ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനോടെ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ഡി.പിയുടെ ഉത്പാദനം 2015-16 ൽ 20 കോടി ആയിരുന്നെന്നും 2020-21 ൽ150 കോടിയാണെന്നും മന്ത്രി പറഞ്ഞു. നോൺ ബീറ്റ ലാക്ടം ഇൻജക്ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന ശേഷി 250 കോടി രൂപയായി മാറുമെന്നും നിലവിലുള്ള പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് 15 കോടി അനുവദിക്കുമെന്നും ഐസക്ക് പറഞ്ഞു. content highlights: finance minister thomas isaac announces various project for ksdp

from money rss https://bit.ly/3bJGnbY
via IFTTT

സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകൾ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്റ്റാർട്ടപ്പുകളെബന്ധപ്പെടുത്തുന്ന പരിപാടിയാണ് ഇത്. ഉദാഹരണത്തിലൂടെയാണ് ധനമന്ത്രി പദ്ധതി എങ്ങനെയായിരിക്കുമെന്ന് വിശദീകരിച്ചത്. സർക്കാരിന്റെ ആദ്യ ബജറ്റിൽ മാൻഹോൾ സിനിമയെ പരാമർശിച്ചുകൊണ്ട് ശുചീകരണതൊഴിൽ മേഖലയിൽ യന്ത്രവത്കരണത്തിന്റെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതുകേട്ട എൻജിനീയറിങ് വിദ്യാർഥികൾ മാൻഹോൾ ശുചീകരണത്തിന് ബാന്റിക്യൂട്ട് എന്ന റോബോട്ടിന് രൂപകല്പന നൽകി. വാട്ടർ അതോറിറ്റിയിൽ ഒരു സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയ ഇന്നവേഷൻ സോൺ ഈ കുട്ടികൾ രൂപം നൽകിയ യന്ത്രത്തെ കൂടുതൽ മൂർത്തമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനും അരങ്ങൊരുക്കി. ഇതിന് അന്തിമ രൂപം നൽകുന്നതിന് കെഎഫ്എസ്ഇ വായ്പ നൽകിയിരുന്നു. ഇന്ന് ജെൻ റോബോട്ടിക്സ് കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല ക്യാമ്പസ് സ്റ്റാർട്ടപ്പായി ഉയർന്നു. 200 കോടി രൂപയാണ് കമ്പനിയുടെ വിപണന മൂല്യം. ഇത്തരത്തിലുളള ഇന്നവേഷനുകളെ ഉല്പാദനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാർട്ടപ്പ്. ഇന്നവേഷൻ സോണുകളിൽ രൂപംകൊളളുന്ന ഉല്പന്നങ്ങളെവാണിജ്യാടിസ്ഥാനത്തിൽ സംരഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കണം. ഐ.ടിയിൽ മാത്രമല്ല നൂതന സങ്കേതങ്ങൾ പ്രയോഗിക്കുന്ന മറ്റുമേഖലകളിലും സ്റ്റാർട്ടപ്പുകൾ പ്രസക്തമാണ്. ഈ മേഖലയിൽ ദേശീയ തലത്തിൽ കേരളം ടോപ് പെർഫോമറാണെന്നും ധനമന്ത്രി വ്യക്തമാക്കി. സ്റ്റാർട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികളും ധനമന്ത്രി പ്രഖ്യാപിച്ചു. Content Highlights: Kerala Budget 2021

from money rss https://bit.ly/2N7tPkw
via IFTTT

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തിയാകും

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ളകെ-ഫോൺ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി നെറ്റ്വർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, 14 ജില്ലാ പോപ്പുകൾ(POP)അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകൾ എന്നിവ ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംമന്ത്രി അറിയിച്ചു. ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തിയാക്കും. കെ-ഫോൺ പദ്ധതിയിൽ ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകളിൽ അതിവേഗ ഇൻട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി പെർ സെക്കന്റ് മുതൽ 1 ജി.ബി പെർ സെക്കന്റ് വരെയായിരിക്കും ഇന്റർനെറ്റിന്റെ വേഗത. കേരളത്തിലെ ഇന്റർനെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. കേരളത്തിലെ എല്ലാ സേവന ദാതാക്കൾക്കും കെ-ഫോൺ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കിൽ മികച്ച ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങൾ, ടൂറിസം ഉൾപ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകൾ, ഇ-കൊമേഴ്സ് മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ കെ-ഫോൺ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. Content Highlights:Government Ensure Free Internet For BPL Family Through K-Fon

from money rss https://bit.ly/2LpXogN
via IFTTT

ചകിരിച്ചോറില്‍നിന്ന് പലക; കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഉദാഹരിച്ച് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ചകിരിച്ചോറിൽനിന്ന് പലക നിർമിക്കാനുള്ള പുതിയ ആശയം കർഷകർക്ക് പുതിയ വരുമാനമായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. നൂതന ആശയങ്ങളും ഇന്നൊവേഷനുകളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ വികസനത്തെ ഗാഢമായി സ്വാധീനിക്കുന്ന പദ്ധതികളിലൊന്നായി ചകിരിച്ചോറുകൊണ്ടുള്ള ബൈൻഡ്ലെസ്സ് ബോർഡ് നിർമാണം എന്ന ആശയം കഴിഞ്ഞ ബജറ്റിൽ ഉയർത്തിക്കാട്ടിരുന്നു. ഈ ആശയത്തെ പ്രോട്ടോടൈപ്പായി വികസിപ്പിച്ചിട്ടുണ്ട്. ചകിരിച്ചോറ് അല്ലെങ്കിൽ ഉണക്കത്തൊണ്ടിന്റെ പൊടിയിൽനിന്ന് ഏറ്റവും ഉറപ്പുള്ള പലക ഒരു രാസപദാർഥവും ഉപയോഗിക്കാതെ നിർമിക്കാനാകുമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ ഉൽപന്നത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉദ്പാദനം ഈ വർഷംതന്നെ ഉണ്ടാകും. ഇത് കേരളത്തിലെ പ്ലൈവുഡ് വ്യവസായത്തിന്റെ സ്വഭാവം മാറ്റും. ഇത് നടപ്പായാൽ കേരളത്തിലെ നാളികേര കർഷകർക്ക് അധിക വരുമാനം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3imGgVe
via IFTTT

വര്‍ക്ക് സ്‌റ്റേഷന്‍ രൂപവത്കരണത്തിന് 20 കോടി, പ്രൊഫഷണലുകളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കും

തിരുവനന്തപുരം: കോവിഡ് പകർച്ച വ്യാധി ആഗോളതലത്തിൽ തൊഴിൽ ഘടനയിൽ ഇടർച്ച സംഭവിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇത് തുറക്കുന്ന സാധ്യതയെ പ്രയോജനപ്പെടുത്താനാവും. കോവിഡ് തൊഴിൽ ഘടനയെ അടിമുടി പൊളിച്ചെഴുതി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കേന്ദ്രീകൃതമായ ഐ.ടി. പാർക്കുകൾക്കൊപ്പം കുണ്ടറ, ചേർത്തല, കൊരട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ ചെറുകിട പാർക്കുകൾ ആരംഭിക്കുകയുണ്ടായി. കോവിഡ് കാലത്ത് വർക്ക് നിയർ സ്കീം പ്രകാരം റിസോർട്ടുകളും മറ്റും ഹോം സ്റ്റേഷനുകളാക്കുന്നതിൽ വിജയിച്ചു. ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ അയ്യായിരം സ്ക്വയർ ഫീറ്റ് എങ്കിലും കെട്ടിടം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളാക്കി രൂപാന്തരപ്പെടുത്താനുള്ള സ്കീം പ്രഖ്യാപിക്കുകയാണെന്നും ഇതിന് ഇരുപതു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വർക്ക് നിയർ ഹോമിനു പുറമേ വർക്ക് ഫ്രം ഹോമിൽ ജോലി ചെയ്യുന്നവർക്കു വേണ്ടിയുള്ള തൊഴിൽ സാധ്യത കൂടി ഉപയോഗിക്കാവുന്നതാണ്. കമ്പനികൾക്ക് കേന്ദ്രീകൃതവും വികേന്ദ്രീകൃതവും ആയ തരത്തിലേക്കുള്ള ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. ഈ പ്ലാറ്റ് ഫോമിൽനിന്ന് കമ്പനികൾ ജോലിക്കെടുക്കുന്നവർക്ക് സർക്കാർ ഇപ്പറയുന്ന ആനുകൂല്യങ്ങൾ നൽകും. ജോലിക്കാവശ്യമായ കമ്പ്യട്ടറും മറ്റും വാങ്ങാൻ എക്രോസ് ദ കൗണ്ടർ കെഎസ്എഫ്ഇ, കേരള ബാങ്ക് തുടങ്ങയിവ വായ്പ നൽകും വർക്ക് സ്റ്റേഷൻ സൗകര്യം ആവശ്യമെങ്കിൽ സഹായ വാടകയ്ക്ക് നൽകും പിഎഫിലെ തൊഴിലുടമയുടെ വിഹിതം സർക്കാർ അടയ്ക്കും. ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കും കരിയർ ബ്രേക്ക് ചെയ്ത് കേരളത്തിൽ വീട്ടിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകളുടെ എണ്ണം അഞ്ചുലക്ഷത്തോളമുണ്ട്. മേൽപ്പറഞ്ഞ തൊഴിൽ കർമപരിപാടിയുടെ ഭാഗമായി വീട്ടിലോ സമീപത്തോ ഇരുന്ന് ജോലി ചെയ്യാൻ തയ്യാറുള്ള മറ്റൊരു നാൽപ്പതുലക്ഷം സ്ത്രീ പ്രൊഫഷണലുകളുമുണ്ട്. 16ലക്ഷം യുവതീയുവാക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. ഇത്തരത്തിൽ അറുപതുലക്ഷം പേർ തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. 20ലക്ഷം പേർക്കെങ്കിലും അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. content highlights: lerala budget 2021 20 crore for work station facility

from money rss https://bit.ly/3idaR7z
via IFTTT

എല്ലാ വീട്ടിലും ലാപ്‌ടോപ്പ് ഉറപ്പ് വരുത്താൻ പദ്ധതി

തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആദ്യ നൂറുദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടതുൽ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾ, മത്സ്യ തൊഴിലാളികൾ അന്ത്യോദയ വീടുകൾ എന്നിവടങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകൾ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഇതുനുളള ചെലവ് വഹിക്കുക. സബ്സിഡി കഴിഞ്ഞുള്ളതുക മൂന്നുവർഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാൽ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയിൽ ചേർന്നവർക്ക് മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമക്കും. ഇതിന് വേണ്ടി വരുന്ന പലിശ സർക്കാർ നൽകും. ധനമന്ത്രി പറഞ്ഞു.

from money rss https://bit.ly/3szHO2X
via IFTTT

5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ തൊഴില്‍

തിരുവനന്തപുരം: അഞ്ച് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരി മുതൽ പദ്ധതിക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. കോവിഡുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തും. ഈ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 22 രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർ പങ്കെടുക്കുന്ന വെബിനാർ ഈ 23ന് നടക്കും. പദ്ധതിയുടെ ഭാഗമായികേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ ഡിസ്ക്) മുഖ്യമന്ത്രി അധ്യക്ഷനായ രജിസ്ട്രേഡ് സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാർ, പ്ലാനിങ് ബോർഡ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും. സാങ്കേതികവിദ്യ, ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇതിൽ പ്രാതിനിധ്യം ഉണ്ടായിരിക്കും. കെ ഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയിൽ 200 കോടി രൂപ വകയിരുത്തും. 2021-22ൽ പ്രൊഫഷണൽ ജോലി നഷ്ടപ്പെട്ടിരിക്കുന്ന മൂന്നു ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകും. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ 60 ലക്ഷം പേർക്ക് തൊഴിൽ നൈപുണ്യപരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2LOZyX8
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം: എയര്‍ടെല്‍ അഞ്ചുശതമാനം ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 102 പോയന്റ് താഴ്ന്ന് 49,478ലിലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തിൽ 14,566ലുമാണ് വ്യാപാരം ആരംഭിച്ചത്. സൺ ഫാർമ, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ടൈറ്റാൻ, എൻടിപിസി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐടിസി, റിലയൻസ്, ഒഎൻജിസി, കൊട്ട്കമഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ ഐ.ടി, ബാങ്ക്, എഫ്എംസിജി, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളെല്ലാം നഷ്ടത്തിലാണ്. എൽആന്റ്ടി, പിവിആർ തുടങ്ങി 15 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex, Nifty flat; Bharti Airtel gains 5%

from money rss https://bit.ly/3nOtGiq
via IFTTT

ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ബജറ്റിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം സ്വീകരിച്ച പല നടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കാൻ ഇടയാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി എടുത്തു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉത്തേജക പാക്കേജിന് ബജറ്റിൽനിന്ന് യഥാർഥത്തിൽ അധികചെലവ് ദേശീയ വരുമാനത്തിന്റെ രണ്ട് ശതമാനമേ വരൂ. ആരോഗ്യ മേഖലയിൽപ്പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയംമൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ ആഗോള ഉദ്പാദനം പത്ത് ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യ രാജ്യത്ത് ഉദ്പാദനം 25 ശതമാനം ആണ് ഇടിഞ്ഞത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്ത് മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വരുമാനം കോവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്നായി കുറഞ്ഞു. കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ചുതാമസിപ്പിക്കുകയും ചെയ്തു. പൂർണമായി നൽകാൻ ഇപ്പോഴും കേന്ദ്രം തയ്യാറായിട്ടില്ല. വായ്പയെടുക്കുന്നതിൽ കർക്കശമായ നിലപാട് മൂലം ഒരു സംസ്ഥാനത്തിനും ഇത് പൂർണമായി പ്രയോജനപ്പെടുത്താനായില്ല. ഇതൊക്കെ സംസ്ഥാനത്തിന്റെ പ്രതിസന്ധിയെ രൂക്ഷമാക്കിയതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ സംഘടിത നീക്കങ്ങൾ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ട്രഷറി സേവിങ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം നാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

from money rss https://bit.ly/2LSj8lj
via IFTTT

ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമപദ്ധതികൾക്ക് ആവോളം പ്രാധാന്യം നൽകി ധനമന്ത്രി തോമസ് ഐസക്ക്. ഏപ്രിൽ മുതൽ ക്ഷേമ പെൻഷൻ 1600 രൂപയാക്കുമെന്നും 2021-22ൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽഅറിയിച്ചു. അഞ്ചുവർഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെന്ന് അവകാശപ്പെട്ട ഐസക്ക്, സർക്കാരിന്റെ ഓരോനേട്ടവും എണ്ണിപ്പറഞ്ഞു. ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്ക് വിമർശിച്ചു. വിവിധ കാർഷികോത്പന്നങ്ങളുടെ സംഭരണവില വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നാളികേരം(ക്വിന്റലിന്)-31 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കിയിട്ടുമുണ്ട്. content highlights: kerala budget 2021, welfare pension increased

from money rss https://bit.ly/3oO0wRT
via IFTTT