121

Powered By Blogger

Tuesday, 18 January 2022

പാഠം 159| നിക്ഷേപിച്ച ഒരുലക്ഷം ഒരുവര്‍ഷത്തിനിടെ രണ്ടു കോടിയായി: യാഥാര്‍ത്ഥ്യമെന്ത്?

കോവിഡിനെതുടർന്ന് ഓഹരി വിപണിയിൽ റീട്ടെയിൽ പങ്കാളത്തം ഉയർന്നതോടെ എല്ലാ ബുൾ തരംഗത്തിലുമുണ്ടാകുന്നതുപോലെ കുറഞ്ഞ വിലയിൽ കൂടുതൽ ഓഹരികൾ സ്വന്തമാക്കി ചെറിയ ഉയർച്ചയിൽനിന്നുപോലും മികച്ചനേട്ടം സ്വന്തമാക്കാമെന്ന വ്യാമോഹം ഇത്തവണയും സാധാരണക്കാരായ നിക്ഷേപകരെ പിടികൂടി. അവർ പെന്നി സ്റ്റോക്കുകൾക്കുപിന്നാലെ വെച്ചടിച്ചു. വിപണിയുടെ മുന്നേറ്റത്തിൽ പെന്നി സ്റ്റോക്കുകൾക്കു പിന്നിൽനിന്ന് ചരടുവലിക്കുന്നവരുടെയും കള്ളപ്പണംവെളുപ്പിക്കൽ സംഘങ്ങളുടെയും കൂടിച്ചേരൽകൂടിയായപ്പോൾ ഇത്തരം ഓഹരികളിൽ 5000വും 6000വും ശതമാനംവരെ മുന്നേറ്റം രൂപപ്പെട്ടു. സാമൂഹിക മാധ്യമ ഇടങ്ങളിലും ഓഹരി വിപണി ഗ്രൂപ്പുകളിലും പെന്നി സ്റ്റോക്കുകളിലെ നിക്ഷേപ സാധ്യതാചർച്ചകൾ സ്വാഭാവികമായും കൂടി. പത്തുരൂപയ്ക്കുതാഴെ വിലയുള്ള ഇത്തരം ഓഹരികളുടെ പിന്നാലെ പോകാൻ നിക്ഷേപകർ തിടുക്കംകൂട്ടി. ട്രേഡർമാരും ഊഹക്കച്ചവടക്കാരും ചിലപ്പോൾ വൻതുകനേട്ടമുണ്ടാക്കി. അതോടൊപ്പം നഷ്ടക്കണക്കുകളുംകൂടി. ഇടപാട് കൂടിയതോടെ പെന്നി ഓഹരികളിൽ കനത്ത ചാഞ്ചാട്ടം രൂപപ്പെട്ടു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പല ഓഹരികളും റോക്കറ്റുപോലെ കുതിക്കുകയുംചെയ്തു. ഈ ഡിമാൻഡിനുപിന്നിൽ ഏതെങ്കിലുമൊരു കേന്ദ്രത്തിൽനിന്നുള്ള കരുനീക്കങ്ങളാകാം. എക്കാലത്തും കുതിച്ചുകൊണ്ടിരിക്കുമെന്നുകരുതി ഇത്തരം ഓഹരികളിൽ പണംമുടക്കിയവരിൽ പലരും കബളിപ്പിക്കപ്പെടുകയുംചെയ്തു. ചില പെന്നികളെ പരിചയപ്പെടാം 2021ൽ 30 പെന്നി സ്റ്റോക്കുകൾ 1000ശതമാനത്തിലധികം നേട്ടം നിക്ഷേപകന് നൽകി. 90ലേറെ ഓഹരികൾ 500ശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. ടെക്സ്റ്റൈൽ മേഖലയിലെ ഡിഗ്ജാം 2021ൽ 6000ശതമാനത്തോളം വർധന രേഖപ്പെടുത്തി പെന്നികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി. കഴിഞ്ഞവർഷം തുടക്കത്തിൽ നാലുരൂപ നിലവാരത്തിലുണ്ടായിരുന്ന ഓഹരി ഇപ്പോൾ ട്രേഡ് ചെയ്യുന്നത് 281 രൂപയിലാണ്. ഒരുലക്ഷം രൂപ അന്ന് നിക്ഷേപിച്ചിരുന്നുവെങ്കിൽ 60 ലക്ഷത്തോളം രൂപയായി ഇപ്പോൾ തിരിച്ചെടുക്കാമായിരുന്നു എന്ന നഷ്ടബോധത്തിലാണ് പെന്നിയുടെ പിന്നാലെ പോകുന്ന ഒരുകൂട്ടം നിക്ഷേപകർ. തുണിമേഖലയിലെ മറ്റൊരു കമ്പനിയായ ആദിനാഥ് ടെക്സ്റ്റൈൽസ് 4,800 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 0.86 രൂപയിൽനിന്ന് 100 രൂപയിലെയ്ക്കാണ് ഈകാലയളവിൽ ഓഹരി വില കുതിച്ചത്. ടിടിഐ എന്റർപ്രൈസസ്, ഗീതാ റിന്യൂവബ്ൾ എനർജി, ചെന്നൈ ഫെറോസ് ഇൻഡസ്ട്രീസ്, ബ്രൈറ്റ്കോം, റോഹിത് ഫെറോ, ഇന്ത്യൻ ഇൻഫോടെക് തുടങ്ങി നിരവധി ഓഹരികൾ പെന്നികളായി നിക്ഷേപകന്റെ കീശവീർപ്പിച്ചു. പെന്നി ഓഹരികളെ പരിചയപ്പെടുത്തുകയല്ല ഇവിടത്തെ ഉദ്ദേശമെന്നതിനാൽ കൂടുതൽ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല. എന്തുകൊണ്ട് കുതിക്കുന്നു ബുൾ തരംഗത്തിൽ പെന്നികളുടെ കുതിപ്പ് സർവസാധാരണമാണ്. കുറഞ്ഞവിലയും വൻകുതിപ്പും പ്രതീക്ഷിച്ച് പെന്നിക്കുപിന്നാലെ ഓടുന്നവർ അധികവും വപിണിയിലെ പുത്തൻകൂറ്റുകാരായിരിക്കും. വിപണിയിൽ കാലാകാലങ്ങളായി നിലനിൽക്കുന്നവർക്ക് ഇത് പുതിയകാഴ്ചയല്ലാത്തതുകൊണ്ട് അവഗണിക്കാറാണ് പതിവ്. കുതിപ്പുകണ്ട് ഇത്തരം ഓഹരികളുടെ മായലവയത്തിൽപ്പെട്ട് വൈകി പ്രവേശിക്കുന്നവർ വൻതാഴ്ചക്കിടെ പലപ്പോഴും പുറത്തുകടക്കാൻ കഴിയാതെ ചക്രവ്യൂഹത്തിൽപ്പെടുകയുംചെയ്യുന്നു. വിപണിയിൽ ഇടപെടുന്നവർ അവരുടെ ഉദ്ദേശംപൂർത്തിയാകുന്നതുവരെ ഓഹരി വില മുന്നോട്ടുകൊണ്ടുപോയേക്കാം. കളിക്കാർ പിൻവാങ്ങുകയോ സൂചികകൾ താഴേയക്കുപോകുകയോ ചെയ്യുമ്പോൾ കുതിച്ച പെന്നികൾ പഴയനിലവാരത്തിലേയ്ക്ക് പതിക്കുന്നു. പുലി വീണ്ടും എലിയാകുന്നു. 2003 മുതൽ 2008വരെ നീണ്ട ബുൾമാർക്കറ്റിലെ പെന്നികളുടെ നീക്കത്തിൽനിന്ന് ഇക്കാര്യം മനസിലാക്കാം. March 2003 to January 2008 bull run Count % No. of penny stocks at the start 779 No. of multibaggers at the end 682 88 No. of stocks which become penny again 335 49* *As percentage of no. of multibaggers​. Source: Valueresearch വിലയും മൂല്യവും കുറഞ്ഞ തുകയ്ക്ക് കൂടുതൽ ഓഹരികൾ സ്വന്തമാക്കാമെന്നതാണ് പെന്നികളുടെ പിന്നാലെ പോകാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ടിസിഎസ് പോലുള്ള ബ്ലുചിപ് കമ്പനികളുടെ 10 ഓഹരികൾ വാങ്ങുന്ന വിലയ്ക്ക് 10,000 ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമാണ് നിക്ഷപകനെ ആകർഷിക്കുന്നതെന്ന് ചുരുക്കം. വിലയെ മൂല്യവുമായി ബന്ധിപ്പിച്ച് നിക്ഷേപകർ ആശയക്കുഴപ്പത്തിലാകുന്നതോടെ അപകടത്തിലയേക്കുള്ള വഴിതുറക്കുകയായി. കിംവദന്തികൾമാത്രം പെന്നി ഓഹരികളിൽ പണമിറക്കാൻ ട്രേഡറെ പ്രേരിപ്പിക്കുന്നത് കിംവദന്തികളാണ്. ബ്രോക്കിങ് ഹൗസുകൾ ഈ ഓഹരികൾ ട്രാക്ക് ചെയ്യാറില്ല. വിശകലന വിദഗ്ധരാകട്ടെ പെന്നി ഓഹരികളിൽ സമയം പാഴാക്കാറുമില്ല. കോർപറേറ്റ് ലോകത്ത് ഇത്തരം കമ്പനികൾക്ക് പ്രസക്തിയില്ലെന്നതുതന്നെയാണതിന് കാരണം. അതുകൊണ്ടുതന്നെ പെന്നി സ്റ്റോക്കുകളുടെ മാനേജുമെന്റുകൾ കമ്പനിയിലെ നിർണായക കാര്യങ്ങൾ മറച്ചുവെയ്ക്കുകയും മികവാർന്ന വ്യാജ ചിത്രം പുറത്തുവിടുകയുംചെയ്യാൻ സാധ്യതയുണ്ട്. ഉയർന്ന അസ്ഥിരത, പരിമിതമായ ട്രേഡിങ് കുറഞ്ഞവില ഓഹരികളിൽ കനത്ത ചാഞ്ചാട്ടമുണ്ടാക്കാനിടയാക്കും. 50 പൈസ വിലയുള്ള ഒരു ഓഹരിയിൽ അഞ്ചുപൈസയുടെ വ്യതിയാനമുണ്ടായാൽപോലും 10ശതമാനമാകുമത്. ഓഹരികളുടെ മുന്നേറ്റത്തിന് നിയന്ത്രണമേർപ്പെുടുത്തുന്നതിന്റെ ഭാഗമായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സർക്യൂട്ട് ബ്രേക്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതായത്, ഒരു ഓഹരിക്ക് ഒരുദിവസം നിശ്ചിത നിലവാരത്തിനപ്പുറം ഉയരാനോ താഴാനോ കഴിയില്ല. ഓഹരി വിലയ്ക്ക് താങ്ങായി ഇത് പ്രവർത്തിക്കുമെങ്കിലും ഓഹരി ഇടപാട് പരിമിതപ്പെടുത്താനുമതിടയാക്കും. ലോവർ സർക്യൂട്ടിൽ ഒരുഓഹരി ലോക്ക് ആയാൽ, പിന്നീട് അത് വിൽക്കാൻ പ്രയാസമാണ്. ആദ്യവരുന്നവർക്ക് ആദ്യംഎന്ന അടിസ്ഥാനത്തിലാണ് ഇടപാടുകൾ നടക്കുക. അതായത്, 10,000 ഓഹരികൾ വിൽക്കാനുണ്ടെങ്കിൽ അഞ്ചുലക്ഷം ഓഹരികൾ ക്യൂവിലാണെങ്കിൽ കൈവശമുള്ള ഓഹരികൾ വിറ്റുപോകാൻ സാധ്യതകുറവാണ്. അടുത്തദിവസം മറ്റുവില്പനക്കാർക്കുമുമ്പ് നിങ്ങൾക്ക് മുന്നിൽസ്ഥാനംപിടിക്കാനായില്ലെങ്കിൽ ഇത് ആവർത്തിക്കാം. 10 രൂപയിൽതാഴെ വിലയുള്ള പകുതിയോളം ഓഹരികളിൽ കഴിഞ്ഞ അഞ്ചുവർഷമായി ഇടപാട് നടക്കുന്നില്ലെന്നകാര്യം മനസിലാക്കുക. കൃത്രിമംഎളുപ്പത്തിൽ പെന്നി ഓഹരികളുടെ വില ഉയർത്താൻ അനധികൃത ഇടപാടുകളിലൂടെ കഴിയും. ഉദാഹരണത്തിന് പത്ത് ചെറിയ കമ്പനികളുടെ മൊത്തം വിപണിമൂല്യം 5 കോടിയാണെന്നിരിക്കട്ടെ. രണ്ടോ മൂന്നോ കോടി രൂപ കൈവശമുള്ള ഒരുകൂട്ടം ട്രേഡർമാർക്ക് ഈ കമ്പനികളുടെ ഓഹരികളിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ കഴിയും. ഓഹരിയിൽ വലിയ ഡിമാൻഡുണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ അവർതമ്മിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയുംചെയ്താണ് ഇത് സാധ്യമാക്കുന്നത്. ഓഹരി വില തുടർന്നും ഉയരുമെന്ന് ബോധ്യപ്പെടുത്താൻ നിക്ഷേപ ഉപദേഷ്ടാക്കളായി വേഷമിടുന്ന ബ്രോക്കർമാരും വിപണി ഇടപാടുകാരും മികച്ചവരുമാനം നൽകുന്ന കുറഞ്ഞ വിലയുള്ള ഓഹരികളിൽ നിക്ഷേപിക്കാൻ ട്രേഡർമാരെ പ്രേരിപ്പിക്കും. ഇത്തരം കിംവദന്തികളിൽപെട്ട് കടംവാങ്ങിയുംമറ്റും സമാഹരിച്ച തുകകൊണ്ട് പെന്നികളിൽ പണംമുടക്കാനിറങ്ങുമ്പോൾ ഈ ട്രേഡർമാർ അവരുടെ കയ്യിലുള്ള ഓഹരികൾ ഉയർന്നിവിലയ്ക്ക് വിറ്റൊഴിവാക്കുന്നു. ഈ കമ്പനികളുടെ ഓഹരിമൂല്യവും അവർനടത്തുന്ന ബിസിനസുംതമ്മിൽ ഒരുബന്ധവുമില്ലെന്ന് ഓർക്കണം. നേട്ടമുണ്ടാക്കാൻ കഴിയുമോ? ഇതൊക്കെയാണെങ്കിലും ശരിയായ സമയത്ത് ഇത്തരം ഓഹരികൾ തിരഞ്ഞെടുത്ത് വാങ്ങാൻ കഴിഞ്ഞാൽ മികച്ചനേട്ടമുണ്ടാക്കാൻ കഴിയുമന്നകാര്യത്തിൽ സംശയമില്ല. എന്നാൽ നേട്ടമുണ്ടാക്കുന്നതിനേക്കാൾ നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. മികച്ച മൈക്രോ-സ്മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുകയാണ് അതിന് ബദൽ. അതിനായി കുറഞ്ഞ വിലയുള്ള പെന്നി സ്റ്റോക്കുകളും വിപണിമൂല്യം കുറവുള്ള കമ്പനികളും വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഒരു പെന്നി സ്റ്റോക്കിന്റെ വില 10 രൂപയിൽ താഴെയാണെങ്കിൽ മൈക്രോക്യാപ് ഓഹരിയുടെ വില ഉയർന്നതാകാം. കമ്പനിയുടെ വിപണിമൂല്യം കുറഞ്ഞതുകൊണ്ടാണ് അത് മൈക്രോക്യാപ് വിഭാഗത്തിൽ ഉൾപ്പെട്ടതെന്ന് മനസിലാക്കാം. മൈക്രോ-സമോൾ ക്യാപ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും നേട്ടമുണ്ടാക്കാനുള്ളവഴിയാണ്. കള്ളപ്പണംവെളുപ്പിക്കൽ വൻതോതിൽ കള്ളപ്പണംവെളുപ്പിക്കാനുള്ള മാർഗമായും പെന്നി ഓഹരികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിപണിയിലെ ഒരുകൂട്ടം ഇടപാടുകരാണ് അതിന് ഒത്താശചെയ്തുകൊടുക്കുന്നത്. ഉദാഹരണത്തിന്, ഒരു നിക്ഷേപകൻ 10 ലക്ഷം രൂപ ഒരു സ്റ്റോക്കിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി വിലയെ അനധികൃതമായി സ്വാധീനിക്കാൻ 60 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപകൻ ഈ ഗ്രൂപ്പിന് കൈമാറുന്നു. ഈതുക ഉപയോഗിച്ച് ഓഹരി വാങ്ങാനും വിൽക്കാനും ഈ കൂട്ടത്തിലുള്ളവർ ബോധപൂർവം സജ്ജരാകുന്നു. ഇടപാടുകളിലെ എണ്ണത്തിലെ വർധനവും ഓഹരിയിലെ കുതിപ്പുംകണ്ട് ചെറുകിട നിക്ഷേപകരിൽ പലരും ഓഹരിയിലേയ്ക്ക് ആകർഷിക്കപ്പെടുന്നു. ഇതോടെ ഓഹരി വിലയിൽ സ്വാഭാവികമായും കുതിപ്പുണ്ടാകുകയും 10 ഇരട്ടിയോ അതിൽകൂടുതലോ വർധനവുണ്ടാകുകയുംചെയ്യുന്നു. ഇതോടെ ഈ ഓഹരിയിൽ 10 ലക്ഷം രൂപ മുടക്കിയയാൾ രംഗത്തുവരുന്നു. കയ്യിലുള്ള ഓഹരികൾ ഉയർന്ന വിലയ്ക്ക് വിറ്റ് നിക്ഷേപം തിരിച്ചെടുക്കുന്നു. ഇതോടെ പത്തുലക്ഷം ഒരുകോടിയോ അതിലധികമായോ ആയി തിരികെ ലഭിക്കുന്നു. ഇടപാടുകാർക്ക് നൽകിയ കള്ളപ്പണമായ 60 ലക്ഷം രൂപ അതിൽകൂടുതലായി വൈറ്റ് മണിയായി തിരികെ നിക്ഷേപകന്റെ കീശയിലെത്തുന്നു. വിലയെ സ്വാധീനിക്കാൻ വിപണിയിൽ കളിച്ചവർക്ക് ഇതിൽനിന്ന് ഒരുവിഹതിം ലഭിക്കുകയുംചെയ്യുന്നു. ഇടപെടൽ അവസാനിക്കുന്നതോടെ ഓഹരി വില ഇടിയാൻ തുടങ്ങുകയായി. പിന്നാമ്പുറത്തെ ഇത്തരം കളികളൊന്നുമറിയാത്ത ചെറുകിട നിക്ഷേപകന് തലയിൽ കൈവെച്ചിരിക്കാനെ കഴിയൂ. ആരൊക്കയെ വിപണിയിൽ ഇടപെട്ടതിന്റെ ഇരയായി കഷ്ടപ്പെട്ടുണ്ടാക്കിയ പണംനഷ്ടപ്പെടുത്തുന്നവരിൽ ഏറെപ്പേരും പുതിയതായി വിപണിയിലെത്തുന്നവരാണെന്നകാര്യത്തിൽ സംശയമില്ല. യാഥാർഥ്യങ്ങൾ: പരിമിതികളും റിക്സും മനസിലാക്കുന്ന ചുരുക്കം ചില ട്രേഡർമാർ മാത്രമാണ് പെന്നികളിൽനിന്ന് ലാഭമുണ്ടാക്കുന്നുള്ളൂ. കുറഞ്ഞ പ്രൊമോട്ടർ ഹോൾഡിങ്, വലിയ കടബാധ്യത, കനത്ത നഷ്ടം തുടങ്ങിയവയാണ് പന്നി സ്റ്റോക്കുകളുടെ അടിസ്ഥാനം. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഉയർന്നതും സുസ്ഥിരവുമായ നേട്ടമുണ്ടാക്കാൻ പെന്നി സ്റ്റോക്കുകളിൽനിന്നാവില്ല. അതേസമയം, നല്ല ബിസിനസിന്റെ പിൻബലത്തിൽ ഭാവിയിൽ മികച്ച വളർച്ചയ്ക്ക് സാധ്യതയുള്ള കമ്പനികളും ഇക്കൂട്ടത്തിൽ ഉണ്ടാകും. നെല്ലിൽനിന്ന് പതിര് വേർതിരിച്ചെടുക്കാൻ വലിയ അധ്വാനവും ഭാഗ്യവുംവേണ്ടിവരുമെന്ന് ചരുക്കം. അതുകൊണ്ട് പെന്നികളെ പാടെ അവഗണിക്കുക. ഗുണമേന്മയുള്ള ഓഹരികളിൽമാത്രം നിക്ഷേപം നടത്തുക.

from money rss https://bit.ly/3FD5tEJ
via IFTTT

കുറഞ്ഞ വിലയില്‍ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ വേണോ; ടെക്‌നോ പോപ് 5 എല്‍ടിഇ വാങ്ങാം

ടെക്നോ പോപ് സീരിസിലെ ടെക്നോ പോപ് 5 എൽടിഇ സ്മാർട്ട് ഫോൺ വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ്. മികച്ച ഡിസൈനും വൈവിധ്യമാർന്ന ഫീച്ചറുകളുമാണ് ഫോണിന്റെ മുഖ്യ ആകർഷണം. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഫോണിന് വൻ ഓഫറാണ്. കുറഞ്ഞ വിലയിൽ ഒരു ടോപ്പ് സ്മാർട്ട് ഫോണാണോ നിങ്ങൾ തേടുന്നത്. എങ്കിൽ ടെക്നോ പോപ് 5 വാങ്ങാം. Tecno Pop 5 LTE(Turquoise Cyan 2G+32G)| 6.52" HD+Dot Notch | 5000mAh | 8MP Dual Camera | Front Flash| IPX2 Splash Resistant| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 8,999 രൂപ വിലയുളള ഐസ് ബ്ലൂ കളർ എഡിഷൻ 6,299 രൂപക്ക് ആമസോണിൽ നിന്ന് സ്വന്തമാക്കാം. ടർക്വായിസ് സ്യാൻ കളറിലും ഫോൺ ലഭ്യമാണ്. 6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുളള ഫോൺ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ട്രെൻഡിംഗ് ഡിസൈനിംഗുകളുളള ഫോണിന് വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുമുണ്ട്. ചിത്രങ്ങളെ മനോഹരമായി ഒപ്പിയെടുക്കാൻ 8 മെഗാ പിക്സലുളള പ്രൈമറി ക്യാമറയും ഡുവൽ ഫ്ളാഷുമുണ്ട്. 5 മെഗാ പിക്സലുളളതാണ് സെൽഫി ക്യാമറ. മികവൊട്ടും ചോരാതെ രാത്രിയിലും സെൽഫിയെടുക്കാനാകും. മുഖമുപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫേസ് അൺലോക്ക് സംവിധാനവും ടെക്നോ പോപ് 5 ൽ ഉണ്ട്. Tecno Pop 5 LTE(Turquoise Cyan 2G+32G)| 6.52" HD+Dot Notch | 5000mAh | 8MP Dual Camera | Front Flash| IPX2 Splash Resistant| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഒറ്റത്തവണ ചാർജ് ചെയ്താൽ തന്നെ മണിക്കൂറുകളോളം തടസ്സമില്ലാതെ ഫോൺ ഉപയോഗിക്കാം. അൾട്രാ പവർ സേവിംഗ് മോഡ് ഓപ്ഷനുമുണ്ട്. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണിയിലുളളത്. ഫോൺ ആപ്ലിക്കേഷനുകൾ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കും. 32 ജിബി ആണ് ഫോണിന്റെ ഇന്റേണൽ സ്റ്റോറേജ് എങ്കിലും 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി ഉണ്ട്. രണ്ട് നാനോ സിമ്മുകൾ ഉപയോഗിക്കാം. ഹീലിയോ എ22 പ്രൊസസ്സറുളള ഫോണിൽ ആൻഡ്രായിഡ് 11, എച്ച്ഐഓഎസ് 7.6 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 14 ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഫോണിൽ കൈകാര്യം ചെയ്യാൻ സാധ്ക്കും. വൈഫൈ ഷെയർ, പാരന്റൽ കൺട്രോൾ, സോഷ്യൽ ടർബോ, ആന്റി-തെഫ്റ്റ് അലാറം, വോയിസ് ചേഞ്ചർ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ടെക്നോ പോപ് 5 എൽടിഇ ൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട് ഫോണാണ് ലക്ഷ്യമെങ്കിൽ ടെക്നോ പോപ് 5 എൽടിഇ വാങ്ങാം.

from money rss https://bit.ly/33KOJy7
via IFTTT

സ്‌പെക്ട്രം കുടിശ്ശിക 31,000 കോടി രൂപ മുന്‍കൂറായി അടച്ച് ജിയോ

മുംബൈ: സ്പെക്ട്രം കുടിശ്ശികയിനത്തിൽ സർക്കാരിന് നൽകാനുള്ള തുകയിലേറെയും നൽകി റിലയൻസ് ജിയോ. 2021 മാർച്ചിനുമുമ്പുള്ള സെപ്കട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നൽകാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്. 2014 മുതൽ 2016വരെയുള്ള വർഷങ്ങളിൽ ലേലത്തിലെടുത്ത സ്പെക്ട്രത്തിനും 2021ലെ സ്പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുൾപ്പടെയാണ് ജിയോ അടച്ചുതീർത്തത്. 2022-23 സാമ്പത്തികവർഷംമുതൽ 2034-35 വരെ വാർഷിക ഗഡുക്കളായി അടയ്ക്കേണ്ട തുകയാണിത്. നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തിൽ ലാഭിക്കാനായി. Reliance Jio pays Rs 30,791 crore to clear spectrum dues.

from money rss https://bit.ly/3rsNo7n
via IFTTT

സെന്‍സെക്‌സില്‍ 287 പോയന്റ് നഷ്ടം: നിഫ്റ്റി 18,050ന് താഴെ |Market Opening

മുംബൈ: രണ്ടാംദിവസവും വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,050 നിലവാരത്തിനുതാഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 287 പോയന്റ് നഷ്ടത്തിൽ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റവും ട്രഷറി ആദായത്തിലെ വർധനവുമൊക്കെയാണ് ആഗോളതലത്തിൽ സൂചികകളെ ബാധിച്ചത്. ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബജാജ് ഫിനാൻസ്, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. അതേസമയം, ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3GGnR0M
via IFTTT

ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ്, റാക്കറ്റ്; എല്ലാം വാങ്ങാൻ ഇത് നല്ല സമയം

സ്പോർട്സ് ഉപകരണങ്ങൾ വാങ്ങാൻ ഇതൊരു നല്ല അവസരമാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾക്ക് വൻ ഓഫറുണ്ട്. ബാഡ്മിന്റൺ റാക്കറ്റുകളും ക്രിക്കറ്റ് ബാറ്റുകളും ഫുട്ബോളുകളും വലിയ വിലക്കുറവിൽ സ്വന്തമാക്കാം. VRM Sports Black & White Football Size-5 ( 1 Football) with || Pump Free ||| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ബാഡ്മിന്റൺ റാക്കറ്റുകൾക്കും മറ്റ് സാമഗ്രികൾക്കും 72% വരെ ഓഫറുണ്ട്. ഷട്ടിൽകോക്കുകളും നെറ്റുകളും കുറഞ്ഞ വിലയിൽ വാങ്ങാം. വിവിധ ബ്രാൻഡുകളിലുളളവ വിണികളിലുണ്ട്. റാക്കറ്റുകളും ഷട്ടിൽകോക്കുകളുമടങ്ങുന്ന സെറ്റുകൾക്ക് ആകർഷകമായ ഓഫറാണ്. Klapp Zigma Badminton Set; Pack of Four Badminton Set with 2 Pcs Shuttlecock with Cover| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 87% വരെ ഓഫറാണ് ക്രിക്കറ്റ് സാമഗ്രികൾക്ക്. ബാറ്റും ബോളുകളും സ്റ്റമ്പും ഉൾപ്പെടുന്ന സെറ്റുകൾ വലിയ വിലക്കുറവിൽ ലഭിക്കും. കൈയുറകളും ഹെൽമറ്റുകളും ലെഗ് പാഡുകളും അടങ്ങുന്ന സുരക്ഷാ സാമഗ്രികളും വാങ്ങാം. ടോപ്പ് ബ്രാൻഡ് ഷൂസും ബോളിംഗ് ഉപകരണങ്ങളും വിലക്കിഴിവിൽ ലഭ്യമാകും. MPRT Wooden Cricket Kit for Tennis Ball Combo for Age Group 10-12 Years, Size 4| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക പ്യൂമ , നൈക്ക് , അഡിഡാസ് ബ്രാൻഡുകളുടെ ഫുട്ബാളുകൾക്ക് മികച്ച ഓഫറുണ്ട്. ബൂട്ടുകൾക്കും ട്രെയിനിംഗ് ഉപകരണങ്ങൾക്കും വിലക്കുറവാണ്. വിവിധ രാജ്യങ്ങളുടേയും ക്ലബ്ബുകളുടേയും ജേഴ്സികളും വിലക്കിഴിവിൽ സ്വന്തമാക്കാം. TS Playy® Wooden Table Tennis Set 2 Racquets 3 Ping Pong Balls with Cover Case (Multi Color)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ടേബിൾ ടെന്നീസ് സെറ്റുകളും അത്ലറ്റിക്ക് ട്രാക്ക് ഉപകരണങ്ങളുമൊക്കെയായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ സ്പോർട്സ് ഉൽപ്പന്നങ്ങളുടെ ഓഫർ മേളയാണ്.

from money rss https://bit.ly/3qCqGdJ
via IFTTT

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍: ക്രൂഡ് വില 86 ഡോളറില്‍

മുംബൈ: രാജ്യത്തെ സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം രണ്ടുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. പത്തുവർഷ കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ ആറ് ബേസിസ് പോയന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ യീൽഡ് 6.6360ശതമാനമായി. ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നതും യുഎസ് ട്രഷറി ആദായം വർധിക്കുന്നതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിലെ കുതിപ്പുമൊക്കെയാണ് സർക്കാർ കടപ്പത്രങ്ങളിലെ ആദായംവർധിക്കാനുള്ള കാരണം. ഡിസംബറിൽ ഉപഭോക്തൃ വില സൂചിക 5.6ശതമാനമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം ഉയർന്നുനിൽക്കുന്നതിനാൽ നിരക്ക് വർധന ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് ആർബിഐ കടന്നേക്കുമെന്നാണ് സൂചന. 2022ൽ ഘട്ടംഘട്ടമായി നിരക്കു വർധനയ്ക്ക് യുഎസ് ഫെഡറൽ റിസർവ് തയ്യാറെടുക്കുകയാണ്. വിലക്കയറ്റ ഭീഷണിതന്നെയാണ് ഫെഡ് റിസർവുംനേരിടുന്നത്. ബ്രൻഡ് ക്രൂഡ് വില 2018 ഒക്ടോബർ മുന്നിനുമുമ്പുള്ള നിലവാരത്തിലാണ്. ബാരലിന് 86.71 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോറളിനെതിരെ 74.58 നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തു. കഴിഞ്ഞ ഒമ്പത് ആഴ്ചക്കിടെ 21000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണ് ആർബിഐ വിറ്റഴിച്ചത്. വിപണി സാധ്യതകൾ വിലയിരുത്തി 24,000 കോടി രൂപയുടെ ബോണ്ടുവിൽപനകൂടി ഈയാഴ്ച റിസർവ് ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

from money rss https://bit.ly/3rsJpaP
via IFTTT

നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഇത്തവണ ഉയര്‍ത്തുമോ?

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നകേന്ദ്ര ബജറ്റിൽ നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തുമോ? 80സി പ്രകാരം നിലവിൽ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്. 2014-15 സാമ്പത്തികവർഷമാണ് 1.50 ലക്ഷമായി ഉയർത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവർഷമായി പരിധിയിൽ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയർത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ചെലവ്, ശമ്പളം, വരുമാനം എന്നിവയിലെ വർധനയ്ക്ക് ആനുപാതികമായി നിക്ഷേപ നികുതിയിളവ് പരിധി 2.5 ലക്ഷം രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് ആവശ്യം. 80സി ആനുകൂല്യം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കുമാണ് പഴയ നികുതി സ്ലാബ് പ്രകാരം 80സി പ്രകാരമുള്ള ആദായനികുതി ആനുകൂല്യം ലഭിക്കുക. ലൈഫ് ഇൻഷുറൻസ് പ്രീമിയം. പിപിഎഫ് നിക്ഷേപം. ഇപിഎഫ് വിഹിതം. ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള അടവ്. വീടുവാങ്ങുന്നതിനുള്ളരജിസ്ട്രേഷൻ ചെലവും സ്റ്റാമ്പ് ഡ്യൂട്ടിയും. ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം. സുകന്യ സമൃദ്ധി. കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്. ബാങ്ക്, പോസ്റ്റോഫീസ് അഞ്ചുവർഷ നിക്ഷേപം. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. ജീവിതചെലവിലെ വർധനവും കോവിഡ് ആഘാതവും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെബാധിച്ചതിനാൽ 1.50 ലക്ഷമെന്ന പരിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്കുപുറമെ എൻപിഎസിലെ നിക്ഷേപത്തിന് 50,000 രൂപയുടെ ആനുകൂല്യവുമുണ്ട്.

from money rss https://bit.ly/3tHAbKN
via IFTTT

Monday, 17 January 2022

വീട് സ്മാര്‍ട്ടാക്കാം ക്ലീനാക്കാം; വൻ ലാഭത്തിൽ ക്ലീനിങ്ങ് സാമഗ്രികൾ വാങ്ങാം

ആമസോൺഗ്രേറ്റ് റിപ്പബ്ലിക്ക് സെയിലിന്റെ ഭാഗമായിഹോം ഇംപ്രൂവ്മെന്റ് വിഭാഗത്തിൽ70 ശതമാനത്തിനു മുകളിൽ ഓഫറുകൾ. ക്ലീനിങ്ങ് സപൈയിസ്, ഹാൻഡ് ആന്റ് പവർ റ്റൂൾസ്, ബാത്ത്റൂം ഫിറ്റിങ്ങ്സ് എന്നിവയ്ക്ക് 40 ശതമാനം വരെയും ഡിജിറ്റൽ സേഫ്സ് ആന്റ് ഡോർ ലോക്ക്സിന്45 ശതമാനം വരെയും ഓഫർ ലഭ്യമാണ്.സ്പിൻ മോപ്സ് ആന്റ് ബ്രൂംസ്, പവർ റ്റൂൾസ് ആന്റ് ഡ്രിൽകിറ്റ് എന്നിവയ്ക്ക്50 ശതമാനം വരെയും ബാത്ത്റൂം ആക്സസസറീസ് 65 ശതമാനം വരെയും ഓഫറിൽ ലഭിക്കുന്നു. Sweeping and Dusting made easy, Up to 40% Off| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക നിബന്ധനകൾക്ക് വിധേയമായി എസ് ബി ഐ ബാങ്കിൽ 10 ശതമാനം ഡിസ്ക്കൗണ്ട് 1750 രൂപ വരെയുമുണ്ട്. മാത്രമല്ല ഫസ്റ്റ് ഹോം 100 കോഡ് വഴി 100 രൂപയുടെ കാഷ് ബാക്കും നിങ്ങൾക്കു സ്വന്തം. ആമസോൺ കൂപ്പണിലൂടെ 20 ശതമാനം വരെ ഉൽപ്പന്നങ്ങളുടെ വിലയിൽ കിഴിവും ലഭിക്കും.250 വരെ മാസതവണയിൽ നോ കോസ്റ്റ്ഇം എം എ യിൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. Spotzero by Milton Royale Steel Wringer Spin Mop With Big Wheels (Aqua Green, 2 Refills)| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക കാബിനറ്റ് ഹാർഡ്വെയർ, ഫാസ്റ്റെനേഴ്സ് ആൻഡ് ഹുക്ക്സ്, വാൾപേപ്പേർസ്, പവർ ആന്റ് ഹാൻഡ് ടൂൾസ് എന്നിവ ബൈ മോർ സേവ് മോർ വഴി 10 ശതമാനം ഓഫറിൽ. ബാത്ത് ഫസെറ്റ് ആന്റ് ആക്സസറീസ്, ബാത്ത്റൂം കാബിനറ്റ്സ് ആന്റ് മിറർ, ടവൽ റാക്ക്സ്, റ്റോയ്ലറ്റ്സ് ആന്റ് ബിഡറ്റ്സ്, ഷവർ ഹെഡ്സ്, സിങ്ക് ആന്റ് വെസ്സൽസ്, ഹെൽത്ത് ഫസെറ്റ്, വാട്ടർ ഡിസ്പ്പെൻസർ എന്നിവയ്ക്ക് 70 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭ്യമാണ്. നിങ്ങളുടെ വീട് സ്മാർട്ടാക്കാനും ആമസോൺ അവസരം ഒരുക്കുന്നു. സ്മാർട്ട് പ്ലഗ്, സ്മാർട്ട് ലോക്ക്, സ്മാർട്ട് റിമോർട്ട്, വീഡിയോ ഡോർ എന്നി ഉൽപ്പന്നങ്ങൾ 60 ശതമാനം വരെ കിഴിവിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളായ സ്ക്കോച്ച് ബ്രൈറ്റ്, ബോഷ്, ബ്ലാക്ക് ഡെക്കർ, പ്ലാന്റ്റ്റെക്സ്, ഗാല, യാലെ, ബോൾഡ് ലുക്ക് കോഹ്ലർ, സ്റ്റാൻലി എന്നിവയുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ. XEAMUSY® Sink Caddy Organizer Metal Iron Sponge Holder Rack Drain Rack Baket for Kitchen Brush Soap Dishwashing Liquid (Black) (Set of 1)| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക സ്പോർട്ട് ലെസ്സ് ക്ലീനിങ്ങിനായ് മോപ്പിങ്ങ് സപ്ലൈയ്സ്, ക്ലീനിങ്ങ് ക്ലോത്ത്, സ്ക്രബ് ആന്റ് സ്പ്പോഞ്ച്, ഡസ്റ്റ് ബാൻ ആന്റ് ബ്രഷ് സെറ്റ്, ക്ലീനിങ്ങ് ഗ്ലൗസ്, സ്ക്ക്യുജി ആന്റ് വൈപ്പർ, ബ്രൂം, ഫെതർ ഡസ്റ്റെർസ് എന്നിവ 21 രൂപ മുതലുണ്ട്.ബഡ്ജറ്റ് സ്റ്റോർ വിഭാഗത്തിൽ 99 രൂപക്ക് താഴെയും ഉൽപ്പന്നങ്ങൾ ലഭിക്കുന്നു. നിങ്ങളുടെ ചുമരുകൾ മനോഹരമാക്കാൻ വാൾസ്റ്റിക്കറുകൾക്ക് 94 ശതമാനം വരെ ഓഫർ.സ്പിൻ മോപ്പ്, ഫ്ലാറ്റ് മോപ്പ്, സ്പ്പ്രേ മോപ്പ്, മോപ്പ് ആസ്സസറീസ് എന്നിവയ്ക്ക് 40 ശതമാനം വരെ കിഴിവ്. ബ്രൂം ആന്റ് മോപ്പ്, കിച്ചൺ സിങ്ങ് ഓർഗനൈസർ എന്നിവയും 70 ശതമാനം ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്. IBELL IBL TD13-100, 650W Professional Tool Kit (Red) Pack of 115| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക വാക്വംക്ലീനറുകൾക്കും 45 ശതമാനം വരെ ഓഫർ. ഡൈസൺ കോർഡ് ഫ്രീ വാക്വം ക്ലീനറുകൾ, യുറേക്ക ഫോർബ്സ് വാക്വം ക്ലീനറുകൾ എന്നിവ് നോ കോസ്റ്റ്ഇം എം എ യിൽ ലഭ്യമാണ്. എക്കോവാക്സ് റോബോട്ടിക്ക് വാക്വം ആന്റ് മോപ്പുകൾക്ക് 10,000 രൂപ വരെ സേവിക്കാം.മിലഗ്രോ റോബോട്ടിക്ക് വാക്വം ക്ലീനറുകൾ 40 ശതമാനം വരെ ഓഫറിൽ ലഭിക്കും. AmazonBasics Home Safe - 1.80 Cubic Feet(50.97 litres)| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക മാത്രമല്ല ആകർഷകമായ വിലയിൽ കോംബോ ഓഫറുകളുമുണ്ട്.എ സി, കിച്ചൺ ചിംനി ക്ലീനിങ്ങ് എസ്സൻഷ്യൽസും 70 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ ലഭ്യം.വീട് വൃത്തിയാക്കൽ ഇനി രസകരമാക്കു. ഈ അവസരം വിനിയോഗിക്കു.

from money rss https://bit.ly/3qLuvxv
via IFTTT

പണവും ആരോഗ്യവും സംരക്ഷിക്കാം; സൈക്കിളുകൾക്ക് വൻ ഓഫർ

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പുതിയ സ്ഥലങ്ങൾ കാണാനും ചുറ്റിത്തിരിയാനും എല്ലാവർക്കും ഒരുപോലെയിഷ്ടമാണ്. പക്ഷേ പലപ്പോഴും പല ഘടകങ്ങളും നമ്മുടെ യാത്രയെ തടസ്സപ്പെടുത്താറുണ്ട്. അതിലൊന്നാണ് യാത്രചെലവ്. ഇന്ധനവില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ നാം പലപ്പോഴും യാത്രചെയ്യാൻ മടിക്കുന്നു. ഇത്തരക്കാർക്ക് സൈക്കിൾ ഒരു മികച്ച ഓപ്ഷനാണ്. പണം ലാഭിക്കുന്നതിനൊപ്പം ആരോഗ്യവും സംരക്ഷിക്കാം. UP to 49 % Offer on Cycles| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് സെയിലിൽ വെക്ടർ 91 സൈക്കിളുകൾക്ക് വമ്പൻ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 49 ശതമാനം വരെയാണ് വെക്ടർ സൈക്കിളുകൾക്ക് ഡിസ്കൗണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ലഭ്യമാണ്. 6 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളുടെ സൈക്കിളുകൾ 3068 രൂപ മുതൽ ലഭിക്കുന്നു. Leader Speedy Bike 20T Single Speed Kids Cycle Ideal for 7-10 Years| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 12 വയസ്സിനു മുകളിലുള്ളവരുടെ സൈക്കിളുകൾ 6934 രൂപ മുതലും തുടങ്ങുന്നു. സൈക്കിളിങ്ങ് ആരോഗ്യത്തിനും നല്ലതാണ്. നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ ഈ ഓഫർ വിനിയോഗിക്കു. സ്പ്പോർട്ട്സ് ഫിറ്റ്നസ് ആന്റ് ഔട്ട്ഡോർസ് വിഭാഗത്തിൽ ഫിറ്റനസ്സ് ഉപകരണങ്ങൾക്ക് വിലക്കിഴിവുണ്ട്. പ്രോ-ടോണർ, ലൈഫ്ലോങ്ങ്, സിമാക്ക്റ്റീവ് 80 ശതമാനം വരെ ഓഫർ. കോർ ഫിറ്റ്നസ് ഉപകരണങ്ങൾ 139 രൂപ മുതൽ ലഭിക്കുന്നു.പ്രമുഖ ബ്രാൻഡുകളുടെ ഡംബൽ, ഹാൻഡ് ഗ്രിപ്പർ, വെയിറ്റ് ലിഫ്റ്റിങ്ങ് ബെൽറ്റ് മുതലായവ ഈ ഓഫറിൽ ലഭ്യമാണ്. മാത്രമല്ല ആകർഷകമായ ഫിറ്റ്നസ് എക്യുപ്പമെന്റുകളുടെ കോംബോ ഓഫറുകളുമുണ്ട്.7760 രൂപയുടെ കോർ ജിം സെറ്റ് വിത്ത്മൾട്ടിപ്പർപ്പസ് ഫിറ്റനസ് ബെഞ്ച്, വൺ ഫൈവ് പ്ലെയിൻ, വൺ ത്രീ കേൾ, വൺ പെയർ ഡംബൽ റോഡ്സ് വിത്ത് ജിം ആസ്സസറീസ് വെറും 1799 രൂപയ്ക്ക് ലഭിക്കും. Up to 80% off | Dumbbells & home gym combos| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 9999 രൂപയുടെ പ്രോ-ടോണർ ത്രീ ഇൻ വൺ കംപ്ലീറ്റ്ബോഡി വർക്ക്ഔട്ട് വാളിന് 83 ശതമാനം ഡിസ്ക്കൗണ്ടിൽ 1746 രൂപയ്ക്ക് ലഭിക്കും.11000 രൂപയുടെ ലൈഫ്ലോങ്ങ് ഡംബലുകൾ 2999 രൂപയ്ക്കും ലഭ്യമാണ്.മാത്രമല്ല ഫിറ്റ്നസ് ബൈക്കുകളും 56 ശതമാനം ഓഫറിൽ ലഭ്യമാണ്. Lifelong LLEB103 AirBike with Moving Handle, Exercise Machine with Moving Handles for Cardio Training, Weight Loss and Workout at Home (Free Home Installlation)| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക സിമാക്റ്റിക്ക് കാസ്റ്റ് അയൺ കെറ്റിൽബെൽ 86 ശതമാനം ഡിസ്ക്കൗണ്ടിൽ.ഇതിനോടപ്പം തന്നെ ഈ വിഭാഗത്തിൽ റെസിസ്റ്റന്റ് ബാന്റുകൾ, ബാറ്റ്മിറ്റൺ റാക്ക്, സ്ക്കേറ്റ് ബോർഡ്, ക്രിക്കറ്റ് കിറ്റുകൾ എന്നിവയുമുണ്ട്. വരൂ ഫിറ്റാവു ആമസോണിനോടൊപ്പം.

from money rss https://bit.ly/33LIh9X
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടം: നിഫ്റ്റി 18,350നരികെ|Market Opening

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 18,350നരികെയെത്തി. സെൻസെക്സ് 117 പോയന്റ് ഉയർന്ന് 61,426ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 18,343ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, ഒഎൻജിസി, ടൈറ്റാൻ, ഹിൻഡാൽകോ, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. അൾട്രടെക് സിമെന്റ്സ്, മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, യുപിഎൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ഓട്ടോ, മെറ്റൽ സൂചികകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാൻസ്, ജസ്റ്റ് ഡയൽ, എൽആൻഡ്ടി ടെക്നോളജി സർവീസസ്, ടാറ്റ ഇലക്സി തുടങ്ങിയ കമ്പനികളാണ് മൂന്നാംപാദഫലങ്ങൾ ചൊവാഴ്ച പുറത്തുവിടുന്നത്. Sensex rises 117 points, Nifty near 18,350.

from money rss https://bit.ly/3Ic46i7
via IFTTT

അധികഭൂമിക്കാർ കുടുങ്ങും: ആധാറും ചിപ്പുമായി പ്രോപ്പർട്ടി കാർഡ് വരുന്നു

തൃശ്ശൂർ:വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കൈവശം വെക്കാവുന്ന പരിധിക്കപ്പുറം ഭൂമിയുള്ളവർ കുടുങ്ങും. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയായി ഭൂവുടമയ്ക്കും പ്രോപ്പർട്ടി കാർഡ് ലഭിക്കുന്നതോടെയാണിത്. ഈ കാർഡിൽ ആധാർ നമ്പറും ചിപ്പും തണ്ടപ്പേരും ക്യൂ.ആർ. കോഡും ഉൾപ്പെടുന്നതിനാൽ രാജ്യത്തെവിടെ ഭൂമിയുണ്ടെങ്കിലും തിരിച്ചറിയും. ഭൂപരിഷ്കരണനിയമമനുസരിച്ച് ഭൂപരിധിനിർണയം നടത്തി മിച്ചഭൂമി കണ്ടുകെട്ടി അർഹരായ ഭൂരഹിതർക്ക് നൽകും. റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ ഏകജാലകസംവിധാനമാക്കിയതിനും റീസർവേ പൂർത്തിയാക്കിയതിനും ശേഷമാണ് പ്രോപ്പർട്ടി കാർഡ് തയ്യാറാക്കുക. നാലുവർഷത്തിനുള്ളിൽ റീസർവേ പൂർത്തിയാകും. പ്രോപ്പർട്ടി കാർഡ് ആധാരത്തിന് പകരമായുള്ള ആധികാരികരേഖയാകും. ആധാറിന് സമാനമായി തിരിച്ചറിയൽ നമ്പറുമുണ്ടാകും. ഓരോ സംസ്ഥാനത്തും വ്യത്യസ്തപേരുകളിലാണ് പ്രോപ്പർട്ടി കാർഡ് നൽകുക. നിലവിൽ വില്ലേജിൽനിന്നാണ് ഭൂമിസംബന്ധമായ രേഖകൾ ലഭിക്കുന്നത്. ഒരു വ്യക്തിയുടെ പേരിൽ രണ്ടോ അതിലധികമോ വില്ലേജുകളിൽ ഭൂമിയുണ്ടെങ്കിൽ അറിയാനാകില്ല. കേന്ദ്രസർക്കാരിന്റെ 'സ്വാമിത്വ' പദ്ധതിയുടെ ഭാഗമായാണ് പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുന്നത്. ആധാർ കാർഡില്ലാത്ത വളരെ ചുരുക്കം ശതമാനം പേരിൽ മാത്രമാണ് പ്രോപ്പർട്ടി കാർഡ് നൽകാനാകാതെ വരുക. അവരെയും ഘട്ടംഘട്ടമായി പദ്ധതിയിലേക്ക് കൊണ്ടുവരും.

from money rss https://bit.ly/3GFAuJE
via IFTTT

ക്രിപ്‌റ്റോ ട്രേഡിങ്: സാമ്പത്തിക ഇടപാടായി പരിഗണിച്ച് ടിഡിഎസ് ഈടാക്കിയേക്കും

നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് സ്രോതസിൽനിന്ന് നികുതി (ടിഡിഎസ്, ടിസിഎസ്) ഈടാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ലോട്ടറി, ഗെയിംഷോ, പസിൽ തുടങ്ങിയവയിൽനിന്നുള്ള വരുമാനത്തിന് ഉയർന്ന നികുതി ചുമത്തുന്നകാര്യവും പരിഗണിക്കും. ക്രിപ്റ്റോകറൻസികളുടെ വില്പനയും വാങ്ങലും സാമ്പത്തിക ഇടപാടുകളായി പരിഗണിച്ചായിരിക്കും സ്രോതസിൽനിന്ന് നികുതി ഈടാക്കാൻ നടപടിയെടുക്കുക. നിലവിൽ ആഗോളതലത്തിൽ ഏറ്റവുംകൂടുതൽ ക്രിപ്റ്റോ നിക്ഷേപമുള്ളത് ഇന്ത്യക്കാർക്കാണ്. 10.07 കോടിയോളംപേർ ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നുണ്ടെന്നാണ് കണക്ക്. 2030ഓടെ ക്രിപ്റ്റോകറൻസിയിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 1781 കോടി രൂപ (24 കോടി ഡോളർ)യാകുമെന്നാണ് വിലയിരുത്തൽ. ജനുവരി 31ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബില്ല് അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ക്രിപ്റ്റോകറൻസികളെ നികുതിവലയിൽ കൊണ്ടുവരുന്നതിനായി പുതിയ ബജറ്റിൽ നടപടികളുണ്ടാകും. ഓരോവർഷവും വ്യക്തികൾ നടത്തുന്ന നിശ്ചിത പരിധിക്കുമുകളിലുള്ള സാമ്പത്തിക ഇടപാടുകൾ ശേഖരിക്കുന്നതിന് വിവിധ ഏജൻസികളുമായി ആദായനികുതി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കുന്നുണ്ട്.

from money rss https://bit.ly/3FzzDZA
via IFTTT

എസ്ബിഐ നിക്ഷേപ പലിശ കൂട്ടി: മറ്റ് ബാങ്കുകളുടെയും നിരക്കുകള്‍ അറിയാം

മുംബൈ: തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റ സൂചിക ഉയർന്നുനിൽക്കുന്നതിനാൽ ആർബിഐ വൈകാതെ നിരക്കുകൾ വർധിപ്പിച്ചേക്കും. അതിന്റെ സൂചനയായിരാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശിൽ വർധന വരുത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വിവിധ കാലയളവിലെ നിക്ഷേപ പലിശയിൽ പത്ത് ബേസിസ് പോയന്റിന്റെ വർധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഒരുവർഷത്തിനു മുകളിൽ രണ്ടുവർഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ 5 ശതമാനത്തിൽനിന്ന് 5.10ശതമാനമായി. മുതിർന്ന് പൗരന്മാരുടെ നിരക്ക് 5.50ശതമാനത്തിൽനിന്ന് 5.60ശതമാനവുമായി വർധിപ്പിച്ചട്ടുണ്ട്. എച്ച്ഡിഎഫ്സി രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് 5.20ശതമാനമാണ് നൽകുന്നത്. മൂ്ന്നുവർഷം മുതൽ നാലുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിനാകട്ടെ 5.40ശതമാനവുമായി വർധിപ്പച്ചിട്ടുണ്ട്. അഞ്ചുവർഷത്തിനുമുകളിൽ പത്തുവർഷംവരെയുള്ള നിക്ഷേപത്തിന് 5.60ശതമാനവുമാണ് പലിശ. മറ്റുകാലാവധികളിലുളള നിക്ഷേപത്തിന്മേൽ പലിശ നിരക്കിൽ വർധനവരുത്തിയിട്ടില്ല. ജനുവരി 12 മുതൽ പുതുക്കിയ പലിശ ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് ഏഴു ദിവസംമുതൽ 30ദിവസംവരെയും 31 ദിസവം മുതൽ 90 ദിസവംവരെയും 91 ദിസവംമുതൽ 120 ദിവസംവരെയുമുള്ള പലിശനിരക്ക് ബാങ്ക് പരിഷ്കരിച്ചു. യാഥാക്രമം 2.50ശതമാനം, 2.75ശതമാനം, മൂന്നുശതമാനവമായാണ് നിരക്ക് കൂട്ടിയത്. ജനുവരി ആറുമുതലാണ് വർധന നിലവിൽവന്നത്. ഐസിഐസിഐ ബാങ്ക് സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഐസിഐസിഐ ഏഴുദിവസം മുതൽ 10വർഷംവരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ കഴിഞ്ഞ നവംബർ 16 മുതലാണ് വർധിപ്പിച്ചത്. 2.5ശതമാനം മുതൽ 5.50 ശതമാനംവരെയാണ് വിവിധകാലയളവിലെ പലിശ. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും.

from money rss https://bit.ly/33Jv4OX
via IFTTT

Sunday, 16 January 2022

ആമസോണ്‍ റിപ്പബ്ലിക്ക് ഡേ സെയിൽ; ലാപ്പ് ടോപ്പുകളും ഹെഡ്‌ഫോണുകളും വൻ വിലക്കുറവിൽ വാങ്ങാം

ഓൺലൈൻ വിപണികളിൽ ഇനി ഉൽസവമാണ്. ഷോപ്പിങ് സൈറ്റുകളിലെല്ലാം റിപ്പബ്ലിക്ക് ഡേ യോടനുബന്ധിച്ച് വൻ ഓഫറുകളാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17 ന് തുടക്കമായി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാൻ ഇത് നല്ല സമയമാണ്.ക്വാളിറ്റി സാധനങ്ങൾ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക്മികച്ച ഓഫറുകളാണ് ആമസോൺ ഒരുക്കിവെച്ചിരിക്കുന്നത്. Up to 40 % Off Best selling Laptops| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്ഫോണുകളാണ് വിപണികളിലെ മുഖ്യ ആകർഷണം. ടോപ്പ് ബ്രാൻഡുകളിലെ ഹെഡ്ഫോണുകൾക്ക് വലിയ വിലക്കുറവുണ്ട്. 70% വരെ ഓഫറുകളാണ് ആമസോണിൽ. ബ്ലൂടൂത്ത് വയർലെസ് ഇയർഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പർ സിങ്ക് ടെക്നോളജിയുളള എയർപോഡുകൾക്കും മികച്ച ഓഫറാണ്. ബോട്ട്, ജെബിഎൽ, നോയ്സ് എന്നീ ബ്രാൻഡുകളുടെ ടോപ്പ് റേറ്റഡ് ഹെഡ്സെറ്റുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. Up to 75% Off- Headphones| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ബോട്ട് റോക്കേഴ്സ് 550 ബ്ലൂടൂത്ത് വയർലെസ് ഹെഡ്ഫോൺ, ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്, ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയർഫോൺ എന്നിവ വിപണികളിൽ മുന്നിട്ടുനിൽക്കുന്നവയാണ്.നോയ്സ് വയർലെസ് ഇയർബഡുകളും ജെബിഎൽ ബ്ലൂടൂത്ത് ഇയർഫോണുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. boAt Rockerz 550 Bluetooth Wireless Over Ear Headphone with Mic (Black)| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ലാപ്ടോപ്പുകൾക്കും വമ്പിച്ച ഓഫറാണ്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുയോജ്യമായി ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാം. കോഡിങ്, ഗേമിങ്, ട്രാവൽ എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾക്കുതകുന്ന ലാപ്ടോപ്പുകളുണ്ട്. പ്രൊസസ്സറുകൾക്കനുസരിച്ചും ബ്രാൻഡുകൾക്കനുസരിച്ചും ഇഷ്ടമുളളവ തിരഞ്ഞെടുക്കാം. സ്റ്റുഡന്റ് ലാപ്ടോപ്പുകളും ബിസിനസ്സ് ആവശ്യങ്ങൾക്കനുയോജ്യമായ ലാപ്ടോപ്പുകളുമൊക്കെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. 40% വരെ ഓഫറാണ് ലാപ്ടോപ്പുകൾക്കുളളത്. ലെനോവോ ഐഡിയപാഡ് 3 സീരീസുകളിലെ ലാപ്ടോപ്പുകൾക്കും അസൂസ് സെൻബുക്ക് ലാപ്ടോപ്പുകൾക്കും നല്ല ഓഫറുകളാണ്. HP 15 Ryzen 3 3250U- 8GB RAM/256GB SSD Thin & Light 15.6 inch(39.6cm) FHD Laptop/Windows 11 Ready /Radeon Graphics/MS Office/1.69 kg), 15s-gy0501AU| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക മെമ്മറി കാർഡുകളും പെൻഡ്രൈവുകളും വാങ്ങാനുദ്ദേശിക്കുന്നവർക്ക് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ നല്ല അവസരമാണ്. സാൻഡിസ്ക്, സാംസങ് മെമ്മറി കാർഡുകൾക്ക് വൻ വിലക്കുറവാണ്. 16 ജിബി മുതൽ 1 ടിബി വരെ സ്റ്റോറേജുളളവ കുറഞ്ഞ വിലയിൽ ലഭ്യമാകും. പെൻഡ്രൈവുകൾക്കും സമാനമായ ഓഫറുണ്ട്. Up to 80% Off -WiFi Routers & Hotspots| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക വൈഫൈ റൂട്ടറുകൾക്ക് ബ്ലോക്ക്ബസ്റ്റർ ഡീലാണ്. 80% വരെ ഓഫറാണ് ആമസോണിലുളളത്. ഡി-ലിങ്ക് വയർലെസ് ഡുവൽ ബാൻഡ് റൂട്ടറുകൾക്ക് നല്ല ഓഫറുണ്ട്. കോക്കനട്ട് വൈഫൈ 4ജി ഡോങ്കിളുകൾ 50% വരെ ഓഫറിലും എയർട്ടൽ 4ജി വൈഫൈ ഡോങ്കിളുകൾ 38 ശതമാനത്തോളം ഓഫറിലും ലഭിക്കും. Tukzer 4G LTE Wireless USB Dongle Stick with All SIM Network Support | Plug & Play Data Card with up to 150Mbps Data Speed | SIM Adapter Included (Black)

from money rss https://bit.ly/3nsp1pd
via IFTTT

സ്‌നേഹിക്കുന്നവര്‍ക്കായി കരുതലേകാന്‍ ഈ പരിരക്ഷ ഉറപ്പാക്കാം

നിങ്ങൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ടോ? ഉണ്ടെന്നാകും പലരുംകരുതിയിട്ടുണ്ടാകുക. എടുത്തിട്ടുള്ള പോളിസികൾ പരിശോധിച്ചാൽ വ്യക്തമാകും രണ്ടോ മൂന്നോ ലക്ഷത്തിലൊതുങ്ങുന്നതാകും അതെന്ന്. പരിരക്ഷ എത്രതുകയ്ക്ക്? വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിതകാലംമുഴുവൻ കഴിയാനുള്ള തുകയ്ക്കാണ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. വാർഷിക വരുമാനത്തിന്റെ 10 മുതൽ 15 ശതമാനംവരെ ഇരട്ടിതുകയ്ക്കുള്ള പരിരക്ഷയെങ്കിലും ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. അതായത് രണ്ടര ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ 25 ലക്ഷം രൂപയുടെയെങ്കിലും കവറേജ് ഉറപ്പുവരുത്തിയിരിക്കണം. ടേം പ്ലാൻ കുറഞ്ഞ ചെലവിൽ കൂടുതൽ തുകയ്ക്കുള്ള പരിരക്ഷ ഉറപ്പുവരുത്താൻ യോജിച്ചത് ടേം പ്ലാനാണ്. ജോലി കിട്ടിയ സമയത്ത് നാട്ടിലെത്തിയപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമായ ഇൻഷുറൻസ് ഏജന്റുമാർ പോളിസിയെടുക്കാൻ സൂസൻ ജോർജിനെ സ്നേഹപൂർവം നിർബന്ധിച്ചിരുന്നു. അവർ മുന്നോട്ടുവെച്ചത് എൻഡോവ്മെന്റ് പ്ലാനുകളും മണി ബായ്ക്ക് പോളിസികളും യുലിപുകളുമാണ്. ഇവയിൽനിന്നൊന്നും ആവശ്യത്തിന് പരിരക്ഷ ലഭിക്കില്ലെന്ന് മനസിലാക്കിയ സൂസൻ ബാംഗ്ലൂരിലേയ്ക്ക് രക്ഷപ്പെട്ടു. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയുള്ള പോളിസികൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം പോളിസികളിൽനിന്ന് കൂടിയതുകയ്ക്കുള്ള പരിരക്ഷ ലഭിക്കാൻ വൻതുക പ്രീമിയമായി അടയ്ക്കേണ്ടിവരും. പ്രീമിയം എത്രവരും എൽഐസിയുടെ ടെക് ടേം ഓൺലൈൻ ടേം പ്ലാനിലെ മിനിമം ലൈഫ് കവർ 50 ലക്ഷം രൂപയാണ്. 35 വയസ്സുള്ള ഒരാൾക്ക് ഇതിനായി വാർഷിക പ്രീമിയമായി നൽകേണ്ടിവരുന്നത് ശരാശരി 7,434 രൂപയാണ്. എച്ച്ഡിഎഫ്സിയുടെ ക്ലിക്ക് ടു പ്രൊട്ടക്ട് 3ഡി പ്ലസിൽ സമാനമായ കവറേജിന് 7,405 രൂപയാണ് വാർഷിക പ്രീമിയം. ഐസിഐസിഐ പ്രൂഡൻഷ്യലിന്റെ ഐ പ്രൊട്ടക്ടിന് 6,006 രൂപയുമാണ് അടയ്ക്കേണ്ടിവരിക. ഓഫ്ലൈനിൽ കുറഞ്ഞ പരിരക്ഷയുള്ള പ്ലാനുകളുണ്ട്. 25 ലക്ഷം രൂപയുടെ കവറേജ് നൽകുന്ന ജീവൻ അമർ പ്ലാനിന് 6136 രൂപയാണ് പ്രീമിയം. ആറുലക്ഷം രൂപ മിനിമം കവറേജ് നൽകുന്ന ജീവൻ അൻമോൾ(2)പ്ലാനിന് 3,476രൂപയുമാണ് നൽകേണ്ടിവരിക. അടിസ്ഥാന ടേം പ്ലാനിനൊപ്പം കുറഞ്ഞ ചെലവിൽ റൈഡറുകളും ചേർക്കാൻ കഴിയും. അപകടമരണമാണ് അതിൽ പ്രധാനം. ഏങ്ങനെ ചേരും? ഓൺലൈനായും ഓഫ്ലൈനായും ടേം പ്ലാനിൽ ചേരാൻ അവസരമുണ്ട്. ഏജന്റുമാർക്ക് കമ്മീഷൻ നൽകേണ്ടാത്തതിനാൽ ഓൺലൈൻ പ്ലാനുകൾക്ക് പ്രീമിയം കുറവാണ്. കുറഞ്ഞ വരുമാനക്കാർക്ക് പ്രധാൻമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ വാർഷിക പ്രീമിയമായി 330 രൂപ അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകടമരണത്തിനും ഡിസെബിലിറ്റിക്കും പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജനയിൽ വർഷം 12 രൂപ പ്രീമിയം അടച്ചാൽമതി. രണ്ടു ലക്ഷം രൂപവരെ കവറേജ് ലഭിക്കും. ഈ രണ്ട് പ്ലാനുകളും നെറ്റ് ബാങ്കിങ് വഴി ചേരാം. ജൻധൻ യോജന പ്രകാരം ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് റൂപേ ഡെബിറ്റ് കാർഡിനൊപ്പം അപകട മരണത്തിനും ഡിസെബിലിറ്റിക്കും രണ്ടുലക്ഷം രൂപവരെ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രീമിയമൊന്നും നൽകേണ്ടതുമില്ല. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ: ഇതൊരു നിക്ഷേപ പദ്ധതിയല്ലാത്തതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ പണമൊന്നും തിരികെ ലഭിക്കില്ല. അടച്ചതുക തിരികെ നൽകുന്ന പോളിസികൾക്ക് കൂടിയ നിരക്കിൽ പ്രീമിയം നൽകേണ്ടിവരും. ടേം പ്ലാനെടുക്കുമ്പോൾ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ വാർഷിക പ്രീമിയവും ക്ലെയിം സെറ്റിൽമെന്റ് റേഷ്യോയും പരിഗണിക്കണം. ക്ലയിം സെറ്റിൽമെന്റ് റേഷ്യോ കുറവാണെങ്കിൽ അതിനർഥം വലിയതോതിൽ ക്ലെയിം നിരസിച്ചുവെന്നാണ്. antonycdavis@gmail.com ഗൃഹലക്ഷ്മിയിലെമണി ടൂകോളത്തിൽ പ്രസിദ്ധീകരിച്ചത്.

from money rss https://bit.ly/3A3sJKQ
via IFTTT

വിപണിയില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 18,300നരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 74 പോയന്റ് ഉയർന്ന് 61,297ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തിൽ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്. മൂന്നാംപാദഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും യുഎസ് ട്രഷറി ആദായത്തിലെ വർധനും ബ്രൻഡ് ക്രൂഡ് വിലയിലെ മുന്നേറ്റവും വിപണിയെ ബാധിച്ചേക്കാം. വിദേശ നിക്ഷേപകർ വീണ്ടും രാജ്യത്തുനിന്ന് പിൻവാങ്ങുന്നതിന്റെ സൂചനകളുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 1,598 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ഐഒസി, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എച്ച്സിഎൽ ടെക്നോളജീസ്, ടൈറ്റാൻ കമ്പനി, ആക്സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഓട്ടോ, ബാങ്ക് സൂചികകളാണ് സെക്ടറൽ സൂചികകളിൽ മുന്നിൽ. ഐടി, ഫാർമ സൂചികകൾ സമ്മർദത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികൾ യാഥാക്രമം 0.4ശതമാനവും 0.6ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3FxxZaP
via IFTTT

ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ; എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ്

ജനുവരി 17 മുതൽ 20 വരെ നടക്കുന്ന ആമസോണിന്റെഗ്രേറ്റ് റിപ്പബ്ലിക് ഡേവിൽപനയിൽ എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ്.സ്മാർട്ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവയ്ക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുളളത്. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസെർവ്, ആമസോൺ പേ, ഐസിഐസിഐ കാർഡ്, ആമസോൺ പേ ലേറ്റർ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾക്കും വിവിധ ഓഫറുകൾ ലഭ്യമാണ്. Top selling styles | Up to 80% off ആപ്പിൾ, വൺപ്ലസ്, സാംസങ്, ടെക്നോ, ഷാവോമി, പോലുള്ള ഉൽപന്നങ്ങൾക്ക് ഡിസ്കൗണ്ടുകളുണ്ടാവും. ഐഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ പറ്റിയ അവസരമാണ്. ഐഫോൺ 13 ന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ ലഭിച്ചേക്കാം. റെഡ്മി, വൺപ്ലസ്, സാംസങ്, സോണി, എംഐ പോലുള്ള ബ്രാൻഡുകളുടെ ടിവികൾക്കും മികച്ച വിലക്കിഴിവുണ്ടാവും. എൽജി,വേൾപൂൾ,ഐഎഫ്ബി,ബോഷ്പോലുള്ള ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും വിൽപനയ്ക്കെത്തും.ആമസോണിന്റെ എക്കോ, ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾക്ക്50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഫാഷൻ വിഭാഗത്തിലും വൻ ഓഫറുണ്ട്.കുർത്ത, വിന്റർ വെയർ, വെസ്റ്റേൺ വെയർ, സാരി, ലിങ്കറി ആന്റ സ്ലീപ്പ് വെയറുകൾ മുതലയാവയ്കക്കുംവിലക്കുറവുണ്ട്. നിബന്ധനകൾക്ക് വിധേയമായി 10 ശതമാനം ഇൻസ്റ്റന്റ്ബാങ്ക് ഡിസ്ക്കൗണ്ടും 10 ശതമാനം കാഷ്ബാക്കുംലഭിക്കുന്നതാണ്. 15 ശതമാനം വരെ ഡിസ്ക്കൗണ്ടുള്ള ആമസോൺ കൂപ്പണുകളുമുണ്ട്. ആദ്യത്തെ ഫാഷൺ ഓർഡറുകൾക്ക് ഫ്രീയായി ഡെലിവറിയും ലഭിക്കും. Anubhutee Womens Rayon Straight Regular Fit Printed Kurta Set with Palazzos (ANU2001224M_Pink_M) ടോപ്പ് സെല്ലിങ്ങ് സ്റ്റൈയിൽസിന് 70 ശതമാനത്തിന് മുകളിൽ. ജാക്കറ്റ്, സൽവാർ, ഹൂഡി ആന്റ് സ്വെറ്റ് ഷർട്ട്, ടോപ്പ്സ്സ് ആന്റ റ്റി ഷർട്ട്സ്, ലിങ്കറീസ്,കുർത്ത, സാരി എന്നിവ ഈ ഡിസ്ക്കൗണ്ടിൽ വെരും. വെറോ മോഡ, ഒൺലി, ക്ലോവിയ, ആന്റ, ജനസ്യ, ട്രയമ്പ്, ലെവിസ്, അൺലിമിറ്റഡ്, ഷോപ്പേർസ് സ്റ്റോപ്പ്, ഗ്ലോബൽദേസി, മാകസ്, അഡിഡാസ്, റിബുക്ക്്്, പുമ തുടങ്ങിയ ബ്രാന്റുകൾക്ക് 40 ശതമാനം മുതൽ ഡിസ്ക്കൗണ്ട്. Anubhutee Womens Rayon Straight Regular Fit Printed Kurta Set with Palazzos (ANU2001224M_Pink_M) പോക്കറ്റ് ഫ്രണ്ട്ലി ഫാഷൺ സെക്ഷനിൽ 499 രൂപ താഴെയുള്ള വസ്ത്രങ്ങൾ ലഭ്യമാണ്.വിന്റർവെയർ, സ്പ്പോർട്ട്സ് വെയർ എന്നിവ 60 ശതമാനം ഡിസ്ക്കൗണ്ടിൽ ലഭിക്കും.പ്രീമിയം എമർജിങ്ങ് ബ്രാൻഡുകൾ 199 മുതൽ 499 രൂപ വരെ വിലയിൽ ലഭിക്കും. എത്നിക്ക് വെയർ സെക്ക്ഷനിൽ ഫെസ്റ്റീവ് കോട്ടൺ വീവ്സ്, ബ്രോക്കേഡ് സാരികൾ, എംപ്രോയിഡഡ് ബ്ലൗസുകൾ, ലഹങ്ക, ദുപ്പട്ട, ഡ്രെസ്സ് മെറ്റീരിയൽ 80 ശതമാനവും പ്രിന്റഡ് നൈറ്റ് സ്യൂട്ട്സ് 60 ശതമാനത്തിലും ലഭിക്കും. Karigari by Unlimited Womens A-Line Cotton Kurta (Pack of 2)(274258914_ASSORTED_S_HS) മെൻസ് വെയറിൽ ടോപ്പ് സെല്ലിങ്ങ് സ്റ്റൈയിൽസിന് 70 ശതമാനത്തിന് മുകളിൽ ഓഫർ. ജാക്കറ്റ്, ഹൂഡി, സ്വെറ്റർസ്,് ഷർട്ട്, റ്റി ഷർട്ട്സ്, സ്വെറ്റ് ഷർട്ട്, തെർമൽസ്, ഗ്ലൗസ്, സ്കാവ്സ് ആന്റ് ക്യാപ്സ്, സോക്സ് എന്നിവ ഈ ഡിസ്ക്കൗണ്ടിൽ ലഭിക്കും. പോക്കറ്റ് ഫ്രണ്ട്ലി ഫാഷൻസെക്ഷനിൽ 349 രൂപയ്ക്ക് താഴെ ടി ഷർട്ടുകളും, 399 രൂപയ്ക്ക് താഴെ ഇന്നർവെയറുകളും, 499 രൂപയ്ക്ക് താഴെ സ്വെറ്റ് ഷർട്ട്, റ്റി ഷർട്ട്സ്, 699 രൂപയ്ക്ക് താഴെ ട്രൗസറുകളും സ്വന്തമാക്കാം. Colt Mens Printed Slim fit Casual Shirt (400018111857_Black M) പ്രമുഖ ബ്രാന്റുകളുടെ ഫോർമെൽ വെയർ, എത്നിക് വെയർ, സ്പോർട്ട്സ് ആന്റ് കംഫോർട്ട് വെയർ എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവുണ്ട്. മാത്രമല്ല 20 ശതമാനം കാഷ്ബാക്കും ആദ്യത്തെ ഫാഷൻഓർഡറുകൾക്ക് ഫ്രീയായി ഡെലിവറി ചെയ്യുന്നതുമാണ്. Mens Clothing upto 80%off കുട്ടികളുടെ ക്ലോത്തിങ്ങ് വിഭാഗത്തിലും ഓഫറുണ്ട്. 99 രൂപ മുതൽ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ ലഭിക്കും. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള ജംപ്സ്യൂട്ട്, ജീൻസ്, കുർത്ത സെറ്റ്, ഷോർട്ട്സ് ആന്റ് ഡങ്ക്റസ്, നൈറ്റ് ഡ്രസ്, ട്രാക്ക് പാന്റ്, ജോഗർ എന്നിവയ്ക്കും കുഞ്ഞുങ്ങൾക്കായുള്ള റോമ്പർസ് ആന്റ് ബോഡിസ്യൂട്ട്സ്, കോട്ട്സ്, ക്ലോതിംഗ് സെറ്റ്സ്, റ്റോപ്പ്സ് ആന്റ് റ്റീസ്, പൈജാമാസ് എന്നിവയ്ക്കും 70 ശതമാനം വരെ ഓഫറുണ്ട്. Kids Clothing upto 80%off കുട്ടികൾക്ക് പ്രിയപ്പെട്ട സ്പൈഡർമാൻ, മിക്കി മൗസ്, ഫ്രോസൻ എന്നീ കാർട്ടൂൺ കഥാപാത്രങ്ങളുടെ ക്യാരക്ടർ പരേഡിനായുള്ള വസ്ത്രങ്ങൾ 60 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ ലഭിക്കും.മാത്രമല്ല ആകർഷകമായ കോംമ്പോ ഓഫറുകളുമുണ്ട്. Sevgi Girls Cotton Embroidered Kurti with Leggings (11-12 Years) Beige വിമൺ ഫൂട്ട്വെയറുകളിൽ പ്രമുഖ ബ്രാന്റുകളായ ബാറ്റ, കാൽവാക്ക്, സ്ക്കെച്ചേർസ്, മോച്ചി, ക്രോക്ക്സ്, കാർൽട്ടോൺ, പൂമ, അഡിഡാസ്, ക്യാമ്പസ്, ഡോക്റ്റർ, ക്ലാർക്ക്സ്, മെട്രോ എന്നിവയ്ക്ക് 30 മുതൽ 75 ശതമാനം വരെ ഓഫറുണ്ട്. Carlton London Womens Red Flat Sandal-6 UK (CLL-6198) ബൂട്ട്സ്. വെഡ്ജസ്, ബ്ലോക്ക് ഹീൽസ്, പ്ലാറ്റ്ഫോർംസ്, സ്റ്റിലട്ടോസ്, കിറ്റൺ ഹീൽസ് എന്നിങ്ങനെ എല്ല തരത്തിലുള്ള മോഡലുകളുംലഭ്യമാണ്. കൂടാതെ സാൻഡൽ, സ്ലിപ്പേഴ്സ്, കാഷ്വൽ ഷൂസ് എന്നിവ ക്ലിയറൻസ് സെയിലിന്റെ ഭാഗമായി വൻ വിലക്കുറവിൽ ലഭിക്കും. Steal Deals on Womens Footwear യാത്രകൾ രസകരമാക്കാൻ ബാഗുകളുടെയും വാലറ്റുകളുടെയും പുതിയശേഖരവുമുണ്ട്.. ആകർഷകമായ നിറത്തിലും, വിലയിലും, മേൻമയിലും ഇവ ലഭ്യമാണ്. ബാഗ്സ് ആന്റ് ബാക്ക്പാക്ക്സ് വിഭാഗത്തിൽ കാഷ്വൽ ബാഗ്സ്, ലാപ്പ്ടോപ്പ് ബാഗ്സ്, ജിം ബാഗ്സ്, സ്ക്കൂൾ ബാഗ്സ്, ഹാൻഡ് ബാഗ്സ്, മെസ്സെഞ്ചർ ആന്റ സ്ലിങ്ങ് ബാഗ്സ് എന്നിവയുടെ വിപുലമായ ശേഖരമുണ്ട്. Bags & backpacks മാത്രമല്ല സ്യൂട്ട്കേസുകൾ, ട്രോളികൾ, ഡഫിൽ ബാഗുകൾ, ലഗ്ഗേജ് സെറ്റുകൾ, റാക്ക്സാക്കുകൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്.പ്രമുഖ ബ്രാന്റുകളുടെ പ്രീമിയം ലഗ്ഗേജ് ബാഗുകൾക്ക് 10 മുതൽ 40 ശതമാനം വരെ ഫ്ളാറ്റ് ഓഫറിൽ.അമേരിക്കൻ റ്റൂറ്സ്റ്റർ, സഫാരി, സ്ക്കൈബാഗ്സ് എന്നീ ബ്രാന്റുകൾക്ക് 50 മുതൽ 80 ശതമാനം വരെ ഡിസ്ക്കൗണ്ട്. Fargo Handbag For Women And Girls COMBO SET OF 5 (Light5pc) (Green) പോക്കറ്റ് ഫ്രണ്ട്ലി ആക്സസറീസ് വിഭാഗത്തിൽ 499 രൂപയ്ക്ക് താഴെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ബാഗുകൾ മാത്രമല്ലാതെ കീ ചെയിനുകൾ, നെക്ക്പില്ലോസ്ആന്റ ഐ മാസ്ക്കുകൾ, പാസ്സ്പോർട്ട് ഹോൾടേഴ്സ്, ലഗ്ഗേജ് സ്ക്കെയിലുകൾ, ട്രാവൽ കിറ്റുകൾ, കുടകൾ എന്നിവതും ഓഫറിലുണ്ട്. ബാക്റ്റു സ്ക്കൂൾ വിഭാഗത്തിൽ കുട്ടികൾക്കുള്ള ഷൂസ്, വാച്ച്, റ്റിഫ്ൻ ബോക്ക്സുകൾ എന്നിവയും 70 ശതമാനം ഓഫറിൽ. Gold & Diamond Jewellery Upto 30%Off ആഭരണങ്ങൾ വാങ്ങാനും ഇത് സുവർണ്ണാവസരാണ്. ഗോൾഡ് ആൻഡ്ഡയമണ്ട് ജുവലറികൾക്ക് 30 ശതമാനം വരെ ഓഫറുണ്ട്.. കല്ല്യാൺ, സെയ, ഭീമ ജുവലറികളിൽ 100 ശതമാനം വരെ പണിക്കൂലിയിൽ കിഴിവും ലഭിക്കും.ഗോൾഡ് ബാറുകൾ, കോയിനുകൾ എന്നിവയ്ക്ക് 20 ശതമാനം വരെ ഓഫർ.ഇയറിങ്ങസ്, ചെയിൻ, പെൻഡന്റ, റിങ്ങ് എന്നിങ്ങനെ എല്ലാ തരം ഗോൾഡ്, സിൽവർ, ഡയമെൺഡ്, പ്ലാറ്റിനം ആഭരണങ്ങളും ലഭ്യമാണ്.പുരുഷൻമാരുടെ മോതിരം, കുട്ടികൾക്കായി പെൻഡൻ, ഇയറിങ്ങ്, മോതിരങ്ങൾ എന്നിവയുമുണ്ട്.

from money rss https://bit.ly/3qBbaip
via IFTTT

Saturday, 15 January 2022

വമ്പൻ വിലക്കുറവ്: ' ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ' വില്‍പന ജനുവരി 17 മുതൽ

ആമസോണിന്റെഗ്രേറ്റ് റിപ്പബ്ലിക് ഡേവിൽപന ജനുവരി 17 മുതൽ 20 വരെ നടക്കും. പ്രൈം അംഗങ്ങൾക്ക് പതിവ് പോലെ ജനുവരി 16 ന് ലഭിക്കും.സ്മാർട്ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവയ്ക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുളളത്. Pre-book, starting @ 1 എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസെർവ്, ആമസോൺ പേ, ഐസിഐസിഐ കാർഡ്, ആമസോൺ പേ ലേറ്റർ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾക്കും വിവിധ ഓഫറുകൾ ലഭ്യമാണ്. ആപ്പിൾ, വൺപ്ലസ്, സാംസങ്, ടെക്നോ, ഷാവോമി, പോലുള്ള ഉൽപന്നങ്ങൾക്ക് ഡിസ്കൗണ്ടുകളുണ്ടാവും. ഐഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ പറ്റിയ അവസരമാണ്. ഐഫോൺ 13 ന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ ലഭിച്ചേക്കാം. റെഡ്മി, വൺപ്ലസ്, സാംസങ്, സോണി, എംഐ പോലുള്ള ബ്രാൻഡുകളുടെ ടിവികൾക്കും മികച്ച വിലക്കിഴിവുണ്ടാവും. എൽജി,വേൾപൂൾ,ഐഎഫ്ബി,ബോഷ്പോലുള്ള ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും വിൽപനയ്ക്കെത്തും.ആമസോണിന്റെ എക്കോ, ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾക്ക്50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

from money rss https://bit.ly/3Kg4u0I
via IFTTT

Friday, 14 January 2022

എല്ലാ ഉത്പന്നങ്ങള്‍ക്കും വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍

കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവ്. ജനുവരി 13ന് ആരംഭിച്ച സെയിൽ ജനുവരി 15 വരെ മാത്രമാണ് നീണ്ടുനിൽക്കുന്നത്. സൂപ്പർ കൂൾ ഓഫറുകളോടെ കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള അഇകൾ ഏറെ വിലക്കുറവിൽ സ്വന്തമാക്കാൻ കഴിയും. 38,990 രൂപയുടെ എ.സി 23,990 രൂപയ്ക്ക് കില്ലർ പ്രൈസ് ഓഫറോടെ മൈജിയിൽ നിന്നും മൈജി ഫ്യൂച്ചറിൽ നിന്നും വാങ്ങാം. ഡൗൺപേയ്മെന്റ് ഇല്ലാതെ ഏറ്റവും കുറഞ്ഞ മാസതവണയിൽ എസി സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്. സ്മാർട്ട് ഫോണുകൾക്കും മറ്റെങ്ങുമില്ലാത്ത കോംബോ ഓഫറുകളും വിലക്കിഴിവുമാണ് മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 599 രൂപ മുതൽ ഫീച്ചർ ഫോണുകൾ മൈജി/ മൈജി ഫ്യുച്ചർ സ്റ്റോറുകളിൽ ലഭ്യമാണ്. സ്മാർട്ട് ഫോണുകൾക്കൊപ്പം നിരവധി സമ്മാനങ്ങളും നൽകുന്നു. 6,490 രൂപയ്ക്ക് വാഷിങ് മെഷീനുകൾ ഫ്യൂച്ചറിൽ നിന്ന് സ്വന്തമാക്കാം. റഫ്രിജറേറ്ററുകൾ 9,990 രൂപ മുതൽ ലഭ്യമാണ്. ഹോം അപ്ലയൻസുകൾക്കു ഫിനാൻസ് സൗകര്യങ്ങളും ലഭ്യമാണ്. 32 ഇഞ്ച് ടിവിയുടെ എൽഇഡി ടി.വി 7,999 രൂപയ്ക്ക് മൈജിയിൽ നിന്നോ മൈജി ഫ്യൂച്ചറിൽ നിന്നോ സ്വന്തമാക്കാൻ കഴിയും. കേരളത്തിൽ തന്നെ മറ്റാരും നൽകാത്ത ഓഫറാണിത്. തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ടീവികൾക്ക് 50% വരെ വിലക്കുറവും ലഭ്യമാണ്. ലാപ്ടോപ്പുകൾക്കും ഗംഭീര കളക്ഷനും ഓഫറുകളുമാണ് സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. 18,990 രൂപ മുതലാണ് ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത്. 1,750 രൂപ മുതലുള്ള ഇ.എം.ഐ പ്ലാനിൽ ലാപ്ടോപ്പ് സ്വന്തമാക്കാം. മൈജിയിൽ നിന്ന് ഏത് ലാപ്ടോപ്പ് വാങ്ങുമ്പോഴും ഫിനാൻസ് സൗകര്യം ലഭ്യമാണ്. ഒപ്പം കില്ലർ പ്രൈസ് ഓഫറുകളില്ലാത്ത ലാപ്ടോപ്പ് ഏതു വാങ്ങിയാലും 1000 രൂപ ക്യാഷ് ഡിസ്കൗണ്ടായും മൈജിയിൽ നിന്ന് ലഭിക്കുന്നു. ഫെഡറൽ ബാങ്കുമായി ചേർന്ന് മൈജി എക്സ്ക്ലൂസീവ് ക്യാഷ്ബാക്ക് ഓഫറുകളിലൂടെ 3,750 രൂപവരെ ക്യാഷ്ബാക്കായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

from money rss https://bit.ly/3FtK0hB
via IFTTT

യു.എസ്.ടി ബ്ലൂക്കോഞ്ചിന് ഐ.ടി-ഐ.ടി.ഇ.എസ് പുരസ്‌കാരം

തിരുവനന്തപുരം: അന്താരാഷ്ട്രതലത്തിലെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻ കമ്പനിയായ യു.എസ്.ടിയുടെ പ്രോഡക്ട് ആൻഡ് പ്ലാറ്റ്ഫോം എൻജിനിയറിംഗ് സേവന വിഭാഗമായ യു.എസ്.ടി ബ്ലൂകോഞ്ചിന് ചെറുകിട/ ഇടത്തരം ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങൾക്കുള്ള ഡി.എസ്.സി.ഐ എക്സലൻസ് പുരസ്ക്കാരം ലഭിച്ചു. യു.എസ്.ടി ബ്ലൂക്കോഞ്ച് ഇൻഫോസെക്ക് വിഭാഗം തലവനായ അനിൽ ലോലെ 2021 ലെ പ്രൈവസി ലീഡറിനുള്ള പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കി. ഡാറ്റാ സ്വകാര്യതയിലേയും വിവര സുരക്ഷയിലേയും വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്ക്കാരം ലഭിച്ചത്. ഉൽപ്പന്നങ്ങളിലും പ്ലാറ്റ്ഫോം എൻജിനിയറിംഗ് സേവനങ്ങളിലുമാണ് യു.എസ്.ടി ബ്ലൂക്കോഞ്ചിന്റെ പ്രവർത്തനം. 24 വർഷത്തിലധികമായി ആരോഗ്യരക്ഷ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, റീട്ടെയിൽ, ഫിൻടെക്, ടെക്നോളജി എന്നീ മേഖലകളിൽ 200 ലധികം ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്.

from money rss https://bit.ly/3qtKLD8
via IFTTT

ബജറ്റ് സെഷന്‍ 31ന് തുടങ്ങും: ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: 2022 സാമ്പത്തിക വർഷത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ എട്ടുവരെ നടക്കും. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസമ്പോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11നാണ് സമാപിക്കുക. 2022-23 സാമ്പത്തികവർഷത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ എട്ടുവരെ ചേരും.

from money rss https://bit.ly/3ftsyyU
via IFTTT

അടുക്കള സാമഗ്രികൾക്ക് ആമസോണിൽ വൻ വിലക്കിഴിവ്

ആമസോൺ ഹോം വിഭാഗത്തിൽ ഡിന്നർവെയർ സെറ്റുകൾക്ക് 69 ശതമാനം വരെ ഡിസ്ക്കൗണ്ട്. സെറാമിക്ക്, ക്ലേകോട്ടഡ്, സ്റ്റീൽ, പ്ലാസ്റ്റിക്ക് എന്നിവയിൽ ഡിന്നർ സെറ്റുകൾ ലഭ്യമാണ്. ഡിസൈൻഡ് മോഡേൺ ബൗളുകൾ, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ എന്നിവ വിൽപനയ്ക്കുണ്ട്. മെലാമയിൻ മാഗ്ഗി / സ്നാക്കസ് ബൗളുകൾ 50 ശതമാനം ഡിസ്ക്കൗണ്ടിൽ വാങ്ങാം. ഓഫർ വിലയിൽഫ്ളാസ്കുകൾ വങ്ങാം ലാറാ ബോറോസിൽ സോളിഡ് ഡിന്നർ സെറ്റ് 441 രൂപയ്ക്കും ഐക്യ പ്ലാസ്റ്റിക്ക് ഡിന്നർ സെറ്റിന് 47 ശതമാനം ഡിസ്ക്കൗണ്ടിനും സ്വന്തമാക്കാം. ഇന്ത്യൻ ആർട്ട്വില്ലയ്ക്കൊപ്പം മറ്റുള്ളവരുടെ കിച്ചണും പുതുമയേകും. ഡിന്നർവെയർ താലി ഗിഫ്റ്റിങ്ങ് സെറ്റിന്62 ശതമാനം ഡിസ്ക്കൗണ്ട്. അടുക്കള ഉപകരണങ്ങൾ വാങ്ങാം ശിവ് ശക്തി ആർട്ടസ് ഡിന്നർവെയർ താലി ഗിഫ്റ്റിങ്ങ് സെറ്റിന്് 55 ശതമാനം ഡിസ്ക്കൗണ്ട്. 3847 രൂപയുടെ ഈ സെറ്റിന് വെറും 1749 രൂപ മാത്രമാണ്.. കുട്ടികൾക്കായി ലേസർ പ്രിന്റഡ് സ്റ്റെയിൻലെസ്സ് സ്റ്റീൽ ഡിന്നർ സെറ്റുകളും 25 ശതമാനം ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്. Kitchen set for Home Content Highlights: amazon discount on kitchen products

from money rss https://bit.ly/3fqImT8
via IFTTT

Thursday, 13 January 2022

അനന്യയ്ക്ക് അഞ്ചുകോടി; സുനിത എങ്ങനെ നിക്ഷേപം ക്രമീകരിക്കും?

കോളേജ് അധ്യാപികയായ സുനിതയുടെ ഭർത്താവ് എട്ടുവർഷംമുമ്പ് ഒരു അപകടത്തിൽ മരിച്ചു. കൂടെയുള്ളത് ഭിന്നശേഷിക്കാരിയായ മകൾ അനന്യമാത്രം. സുനിത(42) 42കാരിയായ സുനിതയ്ക്ക് ഇനി 18വർഷമുണ്ട് വിരമിക്കാൻ. റിട്ടയർമെന്റുകാല ജീവിതത്തിനുള്ള നിക്ഷേപവും കാലശേഷം അനന്യയ്ക്കുജീവിക്കാനുള്ള വരുമാനവും കരുതിവെയ്ക്കുകയുമാണ് സുനിതയുടെ ലക്ഷ്യം. സുനിതയുടെ നിലവിലുള്ള ആസ്തി: സ്ഥിര നിക്ഷേപം 4 ലക്ഷം രൂപ പിഎഫ് 6 ലക്ഷം പ്രതിമാസ വരുമാനം 60,000രൂപ പ്രതിമാസ ചെലവ് 40,000 രൂപ സാമ്പത്തിക ലക്ഷ്യങ്ങൾ: ►റിട്ടയർമെന്റ് കാലത്തേയ്ക്കുള്ള കരുതൽ ►ഭിന്നശേഷിക്കാരിയായ മകൾക്കുവേണ്ടി നിക്ഷേപം എന്തുചെയ്യണം? എമർജൻസി ഫണ്ട് അടിയന്തര സാഹചര്യം നേരിടുന്നതിന് ആറ് മാസത്തെ ശമ്പളമായ 2.40 ലക്ഷം രൂപ കരുതിവെയ്ക്കാം. നിലവിൽ നാലുലക്ഷം രൂപ സ്ഥിരനിക്ഷേപമുള്ളതിനാൽ വേറെ ഫണ്ട് കരുതേണ്ടതില്ല. ഹെൽത്ത് ഇൻഷുറൻസ് ഇരുവർക്കും മൂന്നുലക്ഷം രൂപയുടെയെങ്കിലും ആരോഗ്യ പരിരക്ഷ ഏർപ്പെടുത്തുക. ലൈഫ് ഇൻഷുറൻസ് മകൾ സുനിതയുടെ ആശ്രിതയായതിനാൽ തീർച്ചയായും ഒരു കോടി രൂപയുടെയങ്കിലും പരിരക്ഷ ഏർപ്പെടുത്തണം. 18,000 രൂപമുതൽ 19,000 രൂപവരെ വാർഷിക പ്രീമിയം ഇതിനുവേണ്ടിവരും. നിക്ഷേപം മകൾക്കുവേണ്ടിയുള്ള കരുതലാണ് സുനിതയുടെ പ്രധാനലക്ഷ്യം. മികച്ച പരിശീലനംനൽകിയാൽ അനന്യയെ ജോലിചെയ്യാൻ പ്രാപ്തയാക്കാൻകഴിയും. റിട്ടയർമെന്റ് പ്ലാനിങ് നിലവിലെ ജീവിതരീതിയുമായി വിശകലനംചെയ്താൽ(18 വർഷം കഴിഞ്ഞ്) റിട്ടയർ ചെയ്യുമ്പോൾ രണ്ടു കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. അതിനായി പ്രതിമാസം 20,000 രൂപവീതം രണ്ടോ മൂന്നോ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാം. ശമ്പളം വർധിക്കുന്നതിനനുസരിച്ച് ഓരോവർഷവും നിക്ഷേപ തുകയിൽ അഞ്ചുശതമാനം വർധനയും വരുത്തുക. ഇങ്ങനെ നിക്ഷേപിച്ചാൽ 18 വർഷം കഴിയുമ്പോൾ രണ്ടുകോടി രൂപ കണ്ടെത്താൻ കഴിയും. അനന്യയ്ക്കുവേണ്ടി സാധിക്കുമെങ്കിൽ പിഎഫിലുള്ള അഞ്ചുലക്ഷം രൂപ പിൻവലിച്ച് ഒരുവർഷകാലയളവെടുത്ത്ഫ്ളക്സിക്യാപ് ഫണ്ടിൽ പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുക. ഒരുവർഷം കഴിയുമ്പോൾ എസ്ഐപി നിർത്തുക. നിക്ഷേപം ഫണ്ടുകളിൽതന്നെ കിടക്കട്ടെ. 13 ശതമാനം വാർഷിക നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാൽ 38 വർഷം കഴിയുമ്പോൾ 5.2 കോടി രൂപയായി അത് വളർന്നിട്ടുണ്ടാകും. പിഎഫിൽനിന്ന് പണം പിൻവലിക്കാൻ എളുപ്പമല്ലെങ്കിൽ, ജീവിത ചെലവിൽനിന്ന് 5000 രൂപ നീക്കിവെയ്ക്കേണ്ടിവരും. ഈ തുക ഒരു ഫ്ളക്സിക്യാപ് ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കുക. ഓരോ വർഷം കൂടുമ്പോഴും നിക്ഷേപ തുകയിൽ അഞ്ച് ശതമാനംവർധനവരുത്തുക. ജോലിയുള്ള 18 വർഷവും ഈ നിക്ഷേപം തുടരുക. 55 ലക്ഷമാണ് ഇതിലൂടെ സമാഹരിക്കാനാകുക. 18വർഷം കഴിയുമ്പോൾ ലഭിക്കുന്ന പിഎഫ് തുകയും ഇതൊടൊപ്പംകൂടി അനന്യയ്ക്കുവേണ്ടി സ്ഥിര നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാം. feedbacks to antonycdavis@gmail.com ഓഹരിയുമായി ബന്ധപ്പെട്ട് നിക്ഷേപ പദ്ധതികൾ നഷ്ടസാധ്യതകൾക്കുവിധേയമാണ്. റിസ്ക് കുറയ്ക്കുന്നതിനും മികച്ച നേട്ടമുണ്ടാക്കുന്നതിനുമാണ് എസ്ഐപി നിക്ഷേപമാർഗം ശുപാർശ ചെയ്യുന്നത്.

from money rss https://bit.ly/33iJjuq
via IFTTT

വയറിങ്ങോ,സ്വിച്ച് ബോർഡോ മാറ്റണോ?ഇതാണ് പറ്റിയ സമയം; ‌ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വൻ ഓഫറുമായി ആമസോൺ

ഒരു വീടിന്റെയോ കെട്ടിടത്തിന്റേയോ നിർമാണത്തിലാണോ നിങ്ങൾ. എങ്കിൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഇലക്ട്രിക്കൽ വയറിങ്. വയറിങ് സുരക്ഷിതമല്ലെങ്കിൽ അത് വലിയ അപകടത്തിന് വഴിവെച്ചേക്കും. വയറുകളുടെ ഗുണമേന്മയും സുപ്രധാനമാണ്. ഗുണമേന്മയിൽ വിട്ടുവീഴ്ചകളരുത്. പക്ഷേ ഗുണമേന്മക്കൊപ്പം വിലയും കൂടുന്നത് പലരേയും നിലവാരം കുറഞ്ഞ വയറുകൾ വാങ്ങാൻ നിർബന്ധിതമാക്കുന്നു. വൻ തുകയാണ് പലപ്പോഴും ഇതിനായി ചെലവാക്കേണ്ടിവരുന്നത്. ആമസോണിൽ ഇപ്പോൾ വമ്പിച്ച വിലക്കുറവാണ് വയറുകളുൾപ്പെടെയുള്ള ഇലക്ട്രിക്കൽ സാധനങ്ങൾക്ക്. ഗുണമേന്മയൊട്ടും കുറയാതെ വീടിനാവശ്യമായ മുഴുവൻ ഇലക്ട്രിക്കൽ സാധനങ്ങളും കുറഞ്ഞ തുകയ്ക്ക് വാങ്ങാം. Ravis Enterprise 2.5 Sq/MM Toran PVC Black Insulated Wire and Single Core Flexible Copper Wires and Cables for Domestic/Industrial Electric | Home Electric Wire | 90 Mtr Coil (90 mtr) 90 മീറ്റർ നീളമുളള ജെനറിക്ക് ബ്രാന്റിന്റെ പിവിസി ഇൻസുലേറ്റഡ് സിംഗിൾ വയറിന് 30% ആണ് ഓഫർ. പോളികാബ്, ഫിനോലെക്സ്, ആങ്കർ ബ്രാൻഡുകളുടെ വയറുകളും കുറഞ്ഞ വിലക്ക് ലഭ്യമാകും. എക്സ്റ്റൻഷൻ ബോർഡുകൾക്കും അഡാപ്റ്ററുകൾക്കുംസമാനമായ ഓഫറുണ്ട്. Black Olive Baoji Wireless Cordless Calling Remote Door Bell for Home and Shop (Multicolour, Small) സ്വിച്ചുകൾക്കും വൻ വിലക്കുറവാണ്. ടോപ്പ് ബ്രാൻഡഡ് സ്വിച്ചുകൾ വളരെ കുറഞ്ഞ വിലയിൽ ആമസോണിൽ നിന്ന് ലഭിക്കുന്നു. എസ്.പി.എസ്.ടി , എസ്.പി.ഡി.ടി , ഡി.പി.ഡി.ടി സ്വിച്ചുകൾക്കും വിലക്കിഴിവുണ്ട്. സിംഗിൾ വേ, ഡബിൾ വേ സ്വിച്ചുകൾക്കും മികച്ച ഓഫറാണ്. സ്വിച്ചുകൾക്ക് 40% വരെയും വയറുകൾക്ക് 30% വരെയുമാണ് ഓഫർ. SiSAH ABS Small Adjustable PIR Motion Sensor Day Night Indoor Light Switch (White, Pack of 1) മറ്റ് ഉപകരണങ്ങൾ വാങ്ങാനും പറ്റിയ സമയമാണിത്. ഇ.എം.എഫ് മീറ്റർ, ഇലക്ട്രിക്കൽ ലൈൻ ടെസ്റ്റർ , ഡിജിറ്റൽ മൾട്ടിമീറ്റർ , ബ്രത്ത് അനലൈസർ എന്നിങ്ങനെ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കൊക്കെ ആമസോണിൽ വമ്പിച്ച വിലക്കുറവുണ്ട്. വയർലെസ്സ് സ്മാർട്ട് ഡോർ ബെല്ലുകളും 360 ഡിഗ്രി സ്മാർട്ട് ക്യാമറകളും വിപണികളിലെ പുത്തൻ താരോദയങ്ങളാണ്. New: Switch Bot Curtain Smart Electric Motor, Wireless App or Automate Timer Control, Add Hub Mini/Plus Compatible with Alexa, Google Home, HomePod, IFTTT (U-Rail-2)

from money rss https://bit.ly/3K6hCWp
via IFTTT

സൂചികകളില്‍ നേരിയനേട്ടം: മെറ്റല്‍ ഓഹരികളില്‍ കുതിപ്പ്, ബാങ്ക് ഓഹരികളില്‍ നഷ്ടം |Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകളെ നഷ്ടത്തിൽ വീഴാതെ കാത്തത്. സെൻസെക്സ് 85.26 പോയന്റ് ഉയർന്ന് 61,235.30ലും നിഫ്റ്റി 45.50 പോയന്റ് നേട്ടത്തിൽ 18,257.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള തണുത്ത പ്രതികരണവും ഫ്യൂച്ചർ കരാറുകളുടെ ആഴ്ചയിലെ കാലാവധി തീരുന്നതും വിപണിയിൽ പ്രതിഫലിച്ചു. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, സൺ ഫാർമ, കോൾ ഇന്ത്യ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. സെക്ടറൽ സൂചികകളിൽ മെറ്റൽ, ഫാർമ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാൽറ്റി സൂചികകളാകട്ടെ 0.5ശതമാനംവീതം നഷ്ടംനേരിട്ടു.

from money rss https://bit.ly/3KbkFwf
via IFTTT

നികുതിദായകര്‍ക്ക് ഇതിനകം റീഫണ്ടായി നല്‍കിയത് 1.54 ലക്ഷംകോടി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ജനവരി 10വരെ നികുതി റീഫണ്ട് ഇനത്തിൽ 1.54 ലക്ഷം കോടി രൂപ നൽകി. ട്വിറ്ററിലൂടെയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി)ഇക്കാര്യം അറിയിച്ചത്. 1.59 കോലിയിലധികം നികുതിദായകർക്കാണ് ഇതിനകം റീഫണ്ട് നൽകിയത്. 53,689 കോടി രൂപ ആദായനികുതി റീഫണ്ടായും 1,00,612 കോടി രൂപ കോർപറേറ്റ് നികുതി റീഫണ്ടായുമാണ് നൽകിയത്. 2021-22 അസസ്മെന്റ് വർഷത്തെ 23,406.28 കോടി രൂപയുടെ റീഫണ്ടും ഇതിൽ ഉൾപ്പെടുന്നതായി ആദായനികുതി വകുപ്പ് മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. Content Highlights : CBDT issues Rs 1.54 lakh crore refunds to taxpayers

from money rss https://bit.ly/33rEU8a
via IFTTT

ഹരിത പദ്ധതികള്‍ക്കായി അദാനി-പോസ്‌കോ കൂട്ടുകെട്ട്: 37,000 കോടി നിക്ഷേപിക്കും

ദക്ഷിണകൊറിയൻ കമ്പനിയായ പോസ്കോയുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് ഗുജറാത്തിലെ മുദ്രയിൽ ഹരിത സംരംഭങ്ങൾക്ക് തുടക്കമിടുന്നു. ആദ്യഘട്ടത്തിൽ 37,000 കോടി രൂപ(500 ബില്യൺ ഡോളർ)യാണ് നിക്ഷേപം നടത്തുക. പരിസ്ഥിതി സൗഹൃദ ഉരുക്ക് വ്യവസായശാലയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. പുനരുപയോഗ ഊർജം, ഹൈഡ്രജൻ, ചരക്കുനീക്കം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും ഇരുകമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്. ഗുജറാത്തിലെതന്നെ അഹമ്മദാബാദിൽ പുനരുപയോഗ ഊർജമേഖലയിൽ 75,000 കോടി രൂപയുടെ വൻകിട പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുന്നോട്ടുപോകുന്നതിനിടെയാണ് ഗൗതം അദാനിയും രംഗത്തെത്തിയിട്ടുള്ളത്. ഒരുചുവടുകൂടി മുന്നോട്ടുവെച്ച് ഉരുക്കുവ്യവസായമേഖലയിലേയ്ക്കുകൂടി അദാനി കടന്നിരിക്കുന്നു. പോസ്കോയുടെ അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണ വികസനശേഷിയും മുദ്രയിലെ പ്ലാന്റിൽ ഉപയോഗിക്കാനാകുമെന്നതാണ് അദാനിക്ക് നേട്ടം. ഹരിത പദ്ധതികളുടെ ഭാഗമായി പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ എന്നീമേഖലകളും ഇരുകമ്പനികളും ലക്ഷ്യമിടുന്നു. ദക്ഷിണി കൊറിയയിലെ പോഹാങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോസ്കോ ലോകത്തെതന്നെ മുൻനിര സ്റ്റീൽ നിർമാതാക്കളിലൊന്നാണ്. മഹാരാഷ്ട്രയിൽ അത്യാധുനിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഗാൽവനൈസ്ഡ് ഉരുക്കുനിർമാണശാല പോസ്കോയ്ക്കുണ്ട്. വാഹനനിർമാണത്തിനുള്ള സ്റ്റീൽ ഉത്പാദനത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. പുണെ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നാല് സംസ്കരണകേന്ദ്രങ്ങളും കമ്പനിക്കുണ്ട്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ളവയുടെ നടത്തിപ്പിലും പുനരുപയോഗ ഊർജം, വൈദ്യുതി ഉത്പാദനം, വിതരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലുമാണ് അദാനി ഗ്രൂപ്പിന്റെ പ്രവർത്തനം. ലോകത്തിലെ ഏറ്റവുംവലിയ പുനരുപയോഗ ഊർജകമ്പനിയാകാനും ഭാവിയിൽ ഗ്രീൻ ഹ്രൈഡ്രജൻ ഉത്പാദിപ്പിക്കാനുമുള്ള പദ്ധതി ഈയിടെ അദാനി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3fqQdQx
via IFTTT

ബാത്ത് റൂം സ്മാര്‍ട്ടാക്കാം, സിംപിളായി; ഈ ഓഫറുകൾ മിസ്സാക്കല്ലേ..

ഹോംഡെക്കറിന് വേണ്ടി വലിയ നിക്ഷേപങ്ങൾ നടത്തുന്നവരാണ് നാം. എന്നാൽ പലപ്പോഴും ബാത്ത്റൂം ഡെക്കറേഷനിൽ പലരും ഇക്കാര്യങ്ങൾ വേണ്ടത്ര പരിഗണിക്കാറില്ല. സ്ട്രെസ്സ്, ടെൻഷൻഎന്നിവയെല്ലാം ഈ ആധുനിക കാലത്ത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ഈ തലവേദന ഒന്നു മാറിക്കിട്ടാൻ ഒന്നു കുളിക്കണംഎന്ന് പലരും പറയുന്നത് കുളിച്ചാൽ എല്ലാ അസ്വസ്ഥതതകളും മുഴുവനായി മാറും എന്നതുക്കൊണ്ടല്ല മറിച്ച് അത് അവർക്കു നൽകുന്ന ആശ്വാസം കൊണ്ടാണ്. ഒരു മൂളിപ്പാട്ടും പാടിയുള്ള നീണ്ട കുളിയെന്ന് പറയുന്നത് സിമ്പിളായിട്ടാണെങ്കിലും അതിന് നമ്മുടെ ദിനങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ALTON ASP7221 ABS 5-INCH, 6-Function Overhead Shower Without Arm, Chrome Finish, ABS plastic,5 inch പലയിടങ്ങളിലും വീട് നവീകരിച്ചതാണെങ്കിലും അത്ര മേൻമ ബാത്റൂമിനുണ്ടാവാറില്ല. ആ പരാതി ഇനി നിങ്ങൾക്ക് കേൾക്കേണ്ടി വരില്ല. ആമസോണിനൊപ്പം നിങ്ങളുടെ ബാത്റൂമിനെ അടിമുടി മാറ്റാം.ആമസോണിൽ ഹോം ഇംപ്രൂവ്മെന്റ് വിഭാഗത്തിൽ മികച്ച ഓഫറുകൾ ഇപ്പോൾ ലഭ്യമാണ്. ബാത്ത്റൂമിന് മോഡേൺ ലുക്ക് കിട്ടാൻ ഇതാ ചില ടിപ്സ്. ഒന്നു പരീക്ഷിച്ചുനോക്കൂ ബാത്ത്റൂം വോൾ കളർ അല്പം ഡീപ് ഷെയ്ഡ് ആക്കി നോക്കാം. അല്ലെങ്കിൽ ബ്ലാക്ക് കളർ നൽകാം. അതിഗംഭീരമായ ഒരു ലുക്ക് കിട്ടും. ബാത്ത്റൂമിൽ ഒരു ഫ്രീസ്റ്റാൻഡിങ് ബാത്ത്ടബ് സെറ്റ് ചെയ്യാം. ചെറിയ സ്പേസ് മാത്രമുള്ള ബാത്ത്റൂമിൽ സ്പേസ് സേവിങ്ങിന് ഇത് സഹായിക്കും. ഒപ്പം നല്ല മോഡേൺ ലുക്കും ലഭിക്കും. ഫ്ളോറിന്റെ കാര്യത്തിലാണെങ്കിൽ പെബ്ബിൾസ് പരീക്ഷിക്കാം. പെബ്ബിൾസ് വിരിച്ച ഫ്ളോർ വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും അറ്റകുറ്റപ്പണികളും വളരെ കുറയും. ബാത്ത്റൂമിന് ഒരു മോഡേൺ ടച്ച് കിട്ടാൻ അതാണ് നല്ലത്. പഴമ വിളിച്ചോതുന്ന ട്രെഡീഷണൽ ബേസിൻ ഒരെണ്ണം ബാത്ത്റൂമിൽ സെറ്റ് ചെയ്യാം. ഇത് മോഡേൺ ലുക്ക് നൽകും. ഇതുവഴി ബാത്ത്റൂമിന് അതിഗംഭീരമായ ലുക്ക് ലഭിക്കും. വലുപ്പം കൂടിയ ഷവറുകളാണ് ഇപ്പോഴത്തെ മോഡേൺ ബാത്ത്റൂമുകളുടെ ന്യൂ ട്രെൻഡ്. അതുകൊണ്ട് അക്കാര്യവും ഒന്ന് മനസ്സിൽ വെക്കാം. ചെറിയ സ്പേസ് ആണെങ്കിൽ അവിടെ സ്റ്റോറേജ് റാക്കുകൾ ചെയ്തുവെക്കാം. ഇവ ഇന്റീരിയറിന് കൃത്യമായി യോജിക്കുന്നതാവണം. അപ്പോൾ നല്ലൊരു മോഡേൺ ലുക്ക് ലഭിക്കും. ബാത്ത്റൂം വോളിൽ വലിയ കണ്ണാടികൾ സ്ഥാപിക്കാം.ഇത് മോഡേൺ ലുക്ക് കിട്ടാൻ മാത്രമല്ല ബാത്ത്റൂമിൽ കുറേക്കൂടി സ്ഥലം ഉള്ളപോലെ തോന്നാനും ഇത് സഹായിക്കും. ആക്യുയിൻ ഓവർ ഹെഡ് ഷവറിന് ആമസോണിൽ ഇപ്പോൾ 93 ശതമാനം ഡിസ്ക്കൗണ്ടുണ്ട്. 5999 രൂപയുടെ ഈ ഷവർ വെറും 599 രൂപയ്ക്ക് ലഭിക്കും.മാത്രമല്ല മറ്റ് ഹാൻഡ് ഷവറുകൾ, റെയിൻ ഷവറുകൾക്ക് 84 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭിക്കും. Mily Stainless Steel, Brass 12 Inches, 24 Inches Rain Shower Head With Shower Arm, Silver, Chrome, Mirror Polished Finish പ്ലാന്റെക്സ് സ്റ്റീൽ ഹോൾഡിങ്ങ് ടവൽ റാക്കുകൾ, സ്റ്റീൽ ഹോൾഡിങ്ങ് ലാഡർ, മൾട്ടി പർപ്പസ്സ് ഷെൽഫ് എന്നിവ 65 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്. കോഹ്ലർ ടച്ച്ലെസ്സ് ഫോസറ്റ്, വാഷ്ബേസിൻ, ക്ലീനിങ്ങ് സെറ്റ്, ഹൈജീൻ സ്പ്രേ, ബാത്ത്റൂം ആസ്സസറീസ് എന്നിവ30 ശതമാനത്തിനു മുകളിൽ ഡിസ്ക്കൗണ്ടിൽ ലഭിക്കും. Kohler Rain Duet Filter Shower Head - 5-Spray Multifunction Overhead Shower with WATER PURIFIER CARTRIDGE - works best with Hard Water Softener - Wall-mount, Polished Finish, Chrome - 109 mm ഹോംക്യൂബ് കിച്ചൺ ആന്റ്റ് ബാത്ത്റൂം ആസ്സസറീസ് വിഭാഗത്തിൽ പ്ലാസ്റ്റിക്ക് വോൾ ഹോൾഡർ, സ്ക്രീൻ ക്ലീനർ, ഡ്രിൽ ബ്രഷ് സെറ്റ് 30 മുതൽ 70 ശതമാനത്തിൽ ലഭ്യമാണ്. മാത്രമല്ല വാഷിങ്ങ് മെഷിൻ അഡാപ്റ്ററുകൾ 78 ശതമാനത്തിനും, ക്ലീനീങ്ങ് ക്ലോത്തുകൾ 58 ശതമാനത്തിനും ഉള്ള ഓഫറിലും ലഭ്യമാണ്. Showers Keep You Cool

from money rss https://bit.ly/3zTUyVW
via IFTTT

Wednesday, 12 January 2022

അടുക്കള ഒരുക്കാം മനോഹരമായി; കിച്ചൺ അപ്ലൈയൻസസ് വാങ്ങാൻ ഇത് നല്ല സമയം

മികച്ച അടുക്കള ഉപകരണങ്ങൾ എല്ലാവരുടേയും സ്വപ്നമാണ്. പലപ്പോഴും വിലയാണ് ഈ സ്വപ്നത്തിന് തടസ്സമാകുന്നത്. എന്നാൽമോഡേൺ കിച്ചൺ അപ്ലൈയൻസസ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്. ആമസോണിൽകിച്ചൺ അപ്ലൈയൻസസിന് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5000 രൂപയുടെ ലെവററ്റ് മൾട്ടി പർപ്പസ് സ്പൈസ് റാക്ക് വെറും 499 രൂപയ്ക്ക് ലഭിക്കും. ലെവററ്റ് എയർറ്റൈറ്റ് കണ്ടയ്നർ ജാർ സെറ്റ്(6 പീസസ്) 94 ശതമാനം ഡിസ്ക്കൗണ്ടിലാണ് വിൽക്കുന്നത്.5999 വിലമതിക്കുന്ന ഈ കണ്ടയ്നർ ജാർ സെറ്റിന് വില വെറും 375 രൂപ മാത്രം. LEVERET Multipurpose Plastic Big Revolving Spice Rack 16 in 1 / Masala Rack Set/Condiment Set/Spice Container സ്കാഫ എയ്റ്റ് റ്റയേഴ്സ് അയൺ പോട്ട്സ് ആന്റ പാൻ ഹോൾഡർ റാക്ക്77 ശതമാനം ഡിസ്ക്കൗണ്ടിൽ 699 രൂപയ്ക്ക് ലഭിക്കുന്നു. 2599 രൂപയുടെ സായിമണി ഫോർ ലെയർ സ്പേസ് സേവിങ്ങ് പ്ലാസ്റ്റിക്ക് റാക്ക് വിത്ത് വീൽസ് 73 ശതമാനം ഡിസ്ക്കൗണ്ടിൽ 699 രൂപയ്ക്കും ലഭിക്കും. Amazon Brand - Solimo Revolving Plastic Spice Rack set (16 pieces,Silver) കൂടാതെ 44 ശതമാനം ഡിസ്ക്കൗണ്ടിൽ ഗ്ലാസ്സ് സെറ്റ്, 70 മുതൽ 84 ശതമാനം ഡിസ്ക്കൗണ്ടിൽ കിച്ചൺ അപ്റോൺസുകളും ബേക്ക് വെയറുകളും ലഭിക്കുന്നു. Amazon Brand - Solimo Plastic Cutting/Chopping Board വെജിറ്റബിൾ ചോപ്പർ, പ്ലേറ്റ്, വാട്ടർ ബോട്ടിൽ, കട്ടിങ്ങ് പ്ലേറ്റ്, പാൻ എന്നിവയ്ക്കെല്ലാംവൻ ഓഫറുണ്ട്.നിങ്ങളുടെ അടുക്കളനവീകരിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തു.

from money rss https://bit.ly/3fm39ao
via IFTTT

സെന്‍സെക്‌സില്‍ 138 പോയന്റ് നേട്ടം: നിഫ്റ്റി 18,200ന് മുകളില്‍|Market Opening

മുംബൈ: വിപണിയിൽ അഞ്ചാം ദിവസവും നേട്ടം. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നിട് നേട്ടത്തിലെത്തുകയായിരുന്നു. സെൻസെക്സ് 138 പോയന്റ് ഉയർന്ന് 61,288ലും നിഫ്റ്റി 38 പോയന്റ് നേട്ടത്തിൽ 18,250ലുമാണ് വ്യാപാരം നടക്കുന്നത്. നടപ്പ് സാമ്പത്തികവർഷത്തെ മൂന്നാംപാദഫലങ്ങൾ ടിസിഎസ് ഉൾപ്പടെയുള്ള കമ്പനികൾ പുറത്തുവിട്ടത് വപണിയിൽ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. അതേസമയം, ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയെ ബാധിച്ചേക്കാം. പവർഗ്രിഡ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, എൻടിപിസി, മാരുതി സുസുകി, എൽആൻഡ്ടി, റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി മെറ്റൽ, ഐടി, ഫാർമ സൂചികകളിൽ 0.4ശതമാനം മുതൽ ഒരുശതമാനംവരെ ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, റിയാൽറ്റി സൂചികകൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3fjIeoI
via IFTTT

ജി.പി.എസ്. മുതല്‍ ഹൃദയമിടിപ്പ് വരെ; പുത്തന്‍ വാച്ചുകള്‍ കെട്ടി നടക്കാം, വൻ വിലക്കുറവിൽ

കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ് വാച്ചുകൾ. എല്ലാ വാച്ചുകളും ഒരേ സമയമാണ് കാണിക്കുന്നതെങ്കിലും വാച്ചുകൾ ഒന്നല്ല, പല വിധമാണ്. ഇന്ന് വാച്ചുകൾ സമയം നോക്കാനുള്ള വെറുമൊരുപകരണം മാത്രമല്ല. നമ്മുടെയൊക്കെ സൗന്ദര്യസങ്കൽപ്പങ്ങളുടെ വാഹകർ കൂടിയാണ്. വിവിധങ്ങളായ രൂപത്തിലും നിറത്തിലുമൊക്കെയുള്ള വാച്ചുകൾ വിപണിയിലുണ്ട്. പലതും സാങ്കേതികാത്ഭുതങ്ങൾ കാണിക്കുന്നവ. വിപണികളിലെ വാച്ചുകളുടെ വൈവിധ്യം കണ്ട് ഏത് തിരഞ്ഞെടുക്കുമെന്ന ആശങ്കയിൽ നാം വീർപ്പുമുട്ടുമെന്നുറപ്പാണ്. സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഇന്ന് പുത്തൻ ട്രെൻഡുകളുടെ പിറകെയാണ്. കൈകളിൽ നാം അണിയുന്ന വാച്ചുകൾ നമ്മുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമായി മാറിയിരിക്കുന്നു. Buy NOW:വാങ്ങാം ആകർഷകമായ വാച്ചുകൾ 70% വരെ വിലക്കിഴിവിൽ വാച്ചുകൾ പലവിധം ഏത് വാച്ച് കെട്ടണമെന്നത് വലിയ ചോദ്യമാണ്. കാരണം വിപണികൾ കീഴടക്കുന്ന വാച്ചുകൾ പല തരത്തിലുളളതാണ്. അനലോഗ്, ഡിജിറ്റൽ, സ്മാർട്ട് എന്നിങ്ങനെ പലതരമുണ്ട്. വിവിധ ഫീച്ചറുകൾക്കനുസരിച്ച് അവയുടെ ഘടനയും വിലയും മാറിക്കൊണ്ടിരിക്കുന്നു. ജി.പി.എസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യ ഇന്നത്തെ വാച്ചുകളിലുണ്ട്. ആദ്യകാലത്ത് അനലോഗ് വാച്ചുകളാണ് കൈകളിലെ സ്ഥിരസാന്നിദ്ധ്യം. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. ഡയലുകളുടെ വലിപ്പവും നിറവും വാച്ചുകളുടെ ആകർഷണമാണ്. ഒറ്റനോട്ടത്തിൽ ചിലത് നമ്മളെ മാടിവിളിക്കും. ലെതർ വാച്ചുകളായിരുന്നുആദ്യ താരമെങ്കിൽ പിന്നീട് സ്റ്റീൽ, റബ്ബർ സ്ട്രാപ്പുകൾ സജീവമായി. യുവാക്കളുടെ കമ്പം ഡിജിറ്റൽ വാച്ചുകളോടാണ്. സ്ത്രീകൾക്ക് പ്രിയം വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകളോടാണ്. സ്പോർട്സ് വാച്ചുകളാണ് പെൺകുട്ടികളിലെ ട്രെൻഡ്. വസ്ത്രത്തിനനുയോജൃമായ വാച്ചുകളണിയുന്നവരും ഏറെയാണ്. സ്മാർട്ട് വാച്ചുകളുടെ വരവ് വിപണികളിലിപ്പോഴും തരംഗമാണ്. സമയമെത്രയായാലും വാച്ച് സ്മാർട്ടായാൽ മതിയെന്നാണ് ഇപ്പോഴത്തെ ചൊല്ല്. മുൻനിര ഇ-കൊമേഴ്സ് സേവനങ്ങളിൽ നിന്ന് സ്മാർട് വാച്ചുകൾ ഉൾപ്പടെയുള്ള നിരവധി വാച്ചുകൾ ഇപ്പോൾ വാങ്ങാനാവും. അത്യാകർഷകമായ ഓഫറുകൾ നൽകുന്ന വിൽപനമേളകൾ അത്യാധുനിക വാച്ചുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് പറ്റിയ അവസരമാണ്. Content Highlights:watches are getting smarter amazon sale offers

from money rss https://bit.ly/3zOJ1aB
via IFTTT

സെന്‍സെക്‌സില്‍ 533 പോയന്റ് നേട്ടം: നിഫ്റ്റി 18,200 കടന്നു|Market Closing

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,200ന് മുകളിലെത്തി. ഓട്ടോ, റിയാൽറ്റി, മെറ്റൽ, പവർ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. 533.15 പോയന്റാണ് സെൻസെക്സിലെ നേട്ടം. 61,150.04ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156.50 പോയന്റ് ഉയർന്ന് 18,212.30ലുമെത്തി. ഒമിക്രോൺ ഭീഷണിയെതുടർന്ന് ഡിസംബറിൽ വിപണിയിൽ തിരുത്തലുണ്ടായെങ്കിലും പ്രതിരോധകുത്തിവെപ്പ് വ്യാപകമായതിനാൽ ഒന്നും രണ്ടും തരംഗങ്ങളിലുണ്ടായതുപോലെ മൂന്നാംതരംഗത്തിൽ ആവർത്തിക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. മൂന്നുമാസത്തോളം തുടർച്ചയായി വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകരുടെ പുനഃപ്രവേശനവും ഇന്നുമുതൽ പുറത്തുവരുന്ന ഡിസംബർ പാദത്തിലെ കമ്പനികളുടെ പ്രവർത്തനഫലങ്ങളിലെ പ്രതീക്ഷയുമൊക്കെയാണ് വിപണിയിലെ തുടർച്ചയായ നേട്ടത്തിനുപിന്നിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ, ടിസിഎസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. സെക്ടർ സൂചികകളിൽ മെറ്റൽ, പവർ, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾ ക്യാപ് സൂചികകളിലെ നേട്ടം 0.7-1ശതമാനമാണ്. ഐടി, ഫാർമ സൂചികകൾ നേട്ടമില്ലാതെയാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3njpzxy
via IFTTT

ആഘോഷവേളകളില്‍ തീര്‍ക്കൂ നൂലിഴകളുടെ വസന്തം; ആമസോണിൽ വൻ ഓഫർ

ആഘോഷങ്ങളുടെ നിറപ്പകിട്ടിൽ പുത്തൻ വസ്ത്രങ്ങൾക്കുളള സ്ഥാനം എത്രത്തോളമാണെന്ന് കാലാകാലങ്ങളായി നമ്മൾ മനസ്സിലാക്കി വന്നതാണ്. ഒത്തുചേരലുകൾ, ആഘോഷവേളകൾ ഉണ്ടെന്നറിയുമ്പോൾ തന്നെ നമ്മുടെ മനസ്സിലുദിക്കുന്ന ആദ്യ ചോദ്യം ഏത് ഡ്രസ്സാണ് ധരിക്കേണ്ടതെന്നാണ്. ഏതൊരു ഉത്സവങ്ങൾക്കും ഒത്തുചേരലും മധുരപലഹാരങ്ങളും പോലെ തന്നെ വർണ്ണാഭമായ നൂലിഴകളും അവിഭാജ്യഘടകമാണ്. മറ്റുളളവരുടെ ശ്രദ്ധയാകർഷിക്കാൻ ട്രെൻഡിങ്ങിൽ ആദ്യം തന്നെയുള്ള വസ്ത്രങ്ങൾ കരസ്ഥമാക്കാൻ കിണഞ്ഞുതന്നെ പരിശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നും തന്മയത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരും ഒരേ തരത്തിലുളള വസ്ത്രങ്ങൾ ആഘോഷവേളകളിൽതിരഞ്ഞെടുക്കുന്നവരും ഒരുപോലയാണ് നമ്മുടെ നാട്ടിൽ. ഈ ഡ്രസ്സിടുമ്പോൾ എനിക്ക് വല്ലാത്ത കോൺഫിഡൻസാണെന്ന് നമ്മൾ തന്നെ പലപ്പോഴും പറയാറുണ്ട്. വസ്ത്രം വ്യക്തിത്വത്തിന്റെബിംബം എന്ന് തീർത്തു പറയാൻ സാധിക്കില്ലെങ്കിലും അത് ആത്മവിശ്വാസത്തിന്റെ ഒരു ഘടകമാണെന്ന് തീർച്ചയായും പറയാൻ കഴിയും. Womanista Womens Crepe Saree (WM1726_Beige) വിവാഹങ്ങൾക്ക് വധുവരൻമാർ അണിയുന്ന വസ്ത്രങ്ങൾക്കൊപ്പം തന്നെ വിവാഹത്തിന് പങ്കെടുക്കുന്നവരുടെ വസ്ത്രധാരണ ശൈലിയും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്നു. പുതിയതും ട്രെൻഡിങ്ങിൽ ഒന്നാമതുമായ വേറിട്ട വസ്ത്രങ്ങൾ പലരെയും നിങ്ങളുടെ ഫാഷന്റെ ആരാധകരും അതിനെ പിന്തുടരുന്നവരുമാക്കി മാറ്റുന്നു. ശരീരം മറയ്ക്കാനായി തുണിചുറ്റുക എന്ന ഒറ്റ ഉദ്ദേശത്തിൽ നിന്ന് മറ്റുള്ളവർക്ക് പ്രചോദനമാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തിലേക്ക് നാം ചുവടുവെച്ചു കഴിഞ്ഞു. വിലയിലും മേൻമയിലും ഒരുപോലെ നിൽക്കുന്നതും കുടുംബാംഗങ്ങൾക്കെല്ലാം ഒരേതരത്തിൽ ലഭിക്കുന്ന വസ്ത്രങ്ങളാണ് നാം പൊതുവേ അന്വേഷിക്കുന്നത്. ഇതാ ആഘോഷങ്ങൾക്ക് ആവേശമായി വിലയിലും മേൻമയിലും മികച്ച എത്നിക്ക് വെയറുകൾ ആമസോണിൽ. അതും വൻ വിലക്കുറവിൽ. സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കുമുള്ള എല്ലാ ബ്രാൻഡഡ് എത്നിക്ക് വെയറുകൾക്ക് 65 ശതമാനം വരെ ഓഫറുണ്ട്. ലെഹങ്ക, ഷർവാണി, കുർത്ത, സൽവാർ എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ലഭ്യമാണ്. വേറിട്ട ശൈലിയിൽ ഒരുപോലെ തിളങ്ങാൻ ഈ ആഘോഷകാലത്ത് നിങ്ങൾക്ക് സാധിക്കട്ടെ. Buy Now: Fashion Brands Products

from money rss https://bit.ly/3FpIPzr
via IFTTT

രാജ്യംകണ്ട ഏറ്റവുംവലിയ ഐപിഒയ്ക്കായി എല്‍ഐസി: മൂല്യം 15 ലക്ഷംകോടിയായി നിശ്ചയിച്ചേക്കും

മുംബൈ: രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. 15 ലക്ഷംകോടി മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എൽഐസി ഐപിഒ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നാണ് സൂചന. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ് എന്നീ മുൻനിര കമ്പനികളോടൊപ്പമാകും അതോടെ എൽഐസിയുടെ സ്ഥാനം. 17 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ നിലവിലെ വിപണിമൂല്യം. ടിസിഎസിന്റേതാകട്ടെ 14.2 ലക്ഷം കോടിയുമാണ്. ഭാവിയിലെ ലാഭം ഉൾപ്പടെ കണക്കാക്കി ആസ്തികളും വിലയിരുത്തി നാലുലക്ഷംകോടിയിലേറെ രൂപയാണ് നിലവിൽ മൂല്യം നിശ്ചയിച്ചിട്ടുളളത്. അതിന്റെ മൂന്നു മുതൽ അഞ്ച് ഇരട്ടിവരെയാകാം വിപണിമൂല്യം. നിക്ഷേപക താൽപര്യം, ലാഭക്ഷമത, ഇൻഡസ്ട്രിയിലെ സാധ്യതകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അന്തിമ മൂല്യനിർണയംനടത്തുക. കോവിഡനെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക, ധനകമ്മി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. കമ്പനിയിലെ അഞ്ചുമുതൽ 10ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ ലക്ഷ്യമിടുന്ന മൂല്യത്തിലാണെങ്കിൽ അഞ്ചുശതമാനം ഓഹരി വിറ്റാൽ 75,000 കോടി രൂപ സമാഹരിക്കാനാകും. മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

from money rss https://bit.ly/3345yUZ
via IFTTT

Tuesday, 11 January 2022

പാഠം 158: ഓഹരിയില്‍നിന്നുള്ള ഉയര്‍ന്ന ആദായം, ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷ: ഇത് സാധ്യമാണോ?

കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽനിന്ന് ഒരുരൂപപോലും നഷ്ടമാകരുതെന്ന ചിന്തയുള്ളവർ കൂടുതൽ ആദായംനേടാനുള്ള വഴികൾ തേടുന്നു. എങ്കിലും ഇവർ സുരക്ഷ പരിഗണിച്ച് ബാങ്കിൽതന്നെ നിക്ഷേപിക്കുന്നു. റിസ്കെടുക്കാൻ കഴിവില്ലെങ്കിലും മികച്ച നേട്ടമുണ്ടാക്കണമെന്ന ആഗ്രഹത്താൽ അമിത ആത്മവിശ്വാസംകൊണ്ട് ഓഹരി വിപണിയിൽ മറ്റൊരുവിഭാഗം പണംനഷ്ടപ്പെടുത്തുന്നു. രണ്ടറ്റങ്ങളിലുള്ള നിക്ഷപക മനസ്ഥിതിയാണിത്. ഇതിന് മധ്യത്തിൽനിന്ന് ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയും ഓഹരിയിൽനിന്ന് മികച്ച ആദായവും നേടുന്നവരെ അപൂർവമായെ കാണാറുള്ളൂ. നിക്ഷേപ പദ്ധതികളുടെ സാധ്യതകളും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി നഷ്ടസാധ്യത മറികടക്കാനുള്ള ചുടവടുകൾപയറ്റി മുന്നോട്ടുപോകുന്ന ഇക്കൂട്ടർ വിലക്കയറ്റത്തെ മറികടക്കുന്ന ആദായം അനായാസം സ്വന്തമാക്കുന്നു. കൂടുതൽ ആദായംവേണം, അതേസമയം റിസ്ക് എടുക്കാൻ താൽപര്യവുമില്ല എന്ന ചിന്തിക്കുന്നവർ ഏറെയുണ്ട്. കുറഞ്ഞ വിലയിൽ വാങ്ങി പറ്റുമെങ്കിൽ അന്നുതന്നെ ഉയർന്ന വിലയിൽ വിറ്റ് അപ്പപ്പോൾ നേട്ടമുണ്ടാക്കണമെന്ന് ചിന്തിച്ച് ഓഹരിയിൽ ട്രേഡ് ചെയ്യുന്നവരും കൂടിവരുന്നു. ഒരുവിഭാഗം അമിതമായി ആശങ്കപ്പെടുമ്പോൾ മറ്റൊരുവിഭാഗം കിട്ടിയാൽകിട്ടി പോയാൽ പോയി-എന്ന മനോഭാവവുമുള്ളവരുമാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരുസുപ്രഭാതത്തിൽ നഷ്ടപ്പെടുത്താനുള്ളതല്ല. ഭാവിയിലേയ്ക്ക് മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ എപ്രകാരം പണം കൈകാര്യംചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ടാകണം. ആസുത്രണംവേണം കുറഞ്ഞ ആദായംനൽകുന്ന സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം ഇനി മുന്നോട്ടുപോകാനാവില്ല. നിക്ഷേപ പലിശ കുറയുന്ന സാഹചര്യത്തിൽ മുന്നോട്ടുള്ള ജീവിതത്തിന് നിക്ഷേപം ഗുണംചെയ്യണമെങ്കിൽ വിലക്കയറ്റത്തെ അതിജീവിക്കുന്നനേട്ടം ലഭിക്കാതെ തരമില്ല. സമസ്ത മേഖലകളും വിലക്കയറ്റത്തിന്റെ പിടിയിലാകുമ്പോൾ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ ഉയർന്നനേട്ടംനൽകുന്ന നിക്ഷേപ സാധ്യതകൾ, റിസ്കുണ്ടെന്നകാരണം പറഞ്ഞ് ഒഴിവാക്കുന്നത് ഉചിതമാകില്ല. ലഭിക്കുമായിരുന്നനേട്ടം വേണ്ടെന്നുവെയ്ക്കുന്നതിന് സമാനമാണത്. അതുകൊണ്ടുതന്നെ നിശ്ചിത അനുപാതത്തിൽ നിക്ഷേപ പദ്ധതികൾ ക്രമീകരിച്ചുകൊണ്ടാകാണം മുന്നോട്ടുപോകേണ്ടത്. ആസ്തി വകയിരുത്തൽ ഇക്വിറ്റി, ഡെറ്റ്, എഫ്ഡി, സ്വർണം തുടങ്ങിയവയിൽ നിശ്ചിത അനുപാതത്തിൽ പണംവകയിരുത്തി പോർട്ട്ഫോളിയോ ക്രമീകരിക്കാൻ തയ്യാറാകണം. പ്രായത്തോടൊപ്പം സമ്പാദ്യം, സാമ്പത്തിക ലക്ഷ്യങ്ങൾ, സഹിഷ്ണുത എന്നിവയും കണക്കിലെടുത്താകണം ഈ അനുപാതം നിശ്ചിയിക്കാൻ. വ്യക്തികളുടെ സാഹചര്യവും ഇതിനായി പരിഗണിക്കണം. അതായത് 25 വയസ്സുകാരന് യോജിച്ച അനുപാതമല്ല 55 കാരനുവേണ്ടത്. അതുപോലെ വിവാഹിതനും കുട്ടികളുമുള്ളയാൾക്ക് വേണ്ടതല്ല, അവിവാഹതിന് അനുയോജ്യമാകുക. നിക്ഷേപ വൈവിധ്യവത്കരണം പോർട്ട്ഫോളിയോ ക്രമീകരിക്കുമ്പോൾ പ്രത്യേക അനുപാതത്തിലായിരിക്കും വിവിധ പദ്ധതികളിൽ നിക്ഷേപിക്കുക. നഷ്ടസാധ്യത കുറയ്ക്കാനും മികച്ച ആദായം നേടിയെടുക്കാനുമുള്ള സാധ്യതയാണ് ഇതിലൂടെ മുന്നിൽകാണുന്നത്. ഉദാഹരണത്തിന് 30ശതമാനം ഓഹരിയിലും 30 ശതമാനം സ്ഥിരനിക്ഷേപത്തിലും 20ശതമാനം റിയൽ എസ്റ്റേറ്റിലും 10ശതമാനം ഡെറ്റ് പദ്ധതികളിലും 10ശതമാനം സ്വർണത്തിലും നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി നിക്ഷേപം നഷ്ടത്തിലായാൽ, മറ്റുപദ്ധതികളിലുള്ള നിക്ഷേപത്തിലെ നേട്ടം നഷ്ടത്തെ മറികടക്കാൻ സഹായിക്കും. അതുമാത്രമല്ല, ഓഹരി നിക്ഷേപം നിലനിർത്തി ഭാവിയിൽ നേട്ടമുണ്ടാക്കാനും വൈവിധ്യവത്കരണത്തിലൂടെ കഴിയുന്നു. സാമ്പത്തിക ലക്ഷ്യങ്ങൾ പരിഗണിച്ചുകൊണ്ടുകൂടിയാകണം ഇത്തരത്തിൽ പോർട്ട്ഫോളിയോ ക്രമീകരിക്കേണ്ടത്. പരസ്പരബന്ധമില്ലാത്ത പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് മറികടക്കാനും മികച്ച ആദായംനേടാനും കഴിയും. ഇടവേളകളിലെ വിലയിരുത്തൽ നേരത്തെ നിശ്ചയിച്ച വിവിധ ആസ്തികളിലെ നിക്ഷേപ അനുപാതത്തിൽ കാലാകാലങ്ങളിൽ മാറ്റംആവശ്യമായിവന്നേക്കാം. നിശ്ചിത ഇടവേളകളിൽ പദ്ധതികളുടെ പ്രകടനം വിലയിരുത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഉദാഹരണത്തിന്, വിപണി തിരുത്തലിന്റെ പാതയിലാണെങ്കിൽ ഓഹരിയിലെ നിക്ഷേപത്തിൽ വർധനവരുത്താം. ആദായംകുറഞ്ഞ സ്ഥിരനിക്ഷേപ പദ്ധതിയിൽനിന്ന് നിശ്ചിതശതമാനംതുക ഓഹരിയിലേയ്ക്കുമാറ്റുകയാണ് വേണ്ടത്. അതേസമയം, ഓഹരി മികച്ച ഉയരത്തിലാണെങ്കിൽ അനുപാതം നിലനിർത്താനായി ഓഹരിയിൽനിന്ന് ഭാഗികമായി ലാഭമെടുത്ത് സ്ഥിരനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിച്ചുനിക്ഷേപിക്കാം. ഇത്തരത്തിലുള്ള അനുപാതക്രമീകരണത്തിലൂടെ റിസ്ക് കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാനുംകഴിയും. സഹിഷ്ണുത വിലയിരുത്താം പ്രായം, വരുമാനം, ആശ്രിതർ എന്നിവ കണക്കിലെടുത്ത് ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ളശേഷി വിലയിരുത്താം. വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഇക്കാര്യം പരിഗണിച്ചുവേണം മുന്നോട്ടുപോകാൻ. അല്ലാതെ കയ്യിലുള്ള പണം ഇരട്ടിപ്പിക്കാമെന്നുകരുതി സോഷ്യൽ മീഡിയയിലെ നിർദേശങ്ങൾക്കുംമറ്റും പിന്നാലെ അന്ധമായി മുന്നോട്ടുപോയാൽ അപകടത്തിലാകുംചാടുക. റിസ്കെടുക്കാനുള്ളശേഷി അറിഞ്ഞ്, അതിനനുസരിച്ച് രൂപപ്പെടുത്തിയ പോർട്ട്ഫോളിയോയിലെ അപകടസാധ്യതകൾ മനസിലാക്കി, മുന്നോട്ടുപോയാൽ വൈകാരികമായി വിപണിയിൽ ഇടപെടുന്നത് ഒഴിവാക്കാൻ കഴിയും. പ്രതികൂലസാഹചര്യങ്ങളിൽ സമ്പത്ത് സംരക്ഷിക്കുന്നതിനും അത് ഉപകരിക്കും. പണലഭ്യത ഉറപ്പാക്കുക അത്യാവശ്യംവന്നാൽ നഷ്ടത്തിലുള്ള ഓഹരി വിറ്റ് കാര്യംനടത്തേണ്ട സാഹചര്യമുണ്ടാകരുത്. ആറുമാസത്തേയ്ക്കെങ്കിലും ആവശ്യമുള്ള പണം എപ്പോഴും കൈവശമുണ്ടാകണം. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണം ചാഞ്ചാട്ടംകുറഞ്ഞ സ്ഥിര നിക്ഷേപ പദ്ധതികളിൽമാത്രമെ സൂക്ഷിക്കാവൂ. ലിക്വിഡ് മണി എപ്പോഴും കൈവശമുള്ളതിനാൽ ഉയർന്ന ചാഞ്ചാട്ട സ്വാഭാവമുള്ള ഓഹരി അധിഷ്ഠിത പദ്ധതികളിൽ ദീർഘകാലത്തേയ്ക്ക് നിക്ഷേപിച്ച് ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ കഴിയും. നിക്ഷേപം ഘട്ടംഘട്ടമായി വരുമാനത്തിൽനിന്ന് ഓരോമാസവും നിശ്ചിതതുകവീതം ഘട്ടംഘട്ടമായി ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിക്കുന്നരീതി പിന്തുടരുക. വിപണിയിലെ റിസ്ക് കുറയ്ക്കാനുള്ള ഏറ്റവുംഉചിതമായ മാർഗമതാണ്. വിപണി താഴുമ്പോൾ കൂടുതലും ഉയരുമ്പോൾ കുറച്ചും യൂണിറ്റുകൾ സമാഹരിച്ച് ശരാശരി നിക്ഷേപചെലവ് കുറയ്ക്കാനാകും. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)തന്നെയാണ് മികച്ച നിക്ഷേപരീതിയെന്ന് ആവർത്തിച്ച് പറയുന്നത് അതുകൊണ്ടാണ്. വിപണിയിലെ അസ്ഥിരതയിൽനിന്ന് നേട്ടമുണ്ടാക്കാനും മൊത്തത്തിലുള്ള പോർട്ട്ഫോളിയോയിലെ നേട്ടംവർധിപ്പിക്കാനും ഈ രീതി ഗുണംചെയ്യും. മികച്ച വൈവിധ്യവത്കരണത്തിന്, ഡൈനാമിക് അസറ്റ് അലോക്കേഷൻ മുന്നോട്ടുവെയ്ക്കുന്ന ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽപോരെയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. വ്യക്തിഗത പോർട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിനും മികച്ച ആദായം അതിലൂടെ നേടാനും ഈ ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയുകയില്ല. ഫണ്ട് മാനേജരുടെ സ്ട്രാറ്റജിക്കൊപ്പം നീങ്ങാനെ നിക്ഷേപകന് സാധിക്കൂ. അതേക്കുറിച്ച് മറ്റൊരു പാഠത്തിലൂടെ വിശദമാക്കാം. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: ഓഹരിയിൽനിന്നുള്ള ആദായവും ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള സുരക്ഷയും സ്വന്തമാക്കാൻ നിക്ഷേപ വൈവിധ്യവത്കരണംകൊണ്ട് ഒരുപരിധിവരെ കഴിയും. ദീർഘകാലയളവിൽ നിക്ഷേപം സംരക്ഷിക്കാനും ഉയർന്ന ആദായംനേടാനും നിശ്ചിത അനുപാതത്തിലുള്ള പോർട്ട്ഫോളിയോ ക്രമീകരണം ആവശ്യമാണ്. ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായംനേടാൻ ഓഹരിയിലും ഡെറ്റിലും സ്വർണത്തിലുമുള്ള വൈവിധ്യവത്കരണം സഹായിക്കും.

from money rss https://bit.ly/3tzLFQv
via IFTTT

മിറെ അസറ്റ് നിഫ്റ്റി മാനുഫാക്ചറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. ജനുവരി 20ന് ആരംഭിക്കുന്ന ന്യൂഫണ്ട് ഓഫർ 24ന് അവസാനിക്കും. വൈദ്യുതി വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ബാറ്ററി സാങ്കേതിക വിദ്യ, പ്രതിരോധം എന്നീ മേഖലകളിൽ നിക്ഷേപിച്ച് മികച്ചനേട്ടമുണ്ടാക്കാനുള്ള അവസരമാണ് ഫണ്ട് ഓഫ് ഫണ്ടിലൂടെ ലഭിക്കുക. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് സൂചിക അടിസ്ഥാനമാക്കിയാകും ഫണ്ടിന്റെ പ്രവർത്തനം.

from money rss https://bit.ly/3zPCSe4
via IFTTT

നാലാംദിവസവും നേട്ടം: നിഫ്റ്റി 18,150 കടന്നു |Market Opening

മുംബൈ: നാലാം ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,100ന് മുകളിലെത്തി. സെൻസെക്സാകട്ടെ 61,000നരികെയും. 380 പോയന്റാണ് സെൻസെക്സിലെ നേട്ടം. 60,997ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 111 പോയന്റ് നേട്ടത്തിൽ 18,166ലുമെത്തി. കമ്പനികളുടെ പുറത്തുവരാനിരിക്കുന്ന മൂന്നാംപാദ ഫലങ്ങളും കേന്ദ്ര ബജറ്റും ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളുമൊക്കെയാണ് രാജ്യത്തെ സൂചികകൾ നേട്ടമാക്കിയത്. യുഎസ് വിപണി നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് ഏഷ്യൻ സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരംനടക്കുന്നത്. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്മോൾ ക്യാപ് സൂചിക 0.6ശതമാനവും നേട്ടത്തിലാണ്. Sensex rises 380 points, Nifty tests 18,150.

from money rss https://bit.ly/3HWLDpD
via IFTTT

മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: വോഡാഫോണ്‍ ഐഡിയയിലെ നഷ്ടം 21%

മുംബൈ: കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും മൂന്നാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, പവർ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 221.26 പോയന്റ് ഉയർന്ന് 60,616.89ലും നിഫ്റ്റി 52.50 പോയന്റ് നേട്ടത്തിൽ 18,055.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎൽ ടെക്, അദാനി പോർട്സ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. രണ്ടുശതമാനമാണ് താഴ്ന്നത്. അതേസമയം, ഐടി, പവർ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. എജിആർ കുടിശ്ശിക തീർക്കാൻ ഒരുഭാഗം ഓഹരികൾ സർക്കാരിന് നൽകാൻ തീരുമാനച്ചത് വോഡാഫോൺ ഐഡിയയെ ബാധിച്ചു. 21ശതമാനം താഴ്ന്ന് 11.5 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3Gg6zri
via IFTTT

ബിറ്റ്‌കോയിന്റെ മൂല്യം 40ശതമാനത്തിലേറെ ഇടിഞ്ഞ് 40,000 ഡോളറിന് താഴെയെത്തി

നവംബറിലെ റെക്കോഡ് നിലവാരമായ 69,000 ഡോളറിൽനിന്ന് ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായ ഇടിവ് 40ശതമാനത്തിലധികം. കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഇതാദ്യമായി ബിറ്റ്കോയിന്റെ മൂല്യം 40,000 ഡോളറിന് താഴെയെത്തുകയുംചെയ്തു. 39,774 നിലവാരത്തിലാണ് വ്യാപാരംനടക്കുന്നത്. ഇതോടെ ഈവർഷംമാത്രമുണ്ടായ നഷ്ടം 14ശതമാനമായി. എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തിയ നവംബർ ആദ്യആഴ്ചയിലെ 68,990 നിലവാരത്തിൽനിന്നാണ് മൂന്നുമാസമെത്തുംമുമ്പെ 40ശതമാനത്തോളം ഇടിവുണ്ടായത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സതോഷി നാകാമോട്ടോ സൃഷ്ടിച്ച ബിറ്റ്കോയിൻ 2019 അവസാനം മുതൽ ശരാശരി 500ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 2009ലാണ് ബിറ്റ്കോയിന്റെ പൊതുവായ വ്യാപാരം ആരംഭിച്ചത്. കോവിഡ് വ്യാപനത്തിനിടെ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ ഉത്തേജന നടപടികൾ പ്രഖ്യാപിച്ചതോടെ (പണലഭ്യത ഉയർന്നപ്പോൾ) റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടൽമൂലംബിറ്റ്കോയിന്റെ മൂല്യം ഉയരങ്ങളിലേയ്ക്കുകുതിച്ചു. യുഎസ് ഫെഡറൽ റിസർവ് ഉത്തജേന നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോൾ ബിറ്റ്കോയിൻ ഉൾപ്പടെയുള്ളക്രിപ്റ്റോകറൻസികൾക്ക് തിരിച്ചടിയായത്. ഈവർഷംതന്നെ ബിറ്റ്കോയിന്റെ മൂല്യം 20,000 ഡോളറിന് താഴെയെത്തുമെന്നാണ് ഇൻഫ്രസ്ട്രക്ചർ ക്യാപിറ്റൽ അഡൈ്വസേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെയ്ഹാറ്റ്ഫീൽഡിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3r9SZz4
via IFTTT

Monday, 10 January 2022

എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ വോഡാഫോണ്‍ ഐഡിയ സര്‍ക്കാരിന് നല്‍കുക 35.8ശതമാനം ഓഹരി

മുംബൈ: എജിആർ കുടിശ്ശികയും പലിശയുമിനത്തിൽ സർക്കാരിന് നൽകാനുള്ള തുക ഓഹരിയാക്കിമാറ്റാൻ വോഡാഫോൺ ഐഡിയയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സ്പെക്ട്രംലേല തവണകളും പലിശയും എജിആർ കുടിശ്ശികയുമടക്കം നൽകാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സർക്കാരിന് നൽകുക. നിലവിലെ മൂല്യത്തിൽനിന്നുംകുറച്ച് ഓഹരിയൊന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക. കുടിശ്ശികയ്ക്ക് മൊറട്ടോറിയം കാലയളവിൽ പലിശനൽകാൻ ബാധ്യതയുള്ളതിനാൽ അതുകൂടി കണക്കിലെടുത്താണ് സർക്കാരിനുള്ള ഓഹരി അലോട്ട്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ കമ്പനിയിൽ 35.8ശതമാനമായിരിക്കും സർക്കാരിന് ഓഹരി പങ്കാളിത്തം ലഭിക്കുക. നിലവിലെ പ്രമോട്ടർമാരായ വോഡാഫോൺ ഗ്രൂപ്പിന് 28.5ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8ശതമാനവും പങ്കാളത്തവുമാണ് കമ്പനിയിലുള്ളത്. 2021ലെ ആശ്വാസ പാക്കേജിന്റെ ഭാഗമായി കുടിശ്ശിക തീർക്കാൻ വിവിധ പദ്ധതികൾ ടെലികോം കമ്പനികൾക്കുമുന്നിൽവെച്ചിരുന്നു. ഇതുപ്രകാരം നാലുവർഷത്തെ സാവകാശമാണ് വോഡാഫോൺ ഐഡിയയും ഭാരതി എയർടെലും ആവശ്യപ്പെട്ടത്. കുടിശ്ശികയും പലിശയും ഓഹരിയാക്കിമാറ്റാതെ അടച്ചുതീർക്കാനാണ് ഭാരതി എയർടെലിന്റെ തീരുമാനം. Vodafone Idea offers 35.8 per cent stake to Government.

from money rss https://bit.ly/3neeDRY
via IFTTT

10 വര്‍ഷം, രണ്ട് ലക്ഷം കോടിയുടെ പശ്ചാത്തല സൗകര്യ നിക്ഷേപം; കെ റെയില്‍ പ്രധാനം-തോമസ് ഐസക്

എന്തേ ട്രെയിൻ ഇരിങ്ങാലക്കുടയ്ക്കുപോകാതെ കല്ലേറ്റിൻകരയിൽവെച്ച് തിരിഞ്ഞുപോകുന്നത്? പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണിത്. അശോകൻ ചരുവിലിന്റെ കഥ വായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. വർഷങ്ങൾക്കുമുമ്പ് കൊച്ചി-ഷൊർണൂർ പാത പണിയാരംഭിച്ചപ്പോൾ അത് ഇരിങ്ങാലക്കുടയിലൂടെ കടന്നുപോകണം എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയിൽപ്പോയി രാജാവിന്റെ കാലുപിടിച്ചും ആ വലിയ ദുരന്തം ഞങ്ങൾ ഒഴിവാക്കുകയാണ് ചെയ്തത്. യൂറോപ്യൻ ആധുനികതയുടെ ഭാഗമായിവന്ന റെയിൽവേയുടെ സാമ്രാജ്യത്വസ്വഭാവവും അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും അന്നുതന്നെ ഞങ്ങളുടെ പൂർവികർ തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം. ഇപ്പോൾ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ അകലെ ഇരിങ്ങാലക്കുട എന്ന് ബോർഡുവെച്ചിരിക്കുന്ന കല്ലേറ്റുംകര സ്റ്റേഷനിൽപ്പോയി വണ്ടി കാത്തുനിൽക്കുമ്പോൾ ആ പൂർവികരെ ഞങ്ങൾ സ്മരിക്കുന്നു. കെ-റെയിൽ വന്നാൽ കേരളം പിളരും. പ്രളയം വരും. കടക്കെണിയിലാകും. ഇരകൾ കുത്തുപാളയെടുക്കും. എന്നിങ്ങനെയെല്ലാമുള്ള വേവലാതികൾ കാണുമ്പോൾ അശോകൻ ചരുവിലിന്റെ പൂർവികരെയാണ് ഓർമവരുന്നത്. ഇവയും അതിനപ്പുറവുമുള്ള കാര്യങ്ങളും ചർച്ചചെയ്യാം. പക്ഷേ, അതുവരെ എല്ലാം നിർത്തിവെക്കണമെന്നുമാത്രം പറയരുത്. ഒരു ദശാബ്ദത്തിലേറെ പഠനവും ചർച്ചയുംനടന്ന വിഷയമാണിത്. റോഡോ റെയിലോ? ഗതാഗതസമ്പ്രദായം കൂടുതൽക്കൂടുതൽ റോഡ് കേന്ദ്രീകൃതമാകുന്നത് പരിസ്ഥിതിക്ക് വിനാശമാണ്. കാറുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഇപ്പോൾ റോഡ് നവീകരിച്ചാലും നാളെ തിരക്കും കുരുക്കും പ്രത്യക്ഷപ്പെടും. അതുകൊണ്ട് സന്തുലിതമായ ഗതാഗതഘടനയ്ക്ക് റെയിൽപോലുള്ള പൊതുഗതാഗതസംവിധാനങ്ങൾ വിപുലപ്പെടുത്തിയേതീരൂ. നിലവിലുള്ള റെയിൽ നവീകരിച്ചാൽ പോരേ? പോരാ. നിലവിലുള്ള ട്രാക്കിൽ 36 ശതമാനം വളവുകളാണ്. അവ നികത്താൻ റെയിൽവേക്ക് പരിപാടിയില്ല. പുതിയ സമാന്തര ട്രാക്കിട്ടാലും ഈ വളവുകളുണ്ടാവും. സിഗ്നൽ ഓട്ടോമാറ്റിക്കാക്കിയാൽ കൂടുതൽ ട്രെയിൻ ഓടിക്കാം. പക്ഷേ, സ്പീഡ് വർധിപ്പിക്കുന്നതിനു പരിമിതിയുണ്ട്. സ്പീഡിന് എന്താണ് ഇത്രയധികം പ്രാധാന്യം? റോഡിൽനിന്ന് ദീർഘദൂര കാർയാത്രക്കാരെ ആകർഷിക്കണമെങ്കിൽ സ്പീഡ് പ്രധാനമാണ്. ഇന്ന് എറണാകുളം-തിരുവനന്തപുരം കാർ വഴി 5-6 മണിക്കൂർ എടുക്കും. റോഡ് ആറു ലൈനാകുമ്പോൾ 3-4 മണിക്കൂറെങ്കിലും എടുക്കും. 1.5 മണിക്കൂർകൊണ്ട് എത്താൻപറ്റുന്ന അതിവേഗ ട്രെയിൻതന്നെ ആകർഷകം. കാസർകോടുവരെ നാലുമണിക്കൂറിൽത്താഴെ മതിയാകും. പോരാത്തതിന് കിലോമീറ്ററിന് 10 രൂപയിൽനിന്നും യാത്രച്ചെലവ് 2.75 രൂപയായി താഴുകയുംചെയ്യും. സ്റ്റാൻഡേഡ് ഗേജ് എന്തിന്? നിലവിൽ റെയിൽവേ ട്രാക്ക് ബ്രോഡ്ഗേജാണ്. അതിൽത്തന്നെ അതിവേഗപാതയും പണിയുന്നതല്ലേ അഭികാമ്യം? പക്ഷേ, ഇന്ത്യൻ റെയിൽവേ മറിച്ചാണ് പറയുന്നത്. അവരും നമ്മളും സംയുക്തമായിട്ടാണ് കെ-റെയിൽ പണിയുന്നത്. അവർ ഇന്ത്യയിലെ എല്ലാ അതിവേഗ, അർധഅതിവേഗ പാതകളും സ്റ്റാൻഡേഡ് ഗേജിലാണ് പണിയുന്നത്. ആഗോളമായിത്തന്നെ ഇത്തരം റെയിൽവേകളിൽ 90 ശതമാനത്തിലേറെ സ്റ്റാൻഡേഡ് ഗേജിലാണ്. അപ്പോൾ ബ്രോഡ്ഗേജ് യാത്രക്കാരോ? അവർ ട്രാക്ക് മാറിക്കയറണം. പക്ഷേ, ടിക്കറ്റ് ചാർജ് കൂടും. അതുകൊണ്ട് എല്ലാവർക്കും ഇന്ന് കെ-റെയിൽ ഉപയോഗപ്പെടുത്താൻ വരുമാനമുണ്ടാവണമെന്നില്ല. എല്ലാവർക്കും വിമാനത്തിലും ടാക്സിയിലും സഞ്ചരിക്കാൻ കഴിയാത്തതുപോലെ. അതുകൊണ്ട് ഇന്നു നിലവിലുള്ള ബ്രോഡ് ഗേജ് നവീകരിക്കണം. കൂടുതൽ പാളങ്ങളും വേണം. അതിന് റെയിൽവേയുടെമേൽ സമ്മർദം ചെലുത്തണം. അപ്പോൾ കെ-റെയിൽ വരേണ്യവർഗക്കാരുടേതോ? കെ-റെയിൽ ഇല്ലെങ്കിൽ ഇവരുടെ ദീർഘദൂരയാത്രകൾ കാറിലാകും. അത് സാധാരണക്കാർക്കടക്കം കുരിശാകും. ഇന്ന് കേരളത്തിൽ ­കെ-റെയിൽ ഉപയോഗിക്കാൻ വരുമാനമുള്ള ഇടത്തരക്കാർ അടക്കമുള്ളവർ ജനസംഖ്യയുടെ പകുതിയോളംവരും. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്തതലമുറയെ നാളെ കെ-റെയിലിലും യാത്രചെയ്യാൻ വരുമാനമുള്ളവരാക്കിമാറ്റാനുള്ള വികസനതന്ത്രത്തിന്റെ ഭാഗമാണ് ഇന്നു നടത്താൻ ശ്രമിക്കുന്ന അഭൂതപൂർവമായ പശ്ചാത്തലസൗകര്യവികസനം. കെ-റെയിൽ ലാഭമോ, നഷ്ടമോ? പാളങ്ങൾ നിർമിക്കുന്നതിനുള്ള മുതൽമുടക്കിന്റെ സർവീസിങ് അടക്കം പരിഗണിച്ചുകൊണ്ട് കമ്പനി ലാഭത്തിലാവാൻ ഒന്നോ രണ്ടോ ദശാബ്ദത്തിലേറെ എടുത്തേക്കാം. നോക്കൂ, നമ്മൾ ദേശീയപാത ആറുവരി ആക്കുകയല്ലേ. ഇതിന് കേന്ദ്രവും സംസ്ഥാനവുംകൂടി മുതൽമുടക്കേണ്ടിവരുന്ന തുക കെ-റെയിലിന്റെ അത്രതന്നെ വരും. പക്ഷേ, ദേശീയപാതയുടെ ലാഭം എത്രയെന്ന് ആരെങ്കിലും ചോദിക്കുമോ? കെ-റെയിലിൽനിന്നുള്ള ഭാവിനേട്ടങ്ങൾ 24 ശതമാനംവീതം ഡിസ്കൗണ്ട് ചെയ്താലും ഇന്നത്തെ മുതൽമുടക്കിന്റെ മൂല്യംവരും. അത്രയ്ക്കുവലിയ സാമൂഹികനേട്ടമാണ് കെ-റെയിൽ നൽകുക. ഇരകളെ നിരാലംബരാക്കുമോ? ദേശീയപാതയും ഗെയ്ലും കൂടംകുളം പവർലൈനും എല്ലാം ഭൂമി ഏറ്റെടുക്കാനാവാതെ ഇരകളുടെപേരിൽ നിർത്തിവെച്ചിരിക്കുകയായിരുന്നല്ലോ. ഇപ്പോൾ ഇതിന്റെപേരിൽ ഇവിടെയെവിടെയെങ്കിലും സമരമുണ്ടോ? ഏറ്റെടുക്കുന്ന ഭൂമിക്ക് ആകർഷകമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ടാണ് പ്രശ്നത്തിനു പരിഹാരംകണ്ടത്. ഇപ്പോൾ വിളപ്പിൽശാലയിൽ സമരം നടക്കുന്നത് 20 ഏക്കർ പോരാ, സർക്കാർ പ്രഖ്യാപിച്ച 100 ഏക്കർ ഭൂമിയും സാങ്കേതിക സർവകലാശാലയ്ക്കുവേണ്ടി ഏറ്റെടുക്കണമെന്ന് ഡിമാൻഡുയർത്തിക്കൊണ്ടാണ്. കേരളത്തെ പിളർക്കുമോ? നിലവിലുള്ള റെയിൽപ്പാത എംബാങ്മെന്റിനു മുകളിലാണ്. തിരൂർമുതൽ കാസർകോടുവരെയുള്ള അതിവേഗപാത ഇതിനു സമാന്തരമാണ്. അതുകൊണ്ട് പണ്ടില്ലാതിരുന്ന ഒരു പുതിയ പ്രശ്നവും ഇവിടെ ഉണ്ടാവില്ല. പുതിയ എംബാങ്മെന്റിന് ഉയരം കൂടുമെന്നതു ശരി. ഫെൻസിങ്ങും ഉണ്ടാവും (ആറുവരിപ്പാതയിൽ ഡിവൈഡറിന് ഫെൻസിങ് ഉണ്ടെന്നത് ഓർക്കുക). കുറുകേക്കടക്കുന്നതിന് ഇന്നു നിലവിലുള്ള എല്ലാ റോഡിനും അണ്ടർപാസേജ് ഉണ്ടാവും -500 മീറ്ററിന് ഒന്നുവീതം. വെള്ളമൊഴുക്ക് തടസ്സപ്പെടും വെള്ളപ്പൊക്കമുണ്ടാകും എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വെള്ളം പടിഞ്ഞാറേക്ക് പരന്നൊഴുകുകയല്ല. നീർച്ചാലുകൾ, പുഴകൾ, തോടുകൾ എന്നിവയിലൂടെയാണ് ഒഴുകുന്നത്. നീർച്ചാലുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ കുറച്ചുകൂടി വിപുലീകരിച്ചുകൊടുക്കുന്നതിനാണു ശ്രമിക്കുക. അതിർത്തിക്കല്ലുകൾ ഇട്ടുകഴിഞ്ഞാൽ ഇത്തരം സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനാവും. എംബാങ്മെന്റുകളിൽ ആവശ്യമായ കൾവർട്ടുകൾ ഉണ്ടായിരിക്കും. ബന്ധപ്പെട്ട ഹൈഡ്രോഗ്രാഫിക് സർവേ നടന്നുവരുന്നു. കേരളം കടക്കെണിയിലാക്കുമോ? കടം വാങ്ങുകയും സാമ്പത്തികവളർച്ച മുരടിക്കുകയും ചെയ്താൽ ഫലം കടക്കെണിയായിരിക്കും. എന്നാൽ, കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി ദേശീയ ശരാശരിയെക്കാളും വേഗത്തിലാണ് നമ്മൾ വളരുന്നത്. ഈ വളർച്ചയുടെ വേഗം ഇനിയും ഉയർത്താനാണ് നമ്മുടെ പരിശ്രമമെന്നത് വിശദീകരിച്ചല്ലോ. അതുകൊണ്ട് കെ-റെയിൽ അടക്കമുള്ള പശ്ചാത്തലസൗകര്യ നിർമാണം കേരളത്തെ കടക്കെണിയിലൊന്നുമാക്കില്ല. ഇതുവരെ പുനർവിതരണത്തിലും ക്ഷേമത്തിലുമായിരുന്നു കേരളത്തിന്റെ മിടുക്ക്. ഉയർന്നകൂലി, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യാദി സൗകര്യങ്ങൾ ഇവയെല്ലാം കേരളത്തിലെ സാധാരണക്കാർക്ക് മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാൾ വളരെ മെച്ചപ്പെട്ടൊരു ജീവിതം കഴിഞ്ഞ ഏതാനും തലമുറകളായി ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ടുമാത്രം അഭ്യസ്തവിദ്യരായ പുതിയതലമുറ സംതൃപ്തരല്ല. അവർക്ക് തങ്ങളുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസൃതമായ തൊഴിലവസരങ്ങൾ കൂടിയേതീരൂ. ഇത് ഉണ്ടാകുന്നില്ലായെന്നുള്ളതാണ് ഇന്നത്തെ വികസനപ്രതിസന്ധിയുടെ മുഖ്യവശം.

from money rss https://bit.ly/3nfuob1
via IFTTT

സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടം: നിഫ്റ്റി 18,000ന് മുകളില്‍ | Market Opening

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിൽനിന്നുള്ള ശുഭസൂചനയാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 150 പോയന്റ് ഉയർന്ന് 60,546ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 18,048ലുമാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, ഐടി, ലോഹം, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ മികച്ച മൂന്നാം പാദഫലങ്ങൾ പുറത്തുവിടുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. ജനുവരിയിൽ ഇതുവരെ നിഫ്റ്റി നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. അതേസമയം, നിലനിൽക്കുന്ന ആശങ്കകൾ വരുംദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോണിന്റെ വരവാണ് നിക്ഷേപകർ ആശങ്കയോടെ കാണുന്നത്. എച്ച്ഡിഎഫ്സി, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ടൈറ്റാൻ, ടിസിഎസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3te0IPr
via IFTTT

18,000 തിരിച്ചുപിടിച്ച് നിഫ്റ്റി: സെന്‍സെക്‌സില്‍ 650 പോയന്റ് നേട്ടം| Market Closing

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ മികച്ചനേട്ടത്തോടെ 18,000 തിരിച്ചുപിടിച്ച് നിഫ്റ്റി. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 650.98 പോയന്റ് ഉയർന്ന് 60,395.63ലും നിഫ്റ്റി 190.60 പോയന്റ് നേട്ടത്തിൽ 18,003.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികളുടെ മൂന്നാം പാദഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതാണ് കോവിഡ് വ്യാപനത്തിനിടയിലും നിക്ഷേപകർക്ക് ആത്മവിശ്വാസംനൽകിയത്. വായ്പയിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയാണ് ബാങ്ക് ഓഹരികളിലെ നേട്ടത്തിന് കാരണം. യുപിഎൽ, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, നെസ് ലെ, ഡിവീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, പവർ, ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3JYqInO
via IFTTT

പ്രതിസന്ധിയിലായ സാങ് യോങ് മോട്ടോഴ്‌സിനെ എഡിസണ്‍ മോട്ടോഴ്‌സ് ഏറ്റെടുത്തു

കടക്കെണിമൂലം പ്രതിസന്ധിയിലായ ദക്ഷിണ കൊറിയൻ കാറ് നിർമാതാക്കളായ സാങ് യോങ് മോട്ടോർ കമ്പനിയെ എഡിസൺ മോട്ടോഴ്സിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തു. 1890 കോടി രൂപ(255 ദശലക്ഷം ഡോളർ)യുടേതാണ് ഇടപാട്. കമ്പനിയിൽ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സാങ് യോങ് മോട്ടോർ കമ്പനിയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പദ്ധതി നേരത്തെ ഉപേക്ഷിച്ചിരുന്നു. 2019ൽ വൻനഷ്ടം രേഖപ്പെടുത്തിയ കമ്പനിയെ ലാഭത്തിലാക്കാൻ മൂന്നുവർഷംകൊണ്ട് 30,000 കോടി രൂപ നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇത് പിന്നീട് ഉപേക്ഷിച്ചു. കൊറിയൻ പങ്കാളികളായ സാങ് യോങിന്റെ ചെറു എസ്.യു.വി ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ്.യു.വി 300 മഹീന്ദ്ര അവതരിപ്പിച്ചത്. രാജ്യാന്തരതലത്തിലുള്ള മഹീന്ദ്രയുടെ ഉപകമ്പനികളിലൊന്നാണ് സാങ് യോങ് മോട്ടോർ. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സാങ് യോങ് മോട്ടോർ കമ്പനിയുടെ കാറ് വില്പനയിൽ 21ശതമാനം ഇടിവുണ്ടായിരുന്നു. 84,496 വാഹനങ്ങൾമാത്രമാണ് വിൽക്കാനായത്. 2021 ജനുവരി-സെപ്റ്റംബർ കാലയളവിൽ 23,800 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കനത്ത കടബാധ്യതയെതുടർന്ന് പാപ്പരത്ത നടപടിയിലായിരുന്നു കമ്പനി.

from money rss https://bit.ly/3HR8bYI
via IFTTT

വിദേശ നിക്ഷേപകര്‍ തന്ത്രംമാറ്റുന്നു: ജനുവരിയില്‍ ഇതുവരെ നിക്ഷേപിച്ചത് 2,570 കോടിയിലേറെ

തുടർച്ചയായി മൂന്നുമാസം ഓഹരികൾ വിറ്റൊഴിയുകമാത്രം ചെയ്തിരുന്ന വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ(എഫ്.പി.ഐ) ജനുവരിയിൽ വാങ്ങലുകാരായി. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എൻഎസ്ഡിഎൽ)യുടെ കണക്കുപ്രകാരം ജനുവരിയിൽ ഇതുവരെ 2,568 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്. അതിനുമുമ്പ് മൂന്നുമാസംകൊണ്ട് 35,984 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിയുകയാണ് ചെയ്തത്. രാജ്യത്തെ സൂചികകൾ എക്കാലത്തെയും റെക്കോഡ് ഉയരത്തിലെത്തിയ ഒക്ടോബറിനുശേഷമാണ് വിദേശികൾ നിക്ഷേപതന്ത്രംമാറ്റിയത്. ഒമിക്രോൺ ഭീതിയിൽ രാജ്യത്തെ വിപണിയിൽ വിൽപന സമ്മർദംനേരിട്ടപ്പോഴായിരുന്നു ഘട്ടംഘട്ടമായി വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്. രാജ്യം ഒമിക്രോണിനെ അതിജീവിക്കുമെന്ന വിലയിരുത്തലാണ് വിദേശ നിക്ഷേപകരെ ആകർഷിച്ചത്. രാജ്യത്തെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചന നൽകി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്കുമുകളിൽ തുടരുന്നതും പിഎംഐ സൂചിക 50നുമുകളിലായതും വിദേശ നിക്ഷേപകരെ ആകർഷിച്ചു. ഒമിക്രോൺ രാജ്യത്തെ എപ്രകാരം ബാധിക്കുമെന്നതും മൂന്നാം പാദഫലങ്ങളും വരാനിരിക്കുന്ന ബജറ്റുമൊക്കെയാണ് ഇനി വിദേശ നിക്ഷേപകരെ സ്വാധീനിക്കുക.

from money rss https://bit.ly/3zEkzZn
via IFTTT

Sunday, 9 January 2022

30-ാം വയസ്സില്‍ എങ്ങനെ സമ്പന്നനാകാം?

ലക്ഷാധിപതി, കോടീശ്വരൻ എന്നൊക്കെ കേൾക്കുന്നത് പലർക്കും ഇഷ്ടമില്ലാത്തകാര്യമാണ്. സമ്പത്തുനേടാൻ കഴിയാത്തതുകൊണ്ടാകാം ഈവാക്കുകളെ പുച്ഛത്തോടെ കാണുന്നത്. 30-ാംവയസ്സിൽ ലക്ഷങ്ങൾ സമ്പാദിക്കുകയെന്നത് ഫാന്റസിയല്ലെന്ന് ബോധ്യപ്പെടാൻ 10 ചിന്തകൾ മുന്നോട്ടുവെയ്ക്കുന്നു. 1.ചിട്ടയോടെ നീങ്ങുക ഒരു സുപ്രഭാതത്തിൽ ലക്ഷങ്ങൾ സ്വന്തമാക്കാൻ ആർക്കും കഴിയില്ല. നിക്ഷേപത്തിന് വളരാൻ സമയംകൊടുക്കണം. പ്രതിമാസവരുമാനം 20,000 രൂപയാണെന്നിരിക്കട്ടെ, 10വർഷം കഴിയുമ്പോഴും ഈതുകതന്നെയാകുമോ ലഭിക്കുക. ഇതിന്റെ എത്രയോ ഇരട്ടിയാകും വരുമാനം എന്നകാര്യത്തിൽ സംശയമില്ല. വരുമാനത്തിൽനിന്ന് നിശ്ചിതശതമാനം ഓരോമാസവും നിക്ഷേപിക്കാനായി നീക്കിവെയ്ക്കുക. 2. പൊങ്ങച്ചംകാണിക്കരുത് ചെറിയ തുകവീതം ചിട്ടയായി നിക്ഷേപിച്ച് സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതുവരെ വിലകൂടിയ ഗാഡ്ജറ്റുകളോ, ആഡംബര കാറോ സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. സമ്പന്നനായാൽ അതേക്കുറിച്ച് ആലോചിക്കു്ന്നതിൽ തെറ്റില്ല. പൊങ്ങച്ചക്കാരനാകാൻ ശ്രമിക്കാതെ ബുദ്ധിമാനാകുക. 3. നിക്ഷേപം സുരക്ഷിതമാക്കുക പണം സമ്പാദിക്കാനുള്ള മികച്ചവഴി നിക്ഷേപത്തിന്റേതാണ്. അത്യാവശ്യഘട്ടത്തിൽപ്പോലും നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കരുത്. 4. കടംവാങ്ങരുത് വരുമാനം വർധിപ്പിക്കാൻ സഹായിക്കില്ലെങ്കിൽ ലോൺ എടുക്കരുത്. സമ്പന്നരായ വ്യക്തികൾ വായ്പകൾ എടുക്കുന്നത് അതിൽനിന്ന് മികച്ചവരുമാനം ഉണ്ടാക്കുന്നതിനാണ്. സമ്പന്നരെ സമ്പന്നരാക്കിയ വസ്തുക്കൾ വാങ്ങാനാണ് പാവപ്പെട്ടവർ വായ്പയെടുക്കുന്നത്!. സാമ്പത്തികമായി മെച്ചമുണ്ടെങ്കിൽ വായ്പയെടുത്ത് കാറുവാങ്ങാം. അല്ലെങ്കിൽ സമ്പാദിച്ചപണംകൊണ്ട് ഭാവിയിൽ കാറ് സ്വന്തമാക്കാൻ ശ്രമിക്കുക. 5. സമ്പത്തിനെ സ്നേഹിക്കുക സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ അതിന് മുൻഗണന നൽകുന്നവർ മാത്രമെ സമ്പന്നരാകുന്നുള്ളൂ എന്നറിയുക. പണത്തെ അവഗണിക്കുകയാണെങ്കിൽ പണം നിങ്ങളെയും അവഗണിക്കും. നിക്ഷേപത്തിന് ജീവിതത്തിൽ സ്ഥാനംനൽകിയാൽ സമ്പത്ത് നിങ്ങളെതേടിവരും. 7. പരിശ്രമം പ്രധാനം വരുമാനം വർധിപ്പിക്കാൻ മുന്നിൽ സാധ്യതകളേറെയുണ്ട്. പെട്ടെന്ന് ധനവാനാകാൻ വളഞ്ഞവഴി തേടരുത്. ഭാഗ്യത്തെ ആശ്രയിക്കരുത്. പരിശ്രമാണ് പ്രധാനം. കുടുതൽ സമയം ജോലിചെയ്യുകയോ ജോലിയോടൊപ്പം സമാന്തര വരുമാനമാർഗങ്ങൾ തേടുകയോചെയ്യണം. നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷത്തിനും ഭാവിയിൽ വലിയ വിലകൊടുക്കേണ്ടിവരും. സമ്പത്തിന്റെ ശത്രുവാണ് അലസതയെന്നറിയുക. 8. ജനിച്ചത് സമ്പന്നനാകാൻ ദരിദ്രനാകാനല്ല സമ്പന്നനാകാനാണ് ജനിച്ചത് എന്ന് മനസിലാക്കുക. എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോയാൽമതിയെന്ന ചിന്ത ആരെയും സമ്പന്നനാക്കില്ല. അതിസമ്പന്നനായ ബിൽ ഗേറ്റ്സ് ഒരിക്കൽ പറഞ്ഞു: ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റംകൊണ്ടല്ല;എന്നാൽ ദരിദ്രനായി മരിക്കുന്നതിന് ഉത്തരവാദി നിങ്ങൾതന്നെയാണ്. 9.ധനികരെ കണ്ടുപഠിക്കാം ഭൂരിഭാഗംപേരും മധ്യവർഗ കുടംബത്തിലോ അതിന് താഴെയോ ആകും ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ അവരുടെ ചിന്താഗതിയാകും ഉണ്ടാകുക. ധനികനെ പിന്തുടർന്ന് അവരെ പഠിക്കാൻ ശ്രമിക്കുക. വളർച്ച മനസിലാക്കുക. 9. ബുദ്ധിപൂർവം നിക്ഷേപിക്കാം സമ്പന്നനാകാനുള്ള ഒരെയൊരുവഴിയാണ് നിക്ഷേപമെന്നത്. ജോലിയിൽനിന്ന് ലഭിച്ചതിനേക്കാൾ കൂടുതൽതുക ഭാവിയിൽ നിക്ഷേപത്തിൽനിന്ന്നേടാൻ കഴിയും. വരുമാനത്തിലെ ഒരുഭാഗം നിക്ഷേപത്തിനായി മാറ്റിവെയ്ക്കുക, ഉറങ്ങുമ്പോഴും പണം നിങ്ങൾക്കുവേണ്ടി സമ്പാദിച്ചുകൊള്ളും. 10. ലക്ഷ്യം ലക്ഷമല്ല, കോടിയാകട്ടെ ചെറുതല്ല, വലുതാണ് സ്വപ്നം കാണേണ്ടത്. ഒരു ലക്ഷമോ പത്തുലക്ഷമോ അല്ല, കോടികൾ സ്വപ്നം കാണാൻ ശീലിക്കണം. ലോകത്ത് പണത്തിന് ഒരുകുറവുമില്ല. വലിയ കാര്യങ്ങൾ സ്വപ്നം കാണുന്നവരുടെ എണ്ണത്തിലാണ് കുറവ്. അതിന് എനിക്കുകഴിയുമോ എന്നല്ല, കഴിയും എന്നാണ് ചിന്തിക്കേണ്ടത്. ഈ പത്തുകാര്യങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്കും ലക്ഷാധിപതിയാകാം. സ്വപ്നങ്ങളെ അത്യാഗ്രമായി ചിത്രീകരിക്കുന്നവരുണ്ടാകാം. അവരെ മാറ്റിനിർത്തുക. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് കരുതി തട്ടിപ്പുപദ്ധതികളിൽ പോയി ചാടാതെ ശ്രദ്ധിക്കക. ജീവിതത്തിൽ ധാർമികത നിലനിർത്തുക. സഹജീവികളെ സഹായിക്കുക. കോടീശ്വരനാകാൻ ഇത്രയുംമതി. antonycdavis@gmail.com ഗൃഹലക്ഷ്മിയിലെ മണി ടൂ കോളത്തിൽ പ്രസിദ്ധീകരിച്ചത്.

from money rss https://bit.ly/3JZ2dqw
via IFTTT

നിഫ്റ്റി 17,900കടന്നു: ബാങ്ക്, റിയാല്‍റ്റി ഓഹരികള്‍ നേട്ടത്തില്‍|Market Opening

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 17,900ന് മുകളിലെത്തി. സെൻസെക്സ് 402 പോയന്റ് ഉയർന്ന് 60,147ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തിൽ 17,924ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസാണ് നേട്ടത്തിൽ മുന്നിൽ. ജനുവരി 12ന് മൂന്നാം പാദഫലങ്ങൾ പുറത്തുവിടുന്നതോടൊപ്പം ഓഹരി തിരിച്ചുവാങ്ങൾ പദ്ധതി പ്രഖ്യാപിക്കാൻ സാധത്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് വില ഉയരാൻ കാരണം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, സിപ്ല, നെസ് ലെ, സൺ ഫാർമ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ ഒഴികെയുള്ള സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ധനകാര്യ ഓഹരികളാണ് മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5ശതമാനവും സ്മോൾ ക്യാപ് 0.9ശതമാനവും ഉയർന്നു.

from money rss https://bit.ly/3G7FWEK
via IFTTT

ഓർഡർ ചെയ്തത്‌ സൈക്കിൾ; കിട്ടിയത് പഴയ പാർട്സ്

തൃശ്ശൂർ: പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലൂടെ ഒാർഡർ നൽകിയ സൈക്കിളിന് പകരം ലഭിച്ചത് പഴയ സൈക്കിൾ ഭാഗങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും. 27-നാണ് കോലഴി സ്വദേശി ജയകുമാർ 'ഹൊബർസെന്റ് മെസുസ' എന്ന സൈക്കിളിന് ഓർഡർ നൽകിയത്. പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉപയോഗിക്കാവുന്ന 21 ഗിയറുകളുള്ള സൈക്കിളാണിത്. വില 42,500 രൂപയുണ്ടെങ്കിലും ഓഫർ പ്രൈസായി 11,450 രൂപയ്ക്കാണ് ഓർഡർ കൊടുത്തത്. വ്യാഴാഴ്ച സൈക്കിൾ വീട്ടിലെത്തി. പണമടച്ച് പെട്ടി പൊട്ടിച്ച് നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. ഗ്രേറ്റ് ഇന്ത്യ ട്രേയ്ഡേഴ്സ് എന്ന കമ്പനിയാണ് വിതരണക്കാർ. സ്ഥിരമായി ഓൺലൈൻ സൈറ്റിലൂടെ ഓർഡറുകൾ ചെയ്യാറുള്ള ജയകുമാർ കമ്പനിയുടെ സ്പെഷ്യൽ കസ്റ്റമർ കൂടിയാണ്. ഇതിനാൽ ഫ്രീ ഡെലിവറി ചാർജ് അടക്കമുള്ള സേവനങ്ങളും ഇദ്ദേഹത്തിന് ലഭ്യമാണ്. ഇതാദ്യമായാണ് ഇത്തരമൊരു ദുരനുഭവം. ബോക്സ് തിരിച്ചയച്ച അദ്ദേഹം സൈറ്റിനും വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.

from money rss https://bit.ly/3zO8dhh
via IFTTT

Friday, 7 January 2022

ചാഞ്ചാട്ടത്തിനിടയില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: ബാങ്ക്, മെറ്റല്‍ സൂചികകള്‍ ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയിലെ അവസാനദിനത്തിൽ തുടക്കം നഷ്ടത്തിലായിരുന്നുവെങ്കിലും നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 142.81 പോയന്റ് ഉയർന്ന് 59,744.65ലും നിഫ്റ്റി 66.80 പോയന്റ് നേട്ടത്തിൽ 17,812.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ നിഫ്റ്റി 17,905 നിലവാരത്തിലേയ്ക്ക് ഉയർന്നെങ്കിലും ലാഭമെടുപ്പിനെതുടർന്നുണ്ടായ സമ്മർദം സൂചികയിലെ നേട്ടംകുറച്ചു. ഗ്രാസിം ഇൻഡസ്ട്രീസ്, ഒഎൻജിസി, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ലൈഫ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ബാങ്ക്, മെറ്റൽ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 0.5-1 ശതമാനം ഉയർന്നു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, ഫാർമ സൂചികകൾ നഷ്ടംനേരിടുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3t5NN1O
via IFTTT

2022ലും ഐപിഒ വിപണി തകര്‍ക്കും: കാത്തിരിക്കുന്നത് എല്‍ഐസി ഉള്‍പ്പടെ 70ലേറെ കമ്പനികള്‍

ഐപിഒ വിപണിയിൽ 2021 ആവർത്തിക്കാൻ സാധ്യത. മുൻവർഷത്തേക്കാൾ കൂടുതൽ കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തുവരുമെന്നാണ് വിലയിരുത്തൽ. വിപണിയിൽ നിക്ഷേപകാഭിമുഖ്യം നിലനിൽക്കുന്നതിനാൽ അത് നേട്ടമാക്കാനാണ് കമ്പനികളുടെ ശ്രമം. ഇതിനകം 38 കമ്പനികൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി ലഭിച്ചുകഴിഞ്ഞു. 36 കമ്പനികൾ അനുമതിക്കായി കാത്തിരിക്കുകയാണ്. പ്രാഥമിക വിപണിയിലെ മുന്നേറ്റം തുടരുകയാണെങ്കിൽ ഐപിഒകളുടെ റെക്കോഡ് തകർക്കുന്ന വർഷമാകും 2022. എംക്യുർ ഫാർമസിക്യൂട്ടിക്കൽസ്, ഇഎസ്ഡിഎസ് സോഫ്റ്റ് വെയർ സൊലൂഷൻസ്, എജിഎസ് ട്രാൻസാക്ട് ടെക്നോളജീസ്, ട്രാക്സൺ ടെക്നോളജീസ്, അദാനി വിൽമർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ഗോ എയർലൈൻസ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ്, പ്രദീപ് ഫോസ്ഫേറ്റ്സ്, മൊബിക്വിക് സിസ്റ്റംസ് തുടങ്ങി 20ലധികം കമ്പനികൾ ആദ്യപാദത്തിൽ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി ഈ പാദത്തിൽ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70,000-1,00,000 കോടി രൂപയാകും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ വിപണിയിൽനിന്ന് സമാഹരിക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി ഐപിഒ നടപടിക്രമങ്ങൾക്കായി ജനുവരി അവസാനം സെബിയെ സമീപിക്കുമെന്നാണ് കരുതുന്നത്. പേടിഎം, സമൊറ്റോ, നൈക, സ്റ്റാർ ഹെൽത്ത്, പിബി ഫിൻടെക് എന്നിവയുൾപ്പടെയുള്ള കമ്പനികൾ 2021ൽ ഇതുവരെ 1.3ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്ന് സമാഹരിച്ചത്. കുറഞ്ഞ പലിശനിരക്കും ഉയർന്ന പണലഭ്യതയുംമൂലം ഓഹരി വിപണിയിൽ റാലി തുടരുകയാണ്.

from money rss https://bit.ly/3f4ZUny
via IFTTT

ക്രിപ്‌റ്റോകറന്‍സിക്ക് 15ശതമാനം മൂലധനനേട്ട നികുതി ചുമത്താന്‍ തായ്‌ലന്‍ഡ്

ക്രിപ്റ്റോകറൻസി ഇടപാടുകൾ 2021ൽ വൻതോതിൽ വർധിച്ചതോടെ 15 ശതമാനം മൂലധനനേട്ട നികുതി ചുമത്താൻ തായ്ലൻഡ്. തീരുമാനം നിലവിൽവരുന്നതോടെ ക്രിപ്റ്റോകറൻസിയിൽനിന്ന് നേട്ടമുണ്ടാക്കുന്നവരെല്ലാം 15ശതമാനം നികുതി നൽകാൻ ബാധ്യസ്ഥരാകും. അതേസമയം, ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ മൂലധനനേട്ട നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അതിവേഗം വ്യാപിക്കുന്ന ക്രിപ്റ്റോ ഇടപാടുകൾക്ക് ഘട്ടംഘട്ടമായി നിയന്ത്രണംകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തായ്ലൻഡ് സർക്കാർ നികുതി ഏർപ്പെടുത്തിയത്. ഇടപാടിൽനിന്ന് ലഭിക്കുന്ന ലാഭം ഇതോടെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാൻ കഴിയും. അതേസമയം, അസ്ഥിര സ്വാഭാവം കണക്കിലെടുത്ത് ക്രിപ്റ്റോ കറൻസി ഇടപാടിൽ നേരിട്ട് ഇടപെടരുതെന്ന് തായ്ലൻഡിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് തായ്ലൻഡ് രാജ്യത്തെ വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ നിർദേശം നൽകിയത്. തായ്ലൻഡിലെ ഒരുലക്ഷത്തോളം പേരാണ് ക്രിപ്റ്റോ ഖനനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.

from money rss https://bit.ly/3r02Sj7
via IFTTT

ലുലു 'ഫ്‌ളാറ്റ് 50 സെയില്‍' വീണ്ടും

പുതുവർഷത്തിൽ വിലക്കുറവുമേളയുമായി ലുലു ഫ്ളാറ്റ് 50 സെയിൽ വീണ്ടും. നാലുദിവസം നീണ്ടുനിൽക്കുന്ന ഓഫറുകൾ ജനുവരി ആറിന് ആരംഭിച്ചു. ഒമ്പതുവരെയാണ് ഓഫർ ലഭിക്കുക. ഗ്രോസറീസ്, ഇലക്ട്രോണിക്സ്, മൊബൈൽ, ഗൃഹോപകരണങ്ങൾ, ഫാഷൻ, വിവാഹ വസ്ത്രങ്ങൾ തുടങ്ങി എല്ലാവിഭാഗങ്ങളിലും ഓഫർ ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിൽ 50 ശതമാനം വിലക്കുറവാണ് പരമാവധി ലഭിക്കുക. 100-ൽപരം പ്രമുഖ ബ്രാൻഡുകളാണ് ഇത്തവണ വില്പനയിൽ പങ്കെടുക്കുന്നത്. ലുലു ഓൺലൈൻ ഇന്ത്യ ആപ്പിലും വെബ്സൈറ്റിലും വിലക്കിഴിവ് ലഭിക്കും. കേരളത്തിലുടനീളം സൗജന്യ ഹോം ഡെലിവറി സംവിധാനവുമുണ്ട്.

from money rss https://bit.ly/33cIOSk
via IFTTT

Thursday, 6 January 2022

ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്തെ വളര്‍ച്ചാനിരക്കില്‍ 1.5ശതമാനം കുറവുണ്ടാക്കിയേക്കും

ഒമിക്രോണിനെതുടർന്നുള്ള നിയന്ത്രണങ്ങൾ, അസംസ്കൃത വസ്തുക്കളുടെ വിലവർധന തുടങ്ങിയവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി)ത്തിൽ 1.50ശതമാനംവരെ കുറവുണ്ടാക്കിയേക്കാം. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്ഥിതിയെയായിരിക്കും നിയന്ത്രണങ്ങൾ കാര്യമായി ബാധിക്കുക. കോവിഡിന്റെ മൂന്നാംതരംഗം, ക്രൂഡ് ഓയിൽ വില വർധന, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ചരക്കുനീക്ക ചെലവിലെ വർധന, അർധചാലകങ്ങളുടെ ലഭ്യത, വൈദ്യു വിതരണത്തിലെ തടസ്സങ്ങൾ തുടങ്ങിയവയാകും രാജ്യത്തെ വളർച്ചയെ ബാധിക്കുക. പുതിയ സാഹചര്യത്തിൽ വിവിധ ഏജൻസികൾ നേരത്തെ നൽകിയിട്ടുള്ള രാജ്യത്തെ വളർച്ച അനുമാനത്തിൽ ഒന്നുമുതൽ ഒന്നര ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്. 9-10ശതമാനം നിരക്കിലായിരുന്നു വിവിധ ഏജൻസികൾ വളർച്ചാ അനുമാനം രേഖപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച പുറത്തിറക്കുന്ന 2022 സാമ്പത്തികവർഷത്തെ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഇക്കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ടായെന്ന് വ്യക്തമല്ല. അടുത്തവർഷത്തെ ബജറ്റ് തയ്യാറാക്കാനാണ് ധനമന്ത്രാലയത്തിന് മുൻകൂർ എസ്റ്റിമേറ്റ് നൽകുന്നത്.

from money rss https://bit.ly/3G39LXa
via IFTTT

നിഫ്റ്റി 17,800 തിരിച്ചുപിടിച്ചു; ബാങ്ക് ഓഹരികള്‍ നേട്ടത്തില്‍|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 301 പോയന്റ് നേട്ടത്തിൽ 59,903ലും നിഫ്റ്റി 95 പോയന്റ് ഉയർന്ന് 17,841ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ട്രഷറി ആദായത്തിലെ വർധന ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും കോർപറേറ്റ് വരുമാനം മെച്ചപ്പെടുന്ന സാഹചര്യവും റീട്ടെയിൽ-മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള നിക്ഷേപകരുടെ ഇടപെടലുകളും വിപണിക്ക് അനുകൂലമാണ്. ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, പവർഗ്രിഡ് കോർപ്, എസ്ബിഐ, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹ്രസ്വകാലയളവിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വൻകിട കമ്പനികൾ, ഐടി, ബാങ്ക് ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കാം. ബിഎസ്ഇ മിഡ്ക്യാപ് 0.5ശതമാനവും സ്മോൾ ക്യാപ് 0.6ശതമാനവും നേട്ടത്തിലാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3JP2cFF
via IFTTT

നേട്ടത്തിന് താല്‍ക്കാലിക വിരാമം: സെന്‍സെക്‌സില്‍ 621 പോയന്റ് നഷ്ടം, നിഫ്റ്റി 17,800ന് താഴെ|Closing

മുംബൈ: നാലുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് സൂചികകൾ. നിഫ്റ്റി 17,800ന് താഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. സെൻസെക്സ് 621.31 പോയന്റ് നഷ്ടത്തിൽ 59,601.84ലിലും നിഫ്റ്റി 179.40 പോയന്റ് താഴ്ന്ന് 17,754.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റിയുടെ യോഗതീരുമാനം പുറത്തുവന്നതിനെതുടർന്ന് യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക ഉയർന്നത് ആഗോള വിപണിയിൽ കനത്ത വില്പന സമ്മർദമുണ്ടാക്കി. ഒമിക്രോൺ വ്യാപനം നാലാം പാദഫലങ്ങളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലുകളും കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും സൂചികകളിൽ പ്രതിഫലിച്ചു. ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രടെക് സിമെന്റ്സ്, ടെക് മഹീന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രാധാനമായും നഷ്ടത്തിലായത്. യുപിഎൽ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളൊഴികെയുള്ളവ നഷ്ടംനേരിട്ടു. ഐടി, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/32UMoRd
via IFTTT

ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് ഉടനെ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: എളുപ്പത്തിൽ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിൽ രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനൽകിയായിരിക്കും പാസ്പോർട്ട് അനുവദിക്കുക. ആഗോളതലത്തിൽ എമിഗ്രേഷൻ സുഗമമാക്കുന്നതിനും എളുപ്പത്തിൽ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അച്ചടിച്ച പുസ്തകമായാണ് നിലവിൽ രാജ്യത്ത് പാസ്പോർട്ട് നൽകുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക-നയതന്ത്ര പാസ്പോർട്ടുകൾ 20,000 പേർക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചിരുന്നു. 36 പാസ്പോർട്ട് ഓഫീസുകളും 93 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുമാണ് നിലവിൽ രാജ്യത്തുള്ളത്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടർന്നും നിലവിലേതുപോലെ തുടരും. India 🇮🇳 to soon introduce next-gen #ePassport for citizens - secure #biometric data - smooth passage through #immigration posts globally - @icao compliant - produced at India Security Press, Nashik - #eGovernance @passportsevamea @MEAIndia #AzadiKaAmritMahotsav pic.twitter.com/tmMjhvvb9W — Sanjay Bhattacharyya (@SecySanjay) January 5, 2022

from money rss https://bit.ly/3JWXSV4
via IFTTT

കോവിഡ് മരണംമൂലം ക്ലെയിമില്‍ വര്‍ധന: ടേം ഇന്‍ഷുറന്‍സ് പ്രീമിയം കൂടുന്നു

കോവിഡ് വ്യാപനത്തെതുടർന്ന് ക്ലെയിം വർധിച്ചതിനാൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം കമ്പനികൾ കൂട്ടുന്നു. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിൽ ടേം ഇൻഷുറൻസ് പ്രീമിയത്തിൽ 4.18ശതമാനമാണ് വർധനവുണ്ടായത്. ഒരുകോടി രൂപയുടെ പരിരക്ഷയ്ക്ക് ഈടാക്കിയിരുന്ന ശരാശരി വാർഷിക പ്രീമിയം 29,443 രൂപയിൽനിന്ന് 30,720 രൂപയായി വർധിച്ചു. അഞ്ചിൽ മൂന്ന് ഇൻഷുറൻസ് കമ്പനികളും പ്രീമിയം നിരക്കിൽ വർധനവരുത്തിയിട്ടുണ്ട്. വരുംമാസങ്ങളിൽ മറ്റുകമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് മരണനിരക്കിലുണ്ടായ വർധനയാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, ഹെൽത്ത് ഇൻഷുറൻസ് പ്രീമയത്തിൽ കമ്പനികൾ വർധനവരുത്തിയിട്ടില്ല. 2021 ഏപ്രിൽ മുതലുള്ള നിരക്കുതന്നെയാണ് ഇപ്പോഴുമുള്ളത്. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിലെ കണക്കുപ്രകാരം 26 വയസ്സുളള ഒരാൾ അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 8,274 രൂപയമാണ് പ്രീമിയമിനത്തിൽ ചെലവഴിച്ചത്. മുതിർന്ന വിഭാഗത്തിൽ പത്ത് ലക്ഷം രൂപയുടെ പരരക്ഷയ്ക്ക് 10,403 രൂപയുമായിരുന്നു നിരക്ക്. അതേസമയം, കുടുംബമായി ജീവിക്കുന്നവർക്ക് അനുയോജ്യം ഫ്ളോട്ടർ പ്ലാനുകളാണ്. ഈ നിരക്കിലും വർധനവുണ്ടായിട്ടില്ല. 36 വയസ്സുള്ള രണ്ടുപേർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 13,921 രൂപയും ഒരുകുട്ടിയുമുൾപ്പടെയാണെങ്കിൽ 16,530 രൂപയുമാണ് നിലവിലെ ശരാശരി പ്രീമിയം നിരക്ക്. വ്യത്യസ്ത സവിശേഷതകളുള്ളതിനാൽ കമ്പനികൾക്കനുസരിച്ച് ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയത്തിൽ കാര്യമായ വ്യത്യാസമുണ്ട്.

from money rss https://bit.ly/3FcpH8l
via IFTTT

Wednesday, 5 January 2022

സെന്‍സെക്‌സില്‍ 800 പോയന്റിലേറെ നഷ്ടം: നിഫ്റ്റി 17,700ന് താഴെ |Market Opening

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,700ന് താഴെയെത്തി. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 487 പോയന്റ് താഴ്ന്ന് 59,735ലും നിഫ്റ്റി 144 പോയന്റ് നഷ്ടത്തിൽ 17,780ലുമാണ് വ്യാപാരം ആരംഭിച്ചത്. 9.40 ആയപ്പോഴേയ്ക്കും സെൻസെക്സിലെ നഷ്ടം 800 പോയന്റിലേറെയായി. നിഫ്റ്റി 237 പോയന്റും താഴ്ന്നു. എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ജെഎസ്ഡ്ബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. സൺ ഫാർമ, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Nifty around 17,700, Sensex plunges 800 pts.

from money rss https://bit.ly/3F0E3Zl
via IFTTT