121

Powered By Blogger

Sunday, 14 June 2020

Athimara Kombile Lyrics : Munthirivallikal Thalirkkumbol Malayalam Movie Song

Movie: Munthirivallikal Thalirkkumbol
Year: 2017
Singer: Shreya Goshal, Vijay Yesudas
Lyrics: Rafeeq Ahammed
Music: M Jayachandran
Actor: Mohanlal
Actress: Meena


Athimara kombile
Chutti varum thennale
Thenni thenni mannil veenathengane
Pularoli angane
Yavanika neekkave
Vanashalabangalengu maadave

Varivandaay njaaninnu melle
Madhu thedunnu thirayunnu ninne
Naru chiriyude kili mozhiyude
Puthumazhayude oru maraviyilozhuki

Athimara kombile
Chutti varum thennale
Thenni thenni mannil veenathengane
Pularoli angane
Yavanika neekkave
Vanashalabangalengu maadave...

Heyeyyeyy.....
Aaah aahhh....

Ilakalil uthirunnoree
Hima kanamekeedumo
Ooo.. Kathirunnu vaanambaadi
Nee kelkkuvanoreenam paadi
Pakaruvathengane parayuvathengane
Karalilurangumee kanavukalangane
Aarorumooradhe nee omale
Kaathoramaay paadu

Athimara kombile
Chutti varum thennale
Thenni thenni mannil veenathengane

Karukakal viriyunnoree
Puthunilam aayengil nee
Ee pookalaale ninne moodi
Nee orthidathe melle pulki
Mizhikalilinnale karuthiya mounavum
Ilaveyil aayitha pulari vayalkkare
Theerathe theerathe neerolamaay
Pooncholayaay maaroo..

Athimara kombile
Chutti varum thennale
Thenni thenni mannil veenathengane
Pularoli angane
Yavanika neekkave
Vanashalabangalengu maadave
Varivandaay njaaninnu melle
Madhu thedunnu thirayunnu ninne
Naru chiriyude kili mozhiyude
Puthumazhayude oru maraviyilozhuki

Haahha ahhh....


* This article was originally published here

Saturday, 13 June 2020

10 വര്‍ഷംകൊണ്ട് 2 ലക്ഷംരൂപയുടെ നിക്ഷേപം 6 കോടിരൂപയാകുമായിരുന്നു

ഓഹരി ദീർഘകാല നിക്ഷേപകർക്ക് എന്നും നേട്ടങ്ങളെ സമ്മാനിച്ചിട്ടുള്ളൂ. ലക്ഷങ്ങൾ കോടികളായ കഥകൾ ഏറെകേട്ടിട്ടുണ്ടാകും. കഴിഞ്ഞ 10വർഷത്തിനിടെ നിക്ഷേപകർക്ക് കോടികളുടെ സമ്പത്ത് നൽകിയ ചില ഓഹരികൾ പരിചയപ്പെടാം. ഈ ഓഹരികളിൽ രണ്ടു ലക്ഷംരൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അതിന്റെമൂല്യം ഒരുകോടിയോ അതിൽകൂടുതലോ ആകുമായിരുന്നു. അവന്തി ഫീഡ്സ് അവന്തിയുടെ ഓഹരിവില കഴിഞ്ഞ പത്തുവർഷത്തിനിടെ 29,150ശതമാനമാണ് കുതിച്ചത്. 1.55 രൂപയിൽനിന്ന് ഓഹരി വില 472 രൂപയിലെത്തി. 2 ലക്ഷംരൂപ 10വർഷംമുമ്പ് നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 6.10 കോടി രൂപയാകുമായിരുന്നു. കാപ്ലിൻ പോയന്റ് ലാബ് കമ്പനിയുടെ ഓഹരിവില പത്തുവർഷത്തിനിടെ കുതിച്ചത് 11,053 ശതമാനമാണ്. ഓഹരിവില 3.16 രൂപയിൽനിന്ന് 352.45 രൂപയിലേയ്ക്കുയർന്നു. 2 ലക്ഷംരൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 2.38 കോടി രൂപയാകുമായിരുന്നു. ഭാരത് രസായൻ പത്തുവർഷത്തിനിടെ കമ്പനിയുടെ ഓഹരിവില 6,324 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 110.50 രൂപയിൽനിന്ന് 7099 രൂപയിലേയ്ക്കെത്തി ഓഹരിവില. രണ്ടു ലക്ഷംരൂപ 10വർഷംമുമ്പ് നിക്ഷേപിച്ചിരുന്നുവെങ്കിൽഇപ്പോൾ1.26 കോടിയാകുമായിരുന്നു. അജന്ത ഫാർമ അജന്ത ഫാർമയുടെ ഓഹരി വില 25.04 രൂപയിൽനിന്ന് 1481.85 രൂപയായാണ് കുതിച്ചത്. പത്തുവർഷംമുമ്പ് രണ്ടുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നിക്ഷേപം 1.16 കോടി രൂപയായി വളരുമായിരുന്നു. ആൽകൈൽ അമിനസ് കെമിക്കൽസ് കമ്പനിയുടെ ഓഹരി വില 10വർഷത്തിനിടെ 5,162 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 40.03 രൂപയിൽനിന്ന് 2106.15 രൂപയിലേയ്ക്കെത്തി ഒരുഓഹരിയുടെ വില. രണ്ടു ലക്ഷം രൂപയുടെ നിക്ഷേപം 1.03 കോടി രൂപയാകുമായിരുന്നു. ബജാജ് ഫിനാൻസ് 10വർഷംകൊണ്ട് കമ്പനിയുടെ ഓഹരിവില 5,058ശതമാനമാണ് ഉയർന്നത്. 45.07 രൂപയിൽനിന്ന് ഒരുഓഹരിയുടെ വില 2337 രൂപയിലേയ്ക്കെത്തി. 2 ലക്ഷംരൂപ ഈ കമ്പനിയിൽ നിക്ഷേപിച്ചരുന്നുവെങ്കിൽ നിക്ഷേപം 1.02 കോടി രൂപയാകുമായിരുന്നു. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതയ്ക്ക് വിധേയമാണ്. സ്വന്തംഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ. ഭാവിയിൽ ഈ ഓഹരികളിൽനിന്ന് മേൽപ്പറഞ്ഞനേട്ടം ലഭിച്ചുകൊള്ളണമെന്നില്ല.

from money rss https://bit.ly/2zsFwM6
via IFTTT

Kaaval Official Teaser To Release On Suresh Gopi's Birthday?

Kaaval Official Teaser To Release On Suresh Gopi's Birthday?
Suresh Gopi, the action star is joining hands with young filmmaker Nithin Renji Panicker for the first time, for the upcoming project Kaaval. The movie, which is said to be an out and out mass action thriller, is currently under the

* This article was originally published here

മലയാളി സ്റ്റാർട്ട്അപ്പിൽ 136 കോടിയുടെ നിക്ഷേപം

കൊച്ചി: തിരുവനന്തപുരം സ്വദേശിയായ ബാബു ശിവദാസിന്റെ നേതൃത്വത്തിൽ അമേരിക്കയിലെ സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഫി ഡോട്ട് എ.ഐ. (JIFFY.ai) എന്ന സ്റ്റാർട്ട്അപ്പിൽ 1.8 കോടി ഡോളറിന്റെ (ഏതാണ്ട് 136 കോടി രൂപ) മൂലധന നിക്ഷേപം. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാർട്ട്അപ്പുകളിൽ നിക്ഷേപിക്കുന്ന നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽനിന്നാണ് മൂലധന സമാഹരണം നടത്തിയിരിക്കുന്നത്. നിസാൻ മോട്ടോഴ്സ് മുൻ സി.ഐ.ഒ. ടോണി തോമസ് ഉൾപ്പെടെയുള്ള പ്രമുഖരും 'സീരീസ് എ' റൗണ്ടിലുള്ള ഈ ഫണ്ടിങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ബാബു ശിവദാസ് കമ്പനികളുടെ പ്രവർത്തനം ഓട്ടോമേറ്റ് ചെയ്ത് ഉത്പാദനക്ഷമത കൂട്ടാൻ സഹായിക്കുന്ന 'റോബോട്ടിക് പ്രോസസ് ഓട്ടോമേഷനു'വേണ്ടിയുള്ള സോഫ്റ്റ്വേർ വികസിപ്പിക്കുന്ന കമ്പനിയാണ് ജിഫി. ഒന്നര വർഷം മാത്രം പ്രായമുള്ള കമ്പനിയിൽ ഇപ്പോൾ 150-ഓളം ജീവനക്കാരുണ്ട്. ഇതിലേറെയും ഇന്ത്യയിലാണ്. 'ഫോർച്യൂൺ 1000' പട്ടികയിൽ ഉൾപ്പെടെയുള്ള ഇരുപതോളം ആഗോള കമ്പനികൾ ഈ സ്റ്റാർട്ട്അപ്പിന്റെ ഗുണഭോക്താക്കളാണ്. സിലിക്കൺ വാലിക്കു പുറമെ, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലും കമ്പനിക്ക് ഡെവലപ്മെന്റ് സെന്ററുകളുണ്ട്. തിരുവനന്തപുരം സെന്ററിനെ നിർമിത ബുദ്ധി (എ.ഐ.), മെഷീൻ ലേണിങ് തുടങ്ങി മേഖലകളിലെ 'അറിവിന്റെ കേന്ദ്ര'മാക്കാനാകും പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. സന്നദ്ധ സംഘടനയായ പാണിനി ഫൗണ്ടേഷനാണ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമകൾ. ഓട്ടോമേഷൻ മൂലം തൊഴിൽ നഷ്ടമാകുന്നവർക്ക് നൈപുണ്യ വികസനത്തിനുള്ള പരിശീലനം ഈ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. 136 crore investment in Malayalee start-up

from money rss https://bit.ly/3hnQB22
via IFTTT

Friday, 12 June 2020

രേഖകളുടെ കോപ്പിവേണ്ട: എസ്ബിഐയില്‍ ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയിൽ ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാം. ഇൻസ്റ്റ സേവിങ്സ് ബാങ്ക് അക്കൗണ്ട് സംവിധാനം പുനഃരാരംഭിച്ചതിനെതുടർന്നാണിത്. കോവിഡ് വ്യാപനത്തെതുടർന്നാണ് ബാങ്കിലെത്താതെയും അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എസ്ബിഐ വീണ്ടുമൊരുക്കുന്നത്. സ്മാർട്ട്ഫോണിൽ ബാങ്കിന്റെ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. പാനോ, ആധാറോ ഉണ്ടെങ്കിൽ ഡിജിറ്റലായി അക്കൗണ്ട് തുറക്കാം. ഇൻസ്റ്റ അക്കൗണ്ട് തുറക്കുന്നവർക്ക് രൂപെ ഡെബിറ്റ് കാർഡ് നൽകും. യോനോ ആപ്പിൽ പാൻ, ആധാർ വിവരങ്ങൾ നൽകിയശേഷം ഫോണിലെത്തുന്ന ഒടിപി കൂടി നൽകുക. വ്യക്തിവിവരങ്ങൾക്കൂടി നൽകിയാൽ നടപടി പൂർത്തിയാകും. അപ്പോൾതന്നെ പണമിടപാടും സാധ്യമാകും. നോമിനേഷൻ സൗകര്യം, എസ്എംഎസ് അലർട്ട്, എസ്ബിഐ ക്വിക്ക് മിസ്ഡ് കോൾ സർവീസ് എന്നീ സേവനങ്ങളും ലഭിക്കും. ഒരുവർഷത്തിനുള്ളിൽ കെവൈസി രേഖകൾ ബാങ്കിലെത്തിച്ചാൽമതി. Now open SBI instant saving account online

from money rss https://bit.ly/2Au8744
via IFTTT

പെട്രോളിന് വീണ്ടുംവിലകൂട്ടി; ഏഴുദിവസംകൊണ്ടുവര്‍ധിച്ചത് 3.91 രൂപ

ന്യൂഡൽഹി: തുടർച്ചയായി ഏഴാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 82 രൂപകടന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ നേരിയകുറവുണ്ടായി. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. Petrol, diesel price hiked for 7th straight day

from money rss https://bit.ly/3e1p0la
via IFTTT

അവസാന മണിക്കൂറില്‍ കുതിച്ചു; സെന്‍സെക്‌സ് 242 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 242.52 പോയന്റ് നേട്ടത്തിൽ 33780.89ലും നിഫ്റ്റി 70.90 പോയന്റ് ഉയർന്ന് 9972.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1224 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1226 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. വ്യാപാരം ആരംഭിച്ചപ്പോൾതന്നെ സെൻസെക്സ് 700ലേറെപോയന്റ് നഷ്ടത്തിലായിരുന്നു. ദിനവ്യാപാരത്തിൽ ഏറ്റവുംതാഴ്ന്ന നിലവാരത്തിൽനിന്ന് 1,433 പോയന്റാണ് സെൻസെക്സ് കുതിച്ചത്. എംആൻഡ്എം, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, റിലയൻസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, എച്ച്സിഎൽ ടെക്, ടിസിഎസ്, എൻടിപിസി, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ വിഭാഗം സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി ഓഹരികളാണ് സമ്മർദംനേരിട്ടത്. Sensex recovers 1,433 pts from days low, ends 243 pts higher

from money rss https://bit.ly/2B4xnhb
via IFTTT

Malayalam Actor Gokulan Enters Wedlock In A Private Ceremony!

Malayalam Actor Gokulan Enters Wedlock In A Private Ceremony!
Popular actor Gokulan has tied the knot with Dhanya amid the COVID-19 lockdown. The wedding took place at a temple in Ernakulam district of Kerala on Thursday. The lockdown protocols were followed by the relatives and close friends of the newly-wed

* This article was originally published here

പൊറോട്ട റൊട്ടിയല്ല; 18ശതമാനം ജിഎസ്ടി ഈടാക്കാമെന്ന ഉത്തരവിനെതിരെ പ്രതിഷേധം

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. പൊറോട്ട റൊട്ടിയല്ലാത്തതിനാൽഅഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്. തിന്നാൻ തയ്യാർ വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടിവിഭാഗത്തിൽപ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തിൽ ഉത്തരവുണ്ടായത്.ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡലി, ദോശ, പൊറോട്ട, തൈര്, പനീർ തുടങ്ങിയ വിഭവങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ്. വീറ്റ് പൊറോട്ടയ്ക്കും മലബാർ പൊറോട്ടയ്ക്കും റോട്ടിക്കുള്ളതുപോലെ അഞ്ചുശതമാനം ജിഎസ്ടിയാണ് വേണ്ടതന്നാണ് ഇവരുടെ നിലപാട്. പൊറോട്ടയ്ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം വ്യാപകമാകുകയാണ്. കേരളത്തിൽനിന്നുള്ളവർ ഫുഡ് ഫാസിസം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പൊറോട്ടയും ബീഫും തങ്ങളുടെ ഇഷ്ടവിഭവമാണെന്ന് ഇവർ വാദിക്കുന്നു. 5% GST for Rotis and 18% GST for Porotta?! This discrimination should end right now. Say No to Food Fascism! You dont get to decide what we should eat! #HandsOffPorotta pic.twitter.com/Y59zjkdT6q — The Saudade Guy🌹 (@arunrajpaul) June 12, 2020 18% GST ON PAROTAS 5% GST ON ROTI People ask Govt :- why Such a big injustice. Finance minister - because I dont eat parotas.#HandsOffPorotta — umang bansal (@bansal655) June 12, 2020 New GST ruling, Roti/Chapatti : 5% GST Porotta : 18% GST "Parota" is not "Roti" because unlike rotis which are ready to eat, Porotas need to be heated before consumption. GST Authorities under the aegis of Ld. FM are working overtime to make tax regime simpler & uncomplicated. — Abhishek Singhvi (@DrAMSinghvi) June 12, 2020

from money rss https://bit.ly/2UC11Sd
via IFTTT

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാന്‍ രാജ്യത്ത് നിയമംവരുന്നു

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിർമാണത്തിനുള്ള ശ്രമത്തിലാണ് സർക്കാർ. റിസർവ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടർന്നാണ് നിയമനിർമാണം പരിഗണിക്കുന്നത്. 2018 ഏപ്രിൽ മാസത്തിൽ ക്രിപ്റ്റോ കറൻസി ഇപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി നിരോധനംനീക്കി ഉത്തരവിട്ടിരുന്നു. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. സുപ്രീംകോടതിയുടെ ഉത്തരവുവന്നെങ്കിലും ആർബിഐ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ നൽകാത്തതിനാൽ ബാങ്കുകൾ ക്രിപ്റ്റോ ഇടപാടുകൾ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റുവഴികളിൽ രാജ്യത്ത് ഇടപാടുകൾ വ്യാപകമായി നടന്നിരുന്നു. 2019 ജൂലായിൽ സർക്കാർ നിയമിച്ച സമിതി, ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവർക്ക് 25 കോടി രൂപവരെ പിഴയും 10വർഷംവരെ തടവും ശിക്ഷ നൽകണമന്നായിരുന്നു സമിതിയുടെ നിർദേശം. With a law, India plans lasting ban on cryptocurrency

from money rss https://bit.ly/2Yw2dra
via IFTTT

Thursday, 11 June 2020

രൂപയുടെ മൂല്യംവീണ്ടും കുത്തനെ ഇടിഞ്ഞു

ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കായ 75.58നെ അപേക്ഷിച്ച് രാവിലെ മൂല്യം 76.10 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തെതുടർന്നാണ് രാജ്യത്ത ഓഹരി സൂചികകൾ നഷ്ടത്തിലായത്. സെൻസെക്സ് 800ഓളം പോയന്റ് താഴെപ്പോയി. യുഎസ് സൂചികകൾ അഞ്ചുശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മൂലധന വിപണിയിൽ വിദേശനിക്ഷേപകർ വ്യാഴാഴ്ച 805.14 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ലോകമൊട്ടാകെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിക്ഷേപകർ വിപണിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഏപ്രിലിലെ വ്യവസായോത്പാദന കണക്കുകളും പണപ്പെരുപ്പ നിരക്കുകളും വെള്ളിയാഴ്ച വൈകീട്ട് പുറത്തുവിടും. Rupee falls sharply against US dollar

from money rss https://bit.ly/30w34eh
via IFTTT

പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി; ആറു ദിവസംകൊണ്ട് വര്‍ധിച്ചത് 3.42 രൂപ

ന്യൂഡൽഹി: തുടർച്ചയായി ആറാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയുമാണ് ആറുദിവസംകൊണ്ടു വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74.57 രൂപയായി. ഡീസലിനാകട്ടെ 72.81 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില നാലര മാസത്തെ ഉയർന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാരലിന് 40 ഡോളറിന് താഴെയാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയർന്നേക്കും.

from money rss https://bit.ly/3cPzgf2
via IFTTT

ചെറുകിട-ഇടത്തരം ഓഹരികളേക്കാള്‍ അഭികാമ്യം വന്‍കിട കമ്പനികള്‍

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശസ്ഥാപനങ്ങൾ മാർച്ചിൽ നിക്ഷേപിച്ചത് 65,000 കോടി രൂപയായിരുന്നു. ഏപ്രിലിൽ ഇത് 5000 കോടിയായി ചുരുങ്ങിയപ്പോൾ മെയ് മാസം 14,000 കോടി രൂപയായി വർധിക്കുകയും ചെയ്തു. ജൂണിൽ ആദ്യത്തെ ഏഴുവ്യാപാരദിനങ്ങളിൽ 15,000 കോടി രൂപയിലേറെ നിക്ഷേപമായെത്തി. ആഗോള വിപണികളിൽ മാർച്ച് അവസാനം മുതൽതന്നെ വിദേശ നിക്ഷേപകർ അനുകൂലമായി പ്രതികരിക്കാൻ തുടങ്ങിയിരുന്നു. ഉത്തേജക നടപടികളും വീണ്ടും പ്രവർത്തനംതുടങ്ങുന്ന സാമ്പത്തിക മേഖലയെക്കുറിച്ചുള്ള പ്രതീക്ഷയുമായിരുന്നുകാരണം. പൂർണമായും കോവിഡിനുമുമ്പുള്ള അത്രവരില്ലെങ്കിലും ഡിമാന്റ് എത്രയുംവേഗം വീണ്ടെടുക്കുമെന്നാണ് കണക്കുകൂട്ടൽ. വിപണി നിരക്കുകളും നിക്ഷേപകെന്റ ആത്മവിശ്വാസവും വലിയൊരളവോളം തിരിച്ചുവരാനാണ് സാധ്യത. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികൾ മോശംപ്രകടനം നടത്തുന്ന ഘട്ടത്തിൽതന്നെയാണ് ആഗോള വിപണിയിൽ വാങ്ങൽ വേഗം വർധിക്കാൻതുടങ്ങിയത്. വൻതോതിലുള്ള ധന, സാമ്പത്തിക ഉത്തേജക നയങ്ങളെത്തുടർന്ന് വികസിത സാമ്പത്തിക വ്യവസ്ഥകൾ ഉത്സാഹഭരിതമാവുകയായിരുന്നു. അമേരിക്കൻ കേന്ദ്രബാങ്കിന്റെ ധനശേഖരം ഹൃസ്വകാലയളവിൽ തന്നെ 4 ട്രില്യൺ ഡോളറിൽ നിന്ന് 7 ട്രില്യൺ ഡോളറിലേക്കുയർന്നു. യുഎസ് ഗവണ്മെന്റ് 500 ബില്യൺ ഡോളറിന്റെ ഉത്തേജകപദ്ധതിയാണു പ്രഖ്യാപിച്ചത്. വരുംമാസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുമുണ്ട്. അന്തർദേശീയ തലത്തിലുള്ള ഉത്തേജക പാക്കേജുകളുടെ വ്യാപ്തി എത്രയോ വലുതാണ്. എന്നാൽ 2021 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ മൊത്തം അഭ്യന്തര ഉൽപാദനം കണക്കാക്കിയിട്ടുള്ളത് 200 ടില്യൺ രൂപ അഥവാ 2.6 ട്രില്യൺ ഡോളർ എന്നാണ്. യുകെ, യൂറോപ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെല്ലാം വൻതോതിലുള്ള ആനുകൂല്യങ്ങളാണു പ്രഖ്യാപിക്കപ്പെട്ടത്. സാമ്പത്തിക വിപണിയിൽ കൂടിയതോതിൽ പണമെത്താൻ ഇതുകാരണമായി. സാമ്പത്തികരംഗം സജീവമാകാൻ തുടങ്ങിയപ്പോൾ അവരവരുടെ ഓഹരി വിപണികളിലേക്കും തുടർന്ന് ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിലേക്കും ധനം എത്തിച്ചേർന്നു. ഇന്ത്യയിൽ പണംതിരിച്ചെത്താൻ തുടങ്ങിയതേയുള്ളു. ലോകത്ത് യഥേഷ്ടം പണമുള്ളതുകൊണ്ടു മാത്രമല്ല ഇതുസംഭവിച്ചത്, രാജ്യത്തെ സമ്പദ്ഘടനയുടെ നവീകരണത്തിലും അഭ്യന്തരമായ ധന ഒഴുക്കിലുമുള്ള പ്രതീക്ഷയും ഇതിനുവിഴിവെച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയെ സർക്കാർ ജാഗ്രതയോടെ വീക്ഷിക്കുമെന്നും ഭാവിയിൽ പാപ്പരാകാതെ നോക്കുമെന്നുമുള്ള വിശ്വാസവുംകൂടി ഇതിനു കാരണമാണ്. രണ്ടുമാസംകൊണ്ട് ഏഴുവർഷത്തെ താഴ്ന്ന മൂല്യത്തിലെത്തിയതാണ് വിപണിയിൽ വാങ്ങലുകൾക്ക് സഹായകമായത്. ഉദാഹരണത്തിന് നിഫ്റ്റി 50ന്റെ ഇന്ത്യയിലെ മൂല്യനിർണയം ഫെബ്രുവരിയിലെ 26.5X ൽ നിന്ന് ഏപ്രലിൽ 14X, 15X എന്നിങ്ങനെ ആയിത്തീർന്നു. (14X-ഏഴു വർഷത്തെ ഏറ്റവും താഴ്ന്നതായിരുന്നു) .ഇപ്പോഴിത് 20.5X ൽ നിൽക്കുന്നു. സാമ്പത്തികമേഖല കൂടുതൽ കാലത്തേക്ക് അടഞ്ഞു കിടക്കുമെന്നും മഹാമാരി അതിനെ താറുമാറാക്കുമെന്നുമായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് വൈറസിനോടൊപ്പം ജീവിച്ചുകൊണ്ടുതന്നെ സാമ്പത്തിക മേഖലയെ വളർത്തേണ്ടിവരുമെന്നുള്ള യാഥാർത്ഥ്യം ബോധ്യമായിരിക്കുന്നു. മൂന്നുനാലാഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി നല്ല പ്രകടനം നടത്തിവരുന്നുണ്ട്. നേർരേഖയിലെന്നവണ്ണം കാര്യങ്ങൾ മുന്നോട്ടുപോയി ലോക ഓഹരി വിപണിയെ മറികടക്കുമെന്നൊന്നും കരുതാതിരിക്കുക. മോശം അവസ്ഥയിലായിരുന്ന മാർച്ച് പകുതിമുതൽ ലോകവിപണിയിൽ നടന്നതിന്റെ സ്വാഭാവികവും വൈകിയെത്തിയതുമായ പ്രതിഫലനം മാത്രമാണ് ഈയിടെകണ്ടത്. പഴയ പ്രതാപത്തിലേയ്ക്കുതിരിച്ചു വരണമെങ്കിൽ ഇന്ത്യൻ വിപണി പൂർണമായിത്തന്നെ തുറന്നിടേണ്ടി വരും. നാടിന്റെ പ്രത്യേകമായ ജനസംഖ്യാ ശാസ്ത്രം കണക്കിലെടുത്താൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രവചനം ഇപ്പോൾ നടത്താൻ സാധ്യമല്ലെന്നു മനസിലാക്കാം. ഹ്രസ്വകാലം മുതൽ ദീർഘ കാലത്തേക്ക് സാമൂഹ്യ അകലമെന്നനയം പിന്തുടരേണ്ടിവരും. സാമ്പത്തിക മേഖലയെ ആറുമാസത്തോളം പിടിച്ചുനിർത്താനുള്ള ഉത്തേജക നടപടികൾ സർക്കാരും റിസർവ് ബാങ്കും കൈക്കൊണ്ടിട്ടുണ്ട്(ഓഗസ്റ്റ് സെപ്റ്റംബർ വരെ). ലോക സാമ്പത്തികമേഖല തുറക്കപ്പെടുന്നത് ഗുണകരമാണ്. അതുവരെ ആരോഗ്യസ്ഥിതിയും സാമ്പത്തികനയവും ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ തിക്തഫലങ്ങൾ നേരിടേണ്ടിവരും. ചെറുകിട, ഇടത്തരം ഓഹരികൾ ഈയിടെ നല്ല പ്രകടനം കാഴ്ചവെയ്ക്കുകയുണ്ടായി. എന്നാൽ വൻകിട ഓഹരികളെ അപേക്ഷിച്ച് ചെറുകിട, ഇടത്തരം ഓഹരികളുടെ അവസ്ഥ ഇപ്പോഴും അത്ര മെച്ചമല്ല. ഇവയെക്കുറിച്ചുള്ള വിലയിരുത്തൽ കൂടുതൽ ഗുണകരമല്ലാത്തതാണ് കാരണം. ബിസിനസിലെ സ്ഥിരതയും അപകടങ്ങൾ നേരിടുന്നതിലുള്ളകഴിവും കണക്കിലെടുത്താൽ വലിയ ഓഹരികൾക്ക് കൂടിയമൂല്യനിർണയം തുടരുകതന്നെചെയ്യും. തിരുത്തലുകൾക്കുശേഷവും ഇടത്തരം ഓഹരികളുടെ മൂല്യനിർണയം അൽപവും ചെറുകിട ഓഹരികളുടേത് വളരെകൂടുതലുമാണ്. സാമ്പത്തിക മേഖല തുറക്കപ്പെടുകയും സമ്പദ്രംഗം സാധാരണ നിലയോടടുക്കുകയും ചെയ്താൽ ഈ സ്ഥിതിക്കു മാറ്റംവരാവുന്നതാണ്. ചെറുകിട, ഇടത്തരം ഓഹരികളുടെ കാര്യത്തിൽ അവയുടെ പ്രത്യേകതകൾ പരിഗണിക്കേണ്ടിവരും. സുസ്ഥിരമായ വിലയിരുത്തലുകളും വിലയിലെ ആകർഷണീയതയും കണക്കിലെടുക്കണം. കെമിക്കൽ, ആഗ്രോ, ഫാർമ, ഐടി, കയറ്റുമതി എന്നീമേഖലകളിലെ ഓഹരികൾ മാറ്റത്തിന്റെ ഈ ഘട്ടത്തിൽ ഗുണം ചെയ്യും. വൻകിട ഓഹരികളിൽ ഉറച്ചുനിൽക്കുന്നതാണ് കൂടുതൽ അഭികാമ്യം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2AXgipA
via IFTTT

സെന്‍സെക്‌സില്‍ 791 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടംതുടരുന്നു. സെൻസെക്സ് 791 പോയന്റ് താഴ്ന്ന് 32747ലും നിഫ്റ്റി 236 പോയന്റ് നഷ്ടത്തിൽ 9665ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 168 ഓഹരികൾ നേട്ടത്തിലും 955 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. യുഎസ്, ഏഷ്യൻ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഇൻഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, എൻടിപിസി, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹീറോമോട്ടോർകോർപ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർമോട്ടോഴ്സ് ഉൾപ്പടെ 30 കമ്പനികളാണ് വെള്ളിയാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2AlmjN0
via IFTTT

പെട്രോള്‍ ലിറ്ററിന്‌ മൂന്നു രൂപകൂടി ഉയർത്തിയേക്കും

മുംബൈ: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വരുംദിവസങ്ങളിലായി മൂന്നു രൂപയുടെകൂടി വർധന വരുത്തിയേക്കുമെന്ന് സൂചന. മാർക്കറ്റിങ് മാർജിൻ സാധാരണനിലയിലേക്ക് എത്തുന്നതുവരെ - ഒരാഴ്ചമുതൽ പത്തു ദിവസംവരെ - ദിവസവും വില വർധിപ്പിക്കാനാണ് എണ്ണക്കന്പനികളുടെ തീരുമാനമെന്നാണ് വിവരം. ജൂൺ ഒന്നിന് കന്പനികളുടെ മാർക്കറ്റിങ് മാർജിൻ (ലാഭം) ലിറ്ററിന് -1.56 രൂപയായിരുന്നു. ദിവസംതോറുമുള്ള വിലവർധനയിലൂടെ ഇത് ഉയർത്തിക്കൊണ്ടുവന്നില്ലെങ്കിൽ നഷ്ടം നേരിടേണ്ടിവരുമെന്നാണ് കന്പനികൾ പറയുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതുവഴി കന്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് 14 മുതൽ 18 രൂപ വരെ എത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ മാർച്ച് 14-നും മേയ് ആറിനുമായി എക്സൈസ് തീരുവ, റോഡ് സെസ് വിഭാഗത്തിൽ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും വർധിപ്പിച്ചതോടെ ഇതിൻറെ നേട്ടം കന്പനികൾക്കു ലഭിച്ചിരുന്നില്ല. ഏപ്രിലിലേതിനെക്കാൾ അസംസ്കൃത എണ്ണവില 20 ഡോളറിലധികം ഉയർന്നതോടെ കന്പനികളുടെ മാർക്കറ്റിങ് മാർജിൻ താഴേക്കു പോകുകയും ചെയ്തു. കന്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് അഞ്ചുരൂപ എത്തുന്നതുവരെ ഈ വർധന തുടരുമെന്നാണ് വിവരം. വിവിധ രാജ്യങ്ങളിൽ സാന്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിന് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ചില്ലറവിലയിൽ ഇവിടെ വീണ്ടും വർധന പ്രതീക്ഷിക്കാം. 15 ദിവസത്തെ അസംസ്കൃത എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് കന്പനികളുടെ മാർക്കറ്റിങ് മാർജിൻ നിർണയിക്കുന്നത്. ജൂൺ 16-നും 20-നും ഇടയിലായിരിക്കും ഇനി ഇത് പുതുക്കുക. അപ്പോഴേക്കും ചില്ലറവിൽപ്പനവില കൂട്ടിയില്ലെങ്കിൽ നഷ്ടമായിരിക്കുമെന്നാണ് എണ്ണക്കന്പനികൾ പറയുന്നത്. ഇതിൻറെ പേരിലാണ് ഇപ്പോൾ തുടർച്ചയായി വില കൂട്ടുന്നതും. അതായത്, എണ്ണവില കുറയണമെങ്കിൽ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ തീരുമാനിക്കേണ്ടിവരുമെന്നർഥം.

from money rss https://bit.ly/2XWOElL
via IFTTT

സി.എഫ്.ഒ.യെ നിയമിക്കാൻ എസ്.ബി.ഐ., ശമ്പളം ഒരു കോടി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാൻ തയ്യാറെടുക്കുന്നു. മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തിൽ വർഷം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുന്ന ശമ്പള പാക്കേജ് (സി.ടി.സി.) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 -19 വർഷത്തിൽ എസ്.ബി.ഐ. ചെയർമാൻ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിൻറെ മൂന്നിരട്ടി വരുമിത്. 2020 ഏപ്രിൽ ഒന്നുവരെ അക്കൗണ്ടിങ്, ടാക്സേഷൻ വിഷയങ്ങൾ കൈകാര്യംചെയ്ത് ബാങ്കുകളിലോ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ സാന്പത്തികസ്ഥാപനങ്ങളിലോ ചുരുങ്ങിയത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ഇതാദ്യമായാണ് സി.എഫ്.ഒ. തസ്തികയിലേക്ക് എസ്.ബി.ഐ. പുറത്തുനിന്ന് ആളെ തേടുന്നത്. ഇതുവരെ ബാങ്കിൻറെ മുതിർന്ന മാനേജ്മെൻറ്തലത്തിൽനിന്നായിരുന്നു ഈ തസ്തികയിൽ നിയമനം. കരാർ നിയമനമാണെന്നതിനാലാണ് സി.എഫ്.ഒ. തസ്തികയിൽ ഇത്രയും ഉയർന്ന പ്രതിഫലം ബാങ്ക് വാഗ്ദാനംചെയ്തിരിക്കുന്നത്. State Bank of India offers up to Rs 1 crore for CFO post

from money rss https://bit.ly/37lgfjo
via IFTTT

Prithviraj Sukumaran Joins Manju Warrier-Kalidas Jayaram Duo's Jack And Jill!

Prithviraj Sukumaran Joins Manju Warrier-Kalidas Jayaram Duo's Jack And Jill!
Prithviraj Sukumaran, the actor-filmmaker is extremely busy in his career with some highly promising projects in the pipeline. As per the latest updates, Prithviraj has recently joined the upcoming Manju Warrier-Kalidas Jayaram starrer Jack And Jill. Interestingly, the multi-faceted talent is

* This article was originally published here

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 709 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വിപണികളിലെ തകർച്ചയും എജിആർ കുടിശ്ശിക സംബന്ധിച്ച സുപ്രീം കോടിതി പരാമർശവും ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 708.68 പോയന്റ് നഷ്ടത്തിൽ 33538.37ലും നിഫ്റ്റി 214.20 പോയന്റ് താഴ്ന്ന് 9902ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വില്പന സമ്മർദമാണ് വിപണി നേരിട്ടത്. ബിഎസ്ഇയിലെ 1016 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1497 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, നെസ് ലെ, ഹീറോ മോട്ടോർകോർപ്, എംആൻഡ്എം, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, എസ്ബിഐ, വേദാന്ത, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനം താഴ്ന്നു. Sensex slumps 709 pts on global sell-off

from money rss https://bit.ly/30vOH9G
via IFTTT

റെക്കോഡ് വീണ്ടുംതിരുത്തി സ്വര്‍ണവില: പവന് 35,120 രൂപയായി

സ്വർണവില വീണ്ടും റെക്കോഡ് തിരുത്തി എക്കാലത്തെയും ഉയർന്ന നിലവാരമായ 35,120 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ പവന്റെ വിലയായ 34,720 രൂപയിൽനിന്നാണ് 400 രൂപ കൂടിയത്. ഗ്രാമിന് 4,390 രൂപയാണ് വില. ആഗോള വിപണിയിൽ സ്വർണവില ബുധനാഴ്ച ഒരാഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. അതേസമയം, വ്യാഴാഴ്ച സ്പോട്ട് ഗോൾഡ് വിലയിൽ 0.2ശതമാനം കുറവ് രേഖപ്പെടുത്തി. 1,733.18 ഡോളറാണ് ഒരു ഔൺസിന്റെ വില. ആഗോള വ്യാപകമായി രാജ്യങ്ങൾ നടപ്പാക്കിയ ഉത്തേജക നടപടികളും കുറഞ്ഞ പലിശനിരക്കുകളും സ്വർണത്തിന്റെ ആവശ്യകത വർധിപ്പിച്ചു. പണപ്പെരുപ്പവും കറൻസികളുടെ മൂല്യമിടിവും അതിജീവിക്കാൻ നിക്ഷേപകർ വ്യാപകമായി സ്വർണംവാങ്ങിക്കൂട്ടിയതും വിപണിയിൽ പ്രതിഫലിച്ചു. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800 2020 ഏപ്രിൽ 14 33,600 2020 ഏപ്രിൽ 24 34,000 2020 ജൂൺ 2 35,040 2020 ജൂൺ 6 34,160 2020 ജൂൺ 11 35,120

from money rss https://bit.ly/37peHoz
via IFTTT

റിലയന്‍സിന്റെ അവകാശ ഓഹരി വില്പന: മുകേഷ് അംബാനി സ്വന്തമാക്കിയത് 5.52 ലക്ഷം ഓഹരികള്‍

റിലയൻസ് ഇൻഡസ്ട്രീസിന്റെ 5,52,000 ഓഹരികൾ കമ്പനിയുടെ ചെയർമാനും കോടീശ്വരനുമായ മുകേഷ് അംബാനി സ്വന്തമാക്കി. അവകാശ ഓഹരിയിലൂടെയാണ് മുകേഷ് കമ്പനിയിലെ ഓഹരി വിഹിതം ഉയർത്തിയത്. ഇതോടെ റിലയൻസിൽ 80.52 ലക്ഷം ഓഹരികൾ മുകേഷിന് സ്വന്തമായി. അവകാശ ഓഹരി വാങ്ങുന്നതിനുമുമ്പ് 75 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. അംബാനിയുടെ ഭാര്യ നിത മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരും 5,52,000 ഓഹരികൾ കൂടുതലായി സ്വന്തമാക്കി. ഇതോടെ കമ്പനിയിൽ അംബാനിയുടെ ഓഹരി വിഹിതം 0.12ശതമാനമായി. ഭാര്യക്കും മക്കൾക്കുമായി 0.12ശതമാനം ഓഹരിവീതവും സ്വന്തമായിയുണ്ട്. അവകാശ ഓഹരിയിലൂടെ കമ്പനിയുടെ പ്രൊമോട്ടർമാർ 22.50 കോടി ഓഹരികളാണ് സ്വന്തമാക്കിയത്. ഇതോടെ പ്രൊമോട്ടർമാരുടെ മൊത്തം ഓഹരി വിഹിതം 50.29ശതമാനമായി ഉയർന്നു. പൊതുവിഹിതം 49.93ശതമാനത്തിൽനിന്ന് 49.71ശതമാനമായി കുറയുകയും ചെയ്തു. പ്രമുഖ പൊതുമേഖല സ്ഥാപനമായ എൽഐസി 2.47കോടി ഓഹരികളാണ് സ്വന്തമാക്കിയത്. ഇതോടെ എൽഐസിയുടെ ഓഹരിവിഹിതം 37.18 കോടിയായി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം ഓഹരിയുടെ ആറുശതമാനംവരുമിത്. 19.74 കോടി ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതലായി ലഭിച്ചത്. 53,124 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 30നാണ് അവകാശ ഓഹരി വില്പന കമ്പനി പ്രഖ്യാപിച്ചത്. 15 ഓഹരിയുള്ളവർക്ക് ഒരു ഓഹരിയെന്ന നിലയ്ക്കായിരുന്നു അവകാശ ഓഹരികൾ ലഭ്യമാക്കിയത്. ഒരു ഓഹരിക്ക് 1,257 രൂപയാണ് വിലനിശ്ചയിച്ചിരുന്നത്. ഏപ്രിൽ 14ലിലെ ക്ലോസിങ് നിരക്കിൽനിന്ന് 14ശതമാനം കിഴിവോടെയായിരുന്നു ഇത്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അവകാശ ഓഹരി വില്പനയിലൂടെ കമ്പനി മൂലധന സമാഹരണം നടത്തിയത്. Mukesh Ambani gets 552,000 shares in RIL rights issue

from money rss https://bit.ly/2AWABDx
via IFTTT

Wednesday, 10 June 2020

ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപവുമായി എട്ടാമത്തെ സ്ഥാപനം: 150 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും

റിലയൻസ് ജിയോയിലേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിഡി ക്യാപിറ്റലാണ് പുതിയതായി എത്തുന്ന സ്ഥാപനം. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. നിലവിൽ ഏഴുസ്ഥാപനങ്ങൾമൊത്തം 97,885.65 കോടി(13 ബില്യൺ ഡോളർ)രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ടിപിഡികൂടി നിക്ഷേപം നടത്തുന്നതോടെ യുഎസിൽനിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്ഫോംസിൽ ഉടമസ്ഥതാവകാശം സ്വന്തമാക്കുന്നത്. ഉബർ, എയർബിഎൻബി, സർവെ മങ്കി തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനമാണ് ടിപിജി. ജിയോയിൽ ഇവർ 150 ബില്യൺ ഡോളർ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുമുമ്പാണ് ആഗോള നിക്ഷേപ സ്ഥാപനങ്ങളിൽനിന്നും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇത്രയുംതുകയുടെ നിക്ഷേപം സമാഹരിച്ചതെന്നത് ശ്രദ്ധേയമാണ്. US private equity firm TPG Capital looks to invest up to $1.5 billion in Jio Platforms

from money rss https://bit.ly/2MOWx6s
via IFTTT

കോവിഡ് ചികിത്സ: ക്ലെയിംചെയ്യുന്ന തുകയില്‍ 25% കുറവുവരുത്താന്‍ കമ്പനികള്‍

കോവിഡ് ചികിത്സയ്ക്കുള്ള ഇൻഷുറൻസ് ക്ലെയിമിൽ 25ശതമാനത്തോളം കിഴിച്ചുള്ളതുകയാകും കമ്പനികൾ നൽകുക. ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യാത്ത വസ്തുക്കളും ഉപകരണങ്ങളും കോവിഡ് ചികിത്സയുടെ ഭാഗമായതിനാലാണിത്. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ എണ്ണവും വിലയും വൻതോതിൽ വർധിക്കുന്നത് ചികിത്സ ചെലവേറിയതാക്കിയിട്ടുണ്ട്. 50,000 രൂപമുതൽ ഒരു ലക്ഷംരൂപവരെയുള്ള ചെലവ് ഒരു ലക്ഷം രൂപമുതൽ രണ്ടുലക്ഷരൂപവരെ ഉയർന്നതായി ഇൻഷുറൻസ് കമ്പനികൾ പറയുന്നു. വൻകിട ആശുപത്രികളിൽ ആറുലക്ഷംരൂപവരെയാണ് ഈടാക്കുന്നത്. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മെഡിക്കർ ഇതര വസ്തുക്കൾ പരിരക്ഷയ്ക്കുകീഴിൽവരില്ലെന്നാണ് കമ്പനികളുടെ നിലപാട്. കോവിഡ് വ്യാപനംതടയാൻ ഉപയോഗിക്കുന്ന വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളായ പിപിഇ കിറ്റ്, പ്രത്യേക ഗ്ലൗസുകൾ, ഗ്ലാസ് കവചങ്ങൾ, എൻ-95 മാസ്ക് ഇവയെല്ലാം മറ്റ് ഉപഭോഗവസ്തുക്കളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണമാത്രം ഉപയോഗിക്കുന്നവയായതിനാൽ വൻതുകയാണ് ഇവയ്ക്കുമാത്രംചെലവുവരുന്നത്. പിപിഇ കിറ്റുകളുടെ വിലയോടൊപ്പം ടിഷ്യു പേപ്പർ, ക്രേപ്പ് ബാൻഡേജ്, ഗൗൺ, പാദരക്ഷ കവറുകൾ എന്നിവയുടെയെല്ലാം ചെലവ് ആശുപത്രി ബില്ലിലുണ്ടാകുമെങ്കിലും ഇയൊന്നും ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരില്ല. അതുകൊണ്ടാണ് മൊത്തം ബില്ലിൽ 25ശതമാനത്തോളം കുറച്ചുള്ളതുകയാകും നൽകുകയെന്ന് കമ്പനികൾ പറയുന്നത്. കേരളത്തിൽ കോവിഡ് ചികിത്സ സൗജന്യമായാണ് സർക്കാർ നൽകുന്നതെങ്കിലും മറ്റുസംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളെയാണ് പ്രധാനമായും ആശ്രയിക്കേണ്ടിവരുന്നത്. Insurer may not pay 25% of covid hospital bill

from money rss https://bit.ly/2AgB7fT
via IFTTT

സെന്‍സെക്‌സില്‍ 189 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 189 പോയന്റ് നഷ്ടത്തിൽ 34507ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 10094ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 583 ഓഹരികൾ നഷ്ടത്തിലുമാണ്. 68 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, എസ്ബിഐ, നെസ് ലെ, ബജാജ് ഓട്ടോ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഗെയിൽ, ഭാരതി എയർടെൽ, ടൈറ്റാൻ കമ്പനി, ടിസിഎസ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, റിലയൻസ്, എൻടിപിസി, ഇൻഫോസിസ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2XOkjFQ
via IFTTT

അഞ്ചാംദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

ന്യൂഡൽഹി: തുടർച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74 രൂപയായി. ഡീസലിനാകട്ടെ 73.40 രൂപയും. ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോൾ തിരുവനന്തപുരത്ത് വാഹനത്തിൽ നിറയ്ക്കുമ്പോൾ വ്യാഴാഴ്ച നൽകേണ്ടിവരുന്നത് 75.72 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 69.85 രൂപയും. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. ഇപ്പോൾ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറിൽനിന്ന് 41 ഡോളറിലെത്തിയെന്നപേരിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. കോവിഡ് ലോക്ഡൗൺ പിൻവലിച്ച് വാഹനങ്ങൾ നിരത്തുകളിൽ കൂടിയതോടെയാണ് നിർത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിർണയം പുനഃസ്ഥാപിച്ചത്. സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയരാനാണ് സാധ്യത. Petrol, Diesel Prices Hiked For Fifth Day In A Row

from money rss https://bit.ly/2Ymi0sx
via IFTTT

നിഫ്റ്റി 10,100ന് മുകളില്‍: സെന്‍സെക്‌സ് 290 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,100ന് മുകളിലെത്തി. സെൻസെക്സ് 290.36 പോയന്റ് ഉയർന്ന് 34247.05ലും നിഫ്റ്റി 69.50 പോയന്റ് നേട്ടത്തിൽ 10116.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1503 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1005 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, ശ്രീ സിമെന്റ്സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, ഗെയിൽ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക 3.5ശതമാനം ഉയർന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. Nifty ends above 10,100, Sensex up 290 pts

from money rss https://bit.ly/3f98Hmz
via IFTTT

രണ്ടുവര്‍ഷംകൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 1000ശതമാനത്തിലേറെ നേട്ടം

കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലൊന്നും ഈ ഓഹരിക്ക് തടസ്സമായില്ല. രണ്ടുവർഷംകൊണ്ട് നിക്ഷേപകർക്ക് നൽകിയത് 1000ശതമാനത്തിലേറെ ആദായം. അദാനി ഗ്രീൻ എനർജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിയുടെ കരാർകൂടി ലഭിച്ചതോടെ കോവിഡ് കാലത്തും ഓഹരി വില കുതിച്ചു. 8000 മെഗാവാട്ടിന്റെ പ്ലാന്റ് നിർമിക്കുന്നതിനാണ് പൊതുമേഖസ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ അദാനി ഗ്രീൻ എനർജിക്ക് 45,000 കോടി രൂപയുടെ കരാർ നൽകിയത്. തുടക്കത്തിൽ 29.40 രൂപയായിരുന്ന ഓഹരിയുടെ വില എക്കാലത്തെയും ഉയർന്ന നിലവാരമായ 328.35 നിലവാരത്തിലെത്തിയത് കഴിഞ്ഞദിവസമാണ്. പുതിയ കരാർ ലഭിച്ചതോടെ രണ്ടു വ്യാപാര ദിനങ്ങിളിലായി ഓഹരിവില അപ്പർ സർക്യൂട്ട് ഭേദിക്കുകയും ചെയ്തു. 2021ൽ 1,300 മെഗാവാട്ടിന്റെ പദ്ധതി പൂർത്തിയാക്കാനാണ് അദാനി ഗ്രീൻ എനർജി ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തികവർഷം 1,100-1,500 മെഗാവാട്ടിന്റെ വിൻഡ്, സോളാർ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിനായി 10,000 കോടി രൂപയാണ് കമ്പനി ചെലവഴിക്കുക. ഓഹരി വില കുതിച്ചതോടെ അദാനി ഗ്രീൻ എനർജിയുടെ വിപണമൂല്യം 44,450 കോടിയായി ഉയർന്നു. 2020 മാർച്ച് പാദത്തിൽ 55.64 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞവർഷം ഇതേപാദത്തിൽ 94.08 കോടിരൂപ നഷ്ടമുണ്ടാക്കിയസ്ഥാനത്താണിത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അദാനി എന്റർപ്രൈസസിന്റെ ഭാഗമായിരുന്നു. 2018 ജൂൺ 18നാണ് മറ്റൊരുകമ്പനിയായിമാറി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. കമ്മോഡിറ്റി ട്രേഡിങ് ബിസിനസിനായി ഗൗതം അദാനിയാണ് അഹമ്മദാബാദ് ആസ്ഥാനമായി അദാനി ഗ്രൂപ്പ് സ്ഥാപിച്ചത്. ഊർജം, കാർഷികം, ലോജിസ്റ്റിക്സ്, റിലയൽ എസ്റ്റേറ്റ്, ധനകാര്യം, വ്യോമയാനം, പ്രതിരോധം തുടങ്ങി നിരവധിമേഖലകളിലേയ്ക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് പിന്നീടാണ്. മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്.കഴിഞ്ഞകാലത്തെ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലായതിനാൽ അദാനി ഗ്രീൻ എനർജിയുടെ ഓഹരിയിൽ കരുതലോടെവേണം നിക്ഷേപിക്കാൻ. ഓഹരിയിൽ നിക്ഷേപിക്കുന്നതിനുള്ള ശുപാർശയായി ഇതിനെ കരുതേണ്ടതില്ല.

from money rss https://bit.ly/37i56Qi
via IFTTT

ഡല്‍ഹിക്കാര്‍ക്ക് മാത്രം ഡല്‍ഹിയിൽ ചികിത്സയെന്ന കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം ലെഫ്.ഗവര്‍ണര്‍ തള്ളി

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ - സംസ്ഥാന സര്‍ക്കാരിന്റെ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും - ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമേ നല്‍കൂ എന്ന വിവാദതീരുമാനം ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ റദ്ദാക്കി. ഒരു രോഗിക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ക്ക് ലെഫ്.ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹിയിലെ ആശുപത്രികളില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും ചികിത്സ നല്‍കുമെന്ന് ലെഫ്.ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ മാത്രം ടെസ്റ്റുകള്‍ക്ക് വിധേയരാക്കുക എന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനവും ലെഫ്.ഗവര്‍ണര്‍ തള്ളി. രോഗലക്ഷണങ്ങളില്ലാത്തവരും എന്നാല്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായവരേയും ടെസ്റ്റിന് വിധേയരാക്കും. ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഭാഗമാണ് ആരോഗ്യരക്ഷയ്ക്കുള്ള അവകാശമെന്ന് സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ലെഫ്.ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും ക്ലിനിക്കുകളുമടക്കമുള്ള ഒരു ചികിത്സാ കേന്ദ്രവും രോഗികളോട് വിവേചനം കാണിക്കാന്‍ പാടില്ലെന്നും ലെഫ്.ഗവര്‍ണര്‍ വ്യക്തമാക്കി.



രോഗികള്‍ക്ക് മതിയായ കിടക്കയില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ എന്ന വിവാദ തീരുമാനം കെജ്രിവാള്‍ സര്‍ക്കാര്‍ എടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ആശുപത്രികളില്‍ മാത്രം പുറത്തുനിന്നുള്ളവര്‍ക്ക് ചികിത്സ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളുടെ വലിയ തോതിലുള്ള വരവ് മൂലം ഡല്‍ഹിയിലെ ഹോസ്പിറ്റലുകള്‍ നിറയുമെന്ന ചിന്തയിലാണ് അതിര്‍ത്തികള്‍ അടച്ചതെന്നും ഇത് ഉടന്‍ തുറക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ 1000ലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 28936 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 812 പേര്‍ മരിച്ചു. 10999 പേര്‍ക്ക് രോഗം ഭേദമായി. 17125 പേര്‍ ചികിത്സയില്‍ തുടരുന്നു. ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായോ എന്ന് നാളെ ചേരുന്ന യോഗം പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് പറഞ്ഞിരുന്നു. 



* This article was originally published here

സ്വര്‍ണവില പവന് 400 രൂപകൂടി 34,720 രൂപയായി

സ്വർണവില പവന് 400 രൂപകൂടി 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ടുദിവസമായി 34,320 രൂപ നിലവാരത്തിൽ തുടരുകയായിരുന്നു. ആഗോള വിപണിയിൽ ബുധനാഴ്ച വിലയിൽ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 1,715.94 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കിന്റെ യോഗംനടക്കുന്നതിനാൽ അതിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകർ. ദേശീയ വിപണിയിലാകട്ടെ വിലകുറയുകയാണ് ചെയ്തത്. എംസിഎക്സിൽ 10 ഗ്രാമിന് 46,570 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2zkioiV
via IFTTT

Tuesday, 9 June 2020

തീവെട്ടിക്കൊള്ള: പെട്രോള്‍, ഡീസല്‍ വില നാലാം ദിവസവും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: തുടർച്ചയായി നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസൽ 45 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ വില ഡൽഹിയിൽ 73.40 രൂപയായി. ഡീസലിനാകട്ടെ 71.62 രൂപയും. നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വർധിച്ചത്. ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോൾ കൊച്ചിയിൽ വാഹനത്തിൽ നിറയ്ക്കുമ്പോൾ ബുധനാഴ്ച നൽകേണ്ടിവരുന്നത് 73.56 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 67.84 രൂപയും. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. ഇപ്പോൾ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറിൽനിന്ന് 41 ഡോളറിലെത്തിയെന്നപേരിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. കോവിഡ് ലോക്ഡൗൺ പിൻവലിച്ച് വാഹനങ്ങൾ നിരത്തുകളിൽ കൂടിയതോടെയാണ് നിർത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിർണയം പുനഃസ്ഥാപിച്ചത്. സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയരാനാണ് സാധ്യത. Petrol price hiked by 40 paise per litre, diesel by 45 paise

from money rss https://bit.ly/3dQAw2K
via IFTTT

സെന്‍സെക്‌സില്‍ 249 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 10100 നിലവാലത്തിലെത്തി. സെൻസെക്സ് 249 പോയന്റ് നേട്ടത്തിൽ 34,207ലും നിഫ്റ്റി 66 പോയന്റ് ഉയർന്ന് 10111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1605 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, വേദാന്ത, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, ഹീറോമോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, ഇൻഫോസിസ്, വിപ്രോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2AUIZU2
via IFTTT

റിലയൻസിന് ‘കേര’യുടെ വിതരണച്ചുമതല: ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ

തോപ്പുംപടി: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരാഫെഡിന്റെ ഉത്പന്നമായ കേര വെളിച്ചെണ്ണയുടെ വിതരണ ചുമതലക്കാരായി റിലയൻസ് എത്തിയതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് നല്ല ഡിമാൻഡുള്ള കേര വെളിച്ചെണ്ണയ്ക്ക് 125 വിതരണക്കാരാണുണ്ടായിരുന്നത്. ഏതാണ്ട് 38,000 ചെറുകിട കച്ചവടക്കാർ വഴിയാണ് ഇത് വിൽപ്പന നടത്തിയിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് ഒമ്പത് ശതമാനം ലാഭം കിട്ടുന്ന രീതിയിലായിരുന്നു വിതരണം. എന്നാൽ കേരയുടെ വിൽപ്പന ചുമതല റിലയൻസിനെ കൂടി ഏൽപ്പിക്കാനുള്ള കേരാഫെഡിന്റെ തീരുമാനം ചെറുകിടക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 14 ശതമാനം മാർജിനാണ് ഈ ഉത്പന്നത്തിന് കേരാഫെഡ് നൽകുന്നത്. റിലയൻസിന് സ്വന്തം ഔട്ട്ലെറ്റുകളും ഓൺലൈൻ വിപണന സംവിധാനവുമുള്ളതിനാൽ കുറഞ്ഞ വിലയ്ക്ക് നേരിട്ട് ഉപഭോക്താവിന് നൽകാനാവും. ചെറുകിടക്കാർക്ക് ഇവരുമായി മത്സരിച്ച് നിൽക്കാനാവില്ല. ലോക്ഡൗൺ കാലത്താണ് ഇത് വലിയ തിരിച്ചടിയായത്. റിലയൻസ് കമ്പനി, കേര വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വലിയ രീതിയിൽ മാർജിൻ കുറച്ച് വിൽപ്പന നടത്തി. എന്നാൽ, ഇതിനനുസരിച്ച് വില കുറയ്ക്കാൻ ചെറുകിടക്കാർക്ക് കഴിയാതായി. ചെറുകിട കച്ചവടക്കാർ കളം വിടേണ്ട സ്ഥിതിയാണെന്ന് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. റിലയൻസ് പോലുള്ള വൻ കമ്പനികൾക്ക് വിതരണ ചുമതല നൽകുമ്പോൾ, കേരളത്തിലെ ചെറുകിട മേഖല തകർന്നുപോകുമെന്നും ഇക്കാര്യത്തിൽ ചെറുകിടക്കാരെ കൂടി ചേർത്ത് നിർത്തുന്നതിന് സർക്കാർ സംവിധാനമൊരുക്കണമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

from money rss https://bit.ly/3fa0qPs
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 413 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുണ്ടായ വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 413.89 പോയന്റ് താഴ്ന്ന് 33956.69ലും നിഫ്റ്റി 120.80 പോയന്റ് നഷ്ടത്തിൽ 10046.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് 855 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. ബിഎസ്ഇയിലെ 1104 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1432 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, വിപ്രോ, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിന്റ് ബാങ്ക്, സൺ ഫാർമ, ഭാരതി ഇൻഫ്രടെൽ, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.3-1ശതമാനത്തോളം താഴ്ന്നു. Investors book profit; Sensex falls 413 pts

from money rss https://bit.ly/2UrPvZs
via IFTTT

എട്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുമായി പാര്‍ലെ ജി ബിസ്‌കറ്റ്

പാർലെ-ജി ബിസ്കറ്റ് രുചിക്കാത്തവർ കുറവാണ്. 83 വർഷംനീണ്ട പ്രവർത്തന ചരിത്രമുള്ള ഈ ബിസ്ക്കറ്റ് കമ്പനി ലോക്ക്ഡൗണിൽ റെക്കോഡ് വില്പനയുമായിമുന്നേറുകയാണ്. നൂറുകണക്കിന് കിലോമീറ്റർ താണ്ടി സ്വന്തം നാടിനെ ലക്ഷ്യമാക്കി നീങ്ങിയ കുടിയേറ്റതൊഴിലാളികളുടെ കയ്യിലെല്ലാം പാർലെ ജിയുടെ അഞ്ചുരൂപയുടെ പാക്കറ്റെങ്കിലും ഉണ്ടായിരുന്നു. പലരും വീട്ടിലെ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തിൽ പാർലെ ജി സംഭരിച്ചപ്പോൾ, ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ചാക്കുകണക്കിനാണ് വിതരണംചെയ്തത്. 80വർഷത്തെ പ്രവർത്തന ചരിത്രത്തിലാദ്യമായാണ് ഇത്രയും പാക്കറ്റ് ബിസ്കറ്റുകൾ വിറ്റഴിച്ചതെന്ന് പാർലെ പ്രൊഡക്ട്സ് സാക്ഷ്യപ്പെടുത്തുന്നു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ്റെക്കോഡ് വില്പന രേഖപ്പെടുത്തിയത്. വില്പനയുടെ കണക്കുകൾ പുറത്തുവിടാൻ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവുംകൂടുതൽ വില്പനയാണ് ഈകാലയളവിൽ നടന്നതെന്ന് കമ്പനി വ്യക്തമാക്കി. വിപണിവിഹിതത്തിൽ അഞ്ചുശതമാനം വർധനവാണ് കമ്പനിരേഖപ്പെടുത്തിയത്. വളർച്ചയുടെ 90ശതമാനംവിഹിതവും പാർലെ ജിയുടെ വില്പനയിലൂടെയാണെന്നും കമ്പനി പറയുന്നു. ലോക്ക്ഡൗണിൽ തൊഴിലാളികൾക്ക് യാത്രാസൗകര്യമുൾപ്പടെയുള്ളവ നൽകിയത് ഉത്പാദനംവർധിപ്പിക്കാൻ സഹായിച്ചു. കഴിഞ്ഞ 24മാസമായി ഗ്രാമീണമേഖലയിൽ വിതരണശൃംഖല വർധിപ്പിക്കാൻ കമ്പനി ശ്രമിച്ചത് പിന്നീടുവന്ന ലോക്ക്ഡൗൺ കാലയളവിൽ ഗുണകരമായതായി പാർലെ പ്രൊഡക്ട്സിന്റെ കാറ്റഗറി വിഭാഗം തലവനായ മയൻക് ഷാ പറയുന്നു. പാർലെയ്ക്കുപുറമെ, ബ്രിട്ടാനിയയുടെ ഗുഡ് ഡെ, ടൈഗർ, മിൽക്ക് ബിക്കീസ്, ബോർബോൺ, മാരി, പാർലെയുടെ ക്രാക്ജാക്ക്, മാരികോ, ഹൈഡ് ആൻഡ് സീക് എന്നിവയുടെ വില്പനയിലും കാര്യമായ വർധനവുണ്ടായി.

from money rss https://bit.ly/3dNp5Jj
via IFTTT

പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30: അഞ്ചുകാര്യങ്ങള്‍ അറിയാം

ന്യൂഡൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നീട്ടിനൽകിയ തിയതി ജൂൺ 30ന് അവസാനിക്കും. പത്താമത്തെ തവണയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടി നൽകുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്നാണ് മാർച്ച് 31 എന്ന അസാനതിയതി ജൂൺ 30ലേയ്ക്ക് നീട്ടിയത്. പെർമെനന്റ് അക്കൗണ്ട് നമ്പർ(പാൻ)ലഭിക്കാൻ പുതിയതായി അപേക്ഷിക്കുമ്പോൾ ആധാർ ആവശ്യമില്ല. എന്നാൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. അറിയാം 5 കാര്യങ്ങൾ 1.ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. 567678 അല്ലെങ്കിൽ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. 2. ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴി ഓഫ്ലൈനായി അതിന് സൗകര്യമുണ്ട്. 3. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം. 4. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴചുമത്താൻ നിയമം അനുവദിക്കുന്നു. 5.എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്. PAN card, Aadhaar card linking deadline this month. 5 things to know

from money rss https://bit.ly/2ARW28K
via IFTTT

Manikya Malaraya Poovi Lyrics : Oru Adaar Love Malayalam Movie Song

Movie: Oru Adaar Love
Year: 2018
Singer: Vineeth Sreenivasan
Lyrics: PMA Jabbar
Music: Shaan Rahman
Actor:  
Actress: 

Thaana vaara varey thaana vaara varey
Thaana vaara varey ...vaara varey...
Aaahaa...

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Haathimun nabiye vilichu
Kachavadathinayachu
Kanda neram khalbinullil
Mohamuthichu... Mohamuthichu...

Aaahaaaa haaa…

Kachavadavum kazhinju
Muthu razool ulla vannu
Kalyaanalochanakkaay
Beevi thuninju.. Beevi thuninju..

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Aaahaaaa haaa…


* This article was originally published here