121

Powered By Blogger

Friday, 9 October 2020

നിലവിലുള്ള സജീവ വരിക്കാരെ നിലനിര്‍ത്താന്‍ ജിയോയ്ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്

കുറഞ്ഞ താരിഫിൽ വിപണി പിടിച്ച റിലയൻസ് ജിയോയ്ക്ക് സജീവമായ വരിക്കാരെ നിലനിർത്താൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്. ജൂണിലെ കണക്കുപ്രകാരം 39.7 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. നിലവിൽ പുതിയവരിക്കാരുടെ എണ്ണത്തിൽ മുന്നിൽതന്നെയാണെങ്കിലും നിലവിലുള്ള ഉപയോക്താക്കളെ പിടിച്ചുനിർത്തുന്നതിന് കഴിയുന്നില്ലെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. വലിയൊരു വിഭാഗം വരിക്കാർ ഇതിനകം കണക്ഷൻ ഉപേക്ഷിച്ചതായി പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ജിയോയുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം കഴിഞ്ഞവർഷത്തെ 84ശതമാനത്തിൽനിന്ന് 78ശതമാനമായി കുറഞ്ഞു. മൂന്നുവർഷത്തെ ഏറ്റവും താഴ്ന്ന കണക്കാണിത്. നിശ്ചിത സമയത്ത് നെറ്റുവർക്കുമായി ബന്ധപ്പെട്ടിരിക്കുന്ന വരിക്കാരുടെ എണ്ണമാണ് സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ട്രായ് ഉൾപ്പെടുത്തുന്നത്. അതുപ്രകാരം ട്രായ് കണക്കെടുത്ത സമയത്ത് 8.7 കോടി വരിക്കാർ സജീവമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, മറ്റ് ടെലികോം സേവന ദാതാക്കളായ വോഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്പനികളിലെ സജീവ ഉപഭോക്താക്കളുടെ സാന്നിധ്യം അതേകലായളവിൽ യഥാക്രമം 90ശതമാനവും 98ശതമാനവുമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. പൊതുവിൽ സിം കാർഡ് എടുക്കുന്നവരുടെ എണ്ണത്തിൽവൻവർധനയുണ്ടെങ്കിലും സിം സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് ട്രായിയുടെ റിപ്പോർട്ട്. കോവിഡ് വ്യാപനംമൂലം സാധാരണ ഉപഭോക്താക്കൾ ഡാറ്റ ഉപയോഗിക്കുന്നത് വൻതോതിൽ കുറഞ്ഞതാകാം കാരണമെന്നാണ് വിലിയിരുത്തൽ. മൂന്നുവർഷത്തിനുള്ളിൽ മൊത്തംവരിക്കാരുടെ എണ്ണം 50 കോടിയായി ഉയർത്താനുള്ള ജിയോയുടെ ശ്രമത്തിന് ഇത് തിരിച്ചടിയാകുമോയെന്നാണ് ടെലികോം ലോകം കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ സജീവമായ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവരുത്തേണ്ട ബാധ്യകൂടി റിലയൻസിനുണ്ടായിരിക്കുകയാണ്. Reliance Jio battles falling share of active users on network

from money rss https://bit.ly/3nvdYdb
via IFTTT

വായ്പയെടുത്തവര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല: നിക്ഷേപകര്‍ക്ക് നെടുവീര്‍പ്പിടാം

2020ലെ നാലമാത്തെ ദ്വൈമാസ പണവായ്പാവലോകന യോഗത്തിൽ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത് വായ്പയെടുത്തവർക്ക് ഗുണംചെയ്യില്ല. കോവിഡ് വ്യാപനംമൂലം ശമ്പളം കുറയ്ക്കൽ, തൊഴിൽനഷ്ടം തുടങ്ങിയവ നേരിടുന്ന സാഹചര്യത്തിൽ പ്രതിമാസ തിരിച്ചടവിന്റെ ഭാരം കുറയുന്നത് എന്തുകൊണ്ടും ആശ്വാസകരമാണ്. അതിനുള്ള സാധ്യതയാണ് ഇല്ലാതായത്. അതേസമയം, ബാങ്ക് നിക്ഷേപകർക്ക് ആർബിഐയുടെ തീരുമാനം ആശ്വാസകരമാണ്. എഫ്ഡിയുടെ പലിശനിരക്ക് കുറയ്ക്കുന്നത് തൽക്കാലം ബാങ്കുകൾ നിർത്തിവെച്ചേക്കാം. ബാഹ്യ സൂചിക അടിസ്ഥാനമാക്കി വായ്പടെയുത്തവർ നിലവിലുള്ള പ്രതിമാസ നിരക്കുതന്നെ തുടർന്നും അടയ്ക്കേണ്ടിവരും. ബാങ്ക് നിങ്ങളുടെ വായ്പ അക്കൗണ്ടിലെ റിസ്ക് പ്രീമിയം ഉയർത്തുകയാണെങ്കിൽ ഇഎംഐയിൽ വർധനവുണ്ടാകാനുമിടയുണ്ട്. വായ്പ പലിശ കുറയ്ക്കുന്നതിനനുസരിച്ചാണ് ബാങ്ക് സ്ഥിര നിക്ഷേപ പലിശയിലും അതിന് ആനുപാതികമായി ബാങ്കുകൾ കുറവുവരുത്തുന്നത്. ഇതിനുമുമ്പ് സെപ്റ്റംബർ 10നാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കിൽ ശരാശരി 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയത്. ഇതോടെ ഒരുവർഷത്തെ പലിശ 4.9ശതമാനമായി കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ പാദത്തിലും ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാത്തത് നിക്ഷേപകർക്ക് ആശ്വാസമാണ്. ഒക്ടോബർ ഒമ്പതിന് അവസാനിച്ച എംപിസി യോഗത്തിൽ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോനിരക്ക് 3.35ശതമാനത്തിലും നിലനിർത്താനാണ് ആർബിഐ തീരുമാനിച്ചത്. പണപ്പെരുപ്പ് നിരക്ക് വർധിക്കുന്നതും രാജ്യത്തെ വളർച്ചാഅനിശ്ചിതത്വവും കാരണം ഇത്തവണ നിരക്കിൽമാറ്റംവരുത്തുന്നതിൽനിന്ന് ആർബിഐ വിട്ടുനിൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

from money rss https://bit.ly/2Icka9T
via IFTTT

ക്ലൗഡ് കംപ്യൂട്ടിങിലേയ്ക്ക് ചുവടുമാറ്റുന്നു: ഐബിഎം വിഭജിച്ച് രണ്ടുകമ്പനിയാക്കും

ഭാവിയിലെ ബിസിസ് സാധ്യത കണക്കിലെടുത്ത് ക്ലൗഡ് കംപ്യൂട്ടിങിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടുകമ്പനികളാക്കി വിഭജിക്കുന്നു. 2021 അവസാനത്താടെ ഇൻഫോർമേഷൻ ടെക്നോളജി ഇൻഫ്രസ്ട്രക്ചർ സർവീസ് യൂണിറ്റിനെ പുതിയ പേരുനൽകി മറ്റൊരു കമ്പനിയാക്കും. നിലവിൽ ആഗോള ടെക്നോളജി സർവീസ് ഡിവിഷന്റെ ഭാഗമായ പുതിയ യൂണിറ്റിൽ 4,600 കമ്പനികൾക്കാണ് സേവനം നൽകുന്നത്. 6000 കോടി ഡോളറിന്റെ ഓർഡറാണ് നിലവിൽ ഈ സ്ഥാപനത്തിനുള്ളത്. സോഫ്റ്റ് വെയർ വില്പനയിലെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വൻവളർച്ചാ സാധ്യതയുള്ള ക്ലൗഡ് മേഖലയിലേയ്ക്ക് കമ്പനി ചുവടുവെയ്ക്കുകയാണ്. വിഭജനത്തിനുശേഷം ഐബിഎമ്മിന്റെ സോഫ്റ്റ് വെയർ ആൻഡ് സൊലൂഷൻസ് പോർട്ട്ഫോളിയോയ്ക്കായിരിക്കും കൂടുതൽ വരുമാനം ലഭിക്കുകയെന്നും സിഇഒ അരവിന്ദ് കൃഷ്ണ പറഞ്ഞു. IBM plans to split up its businesses into two public companies

from money rss https://bit.ly/30OvJKH
via IFTTT

Thursday, 8 October 2020

സ്വര്‍ണവില പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 360 രൂപ വർധിച്ച് 37,560 രൂപയായി. 4965 രൂപയാണ് ഗ്രാമിന്റെ വില.രണ്ടുദിവസമായി പവന്റെ വില 37,200 രൂപയിൽ തുടർന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,898.31 ഡോളറായി ഉയർന്നു. 0.3ശതമാനമാണ് വർധന. ഡോളറിന്റെ തളർച്ചയാണ് സ്വർണം നേട്ടമാക്കിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് ദേശീയ വിപണിയിലും വിലവർധനവുണ്ടായി. എംസിഎക്സിൽ ഡിസംബർ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,584 രൂപയിലെത്തി.

from money rss https://bit.ly/3dnILnP
via IFTTT

നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ 4ശതമാനത്തില്‍ തുടരും

മുംബൈ: പണപ്പെരുപ്പം ഉയർന്നതോതിൽ തുടരുന്നതിനാൽ നിരക്കുകളിൽ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആർ.ബി.ഐയുടെ പണവായ്പാവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിൽ തുടരും. മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങൾ ചുമതലയേറ്റശേഷംനടന്ന ആദ്യയോഗത്തിലാണ് തീരുമാനം. അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുന്നതിന് അനുകൂലമായാണ് വോട്ടുചെയ്തത്. ഓഗസ്റ്റിൽ 6.69ശതമാനമായിരുന്നു പണപ്പെരുപ്പം. കോവിഡ് വ്യാപനത്തെതുടർന്ന് വിതരണശൃംഖലയിൽ തടസ്സമുള്ളതിനാൽ വരുംമാസങ്ങളിലും വിലക്കയറ്റംകൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇടക്കാല ലക്ഷ്യമായ 2-6ശതമാനത്തിൽ പണപ്പെരുപ്പമെത്തിക്കുകയെന്നത് വെല്ലുവിളിയാണ്. പൊതുവിപണി ഇടപെടലിലൂടെ വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ നേരത്തെയെടുത്ത നടപടികളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്താണ് നിരക്കിൽ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഓഗസ്റ്റിലെ യോഗത്തിലും നിരക്കിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2020 ഫെബ്രുവരി മുതൽ ഇതുവരെ നിരക്കിൽ 2.50ശതമാനമാണ് കുറവുവരുത്തിയത്. സെപ്റ്റംബർ 29ന് ചേരേണ്ടിയിരുന്ന യോഗം പുതിയ അംഗങ്ങളുടെ നിയമനം വൈകിയതിനാൽ നീണ്ടുപോകുകയായിരുന്നു. No change in rates; repo will remain at 4%

from money rss https://bit.ly/3lte3MJ
via IFTTT

ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു; നിഫ്റ്റി 11,900നരികെ

മുംബൈ: റിസർവ് ബാങ്കിന്റെ പണവായ്പാവലോകന യോഗതീരുമാനം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 103 പോയന്റ് നേട്ടത്തിൽ 40,286ലും നിഫ്റ്റി 34 പോയന്റ് ഉയർന്ന് 11,868ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 624 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 314 ഓഹരികൾ നഷ്ടത്തിലുമാണ്. 49 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, എൽആൻഡ്ടി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. Indices open higher ahead of RBI policy outcome; Nifty around 11,900

from money rss https://bit.ly/30MS8bo
via IFTTT

ഫ്യൂച്ചര്‍ റീട്ടെയില്‍ - റിലയന്‍സ് ഇടപാടില്‍ കുരുക്കിട്ട് ആമസോണ്‍

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് ഏറ്റെടുത്ത റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ നീക്കത്തിന് തിരിച്ചടി. ഇടപാട് ചോദ്യം ചെയ്ത് ആഗോള ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഡോട്ട് കോം സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ (സിയാക്) സമീപിച്ചു. ആമസോണുമായി ഫ്യൂച്ചർ ഗ്രൂപ്പിന്റെ കരാറിന് വിരുദ്ധമാണ് ഇടപാടെന്നും ഇതു തടയണമെന്നുമാണ് ആവശ്യം. വിവിധ രാജ്യങ്ങൾക്കിടയിലുള്ള കമ്പനികൾ തമ്മിലുള്ള തർക്കങ്ങൾ പരമ്പരാഗത കോടതി വ്യവഹാരങ്ങളിൽപ്പെടാതെ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന ലാഭേതര സ്ഥാപനമാണ് സിയാക്. കഴിഞ്ഞവർഷം 1,500 കോടി രൂപ ചെലവിട്ടാണ് ഫ്യൂച്ചർ ഗ്രൂപ്പിനു കീഴിലെ ഫ്യൂച്ചർ കൂപ്പണിൽ ആമസോൺ 49 ശതമാനം ഓഹരികളെടുത്തത്. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ചു ശതമാനം ഓഹരികളും ആമസോണിന് ലഭിച്ചു. കരാർ പ്രകാരം ആമസോൺ നിഷേധിച്ചാൽ മാത്രമേ ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ എതിരാളികൾക്ക് വിൽക്കാനാകൂ എന്നാണ് ആമസോണിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്യൂച്ചർ കൂപ്പണിന് ആമസോൺ ലീഗൽ നോട്ടീസും അയച്ചിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പിനു കീഴിലുള്ള അഞ്ചു കമ്പനികൾ ലയിപ്പിച്ച ശേഷമാണ് റിലയൻസ് റീട്ടെയിൽ 24,713 കോടി രൂപയ്ക്ക് ബിഗ് ബസാർ, ബ്രാൻഡ് ഫാക്ടറി തുടങ്ങിയവയടക്കം റീട്ടെയിൽ സംരംഭങ്ങൾ ഏറ്റെടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പ് ഉടമ കിഷോർ ബിയാനിക്ക് എത്രയും വേഗം ഇടപാടു പൂർത്തിയാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രശ്നം മധ്യസ്ഥതയിലൂടെ അല്ലെങ്കിൽ തർക്കപരിഹാരത്തിലൂടെ എത്രയും വേഗം പരിഹരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ് ശ്രമിക്കുന്നതായാണ് വിവരം. നിയമപ്രകാരം അനുമതികൾ ലഭിക്കേണ്ടതിനാൽ റിലയൻസുമായുള്ള ഇടപാട് പൂർത്തിയാക്കാനായിട്ടില്ല. അതേസമയം, റീട്ടെയിൽ സംരംഭം ഏറ്റെടുക്കാൻ ആമസോണിനെയും ഫ്യൂച്ചർ ഗ്രൂപ്പ് സമീപിച്ചിരുന്നുവെന്നും ആമസോൺ ആദ്യം അത് നിരസിച്ചെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. മാത്രമല്ല, കരാർ പ്രകാരം മൂന്നു വർഷത്തിനു ശേഷമേ ആമസോണിന് ഫ്യൂച്ചർ റീട്ടെയിലിൽ നിക്ഷേപത്തിന് ആദ്യ അവസരം എന്ന നിബന്ധന ബാധകമാകൂ. ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം അനുസരിച്ച് ആമസോണിന് ഫ്യൂച്ചർ റീട്ടെയിലിനെ പൂർണമായി ഏറ്റെടുക്കാനാകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3jIUnnr
via IFTTT

വിപ്രോയും ഓഹരി തിരിച്ചുവാങ്ങുന്നു: വില 52ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി

ടിസിഎസിനു പിന്നാലെ വിപ്രോയും ഓഹരികൾ തിരികെ വാങ്ങുന്നു. ഇക്കാര്യം ബോർഡ് പരിഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഓഹരിവിലയിൽ 9.69ശതമാനം കുതിപ്പുണ്ടായി. ഇതോടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 367.75 രൂപയിലേയ്ക്ക് ഓഹരി വില ഉയർന്നു. ഒക്ടോബർ 13ന് നടക്കുന്ന ബോർഡ് യോഗത്തിലെ തീരുമാനത്തിനുശേഷം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇക്കാര്യം അറിയിക്കുമെന്ന് വിപ്രോ അധികൃതർ പറഞ്ഞു. ഒക്ടോബർ 13നാണ് രണ്ടാം പാദത്തിലെ പ്രവർത്തനഫലം കമ്പനി പുറത്തുവിടുന്നത്. ജൂണിൽ അവസാനിച്ച പാദത്തിൽ വിപ്രോ 2,411.50 കോടി അറ്റാദായം നേടിയിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2.82ശതമാനമാണ് വർധന. 52ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിൽ മാർച്ച് 19നാണ് കമ്പനിയുടെ ഓഹരി വിലയെത്തിയത്. അതിനുശേഷം 119.95ശതമാനമാണ് കുതിപ്പുണ്ടായത്. സെൻസെക്സാകട്ടെ ഉയർന്നത് 51ശതമാനവും. Wipro hits 52-week high as board considers buyback plan

from money rss https://bit.ly/2GOjPcy
via IFTTT

RIP SP Balasubrahmanyam: Mammootty, Mohanlal & Others Bid Adieu To The Legendary Singer

RIP SP Balasubrahmanyam: Mammootty, Mohanlal & Others Bid Adieu To The Legendary Singer
SP Balasubrahmanyam, the veteran singer passed away today (September 25, 2020), due to a lungs-related illness. The 74-year-old had been admitted to the MGM Healthcare, Chennai, after testing positive for COVID-19, in August 2002. SP Balasubrahmanyam was put on life support

* This article was originally published here

ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍

രാജ്യത്തെ മുൻനിരയിലുള്ള സ്മാർട്ട് ഫോൺ, ഇലക്ട്രോണിക് ബ്രാൻഡുകൾ 50 ശതമാനംവരെ വിലക്കിഴിവ് നൽകി ഉത്പന്നങ്ങൾവിറ്റഴിക്കാൻ തയ്യാറെടുക്കുന്നു. സാംസങ്, എൽജി, ഷവോമി, പാനസോണിക്, ടിസിഎൽ, റിയൽമി, തോംസൺ, വിവോ, ബിപിഎൽ, കൊടാക് തുടങ്ങിയ ബ്രാൻഡുകളാണ് പ്രീമിയം ഉത്പന്നങ്ങൾക്കുൾപ്പടെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് കുറച്ച് മാസങ്ങളായി തളർച്ചയിലായ വ്യാപാരം തിരിച്ചുപിടിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഉത്സവ സീസണ് മുന്നോടിയായി ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവ ഇതിനകം വിലക്കിഴിവ് വില്പനയുമായി രംഗത്തുവന്നിട്ടുണ്ട്. ജിയോമാർട്ടും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഉത്സവ ഓഫറുമായെത്തും. അതിനുപുറമെ ഓഫ്ലൈൻ സ്റ്റോറുകളിലൂടെയും വിലക്കിഴിവ് വിൽപന നടത്താനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. സ്മാർട്ട്ഫോൺ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടെലിവിഷൻ. എയർ കണ്ടീഷണർ തുടങ്ങിയ ഡിമാന്റുകൂടിയ ഉത്പന്നങ്ങൾക്കാകും കൂടുതൽ വിലക്കിഴിവ്. ലഭ്യതക്കുറവ് അനുഭവപ്പെടുന്ന ടെലിവിഷൻ സെറ്റ് വിപണിയിൽ പതിവുള്ളതിനേക്കാൾ 10 മുതൽ 20ശതമാനംവരെ വിലക്കിഴിവാകും ലഭിക്കുകയെന്ന് ഈ മേഖലയിൽനിന്നുള്ളവർ പറയുന്നു. ദീർഘകാല ഇഎംഐ സൗകര്യം, കുറഞ്ഞ പ്രതിമാസ തിരിച്ചടവ്, കാഷ് ബാക്ക് ഓഫർ, ദീർഘിപ്പിച്ച വാറന്റി എന്നിവയും ലഭിക്കും. Leading electronic brands to offer big discounts

from money rss https://bit.ly/36K55qe
via IFTTT

Wednesday, 7 October 2020

അഭിമുഖത്തിനുപോകാന്‍ 500 രൂപ നല്‍കിയ അധ്യാപകന് 30 ലക്ഷം സമ്മാനമായി നല്‍കി ബാങ്ക് സി.ഇ.ഒ

അഭിമുഖത്തിനു പോകാൻ 500 രൂപ യാത്രക്കൂലി നൽകി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികൾ നൽകി ബാങ്ക് സി.ഇ.ഒ. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥനാണ് കണക്ക് ടീച്ചറായിരുന്ന ഗുർദിയാൽ സരൂപ് സൈനിയ്ക്ക് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികൾ സമ്മാനിച്ചത്.ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ സഹായം നൽകിയ അധ്യാപകനെ ഉയർന്ന സ്ഥാനത്തെത്തിയിട്ടും അദ്ദേഹം മറന്നില്ല. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ അനുഭവക്കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പ്രവേശനം ലഭിച്ച അദ്ദേഹത്തിന് അഭിമുഖത്തിനും കൗൺസലിങിനും ഹാജരാകേണ്ടതുണ്ടായിരുന്നു. പണമില്ലാതിരുന്ന സാഹചര്യത്തിലാണ് അധ്യാപകൻ 500 രൂപ വൈദ്യനാഥന് നൽകിയത്. ബിറ്റ്സിൽ പഠിച്ച അദ്ദേഹം തൊഴിൽമേഖലിയിൽ മികച്ച നിലയിലെത്തുകയും ചെയ്തു. ജോലി ലഭിച്ചതിനുപിന്നാലെ ഗുരുനാഥനെ അദ്ദേഹം അന്വേഷിച്ചെങ്കിലും ഏറെ വർഷങ്ങൾക്കുശേഷമാണ് സഹപാഠിയുടെ സഹായത്തോടെ ആഗ്രയിൽനിന്ന്കണ്ടെത്തിയത്. തന്റെ കൈവശമുള്ള ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളിൽനിന്ന് ഒരു ലക്ഷം ഓഹരികളാണ് വൈദ്യനാഥൻ ഗുരുനാഥന് സമ്മാനമായി നൽകിയത്. ഈ മാസം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചശേഷമായിരുന്നു കൈമാറ്റം. The MD & CEO of IDFC First bank is V.Vaidyanathan. I have met Vaidya a few times when he was at ICICI and found him to... Posted by Peri Maheshwer onTuesday, 6 October 2020 Bank CEO gifts shares worth Rs 30 lakh to teacher who lent him Rs 500 to travel for interview

from money rss https://bit.ly/2SB0D4R
via IFTTT

ഓഹരിയൊന്നിന് 3000 രൂപ: 16,000 കോടി രൂപയുടെ ഓഹരികള്‍ ടിസിഎസ് തിരിച്ചുവാങ്ങും

മുംബൈ: മുൻനിര ഐ.ടി. കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് 16,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചുവാങ്ങാൻ തീരുമാനിച്ചു. 5.33 കോടി ഓഹരികളാണ് ഇത്തരത്തിൽ തിരിച്ചെടുക്കുക. ഓഹരിയൊന്നിന് 3,000 രൂപ വീതമാണ് ടി.സി.എസ്. വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഹരി തിരിച്ചുവാങ്ങുന്നതിന് തീരുമാനമാകുമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച ടി.സി.എസ്. ഓഹരി വില ഒരവസരത്തിൽ 2,769 രൂപ വരെ എത്തിയിരുന്നു. ഒടുവിൽ 21.25 രൂപ നേട്ടത്തിൽ 2,737 രൂപയിൽ ക്ലോസ് ചെയ്തു. 2018-ലും കമ്പനി 16,000 കോടി രൂപയുടെ ഓഹരികൾ മടക്കിവാങ്ങിയിരുന്നു. അന്ന് ഓഹരിയൊന്നിന് 2,100 രൂപ നിരക്കിൽ 7.61 കോടി ഓഹരികളാണ് തിരിച്ചുവാങ്ങിയത്. നടപ്പു സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ കമ്പനി 7,475 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷം ഇതേകാലത്തെ 8,042 കോടിയെക്കാൾ 7.05 ശതമാനം കുറവാണിത്. ഓഹരിയൊന്നിന് ഇടക്കാല ലാഭവീതമായി 12 രൂപ വീതം നൽകാനും തീരുമാനിച്ചു.

from money rss https://bit.ly/3ltqNTD
via IFTTT

The Priest: Shooting Of The Mammootty-Manju Warrier Starrer To Resume On September 22

The Priest: Shooting Of The Mammootty-Manju Warrier Starrer To Resume On September 22
The Priest, the upcoming horror thriller will mark the first onscreen collaboration of megastar Mammootty and lady superstar Manju Warrier. The shooting of the Mammotty starrer was put on hold due to the novel coronavirus pandemic. Reportedly, the shooting of The

* This article was originally published here

സെന്‍സെക്‌സില്‍ നേട്ടം 304 പോയന്റ്: നിഫ്റ്റി 11,700ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ കുതിച്ചു. നിഫ്റ്റി 11,700ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 304.38 പോയന്റ് നേട്ടത്തിൽ 39,878.95ലും നിഫ്റ്റി 76.50 പോയന്റ് ഉയർന്ന് 11,738.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1040 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1584 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾക്ക് മാറ്റമില്ല. ആർബിഐയുടെ വായ്പാവലോകന യോഗത്തിന്റെ തീരുമാനം വരാനിരിക്കെയാണ് സൂചികകളിലെ നേട്ടം. ടൈറ്റാൻ കമ്പനി, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ബിപിസിഎൽ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി, എഫ്എംസിജി സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ലോഹം, ഫാർമ, ഊർജം എന്നീ സെക്ടറുകളിലെ സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലായി. Nifty closes above 11,700, Sensex gains 304 pts

from money rss https://bit.ly/33EEV68
via IFTTT

ഇന്ത്യയില്‍നിന്നുള്ള അരി കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന

ഇന്ത്യയിൽനിന്നുള്ള അരി കയറ്റുമതിയിൽ 2020ൽ 42ശതമാനത്തോളം വർധന. മറ്റുരാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ വൻതോതിൽ കുറവുണ്ടായതാണ് കാരണമായി പറയുന്നത്. ലോകത്തെതന്നെ ഏറ്റവുംവലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2020ൽ കയറ്റുമതി 1.4 കോടി ടണ്ണാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവർഷം 99 ലക്ഷം ടൺ അരിയാണ് കയറ്റുമതി ചെയ്തത്. വരൾച്ചയെതുടർന്ന് തായ്ലാൻഡിൽനിന്നുള്ള കയറ്റുമതിയിൽ കാര്യമായ കുറവുണ്ടായി. വിയറ്റ്നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തുനിന്നുള്ള അരിക്ക് പ്രിയമേറിയതായി റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്ലാൻഡിൽ ഈവർഷം തുടക്കത്തിൽതന്നെയുണ്ടായ വരൾച്ച നെൽകൃഷിയെ ബാധിച്ചു. ഇതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. 20 വർഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശ്, നേപ്പാൾ, സെനഗൽ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയിൽനിന്ന് അരികയറ്റിയയയ്ക്കുന്നത്. ബസ്മതിയിനത്തിൽപ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്. ലഭ്യതകുറഞ്ഞതിനെതുടർന്ന് ആഗോള വിപണിയിൽ വികൂടിയപ്പോൾ കുറഞ്ഞവിലയ്ക്ക് അരി നൽകാൻ ഇന്ത്യ തയ്യാറായതും കയറ്റുമതിവർധപ്പിക്കാൻ ഇടയാക്കി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും കുറഞ്ഞവിലയ്ക്ക് അരിനൽകാൻ സഹായിച്ചതായി റാവു പറഞ്ഞു. Indias rice exports could jump 42%

from money rss https://bit.ly/2GJeiUK
via IFTTT

വായ്പാനയ അവലോകനയോഗം തുടങ്ങി: ആര്‍ബിഐ നിരക്ക് കുറയ്ക്കുമോ?

മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട പണവായ്പാവലോകന സമിതിയുടെ യോഗത്തിന് ബുധനാഴ്ച തുടക്കമായി. ഒക്ടോബർ ഒമ്പതിനാണ് യോഗം അവസാനിക്കുക. സാമ്പത്തിക സൂചകങ്ങൾ വിലയിരുത്തിയാകും നിരക്കു കുറയ്ക്കുന്നകാര്യത്തിൽ യോഗം തീരുമാനമെടുക്കുക. പണപ്പെരുപ്പ നിരക്കുകളെയാകും പ്രധാനമായും കണക്കിലെടുക്കുക. കോവിഡ് വ്യാപനം തുടരന്നുതിനാൽ വിതരണ ശൃംഖലകൾ തടസ്സപ്പെടുന്നതിനാൽ പണപ്പെരുപ്പം ഉയർന്ന നിലായിലാണ്. വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ ആർബിഐ ഇതുവരെയെടുത്ത നടപടികൾ ഏറെക്കുറെ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്. പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ തുടരുന്നതിനാൽ നിരക്കുകളിൽ മാറ്റംവരുത്താനുള്ള സാധ്യതകുറവാണെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം 4ശതമാനത്തിലെയ്ക്ക് തിരിച്ചെത്തിക്കുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം.

from money rss https://bit.ly/3ddzRsU
via IFTTT

Tuesday, 6 October 2020

ഐഫോണ്‍ നിര്‍മാതാക്കള്‍ക്കും സാംസങിനും രാജ്യത്ത് ഉത്പാദനംതുടങ്ങാന്‍ അനുമതി

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാൻ ആഗോള സ്ഥാപനങ്ങൾ ഉൾപ്പടെ 16 കമ്പനികൾക്ക് സർക്കാർ അനുമതി നൽകി. സാംസങ്, ഫോക്സ്കോൺ, ഹോൻ ഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, ലാവ, മൈക്രോമാക്സ്, പഡ്ഗെറ്റ് ഇലക്ട്രോണിക്സ്, യുടിഎൽ നിയോലിങ്ക്സ്, പെഗാട്രോൺ തുടങ്ങിയ കമ്പനികൾക്കാണ് ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ, ടെക് നോളജി മന്ത്രാലയം അംഗീകാരം നൽകിയത്. ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി(പിഎൽഐ)യുടെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ 20 കമ്പനികളാണ് അപേക്ഷ നൽകിയത്. ആഗോള കമ്പനികൾ 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിർമിക്കുക. എന്നാൽ രാജ്യത്തെ കമ്പനികൾക്ക് ഇത് ബാധകമല്ല. സാംസങ്, ഫോക്സ്കോൺ, ഹോൻ ഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, പെഗാട്രോൺ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട വിദേശ കമ്പനികൾ. ഇതിൽ ഫോക്സ് കോൺ, ഹോൻ ഹായ്, വിസ്ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികൾ ആപ്പിളിനുവേണ്ടി ഐ ഫോൺ നിർമിക്കാൻ കരാർ ലഭിച്ചവയാണ്. 16 കമ്പനികളും ചേർന്ന് അഞ്ചുവർഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതികൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്ര സർക്കാർ പ്രോത്സാഹനം നൽകുന്നത്. മൊത്തം ഉത്പാദനത്തിൽ 60ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം 6.50 ലക്ഷം കോടി രൂപയാണ്. Centre approves 16 firms for PLI scheme

from money rss https://bit.ly/3jFl50b
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 280 രൂപകുറഞ്ഞ് 37,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകുറഞ്ഞ് 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച 37,480 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്റെ വില 1,877.15 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞദിവസം രണ്ടുശതമാനത്തോളം ഇടിവാണ് വിലയിലുണ്ടായത്. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 58,088 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു.

from money rss https://bit.ly/3iH4VSO
via IFTTT

പാഠം 93: എല്ലാവിഭാഗക്കാര്‍ക്കും യോജിച്ച ഫണ്ടുകള്‍; 20ശതമാനത്തിലേറെ ആദായംനേടാം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് ഭാവിയിൽ വൻതുക സമാഹരിക്കാനുള്ള മാർഗങ്ങൾ തേടുന്നവരാണ് നിക്ഷേപകരിൽ പലരും. അവർക്കുമുന്നിൽഒരു മാജിക് ലിസ്റ്റ് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. സുരേഷും വിനോദും സുമേഷുമെല്ലാം ഇ-മെയിലിലൂടെ ഈപട്ടികയാണ് ആവശ്യപ്പെടുന്നത്. ഇരട്ട അക്ക ആദായം പെരുപ്പിച്ചുകാണിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമുള്ള ആരോപണത്തിന് കണക്കുകൾ മറുപടിനൽകും. കോവിഡ് വ്യാപനത്തിനിടയിൽ ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുമ്പോഴാണ് ഈ ഫണ്ടുകൾ മികച്ച ആദായം നിക്ഷേപന് നൽകിയത്. റെഗുലർ പ്ലാനുകളെ അപേക്ഷിച്ച് നേരിട്ട് നിക്ഷേപിക്കാവുന്ന ഡയറക്ട് പ്ലാനിൽ ആദായം കൂടുതൽകിട്ടുമെന്ന് നിക്ഷേപർക്ക് ബോധ്യമായതോടെ സ്വയം നിക്ഷേപം നടത്താനാണ് പലർക്കുംതാൽപര്യം. അതിനായി മികച്ച ഫണ്ടുകൾതേടി ഇന്റർനെറ്റിൽ സർച്ച് ചെയ്യുന്നവരുടെ എണ്ണംകുറവല്ല. നെറ്റിൽനിന്നുള്ള തിരയിലിൽ ലഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ സമ്പന്നനാകുമെന്ന് കരുതാൻവരട്ടെ. ഹ്രസ്വകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും മികച്ച ആദായംനൽകുന്ന ഫണ്ടുകളെന്ന രീതിയിൽ പട്ടിക ലഭിക്കുക. ഒരേഫണ്ടുകാറ്റഗറികളിൽനിന്നുള്ള ഫണ്ടുകളുമാകും ചിലപ്പോൾ അവയിൽ ഉണ്ടാകുക. അല്ലെങ്കിൽ റിസ്ക് കൂടിയ ഫണ്ടുകളുടെ പട്ടികയിൽ അറിയാതെ ചെന്നുചാടാനും ഇടയാക്കിയേക്കാം. നെറ്റിൽനിന്നോ, സഹപ്രവർത്തകരിൽനിന്നോ നിക്ഷേപിക്കാനുള്ള ഫണ്ടുകളുടെ പേരുകൾ ലഭിച്ചേക്കാം. ഒരുകാര്യം മനസിലാക്കുക, അത് നിങ്ങളുടെ റിസ്ക് പ്രൊഫൈലിനും സാമ്പത്തിക ലക്ഷ്യങ്ങൾക്കും യോജിച്ചവയല്ലായിരിക്കാം. ഈ സാഹചര്യത്തിലാണ് മികച്ച ആദായം നൽകിവരുന്ന 10 ഫണ്ടുകളുടെ പട്ടിക ഇവിടെ അവതരിപ്പിക്കുന്നത്. അഗ്രസീവ് ഹൈബ്രിഡ്, ലാർജ് ക്യാപ്, ലാർജ് ആൻഡ് മിഡ്ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ്, മൾട്ടി ക്യാപ്,ടാക്സ് സേവിങ്(ഇഎൽഎസ്എസ്) എന്നിങ്ങനെ ഏഴുവിഭാഗങ്ങളിലുള്ള ഫണ്ടുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേട്ടത്തിന്റെ പട്ടിക Fund Catagroy 7Yr Return(%) AUM(Cr) TER​(%) 1 Axis Bluechip Large Cap 15.07 16,764 0.56 2 SBI Equity Hybrid Aggressive Hybrid 14.91 31,993 1.01 3 Canara Robeco Equity Hybrid Aggressive Hybrid 15.46 3,351 0.85 4 Canara Robeco Emerging Equities Large & MidCap 24.40 5,878 0.77 5 Mirae Asset Emerging Bluechip Large & MidCap 25.45 11,316 0.84 6 Axis Long Term Equity ELSS 18.89 21,905 0.89 7 DSP Midcap Mid Cap 21.44 7,883 1.01 8 L&T Midcap Mid Cap 20.84 5,791 0.74 9 SBI Focused Equity Multi Cap 17.36 10,248 0.81 10 SBI Small Cap Small Cap 26.43 5,039 0.96 *Data as on 06 Oct 2020. AUM: ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. TER: ചെലവിനത്തിൽ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നതുക. ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ പുതിയതായി ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനെത്തുന്നവർക്ക് യോജിച്ചതാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. മൊത്തം തുകയിൽ 65ശതമാനം മുതൽ 80ശതമാനവരെ ഓഹരിയിലാണ് ഈഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. കടപ്പത്രങ്ങളിൽ 25 മുതൽ 30ശതമാനംവരെയും നിക്ഷേപം നടത്തുന്നു. വിപണിയിലെ കനത്ത ചാഞ്ചാട്ടത്തിൽനിന്ന് ഈ മിശ്രിതം നിക്ഷേപത്തെ സംരക്ഷിക്കും. യാഥാസ്ഥിതികരായ ഓഹരി നിക്ഷേപകർക്ക് ഏറ്റവും യോജിച്ചവയാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ. ഓഹരികളിൽ നിക്ഷേപിക്കുമ്പോഴും താരതമ്യേന സൂരക്ഷിതത്വം തേടുന്നവർക്ക് യോജിച്ചവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ. മികച്ച വൻകിട കമ്പനികളുടെ 100ഓഹരികളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകളെ അപേക്ഷിച്ച് ചാഞ്ചാട്ടം കുറവായിരിക്കും ലാർജ് ക്യാപ് വിഭാഗത്തിലെ ഫണ്ടുകൾക്ക്. സ്ഥിരതയാർന്ന നേട്ടവും താരതമ്യേന മികച്ച ആദായവും പ്രതീക്ഷിക്കുന്നവർക്ക് യോജിച്ചവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ. വൈവിധ്യവത്കരണം നേട്ടമാക്കാവുന്ന ഫണ്ട് വിഭാഗമാണ് മൾട്ടി ക്യാപ്. നിയന്ത്രണമേതുമില്ലാതെ ഏതുവിഭാഗം ഓഹരികളിലും നിക്ഷേപിക്കാൻ ഈവിഭാഗം ഫണ്ടുകളിലെ മാനേജർമാക്ക് കഴിയുമായിരുന്നു. എന്നാൽ ഈയിടെ സെബി ഇതിൽ മാറ്റംവരുത്തി. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ 25ശതമാനംവീതം നിക്ഷേപം നടത്തണമെന്നാണ് പുതിയ നിർദേശം. അടുത്തവർഷമാദ്യത്തോടെയാകും പുതിയ തീരുമാനം നടപ്പിലാക്കേണ്ടിവരിക. അതുകൊണ്ട് തൽക്കാലം ഫണ്ടുകമ്പനികളെടുക്കുന്ന തീരുമാനത്തിന് കാത്തിരിക്കുകയാകും നല്ലത്. ആദായനികുതി ഇളവ്(80സി)ആവശ്യമുണ്ടെങ്കിൽ മൾട്ടിക്യാപിനുപകരം ടാക്സ് സേവിങ് ഫണ്ട് പരിഗണിക്കാം. റിസ്കെടുക്കാം മികച്ച ആദായമാണ് വേണ്ടതെന്നുള്ളവർക്ക് യോജിച്ചവയാണ് മിഡ്ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ. മിഡ് ക്യാപ് ഫണ്ടുകൾ കൂടുതലും ഇടത്തരം കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. സ്മോൾ ക്യാപുകളാകട്ടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ കമ്പനികളിൽ നിക്ഷേപിക്കുന്നു. ഹ്രസ്വകാലയളവിൽ നഷ്ടസാധ്യതകൂടുമെങ്കിലും ദീർഘകാലയളവിൽ മികച്ച ആദായംനൽകാൻ ഇത്തരം ഫണ്ടുകൾക്ക് കഴിയും. ദീർഘ നിക്ഷേപ കാലയളവും റിസ്ക് എടുക്കാനുള്ള കഴിവുമുണ്ടെങ്കിൽ ഈ ഫണ്ടുകളിൽ നിക്ഷേപം നടത്താം. നിക്ഷേപം എസ്.ഐ.പിയായി മാത്രം മുകളിൽ വ്യക്തമാക്കിയ ഫണ്ടുകളിൽ എസ്.ഐപി.ആയി ദീർഘകാലത്തേയ്ക്ക് നിക്ഷേപം നടത്തുക. അഞ്ചുവർഷത്തിനുതാഴെയുള്ള നിക്ഷേപ ലക്ഷ്യത്തിനായി ഈ ഫണ്ടുകൾ തിരഞ്ഞെടുക്കാതിരിക്കുക. വർഷത്തിലൊരിക്കൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി മുന്നേറുക. കഴിയുമെങ്കിൽ എസ്.ഐ.പി തുകയിൽ ഓരോവർഷം കഴിയുമ്പോഴും പത്തുശതമാനംവർധനവരുത്തുക. feedbacks to: antonycdavis@gmail.com കുറിപ്പ്: വിപണിയിലെ വ്യത്യസ്ത സൈക്കിളുകളിൽ മികച്ച ആദായം നൽകിയ ഫണ്ടുകളാണ് മുകളിൽ നൽകിയിട്ടുള്ളത്. ചുരുങ്ങിയത് ഏഴുവർഷക്കാലയളവിലെ ലക്ഷ്യംമുന്നിൽകണ്ട് നിക്ഷേപം തുടങ്ങുക. ഹ്രസ്വകാലയളവിലെ ആദായം പരിഗണിക്കാതിരിക്കുക.

from money rss https://bit.ly/3nmE2Hj
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 23 പോയന്റ് നഷ്ടത്തിൽ 39,550ലും നിഫ്റ്റി രണ്ടുപോയന്റ് താഴ്ന്ന് 11,660ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 475 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 514 ഓഹരകൾ നഷ്ടത്തിലുമാണ്. 57 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. റിലയൻസ്, ടിസിഎസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, ഭാരതി എയർടെൽ, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, എച്ച്സിഎൽ ടെക്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, എൽആൻഡ്ടി, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, എസ്ബിഐ, എൻടിപിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ടിസിഎസ് ഇന്ന് പുറത്തുവിടും. ഓഹരി തിരിച്ചുവാങ്ങുന്നകാര്യവും യോഗത്തിൽ പരിഗണിക്കുന്നുണ്ട്. Indices open flat on mixed global cues

from money rss https://bit.ly/34rMFrw
via IFTTT

കോവിഡിനിടയിലും ശമ്പളവർധനയുമായി ആക്സിസ് ബാങ്ക്

മുംബൈ: കോവിഡ് മഹാമാരിക്കിടയിലും ജീവനക്കാർക്ക് നാലുമുതൽ 12 ശതമാനംവരെ ശമ്പള വർധനയുമായി ആക്സിസ് ബാങ്ക്. ജീവനക്കാരുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കി ഒക്ടോബർ ഒന്നു മുതലാണ് വർധന നടപ്പാക്കുക. നിലവിൽ 76,000 ജീവനക്കാരാണ് ബാങ്കിനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് ഏപ്രിൽമുതൽ ശമ്പളവർധന നടപ്പാക്കിയിരുന്നു. ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർക്ക് ബോണസും ശമ്പളവർധനയും നൽകാൻ ജൂലായിൽ ഐ.സി.ഐ.സി.ഐ. ബാങ്കും തീരുമാനിച്ചിരുന്നു. Axis Bank gives 4-12% salary hike to employees

from money rss https://bit.ly/36DDCXa
via IFTTT

കേരള സ്റ്റാർട്ട്അപ്പിൽ ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപം

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായ 'ജെൻ റോബോട്ടിക്സ്' എന്ന സ്റ്റാർട്ട്അപ്പിൽ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം. വ്യക്തിഗത നിലയിലാണ് അദ്ദേഹം ഈ കേരള സ്റ്റാർട്ട്അപ്പിൽ നിക്ഷേപിക്കുന്നത്. മാൻഹോളുകൾ വൃത്തിയാക്കാൻ ലോകത്തിൽതന്നെ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച് ശ്രദ്ധേയരായ സ്റ്റാർട്ട്അപ്പാണ് ജെൻ റോബോട്ടിക്സ്. മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ മരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ റോബോട്ടുകളെ ഉപയോഗിച്ച് സുരക്ഷിതമായി മാൻഹോളുകൾ വൃത്തിയാക്കാൻ അവസരമൊരുക്കുകയാണ് ഈ സ്റ്റാർട്ട്അപ്പ്. ഇത് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന തോന്നലാണ് അദ്ദേഹത്തെ നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. ആനന്ദ് മഹീന്ദ്രയ്ക്കു പുറമെ, യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സ്, സീ ഫണ്ട് എന്നിവയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിൽ പങ്കെടുത്തിട്ടുണ്ട്. മൊത്തം രണ്ടര കോടി രൂപയുടെ ഫണ്ടിങ്ങാണ് ഇവരിൽനിന്ന് ജെൻ റോബോട്ടിക്സിന് ലഭിക്കുന്നത്. നേരത്തെ യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സും ഏതാനും ഏഞ്ചൽ നിക്ഷേപകരും േചർന്ന് ഏതാണ്ട് ഒരു കോടി രൂപ നിക്ഷേപിച്ചിരുന്നു. തുടക്കം കോളേജിൽനിന്ന് കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സഹപാഠികളായിരുന്ന എം.കെ. വിമൽ ഗോവിന്ദ്, കെ. റാഷിദ്, എൻ.പി. നിഖിൽ, അരുൺ ജോർജ് എന്നിവർ ചേർന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭത്തിന് 2017-ലാണ് ഔദ്യോഗിക രൂപമായത്. സുഹൃത്തുക്കളായ പി. ജലീഷ്, എം. അഫ്സൽ, സുജോദ് എന്നിവരും ഇപ്പോൾ ജെൻ റോബോട്ടിക്സിനു പിന്നിലുണ്ട്. മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ട് ഇന്ന് 11 സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് ജെൻ റോബോട്ടിക്സ് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ വിമൽ ഗോവിന്ദ് പറഞ്ഞു. ഇതിനു പുറമെ, ആരോഗ്യ പരിപാലന മേഖലയ്ക്കായി മെഡിക്കൽ റീഹാബിലിറ്റേഷൻ റോബോട്ടുകൾ, ആളുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത എണ്ണപ്പാടങ്ങളിലേക്ക് ആവശ്യമായ റോബോട്ടുകൾ എന്നിവയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് തങ്ങളുടെ റോബോട്ടുകളെ ലഭ്യമാക്കാൻ പുതിയ ഫണ്ട് ഉപയോഗിക്കുമെന്ന് വിമൽ വ്യക്തമാക്കി.

from money rss https://bit.ly/3jEegfB
via IFTTT

Mohanlal Joins The Sets Of Drishyam 2: George Kutty To Get A New Look?

Mohanlal Joins The Sets Of Drishyam 2: George Kutty To Get A New Look?
Mohanlal, the complete actor has finally joined the sets of his upcoming project, Drishyam 2. The exciting update was revealed by Mohanlal himself, through a social media post, recently. Interestingly, the actor's look in the location stills that he shared on

* This article was originally published here

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണെതിരെ ഗുരതര ആരോപണങ്ങളുമായി ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്

ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിൻ ടെംപിൾടൻ മ്യൂച്വൽ ഫണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട്. ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതായി ഔദ്യഗികമായി അറിയിക്കുന്നതിനുമുമ്പ് കമ്പനിയിലെ ഉന്നതസ്ഥാനം വഹിക്കുന്നവർ അവരുടെ സ്വകാര്യ നിക്ഷേപം പിൻവലിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് ഓഡിറ്റിനായി സെബി നിയോഗിച്ച ചോക്സി ആൻഡ് ചോക്സി കമ്പനിയുടേതാണ്കണ്ടെത്തൽ. ഇൻസൈഡർ ട്രേഡിങ്-ആയി പരിഗണിച്ച് സെബി അസറ്റ് മാനേജുമെന്റ് കമ്പനിക്കെതിരെ നടപടിയെടുത്തേക്കാം. ഒരു കമ്പനിയുടെ ഉള്ളിലുള്ള കാര്യങ്ങൾ പുറംലോകത്തറിയുംമുമ്പ് മനസിലാക്കി നേരത്തെ ഇടപാട് നടത്തുന്നതാണ് ഇൻസൈഡർ ട്രേഡിങ്. നിക്ഷേപകരുടെ ക്ഷേമത്തെ മുൻനിർത്തി സെബി ഇതിനെതിരെ ശക്തമായി നടപടി സ്വീകരിക്കാറുണ്ട്. റിസ്ക് മാനേജുമെന്റ് കമ്മറ്റി ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർക്ക് നിർദേശം നൽകിയിട്ടും പുട്ട് ഓപ്ഷൻ ഉപയോഗിക്കാതെ നിക്ഷേപം നടത്തിയ ചിലകമ്പനികൾക്ക് ആനുകൂല നിലപാട് സ്വീകരിച്ചതായും ചോക്സി ആൻഡ് ചോക്സിയുടെ റിപ്പോർട്ടിൽ പറയുന്നു. ഓപ്ഷൻ കാലഹരണപ്പെടുന്നതിനുമുമ്പായി മുൻകൂട്ടി നിശ്ചയിച്ച(സ്ട്രൈക്ക് വില)വിലയ്ക്ക് നിക്ഷേപ ആസ്തി വിൽക്കാൻ ഉടമയ്ക്ക് അനുമതി നൽകുന്ന കരാറാണ് പുട്ട് ഓപ്ഷൻ. പുട്ട് ഓപ്ഷൻ വിനിയോഗിക്കുന്നതിൽനിന്ന് ഫണ്ട് മാനേജർമാർ വിട്ടുനിന്നു. ചില കമ്പനികളിൽ ഈ സാധ്യത ഉപയോഗിക്കുകയുംചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എ കാറ്റഗറിയിൽനിന്ന് ഡി കാറ്റഗറിയിലേയ്ക്ക് ഒരുവർഷത്തിനിടെ ആസ്തി തരംതാഴ്ത്തൽ നടന്നിട്ടും അവർ അതിന് തയ്യാറായില്ല. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിലെ മാനേജർമാർ ലിക്വിഡിറ്റിയില്ലാത്ത കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തി. ക്രഡിറ്റ് റേറ്റിങ് ഏജൻസികൾ നിക്ഷേപത്തിന്റെ ഗ്രേഡിങ് താഴ്ത്തുമ്പോൾ പുട്ട് ഓപ്ഷൻ സ്വീകരിക്കാൻ ഫണ്ട് മാനേജർമാർക്ക് അനുമതിയുണ്ട്. പുട്ട് ഓപ്ഷൻ സൗകര്യം ഇവിടെ പ്രയോജനപ്പെടുത്തുകയും ചെയ്തില്ല. ഉയർന്ന ആദായം നൽകിയിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതായി 2020 ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ നിക്ഷേപകരെ അറിയിക്കുന്നത്. ഡെറ്റ് വിപണിയിൽ പണലഭ്യതകുറഞ്ഞതും നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതുമാണ് കാരണമായി കമ്പനി പറഞ്ഞത്. ആറു ഫണ്ടുകളിലായി 3.15 ലക്ഷം നിക്ഷേപകർ 25,000 കോടിയോളം രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

from money rss https://bit.ly/2HRLKJd
via IFTTT

നാലാം ദിവസവും സൂചികകള്‍ കുതിച്ചു; നിഫ്റ്റി ഏഴുമാസത്തെ ഉയരത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. നിഫ്റ്റി ഏഴുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. സെൻസെക്സ് 600.87 പോയന്റ് നേട്ടത്തിൽ 39,574.57ലും നിഫ്റ്റി 159 പോയന്റ് ഉയർന്ന് 11,662.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1488 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1165 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. വിപണിയിലെ കുതിപ്പിനുപിന്നിൽ ആഗോള കാരണങ്ങളാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്സ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, എഫ്എംസിജി, ഫാർമ, ഊർജം എന്നീ സെക്ടറുകിളിലെ ഓഹരികളൊണ് പ്രധാനമായും നഷ്ടത്തിലായത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നു. Fourth day rally pushes Nifty to above 7-month high

from money rss https://bit.ly/3njr3WW
via IFTTT

വായ്പാനയ അവലോകന സമിതിയില്‍ മൂന്ന് സ്വതന്ത്ര അംഗങ്ങളെക്കൂടി നിയമിച്ചു

റിസർവ്ബാങ്കിന്റെ വായ്പാനയ അവലോകന സമിതിയിൽ മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങളെക്കൂടി നിയമിച്ചു. സാമ്പത്തിക വിദഗ്ധരായ ശശാങ്ക് ഭൈഡെ, അഷിമ ഗോയൽ, ജയന്ത് ആർ വർമ എന്നിവരാണ് പുതിയ അംഗങ്ങൾ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചിലെ മുതിർന്ന ഉപദേഷ്ടാവാണ് ശശാങ്ക് ഭൈഡെ. മുംബൈയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ചിലെ പ്രൊഫസറാണ് ഗോയൽ. ജയന്ത് വർമയാകട്ടെ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിലെ പ്രൊഫസറുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭയിലെ നിയമന സമിതി ഇവരുടെ നിയമനം അംഗീകരിച്ചു. ആർബിഐ ഗവർണർ അധ്യക്ഷനായ സമിതിയിലെ പുതിയ അംഗങ്ങളുടെ കാലാവധി നാലുവർഷമോ അല്ലെങ്കിൽ മറ്റൊരു ഉത്തരവുണ്ടാകുന്നതിവരെയോആണ്. ആറംഗ സമിതിയിലെ സ്വതന്ത്ര അംഗങ്ങളുടെ കാലാവധി കഴിഞ്ഞതിനാൽ സെപ്റ്റംബർ 29ന് ചേരേണ്ടിയിരുന്ന വായ്പാനയ അവലോകനയോഗം മാറ്റിവെച്ചിരുന്നു. പുതുക്കിയ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. Govt appoints new MPC members

from money rss https://bit.ly/3ixT7Cb
via IFTTT

കാര്‍ഷികപരിഷ്‌കാരങ്ങള്‍: സാമ്പത്തികം രാഷ്ട്രീയത്തിനുമേല്‍ വിജയംനേടുമോ?

പ്രശസ്ത കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി ഈയിടെ പറഞ്ഞത് പാർലിമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണംചെയ്യുന്ന ശരിയായപാതയിലുള്ള ചുവടുകളാണെന്നാണ്. എന്നാൽ പ്രക്ഷുബ്ധമായ കർഷക പ്രക്ഷോഭങ്ങളാണ് തെരുവുകളിൽ ബില്ലുകൾക്കെതിരെ നടക്കുന്നത്, പ്രത്യേകിച്ച് പഞ്ചാബിലും ഹരിയാനയിലും. കാർഷിക ബില്ലുകൾ യഥാർത്ഥത്തിൽ സമൂല മാറ്റത്തിനുതകുന്ന പരിഷ്കാരണങ്ങളാണോ? കർഷകരുടെ പ്രക്ഷോഭങ്ങൾ ആത്മാർത്ഥമോ രാഷ്ട്രീയ പ്രേരിതമാണോ? പരിഷ്കരണത്തിന്റെ സമ്പദ് ശാസ്ത്രത്തിന് രാഷ്ട്രീയത്തെ കടത്തിവെട്ടാൻ സാധിക്കുമോ ? ഇന്ത്യയിലെ കൃഷിക്ക് ഒരു അടിസ്ഥാനപ്രശ്നമുണ്ട്. രാജ്യത്തെ തൊഴിൽ ശക്തിയുടെ പകുതിയും പണിയെടുക്കുന്ന കാർഷികരംഗം ജിഡിപിക്കു സംഭാവന നൽകുന്നത് 17 ശതമാനം മാത്രമാണ്. കർഷകർക്ക് വരുമാനം കുറയുന്നതിന്റേയും സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വരുന്നതിന്റേയും മൂലകാരണം ഈ താഴ്ന്ന ഉൽപാദന ക്ഷമതയാണ്. മൂന്നുമാർഗങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാം: ഒന്ന്, ഉൽപാദനക്ഷമത വർധിപ്പിച്ചുകൊണ്ട്. രണ്ട്, കാർഷിക ഉൽപന്നങ്ങളുടെ വിലകൾ വർധിപ്പിച്ചുകൊണ്ട്. മൂന്ന്, കർഷകർക്ക് ലഭിക്കുന്ന കാർഷിക ഉൽപാദന മൂല്യത്തിന്റെ ഓഹരി വർധിപ്പിച്ചുകൊണ്ട്. കോൾഡ് സ്റ്റോറേജ്, സംസ്കരണ സംവിധാനം, മെച്ചപ്പെട്ട വിപണികൾ തുടങ്ങിയവ വികസിപ്പിച്ചുകൊണ്ട് ഒരുപരിധിവരെ ഉൽപാദന ക്ഷമത വർധിപ്പിക്കാൻകഴിയും. എന്നാൽ ഇന്ത്യയിലെ കൃഷിനിലങ്ങളുടെ ശരാശരി വിസ്തൃതി 1.1 ഹെക്ടർ മാത്രം ആയതുകൊണ്ട് ആധുനിക യന്ത്രവൽകൃത കൃഷിരീതികൾ നടപ്പിലാക്കാൻ എളുപ്പമല്ല. അതിനാൽ ഉൽപാദനത്തിൽ ഒരുകുതിച്ചുചാട്ടം പ്രയാസമാണ്. കാർഷിക വിളകളുടെ വിലവർധിപ്പിക്കുക എന്ന രണ്ടാമത്തെമാർഗം വൻതോതിലുള്ള വിലക്കയറ്റത്തിനു കാരണമായിത്തീരും. പാവപ്പെട്ടവരേയും ശക്തരായ മധ്യവർഗത്തേയും ഇതു ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് ഈ നടപടി രാഷ്ട്രീയമായി ആത്മഹത്യാപരമായിരിക്കും. കർഷകർക്കു ലഭിക്കുന്ന കാർഷികോൽപന്നങ്ങളുടെ മൂല്യംവർധിപ്പിക്കുക എന്നതു മാത്രമാണ് പിന്നീടുള്ള ഏകമാർഗം. ചെറുകിട കൃഷിയിടങ്ങളുടെ പരിമിതിയിൽ നിന്നുതന്നെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മൂന്നാമത്തെ മാർഗം പ്രയോഗിക്കാനാണ് മൂന്നു കാർഷിക ബില്ലുകളും പ്രധാനമായി ശ്രമിക്കുന്നത്. ബില്ലുകളും പ്രത്യാഘാതങ്ങളും കർഷക ഉൽപന്ന വ്യാപാര വാണിജ്യബിൽ എന്ന ആദ്യ ബിൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ എവിടെയും വിൽക്കാൻ അവസരംനൽകുന്നു. APMC നിയമത്തിനുകീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള വിപണികളുടെ കുത്തക തകരുകയും കാർഷികോൽപന്നങ്ങളുടെ അന്തർജില്ലാ, അന്തർ സംസ്ഥാന നീക്കങ്ങൾ നിയന്ത്രിക്കുന്ന എല്ലാ തടസങ്ങളും ഇതോടെ ഇല്ലാതാവുകയുംചെയ്യും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ കൃഷിയിടങ്ങളിൽവെച്ച് ഫാക്ടറികൾക്കോ, ശീതീകരണ ശാലകൾക്കോ, ഓൺലൈനായോ വിറ്റഴിക്കാം. ചന്ത നികുതി, സെസ്സ്, ഏജന്റുമാർക്കുള്ള ബ്രോക്കറേജ് എന്നിവ ഒഴിവായിക്കിട്ടുന്നതോടെ ഉപഭോക്താക്കൾക്കു വിലവർധനയില്ലാതെ തന്നെ കർഷകർക്കു ഉയർന്ന വിലലഭിക്കും. ക്ഷീരസഹകരണ സംഘങ്ങളിൽ കർഷകർക്ക് വിപണിവിലയുടെ 75 ശതമാനം ലഭിക്കുമ്പോൾ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉൽപാദകർക്കു ശരാശരി ലഭിക്കുന്നത് വിപണിവിലയുടെ ഏതാണ്ട് 30 ശതമാനം മാത്രമാണ്. കാർഷിക വിപണനത്തിൽ ഇടനിലക്കാർ ഇല്ലാതാകുന്നതോടെ കർഷകർക്കു ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടാകും. കർഷക(ശാക്തീകരണ,സംരക്ഷണ)ബിൽ എന്ന രണ്ടാമത്തേത് മെച്ചപ്പെട്ട വിലകൾ കണ്ടെത്തുന്നതിന് അവസരം നൽകുന്ന കരാർ അടിസ്ഥാനത്തിലുള്ള കൃഷി അനുവദിക്കുന്നു. കർഷകർക്ക് നല്ല വില ലഭിക്കാൻ ഇതുപകരിക്കും. ഇന്ത്യയിൽ കരാർ കൃഷിയുടെ കാര്യത്തിൽ കർഷകർക്കു ഗുണകരമായതും ദോഷമായതുമായ മാതൃകകളുണ്ട്. ഇതിൽനിന്നു പാഠം പഠിച്ച് ഗുണകരമായ മാതൃകകൾ സ്വീകരിച്ച് ശക്തിപ്പെടുത്തണം. അവശ്യവസ്തു നിയമത്തിന് (1955) ഭേദഗതി നിർദ്ദേശിക്കുന്ന മൂന്നാമത്തെ ബിൽ, വറുതിയുടേയും ഭക്ഷ്യക്ഷാമത്തിന്റേയും കാലത്ത് രൂപം നൽകിയ കാലഹരണപ്പെട്ട ഒരുനിയമമാണ് ഭേദഗതി ചെയ്യുന്നത്. എന്നാൽ അടിയന്തിരഘട്ടങ്ങളിലും അനിയിന്ത്രിതമായ വിലക്കയറ്റത്തിന്റെ കാലത്തും ഈ നിയമം ഉപയോഗിക്കുകയും ചെയ്യാം. രണ്ടും മൂന്നും നിയമങ്ങൾ ശീതീകരണി രംഗത്തും കാർഷിക ഉൽപന്ന, വിപണനത്തിന്റെ സപ്ളൈ ചെയിനിലും ഗണ്യമായ പുരോഗതിയുണ്ടാക്കും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നവർക്ക് ഉൽപന്നങ്ങൾ വാങ്ങി സൂക്ഷിക്കാനും വിൽക്കാനും കൂടുതൽ അവസരങ്ങൾ നൽകുന്ന മത്സരമാണ് കാർഷിക വിപണനരംഗത്ത് ഇതുമൂലം ഉണ്ടാകാൻ പോകുന്നത്. ഈ പരിഷ്കരണങ്ങൾ നടപ്പിലാക്കുമ്പോൾ ആദ്യ ഘട്ടത്തിൽ അൽപം ബുദ്ധിമുട്ടുകളുണ്ടായേക്കാം. കരാർ കൃഷി കർഷകർക്കു ഗുണകരമാവണമെങ്കിൽ കർഷകരുടെ ഉൽപന്ന സംഘടനകൾ(FPOs)ആവശ്യമാണ്. ആധുനിക ചില്ലറ വിൽപന ശൃംഖലപോലെയുള്ള ശക്തരായ വാങ്ങൽ ശക്തികളോടു വിലപേശാൻ ഇതുവേണം. AMUL പോലെ വിജയകരമായി പ്രവർത്തിക്കുന്ന FPO കൾ നമ്മുടെ മുന്നിലുണ്ട്. അനുകരണീയ മാതൃകകളാണിവ. കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് വിപണിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ആയിരം FPO കളുടെ രൂപീകരണത്തിനു സർക്കാർ തുടക്കംകുറിച്ചു കഴിഞ്ഞു. വിപണിയിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരുലക്ഷം കോടിരൂപയാണ് നീക്കിവെക്കാനുദ്ദേശിക്കുന്നത്. ഇവ ഫലപ്രദമായി നടപ്പാക്കപ്പെട്ടാൽ കർഷകർക്ക് നിശ്ചയമായും മെച്ചപ്പെട്ട വിലകൾ ലഭിക്കും. കുറഞ്ഞ താങ്ങുവില (MSP) യാണ് ഒരുതർക്ക വിഷയം. താങ്ങുവില തുടരുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതു നിയമ വിധേയമാക്കണമെന്നും ബില്ലിൽ ഉൾപ്പെടുത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇവിടെ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമുണ്ട്. 6ശതമാനം കർഷകർക്കു മാത്രമാണ് കുറഞ്ഞ താങ്ങുവിലയുടെ ഗുണം ലഭിക്കുന്നത്. 94 ശതമാനത്തിനും അതുലഭിക്കുന്നില്ല. കാർഷിക വിളകളുടെ മൂല്യത്തിന്റെ ഏതാണ്ട് 90 ശതമാനവും സ്വകാര്യ വിപണികൾക്കാണു നൽകപ്പെടുന്നത്. കുറഞ്ഞ താങ്ങുവില നിയമവിധേയമാക്കിയാൽ, ഇതിൽ കുറഞ്ഞ വിലയ്ക്കു സ്വകാര്യ കച്ചവടക്കാർ ഉൽപന്നങ്ങൾ വാങ്ങിയാൽ അവർ ജയിലിൽ പോകേണ്ടി വരും. കാർഷിക വിപണി മൊത്തത്തിൽ അലങ്കോലമാകാനേ ഇതുപകരിക്കൂ എന്നാണ് അശോക് ഗുലാത്തി പറയുന്നത്. കാർഷിക ഉൽപന്നങ്ങളുടെ ചെറിയൊരു ശതമാനത്തിനു മാത്രമേ താങ്ങുവില ബാധകമായിട്ടുള്ളു എന്നും ഇതു വിപുലീകരിക്കുന്നതിന് ഏറെ പരിമിതകളുണ്ട് എന്നുംഓർക്കേണ്ടതുണ്ട്. 1991ൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഉദാരീകരണ നടപടികളാണ് ലൈസൻസ്-പെർമിറ്റ്- ക്വാട്ട രാജ്- ൽ നിന്ന് ഇന്ത്യൻ വ്യവസായ രംഗത്തെ മോചിപ്പിച്ചത്. 1991 മുൽ വ്യവസായ രംഗത്തും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും ഏറെമെച്ചപ്പെട്ട വളർച്ചയ്ക്ക് ഇതു വഴി തെളിച്ചു. പാർലിമെന്റ്ു പാസാക്കിയ മൂന്നു കാർഷിക ബില്ലുകൾക്ക് ഇന്ത്യൻ കാർഷിക രംഗത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

from money rss https://bit.ly/2Szf3SQ
via IFTTT

Monday, 5 October 2020

ഈ നഗരം നല്‍കും ഏറ്റവും ഉയര്‍ന്ന വേതനം: മണിക്കൂറിന് 1,839 രൂപ

ലോകത്ത് ഏറ്റവുംകൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ സ്വിറ്റ്സർലാൻഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക്(25ഡോളർ)കൂലിയിനത്തിൽ നൽകാനാണ് ധാരണയിലെത്തിയത്. അതായത് ശരാശരി 1,839രൂപ. പുതുക്കിയ വേതനത്തിന് അനുകൂലമാണോയെന്ന സർക്കാരിന്റെ ചോദ്യത്തിന് ജനീവ നഗരം ഉൾപ്പെടുന്ന മേഖലയായ കാന്റണിലെ 58ശതമാനം വോട്ടർമാരും അനുകൂല നിലപാടാണെടുത്തത്. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക-എന്നിവ ലക്ഷ്യമിട്ടാണ് ലോകത്തെ ഏറ്റവും ഉയർന്നവേതനം നൽകാൻ സർക്കാർ തയ്യാറെടുക്കുന്നത്. നവംബർ ഒന്നുമുതൽ കാന്റണിൽ പുതുക്കിയ വേതനം നിലവിൽവരും. സ്വിറ്റ്സർലാൻഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്ചയിൽ 41 മണിക്കൂർ എന്ന കണക്കുപ്രകാരം പ്രതിമാസം 3,772 സ്വിസ് ഫ്രാങ്കാണ് ലഭിക്കുക. അതായത് 3,01,382 രൂപ. ലോകത്തിലെതന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് ജനീവയെന്ന് 2020ലെ ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഹോങ്കോങും സിങ്കപൂരുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ജനീവയിൽ ഒരുകിലോഗ്രാം റൊട്ടിക്ക് ശരാശരി 2.49 സ്വിസ് ഫ്രാങ്ക്(199 രൂപ)യാണ് വിലയെന്ന റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ 1.23 ഡോളറാണ് മണിക്കൂറിന് മിനിമം വേതനം. യു.എസിൽ 7.25 ഡോളറും യു.കെയിൽ 11.33 ഡോളറും ഓസ്ട്രേലിയയിൽ 19.84 ഡോളറുമാണ് ഒരുമണിക്കൂർ തൊഴിലെടുത്താൽ ലഭിക്കുന്ന മിനിമം വേതനം. കോവിഡ് വ്യാപനം സമ്പദ്ഘടനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിറ്റ്സർലാൻഡ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. 2020ൽ ജി.ഡി.പി മൈനസ് 6.2ശതമാനമായി താഴുമെന്നും തൊഴിലില്ലായ്മ നിരക്ക് 3.8ശതമാനമാകുമെന്നുമാണ് സ്വിസ് സർക്കാരിന്റെ സാമ്പത്തിക വിദഗ്ധരുടെ വിലിയിരുത്തൽ. This city gives Rs 1,839 per hour minimum wage - highest in the world

from money rss https://bit.ly/30Ahs4e
via IFTTT

സ്വര്‍ണവില പവന് 360 രൂപകൂടി 37,480 രൂപയായി

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില പവന് 360 രൂപകൂടി 37,480 ആയി. 4685 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 37,120 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്റെ വില 1,912.49 ഡോളർ നിലവാരത്തിലാണ്. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരവായ 1,918.36 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷമാണ് വിലതാഴെപ്പോയത്. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,550 രൂപ നിലവാരത്തിലാണ്. 0.15ശതമാനമാണ് വിലയിൽ ഇടിവുണ്ടായത്.

from money rss https://bit.ly/3l9z66S
via IFTTT

സെന്‍സെക്‌സില്‍ 374 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 374 പോയന്റ് നേട്ടത്തിൽ 39,348ലും നിഫ്റ്റി 101 പോയന്റ് ഉയർന്ന് 11,604ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1185 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 599 ഓഹരികൾ നഷ്ടത്തിലുമാണ്. 104 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റാൻ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഐടിസി, എൻടിപിസി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളാണ് വിപണിക്ക് കരുത്തായത്. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകളും ട്രംപ് കോവിഡ് വിമുക്തനായതുമാണ് വിപണിയെ സ്വാധീനിച്ചത്. Indices open higher on positive global cues

from money rss https://bit.ly/2SuB1qb
via IFTTT

'ഏകത്വം' ഉത്സവകാല ആഭരണശേഖരവുമായി തനിഷ്‌ക്

കൊച്ചി: ഇന്ത്യയിലെ ജനപ്രിയ ആഭരണ ബ്രാൻഡായ തനിഷ്ക് ഉത്സവകാലത്തിനായി ഏകത്വം എന്ന പേരിൽ ആഭരണ ശേഖരം അവതരിപ്പിച്ചു. വൺനസ് എന്ന പ്രമേയത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെ സംഗമമൊരുക്കുകയാണ് ഈ ശേഖരത്തിൽ. ഇന്ത്യയിലെങ്ങുനിന്നുമുള്ള ഏറ്റവും മികച്ച ശിൽപ്പികളുടെ കരവിരുതുകൾകൊണ്ടുള്ള ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 15 വ്യത്യസ്തമായ കലാരൂപങ്ങൾ ഒന്നിച്ചുചേർത്തിരിക്കുകയാണ് ഈ ശേഖരത്തിലെ ഓരോ ആഭരണത്തിലും. ആഭരണനിർമ്മാണ വിദ്യകളായ നാകാഷി, റാവ, കിറ്റ് കിത, ചന്ദക് ലേയറിംഗ് എന്നിവയെല്ലാം ഉൾച്ചേർത്തിരിക്കുകയാണ് ഈ ശേഖരത്തിൽ. സൂക്ഷ്മമായ കരിഗാരി സങ്കേതങ്ങൾ അനായാസമായി ഉൾക്കൊള്ളിക്കുന്നതാണ് ഇതിന്റെ സവിശേഷത. തനിഷ്കിന്റെ ഉത്സവകാല ശേഖരത്തിൽ കരവിരുതിനൊനൊപ്പം ഏകതയുടെ കാഴ്ചപ്പാടുകളും ഒന്നിച്ചുചേരുകയാണ് ഏകത്വത്തിൽ. 40,000 രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെമ്പാടുമുള്ള തനിഷ്ക് സ്റ്റോറുകളിലും https://bit.ly/3l9sRzY എന്ന തനിഷ്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും ശേഖരം ലഭ്യമാണ്. Tanishq on the launch of its festive collection- EKATVAM

from money rss https://bit.ly/34tM6gJ
via IFTTT

Joji: Fahadh Faasil & Dileesh Pothan To Team Up For The Adaptation Of Macbeth

Joji: Fahadh Faasil & Dileesh Pothan To Team Up For The Adaptation Of Macbeth
Fahadh Faasil, the National award-winning actor is all set to team up with the talented filmmaker Dileesh Pothan, once again. The duo recently announced their outing Joji, which is an official adaptation of William Shakespeare's Macbeth. Joji will mark Fahadh Faasil

* This article was originally published here

നിഫ്റ്റി 11,500ന് മുകളിലെത്തി: സെന്‍സെക്‌സ് 276 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,500ന് മുകളിലെത്തി. സെൻസെക്സ് 276.65 പോയന്റ് നേട്ടത്തിൽ 38,973.70ലും നിഫ്റ്റി 86.40 പോയന്റ് ഉയർന്ന് 11,503.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1461 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസർവ്, ഗെയിൽ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ, എഫ്എംസിജി, ബാങ്കിങ് ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. അതേസമയം, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടു. Nifty ends above 11,500, Sensex up 276 pts

from money rss https://bit.ly/3l6Luoa
via IFTTT

വിപണിമൂല്യം 10 ലക്ഷം കോടി രൂപ മറികടക്കുന്ന രണ്ടാമത്തെ കമ്പനിയായി ടിസിഎസ്

വിപണിമൂല്യത്തിന്റെ കാര്യത്തിൽ 10 ലക്ഷം കോടി രൂപ മറികടക്കുന്ന രാജ്യത്തെ രണ്ടാമത്തെ കമ്പനിയായി ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്). തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വിലയിൽ ആറുശതമാനമാണ് കുതിപ്പുണ്ടായത്. ബിഎസ്ഇയിലെ 2,678.80 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ടിസിഎസിന്റെ വിപണിമൂല്യം 10,03,012.43 കോടിയായി ഉയർന്നു. ഓഹരി തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ച അവസാനം ബോർഡ് യോഗം ചേരാനിരിക്കെയാണ് ഈ നേട്ടം. ഒക്ടോബർ ഏഴിനുചേരുന്ന ബോർഡ് യോഗത്തിൽ ഓഹരി തിരിച്ചുവാങ്ങുന്നതുസംബന്ധിച്ച തീരുമാനമുണ്ടാകും. അതോടൊപ്പം രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചേക്കും.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2018ലും 16,000 കോടി മൂല്യമുള്ള ഓഹരികൾ തിരിച്ചുവാങ്ങിയിരുന്നു. വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസാണ് രാജ്യത്ത് മുന്നിൽ. നിലവിൽ 15,02,355.71 കോടി രൂപയാണ് റിലയൻസിന്റെ വിപണിമൂല്യം.

from money rss https://bit.ly/3jxc0GT
via IFTTT

പിഴപ്പലിശ ഒഴിവാക്കല്‍: സര്‍ക്കാരിന്റെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കോടതി

ന്യൂഡൽഹി: മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച ഹർജികളിൽ വാദംകേൾക്കുന്നത് ഒക്ടോബർ 13ലേയ്ക്ക് നീട്ടി. സർക്കാരിന്റെ സത്യവാങ്മൂലം തൃപ്തിരമല്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു സത്യാവാങ്മൂലംകൂടി നൽകാൻ സർക്കാരിനോടും റിസർവ് ബാങ്കിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കാമത്ത് സമിതിയുടെ ശുപാർശയുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർ ഉന്നയിച്ച നിരവധി പ്രശ്നങ്ങൾക്ക് പരിഹാരംകാണുന്നതിൽ സത്യവാങ്മൂലം പരാജയപ്പെട്ടുവെന്ന് കോടിതി പറഞ്ഞു. റിയൽ എസ്റ്റേറ്റ്, വൈദ്യുതി മേഖലകലിലുള്ളവരുടെ ആശങ്കകൾ പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി സർക്കാരോ റിസർവ് ബാങ്കോ ഉത്തരവുകളോ സർക്കുലറുകളോ പുറപ്പെടുവിച്ചിട്ടില്ല. അന്തരഫലങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല-കോടതി നിരീക്ഷിച്ചു. ഹർജിയുമായി ബന്ധപ്പെട്ട എല്ലാ സത്യവാങ്മൂലങ്ങളും 12നകം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാം എന്നുവ്യക്തമാക്കുന്ന സത്യവാങ്മൂലം കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്ന്ആവശ്യപ്പെട്ട് നൽകിയ ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. Centres Plan Fails To Deal With Issues: Top Court On Waiver Of Compound Interest On Loans

from money rss https://bit.ly/34qfO6n
via IFTTT

Sunday, 4 October 2020

ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍ക്കായി പേ ടിഎമ്മിന്റെ മിനി ആപ്പ്‌സ്റ്റോര്‍

ഗൂഗിളിന്റെ ആധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേ ടിഎം മിനി ആപ് സ്റ്റോർ അവതരിപ്പിച്ചു. ഇന്ത്യക്കാരായ ആപ്പ് ഡെവലപ്പർമാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് പേ ടിഎം പറയുന്നു. പ്ലേസ്റ്റോറിലെ ആപ്പുകളിൽനിന്ന് കമ്മീഷൻ ഇനത്തിൽ 30ശതമാനം തുക ഈടാക്കനുള്ള ഗൂഗിളിന്റെ തീരുമാനം ഈയിടെയാണ് പുറത്തുവന്നത്. ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് സെപ്റ്റംബർ 18ന് താൽക്കാലികമായി പേ ടിഎം ആപ്പ് ഒഴിവാക്കിയതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. ഡെക്കാത്തലോൺ, ഒല, റാപ്പിഡോ, നെറ്റ്മെഡ്സ്, 1എംജി, ഡോമിനോസ് പിസ, ഫ്രഷ് മെനു, നോബ്രോക്കർ തുടങ്ങി 300ഓളം ആപ്പുകൾ ഇതിനകം പേ ടിഎമ്മിന്റെ ആപ്പ് സ്റ്റോറിൽ ലഭ്യമായിട്ടുണ്ട്. ഗുഗിളിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ ആപ്പ് സ്റ്റോറുണ്ടാക്കുന്നകാര്യം ചർച്ചചെയ്യാൻ പേ ടിഎം സ്ഥാപകനായ വിജയ് ശേഖർ ശർമയും 50ഓളം സ്റ്റാർട്ടപ്പ് ഉടമകളും ഒത്തുചേർന്നിരുന്നു. Introducing - the Paytm Mini App Store. Empowering Indian developers to take their products to the masses, with Paytm. 🇮🇳 https://bit.ly/3ixKt6W — Paytm (@Paytm) October 5, 2020 Paytm Launching Android Mini App Store for Indian developers

from money rss https://bit.ly/33wRHDQ
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വിലയിൽ 240 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 37,360 രൂപയിൽനിന്ന് 37,120 രൂപയായി കുറഞ്ഞു. 4640 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,900 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ദേശീയ വിപണിയിലും വിലയിൽ തിരുത്തിലുണ്ടായി. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,130 രൂപ നിലവാരത്തിലാണ്. 0.90ശതമാനമാണ് ഇടിവുണ്ടായത്.

from money rss https://bit.ly/3cWvqm6
via IFTTT

സെന്‍സെക്‌സില്‍ 493 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മികച്ചനേട്ടത്തോടെ തുടക്കം. സെൻസെക്സിൽ 493 പോയന്റ് നേട്ടത്തിൽ 39,190ലും നിഫ്റ്റി 135 പോയന്റ് ഉയർന്ന് 11,552ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1237 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 591 ഓഹരികൾ നഷ്ടത്തിലുമാണ്. 128 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് ചികിത്സയിലുള്ള യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലേയ്ക്ക് ഇന്ന് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളെതുടർന്ന് ഏഷ്യൻ സൂചികകളിലെല്ലാം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസിന്റ് ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, കൊട്ട്ക് മഹീന്ദ്ര ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2F1Obbh
via IFTTT

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണോ ?

കേരളത്തിൽ ഈയിടെ ഉണ്ടായ ചില സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ, റിസർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ സൂപ്പർവിഷൻ വിഭാഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സെപ്റ്റംബറിൽ രണ്ടു തവണ പൊതുവിജ്ഞാപനങ്ങൾ ഇറക്കുകയുണ്ടായി. അതുപ്രകാരം തിരുവനന്തപുരം ആർ.ബി.ഐ.യിൽ രജിസ്റ്റർ ചെയ്ത കേരളത്തിലെ നാല് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻ.ബി.എഫ്.സി.) മാത്രമേ ചില വ്യവസ്ഥകൾക്ക് വിധേയമായി 'പബ്ലിക് ഡെപ്പോസിറ്റ്' (പൊതുജനങ്ങളിൽനിന്നുള്ള നിക്ഷേപം) സ്വീകരിക്കാനുള്ള അനുവാദമുള്ളൂ. ബാക്കിയുള്ള 140 കമ്പനികൾക്ക് പബ്ലിക് ഡെപ്പോസിറ്റ് സ്വീകരിക്കാനുള്ള അനുവാദം ഇല്ലായെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിജ്ഞാപനത്തിന്റെ ചുവടുപിടിച്ചാണെന്നു തോന്നുന്നു സമൂഹ മാധ്യമങ്ങളിൽ ചില പ്രമുഖ എൻ.ബി.എഫ്.സി.കളുടെ പേരുകൾ പരാമർശിച്ചുകൊണ്ട് അവ പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ലായെന്ന് റിസർവ് ബാങ്ക് പറഞ്ഞതായ രീതിയിലുള്ള പ്രചാരണം കാണാൻ ഇടയായി. ഇത്തരം പ്രചാരണങ്ങൾ നിക്ഷേപം എന്ന വാക്കിന്റെ അർത്ഥം കേവലം 'പബ്ലിക് ഡെപ്പോസിറ്റ്' അല്ലെങ്കിൽ 'ഡെപ്പോസിറ്റ്' എന്നു മാത്രമാണെന്ന് കരുതുന്നതുകൊണ്ടാണെന്ന് തോന്നുന്നു. റിസർവ് ബാങ്കിന്റെ മേൽപ്പറഞ്ഞ 140 കമ്പനികൾക്കും 'പബ്ലിക് ഡെപ്പോസിറ്റ്' സ്വീകരിക്കാൻ മാത്രമേ വിലക്കുള്ളൂ. എന്നാൽ അവയ്ക്ക് പൊതുജനങ്ങളിൽനിന്ന് മറ്റുതരത്തിലുള്ള അനുവദനീയ നിക്ഷേപങ്ങൾ (Investments) സ്വീകരിക്കാവുന്നതാണ്. റിസർവ് ബാങ്കിൽനിന്ന് ലൈസൻസ് (സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ) കിട്ടിയിട്ടുള്ള എൻ.ബി.എഫ്.സി.കൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവർത്തിക്കേണ്ടതാണ്. അവയുടെ നിയന്ത്രണം, മേൽനോട്ടം തുടങ്ങിയ കാര്യങ്ങൾ റിസർവ് ബാങ്കിൽ നിക്ഷിപ്തമാണ്. 'ഡെപ്പോസിറ്റ്' എന്ന വാക്കും മേൽപ്പറഞ്ഞ നിയമത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളതാണ്. അതുപ്രകാരം പൊതുജനങ്ങളിൽനിന്ന് ഡെപ്പോസിറ്റ് എന്ന നിക്ഷേപം റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കും ഉപാധികൾക്കും വിധേയമായി അതിനായി പ്രത്യേകം അനുമതി നൽകിയിട്ടുള്ള എൻ.ബി.എഫ്.സി.കൾക്ക് മാത്രമേ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. എൻ.സി.ഡി. നിയമപരം നിലവിലുള്ള ആർ.ബി.ഐ. നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി ഡെപ്പോസിറ്റ് സ്വീകരിക്കുന്നവയും അല്ലാത്തവയുമായ എൻ.ബി.എഫ്.സി.കൾക്ക് ചില പ്രത്യേക തരത്തിലുള്ള നിക്ഷേപങ്ങൾ (investments) പൊതുജനങ്ങളിൽനിന്നു സ്വീകരിക്കാവുന്നതാണ്. അവയെ സംബന്ധിച്ച് പൊതുവായ ചില കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു. എന്നാൽ, നിക്ഷേപങ്ങൾ നടത്തുന്ന വ്യക്തികൾ ഓരോ രീതിയും പ്രത്യേകം പഠിച്ച് വിലയിരുത്തി വേണം അത് ചെയ്യാൻ. ഇത്തരം നിക്ഷേപങ്ങളിൽ മുഖ്യമായത് നോൺ കൺവെർട്ടബിൾ ഡിബഞ്ചേഴ്സ് (എൻ.സി.ഡി.) ആണ്. ഇവ ഓഹരി ആക്കി മാറ്റാൻ പറ്റാത്ത കടപ്പത്രങ്ങളാണ്. ഒരു നിശ്ചിത കാലാവധിക്ക് നിശ്ചിത പലിശനിരക്കിൽ സ്വീകരിക്കുന്ന നിശ്ചിത തുകയ്ക്കാണ് ഇത്തരം കടപ്പത്രങ്ങൾ പുറപ്പെടുവിക്കുന്നത്. നിക്ഷേപകന്റെ പേരിൽ ആയിരിക്കും അവ നൽകുന്നത്. ഇവ രണ്ടു രീതിയിലാണ് പുറപ്പെടുവിക്കുന്നത്. (i) പബ്ലിക് ഇഷ്യു വലിയ എൻ.ബി.എഫ്.സി.കൾ പൊതുവെ നിക്ഷേപങ്ങൾ സമാഹരിക്കുന്നത് ഇത്തരം കടപ്പത്രങ്ങളിൽ കൂടിയാണ്. വലിയ നോൺ ബാങ്കിങ് കമ്പനികൾ വളരെ സ്വീകാര്യമായ രീതിയിൽ അവരുടെ നിക്ഷേപകരെ ഉദ്ദേശിച്ച് ഓരോ കടപ്പത്ര ശ്രേണിയും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തുകൊണ്ട് നിയമം അനുശാസിക്കുന്ന രീതിയിൽ വിപുലമായ തോതിൽ നടത്തുന്ന കടപ്പത്ര വിതരണമാണ് പബ്ലിക് ഇഷ്യു എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ കുറെക്കൂടി സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. പൊതുവെ ബാങ്കുകളുടെ പലിശ നിരക്കിലും കൂടുതലായിരിക്കും ഇവയുടെ പലിശ നിരക്ക്. എൻ.ബി.എഫ്.സി.കൾ ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിനെക്കാൾ കർശനമായ നടപടിക്രമങ്ങൾ കടപ്പത്രം ഇറക്കുമ്പോൾ പാലിക്കേണ്ടതുണ്ട്. കമ്പനികൾ ആവശ്യമായ കരുതൽ ധനശേഖരം, ക്രെഡിറ്റ് റേറ്റിങ് എന്നിവ ഉറപ്പാക്കേണ്ടതും സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡിന്റെ (സെബി) കർശനമായ നിബന്ധനകൾ പാലിക്കേണ്ടതുമാണ്. ഡെപ്പോസിറ്റ് സ്വീകരിക്കുന്ന രീതിയെക്കാൾ വളരെ കർശനവും സുതാര്യവുമായ രീതികളാണ് ഇത്തരത്തിലുള്ള കടപ്പത്ര വിതരണ രീതി അവലംബിക്കുന്നത്. നിലവിലെ നിർദേശങ്ങൾ അനുസരിച്ച് ഇത്തരം കടപ്പത്രം ഇറക്കുന്നതിനു മുമ്പ് കടത്തിന് ബലമായി കമ്പനിയുടെ സ്വത്തുക്കൾ മാറ്റിവയ്ക്കേണ്ടതും (Asset backing) അത്യാവശ്യമാണ്. ഇതിനു പുറമേ നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി കമ്പനി പങ്കുവയ്ക്കേണ്ടതും സെബിക്ക് കാലാകാലങ്ങളിൽ ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടുകൾ നൽകേണ്ടതുമാണ്. നിക്ഷേപകർക്ക് അവരുടെ നിക്ഷേപം സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സെബി, സ്റ്റോക് എക്സ്ചേഞ്ച്, ആർ.ബി.ഐ. തുടങ്ങിയ ബന്ധപ്പെട്ട അധികാരികൾക്കു മുമ്പിൽ സമർപ്പിക്കാനുള്ള അവകാശവും ഉണ്ടായിരിക്കും. ഇങ്ങനെ നോക്കുമ്പോൾ ഈ രീതിയിലുള്ള കടപ്പത്ര വിതരണം സുരക്ഷിതത്വം, സുതാര്യത, വിവരശേഖരണ ലഭ്യത, നിയമം ഉറപ്പാക്കൽ എന്നീ നിലകളിലും മികച്ചതായി തീരുന്നു. അവ ആദായപൂർണവും ആയിരിക്കും. (ii) പ്രൈവറ്റ് പ്ലെയ്സ്മെന്റ് സ്വകാര്യ പ്ലെയ്സ്മെന്റ് എന്നറിയപ്പെടുന്ന കടപ്പത്ര വിതരണ രീതിയാണ് അടുത്തത്. ഇതിനെ പ്രൈവറ്റ് പ്ലെയ്സ്മെന്റ് ഓഫ് എൻ.സി.ഡി. എന്നു പറയുന്നു. എല്ലാ എൻ.ബി.എഫ്.സി.കൾക്കും ബോർഡ് അംഗീകരിച്ച സമയത്തിനു വിധേയമായി ഇത്തരം കടപ്പത്രം വിതരണം ചെയ്ത് നിക്ഷേപങ്ങൾ സമാഹരിക്കാവുന്നതാണ്. നിലവിലെ റിസർവ് ബാങ്ക് ചട്ടപ്രകാരം ഇത്തരത്തിലുള്ള കടപ്പത്രത്തിന്റെ ചുരുങ്ങിയ മുഖവില 20,000 രൂപ ആയിരിക്കും. അവയുടെ കാലാവധി ഒരു വർഷത്തിൽ കൂടുതലായിരിക്കും. കടപ്പത്രങ്ങൾ മൂലം സമാഹരിക്കുന്ന പണം കമ്പനികൾ അവയുടെ മാത്രം ആവശ്യങ്ങൾക്കേ ഉപയോഗിക്കാൻ പാടുള്ളൂ. സ്വന്തം കടപ്പത്രങ്ങളുടെ ഉറപ്പിൻമേൽ കമ്പനികൾ കടം കൊടുക്കാനും പാടില്ല. എല്ലാ കടപ്പത്ര വിതരണവും നിക്ഷേപ സമാഹരണവും കമ്പനിയുടെ ബോർഡ് അംഗീകരിച്ച നയങ്ങൾക്ക് അനുസൃതമായിരിക്കണം. മറ്റ് മാർഗങ്ങൾ കടപ്പത്രങ്ങൾക്കു പുറമേ സബോർഡിനേറ്റഡ് ഡെബ്റ്റ്, പെർപ്പച്വൽ ഡെബ്റ്റ് ഇൻസ്ട്രുമെന്റ് തുടങ്ങിയ രീതിയിലുള്ള നിക്ഷേപ സമാഹരണവും എൻ.ബി.എഫ്.സി.കൾക്ക്, റിസർവ് ബാങ്ക് നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി നടത്താവുന്നതാണ്. ചുരുക്കത്തിൽ ഡെപ്പോസിറ്റ് എന്ന നിക്ഷേപം അതിനു മാത്രമായി പ്രത്യേകം അനുമതി ലഭിച്ചിട്ടുള്ള എൻ.ബി.എഫ്.സി.കൾക്ക് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. എന്നാൽ, അവ ഒഴികെ മറ്റ് ചില നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഒരു വിധം എല്ലാ എൻ.ബി.എഫ്.സി.കൾക്കും സാധിക്കും. നിധി കമ്പനികൾ ഈയിടെയായി നിക്ഷേപ മാർക്കറ്റിൽ നിധി കമ്പനികളുടെ സാന്നിധ്യം കാണാം. നിധി കമ്പനികൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളവയല്ല. നേരെമറിച്ച് അവ കമ്പനീസ് ആക്ട് പ്രകാരം നിയന്ത്രിക്കപ്പെടുന്നവയാണ്. ഇവയ്ക്ക് അവയുടെ അംഗങ്ങളിൽനിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. അത് ചില നിയന്ത്രണങ്ങൾക്ക് വിധേയവുമാണ്. അവയുടെ സുരക്ഷിതത്വത്തെപ്പറ്റി നിക്ഷേപകർ വേണ്ട തരത്തിൽ വിലയിരുത്തേണ്ടതാണ്. അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും അംഗങ്ങൾക്ക് കടം കൊടുക്കുകയും ചെയ്യുന്നതാണ് ഇവയുടെ പ്രവർത്തന രീതി. അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തുകയും ധനാവശ്യമുള്ള അംഗങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതും ഇവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽപ്പെടും. നിയമപ്രകാരമുള്ള മുന്നറിയിപ്പ്:ഈ ലേഖനത്തിൽ എൻ.ബി.എഫ്.സി.കൾക്ക് സ്വീകരിക്കാവുന്ന നിക്ഷേപ സാധ്യതകളെ പൊതുവായി മാത്രം പരാമർശിച്ചിട്ടുള്ളതാണ്. ഓരോരുത്തരും നിക്ഷേപത്തെക്കുറിച്ച് വിശദമായി പഠിക്കുകയും അതിന്റെ പോരായ്മകൾ പ്രത്യേകം മനസ്സിലാക്കുകയും ചെയ്ത ശേഷം മാത്രം ഉചിതമായ തീരുമാനം എടുക്കുക.

from money rss https://bit.ly/3d1r252
via IFTTT

Minukettu Actor Sabari Nath Dies At 43

Minukettu Actor Sabari Nath Dies At 43
Mini-screen actor Sabari Nath, best known for his roles in daily soaps Minukettu, Amala and Swami Ayyappan passes away. The actor reportedly suffered a cardiac arrest on Thursday (September 17, 2020) while playing badminton. He breathed his last at a private

* This article was originally published here

Saturday, 3 October 2020

Drishyam 2 Is An Expensive Project, Reveals Producer Antony Perumbavoor

Drishyam 2 Is An Expensive Project, Reveals Producer Antony Perumbavoor
Drishyam 2, the highly anticipated Mohanlal starrer recently started rolling in Kochi. The movie, which is a sequel to the 2013-released blockbuster Drishyam, is one of the most-anticipated upcoming films of the Malayalam cinema. In a recent interview, producer Antony Perumbavoor

* This article was originally published here

ബിര്‍ള ഗ്രൂപ്പില്‍നിന്ന് ലോധയെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

ഹർഷ് വർധൻ ലോധയെ എം.പി ബിർള ഗ്രൂപ്പിലെ എല്ലാപദവികളിൽനിന്നും പുറത്താക്കിക്കൊണ്ടുള്ള കൊൽക്കത്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നിരസിച്ചു. ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത്. കേസിൽ കനത്ത തിരിച്ചടിയാണ് ലോധക്കുണ്ടായിരിക്കുന്നതെന്ന് ബിർള ഗ്രൂപ്പ് പ്രതികരിച്ചു. മാധവ് പ്രസാദ് ബിർള എന്ന എം പി ബിർളയുടേയും പ്രിയംവദ ദേവി ബിർളയുടേയും വിൽപത്രം സംബന്ധിച്ച പ്രമാദമായ കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇരുവരുടേയും സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീക്കിവെച്ചിട്ടുള്ളത്. ഇതു നടപ്പാക്കാൻ 2004ൽ ബിർളമാർ ഒരുങ്ങിയതോടെ മറ്റൊരു വിൽപത്രവുമായി ലോധ രംഗത്തെത്തുകയായിരുന്നു. പ്രിയംവദ ദേവി ബിർളയുടേതെന്നവകാശപ്പെട്ട ഈ വിൽപത്രത്തിൽ അവരുടെ സ്വത്തിന്റെ നടത്തിപ്പു ചുമതല ആർ.എസ് ലോധയ്ക്കാണെന്നാണ് കാണിച്ചിരുന്നത്. 2012ൽ കൊൽക്കത്ത ഹൈക്കോടതി ബിർളമാരുടെ സ്വത്തുക്കളുടെ നടത്തിപ്പിനും കൈകാര്യത്തിനുമായി റിട്ടയേഡ് സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരുകമ്മിറ്റിയെ നിയമിച്ചു. നിയമ നടപടികളുടെ കാലതാമസത്തിനിടെ ഹർഷ് വർധൻ ലോധ എം.പി ബിർള ഗ്രൂപ്പിന്റെ തലപ്പത്ത് സ്വയം അവരോധിക്കുകയായിരുന്നു. 2019ൽ വിന്ധ്യാ ടെലി ലിങ്ക്സ് ലിമിറ്റഡിന്റേയും ബിർള കേബിൾ ലിമിറ്റഡിന്റേയും ഡയറക്ടറായി ഇയാളെ വീണ്ടും നിയമിക്കാനുള്ളശ്രമം കമ്മിറ്റി തടഞ്ഞു. ബിർള കോർപ്പറേഷൻ ലിമിറ്റഡിലും യൂനിവേഴ്സൽ കേബിൾ ലിമിറ്റഡിലും ഡയറക്ടർ സ്ഥാനത്തു പുനർ നിയമനം നേടാനുള്ള ലോധയുടെ ശ്രമം ഈ വർഷവും കമ്മിറ്റി തടയുകയുണ്ടായി. കോടതി നിയമിച്ച കമ്മിറ്റിയുടെ പ്രവർത്തനം ലോധ തടസപ്പെടുത്തുന്നതായി പരാതിപ്പെട്ടുകൊണ്ട് 2019 ലാണ് ബിർളമാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. ഒരു വർഷംനീണ്ട വാദംകേൾക്കലിനുശേഷം സിംഗിൾ ബെഞ്ച് ബിർളമാരുടെ വാദം ശരിവെക്കുകയും ലോധ ഫയൽചെയ്ത ഹരജികൾ തള്ളിക്കൊണ്ട് വിധി പ്രസ്താവിക്കുകയും ചെയ്തു. ഈവർഷം സെപ്റ്റംബർ 18നു പ്രഖ്യാപിച്ച 160 പേജുള്ള വിധി ന്യായം ബിർള ഗ്രൂപ്പിൽ ഹർഷ് വർധൻ ലോധയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ലോധ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച ഹരജിയാണിപ്പോൾ തള്ളിയത്. ചാർട്ടേഡ് അക്കൗണ്ടന്റായ ലോധ ഇതോടെ ബിർള ഗ്രൂപ്പിൽ നിന്നും പൂർണമായും പുറത്താകും. No stay on order to remove Harsh Vardhan Lodha from positions within MP Birla group

from money rss https://bit.ly/2GcYSIF
via IFTTT

പിഴപ്പലിശ ഒഴിവാക്കാനുള്ള തീരുമാനം ചെറുകിട വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ഗുണകരമാകും

കോവിഡ് വ്യാപനംമൂലം കൂടുതൽ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കും ചെറികിട വ്യാപാരികൾക്കും സർക്കാർ തീരുമാനം കൂടുതൽ ഗുണകരകമാകും. മാർച്ചുമുതൽ ഓഗസ്റ്റുവരെയുള്ള (ആറുമാസത്തെ) മൊറട്ടോറിയം കാലത്തെ പലിശയിന്മേലുള്ള പലിശയാണ് ഒഴിവാക്കിക്കിട്ടുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, വിദ്യാഭ്യാസ-ഭവന-വാഹന-വ്യക്തിഗത വായ്പകൾ ഉൾപ്പടെയുള്ളവയെക്കെല്ലാം ഇത് ബാധകമാകും. സർക്കാർ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സുപ്രീം കോടതിയുടേതായിരിക്കും. ഒക്ടബർ അഞ്ചിനാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. പലിശയിന്മേലുള്ള പിഴപ്പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച് പാർലമെന്റിന്റെ അംഗീകാരം ധനമന്ത്രാലയുംതേടേണ്ടതുമുണ്ട്. കോടതിയുടെ നിരന്തരമായുള്ള ആവശ്യത്തെതുടർന്നാണ് പിഴപ്പലിശ ഒഴിവാക്കുന്നകാര്യം സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്. വായ്പയെടുത്തവർക്ക് എങ്ങനെ ആനുകൂല്യം നൽകുമെന്നകാര്യം അന്തിമ വിധിക്കുശേഷമാകും തീരുമാനിക്കുക. കോവിഡ് വ്യാപനത്തെതുടർന്ന് വായ്പയെടുത്തവർ തിരിച്ചടയ്ക്കാതാകുമ്പോഴുണ്ടാകുന്ന നിഷ്ക്രിയ ആസ്തിയിലെ വർധനമുന്നിൽകണ്ട് പൊതുമേഖ ബാങ്കുകൾക്ക് 20,000 കോടി രൂപയുടെ അധിക മൂലധനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പിഴപ്പലിശ എഴുതിതള്ളുന്നതിലൂടെ, ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ തുടങ്ങിയവയുൾപ്പടെയുള്ളവയ്ക്ക് 20,000 കോടിയുടെ അധികബാധ്യതയാണുണ്ടാകുക. ഇതുകൂടി എങ്ങനെ സർക്കാർ വഹിക്കുമെന്നാണ് ധനകാര്യലോകം ഉറ്റുനോക്കുന്നത്. ബാധ്യത ബാങ്കുകൾക്കുമേലിടാതെ സർക്കാർ ആനുകൂല്യത്തിലൂടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനംതന്നെ വൻതോതിലുള്ള കടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ മേഖലയിലുൾപ്പടെയുള്ള ബാങ്കുകൾ. വായ്പയുടെത്തവരിൽനിന്ന് ഒഴിവാക്കുന്ന പിഴപ്പലിശ എത്രകാലംകൊണ്ട് സർക്കാർ ധനകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നമെന്നകാര്യവും പ്രസക്തമാണ്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരെടുക്കുന്ന നടപടികളെ പുതിയ തീരുമാനം കാര്യമായിതന്നെ ബാധിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റൽ തുടങ്ങിയവ മുന്നിലുള്ളപ്പോഴാണ് പുതിയബാധ്യത സർക്കാരിന് ഏറ്റെടുക്കേണ്ടിവരുന്നത്. ബജറ്റ് പ്രതീക്ഷകളെയെല്ലാം കോവിഡ് ഇതിനകം താളംതെറ്റിച്ചുകഴിഞ്ഞു. കൂടുതൽതുക വായ്പയെടുക്കാൻ നിർബന്ധിതമായി. കഴിഞ്ഞവർഷം സെപ്റ്റംബർവരെയെടുത്ത വായ്പകളേക്കാൾ 82ശതമാനം(7.7 ലക്ഷംകോടി രൂപ)കൂടുതലാണ് ഈവർഷം ഇതുവരെ സർക്കാരിന് സമാഹരിക്കേണ്ടിവന്നതെന്ന് കെയർ റേറ്റിങ്സ് സെപ്റ്റംബർ 25ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. Interest on interest waiver: Small businesses, retail borrowers to benefit

from money rss https://bit.ly/3jv8mgO
via IFTTT

കോവിഡ് ബാധിച്ചത് 20,000ത്തോളം ജീവനക്കാര്‍ക്കെന്ന് ആമസോണ്‍

മാർച്ചിനുശേഷം ഇതുവരെ യു.എസിൽ 19,800 ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയിൽ മൊത്തമുള്ള 13.7 ലക്ഷം മുൻനിര ജീവനക്കാരിൽ കോവിഡ് ബാധിച്ചവരുടെ കണക്കാണ് പുറത്തുവിട്ടത്. യുഎസിലെ ഫുഡ്, ഗ്രോസറി ഷോപ്പുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ജീവനക്കാരുടെ കണക്കാണിത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുസംബന്ധിച്ച് വിമർശനമുയർന്നപ്പോഴാണ് ആമസോൺ ഈവിവരം പുറത്തുവിട്ടത്. കോവിഡ് ബാധിച്ചവരുടെ കണക്ക് പുറത്തുവിടണമെന്നും നേരത്തെ ആവശ്യമയുർന്നിരുന്നു. 640 കേന്ദ്രങ്ങളിലായി ഒരു ദിവസം 50,000പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പറയുന്നു. യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ ഇത് കുറവാണെന്നാണ് കമ്പനിയുടെ നിലപാട്. മൊത്തം തൊഴിലാളികുടെ രോഗ വ്യാപന നിരക്കുമായി അമേരിക്കൻ കോവിഡ് ബാധിതരുടെ എണ്ണംതാരതമ്യം ചെയ്യുമ്പോൾ 33,000 പേർക്കെങ്കിലും രോഗബാധ ഉണ്ടാകേണ്ടതാണെന്ന് കമ്പനി പറയുന്നു. മുൻനിര ജീവനക്കാരുടെ സുരക്ഷയ്ക്കും കോവിഡ് പരിശോധനകൾക്കുമായി ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നതെന്ന് ആമസോൺ വക്താവ് അവകാശപ്പെട്ടു. Amazon Says Nearly 20,000 Of Its Employees Tested Positive For COVID-19

from money rss https://bit.ly/2Sjqle9
via IFTTT

Friday, 2 October 2020

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളില്‍ 8,262 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തി

നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതിനെതുടർന്ന് പ്രതിസന്ധിയിലായി പ്രവർത്തനം മരവിപ്പിച്ച ഫ്രങ്ക്ളിൻ ടെംപിൾടണിന്റെ ആറു ഫണ്ടുകളിലായി ഇതുവരെ 8,262 കോടി രൂപ തിരിച്ചെത്തി. സെപ്റ്റംബർ 16നും 30നുമിടയിൽ 1,078 കോടിയുടെ നിക്ഷേപമാണ് ഫണ്ടുകൾക്ക് സമാഹരിക്കാനായത്. ഇതോടെ ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്രെ ഷോർട്ട് ടേം ബോണ്ട് ഫണ്ടിൽ 40ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ടിലും ഫ്രാങ്ക്ളിൻ ഇന്ത്യ ലൊ ഡ്യൂറേഷൻ ഫണ്ടിലും 19ശതമാനംവീതവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ നാല് ശതമാനവും പണം മിച്ചമായി. കർണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ തീർപ്പാകുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംവീതിച്ചുനൽകുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 23നാണ് ആറു ഫണ്ടുകളുടെയും പ്രവർത്തനം ഫണ്ട് ഹൗസ് താൽക്കാലികമായി മരവിപ്പിച്ചത്. മൂന്നുലക്ഷത്തോളം പേരാണ് ഈഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. Franklin Templeton MFs 6 shut schemes generate Rs 8,262 crore since closure

from money rss https://bit.ly/34o32W7
via IFTTT

ജി.ഐ.സി 5,512.5 കോടിയും ടി.പി.ജി 1,837.5 കോടിയും റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപിക്കും

സിങ്കപൂരിലെ നിക്ഷേപ സ്ഥാപനമായ ജി.ഐ.സിയും ആഗോള നിക്ഷേപ സ്ഥാപനമായ ടി.പി.ജിയും റിലയൻസിന്റെ റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപം നടത്തും. ജി.ഐ.സി 5,512.5 കോടി രൂപയും ടി.പി.ജി 1,837.5 കോടി രൂപയുമാണ് നിക്ഷേപിക്കുക. ഇതുപ്രകാരം ജി.ഐ.സിക്ക് 1.22 ശതമാനവും ടി.പി.ജിക്ക് 0.41ശതമാനവും ഓഹരിയാകും റീട്ടെയിലിൽ ലഭിക്കികുക.റിലയൻസിന്റെതന്നെ ജിയോ പ്ലാറ്റ്ഫേംസിൽ ടി.പി.ജി 4,546.8 കോടി രൂപ നേരത്തെ നിക്ഷേപിച്ചിരുന്നു. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ഏഴാമത്തെ നിക്ഷേപമാണ് റിയൻസ് റീട്ടെയിലിലെത്തുന്നത്. ഇതോടെ കമ്പനിയുടെ മൂല്യം 4.285 ലക്ഷം കോടിയായി ഉയർന്നു. ഇതുവരെ 7.28ശതമാനം ഓഹരികൾക്കായി 32,197.5കോടി രൂപയുടെ നിക്ഷേപമാണ് റിലയൻസ് റീട്ടെയിലിലെത്തിയത്. ഒക്ടോബർ ഒന്നിന് അബുദാബിയിലെ സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസറ്റുമെന്റ് കമ്പനി 5,247.5 കോടി രൂപ നിക്ഷേപിക്കാൻ ധാരണയായിരുന്നു. GICand TPGwill invest inReliance Retail

from money rss https://bit.ly/36yZiUx
via IFTTT

When Dulquer Salmaan Revealed Why His Last Name Is Salmaan And Not Mammootty!

When Dulquer Salmaan Revealed Why His Last Name Is Salmaan And Not Mammootty!
Mollywood's heartthrob Dulquer Salmaan is no doubt a self-made actor. Though he is the son of Superstar Mammootty, DQ has undeniably made an identity of his own in every industry including Mollywood, Kollywood, Tollywood and Bollywood with sheer hard work and

* This article was originally published here

Thursday, 1 October 2020

ജിയോ മാര്‍ട്ടില്‍ ഫെസ്റ്റീവ് റെഡി സെയില്‍

ഒക്ടോബർ രണ്ട് മുതൽ നാല് വരെ ജിയോ മാർട്ടിൽ ഫെസ്റ്റീവ് റെഡിസെയിൽ. പലവ്യഞ്ജനങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, ടോയ്ലറ്ററീസ് എന്നിവയ്ക്ക് വമ്പിച്ച ഡിസ്കൗണ്ട് ഓഫർ ഉണ്ടായിരിക്കും. ജിയോ മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്തും ഓഫറുകൾ സ്വന്തമാക്കാം. റിലയൻസ് സൂപ്പർ സ്റ്റോറിലും റിലയൻസ് ഫ്രെഷിലും ഓഫറുകൾ ലഭ്യമാണ്.

from money rss https://bit.ly/3niYI38
via IFTTT

സെന്‍സെക്‌സ് 629 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 11,400 തിരിച്ചുപിടിച്ചു

മുംബൈ: ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 629 പോയന്റ് നേട്ടത്തിൽ 38,697.05ലും നിഫ്റ്റി 169 പോയന്റ് ഉയർന്ന് 11,416.95ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.73ശതമാനവും സ്മോൾ ക്യാപ് 0.69ശതമാനവും നേട്ടത്തിലായി. സെക്ടറൽ സൂചികകളിൽ ഊർജം, കൺസ്യൂമർ ഡ്യൂറബ്ൾസ് എന്നിവ നഷ്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ധനകാര്യ സൂചികകൾ മൂന്നുമുതൽ നാലുവരെ ശതമാനം നേട്ടമുണ്ടാക്കി. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ഐടിസി, റിലയൻസ്, എൻടിപിസി, സിപ്ല, വിപ്രോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായി. അൺലോക്ക് 5.0ന്റെ ഭാഗമായി മൾട്ടിപ്ലക്സ് ഉൾപ്പടെയുള്ളവ തുറക്കുന്നതിന് അനുകൂല നടപടികളെടുത്തതും വാഹന വില്പനയിലെ വർധനവിന്റെ കണക്കുകളുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ബാങ്ക് ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും ആഗോള സൂചികകളിലെനേട്ടവും വിപണിയെ തുണച്ചു. Sensex jumps 629 points, Nifty reclaims 11,400

from money rss https://bit.ly/2G9byjM
via IFTTT

ബാങ്ക് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതി: പലിശനിരക്കില്‍ അന്തരംവര്‍ധിച്ചു

ലഘു സമ്പാദ്യ പദ്ധതികളും ബാങ്ക് സ്ഥിര നിക്ഷേപവും തമ്മിൽ പലിശയുടെ കാര്യത്തിലുളള അന്തരംവർധിച്ചു. ഒക്ടോബർ-ഡിസംബർ പാദത്തിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെയാണിത്. 2020 ഏപ്രിലിൽ അവസാനിച്ച പാദത്തിലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ വൻകുറവുവരുത്തിയത്. 1.40ശതമാനംവരെയായിരുന്നു പലിശകുറച്ചത്. തുടർന്നുള്ള രണ്ടുപാദത്തിലും നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ പലതവണയായി 2.50ശതമാനം കുറവുവരുത്തിയതോടെ ബാങ്കുകൾ അടിക്കടി സ്ഥിര നിക്ഷേപം, എസ്ബി അക്കൗണ്ട് എന്നിവയുടെയും പലിശനിരക്ക് താഴ്ത്തി. ഇതോടെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെയും ബാങ്ക് നിക്ഷേപത്തിന്റെയും പലിശനിരക്കിൽ അന്തരംവർധിച്ചത്. എസ്.ബി.ഐയുടെ ഒരുവർഷത്തെ സ്ഥിര നിക്ഷേപ പലിശ ഇപ്പോൾ 4.90ശതമാനമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് 5.10ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക് 5 ശതമാനവുമാണ് ഈ കാലയളവിൽ പലിശ നൽകുന്നത്. എന്നാൽ ഒരുവർഷത്തെ പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റിന് 5.5ശതമാനം പലിശ ലഭിക്കും. ആദായനികുതി ബാധ്യതകൂടി കിഴിക്കുമ്പോൾ നാമമാത്ര ആദായമാണ് ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുക. 30ശതമാനം ആദായനികുതി(നാലുശതമാനം സെസ് ഉൾപ്പടെ) നൽകുന്നയാളാണ് നിങ്ങളെങ്കിൽ നികുതി ബാധ്യതകിഴിച്ച് എസ്.ബി.ഐയുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന നേട്ടം 3.37ശതമാനം മാത്രമാണ്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽനിന്ന് 3.78ശതമാനവും. അഞ്ചുവർഷക്കാലയളവിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 6.7ശതമാനവും എസ്.ബി.ഐ നിക്ഷേപത്തിന് 5.40ശതമാനവുമാണ് ലഭിക്കുന്ന പലിശ. എച്ച്.ഡി.എഫ്.സി ബാങ്കിൽ് 5.30ശതമാനവും ഐ.സി.ഐ.സി.ഐയിൽ 5.35ശതമാനവുമാണ് പലിശ. 30ശതമാനം ആദായനികുതി നൽകിയാൽ എസ്.ബി.ഐയുടെ നിക്ഷേപത്തിൽനിന്ന് 3.71ശതമാനവും പോസ്റ്റോഫീസിൽനിന്ന് 4.60ശതമാനവുമാണ് മിച്ചംലഭിക്കുന്ന ആദായം. എന്നാൽ ബാങ്ക് നിക്ഷേപകരായ മുതിർന്ന പൗരന്മാർക്ക് ആശ്വസിക്കാൻ വകയുണ്ട്. ഇവർക്ക് ബാങ്ക് നിക്ഷേപത്തിൽ അരശതമാനം പലിശ അധികം ലഭിക്കും. പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റിന് ഈ ആനുകൂല്യമില്ല. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പോലുള്ളവ പ്രയോജനപ്പെടുത്തി കൂടുതൽ പലിശ നേടാനുള്ള സൗകര്യം ലഘു സമ്പാദ്യ പദ്ധതികളിൽനിന്ന് ലഭിക്കും.

from money rss https://bit.ly/33j0SrB
via IFTTT