121

Powered By Blogger

Saturday, 27 December 2014

മുഖ്യമന്ത്രിയുമായുള്ള നയപര തര്‍ക്കങ്ങള്‍ ആഭ്യന്തര ഭിന്നതയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം; സുധീരന്‍









Story Dated: Sunday, December 28, 2014 11:24



mangalam malayalam online newspaper

തിരുവനന്തപുരം: കോണ്‍ഗ്രസിലെ നയപരവും വിഷയപരവുമായുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത നീണ്ടേക്കാമെന്ന്‌ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍. എന്നാല്‍ ഇത്‌ വ്യക്‌തിപരമായ ഭിന്നതയല്ലെന്നും ആ രീതിയില്‍ വ്യാഖ്യാനിച്ച്‌ ഇതിനെ ആഭ്യന്തരവിഷയമാക്കി മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമം നടക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരത്ത്‌ നടന്ന ഒരു കോണ്‍ഗ്രസ്‌ പരിപാടിയിലാണ്‌ സുധീരന്‍ ഇക്കാര്യം പറഞ്ഞത്‌. അങ്ങിനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കോണ്‍ഗ്രസിന്റേതെന്നും സോണിയാഗാന്ധിക്ക്‌ കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സര്‍ക്കാര്‍ ഏകോപനസമിതി ഈ മാസം ആറിന്‌ ചേരും. ഇക്കാര്യത്തിലെ തീരുമാനം മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തലയുമായി ചേര്‍ന്നാണ്‌ എടുത്തത്‌. മറിച്ചുള്ള രീതിയില്‍ നടക്കുന്ന ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും സുധീരന്‍ പറഞ്ഞു. സ്വന്തം ഇഷ്‌ടപ്രകാരം ഏകോപന സമിതി വികസിപ്പിച്ചെന്ന ആരോപണവും തള്ളി. നാലു പേരെ ഏകോപനസമിതിയില്‍ നിയോഗിച്ചത്‌ മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും അറിവോടെയാണ്‌.


തിരുവനന്തപുരത്ത്‌ നടക്കുന്ന കോണ്‍ഗ്രസിന്റെ 130 ാം സ്‌ഥാപക ദിനത്തിലേക്ക്‌ മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഞായറാഴ്‌ചകള്‍ പുതുപ്പള്ളിയിലെ വീട്ടില്‍ പോകുന്ന പതിവ്‌ പറഞ്ഞ്‌ മുഖ്യമന്ത്രി തന്നെ ഒഴിവാകുകയായിരുന്നെന്നും പറഞ്ഞു. എംഎം ഹസന്റെ നേതൃത്വത്തില്‍ നടന്ന ജനശ്രീയുടെ പരിപാടിയില്‍ പങ്കെടുക്കാഞ്ഞത്‌ കന്യകുമാരിയില്‍ ആയിരുന്നതിനാലാണെന്ന്‌ സുധീരന്‍ പറഞ്ഞു.


മുഖ്യമന്ത്രിയും കെപിസിസി അദ്ധ്യക്ഷനും ഒരുമിച്ച്‌ നീങ്ങിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന്‌ രമേശ്‌ ചെന്നിത്തല. ഇത്‌ പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുവരും പറഞ്ഞു തീര്‍ക്കണമെന്നും തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കവേ രമേശ്‌ ചെന്നിത്തല വ്യക്‌തമാക്കി. പാര്‍ട്ടിയില്‍ ഐക്യം ഉറപ്പിക്കലാണ്‌ ഓരോ പ്രവര്‍ത്തകന്റെയും കടമ. ഇതിനായി എല്ലാവരും പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT