പൊട്ടിത്തകര്‍ന്ന കിനാവുകളുമായി അബ്ദുസ്സലാം നാട്ടിലേക്ക് മടങ്ങി
Posted on: 28 Dec 2014
ജിദ്ദ: വര്‍ഷങ്ങളുടെ കൈപേറിയ ദുരിത ജീവിതത്തിനു വിട നല്‍കി മലപ്പുറം പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി പരേതനായ മാഞ്ചേരിക്കാടന്‍ അലവി മകന്‍ അബ്ദുസ്സലാം നാടണഞ്ഞു താലോലിക്കാന്‍ പൊട്ടിത്തകര്‍ന്ന കിനാവുകളുടെ ബാന്ണ്ടവുമായി. അസുഗബാധിതരായി മാതാവും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റുവാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൌദിയില്‍ എത്തി ദുരിത പൂര്‍ണമായിട്ടും കിട്ടിയ ജോലിയില്‍ പിടിച്ചു നിന്ന അബ്ദുസ്സലാമിനെ നിതാഖാത് മൂലം സ്‌പോണ്‍സറും കൈവിട്ടതോടെ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി . തുടര്‍ന്ന് മലയാളിയായ ഇടനിലക്കാരന്‍ മുഖേന ജിദ്ദയിലെ ഒരു സ്വദേശിയുടെ കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറി പ്രസ്തുത കമ്പനിയില്‍ ജോലി ചെയ്തു വരുന്നതിനിടെ കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ജോലിയില്‍ നിന്നും ചാടിയതോടെ അബ്ദുസ്സലാമിനെ സ്‌പോന്‍സര്‍ വീട്ടു തടങ്കലിലാക്കി. വീട്ടു തടങ്കലില്‍ അദ്ദേഹം നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങളെ തുടര്‍ന്ന് അബ്ദുസ്സലാമിനു മാനസീക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു
പ്രസ്തുത വിഷയം അബ്ദുസ്സലാമിന്റെ ബന്ധുക്കള്‍ ഒ.ഐ.സി.സി ശറഫിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞു മുഹമ്മദ് കൊടശ്ശേരി , മാമദു പൊന്നാനി , താഹിര്‍ ആമയൂര്‍ മുസ്തഫ കൊണ്ടെങ്ങാടന്‍ തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെടുകയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സഹായം തേടുകയുമായിരുന്നു . വിശയത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടനിലക്കാരനായ മലയാളിയോട് ഹാജരാവാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതില്‍ നിന്നും ഒഴിഞ്ഞു മാറി . ദുരിതങ്ങള്‍ക്ക് മേലില്‍ ദുരിതം പേറി ജീവിക്കുന്നതിനിടയിലാണ് 10500 റിയാല്‍ തന്നാല്‍ എക്‌സിറ്റ് തരാം എന്ന് സ്‌പോണ്‍സര്‍ ഇടനിലക്കാരന്‍ മുഖേന അറിയിക്കുന്നത് . ഇത് പ്രകാരം നാട്ടിലെ ബന്ധുക്കള്‍ വളരെ കഷ്ടപ്പെട്ട് നാട്ടില്‍ നിന്നും പണം സ്വരൂപിച്ചു പണം ജിദ്ദയിലേക്ക് അയക്കുകയും ഇടനിലക്കാരന്റെ ഉറപ്പിന്മേല്‍ സ്‌പോണ്‌സര്‍ക്ക് കൈമാറി . എന്നാല്‍ പണം കൈപറ്റിയ ശേഷം സ്‌പോണ്‌സര്‍ അബ്ദുസ്സലാമിനെ ഉറൂബാക്കുകയായിരുന്നു . തുടര്‍ന്ന് കോണ്‍സുലേറ്റ് ഖഫീലിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും അദ്ദേഹം പ്രതികരിച്ചില്ല , തുടര്‍ന്ന് കോണ്‍സുലേറ്റ് അബ്ദുസ്സലാമിനു ഔട്പാസ് നല്‍കി തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് ലഭ്യമാക്കി നാട്ടിലേക്ക് പോവാന്‍ അവസരം ഒരുക്കുകയായിരുന്നു .
യാത്രാ ടിക്കറ്റിനു പോലും കാശില്ലാതെ വിഷമിച്ച അബ്ദുസ്സലാമിനു ഓ.ഐ.സി.സി ഷറഫിയ കമിറ്റി കൈത്താങ്ങായി . കഴിഞ്ഞ ദിവസത്തെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ സലാം നാട്ടിലെത്തി . ഓ.ഐ.സി.സി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി വെല്‍ഫയര്‍ സെക്രട്ടറി താഹിര്‍ ആമയൂര്‍ യാത്ര രേഖകളും ടിക്കറ്റും കൈമാറി . ചടങ്ങില്‍ ഓ.ഐ.സി.സി.ഷറഫിയ ഏരിയ പ്രസി. കുഞ്ഞി മുഹമ്മദ് കോടശ്ശേരി , ബാപ്പു മേലാക്കം , മുസ്തഫ കൊണ്ടെങ്ങാടന്‍ എന്നിവര് സംബന്ധിച്ചു . യാത്ര പറഞ്ഞു പിരിയുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ഓ.ഐ.സി.സി നേതാക്കള്‍ക്കും തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു .
അക്ബര് പൊന്നാനി
from kerala news edited
via IFTTT