Story Dated: Sunday, December 28, 2014 11:37
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവ് രഘുബര്‍ദാസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. റാഞ്ചിയിലെ ബിര്‍സാ മുണ്ടാ ഫുട്‌ബോള്‍ മൈതാനത്ത് രാവിലെ 11.30 യോടെ നടന്ന ചടങ്ങില്‍ മോശം കാലാവസ്‌ഥയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അദ്ധ്യക്ഷന്‍ അമിത്‌ഷായും പങ്കെടുത്തില്ല.
ആദിവാസി ഇതര വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് രഘുബര്‍ ദാസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളായ എജെഎസ്‌യുവും ചേര്‍ന്ന് 81 ല്‍ 42 സീറ്റുകള്‍ നേടിയതിന് പിന്നാലെ അധികാരമേറ്റത്. ഇതില്‍ 37 സീറ്റുകള്‍ ബിജെപിയുടേതാണ്. അഞ്ചു സീറ്റുകളാണ് എ ജെ എസ് യു വിന്റെ സംഭാവന. എ ജെ എസ് യു സര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കും.
നേരത്തേ ചടങ്ങിന് മോഡിയും അമിത്‌ഷായും പങ്കെടുക്കുമെന്ന് വിവരം ഉണ്ടായിരുന്നെങ്കിലും അതിശൈത്യം പിടി മുറുക്കിയ സാഹചര്യത്തില്‍ ഗതാഗത സംവിധാനം താറുമാറായതോടെ തീരുമാനം മാറ്റുകയായിരുന്നു. ബിജെപിയും സഖ്യകക്ഷികളും വലിയ വിജയം നേടിയപ്പോള്‍ തന്നെ കിഴക്കന്‍ ജംഷഡ്‌പൂരില്‍ നിന്നും അഞ്ചു തവണ വിജയിച്ച രഘുബര്‍ദാസിന്റെ പേര് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു. 2000 ല്‍ പിറവിയെടുത്ത ശേഷം ഒമ്പതു തവണയാണ് ഝാര്‍ഖണ്ഡില്‍ ഭരണം മാറിയത്.
from kerala news edited
via IFTTT