മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് 14 ദിവസത്തെ പരോള്‍. ശിക്ഷിക്കപ്പെട്ട ശേഷം മൂന്നാം തവണയാണ് സഞ്ജയ് ദത്തിന് പരോള്‍ ലഭിക്കുന്നത്. 2013 നവംബറില്‍ ചികിത്സയ്ക്കായും ജനുവരിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാനായും 28 ദിവസം വീതം താരത്തിന് പരോള്‍ നല്‍കിയിരുന്നു.
അതേസമയം ദത്തിന് വീണ്ടും ജാമ്യം ലഭിച്ചതോടെ തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിലൂടെ ജയിലധികാരികള്‍ ചലച്ചിത്ര താരത്തിന് പ്രത്യേക ആനുകൂല്യം നല്‍കുകയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിഷേധവും ഉയരുന്നുണ്ട്.
സഞ്ജയ് ദത്ത് അതിഥിവേഷത്തില്‍ അഭിനയിച്ച 'പീകെ' എന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്നതിനിടെയാണ് താരത്തിന് പരോളും ലഭിച്ചിരിക്കുന്നത്.
1993 മുംബൈ സ്‌ഫോടനത്തിന് മുമ്പ് എകെ 56 തോക്ക് നിയമവിരുദ്ധമായി കൈവശം വെച്ചുവെന്ന കേസില്‍ അഞ്ചു വര്‍ഷത്തെ തടവിനാണ് ദത്തിനെ ശിക്ഷിച്ചിരിക്കുന്നത്.
from kerala news edited
via IFTTT