Story Dated: Saturday, December 27, 2014 02:03
ലോകചരിത്രത്തില്‍ ഏറ്റവും ക്രൂരനായ നേതാവായിട്ടാണ് ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലറെ കരുതുന്നതെങ്കിലും കൊസാവോക്കാരനായ മിട്രോവികാവികാവില്‍ നിന്നുള്ള എമിന്‍ ജിനോവ്‌കിയ്‌ക്ക് ഇപ്പോള്‍ അന്നം നല്‍കുന്നത് ഹിറ്റ്‌ലറാണെന്ന് വേണം പറയാന്‍. മൂക്കിന്റെ മാത്രം നീളമുള്ള ടൂത്ത് ബ്രഷിന് സമാനമായ മീശ, ഒരുവശത്തേക്ക് വീണു കിടക്കുന്ന കറുകറുത്ത മുടി, മെയിന്‍ കാംഫിന്റെ ഒരു കോപ്പിയും പിടിച്ച് യാത്രകള്‍. നോട്ടത്തിലും എടുപ്പിലും ഹിറ്റ്‌ലറിന്റെ തനി പകര്‍പ്പാണ് എമിന്‍.
തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിനോദസഞ്ചാരികളോട് 60 പൗണ്ട് ഈടാക്കുന്ന എമിന്‍ സ്വയം വിശേഷിപ്പിക്കുന്നതും ഹിറ്റ്‌ലറുടെ പുനരവതാരം എന്ന നിലയിലാണ്. 49 വയസ്സുള്ള ഇയാളുടെ അഞ്ച് മക്കളെയും ഒന്നിച്ച് ചേര്‍ത്ത് നാട്ടുകാര്‍ തമാശയില്‍ വിശേഷപ്പിക്കുന്നതും 'ഹിറ്റ്‌ലറുടെ മക്കള്‍' എന്നാണ്. തങ്ങളുടെ പരമ്പരാഗത വൈരികളായ സെര്‍ബുകള്‍ക്കെതിരേ പോരാടിയതിന്റെ പേരില്‍ നാസി നേതാവിന്റെ ഛായയുള്ള പിതാവില്‍ ഇവര്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
തന്നെപ്പോലെ ഹിറ്റ്‌ലറും സെര്‍ബുകള്‍ക്കെതിരേ പോരാടിയതിനാല്‍ അദ്ദേഹത്തിന്റെ രൂപസാദൃശ്യം തനിക്ക് അഭിമാനമാണെന്നാണ് ഈ 49 കാരന്റെ വാദം. സെര്‍ബിയയുമായുള്ള പോരാട്ടത്തിന് കൊസാവോ അല്‍ബേനിയന്‍കാരനായി 1998 ല്‍ ജര്‍മ്മനിയില്‍ നിന്നും ഇയാള്‍ പോയിരുന്നു. താന്‍ കൊസാവോക്കാര്‍ക്ക് വേണ്ടിയുള്ള ഹിറ്റ്‌ലറിന്റെ പുനരവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന എമിന്‍ പോകുന്നിടത്തെല്ലാം ഹിറ്റ്‌ലറുടെ വെറുക്കപ്പെട്ട പുസ്‌തകം മെയിന്‍ കാംഫിന്റെ കോപ്പിയും കൊണ്ടുപോകുന്നു.
from kerala news edited
via IFTTT